tag:blogger.com,1999:blog-7057661047074079644.post8905131050942667304..comments2024-03-11T13:11:08.086+05:30Comments on ഇസ്ലാം: ആയിശയും മുലകുടി ബന്ധവും KK Alikoyahttp://www.blogger.com/profile/05830231438503850665noreply@blogger.comBlogger12125tag:blogger.com,1999:blog-7057661047074079644.post-63509437801858607032011-08-29T16:43:57.466+05:302011-08-29T16:43:57.466+05:30മുസ്ലിംകള്ക്കിടയില് ഒരു ഹസീസ് പോലും അംഗീകരിക്കാ...മുസ്ലിംകള്ക്കിടയില് ഒരു ഹസീസ് പോലും അംഗീകരിക്കാത്തവരുമുണ്ട്. താങ്കള്‍ അവരോടൊപ്പം ചേരുന്നത് നന്നായിരിക്കും.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-74024547185559744922011-08-04T15:16:20.056+05:302011-08-04T15:16:20.056+05:30ആലിക്കോയ സാർ,ഇപ്പോഴാണു ഇതു കാണുന്നത്. തീർച്ചയായും...ആലിക്കോയ സാർ,ഇപ്പോഴാണു ഇതു കാണുന്നത്. തീർച്ചയായും, ഹദീസുകൾ മുഴുവൻ മുസ്ലിം സമൂഹം [ലോകത്തുള്ള എല്ലാ മുസ്ലിം പുരോഹിത വർഗം അംഗീകരിച്ച് ] പിൻ വലിച്ച് ഖുറാൻ മാത്രം അംഗീകരിച്ചാൽ ഞാൻ ഖുറാൻ ഉൾകൊള്ളുക മാത്രമല്ല ഒരു മുസ്ലിമാകാനും ഒരുക്കമാണു.താങ്കളൊ,താങ്കൾപ്രാതിധന്യം വഹിക്കുന്ന സാമുദായിക സംഘടനയോ മുൻ കൈ എടുക്കുമോ ? സ്നേഹപൂർവ്വം ഞാൻ വെല്ലുവിളിക്കുന്നു .പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-61801024122140583692011-03-23T11:30:16.023+05:302011-03-23T11:30:16.023+05:30PUNNAKAADAN said...
മാഷെ, ഈ നിയമം ഒട്ടു മിക്ക മുസ്...PUNNAKAADAN said...
മാഷെ, ഈ നിയമം ഒട്ടു മിക്ക മുസ്ലിങ്ങൾക്കൊ,അമുസ്ലിങ്ങൾക്കൊ അറിയില്ല.അറിഞ്ഞാൽ പലരും പരിഹസിക്കും.അതു കൊണ്ടു ഛേകനൂർ മൗലവി പറഞ്ഞ പോലെ ഹദീസുകളൊക്കെ കത്തി ചു കള എന്നിട്ടു കുർ ആൻ കൊണ്ടു മറ്റ് മതസ്തരുമായി സംവാദം നഡത്തു.

= ഖുര്‍ആന്‍ ഉള്‍ക്കൊള്ളാന്‍ താങ്കള്‍ക്ക് കഴിയുമോ?KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-48862330339454075092011-03-23T08:35:54.808+05:302011-03-23T08:35:54.808+05:30(In Facebook)
അൽ അമീൻ അലൻ: ബന്ധം ഇല്ലാത്തയാള്‍ക്ക്...(In Facebook)
അൽ അമീൻ അലൻ: ബന്ധം ഇല്ലാത്തയാള്‍ക്ക് ഡയരക്ടായി മുലകൊടുക്കണം എന്ന് പറയാനോ പറഞ്ഞാല്‍ അത് നടപ്പില്‍ വരുത്താന്‍ യുക്തിവാദികളെയല്ലാതെ മുസ്ലിംകളെ കിട്ടുകയില്ല.എന്ന് ആലികോയ സാഹബ് പറയുന്നു. പറഞ്ഞ് പറഞ്ഞ് ആയിശ യുക്തിവാദി ആയിരുന്നു എന്ന് വരേ ആലികോയ സാഹബ് പറയുന്നു.(ഉമ്മത്തുൽ യുക്തിവാദൂൻ എന്നു വിളിക്കാമോ? വിളിച്ചാലും തെറ്റ് വരില്ല. പ്രവാചക്ന്റെ പ്രവാചകത്വത്തേ കളിയാക്കിയിരുന്ന ഒരേ ഒരാൾ ഈ “കുഞ്ഞ് യുക്തിവാദി“ തന്നേ) മുല കുടി മുലപ്പാൽ കുടി ആയി ആയിശ യുക്തിവാദിയുമായി. ആയിശ ചെയ്ത പ്രവർത്തികൾ തെറ്റാണെന്ന് ഒരു യുക്തിവാദിയും പറയില്ല. ഇവിടേ ചർച്ച ചുരുങ്ങിവന്ന് മുലകുടി ഡയറക്ടാണോ അതോ പാൽ കറന്നെടുത്തുള്ള പാൽ കുടിയാണോ എന്നതിൽ എത്തി നിക്കുന്നു. ഇതോട് കൂടി ചർച്ച അവസാനിക്കും. ഈ കാര്യം ഹസ്രത്ത് ആയിശ എന്ന പുസ്തകത്തിൽ iph കാർ പച്ച വെള്ളം പോലെ പകൽ വെളിച്ചം പോലെ കൃത്യമായി പ്രിന്റ് ചെയ്ത് വെച്ചിട്ടുണ്ട്

മറുപടി:

* യുക്തിവദിയാവാന് ആയിശയെ കിട്ടുകയില്ല. അവര്‍ നല്ല വിശ്വാസിനിയായിരുന്നു; അവരുടെ ചരിത്രമതിന്ന് സാക്ഷിയാണ്. അവരുടെ വിശ്വാസം, ഭക്തി, സമര്‍പ്പണമനസ്കത, ത്യാഗം, വിജ്ഞാനം, അദ്ധ്യാപനം, അല്ലാഹുവിനോടും റസൂലിനോടും കാണിച്ച അനുസരണസന്നദ്ധത എല്ലാം ചരിത്രത്തില്‍ കാണാം.

* ആയിശ പ്രവാചകത്വത്തെ കളിയാക്കി തുടങ്ങിയുള്ള വാദങ്ങള്‍ അലന്റെ സ്വപ്നം മാതമാണ്.

* ആയിശ ഒരാള്‍ക്കും മുലകൊടുത്തിട്ടില്ല.

* പ്രവാചകകുടുംബത്തിനെതിരെ ആരോപണമുന്നയിച്ച്കൊണ്ട് ഇസ്ലാമിനെ താറടിക്കാനുള്ള അലന്റെ ശ്രമത്തിന്റെ ഭാഗമായാണ് മുലകുടി ഇവിടെ ചര്‍ച്ചാ വിഷയമായത്. ഡയരക്റ്റ്, ഇന്ഡയരക്റ്റ് കുടികള്‍ വിഷയമാക്കിയതും ഞാനല്ല; വിഷയമായപ്പോള്‍ അതിനോട് പ്രതികരിച്ചുവെന്ന് മാത്രം.

* "ആയിശ ചെയ്ത പ്രവർത്തികൾ തെറ്റാണെന്ന് ഒരു യുക്തിവാദിയും പറയില്ല." എന്ന് അലന് പറയുന്നത് ആയിശയുടെ ഏത് പ്രവര്‍ത്തികളെ ഉദ്ദേശിച്ചാണെന്നത് വ്യക്തമല്ല. ആയിശയോടുള്ള ഈ അനുഭാവം താങ്കളെ ഇസ്ലാമിലേക്ക് നയിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

* "ഈ കാര്യം ഹസ്രത്ത് ആയിശ എന്ന പുസ്തകത്തിൽ iph കാർ പച്ച വെള്ളം പോലെ പകൽ വെളിച്ചം പോലെ കൃത്യമായി പ്രിന്റ് ചെയ്ത് വെച്ചിട്ടുണ്ട്." എന്ന് അലന് പറയുന്നു. ഈ കാര്യമെന്നാല്‍ ഏത് കാര്യമാണ്?KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-82573573478237257802011-03-22T22:10:40.725+05:302011-03-22T22:10:40.725+05:30അൽ അമീൻ അലൻ ഒത്തിരി കഷ്ട്ടപ്പെട്ടാൽ ആടിനെയും നമുക്...അൽ അമീൻ അലൻ ഒത്തിരി കഷ്ട്ടപ്പെട്ടാൽ ആടിനെയും നമുക്ക് പറഞ്ഞ് പറഞ്ഞ് പട്ടിയാക്കാം. മുലകുടിയേ പറഞ്ഞ് പറഞ്ഞ് മുലപ്പാൽ പിഴിഞ്ഞെടുത്ത് നൽകലാക്കി. ഇനി എല്ലാ അമ്മമാരു സാധാരണ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പിഴിഞ്ഞെടുത്താണു നൽകി വരുന്നത് എന്നു വരേ വേണമെങ്കിൽ വ്യഖ്യാനിക്കാം.ഇസ്ലാമിലേ മുലകുടി നിയമത്തേ വേണമെങ്കിൽ പേരു മാറ്റാതെ തന്നെ മുലപ്പാൽ നിയമവുമാക്കം. പ്രവാചകൻ ഉദ്ദേശിച്ചതും പറഞ്ഞതും ആയിശ പ്രായോഗികമാക്കിയതും പശുവിനെ കറന്നെടുക്കുന്ന പോലെ പാൽ കറന്നെടുത്ത് നൽകുകയാണെന്ന് ഹസ്രത് ആയിശ എന്ന പുസ്തകം എങ്ങിനെ വായിച്ചാലും പിടി കിട്ടുകയില്ല. പശുവിന്റെ പിഴിഞ്ഞെടുത്ത പാൽ കൊണ്ട് ഉണ്ടാക്കുന്നതാകയാൽ കുടിക്കുന്ന ചായയേ വരേ ഇങ്ങിനെ വ്യാഖ്യാനിച്ചാൽ മുലകുടി ബന്ധത്തിൽ പെടുത്തികളയും. (അങ്ങിനെ ഗോ മാതാവായാൽ ആർ എസ് എസ്സ് ന് ഒപ്പമെത്തുമല്ലോ) പ്രവാചകൻ സൂചിപ്പിക്കുന്നത് .ഡയറക്ടായുള്ള മുലകുടി തന്നെ. ഇത്രയും കഷ്ട്ടപ്പെട്ട് തള്ളാനും കൊള്ളാനു വയ്യാത്ത ഈ നിയമം “ധർമ്മ സംങ്കടക്കാർക്കു“ മാത്രമുള്ളതാണു എന്ന് പറയുന്ന ശ്രീ ആലിക്കൊയ സാഹബിന്റെ ധർമ്മ സംങ്കടം പരിതാപകരം തന്നെ.

= വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്; അല്ലേ അലന്?
താങ്കള്‍ ഇസ്ലമിനെ വിമര്‍ശിക്കണമെന്ന് മുന്‍കൂട്ടി ഒരു തീരുമാനമെടുത്തിരിക്കുന്നു. അത്കൊണ്ട്, ഹദീസ് ഗ്രന്ഥങ്ങളില്‍ പറഞ്ഞതൊന്നും താങ്കള്‍ക്ക് പ്രശ്നമകുന്നില്ല.

അന്യനായ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ രക്തബന്ധുക്കളെപ്പോലെ ഇടപഴകല്‍ അനിവാര്യമാകുന്ന ഒരു സാഹചര്യം -eg. സാലിമും സഹ്ലയും - ഉടലെടുത്തപ്പോഴാണല്ലോ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ മുലകുടി ബന്ധം സ്ഥാപിക്കുന്നതിന്നുള്ള നിര്‍ദ്ദേശം നബി നല്‍കിയത്. 5 തവണ മുലകുടിക്കണം. അപ്പോഴേ ബന്ധം ഉണ്ടാവുകയുള്ളു. അതിന്ന് ശേഷം അവര്‍ക്ക് രക്തബന്ധുക്കള്‍ തമ്മില്‍ ഇടപഴകുന്നത് പോലെ ഇടപഴകാം. ഇത് ശ്രദ്ധിച്ച് വായിച്ചാല്‍ തന്നെ, ബുദ്ധിയും യുക്തിയുമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. ആ മുലകുടി കുഞ്ഞിന് മുലകൊടുക്കുന്നത് പോലെ ഡയരക്ടായ ഒരു മുലകുടിയാവുകയില്ല എന്ന്. അവര്‍ തമ്മില്‍ ബന്ധം സ്ഥാപിക്കപ്പെട്ടതിന്ന് ശേഷം പോലും അത്തരമൊരു സ്പര്‍ശനത്തിനുള്ള അനുവാദം അവര്‍ക്കുണ്ടാവുകയില്ല. എന്നിരിക്കെ, ബന്ധം ഇല്ലാത്തയാള്‍ക്ക് ഡയരക്ടായി മുലകൊടുക്കണം എന്ന് പറയാനോ പറഞ്ഞാല്‍ അത് നടപ്പില്‍ വരുത്താന്‍ യുക്തിവാദികളെയല്ലാതെ മുസ്ലിംകളെ കിട്ടുകയില്ല.

സാലിമും സഹ്ലയും -സഹ്ലയുടെ ദത്ത്പുത്രനാണ് സാലിം- തമ്മില്‍ കണ്ടാല്‍ അത് കുറ്റമാകുമോ എന്ന് ഭയപ്പെടുകയും, എന്നിട്ട് പരിഹാരം തേടി പ്രവാചകനെ സമീപിക്കുകയും ചെയ്യുന്ന ഒരു വിഭാഗം മനുഷ്യരുടെ ഉയര്‍ന്ന ധാര്‍മ്മികതയുടെ മാനം മനസിലാകാന്‍ ഒരു യുക്തിവാദിക്കെങ്ങനെ സാധിക്കും? അവര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ. ഏത് പുരുഷനും ഏത് സ്ത്രീയ്ക്കും തമ്മില്‍ എപ്പോഴും എന്തുമാകാം എന്നതാണല്ലോ അവരുടെ സദാചാര ബോധം. അത്കൊണ്ട് അലന്റെ ആക്ഷേപങ്ങള്‍ക്ക് ഞാന്‍ വില കല്‍പ്പിക്കുന്നില്ല.

അലന് പറഞ്ഞത് പോലെ ഇത്തിരി കഷ്ടപ്പെട്ടാല്‍ ആടിനെയും നമുക്ക് പറഞ്ഞ് പറഞ്ഞ് പട്ടിയാക്കാം. അതിന്ന് ഏറ്റവും നല്ല ഉദാഹരണമാണ് അലന്റെ ഈ വിമര്‍ശനങ്ങള്‍.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-12476179938419476302011-03-22T19:35:16.988+05:302011-03-22T19:35:16.988+05:30മാഷെ, ഈ നിയമം ഒട്ടു മിക്ക മുസ്ലിങ്ങൾക്കൊ,അമുസ്ലിങ്...മാഷെ, ഈ നിയമം ഒട്ടു മിക്ക മുസ്ലിങ്ങൾക്കൊ,അമുസ്ലിങ്ങൾക്കൊ അറിയില്ല.അറിഞ്ഞാൽ പലരും പരിഹസിക്കും.അതു കൊണ്ടു ഛേകനൂർ മൗലവി പറഞ്ഞ പോലെ ഹദീസുകളൊക്കെ കത്തി ചു കള എന്നിട്ടു കുർ ആൻ കൊണ്ടു മറ്റ് മതസ്തരുമായി സംവാദം നഡത്തു.പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-90530299568003226512011-03-22T06:05:19.295+05:302011-03-22T06:05:19.295+05:30ഒത്തിരി കഷ്ട്ടപ്പെട്ടാൽ ആടിനെയും നമുക്ക് പറഞ്ഞ് പറ...ഒത്തിരി കഷ്ട്ടപ്പെട്ടാൽ ആടിനെയും നമുക്ക് പറഞ്ഞ് പറഞ്ഞ് പട്ടിയാക്കാം. മുലകുടിയേ പറഞ്ഞ് പറഞ്ഞ് മുലപ്പാൽ പിഴിഞ്ഞെടുത്ത് നൽകലാക്കി. ഇനി എല്ലാ അമ്മമാരു സാധാരണ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പിഴിഞ്ഞെടുത്താണു നൽകി വരുന്നത് എന്നു വരേ വേണമെങ്കിൽ വ്യഖ്യാനിക്കാം.ഇസ്ലാമിലേ മുലകുടി നിയമത്തേ വേണമെങ്കിൽ പേരു മാറ്റാതെ തന്നെ മുലപ്പാൽ നിയമവുമാക്കം. പ്രവാചകൻ ഉദ്ദേശിച്ചതും പറഞ്ഞതും ആയിശ പ്രായോഗികമാക്കിയതും പശുവിനെ കറന്നെടുക്കുന്ന പോലെ പാൽ കറന്നെടുത്ത് നൽകുകയാണെന്ന് ഹസ്രത് ആയിശ എന്ന പുസ്തകം എങ്ങിനെ വായിച്ചാലും പിടി കിട്ടുകയില്ല. പശുവിന്റെ പിഴിഞ്ഞെടുത്ത പാൽ കൊണ്ട് ഉണ്ടാക്കുന്നതാകയാൽ കുടിക്കുന്ന ചായയേ വരേ ഇങ്ങിനെ വ്യാഖ്യാനിച്ചാൽ മുലകുടി ബന്ധത്തിൽ പെടുത്തികളയും. (അങ്ങിനെ ഗോ മാതാവായാൽ ആർ എസ് എസ്സ് ന് ഒപ്പമെത്തുമല്ലോ) പ്രവാചകൻ സൂചിപ്പിക്കുന്നത് .ഡയറക്ടായുള്ള മുലകുടി തന്നെ. ഇത്രയും കഷ്ട്ടപ്പെട്ട് തള്ളാനും കൊള്ളാനു വയ്യാത്ത ഈ നിയമം “ധർമ്മ സംങ്കടക്കാർക്കു“ മാത്രമുള്ളതാണു എന്ന് പറയുന്ന ശ്രീ ആലിക്കൊയ സാഹബിന്റെ ധർമ്മ സംങ്കടം പരിതാപകരം തന്നെ.അലൻ നിലംബൂർhttps://www.blogger.com/profile/02571532251817970183noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-66777408186362581232011-03-20T11:20:36.114+05:302011-03-20T11:20:36.114+05:30മാഷെ, ഇപ്പൊയും ഈ നിയമം നിലനിൽക്കുന്നുണ്ടൊ? ഇന്ത്യയ...മാഷെ, ഇപ്പൊയും ഈ നിയമം നിലനിൽക്കുന്നുണ്ടൊ? ഇന്ത്യയിലും ഈ ഹദീസ് നിയമം ഇപ്പൊയുണ്ടൊ?പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-3285226320680595792011-03-19T08:02:07.377+05:302011-03-19T08:02:07.377+05:30(തുടര്‍ച്ച)
5 മറ്റു പ്രവാചക പത്നിമാർക്കൊന്നും ഇല്ല...(തുടര്‍ച്ച)
5 മറ്റു പ്രവാചക പത്നിമാർക്കൊന്നും ഇല്ലാത്ത എന്തോ ഒരു “ആത്മീയ ഉണർവ്വ്” ആയിശക്ക് ഉണ്ടായിരുന്നിരിക്കണം. അതു കൊണ്ടാണല്ലോ അവർ ഈ പ്രവാചകചര്യ അവർ സന്തോഷ പൂർവ്വം പ്രചരിപ്പിച്ചത്. . അതിന് അവരേ അഭിനന്ദിച്ചേ മതിയാവൂ..

= No comment.

6 ഈ വിഷയത്തിൽ ഫേസ് ബുക്കിലേ ജമാ അത്ത്കാർ ആയിശയേ സ്വീകരിക്കുന്നുവോ, അതൊ തള്ളി പറയുന്നുവോ?

= ഈ വിഷയത്തില്‍ ഏറ്റവും ശരിയാണെന്ന് എനിക്ക് തോന്നിയത് ഇമാം ഇബ്നു തൈമിയ്യയുടെ അഭിപ്രായമാണ്:
1. ഈ നിയമം റദ്ദ് ചെയ്യപ്പെട്ടിട്ടില്ല.
2. ഇത് സാലിമിനും സഹ്ലക്കും മാത്രമുള്ള നിയമമല്ല.
3. എന്നാല്‍ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന ഒരു പൊതു നിയമവുമല്ല.
4. സാലിമും സഹ്ലയും എത്തിപ്പെട്ടത് പോലുള്ള ഒരു ധര്‍മ്മസങ്കടത്തില്‍ എത്തിപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന് ഒന്നാണിത്.

7 തള്ളി പറയുന്നുവെങ്കിൽ ഈ സ്വർഗ്ഗാവകാശിനി ആയ വിശ്വാസികളൂടെ മാതാവിന്റ്റെ എല്ലാ ഹദീസുകളും തള്ളി പറയുമോ?

= ആയിശയെ തള്ളിപ്പറയേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. അവരുടെ ജീവിതം അത്രക്ക് വിശുദ്ധമായിരുന്നുവെന്ന് സമകാലികര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റില്‍ അത് കാണാം. ആയിശ ഈ ഇളവ് ഉപയോഗപ്പെടുത്തിയതും സവിശേഷമായ ഒരു സാഹചര്യത്തിലായിരുന്നു. പോസ്റ്റില്‍ അതും കാണാം.
(അവസാനിച്ചു)KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-32555515056128019162011-03-19T07:58:32.250+05:302011-03-19T07:58:32.250+05:30(തുടര്‍ച്ച)
3 മുഹമ്മദിന്റെ ജീവതത്തിനിടെ തന്റെ സഹപ്...(തുടര്‍ച്ച)
3 മുഹമ്മദിന്റെ ജീവതത്തിനിടെ തന്റെ സഹപ്രവർത്തകർക്ക് നൽകിയ ചില നിയമങ്ങൾ ആഗോള വ്യാപകമായ എല്ലാവർക്കും എല്ലാ കാലത്തേക്കുമുള്ള നിയമങ്ങളല്ല.ഈ ആശയം പരിഗണിച്ചാൽ ഇസ്ലാമിന്റ ആപ്പീസ് പൂട്ടും . മത നിയമങ്ങൾ എല്ലാം തന്നെയും മുഹമ്മദിന്റെ ജീവിത സഹചര്യങ്ങളിൽ നിന്നും മാത്രമാണ് മുസ്ലീകൾ സ്വീകരിക്കുന്നത്. അത് പലതും അതാത് കാലത്തേ മാത്രം നിയമായാൽ നിസ്കാരവും നോമ്പും സകാത്തും ഹജ്ജും എല്ലാം പുന പരിശോധനക്ക് വിധേയമാക്കേണ്ടി വരും.

= അലന്, സൂചി കുത്താന്‍ ഇടം കിട്ടിയേടത്ത് തൂമ്പ കയറ്റാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. "ചില നിയമങ്ങൾ"ക്ക് മാത്രം ബാധകമാവുന്നതെന്ന് അലന് തന്നെ സമ്മതിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ് "എല്ലാ നിയമങ്ങള്‍ക്കും" ബാധകമാവുക? ആരോപണമുന്നയിക്കുമ്പോള്‍ ഈ വൈരുദ്ധ്യം പോലും അലന് പരിഗണിച്ചില്ല. ഇസ്ലാമിനെയും അതിന്റെ നിയമങ്ങളെയും വല്ലാതെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നത് കൊണ്ടാണ് അലന് ഈ ദുര്‍ഗതി വരുന്നത്. ഇസ്ലാമിലെ ചില നിയമങ്ങള്‍ കാലികമാണ്; ചിലത് സാര്‍വ്വകാലികവും. ചിലത് സവിശേഷ സാഹചര്യവുമായി മാത്രം ബന്ധപ്പെട്ടവയാണ്; ചിലത് പൊതുവായുള്ളതും. ചില നിയമങ്ങള്‍ പരിവര്‍ത്തന ദശയില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്. നിയമങ്ങള്‍ക്കെല്ലാം തന്നെ പ്രത്യേക സാഹചര്യങ്ങളില്‍, ആ സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ഇളവ് അനുവദിക്കപ്പെടുന്നുമുണ്ട്. സാഹചര്യം മാറുന്നതിനനുസരിച്ച് മാറുന്ന നിയമങ്ങളുമുണ്ട്. ഒരു വിമര്ശകന് ഇവയൊക്കെ അറിയാന്‍ ബാദ്ധ്യസ്ഥനാണ്. എന്നാല്‍ അലനോ, ഞാന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിമര്ശകന്മാര്ക്കോ മുമ്പില്‍ ഇങ്ങനെയൊരാവശ്യം ഞാനുന്നയിക്കുന്നില്ല. കാരണം തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് കുട്ടിക്കാലത്ത് പോലും എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ഇത് കൊണ്ടൊന്നും പൂട്ടുന്ന ആപ്പീസല്ല ഇസ്ലാമിന്റേത് എന്ന് അലന് തിരിച്ചറിയണം.

4 >>“ഭൂരിപക്ഷത്തിനെതിരായ ഒരു വീക്ഷണം ആയിശ മുലകുടി ബന്ധത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചുവെന്നത് ശരിയാണ്. എന്നാല്‍, വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അവരാ മാര്‍ഗ്ഗം സ്വീകരിച്ചത്‘<< ആലിക്കൊയ ഉവാച.

പ്രായ പൂർത്തി ആയവർ തമ്മിൽ നേർക്കു നേർ മുലകുടി നടത്തുന്നതിൽ ആയിശക്ക് സമ്മതമായിരുന്നു. ഇസ്ലാമിക സർവ്വകലാശാലകളിലും പ്രായ പൂർത്തിയായവർക്കുള്ള ഉയർന്ന ഇസ്ലാമിക ഡിഗ്രി പി ജി ക്ലാസുകളിലും അധ്യാപകന്മാരും വിദ്യാർത്ഥിനികളൂം തമ്മിലും അധ്യാപികകളും വിദ്യാർത്ഥികൾ തമ്മിലും ഈ വഴിയിലൂടെ നമ്മൾ സഞ്ചരിച്ചാൽ ഈ കലാശാലകളെ നമുക്ക് സെക്സ് കലാ ശാലകൾ എന്ന് വിളിക്കേണ്ടി വരും. എന്നാലും കുഴപ്പമില്ല “” വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അവരാ(ആയിശ) മാര്‍ഗ്ഗം സ്വീകരിച്ചത്‘‘

= "പ്രായ പൂർത്തി ആയവർ തമ്മിൽ നേർക്കു നേർ മുലകുടി നടത്തുന്നതിൽ ആയിശക്ക് സമ്മതമായിരുന്നു" എന്ന അറപ്പുളവാക്കുന്ന ഈ സങ്കല്പം താങ്കള്ക്കെവിടെ നിന്ന് കിട്ടി? ആദ്യം അതു പറയണം. ഇസ്ലാമിക കലാലയങ്ങളെക്കുറിച്ചുള്ള ഗീര്‍വാണം അതിന്ന് ശേഷമാകാം. ലോകത്തുള്ള ഏത് സ്ത്രീയ്ക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും അതിലൂടെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും അപ്പോള്‍ മാത്രമേ സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളു എന്നുമാണല്ലോ യുക്തിവാദ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടുള്ളവര്‍ സദാചാരത്തെക്കുറിച്ച് പ്രകടിപ്പിക്കുന്ന ഏതഭിപ്രായവും വേശ്യയുടെ ചാരിത്ര്യപ്രസംഗത്തേക്കാള്‍ അധമായിരിക്കും.

ഇസ്ലാമിന്റെ ഉന്നതമായ ധാര്‍മ്മിക സങ്കല്പം താങ്കളെപ്പോലുള്ള ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നെനിക്കറിയില്ല; എങ്കിലും പറയട്ടെ: ഹിജാബ് ആചരിക്കാതെ പരസ്പരം കാണുകയും ഇടപഴകുകയും ചെയ്താല്‍ അത് മൂലം കുറ്റക്കാരാകുമോ എന്ന് ഭയപ്പെടുന്നവരായുരുന്നു അവര്‍. അതിന്റെ പരിഹാരമായിട്ടാണ് മുലകുടി ബന്ധം ഉപയോഗപ്പെടുത്തിയത്. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം!
(തുടരും)KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-11756978226395378292011-03-19T07:55:38.731+05:302011-03-19T07:55:38.731+05:30(ഈ വിഷയത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ നടന്നുകൊണ്ടി...(ഈ വിഷയത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയില്‍ ഒരു സുഹൃത്ത് ഉന്നയിച്ച വിമര്‍ശനവും അതിന്ന് നല്കിയ മറുപടിയുമാണിത്.)
പോസ്റ്റില്‍ നിന്ന് തെളിയുന്ന ഏഴ് കാര്യങ്ങള്‍ അലന് പറഞ്ഞിരിക്കുന്നു.
അലന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്; അദ്ദേഹത്തിന് താല്പര്യമുള്ള കാര്യങ്ങള്‍ എന്ന് ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എങ്കിലും ചില കര്യങ്ങളും ശ്രദ്ധിച്ച കാര്യങ്ങളുടെ തന്നെ ചില വശങ്ങളും അദ്ദേഹം ശ്രദ്ധിക്കാതെ വിട്ടിട്ടുണ്ട്. അത് ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ബാദ്ധ്യതയാണ്.

അൽ അമീൻ അലൻ: ഈ പോസ്റ്റിൽ തെളിയുന്ന കാര്യങ്ങൾ
1. ഇന്ത്യയിൽ ബാല വേല കുറ്റകരമാണ്. മുഹമ്മദിന്റെ കാലത്ത് ബാല അടിമത്വം പോലും അനുവദനീയമായിരുന്നു

= അലന്റെ ഈ ആക്ഷേപത്തിനുള്ള മറുപടി പോസ്റ്റില്‍ തന്നെയുണ്ട്. അദ്ദേഹമത് കാണാന്‍ കൂട്ടാക്കുന്നില്ലെന്ന് മാത്രം. ഈ വിഷയം സവിസ്തരം പ്രതിപാദിക്കപ്പെട്ടത് ഇമാം മാലികിന്റെ മുവത്വയിലാണ്. ആ ഭാഗം ഞാന്‍ പോസ്റ്റില്‍ ഉദ്ധരിച്ചത് കാണുക: "ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോരദരിയുടെ മകളെ സാലിമിന്ന് വിവാഹം ചെയ്തു കൊടുത്തു." അടിമയായി അബൂ ഹുദൈഫക്ക് ലഭിച്ച കുട്ടിയാണ് സാലിം. അദ്ദേഹമവനെ സ്വന്തം മകനായി ദത്തെടുത്തു. അവന്ന് പ്രായമായപ്പോള്‍, അബൂ ഹുദൈഫ തന്റെ സഹോദരിയുടെ മകളെ അവന്ന് കല്യാണം കഴിച്ചു കൊടുത്തു. ഇതൊക്കെ മറച്ച്വച്ച്കൊണ്ടാണ് അലന് അബൂ ഹുദൈഫയ്ക്ക് മേല്‍ ബാലവേലയും ബാല അടിമത്തവും ആരോപിക്കുന്നത്. ടിന്റുമോനോട് വീട്ടിലെ ചില ജോലികള്‍ ചെയ്യാന്‍ അച്ഛന് ആവശ്യപ്പെട്ടു. അപ്പോള്‍ അച്ഛനെ ശരിക്കും വിരട്ടി. ബാലവേലയുടെ പേരിലായിരുന്നു വിരട്ട്. അലന്റെ വാക്കുകള്‍ വായിക്കുമ്പോള്‍ ഈ 'സംഭവം' ഓര്‍ത്ത് പോകുന്നു.

2. അബൂ ഹുദൈഫയുടെ ആശങ്കക്ക് നല്ല മരുന്നാണ് മുഹമ്മദ നൽകിയത് അഥവാ സ്വന്തം ഭാര്യയും ചെറുപ്പക്കാരനായ ഭൃത്യനുമുണ്ടായതു കൊണ്ട് ഭർത്താവിനുണ്ടായ വേവലാതിക്ക് പറ്റിയ മരുന്ന് തന്നെ ഈ മുല കുടി. എനി അവർക്ക് എന്താണോ പാടില്ലന്ന് മതം പറഞ്ഞത് അത് രഹസ്യമായി ചെയ്യാൻ അവസരം. പ്രായ പൂർത്തി ആയവർക്കും മുല കുടിച്ച് രസിക്കാം.

= അബൂഹുദൈഫയെ സംബന്ധിച്ചേടത്തോളം, നബി നല്‍കിയത് നല്ലൊരു ചികില്‍സയായി അനുഭവപ്പെട്ടുവല്ലോ. എങ്കില്‍ സലീമിനും സഹ്ലക്കും മേല്‍ അലന് ഉന്നയിക്കുന്ന ആരോപണം പച്ചക്കള്ളമായിരിക്കും. അലന് ദുസ്സൂചന നല്‍കും പ്രകാരം അബൂഹുദൈഫ ഒരു സംശയാലുവായിരുന്നുവെങ്കില്‍ നബിയുടെ ചികില്‍സ ഒട്ടും ഫലിക്കുമായിരുന്നില്ല; മാത്രമല്ല സംശയം വര്‍ദ്ധിക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍ അലന്റെ ഈ പ്രസ്താവന ദുരുദ്ദേശ്യത്തോട് കൂടിയാണെന്ന് പറയാതെ വയ്യ. കാരണം, സാലിമും അബൂഹുദൈഫയുടെ കുടുംബവും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇമാം മാലികിന്റെ മുവത്വയിലുള്ള ഹദീസ് വ്യക്തമാക്കിക്കഴിഞ്ഞു. ആ കുടുംബത്തിലെ ഒരു 'മകന്' ഇതാണ് സാലിമിന്റെ സ്ഥാനം. ദത്തെടുക്കുന്നതിന്റെ അര്‍ത്ഥം അതാണല്ലോ. അപ്പോള്‍, അബൂഹുദൈഫയുടെ ഭാര്യ സഹ്ല അവന്ന് സ്വന്തം 'അമ്മയെപ്പോലെ'യാണ്. അബൂഹുദൈഫക്ക് സാലിമിനെക്കുറിച്ചോ സഹ്ലയെക്കുറിച്ചോ ഒരു പരാതിയുമില്ല. അവര്‍ അവിഹിതമായി എന്തെങ്കിലും ചെയ്തെന്ന് അദ്ദേഹം സംശയിക്കുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ സംശയമിതാണ്: സാലിം ഇപ്പോള്‍ തങ്ങളുടെ അടിമയല്ല. അവന് തങ്ങളുടെ ദത്ത് പുത്രനാണെങ്കിലും, ദത്ത്പുത്രനെ പുത്രനായി കണക്കാക്കാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ വിധിച്ചു കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ സാലിമിന്ന് മുമ്പില്‍ പര്‍ദ്ദ ആചരിക്കാന്‍ സഹ്ല ബാദ്ധ്യസ്ഥയല്ലേ? അത് ചെയ്തില്ലെങ്കില്‍ സഹ്ലയും സാലിമും പിന്നെ താനും അത് മൂലം കുറ്റക്കരാകുമോ എന്നായിരുന്നു അബൂ ഹുദൈഫയുടെ പേടി. ഈ ആശയം അദ്ദേഹം ഭാര്യയുടെ മുമ്പില്‍ അവതരിപ്പിച്ചു. അതിനെത്തുടര്‍ന്നാണ് സഹ്ല പ്രവാചകനെ സമീപിക്കുന്നതും മുലകുടി ബന്ധം സ്ഥാപിക്കാന്‍ നബി കല്‍പ്പിക്കുന്നതും. ഇതാണ് വസ്തുതയെന്നിരിക്കെ അലന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അന്നവിടെ, സഹ്ലയും സാലിമും തമ്മില്‍ അവിഹിതമായി വല്ലതും സംഭവിച്ചതായി, ആ വീട്ടില്‍ അവരോടൊത്ത് ജീവിക്കുന്ന അബൂഹുദൈഫക്ക് പോലും പരാതിയില്ല. എന്നിട്ടും 14 നൂറ്റാണ്ടുകള്‍ക്ക് ശേഷം നിലമ്പൂരിലിരുന്ന് അലന് ചെളിവാരിയെറിയുന്നത് ദുരുപദിഷ്ടമാണ്. ഇസ്ലാമിനെ ആക്ഷേപിക്കാനുള്ള വ്യഗ്രതയാണ് അദ്ദേഹത്തെക്കൊണ്ടിത് ചെയ്യിക്കുന്നത്. "എനി അവർക്ക് എന്താണോ പാടില്ലന്ന് മതം പറഞ്ഞത് അത് രഹസ്യമായി ചെയ്യാൻ അവസരം." അങ്ങേയറ്റം അസത്യവും ക്രൂരവുമാണീ വാക്കുകള്‍ എന്ന് മാത്രമേ ഇതിനെക്കുറിച്ച് തല്ക്കാലം പറയുന്നുള്ളു.

(തുടരും)KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-7057661047074079644.post-19477262621312474882011-03-14T19:32:40.112+05:302011-03-14T19:32:40.112+05:30പഠനവും വിലയിരുത്തലും നന്നായിട്ടുണ്ട് ആലിക്കോയ... ന...പഠനവും വിലയിരുത്തലും നന്നായിട്ടുണ്ട് ആലിക്കോയ... നന്ദിAnonymousnoreply@blogger.com