(ഇത് മറ്റൊരു ബ്ലോഗില്‍ തുടങ്ങിയ ചര്‍ച്ചയാണ്. ഇനി ഇവിടെ തുടരാം എന്ന് കരുതുന്നു.)
സന്തോഷ് said...
പോസ്റ്റുമായി ബന്ധം ഇല്ല എങ്കിലും മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം താങ്കളോടും ആവര്‍ത്തിക്കുന്നു.
ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തു ഇസ്ലാം വിശ്വാസപ്രകാരം ഒരു പ്രവാചകന്‍ ആണ്. അദ്ദേഹവും മറ്റുള്ള പ്രവാചകന്മാരെപ്പോലെ അല്ലാഹുവിന്റെ സന്ദേശവാഹകന്‍ മാത്രം ആണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിനു ശേഷം വന്ന പിന്‍ഗാമി ആണ് മുഹമ്മദ് നബി എന്ന് സ്ഥാപിക്കുവാന്‍ പല മുസ്ലിങ്ങളും ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളിലെ സുവിശേഷങ്ങളില്‍നിന്നും ചില വചനങ്ങള്‍ (യേശു ശിഷ്യര്‍ക്ക് സഹായകനെ വാഗ്ദാനം ചെയ്യുന്നവ) ഉദ്ധരിക്കാറുണ്ട്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ ബൈബിളിലെ സുവിശേഷങ്ങളില്‍ യേശു പഠിപ്പിച്ച മറ്റു വിഷയങ്ങള്‍ അവഗണിക്കാറാണ് പതിവ്. ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ് നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ് നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.
എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?
October 23, 2010 9:59 AM
KK Alikoya said...
സന്തോഷ്,
നിരവധി മുനകളുള്ള "ഒരു" ചോദ്യമാണ് താങ്കള്‍ ചോദിച്ചത്.
1. ക്രിസ്തു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു; മുസ്‌ലിംകള്‍ ഇത് അംഗീകരിക്കുന്നില്ല.
2. ക്രിസ്തു ഒരു പ്രവാചകനാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ക്രിസ്ത്യനികള്‍ക്ക് (യഹൂദന്മാര്‍ക്കും) ഇത് സമ്മതമല്ല.
3. പ്രവാചകനായ യേശുവിന്റെ പിന്‍ഗാമിയാണ് മുഹമ്മദ് നബിയെന്ന് മുസ്‌ലിംകള്‍ വിശ്വസികുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നില്ല.
4. ഈ വാദത്തിന്ന് തെളിവായി മുസ്‌ലിംകള്‍ ബൈബിളില്‍ നിന്ന് ചില വാക്യങ്ങള്‍ ഉദ്ധരികുന്നു. അതിന്നവര്‍ നല്‍കുന്ന വിവക്ഷ ക്രൈസ്തവര്‍ അംഗീകരിക്കുന്നില്ല.
5. അതേസമയം ക്രിസ്തു പഠിപ്പിച്ച മറ്റു പാഠങ്ങള്‍ മുസ്‌ലിംകള്‍ അംഗീകരിക്കുന്നില്ല.
6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്‍മാരാണ് ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ധ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്?
7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
8. ബഹുഭാര്യത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?
"മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം" എന്ന് ചോദ്യത്തെ താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ ഞാന്നൊന്ന് ഞെട്ടിപ്പോയിരുന്നു. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത്, അതിന്നിടയില്‍, ഒരു കമന്റിലൂടെ ഇതിന്ന് മറുപടി പറയണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടാല്‍ ആരും കുഴങ്ങിപ്പോകും.
ഇവയെല്ലാം കൂടി ഒരു കമന്റിലെന്നല്ല; സ്വതന്ത്രമായ ഒരു പോസ്റ്റില്‍ പോലും തൃപ്തികരമായി വിശദീകരിക്കാനാവില്ല. അത്കൊണ്ട് ഇതില്‍ ഏറ്റവും അടിസ്ഥാന പരമായ കാര്യം നമുക്ക് ആദ്യം ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു. ഞാന്‍ കരുതുന്നത് ക്രിസ്തു ദൈവമാണോ എന്നതാണ് അടിസ്ഥാന പ്രശ്നമെന്നാണ്. ഇതിനെ കുറിച്ച് താങ്കള്‍ ഒരു കുറിപ്പ് അയച്ചു തന്നാല്‍, അത് എന്റെ മറുപടിയോട് കൂടി, എന്റെ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു.
October 23, 2010 7:21 PM
സന്തോഷ് said...
ക്രിസ്തു പ്രവാചകന്‍ ആണ് എന്ന വിശ്വാസത്തില്‍ നിന്നുകൊണ്ട് താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ.
6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്‍മാരാണ് ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ധ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്?
7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
8. ബഹുഭാര്യത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?
(മറ്റു ചിലരോട് എന്ന് പറഞ്ഞത് ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനെ ഉദ്ദേശിച്ചല്ല, ലത്തീഫ് ഉള്‍പ്പെടെയുള്ളവരോട് ചോദിച്ചിരുന്നു എന്നാണ്)
October 23, 2010 7:34 PM
അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു