Followers

Sunday, November 28, 2010

പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍

ക്രിസ്ത്യാനികളും മുസ്‌ലിംകളും യേശുക്രിസ്തുവിനെ ആദരിക്കുന്നു. ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ കര്‍ത്താവും രക്ഷകനും രാജാവുമായ ദൈവമായി കണക്കാക്കുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ദൈവത്തിന്റെ സൃഷ്ടിയും ദാസനും പ്രവാചകനുമായ മനുഷ്യനാണദ്ദേഹം. ഈ രണ്ടു വീക്ഷണങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുകയില്ല. മാത്രമല്ല; ഒന്ന് നിരാകരിച്ചുകൊണ്ടല്ലാതെ രണ്ടാമത്തേത് സ്വീകരിക്കാന്‍ കഴിയുകയുമില്ല. അതിനാല്‍ ഏത് വീക്ഷണത്തിന്നാണ്‌ തെളിവിന്റെ പിന്‍ബലമുള്ളത് എന്ന് പരിശോധിക്കുനത് നന്നായിരിക്കും.

പഴയനിയമ പുസ്തകത്തില്‍ പലയിടങ്ങളിലായി കാണപ്പെടുന്ന നിരവധി പ്രവചനങ്ങളുടെ പുലര്‍ച്ചയാണ്‌ യേശുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അവരുടെ വേദമായ പുതിയ നിയമത്തിലെ ചില അവകാശ വാദങ്ങളാണ്‌ ഈ വിശ്വാസത്തിന്നാധാരം.

ആഗമനം മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ഒരു ദിവ്യപുരുഷന്റെ വ്യക്തിത്വം എത്തരത്തിലുള്ളതായിരിക്കുമെന്ന് പ്രവചനത്തില്‍ നിന്ന് തന്നെ ഏറെക്കുറെ ഗ്രഹിക്കാന്‍ കഴിയേണ്ടതാണ്‌. അതിനാല്‍ പ്രവചനങ്ങളില്‍ നിന്നുരുത്തിരിയുന്ന യേശുവിന്റെ വ്യക്തിത്വം നിലവിലുള്ള ക്രിസ്തീയ സങ്കല്‍പ്പവുമായി പൊരുത്തപ്പെടുന്നുവെങ്കില്‍ അവരുടെ സങ്കല്‍പ്പം സത്യമാണെന്ന് കരുതാം; അല്ലെങ്കില്‍ മറിച്ചും.

പുതിയ നിയമത്തില്‍ ആദ്യം കാണുന്ന പ്രവചനം ഇതാണ്‌: "'കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്ന് ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും.' എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുള്‍ ചെയ്തത് നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു."  (മത്തായി 1:22,23)

ഇസ്രയേല്‍ കന്യകയായ മറിയം പുരുഷ സമ്പര്‍ക്കം കൂടാതെ ഗര്‍ഭം ധരിച്ച് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവന്ന് യേശു എന്ന് നാമകരണം ചെയ്തു. ബൈബിള്‍ പുതിയ നിയമവും ഖുര്‍ആനും ഇതംഗീകരിക്കുന്നു. (ഖുര്‍ആനില്‍ ഈസാ എന്നാണ്‌ പേര്‌.) പഴയ നിയമത്തില്‍ നിന്ന് മത്തായി ഉദ്ധരിച്ച പ്രവചനം പ്രത്യക്ഷത്തില്‍  ഈ സംഭവവുമായി വളരെയേറെ പൊരുത്തം ഉള്ളതാണ്‌. അത്കൊണ്ട് സംശയിക്കാനോ കൂടുതല്‍ പരിശോധിക്കാനോ മുതിരാതെ മേല്‍ പ്രവചനം യേശുവിനെക്കുറിച്ചുള്ളതാണെന്ന് വിശ്വസിക്കാന്‍ ഇരു മതക്കാരും തയ്യാറാവുന്നു.

എന്നാലും  മത്തായി ഉദ്ധരിച്ച പ്രവചനത്തിന്‌ യേശുവുമായി ഒരു പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാനുണ്ട്. പേരുമായി ബന്ധപ്പെട്ടതാണിത്. യേശുവിന്ന് ഇമ്മാനുവേല്‍ എന്ന് പേര്‌ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേര്‌ യേശു എന്ന് തന്നെ ആയിരുന്നു. അങ്ങനെ പേര്‌ വയ്ക്കാനാണ്‌ മറിയമിനെ മാലാഖ ഉപദേശിച്ചതും. (ലൂക്കോസ് 1:31) അത്കൊണ്ട് ഈ പ്രവചനം യേശുവിനെക്കുറിച്ചുള്ളതല്ലെന്ന് ന്യായമായും വാദിക്കാവുന്നതാണ്‌.
എന്നാല്‍ ക്രിസ്ത്യാനികള്‍ ഈ വാദത്തെ നിരാകരിക്കുന്നു. ഇമ്മാനുവേല്‍ എന്ന പേരിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്‌ അവര്‍ നല്‍കുന്ന മറുപടി ഇതാണ്‌: സാക്ഷാല്‍ ദൈവം കന്യാമറിയമിലൂടെ മനുഷ്യനായി അവതരിച്ചു. അഥവാ 'ദൈവം നമ്മോട് കൂടെ' ജീവിച്ചു. ഈ അവതാര സങ്കല്‍പം സൂചിപ്പിക്കുന്നതിന്നാണ്‌ 'ദൈവം നമ്മോട് കൂടെ' എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന പേര്‌ പ്രവചനത്തില്‍ ഉപയോഗിച്ചത്; അല്ലാതെ അതദ്ദേഹത്തിന്റെ നാമമായിരിക്കണം എന്ന അര്‍ത്ഥത്തിലല്ല.

ചുരുക്കത്തില്‍ ഒരു വെടിയ്ക്ക് രണ്ട് പക്ഷിയെ കിട്ടിയ ആഹ്ലാദത്തിലാണവര്‍. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കുമെന്ന പ്രവചനം സഫലമായി. ഇതാണ്‌ ഒന്നാമത്തേത്. രണ്ടാമത്തേത് അങ്ങനെ ജനിക്കുന്ന കുഞ്ഞ് ദൈവാവതാരം ആയിരിക്കുമെന്ന സൂചനയാണ്‌. ഈ വാദത്തിന്ന് ഒരു ഉദാഹരണമിതാ: "ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേലാണ്‌ യേശു. അവന്‍ കൊച്ചു ദൈവമോ ദൂതന്‍ മാത്രമോ ആയിരുന്നുവെങ്കില്‍ ആ അര്‍ത്ഥം വരുന്ന പേര്‌ മാത്രമേ വിളിക്കുകയുള്ളായിരുന്നു. യേശുക്രിസ്തു സമ്പൂര്‍ണ്ണ ദൈവമാണ്‌, സത്യദൈവമാണ്‌, മഹാദൈവമാണ്‌..." (പേജ് 65 ത്രിയേക ദൈവം, സി.വി. ജോര്‍ജ്ജ്, ശ്രീകാര്യം.)

യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ വ്യാഖ്യാനം തൃപ്തികരമായിരിക്കും. അവരുടെ വിശ്വാസം പൂര്‍വോപരി ശക്തിപ്പെടുത്താനും ഈ വ്യാഖ്യാനത്തിന്‌ ശക്തിയുണ്ട്.
എന്നാല്‍ ഇസ്‌ലാമിന്ന് ഈ വ്യാഖ്യാനം സ്വീകാര്യമല്ല. കാരണം, അതിന്റെ അടിസ്ഥാനം കലര്‍പ്പറ്റ ഏകദൈവ സിദ്ധാന്തമാകുന്നു. ദൈവം അനാദ്യനും അനന്തനുമാണ്‌. അവന്‍ പരിവര്‍ത്തന വിധേയനല്ല. തന്റെ സൃഷ്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ രൂപത്തില്‍ അവതരിക്കുകയെന്നത് പരമോന്നതനായ ദൈവത്തിന്റെ മഹത്വത്തിന്‌ ഒട്ടും അനുയോജ്യവുമല്ല.

 മത്തയി തന്റെ കൃതിയില്‍ വ്യക്തമാക്കിയത് പോലെ, ഇമ്മാനുവേല്‍ ജനിക്കുമെന്നത്, മുന്‍കാലക്കാരനായ പ്രവാചകന്‍ മുഖാന്തരം കര്‍ത്താവ് (യഹോവ) അരുള്‍ ചെയ്തതാണ്‌. യശയ്യാ എന്ന പ്രവാചകനിലൂടെയണ്‌ ഇതറിയിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഗ്രന്‍ഥത്തിന്റെ ഏഴാമദ്ധ്യായത്തില്‍ ഇത് കാണാം. സുദീര്‍ഘമായ ഒരു പ്രവചനമാണത്. അതില്‍ നിന്നടര്‍ത്തിയെടുത്ത ഒരു വക്യം (7/14) മാത്രമാണ്‌ മത്തായിയില്‍ നാം വായിച്ചത്. പ്രവചനത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ഈ ഒറ്റ വാക്യം അപര്യപ്തമാണ്‌‌. പ്രവചനം പൂര്‍ണ്ണ രൂപത്തില്‍ പരിഗണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രവചനം യേശുവിനെക്കുറിച്ച് തന്നെയാണോ എന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളു.

ആദ്യം പ്രവചത്തിന്റെ പശ്ചാത്തലം നോക്കാം: ദാവീദിന്റെ പുത്രനായ സോളമന്റെ കാല ശേഷം ഇസ്രയേല്‍ രാജ്യം വടക്കും തെക്കുമായി, രണ്ടായി പിളര്‍ന്നു. ബി.സി. 933 ലാണിത്. തെക്കന്‍ രാജ്യത്ത് യഹൂദ, ബിന്‍യാമീന്‍ എന്നീ രണ്ട് ഗോത്രങ്ങള്‍ വസിച്ചു. അവരുടെ രാജ്യത്തിന്ന് യഹൂദ രാജ്യം എന്ന് പേര്‍. ബാക്കി പത്ത് ഗോത്രങ്ങള്‍ വടക്കന്‍ രാജ്യത്ത് താമസിച്ചു. ആ രാജ്യത്തിന്ന് എഫ്രായീം എന്നു പേര്‍.

പിളര്‍പ്പിന്റെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം എഫ്രായീം സിറിയയുമായി കൂട്ടുചേര്‍ന്ന് യഹൂദക്ക് നേരെ യുദ്ധത്തിന്‌ ചെന്നു. യഹൂദ ഭയന്നു വിറച്ചു. ഈ സമയത്ത് യഹൂദയില്‍ ആഹാസ്, സിറിയയില്‍ റെസിന്‍, എഫ്രായീമില്‍ പേക്കഹ് എന്നിവരാണ്‌ രാജാക്കന്‍മാര്‍. ആഹാസിനെ യശയ്യാ മുഖാന്തരം യഹോവ ധൈര്യപ്പെടുത്തുകയും ഭാവി സംഭവങ്ങളെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. സഖ്യ കക്ഷികളുടെ ഗൂഢാലോചനയെക്കുറിച്ച് യഹോവ ആഹാസിനെ (യശയ്യാ മുഖന്തരം) ഇപ്രകാരം അറിയിക്കുന്നു. "7 യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.8 അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ (സിറിയയുടെ തലസ്ഥാനം ഡമാസ്‌കസ്, ഡമാസ്‌കസിലെ ഭരണാധികാരി റെസിന്‍ -ലേഖകന്‍.) അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്ന്നു പോകും.9 എഫ്രയീമിന്നു തല(സ്ഥാനം) ശമര്യ്യ; ശമര്യ്യെക്കു തല(വന്‍ ) രെമല്യാവിന്റെ മകന്‍; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കില്‍ സ്ഥിരവാസവുമില്ല.10 യഹോവ പിന്നെയും ആഹാസിനോടു:11 നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്‍ക എന്നു കല്പിച്ചതിന്നു ആഹാസ്:12 ഞാന്‍ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.13 അതിന്നു അവര് (യശയ്യാ) പറഞ്ഞതു: ദാവീദ്ഗൃഹമേ, കേള്‍പ്പിന്‍; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?14 അതു കൊണ്ടു കര്ത്താവു തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരും: കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേല്‍ എന്നു പേര് വിളിക്കും.15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ പ്രായമാകുംവരെ അവന്‍ തൈരും തേനുംകൊണ്ടു ഉപജീവിക്കും.16 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും."  (യശയ്യാ 7:8-16)

ഒരു നിശ്ചിത കാല പരിധിക്കകം സംഭവിക്കേണ്ട രണ്ടു രാഷ്ട്രീയ സംഭവങ്ങളാണ്‌ പ്രവചിക്കപ്പെട്ടത്. എഫ്രയീം 65 വര്‍ഷത്തിനകം ഒരു രാജ്യമായിരിക്കാത്ത വണ്ണം തകരും. ഇതാണ്‌ ഒന്ന്. ബി.സി. 722 ഇല്‍ ഇത് സംഭവിച്ചു. അതായത് അസീറിയന്‍ രാജാവ് എഫ്രായീമിനോട് യുദ്ധം ചെയ്തു; അവരെ തോല്‍പ്പിച്ചു. അവിടത്തെ ജനങ്ങളെ ആസകലം അടിമകളാക്കി അസീറിയയില്‍ കൊണ്ട് പോയി പാര്‍പ്പിച്ചു. അതോടെ എഫ്രായീം ഒരു ജനത അല്ലാതെയായി. ഏതാണ്ട് ഇതേ കാലത്ത് തന്നെ അസീറിയന്‍ രാജാവ് ഡമാസ്‌കസ് ആക്രമിച്ചു. ജനങ്ങളെ തടവിലാക്കുകയും രാജാവിനെ വധിക്കുകയും ചെയ്തു. (2 രാജാക്കന്‍മാര്‍ അദ്ധ്യായം 16, 17; 2 ദിനവൃത്താന്തം അദ്ധ്യായം 29; യശയ്യാ അദ്ധ്യായം 7, 8 എന്നിവ കാണുക.)

മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളുടെ മുന്നടയാളമായിട്ടാണ്‌ കന്യകാഗര്‍ഭവും ഇമ്മാനുവേലിന്റെ ജനനവും നിശ്ചയിക്കപ്പെട്ടത്. ഇമ്മാനുവേലിന്ന് 'തിന്‍മ തള്ളി നന്‍മ തിരഞ്ഞെടുക്കാന്‍ പ്രായമാകും മുമ്പ്' രണ്ട് രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ (പേക്കഹിന്റെ എഫ്രായീം, റെസിന്റെ സിറിയ) ഉപേക്ഷിക്കപ്പെട്ടിരിക്കും എന്നാണ്‌ പ്രവചനത്തില്‍ കാണുന്നത്. അത്കൊണ്ട് ബി.സി. 722 ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമ്മാനുവേല്‍ ജനിച്ചിരിക്കണം; ജനിച്ചിട്ടുമുണ്ട്. (യശയ്യാ 8 ആം അദ്ധ്യായം കാണുക.)

സത്യത്തില്‍ ഈ കുട്ടിയെക്കുറിച്ചുള്ള പ്രവചനമാണ്‌ പ്രവാചക പുസ്തകമായ യശയ്യാ 7/14 ഇല്‍ ഉള്ളത്. ഇത് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ളതാണെന്ന മത്തായിയുടെ അവകാശ വാദം വ്യാജമാണ്‌. അതിനാല്‍ ഇമ്മാനുവേല്‍ എന്ന പേരില്‍ ദൈവാവതാരത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന ക്രൈസ്തവ വാദം വ്യാജത്തിന്‍മേല്‍ പടുത്തുയര്‍ത്തിയ വ്യാജമാണെന്ന് പറയാതെ വയ്യ.

കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
ലേവി വംശജനായ യേശു ക്രിസ്തു

70 comments:

 1. പുതിയ നിയമത്തിലെ ഒന്നാമത്തെ പുസ്തകമാണല്ലോ മത്തായി എഴുതിയ സുവിശേഷം. ആ കൃതി ക്രിസ്തിവിനെക്കുറിച്ചുള്ളതെന്ന് അവകാശപ്പെട്ട ഒന്നാമത്തെ പ്രവചനമാണ്‌ ഇവിടെ വിശകലനം ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണം ക്ഷണിക്കുന്നു. വിഷയത്തില്‍ ഒതുങ്ങി നില്‍ക്കുവാന്‍ ശ്രമിക്കുമല്ലോ.

  ReplyDelete
 2. @Alikoya

  ഏശയ്യ 7 :14 ല്‍ പറയുന്ന പ്രവചനം ഏശയ്യ എട്ടാം അധ്യായത്തില്‍ പൂര്‍ത്തിയായി എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ...

  ReplyDelete
 3. tracking

  തൊട്ടു മുമ്പിലെ ചര്‍ച്ച കഴിഞ്ഞതിനു ശേഷം ഇവിടെ വരാം എന്ന് കരുതുന്നു. അത് വരെ ഒരു ട്രാക്കിംഗ് കിടക്കട്ടെ.

  ReplyDelete
 4. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്ന് പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും. (മത്തായി 1:21)

  നീ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. (ലൂക്കാ 1:31)

  ~~~~~~~~~~~~~~~~~~~~~~~~~~~~~

  @ ആലിക്കോയ

  ബൈബിളിനെക്കുറിച്ച് വല്ലവരും എഴുതി വയ്ക്കുന്നവ പകര്‍ത്തിഎഴുതും മുന്‍പ് എവിടെ നിന്നെങ്കിലും ഒരു ബൈബിള്‍ സംഘടിപ്പിച്ചു വായിച്ചു നോക്കുക. അപ്പോള്‍ മനസ്സിലാവും താരതമ്യം അര്‍ഹിക്കുന്ന ബൈബിള്‍ വാക്യങ്ങള്‍ ഏതൊക്കെയാണ് എന്നു.

  ReplyDelete
 5. Nasiyansan said...
  "@Alikoya

  ഏശയ്യ 7 :14 ല്‍ പറയുന്ന പ്രവചനം ഏശയ്യ എട്ടാം അധ്യായത്തില്‍ പൂര്‍ത്തിയായി എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ .."

  = മറുപടി

  ReplyDelete
 6. അലിക്കോയ, മറുപടി പറഞ്ഞ വിധം ഇപ്രസീവ്‌ ആണ്. ലാറ്ററല്‍ തിങ്കിംഗ്.
  മറുപടി => ലിങ്ക് ടു ബ്ലോഗ്‌ . അഭിനന്ദനം !

  Nasiyansan, താങ്കള്‍ ഒരുക്കിയ കെണി (അഥവാ പോയിന്റ് ) അലിക്കോയയ്ക്ക് മനസിലായില്ല എന്ന് തോന്നുന്നു. അതോ അതില്‍ നിന്ന് ഒഴിഞ്ഞു മാറാനാണോ ഈ ലാറ്ററല്‍ തിങ്കിംഗ് ഉപയോഗിച്ചത്.?

  ReplyDelete
 7. സന്തോഷ്‌ said...
  അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്ന് പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും. (മത്തായി 1:21)

  നീ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. (ലൂക്കാ 1:31)

  ~~~~~~~~~~~~~~~~~~~~~~~~~~~~~

  @ ആലിക്കോയ

  ബൈബിളിനെക്കുറിച്ച് വല്ലവരും എഴുതി വയ്ക്കുന്നവ പകര്‍ത്തിഎഴുതും മുന്‍പ് എവിടെ നിന്നെങ്കിലും ഒരു ബൈബിള്‍ സംഘടിപ്പിച്ചു വായിച്ചു നോക്കുക. അപ്പോള്‍ മനസ്സിലാവും താരതമ്യം അര്‍ഹിക്കുന്ന ബൈബിള്‍ വാക്യങ്ങള്‍ ഏതൊക്കെയാണ് എന്നു.

  = പകര്‍ത്തി എഴുതി എന്ന് സന്തോഷ് പറഞ്ഞത്, ഈ ലേഖനത്തിന്റെ കാര്യത്തില്‍, 100% ശരിയാണ്‌. പക്ഷെ, മറ്റ് 'വല്ലവരും' എഴുതി വച്ചതല്ല; 13 വര്‍ഷം മുമ്പ് ഒരു മാഗസിനില്‍ ഞാന്‍ തന്നെ എഴുതിയത്.
  എന്റെ പക്കല്‍ മൂന്ന് ഭാഷകളിലായി 9 ബൈബിളുകള്‍ പുസ്തക രൂപത്തിലുണ്ട്. പിന്നെ ആവശ്യാനുസരണം നെറ്റില്‍ കിട്ടുന്നത് ഉപയോഗിക്കുകയും ചെയ്യുന്നു. പൊങ്ങച്ചം പറയുകയാണെന്ന് കരുതല്ലേ, സന്തോഷ്.

  (മത്തായി 1:21), (ലൂക്കാ 1:31) ഈ രണ്ടിടത്തും, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിച്ചിട്ടില്ലല്ലോ.

  ReplyDelete
 8. നിങ്ങള്‍ താരതമ്യം ചെയ്യുന്നത് തെറ്റായ വചനങ്ങള്‍ തമ്മിലാണ് എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. യേശു എന്ന പേര് ആണ് താരതമ്യം എങ്കില്‍ സുവിശേഷങ്ങളില്‍ അവ ഉള്ള ഭാഗം ഞാന്‍ മുകളില്‍ നല്‍കിയത് ആണ്. ഇമ്മാനുവേല്‍ എന്നതാണ് താരതമ്യം എങ്കില്‍ സുവിശേഷങ്ങളിലെ ആ വചനഭാഗം ഇവയാണ് :

  കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിചെയ്തത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. (മത്തായി 1:22-23)

  അവന്‍ വലിയനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേയ്ക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിനു അവസാനം ഉണ്ടാവുകയില്ല. (ലൂക്കാ 1:32-33)

  ReplyDelete
 9. @ ആലിക്കോയ

  <><> അത്കൊണ്ട് ബി.സി. 722 ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമ്മാനുവേല്‍ ജനിച്ചിരിക്കണം; ജനിച്ചിട്ടുമുണ്ട്. (യശയ്യാ 8 ആം അദ്ധ്യായം കാണുക.) <><>

  കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: വലിയ ഒരു ഫലകം എടുത്ത്‌ സാധാരണമായ അക്‌ഷരത്തില്‍ മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌ എന്ന്‌ ആലേഖനം ചെയ്യുക. പുരോഹിതനായ ഊറിയായെയും ജബെറെക്കിയായുടെ പുത്രനായ സഖറിയായെയും ഞാന്‍ വിശ്വസ്‌തസാക്‌ഷികളായി ഇതു രേഖപ്പെടുത്താന്‍ വിളിച്ചു. ഞാന്‍ പ്രവാചികയെ സമീപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്‌തു. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: അവന്‌ മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌ എന്നു പേരിടുക. എന്തെന്നാല്‍, ഈ ശിശു അപ്പാ, അമ്മേ എന്നു വിളിക്കാന്‍ പ്രായമാകുന്നതിഌമുന്‍പ്‌, ദമാസ്‌ക്കസിന്‍െറ ധനവും സമരിയായുടെ കൊള്ളസ്വത്തും അസ്‌സീറിയാ രാജാവു കൊണ്ടുപോകും. (ഏശയ്യ 8 :1-4)

  "ഇമ്മാനുവേല്‍ = മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌" എന്ന് നിങ്ങള്‍ എവിടെയാണ് വായിച്ചത് ? നിങ്ങളുടെ കൈവശം പുസ്തകരൂപത്തില്‍ മൂന്ന് ഭാഷകളിലായി ഉള്ള 9 ബൈബിളുകളില്‍ ഏതെങ്കിലും ഒന്നിലോ, അതോ ഇന്‍റര്‍നെറ്റില്‍ ഉള്ള ബൈബിള്‍ പകര്‍പ്പുകളിലോ? 'ഇമ്മാനുവേല്‍', 'മാഹെര്‍ഷലാല്‍ഹഷ്‌ബാസ്'‌ എന്നീ രണ്ടു പേരുകളുടെയും അര്‍ഥം ഒന്ന് തന്നെയാണ് എന്ന് എവിടെ നിന്നാണ് നിങ്ങള്‍ മനസ്സിലാക്കിയത്?

  ReplyDelete
 10. അത്കൊണ്ട് ബി.സി. 722 ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമ്മാനുവേല്‍ ജനിച്ചിരിക്കണം; ജനിച്ചിട്ടുമുണ്ട്. (യശയ്യാ 8 ആം അദ്ധ്യായം കാണുക.) സത്യത്തില്‍ ഈ കുട്ടിയെക്കുറിച്ചുള്ള പ്രവചനമാണ്‌ പ്രവാചക പുസ്തകമായ യശയ്യാ 7/14 ഇല്‍ ഉള്ളത്.

  ഇസ്രായേല്‍ ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവരുടെ മിശിഹായെക്കുറിച്ചു വളരെയധികം പ്രവചനങ്ങളുള്ള പ്രവാചക ഗ്രന്ഥമാണ് പഴയനിയമത്തിലെ ഏശയ്യായുടെ പുസ്തകം ...
  ഏശയ്യ 7 :14 ലെ പ്രവചനം എട്ടാം അധ്യായത്തില്‍ പൂര്‍ത്തിയായെന്നു വിശ്വസിക്കാനുള്ള താങ്കളുടെ സ്വാതന്ത്രത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല ...അതുപോലെ തന്നെയാണ് അത് യേശുവാനെന്നു വിശ്വസിക്കാനുള്ള ക്രൈസ്തവരുടെ സ്വാതന്ത്രവും ...ഏശയ്യ പ്രവചനം സൂചിപ്പിച്ച മത്തായിയെ വ്യാജന്‍ എന്ന് വിളിച്ച താങ്കള്‍ ലൂക്കായെ എന്ത് വിളിക്കും ...

  ലൂക്കാ 1

  26 ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,
  27 ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
  28 ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
  29 ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു.
  30 ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
  31 നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
  32 അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
  33 യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.

  34 മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
  35 ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.

  ഇത്രയും ആമുഖമായി പറഞ്ഞതാണ് ...

  ReplyDelete
 11. ഏശയ്യായുടെ പുസ്തകം ഏഴാം അദ്ധ്യായത്തിലെ പ്രവചനം എട്ടാം അധ്യായത്തില്‍ പൂര്‍ത്തിയായി എന്ന് താങ്കള്‍ മുകളില്‍ വിശദീകരിച്ചു ..അങ്ങനെയെങ്കില്‍ തൊട്ടടുത്ത അധ്യായത്തില്‍ പറയുന്ന ഈ വാക്കുകള്‍ ആരെക്കുറിച്ചാണ് എന്ന് ഒന്ന് വിശദീകരിക്കാന്‍ സാധിക്കുമോ ...

  ഏശയ്യ 9

  1 എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്‍ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്‍ണമാക്കും.
  2 അന്ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.

  3 അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്‍കി. വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെപ്പോലെയും കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെപ്പോലെയും അവര്‍ അങ്ങയുടെ മുന്‍പില്‍ ആഹ്ളാദിക്കുന്നു.
  4 അവന്‍ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മര്‍ദകന്റെ വടിയും മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകര്‍ത്തുകളഞ്ഞിരിക്കുന്നു.
  5 അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും രക്തം പുരണ്ട വസ്ത്രവും വിറകുപോലെ അഗ്നിയില്‍ ദഹിക്കും;
  6 എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും.
  7 ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും.
  നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും

  ReplyDelete
 12. @സന്തോഷ്‌,

  എനിക്ക് ബൈബിളിനെ പറ്റി വലിയ അറിവൊന്നും ഇല്ല. അതുകൊണ്ട് സംശയത്തില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. താങ്കള്‍ നല്‍കിയ ബൈബിള്‍ സൂക്തങ്ങള്‍ (Gospel of Matthew) യേശുവിനു (PBUH) ശേഷം രചിക്കപ്പെട്ടവയല്ലേ. അപ്പോള്‍ അതിനെ പ്രവചനം എന്ന് വിളിക്കാന്‍ സാധിക്കില്ലല്ലോ. യേശുവിനു (PBUH) മുന്‍പുള്ള ഏതെങ്കിലും Scriptures ഇല്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ടോ?


  @Alikoya,

  ഇന്നലെ ഞാന്‍ നല്‍കിയ ഒരു മറുപടി spam ആയിപ്പോയി എന്ന് തോനുന്നു. അതൊന്നു approve ചെയ്തു കടത്തിവിടാന്‍ അപേക്ഷിക്കുന്നു.

  ReplyDelete
 13. സന്തോഷ്‌ said...
  "നിങ്ങള്‍ താരതമ്യം ചെയ്യുന്നത് തെറ്റായ വചനങ്ങള്‍ തമ്മിലാണ് എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. യേശു എന്ന പേര് ആണ് താരതമ്യം എങ്കില്‍ സുവിശേഷങ്ങളില്‍ അവ ഉള്ള ഭാഗം ഞാന്‍ മുകളില്‍ നല്‍കിയത് ആണ്. ഇമ്മാനുവേല്‍ എന്നതാണ് താരതമ്യം എങ്കില്‍ സുവിശേഷങ്ങളിലെ ആ വചനഭാഗം ഇവയാണ് :

  കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിചെയ്തത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. (മത്തായി 1:22-23)

  അവന്‍ വലിയനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേയ്ക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിനു അവസാനം ഉണ്ടാവുകയില്ല. (ലൂക്കാ 1:32-33"

  = ലൂക്കാ 1:32-33 ഇല്‍ എവിടെയാണ്‌ ഇമ്മാനുവേലുള്ളത്? ഇപ്പോള്‍ ആര്‍ക്കാണ്‌ തെറ്റിയതെന്ന് മനസ്സിലായില്ലേ?

  ReplyDelete
 14. Santhosh:
  "കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: വലിയ ഒരു ഫലകം എടുത്ത്‌ സാധാരണമായ അക്‌ഷരത്തില്‍ മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌ എന്ന്‌ ആലേഖനം ചെയ്യുക. പുരോഹിതനായ ഊറിയായെയും ജബെറെക്കിയായുടെ പുത്രനായ സഖറിയായെയും ഞാന്‍ വിശ്വസ്‌തസാക്‌ഷികളായി ഇതു രേഖപ്പെടുത്താന്‍ വിളിച്ചു. ഞാന്‍ പ്രവാചികയെ സമീപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്‌തു. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: അവന്‌ മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌ എന്നു പേരിടുക. എന്തെന്നാല്‍, ഈ ശിശു അപ്പാ, അമ്മേ എന്നു വിളിക്കാന്‍ പ്രായമാകുന്നതിഌമുന്‍പ്‌, ദമാസ്‌ക്കസിന്‍െറ ധനവും സമരിയായുടെ കൊള്ളസ്വത്തും അസ്‌സീറിയാ രാജാവു കൊണ്ടുപോകും. (ഏശയ്യ 8 :1-4)

  "ഇമ്മാനുവേല്‍ = മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌" എന്ന് നിങ്ങള്‍ എവിടെയാണ് വായിച്ചത് ? നിങ്ങളുടെ കൈവശം പുസ്തകരൂപത്തില്‍ മൂന്ന് ഭാഷകളിലായി ഉള്ള 9 ബൈബിളുകളില്‍ ഏതെങ്കിലും ഒന്നിലോ, അതോ ഇന്‍റര്‍നെറ്റില്‍ ഉള്ള ബൈബിള്‍ പകര്‍പ്പുകളിലോ? 'ഇമ്മാനുവേല്‍', 'മാഹെര്‍ഷലാല്‍ഹഷ്‌ബാസ്'‌ എന്നീ രണ്ടു പേരുകളുടെയും അര്‍ഥം ഒന്ന് തന്നെയാണ് എന്ന് എവിടെ നിന്നാണ് നിങ്ങള്‍ മനസ്സിലാക്കിയത്?"

  = ഇമ്മനുവേല്‍ ജനിക്കുമെന്ന പ്രവചനം പുലര്‍ന്നതിനെക്കുറിച്ച് യശയ്യ 8-ആം അദ്ധ്യായത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണോ താങ്കള്‍ വാദിക്കുഅത്?

  ReplyDelete
 15. @ ഫാസില്‍,

  <><> എനിക്ക് ബൈബിളിനെ പറ്റി വലിയ അറിവൊന്നും ഇല്ല. അതുകൊണ്ട് സംശയത്തില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. താങ്കള്‍ നല്‍കിയ ബൈബിള്‍ സൂക്തങ്ങള്‍ (Gospel of Matthew) യേശുവിനു (PBUH) ശേഷം രചിക്കപ്പെട്ടവയല്ലേ. അപ്പോള്‍ അതിനെ പ്രവചനം എന്ന് വിളിക്കാന്‍ സാധിക്കില്ലല്ലോ. യേശുവിനു (PBUH) മുന്‍പുള്ള ഏതെങ്കിലും Scriptures ഇല്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ടോ? <><>

  മത്തായിയുടെ സുവിശേഷത്തിലോ ലൂക്കായുടെ സുവിശേഷത്തിലോ ഉള്ള ഈ വചനങ്ങള്‍ (മത്തായി 1:21-23 / ലൂക്കാ 1:31-33) പുതിയതായ ഒരു പ്രവചനം അവതരിപ്പിക്കുകയല്ല ചെയ്യുന്നത്. മത്തായി 1:21, ലൂക്കാ 1:31 എന്നീ വചനങ്ങള്‍ പിറക്കുവാന്‍ പോകുന്ന ശിശുവിനു "യേശു" എന്ന പേര് നല്‍കണം എന്ന നിര്‍ദ്ദേശം ആണ്. മത്തായി 1:22-23, ലൂക്കാ 1:32-33 എന്നീ വചനങ്ങള്‍ പിറക്കുവാന്‍ പോകുന്ന ശിശുവിനെ പറ്റിയുള്ള പഴയ പ്രവചനങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഇവിടെ ഓര്‍മ്മപ്പെടുത്തുന്ന ആ പ്രവചനങ്ങള്‍ യേശുവിനു മുന്‍പുള്ള ബൈബിളിലെ പഴയ നിയമത്തിലെ ഏശയ്യായുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്റിലും ഇതിലെ കമന്റുകളിലും ആ പ്രവചനങ്ങളില്‍ ചിലത് കാണാം.

  ReplyDelete
 16. @ ആലിക്കോയ

  <><> ലൂക്കാ 1:32-33 ഇല്‍ എവിടെയാണ്‌ ഇമ്മാനുവേലുള്ളത്? ഇപ്പോള്‍ ആര്‍ക്കാണ്‌ തെറ്റിയതെന്ന് മനസ്സിലായില്ലേ?<><>

  യേശു എന്ന പേര് നല്‍കണം എന്നത് ഒരു പ്രവചനം അല്ല എന്നും ഇമ്മാനുവേല്‍ എന്ന് അറിയപ്പെടും എന്നുള്ളത് ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ് എന്നും പറയുവാന്‍ വേണ്ടിയാണ് താരതമ്യം ചെയ്യുന്ന വചനഭാഗങ്ങള്‍ സമാനമായവ ആകണം എന്ന് ഞാന്‍ അഭിപ്രായപ്പെട്ടത്. പക്ഷെ, ഞാന്‍ ഉദ്ദേശിച്ച അര്‍ഥം അല്ല നിങ്ങള്‍ മനസ്സിലാക്കിയത്. ഒരുപക്ഷെ ഞാന്‍ എഴുതിയത് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ ആയിരുന്നിരിക്കാം. അതില്‍ ഞാന്‍ ഖേദിക്കുന്നു. ലൂക്കാ 1:32-33 സംബന്ധിച്ച വിശദീകരണത്തില്‍ ഇവിടെ എഴുതപ്പെട്ട ഈ രണ്ട് അഭിപ്രായങ്ങളില്‍‍ (1 2) കൂടുതല്‍ വ്യക്തമായ വിശദീകരണം ഉണ്ട്.

  <><> ഇമ്മനുവേല്‍ ജനിക്കുമെന്ന പ്രവചനം പുലര്‍ന്നതിനെക്കുറിച്ച് യശയ്യ 8-ആം അദ്ധ്യായത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണോ താങ്കള്‍ വാദിക്കുഅത്? <><>

  ഞാന്‍ നിങ്ങളോട് ചോദിച്ച ഒരു ചോദ്യങ്ങളുടെയും ഉത്തരം അല്ല ഈ മറുചോദ്യം. ആദ്യം നിങ്ങള്‍ എനിയ്ക്ക് വ്യക്തമായ ഉത്തരം നല്‍കുക. അതിനു ശേഷം തിരികെ ചോദ്യങ്ങള്‍ ചോദിക്കുക, ഞാന്‍ എന്റെ ഉത്തരം നല്‍കാം.

  ReplyDelete
 17. ഇമ്മനുവേല്‍ ജനിക്കുമെന്ന പ്രവചനം പുലര്‍ന്നതിനെക്കുറിച്ച് യശയ്യ 8-ആം അദ്ധ്യായത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണോ താങ്കള്‍ വാദിക്കുഅത്?

  ഇമ്മനുവേല്‍ പ്രവചനം യശയ്യ 8-ആം അദ്ധ്യായത്തില്‍ നടന്നിട്ടില്ല എന്ന് നിസംശയം പറയാം ...ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ കുറിക്കുന്നു ...(ref :Bible )

  1 .8-ആം അദ്ധ്യായത്തില്‍ പറയുന്ന ശിശുവിന്റെ പേര് 'മാഹെര്‍ഷലാല്‍ഹഷ്‌ബാസ് '(Spoil quickly, plunder speedily) എന്നാണു അതിനു 'ഇമ്മാനുവേല്‍' എന്ന പേരുമായി ഒരു തരത്തിലും ബന്ധമില്ല ...

  2 . "ഞാന്‍ പ്രവാചികയെ സമീപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്‌തു". എന്നാണു 8 :3 ല്‍ പറയുന്നത് ഇവിടെ പരാമര്‍ശിക്കുന്ന പ്രാവാചകന്റെ ഭാര്യ കന്യകയല്ല, ഒരു കുട്ടിയുടെ(ഷെയാര്‍യാഷുബു : 7 :3) മാതാവാണ് ..അതുകൊണ്ട് തന്നെ 7 :14 ല്‍ പറയുന്ന പ്രവചനവുമായി പൊരുത്തപ്പെടുന്നില്ല ...

  3 . "അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും." എന്നാണു 7 :13 ല്‍ പറയുന്നത് ... ഒരു സാധാരണ ശിശു ജനനം ആയിരുന്നു എങ്കില്‍ "അടയാളം" എന്നു പറയേണ്ട ആവശ്യമില്ലായിരുന്നു ...

  4 . യശയ്യ 8 :8 ല്‍ ( അതു യൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും. ഇമ്മാനുവേലേ, അതിന്റെ വിടര്‍ത്തിയ ചിറകുകള്‍ നിന്റെ രാജ്യത്തെയാകെ മൂടിക്കളയും) പറയുന്ന ഇമ്മാനുവേല്‍ ഏശയ്യായുടെ ജനിച്ച കുട്ടിയെ പരാമര്‍ശിക്കുന്നതല്ല ..അത് ഒരു പ്രദേശത്തെ കുറിക്കുന്നു ...Palestine is called the land of Emmanuel ...

  5 . ഒരു "അടയാളമായി " ശിശു ജനിക്കും എന്ന് പ്രവചിച്ച ആള്‍ക്ക് തന്നെ കുട്ടിയുണ്ടായത്‌ ഒരു പ്രവചനമായി കരുതാന്‍ കഴിയില്ല ...

  6. യശയ്യ 7 :14 ല്‍ പറയുന്ന ഇമ്മാനുവേലിന്റെ വ്യക്തിത്വം തുടര്‍ന്ന് വരുന്ന അദ്ധ്യായത്തില്‍ (9 :6-7) വ്യക്തമാക്കുന്നു

  "എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും.
  ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. "

  ReplyDelete
 18. cont..

  ഈ അദ്ധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ് ...
  "ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്‍ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്‍ണമാക്കും.
  അന്ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു."

  ഇതിനെക്കുറിച്ച്‌ മത്തായി ഇപ്രകാരം വ്യക്തമാക്കുന്നു ...

  മത്തായി 4 :12 -17

  12 യോഹന്നാന്‍ ബന്ധനസ്ഥനായെന്നുകേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി.
  13 അവന്‍ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്ത്താലിയുടെയും അതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ചെന്നു പാര്‍ത്തു.
  14 ഇത് ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന്‍ വേണ്ടിയാണ്:
  15 സമുദ്രത്തിലേക്കുള്ള വഴിയില്‍, ജോര്‍ദാന്റെ മറുകരയില്‍, സെബുലൂണ്‍, നഫ്ത്താലി പ്രദേശങ്ങള്‍ - വിജാതീയരുടെ ഗലീലി!
  16 അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു.
  17 അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.

  തുടര്‍ന്ന് യെശയ്യ മിശിഹായുടെ വരവോടെയുണ്ടാകുന്ന അനുഗ്രഹങ്ങലെക്കുരിച്ചു 11-ആം അദ്ധ്യായത്തില്‍ തന്റെ പ്രവചനത്തിനു അടിവരയിടുന്നു ..

  ReplyDelete
 19. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടുള്ള ള്ള മറ്റു ചില പ്രവചനങ്ങളുടെ കൂടെ വെളിച്ചത്തിലാണ് ഈ പ്രവചനങ്ങളുടെ പൂര്‍ണത വ്യക്തമാകുന്നത്

  മിക്ക 5 :2

  "ബേത്ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്."


  മത്തായി 2 :

  1 ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത്ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൌരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.
  2 അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്.
  3 ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും.
  4 അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു.
  5 അവര്‍ പറഞ്ഞു:യൂദയായിലെ ബേത്ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു:
  6 യൂദയായിലെ ബേത്ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക.


  ജറമിയ 31

  15 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ റാമായില്‍നിന്ന് ഒരു സ്വരം! വിലാപത്തിന്റെയും ഹൃദയം തകര്‍ന്ന രോദനത്തിന്റെയും സ്വരം! റാഹേല്‍ തന്റെ മക്കളെച്ചൊല്ലി വിലപിക്കുന്നു. അവളുടെ മക്കളില്‍ ആരും അവശേഷിക്കാത്തതിനാല്‍ അവള്‍ക്ക് ആശ്വാസംകൊള്ളാന്‍ കഴിയുന്നില്ല

  ഹോസിയ 11 :1

  ഈജിപ്തില്‍നിന്ന് ഞാന്‍ എന്റെ മകനെ വിളിച്ചു.

  മത്തായി 2:

  13 അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.
  14 അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി;
  15 ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്തില്‍നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.

  16 ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍നിന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവന്‍ ബേത്ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.
  17 ഇങ്ങനെ, ജറെമിയാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി:
  18 റാമായില്‍ ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

  ReplyDelete
 20. Santhosh: "ഇമ്മാനുവേല്‍ = മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌" എന്ന് നിങ്ങള്‍ എവിടെയാണ് വായിച്ചത് ? നിങ്ങളുടെ കൈവശം പുസ്തകരൂപത്തില്‍ മൂന്ന് ഭാഷകളിലായി ഉള്ള 9 ബൈബിളുകളില്‍ ഏതെങ്കിലും ഒന്നിലോ, അതോ ഇന്‍റര്‍നെറ്റില്‍ ഉള്ള ബൈബിള്‍ പകര്‍പ്പുകളിലോ? 'ഇമ്മാനുവേല്‍', 'മാഹെര്‍ഷലാല്‍ഹഷ്‌ബാസ്'‌ എന്നീ രണ്ടു പേരുകളുടെയും അര്‍ഥം ഒന്ന് തന്നെയാണ് എന്ന് എവിടെ നിന്നാണ് നിങ്ങള്‍ മനസ്സിലാക്കിയത്?"

  Alikoya: = ഇമ്മനുവേല്‍ ജനിക്കുമെന്ന പ്രവചനം പുലര്‍ന്നതിനെക്കുറിച്ച് യശയ്യ 8-ആം അദ്ധ്യായത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണോ താങ്കള്‍ വാദിക്കുഅത്?

  = താങ്കളുടേതായി മേല്‍ കൊടുത്ത കമന്റിന്റെ മറുപടിയിലാണ്‌ എന്റെ ചോദ്യം വന്നത്. അത് പ്രസക്തമാണെന്നാണ്‌ ഞാന്‍ കരുതുന്നത്.
  "ഇമ്മാനുവേല്‍ = മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌" എന്ന് നിങ്ങള്‍ എവിടെയാണ് വായിച്ചത് ? എന്ന് സന്തോഷ് എന്നോട് ചോദിക്കുന്നു. അങ്ങനെ ആണെന്ന് ഞാന്‍ പറഞ്ഞുവോ? ഇല്ലല്ലോ. ഇതിന്റെ മറുപടിയാണ്‌ എന്റെ മറുചോദ്യം: യശയ്യ 7:14 ഇല്‍ പ്രവചിച്ച ക്കപ്പെട്ട ഇമ്മാനുവേല്‍ ജനിച്ചതായി വല്ല സൂചനയും യശയ്യ 8-ആം അദ്ധ്യായത്തില്‍ ഉണ്ടോ? അല്ലെങ്കില്‍ ബൈബിളില്‍ മറ്റെവിടെയെങ്കിലും ഉണ്ടോ? അഥവാ അയാള്‍ ജനിച്ചിട്ടില്ല എന്നാണോ താങ്കള്‍ പറയുന്നത്? അപ്പോള്‍ യശയ്യയുടെ പ്രവചനം തെറ്റിപ്പോയോ? ഇമ്മാനുവേല്‍, മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌ ഇവ രണ്ടിന്റെയും അര്‍ത്ഥം ഒന്ന് തന്നെയാണെന്ന് ഞാന്‍ പറഞ്ഞുവോ? തങ്കള്‍ എന്തിനാ ഇല്ലാത്ത പ്രശ്‌നം ഉണ്ടാക്കാന്‍ തുനിയുന്നത്?

  ReplyDelete
 21. @സന്തോഷ്‌,

  വളരെ നന്ദി. താങ്കള്‍ പറഞ്ഞതില്‍ നിന്ന് എനിക്ക് മനസ്സിലായത്‌ ഇപ്രകാരമാണ്. മത്തായി 1:21, ലൂക്കാ 1:31 എന്നീ വചനങ്ങള്‍ പ്രവചനങ്ങള്‍ അല്ല. എന്നാല്‍ മത്തായി 1:22-23, ലൂക്കാ 1:32-33 എന്നീ വചനങ്ങള്‍ യേശുവിനു (PBUH) മുന്‍പുള്ള പഴയ നിയമത്തിലെ പ്രവചനങ്ങള്‍ ആണ്. ആദ്യം പറഞ്ഞ വചനങ്ങള്‍ (മത്തായി 1:21, ലൂക്കാ 1:31) രണ്ടാമത് പറഞ്ഞതില്‍ (മത്തായി 1:22-23, ലൂക്കാ 1:32-33) നിന്നും വ്യത്യസ്തമാണ്. അഥവാ മത്തായി 1:22-23, ലൂക്കാ 1:32-33 എന്നിവയില്‍ പറയുന്ന ഇമാനുഅല്‍ യേശു (PBUH) അല്ല.

  ഞാന്‍ മനസ്സിലാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുകയും അതോടൊപ്പം ഒന്നുകൂടി വ്യക്തമാക്കി തരുകയും ചെയ്യണം എന്നപേക്ഷിക്കുന്നു.

  ReplyDelete
 22. Nasiyansan said......
  "32 അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
  33 യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല."

  = ഈ പ്രവചനം ക്രിസ്തുവിനെക്കുറിച്ചുള്ളതാകാന്‍ ഒരു സാദ്ധ്യതയുമില്ല.
  1. ക്രിസ്തു ദാവീദിന്റെ പരമ്പരയില്‍ പിറന്നിട്ടില്ല.
  2. ദാവീദിന്റെ സിംഹാസനം -ഭൌതിക ലോകത്തെ ഭരണം- ക്രിസ്തു കയ്യാളിയിട്ടുമില്ല.
  3. ക്രൈസ്തവ സങ്കല്‍പ്പമനുസരിച്ചുള്ള ക്രിസ്തു ബൈബിളിലെ ദാവീദിന്റെ പിന്‍ഗാമിയാണെന്ന പ്രസ്താവന ക്രിസ്തുവിനെ കൊച്ചാക്കലാണ്‌. (ഖുര്‍ആനിന്റെ കാഴ്ചപ്പാടിലുള്ള ക്രിസ്തുവിനെയും ദാവീദിനെയും കുറിച്ചല്ല ഇപ്പറഞ്ഞത്.)

  ReplyDelete
 23. ഈ പ്രവചനം ക്രിസ്തുവിനെക്കുറിച്ചുള്ളതാകാന്‍ ഒരു സാദ്ധ്യതയുമില്ല.
  1. ക്രിസ്തു ദാവീദിന്റെ പരമ്പരയില്‍ പിറന്നിട്ടില്ല.
  2. ദാവീദിന്റെ സിംഹാസനം -ഭൌതിക ലോകത്തെ ഭരണം- ക്രിസ്തു കയ്യാളിയിട്ടുമില്ല.
  3. ക്രൈസ്തവ സങ്കല്‍പ്പമനുസരിച്ചുള്ള ക്രിസ്തു ബൈബിളിലെ ദാവീദിന്റെ പിന്‍ഗാമിയാണെന്ന പ്രസ്താവന ക്രിസ്തുവിനെ കൊച്ചാക്കലാണ്‌. (ഖുര്‍ആനിന്റെ കാഴ്ചപ്പാടിലുള്ള ക്രിസ്തുവിനെയും ദാവീദിനെയും കുറിച്ചല്ല ഇപ്പറഞ്ഞത്.)

  ----
  ഭൌതിക ലോകത്തെ ഭരണം കയ്യാളിയവര്‍ ഒന്നും അനന്തമായി ഭരിച്ചിട്ടില്ല. ക്രിസ്തുവിന്റെ രാജ്യം എന്താണെന്ന് വ്യക്തമായി ബൈബിളില്‍ ഉണ്ട്. അതിനു അവസാനവുമില്ല.

  യേശു ദാവീദിന്റെ വംശത്തില്‍ പിറന്നവനല്ല എന്ന് ബൈബിളില്‍ പറഞ്ഞിട്ടില്ല. (എന്തിനു ഖുറാനില്‍ പോലും അത് പറഞ്ഞിട്ടില്ല. താങ്കളുടെ മുഖ്യ വിശ്വാസ ശ്രോതസ് ആണല്ലോ അത്)
  താങ്കളുടെ ഈ പ്രസ്താവന ആദ്യം തെളിയിക്ക്. യേശു ദാവീദിന്റെ വംശത്തില്‍ അല്ല എന്ന്. മറിച്ച് തെളിയിക്കാന്‍ ഇവിടെ ബ്ലോഗ്‌ എഴുതിയിട്ടുണ്ട്.
  http://me4what.blogspot.com/2010/02/blog-post_23.html
  അതില്‍ ആക്ഷേപമുണ്ടെങ്കില്‍ അത് പറയുക. അതിന്നോന്നു മറുപടി പറയാന്‍ പറ്റാതെ താങ്കള്‍ ഒളിച്ചോടുകയാണ് ചെയ്യുന്നത്.

  ഇവിടെ ഇമ്മാനുവേല്‍ എന്നാ പ്രവചനം , പ്രത്യേകിച്ച് കന്യകയില്‍ നിന്നുള്ള ജനനം , അത് തെളിയിച്ചപ്പോള്‍ താങ്കള്‍ മറ്റൊരു ആരോപണം കൊണ്ട് വന്നു. എങ്കില്‍ അത് ആദ്യം തെളിയിക്കൂ.

  ReplyDelete
 24. മത്തായി 1:21, ലൂക്കാ 1:31 എന്നീ വചനങ്ങള്‍ പ്രവചനങ്ങള്‍ അല്ല. .... അഥവാ മത്തായി 1:22-23, ലൂക്കാ 1:32-33 എന്നിവയില്‍ പറയുന്ന ഇമാനുഅല്‍ യേശു (PBUH) അല്ല.

  ഫൈസല്‍ ,

  ആ കണ്‍ക്ലൂഷന്‍ എനിക്ക് ഇഷ്ടപെട്ടു. മനസിലാക്കാനുള്ള വ്യഗ്രതയും. സന്തോഷ്‌ അതിനുള്ള മറുപടി മുമ്പേ എഴുതിയിട്ടുണ്ട്.

  ReplyDelete
 25. "ഇമ്മാനുവേല്‍ = മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌" എന്ന് നിങ്ങള്‍ എവിടെയാണ് വായിച്ചത് ? എന്ന് സന്തോഷ് എന്നോട് ചോദിക്കുന്നു. അങ്ങനെ ആണെന്ന് ഞാന്‍ പറഞ്ഞുവോ? ഇല്ലല്ലോ. ഇതിന്റെ മറുപടിയാണ്‌ എന്റെ മറുചോദ്യം: യശയ്യ 7:14 ഇല്‍ പ്രവചിച്ച ക്കപ്പെട്ട ഇമ്മാനുവേല്‍ ജനിച്ചതായി വല്ല സൂചനയും യശയ്യ 8-ആം അദ്ധ്യായത്തില്‍ ഉണ്ടോ?

  "ഇമ്മാനുവേല്‍ = മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌" എന്ന് നിങ്ങള്‍ എവിടെയാണ് വായിച്ചത് ? എന്ന് സന്തോഷ് ചോദിക്കാന്‍ ഉള്ള കാരണം വ്യക്തമാണ് ...താങ്കളുടെ പോസ്റ്റില്‍ താങ്കള്‍ ഇങ്ങനെ എഴുതുന്നു ...

  അത്കൊണ്ട് ബി.സി. 722 ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമ്മാനുവേല്‍ ജനിച്ചിരിക്കണം; ജനിച്ചിട്ടുമുണ്ട്. (യശയ്യാ 8 ആം അദ്ധ്യായം കാണുക.) സത്യത്തില്‍ ഈ കുട്ടിയെക്കുറിച്ചുള്ള പ്രവചനമാണ്‌ പ്രവാചക പുസ്തകമായ യശയ്യാ 7/14 ഇല്‍ ഉള്ളത്.

  താങ്കള്‍ തന്നെയാനു പറഞത് യശയ്യാ 8 ആം അദ്ധ്യായത്തില്‍ പറയുന്ന കുട്ടിയെക്കുറിച്ചുള്ള പ്രവചനമാണ്‌ 7/14 ല്‍ ഉള്ളത് എന്ന് ...അവിടെ പറയുന്ന കുട്ടിയുടെ പേര് മാഹെര്‍ഷലാല്‍ഹഷ്‌ബാസ്‌ എന്നാണു ...അതുകൊണ്ട് താങ്കള്‍ സന്തോഷിന്റെ ചോദ്യത്തിനു വ്യക്തമായി ഒരു ഉത്തരം കൊടുക്കൂ ...

  ReplyDelete
 26. മത്തായി 1:21, ലൂക്കാ 1:31 എന്നീ വചനങ്ങള്‍ പ്രവചനങ്ങള്‍ അല്ല. എന്നാല്‍ മത്തായി 1:22-23, ലൂക്കാ 1:32-33 എന്നീ വചനങ്ങള്‍ യേശുവിനു (PBUH) മുന്‍പുള്ള പഴയ നിയമത്തിലെ പ്രവചനങ്ങള്‍ ആണ്. ആദ്യം പറഞ്ഞ വചനങ്ങള്‍ (മത്തായി 1:21, ലൂക്കാ 1:31) രണ്ടാമത് പറഞ്ഞതില്‍ (മത്തായി 1:22-23, ലൂക്കാ 1:32-33) നിന്നും വ്യത്യസ്തമാണ്. അഥവാ മത്തായി 1:22-23, ലൂക്കാ 1:32-33 എന്നിവയില്‍ പറയുന്ന ഇമാനുഅല്‍ യേശു (PBUH) അല്ല.

  താങ്കളുടെ അനുമാനം തെറ്റാണ് ..
  മത്തായി,ലൂക്കാ ഒന്നാം അധ്യായം വായിചിരുന്നെകില്‍ താങ്കള്‍ ഇങ്ങനെയൊരു അനുമാനത്തില്‍ എത്തില്ലായിരുന്നു ...ലൂക്കാ 1 -ആം അധ്യായം 26 മുതല്‍ 38 വരെയുള്ള വാക്യങ്ങള്‍ ഗെബ്രിയേല്‍ ദൈവദൂതന്‍ മറിയത്തോട് സംസാരിക്കുന്ന ഭാഗവും , മത്തായി 1 -ആം അദ്ധ്യായം 20 മുതല്‍ 22 വരെയുള്ള വാക്യങ്ങങ്ങള്‍ ഗെബ്രിയേല്‍ ജോസഫിനോട് സംസാരിക്കുന്ന ഭാഗവുമാണ് .
  അതനുസരിച്ച് മത്തായി 1:21, ലൂക്കാ 1:31 ,ലൂക്കാ 1:32-33 എന്നീ മൂന്നു വാക്കുകളും ദൈവദൂതനായ ഗെബ്രിയേലിന്റെതാണ് ... ഈ മൂന്നു വാക്യങ്ങളും യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പുകളാണ് ...മത്തായി 1:22-23 മത്തായിയുടെ തന്നെ വാക്കുകളില്‍ ഏശയ്യായുടെ പ്രവചനത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ..

  1 . ഗെബ്രിയേല്‍ ദൈവദൂതന്‍ ജോസഫിനോട്

  അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്ന് പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും. (മത്തായി 1:21)

  2 . ഗെബ്രിയേല്‍ ദൈവദൂതന്‍ മറിയത്തോട്

  നീ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. (ലൂക്കാ 1:31)
  അവന്‍ വലിയനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേയ്ക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിനു അവസാനം ഉണ്ടാവുകയില്ല. (ലൂക്കാ 1:32-33 )


  3 . കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിചെയ്തത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. (മത്തായി 1:22-23)

  ReplyDelete
 27. @Nasiyansan,

  കാര്യങ്ങള്‍ വ്യക്തമാക്കിതന്നതിന് നന്ദി. എനിക്ക് മനസ്സിലായത്‌ ശരിയാണെങ്കില്‍ Emmanuel എന്നത് യേശുവിന്‍റെ (PBUH) തന്നെ വിശേഷണമാണ്.

  പക്ഷെ Emmanuel എന്ന പേരിലോ ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള വേറെ ഏതെങ്കിലും പേരിലോ യേശു (PBUH) അറിയപ്പെട്ടിരുന്നോ?

  ReplyDelete
 28. എന്റെ പോസ്റ്റില്‍ നിന്ന്: "സഖ്യ കക്ഷികളുടെ ഗൂഢാലോചനയെക്കുറിച്ച് യഹോവ ആഹാസിനെ (യശയ്യാ മുഖന്തരം) ഇപ്രകാരം അറിയിക്കുന്നു. "7 യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.8 അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ (സിറിയയുടെ തലസ്ഥാനം ഡമാസ്‌കസ്, ഡമാസ്‌കസിലെ ഭരണാധികാരി റെസിന്‍ -ലേഖകന്‍.) അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്ന്നു പോകും.9 എഫ്രയീമിന്നു തല(സ്ഥാനം) ശമര്യ്യ; ശമര്യ്യെക്കു തല(വന്‍ ) രെമല്യാവിന്റെ മകന്‍; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കില്‍ സ്ഥിരവാസവുമില്ല.10 യഹോവ പിന്നെയും ആഹാസിനോടു:11 നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്‍ക എന്നു കല്പിച്ചതിന്നു ആഹാസ്:12 ഞാന്‍ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.13 അതിന്നു അവര് (യശയ്യാ) പറഞ്ഞതു: ദാവീദ്ഗൃഹമേ, കേള്‍പ്പിന്‍; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?14 അതു കൊണ്ടു കര്ത്താവു തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരും: കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേല്‍ എന്നു പേര് വിളിക്കും.15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ പ്രായമാകുംവരെ അവന്‍ തൈരും തേനുംകൊണ്ടു ഉപജീവിക്കും.16 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും." (യശയ്യാ 7:8-16)"

  രണ്ട് രാജ്യങ്ങളുടെ തകര്‍ച്ചയാണ്‌ യഥാര്‍ത്ഥത്തില്‍ പ്രവചിക്കപ്പെടുന്നത്. അതിന്റെഅടയാളമാണ്‌ കന്യകയുടെ/ യുവതിയുടെ/ സ്ത്രീയുടെ ഗര്‍ഭവും കുഞ്ഞിന്റെ ജനനവും. 65 വര്‍ഷത്തിനകം ഇരു രാജ്യങ്ങളും തകരുമെന്നാണല്ലോ പ്രവചനം. എങ്കില്‍ അതിന്റെ അടയാളമായ കുഞ്ഞിന്റെ ജനനം 65 വര്‍ഷത്തിന്നകം തന്നെ സംഭവിക്കേണ്ടതായിരുന്നില്ലേ? അല്ലാതെ ഏഴര നൂറ്റാണ്ടിന്‌ ശേഷം സംഭവിച്ചാല്‍ മതിയോ? കുഞ്ഞിന്റെ ജനനം നടക്കേണ്ട കാലം ഏഴര നുറ്റാണ്ട് പിന്നോട്ടാക്കാന്‍ എന്ത് ന്യായമാണ്‌ നിങ്ങള്‍ക്കുള്ളത്? 65 വര്‍ഷത്തിന്നകം ജനിക്കേണ്ടിയിരുന്നതും ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കേണ്ടിയിരുന്നതുമായ കുഞ്ഞ് എഴര നൂറ്റാണ്ടിന്‌ ശേഷമേ ജനിച്ചിട്ടുള്ളു എന്നാണോ നിങ്ങളുടെ വാദം? അപ്പോള്‍ പഴയ നിയമത്തിലെ 65 വര്‍ഷത്തിന്നകം എന്ന പ്രവചനം പഴായിപ്പോയോ? അത് നിശ്ചിത കാലത്ത് നടക്കാതെ പോയെങ്കില്‍ പിന്നെ ഏഴര നൂറ്റാണ്ട് ശേഷം അടന്നത് അതാണെന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? അതിന്നുള്ള ന്യായമെന്താണ്‌? ക്രിസ്തുവിനെക്കുറിച്ചുള്ള മറ്റ് പ്രവചനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടവ തനെയാണ്‌. ഇതിന്ന് വ്യക്തത വന്ന ശേഷം അതാകാം എന്ന് കരുതുന്നു.

  ReplyDelete
 29. രണ്ട് രാജ്യങ്ങളുടെ തകര്‍ച്ചയാണ്‌ യഥാര്‍ത്ഥത്തില്‍ പ്രവചിക്കപ്പെടുന്നത്. അതിന്റെഅടയാളമാണ്‌ കന്യകയുടെ/ യുവതിയുടെ/ സ്ത്രീയുടെ ഗര്‍ഭവും കുഞ്ഞിന്റെ ജനനവും. 65 വര്‍ഷത്തിനകം ഇരു രാജ്യങ്ങളും തകരുമെന്നാണല്ലോ പ്രവചനം. എങ്കില്‍ അതിന്റെ അടയാളമായ കുഞ്ഞിന്റെ ജനനം 65 വര്‍ഷത്തിന്നകം തന്നെ സംഭവിക്കേണ്ടതായിരുന്നില്ലേ? അല്ലാതെ ഏഴര നൂറ്റാണ്ടിന്‌ ശേഷം സംഭവിച്ചാല്‍ മതിയോ? കുഞ്ഞിന്റെ ജനനം നടക്കേണ്ട കാലം ഏഴര നുറ്റാണ്ട് പിന്നോട്ടാക്കാന്‍ എന്ത് ന്യായമാണ്‌ നിങ്ങള്‍ക്കുള്ളത്? 65 വര്‍ഷത്തിന്നകം ജനിക്കേണ്ടിയിരുന്നതും ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കേണ്ടിയിരുന്നതുമായ കുഞ്ഞ് എഴര നൂറ്റാണ്ടിന്‌ ശേഷമേ ജനിച്ചിട്ടുള്ളു എന്നാണോ നിങ്ങളുടെ വാദം? അപ്പോള്‍ പഴയ നിയമത്തിലെ 65 വര്‍ഷത്തിന്നകം എന്ന പ്രവചനം പഴായിപ്പോയോ? അത് നിശ്ചിത കാലത്ത് നടക്കാതെ പോയെങ്കില്‍ പിന്നെ ഏഴര നൂറ്റാണ്ട് ശേഷം അടന്നത് അതാണെന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും?


  കുഞ്ഞിന്റെ ജനനത്തിനു മുന്‍പ് രണ്ടു രാജ്യങ്ങളുടെ തകര്‍ച്ചയാണ്‌ 7 :16 ല്‍ സൂചിപ്പിക്കുന്നത് . .അത് കുഞ്ഞിന്റെ ജനനത്തിനു മുന്‍പ് എപ്പോഴെങ്കിലും സംഭവിച്ചാല്‍ മതി ... 65 വര്‍ഷത്തിനകം ഇരു രാജ്യങ്ങളും തകരുമെന്നു പറയുന്നില്ല .എഫ്രയീം തകരുന്ന കാര്യം മാത്രമേ ഇവിടെ പറയുന്നോള്ളൂ . അത് സംഭവിചിട്ടുമുണ്ട് .... 65 വര്‍ഷത്തിന്നകം തന്നെ കുഞ്ഞിന്റെ ജനനംസംഭവിക്കേണ്ടതായിട്ടില്ല ...

  ശിശു ജനിക്കുന്ന സമയമോ കാലമോ യെശയ്യ 7 :14 ല്‍ പറയുന്നില്ലാത്തതുകൊണ്ട് അത് യേശുവിന്റെ ജനനമല്ല എന്ന് പറയാന്‍ കഴിയില്ല ...

  ReplyDelete
 30. കാര്യങ്ങള്‍ വ്യക്തമാക്കിതന്നതിന് നന്ദി. എനിക്ക് മനസ്സിലായത്‌ ശരിയാണെങ്കില്‍ Emmanuel എന്നത് യേശുവിന്‍റെ (PBUH) തന്നെ വിശേഷണമാണ്. പക്ഷെ Emmanuel എന്ന പേരിലോ ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള വേറെ ഏതെങ്കിലും പേരിലോ യേശു (PBUH) അറിയപ്പെട്ടിരുന്നോ?

  Emmanuel എന്ന പേരോ "ദൈവം നമ്മോടു കൂടെ" എന്നര്‍ത്ഥമുള്ള വേറെ ഏതെങ്കിലും പേരോ യേശുവിനെ വിളിക്കാന്‍ സുവിശേങ്ങളില്‍ ഉപയോഗിച്ചിട്ടില്ല ...

  വരാനിരിക്കുന്ന മിശിഹായെ സൂചിപ്പിക്കുന്ന പല നാമങ്ങളില്‍ ഒന്നാണ് Emmanuel ...."വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും."(9 :6 ) എന്നെല്ലാം യെശയ്യ പറയുന്നുണ്ട് ....അതില്‍ തന്നെ ഏറ്റവും ശ്രേഷ്ട്ടമായ പേരാണ് Emmanuel(ദൈവം നമ്മോടുകൂടെ )...."God with us" എന്നാ വിശേഷണം പൂര്‍ണമായതിനാല്‍ അത് ശിശുവിനെ സൂചിപ്പിക്കാന്‍ 7 :14 ഉപയോഗിച്ച് എന്ന് വേണം കരുതാന്‍ ..Emmanuel indicates that the expected Messiah would be "God with us."

  മത്തായി (1 :21 -23 )

  21 അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
  22 കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
  23 ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്

  "നീ അവന് യേശു എന്നുപേരിടണം " എന്നതും "അവന്‍ വിളിക്കപ്പെടും" എന്നതും ശ്രദ്ദിക്കുക ..This is more like a title describing who he was something like a nickname. ..Emmanuel is a prophetic name, which means that it predicts his mission.

  ഏശയ്യായുടെ ഇമ്മാനുവേല്‍ പ്രവചനത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന മത്തായി പോലും സുവിശേഷങ്ങളില്‍ യേശുവിനെ വിളിക്കാന്‍ Emmanuel എന്ന് ഉപയോഗിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ് ...

  "യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും."(28:21 ) എന്ന യേശുവിന്റെ വാക്കുകളോടെയാണ് മത്തായി സുവിശേഷം അവസാനിപ്പിക്കുന്നത് ...

  ReplyDelete
 31. "തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും." (7:14)

  താഴെ കൊടുത്ത ക്രമത്തില്‍ മൂന്ന് കാര്യങ്ങള്‍ സംഭവിക്കണം എന്നാണ്‌ ഇതിന്റെ അര്‍ത്ഥം:
  1. ആദ്യം ആ കുഞ്ഞ് ജനിക്കണം.
  2. പിന്നീട് രണ്ട് രാജ്യങ്ങളും തകരണം.
  3. അതിന്ന് ശേഷമേ നന്മതിന്മകള്‍ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുന്ന പ്രായത്തില്‍ അവന്‍ എത്താവൂ.

  ഇതാണ്‌ ആ പ്രവചനം വായിച്ചാല്‍ മനസ്സിലാകുന്ന കാര്യം. എന്നിട്ടും നസിയാന്‍സന്‍ പറയുന്നു: "കുഞ്ഞിന്റെ ജനനത്തിനു മുന്‍പ് രണ്ടു രാജ്യങ്ങളുടെ തകര്‍ച്ചയാണ്‌ 7 :16 ല്‍ സൂചിപ്പിക്കുന്നത് . .അത് കുഞ്ഞിന്റെ ജനനത്തിനു മുന്‍പ് എപ്പോഴെങ്കിലും സംഭവിച്ചാല്‍ മതി ... 65 വര്‍ഷത്തിനകം ഇരു രാജ്യങ്ങളും തകരുമെന്നു പറയുന്നില്ല .എഫ്രയീം തകരുന്ന കാര്യം മാത്രമേ ഇവിടെ പറയുന്നോള്ളൂ . അത് സംഭവിചിട്ടുമുണ്ട് .... 65 വര്‍ഷത്തിന്നകം തന്നെ കുഞ്ഞിന്റെ ജനനംസംഭവിക്കേണ്ടതായിട്ടില്ല ...

  ശിശു ജനിക്കുന്ന സമയമോ കാലമോ യെശയ്യ 7 :14 ല്‍ പറയുന്നില്ലാത്തതുകൊണ്ട് അത് യേശുവിന്റെ ജനനമല്ല എന്ന് പറയാന്‍ കഴിയില്ല ..."

  * "കുഞ്ഞിന്റെ ജനനത്തിനു മുന്‍പ് രണ്ടു രാജ്യങ്ങളുടെ തകര്‍ച്ചയാണ്‌ 7 :16 ല്‍ സൂചിപ്പിക്കുന്നത് ."
  = കുഞ്ഞിന്‌ നന്‍മ തിന്‍മകള്‍ ത്രിച്ചറിയുന്ന പ്രായമാകും മുമ്പ് എന്നാണ്‌ പ്രവചനം. അല്ലാതെ താങ്കള്‍ പറയുമ്പോലെ 'ജനിക്കും മുമ്പ്' എന്നല്ല.

  ".അത് കുഞ്ഞിന്റെ ജനനത്തിനു മുന്‍പ് എപ്പോഴെങ്കിലും സംഭവിച്ചാല്‍ മതി "
  = പോരാ. കുഞ്ഞ് ജനിച്ചതിന്‍ ശേഷമേ സംഭവിക്കാവൂ; മാത്രമല്ല അവന്ന് നന്‍മ തിന്‍മകള്‍ തിരിച്ചറിയാനുള്ള പ്രായമെത്തും മുമ്പ് സംഭവിക്കുകയും ചെയ്യണം.

  "65 വര്‍ഷത്തിനകം ഇരു രാജ്യങ്ങളും തകരുമെന്നു പറയുന്നില്ല .എഫ്രയീം തകരുന്ന കാര്യം മാത്രമേ ഇവിടെ പറയുന്നോള്ളൂ ."
  = 65 വര്‍ഷത്തിന്നകം എഫ്രായീം തകരുമെന്ന് പറയുന്നുണ്ടല്ലോ. (7:8) ഇമ്മാനുവേലിന്ന് നന്‍മ തിന്‍മകള്‍ തിരിച്ചയാന്‍ പ്രായമാകും മുമ്പ് രണ്ട് രാജ്യങ്ങളും തകരുമെന്ന് ശേഷം പറയുന്നുണ്ട്. (7:16) അപ്പോള്‍ രണ്ട് രാജ്യങ്ങളും തകരേണ്ടത് ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ്‌. ഈ കുഞ്ഞ് ജനിച്ചതിന്ന് ശേഷം എന്നാല്‍ അവന്ന് നന്‍മ തിന്‍മകള്‍ തിരിച്ചയാന്‍ പ്രായമാകും മുമ്പ്.

  *"65 വര്‍ഷത്തിന്നകം തന്നെ കുഞ്ഞിന്റെ ജനനംസംഭവിക്കേണ്ടതായിട്ടില്ല ..."
  = ഒരു കള്ളം പറഞ്ഞാല്‍ അതിനെ ന്യായീകരിക്കാന്‍ വേണ്ടി നിരവധി കള്ളങ്ങള്‍ വേറെ പറയേണ്ടി വരും.

  * "ശിശു ജനിക്കുന്ന സമയമോ കാലമോ യെശയ്യ 7 :14 ല്‍ പറയുന്നില്ലാത്തതുകൊണ്ട് അത് യേശുവിന്റെ ജനനമല്ല എന്ന് പറയാന്‍ കഴിയില്ല ..."

  = കുഞ്ഞ് ജനികുന്ന സമയമോ കാലമോ 7:14 ഇല്‍ പറഞ്ഞിട്ടില്ലെന്നത് ഞാനും സമ്മതിക്കുന്നു. എന്നാല്‍ 7:8 ഉം 7:15-16 ഉം വായിച്ചു നോക്കിയാല്‍ കുഞ്ഞ് ജനിക്കേണ്ട കാലം കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് കാണാം. ഇത് ക്രിസ്തുവിനെക്കുറിച്ചുള്ളതാണെന്ന് വാദിക്കാന്‍ ഒരു ന്യായവും ഇല്ലെന്നും കാണാം.
  65 വര്‍ഷത്തിന്നകം ആ രണ്ട് രാജ്യങ്ങള്‍ തകര്‍ന്നിട്ടില്ലെങ്കില്‍ അതിന്ന് മുമ്പ് ആ കുഞ്ഞ് ജനിച്ചിട്ടില്ലെങ്കില്‍ 7-ആം അദ്ധ്യായത്തിലെ പ്രവചനം പാളിപ്പോയി എന്ന് പറയേണ്ടി വരും. ബി.സി. നാലില്‍ അല്ലെങ്കില്‍ എ.ഡി. ഒന്നില്‍ ജനിച്ച യേശുവും ഈ പ്രവചനവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല.

  ReplyDelete
 32. "തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും." (7:14)

  താഴെ കൊടുത്ത ക്രമത്തില്‍ മൂന്ന് കാര്യങ്ങള്‍ സംഭവിക്കണം എന്നാണ്‌ ഇതിന്റെ അര്‍ത്ഥം:
  1. ആദ്യം ആ കുഞ്ഞ് ജനിക്കണം.
  2. പിന്നീട് രണ്ട് രാജ്യങ്ങളും തകരണം.
  3. അതിന്ന് ശേഷമേ നന്മതിന്മകള്‍ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുന്ന പ്രായത്തില്‍ അവന്‍ എത്താവൂ.


  എന്റെ അഭിപ്രായം ഒന്നുകൂടെ വിശദമാക്കാന്‍ ഞാന്‍ ശ്രമിക്കാം ...മനസ്സിലായില്ലെകില്‍ ഞാന്‍ നിസഹായനാണ് ...

  സിറിയാ രാജാവായ റസീനും, ഇസ്രായേല്‍ രാജാവായ പെക്കായും ജറുസലെമിനെതിരേയുദ്ധത്തിനു വരുന്നതാണ് ചരിത്ര പശ്ചാത്തലം ...
  ഈ സമയം യൂദാ ഭരിക്കുന്നത്‌ അഹാസാനു ...സിറിയാ, എഫ്രായിമിനോടു(ഇസ്രയേല്‍) സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം(യൂദാ) അറിയുന്നു ...

  ഇ സമയം കര്‍ത്താവ് ഏശയ്യായോട് ആഹാസിനെ കാണാന്‍ പറയുന്നു ...ആഹാസിനെ കണ്ടു ഏശയ്യാ പറയുന്നു
  1 . അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും,മേലില്‍ അത് ഒരു ജനതയായിരിക്കുകയില്ല.
  2 .അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. തിന്‍മ ത്യജിക്കാനും നന്‍മസ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്ഷിക്കും. നന്‍മതിന്‍മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ നിര്‍ജനമാകും.

  ഇവിടെ ഒന്നുന്റെ തുടര്ച്ചയായല്ല രണ്ടു അറിയിക്കുന്നത് ...ആ ഭാഗം ഒന്നുകൂടി വായിക്കുക .... "നന്‍മതിന്‍മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ നിര്‍ജനമാകും." എന്നതില്‍ നിന്നും ആദ്യം ആ കുഞ്ഞ് ജനിക്കണം, പിന്നീട് രണ്ട് രാജ്യങ്ങളും തകരണം,
  അതിന്ന് ശേഷമേ നന്മതിന്മകള്‍ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുന്ന പ്രായത്തില്‍ അവന്‍ എത്താവൂ. എന്ന അനുമാനത്തില്‍ എത്താന്‍ കഴിയില്ല ...അങ്ങനെയും സംഭവിക്കാം "അങ്ങനെ മാത്രമേ" സംഭവിക്കാന്‍ പാടുള്ളൂ എന്ന് പറയാന്‍ കഴിയില്ല ....അതുകൊണ്ടാണ് ഞാന്‍ പറഞത് "ശിശു ജനിക്കുന്ന സമയമോ കാലമോ യെശയ്യ 7 :14 ല്‍ പറയുന്നില്ലാത്തതുകൊണ്ട് അത് യേശുവിന്റെ ജനനമല്ല എന്ന് പറയാന്‍ കഴിയില്ല ..." എന്ന് ...ഒരു ഉദാഹരണം : ആലിക്കോയ ഭാര്യയോടു പറയുവാണ് നമ്മുടെ മോന് (മോന്‍ ജനിച്ചിട്ടില്ല)എഴുതാനും വായിക്കാനും തുടങ്ങുന്നതിനു മുന്നേ ഒരു dictionary വാങ്ങണം ...അതിന്റെ അര്‍ഥം dictionary വാങ്ങുന്നത് കുട്ടി ജനിച്ചതിനു ശേഷം എന്നാകണമെന്നില്ല ..ജനിക്കുന്നതിനു മുന്നെയുമാകാം.

  ReplyDelete
 33. ബി.സി. നാലില്‍ അല്ലെങ്കില്‍ എ.ഡി. ഒന്നില്‍ ജനിച്ച യേശുവും ഈ പ്രവചനവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല.

  ഈ പോസ്റ്റില്‍ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളെല്ലാം തന്നെ പറഞു കഴിഞു എന്നാണു ഞാന്‍ കരുതുന്നത് ...
  പോസ്റ്റിലെ പ്രധാന ആരോപണം യെശയ്യ 7 :14 ലെ പ്രവചനം 8 - ആം അധ്യായത്തില്‍ പൂര്‍ത്തിയായി എന്നായിരുന്നു ....
  താങ്കള്‍ ഇപ്പോള്‍ അതില്‍ ഉറച്ചു നില്ക്കുന്നുണ്ടോ എന്നറിയാന്‍ ആഗ്രഹമുണ്ട് ....

  ReplyDelete
 34. ഈ പ്രവചനത്തില്‍ ജൂതന്മാര്‍കുള്ള എതിര്‍പ്പ് wikipedia നല്‍കിയിരിക്കുന്നത് താഴെ ചേര്‍കുന്നു.

  1. If Christians claim that the virgin birth of Isaiah 7:14 was fulfilled twice, who then was the first virgin having a baby boy in 732 BC? If they insist that the word ha'almah can only mean virgin, are they claiming that Mary was not the first and only virgin to conceive and give birth to a child?

  2. What does the "butter and honey" refer to?(Isa 7:22)

  3. Why is Jesus, who was sinless from birth in the traditional Christian understanding, described as having to learn to refuse the evil and choose the good?[Isa. 7:15-16]

  4. What age did the baby Jesus mature?

  5. Which were the two kingdoms during Jesus' lifetime that were abandoned?[Isa. 7:16]

  6. Who dreaded the Kingdom of Israel during the first century AD when there had not been a Kingdom of Israel in existence since the seventh century BC?

  7. When did Jesus eat cream and honey?(Isa 7:22)

  ഇതിനുകൂടി ആരെങ്കിലും വിശദീകരണം നല്‍കണം എന്നപേക്ഷിക്കുന്നു.

  ReplyDelete
 35. ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നതാണ്‌ ഫാസിലിന്റെ കമന്റ്. യശയ്യ 7:14 നെക്കുറിച്ചുള്ള വിക്കിപീഡിയ യിലെ ആ ലേഖനം മുഴുവന്‍ വായിക്കുന്നത് നന്നായിരിക്കും.

  ReplyDelete
 36. Nasiyansan "ഈ പോസ്റ്റില്‍ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളെല്ലാം തന്നെ പറഞു കഴിഞു എന്നാണു ഞാന്‍ കരുതുന്നത് ."

  = പല കമന്റുകളിലായി ഞാന്‍ ചോദിച്ചതും തൃപ്തികരമായ ഉത്തരം ആരും നല്‍കിയിട്ടില്ലാത്തതുമായ ചോദ്യങ്ങള്‍ കാണുക:

  ഇമ്മനുവേല്‍ ജനിക്കുമെന്ന പ്രവചനം പുലര്‍ന്നതിനെക്കുറിച്ച് യശയ്യ 8-ആം അദ്ധ്യായത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണോ താങ്കള്‍ വാദിക്കുഅത്?
  യശയ്യ 7:14 ഇല്‍ പ്രവചിച്ച ക്കപ്പെട്ട ഇമ്മാനുവേല്‍ ജനിച്ചതായി വല്ല സൂചനയും യശയ്യ 8-ആം അദ്ധ്യായത്തില്‍ ഉണ്ടോ?
  അല്ലെങ്കില്‍ ബൈബിളില്‍ മറ്റെവിടെയെങ്കിലും ഉണ്ടോ?
  അഥവാ അയാള്‍ ജനിച്ചിട്ടില്ല എന്നാണോ താങ്കള്‍ പറയുന്നത്?
  അപ്പോള്‍ യശയ്യയുടെ പ്രവചനം തെറ്റിപ്പോയോ?
  രണ്ട് രാജ്യങ്ങളുടെ തകര്‍ച്ചയാണ്‌ യഥാര്‍ത്ഥത്തില്‍ പ്രവചിക്കപ്പെടുന്നത്. അതിന്റെഅടയാളമാണ്‌ കന്യകയുടെ/ യുവതിയുടെ/ സ്ത്രീയുടെ ഗര്‍ഭവും കുഞ്ഞിന്റെ ജനനവും. 65 വര്‍ഷത്തിനകം ഇരു രാജ്യങ്ങളും തകരുമെന്നാണല്ലോ പ്രവചനം. എങ്കില്‍ അതിന്റെ അടയാളമായ കുഞ്ഞിന്റെ ജനനം 65 വര്‍ഷത്തിന്നകം തന്നെ സംഭവിക്കേണ്ടതായിരുന്നില്ലേ?
  അല്ലാതെ ഏഴര* നൂറ്റാണ്ടിന്‌ ശേഷം സംഭവിച്ചാല്‍ മതിയോ?
  കുഞ്ഞിന്റെ ജനനം നടക്കേണ്ട കാലം ഏഴര* നുറ്റാണ്ട് പിന്നോട്ടാക്കാന്‍ എന്ത് ന്യായമാണ്‌ നിങ്ങള്‍ക്കുള്ളത്?
  65 വര്‍ഷത്തിന്നകം ജനിക്കേണ്ടിയിരുന്നതും ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കേണ്ടിയിരുന്നതുമായ കുഞ്ഞ് എഴര നൂറ്റാണ്ടിന്‌ ശേഷമേ ജനിച്ചിട്ടുള്ളു എന്നാണോ നിങ്ങളുടെ വാദം?
  അപ്പോള്‍ പഴയ നിയമത്തിലെ 65 വര്‍ഷത്തിന്നകം എന്ന പ്രവചനം പഴായിപ്പോയോ?
  അത് നിശ്ചിത കാലത്ത് നടക്കാതെ പോയെങ്കില്‍ പിന്നെ ഏഴര* നൂറ്റാണ്ട് ശേഷം അടന്നത് അതാണെന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? അതിന്നുള്ള ന്യായമെന്താണ്‌?
  .......
  *'ഏഴര നൂറ്റാണ്ടിന്‌ ശേഷം' എന്നത് എനിക്ക് പറ്റിയ അബദ്ധമാണ്‌; ഏഴ് നൂറ്റാണ്ടിന്‌ ശേഷം ​എന്നാണ്‌ ശരി.

  ReplyDelete
 37. ബാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നതിനു മുന്‍പ് ഞാന്‍ ആദ്യം ചോദിച്ച ഈ ചോദ്യത്തിനു ഉത്തരം തരുക ...

  അലിക്കോയയുടെ പോസ്റ്റിലെ പ്രധാന ആരോപണം യെശയ്യ 7 :14 ലെ പ്രവചനം 8 - ആം അധ്യായത്തില്‍ പൂര്‍ത്തിയായി എന്നായിരുന്നു ....
  താങ്കള്‍ ഇപ്പോള്‍ അതില്‍ ഉറച്ചു നില്ക്കുന്നുണ്ടോ എന്നറിയാന്‍ ആഗ്രഹമുണ്ട് ....

  ReplyDelete
 38. To Nasiyansan

  യശയ്യ 7:14 ലെ പ്രവചനം അത് നടത്തി 65 വര്‍ഷത്തിനകം പൂര്‍ത്തിയായിരിക്കണം. ഇല്ലെങ്കില്‍ ആ ഗ്രന്‍ഥം വിശ്വാസയോഗ്യമല്ലെന്ന് പറയേണ്ടിവരും. 65 വര്‍ഷത്തിന്നകം അത് പൂര്‍ത്തിയായോ ഇല്ലയോ എന്ന എന്റെ ചോദ്യത്തിന്ന് എന്താ ഉത്തരം പറയാത്തത്?
  യശയ്യ 7:14 ലെ ഇമ്മാനുവേലിനെ സംബന്ധിച്ചുള്ള പ്രവചനത്തിന്ന് 7 നൂറ്റാണ്ടിന്റെ ആയുസ്സുണ്ടെന്ന വാദം വ്യാജമാണെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞില്ലേ?

  ReplyDelete
 39. അടിസ്ഥാനപരമായ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. (യഹൂദരുടെ
  ലേഖനം കണ്ടത് കൊണ്ടാണ് പറയുന്നത്. ). ഏശയ്യയുടെ ഒരു പ്രവചനം രണ്ടു
  പ്രാവശ്യം പൂര്‍ത്തിയായി എന്നല്ല ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്.
  ഏശയ്യയുടെ രണ്ടു പ്രവചനം ഓരോരോ ഘട്ടത്തില്‍ പൂര്‍ത്തിയായി എന്നാണു ഞാന്‍
  മനസിലാക്കിയത്.

  ഒന്നാമത്തെ പ്രവചനം(ആഹാസിനോട്). ഏശയ്യ 7:8 അറുപത്തഞ്ചു സംവത്സരത്തിന്നകം
  എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും.
  അതിന്റെ ഒരു അടയാളം ആവശ്യപ്പെടുവാന്‍ ആഹാസിനോട് ആവശ്യപ്പെട്ടു. അതില്‍
  ആഹാസ് താത്പര്യം പ്രഘടിപ്പിച്ചില്ല. ഒരു പക്ഷെ ഒരു അടയാളത്തിന്റെ ആവശ്യം
  ഇല്ലാതെ തന്നെ അത് വിശ്വസിക്കാന്‍ ആഹാസ് ഒരുക്കമായിരുന്നു. അങ്ങിനെ
  വരുമ്പോള്‍ അടുത്ത അടയാളം ആഹാസിനു വേണ്ടിയാകുന്നതെങ്ങിനെ?

  രണ്ടാമത്തെ പ്രവചനം (ദാവീദിന്റെ ഭാവനമേ എന്നാണു അഭിസംബോധന)): കന്യക
  ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും . അവന്‍ ഇമ്മാനുവേല്‍ എന്ന്
  വിളിക്കപ്പെടും . അവനു പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ നിങ്ങള്‍
  ഭയപ്പെടുന്ന രണ്ടു രാജാക്കന്മാര്‍ നശിക്കപ്പെടും.
  (ശ്രദ്ധിച്ചാല്‍ ഇത് അഹാസിനു കൊടുത്ത അടയാളം അല്ല. ആണെങ്കില്‍ ആഹാസ് ആ
  അടയാളം കാണാതെ എന്ത് പ്രവചന പൂര്‍ത്തീകരണം എന്ന ചോദ്യത്തിന് ഉത്തരമാകും.)

  ReplyDelete
 40. (cont2)

  ഇതിലെ ആദ്യ പ്രവചനം (അറുപത്തഞ്ചു സംവത്സരത്തിന്നകം ...) ഏശയ്യയുടെ
  കാലത്ത് തന്നെ പൂര്‍ത്തീകരിച്ചു. ആ പ്രവചനം പൂര്‍ത്തിയാക്കാന്‍ ഏശയ്യ
  ഒന്നും ചെയ്തിട്ടില്ല. രണ്ടാമത്തെ പ്രവചനം ഏശയ്യയുടെ കാലത്ത് നടന്നു
  എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. കാരണം അങ്ങിനെ ഏശയ്യയുടെ
  പുസ്തകം പോലും അവകാസപ്പെടുന്നില്ല എന്നതിനാലല്ല, മറിച്ചു ഇമ്മാനുവേല്‍
  എന്ന് യഹൂദര്‍ വിശേഷിപ്പിക്കുന്ന കുട്ടി ഏശയ്യയുടെ സ്വന്തം കുട്ടിയാണ്.
  ഒരാളുടെ "പ്രവചനം " പൂര്‍ത്തീകരിക്കാന്‍ അയാള്‍ തന്നെ
  പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ ശൈലിയില്‍ പ്രവചനമായി അംഗീകരിക്കില്ല.
  അതിനെ പ്രവചന പൂര്‍ത്തീകരണം എന്ന് പറയാന്‍ കഴിയില്ല.


  യഹൂദന്മാര്‍ പറഞ്ഞത് ശരിയാണ്. നന്മ തിന്മകള്‍ തിരിച്ചറിയുന്ന പ്രായം
  യേശുവിനുണ്ടോ എന്നത് പ്രസക്തമാണ്. ജനിച്ച ഉടനെ നന്മ തിന്മകള്‍
  തിരിച്ചറിയുന്ന പ്രായം യേശുവിനായിട്ടുണ്ടെങ്കില്‍ അതിനു ശേഷം രണ്ടു
  രാജാക്കന്മാരുടെ പതനം കൊണ്ട് എന്ത് കാര്യം. അത് ക്രിസ്ത്യാനികള്‍
  അവകാശപ്പെടുന്നില്ല. മറിച്ച് യേശുവിന്റെ ജനനത്തിനു മുമ്പേ ഈ പറഞ്ഞ
  രാജാക്കന്മാര്‍ ഇല്ലാതായി എന്നെ പറഞ്ഞുള്ളൂ.


  ഇനി താഴെ പറയുന്ന ഓരോന്നിനും മറുപടി കൊടുക്കാം.

  ReplyDelete
 41. (cont 3)
  ഇനി താഴെ പറയുന്ന ഓരോന്നിനും മറുപടി കൊടുക്കാം.

  < / >

  1. If Christians claim that the virgin birth of Isaiah 7:14 was
  fulfilled twice, who then was the first virgin having a baby boy in
  732 BC? If they insist that the word ha'almah can only mean virgin,
  are they claiming that Mary was not the first and only virgin to
  conceive and give birth to a child?
  < / >
  മറിയം കൂടാതെ ഏതൊക്കെ കന്യകകള്‍ അതിനു മുമ്പോ ശേഷമോ ഒരു പുത്രനെ
  പ്രസവിച്ചതായി ബൈബിള്‍ പറയുന്നുണ്ട് ? പുരുഷന്‍ സ്പര്‍ശിച്ച സ്ത്രീയെ
  ആരും കന്യക എന്ന് പറയാറില്ല. ഏതു കന്യകയുടെ കാര്യമാണ് യഹൂദര്‍ പറയുന്നത്?

  < / >
  3. Why is Jesus, who was sinless from birth in the traditional
  Christian understanding, described as having to learn to refuse the
  evil and choose the good?[Isa. 7:15-16]

  4. What age did the baby Jesus mature?
  < / >
  മുകളിലിലെ മറുപടി ഇതിനു ഉത്തരമാകും. ജനനത്തോടെ അല്ലെങ്കില്‍ മനുഷ്യനായി
  കന്യകയുടെ ഉദരത്തില്‍ ഉരുവായതോടുകൂടി യേശുവിനു നന്മ തിന്മകള്‍
  തിരിച്ചറിയാന്‍ കഴിയുന്നുണ്ടാകണം.

  < / >
  5. Which were the two kingdoms during Jesus' lifetime that were
  abandoned?[Isa. 7:16]
  6. Who dreaded the Kingdom of Israel during the first century AD when
  there had not been a Kingdom of Israel in existence since the seventh
  century BC?
  < / >

  അത് ശരി തന്നെ. അത് ക്രിസ്ത്യാനികള്‍ അവകാസപ്പെടുന്നും ഇല്ലല്ലോ !

  ReplyDelete
 42. < / >
  2. What does the "butter and honey" refer to?(Isa 7:22)

  7. When did Jesus eat cream and honey?(Isa 7:22)
  < / >

  അറിയില്ല. ബൈബിളില്‍ അങ്ങിനെ കാണുന്നില്ല. പകരം സ്നാപകന്റെ ഭക്ഷണത്തില്‍
  ഈ പറഞ്ഞവയും ഉണ്ടായിരുന്നു. അതെ കാലഘട്ടത്തിലുള്ള യേശുവും അത്
  തിന്നിരിക്കില്ല എന്ന് കരുതാന്‍ സാധ്യമല്ല. ഈ പറഞ്ഞവയോന്നും യേശു
  കഴിച്ചിട്ടില്ല എന്നും ബൈബിളില്‍ പറയുന്നില്ല. കന്യകയില്‍ നിന്ന്
  ജനിച്ചു (അങ്ങിനെയുള്ള ഒരേഒരു മനുഷ്യനെ മാത്രമേ ക്രിസ്ത്യാനികള്‍ക്ക്
  അറിയൂ) എന്ന പ്രധാനപ്പെട്ട തെളിവ് പോലും വിശ്വസിക്കാന്‍ കഴിയാത്തവര്‍ ,
  അതിലും താഴ്ന്ന തരം തെളിവുകള്‍ അന്വേഷിക്കുന്നത് കൌതുകകരമാണ്.
  പ്രത്യേകിച്ചും അതിനു വിരുദ്ധമായി ബൈബിള്‍ ഒന്നും പറയാത്ത നിലയ്ക്ക്.


  ഇമ്മാനുവേല്‍ എന്നാല്‍ "ദൈവം നമ്മോട് കൂടെ " എന്നാണര്‍ത്ഥമെങ്കില്‍
  ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആ അര്‍ഥം യേശുവിനെക്കാളും
  യോജിക്കുന്ന ഒരു മനുഷ്യന്‍ പോലുമില്ല. കാരണം ക്രിസ്ത്യന്‍ വിശ്വാസ
  പ്രകാരം പുത്രനായ ദൈവം മനുഷ്യരുടെ കൂടെ വസിച്ചു.

  Nasiyansan, ഞാന്‍ തിയോളജിയൊന്നും പഠിച്ചിട്ടില്ല. താങ്കള്‍ക്ക് കൂടുതല്‍
  അറിയുമെങ്കില്‍ പറയുമല്ലോ?

  ReplyDelete
 43. ആലിക്കോയ,

  ഇവിടെ എന്തിന്റെ പേരിലാണ് കമന്റ് മോഡറേഷന്‍ ! ആരാണ് ഇവിടെ വന്ന്‍ അനാവശ്യ കമന്റുകള്‍ പറയുന്നത് ?

  ഞാന്‍ നിറുത്തി സുഹൃത്തേ! താങ്കളിലൂടെ പുതിയ ചോദ്യങ്ങള്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ ഇങ്ങനെയൊരു അവസ്ഥയില്‍ ഇത് തുടരാന്‍ താത്പര്യമില്ല. കമന്റ് മോഡറേഷന്‍ ഒഴിവാക്കിയ ശേഷം വീണ്ടും വരാം. അത് വരെ ഒഴിഞ്ഞു നില്‍ക്കുന്നു.

  ReplyDelete
 44. സാജന്‍: "അടിസ്ഥാനപരമായ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. (യഹൂദരുടെ
  ലേഖനം കണ്ടത് കൊണ്ടാണ് പറയുന്നത്. ). ഏശയ്യയുടെ ഒരു പ്രവചനം രണ്ടു
  പ്രാവശ്യം പൂര്‍ത്തിയായി എന്നല്ല ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്.
  ഏശയ്യയുടെ രണ്ടു പ്രവചനം ഓരോരോ ഘട്ടത്തില്‍ പൂര്‍ത്തിയായി എന്നാണു ഞാന്‍
  മനസിലാക്കിയത്."

  = എന്നാല്‍ ബൈബില്‍ വ്യാഖ്യാനങ്ങളില്‍ കാണുന്നത് മറിച്ചാണ്‌.
  The foot note given in The Family Devotional Study Bible for Isaiah 7:14
  Like so many prophecies, this one probably had two meanings: one for Isaiah's time and another much later. Isaiah urged King Ahaz to seek a sign from God about Judah's safety from its neighbors. Ahaz, notoriously stubborn and ungodly refused.
  Isaiah told of the sign anyway: a young boy would be born, and before he grew out of childhood Judah's feared enemies would be destroyed. Only 12 years after this prediction, the Northern Kingdom of Israel fell. The New Testament sees a further meaning in this prophecy, applying it to the birth of Jesus Christ. (Mathew 1:23)

  ReplyDelete
 45. സാജന്‍: "ഏശയ്യയുടെ ഒരു പ്രവചനം രണ്ടു
  പ്രാവശ്യം പൂര്‍ത്തിയായി എന്നല്ല ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്.
  ഏശയ്യയുടെ രണ്ടു പ്രവചനം ഓരോരോ ഘട്ടത്തില്‍ പൂര്‍ത്തിയായി എന്നാണു ഞാന്‍
  മനസിലാക്കിയത്."

  = യശയ്യ നടത്തിയ മുഖ്യ പ്രവചനം രണ്ട് രാജ്യങ്ങളുടെ തകര്‍ച്ചയാണ്‌. അതിന്റെ അടയാളമായി ഒരു കുഞ്ഞിന്റെ ജനനവും. മുഖ്യ സംഭവത്തില്‍ നിന്ന് അടയാളത്തെ മാറ്റിനിറുത്തുക സാദ്ധ്യമല്ല. താങ്കള്‍ മനസ്സിലാക്കിയത് പോലെ അവ രണ്ടും രണ്ട് ഘട്ടങ്ങളില്‍ സംഭവിക്കേണ്ടതല്ല; ഒന്നിന്‌ പിറകെ ഒന്നായി സംഭവിക്കേണ്ടതാണ്‌. ഒന്ന് മറ്റേതിന്റെ അടയാളാമാണ്‌' അല്‍ഭുത അടയാളമല്ല. (just a sign; not a miracle)

  ReplyDelete
 46. സാജന്‍: "ഒന്നാമത്തെ പ്രവചനം(ആഹാസിനോട്). ഏശയ്യ 7:8 അറുപത്തഞ്ചു സംവത്സരത്തിന്നകം
  എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും.
  അതിന്റെ ഒരു അടയാളം ആവശ്യപ്പെടുവാന്‍ ആഹാസിനോട് ആവശ്യപ്പെട്ടു. അതില്‍
  ആഹാസ് താത്പര്യം പ്രഘടിപ്പിച്ചില്ല. ഒരു പക്ഷെ ഒരു അടയാളത്തിന്റെ ആവശ്യം
  ഇല്ലാതെ തന്നെ അത് വിശ്വസിക്കാന്‍ ആഹാസ് ഒരുക്കമായിരുന്നു. അങ്ങിനെ
  വരുമ്പോള്‍ അടുത്ത അടയാളം ആഹാസിനു വേണ്ടിയാകുന്നതെങ്ങിനെ?"

  = എന്റെ ഈ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ആരും മറുപടി നല്‍കാതിരുന്നതിന്റെ കാരണം എനിക്ക് ഇപ്പോഴാണ്‌ മനസ്സിലായത്. ഈ പ്രവചനത്തെക്കുറിച്ച് അതിന്റെ പുലര്‍ച്ചയെക്കുറിച്ചും ക്രൈസ്തവര്‍ മനസ്സിലാക്കിയത് എന്താണെന്ന് പോലും നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. അത് കൊണ്ടാണ്‌ മറുപടി നല്‍ക്കാതെ എന്നോട് മറു ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നത്.
  ആഹാസ് അടയാളം ചോദിക്കാന്‍ തയ്യാറായില്ലെങ്കിലും ദൈവം അത് നല്‍കാണ്‍ നിശ്ചയിച്ചു. വേദം പറയുന്നു:
  Isaiah 7: 10 യഹോവ പിന്നെയും ആഹാസിനോടു:11 നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്:12 ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.13 അതിന്നു അവൻ പറഞ്ഞതു: ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?14 അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും.16 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും
  ഹിബ്രു ബൈബിളില്‍ കന്യക എന്നല്ല; യുവതി എന്നാണുള്ളത്.

  ReplyDelete
 47. സാജന്‍: "രണ്ടാമത്തെ പ്രവചനം (ദാവീദിന്റെ ഭാവനമേ എന്നാണു അഭിസംബോധന)): കന്യക
  ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും . അവന്‍ ഇമ്മാനുവേല്‍ എന്ന്
  വിളിക്കപ്പെടും . അവനു പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ നിങ്ങള്‍
  ഭയപ്പെടുന്ന രണ്ടു രാജാക്കന്മാര്‍ നശിക്കപ്പെടും.
  (ശ്രദ്ധിച്ചാല്‍ ഇത് അഹാസിനു കൊടുത്ത അടയാളം അല്ല. ആണെങ്കില്‍ ആഹാസ് ആ
  അടയാളം കാണാതെ എന്ത് പ്രവചന പൂര്‍ത്തീകരണം എന്ന ചോദ്യത്തിന് ഉത്തരമാകും.)"

  = ആഹാസ് ആ അടയാളം കണ്ടിട്ടുണ്ട്; അതിന്ന് ശേഷമാണ്‌ മുഖ്യ പ്രവചനത്തിന്റെ പൂര്‍ത്തീകരണം നടന്നത്. ക്രിസ്തുവിലൂടെ അത് "രണ്ടാമതും പൂര്‍ത്തിയായി" എന്ന മുടന്തന്‍ ന്യായം ക്രൈസ്തവ പണ്ഡിതന്‍മാര്‍ക്ക് പറയേണ്ടി വരുന്നത് ഇത് കൊണ്ട് കൂടിയാണ്‌.
  ഒരു പ്രവചനം രണ്ട് തവണ പുലരുക! ഒന്ന് നിശ്ചയിക്കപ്പെട്ട സമയത്ത്; രണ്ടാമത് ഏഴ് നുറ്റാണ്ടിന്ന് ശേഷവും. ഇങ്ങനെയൊക്കെ വ്യഖ്യാനിക്കാനും അത് അംഗീകരിക്കാനും ആളുകളുണ്ടാവുകയെന്നത് ലോകാല്‍ഭുതങ്ങളില്‍ ഒന്നാമത്തേത് ആവേണ്ടതാണ്‌.

  ReplyDelete
 48. സാജന്‍: "ഇതിലെ ആദ്യ പ്രവചനം (അറുപത്തഞ്ചു സംവത്സരത്തിന്നകം ...) ഏശയ്യയുടെ
  കാലത്ത് തന്നെ പൂര്‍ത്തീകരിച്ചു. ആ പ്രവചനം പൂര്‍ത്തിയാക്കാന്‍ ഏശയ്യ
  ഒന്നും ചെയ്തിട്ടില്ല. രണ്ടാമത്തെ പ്രവചനം ഏശയ്യയുടെ കാലത്ത് നടന്നു
  എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. കാരണം അങ്ങിനെ ഏശയ്യയുടെ
  പുസ്തകം പോലും അവകാസപ്പെടുന്നില്ല എന്നതിനാലല്ല, മറിച്ചു ഇമ്മാനുവേല്‍
  എന്ന് യഹൂദര്‍ വിശേഷിപ്പിക്കുന്ന കുട്ടി ഏശയ്യയുടെ സ്വന്തം കുട്ടിയാണ്.
  ഒരാളുടെ "പ്രവചനം " പൂര്‍ത്തീകരിക്കാന്‍ അയാള്‍ തന്നെ
  പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ ശൈലിയില്‍ പ്രവചനമായി അംഗീകരിക്കില്ല.
  അതിനെ പ്രവചന പൂര്‍ത്തീകരണം എന്ന് പറയാന്‍ കഴിയില്ല."

  = ഒന്നാമത്തെ പ്രവചനം പൂര്‍ത്തിയാകും മുമ്പ് രണ്ടാമത്തെ പ്രവചനം പൂര്‍ത്തിയായിരിക്കണം. കാരണം അത് ഒന്നാമത്തേതിന്റെ അടയാളമാണ്‌.

  Sajan: "രണ്ടാമത്തെ പ്രവചനം ഏശയ്യയുടെ കാലത്ത് നടന്നു
  എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല."

  = ഈ ധാര്‍ഷ്ട്യത്തിന്ന് ബൈബിള്‍ പണ്ഡിതന്‍മാര്‍ നല്‍കുന്ന മറുപടി ഇതാ.
  1. The foot note given in The Family Devotional Study Bible for Isaiah 7:14
  Like so many prophecies, this one probably had two meanings: one for Isaiah's time and another much later. Isaiah urged King Ahaz to seek a sign from God about Judah's safety from its neighbors. Ahaz, notoriously stubborn and ungodly refused.
  Isaiah told of the sign anyway: a young boy would be born, and before he grew out of childhood Judah's feared enemies would be destroyed. Only 12 years after this prediction, the Northern Kingdom of Israel fell. The New Testament sees a further meaning in this prophecy, applying it to the birth of Jesus Christ. (Mathew 1:23)

  2. The foot note given in The People Study Bible for Isaiah 7:14:

  A child shall be born to a virgin. The controversial Hebrew word used here sometimes mean 'virgin' and sometimes 'a young woman'. Its immediate use here refers to Isaiah's young wife and her new born son (8:1-4). This, of course was not a virgin birth. God's sign was that before this child was old enough to talk (vs 4) the two invading kings would be destroyed. However, the Gospel of Mathew (1:23) tells us that there was a further fulfillment of this prophecy, in that a virgin (Mary) conceived and bore a son, Immanuel, the Christ. We shall have therefore properly used this higher meaning 'virgin' in vs 14 as otherwise the Mathew account loses its significant.

  ReplyDelete
 49. സാജന്‍: "മറിച്ചു ഇമ്മാനുവേല്‍
  എന്ന് യഹൂദര്‍ വിശേഷിപ്പിക്കുന്ന കുട്ടി ഏശയ്യയുടെ സ്വന്തം കുട്ടിയാണ്.
  ഒരാളുടെ "പ്രവചനം " പൂര്‍ത്തീകരിക്കാന്‍ അയാള്‍ തന്നെ
  പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ ശൈലിയില്‍ പ്രവചനമായി അംഗീകരിക്കില്ല.
  അതിനെ പ്രവചന പൂര്‍ത്തീകരണം എന്ന് പറയാന്‍ കഴിയില്ല."

  = താങ്കളുടെ വാദം വിചിത്രം തന്നെ!

  Sajan: "യഹൂദന്മാര്‍ പറഞ്ഞത് ശരിയാണ്. നന്മ തിന്മകള്‍ തിരിച്ചറിയുന്ന പ്രായം
  യേശുവിനുണ്ടോ എന്നത് പ്രസക്തമാണ്. ജനിച്ച ഉടനെ നന്മ തിന്മകള്‍
  തിരിച്ചറിയുന്ന പ്രായം യേശുവിനായിട്ടുണ്ടെങ്കില്‍ അതിനു ശേഷം രണ്ടു
  രാജാക്കന്മാരുടെ പതനം കൊണ്ട് എന്ത് കാര്യം. അത് ക്രിസ്ത്യാനികള്‍
  അവകാശപ്പെടുന്നില്ല. മറിച്ച് യേശുവിന്റെ ജനനത്തിനു മുമ്പേ ഈ പറഞ്ഞ
  രാജാക്കന്മാര്‍ ഇല്ലാതായി എന്നെ പറഞ്ഞുള്ളൂ."

  = ഏത് രാജാക്കന്മാരെയാണ്‌ ഉദ്ദേശിച്ചത്? യശയ്യ പറഞ്ഞ രണ്ട് രാജാക്കന്മാരണെങ്കില്‍ അവര്‍ തകരേണ്ടത് ഇമ്മനുവേല്‍ ജനിച്ചതിന്ന് ശേഷമാണ്‌; അതിന്ന് മുമ്പല്ല. പ്രവചിച്ച് ഏഴ് നൂറ്റാണ്ടിന്‌ ശേഷമല്ല; 65 വര്‍ഷത്തിന്നകമാണ്‌.

  ReplyDelete
 50. < / >
  5. Which were the two kingdoms during Jesus' lifetime that were
  abandoned?[Isa. 7:16]
  6. Who dreaded the Kingdom of Israel during the first century AD when
  there had not been a Kingdom of Israel in existence since the seventh
  century BC?
  < / >

  അത് ശരി തന്നെ. അത് ക്രിസ്ത്യാനികള്‍ അവകാസപ്പെടുന്നും ഇല്ലല്ലോ !

  = യശയ്യ 7:14 ലെ പ്രവചാനം ക്രിസ്തുവിനെക്കുറിച്ചുള്ളതാണെന്ന് തെളിയണമെങ്കില്‍ മേല്‍ കൊടുത്ത രണ്ട് ചോദ്യങ്ങള്‍ക്കും ക്രൈസ്തവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ. ഇല്ലെങ്കില്‍ യേശു ഇമ്മാനുവേല്‍ ആണെന്ന അവകാശവാദം പിന്‍വലിക്കണം.

  ReplyDelete
 51. സാജന്‍: "രണ്ടാമത്തെ പ്രവചനം (ദാവീദിന്റെ ഭാവനമേ എന്നാണു അഭിസംബോധന)):

  = എങ്കില്‍ ആ പ്രവചനം ക്രിസ്തുവിനെക്കുറിച്ചല്ല; കാരണം ക്രിസ്തുവോ മാതാവോ യഹൂദ കുടുംബത്തില്‍ പെട്ടവരല്ല. ലേവിയരാണ്‌.

  ReplyDelete
 52. Sajan: "മറിയം കൂടാതെ ഏതൊക്കെ കന്യകകള്‍ അതിനു മുമ്പോ ശേഷമോ ഒരു പുത്രനെ
  പ്രസവിച്ചതായി ബൈബിള്‍ പറയുന്നുണ്ട് ? പുരുഷന്‍ സ്പര്‍ശിച്ച സ്ത്രീയെ
  ആരും കന്യക എന്ന് പറയാറില്ല. ഏതു കന്യകയുടെ കാര്യമാണ് യഹൂദര്‍ പറയുന്നത്?"

  = അതി ഗംഭീര ചോദ്യമാണിത്. അതിന്ന് ഉത്തരം പറയും മുമ്പ് ഒന്ന് അങ്ങോട്ട് ചോദിക്കാനുണ്ട്. 'കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും' എന്ന പ്രവചനം പഴയ നിയമത്തില്‍ എവിടെയാണുള്ളത്?
  സത്യം പറഞ്ഞാല്‍ എവിടെയും ഇല്ല. മത്തായി 'കന്യക' എന്ന് അര്‍ത്ഥം കൊടുത്ത പദം ഹിബ്രൂവിലെ alma ആണ്‌. അതിന്ന് യുവതി എന്നാണ്‌ അര്‍ത്ഥം. കന്യക എന്ന അര്‍ത്ഥത്തില്‍ ബിബിളില്‍ പല തവണ ഉപയോഗിച്ച പദം bethulah ആണ്‌. ഇവിടെ പദം തിരിച്ചറിയുന്നതിലും അതിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കുന്നതിലും മത്തായിക്ക് തെറ്റ് പറ്റിയിരിക്കുന്നു. അത് ഏഴ് നുറ്റാണ്ടിന്‌ ശേഷം വീണ്ടും പുലര്‍ന്നെന്ന വ്യാഖ്യാനം പോലെ തന്നെ പരിഹാസ്യമാണ്‌ മൂലകൃതിയുടെ അവകാശ വാദവും.

  ReplyDelete
 53. ഉത്തരം നേരത്തെ പറഞ്ഞു കഴിഞ്ഞതുകൊണ്ടാണ് വീണ്ടും അവര്‍ത്തിക്കാത്തത് ..
  താങ്കള്‍ വീണ്ടും അവിടെത്തന്നെ കിടന്നു കറങ്ങുന്ന സ്ഥിതിക്ക് ഒന്നുകൂടി വ്യക്തമാക്കാം ...

  ഇമ്മനുവേല്‍ ജനിക്കുമെന്ന പ്രവചനം പുലര്‍ന്നതിനെക്കുറിച്ച് യശയ്യ 8-ആം അദ്ധ്യായത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണോ താങ്കള്‍ വാദിക്കുഅത്?

  ഇമ്മനുവേല്‍ ജനിക്കുമെന്ന പ്രവചനം പുലര്‍ന്നതിനെക്കുറിച്ച് യശയ്യ 8-ആം അദ്ധ്യായത്തില്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് കരുതുന്നു . അതിന്റെ കാരണം ഞാന്‍ മുന്‍പ്വ്യക്തമാക്കിയിട്ടുള്ളതാണ് ..മറിച്ചു അവകാശവാദമുണ്ടെങ്കില്‍ അത് തെളിയിക്കുക ......താങ്കളുടെ ബ്ലോഗിലെ ഒരു പ്രദാന അവകാശ വാദം അതായിരുന്നു ...താങ്കള്‍ അതില്‍ നിന്നും പിന്നോട്ട് പൊയ് എന്നാണു മനസ്സിലാക്കുന്നത് ...

  അത്കൊണ്ട് ബി.സി. 722 ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമ്മാനുവേല്‍ ജനിച്ചിരിക്കണം; ജനിച്ചിട്ടുമുണ്ട്. (യശയ്യാ 8 ആം അദ്ധ്യായം കാണുക.) സത്യത്തില്‍ ഈ കുട്ടിയെക്കുറിച്ചുള്ള പ്രവചനമാണ്‌ പ്രവാചക പുസ്തകമായ യശയ്യാ 7/14 ഇല്‍ ഉള്ളത്. - ആലിക്കോയ

  യശയ്യ 7:14 ഇല്‍ പ്രവചിച്ചക്കപ്പെട്ട ഇമ്മാനുവേല്‍ ജനിച്ചതായി വല്ല സൂചനയും യശയ്യ 8-ആം അദ്ധ്യായത്തില്‍ ഉണ്ടോ?അല്ലെങ്കില്‍ ബൈബിളില്‍ മറ്റെവിടെയെങ്കിലും ഉണ്ടോ?
  അഥവാ അയാള്‍ ജനിച്ചിട്ടില്ല എന്നാണോ താങ്കള്‍ പറയുന്നത്?
  അപ്പോള്‍ യശയ്യയുടെ പ്രവചനം തെറ്റിപ്പോയോ?


  യശയ്യയുടെ പ്രവചനം തെറ്റിപ്പോയി എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നില്ല ...യശയ്യ 7:14 ഇല്‍ പ്രവചിച്ച ക്കപ്പെട്ട ഇമ്മാനുവേല്‍ യേശു ആണെന്ന് ക്രിസ്ത്യാനികള്‍ കരുതുന്നു ...

  രണ്ട് രാജ്യങ്ങളുടെ തകര്‍ച്ചയാണ്‌ യഥാര്‍ത്ഥത്തില്‍ പ്രവചിക്കപ്പെടുന്നത്. അതിന്റെഅടയാളമാണ്‌ കന്യകയുടെ/ യുവതിയുടെ/ സ്ത്രീയുടെ ഗര്‍ഭവും കുഞ്ഞിന്റെ ജനനവും. 65 വര്‍ഷത്തിനകം ഇരു രാജ്യങ്ങളും തകരുമെന്നാണല്ലോ പ്രവചനം. എങ്കില്‍ അതിന്റെ അടയാളമായ കുഞ്ഞിന്റെ ജനനം 65 വര്‍ഷത്തിന്നകം തന്നെ സംഭവിക്കേണ്ടതായിരുന്നില്ലേ?

  65 വര്‍ഷത്തിനകം ഇരു രാജ്യങ്ങളും തകരുമെന്നില്ല എന്ന് ഞാന്‍ ഒന്ന് വ്യക്തമാക്കിയതാണ് ...എഫ്രായിം തകരും എന്ന് മാത്രമേ പറയുന്നോള്ളൂ ...


  അപ്പോള്‍ പഴയ നിയമത്തിലെ 65 വര്‍ഷത്തിന്നകം എന്ന പ്രവചനം പഴായിപ്പോയോ?

  65 വര്‍ഷത്തിന്നകം എന്ന പ്രവചനം പഴായിപ്പോയില്ല എന്ന കാര്യവും മുന്‍പ് വ്യക്തമാക്കിയതാണ് ...

  ReplyDelete
 54. അലിക്കോയയുടെ പോസ്റ്റിലെ പ്രധാന ആരോപണം യെശയ്യ 7 :14 ലെ പ്രവചനം 8 - ആം അധ്യായത്തില്‍ പൂര്‍ത്തിയായി എന്നായിരുന്നു ....താങ്കള്‍ ഇപ്പോള്‍ അതില്‍ ഉറച്ചു നില്ക്കുന്നുണ്ടോ എന്നറിയാന്‍ ആഗ്രഹമുണ്ട് ....

  എന്റെ ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം താരാതെ ആലോക്കോയ ഉരുണ്ടു കളിക്കുകയാണ് എന്നാണു എനിക്ക് തോന്നുന്നത് ..അതിനു കാരണം 7 :14 ലെ പ്രവചനം 8 - ആം അധ്യായത്തില്‍ പൂര്‍ത്തിയായി എന്ന അദ്ധേഹത്തിന്റെ തന്നെ ബ്ലോഗിലെ അഭിപ്രായം കാരണമായിരിക്കാം.....എന്റെ ചോദ്യത്തിനു മറുപടി തരുന്നതിനു പകരം പതിവുപോലെ മറുചോദ്യം ചോദിച്ചു മുങ്ങുന്നതായാണ് കാണുന്നത് ..


  യശയ്യ 7:14 ലെ പ്രവചനം അത് നടത്തി 65 വര്‍ഷത്തിനകം പൂര്‍ത്തിയായിരിക്കണം. ഇല്ലെങ്കില്‍ ആ ഗ്രന്‍ഥം വിശ്വാസയോഗ്യമല്ലെന്ന് പറയേണ്ടിവരും. 65 വര്‍ഷത്തിന്നകം അത് പൂര്‍ത്തിയായോ ഇല്ലയോ എന്ന എന്റെ ചോദ്യത്തിന്ന് എന്താ ഉത്തരം പറയാത്തത്?
  യശയ്യ 7:14 ലെ ഇമ്മാനുവേലിനെ സംബന്ധിച്ചുള്ള പ്രവചനത്തിന്ന് 7 നൂറ്റാണ്ടിന്റെ ആയുസ്സുണ്ടെന്ന വാദം വ്യാജമാണെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞില്ലേ?


  യശയ്യ 7:14 ലെ പ്രവചനം അത് നടത്തി 65 വര്‍ഷത്തിനകം പൂര്‍ത്തിയായിരിക്കണം എന്ന് ആലിക്കോയ എവിടെയാണ് വായിച്ചത് ...ഞാന്‍ ഇതിനു ഒന്ന് മറുപടി പറഞ്ഞു കഴിഞ്ഞു ...ഒന്നുകൂടി ആവര്‍ത്തിക്കുന്നു ..

  കുഞ്ഞിന്റെ ജനനത്തിനു മുന്‍പ് രണ്ടു രാജ്യങ്ങളുടെ തകര്‍ച്ചയാണ്‌ 7 :16 ല്‍ സൂചിപ്പിക്കുന്നത് . .അത് കുഞ്ഞിന്റെ ജനനത്തിനു മുന്‍പ് എപ്പോഴെങ്കിലും സംഭവിച്ചാല്‍ മതി ... 65 വര്‍ഷത്തിനകം ഇരു രാജ്യങ്ങളും തകരുമെന്നു പറയുന്നില്ല .എഫ്രയീം തകരുന്ന കാര്യം മാത്രമേ ഇവിടെ പറയുന്നോള്ളൂ . അത് സംഭവിചിട്ടുമുണ്ട് .... 65 വര്‍ഷത്തിന്നകം തന്നെ കുഞ്ഞിന്റെ ജനനംസംഭവിക്കേണ്ടതായിട്ടില്ല ...

  ReplyDelete
 55. യെശയ്യ 7 -8 അധ്യായങ്ങലെക്കുരിച്ചുള്ള വിശദമായ ഒരു വ്യാഖ്യാനം ഇവിടെ വായിക്കാം ..താങ്കള്‍ അവസാനം ചോദിച്ച ചോദ്യത്തിന്റെ ഉത്തരം വിശദമായി അവിടെ കൊടുത്തിട്ടുണ്ട്‌ ...കൂടുതല്‍ ചര്‍ച്ചയിലേക്ക് കടക്കുന്നതിനു മുന്‍പ് കമന്റ്‌ മോഡറേഷന്‍ മാറ്റുമെന്ന് കരുതുന്നു ...

  ReplyDelete
 56. Nasiyansan: "ഇമ്മനുവേല്‍ പ്രവചനം യശയ്യ 8-ആം അദ്ധ്യായത്തില്‍ നടന്നിട്ടില്ല എന്ന് നിസംശയം പറയാം ...ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ കുറിക്കുന്നു ...(ref :Bible )

  1 .8-ആം അദ്ധ്യായത്തില്‍ പറയുന്ന ശിശുവിന്റെ പേര് 'മാഹെര്‍ഷലാല്‍ഹഷ്‌ബാസ് '(Spoil quickly, plunder speedily) എന്നാണു അതിനു 'ഇമ്മാനുവേല്‍' എന്ന പേരുമായി ഒരു തരത്തിലും ബന്ധമില്ല ..."

  = സമാനമായ ഒരു കമന്റ് നേരത്തെ സാജന്റേതായി വന്നിരുന്നു. അതിന്ന് ഞാന്‍ നല്‍കിയ മറുപടിയില്‍  താങ്കള്‍ക്കുള്ള മറുപടിയും ഉണ്ടാകും എന്ന് കരുതുന്നു.

  ReplyDelete
 57. Nasiyansan: "1 .8-ആം അദ്ധ്യായത്തില്‍ പറയുന്ന ശിശുവിന്റെ പേര് 'മാഹെര്‍ഷലാല്‍ഹഷ്‌ബാസ് '(Spoil quickly, plunder speedily) എന്നാണു അതിനു 'ഇമ്മാനുവേല്‍' എന്ന പേരുമായി ഒരു തരത്തിലും ബന്ധമില്ല ..."

  = യേശൂവിന്ന് ഇമ്മാനുവേല്‍ എന്ന് പേരുണ്ടായിരുന്നില്ല; അത്കൊണ്ട് യശയ്യ 7:14 ലെ പ്രവചനം യേശുവിനെക്കുറിച്ചല്ല എന്ന് കൂടി ഇതിന്റെ അനുബന്ധമായി താങ്കള്‍ തന്നെ പറഞ്ഞാല്‍ നന്നായിരിക്കും. ഒരു ന്യായം രണ്ടിടത്തും ഒരു പോലെ അനുസരിക്കണമല്ലോ. യശയ്യ 8:8 ഇല്‍ ഒരു ഇമ്മാനുവേലിനെക്കുറിച്ച് പറഞ്ഞു കാണുന്നു; ആരാണീ ഇമ്മാനുവേല്‍? 7:14 ഇല്‍ പ്രവചിച്ച ഇമ്മാനുവേള്‍ ആണോ? അല്ലെങ്കില്‍ മറ്റേതെങ്കിലും ഇമ്മാനുവേല്‍? വിശദീകരണം പ്രതീക്ഷിക്കുന്നു.

  ReplyDelete
 58. Nasiyansan: "3 . "അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും." എന്നാണു 7 :13 ല്‍ പറയുന്നത് ... ഒരു സാധാരണ ശിശു ജനനം ആയിരുന്നു എങ്കില്‍ "അടയാളം" എന്നു പറയേണ്ട ആവശ്യമില്ലായിരുന്നു ..."

  = "ഇതാ ഞാനും കര്‍ത്താവ് എനിക്ക് നല്‍കിയ സന്തതികളും! ഞങ്ങളാണ്‌ സിയോണ്‍ പര്‍വതത്തില്‍ നിവസിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവില്‍ നിന്ന് ഇസ്രയേലില്‍ ഉള്ള അല്‍ഭുതങ്ങളും അടയാളങ്ങളും." (യശയ്യ 8:18)
  എന്നിട്ട് രണ്ടേമുക്കാല്‍ സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം ഇവിടെയിരുന്നു ചിലര്‍ പറയുന്നു അതൊന്നും അടയാളമായി ഞങ്ങള്‍ അംഗീകരിക്കുകയില്ല എന്ന്. കഷ്ടം!

  ReplyDelete
 59. Nasiyansan: "4 . യശയ്യ 8 :8 ല്‍ ( അതു യൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും. ഇമ്മാനുവേലേ, അതിന്റെ വിടര്‍ത്തിയ ചിറകുകള്‍ നിന്റെ രാജ്യത്തെയാകെ മൂടിക്കളയും) പറയുന്ന ഇമ്മാനുവേല്‍ ഏശയ്യായുടെ ജനിച്ച കുട്ടിയെ പരാമര്‍ശിക്കുന്നതല്ല ..അത് ഒരു പ്രദേശത്തെ കുറിക്കുന്നു ...Palestine is called the land of Emmanuel ..."

  = ഞാനും എന്റെ സന്തതികളും അടയാളമാണെന്ന് യശയ്യ പറഞ്ഞത് നാം കണ്ടു. ഒരു സന്തതി മാത്രമല്ല അടയാളമെന്ന് ഇതില്‍ നിന്ന് വ്യക്തമായിക്കഴിഞ്ഞു. യശയ്യ 8:8 ഇല്‍ പറയുന്ന ഇമ്മാനുവേല്‍ യശയ്യയുടെ മകന്‍ അല്ലെന്ന് പറയാന്‍ താങ്കള്‍ക്കുള്ള ന്യായം എന്താണ്‌?

  ReplyDelete
 60. Nasiyanasan: "5 . ഒരു "അടയാളമായി " ശിശു ജനിക്കും എന്ന് പ്രവചിച്ച ആള്‍ക്ക് തന്നെ കുട്ടിയുണ്ടായത്‌ ഒരു പ്രവചനമായി കരുതാന്‍ കഴിയില്ല ..."

  = "ഇതാ ഞാനും കര്‍ത്താവ് എനിക്ക് നല്‍കിയ സന്തതികളും! ഞങ്ങളാണ്‌ സിയോണ്‍ പര്‍വതത്തില്‍ നിവസിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവില്‍ നിന്ന് ഇസ്രയേലില്‍ ഉള്ള അല്‍ഭുതങ്ങളും അടയാളങ്ങളും." (യശയ്യ 8:18)
  എന്നിട്ട് രണ്ടേമുക്കാല്‍ സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം ഇവിടെയിരുന്നു ചിലര്‍ പറയുന്നു അതൊന്നും അടയാളമായി ഞങ്ങള്‍ അംഗീകരിക്കുകയില്ല എന്ന്. കഷ്ടം!

  ReplyDelete
 61. 6. യശയ്യ 7 :14 ല്‍ പറയുന്ന ഇമ്മാനുവേലിന്റെ വ്യക്തിത്വം തുടര്‍ന്ന് വരുന്ന അദ്ധ്യായത്തില്‍ (9 :6-7) വ്യക്തമാക്കുന്നു

  = യശയ്യ 9:1 മുതല്‍ വായിക്കണം. അതിന്റെ തുടര്‍ച്ചയാണ്‌ 6,7 ഇല്‍ ഉള്ളത്. എല്ലാം വായിച്ചിട്ട് അത് ക്രിസ്തുവിനെക്കുറിച്ചാണെന്ന് തെളിയിക്കണം.

  ReplyDelete
 62. കമന്റു മോഡറേഷന്‍ എത്ര നാള്‍ ഉണ്ടാകും എന്ന് പറയാമോ?

  ReplyDelete
 63. Isaiah 9:1-7 (New International Version, ©2010)

  Isaiah 9

  1 [a]Nevertheless, there will be no more gloom for those who were in distress. In the past he humbled the land of Zebulun and the land of Naphtali, but in the future he will honor Galilee of the nations, by the Way of the Sea, beyond the Jordan—

  2 The people walking in darkness
  have seen a great light;
  on those living in the land of deep darkness
  a light has dawned.
  3 You have enlarged the nation
  and increased their joy;
  they rejoice before you
  as people rejoice at the harvest,
  as warriors rejoice
  when dividing the plunder.
  4 For as in the day of Midian’s defeat,
  you have shattered
  the yoke that burdens them,
  the bar across their shoulders,
  the rod of their oppressor.
  5 Every warrior’s boot used in battle
  and every garment rolled in blood
  will be destined for burning,
  will be fuel for the fire.
  6 For to us a child is born,
  to us a son is given,
  and the government will be on his shoulders.
  And he will be called
  Wonderful Counselor, Mighty God,
  Everlasting Father, Prince of Peace.
  7 Of the greatness of his government and peace
  there will be no end.
  He will reign on David’s throne
  and over his kingdom,
  establishing and upholding it
  with justice and righteousness
  from that time on and forever.
  The zeal of the LORD Almighty
  will accomplish this.

  ReplyDelete
 64. <><> എന്നിട്ട് രണ്ടേമുക്കാല്‍ സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം ഇവിടെയിരുന്നു ചിലര്‍ പറയുന്നു അതൊന്നും അടയാളമായി ഞങ്ങള്‍ അംഗീകരിക്കുകയില്ല എന്ന്. കഷ്ടം! <><>

  രണ്ടേമുക്കാല്‍ സഹസ്രാബ്ദങ്ങളായി പലരും ഇതുതന്നെ പറഞ്ഞു... ഈ പറയുന്നതൊന്നും അടയാളമായി ഞങ്ങള്‍ അംഗീകരിക്കില്ല എന്ന്. പല ഭാഷകളില്‍ പല വാക്കുകളില്‍ പലരൂപത്തില്‍ ഉള്ള ബൈബിളുകളുമായി ഇവനൊയൊക്കെ തിരുത്തുവാന്‍ ഇറങ്ങിയ ചിലരൊയൊക്കെ വിഡ്ഢികള്‍ ആക്കി ഇന്നും ഇവന്മാര്‍ ഇതുതന്നെ പറയുന്നു ..... ഇതൊന്നും ഞങ്ങള്‍ അംഗീകരിക്കില്ല....

  ReplyDelete
 65. Santhosh: "രണ്ടേമുക്കാല്‍ സഹസ്രാബ്ദങ്ങളായി പലരും ഇതുതന്നെ പറഞ്ഞു... ഈ പറയുന്നതൊന്നും അടയാളമായി ഞങ്ങള്‍ അംഗീകരിക്കില്ല എന്ന്. പല ഭാഷകളില്‍ പല വാക്കുകളില്‍ പലരൂപത്തില്‍ ഉള്ള ബൈബിളുകളുമായി ഇവനൊയൊക്കെ തിരുത്തുവാന്‍ ഇറങ്ങിയ ചിലരൊയൊക്കെ വിഡ്ഢികള്‍ ആക്കി ഇന്നും ഇവന്മാര്‍ ഇതുതന്നെ പറയുന്നു ..... ഇതൊന്നും ഞങ്ങള്‍ അംഗീകരിക്കില്ല...."

  = ?

  ReplyDelete
 66. പുതിയ പോസ്റ്റുകളിലേക്ക് സ്വാഗതം:
  1
  2
  3

  ReplyDelete
 67. താങ്കള്‍ പറയുന്നതുപോലെയാണെങ്കില്‍ Isaiah 7:14 ഇല്‍ പറയുന്ന Emmanuel താനാണ് എന്ന് വാദിക്കാന്‍ യേശുവിനെ (PBUH) പോലെ തന്നെ ശ്രീ സത്യസായി ഭാബക്കും സാധിക്കില്ലേ? അല്ലെങ്കില്‍ അതുപോലെ മനുഷ്യ ദൈവമാണ് എന്ന് അവകാശപ്പെടുന്നവര്‍ക്കെല്ലാം അതിനു സാധിക്കില്ലേ. കാരണം Hebrew Scriptures പ്രകാരം യുവതി ബാലന് ജന്മം നല്‍കും എന്നെ പറയുന്നുള്ളൂ എന്ന് അവര്‍ക്കും വാദിക്കാമല്ലോ.

  താങ്കളുടെ വാദങ്ങളെ കുറച്ചു കാണുന്നതല്ല, മറിച്ച് സാമ്രാജ്യങ്ങളുടെ തകര്‍ച്ചക്കും ബാലന്‍റെ ജനനത്തിനും ഇടയിലുള്ള കാലതാമസം ആ പ്രവചനത്തെ എത്രത്തോളം ബലഹീനമാക്കും എന്ന് ചൂണ്ടികാണിക്കുകയാണ്.

  പിന്നെ ജനിക്കുന്ന കുട്ടി എന്ത് പേരിനാല്‍ വിളിക്കപ്പെടും എന്ന് Hebrew Scriptures ഇല്‍ വളരെ വ്യക്തമായി പറയുന്നുമുണ്ട്.

  പിന്നെ താങ്കള്‍ നല്‍കുന്ന വിശദീകരണമല്ല മറ്റുപല ക്രിസ്ത്യാനികളും നല്‍കുന്നത്. ചിലര്‍ ഇതിനെ dual fulfilment of prophecy ആയി കാണുന്നു. അതുകൊണ്ടായിരിക്കാം യാഹൂതര്‍ അങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത്.

  If Christians claim that the virgin birth of Isaiah 7:14 was fulfilled twice, who then was the first virgin having a baby boy in 732 BC? If they insist that the word ha'almah can only mean virgin, are they claiming that Mary was not the first and only virgin to conceive and give birth to a child?

  ഈ പ്രവചനം സാമ്രാജ്യങ്ങള്‍ തകരുമെന്നും അതിനു 750 വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം ജനിക്കുമെന്നും ആണെന്ന് വ്യാഖ്യാനിച്ചെടുക്കല്‍ ബാലിശമല്ലേ? ഇതിനെക്കുറിച്ചുള്ള വിവിധ വിശദീകരണങ്ങള്‍ വായിക്കുമ്പോള്‍ ക്രിസ്ത്യന്‍ പണ്ഡിതര്‍ പോലും ഈ വ്യാഖ്യാനത്തില്‍ ആകെ confused ആണെന്നാണ്‌ മനസ്സിലാകുന്നത്‌.

  ReplyDelete
 68. alikoya,bible ne kurichum,qurane kurichum seriyaya samvaadam thankalku nadathananennundangil-www.kaithiri.com aayi bendhapeduka.purohithan adakakkamulla oru kootam cheruppakkar.athil 2 islamist pandithar.parasyamayi yeshuvineyum bible neyum avahelikkunna ningalude vaagmeeya pandithan;youtube le vaa poya kodaalikalaya chila muslim mollaakkamaaril oralaya sri.m.m.akbar aa koottarumaayi samvadichu avasanam thalayil mundittu povenda sthidhiyayi.alikoyakum koottarkum sremikkam.

  ReplyDelete