Followers

Thursday, January 27, 2011

നല്ല ഭീകരത, ചീത്ത ഭീകരത

മാലേഗാവ്, മക്ക മസ്ജിദ്, സംഝോതാ എക്സ്പ്രസ്, അജ്മീര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് നേരത്തെ പ്രചരിപ്പിക്കപ്പെട്ടത് പോലെ ചില മുസ്‌ലിംകളല്ലെന്നും താനുള്‍പ്പെടെയുള്ള കാവിപ്പടയാണെന്നും അസിമാനന്ദ കുറ്റസമ്മതം നടത്തിയപ്പോള്‍ അന്വേഷണോദ്യോഗസ്ഥന്‍മാര്‍ ചോദിക്കുകയാണ്‌: 'ഇങ്ങനെ കുറ്റം സമ്മതിച്ചാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് അറിയാമോ?'

'അതെ. എല്ലാം ആലോചിച്ചു തന്നെയാണ്‌ ഞന്‍ കുറ്റമേല്‍ക്കുന്നത്. എനിക്ക് പ്രായശ്ചിത്തം ചെയ്യണം.' അയാള്‍ മറുപടി പറഞ്ഞു.

എന്നാല്‍ ഉദ്യോഗസ്ഥന്‍മാര്‍ തങ്ങളുടെ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 'കുറ്റമേല്‍ക്കാതിരിക്കുന്നതാണ്‌ താങ്കള്‍ക്കും കാവിപ്പടയ്ക്കും നല്ലതെ'ന്ന സന്ദേശമായിരുന്നു അത്.

പാവം മുസ്‌ലിംകള്‍ പ്രതികളെന്ന നിലയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥന്‍മാരുടെ സമീപനം മറ്റൊന്നായിരുന്നു.

ഉദ്യോഗസ്ഥന്‍മാര്‍ അവരോട് ചോദിച്ചത് ഇങ്ങനെയായിരുന്നു: 'ഞങ്ങള്‍ പറയും പ്രകാരം കുറ്റമേറ്റു പറഞ്ഞില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതമെന്തായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?'

അവര്‍ മൌനം പാലിച്ചു.

ഉദ്യോഗസ്ഥന്‍മാര്‍ ആ പ്രത്യാഘാതം അവരെ ശരിക്കും അനുഭവിപ്പിച്ചു. അവസാനം ഇനിയും സഹിക്കാന്‍ വയ്യെന്ന ഘട്ടമെത്തിയപ്പോള്‍, ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞു കൊടുത്തതെല്ലാം, അവര്‍ ഏറ്റു പറഞ്ഞു. നിര്‍ദ്ദേശിച്ചേടത്തെല്ലാം ഒപ്പിട്ടു കൊടുത്തു.

ഇതാണ്‌ പറഞ്ഞത്: ഭീകരതയ്ക്കും നിറമുണ്ട്. നല്ല ഭീകരത, ചീത്ത ഭീകരത എന്ന വേര്‍തിരിവുമുണ്ട്. ഭീകരതയെ നിറം നോക്കി വേര്‍തിരിക്കുന്നവരില്‍ കാവിപ്പട മാത്രമല്ല; ശുദ്ധ മതേതരവാദികളുമുണ്ട്. അതാണ്‌ നമ്മെ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്ന കാര്യം.
----------

* ഭീകരതയുടെ ചരിത്രത്തില്‍, ഏറ്റവും കൂടുതല്‍ കൊല നടത്തിയ കൊടും ഭീകരന്‍ നമ്പര്‍ വണ്‍ ഹിറ്റ്ലറാണ്‌.
60 ലക്ഷം യഹൂദരെയാണ്‌ അയാള്‍ ചാമ്പലാക്കിയത്.

പരോക്ഷമായി രണ്ടാം ലോക മഹായുദ്ധത്തിലെ 6 കോടി പേരുടെ കൊലയ്ക്കും ഹിറ്റ്ലര്‍ ഉത്തരവാദിയാണ്‌.
അദ്ദേഹം ഒരു മുസ്‌ലിമായിരുന്നില്ല; ക്രിസ്ത്യാനിയായിരുന്നു.

* രണ്ട് കോടി മനുഷ്യരെ കൊലപ്പെടുത്തിയ ജോസഫ് സ്റ്റാലിന്‍! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയി മനുഷ്യരെ കൊലപ്പെടുത്തിയ മാവോ സേതുങ്! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

ഒരു അമിത മതേതരവാദിയുമായി നടക്കുന്ന ചര്‍ച്ചക്കിടയില്‍ മേല്‍ പറഞ്ഞത് പോലുള്ള ചില വസ്തുതകള്‍ നിങ്ങള്‍ ചൂണ്ടിക്കാണിച്ചെന്നിരിക്കട്ടെ; ഉടനെ വരും മറുപടി: 'അങ്ങനെ ചിലര്‍ കോടികളെയോ ലക്ഷങ്ങളെയോ കൊന്നിട്ടുണ്ടാകാം. പക്ഷെ, അതൊന്നും ഖുര്‍ആന്‍ 'പോലുള്ള' ഒരു വേദത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചുകൊണ്ടല്ലല്ലോ. മറ്റുള്ള സകല ഭീകരന്‍മാരില്‍ നിന്നും മുസ്‌ലിം ഭീകരന്‍മാരെ വ്യതിരിക്തരാക്കുന്നതും ഇത് തന്നെയാണ്‌.'

അത്കൊണ്ട് എണ്ണത്തിലും വണ്ണത്തിലും കുറവായാലും മുസ്‌ലിം ഭീകരരുടെ ഭീകരത മാത്രമാണ്‌ ആക്ഷേപാര്‍ഹമായിട്ടുള്ളത്.
----------

'ഖുര്‍ആന്‍ 'പോലുള്ള' ഒരു വേദമാണല്ലോ ബൈബിള്‍. അതില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണല്ലോ ബുഷ് ഇറാഖ് ആക്രമിച്ചത്.'

'ഇതെല്ലാം മുസ്‌ലിം ഭീകരന്‍മാര്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വേണ്ടി പറയുന്ന കള്ളങ്ങള്‍ മാത്രമാണ്‌.'

'അത് പറയേണ്ടത് ബുഷ് അല്ലേ? അയാള്‍ പറയട്ടെ:

1. ജോര്‍ജ്ജ് ബുഷ് ഇറാഖിനോട് യുദ്ധം ചെയ്തപ്പോള്‍ പറഞ്ഞത് ഇത് ചെയ്യാന്‍ തന്നെ ദൈവം നിശ്ചയിച്ചിരിക്കുന്നു എന്നായിരുന്നു. (അയാളുടെ ദൈവം യേശുവാണ്‌.)

2. ഇത് കുരിശുയുദ്ധത്തിന്റെ തുടര്‍ച്ചയാണെന്നും പ്രഖ്യാപിച്ചിരുന്നു.

3. അവിടെ ബോംബ് വര്‍ഷം നടാന്നയുടനെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദ്യം ഭക്ഷണം വിതരണം ചെയ്തു; പിന്നെ ബൈബിള്‍ ലഘു ലേഖകളും. യുദ്ധത്തിന്‌ പോകുമ്പോള്‍ തന്നെ എല്ലാം കൈയില്‍ കരുതിയാണ്‌ പോയത്.

# അപ്പോള്‍ ജോര്‍ജ്ജ് ബുഷ് നടത്തിയത് മതയുദ്ധം തന്നെയല്ലേ?

# പ്രചോദനം ബൈബിളല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌?
-----------

ഇതൊന്നും നമ്മുടെ നാട്ടിലെ അമിതമതേതരവാദിയുടെ മരത്തലയ്ക്കകത്ത് കയറുകയില്ല. അയാള്‍ പിന്നെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാത്രം ഭീകരതയുടെ പേരില്‍ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍ ഓടി നടക്കുന്ന അമേരിക്ക ഇവര്‍ക്കിപ്പോള്‍ രക്ഷകനാണ്‌. കാരണം അമേരിക്ക ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായ പോരാട്ടമാണിപ്പോള്‍ മുഖ്യമായും നടത്തുന്നത്. ഇസ്രയേലിലെ സയനിസ്റ്റുകളും മൊസാദും ഇന്ത്യയിലെ ഫാഷിസ്റ്റുകളും ഇവര്‍ക്കിപ്പോള്‍ ഇഷ്ടതാരങ്ങളാണ്‌. ഇവരുടെയും മുഖ്യ ശത്രു ഇസ്‌ലാമും മുസ്‌ലിംകളുമാണ്‌. അത്കൊണ്ട് അമിതമതേതരവാദികളും ആ പക്ഷത്ത് നിലയുറപ്പിക്കുന്നു. അഥവാ അവര്‍ ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയുന്നില്ല. മുസ്‌ലിംകളുടെ രാജ്യസ്നേഹത്തെയും ദേശക്കൂറിനെയും ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും ഇക്കൂട്ടരാണ്‌. നേര്‍ക്ക് നേരെയുള്ള ആക്രമണത്തേക്കാള്‍ ഇങ്ങനെ ചിലരെ വിലക്കെടുക്കുന്നതാണ്‌ നല്ലതെന്ന് യാങ്കി-സയനിസ്റ്റ്-കാവി കൂട്ടുകെട്ട് മനസ്സിലാക്കിയിട്ടുണ്ടാകും.
------

ഒരു മിനിക്കഥ ഞാനോര്‍ക്കുന്നു. എഴുതിയതാരാണെന്ന് ഓര്‍മ്മയില്ല.

ഒന്നാമന്‍ തന്റെ ആത്മാര്‍ത്ഥത രണ്ടാമനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌. രണ്ടാമനാകട്ടെ അതൊട്ടും വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല. അവസാനം ഒന്നാമന്‍ സ്വന്തം നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് രണ്ടാമന്ന് നല്‍കി.
അയാളത് കൈനീട്ടി വാങ്ങി.
എന്നിട്ട് നിലത്തിട്ട് ചവിട്ടിയരച്ച് കളഞ്ഞു.

ഒന്നാമന്‍: അത് നശിപ്പിക്കരുത്. എന്റെ ഹൃദയമാണത്.

രണ്ടാമന്‍: നിന്റെ ഹൃദയം! വെറും ഒരു ചെമ്പത്തിപ്പൂവ് നല്‍കി എന്നെ പറ്റിക്കാന്‍ നോക്കുന്നോ?

കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?

Sunday, January 23, 2011

ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?

(ഡോ. സാകിര്‍ നായികിന്റെ പ്രഭാഷണം, ലേഖനം എന്നിവയില്‍ നിന്ന്.)

## അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രചാരണം: "എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല; എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌."

ഭീകരതയുടെ ചരിത്രം ഒന്ന് വിശകലനം ചെയ്തു നോക്കാം:

* 1882 ല്‍ സാര്‍ അലക്സാണ്ടര്‍ രണ്ടാമനും കൂടെ 21 പേരും ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപെട്ടു. കൊന്നത് മുസ്‌ലിംകളായിരുന്നില്ല; Gnacy
Hryniewhcki എന്ന് പേരുള്ള ഒരു അമുസ്‌ലിം ആയിരുന്നു.

* 1886 ല്‍ ഷിക്കഗോയിലെ ഹേമാര്‍കെറ്റ് സ്ക്വയറില്‍ ഒരു തൊഴില്‍ റാലിക്കിടയില്‍ നടന്ന ഒരു ബോംബ് സ്ഫോടനത്തില്‍ എട്ട് പോലീസുകാരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു.
ഇവരെയും മുസ്‌ലിംകള്‍ കൊന്നിട്ടില്ല. 8 അരാജകവാദികളായിരുന്നു കൊലയ്ക്ക് പിന്നില്‍.

* 1902 സെപ്റ്റംബര്‍ ആറിന്ന് അമേരിക്കന്‍ പ്രസിഡന്റ് വില്ല്യം മെക് കിന്‍ലേ കൊല്ലപ്പെട്ടതും മുസ്‌ലിംകളാലല്ല. Leon Czolgosz എന്ന് പേരുള്ള ഒരു അരാജകവാദിയാല്‍ ആയിരുന്നു.

* 1920 ഒക്റ്റോബര്‍ ഒന്നിന്‌ ലോസ് ആഞ്ചല്‍സ് ടൈംസ് ന്യൂസ് പേപ്പര്‍ ബില്‍ഡിങ്ങില്‍ നടന്ന സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ജയിംസ്, ജോസഫ് എന്നീ രണ്ട് യൂണിയന്‍ നേതാക്കളായിരുന്നു സ്ഫോടനത്തിന്‌ പിന്നില്‍.

* 1914 ജൂണ്‍ 28 ന്‌ ഓസ്ട്രേലിയന്‍ ഭരണാധികാരിയും അദ്ദേഹത്തിന്റെ പത്നിയും കൊല്ലപ്പെട്ടു. ഒന്നാം ലോക മഹായുദ്ധത്തിന്‌ ഇത് തുടക്കം കുറിച്ചു. യങ് ബോസ്നിയയുടെ അംഗങ്ങളാണ്‌ കൊല നടത്തിയത്. അവര്‍ മുസ്‌ലിംകളായിരുന്നില്ല. സെര്‍ബുകളായിരുന്നു ഭൂരിഭാഗവും.

* 1925 ഏപ്രില്‍ 16 ന്‌ ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ നെദെല്യ ചര്‍ച്ചില്‍ നടന്ന സ്ഫോടനത്തില്‍ 150 ലേറെ പേര്‍ കൊല്ലപ്പെടുകയും 500 ല്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബള്‍ഗേറിയയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം.
ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇതിന്ന് പിന്നില്‍.

* 1934 ഒക്ടോബര്‍ 9 ന്‌ യൂഗോസ്ലോവിയന്‍ രാജാവ്‌ അലക്സാണ്ടര്‍ ഒന്നാമന്‍ കൊല്ലപ്പെട്ടു. വ്ലാഡ ജോര്‍ജിഫ് (Vlada Georgieff) എന്ന ഒരു ഗണ്‍മാനായിരുന്നു കൊലയാളി. അയാളും ഒരു മുസ്‌ലിം ആയിരുന്നില്ല.

* 1968 ഓഗസ്റ്റ് 28 ന്‌ ഗ്വാട്ടിമാലയിലെ അമേരിക്കന്‍ അംബാസഡര്‍ കൊലല്പ്പെട്ടു; ഒരു അമുസ്‌ലിമിനാല്‍.

* 1969 സെപ്റ്റംബര്‍ മൂന്നിന്‌ ബ്രസീലിലെ അമേരിക്കന്‍ അംബാസഡറെ ഒരു അമുസ്‌ലിം കിഡ്നാപ് ചെയ്തു.

* 1969 ജൂലായ് 30 ന്‌ ജപ്പാനിലെ അമേരിക്കന്‍ അംബാസഡര്‍ക്ക് കത്തിക്കെത്തേറ്റു; ഒരു അമുസ്‌ലിമിനാല്‍.

166 പേര്‍ കൊല്ലപ്പെട്ടു.

നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ട് ക്രിസ്ത്യാനികള്‍,
തിമോതിയും റ്റെറിയുമായിരുന്നു അത് ചെയ്തത്.

* 1941-'48 കാലത്ത്, രണ്ടാം ലോക മഹായുദ്ധത്തിന്ന് ശേഷം യഹൂദ ഭീകര സംഘങ്ങളായ ഇര്‍ഗുനിന്റെയും ഹഗാനയുടെയും മറ്റും നേതൃത്വത്തില്‍ 259 ഭീകരാക്രമണങ്ങള്‍ നടന്നു.

* 1946 ജൂലായ് 22 ന്‌ മെനാഹം ബെഗിന്‍ ഫലസ്തീനിലെ കിങ് ഡേവിഡ് ഹോട്ടലില്‍ ബോംബിട്ടു.

അക്കാലത്ത് ബ്രിട്ടീഷ് ഗവണ്മെന്റ് ബെഗിനെ ഒന്നാം നംബര്‍ ഭീകരവാദിയായിട്ടാണ്‌ കണക്കാക്കിയിരുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കകം അയാള്‍ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി. പിന്നീട് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുകയും ചെയ്തു.

* 1968 -92 കാലത്ത് ജര്‍മനിയില്‍ ബാദെര്‍ മെയിന്ഹോഫ് സംഘം നിരവധി മനുഷ്യാത്മാക്കളെ കാലയവനികക്ക് പിന്നിലേക്കയച്ചു.

* ഇറ്റലിയില്‍ മുന്‍പ്രധാനമന്ത്രി ആള്‍ഡോ മോറോയെ റെഡ് ബ്രിഗേഡ്സ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി.

* 1995 മാര്‍ച്ച് 20 ന്‌ ഒരു ബുദ്ധ മത വിഭാഗമായ ഓം ഷിന്റിക്യോ ടോക്യോ സബ്‌വേയില്‍ നെര്‍വ് ഗ്യാസ് അറ്റാക്ക് നടത്തി.

ഈ സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 5000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* ബ്രിട്ടനില്‍ ദശാബ്ദങ്ങളായി ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി ഭീകരാക്രമണം നടത്തി വരുന്നു.

ഇവര്‍ കത്തോലിക്കരാണ്‌. എന്നാല്‍, കത്തോലിക്കന്‍ ഭീകരര്‍ എന്ന് ഇവരെ ആരും വിളിക്കാറില്ല; ഐ.ആര്‍.എ. എന്നേ വിളിക്കാറുള്ളു.

1972 ല്‍ ഐ.ആര്‍.എ. നടത്തിയ മൂന്ന് സ്ഫോടനങ്ങളിലായി ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു.

1974 ല്‍ ഇവര്‍ നടത്തിയ രണ്ട് സ്ഫോടനങ്ങളിലായി 25 ല്‍ ഏറെ പേര്‍ കൊല്ലപ്പെടുകയും 200 ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

1998 ല്‍ ബാന്‍ബ്രിഡ്ജില്‍ നടന്ന സ്ഫോടനത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു.

1998 ഓഗസ്റ്റില്‍ ഒമാഗ് ബൊംബ് സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 330 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* സ്പെയ്നിലും ഫ്രാന്‍സിലും ഇ.ടി.എ. 36 ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

* ഉഗാണ്ടയില്‍ ഗോഡ്സ് സാല്‍വേഷന്‍ ആര്‍മി എന്ന പേരില്‍ ഒരു ക്രിസ്ത്യന്‍ ഭീകര സംഘടനയുണ്ട്.

* ശ്രീ ലങ്കയില്‍ എല്‍.ടി.ടി.ഇ. എന്ന ഭീകരസംഘടന പ്രവര്‍ത്തിക്കുന്നു. ആത്മഹത്യാ സ്കോഡിന്റെ കാര്യത്തില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചവരാണിവര്‍. എന്നാല്‍ ഇവരെ ആരും ഹിന്ദു ഭീകരര്‍ എന്ന് വിളിക്കാറില്ല. എല്‍.ടി.ടി.ഇ. എന്നേ വിളിക്കാറുള്ളു.

* സിക്കുകാരുടെ തീവ്രവാദ സംഘടന. ബിന്ദ്രന്‍ വാല ഗ്രൂപ്പ്.

1984 ജൂണ്‍ അഞ്ചിന്‌ ഇന്ത്യന്‍ സെക്ക്യൂരിറ്റി ഫോഴ്‌സ് ഗോള്‍ഡെണ്‍ റ്റെംപ്ലില്‍ ഇരച്ചു കയറീ. 100 പേര്‍ കൊല്ലപ്പെട്ടു.

1984 ഒക്ടോബര്‍ 30 ന്‌ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അവരുടെ സിക്കുകാരനായ അംഗ രക്ഷകനാല്‍ കൊല്ലപ്പെട്ടു.

* വടക്ക് കിഴക്ക് ഇന്ത്യയിലെ ക്രിസ്ത്യന്‍ ഭീകര സംഘടന എ.ടി.ടി.എഫ്. ആള്‍ ത്രിപുര ടൈഗെഴ്സ് ഫോഴ്സ്.

മറ്റൊന്ന് നാഷനല്‍ ലിബറേഷന്‍ ഫ്രന്റ് ഓഫ് ത്രിപുര.

2004 ഒക്ടോബര്‍ 2 ന്‌ 44 ഹിന്ദുക്കള്‍ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടു. കൊന്നത് മുസ്‌ലിംകളല്ല. ക്രിസ്ത്യന്‍ ഭീകരന്‍മാരായിരുന്നു.

* ഉള്‍ഫ 1992 - 2006 കാലത്ത് 749 ഭീകരാക്രമണങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ട്.

* നേപ്പാളിലെ മാവോയിസ്റ്റുകള്‍ ഏഴ് വര്‍ഷം കൊണ്ട് 99 ഭീകരാക്രമണങ്ങള്‍ നടത്തി.

* ഇന്ത്യയില്‍ 150 ജില്ലകളിലാണ്‌ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളത്. അഥവാ ഇന്ത്യയുടെ ഏതാണ്ട് മൂന്നിലൊന്ന് മവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണ്‌ ഉള്ളത്.

ഇവ വിശകലനം ചെയ്താല്‍ നമുക്ക് മനസ്സിലാവുക; ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നാണ്‌.

കുത്തകയല്ലെന്ന് മത്രമല്ല; അതവരുടെ സവിശേഷതയുമല്ല.

ഇസ്‌ലാം ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല; അത് നിരോധിക്കുകയാണ്‌ ചെയ്തത്.

അല്ലാഹു പറയുന്നു:
"`ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു."
(ഖുര്‍ആന്‍ 5/32)

ഇസ്‌ലാം എന്ന പദം ഉണ്ടായത് തന്നെ സലാമില്‍ നിന്നാണ്‌. സലാം = സമാധാനം

എല്ലാ തരം ഭീകരാക്രമണങ്ങളെയും ഇസ്‌ലാം നിരോധിക്കുന്നു.

നിരപരാധികളെ കൊല്ലുന്നതിന്ന് ഇസ്‌ലാം എതിരാണ്‌. 9/11, 7/7, 11/7 ഇവയൊന്നും ഇസ്‌ലാമിന്ന് അംഗീകരിക്കാന്‍ കഴിയുകയില്ല. ഇവയെ ഇസ്‌ലാം കഠിനമായി അപലപിക്കുന്നു.

ഇതേ പോലെ അഫ്‌ഘാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെ നാം അപലപിക്കേണ്ടതുണ്ട്.

ഇറാഖില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഫലസ്തീനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ലബനാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

നിരപരാധികള്‍ മരിച്ചു വീഴുന്ന എല്ലാ ഭീകരവാദത്തെയും നാം അപലപിക്കേണ്ടതുണ്ട്. കൊല്ലുന്നത് മുസ്‌ലിംകളായാലും അല്ലെങ്കിലും.

നിരപരാധികളെ കൊല്ലണമെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല.

ഇനി ഭീകരവാദികളെ വിശകലനം ചെയ്തു നോക്കിയാല്‍, എല്ലാ മതത്തില്‍ നിന്നുള്ളവരെയും അതില്‍ കാണാന്‍ കഴിയും:


@ ക്രിസ്ത്യന്‍ ഭീകരന്‍മാര്‍

@ കത്തോലിക്കാ ഭീകരന്‍മാര്‍

@ യഹൂദ ഭീകരന്‍മാര്‍

@ ഹിന്ദു ഭീകരന്‍മാര്‍

@ മുസ്‌ലിം ഭീകരന്‍മാര്‍

@ ബുദ്ധ ഭീകരന്‍മാര്‍

@ സിക്ക് ഭീകരന്‍മാര്‍

@ മറ്റു വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്ന ഭീകരന്‍മാര്‍

നിരപരാധികളെ കൊല്ലുന്നത് ഒരു മതവും അംഗീകരിക്കുന്നില്ലെങ്കിലും ഏറ്റവും കൂടുതല്‍ കൊല നടത്തിയ ഭീകരന്‍മാര്‍ ഏത് മതത്തില്‍ പെട്ടവരാണെന്നതിന്റെ കണക്ക് ഒന്ന് പരിശോധിച്ചു നോക്കാം:

* ഏറ്റവും കൂടുതല്‍ കൊല നടത്തിയ കൊടും ഭീകരന്‍ നമ്പര്‍ വണ്‍ ഹിറ്റ്ലറാണ്‌.
60 ലക്ഷം യഹൂദരെയാണ്‌ അയാള്‍ ചാമ്പലാക്കിയത്.

പരോക്ഷമായി രണ്ടാം ലോക മഹായുദ്ധത്തിലെ 6 കോടി പേരുടെ കൊലയ്ക്കും ഹിറ്റ്ലര്‍ ഉത്തരവാദിയാണ്‌.
അദ്ദേഹം ഒരു മുസ്‌ലിമായിരുന്നില്ല; ക്രിസ്ത്യാനിയായിരുന്നു.

* രണ്ട് കോടി മനുഷ്യരെ കൊലപ്പെടുത്തിയ ജോസഫ് സ്റ്റാലിന്‍! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയി മനുഷ്യരെ കൊലപ്പെടുത്തിയ മാവോ സേതുങ്! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഇറ്റലിയിലെ നാല്‌ ലക്ഷം മനുഷ്യരുടെ കോല്യ്ക്കുത്തരവാദിയായ ബെനിറ്റോ മുസ്സോളനി! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഫ്രഞ്ച് വിപ്ലവ കാലത്ത് മാക്സിമിലിന്‍ റോബെസ്പിയര്‍ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയത് ഉള്‍പ്പെടെ മൊത്തം 240000 പേരെ കൊന്നിട്ടുണ്ട്.

* കലിംഗ യുദ്ധത്തില്‍ മാത്രം അശോകന്‍ 100000 മനുഷ്യരെ കൊന്നിട്ടുണ്ട്. അദ്ദേഹം ഒരു ഹിന്ദുവായിരുന്നു.

ഈ ഗണത്തില്‍ പെടുത്താവുന്ന രണ്ട് മുസ്‌ലിംകളെ നാം കാണുന്നു:

* സദ്ദാം ഹുസൈന്‍ കാരണമായി ഏതാനും ലക്ഷങ്ങള്‍ കൊല്ലപെട്ടിട്ടുണ്ട്.

* ഇന്തോനേഷ്യയിലെ മുഹമ്മദ് സുഹാര്‍ത്തോ 5 ലക്ഷം പേരെ കൊന്നിട്ടുണ്ട്.

ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല.

നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍ ഇവരിലാരും അവരുടെ മത ശാസനകളെ അനുസരിക്കുകയല്ല ചെയ്തിരുന്നത്; ആയിരുന്നുവെങ്കില്‍ ഒരു കൊലപാതകം പോലും അവര്‍ നടത്തുമായിരുന്നില്ല.

ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നും ഭീകരതയുടെ കാര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മുസ്‌ലിംകള്‍ വളരെ പിന്നിലാണെന്നും കാണാം.

എന്നിട്ടും ആഗോള വാര്‍ത്താമാധ്യമങ്ങള്‍ ഭീകരതയുടെ പേരില്‍ മുസ്‌ലിംകളെ ലക്‌ഷ്യം വയ്ക്കുന്നത് നാം കാണുന്നു.

എന്ത്കൊണ്ട്?

സമ്പാദകന്‍: കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം

Friday, January 21, 2011

അസിമാനന്ദയും കാളിദാസനും 

* തീവ്രവാദത്തിന്റെയും ഭീകരതയുടെയും ശക്തനായ വിമര്‍ശകനെന്ന മേനി നടിക്കാറുള്ളയാളാണ്‌ കാളിദാസന്‍ എന്ന ബ്ലോഗര്‍. എന്നാല്‍ ഇത് വെറും പുറംപൂച്ച് മാത്രം. ഉള്ളില്‍ ഇസ്‌ലാം/ മുസ്‌ലിം വിരോധമല്ലാതെ മറ്റൊന്നും ഇല്ല. ഇതൊരു ചര്‍ച്ചാ വിഷയമാക്കാന്‍ വേണ്ടി
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും
എന്ന തലക്കെട്ടില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ നടന്ന ചര്‍ച്ചയില്‍ കാളിദാസന്‍ തന്റെ തനി സ്വരൂപം ഒന്ന് കൂടി വെളിവാക്കുകയുണ്ടായി.

* കാളിദാസന്‍ എഴുതുന്നു: "ചില അക്രമികളല്ല (പ്രൊ. ജോസഫിന്റെ കൈ) വെട്ടിഎടുത്തത്. മുസ്ലിം അക്രമികളാണത് ചെയ്തത്. * പ്രവാചകനെ നിന്ദിച്ചു എന്നാക്ഷേപിച്ചു തന്നെയാണത് ചെയ്തത്.

ഭൂരിപക്ഷം മുസ്ലിങ്ങളും ഈ സമൂഹത്തില്‍ ജീവിച്ച് മറ്റുള്ളവരുടെ മുഖത്തു നോക്കണം എന്ന യാഥാര്‍ത്ഥ്യം മനസിലായപ്പോള്‍ അനുകൂലിച്ചില്ല.

ആ അധ്യാപകനു മുസ്ലിങ്ങളല്ലാത്ത പലരും രക്തം കൊടുത്തു. പക്ഷെ അവരാരും അത് നെറ്റിയിലെഴുതി ഒട്ടിച്ചു നടക്കുന്നില്ല. താങ്കളേപ്പോലുള്ളവര്‍ ഇത് പ്രചരിപ്പിക്കുന്നത് തന്നെ അതിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു."

* ചുരുക്കി പറഞ്ഞാല്‍:
@ പ്രവാചകനെ നിന്ദിച്ചു എന്നാക്ഷേപിച്ചത് തെറ്റ്.
@ കൈ വെട്ടിയത് തെറ്റ്.
@ അതിനെ എതിര്‍ത്തത് തെറ്റ്.
@ രക്തം നല്‍കിയത് തെറ്റ്.
@ അതിന്ന് പ്രചാരം നല്‍കിയത് തെറ്റ്.
= ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം!

എന്നാല്‍ പ്രവാചകനെ നിന്ദിച്ചതോ? അത് വളരെ വളരെ നിസ്സാരമായ ഒരു കാര്യം!

* ബ്ലോഗര്‍ സയ്യു എഴുതി:

"കാളിദാസാ. കേരളത്തില്‍ ആര്‍ എസ് എസ്സും സീ പീ എമും എന്‍ ഡീ എഫും, അടുത്തകാലം വരെ മാവോവാദികളും കയ്യും തലയും കാലും ഒക്കെ അരിയാരുണ്ട്.

അതിനെ ഒന്നിനെയും ഞാന്‍ വില കുറച്ചു കാണുന്നില്ല. ഞാന്‍ എല്ലാത്തിനെയും എതിര്‍കുന്നു. മതത്തിന്റെ പേരില്‍ ആയാലും വേറെ എന്തിന്റെ പേരില്‍ ആയാലും.

മതത്തിന്റെ പേരില്‍ ചെയ്ത തെറ്റിനെ 'മുസ്ലിം' എന്ന് ചേര്‍ത്ത് പറയാന്‍ വെമ്പുന്നവര്‍ മതത്തിന്റെ പേരില്‍ ചെയ്ത നന്മയും അതെ പേര് ചേര്‍ക്കണം. ... കൈവെട്ടിയതും വെട്ടുകൊണ്ട ആള്‍ക്ക് രക്തം ദാനം ചെയ്തതും രണ്ടും കേരളത്തില്‍ തന്നെ ആണല്ലോ.. അതില്‍ ഒന്ന് മാത്രം പറയുന്നതും ഒന്ന് മറച്ചു വെക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്..?

അങ്ങനത്തെ അവസ്ഥ ഉള്ളപ്പോള്‍ ചിലപ്പോള്‍ ചെയ്ത നന്മ പറഞ്ഞു നടക്കേണ്ടി വരും.. ആളാവനല്ല.. പക്ഷേ ആ പറച്ചിലിന് ചരിത്രപരമായ ഒരു ദൌത്യം നിരഹിക്കാനുണ്ട് എന്നത് കൊണ്ട്." (ഈ ബ്ലോഗില്‍  എഴുതിയത്.)

* ബ്ലോഗര്‍ dooasis എഴുതി:
"@ ഒരു കൂട്ടര്‍ കൈവെട്ടുന്നു!
മറ്റൊരു കൂട്ടര്‍ രക്തം നല്‍കുന്നു!
രക്തം നല്‍കിയത്കൊണ്ട് കൈവെട്ടിന്റെ കുറ്റം ഇല്ലാതാവില്ല. കാളിയണ്ണന്‍ പറഞ്ഞത് വളരെ ശരിയണ്‌.
ഒന്ന് മറ്റേതേതിനെ നിഷേധിക്കുകയില്ല.
അങ്ങനെ വേണമെന്ന് ഈ പോസ്റ്റ് ആവശ്യപ്പെടുന്നില്ലെന്നാണ്‌ മനസ്സിലാവുന്നത്. രണ്ടും ഉണ്ടെന്ന് പറയുകയും, മുസ്‌ലിം സമുദായത്തെ വിലയിരുത്തുമ്പോള്‍ രണ്ടും പരിഗണിക്കണമെന്ന് പറയുകയുമാണ്‌ ചെയ്യുന്നത്. അതാണ്‌ കാളിയണ്ണന്‌ സധിക്കാതെ പോകുന്നത്.

എന്റെ കാളീയണ്ണാ, കൈവെട്ടിയവരും രക്തം നല്‍കിയവരും, ഇങ്ങനെ രണ്ട് വിഭാഗം മുസ്‌ലിംകള്‍ക്കിടയിലുണ്ടെന്ന് താങ്കള്‍ക്കും പറഞ്ഞു കൂടേ?
അതിനൊത്ത ഒരു നിലപാട് സമുദായത്തോട് സ്വീകരിക്കുകയും ചെയ്തുകൂടേ?
അല്ലാതെ കടുത്ത മുസ്‌ലിം വിരോധി ആകുന്നതെന്തിനാണ്‌?

കൈവെട്ടിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും രക്തദാനത്തെക്കുറിച്ച് മൌനം പാലിക്കുകയും ചെയ്യുന്നു കാളിയണ്ണന്‍. ആരെങ്കിലും രക്തദാനം ഒരു ചര്‍ച്ചാവിഷയമാക്കിയാല്‍ അപ്പോള്‍ അതിനെ വല്ലാതെ നിസ്സാരവല്‍ക്കരിക്കുകയാണ്‌ അണ്ണന്‍ ചെയ്യുന്നത്. അണ്ണന്‍ അന്ധനായ മുസ്‌ലിം വിരോധി അല്ലെന്ന് സ്വന്തം മനസ്സക്ഷിയോട് അണ്ണന്‌ പറയന്‍ കഴിയുമോ?"

"രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്ന് കേട്ടിട്ടില്ലേ? അതാണ്‌ കാളിയണ്ണന്റെ കാര്യം!
ഫാഷിസ്റ്റുകളേക്കാള്‍ വലിയ ഫാഷിസ്റ്റ്!
വര്‍ഗ്ഗീയവാദികളേക്കാള്‍ വലിയ വര്‍ഗ്ഗീയവാദി!
എന്നാലും എന്റെ ദൈവമേ, ഇങ്ങനെയും ഉണ്ടാകുമോ ചില ജന്‍മങ്ങള്‍?
" (ഈ ബ്ലോഗില്‍  എഴുതിയത്.)

* ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വിമര്‍ശിക്കാന്‍ പറ്റുന്ന ഒന്നും ഉപേക്ഷിക്കുകയില്ല. നേരിയ സാദ്ധ്യത പോലും വളരെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കും.

* ഇസ്‌ലാമിനെക്കുറിച്ചോ മുസ്‌ലിംകളെക്കുറിച്ചോ നല്ലത് പറയേണ്ടി വരുന്ന ഒന്നും പരിഗണിക്കുകയില്ല. എത്ര വലിയ കര്യമായാലും അതിനെ തൃണവല്‍ഗണിക്കും.

* മുസ്‌ലിം തെറ്റ് ചെയ്താല്‍ അത് വലിയ കാര്യമാണ്‌; മുസ്‌ലിം നന്‍മ ചെയ്താലോ അത് ഒട്ടും പരിഗണനാര്‍ഹമല്ല.

* അതേ സമയം മറ്റാര്‌ തിന്മ ചെയ്താലും അത് നിസ്സാരം. അവരുടെ നന്മകള്‍ വളരെ മഹത്തരം.

* ഇസ്‌ലാമല്ലാത്ത മറ്റൊന്നിനോടും മുസ്‌ലിംകളല്ലാത്ത ഒരു ജനതയോടും കാളിദാസന്ന് ഒരു വിരോധവും ഇല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് തന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്‌.

* കേരളത്തിലെ മുസ്‌ലിംകളുടെ വല്ല നന്‍മയും നിങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്നിരിക്കട്ടെ; ഉടനെ ചില തിന്‍മകളും പൊക്കിപ്പിടിച്ച് അയാള്‍ വന്നിരിക്കും. ഇനി കേരളത്തിലെ മുസ്‌ലിംകളുടെ തിന്‍മ ഒന്നും പറയാന്‍ കിട്ടിയില്ലെങ്കില്‍, പാകിസ്താനിലെയോ ഇറാനിലെയോ മുസ്‌ലിംകള്‍ ചെയ്തത് തപ്പിയെടുത്ത് അതുമായി നിങ്ങളെ നേരിടും. ഇതെല്ലം നിര്‍വ്വഹിക്കുന്നതാകട്ടെ കടുത്ത രോഷത്തിന്റെ ഭാഷയില്‍ ആയിരിക്കുകയും ചെയ്യും. സഹിഷ്ണുത എന്ന ഗുണം അദേഹത്തിന്റെ വരികളിലോ വരികള്‍ക്കിടയിലോ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ കിട്ടുകയില്ല.

* ചില ഉദാഹരണങ്ങള്‍ കാണുക:

പ്രവാചകന്റെ പേര്‌ മൊഹമ്മദ് എന്നല്ല; മുഹമ്മദ് എന്നാണ്‌ ഉച്ചരിക്കേണ്ടതെന്നും അറബി ഭാഷയില്‍ ഒകാരമില്ലെന്നും ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അതിന്നയാള്‍ നല്‍കിയ മറുപടി കാണുക:

"അറബിഭാഷയില്‍ ഒകാരമുണ്ടോ എന്നന്വേഷിക്കേണ്ടത് എന്റെ ബാധ്യതയല്ല. പക്സിതാനിലേയും, ഇറാനിലെയും മറ്റനേകം നാടുകളിലെയും മൊഹമ്മദ് എന്ന പദമാണു ഞാന്‍ ഉപയോഗിക്കുന്നത്. അവരൊന്നും അറബി ഭാഷയില്‍ ഒകാരമുണ്ടോ എന്നവേഷിചല്ല അങ്ങനെ ഉച്ചരിക്കുന്നത്."

വേണ്ടാ; ഇതൊന്നും അന്വേഷിച്ചു പോകാന്‍ കാളിദാസനോട് ആരും ആവശ്യപ്പെട്ടിട്ടുമില്ല. പ്രവാചകന്റെ നാമം വികൃതമാക്കിയേ ഉച്ചരിക്കുകയുള്ളു എന്നാണ്‌ തീരുമാനമെങ്കില്‍ അത് തുടരട്ടെ. എന്നാല്‍ മറുപടി ഇതോടെ തീര്‍ന്നുവോ? ഇല്ല. ഇത്ര കൂടിയുണ്ട് ആ മറുപടിയില്‍:

"അറബി എന്റെ രാജ്യത്തെ ഭാഷയല്ല. അതുകൊണ്ട് അറബിയില്‍ എന്തൊക്കെയുണ്ട് എന്നത് എന്നെ ബാധിക്കുന്ന വിഷയവുമല്ല.അറബി മാതൃഭാഷയാണെന്നും കരുതുനവര്‍ക്കും അറേബ്യ മാതൃരാജ്യമണെന്നും കരുതുന്നവര്‍ക്കൊക്കെ അതന്വേഷിക്കാം."

അപ്പോള്‍ അറബി ഭാഷയിലെ ഒരു പദത്തിന്റെ ശരിയായ ഉച്ചാരണം ഇന്നതാണെന്ന് ഞാന്‍ പറഞ്ഞു പോയതിന്ന് എന്നെ അറബി ഭാഷയെ മാതൃഭാഷയായും അറേബ്യയെ മാതൃഭൂമിയായും കണക്കാകുന്നവനാക്കി ചിത്രീകരിച്ചു. അപ്പോള്‍ ഇംഗ്ലീഷിലെ ഒരു പദം ഉച്ചരിക്കേണ്ടത് ഇന്ന വിധത്തിലാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളെക്കുറിച്ച്, ഇംഗ്ലീഷിനെ മാതൃഭാഷയായും ഇംഗ്ലണ്ടിനെ മാതൃരാജ്യമായും കണക്കാക്കുന്നവന്‍ എന്ന് കാളിദാസന്‍ കുറ്റപ്പെടുത്തുമോ? ഏയ്, ഇല്ല. അത്ര വലിയ ബുദ്ധിമോശമൊന്നും കാളിദാസന്‍ കാണിക്കുകയില്ല. എന്നാല്‍ പിന്നെ അറബി ഭാഷയുടെ കാര്യത്തില്‍ പറഞ്ഞതോ? അതൊക്കെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെ കാണിക്കുന്ന ചില മീശ വിറപ്പിക്കലല്ലാതെ ഇതിനൊന്നും ഒരടിസ്ഥനവും ഇല്ലെന്ന് ആര്‍ക്കാണറിയാത്തത്?

അല്‍പ്പ ബുദ്ധികളായ ചിന്താശേഷിയില്ലാത്ത ആളുകളെ ലക്‌ഷ്യം വച്ച് എഴുതുന്നതാണിത്. ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് സംസാരിക്കുന്നവരെല്ലാം വിദേശഭാഷയെ മാതൃഭാഷയും അന്യദേശത്തെ മാതൃദേശവുമായി കണക്കാക്കുന്നവരാണെന്ന്, അവര്‍ ധരിച്ചു കിട്ടിയാല്‍ അത്രയും നേട്ടം എന്ന് കരുതി എഴുന്നള്ളിക്കുന്നതാണല്ലോ ഇതെല്ലാം.

* ഇന്ത്യക്കാര്‍ മുഹമ്മദ് എന്നാണ്‌ ഉച്ചരിക്കുന്നതെന്ന് കാളിദാസന്‍ സമ്മതിക്കുന്നുണ്ട്. ("ഇന്‍ഡ്യയില്‍ മുഹമ്മദ് എന്ന് കൂടുതല്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇറാനിലും പാകിസ്താനിലും മൊഹമ്മദ് എന്നു തന്നെയാണുപയോഗിക്കുന്നത്. ആവര്‍ക്കില്ലാത്ത ബുദ്ധിമുട്ട് ആലിക്കോയക്കുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ആകുമെന്ന് തോന്നുന്നില്ല.") എന്നാലും പാകിസ്താനികളും ഇറാനികളും ഉച്ചരിക്കുന്ന രൂപമാണ്‌ അയാള്‍ക്ക് പഥ്യമത്രെ. പാകിസ്താനിലും ഇറാനിലും അങ്ങനെയാണോ? എനിക്കറിയില്ല. അറിയാവുന്നവര്‍ അതിനെക്കുറിച്ചെഴുതണം.

അപ്പോള്‍ കാളിദസന്റെ മാതൃരാജ്യം ഇറാനോ, അതല്ല; പാകിസ്താനോ? അതുമല്ല ഇരട്ട പൌരത്വമാണോ? ഇത്തരം വിഡ്ഡിച്ചോദ്യങ്ങളൊന്നും ആരും ചോദിച്ചേക്കരുത്.

എന്നാല്‍ പാകിസ്താനിലെയും ഇറാനിലെയും ഉച്ചാരണമാണ്‌ ശരിയെന്ന് വാദിച്ചത് ഞാനായിരുന്നുവെങ്കില്‍ എന്നെ പാകിസ്താനിയും ഇറാനിയും ആക്കി മുദ്രയടിക്കാന്‍ കാളിദാസന്‍ ഒട്ടും മടിക്കുമായിരുന്നില്ല. അതാണ്‌ അതിന്റെ ഒരു ശരി.

# ഞാന്‍ ചോദിച്ച് പോകുന്നു: ഇരട്ടത്താപ്പേ, നിന്റെ പേരോ കാളിദാസന്‍?

* ഇത് പോലെ തന്നെയാണ്‌ അല്ലാഹു എന്ന നാമത്തിന്റെ കാര്യത്തിലും കാളിദാസന്റെ നിലപാട്. ഞാന്‍ ഇങ്ങനെ എഴുതിതിയിരുന്നു: 'എല്ലാവരും അല്ലാഹു എന്നെഴുതുമ്പോള്‍ കാളിദാസന്‍ അള്ള എന്നെഴുതുന്നു.' 'എന്നാല്‍ ചീല മുസ്‌ലിം വിരുദ്ധര്‍ അരിശം പ്രകടിപ്പിക്കാന്‍ വേണ്ടി അള്ളയെന്ന് ഉച്ചരിക്കാറുണ്ട്'.

ഇതിന്ന് കാളിദാസന്റെ മറുപടി കേരളത്തില്‍ നിന്ന് തന്നെയാണ്‌:

'കേരളത്തിലെ അറിയപ്പെടുന്ന ഒരു ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം ഇവിടെ കേള്‍ക്കാം. അദ്ദേഹം അള്ളാ എന്നു തന്നെയണുപയോഗിക്കുന്നത്. അവര്‍ക്കില്ലാത്ത ബുദ്ധിമുട്ട് ആലിക്കോയക്കുണ്ടെങ്കില്‍ തല്‍ക്കാലം അത് സഹിച്ചേ പറ്റൂ.'

'താഴെ കാണുന്ന ലിങ്കില്‍ പ്രസംഗികുന്ന മുസ്ലിം വിരുദ്ധന്റെ മുസ്ലിം വിരുദ്ധതയാണെനിക്കും.

http://www.youtube.com/watch?v=jm6tmHbv3y8&feature=related '

ഇനി കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതന്‍ അള്ള എന്ന് ഉച്ചരിക്കുന്നുണ്ടെന്ന കാളിദാസന്റെ കള്ള വാദത്തെക്കുറിച്ച് പ്രസിദ്ധ ബ്ലോഗര്‍ സി.കെ.ലത്തീഫ് എഴുതുന്നു:

CKLatheef said...

">>>Alikoya: ഖുര്‍ആന്‍ ദൈവവചനമല്ല; അത് വെറുമൊരു സാഹിത്യസൃഷ്ടിയാണ്‌ എന്ന് പറയുന്നവരെ കാളിദാസന്ന് ഇഷ്ടമാണ്‌. അങ്ങനെ പറയാത്തവരൊക്കെ പ്രവാചകനിന്ദകരാണ്‌ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍. തലകുത്തി നില്‍ക്കുമ്പോള്‍ തോന്നുന്നതാണ്‌ അദ്ദേഹം എഴുതുന്നത്. "തന്റെ മുഖം നിലത്ത് കുത്തി നടക്കുന്നവനോ, അതല്ല; നേര്‍മാര്‍ഗ്ഗത്തില്‍ നേരേ ചൊവ്വേ നടക്കുന്നവനോ ആരാണ്‌ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍?" (ഖുര്‍ആന്‍ 67/22) <<< ഈ പ്രയോഗം കാളിദാസന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്. ഇവിടെ നടത്തിയ കമന്റിലും അദ്ദേഹം അത് തെളിയിച്ചിരിക്കുന്നു. അദ്ദേഹം അബദ്ധം പറഞ്ഞാലും ചെയ്താലും കുറ്റം മറ്റുള്ളവരുടേത്. തെറ്റായ ലിങ്ക് നല്‍കിയാലും കുറ്റം ഗൂഗിളിന് കിടക്കട്ടേ. അദ്ദേഹം പറയുന്നത് നോക്കുക. >>> ലിങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് ഗൂഗിളിന്റെ തകരാറുകൊണ്ടാണ്. അത് ശരിയാക്കി വീണ്ടും ഇട്ടിട്ടുണ്ട്. <<< പിന്നീട് ശരിയായ ലിങ്ക് നല്‍കി എന്നത് ശരി. അള്ള എന്ന് ഈ പണ്ഡിതന്‍ ഉച്ചരിച്ചിട്ടുണ്ട് എന്നതിനാണ് അത് നല്‍കിയത്. എന്നാല്‍ യുക്തിവാദികള്‍ അപ്രകാരമാണ് ഉച്ചരിക്കുന്നത് എന്ന് പറയാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. അല്‍പം കഴിഞ്ഞാല്‍ യുക്തിവാദികളുടെ ആരോപണമായി അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ പേരില്‍ തന്നെ വെച്ച് കെട്ടിയെന്നും വരും. 'തന്റെ മുഖം നിലത്ത് കുത്തി നടക്കുന്നവന്‍ ' എന്ന ഖുര്‍ആന്റെ പരാമര്‍ശം ചിലരെ സംബന്ധിച്ച് എങ്ങനെയാണ് സത്യസന്ധമായി പുലരുന്നത് എന്ന് തെളിയിക്കാനുള്ള ഒരു സാഹചര്യമാണ് കാളിദാസന്‍ സൃഷ്ടിക്കുന്നത്. ചിലര്‍ ഇങ്ങനെയൊക്കെ പറയുകയും ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ ആ സൂക്തങ്ങള്‍ തെറ്റാണ് എന്ന് പറയേണ്ടി വരുമായിരുന്നു. ഇസ്‌ലാം മുസ്ലിം എന്ന് കേട്ടാല്‍ ചാടിവീഴുന്ന കാളിദാസനില്‍നിന്ന് കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് പറഞ്ഞാല്‍ തെറ്റാവുകയില്ല. കാളിദാസന് തന്നെ സ്വയം തുറന്ന് കാണിക്കാന്‍ ഒരവസരവും കൂടി നല്‍കിയതില്‍ ആലിക്കോയ സാഹിബിന് നന്ദി." (ഈ ബ്ലോഗില്‍  എഴുതിയത്.)

കാളിദാസന്‍ എഴുതുന്നു: "പി.ടി. കുഞ്ഞുമുഹമ്മദിന്റെ പടച്ചോനാണ്, (അള്ളായാണ്),
ഒരു ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിക്കുന്നത്.

ആലിക്കോയയുടെ അള്ളാ ഒരു ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിക്കാറുണ്ടോ?"

= പി.ടി. കുഞ്ഞുമുഹമ്മദിന്റെ പടച്ചവനല്ല; അദ്ദേഹത്തിന്റെ ഭ്രാന്തന്‍ എന്ന കഥാപാത്രത്തിന്റെ പടച്ചവനാണ്‌, ആ ഭ്രാന്തനെ '....ന്റെ മോനേ' എന്ന് വിളിച്ചത്. കഥ, കഥാപാത്രം, സംഭാഷണം ഇതൊക്കെ തിരിച്ചറിയണം. കഥാകൃത്തിന്റെ സൃഷ്ടിയാണ്‌ കഥാപാത്രം. എന്നാല്‍ സംഭാഷണം കഥാകൃത്തിന്റെ വാക്കല്ല. പി.ടി.യുടെ മറ്റൊരു കഥാപാത്രം 'ഗുരുവായൂരപ്പാ' എന്നും ഇനിയുമൊന്ന് 'കര്‍ത്താവേ' എന്നും വിളിച്ചെന്നിരിക്കും.

* കാളിദാസന്‍ എഴുതി: "ഇഷ്ടം പോലെ കല്യാണം കഴിക്കലും മൊഴി ചൊല്ലലും പ്രചീന അറബികളുടെ ആചാരമായിരുന്നില്ല എന്നത് താങ്കള്‍ തെളിയിക്കുക. അതുപോലെ ഇപ്പോള്‍ ഹജ്ജിന്റെ സമയത്ത് മുസ്ലിങ്ങള്‍ നടത്തുന്ന ആചാരങ്ങള്‍ ഇസ്ലാമിനു മുമ്പുള്ള അറബികളുടെ ഹജ്ജിന്റെ ഭാഗമല്ല എന്നും തെളിയിക്കുക."

= ആരോപണം ഉന്നയിച്ച ആളാണ്‌ തെളിയിക്കേണ്ടത്.

* ഇസ്‌ലാമിനെ പറ്റി മിണ്ടിപ്പോയാല്‍ പാകിസ്താന്റെ പേര്‌ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യും. പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയാണ്‌. അദ്ദേഹം സ്ഥപിച്ചത് ഒരു ഇസ്‌ലാമിക പാകിസ്താനല്ല; മതേതര പാകിസ്താനാണ്‌. ഇക്കാര്യം അദ്വാനി പോലും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് കാളിദാസന്‍ കേട്ടിട്ടില്ലായിരിക്കും. ഒരു മതേതര രാഷ്ട്രത്തില്‍ സംഭവിക്കാവുന്നതെന്തോ അത് തന്നെയാണ്‌ പാകിസ്താനിലും സംഭവിക്കുന്നത്.

* അഞ്ച് നേരത്തെ നമസ്‌കാരമോ റമദാന്‍ വ്രതമോ പോലും നിര്‍വ്വഹിക്കാത്ത ഒരാളായിരുന്നു ജിന്ന. അദ്ദേഹത്തിന്ന് ഇസ്‌ലാമിനോട് ഒരു തരത്തിലുള്ള കൂറും താല്‍പര്യവും ഉണ്ടായിരുന്നില്ല. അവിഭക്ത ഇന്ത്യയിലെ സാമുദായിക സ്പര്‍ദ്ധ മുതലെടുത്ത് ഒരു മുസ്‌ലിം രാഷ്ട്രത്തിന്ന് വേണ്ടി വാദിക്കുകയാണ്‌ അദ്ദേഹം ചെയ്തിരുന്നത്. ഒരു മുസ്‌ലിം സാമുദായിക രാഷ്ട്രം! അതിന്റെ ഗുണദോശങ്ങള്‍ ഇസ്‌ലാമിന്റെ അക്കൌണ്ടില്‍ വരവ് വയ്ക്കണമെന്നില്ല. സാമുദായികത എന്ന തിന്‍മ അത് മുസ്‌ലിമിന്റേതായിരുന്നാലും നല്ലതാവുകയില്ല; അതിന്ന് ഒന്നാം തരം തെളിവാണ്‌ പാക്കിസ്താനും അതിന്റെ അനുഭവങ്ങളും.

* ദ്വിരാഷ്ട്രവാദം ആദ്യമുന്നയിച്ചത് ജിന്നയല്ല; സംഘ് പരിവാര്‍ ആണ്‌. അത് മനസ്സിലാക്കാന്‍ ഇന്ത്യയുടെ ചരിത്രം പഠിക്കണം. നമ്മെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ വേണ്ടി പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ പഠിപ്പിച്ച കള്ളച്ചരിത്രമായിരുന്നു അതിന്നവരെ പ്രേരിപ്പിച്ചത്. അവിഭക്ത ഇന്ത്യയില്‍ സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കിയത് ക്രിസ്ത്യാനികളാണ്‌. അഥവാ ബ്രിട്ടീഷ് സാമ്രാജ്യമാണ്‌. ഇതൊന്നും ആരും തുറന്നു പറയുകയില്ല. ഇനി ബ്രിട്ടീഷുകാരാണെന്ന് പറഞ്ഞാലും അവര്‍ ക്രിസ്ത്യാനികളായിരുന്നു എന്നത് ചര്‍ച്ചയില്‍ വരുകയില്ല. ആരെങ്കിലും ആ വസ്തുത ചൂണ്ടിക്കാണിച്ചാല്‍, ചൂണ്ടിക്കാണിച്ചവന്‍ വര്‍ഗ്ഗീയവാദി ആകും. തെറ്റ് ചെയ്തവനല്ല; അത് ചൂണ്ടിക്കാണിച്ചവനാണ്‌ കുറ്റവാളിയാകുന്നത്! ഇവരുടേത് വല്ലാത്തൊരു നീതിബോധം തന്നെ!

* പാകിസ്താന്‍ പൌരന്മാരെന്ന മുദ്രയും പേറി സ്വന്തം മാതൃരാജ്യത്ത് അന്യരായി ജീവിക്കേണ്ടി വരുന്ന പാവങ്ങളെ പോലും കാളിദാസന്‍ വെറുതെ വിട്ടിട്ടില്ല. ഇന്ത്യ ഒന്നായിരുന്ന കാലത്ത് തൊഴില്‍ തേടി പാകിസ്താനില്‍ പോയവരാണ്‌ ഇന്ന് വിദേശി മുദ്രകുത്തപ്പെട്ട് നാടുകടത്തലിനും മറ്റു നടപടികള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്ന മലയാളികള്‍. സ്വാതന്ത്ര്യലബ്ധിക്കൊപ്പം ഇന്ത്യ വിഭജിക്കപ്പെടുകയും ഇന്ത്യയും പാകിസ്താനും ശത്രു രാഷ്ട്രങ്ങളായി മാറുകയും ചെയ്ത സാഹചര്യത്തില്‍ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയതെ പോയ ഹതഭാഗ്യരാണവര്‍. അവര്‍ക്കെതിരെ ഇനിയും കടുത്ത ആക്രമണം വേണ്ടതുണ്ടോ എന്ന് കാളിദാസന്‍ സ്വന്തം മനസ്സക്ഷിയോട് ചോദിക്കുക. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായി ഉന്നയിക്കാവുന്ന എന്തും പരമാവധി ഉപയോഗപ്പെടുത്തുയും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ എപ്പോഴും ആക്രമണം നടത്തിക്കൊണ്ടിരിക്കുകയുംചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു സാഡിസ്റ്റിക് മൈന്‍ഡ് ആണ്‌ കാളിദാസന്‍ ഇക്കാര്യത്തിലും പ്രകടിപ്പിക്കുന്നത്.

* പാകിസ്താനികളും മുസ്‌ലിംകളും മാത്രമാണോ ബോംബ് വച്ചിട്ടുള്ളതെന്ന് ആദ്യം പഠിക്കുക. ഭീകരവാദത്തിന്റെ ചരിത്രം പഠിക്കുക. അപ്പോഴറിയാം ഭീകരപ്രവര്‍ത്തനത്തില്‍ മുസ്‌ലിം പങ്കാളിത്തം വളരെ വളരെ കുറവാണെന്ന്. പക്ഷെ, കാളിദാസനെ പോലുള്ള കടുത്ത മുസ്‌ലിം വിരോധികള്‍ സംഘ്പരിവാറിന്റെയും മൊസാദിന്റെയും അമേരിക്കന്‍ ഇന്റലിജെന്‍സിന്റെയും കള്ളപ്രചാരണങ്ങള്‍ വിഴുങ്ങുകയും അത് ചര്‍ദ്ദിക്കുകയുമാണ്‌ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്. അജ്മീര്‍, മാലേഗാവ്, സംഝോതാ എക്സ്പ്രസ്, മക്ക മസ്ജിദ് എന്നിവ ഓര്‍ക്കുക. ഇവയുടെ ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്ന് കരുതപ്പെട്ടിരുന്ന ഘട്ടത്തില്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും കുറേയേറെ തെറിവിളിച്ചയാളാണ്‌ കാളിദാസന്‍. അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷവും അല്‍പ്പം പോലും മയം കാളിദാസന്റെ വാക്കുകളില്‍ കാണാത്തത് എന്നെ അല്‍ഭുതപ്പെടുത്തുന്നു. മുസ്‌ലിംകള്‍ ചെയ്തിട്ടില്ലാത്ത കുറ്റം അവരെക്കോണ്ട് സമ്മതിപ്പിക്കാന്‍ വേണ്ടി പോലീസ് അവരെ അനുഭവിപ്പിച്ച കടുത്ത പീഡനങ്ങളുടെ കഥ കേട്ടപ്പോള്‍, അതിന്റെ കാരണക്കാരനായ, സാക്ഷാല്‍ അസിമാനന്ദ പോലും കണ്ണുനീരൊഴുക്കിയത്രെ! അധികൃതര്‍ക്ക് മുമ്പില്‍ അയാള്‍ കുറ്റമേറ്റു പറഞ്ഞു, നിരപരാധികളായ മുസ്‌ലിംകള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടം വരുത്തിവച്ചതിന്ന് ശേഷമാണെങ്കിലും അയാളിപ്പോള്‍ പശ്ചാത്താപത്തിന്റെ വഴിയിലാണെന്നാണ്‌ മനസ്സിലാകുന്നത്. എന്നിട്ടും ഇവിടെയിതാ ഒരു കാളിദാസന്‍ .......!

കെ.കെ. ആലിക്കോയ

ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും

Wednesday, January 19, 2011

"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"

'എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല; എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌.' ഒരു കാലത്ത് സംഘ്പരിവാരിന്റെ വക്താക്കള്‍ നമ്മുടെ രാജ്യത്ത് പ്രചരിപ്പിച്ചു കൊണ്ടിരുന്നതാണിത്. ഇത് കേവലം പ്രചാരണമായി അവസാനിച്ചില്ല. ഇത് രാജ്യത്തെ മീഡിയയും ഉദ്യോഗസ്ഥരും പൊതുജനവും അംഗീകരിക്കുകയായിരുന്നു. അതിനാല്‍ പിന്നീട് സ്ഫോടനം നടന്നപ്പോഴൊക്കെ, മുസ്‌ലിംകള്‍ പ്രതി ചേര്‍ക്കപ്പെട്ടു. പള്ളിയിലോ ഖബര്‍സ്ഥാനിലോ സ്ഫോടനം നടന്നാല്‍ അത് പോലും മുസ്‌ലിം ഭീകരന്‍മാരുടെ കൃത്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ മുന്‍വിധിയോട് കൂടി പാടിക്കൊണ്ടിരുന്നു. മീഡിയ അതേറ്റു പാടി. നാടും നാട്ടുകാരും അത് വിശ്വസിച്ചു. അത് വിശ്വസിപ്പിക്കാന്‍ വേണ്ടി പുതിയ ന്യായങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അതിലൊന്നാണ്‌; 'സ്ഫോടനത്തില്‍ ആര്‍.ഡി.എക്സ്. ഉപയോഗിച്ചിട്ടുണ്ട്; അത്കൊണ്ട് അതിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്‌ലിം ഭീകരന്‍മാരാണ്‌. കാരണം മുസ്‌ലിം ഭീകരന്‍മാര്‍ക്കലാതെ ആര്‍.ഡി.എക്സ്. ലഭിക്കുകയില്ല.' മാധ്യമങ്ങള്‍ ഏറ്റു പാടി. ജനം അതും വിശ്വസിച്ചു. ആരും ചോദിച്ചില്ല: എന്ത്കൊണ്ട് ആര്‍.ഡി.എക്സ്. മറ്റാര്‍ക്കും ലഭിക്കില്ല എന്ന്. ഓരോ സ്ഫോടനത്തെത്തുടര്‍ന്നും 100% നിരപരാധികളായ മുസ്‌ലിംകള്‍ ഓരോ കേസിലും പ്രതി ചേര്‍ക്കപ്പെട്ടു. അതി ക്രൂരമായ മര്‍ദ്ദനത്തിലൂടെ അവരുടെ കുറ്റസമ്മതമൊഴി വാങ്ങപ്പെട്ടു. എന്നിട്ട് ലോകത്തോട് അവര്‍ പറഞ്ഞു: ഇതാ, മുസ്‌ലിം ഭീകരന്‍മാര്‍ കുറ്റം സമ്മതിച്ചിരിക്കുന്നു എന്ന്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെക്കൊണ്ട് ഈ വിധം മുസ്‌ലിം വിരുദ്ധ അജണ്ട നടപ്പിലാക്കിച്ചത് ആരായിരുന്നു? എന്തായിരുന്നു ഇതിന്റെ ലക്‌ഷ്യം? ഇത് ആരുടെ അജണ്ടയായിരുന്നു? ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെയോ? അതല്ല സര്‍ക്കാറിന്റെയോ? ഫാഷിസ്റ്റുകളുടെ അജണ്ട സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നോ?
ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങളാണിവ.
കൂട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും മാധ്യമപ്രവര്‍ത്തകരും സംഘ് പരിവാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും അന്വേഷണ വിധേയമാകേണ്ടതുണ്ട്. ഇത്തരമൊരു നെറികെട്ട അവസ്ഥ ഇനി നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൂടാ.

കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ജിഹാദ്
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?
ഭീകരതയുടെ നിറംമാറ്റം

Monday, January 17, 2011

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും

(2010 സെപ്റ്റംബര്‍ 20 ന്‌ മറ്റൊരു ബ്ലോഗില്‍  പ്രസിദ്ധീകരിച്ചത്. കൈവെട്ടിന്റെ പ്രേതം ഇപ്പോഴും മുസ്‌ലിം സമുദായത്തെ വേട്ടയാടുന്നതിനാല്‍ പുനഃപ്രസിദ്ധീകരിക്കുന്നു.)

പ്ര. ജോസഫ് ചെയ്ത, പ്രവാചക നിന്ദ, തെറ്റ് തന്നെയാണ്‌. പക്ഷെ ആ തെറ്റിനുള്ള ശിക്ഷ നല്‍കാന്‍ കോടതിക്കേ അധികാരമുള്ളൂ. അത്കൊണ്ട് പ്രഫസറുടെ കൈവെട്ടിയ നടപടിയും തെറ്റ് തന്നെ.
എന്നാല്‍ ചിലര്‍, പ്രവാചക നിന്ദ കുറ്റമല്ലെന്നോ, അല്ലെങ്കില്‍ ജോസഫ് പ്രവാചകനെ നിന്ദിച്ചിട്ടില്ലെന്നോ വാദിക്കുന്നു. വേറെ ചിലരാകട്ടെ കൈവെട്ട് തെറ്റല്ലെന്ന് വാദിക്കുന്നു.
അറബിയില്‍ ഒരു ചൊല്ലുണ്ട്: الخطأ خطأ أيّ كان فاعله (കര്‍ത്താവ്‌ ആരായിരുന്നാലും തെറ്റ് തെറ്റ് തന്നെയാണ്‌.) ഒരു തെറ്റ് കാണുമ്പോള്‍ അത് ചെയ്തയാളുടെ ജാതി, മതം, പാര്‍ട്ടി, സാമ്പത്തിക സ്ഥിതി, സാമൂഹിക അന്തസ്സ്, നമ്മളുമായുള്ള ബന്ധം തുടങ്ങി ഒന്നും പരിഗണിക്കാതെ അത് തെറ്റാണെന്ന് പറയാന്‍ നമുക്ക് കഴിയണം. ഈ സാമാന്യ നീതിബോധം നഷ്ടപ്പെടുന്നവരാണ്‌ പ്രവാചകനിന്ദയെയും കൈവെട്ടിനെയും ന്യായീകരിക്കുന്നത്.

ജോസഫിനെ പലരും ന്യായീകരിച്ചു കാണുന്നു. അദ്ദേഹം ബോധപൂര്‍വ്വം ചെയ്തതല്ലെന്ന് ചിലര്‍.
എന്നാല്‍ ദൈവം, മുഹമ്മദ് ഇവ രണ്ടും ചേര്‍ത്ത് പറയുമ്പോള്‍ അത് ഒരു സമുദായത്തെ വേദനിപ്പിക്കുമെന്ന് അദ്ദേഹത്തിന്ന് മനസ്സിലായില്ലെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല; ന്യൂമാന്‍ കോളേജിന്‍റെ മാനേജ്മെന്‍റ്‌ പോലും അതിന്ന് തയ്യാറാകുന്നില്ല.
പടച്ചോനേ എന്ന് ദൈവത്തെ വിളിക്കുന്നത് മുസ്‌ലിംകളായത് കൊണ്ടാണ്‌ വിളിക്കുന്ന ആള്‍ക്ക് മുസ്‌ലിം നാമം നല്‍കാമെന്ന് വച്ചതെന്ന് പ്രഫസര്‍ പറ യുന്നു. മുസ്‌ലിംകളില്‍ ഏറ്റവും കൂടുതല്‍ ഉള്ള പേര്‌ മുഹമ്മദാണെന്നും അത്കൊണ്ടാണ്‌ അത് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വേറെയുമുണ്ട് ന്യായീകരണം. ഈ ഭാഗം പി.ടി കുഞ്ഞു മുഹമ്മദിന്‍റെ പുസ്തകത്തില്‍ നിന്നുള്ളതാകയാല്‍ അദ്ദേഹത്തിന്‍റെ പേരില്‍ നിന്ന് കുഞ്ഞു ഒഴിവാക്കി മുഹമ്മദ് കഥാപാത്രത്തിന്‌ നല്‍കാമെന്ന് വച്ചത്രെ. അപ്പോള്‍ പ്രഫസര്‍ സമയമെടുത്ത് ആലോചിച്ച് ബോധപൂര്‍വ്വം ഈ പേര്‌ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇനി ആ കഥാപാത്രത്തിന്‌ മുഹമ്മദ് എന്ന് പേര്‌ നല്‍കിയത് പ്രഫസര്‍ക്ക് സംഭവിച്ച ഒരബദ്ധമായിരുന്നുവെങ്കില്‍ വിവാദ ചോദ്യം വെളിച്ചം കാണുന്നതിന്ന് മുമ്പ് തന്നെ ഡി.ടി.പി. ഓപറേറ്റര്‍ അപകടം സൂചിപ്പിച്ചിരുന്നു വല്ലോ; എന്ത്കൊണ്ട് പ്രഫസര്‍ അത് കാണാന്‍ കൂട്ടാക്കിയില്ല? ഈ ചോദ്യത്തിന്ന് ഉത്തരമെഴുതിയ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസിലൂടെ പ്രധിഷേധിച്ചിട്ടുണ്ട്; അപ്പോഴെങ്കിലും എന്ത് കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചില്ല? അപ്പോള്‍ മനഃപൂര്‍വ്വം തന്നെയാണ്‌ എല്ലാം ചെയ്തതെന്ന് വ്യക്തം. എന്ന് തന്നെയാണ്‌ കോളേജധികൃതരും പറയുന്നത്. അത്കൊണ്ടാണല്ലോ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

പി.ടി. യുടെ ഈ തമാശ ഇന്ന് വരെ ആരെയും വേദനിപ്പിച്ചതായി അറിയില്ല. ഈ തമാശകൊണ്ട് ഉദ്ദേശിച്ചതെന്തോ അത് നേടാതെ പോയിട്ടുമില്ല. എല്ലാ ചിഹ്നങ്ങളും നല്‍കാന്‍ കഴിയുന്ന ഒരു ഉദ്ധരണി എന്ന നിലയിലാണ്‌ ഇത് തെരഞ്ഞെടുത്തതെന്നാണല്ലോ പ്രഫസറുടെ വിശദീകരണം. പടച്ചോനേ പടച്ചോനേ എന്ന് വിളിക്കുന്ന ആ കഥാപാത്രത്തിന്ന് പി.ടി. കുഞ്ഞു മുഹമ്മദ് നല്‍കിയ അതേ പേര്‌ (ഭ്രാന്തന്‍) തന്നെ നല്‍കിയിരുന്നുവെങ്കില്‍ ഏത് ചിഹ്നമായിരുന്നു ചേര്‍ക്കാന്‍ കഴിയാതെ പോകുമായിരുന്നത്?
എങ്ങനെ നോക്കിയാലും ആ കഥാപാത്രത്തിന്‍റെ പേര്‌ ഭ്രാന്തന്‍ എന്ത് തന്നെ ആകുന്നതായിരുന്നു ഏറ്റവും നല്ലത്.
പക്ഷെ അതിന്ന് വിവേകവും, ഔചിത്യ ബോധവും കാണിക്കണമായിരുന്നു. പ്രഫസര്‍ അത് കാണിച്ചില്ല. ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നവര്‍ക്കെങ്കിലും അതാകാവുന്നതാണ്‌.
ഒരാളുടെ പ്രവൃത്തി എത്ര കടുത്ത മതനിന്ദ ആയിരുന്നാലും അതിനെതിരെ സമുദായം ആയുധമെടുക്കരുത്; നിയമപരമായി മാത്രമേ നേരിടാവൂ. ഇവിടെയുള്ളത് ഇസ്‌ലാമിക ഭരണമായിരുന്നാല്‍ പോലും അതേ ചെയ്യാന്‍ പറ്റുകയുള്ളു. നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല.

സമുദായത്തിലെ ചിലരുടെ അവിവേകം മൂലം ഈ ചര്‍ച്ചയുടെ ഗതി തന്നെ മാറാനിടയായി. പ്രവാചകനിന്ദക്ക് പകരം കൈവെട്ട് ചര്‍ച്ചവിഷയമായി. ജോസഫ് പ്രതിയാകുന്നതിന്ന് പകരം മുസ്‌ലിം സമുദായം പ്രതിയാവുകയും ചെയ്തു. ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ തെറ്റ് ചെയ്താല്‍ അത് ആ വ്യക്തികളുടെ മാത്രം കുറ്റം. എന്നാല്‍ ഒരു മുസ്‌ലിം തെറ്റ് ചെയ്താലോ അത് സമുദായത്തിന്‍റെ കുറ്റം! മതത്തിന്‍റെ കുറ്റം! പ്രവാചകന്‍റെ കുറ്റം! അതാണല്ലോ നമ്മുടെ ഒരു സ്റ്റൈല്‍.

കൈവെട്ട് പ്രഫസര്‍ക്ക് ലഭിച്ച ശിക്ഷയായി പരിഗണിച്ച് അദ്ദേഹത്തിന്‌ മാപ്പ് നല്‍കണമെന്ന് ചിലര്‍ വാദിക്കുന്നു. ഇതും ന്യായീകരിക്കത്തക്കതല്ല. കൈവെട്ടിയവര്‍ പ്രഫസറെ ശിക്ഷിക്കാന്‍ അധികാരമുള്ളവരായിരുന്നില്ല; അത് കൊണ്ട് അത് ശിക്ഷയല്ല; അക്രമമാണ്‌. അക്രമികള്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിന്നിരയായ ആള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുകയും വേണം. അതാണ്‌ നീതിയുടെ താല്പര്യം. അക്രമത്തെ ശിക്ഷയായി പരിഗണിക്കുന്നത് അക്രമിച്ചവരെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ചിത്രീകരിക്കുന്നതിന്ന് തുല്യമായ നടപടിയാണ്‌. അങ്ങനെ വരുമ്പോള്‍ അവരെ ശിക്ഷിക്കുന്നതിന്നുള്ള ന്യായം നഷ്ടമാവുകയും ചെയ്യും. അത്കൊണ്ട് പ്രവാചക നിന്ദയും കൈവെട്ടും തമ്മില്‍ കൂട്ടിക്കുഴക്കുന്നത് ശരിയല്ല.

ഇനി കൈവെട്ട് പ്രഫസര്‍ ജോസഫിന്ന് ലഭിച്ച ശിക്ഷയായി പരിഗണിക്കാതെ, നിരുപാധികം അദ്ദേഹത്തിന്ന് മാപ്പ് നല്‍കാന്‍ മുസ്‌ലിം സമുദായം തയ്യാറാകുമെങ്കില്‍ അത് മഹത്തായ, പ്രവാചക മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന, ഒരു നടപടിയായിരിക്കും. ആ വഴിക്ക് ആലോചിക്കുന്നത് എന്ത് കൊണ്ടും വളരെ നല്ലത് തന്നെ. പക്ഷെ അദ്ദേഹം കുറ്റം സമ്മതിക്കുമ്പോള്‍ മാത്രമാണ്‌ മാപ്പിനെക്കുറിച്ച് ആലോചിക്കേണ്ടത്. ഇതിന്നദ്ദേഹം തയ്യാറല്ലെങ്കില്‍, പിന്നെ നല്ലത്, അദ്ദേഹം കുറ്റം ചെയ്തോ ഇല്ലേ എന്ന് കോടതി തീരുമാനിക്കട്ടെ എന്ന് വയ്ക്കുന്നതാണ്‌.
കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും

Sunday, January 16, 2011

ഖാദിയാനിസം, റശാദ് ഖലീഫ, ഹാറൂന്‍ യഹ്‌യാ: അന്ത്യപ്രവാചകനും അന്ത്യദൂതനും -3

ഈ ലേഖനത്തിന്റെ ഒന്ന് , രണ്ട് ഭാഗങ്ങള്‍ വായിക്കുക.


മഹ്‌ദി എന്ന റസൂല്‍

ഈസാ നബി പ്രവചിച്ചതായി ഖുര്‍ആന്‍ 61/6 ചൂണ്ടിക്കാണിച്ച അഹ്‌മദ് എന്ന് പേരുള്ള റസൂലിനെക്കുറിച്ച് ഹാറൂന്‍ യഹ്‌യാ എഴുതുന്നു: “And when Jesus son of Maryam said, “Tribe of Israel, I am the Messenger of Allah to you, confirming the Torah which came before me and giving you the good news of a messenger after me whose name is Ahmad.” When he brought them the clear signs, they said, “This is downright magic.” (Surat as-Saff, 6)
“Prophet Jesus (pbuh) imparts the tidings that this messenger who will come after him will be called “Ahmad.” Examination of the Qur’an as a whole shows that those verses referring to Prophet Muhammad (may Allah bless him and grant him peace) either use the name “Muhammad” or else just the term “prophet.” Nowhere in the Qur’an is the name “Ahmad” used for the Prophet (may Allah bless him and grant him peace). The name appears only once in the Qur’an, in a verse revealing the glad tidings of a messenger. This supports the idea that the name “Ahmad” refers to Mahdi who will come in the End Times, as well as our Prophet (may Allah bless him and grant him peace). And Allah knows best. In addition, as in the previous verse, the fact that it is Prophet Jesus (pbuh) who imparts the name of the messenger is another piece of evidence reinforcing this interpretation.” (Pages 77 The Mahdi a Descendant of prophet Abraham [PBUH] can be downloaded from: http://www.harunyahya.com/books/faith/descendent/descendent_01.php)

'അല്ലഹു പറഞ്ഞു: 'മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം അനുസ്‌മരിക്കുക: ഇസ്‌റാഈല്‍ ഗോത്രമേ, എനിക്ക് മുമ്പ് വന്ന തൌറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും എനിക്ക് ശേഷം വരാനിരിക്കുന്ന അഹ്‌മദ് എന്ന് പേരുള്ള ദൂതനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ച് കൊണ്ടും നിങ്ങളിലേക്ക് വന്ന അല്ലാഹുവിന്റെ ദൂതനാണ്‌ ഞാന്‍. വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അദ്ദേഹം അവരുടെ അടുത്ത് വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ മാരണം തന്നെ. (സൂറഃ അസ്സ്വഫ്ഫ് 6) ഈസാ നബി അദ്ദേഹത്തിന്‌ ശേഷം വരാനിരിക്കുന്ന ദൂതന്റെ പേര്‌ പരിചയപ്പെടുത്തിയത് 'അഹ്‌മദ്' എന്നാണ്‌. ഖുര്‍ആന്‍ മുഴുവന്‍ പരിശോധിച്ചാലും, മുഹമ്മദ് നബിയെ പരാമര്‍ശിക്കുന്ന സൂക്തങ്ങള്‍ അദ്ദേഹത്തെ 'മുഹമ്മദ്' എന്നോ അല്ലെങ്കില്‍ 'പ്രവാചകന്‍' എന്ന് മാത്രമോ ആണ്‌ വിളിക്കുന്നത് എന്ന് കാണാം. മുഹമ്മദ് നബിയുടെ പേരായിട്ട് ഖുര്‍ആനില്‍ എവിടെയും 'അഹ്‌മദ്' എന്ന പദം ഉപയോഗിച്ചിട്ടേയില്ല. ഒരു ദൂതനെക്കുറിച്ച് സന്തോഷ വാര്‍ത്ത അറിയിക്കുന്ന ഒരു സൂക്തത്തില്‍ മാത്രം, ഒരിക്കലാണ്‌ ഈ പദം ഖുര്‍ആനില്‍ വന്നിരിക്കുന്നത്. അഹ്‌മദ് കൊണ്ടുദ്ദേശ്യം മുഹമ്മദ് നബിയാണ്‌ എന്ന ആശയത്തെ മാത്രമല്ല; അവസാന കാലത്ത് വരുന്ന മഹ്‌ദിയാണ്‌ എന്ന ആശയത്തെയും ഇത് പിന്തുണക്കുന്നു. അല്ലഹുവിന്നറിയാം. കൂടാതെ ഈസാ നബിയാണ്‌ ഈ ദൂതന്റെ പേര്‌ പറയുന്നത് എന്നത് ഈ വീക്ഷണത്തിന്റെ മറ്റൊരു തെളിവാണ്‌.)

ഞന്‍ തന്നെയാണ്‌ അഹ്‌മദും മുഹമ്മദും എന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം) എന്നിരിക്കെ ഈസാ നബി പ്രവചിച്ച അഹ്‌മദ് എന്ന് പേരുള്ള ദൂതന്‍ മറ്റൊരാളായിരിക്കാന്‍ തീരേ സാദ്ധ്യതയില്ല. ഇതാണ്‌ ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അംഗീകരിച്ച കാഴ്ചപ്പാട്. എന്നാല്‍ ഹാറൂന്‍ യഹ്‌യാ മഹ്‌ദിയെക്കുറിച്ച് പറയുന്നത് അദ്ദേഹം അല്ലാഹുവിനാല്‍ അയക്കപ്പെട്ട ഒരു ദൂതനായിരിക്കുമെന്നാണ്‌. വരാനിരിക്കുന്ന മഹ്‌ദിയുടെ പേര്‌ നബി തിരുമേനിയുടെ പേര്‌ തന്നെ ആയിരിക്കുമെന്ന് ഹദീസുകളില്‍ കാണാം. പക്ഷെ അദ്ദേഹം റസൂല്‍ ആയിരിക്കുമെന്നല്ല; ഇമാം ആയിരിക്കുമെന്ന് മാത്രമാണ്‌ നബി വ്യക്തമാക്കിയത്.

റസൂലും നബിയും

ഇസ്‌ലാമിന്റെ രണ്ട് സാങ്കേതിക പദങ്ങളായ നബി, റസൂല്‍ (പ്രവാചകന്‍, ദൂതന്‍) ഇവ തമ്മില്‍ വ്യത്യാസമുണ്ടോ എന്നത് സംബന്ധിച്ച് ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ നബിക്ക് ഉയര്‍ന്ന സ്ഥാനവും റസൂലിന്ന് അതിന്റെ താഴെയുള്ള സ്ഥാനവും കല്‍പ്പിക്കുന്നു. 'എല്ലാ റസൂലും നബിയല്ല; എല്ലാ നബിയും റസൂലാണ്‌' എന്നതാണിവരുടെ സമവാക്യം. മറ്റു ചിലര്‍, റസൂലിന്ന് ഉയര്‍ന്ന സ്ഥാനവും നബിക്ക് അതിന്ന് താഴെയുള്ള സ്ഥാനവും കല്‍പ്പിക്കുന്നു. 'എല്ലാ നബിയും റസൂലല്ല; എന്നാല്‍ എല്ലാ റസൂലും നബിയാണ്‌' എന്നതാണിവരുടെ സമവാക്യം. പക്ഷെ, ഇവയൊന്നും ഖണ്ഡിതമായ തെളിവുകളാല്‍ സ്ഥാപിക്കുവാന്‍ ഇവരിലാര്‍ക്കും സാധിച്ചിട്ടില്ല.

റശാദ് ഖലീഫയുടെയും ഹാറൂന്‍ യഹ്‌യായുടെയും അഭിപ്രായത്തില്‍ 'പുതിയ ഗ്രന്‍ഥവുമായി വരുന്നയാള്‍ ദൂതനും പ്രവാചകനുമാണ്‌. നിലവിലുള്ള ഗ്രന്‍ഥം പ്രബോധനം നടത്താന്‍ വരുന്നയാള്‍ ദൂതന്‍ മാത്രമാണ്‌ പ്രവാചകനല്ല.'

എന്നാല്‍, ഗ്രന്‍ഥം നല്‍കപ്പെട്ടിട്ടില്ലാത്ത ഹാറൂനിനെ നബിയെന്ന് വിളിച്ചിട്ടുണ്ടെന്നിരിക്കെ, ഈ നിര്‍വ്വചനം എങ്ങനെയാണ്‌ ശരിയാവുക എന്ന ചോദ്യത്തിന്‌ റശാദ് അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയ മറുപടി ഖുര്‍ആന്‍ 37/117 ആണ്‌. وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ 'അവരിരുവര്‍ക്കും (മൂസാ, ഹാറൂന്‍) നാം വ്യക്തമായ ഗ്രന്‍ഥം നല്‍കി.' അതായത് അല്ലാഹു തൌറാത്ത് നല്‍കിയത് മൂസാ നബിക്ക് മാത്രമാണെന്ന വിശ്വാസം ശരിയല്ല; അവരിരുവര്‍ക്കുമാണ്‌ തൌറാത്ത് നല്‍കപ്പെട്ടത് എന്ന്.

ഇതാണ്‌ മറുപടിയെങ്കില്‍ പ്രവാചകന്‍മരുടെ എണ്ണം നിരവധി കോടികളാണെന്ന് ഇവര്‍ സമ്മതിക്കേണ്ടി വരും. കാരണം, ഖുര്‍ആനില്‍ ഇങ്ങനെയും ചില വചനങ്ങളുണ്ട്. الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ وَإِنَّ فَرِيقًا مِنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ നാം ഗ്രന്‍ഥം നല്‍കിയിട്ടുള്ളവരാരോ അവര്‍ തങ്ങളുടെ മക്കളെ തിരിച്ചറിയും പ്രകാരം അദ്ദേഹത്തെ (മുഹമ്മദ് നബിയെ) തിരിച്ചറിയുന്നു. അവരില്‍ ഒരു വിഭാഗം അറിഞ്ഞു കൊണ്ട് സത്യം മറച്ചുവയ്ക്കുകയാകുന്നു. (ഖുര്‍ആന്‍ 2/146. കൂടാതെ 2/121; 6/20,6/89, 6/114; 13/36; 28/52; 29/47 എന്നിവയും കാണുക.) അപ്പോള്‍ ഗ്രന്‍ഥം നല്‍കപ്പെട്ടവരായിട്ട് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നവര്‍ ഇവരുടെ വാദമനുസരിച്ച് പ്രവാചകന്‍മാരാകേണ്ടതാണ്‌. അങ്ങനെ വരുമ്പോള്‍ അഹ്‌ലുല്‍ കിതാബിലെ മുഴുവന്‍ അംഗങ്ങളും പ്രവാചകന്‍മാരായിരിക്കും. മാത്രമല്ല; അല്ലാഹുവിന്റെ പ്രവാചകന്‍മാരില്‍ ചിലര്‍ സത്യം മനസ്സിലാക്കിയിട്ടും അത് മറച്ചുവയ്ക്കുന്നവരായിരുന്നു എന്ന് കൂടി ഇവര്‍ വാദിക്കേണ്ടി വരും. 'പറയുക: അല്ലഹുവിന്‌ മേല്‍ വ്യാജം ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല. (ഖുര്‍ആന്‍ 10/69)

പ്രവാചകന്‍മാര്‍ എന്നാല്‍ ഗ്രന്‍ഥം നല്‍കപ്പെട്ടവരാണ്‌ എന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാദ്ധ്യമല്ല. കാരണം, ദൂതന്‍മാരെ പരിചയപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നത് കാണുക: لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി നാം ദൂതന്‍മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം ഗ്രന്‍ഥവും ത്രാസും ഇറക്കിയിരിക്കുന്നു. (57/27)

മുഹമ്മദ് നബിയെ ആശ്വസിപ്പിക്കുന്ന ഒരു സൂക്തം കാണുക: فَإِنْ كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِنْ قَبْلِكَ جَاءُوا بِالْبَيِّنَاتِ وَالزُّبُرِ وَالْكِتَابِ الْمُنِيرِ അവര്‍ നിന്നെ കളവാക്കുന്നുവെങ്കില്‍ നിന്റെ മുന്‍ഗാമികളായ, വ്യക്തമായ ദൃഷ്ടാന്തങ്ങളും ഏടുകളും പ്രകാശിക്കുന്ന ഗ്രന്‍ഥങ്ങളും കൊണ്ട് വന്ന, ദൂതന്‍മാരും കളവാക്കപ്പെട്ടിട്ടുണ്ട്. (ഖുര്‍ആന്‍ 3/184, 35/25) ഗ്രന്‍ഥങ്ങള്‍ കൊണ്ട് വന്നവരെ ഇവിടെ നബി എന്നല്ല; റസൂല്‍ എന്നാണ്‌ പരിചയപെടുത്തിയത്. റശാദ് ഖലീഫയും അദ്ദേഹത്തെ കോപ്പിയടിച്ചുകൊണ്ട് ഹാറൂന്‍ യഹ്‌യായും പറയുന്നത് പോലെയല്ല അല്ലാഹു പറഞ്ഞിട്ടുള്ളത്. നമുക്ക് അല്ലാഹുവിന്റെ വാക്കുകളെ അവലംബിക്കാം.

ഖുര്‍ആന്‍ 2/246-247 സൂക്തങ്ങളില്‍ ഇസ്‌റാഈല്യര്‍ അവരുടെ നബിയോട് ഒരു രാജാവിനെ നിശ്ചയിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടതും അതനുസരിച്ച് രാജാവ് നിശ്ചയിക്കപ്പെട്ടതും വിവരിക്കുന്നുണ്ട്. ഇവരുടെ മേല്‍ പറഞ്ഞ വാദം ശരിയാണെങ്കില്‍ ഈ പറയപ്പെട്ട നബി ആരാണ്‌? അദ്ദേഹത്തിന്‌ നല്‍കപ്പെട്ട ഗ്രന്‍ഥം ഏതാണ്‌?

ദൂതന്‍, പ്രവാചകന്‍ എന്നിവ പരസ്പരം മാറി ഉപയോഗിക്കാവുന്ന രണ്ട് സാങ്കേതിക പദങ്ങളായിട്ടാണ്‌ ഖുര്‍ആന്‍ പരിചയപെടുത്തുന്നത്. ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ സൂക്തങ്ങള്‍ ഇതിന്ന് തെളിവാണ്‌. ഖുര്‍ആന്‍ 2/177 ല്‍ അല്ലഹുവിലും അന്ത്യനാളിലും മലക്കുകളിലും ഗ്രന്‍ഥങ്ങളിലും 'പ്രവാചകന്‍മാരിലും' വിശ്വസിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ഖുര്‍ആന്‍ 4/136, 2/285 സൂക്തങ്ങളില്‍ അല്ലാഹു, മലക്കുകള്‍, ഗ്രന്‍ഥങ്ങള്‍, 'ദൂതന്‍മാര്‍' ഇവയില്‍ വിശ്വസിക്കാനാണ്‌ നിര്‍ദ്ദേശം. പ്രവാചകന്‍, ദൂതന്‍ ഇവ രണ്ടും പര്യായപദങ്ങള്‍ പോലെ ഉപയോഗിക്കാമെന്നാണല്ലോ ഇതിന്നര്‍ത്ഥം. അപ്പോള്‍ മുഹമ്മദ് (സ) അന്ത്യപ്രവാചകനാണെങ്കില്‍ അതിന്നര്‍ത്ഥം അദ്ദേഹം അന്ത്യദൂതന്‍ കൂടി ആയിരിക്കുമെന്നാണ്‌. മുഹമ്മദ് നബിയും കൂടെ മറ്റു ദൂതന്‍മാരും പരാമര്‍ശിക്കപ്പെടുന്ന മുഴുവന്‍ സൂക്തങ്ങളും പരിശോധിച്ചാല്‍ 'മുഹമ്മദ് നബിയും അദ്ദേഹത്തിന്ന് മുമ്പുള്ള ദൂതന്‍മാരും എന്ന പ്രയോഗമല്ലാതെ ശേഷമുള്ള ദൂതന്‍/മാര്‍ എന്ന പ്രയോഗം ഒരിടത്തം കാണാന്‍ സാദ്ധ്യമല്ല. അല്ലാഹു എന്തിനാണ്‌ ഇക്കാര്യത്തില്‍ ഇത്ര വലിയ സൂക്‌ഷമത പാലിച്ചത്?

ഉഹ്‌ദ് യുദ്ധ വേളയില്‍ നബി (സ) കൊല്ലപ്പെട്ടുവെന്ന കംവദന്തി പരന്നപ്പോള്‍ അതിന്ന് മറുപടിയായി ഇറങ്ങിയ സൂക്തമാണല്ലോ ഖുര്‍ആന്‍ 3/144. 'മുഹമ്മദ് ഒരു ദൂതന്‍ അല്ലാതെയല്ല/ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. എന്നിരിക്കെ അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞോടുകയാണോ?'

ഇവരുടെ വാദം ശരിയാണെങ്കില്‍, മുഹമ്മദ് താഴ്ന്ന പടിയിലുള്ള വെറുമൊരു ദൂതന്‍ മാത്രമാണ്‌. ഉയര്‍ന്ന പ്രവാചകത്വ പദവി അദ്ദേഹത്തിന്ന് ലഭിച്ചിട്ടില്ല എന്നായിരിക്കും ഇതിന്നര്‍ത്ഥം. ഇങ്ങനെ ഒരു ദുരര്‍ത്ഥം ഇതിന്ന് വന്നു ചേരാതിരിക്കണമെങ്കില്‍ അല്ലാഹു പറയേണ്ടിയിരുനത്: 'മുഹമ്മദ് ഒരു ദൂതനും പ്രവാചകനും അല്ലാതെയല്ല' എന്നായിരുന്നില്ലേ? ചുരുങ്ങിയത് 'ഒരു പ്രവാചകന്‍ അല്ലാതെയല്ല' എന്നെങ്കിലും പറയേണ്ടിയിരുന്നില്ലേ? അതോടൊപ്പം ഈ സൂക്തത്തില്‍ മുഹമ്മദിന്ന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞു പോയിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ ശേഷം വരാനിരിക്കുന്ന ദൂതന്‍മാരെക്കുറിച്ച് ഒന്നും പറയുന്നുമില്ല. വരാനുണ്ടായിരുന്നുവെങ്കില്‍ അത് സൂചിപ്പിക്കുവാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭമായിരുന്നില്ലേ ഇത്? 'മുഹമ്മദിന്ന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞു പോയിട്ടുണ്ടെന്നത് പോലെ ഇനിയും ദൂതന്‍/മാര്‍ വരാനുമുണ്ട്' എന്ന് പറയുമ്പോഴല്ലേ 'അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞോടുകയാണോ' എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുക?

അല്ലാഹുവിനാല്‍ അയക്കപ്പെട്ട എല്ലാവരും തുല്യരല്ല. അല്ലാഹു പറയുന്നു: 'ആ ദൂതന്‍മാരില്‍ ചിലരെ ചിലരേക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവരില്‍ അല്ലാഹു ഭാഷണം നടത്തിയവരുണ്ട്. അവരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ ഉയര്‍ന്ന പദവികള്‍ നല്‍കിയിരിക്കുന്നു. മര്‍യമിന്റെ പുത്രന്‍ ഈസായ്ക്ക് നാം വ്യക്തമയ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും അദ്ദേഹത്തെ പരിശുദ്ധാത്മാവ് കൊണ്ട് ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.' (ഖുര്‍ആന്‍ 2/253) ഈ സൂക്തത്തില്‍ 'ദൂതന്‍മാര്‍' എന്ന പദമാണ്‌ ഉപയോഗിച്ചത്. എന്നിട്ട് പരാമര്‍ശിച്ചവരില്‍ (അല്ലാഹു ഭാഷണം നടത്തിയ) മൂസാ, പിന്നെ ഈസാ എന്നിവരെ കാണാം. ഇരുവരും ഗ്രന്‍ഥം നല്‍കപ്പെട്ടവരാണ്‌.

മറ്റൊരു സുക്തം കാണുക: 'ചില പ്രവാചകന്‍മാരെ ചിലരേക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. ദാവൂദിന്ന് നാം സബൂര്‍ നല്‍കിയിരിക്കുന്നു.' (ഖുര്‍ആന്‍ 17/55) ഈ സൂക്തത്തില്‍ 'പ്രവാചകന്‍മാര്‍' എന്ന പദമാണ്‌ ഉപയോഗിച്ചത്. എന്നിട്ട് ദാവൂദിന്ന് സബൂര്‍ എന്ന ഗ്രന്‍ഥം നല്‍കിയതായി പറയുന്നു. റസൂലും നബിയും തമ്മിലുണ്ടെന്ന് ഇവര്‍ പറയുന്ന വ്യത്യാസം സാധുവായിരുന്നുവെങ്കില്‍ ഒന്നാമത്തെ സൂക്തത്തില്‍ ഗ്രന്‍ഥം നല്‍കപ്പെട്ടിട്ടില്ലാത്തവരുടെ പേരാണ്‌ പറയേണ്ടിയിരുന്നത്. ഒരു കാര്യം അറിയിക്കുന്നതിന്ന് ഒരിടത്ത് 'ദൂതന്‍മാര്‍' എന്നും മറ്റൊരിടത്ത് 'പ്രവാചകന്‍മാര്‍' എന്നും പ്രയോഗിച്ചിരിക്കുന്നു എന്ന് മാത്രമേ ഈ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു.

ശഹാദത്ത് കലിമയില്‍ നിന്ന് 'മുഹമ്മദുര്‍റസൂലുല്ലാഹ്' മുറിച്ചു മാറ്റിയ ആളാണ്‌ റശാദ് ഖലീഫ. 'ദീന്‍ അല്ലാഹുവിന്ന് മാത്രമായിരിക്കണ'മെന്ന ഖുര്‍ആന്‍ വാക്യമാണിതിന്ന് ആധാരമായി അദ്ദേഹം സ്വീകരിച്ചത്. ഇങ്ങനെയുള്ള ഒരാള്‍ക്ക് ഹദീസുകള്‍ പൈശാചിക കൃതികളായി തോന്നുന്നതില്‍ അല്‍ഭുതത്തിന്നവകാശമില്ല. എന്നാല്‍, ഹാറൂന്‍ യഹ്‌യാ ഹദീസ് അംഗീകരിക്കുന്ന, അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ പെട്ട ആളാണ്‌. ഇനി റസൂലും നബിയും രണ്ടാണെന്ന് നാം സമ്മതിച്ചു കൊടുത്താലും അദ്ദേഹം രക്ഷപ്പെടുകയില്ല. കാരണം, റസൂല്‍ (സ) പറയുന്നു: إِنَّ الرِّسَالَةَ وَالنُّبُوَّةَ قَدِ انْقَطَعَتْ فَلاَ رَسُولَ بَعْدِى وَلاَ نَبِىَّ ദൌത്യവും പ്രവാചകത്വവും അവസാനിച്ചിരിക്കുന്നു. എനിക്ക് ശേഷം ദൂതനോ പ്രവാചകനോ ഇല്ല. (തിര്‍മിദി, അഹ്‌മദ്)

മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്നും എന്നാല്‍ അന്ത്യദൂതനല്ലെന്നും വദിച്ചാല്‍ അതും പ്രവാചകത്വപരിസമാപ്‌തിയുടെ നിഷേധം തന്നെയാണ്‌. (അവസാനിച്ചു)

കെ.കെ. ആലിക്കോയ

* ഈ ലേഖനം (പൂര്‍ണ്ണമായും) പി.ഡി.എഫ്. ഫയലായി ലഭിക്കുവാന്‍: CLICK HERE
* ഈ ലേഖനം ബോധനം ​ദ്വൈമാസിക 2010 നവംബര്‍-ഡിസംബര്‍ ലക്കത്തില്‍ വായിക്കാം: CLICK HERE
* English version of this article

ഖാദിയാനിസം, റശാദ് ഖലീഫ, ഹാറൂന്‍ യഹ്‌യാ: അന്ത്യപ്രവാചകനും അന്ത്യദൂതനും -2

ആദ്യം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം  ​വായിക്കുക.

ശരീഅത്ത് വാഹകനായ അന്ത്യപ്രവാചകനും അന്ത്യ ദൂതനും


നബിയും റസൂലും തുല്യമായ രണ്ട് സാങ്കേതിക പദങ്ങളായിട്ടാണ്‌ ഖാദിയാനികള്‍ പരിഗണിക്കുന്നത്. അതോടൊപ്പം, 'ശരീഅത്ത്‌വാഹകനായ അന്ത്യപ്രവാചകനും അന്ത്യദൂതനുമാണ്‌ മുഹമ്മദ് നബി'യെന്നും പുതിയ ശരീഅത്തില്ലാത്ത പ്രവാചകന്‍മാര്‍ മാത്രമേ മുഹമ്മദ് നബിക്ക് ശേഷം വരുകയുള്ളുവെന്നും അവര്‍ വിശ്വസിക്കുന്നു. ഈ വാദത്തിലെ രണ്ട് ഘടകങ്ങള്‍ക്കും വ്യക്തമായ തെളിവ് സമര്‍പ്പിക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഒന്നാമത്തേത് അവര്‍ തന്നെ സമ്മതിക്കുന്നത് കാണുക: എനിക്ക് ശേഷം ന്യായപ്രമാണത്തോടും എന്നോടുള്ള തുടര്‍ച്ച കൂടാതെ സ്വതന്ത്രമായ ദൌത്യത്തോട് കൂടിയ ഒരു പ്രവാചകന്‍ ഉണ്ടാകുന്നതല്ല' എന്ന് തിരുമേണി വ്യക്തമായി പറഞ്ഞിരുന്നില്ലെന്നത് വാസ്തവം തന്നെ. (പേജ് 347, അന്നുബുവ്വത്തു ഫില്‍ ഇസ്‌ലാം, മൌലാനാ അബ്ദുല്ലാ സാഹിബ് H.A)

അതെ; എനിക്ക് ശേഷം ഒരു നബിയും ഉണ്ടാവില്ലെന്ന ഉപാധിരഹിതമായ പ്രസ്താവന മാത്രമാണ്‌ നബി നടത്തിയിട്ടുള്ളത്. അദ്ദേഹം പറഞ്ഞു:
إِنَّ مَثَلِى وَمَثَلَ الأَنْبِيَاءِ مِنْ قَبْلِى كَمَثَلِ رَجُلٍ بَنَى بَيْتاً فَأَحْسَنَهُ وَأَجْمَلَهُ ، إِلاَّ مَوْضِعَ لَبِنَةٍ مِنْ زَاوِيَةٍ ، فَجَعَلَ النَّاسُ يَطُوفُونَ بِهِ وَيَعْجَبُونَ لَهُ ، وَيَقُولُونَ هَلاَّ وُضِعَتْ هَذِهِ اللَّبِنَةُ قَالَ فَأَنَا اللَّبِنَةُ ، وَأَنَا خَاتِمُ النَّبِيِّينَ
'എന്റെയും എനിക്ക് മുമ്പുള്ള പ്രവാചകന്‍മാരുടെയും ഉപമ ഇപ്രകാരമാകുന്നു: ഒരാള്‍ ഒരു വീട് പണിതു. അത് നല്ലതും സുന്ദരവുമാക്കി. എന്നാല്‍ ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവായിരുന്നു. ജനം ആ ഭവനം ചുറ്റിനടന്ന് കാണുകയും അല്‍ഭുതപ്പെടുകയും ചെയ്യുന്നതോടൊപ്പം അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നു: ഈ കല്ല്‌ എന്താണ്‌ വയ്ക്കാതിരുന്നത്? നബി പറഞ്ഞു: ആ കല്ല്‌ ഞാനാണ്‌; ഞാന്‍ ഖാത്തമുന്നബിയ്യീന്‍ (അന്ത്യപ്രവാചകന്‍) ആണ്‌. (ബുഖാരി, അഹ്‌മദ്)
ഖാത്തമുന്നബിയ്യീന്‍ എന്നതിന്ന് അന്ത്യപ്രവാചകന്‍ എന്നതല്ലാത്ത ഒരു വിവര്‍ത്തനവും ഈ സന്ദര്‍ഭത്തോട് യോജിക്കുകയില്ല.

എങ്കിലും ഖാദിയാനികളുടെ വിചിത്രമായ വ്യാഖ്യാനം ഇപ്രകാരമാണ്‌: 'മുഹമ്മദ് നബി പ്രവാചകന്‍മാരുടെ മുദ്രയാണ്‌. അദ്ദേഹത്തിന്റെ മുദ്രയോട് കൂടിയല്ലാതെ ഇനിയൊരു പ്രവാചകന്‍ വരുകയില്ല.'

പ്രവാചകന്‍ നടത്തിയ അര്‍ത്ഥശങ്കക്കിടമില്ലാത്ത പ്രസ്താവനയുടെ വെളിച്ചത്തില്‍ അവരുടെ ഈ വാദത്തെ വിലയിരുത്താന്‍ നമുക്ക് സാധിക്കുന്നുണ്ടല്ലോ. ബനൂ ഇസ്‌റാഈലിലെ അവസാനത്തെ പ്രവാചകനായതിനാല്‍ ഈസ നബിയെ خَاتَمُ أَنْبِيَاءِ بَنِي إِسْرَائِيل (ഖാതമു അന്‍ബിയാഇ ബനീ ഇസ്‌റാഈല്‍) എന്ന് ഇമാം ഇബ്‌നു കസീര്‍ വിശേഷിപ്പിച്ചിരിക്കുന്നു. ഖുര്‍ആന്‍ 61/6 ന്ന് അദ്ദേഹമെഴുതിയ വ്യാഖ്യാനം കാണുക. ഖാദിയാനീ വാദം ശരിയായിരുന്നുവെങ്കില്‍ ആ സമുദായത്തില്‍, ഇസാ നബിയുടെ മുദ്രയുമായി, പിന്നീട് പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടാകണമല്ലോ. അല്ലെങ്കില്‍ തന്നെ ഈസാ നബിയെ അല്ലല്ലോ; മൂസാ നബിയെ അല്ലേ 'ഖാതമു അന്‍ബിയാഇ ബനീ ഇസ്‌റാഈല്‍' എന്ന് വിളിക്കേണ്ടിയിരുന്നത്? കാരണം, അദ്ദേഹത്തിന്റെ ശരീഅത്തും കിതാബും അംഗീകരിക്കുന്നവരായിരുന്നുവല്ലോ ആ സമുദായത്തില്‍ വന്ന ഈസാ നബി വരെയുള്ള മുഴുവന്‍ പ്രവാചകന്‍മാരും. ഈ വാദമനുസരിച്ചാകുമ്പോള്‍ കുറേ ഖാതമുന്നബിയ്യീനുകള്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും. പക്ഷെ, ആ പേരില്‍ ഒരു നബിയെ മാത്രമേ അല്ലാഹു പരിചയപ്പെടുത്തിയിട്ടുള്ളു. ഈസാ നബിയെ 'ഖാതമു അന്‍ബിയാഇ ബനീ ഇസ്‌റാഈല്‍' എന്ന് ഇമാം ഇബ്‌നു കസീര്‍ വിശേഷിപ്പിച്ചത് ഇതിന്നെതിരല്ല.

മറ്റൊരു ഹദീസ് കാണുക:
مَثَلِى فِى النَّبِيِّينَ كَمَثَلِ رَجُلٍ بَنَى دَاراً فَأَحْسَنَهَا وَأَكْمَلَهَا وَأَجْمَلَهَا وَتَرَكَ مِنْهَا مَوْضِعَ لَبِنَةٍ فَجَعَلَ النَّاسُ يَطُوفُونَ بِالْبِنَاءِ وَيَعْجَبُونَ مِنْهُ وَيَقُولُونَ لَوْ تَمَّ مَوْضِعُ تِلْكَ اللَّبِنَةِ وَأَنَا فِى النَّبِيِّينَ مَوْضِعُ تِلْكَ اللَّبِنَةِ പ്രവാചകന്‍മാര്‍ക്കിടയില്‍ എന്റെ ഉപമ വീട് നിര്‍മ്മിച്ച ഒരാളുടേത് പോലെയാകുന്നു. അയാള്‍ ആ വീട് നന്നാക്കുകയും പൂര്‍ത്തിയാക്കുകയും എന്നാല്‍ ഒരു കല്ലിന്റെ സ്ഥാനം കല്ല്‌ വയ്ക്കാതെ ഒഴിച്ചിടുകയും ചെയ്തു. ജനം ആ ഭവനം ചുറ്റിക്കാണുകയും ആശ്ചര്യപ്പെടുകയും ചെയ്തു. ഈ കല്ലിന്റെ സ്ഥാനം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ എന്ന് അവര്‍ പറയുമായിരുന്നു. പ്രവാചകന്‍മാര്‍ക്കിടയില്‍ ആ കല്ലിന്റെ സ്ഥാനം ഞാനാകുന്നു. (അഹ്‌മദ്, തിര്‍മിദി)

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: فَأَنَا مَوْضِعُ اللَّبِنَةِ جِئْتُ فَخَتَمْتُ الأَنْبِيَاءَ ആ കല്ലിന്റെ സ്ഥാനം ഞാനാണ്‌; ഞാന്‍ വന്നു, ഞാന്‍ പ്രവാചകന്‍മാരെ പൂര്‍ത്തീകരിച്ചു/ അവസാനിപ്പിച്ചു. (മുസ്‌ലിം)

'ഖതമ'യ്ക്ക് അവസാനിപ്പിച്ചു എന്ന ഒരര്‍ത്ഥം ഉണ്ടായിരുന്നില്ലെങ്കില്‍, ഖാദിയാനികള്‍ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ പരിഭാഷയുടെ അവസാനത്തില്‍ ഉള്ള 'ദുആഉ ഖത്‌മില്‍ ഖുര്‍ആന്‍' എന്ന തലക്കെട്ടിലുള്ള പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യമെന്താണ്‌? ഖുര്‍ആനിന്‌ മുദ്ര വയ്ക്കുന്ന പ്രാര്‍ത്ഥന എന്ന് തന്നെയാണോ? അല്ലെങ്കില്‍ ഖുര്‍ആനിന്റെ മുദ്രയുമായി ഇനിയും ഗ്രന്‍ഥങ്ങള്‍ വരുമെന്നാണോ?

മുഹമ്മദ് നബി അന്ത്യപ്രവാചകനാണ്‌ എന്ന കാര്യം ഖാദിയാനികള്‍ക്ക് സ്വീകാര്യമല്ലെങ്കിലും റശാദ് ഖലീഫയും ഹാറൂന്‍ യഹ്‌യായും ഇതംഗീകരിക്കുന്നുണ്ട്. റശാദ് ഖലീഫ ഖുര്‍ആന്‍ 33/40 വിവര്‍ത്തനം ചെയ്തത് ഇങ്ങനെയാണ്‌. Muhammad was not the father of any man among you. He was a messenger of God and the final prophet. God is fully aware of all things. (മുഹമ്മദ് നിങ്ങളില്‍ പെട്ട ഒരു പുരുഷന്റെയും പിതാവല്ല. അദ്ദേഹം ദൈവത്തിന്റെ ദൂതനും അന്ത്യപ്രവാചകനും ആകുന്നു. അല്ലാഹു എല്ലാം അറിയുന്നവനാകുന്നു.) ഇതിന്ന് കൊടുത്ത അടിക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: മുഹമ്മദ് നബിയുടെ വ്യക്തമായ നിര്‍വ്വചനമിതാണെങ്കിലും അദ്ദേഹം അന്ത്യപ്രവാചകനും അന്ത്യദൂതനുമാണെന്നാണ്‌ മിക്ക മുസ്‌ലിംകളും കരുതുന്നത്.'

ഈ ആശയം ഹാറൂന്‍ യഹ്‌യായുടെ THE PROPHET MUHAMMAD (SAAS) എന്ന കൃതിയുടെ ആമുഖത്തില്‍ കാണാം: As a verse of the Quran reveals, "... Muhammad is the messenger of Allah and the final seal of the prophets" (Surat al ahzab 40), the prophet Muhammad (SAAS) was sent to the mankind as the last prophet. (ഖുര്‍ആനിലെ ഒരു വചനം - മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരുടെ അവസാനത്തെ മുദ്രയുമാണ്‌' (അഹ്‌സാബ് 40) - വ്യക്തമാക്കുന്നത് പോലെ മുഹമ്മദ് (സ) മനുഷ്യരിലേക്കുള്ള അന്ത്യപ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.)



അന്ത്യപ്രവാചകനാണ്‌; അന്ത്യദൂതനല്ല

നബിയും റസൂലും (പ്രവാചകനും ദൂതനും) രണ്ടാണെന്ന വാദമാണ്‌ റശാദ് ഖലീഫക്കും ഹാറൂന്‍ യഹ്‌യായ്ക്കുമുള്ളത്. എല്ലാ റസൂലും നബിയല്ല; എന്നാല്‍ എല്ലാ നബിയും റസൂലാണ്‌ എന്നതാണ്‌ ഇവരുടെ സമവാക്യം. ഇവരുടെ വീക്ഷണത്തില്‍ മുഹമ്മദ് നബി അന്ത്യപ്രവാചകനാണ്‌. എന്നാല്‍ അന്ത്യദൂതനല്ല.

റശാദ് ഖലീഫ എഴുതുന്നു: 'ഖുര്‍ആനിലുള്ള മുഖ്യ പ്രവചനങ്ങളിലൊന്ന്, എല്ലാ പ്രവാചകന്‍മാരും വന്നതിന്ന് ശേഷം എല്ലാ വേദങ്ങളും ഇറക്കപെട്ടതിന്ന് ശേഷം ദൈവിക കരാറനുസരിച്ചുള്ള ദൂതന്‍ അയക്കപ്പെടുമെന്നതാണ്‌. (ഖുര്‍ആന്‍ വിവര്‍ത്തനം അപ്പെന്ഡിക്സ് മൂന്ന്) ഈ ദൂതന്‍ താന്‍ തന്നെയാണെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹം ദൂതനാണെന്നതിന്റെ തെളിവ് ഖുര്‍ആനിന്റെ അമാഷികതയുടെ തെളിവെന്ന നിലയില്‍ അദ്ദേഹമവതരിപ്പിച്ച 'ഖുര്‍ആനും 19 ന്റെ ഗുണിതവും' ആണത്രെ. അദ്ദേഹത്തിന്റെ കാലം വരെ ആര്‍ക്കും (ഖുര്‍ആന്‍ ഇറക്കപ്പെട്ട മുഹമ്മദ് നബിക്ക് പോലും) അറിഞ്ഞുകൂടാതിരുന്ന ഈ അല്‍ഭുത അടയാളം വെളിപ്പെടുത്തുവാനാണ്‌ ദൈവം തന്നെ നിയോഗിച്ചത് എന്നാണ്‌ റശാദിന്റെ വാദം. ഇങ്ങനെ ഒരു അമാനുഷികത ഖുര്‍ആനിനുണ്ടെങ്കില്‍ അത് ഖുര്‍ആനിലൂടെ തന്നെയോ മുഹമ്മദ് നബിയിലൂടെയോ അല്ലാഹുവിന്ന് വെളിപ്പെടുത്താമായിരുന്നുവല്ലോ. ഖുര്‍ആനിന്റെ അമാഷുകികത ഇസ്‌ലാമില്‍ സര്‍വ്വകാല പ്രസക്തിയുള്ള വിഷയമാണെന്നിരിക്കെ വിശേഷിച്ചും! കമ്പ്യൂട്ടര്‍ യുഗത്തില്‍ മാത്രമേ അദ്ദേഹമവതരിപ്പിച്ച ഗണിതം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു എന്നില്ല. അറബി ഭാഷ എഴുതാനും വായിക്കാനും അറിയുന്ന ആര്‍ക്കും പരിശോധിക്കാന്‍ സാധിക്കുന്നതാണിത്. അതിന്റെ പൊള്ളത്തരം ബോധ്യമാവുകയും ചെയ്യും. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചിലേടത്ത് മാത്രം ഒത്താല്‍ പോരല്ലോ.

എന്നാല്‍ റശാദ് ഖലീഫയുടെ കാര്യം വ്യത്യസ്തമാണ്‌. അദ്ദേഹം സ്വയം കണ്ടെത്തിയ പത്തൊമ്പതിന്റെ ഗുണിതത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം, നിലവിലുള്ള ഖുര്‍ആനിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നിടത്താണ്‌ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ ഒമ്പതാം അദ്ധ്യായത്തില്‍ 127 സൂക്തങ്ങള്‍ മാത്രമാണ്‌ ഉള്‍പ്പെടുത്തിയത്. അവസാനത്തെ രണ്ട് സൂക്തങ്ങള്‍ (9/128, 129) പ്രക്ഷിപ്തങ്ങളായ വ്യാജസൂക്തങ്ങളാണ്‌ (inserted false verses) എന്നാണ്‌ അദ്ദേഹത്തിന്റെ കണ്ടെത്തല്‍. (ഖുര്‍ആന്‍ വിവര്‍ത്തനം അപ്പെന്‍ഡിക്സ് 24) ഖുര്‍ആനിലെ മൊത്തം ആയത്തുകളുടെ എണ്ണം 19 ന്റെ ഗുണിതമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയുള്ള സര്‍ക്കസിന്റെ ഭാഗമായാണ്‌ ഈ രണ്ട് സൂക്തങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞത്. ഖുര്‍ആനിലെ സൂക്തങ്ങളുടെ മൊത്തം എണ്ണം 6236 ആണ്‌. ഇത് 19 ന്റെ ഗുണിതമല്ല. അപ്പോഴാണ്‌ ഖുര്‍ആനിന്റെ ഭാഗമായി എണ്ണാറില്ലാത്തതും വേണമെങ്കില്‍ എണ്ണാവുന്നതുമായ 112 ബിസ്‌മികള്‍ (ഒമ്പതാം അദ്ധ്യായത്തില്‍ ബിസ്‌മി ഇല്ല. ഒന്നാം അദ്ധ്യായത്തിലെ ബിസ്‌മി നേരത്തെത്തന്നെ ആ അദ്ധ്യായത്തിലെ ഒരു സൂക്തമായിട്ടാണ്‌ കണക്കാക്കുന്നത്.) അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. (6236 + 112 = 6348) ഇത് ചേര്‍ത്തിട്ടും രക്ഷയില്ലെങ്കിലോ? ഇതില്‍ നിന്ന് രണ്ട് കുറച്ചാല്‍ കിട്ടുന്ന സംഖ്യ (6346) 19 ന്റെ ഗുണിതമാണ്‌. എന്നാല്‍ പിന്നെ രണ്ട് സൂക്തങ്ങള്‍ വെട്ടിക്കുറക്കാം എന്ന് തീരുമനിച്ചു. അല്ലാഹുവിന്റെ ഗ്രന്‍ഥം വിശ്വാസയോഗ്യമല്ലെന്ന് വന്നാലും തന്റെ ഗണിതം ഒത്ത് വന്നതില്‍ അദ്ദേഹം സന്തോഷിച്ചിട്ടുണ്ടാവാം. അദ്ദേഹം ഖുര്‍ആനിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരുടെയോ കയ്യിലെ പാവയാണെന്ന് വരാനും സാദ്ധ്യതയുണ്ട്.

റശാദ് ഖലീഫ ഹദീസ് നിഷേധിയാണ്‌. അതിനാല്‍ മഹ്‌ദി വിശ്വാസം അംഗീകരിക്കുന്നില്ല. എന്നാല്‍, ഖുര്‍ആനില്‍ മഹ്‌ദിയുടെ അടയാളം വിവരിച്ചിരിക്കുന്നു എന്നാണ്‌ ഹാറൂന്‍ യഹ്‌യാ വാദിക്കുന്നത്. അതോടൊപ്പം, അന്ത്യനാളിന്റെ അടയാളങ്ങളും അത് പോലുമല്ലാത്ത പലതും മഹ്‌ദിയുടെ അടയാളങ്ങളാക്കി അവതരിപ്പിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയും ചെയ്തിരിക്കുന്നു. മഹ്‌ദിയുടെ പേര്‌ ഖുര്‍ആനില്‍ പറയപ്പെട്ടിട്ടില്ല. മഹ്‌ദിയെക്കുറിക്കുന്ന വ്യക്തമായ ഒരു സൂചനയും ഖുര്‍ആനിലില്ല. എന്നിരിക്കെ മഹ്‌ദിയുടെ അടയാളങ്ങള്‍ ഖുര്‍ആനില്‍ കാണപ്പെടാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് വ്യക്തമാണല്ലോ.

അദ്ദേഹത്തിന്റെ കണ്ടെത്തലിന്റെ ഒരുദാഹരണം കാണുക: ഖുര്‍ആന്‍ 54-ആം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ '(അന്ത്യ)സമയം അടുത്തിരിക്കുന്നു. ചന്ദ്രന്‍ പിളര്‍ന്നിരിക്കുന്നു' എന്ന പരാമര്‍ശത്തെ മഹ്‌ദിയുടെ അടയാളമായിട്ടാണ്‌ ഹാറൂന്‍ യഹ്‌യാ കാണക്കാക്കുന്നത്. നിരവധി ഹദീസുകളില്‍ വിവരിക്കപ്പെട്ടതനുസരിച്ച്, നബി(സ) മക്കയിലായിരുന്നപ്പോഴാണ്‌ ചന്ദ്രന്‍ പിളര്‍ന്നത്. ഇതാണ്‌ സര്‍വ്വരാലും അംഗീകരിക്കപ്പെട്ട വ്യാഖ്യാനം. എന്നാല്‍ ഹദീസ് വിശ്വാസിയയ ഹാറൂന്‍ യഹ്‌യാ വാദിക്കുന്നത് ചന്ദ്രന്‍ പിളര്‍ന്നത് 1969 ല്‍ ആണെന്നാണ്‌. അമേരിക്കന്‍ ഗഗനചാരികള്‍ ചന്ദ്രനില്‍ നിന്ന് അല്‍പം കോരിയെടുത്ത് ഭൂമിയിലേക്ക് കൊണ്ട് വന്ന സംഭവമാണ്‌ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്‌ വാദം. എന്നാല്‍ ഈ വാദം ആദ്യമുന്നയിച്ചത് ഹദീസ് നിഷേധിയായ റശാദ് ഖലീഫയാണ്‌. (അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം അപെന്‍ഡിക്സ് 25)
(തുടരും)
കെ.കെ. ആലിക്കോയ
അവസാന ഭാഗം 

* ഈ ലേഖനം (പൂര്‍ണ്ണമായും) പി.ഡി.എഫ്. ഫയലായി ലഭിക്കുവാന്‍: CLICK HERE
* ഈ ലേഖനം ബോധനം ​ദ്വൈമാസിക 2010 നവംബര്‍-ഡിസംബര്‍ ലക്കത്തില്‍ വായിക്കാം: CLICK HERE

Saturday, January 15, 2011

ഖാദിയാനിസം, റശാദ് ഖലീഫ, ഹാറൂന്‍ യഹ്‌യാ: അന്ത്യപ്രവാചകനും അന്ത്യദൂതനും -1

മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനും അന്ത്യദൂതനുമാണ്‌. അതിനാല്‍ അദ്ദേഹത്തിന്‌ ശേഷം ഒരു തരത്തിലുള്ള നബിയും റസൂലും വരുകയില്ല. ഇതാണ്‌ ലോക മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചില നുബുവ്വത്ത്‌വാദികളും രിസാലത്ത്‌വാദികളും രംഗത്ത് വന്നിട്ടുണ്ട്. ഇത്തരക്കാരില്‍ ചിലരെങ്കിലും അവരുടെ മുഖ്യ തെളിവായി ഉന്നയിക്കാറുള്ള ഒന്ന് ഖുര്‍ആന്‍ 3/81, 33/7 എന്നിവയുടെ സംയോജനമാണ്‌. സമീപകാല മുന്‍കാമികളായ ഖാദിയാനികള്‍, റശാദ് ഖലീഫ എന്നിവരെ പോലെ, ഇപ്പോള്‍ ഹാറൂന്‍ യഹ്‌യായും ഇതേ വഴിക്ക് തന്നെയാണ്‌ നീങ്ങുന്നത്. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മുമ്പായി, അന്ത്യ പ്രവാചകന്‍/ അന്ത്യദൂതന്‍ എന്നിവയെ സംബന്ധിച്ച് ഈ മൂന്ന് വിഭാഗത്തിന്റെയും കാഴ്‌ചപ്പാട് എന്താണെന്ന് നോക്കാം.

ഒന്ന്: ഖാദിയാനികളുടെ വിശ്വാസം: 1) പ്രവാചകന്‍, ദൂതന്‍ എന്നിവ സമാനമായ രണ്ട് സാങ്കേതിക പദങ്ങളാണ്‌. 2) പൊതുവായ അര്‍ത്ഥത്തില്‍ മുഹമ്മദ് നബി അന്ത്യപ്രവാചകനോ അന്ത്യദൂതനോ അല്ല. 3) നിയമവുമായി വരുന്ന അന്ത്യപ്രവാചകനും അന്ത്യദൂതനുമാണ്‌ മുഹമ്മദ്. 4) മുഹമ്മദ് നബിക്ക് ശേഷം ദൂതന്‍മാര്‍/ പ്രവാചകന്‍മാര്‍ വരാന്‍ സാദ്ധ്യതയുണ്ട്. 5) ഖുര്‍ആനിന്‌ ശേഷം പുതിയ വേദം വരുകയില്ല. 6) മുഹമ്മദ് നബി കൊണ്ട് വന്ന നിയമത്തിന്‌ ശേഷം പുതിയ നിയമം നല്‍കപ്പെടുകയില്ല. 7) മീര്‍സാ ഗുലാം അഹ്‌മദ് അല്‍ ഖാദിയാനീ മുഹമ്മദ് നബിക്ക് ശേഷം വന്ന പ്രവാചകനും ദൂതനുമാണ്‌. 8) മുഹമ്മദ് നബി പ്രവചിച്ച മഹ്‌ദിയാണ്‌ അദ്ദേഹം. 9) മുഹമ്മദ് നബി പ്രവചിച്ച മസീഹും അദ്ദേഹം തന്നെ. 10) മീര്‍സാക്ക് ശേഷം ഒരു തരത്തിലുള്ള പ്രവാചകനെയും ദൂതനെയും അവര്‍ പ്രതീക്ഷിക്കുന്നില്ല. (റഫറന്‍സ്: പല കൃതികള്‍.)

രണ്ട്: റശാദ് ഖലീഫയുടെ വിശ്വാസം: 1) പ്രവാചകന്‍, ദൂതന്‍ എന്നിവ വ്യത്യസ്തമായ രണ്ട് സാങ്കേതിക പദങ്ങളാണ്‌. 2) ഗ്രന്‍ഥം നല്‍കപ്പെട്ടവര്‍ക്കാണ്‌ പ്രവാചകന്‍മാര്‍ എന്ന് പറയുന്നത്. 3) എല്ലാ ദൂതന്‍മാര്‍ക്കും ഗ്രന്‍ഥം നല്‍കപ്പെട്ടിട്ടില്ല. 4) എല്ലാ പ്രവാചകന്‍മാരും ദൂതന്‍മാരാണ്‌. 5) എന്നാല്‍, എല്ലാ ദൂതന്‍മാരും പ്രവാചകന്‍മാരല്ല. 6) മുഹമ്മദ് അന്ത്യപ്രവാചകനാണ്‌. 7) ഖുര്‍ആനിന്‌ ശേഷം പുതിയ ഗ്രന്‍ഥം നല്‍കപ്പെടുകയില്ല. 8) മുഹമ്മദ് അന്ത്യദൂതനല്ല. 9) മുഹമ്മദിന്ന് ശേഷം ഒരു ദൂതന്‍ വരാന്‍ സാദ്ധ്യതയുണ്ട്. 10) ഖുര്‍ആന്‍ 3/81 ല്‍ പ്രവാചകന്‍മാരോട് വാങ്ങിയ കരാര്‍ ഈ ദൂതനെക്കുറിച്ചുള്ള പ്രവചനമാണ്‌. 11) ആ കരാറനുസരിച്ചുള്ള ദൂതന്‍ റശാദ് ഖലീഫയാണ്‌. (www.submission.org)

മൂന്ന്: ഹാറൂന്‍ യഹ്‌യായുടെ വിശ്വാസം: 1) പ്രവാചകന്‍, ദൂതന്‍ എന്നിവ വ്യത്യസ്തമായ രണ്ട് സാങ്കേതിക പദങ്ങളാണ്‌. 2) സ്വതന്ത്ര ശരീഅത്ത്/ ഗ്രന്‍ഥം നല്‍കപ്പെട്ടവര്‍ക്കാണ്‌ പ്രവാചകന്‍മാര്‍ എന്ന് പറയുന്നത്. (രണ്ടില്‍ ഏതാണ്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്ന് വ്യക്തമല്ല.) 3) എല്ലാ ദൂതന്‍മാര്‍ക്കും സ്വതന്ത്ര ശരീഅത്ത്/ ഗ്രന്‍ഥം നല്‍കപ്പെട്ടിട്ടില്ല. 4) എല്ലാ പ്രവാചകന്‍മാരും ദൂതന്‍മാരാണ്‌. 5) എന്നാല്‍, എല്ലാ ദൂതന്‍മാരും പ്രവാചകന്‍മാരല്ല. 6) മുഹമ്മദ് അന്ത്യപ്രവാചകനാണ്‌. 7) ഖുര്‍ആനിന്‌ ശേഷം പുതിയ ഗ്രന്‍ഥം നല്‍കപ്പെടുകയില്ല. 8) മുഹമ്മദ് അന്ത്യദൂതനല്ല. 9) മുഹമ്മദിന്ന് ശേഷം ഒരു ദൂതന്‍ വരാന്‍ സാദ്ധ്യതയുണ്ട്. 10) ഖുര്‍ആന്‍ 3/81 ഇല്‍ പ്രവാചകന്‍മാരോട് വാങ്ങിയ കരാര്‍ ഈ ദൂതനെക്കുറിച്ചുള്ള പ്രവചനമാണ്‌. 11) ഇതേ ദൂതനെക്കുറിച്ചാണ്‌ ഈസാ നബി സന്തോഷ വാര്‍ത്ത അറിയിച്ചതായി ഖുര്‍ആന്‍ 61/6 പറയുന്നത്. 12) വരാനിരിക്കുന്ന ഈ ദൂതന്റെ പേര്‌ അഹ്‌മദ് (ഖുര്‍ആന്‍ 61/6) എന്നായിരിക്കും. 13) മുഹമ്മദ് നബി (ഹദീസുകളില്‍) പ്രവചിച്ച മഹ്‌ദിയും ഈ ദൂതന്‍ തന്നെയാണ്‌. 14) മഹ്‌ദി താന്‍ മഹ്‌ദിയാണെന്നോ ദൂതനാണെന്നോ വാദിക്കുകയില്ല.

തന്റെ പുത്തന്‍ വാദങ്ങള്‍ സമര്‍ത്ഥിച്ചു കൊണ്ട് ഹാറൂന്‍ യഹ്‌യാ എഴുതുന്നു:
“One of the verses in the Qur’an pointing to the coming of Mahdi refers to “a messenger who will appear after Prophet Muhammad (may Allah bless him and grant him peace).
“Through this verse, Allah tells us that He has made a covenant with the prophets that they would believe in and help a messenger who will come after them:
“Remember when Allah made a covenant with the prophets: “Now that We have given you a share of the Book and Wisdom, and then a messenger comes to you confirming what is with you, you must believe in him and help him.” He asked, “Do you agree and undertake my commission on that condition?” They replied, “We agree.” He said, “Bear witness, then. I am with you as one of the witnesses.” (Surah Al ‘Imran, 81)
“The names of the prophets referred to in this verse, those reported to have made that covenant, are revealed in another verse:
“When We made a covenant with all the prophets—with you and with Nuh and Ibrahim and Musa and ‘Isa son of Maryam—We made a binding covenant with them. (Surat al-Ahzab, 7)
“It is revealed in the verse that a covenant has been made with Prophets “Noah, Abraham, Moses and Jesus” and with “Prophet Muhammad (may Allah bless him and grant him peace),” as the term “with you” implies.“This revelation in the verse shows that “this messenger whose coming is described is not Prophet Muhammad (may Allah bless him and grant him peace), but is a messenger who will come after the Prophet (may Allah bless him and grant him peace).” And Allah knows best. This messenger, whom Allah reveals will come after Prophet Muhammad (may Allah bless him and grant him peace), may well be “Mahdi,” the glad tidings of whose coming are related also in the sayings of our Prophet (may Allah bless him and grant him peace). And Allah knows best.“The way that the messenger whose coming has been promised has also received a promise of assistance from Jesus (pbuh), as reported in verse 7 of Surat al-Ahzab, further reinforces this view. That is because as we know, Prophet Jesus (pbuh) is reported in the hadith of the Prophet (may Allah bless him and grant him peace) as returning to Earth in the End Times and following and supporting Mahdi:
(Pages 76, 77 The Mahdi a Discendant porphet Abraham [PBUH] can be downloaded from: http://www.harunyahya.com/books/faith/descendent/descendent_01.php)

(മഹ്‌ദിയുടെ വരവിനെ സൂചിപ്പിക്കുന ഖുര്‍ആന്‍ സൂക്തങ്ങളിലൊന്നില്‍ അദ്ദേഹത്തെ മുഹമ്മദ് നബിക്ക് ശേഷം വരുന്ന ദൂതനായിട്ട് പരാമര്‍ശിച്ചിരിക്കുന്നു. ഈ വാക്യത്തിലൂടെ ഓരോ പ്രവാചകനോടും തങ്ങള്‍ക്ക് ശേഷം വരുന്ന ദൂതനെ വിശ്വസിക്കണമെന്നും സഹയിക്കണമെന്നും അല്ലാഹു കരാര്‍ വാങ്ങിയിട്ടുണ്ട് എന്ന കാര്യം അല്ലാഹു നമ്മോട് പറയുന്നു.

'അല്ലാഹു പ്രവാചകന്മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം അനുസ്മരിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഗ്രന്‍ഥവും തത്വജ്ഞാനവും നല്‍കുകയും അതിന്ന് ശേഷം നിങ്ങളുടെ പക്കലുള്ളതിനെ ശരിവയ്ക്കുന്ന ഒരു ദൂതന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്താല്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം. അല്ലാഹു ചോദിച്ചു: 'നിങ്ങള്‍ സമ്മതിക്കുകയും ഇക്കാര്യത്തിലുള്ള എന്റെ കരാര്‍ സ്വീകരിക്കുകയും ചെയ്തുവോ?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു.' അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ സാക്ഷികളാവുക. നിങ്ങളോടൊപ്പം സാക്ഷികളില്‍ ഞാനുമുണ്ടായിരിക്കും.' (ആലു ഇംറാന്‍: 81)

അല്ലാഹു കരാര്‍ വാങ്ങിയിട്ടുണ്ടെന്ന് ഈ സൂക്തം സൂചിപ്പിച്ച പ്രവാചകന്‍മാര്‍ ആരെല്ലാമാണെന്ന് മറ്റൊരു സൂക്തത്തില്‍ വെളിപെടുത്തിയിട്ടുണ്ട്.

"പ്രവാചകന്‍മാരില്‍ നിന്ന് -താങ്കളില്‍ നിന്നും നൂഹ്, ഇബ്‌റാഹീം, മുസാ, മര്‍യമിന്റെ പുത്രന്‍ ഈസാ എന്നിവരില്‍ നിന്നും- നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം അനുസ്മരിക്കുക. ശക്തമായ കരാര്‍ ഇവരില്‍ നിന്നും നാം വാങ്ങിയിരിക്കുന്നു". (അല്‍-അഹ്‌സാബ്:7)

നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരില്‍ നിന്നെന്ന പോലെ 'നിന്നില്‍ നിന്നും' എന്ന വാക്കിലൂടെ മുഹമ്മദ് നബിയില്‍ നിന്നും ഒരു കരാര്‍ അല്ലാഹു വാങ്ങിയതായി ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.

മേല്‍ സൂക്തത്തില്‍ പറഞ്ഞ വരാനിരിക്കുന്ന ദൂതന്‍ മുഹമ്മദ് നബിയല്ല. പ്രത്യുത അദ്ദേഹത്തിന്ന് ശേഷം വരുന്ന മറ്റൊരു ദൂതനാണ്‌. മുഹമ്മദ് നബിക്ക് ശേഷം വരുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുള്ള ഈ ദൂതന്‍ ഹദീസുകളില്‍ പ്രവചിക്കപ്പെട്ട മഹ്‌ദി ആയിരിക്കാന്‍ സാദ്ധ്യതയുണ്ട്. (അല്ലാഹു അഅ്‌ലം)

വരാനിരിക്കുന്ന ദൂതനെക്കുറിച്ച് പ്രവചനം വന്ന അതേ മാര്‍ഗ്ഗത്തില്‍ തന്നെ ഈസാ നബി അദ്ദേഹത്തെ സഹായിക്കുമെന്ന പ്രവചനവും വന്നിട്ടുണ്ട്. അഹ്‌സാബിലെ ഏഴാം സൂക്തം ഇത് ശരിവയ്ക്കുന്നു. കാരണം മുഹമ്മദ് നബിയുടെ ഹദീസുകളില്‍ അവസാന നാളുകളില്‍ ഭൂമിയിലേക്ക് തിരിച്ചു വന്ന് മഹ്‌ദിയെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നവനായിട്ടാണ്‌ ഈസാ നബിയെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്.)

ഹാറൂന്‍ യഹ്‌യായുടെ വാക്കുകളില്‍ നാം കണ്ടതുള്‍പ്പെടെ, ഈ മൂന്ന് വിഭാഗത്തിന്റെയും വാദങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് പരിശോധിക്കാം .അല്ലാഹു പ്രവാചകന്‍മാരോട്, അവര്‍ക്ക് ശേഷം വരാനിരിക്കുന്ന ദൂതനെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് വാങ്ങിയ ഒരു കരാറാണ്‌ ഖുര്‍ആന്‍ 3/81 ന്റെ പ്രമേയം. മുഹമ്മദ് നബിക്ക് മുമ്പായി അയക്കപ്പെട്ട പ്രവാചകന്‍മാരില്‍ നിന്നാണ്‌ കരാര്‍ വാങ്ങിയിട്ടുള്ളത്. ഇവരോടെല്ലാം വിശ്വസിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന ദൂതന്‍ മുഹമ്മദാണ്‌. ഇത് സംബന്ധിച്ച് പൂര്‍വ്വികരും ആധുനികരുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അല്‍ഭുതകരമാം വണ്ണം ഏകാഭിപ്രായക്കാരാണ്‌. മറ്റു പ്രവാചകന്‍മാരെല്ലാം നിര്‍ണ്ണിത ജനതയിലേക്കും കാലത്തേക്കും ദേശത്തേക്കും അയക്കപ്പെട്ടവരായതിനാല്‍, അവസാനം ആഗതനാകുന്ന ലോകപ്രവാചകനെ വിശ്വസിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്‌. ഇക്കാര്യം അവര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യണം. പൂര്‍വ്വവേദങ്ങളില്‍ മുഹമ്മദ് നബിയെക്കുറിച്ച് കാണപ്പെടുന്ന പ്രവചനങ്ങള്‍ ഈ കരാറിനെ ഓര്‍മ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പരമപ്രധാനമായ ഈ അവസ്ഥ സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തമാണ്‌ തങ്ങളുടെ വികലമായ രിസാലത്ത് വാദത്തിന്ന് ഉപോല്‍ബലകമായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍, ഈ സൂക്തത്തിന്റെ സന്ദേശം 'മുഹമ്മദ് നബിക്ക് ശേഷം ഒരു ദൂതന്‍ വരാനുണ്ട് എന്നായിരുന്നുവെങ്കില്‍, അക്കാര്യം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുള്‍പ്പെടെ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ വ്യക്തമാക്കുമായിരുന്നു. മത്രമല്ല; രിസാലത്ത് വിശ്വാസത്തിന്റെ ബാലപാഠങ്ങളില്‍ തന്നെ മുസ്‌ലിം ലോകം അത് പഠിക്കുകയും, ഒരു റസൂലിനെ അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെയൊന്ന് ഇസ്‌ലാമിക ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്‌ ഖുര്‍ആന്‍ 3/81 ന്റെ വ്യാഖ്യാനമായി ഖുര്‍ആന്‍ 33/7 നെ ഇവര്‍ ദുരുപയോഗപ്പെടുത്തുന്നതിനെ നാം വിലയിരുത്തേണ്ടത്.
وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنْكَ وَمِنْ نُوحٍ وَإِبْرَاهِيمَ وَمُوسَى وَعِيسَى ابْنِ مَرْيَمَ وَأَخَذْنَا مِنْهُمْ مِيثَاقًا غَلِيظًا പ്രവാചകന്‍മാരില്‍ നിന്ന് - നിന്നില്‍ (മുഹമ്മദ്) നിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസബ്നു മര്‍യം എന്നിവരില്‍ നിന്നും - നാം അവരുടെ കരാര്‍ വാങ്ങിയ സന്ദര്‍ഭം അനുസ്‌മരിക്കുക. അവരില്‍ നിന്ന് നാം ബലിഷ്ഠമായ ഒരു കരാര്‍ വാങ്ങിയിരിക്കുന്നു. (ഖുര്‍ആന്‍ 33/7)

മുഹമ്മദ് നബി ഉള്‍പ്പെടെ അഞ്ച് പ്രവാചകന്‍മാരില്‍ നിന്ന് അല്ലാഹു വാങ്ങിയ ഈ കരാര്‍, കുര്‍ആന്‍ 3/81 ല്‍ പ്രതിപാദിക്കപ്പെട്ട അതേ കരാര്‍ തന്നെയാണെന്ന് ഖുര്‍ആന്‍ ഒരിടത്തും വ്യക്തമാക്കിയിട്ടില്ല. നബി (സ) അങ്ങനെ വിശദീകരിച്ചിട്ടുമില്ല. ഇത് വരെ, ലോകമംഗീകരിച്ച മുഫസ്സിറുകളില്‍ ആര്‍ക്കുമില്ല ഈ വാദം. 3/81 ല്‍ പറഞ്ഞ ഒരു കരാര്‍ മാത്രമേ അല്ലാഹു പ്രവാചകന്‍മാരില്‍ നിന്ന് വാങ്ങിയിട്ടുള്ളുവെങ്കില്‍ 33/7 ന്റെ ഉദ്ദേശ്യം മറ്റൊരു കരാറായിരിക്കാന്‍ ഒട്ടും സാദ്ധ്യതയില്ലെന്ന് നാം സമ്മതിക്കേണ്ടി വരും. എന്നാല്‍ അല്ലാഹു പ്രവാചകന്‍മാരില്‍ നിന്ന് പല കരാറുകളും പ്രതിജ്ഞകളും വാങ്ങിയതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇവയില്‍ നിന്ന് ഈ സൂക്തത്തിന്റെ സന്ദര്‍ഭത്തോട് ഏറ്റവും യോജിക്കുന്ന കരാര്‍ ഏതാണോ അത് മാത്രമേ ഇതിന്റെ ഉദ്ദേശ്യമായി സങ്കല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. നബിയോട് അദ്ദേഹത്തിന്റെ ദത്തുപുത്രന്റെ വിവാഹമുക്തയെ കല്യാണം കഴിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍, ശത്രുക്കളുടെ ആക്ഷേപങ്ങള്‍ ഭയന്ന് അദ്ദേഹം മടിച്ചുനിന്നു. 33-ആം അദ്ധ്യായത്തിന്റെ 37, 38, 39 സൂക്തങ്ങള്‍ കാണുക. ഇതേ അദ്ധ്യായം ഒന്ന് മുതല്‍ ആറ്‌ വരെ സൂക്തങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ചും പ്രവാചകന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും ചില സൂചനകളുണ്ട്. എട്ടാം സൂക്തത്തില്‍, ഈ കരാര്‍ വാങ്ങിയിരിക്കുന്നത് സത്യവാന്‍മാരെയും കാഫിറുകളെയും ചോദ്യം ചെയ്യുന്നതിന്ന് വേണ്ടിയാണെന്ന് പറഞ്ഞിരിക്കുന്നു. ഇതില്‍ പ്രവാചകന്‍മാരും ഉള്‍പ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ ഒരു കരാര്‍ അനുസ്‌മരിപ്പിക്കുന്നുവെങ്കില്‍, അത് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഏത് കല്‍പ്പനയും ഒരു ഭയവും മടിയും കൂടാതെ നടപ്പില്‍ വരുത്താന്‍ പ്രവാചകന്‍ ബാദ്ധ്യസ്ഥനാണെന്ന കരാര്‍ ആവാനാണ്‌ സാദ്ധ്യത. അല്ലാതെ അദ്ദേഹത്തിന്‌ ശേഷം വരാനിരിക്കുന്ന ഒരു ദൂതനെ, പില്‍ക്കാല അനുയായികള്‍ വിശ്വസിക്കേണ്ടതുണ്ടെന്ന കരാര്‍ ഈ സന്ദര്‍ഭത്തില്‍ പ്രവാചകനെ അനുസ്‌മരിപ്പിക്കുന്നതില്‍ അനൌചിത്യമുണ്ട്. കള്ളപ്രവാചകന്‍മാരും അവരുടെ വക്താക്കളും തങ്ങളുടെ നിലനില്‍പ്പിന്നായി കണ്ടെത്തിയ പുല്‍ക്കൊടി എത്ര ദുര്‍ബലം!

ഖുര്‍ആന്‍ 3/81 ല്‍ പ്രതിപാദിക്കപ്പെട്ട കരാര്‍ മുഹമ്മദ് നബിയില്‍ നിന്നും അല്ലാഹു വാങ്ങിയിട്ടുണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍ അദ്ദേഹത്തിന്‌ ശേഷം ഒരു ദൂതനെങ്കിലും വരുകയും ആ ദൂതനെ മുസ്‌ലിംകള്‍ വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് വരും; ഒട്ടും സന്ദേഹമില്ല. അതോടൊപ്പം, ഈ കരാറിന്റെ മറവില്‍ വല്ല നുബുവ്വത്ത്/ രിസാലത്ത് വാദികളും രംഗത്ത് വന്നാല്‍ അത് തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം ഈ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കണം. ഇല്ലെങ്കില്‍ ഈ കരാര്‍ അപൂര്‍ണ്ണവും അനര്‍ത്ഥഹേതുവും ആയിരിക്കും.

സൂക്തം 3/81 ല്‍ പ്രതിപാതിക്കപ്പെട്ട ദൂതനെ مُصَدِّقٌ لِّمَا مَعَكُمْ (നിങ്ങളുടെ പക്കലുള്ളതിനെ സത്യപൊപെടുത്തുന്നവന്‍) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഈയൊരു വിശേഷണമാണ്‌ വരാനിരിക്കുന്ന ദൂതനെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം. ഇതിന്റെ ഖാദിയാനീ വ്യാഖ്യാനം ഇപ്രകാരമാണ്‌: "....... അദ്ദേഹം (മീര്‍സാ ഗുലാം) തിരുനബിയുടെ ന്യയപ്രമാണത്തെ വരവണ്ണം സത്യപ്പെടുത്തുകയും സാക്ഷീകരിക്കുകയും ചെയ്യാനുള്ള ആളാണെന്ന് വരുമ്പോള്‍ വിശ്വസിക്കേണ്ടതും അദ്ദേഹത്തെ സഹായിക്കേണ്ടതും തിരുനബിയില്‍ വിശ്വസിക്കുന്നവര്‍ക്ക് നിര്‍ബന്ധമായിത്തീരുന്നതാണ്‌. (പേജ് 109, പ്രവാചകത്വം ഖുര്‍ആനില്‍, മൌലാനാ അബ്ദുല്ലാ സാഹിബ് H.A.)

അപ്പോള്‍ മീര്‍സാ ഗുലാമിന്റെ അടയാളം, 'അദ്ദേഹം മുഹമ്മദ് നബിയെ സത്യപ്പെടുത്തുകയും സാക്ഷീകരിക്കുകയും ചെയ്യുന്നു' എന്നതാണ്‌. ഇന്ന് ഒരാള്‍ പ്രവാചകത്വ വാദവുമായി രംഗത്ത് വരുകയും എന്നിട്ട് മുഹമ്മദ് നബിയുടെ ന്യായപ്രമാണത്തെ 'വരവണ്ണം സത്യപ്പെടുത്തുകയും സാക്ഷീകരിക്കുകയും ചെയ്താല്‍' അയാളെയും ഇവര്‍ പ്രവാചകനയി സ്വീകരിക്കുമോ? എങ്കില്‍, ഈ പ്രവാചകപരമ്പര എവിടെച്ചെന്നാണ്‌ അവസാനിക്കുക?

'സത്യപെടുത്തുന്നവന്‍' എന്ന വിശേഷണപദത്തിന്റെ വിവക്ഷ ഖുര്‍ആനില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്‌. യഹൂദ-ക്രൈസ്തവരെ സംബന്ധിച്ച്, അവരുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും എഴുതപ്പെട്ടിരിക്കുന്ന (7/157) പ്രവാചകനെ തങ്ങളുടെ മക്കളെ തിരിച്ചറിയും പ്രകാരം അവര്‍ തിരിച്ചറിഞ്ഞുവെന്ന് (2/146) ഖുര്‍ആന്‍ പറയുന്നു. ഇതേ പ്രകാരം, മീര്‍സാ ഗുലാം പ്രവാചകനാണെന്ന് തെളിയിക്കുന്ന, ഖുര്‍ആനില്‍ എഴുതപ്പെട്ട വല്ല അടയാളവും ഇവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കേണ്ടതുണ്ട്. അത്തരം പ്രവചനത്തിന്റെ പുലര്‍ച്ചയായിട്ട് വരുന്ന പ്രവാചകനെയാണ്‌ 'സത്യപ്പെടുത്തുന്ന' പ്രവാചകന്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുക.

'സത്യപ്പെടുത്തുന്നവന്‍' എന്ന പദത്തിന്റെ ഉദ്ദേശ്യം നിര്‍ണ്ണയിച്ചേടത്താണ്‌ ഇവര്‍ കൃത്രിമം കാണിച്ചത്. ഉപരിസൂചിത ഗ്രന്‍ഥത്തില്‍ മറ്റൊരിടത്ത് ഇങ്ങനെ കാണാം: ".... ആ ദിവ്യാത്മാവ് (മുഹമ്മദ് നബി) അവരുടെ ഗ്രന്‍ഥങ്ങളിലുള്ള പ്രവചനങ്ങളെയും സത്യ സിദ്ധാന്തങ്ങളെയും സത്യപ്പെടുത്തുന്നതിന്നും സാക്ഷീകരിക്കുന്നതിന്നും വേണ്ടിയുള്ള ആളായിരിക്കുന്നതിനാല്‍ തിരുനബിയെ വിശ്വസിക്കേണ്ടത് അവരുടെ ചൂമതലയാണെന്നും ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുകയാണ്‌. (പേജ് 108)

അതായത് മുഹമ്മദ് നബി വന്നത് അദ്ദേഹത്തെക്കുറിച്ച് പൂര്‍വ്വവേദങ്ങളിലുള്ള പ്രവചനങ്ങളെയും സത്യസിദ്ധാന്തങ്ങളെയും സത്യപ്പെടുത്തുന്നതിന്നും സാക്‌ഷ്യപ്പെടുത്തുന്നതിന്നുമാണ്‌. അതിന്റെ വിവക്ഷ എന്താണെന്നിവര്‍ക്ക് ശരിക്കറിയാം. എന്നാല്‍ മീര്‍സാ സാഹിബ് വന്നത് അദ്ദേഹത്തെക്കുറിച്ച് ഖുര്‍ആനിലുള്ള പ്രവചനങ്ങളെ സത്യപ്പെടുത്താനോ സാക്ഷീകരിക്കാനോ അല്ല. അഥവാ അദ്ദേഹം ഖുര്‍ആനില്‍ എഴുതപ്പെട്ട പ്രവാചകനാണെന്ന് ഖാദിയാനികള്‍ പോലും കരുതുന്നില്ല.

ഖാദിയാനികളുടെ മലയാളം ഖുര്‍ആന്‍ പരിഭാഷയില്‍ മുസ്വദ്ദിഖിന്ന് '(പ്രവചനങ്ങള്‍) സത്യമാണെന്ന് സ്ഥാപിക്കുന്ന, സാക്ഷാല്‍ക്കരിക്കുന്ന, പൂര്‍ത്തിയാക്കുന്ന' തുടങ്ങിയ അര്‍ത്ഥങ്ങള്‍ (2/89, 3/3, 3/39) നല്‍കിയിരിക്കുന്നു. ഈ അര്‍ത്ഥങ്ങളില്‍ ഒന്ന് പോലും 3/81 ന്ന് നല്‍കാതിരുന്നതിന്റെയും അപ്രകാരം അതിനെ വ്യാഖ്യാനിക്കാതിരുന്നതിന്റെയും കാരണം എന്താണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. 'ഖുര്‍ആനില്‍ എന്നെക്കുറിച്ചുള്ള പ്രവചനമിതാ, അത്കൊണ്ട് എന്നെ വിശ്വസിക്കുക' എന്ന് പറയാന്‍ ഒരു നുബുവ്വത്ത് വാദിക്കും രിസാലത്ത് വാദിക്കും സാധിക്കുകയില്ല.
(തുടരും) രണ്ടാം ഭാഗം
കെ.കെ. ആലിക്കോയ

* ഈ ലേഖനം (പൂര്‍ണ്ണമായും) പി.ഡി.എഫ്. ഫയലായി ലഭിക്കുവാന്‍: CLICK HERE
* ഈ ലേഖനം ബോധനം ​ദ്വൈമാസിക 2010 നവംബര്‍-ഡിസംബര്‍ ലക്കത്തില്‍ വായിക്കാം: CLICK HERE

Friday, January 14, 2011

സ്ത്രീധനം 

കോയമ്പത്തൂരിലെ 30 കാരനായ ഒരു മുഹമ്മദ് അലി തന്റെ രണ്ട് പെണ്‍കുട്ടികളെ (വയസ്സ് 2,3) കിണറ്റിലെറിഞ്ഞു കൊന്നു. പോലീസ് അയാളെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു: കുട്ടികള്‍ വളരുമ്പോള്‍ കെട്ടിച്ചയക്കണം. തനിക്ക് ഭാര്യവീട്ടുകാര്‍ 35 പവന്‍ സ്ത്രീധനം നല്‍കിയിട്ടുണ്ട്. മാസം 7500 രൂപ ശമ്പളം വാങ്ങുന്ന എനിക്ക് ഇതേപോലെ സ്ത്രീധനം നല്‍കി കുട്ടികളെ കെട്ടിച്ചയക്കാന്‍ കഴിയുകയുകയില്ല. അത്കൊണ്ടാണ്‌ കൊന്നത്.

ഇത് നമ്മുടെ നാട്ടിലും നടക്കുന്ന കാര്യമാണ്‌. ഏറെയും നടക്കുന്നത് ഭ്രൂണാവസ്ഥയില്‍ തന്നെയാണെന്ന് മാത്രം. സ്ത്രീധന പീഡനം മൂലമുള്ള മരണം, അക്കാരണത്താലുള്ള ആത്മഹത്യ, സ്ത്രീധനം കൊടുക്കാന്‍ വകയില്ലാത്തത് മൂലം കല്യാണം നടക്കാത്തതിനാലുള്ള ആത്മഹത്യ! ചിലര്‍ കല്യാണം നടക്കാത്തത് മൂലം നടത്തുന്ന ഒളിച്ചോട്ടം. അങ്ങനെ പലതും നടക്കുന്നു നമ്മുടെ നാട്ടില്‍; സ്ത്രീധനം മൂലം!

ചുരുക്കി പറഞ്ഞാല്‍, കുറഞ്ഞ വരുമാനക്കാരെ സംബന്ധിച്ചിടത്തോളം സ്ത്രീധനം മാരകമാണ്‌. ഉള്ളവന്ന് കൊടുക്കാന്‍ ശേഷിയുണ്ടാകും. ഒന്നും ആലോചിക്കാതെ അവര്‍ നല്‍കും. ഈ സമ്പ്രദായം കൊണ്ട് അവര്‍ക്ക് വലിയ പ്രയാസമൊന്നുമില്ല. താല്‍ക്കാലികമായ ചെറിയ ബുദ്ധിമുട്ടൊക്കെ തോന്നിയേക്കാം എന്നേയുള്ളു. എന്നാല്‍ സാധാരണക്കാരന്‍ നടുവൊടിഞ്ഞ് മൂലയിലാവുകയാണ്.

ഒരിക്കല്‍ ഒരു ആദിവാസി കോളനിയില്‍ ഒരു കല്യാണം നടക്കുകയാണ്‌. അവരുടെ ഊര്‌ മൂപ്പനാണ്‌ കാര്‍മ്മികത്വം വഹിക്കേണ്ടത്. അയാള്‍ സമയത്ത് എത്തിചേര്‍ന്നു. ചൂറ്റും ഒന്ന് നിരീക്ഷിച്ചു. എന്നിട്ട് വീട്ടുകാരനെ അടുത്ത് വിളിച്ചീട്ട് പറഞ്ഞു: ഈ കല്യാണം നടക്കുകയില്ല. എന്ന് വച്ചാല്‍ ഞാന്‍ നടത്തുകയില്ല.

വീട്ടുകാരന്‍ അന്തം വിട്ടു പോയി. അയാള്‍ മൂപ്പനോട് ഭവ്യതയോടെ കാരണം തിരക്കി. മൂപ്പന്‍ പറഞ്ഞു: നിങ്ങള്‍ ധൂര്‍ത്തടിച്ചാണ്‌ കല്യാണം നടത്തുന്നത്. നിങ്ങളുടെ കയ്യില്‍ അല്‍പ്പം പണമുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ആളുകള്‍ മിക്കവരും പരമ ദരിദ്രരാണ്‌. നിങ്ങള്‍ കല്യാണം നടത്തുന്നത് പോലെ കല്യാണം നടത്താന്‍ അവര്‍ മുതിര്‍ന്നാല്‍ അവരുടെ കുടുംബം കുളം തോണ്ടും.

വീട്ടുകാരന്‍: എന്റെ മകളുടെ കല്യാണം നടക്കണം. അതിന്ന് ഞാനിപ്പോള്‍ എന്ത് ചെയ്യണം?

മൂപ്പന്‍: ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ കല്യാണം നടക്കും. ആ കട്ടില്‍ ഒഴിവാക്കി നിലത്ത് തഴപ്പായ വിരിക്കണം. അതില്‍ ഇരുന്നേ ഞാന്‍ കര്‍മ്മം ചെയ്യുകയുള്ളു. വലിയ നിലവിളക്ക് എടുത്ത് മാറ്റണം. പകരം നമ്മുടെ ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ചെറിയ വിളക്ക് വയ്ക്കണം. ഈ വലിയ പൂമാല ഒഴിവാക്കണം, പകരം നാം സാധാരണ ചെയാറുള്ളത് പോലെ പരിസരത്ത് നിന്ന് കിട്ടുന്ന നമ്മുടെ കുട്ടികള്‍ ശേഖരിച്ച പൂക്കള്‍ കൊണ്ട് മാല കെട്ടണം. എല്ലാം നമ്മുടെ പതിവ് പോലെ ആകണം. നമ്മുടെ ആളുകളുടെ ശേഷിക്കനുസരിച്ച് ചെയ്യാന്‍ കഴിയുന്നത്ര മാത്രം.

അയാള്‍ എല്ലാം അനുസരിച്ചു. ചടങ്ങ് കഴിഞ്ഞ ശേഷം മൂപ്പന്‍, കല്യാണത്തിന്‌ വന്നവരോട് പറഞ്ഞു: നിങ്ങള്‍ കല്യാണത്തില്‍ ധൂര്‍ത്ത് കാണിക്കരുത്. നമ്മുടെ നാട്ടിലെ മുസ്‌ലിംകളെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവരുടെ പല കുടുംബങ്ങളും തകരാന്‍ കാരണം കല്യാണത്തിന്റെ അധികച്ചെലവും സ്ത്രീധനവുമാണ്‌. അത് നമ്മിലേക്ക് കടന്നു വന്നാല്‍ നമ്മളും തകര്‍ന്ന് പോകും. അത്കൊണ്ട് നമ്മള്‍ പതിവായി നടത്തി വരുന്ന ചെലവ് കുറഞ്ഞ കല്യാണം മതി നമുക്ക്. നമുക്കിടയിലെ ശേഷിയുള്ളവര്‍ അല്‍പ്പം അധികം ധനം ചെലവഴിച്ചാല്‍ അതിനൊപ്പിച്ച് ചെലവഴിക്കാന്‍ ശേഷി കുറഞ്ഞവര്‍ മുതിരും. അവര്‍ കടം വാങ്ങും. വീട്ടാന്‍ കഴിയാതെ വരും. അതവുടെ തകര്‍ച്ചക്കിടയാക്കും. അത്കൊണ്ട് ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ, ചുരുങ്ങിയ ചെലവില്‍, കല്യാണം നടത്തിയാല്‍ മതി.

ഒരേക്കര്‍ പുരയിടമുണ്ടായിരുന്ന ഒരു കുടുംബം. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഞെരുങ്ങിയാണെങ്കിലും  ജീവിച്ചു വരുകയായിരുന്നു. അങ്ങനെയിരിക്കെ മൂത്ത കുട്ടിയുടെ കല്യാണം വന്നു. 30 സെന്റ് വിറ്റു. വരുമാനം കുറഞ്ഞു. പിന്നെ രണ്ടാമത്തെ കുട്ടിയെ കെട്ടിക്കാന്‍ അടുത്ത 40 സെന്റും വിറ്റു. കഷ്ടപ്പാടായി. നിത്യവൃത്തിയ്ക്ക് കൂലിപ്പണിക്ക് പോകേണ്ടി വന്നു. മൂന്നാമത്തേതിനെ കെട്ടിക്കാന്‍ ബാക്കി വന്നത് മുഴുവന്‍ വിറ്റു. താമസം വാടക വീട്ടിലേക്ക് മാറ്റി. ഗൃഹനാഥന്‌ ചെറിയ ചില അസുഖങ്ങള്‍ വന്നപ്പോള്‍ വാടക കൊടുക്കാന്‍ കഴിയാതെയായി. താമസം പുറമ്പോക്ക് ഭൂമിയില്‍ നാട്ടുകാര്‍ കെട്ടിക്കൊടുത്ത ഒരു ഷെഡിലേക്ക് മാറ്റി. മൂപ്പന്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ഒന്ന് ഈ കുടുംബത്തെയായിരുന്നു.

ഇത് പോലുള്ള നിരവധി കഥകള്‍ ഒരോരുത്തര്‍കും പറയാനുണ്ടാകും. സ്ത്രീധനമെന്ന പിശാച് വരുത്തി വയ്ക്കുന്ന ദുരന്തം. എന്തൊക്കെ ചെയ്തിട്ടും ഈ പിശാചിനെ പിടിച്ചു കെട്ടാന്‍ ആര്‍ക്കും കഴിയുന്നില്ല. കൃത്യമായി പറഞ്ഞാല്‍ അതിനാര്‍ക്കും താല്‍പര്യമില്ല. പല പരിഹാരങ്ങള്‍ മുസ്ളിം സമുദായം കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീധനം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മഹല്ല്‌ ഒരു സാക്‌ഷ്യപത്രം നല്‍കും. 'ഇയാള്‍ ദരിദ്രനാണ്‌. മകളെ കെട്ടിക്കാന്‍ വകയില്ല.'കൂട്ടത്തില്‍ 'സംഭാവന നല്‍കി സഹായിക്കണം' എന്നൊരു അഭ്യര്‍ത്തനയും. എന്നിട്ട് അയാള്‍ അതും കൊണ്ട് നാടു തെണ്ടും. എന്തെങ്കിലും ചില്ലറയൊക്കെ കിട്ടും. അതെവിടെയും എത്തുകയില്ല. ചിലേടത്ത് നാട്ടുകാര്‍ പിരിവെടുത്ത് കാര്യം നടത്തിക്കൊടുക്കും. നല്ല നാട്ടുകാര്‍ എന്ന് അവരെ എല്ലാവരും വിളിക്കും. എന്നല്‍ ഇത് രണ്ടും സ്ത്രീധന സമ്പ്രദായത്തെ നിലനിറുത്താന്‍ സഹായിക്കലാണ്‌. നമുക്കാവശ്യം അത് നിലനിറുത്തലല്ല. ഇല്ലാതാക്കലാണ്‌. അതിനെന്ത് ചെയ്യണമെന്നാണ്‌ ആലോചിക്കേണ്ടത്; അതാണ്‌ നടക്കാത്തതും.

സ്ത്രീധനം ചോദിച്ച് വാങ്ങുകയില്ലെന്ന് തീരുമാനിച്ച ചിലരുണ്ട്. ചോദിക്കാതെ കിട്ടുന്നതിന്ന് അവര്‍ക്കെതിര്‍പ്പില്ല. കിട്ടുന്നത് വാങ്ങും. നമ്മള്‍ ചോദിച്ചിട്ടില്ലല്ലോ എന്ന് ന്യായം പറയും. വേറെ ചിലര്‍ ചോദിക്കുകയില്ല. എന്നാല്‍ ചോദിക്കാതെ തന്നെ കിട്ടുമെന്ന് കണ്ടാലേ അവര്‍ കല്യാണത്തിന്ന് മുതിരുകയുള്ളു. അതിന്ന് പറ്റുന്ന പാര്‍ട്ടിയുമായേ ഇടപാട് നടത്തുകയുള്ളു. ഇനിയും ചിലര്‍ നേര്‍ക്ക് നേരെ ചോദിക്കുകയില്ല. മകളെ കെട്ടിച്ചപ്പോള്‍ അല്ലെങ്കില്‍ അനുജന്റെ മകളെ കെട്ടിച്ചപ്പോല്‍ ഇത്രയാണ്‌ കൊടുത്തത് എന്നൊക്കെ വെറും നാട്ടു വര്‍ത്തമാനം പോലെ പറയും. അതില്‍ നിന്ന് മറുകക്ഷി എല്ലാം ഗ്രഹിക്കും. ഗ്രഹിച്ചില്ലെങ്കില്‍ ബന്ധം ഉലയും. ചിലപ്പോള്‍ സ്റ്റൌ പൊട്ടിത്തെറീക്കുന്നിടം വരെ കാര്യം എത്തും.

ചിലേടത്ത് മറ്റൊരു സമ്പ്രദായമുണ്ട്. സ്ത്രീധനം ചര്‍ച്ചയ്ക്ക് വരുകയേ ഇല്ല. എന്നാല്‍, മഹ്‌ര്‍ ചര്‍ച്ച വളരെ ഗൌരവത്തില്‍ നടക്കും.
വരന്റെ ആളുകള്‍ പറയും: ഞങ്ങള്‍ 10 പവന്‍ മഹ്‌ര്‍ നല്‍കാമെന്ന്.
അപ്പോള്‍ വധുവിന്റെ ആളുകള്‍ പറയുന്നു: 10 വേണ്ട; 5 മതി എന്ന്.
ഇതിന്റെ ഗുട്ടന്‍സ് അറിയാത്തവര്‍ അല്‍ഭുതപ്പെട്ട് പോകും. 10 (മഹ്‌ര്‍) നല്‍കാമെന്ന് പറഞ്ഞാല്‍ 100 (സ്ത്രീധനം) കിട്ടണമെന്നാണ്‌ അര്‍ത്ഥം. 10 വേണ്ട 5 മതി എന്നതിന്ന് 100 തരാന്‍ കഴിയില്ല 50 മാത്രമേ ഞങ്ങള്‍ക്ക് തരാന്‍ കഴിയൂ എന്നും. വരന്‍ വധുവിന്‌ നല്‍കേണ്ട ധനത്തിന്റെ പേരായ മഹ്‌ര്‍ ഇവിടെ, നേര്‍ വിപരീതദിശയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീധനത്തിന്റെ കോഡായി ഉപയോഗിക്കുന്നു.

സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്ന് ചിലര്‍ സമ്മതിക്കും. എന്നാല്‍ കൊടുക്കുന്നത് തെറ്റാണെന്ന് അവര്‍ക്കും അഭിപ്രായമില്ല. ചിലര്‍ കൊടുക്കുകയും മറ്റു ചിലര്‍ വാങ്ങുകയും ചെയ്യുമ്പോഴാണ്‌ ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. സ്ത്രീധനം വാങ്ങുക മാത്രമല്ല; കൊടുക്കുകയും ഇല്ല എന്ന് എല്ലാവരും ചെര്‍ന്ന് തീരുമാനിക്കണം. വാങ്ങുന്നത് പോലെത്തന്നെ കൊടുക്കുന്നതും തെറ്റാണെന്ന തീരുമാനത്തില്‍ സമുദായം എത്തണം.അല്ലാതിരുന്നാല്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.

ജീവനോടെ കുഴിച്ചു മൂടപ്പെട്ട കുഞ്ഞിനോട് 'എന്ത് കുറ്റത്തിനാണ്‌ നീ കൊല്ലപ്പെട്ടതെന്ന്' അല്ലാഹു ചോദിക്കുമെന്ന് ഖുര്‍ആന്‍ (81/8,9) പറഞ്ഞിട്ടുണ്ട്. സ്ത്രീധനം കാരണമായി കൊല്ലപ്പെട്ട കുഞ്ഞിനോടും യുവതിയോടും അല്ലാഹു ചോദിക്കുകയില്ലേ? സ്ത്രീധന പീഡനത്താല്‍ കൊല്ലപ്പെട്ട യുവതിയോടും  സ്ത്രീധനം നല്‍കാന്‍ കെല്‍പ്പില്ലാത്തത് മൂലം ആത്മഹത്യ ചയ്ത യുവതിയോടും അല്ലാഹു ചോദിക്കുകയില്ലേ?

അവര്‍ പറയുക നാട്ടില്‍ നിലവിലുണ്ടായിരുന്ന സ്ത്രീധന സമ്പ്രദായമാണ്‌ ഞങ്ങളെ കൊന്നത് എന്നാകില്ലേ? അത് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന വ്യക്തികള്‍ കുറ്റക്കാര്‍ തന്നെ. എന്നാല്‍ ഈ കൊടുക്കലും വാങ്ങലും അനിവാര്യമാക്കി മാറ്റുന്നത് നാട്ടില്‍ നിലവിലുള്ള സമ്പ്രദായമാണല്ലോ. അപ്പോള്‍ വ്യക്തിയേക്കാള്‍ വില്ലന്‍ സമ്പ്രദായമാണ്‌. ഈ സമ്പ്രദായമാണ്‌ ഇല്ലാതാകേണ്ടത്. 'ചോദിച്ചിട്ടല്ല കിട്ടിയത്' എന്നോ; 'ചോദിക്കാതെ തന്നെ കൊടുത്തതാണ്‌' എന്നോ പറയുന്നത് കൂടി ഇല്ലാതാകണം. അപ്പോഴേ ഈ സമ്പ്രദായം ഇല്ലാതാവുകയുള്ളു. ചോദിച്ചിട്ടോ ചോദിക്കാതെയോ നല്‍കുന്നവരും വാങ്ങുന്നവരും ഈ സമ്പ്രദായം നില നിറുത്തുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീധനം നല്‍കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ധനം സമാഹരിച്ച് നല്‍കുന്നവരും ഈ സമ്പ്രദായം നിലനിറുത്തുക തന്നെയാണ്‌ ചെയ്യുന്നത്. അറിഞ്ഞ് കൊണ്ട് ഇതിന്ന് കൂട്ട് നില്‍ക്കുന്ന മഹല്ല്‌ കമ്മിറ്റികളും കാര്‍മ്മികത്വം വഹിക്കുന്നവരും എല്ലാം ഈ സമ്പ്രദായം നിലനിറുത്തുന്നവരായി മാറുകയാണ്‌ ചെയ്യുന്നത്.

മാറിയ ചിന്ത അനിവാര്യമാണ്‌. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെന്ന് പ്രഖ്യാപിക്കണം. ചോദിച്ചോ ഇല്ലേ എന്ന കര്‍മ്മശാസ്ത്ര പ്രശ്നം പരിഗണിക്കേണ്ടതില്ല. ചോദിച്ചീട്ടായാലും അല്ലെങ്കിലും കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്‌. കാരണം സ്ത്രീധനം എന്ന സമ്പ്രദായമാണ്‌ യഥാര്‍ത്ഥ വില്ലന്‍. ആ സമ്പ്രദായം ഇല്ലാതായെങ്കിലേ മേല്‍ പറഞ്ഞ ദുരിതങ്ങള്‍ക്കറുതി വരുകയുള്ളു.

Sunday, January 9, 2011

ഭീകരതയുടെ നിറംമാറ്റം 

ഈയിടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഴിമതിയും ഭീകരതയും ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി. അഭ്യര്‍ത്ഥിച്ചിരുന്നു. സ്വന്തം ഭീകരത വെളിപ്പെട്ടത് മൂലം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടില്‍ എത്തിയ സമയത്താണീ ആഹ്വാനം.
..........

2006 സെപ്‌റ്റമ്പര്‍ എട്ടിന്‌ മാലേഗവില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. ശഅ്‌ബാന്‍ 15 വെള്ളിയാഴ്ച് ജുമുഅ സമയത്താണ്‌ സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടതും പരിക്കേറ്റതും മുഴുവനും മുസ്‌ലിംകളായിരുന്നു. മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ ഇരകളായ ഈ സ്ഫോടനത്തില്‍ പോലീസിന്റെയും മാധ്യമങ്ങളുടെയും ഇരകളായതും അവര്‍ തന്നെയാണെന്നത് ഏറെ വേദനാജനകമായിരുന്നു. ഇതിന്റെ ഇരകളൊഴുക്കിയ കണ്ണീരിനും രക്തതിനും കണക്കില്ല.
..........

2007 ഫെബ്രുവരി 18 ന്‌ സംഝോത എക്സ്പ്രസില്‍ സ്ഫോടനം. 68 മരണം. ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ച അട്ടിമറിക്കലായിരുന്നുവത്രെ ഈ സ്ഫോടനത്തിന്റെ ലക്‌ഷ്യം. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സമാധാനം ഇഷ്ടപ്പെടാത്തത് ആരാണ്‌? ആര്‍ക്കാണ്‌ അത്കൊണ്ട് നഷ്‌ടം സംഭവിക്കുക? അല്ലെങ്കില്‍ ലാഭം കുറയുക?
..........

68 പേരുടെ മരണത്തിടയാക്കിയ സംഝോത സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. സ്ഫോടനത്തിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് ഭീകരന്‍മാര്‍ ആണെന്നും ആസൂത്രണം ചെയ്തത് ആസിഫ് കസ്മാനിയാണെന്നും തെറ്റായ വിവരം നല്‍കി ബീഹാര്‍ പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. യഥാര്‍ത്ഥ ആസൂത്രകന്‍ അസിമാനന്ദക്ക് പകരമാണ്‌ ഇതിനോട് സാദൃശ്യമുള്ള മറ്റൊരു പേര്‌ (ആസിഫ് കസ്മാനി) അമേരിക്ക ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണച്ചുമതല ഏറ്റെടുത്തതോടെ സത്യം വെളിപ്പെടുകയായിരുന്നു. എന്തിനാണ്‌ അമേരിക്ക ഈ സ്ഫോടനത്തിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചത്?
..........

2007 മെയ് 18ന്ന് ഹൈദരാബാദിലെ മക്ക മസ്‌ജിദില്‍ സ്ഫോടനം. 10,000 ത്തോളം പേര്‍ നമസ്‌കരിക്കാനെത്തുന്ന, വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത്. ഒരു ബോംബാണ്‌ പൊട്ടിയത്. ഇത് വുദു എടുക്കുന്ന സ്ഥലത്തായിരുന്നു. നമസ്‌കാരം തുടങ്ങിക്കഴിഞ്ഞതിനാല്‍ അവിടെ ആള്‌ കുറവായിരുന്നു. പള്ളിയ്ക്കകത്ത് സ്ഥാപിച്ച രണ്ട് ബോംബുകള്‍ പൊട്ടിയില്ല. അവ കൂടി പൊട്ടിയിരുന്നുവെങ്കില്‍ നൂറുക്കണക്കിനാളുകള്‍ മരിക്കുമയിരുന്നു. സ്ഫോടനത്തില്‍ 5 പേരും പിന്നീട് നടന്ന പോലീസ് വെടിവയ്പ്പില്‍ ഏതാനും പേരും മരണപ്പെട്ടു.
..........

ഇവയെല്ലാം ആസൂത്രണം ചെയ്തത് നേരത്തെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് പോലെ മുസ്‌ലിം തീവ്രവാദികള്‍ അല്ലെന്നും ശുദ്ധ പശുമാര്‍ക്ക് കാവി സംഘടനകളാണ്‌ അണിയറയിലും അരംഗത്തും ഉണ്ടായിരുന്നതെന്നും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.
സ്വാധി പ്രജ്ഞാ സിങ്, സുനില്‍ ജോഷി, സന്ദീപ് ഡാങ്കേ, റാംജി കല്‍സംഗ്ര, ഇന്ദ്രേഷ് കുമാര്‍, സ്വാമി അസിമാനന്ദ, ശ്രീകാന്ത് പുരോഹിത് തുടങ്ങി പലരും പ്രതിപ്പട്ടികയിലുണ്ട്. ഇനിയും പല ഉന്നതരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുമുണ്ട്.
..........

അജ്‌മീര്‍ സ്ഫോടനത്തിന്റെ ഗൂഡാലോചനയിലെ പങ്ക് പുറത്ത് വരുമെന്ന് ഭയന്നതിനാലാണ്‌ ആര്‍.എസ്.എസ്. പ്രചാരക് സുനില്‍ ജോഷിയെ കൊലപ്പെടുത്തിയതെന്ന് മധ്യപ്രദേശ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നു. ജോഷിയുടെ കൂട്ടുകാരനായ ഹര്‍ഷദ് ഭായിയുടെ നേതൃത്വത്തിലാണ്‌ കൊല നടന്നതെന്നും പോലീസ് അറിയിച്ചു.
..........

കൊല്ലപ്പെട്ട മുംബൈ എ.ടി.എസ് തലവന്‍ ഹേമ്മന്ത് കര്‍ക്കരെ മാലേഗാവ് സ്ഫോടനത്തില്‍ ഹിന്ദുത്വ ഭീകരരെ അറസ്റ്റ് ചെയ്ത ശേഷമാണ്‌ രാജ്യത്ത് സ്ഫോടനങ്ങള്‍ക്ക് കുറവ് വന്നതെന്നും ഭൂരിഭാഗം സ്ഫോടനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് തുറന്നടിച്ചു. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി ഭീകരേര്‍ക്ക് എത്ര ഫണ്ട് നല്‍കിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
..........

മാലേഗാവ് സ്ഫോടനത്തില്‍ ഹിന്ദുത്വ സംഘടനകള്‍ക്കുള്ള പങ്ക് പുറത്ത് കൊണ്ട് വരുന്നതിന്ന് ധീരമായ നേതൃത്വം നല്‍കിയ ഹേമന്ത് കര്‍ക്കറെക്ക് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹം തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങ് പ്രസ്താവിച്ചു. ഇത് വിവാദമായത് ഓര്‍ക്കുമല്ലോ. എന്നാല്‍ മുംബൈ എ.ടി.എസ് ആസ്ഥാനത്തെ 0222308736 നമ്പറില്‍ നിന്ന് ദിഗ്വിജയ് സിങ്ങിന്റെ 9425015461 നമ്പര്‍ മൊബൈല്‍ ഫോണിലേക്ക് കര്‍ക്കറെ വിളിക്കുകയും 5 മിനിറ്റ് 24 സെക്കന്റ് സമയം സംസാരിക്കുകയും ചെയ്തിന്റെ തെളിവായി ബി.എസ്.എല്‍ നല്‍കിയ രേഖ ദിഗ്വിജയ് സിങ്ങ് പുറത്ത് വിട്ടിരിക്കുന്നു. മുംബൈ ആക്രമണം നടക്കുകയും അതില്‍ കൊല്ലപ്പെടുകയും ചെയ്യുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ്‌ ഹേമന്ത് കര്‍ക്കറെ ദിഗ്വിജയ് സിങ്ങിനെ ഫോണില്‍ വിളിച്ചതെന്നോര്‍ക്കണം. ആരായിരിക്കും കര്‍ക്കറെയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവുക? ആരായിരിക്കും അദ്ദേഹത്തിന്റെ രക്തത്തിന്ന് ദാഹിച്ചിട്ടുണ്ടാവുക? അദ്ദേഹത്തെ രക്തസാക്ഷിയാക്കിയത് ആരായിരിക്കും?
..........

വാരാണസിയില്‍ നടന്ന സ്ഫോടനത്തില്‍ കുറ്റവാളിയാണെന്ന് കരുതി പിടികൂടിയിരുന്ന മുസ്‌ലിം യുവാവിനെ അവസാനം ​ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ആ മുസ്‌ലിം യുവാവ് പിടിക്കപെട്ടപ്പോള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ കുരച്ചുചാടിയവര്‍ ഇപ്പോള്‍ മൌനത്തിലാണ്‌. നിരപരാധിയെ കുറ്റവാളിയാക്കുന്നതിനെ ശക്തമായി വിലക്കുന്ന ഒരു നിയമാമാണ്‌ നമ്മുടെ നാട്ടിലുള്ളതെന്ന കാര്യം പോലും അവര്‍ വിസ്‌മരിക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മാസങ്ങള്‍ നീളുന്ന പീഡങ്ങളിലൂടെ നിരപരാധികളായ മുസ്‌ലിം യുവാക്കളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് ജയിലടക്കുകയായിരുന്നു ചെയ്ത് വന്നിരുന്നത്. അത്തരം ചീല സുപ്രധാന കേസുകളിലാണ്‌ പച്ചയല്ല; കാവിയാണ്‌ യഥാര്‍ത്ഥ പ്രതിയെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്.
..........

മുസ്‌ലിം തീവ്രവാദത്തേക്കാള്‍ രാജ്യത്തിന്‌ ഭീഷണി ഹിന്ദുത്വ ഭീകരവാദമാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഈയിടെ പ്രസ്താവിച്ചു. അതേസമയം രാഹുലിന്റെ ഈ പ്രസ്താവന തങ്ങളെ ഞെട്ടിച്ചുവെന്നാണ്‌ ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെ പ്രതികരണം. 'ജിഹാദീ ഭീകരത'യെ നേരിട്ടും അല്ലാതെയും പിന്തുണക്കുന്നതിന്ന് വേണ്ടിയാണ്‌ ഹിന്ദുക്കളെ ഭീകരരാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് നേതാവ്‌ രാം മാധവ് പറഞ്ഞു കളഞ്ഞു.
..........

മുസ്‌ലിം തീവ്രവാദികളാണ്‌ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കപ്പെട്ടപ്പോള്‍ ഭീഗരതയ്ക്കെതിരെ ശക്തമായ പ്രചാരണവുമായി രംഗത്ത് വരാറുണ്ടായിരുന്ന പലരെയും ഇപ്പോള്‍ നാം കാണുന്നേയില്ല. ഭീകരത അപകടകാരിയാണെന്ന കാഴ്ചപ്പാട് ഇപ്പോഴവര്‍ക്കില്ലെന്ന് തോന്നുന്നു. അക്രമവും സ്ഫോടനവും കൂട്ടക്കൊലയും ഇപ്പോഴവരെ ഭയപ്പെടുത്തില്ലെന്ന് വേണം കരുതാന്‍.

ഇവര്‍ യഥാര്‍ത്ഥത്തില്‍ നേരത്തെ ഭീകരതെക്കെതിരായ പോരാട്ടമാണോ നടത്തിയിരുന്നത്?
അക്രമത്തെയും കൂട്ടക്കൊലയെയും തന്നെയാണോ വിമര്‍ശിച്ചിരുന്നത്?
നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുന്നതില്‍ അവര്‍ വിലപിച്ചത് ആത്മാര്‍ത്ഥമായിട്ടായിരുന്നോ?
ഭീകരതക്കെതിരെ അന്നവര്‍ പ്രകടിപ്പിച്ച രോഷം ഭീകരതയ്ക്കെതിരെയുള്ളത് തന്നെ ആയിരുന്നോ?
എങ്കില്‍ ആ രോഷം ഇന്നെവിടെപ്പോയി?
അന്ന് രോഷം പ്രകടിപ്പിച്ചത് നിരപരാധികളോടായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുമ്പോള്‍ ഒരു സോറി പറയാന്‍ പോലും ഇവര്‍ക്ക് മനസ്സ് വരാത്തതെന്ത് കൊണ്ട്?
ഇന്നിവര്‍ കുറ്റവാളികള്‍ക്കെതിരെ പോലും ഒന്നും ഉരിയാടാത്തതെന്ത് കൊണ്ട്?
ഭീകരതയുടെ നിറം മാറാം. പക്ഷെ, രക്തത്തിന്റെ നിറം മാറുമോ?


കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?

Thursday, January 6, 2011

ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!

ഇസ്‌ലാമിന്റെ വിമര്‍ശകന്‍മാര്‍ പറയുന്നു: "ഖുര്‍ആനിലെ സഹിഷ്‌ണുത പ്രകടിപ്പിക്കുന്നതും സമാധാനത്തിന്റെ വഴി കാണിക്കുന്നതുമായ എല്ലാ സൂക്തങ്ങളും മക്കയില്‍ അവതരിച്ചവയാണ്‌. പ്രവാചകന്‍ മദീനയില്‍ എത്തിയതോടെ ഇസ്‌ലാം തനി അക്രമത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. പിന്നെ ശാന്തിയുടെ ഭാഷ സംസാരിച്ചിട്ടില്ല. ഇന്ന് സമാധാനത്തിന്റെ തെളിവായി ഖുര്‍ആനിന്റെ ആളുകള്‍ ഉന്നയിക്കുന്ന സൂക്തങ്ങളത്രയും മക്കയില്‍ അവതരിച്ചവയാണ്‌. മദീനയില്‍ അവതരിച്ച സമാനമായ സൂക്തങ്ങള്‍ ചൂണ്ടിക്കാണിക്കുക സാദ്ധ്യമല്ല."

എന്താണ്‌ വസ്തുത എന്ന് നോക്കാം. ഈ ഇനത്തില്‍ പെട്ട ആറ്‌ സൂക്തങ്ങള്‍ ഈയിടെ ഒരു വിമര്‍ശകന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഉദ്ധരിച്ചത് കാണാനിടയായി. ഇവ  ഒന്ന് വിശകലനം ചെയ്താല്‍ മതി സത്യം വെളിപ്പെടാന്‍:

"മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍.സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം മക്കാ സൂക്തങ്ങളാണ്:-

1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (2/256)“

2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“

3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“

4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“

5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“

6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)"

മറുപടി:
1. 'മതത്തില്‍ ബലപ്രയോഗം പാടില്ല. (2/256) അത് മക്കയില്‍ അവതരിച്ചതല്ല; മദീനയില്‍ അവതരിച്ചതാണ്‌.

2: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“ ഇതും മക്കയിലല്ല; മദീനയിലാണ്‌ അവതരിച്ചത്.

3. “ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“ ഇതും മദീനയില്‍ അവതരിച്ച മറ്റൊരു ജനാധിപത്യ സൂക്തം തന്നെ.

:4. “ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“ ഇതാ വീണ്ടും മദീനയിലവതരിച്ച ജനാധിപത്യ സൂക്തം.

പ്രസ്തുത വിമര്‍ശകന്‍ ആറ്‌ 'ജനാധിപത്യ' സൂക്തങ്ങള്‍ മക്കയില്‍ അവതരിച്ചത് എന്ന് പറഞ്ഞ് ചൂണ്ടിക്കാണിച്ചിട്ട് അവയില്‍ നാലും മദീനയില്‍ അവതരിച്ചവയാണ്‌. അപ്പോള്‍ ജനാധിപത്യ ശൈലി പ്രവാചകന്‍ മക്കയിലും മദീനയിലും കാണിച്ചീട്ടുണ്ട് എന്ന് വിമര്‍ശകന്‍ ഉദ്ധരിച്ച സൂക്തങ്ങളിലൂടെ തന്നെ തെളിഞ്ഞിരിക്കുന്നു. മക്കയില്‍ മാത്രമേ മുഹമ്മദ് നബി ജനാധിപത്യ സ്വഭാവം കാണിച്ചിട്ടുള്ളു എന്ന, വിമര്‍ശകന്റെ വാദം, പൊളിഞ്ഞിരിക്കുന്നു. ഇങ്ങനെയെല്ലാം വാസ്തവമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞെങ്കില്‍ മാത്രമേ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ സധിക്കുകയുള്ളൂ എന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.

കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും

ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും 

മക്കയിലെ അവിശ്വാസികള്‍ പ്രവാചകനോടുള്ള സംവാദത്തില്‍ പരാചയപ്പെടുകയായിരുന്നു. അത്കൊണ്ട് ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിക്കൊണ്ടിരുന്നു. ചിലപ്പോള്‍ നുണപ്രചാരണങ്ങള്‍. മറ്റു ചിലപ്പോല്‍ വെറും കുരവയിടല്‍ മാത്രവും. അവരുടെ ശ്രമം സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു:
"ഈ സത്യനിഷേധികള്‍ പറയുന്നു: `ഈ ഖുര്‍ആന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.` ഈ നിഷേധികളെ നാം കൊടിയ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൊണ്ടിരുന്ന കൊടും പാതകങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതുമാകുന്നു. അല്ലാഹുവിന്റെ വൈരികള്‍ക്കുള്ള ആ പ്രതിഫലമത്രെ നരകം! അതില്‍തന്നെയായിരിക്കും അവരുടെ സ്ഥിര താമസത്തിനുള്ള വീട്."(ഖുര്‍ആന്‍ 41: 26-28)

ഈ സൂക്തം മൌദൂദി ഇങ്ങനെ വ്യാഖ്യാനിക്കുനു: 'നബി(സ)യുടെ പ്രബോധനം പരാജയപ്പെടുത്താന്‍ നിശ്ചയിച്ച മക്കയിലെ അവിശ്വാസികള്‍ അവലംബിച്ച പരിപാടികളിലൊന്നായിരുന്നു ഇത്. ഖുര്‍ആന്‍ ജനഹൃദയങ്ങളിലുളവാക്കുന്ന പ്രതികരണത്തെക്കുറിച്ചും അത് കേള്‍പ്പിക്കുന്ന ആളുടെ അവസ്ഥയെയും അത്തരം ഒരു വ്യക്തിത്വം അത് അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന പ്രതിഫലനശക്തിയെയും കുറിച്ചും അവര്‍ക്ക് നന്നായറിയാമായിരുന്നു. ഇത്ര ഉന്നതനായ ഒരാളില്‍നിന്ന്, ഈ വിധം ഹൃദയാവര്‍ജകമായ വചനങ്ങള്‍ കേള്‍ക്കുന്നവര്‍ അതില്‍ ആകൃഷ്ടരാവുക തന്നെ ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് ഈ വചനങ്ങള്‍ കേള്‍ക്കാതെയും ആരെയും കേള്‍പ്പിക്കാതെയും കഴിക്കാന്‍ പരിപാടിയിട്ടു. മുഹമ്മദ് അത് കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ബഹളം കൂട്ടുക, കൂക്കും ചൂളവുമിടുക, സന്ദേഹങ്ങളും വിമര്‍ശനങ്ങളും തുരുതുരാ ഉന്നയിക്കുക, അങ്ങനെ അദ്ദേഹത്തിന്റെ ശബ്ദം ആര്‍ക്കും കേള്‍ക്കാനാവാത്തവണ്ണം രംഗം ശബ്ദമുഖരിതമാക്കുക, ഇത്തരം സൂത്രങ്ങളിലൂടെ അല്ലാഹുവിന്റെ പ്രവാചകനെ തോല്‍പിച്ചുകളയാമെന്നായിരുന്നു അവരുടെ വിചാരം.'
നബിയുടെ പ്രബോധനം പരാചയമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ കുരവയിടല്‍?

ഇസ്‌ലാമിന്‍റെ പ്രബോധന വിജയത്തിന്ന് ത്ടയിടാന്‍ വേണ്ടി മക്കയിലെ അവിശ്വാസികള്‍ പ്രയോഗിച്ച മറ്റൊരു തന്ത്രം ഖുര്‍ആന്‍ വിവരിക്കുന്നു:

"വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്ന ചില മനുഷ്യരുണ്ട്; ഒരു വിവരവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി. അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ അവന്‍ തിരിഞ്ഞുകളയുന്നു; കാതുകളില്‍ അടപ്പുള്ളതുപോലെ. ശരി, അവനെ വേദനയേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക. (31:6,7)

മൌദൂദിയുടെ വ്യാഖ്യാനം:

"ഇബ്നു ഹിശാം മുഹമ്മദുബ്നു ഇസ്ഹാഖിനെ ഉദ്ധരിക്കുന്നു: മക്കയില്‍ നിഷേധികളുടെ സകലവിധ പ്രതിലോമ പ്രവര്‍ത്തനങ്ങളെയും അതിജയിച്ചുകൊണ്ട് നബി(സ)യുടെ സന്ദേശം പ്രചരിച്ചുകൊണ്ടിരുന്നപ്പോള്‍ നള്റുബ്നു ഹാരിസ് ഖുറൈശികളോടു പറഞ്ഞു: `നിങ്ങള്‍ ഇയാള്‍ക്കെതിരില്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ടൊന്നും ഫലമില്ല. കുട്ടിക്കാലം മുതല്‍ മധ്യവയസ്സുവരെ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയവനാണ് ഇയാള്‍. ഇന്നേവരെ ഇയാള്‍ സ്വഭാവചര്യകളില്‍ സര്‍വോല്‍കൃഷ്ടനായിരുന്നു. വിശ്വസ്തതയില്‍ എല്ലാവരുടെയും മുമ്പിലായിരുന്നു. ഇന്നിതാ നിങ്ങള്‍ പറയുന്നു; അയാള്‍ ജ്യോത്സ്യനാണ്, മാന്ത്രികനാണ്, ഭ്രാന്തനാണ്, കവിയാണ് എന്നൊക്കെ. ഇതൊക്കെ ആരാണ് വിശ്വസിക്കുക?! മാന്ത്രികന്മാര്‍ ഏതുതരം സൂത്രങ്ങളാണവലംബിക്കുകയെന്ന് ജനങ്ങള്‍ക്കറിയില്ലെന്നോ? ഒരു ജ്യോത്സ്യന്‍ ഏതുതരം വര്‍ത്തമാനങ്ങളാണ് പറയുകയെന്ന് ജനങ്ങള്‍ക്കറിയില്ലേ? കവിതയെയും കവികളെയും കുറിച്ച് ആളുകള്‍ തീരേ അജ്ഞരാണോ? ഭ്രാന്തിനെക്കുറിച്ചും ജനങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണോ? ഈ ആരോപണങ്ങളില്‍ ഏതാണ് മുഹമ്മദി(സ)ന്ന് യോജിക്കുക; അത് വിശ്വസിപ്പിച്ച് ജനങ്ങളെ അയാളില്‍നിന്നകറ്റുവാന്‍? നില്‍ക്കട്ടെ, ഞാനിതിനൊരു വിദ്യ കണ്ടിട്ടുണ്ട്.` അനന്തരം അയാള്‍ ഇറാഖിലേക്കു പോയി. അവിടെനിന്ന് അനറബി രാജാക്കന്മരുടെ ചരിതങ്ങളും റുസ്തം കഥകളും ശേഖരിച്ചുകൊണ്ടുവന്ന് മക്കയില്‍ കഥാസദസ്സുകള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ ജനശ്രദ്ധ ഖുര്‍ആനില്‍നിന്നകന്ന് കഥകളില്‍ മുഴുകിക്കൊള്ളുമല്ലോ. (സീറത്തു ഇബ്നിഹിശാം വാള്യം 1, പേജ് 320-321) ഇതേ നിവേദനം `അസ്ബാബുന്നുസൂലി`ല്‍ വാഹിദി , കല്‍ബിയില്‍ നിന്നും മുഖാതിലില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ് ഇപ്രകാരംകൂടി പ്രസ്താവിച്ചിരിക്കുന്നു: നള്ര്‍ ഈ ഉദ്ദേശ്യാര്‍ഥം ഗായികകളായ ദാസികളെക്കൂടി വാങ്ങിക്കൊണ്ടുവന്നിരുന്നു. ആരെങ്കിലും പ്രവാചകന്റെ പ്രബോധനത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നു കേട്ടാല്‍ അയാള്‍ക്ക് ഒരു ദാസിയെ ഏല്‍പിച്ചുകൊടുക്കും. അവളോട് പറയും: `നന്നായി ആടിപ്പാടി ഇദ്ദേഹത്തിന്റെ മനസ്സിനെ കീഴടക്കി മറ്റേ ഭാഗത്തു നിന്നകറ്റണം.` മഹാ ധിക്കാരികള്‍ എക്കാലത്തും തുടര്‍ന്നുവന്നിട്ടുള്ള ഒരു സൂത്രം തന്നെയാണിത്. സാധാരണക്കാരെ കളിതമാശകളുടെയും കഥകളുടെയും സംസ്കാരത്തില്‍ മുക്കിക്കളയാന്‍ ശ്രമിക്കുക. അങ്ങനെ അവരെ ഗൌരവമുള്ള ജീവിത പ്രശ്നങ്ങളെക്കുറിച്ചും തങ്ങള്‍ മഹാനാശത്തിലേക്ക് തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിനെക്കുറിച്ചും ഒട്ടും ബോധമില്ലാത്തവരാക്കിത്തീര്‍ക്കുക. `ലഹ്വുല്‍ ഹദീസിന്റെ ഈ വ്യാഖ്യാനം നിരവധി സഹാബികളില്‍നിന്നും താബിഇകളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്."

(ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു ഹിഷാം, വാഹിദി, ഇബ്‌നു അബ്ബാസ് എന്നിവരെയാണ്‌ മൌദൂദി അവലംബിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.)

ഇസ്‌ലാമിക പ്രബോധനം പരാചയമായിരുന്നുവെങ്കില്‍, സംവാദത്തില്‍ മുശ്‌രിക്കുകള്‍ വിജയിച്ചു നില്‍ക്കുകയായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഇത്തരം 'ശ്രദ്ധ തിരിക്കല്‍' പരിപാടികള്‍ അവര്‍ നടത്തിയിരുന്നത്?

Visit: 1 and 2
കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും