ഇസ്‌ലാമിന്റെ വിമര്‍ശകന്‍മാര്‍ പറയുന്നു: "ഖുര്‍ആനിലെ സഹിഷ്‌ണുത പ്രകടിപ്പിക്കുന്നതും സമാധാനത്തിന്റെ വഴി കാണിക്കുന്നതുമായ എല്ലാ സൂക്തങ്ങളും മക്കയില്‍ അവതരിച്ചവയാണ്. പ്രവാചകന്‍ മദീനയില്‍ എത്തിയതോടെ ഇസ്‌ലാം തനി അക്രമത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. പിന്നെ ശാന്തിയുടെ ഭാഷ സംസാരിച്ചിട്ടില്ല. ഇന്ന് സമാധാനത്തിന്റെ തെളിവായി ഖുര്‍ആനിന്റെ ആളുകള്‍ ഉന്നയിക്കുന്ന സൂക്തങ്ങളത്രയും മക്കയില്‍ അവതരിച്ചവയാണ്. മദീനയില്‍ അവതരിച്ച സമാനമായ സൂക്തങ്ങള്‍ ചൂണ്ടിക്കാണിക്കുക സാദ്ധ്യമല്ല."
എന്താണ് വസ്തുത എന്ന് നോക്കാം. ഈ ഇനത്തില്‍ പെട്ട ആറ് സൂക്തങ്ങള്‍ ഈയിടെ ഒരു വിമര്‍ശകന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഉദ്ധരിച്ചത് കാണാനിടയായി. ഇവ ഒന്ന് വിശകലനം ചെയ്താല്‍ മതി സത്യം വെളിപ്പെടാന്‍:
"മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍.സമാധാനവാദികള്‍ സാധാരണ ഇക്കാലത്ത് ഉദ്ധരിക്കാറുള്ള ഈ വചനങ്ങളെല്ലാം മക്കാ സൂക്തങ്ങളാണ്:-
1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (2/256)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)"
മറുപടി:
1. 'മതത്തില്‍ ബലപ്രയോഗം പാടില്ല. (2/256) അത് മക്കയില്‍ അവതരിച്ചതല്ല; മദീനയില്‍ അവതരിച്ചതാണ്.
2: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“ ഇതും മക്കയിലല്ല; മദീനയിലാണ് അവതരിച്ചത്.
3. “ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“ ഇതും മദീനയില്‍ അവതരിച്ച മറ്റൊരു ജനാധിപത്യ സൂക്തം തന്നെ.
:4. “ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“ ഇതാ വീണ്ടും മദീനയിലവതരിച്ച ജനാധിപത്യ സൂക്തം.
പ്രസ്തുത വിമര്‍ശകന്‍ ആറ് 'ജനാധിപത്യ' സൂക്തങ്ങള്‍ മക്കയില്‍ അവതരിച്ചത് എന്ന് പറഞ്ഞ് ചൂണ്ടിക്കാണിച്ചിട്ട് അവയില്‍ നാലും മദീനയില്‍ അവതരിച്ചവയാണ്. അപ്പോള്‍ ജനാധിപത്യ ശൈലി പ്രവാചകന്‍ മക്കയിലും മദീനയിലും കാണിച്ചീട്ടുണ്ട് എന്ന് വിമര്‍ശകന്‍ ഉദ്ധരിച്ച സൂക്തങ്ങളിലൂടെ തന്നെ തെളിഞ്ഞിരിക്കുന്നു. മക്കയില്‍ മാത്രമേ മുഹമ്മദ് നബി ജനാധിപത്യ സ്വഭാവം കാണിച്ചിട്ടുള്ളു എന്ന, വിമര്‍ശകന്റെ വാദം, പൊളിഞ്ഞിരിക്കുന്നു. ഇങ്ങനെയെല്ലാം വാസ്തവമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞെങ്കില്‍ മാത്രമേ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ സധിക്കുകയുള്ളൂ എന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.
കെ.കെ. ആലിക്കോയ
അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും
ഖുര്‍ആന്‍ വിമര്‍ശനം അവര്‍ തീരുമനിച്ചു കഴിഞ്ഞ കാര്യമാണ്. അതിന്ന് വേണ്ടി എന്തിനെയൊക്കെ ന്യായീകരിക്കാനും അവര്‍ക്ക് മടിയില്ല. ഏത് തന്തോന്നിത്തത്തെയും ന്യായീകരിക്കും. എന്നിട്ട് ഇസ്‌ലാമിന്റെ മഹനീയമായ നിയമങ്ങളെ വിമര്‍ശിക്കും. ഏത് മതത്തെയും ഏത് ദര്‍ശനത്തെയും പുകഴ്‌ത്തും അതിലൂടെ ഇസ്‌ലാമിന്നെ കുറ്റപ്പെടുത്താന്‍ ഒരു പഴുത് കിട്ടുമെങ്കില്‍. ഇസ്‌ലാമിന്നും ഖുര്‍ആനിന്നും പ്രവാചകന്നുമെതിരില്‍ എന്ത് ആരോപിക്കുന്നതിന്നും അവര്‍ക്ക് ഒരു മടിയുമില്ല. അവയ്ക്ക് മറുപടി നല്‍കിയാല്‍ പിന്നെയും കള്ളം പറഞ്ഞും ബഹളം വച്ചും സ്വന്തം വദങ്ങെളെ ന്യായീകരിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.
ReplyDelete## “മതത്തില്‍ ബലപ്രയോഗം പാടില്ല; (2/256)“ - പിന്നെ എന്തുകൊണ്ട് മതത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ തീവ്രവാദികള്‍ ആയി തീരുന്നു?
ReplyDelete## “നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“ - സൗദി അറേബ്യ പോലെയുള്ള മുസ്ലിം രാജ്യങ്ങളില്‍ മറ്റു മതവിശ്വാസങ്ങളെ അംഗീകരിക്കുന്നുണ്ടോ?
## “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“ - എങ്കില്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ മതപ്രചരണം നടത്തുന്നു?
## “യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുകയാണു വേണ്ടത്;(16:125)“ - പിന്നെ എന്തുകൊണ്ടാണ് ഖുര്‍ആന്‍ വിശ്വാസികള്‍ ആയുധങ്ങള്‍ എടുക്കുന്നത്?
## “ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“ - എന്താണ് സമുദായങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? വ്യത്യസ്ത മതങ്ങള്‍ (ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, യഹൂദ...) എന്നാണോ? "ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ അതാണ് അനുഷ്ഠിച്ചു വരുന്നത്." - എന്ന് പറയുമ്പോള്‍ മുസ്ലിങ്ങളുടെ ദൈവമായ അല്ലാഹു തന്നെയാണ് മറ്റു സമുദായങ്ങള്‍ക്കും (മതസമൂഹങ്ങള്‍ക്കും?) ആരാധനാക്രമം നിശ്ചയിച്ചുനല്‍കിയിരിക്കുന്നത് എന്നാണോ?
## "വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ! ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)" - ജൂതന്മാരും ക്രിസ്ത്യാനികളും ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസ്സിക്കുന്നവര്‍ ആണ്, പക്ഷെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ദൈവത്തില്‍ അല്ല അവര്‍ വിശ്വസ്സിക്കുന്നത്. ഇവിടെ പറയുന്ന "ദൈവം" ഏതാണ്? ഖുര്‍ആനിലെ ദൈവമോ അതോ ബൈബിളിലെ ദൈവമോ?
## “മതത്തില്‍ ബലപ്രയോഗം പാടില്ല; (2/256)“ - പിന്നെ എന്തുകൊണ്ട് മതത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ തീവ്രവാദികള്‍ ആയി തീരുന്നു?
ReplyDelete= തീവ്രവാദത്തെ ഞാന്‍ ന്യായീകരിക്കുകയില്ല. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. മുസ്‌ലിംകളിലെ ചപലമനസ്കരെ തീവ്രവാദികളാകാന്‍ നിര്‍ബന്ധിക്കുന്ന ഒരു സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം മുസ്‌ലിംകള്‍ മൊത്തം തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അതിലേറെ നടക്കുന്നുണ്ട്. ഈ ചോദ്യത്തിന്റെ പോലും ധ്വനി മറ്റൊന്നല്ല. മുസ്‌ലിംകളാണ് നടത്തിയത് എന്ന് കരുതപ്പെട്ടിരുന്ന സ്ഫോടനങ്ങള്‍ നടത്തിയത് ഹിന്ദു ഭീകരന്‍മാരാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍. അത് മൂലം, ഇന്ത്യയില്‍ ഈ അവസ്ഥ ഇപ്പോള്‍ മാറി വരുന്നുണ്ട്. മാറ്റം കാണാന്‍ കഴിയാത്തത് ചില കുബുദ്ധികള്‍ക്ക് മാത്രമാണ്. അവരില്‍ തീവ്രവാദികളും യുക്തിവാദികളും ഉള്‍പ്പെടും. ഇപ്പോള്‍ പോലും താങ്കള്‍ മുസ്‌ലിം തീവ്രവാദത്തെക്കുറിച്ച് വിലപിച്ചു കൊണ്ടിരിക്കുകയാണ്. നിഴലിനൊടാണ് യുദ്ധം. യഥാര്‍ത്ഥ തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് ഭയമാണ്. ഈ പോസ്റ്റ് വായിക്കുവാന്‍ താല്‍പര്യം.
## “നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“ - സൗദി അറേബ്യ പോലെയുള്ള മുസ്ലിം രാജ്യങ്ങളില്‍ മറ്റു മതവിശ്വാസങ്ങളെ അംഗീകരിക്കുന്നുണ്ടോ?
= ചോദ്യം മനസ്സിലായില്ല. അവിടെ ധാരാളം അമുസ്‌ലിംകള്‍ ജോലി ചെയ്തു വരുന്നുണ്ട്. മതേതര രാജ്യമായ ഇന്ത്യക്കകത്ത്, അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതും അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലാത്തതുമായ നിരവധി തുരുത്തുകള്‍, നാടിന്റെ നാനാഭാഗത്തുമുണ്ട്. അതൊന്നും കണ്ടില്ലെന്ന് നടിച്ച് സഊദിയിലേക്ക് വണ്ടി കയറുകയാണോ?
## “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“ - എങ്കില്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ മതപ്രചരണം നടത്തുന്നു?
= നേര്‍മാര്‍ഗ്ഗത്തിലക്കാന്‍ ബാദ്ധ്യതയില്ലെന്ന് അറിയിച്ച അല്ലാഹു പ്രബോധനം നടത്താന്‍ കല്‍പ്പിച്ചിട്ടുണ്ട്; അത്കൊണ്ട്.
## “യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുകയാണു വേണ്ടത്;(16:125)“ - പിന്നെ എന്തുകൊണ്ടാണ് ഖുര്‍ആന്‍ വിശ്വാസികള്‍ ആയുധങ്ങള്‍ എടുക്കുന്നത്?
ReplyDelete= സംവാദത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.
## “ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“ - എന്താണ് സമുദായങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? വ്യത്യസ്ത മതങ്ങള്‍ (ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, യഹൂദ...) എന്നാണോ? "ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ അതാണ് അനുഷ്ഠിച്ചു വരുന്നത്." - എന്ന് പറയുമ്പോള്‍ മുസ്ലിങ്ങളുടെ ദൈവമായ അല്ലാഹു തന്നെയാണ് മറ്റു സമുദായങ്ങള്‍ക്കും (മതസമൂഹങ്ങള്‍ക്കും?) ആരാധനാക്രമം നിശ്ചയിച്ചുനല്‍കിയിരിക്കുന്നത് എന്നാണോ?
= അല്ലാഹു മുസ്‌ലിംകളുടെ ദൈവമാണെന്നത് ശുദ്ധ വിവരക്കേടാണ്. അല്ലാഹു എന്ന അറബി വാക്കിന് സാക്ഷാല്‍ ദൈവം (The God) എന്നാണ് അര്‍ത്ഥം. അവന്‍ പ്രപഞ്ചത്തിന്റെ ദൈവമാണ്. ഒരു ദൈവമേ ഉള്ളുവെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
## "വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ! ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)" - ജൂതന്മാരും ക്രിസ്ത്യാനികളും ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസ്സിക്കുന്നവര്‍ ആണ്, പക്ഷെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ദൈവത്തില്‍ അല്ല അവര്‍ വിശ്വസ്സിക്കുന്നത്. ഇവിടെ പറയുന്ന "ദൈവം" ഏതാണ്? ഖുര്‍ആനിലെ ദൈവമോ അതോ ബൈബിളിലെ ദൈവമോ?
= യഹൂദന്‍മാരുടെയും ക്രൈസ്തവരുടെയും വേദഗ്രന്‍ഥത്തിലെ ഒന്നാം പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെ ഒന്നാം വാക്യം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ്. ഇത് അറബി ബൈബിളില്‍ ഫില്‍ ബദ്‌ഇ ഖലഖ അല്ലാഹു സ്സമാവാതി വല്‍ അര്‍ദ് എന്നാണ്. അഥവാ മലയാള ബൈബിളില്‍ 'ദൈവം' എന്ന് വിളിച്ച പ്രപഞ്ച സ്രഷ്ടാവിനെ അറബി ബൈബിളില്‍ 'അല്ലാഹു' എന്ന് വിളിച്ചിരിക്കുന്നു. അഥവാ ഖുര്‍ആനിലെയും ബൈബിളിലെയും ദൈവം ഒന്ന് തന്നെയാണെന്ന്; പ്രപഞ്ച സ്രഷ്ടാവായ ദൈവം.
<<< തീവ്രവാദത്തെ ഞാന്‍ ന്യായീകരിക്കുകയില്ല. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. മുസ്‌ലിംകളിലെ ചപലമനസ്കരെ തീവ്രവാദികളാകാന്‍ നിര്‍ബന്ധിക്കുന്ന ഒരു സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം മുസ്‌ലിംകള്‍ മൊത്തം തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അതിലേറെ നടക്കുന്നുണ്ട്. ഈ ചോദ്യത്തിന്റെ പോലും ധ്വനി മറ്റൊന്നല്ല.>>>
ReplyDeleteഎന്റെ ചോദ്യത്തിനു നേര്‍ക്കുനേരെ ഉത്തരം പറയുന്നതല്ലേ ശരി? അല്ലാതെ എഴുതാപ്പുറം വായിച്ചു "ചോദ്യത്തിന്റെ ധ്വനി" എന്താണ് എന്ന് അന്വേഷിക്കെണ്ടുന്ന കാര്യം ഉണ്ടോ? മതത്തിന്റെ പേരില്‍ അക്രമം പാടില്ല എന്ന് പറയുന്ന അതെ ഖുറാന്‍ ഒരു കയ്യിലും മനുഷ്യരെ കൊല്ലുവാനുള്ള ആയുധങ്ങള്‍ മറുകയ്യിലും ആയി നടക്കുന്ന അനേകം മുസ്ലിങ്ങള്‍ ഇന്ന് ലോകത്തുണ്ട് എന്നുള്ളത് സത്യമാണ്. എന്തുകൊണ്ടാണ് ഒരു വിശ്വാസി ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ ആയുധവും എന്തുന്നത് എന്നാണ് ഞാന്‍ ചോദിച്ചത്. വ്യക്തമായ ഒരുത്തരവും എന്റെ ചോദ്യത്തിനു നിങ്ങള്‍ നല്‍കിയില്ല. "ഒരു സാഹചര്യം" (അതു എന്ത് തന്നെ ആയാലും) എന്നത് നീതികരിക്കാനവുന്ന മറുപടിയായി എനിക്ക് തോന്നുന്നില്ല, കാരണം ഒരു മുസ്ലിം സാഹചര്യത്തെ അല്ല ഖുര്‍ആനിനെയാണ് കൂടുതല്‍ വിലമതിക്കുക എന്ന് ഞാന്‍ കരുതുന്നു.
<<< ചോദ്യം മനസ്സിലായില്ല. അവിടെ ധാരാളം അമുസ്‌ലിംകള്‍ ജോലി ചെയ്തു വരുന്നുണ്ട്. മതേതര രാജ്യമായ ഇന്ത്യക്കകത്ത്, അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതും അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലാത്തതുമായ നിരവധി തുരുത്തുകള്‍, നാടിന്റെ നാനാഭാഗത്തുമുണ്ട്. അതൊന്നും കണ്ടില്ലെന്ന് നടിച്ച് സഊദിയിലേക്ക് വണ്ടി കയറുകയാണോ? >>>
വീണ്ടും നിങ്ങള്‍ എഴുതാപ്പുറം വായിക്കുന്നു. എന്റെ ചോദ്യം നിങ്ങളുടെ ലേഖനത്തെ അടിസ്ഥാനമാക്കി മാത്രം ആണ്, അല്ലാതെ "മതേതര രാജ്യമായ ഇന്ത്യക്കകത്ത്" എവിടെയൊക്കെ എന്തൊക്കെ നടക്കുന്നു എന്ന് അടിസ്ഥാനമാക്കി അല്ല. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അമുസ്‌ലിംങ്ങളായ മറ്റു മതവിശ്വാസികള്‍ക്ക് സ്വന്തം മതവിശ്വാസം അനുസ്സരിച്ച് പ്രാര്‍ഥിക്കുവാനുള്ള ആരാധനാലയങ്ങളോ ദേവാലയങ്ങളോ ഉണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്. സൗദി അറേബ്യയിലേക്ക് വണ്ടി കയറിയത് ആ രാജ്യത്തെ ഭരണം ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ളത് ആണ് എന്ന് കേട്ടിട്ടുള്ളത് കൊണ്ടാണ്. നിങ്ങള്‍ ആണ് ഖുര്‍ആന്‍ (109:6) പ്രകാരം "നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം" എന്നാണ് ഖുര്‍ആനിന്റെ തത്വം എന്ന് എഴുതിയത്.
<<< നേര്‍മാര്‍ഗ്ഗത്തിലക്കാന്‍ ബാദ്ധ്യതയില്ലെന്ന് അറിയിച്ച അല്ലാഹു പ്രബോധനം നടത്താന്‍ കല്‍പ്പിച്ചിട്ടുണ്ട്; അത്കൊണ്ട്. >>>
ReplyDeleteനേര്‍മാര്‍ഗ്ഗത്തിലക്കാന്‍ ബാദ്ധ്യതയില്ല എങ്കില്‍ പിന്നെ എന്തിനു വേണ്ടിയാണ് പ്രബോധനം നടത്തുന്നത്?
<<< സംവാദത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. >>>
സംവാദത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നല്ല ചോദിച്ചത്, യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുക മാത്രമാണ് വേണ്ടത് എങ്കില്‍ പിന്നെ എന്തിനു വേണ്ടിയാണ് മതത്തിന്റെ പേരില്‍ ആയുധം എടുക്കുന്നത് എന്നാണ് ചോദിച്ചത്?
<<< അല്ലാഹു മുസ്‌ലിംകളുടെ ദൈവമാണെന്നത് ശുദ്ധ വിവരക്കേടാണ്. അല്ലാഹു എന്ന അറബി വാക്കിന് സാക്ഷാല്‍ ദൈവം (The God) എന്നാണ് അര്‍ത്ഥം. അവന്‍ പ്രപഞ്ചത്തിന്റെ ദൈവമാണ്. ഒരു ദൈവമേ ഉള്ളുവെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. >>>
അല്ലാഹു എന്ന അറബി വാക്കിനു മലയാളത്തില്‍ ദൈവം എന്നാണു അര്‍ഥം എങ്കില്‍ പിന്നെ എന്തുകൊണ്ട് ഖുര്‍ആന്‍ മലയാളം പരിഭാഷകളില്‍ ദൈവം എന്ന വാക്ക് ഉപയോഗിച്ച് കാണുന്നില്ല. നിങ്ങള്‍ "ദൈവം" എന്ന് എഴുതേണ്ടിടത്ത് എന്തുകൊണ്ട് "അല്ലാഹു" എന്ന് മാത്രം ഉപയോഗിക്കുന്നു?
<<< യഹൂദന്‍മാരുടെയും ക്രൈസ്തവരുടെയും വേദഗ്രന്‍ഥത്തിലെ ഒന്നാം പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെ ഒന്നാം വാക്യം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ്. ഇത് അറബി ബൈബിളില്‍ ഫില്‍ ബദ്‌ഇ ഖലഖ അല്ലാഹു സ്സമാവാതി വല്‍ അര്‍ദ് എന്നാണ്. അഥവാ മലയാള ബൈബിളില്‍ 'ദൈവം' എന്ന് വിളിച്ച പ്രപഞ്ച സ്രഷ്ടാവിനെ അറബി ബൈബിളില്‍ 'അല്ലാഹു' എന്ന് വിളിച്ചിരിക്കുന്നു. അഥവാ ഖുര്‍ആനിലെയും ബൈബിളിലെയും ദൈവം ഒന്ന് തന്നെയാണെന്ന്; പ്രപഞ്ച സ്രഷ്ടാവായ ദൈവം. >>>
ബൈബിള്‍ എന്ന ക്രിസ്ത്യന്‍ വേദപുസ്തകത്തില്‍ ഓരോ ഭാഷയിലും ദൈവം എന്ന അര്‍ഥം വരുന്ന അതാതു ഭാഷയിലെ പദം ഏതാണോ അതു ഉപയോഗിച്ചിരിക്കുന്നു എന്നതുകൊണ്ട് അറബിലെ ബൈബിളില്‍ ദൈവം എന്നതിന് അവര്‍ അല്ലാഹു എന്ന് എഴുതിയിട്ടുണ്ടാവാം. എന്നാല്‍ ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളിലെ ദൈവമായി അവര്‍ കണക്കാക്കുന്നത് യേശുക്രിസ്തുവിനെ ആണ്. യേശുക്രിസ്തുവിനെ ദൈവം ആയി കണക്കാകുന്ന ക്രിസ്ത്യാനികള്‍ക്ക് ഖുര്‍ആന്‍ (2:62) പ്രകാരം "അവര്‍ക്കു പ്രതിഫലമുണ്ട് അവര്‍ ദുഖിക്കേണ്ടി വരില്ല" എന്നാണോ?
നിങ്ങളുടെ ഈ ലേഖനത്തിന്റെ തലക്കെട്ട് ഇതില്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നതല്ല.
ReplyDeleteജനങ്ങളുടെ ഭരണം, പരമാധികാരം ജനങ്ങളിൽ അർപ്പിതമായ ഭരണം, ജനങ്ങൾ തെരഞ്ഞെടുക്കുകയും പ്രതിനിധീകരിക്കുകയും ജനങ്ങൾക്ക് പരമാധികാരമുമുള്ള വ്യവസ്ഥ, മുഴുവൻ ജനതയുടെയും ഭരണം, മുഴുവൻ ജനതയാലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാൽ ഭരിക്കുന്ന നിയമം, രാഷ്ട്രീയ നിയന്ത്രണം ജനങ്ങളിൽ അർപ്പിതമായിരിക്കുന്ന വ്യവസ്ഥ - ഇതൊക്കെയാണ് "ജനാധിപത്യം" എന്ന വാക്കിനു പൊതുവായി നല്‍കിവരുന്ന അര്‍ഥങ്ങള്‍. ഇതിനോട് ഏതെങ്കിലും തരത്തില്‍ യോജിക്കുന്നവ അല്ല നിങ്ങള്‍ ഖുര്‍ആനിലെ ജനാധിപത്യ സൂക്തങ്ങള്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ഇവയൊന്നും:
മതത്തില്‍ ബലപ്രയോഗം പാടില്ല (2/256) - നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം (109:6) - ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല (2:272) - യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുകയാണു വേണ്ടത് (16:125) - ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട് (22:67) - വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല (2:62)
To yukthi, എന്റെ കമന്റിലെ ചില ഭാഗങ്ങള്‍ താങ്കള്‍ ആവര്‍ത്തിച്ച് വായിക്കേണ്ടതുണ്ട്.
ReplyDelete1 മുസ്‌ലിംകളിലെ """ചപലമനസ്കരെ"""" തീവ്രവാദികളാകാന്‍ നിര്‍ബന്ധിക്കുന്ന ഒരു സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
2 അതോടൊപ്പം മുസ്‌ലിംകള്‍ മൊത്തം """തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം""" അതിലേറെ നടക്കുന്നുണ്ട്.
yukthi: "കാരണം ഒരു മുസ്ലിം സാഹചര്യത്തെ അല്ല ഖുര്‍ആനിനെയാണ് കൂടുതല്‍ വിലമതിക്കുക എന്ന് ഞാന്‍ കരുതുന്നു."
= ശരിയാണ്; പക്ഷെ, ഒരു ചപല മനസ്കന്‍ എന്തിനെയാണ് വില മതിക്കുക എന്ന കൂടി പറയൂ.
.........
അജ്മീര്‍, മാലേഗാവ്, സംഝോതാ, മക്കാ മസ്ജിദ് സ്ഫോടനങ്ങള്‍ നടത്തിയത് ഹിന്ദു ഫാഷിസ്റ്റുകളാണെന്ന് തെളിഞ്ഞു കഴിഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചിരിക്കും എന്ന് ഞാന്‍ കരുതുന്നു. ഇതെല്ലാം ചെയ്തത് മുസ്‌ലിംകളാണെന്ന് ആരോപിക്കുകയും നിരപരാധികളായ മുസ്‌ലിംകളെ സന്ധിയും മാംസപേശിയും വേര്‍പെടും വിധം അതി ക്രൂരമായി മര്‍ദ്ദിക്കുകയും അവരെക്കൊണ്ട് ചെയ്യാത്ത കുറ്റം ഏറ്റ് പറയിക്കുകയും ജയിലില്‍ അടക്കുകയും ചെയ്തതും താങ്കള്‍ മറന്നിരിക്കില്ല എന്ന് ഞാന്‍ കരുതുന്നു. (ഈ നിരപരാധികളില്‍ പലരും ഇപ്പോഴും ജയിലിലാണ്.) സര്‍ക്കാറും സംഘ് പരിവരും മാദ്ധ്യമങ്ങളും ഇതൊക്കെ ചൂണ്ടിക്കാണിച്ച് ഈ സമുദായത്തെ മൊത്തം വേട്ടയാടിയതും താങ്കള്‍ മറന്നിരിക്കില്ല എന്ന് ഞാന്‍ കരുതുന്നു. എന്നിട്ട് പോലും ഇന്ത്യയിലെ ഉത്തരവാദപ്പെട്ട മുസ്‌ലിം നേതൃത്വം തീവ്രതയുടെ വഴി സ്വീകരിക്കാനല്ല; അതരുതെന്നാണ് ഈ സമുദായത്തെ ഉപദേശിച്ചതെന്നതും താങ്കള്‍ ശ്രദ്ധിച്ചിരികും എന്ന് ഞന്‍ കരുതുന്നു. എന്നിട്ടും മുസ്‌ലിംകളില്‍ അത്യപൂര്‍വ്വം ചില ചപല മനസ്കര്‍ നടത്തിയ ഒറ്റപ്പെറ്റ ചില അക്രമങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിക്കേണ്ട ഒരു ഇഷ്യൂ ആയി താങ്കള്‍ക്ക് തോന്നുനത് താങ്കലേ ബാധിച്ച ഏത് മാനസിക രോഗത്തിന്റെ ഫലമാണെന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. ഒരിത്തിരി ദയവിന് വേണ്ടി നിലവിളിച്ചു കൊണ്ടിരിക്കുന്ന ഈ സമുദായത്തെ ഇനിയും കുതിര കയറാതിരിക്കാന്ള്ള മനുഷ്യത്വം ഇനി എന്നാണ് താങ്കളേപ്പോലുള്ള അതി തീവ്ര മതേതര കപട വേഷക്കാര്‍ക്കുണ്ടാവുക എന്നാണ് ഞാന്‍ ചോദിക്കുന്നത്. ആ ചോദ്യം താങ്കളെപ്പോലുള്ള നപുംസകങ്ങളെ അലോസരപ്പെടുത്തുമെന്നറീയാം. എങ്കിലും എനിക്ക് ചോദിക്കാതിരിക്കാനാവില്ല. മുസ്‌ലിംകള്‍ നടത്തിയെന്ന് താങ്കളെപ്പോലുള്ളവര്‍ ആരോപിക്കുന്നവയില്‍ ഇനി ഏതൊക്കെയാണ് സംഘ് പരിവാറീന്റെ എക്കൌണ്ടിലേക്ക് വരവ് വയ്ക്കേണ്ടത് എന്ന് കാലം ളിയിക്കാനിരിക്കുന്നതേയുള്ളു. പക്ഷെ, ഇതൊന്നും താങ്കളെപ്പോലുള്ളവര്‍ക്ക് വിഷയമാകില്ലെന്ന് അറിയാം. കാരണം എന്ത് സംഭവിച്ചാലും വിരോധമില്ല ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നത് ഒരു ആദര്‍ശമായി കൊണ്ട് നടക്കുന്നവരില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലല്ലോ. എങ്കിലും ഏത് കടുത്ത പ്രതിസന്ധിയുടെ ഘട്ടത്തിലും ഒരു മുസ്‌ലിം ക്ഷമിക്കുകയാണ് വേണ്ടതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്ന താങ്കളുടെ പ്രസ്താവന 100% ശരിയാണ്. ഇങ്ങനെയൊക്കെയുള്ള തിരിച്ചറീവ് ഉണ്ടായിട്ടും ഞാന്‍ പറഞ്ഞ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മാത്രം - അതും അല്‍പ്പം ചില ചപല മനസ്കരെ മാത്രമേ ബാധിച്ചീട്ടുള്ളു - താങ്കള്‍ക്ക് മനസ്സിലാകാത്തത് എന്ത് കൊണ്ടാണ്. അത് മനസ്സിലായതായി സമ്മതിച്ചാല്‍ ഇസ്‌ലാം = ഭീഗരത എന്ന പല്ലവി മാവര്‍ത്തിക്കാന്‍ കഴിയില്ലല്ലോ അല്ലേ?
yukthi: വീണ്ടും നിങ്ങള്‍ എഴുതാപ്പുറം വായിക്കുന്നു. എന്റെ ചോദ്യം നിങ്ങളുടെ ലേഖനത്തെ അടിസ്ഥാനമാക്കി മാത്രം ആണ്, അല്ലാതെ "മതേതര രാജ്യമായ ഇന്ത്യക്കകത്ത്" എവിടെയൊക്കെ എന്തൊക്കെ നടക്കുന്നു എന്ന് അടിസ്ഥാനമാക്കി അല്ല. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അമുസ്‌ലിംങ്ങളായ മറ്റു മതവിശ്വാസികള്‍ക്ക് സ്വന്തം മതവിശ്വാസം അനുസ്സരിച്ച് പ്രാര്‍ഥിക്കുവാനുള്ള ആരാധനാലയങ്ങളോ ദേവാലയങ്ങളോ ഉണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്. സൗദി അറേബ്യയിലേക്ക് വണ്ടി കയറിയത് ആ രാജ്യത്തെ ഭരണം ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ളത് ആണ് എന്ന് കേട്ടിട്ടുള്ളത് കൊണ്ടാണ്. നിങ്ങള്‍ ആണ് ഖുര്‍ആന്‍ (109:6) പ്രകാരം "നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം" എന്നാണ് ഖുര്‍ആനിന്റെ തത്വം എന്ന് എഴുതിയത്.
ReplyDelete= ഇസ്‌ലാമല്ലാത്ത മറ്റൊന്നും വിമര്‍ശന വിധേയമാക്കേണ്ടതില്ലെന്ന താങ്ക്ളുടെ പക്ഷപാതപരമായ മനസ്സാണ് താങ്കളെക്കൊണ്ട് ഇത് പറയിക്കുന്നത്. ഖുര്‍ആനിലെ ആറ് സൂക്തങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയാണ് ഇവിടെ നടക്കുന്നത്. സഊദിയില്‍ എന്ത് നടക്കുന്നു എന്നതല്ല. അത് വിഷയത്തില്‍ പരിധിയില്‍ പെട്ടതല്ല. എങ്കിലും ചോദിക്കട്ടെ അമുസ്‌ലിംകള്‍ അവിടെ ജോലിക്കെത്തുന്ന വിവരമറിഞ്ഞ് സഊദി അധികൃതര്‍ അവര്‍ക്ക് വേണ്ടി ആരാധാനാലയം നിര്‍മ്മിച്ച് വയ്ക്കേണ്ടിയിരുന്നു എന്നാണോ താങ്കളുടെ നിര്‍ദ്ദേശം?
ഹിജ്‌റയ്ക്ക് ശേഷം അവിശ്വാസികളേ അക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന സൂക്തങ്ങള്‍ മാത്രമാണോ ഇറങ്ങിയത് എന്നതും മുഹമ്മദ് നബി മദീനയിലെത്തിയതോടെ സമാധാനത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞുവോ എന്നതുമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കേണ്ട ചര്‍ച്ച എന്ന് ഓര്‍മ്മിപ്പിക്കുന്നു.
...........
? "നേര്‍മാര്‍ഗ്ഗത്തിലക്കാന്‍ ബാദ്ധ്യതയില്ല എങ്കില്‍ പിന്നെ എന്തിനു വേണ്ടിയാണ് പ്രബോധനം നടത്തുന്നത്?"
= അതാണ് പറഞ്ഞത്; നേര്‍മാര്‍ഗ്ഗത്തിലാക്കാന്‍ ബാദ്ധ്യതയില്ല; എന്നാല്‍ പ്രബോധനം നടത്താന്‍ ബാദ്ധ്യതയുണ്ട്; ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. അതിന്നാണ് പ്രബോധനം നടത്തുന്നത്.
yukthi: സംവാദത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നല്ല ചോദിച്ചത്, യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുക മാത്രമാണ് വേണ്ടത് എങ്കില്‍ പിന്നെ എന്തിനു വേണ്ടിയാണ് മതത്തിന്റെ പേരില്‍ ആയുധം എടുക്കുന്നത് എന്നാണ് ചോദിച്ചത്?
ReplyDelete= നേരത്തെ വിശദീകരിച്ചു കഴിഞ്ഞു.
? "അല്ലാഹു എന്ന അറബി വാക്കിനു മലയാളത്തില്‍ ദൈവം എന്നാണു അര്‍ഥം എങ്കില്‍ പിന്നെ എന്തുകൊണ്ട് ഖുര്‍ആന്‍ മലയാളം പരിഭാഷകളില്‍ ദൈവം എന്ന വാക്ക് ഉപയോഗിച്ച് കാണുന്നില്ല. നിങ്ങള്‍ "ദൈവം" എന്ന് എഴുതേണ്ടിടത്ത് എന്തുകൊണ്ട് "അല്ലാഹു" എന്ന് മാത്രം ഉപയോഗിക്കുന്നു?"
= അല്ലാഹു എന്ന് എഴുതുന്നത് കൊണ്ട് എന്താണ് കുഴപ്പം? അറബിയിലെ അല്ലാഹു എന്നത് സാക്ഷാല്‍ ദൈവത്തിന്റെ നാമമായി കണക്കാക്കുന്നു. അത് സാക്ഷാല്‍ ദൈവത്തെ ഉദ്ദേശിച്ചല്ലാതെ ഉപയോഗിക്കാറില്ലെന്നത് അതിന്റെ മേന്മയാണ്. അറബിയിലെ ഇലാഹ് മലയാളത്തിലെ ദൈവം എന്നിവ കള്ളദൈവങ്ങളെ ഉദ്ദേശിച്ചും ഉപയോഗിക്കാറുള്ള പദങ്ങളാണ്. അത്കൊണ്ട് പല വിവര്‍ത്തകരും ഈയൊരു സൂക്ഷ്മത കാണിക്കുന്നത്. എന്നാല്‍ ദൈവം എന്ന് വളരെ വ്യാപകമായി ഇസ്‌ലാമിക സാഹിത്യങ്ങളില്‍ ഉപയോഗിച്ച് വരുന്നുണ്ട്.
.......
? ബൈബിള്‍ എന്ന ക്രിസ്ത്യന്‍ വേദപുസ്തകത്തില്‍ ഓരോ ഭാഷയിലും ദൈവം എന്ന അര്‍ഥം വരുന്ന അതാതു ഭാഷയിലെ പദം ഏതാണോ അതു ഉപയോഗിച്ചിരിക്കുന്നു എന്നതുകൊണ്ട് അറബിലെ ബൈബിളില്‍ ദൈവം എന്നതിന് അവര്‍ അല്ലാഹു എന്ന് എഴുതിയിട്ടുണ്ടാവാം.
= അല്ലാഹു എന്നത് മുസ്‌ലിംകളുടെ ദൈവമാണെന്ന വാദം പിന്‍വലിച്ചുവെന്ന് കരുതാമോ?
? എന്നാല്‍ ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളിലെ ദൈവമായി അവര്‍ കണക്കാക്കുന്നത് യേശുക്രിസ്തുവിനെ ആണ്. യേശുക്രിസ്തുവിനെ ദൈവം ആയി കണക്കാകുന്ന ക്രിസ്ത്യാനികള്‍ക്ക് ഖുര്‍ആന്‍ (2:62) പ്രകാരം "അവര്‍ക്കു പ്രതിഫലമുണ്ട് അവര്‍ ദുഖിക്കേണ്ടി വരില്ല" എന്നാണോ?
= ബൈബിള്‍ വായിച്ചാല്‍ മറിച്ചാണ് കാണുക. എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായ സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്ന് ക്രിസ്തു പറഞ്ഞത് ബൈബിളില്‍ കാണാം. അപ്പോള്‍ താങ്ക്ളുടെ പ്രസ്തവന തെറ്റാണെന്ന് മനസ്സിലാക്കാം.
2:62 പൂര്‍ണ്ണമായും വായിച്ചാല്‍ അതിന്റെ ഉത്തരം കിട്ടും. ചോദ്യം ചോദിക്കാനുള്ള അവസരം ഒരുക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ബാക്കി വായിക്കണ്ട.
yukthi: നിങ്ങളുടെ ഈ ലേഖനത്തിന്റെ തലക്കെട്ട് ഇതില്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നതല്ല.
ReplyDeleteജനങ്ങളുടെ ഭരണം, പരമാധികാരം ജനങ്ങളിൽ അർപ്പിതമായ ഭരണം, ജനങ്ങൾ തെരഞ്ഞെടുക്കുകയും പ്രതിനിധീകരിക്കുകയും ജനങ്ങൾക്ക് പരമാധികാരമുമുള്ള വ്യവസ്ഥ, മുഴുവൻ ജനതയുടെയും ഭരണം, മുഴുവൻ ജനതയാലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാൽ ഭരിക്കുന്ന നിയമം, രാഷ്ട്രീയ നിയന്ത്രണം ജനങ്ങളിൽ അർപ്പിതമായിരിക്കുന്ന വ്യവസ്ഥ - ഇതൊക്കെയാണ് "ജനാധിപത്യം" എന്ന വാക്കിനു പൊതുവായി നല്‍കിവരുന്ന അര്‍ഥങ്ങള്‍. ഇതിനോട് ഏതെങ്കിലും തരത്തില്‍ യോജിക്കുന്നവ അല്ല നിങ്ങള്‍ ഖുര്‍ആനിലെ ജനാധിപത്യ സൂക്തങ്ങള്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ഇവയൊന്നും:
മതത്തില്‍ ബലപ്രയോഗം പാടില്ല (2/256) - നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം (109:6) - ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല (2:272) - യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുകയാണു വേണ്ടത് (16:125) - ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട് (22:67) - വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല (2:62)
= ജനാധിപത്യമര്യാദ എന്ന ഒന്നുണ്ട്. അതാണ് ഉദ്ദേശിച്ചത്. "മക്കയില്‍ തികച്ചും സമാധാനപരവും ജനാധിപത്യപരവുമായിരുന്നു മുഹമ്മദിന്റെ പ്രബോധനങ്ങള്‍." എന്ന വിമര്‍ശകന്റെ വാക്കിനും അത്രയേ ഉദ്ദേശ്യമുണ്ടാവുകയുള്ളു.
2/62 പൂര്‍ണ്ണമായി വായിക്കുക. മറുപടി അവിടെയുണ്ട്. പിന്നെ ഈ വിഷയത്തില്‍ ഈയൊരു സൂക്യ്തം മാത്രമല്ല ഉള്ളത്.
യുക്തീ, താങ്കള്‍ ഈ പോസ്റ്റ് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteTo yukthi, എന്റെ കമന്റിലെ ചില ഭാഗങ്ങള്‍ താങ്കള്‍ ആവര്‍ത്തിച്ച് വായിക്കേണ്ടതുണ്ട്.
ReplyDelete1 മുസ്‌ലിംകളിലെ """ചപലമനസ്കരെ"""" തീവ്രവാദികളാകാന്‍ നിര്‍ബന്ധിക്കുന്ന ഒരു സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
2 അതോടൊപ്പം മുസ്‌ലിംകള്‍ മൊത്തം """തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം""" അതിലേറെ നടക്കുന്നുണ്ട്.
yukthi: "കാരണം ഒരു മുസ്ലിം സാഹചര്യത്തെ അല്ല ഖുര്‍ആനിനെയാണ് കൂടുതല്‍ വിലമതിക്കുക എന്ന് ഞാന്‍ കരുതുന്നു."
= ശരിയാണ്; പക്ഷെ, ഒരു ചപല മനസ്കന്‍ എന്തിനെയാണ് വില മതിക്കുക എന്ന കൂടി പറയൂ.
.........
അജ്മീര്‍, മാലേഗാവ്, സംഝോതാ, മക്കാ മസ്ജിദ് സ്ഫോടനങ്ങള്‍ നടത്തിയത് ഹിന്ദു ഫാഷിസ്റ്റുകളാണെന്ന് തെളിഞ്ഞു കഴിഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചിരിക്കും എന്ന് ഞാന്‍ കരുതുന്നു. ഇതെല്ലാം ചെയ്തത് മുസ്‌ലിംകളാണെന്ന് ആരോപിക്കുകയും നിരപരാധികളായ മുസ്‌ലിംകളെ സന്ധിയും മാംസപേശിയും വേര്‍പെടും വിധം അതി ക്രൂരമായി മര്‍ദ്ദിക്കുകയും അവരെക്കൊണ്ട് ചെയ്യാത്ത കുറ്റം ഏറ്റ് പറയിക്കുകയും ജയിലില്‍ അടക്കുകയും ചെയ്തതും താങ്കള്‍ മറന്നിരിക്കില്ല എന്ന് ഞാന്‍ കരുതുന്നു. (ഈ നിരപരാധികളില്‍ പലരും ഇപ്പോഴും ജയിലിലാണ്.) സര്‍ക്കാറും സംഘ് പരിവരും മാദ്ധ്യമങ്ങളും ഇതൊക്കെ ചൂണ്ടിക്കാണിച്ച് ഈ സമുദായത്തെ മൊത്തം വേട്ടയാടിയതും താങ്കള്‍ മറന്നിരിക്കില്ല എന്ന് ഞാന്‍ കരുതുന്നു. എന്നിട്ട് പോലും ഇന്ത്യയിലെ ഉത്തരവാദപ്പെട്ട മുസ്‌ലിം നേതൃത്വം തീവ്രതയുടെ വഴി സ്വീകരിക്കാനല്ല; അതരുതെന്നാണ് ഈ സമുദായത്തെ ഉപദേശിച്ചതെന്നതും താങ്കള്‍ ശ്രദ്ധിച്ചിരികും എന്ന് ഞന്‍ കരുതുന്നു. എന്നിട്ടും മുസ്‌ലിംകളില്‍ അത്യപൂര്‍വ്വം ചില ചപല മനസ്കര്‍ നടത്തിയ ഒറ്റപ്പെറ്റ ചില അക്രമങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിക്കേണ്ട ഒരു ഇഷ്യൂ ആയി താങ്കള്‍ക്ക് തോന്നുനത് എന്ത്കൊണ്ടാണെന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. ഒരിത്തിരി ദയവിന് വേണ്ടി നിലവിളിച്ചു കൊണ്ടിരിക്കുന്ന ഈ സമുദായത്തെ ഇനിയും ക്രൂരമായ രീതിയല്‍ കൈകാര്യം ചെയ്യാതിരിക്കാനുള്ള മനുഷ്യത്വം ഇനി എന്നാണ് താങ്കളേപ്പോലുള്ള തീവ്ര മതേതരക്കാര്‍ക്കുണ്ടാവുക എന്നാണ് ഞാന്‍ ചോദിക്കുന്നത്. ആ ചോദ്യം താങ്കളെപ്പോലുള്ളവരെ അലോസരപ്പെടുത്തുമെന്നറീയാം. എങ്കിലും എനിക്ക് ചോദിക്കാതിരിക്കാനാവില്ല. മുസ്‌ലിംകള്‍ നടത്തിയെന്ന് താങ്കളെപ്പോലുള്ളവര്‍ ആരോപിക്കുന്നവയില്‍ ഇനി ഏതൊക്കെയാണ് സംഘ് പരിവാറീന്റെ എക്കൌണ്ടിലേക്ക് വരവ് വയ്ക്കേണ്ടത് എന്ന് കാലം ളിയിക്കാനിരിക്കുന്നതേയുള്ളു. പക്ഷെ, ഇതൊന്നും താങ്കളെപ്പോലുള്ളവര്‍ക്ക് വിഷയമാകില്ലെന്ന് അറിയാം. കാരണം എന്ത് സംഭവിച്ചാലും വിരോധമില്ല ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നത് ഒരു ആദര്‍ശമായി കൊണ്ട് നടക്കുന്നവരില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലല്ലോ. എങ്കിലും ഏത് കടുത്ത പ്രതിസന്ധിയുടെ ഘട്ടത്തിലും ഒരു മുസ്‌ലിം ക്ഷമിക്കുകയാണ് വേണ്ടതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്ന താങ്കളുടെ പ്രസ്താവന 100% ശരിയാണ്. ഇങ്ങനെയൊക്കെയുള്ള തിരിച്ചറീവ് ഉണ്ടായിട്ടും ഞാന്‍ പറഞ്ഞ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മാത്രം - അതും അല്‍പ്പം ചില ചപല മനസ്കരെ മാത്രമേ ബാധിച്ചീട്ടുള്ളു - താങ്കള്‍ക്ക് മനസ്സിലാകാത്തത് എന്ത് കൊണ്ടാണ്. അത് മനസ്സിലായതായി സമ്മതിച്ചാല്‍ ഇസ്‌ലാം = ഭീകരത എന്ന പല്ലവി ആവര്‍ത്തിക്കാന്‍ കഴിയില്ലല്ലോ അല്ലേ?
യുക്തീ, ക്ഷമിക്കണം. താങ്കളെ വേദനിപ്പിച്ച കമന്റ് ഞാന്‍ പിന്‍വലിച്ചു.
ReplyDelete>>>>>>1 മുസ്‌ലിംകളിലെ """ചപലമനസ്കരെ"""" തീവ്രവാദികളാകാന്‍ നിര്‍ബന്ധിക്കുന്ന ഒരു സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. >>>>>
ReplyDeleteആലിക്കോയ,
99 % മുസ്ലിങ്ങളുള്ള പാക്സിതാനില്‍ മുസ്ലിം ഭീകരര്‍ മുസ്ലിങ്ങളെ തന്നെ വെടി വച്ചും, കഴുത്തുവെട്ടിയും, തല വെട്ടിയും, ബോംബ് വച്ചും കൊല്ലുന്നത് ഇതേ സഹചര്യം അവിടെ ഉള്ളതുകൊണ്ടാണോ?
ഒരു ക്രിസ്ത്യാനി സ്ത്രീയെ പ്രവാചകനിന്ദ ആരോപിച്ച് അവിടത്തെ ഭരണകൂടമാണ്, വധ ശിക്ഷക്കു വിധിച്ചത്. ആ സ്ത്രീയെ വിട്ടയക്കണമെന്നു പറഞ്ഞ പഞ്ചാബ് ഗവര്‍ണ്ണറെ വരെ മുസ്ലിം ഭീകരന്‍ വെടി വച്ചു കൊന്നു.
ഈ ചപല മനസ്കരെ തീവ്രവാദികളാക്കാനുള്ള എന്ത് സാഹചര്യമാണ്, ഇസ്ലാമിക പാകിസ്താനില്‍ ഉള്ളത്?
>>>>>>ഹിജ്‌റയ്ക്ക് ശേഷം അവിശ്വാസികളേ അക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന സൂക്തങ്ങള്‍ മാത്രമാണോ ഇറങ്ങിയത് എന്നതും മുഹമ്മദ് നബി മദീനയിലെത്തിയതോടെ സമാധാനത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞുവോ എന്നതുമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കേണ്ട ചര്‍ച്ച എന്ന് ഓര്‍മ്മിപ്പിക്കുന്നു. <<<<
ReplyDeleteആലിക്കോയ,
മൊഹമ്മദ് മദീനയിലെത്തിയ ഉടനെ സമധാനത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞു എന്നത് ശരിയല്ല. മദീനയിലുള്ളവരെല്ലാം തന്റെ പിന്നില്‍ മക്കക്കെതിരെ അണുനിരക്കുമെന്നാണദ്ദേഹം കരുതിയിരുന്നത്. പക്ഷെ അതുണ്ടായില്ല. അവിടെയുള്ള യഹൂദരൊക്കെ തന്റെ പുതിയ മതത്തില്‍ ചേരുമെന്നദ്ദേഹം കരുതി. അങ്ങനെയാണ്, യഹൂദരെയും മറ്റ് മത വിശ്വസികളെയും സഹിഷ്ണുതയോടെ കാണുന്ന മനോഭാവം ഉണ്ടായത്. അതുകൊണ്ട് മദീനയിലെ ആദ്യകാലങ്ങളില്‍ അദ്ദേഹം പറഞ്ഞ സൂക്തങ്ങള്‍ സഹിഷ്ണുതയുടേതായിരുന്നു. യഹൂദര്‍ തന്റെ വഴിയെ വരുന്നില്ല എന്നു ബോധ്യമായപ്പോള്‍ അവരെ വിമര്‍ശിക്കാനും ശകാരിക്കാനും ആരംഭിച്ചു. അപ്പോഴാണ് അസഹിഷ്ണുത പുറത്തുവന്നത്.അന്യ മതവിശ്വാസികളെ കണുന്നിടത്തു വച്ചൊക്കെ വധിക്കാന്‍ ആഹ്വാനം ചെയ്ത സൂക്തങ്ങളൊക്കെ ഈ നിരാശയില്‍ നിന്നുമുണ്ടായതാണ്.
>>>>അല്ലാഹു എന്ന് എഴുതുന്നത് കൊണ്ട് എന്താണ് കുഴപ്പം? <<<<
ReplyDeleteആലിക്കോയ,
അല്ലാഹു എന്നതിനു പകരം പടച്ചോന്‍ എന്നെഴുതിയലും ഒരു കുഴപ്പവുമില്ല.
ദൈവം എന്നെഴുതാത്തതിന്റെ കാരണമാണ് യുക്തി എഴുതിയത്.
മലയാളത്തിലെ ദൈവം എന്ന പദമാണ്, അള്ളാഹു എങ്കില്‍ മലയാളത്തിലെഴുതുമ്പോള്‍ ദൈവം എന്നുപയോഗിച്ചല്‍ മതി. ക്രിസ്ത്യാനികള്‍ ദൈവം എന്നു വിളിക്കുന്ന ശക്തി തന്നെയാണ്, അള്ളാ എങ്കില്‍ ദൈവം എന്നെഴുതിയാല്‍ മതി. അതല്ലാത്തതുകൊണ്ട് മലയാളത്തിലെ ദൈവം എന്നെഴുതുന്നില്ല.
ക്രിസ്ത്യാനികള്‍ ഇംഗ്ളിഷില്‍ God എന്നും മലയാളത്തില്‍ ദൈവം എന്നും, ഹിന്ദിയില്‍ ഈശ്വര്‍ എന്നും, അറബിയില്‍ അള്ളാ എന്നും എഴുതും.പക്ഷെ മുസ്ലിങ്ങള്‍ എവിടെയായാലും അള്ളാ എന്നേ എഴുതൂ. അതിന്റെ കാരണം അറബികള്‍ കബയില്‍ ആരാധിച്ചിരുന്ന അനേകം ദൈവങ്ങളില്‍ ഒന്നായ അള്ളായെയാണവര്‍ക്ക് ദൈവമായി മൊഹമ്മദ് കൊടുത്തത്. അക്കാലത്തും അറേബ്യയിലെ ക്രിസ്ത്യാനികള്‍ യേശുവിനെയാണ് അള്ളാ എന്നു വിളിച്ചിരുന്നത്. പക്ഷെ അത് കബയില്‍ ആരാധിക്കപ്പെട്ടിരുന്ന അള്ളായല്ലായിരുന്നു.
>>>>>>ബൈബിള്‍ വായിച്ചാല്‍ മറിച്ചാണ് കാണുക. എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായ സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്ന് ക്രിസ്തു പറഞ്ഞത് ബൈബിളില്‍ കാണാം. >>>>>
ReplyDeleteആലിക്കോയ,
കുര്‍ആന്‍ വായിച്ചാല്‍ നിങ്ങള്‍ പറയുമ്പോലെ അല്ല ഇസ്ലാം എന്നും മനസിലാകും. പക്ഷെ നിങ്ങള്‍ അത് സമ്മതിക്കില്ലല്ലോ. പരസ്പര വിരുദ്ധങ്ങളയ പല പ്രസ്താവനകളും കുര്‍ആനിലുണ്ട്. യുക്തിക്കു നിരക്കാത്ത മറ്റനേകം എണ്ണം വേറെയുമുണ്ട്.
താന്‍ ദൈവ പുത്രനാണെന്ന് യേശു പറയുന്ന അനേകം പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ട്. പുത്രനായി പിറന്ന ദൈവം എന്നാണ് ക്രിസ്തുമത വിശ്വാസം. അതുകൊണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്ന് ക്രിസ്തു പറഞ്ഞതില്‍ യാതൊരു അപാകതയും ഇല്ല. ഓരോ മതത്തിനും അവരുടേതായ ദൈവ സങ്കല്‍പ്പം ഉണ്ട്.
മുസ്ലിം ദൈവം പോലെ തന്നെയാകണം ക്രിസ്ത്യാനികളുടെ ദൈവവും എന്ന ധാര്‍ഷ്ട്യമാണ്, താങ്കള്‍ക്കൊക്കെ ഉള്ളത്.
“ മതത്തില്‍ ബലപ്രയോഗം പാടില്ല; (2/256)“ : വ്യാപകമായി നടകുനില്ലേ ? നമ്മുടെ നാട്ടില്‍ മതങ്ങള്‍ തമ്മില്‍ മത്സരം തന്നെ അല്ലെ നടക്കുനതു ? ഇന്റര്‍നെറ്റില്‍ തന്നെ സ്വന്തം മതം പ്രച്ചരിപിക്കാന്‍ മുസ്ലിങ്ങള്‍ പ്രയത്നിക്കുനില്ലേ ?
ReplyDelete“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
പല അറബി നാട്ടിലും നോയമ്പ് സമയത്ത് മറ്റു മതക്കാര്‍ പോലും ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നുണ്ട് . അപ്പോള്‍ ആര്‍ക്കു ആരുടെ മതം ?
“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുകയാണു വേണ്ടത്;(16:125)“ ഖുറാനിലെ യുക്തി ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്തു ചോദ്യം ചെതാല്‍ എന്തായിരിക്കും സ്ഥിതി ?
“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“ അതൊക്കെ അഗികരികുന്നു എന്നാണോ ഇതിന്ടെ അര്‍ഥം . അപ്പോള്‍ ബഹു ദൈവ വിശ്വാസം ?
“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)"
വരും എന്ന് വേറെ പല സ്ടലതും പറയുന്നുണ്ടല്ലോ ? മട്ടുദൈവങ്ങളെ ആരടിക്കരുത് എന്ന് പറയുനില്ലെ ? എല്ലാ ദൈവങ്ങളും ഒന്നാണ് എന്നത് ഖുറാന്‍ ഇറക്കിയ ദൈവം പോലും വിസ്വസിചിരുനില്ല എന്നല്ലേ ഇതിന്ടെ അര്‍ഥം ?
ദൈവം മത സഹിശുതയ്ക്ക് വേണ്ടി ഇത്രയും പറഞ്ഞിട്ടും മുസ്ലിങ്ങള്‍ക്കിടയില്‍ (കേരളത്തെ ഒയിച്ചു നിര്‍ത്താം ) അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അത് നബിയുടെ പരാജയം അല്ലെ ?കുറഞ്ഞ പക്ഷം വളച്ചൊടിച്ചു ഉപയോഗിക്കാന്‍ കഴിയാത്ത ഒരു പുസ്തകം എങ്കിലും ദൈവത്തിനു ഇറക്കാമയിരുനില്ലേ ?
kaalidaasan: "ഈ ചപല മനസ്കരെ തീവ്രവാദികളാക്കാനുള്ള എന്ത് സാഹചര്യമാണ്, ഇസ്ലാമിക പാകിസ്താനില്‍ ഉള്ളത്?"
ReplyDelete= ശാന്തസുന്ദര പാകിസ്താന് കാളിദാസന്റെ വക സിന്ദാബാദ് വിളി. സാക്ഷാല്‍ പാകിസ്താനികളും ഇന്ത്യയിലുള്ള പാക് അനുകൂലികളും ഐ.എസ്.ഐ. ഏജന്റുമാരും പുളകം കൊള്ളുന്നുണ്ടാകാം.
പ്രവാചകന്‍ യുദ്ധം ചെയ്തെന്നും വെട്ടിപ്പിടിച്ചെന്നുമാണല്ലോ മറ്റൊരാരോപണം. ഇതിന്‍റെ നിജസ്ഥിതി ശ്രീ. ഇടമറുകിന്‍റെ 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠന'ത്തില്‍ ഇങ്ങനെ വായിക്കാം: "മദീനയിലെത്തിയ മുഹമ്മദും അനുയായികളുമായി അവിടത്തുകാര്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടു. മുഹമ്മദിനെ അവര്‍ ആ നഗരരാഷ്ട്രത്തിന്‍റെ അധിപനാക്കി. മക്കാ നിവാസികള്‍ക്ക് ഇത് സഹിച്ചില്ല. മദീനത്ത് അദ്ദേഹത്തിന്‍റെ ശക്തി വര്‍ദ്ധിച്ചു വരുന്നതില്‍ അസൂയയുണ്ടായിരുന്ന യൂദ കച്ചവടക്കാര്‍ മക്കക്കാരെ പറഞ്ഞ് ഇളക്കുകയും ചെയ്തു. അതിന്‍റെ ഫലമായി ഖുറൈശികള്‍ മദീനക്കെതിരെ യുദ്ധത്തിന്ന് പുറപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ നബിയും അനുയായികളും മുന്നൂറില്‍ ചില്വാനം ആളുകള്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് അവരെ എതിര്‍ക്കാന്‍ പുറപ്പെട്ടു. ബദര്‍ എന്ന സ്ഥലത്ത് വെച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടി. അംഗ സംഖ്യ കുറവായിരുന്നെങ്കിലും മുഹമ്മദിന്‍റെ സൈന്യമാണ് വിജയിച്ചത്. ഇസ്‌ലാം മത ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണിത്. ഖുറൈശികളുടെ പ്രതാപം തകരാന്‍ ഇത് കാരണമാക്കി. എങ്കിലും പിറ്റെ കൊല്ലം അവര്‍ വീണ്ടും യുദ്ധത്തിന് വന്നു. ഉഹുദ് മലയുടെ താഴ്വാരത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ ഇരു കൂട്ടര്‍ക്കും വമ്പിച്ച നഷ്ടമുണ്ടായി. ഇതോടെ മദീന അക്രമിച്ച് കീഴടക്കാമെന്ന മോഹം ഖുറൈശികള്‍ക്കില്ലാതായി." (ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം പേജ് 51, 52)
ReplyDeleteയുദ്ധോല്‍സുകത ആര്‍ക്കാണുണ്ടായിരുന്നതെന്നും ആര് ആരോടാണ് യുദ്ധത്തിന് പുറപ്പെട്ടതെന്നും ഇവിടെ വ്യക്തമായിരിക്കുകയാണ്. എന്നാല്‍ ഉദ്ധരണിയുടെ അവസാന വാചകത്തില്‍ സൂക്ഷ്മതക്കുറവുണ്ട്. കാരണം മൂന്നാമതൊരിക്കല്‍ക്കൂടി അവര്‍ സര്‍വ്വ ശക്തിയും സംഭരിച്ച് മദീനക്കെതിരെ ഒരാക്രമണം കൂടി നടത്തിയിരുന്നു. അതാണ് ഖന്ദഖ് (കിടങ്ങ്) യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. യുദ്ധത്തിന് വന്ന ഭീമന്‍ സൈന്യത്തില്‍ നിന്ന് മദീനയെ രക്ഷിക്കാന്‍ വേണ്ടി മദീനക്ക് ചുറ്റും കിടങ്ങ് തീര്‍ത്ത് യുദ്ധം ഒഴിവാക്കാനുള്ള വഴി തേടുകയായിരുന്നു പ്രവാചകന്‍. ഈ യുദ്ധത്തില്‍ അല്ലാഹുവിന്‍റെ ഇടപെടല്‍ മൂലം അല്‍ഭുതകരമായാണ് പ്രവാചകനും വിശ്വാസികളും മദീനയും രക്ഷപ്പെട്ടത്.
ഈ ഭാഗം വിട്ടുകളഞ്ഞിട്ട് അതിന്‍റെ ശേഷം നടന്ന ചില കാര്യങ്ങള്‍ ഉഹ്ദ് യുദ്ധത്തിന്‍റെ തുടര്‍ച്ചയെന്നോണം വിവരിക്കുകയാണ് ശ്രീ ഇടമറുക് ചെയ്തത്. ആ ഭാഗം ഇങ്ങനെ: "അടുത്തുള്ള ചില കോട്ടകള്‍ അക്രമിച്ച് കൊള്ളയടിക്കാനും ആളുകളെ തടവുകാരായി പിടിക്കാനും മുഹമ്മദും അനുയായികളും തയ്യാറായി." (പേജ് 52)
മദീനയിലെ താമസക്കാരായിരുന്ന യഹൂദന്‍മാര്‍ പ്രവാചകനുമായി സഖ്യത്തിലായിരുന്നു. എങ്കിലും തക്കം കിട്ടുമ്പോഴൊക്കെ മുസ്‌ലിംകളെ വഞ്ചിക്കാനും പ്രവാചകനെ വധിക്കാന്‍ ശ്രമിക്കാനും അവര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. മാപ്പര്‍ഹിക്കാത്ത ഈ രാജ്യദ്രോഹത്തിനുള്ള ശിക്ഷ പ്രവാചകന്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇവിടെ പ്രവാചകന്‍റെ നടപടിയെ അക്രമം, കൊള്ള, കൊലപാതകം എന്നൊക്കെ വിശേഷിപ്പിക്കുകയും അതിന്ന് പ്രവാചകനെ നിര്‍ബന്ധിതനാക്കിയ സാഹചര്യം ഒളിച്ച് വയ്ക്കുകയുമാണ് വിമര്‍ശകന്‍മാര്‍ സാധാരണ ചെയ്യാറുള്ളത്. ഈ ശ്രമം ശ്രീ ഇടമറുകും നടത്തുന്നുണ്ട്. എന്നിട്ടും അദ്ദേഹം ചില സത്യങ്ങള്‍ തുറന്നു പറയാന്‍ നിര്‍ബന്ധിതനാകുന്നു എന്ന് മാത്രം.
(തുടര്‍ച്ച)
ReplyDelete"വലിയ രക്തച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മക്ക കീഴടങ്ങി" (പേജ് 52) എന്നും ഇടമറുക് എഴുതുന്നു. ഇതിന്ന് തൊട്ട് മുമ്പുള്ള വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹുദൈബിയാ സന്ധി. ഈ കാര്യവും ഇടമറുക് വിട്ടുകളഞ്ഞിരിക്കുന്നു. ഖുരൈശികളുമായി ഉണ്ടാക്കിയ ഒരു യുദ്ധമില്ലാ കരാറായിരുനു ഇത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഖുറൈശികള്‍ തന്നെ കരാര്‍ ലംഘിച്ചു. അതിന്ന് ശേഷമാണ് മക്ക വിജയം നടന്നത്. ഇടമറുക് എഴുതുന്നു: (മക്ക വിജയത്തെ) "തുടര്‍ന്ന് സമീപത്തുള്ള ശത്രുക്കളുടെ ഗോത്രങ്ങളെയും മുസ്‌ലിം സൈന്യം പരാചയപ്പെടുത്തി." (പേജ് 52) ഇത് കേട്ടാല്‍ തോന്നുക മുസ്‌ലിംകള്‍ യുദ്ധം ചെയ്യാന്‍ ആളുകളെയും തിരഞ്ഞ് നടക്കുകയായിരുന്നു എന്നാണ്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിതാണ്. മക്ക വിജയം കഴിഞ്ഞ് ആശ്വാസത്തിലും ആഹ്ലാദത്തിലുമായിരുന്ന മുസ്‌ലിംകളെ നേരിടാന്‍ മക്കയുടെ സമീപത്ത് വസിക്കുന്ന ഹവാസിന്‍, സഖീഫ്, നദ്‌റ്, ജുശം ഗോത്രങ്ങള്‍ ഒരുങ്ങി മക്കക്ക് നേരെ പുറപ്പെട്ടതറിഞ്ഞ് അവര്‍ക്കങ്ങോട്ട് പുറപ്പെടേണ്ടി വരികയായിരുന്നു ചെയ്തത്. മറ്റുള്ളവര്‍ ഇങ്ങോട്ട് യുദ്ധത്തിന്ന് വരുമ്പോള്‍ പ്രവാചകന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു? മറ്റൊരു യുദ്ധത്തിന്‍റെ നിര്‍ബന്ധിതാവസ്ഥ ശ്രീ ഇടമറുക് വിവരിക്കുന്നത് കാണുക: "ഇങ്ങനെ പശ്ചിമ അറേബ്യയില്‍ ഒരു സുശക്തമായ മുസ്ളിം രാജ്യം വളര്‍ന്നു വരുന്നത് കണ്ടപ്പോള്‍ സിറിയന്‍ രാജാവ് യുദ്ധത്തിനൊരുങ്ങി. മുഹമ്മദും പടയൊരുക്കം ചെയ്തു. തബൂക്ക് എന്ന സ്ഥലം വരെ മുസ്ലിം സൈന്യം നീങ്ങി. അവിടെ വെച്ച് സന്ധി ചെയ്ത് സിറിയന്‍ രാജാവ് പിന്‍വാങ്ങി. ഇതോടെ അറേബ്യ മുഴുവന്‍ മുഹമ്മദിന്‍റെ നിയന്ത്രണത്തില്‍ വന്നു. (പേജ് 52, 53)
അഥവാ മുഹമ്മദ് നബി യുദ്ധോല്‍സുകനായിരുന്നില്ല. അനിവാര്യമായ ഘട്ടങ്ങളില്‍ അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിലും. മനുഷ്യന് മാര്‍ഗ്ഗദര്‍ശനം നല്‍കുകയായിരുനു പ്രവാചകന്‍റെ ലക്‌ഷ്യം. അത് അനുവദിക്കാത്തവര്‍ക്കെതിരെ, പ്രവാചകനെയും ഇസ്‌ലാമിക സമൂഹത്തെയും നശിപ്പിക്കാന്‍ വരുന്നവര്‍ക്കെതിരെ, അതും മറ്റെല്ലാ വഴിയും അടയുമ്പോള്‍ അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തിന്‍റെ നില നില്‍പ്പ് ഉറപ്പ് വരുത്താന്‍ വേണ്ടി അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് പ്രവാചകന്‍ ആയുധമെടുത്തിട്ടുള്ളത്.
പ്രിയ മനു,
ReplyDelete@. ബലപ്രയോഗം പാടില്ലെന്ന് പറഞ്ഞാല്‍ മതം പ്രചരിപ്പിക്കാന്‍ പാടില്ലെന്നാണോ അര്‍ത്ഥം? / ബലപ്രയോഗം = പ്രചാരണം ?
@. വ്രതകാലത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നതിന്നേ വിലക്കുണ്ടാവുകയുള്ളു. പറഞ്ഞ ആളോട് ശരിക്കൊന്ന് അന്വേഷിച്ചു നോക്കൂ.
@. സംവാദത്തില്‍ ഏര്‍പ്പെടുക എന്നാല്‍ മറുകക്ഷി ഇസ്‌ലാമിനെ ചോദ്യം ചെയ്യുമെന്നും ആ സമയത്ത് യുക്തി പൂര്‍വ്വം സംവദിക്കുകയാണ് വേണ്ടതെന്നുമാണല്ലോ ഇപ്പറഞ്ഞത്. അറബ് നാടുകളില്‍ മത സംവാദങ്ങള്‍ നടക്കാറുണ്ട്.
@. ഇസ്‌ലാം ബഹുദൈവവിശ്വാസം അംഗീകരിക്കുന്നു എന്ന് പറഞ്ഞിട്ടില്ലല്ലോ. ബഹുദൈവ വിശ്വാസം സ്വീകരിക്കാന്‍ മുസ്‌ലിം രാജ്യത്ത് ജീവിക്കുന്ന ബഹുദൈവവിശ്വാസികളെ അനുവദിക്കുന്നു എന്ന് തന്നെയാണ് മനസ്സിലാകുന്നത്.
@. അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അല്ലാത്തവര്‍ക്ക് ഭയപ്പെടാനുണ്ട്; പരലോകത്തെ.
@ . എല്ലാ ദൈവങ്ങളും ഒന്നാണെന്നല്ല; ദൈവം ഒന്നേയുള്ളു എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.
@. മനു ചോദിക്കുന്നു: "കുറഞ്ഞ പക്ഷം വളച്ചൊടിച്ചു ഉപയോഗിക്കാന്‍ കഴിയാത്ത ഒരു പുസ്തകം എങ്കിലും ദൈവത്തിനു ഇറക്കാമയിരുനില്ലേ ?" തങ്കളെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുന്നിടത്ത് അത് സാധിക്കുമോ?
>>>>>ശാന്തസുന്ദര പാകിസ്താന് കാളിദാസന്റെ വക സിന്ദാബാദ് വിളി. സാക്ഷാല്‍ പാകിസ്താനികളും ഇന്ത്യയിലുള്ള പാക് അനുകൂലികളും ഐ.എസ്.ഐ. ഏജന്റുമാരും പുളകം കൊള്ളുന്നുണ്ടാകാം.<<<<
ReplyDeleteആലിക്കോയ,
മുസ്ലിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ 99 % മുസ്ലിങ്ങളുള്ള, ഇസ്ലാമിക നിയമം പ്രബല്യത്തിലുള്ള പാകിസ്ഥാന്‍ ശന്തസുന്ദരമായതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇസ്ലാമിനാണ്.
സുന്നികളും, ഷിയാകളും, അഹമ്മദിയകളും മതസരിച്ച് മോസ്ക്കുകളില്‍ ബോംബ് വയ്ക്കുന്ന നയനമനോഹര കാഴ്ച്ചയാണവിടെ എന്നും കാണപ്പെടുന്നത്. ഇവര്‍ക്കെല്ലാം കൊടുക്കാനും മാത്രം ഹൂറികള്‍ സ്വര്‍ഗ്ഗത്തിലുണ്ടോ എന്തോ. പാകിസ്ഥാനിലായിരുന്നു താങ്കളൊക്കെ ജീവിക്കേണ്ടിയിരുന്നത്. അപ്പോള്‍ മനസിലായേനെ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ വില.
ഇതെല്ലാം കണ്ട് സാക്ഷാല്‍ പാകിസ്താനികള്‍ക്കില്ലാത്ത പുളകം ഏതായാലും ഇന്ത്യയിലുള്ള പാക് അനുകൂലികള്‍ക്കും ഐ.എസ്.ഐ. ഏജന്റുമാര്‍ക്കും ഉണ്ടാകില്ല.
പകിസ്താനിലെ ഇസ്ലാമിക സ്വര്‍ഗ്ഗത്തിലേക്കോടിപ്പോയ പല മലയാളി മുസ്ലിങ്ങളും കേരളത്തില്‍ വന്നാല്‍ പിന്നെ തിരികെ പോകുന്നില്ല.
പാകിസ്ഥാനില്‍ നിന്നും പോയ പല മുസ്ലിങ്ങളും ലോകത്തിന്റെ പല ഭാഗത്തും ബോംബ് വച്ച് പാകിസ്ഥാനിലെ സ്വര്‍ഗ്ഗം അവിടെയൊക്കെ പകര്‍ത്താറുണ്ട്. എന്നാണാവോ കേരളത്തിലും അത് പകര്‍ത്തുക?