Followers

Sunday, January 9, 2011

ഭീകരതയുടെ നിറംമാറ്റം 

ഈയിടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഴിമതിയും ഭീകരതയും ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി. അഭ്യര്‍ത്ഥിച്ചിരുന്നു. സ്വന്തം ഭീകരത വെളിപ്പെട്ടത് മൂലം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടില്‍ എത്തിയ സമയത്താണീ ആഹ്വാനം.
..........

2006 സെപ്‌റ്റമ്പര്‍ എട്ടിന്‌ മാലേഗവില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. ശഅ്‌ബാന്‍ 15 വെള്ളിയാഴ്ച് ജുമുഅ സമയത്താണ്‌ സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടതും പരിക്കേറ്റതും മുഴുവനും മുസ്‌ലിംകളായിരുന്നു. മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ ഇരകളായ ഈ സ്ഫോടനത്തില്‍ പോലീസിന്റെയും മാധ്യമങ്ങളുടെയും ഇരകളായതും അവര്‍ തന്നെയാണെന്നത് ഏറെ വേദനാജനകമായിരുന്നു. ഇതിന്റെ ഇരകളൊഴുക്കിയ കണ്ണീരിനും രക്തതിനും കണക്കില്ല.
..........

2007 ഫെബ്രുവരി 18 ന്‌ സംഝോത എക്സ്പ്രസില്‍ സ്ഫോടനം. 68 മരണം. ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ച അട്ടിമറിക്കലായിരുന്നുവത്രെ ഈ സ്ഫോടനത്തിന്റെ ലക്‌ഷ്യം. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സമാധാനം ഇഷ്ടപ്പെടാത്തത് ആരാണ്‌? ആര്‍ക്കാണ്‌ അത്കൊണ്ട് നഷ്‌ടം സംഭവിക്കുക? അല്ലെങ്കില്‍ ലാഭം കുറയുക?
..........

68 പേരുടെ മരണത്തിടയാക്കിയ സംഝോത സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. സ്ഫോടനത്തിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് ഭീകരന്‍മാര്‍ ആണെന്നും ആസൂത്രണം ചെയ്തത് ആസിഫ് കസ്മാനിയാണെന്നും തെറ്റായ വിവരം നല്‍കി ബീഹാര്‍ പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. യഥാര്‍ത്ഥ ആസൂത്രകന്‍ അസിമാനന്ദക്ക് പകരമാണ്‌ ഇതിനോട് സാദൃശ്യമുള്ള മറ്റൊരു പേര്‌ (ആസിഫ് കസ്മാനി) അമേരിക്ക ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണച്ചുമതല ഏറ്റെടുത്തതോടെ സത്യം വെളിപ്പെടുകയായിരുന്നു. എന്തിനാണ്‌ അമേരിക്ക ഈ സ്ഫോടനത്തിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചത്?
..........

2007 മെയ് 18ന്ന് ഹൈദരാബാദിലെ മക്ക മസ്‌ജിദില്‍ സ്ഫോടനം. 10,000 ത്തോളം പേര്‍ നമസ്‌കരിക്കാനെത്തുന്ന, വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത്. ഒരു ബോംബാണ്‌ പൊട്ടിയത്. ഇത് വുദു എടുക്കുന്ന സ്ഥലത്തായിരുന്നു. നമസ്‌കാരം തുടങ്ങിക്കഴിഞ്ഞതിനാല്‍ അവിടെ ആള്‌ കുറവായിരുന്നു. പള്ളിയ്ക്കകത്ത് സ്ഥാപിച്ച രണ്ട് ബോംബുകള്‍ പൊട്ടിയില്ല. അവ കൂടി പൊട്ടിയിരുന്നുവെങ്കില്‍ നൂറുക്കണക്കിനാളുകള്‍ മരിക്കുമയിരുന്നു. സ്ഫോടനത്തില്‍ 5 പേരും പിന്നീട് നടന്ന പോലീസ് വെടിവയ്പ്പില്‍ ഏതാനും പേരും മരണപ്പെട്ടു.
..........

ഇവയെല്ലാം ആസൂത്രണം ചെയ്തത് നേരത്തെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് പോലെ മുസ്‌ലിം തീവ്രവാദികള്‍ അല്ലെന്നും ശുദ്ധ പശുമാര്‍ക്ക് കാവി സംഘടനകളാണ്‌ അണിയറയിലും അരംഗത്തും ഉണ്ടായിരുന്നതെന്നും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.
സ്വാധി പ്രജ്ഞാ സിങ്, സുനില്‍ ജോഷി, സന്ദീപ് ഡാങ്കേ, റാംജി കല്‍സംഗ്ര, ഇന്ദ്രേഷ് കുമാര്‍, സ്വാമി അസിമാനന്ദ, ശ്രീകാന്ത് പുരോഹിത് തുടങ്ങി പലരും പ്രതിപ്പട്ടികയിലുണ്ട്. ഇനിയും പല ഉന്നതരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുമുണ്ട്.
..........

അജ്‌മീര്‍ സ്ഫോടനത്തിന്റെ ഗൂഡാലോചനയിലെ പങ്ക് പുറത്ത് വരുമെന്ന് ഭയന്നതിനാലാണ്‌ ആര്‍.എസ്.എസ്. പ്രചാരക് സുനില്‍ ജോഷിയെ കൊലപ്പെടുത്തിയതെന്ന് മധ്യപ്രദേശ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നു. ജോഷിയുടെ കൂട്ടുകാരനായ ഹര്‍ഷദ് ഭായിയുടെ നേതൃത്വത്തിലാണ്‌ കൊല നടന്നതെന്നും പോലീസ് അറിയിച്ചു.
..........

കൊല്ലപ്പെട്ട മുംബൈ എ.ടി.എസ് തലവന്‍ ഹേമ്മന്ത് കര്‍ക്കരെ മാലേഗാവ് സ്ഫോടനത്തില്‍ ഹിന്ദുത്വ ഭീകരരെ അറസ്റ്റ് ചെയ്ത ശേഷമാണ്‌ രാജ്യത്ത് സ്ഫോടനങ്ങള്‍ക്ക് കുറവ് വന്നതെന്നും ഭൂരിഭാഗം സ്ഫോടനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് തുറന്നടിച്ചു. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി ഭീകരേര്‍ക്ക് എത്ര ഫണ്ട് നല്‍കിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
..........

മാലേഗാവ് സ്ഫോടനത്തില്‍ ഹിന്ദുത്വ സംഘടനകള്‍ക്കുള്ള പങ്ക് പുറത്ത് കൊണ്ട് വരുന്നതിന്ന് ധീരമായ നേതൃത്വം നല്‍കിയ ഹേമന്ത് കര്‍ക്കറെക്ക് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹം തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങ് പ്രസ്താവിച്ചു. ഇത് വിവാദമായത് ഓര്‍ക്കുമല്ലോ. എന്നാല്‍ മുംബൈ എ.ടി.എസ് ആസ്ഥാനത്തെ 0222308736 നമ്പറില്‍ നിന്ന് ദിഗ്വിജയ് സിങ്ങിന്റെ 9425015461 നമ്പര്‍ മൊബൈല്‍ ഫോണിലേക്ക് കര്‍ക്കറെ വിളിക്കുകയും 5 മിനിറ്റ് 24 സെക്കന്റ് സമയം സംസാരിക്കുകയും ചെയ്തിന്റെ തെളിവായി ബി.എസ്.എല്‍ നല്‍കിയ രേഖ ദിഗ്വിജയ് സിങ്ങ് പുറത്ത് വിട്ടിരിക്കുന്നു. മുംബൈ ആക്രമണം നടക്കുകയും അതില്‍ കൊല്ലപ്പെടുകയും ചെയ്യുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ്‌ ഹേമന്ത് കര്‍ക്കറെ ദിഗ്വിജയ് സിങ്ങിനെ ഫോണില്‍ വിളിച്ചതെന്നോര്‍ക്കണം. ആരായിരിക്കും കര്‍ക്കറെയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവുക? ആരായിരിക്കും അദ്ദേഹത്തിന്റെ രക്തത്തിന്ന് ദാഹിച്ചിട്ടുണ്ടാവുക? അദ്ദേഹത്തെ രക്തസാക്ഷിയാക്കിയത് ആരായിരിക്കും?
..........

വാരാണസിയില്‍ നടന്ന സ്ഫോടനത്തില്‍ കുറ്റവാളിയാണെന്ന് കരുതി പിടികൂടിയിരുന്ന മുസ്‌ലിം യുവാവിനെ അവസാനം ​ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ആ മുസ്‌ലിം യുവാവ് പിടിക്കപെട്ടപ്പോള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ കുരച്ചുചാടിയവര്‍ ഇപ്പോള്‍ മൌനത്തിലാണ്‌. നിരപരാധിയെ കുറ്റവാളിയാക്കുന്നതിനെ ശക്തമായി വിലക്കുന്ന ഒരു നിയമാമാണ്‌ നമ്മുടെ നാട്ടിലുള്ളതെന്ന കാര്യം പോലും അവര്‍ വിസ്‌മരിക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മാസങ്ങള്‍ നീളുന്ന പീഡങ്ങളിലൂടെ നിരപരാധികളായ മുസ്‌ലിം യുവാക്കളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് ജയിലടക്കുകയായിരുന്നു ചെയ്ത് വന്നിരുന്നത്. അത്തരം ചീല സുപ്രധാന കേസുകളിലാണ്‌ പച്ചയല്ല; കാവിയാണ്‌ യഥാര്‍ത്ഥ പ്രതിയെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്.
..........

മുസ്‌ലിം തീവ്രവാദത്തേക്കാള്‍ രാജ്യത്തിന്‌ ഭീഷണി ഹിന്ദുത്വ ഭീകരവാദമാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഈയിടെ പ്രസ്താവിച്ചു. അതേസമയം രാഹുലിന്റെ ഈ പ്രസ്താവന തങ്ങളെ ഞെട്ടിച്ചുവെന്നാണ്‌ ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെ പ്രതികരണം. 'ജിഹാദീ ഭീകരത'യെ നേരിട്ടും അല്ലാതെയും പിന്തുണക്കുന്നതിന്ന് വേണ്ടിയാണ്‌ ഹിന്ദുക്കളെ ഭീകരരാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് നേതാവ്‌ രാം മാധവ് പറഞ്ഞു കളഞ്ഞു.
..........

മുസ്‌ലിം തീവ്രവാദികളാണ്‌ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കപ്പെട്ടപ്പോള്‍ ഭീഗരതയ്ക്കെതിരെ ശക്തമായ പ്രചാരണവുമായി രംഗത്ത് വരാറുണ്ടായിരുന്ന പലരെയും ഇപ്പോള്‍ നാം കാണുന്നേയില്ല. ഭീകരത അപകടകാരിയാണെന്ന കാഴ്ചപ്പാട് ഇപ്പോഴവര്‍ക്കില്ലെന്ന് തോന്നുന്നു. അക്രമവും സ്ഫോടനവും കൂട്ടക്കൊലയും ഇപ്പോഴവരെ ഭയപ്പെടുത്തില്ലെന്ന് വേണം കരുതാന്‍.

ഇവര്‍ യഥാര്‍ത്ഥത്തില്‍ നേരത്തെ ഭീകരതെക്കെതിരായ പോരാട്ടമാണോ നടത്തിയിരുന്നത്?
അക്രമത്തെയും കൂട്ടക്കൊലയെയും തന്നെയാണോ വിമര്‍ശിച്ചിരുന്നത്?
നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുന്നതില്‍ അവര്‍ വിലപിച്ചത് ആത്മാര്‍ത്ഥമായിട്ടായിരുന്നോ?
ഭീകരതക്കെതിരെ അന്നവര്‍ പ്രകടിപ്പിച്ച രോഷം ഭീകരതയ്ക്കെതിരെയുള്ളത് തന്നെ ആയിരുന്നോ?
എങ്കില്‍ ആ രോഷം ഇന്നെവിടെപ്പോയി?
അന്ന് രോഷം പ്രകടിപ്പിച്ചത് നിരപരാധികളോടായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുമ്പോള്‍ ഒരു സോറി പറയാന്‍ പോലും ഇവര്‍ക്ക് മനസ്സ് വരാത്തതെന്ത് കൊണ്ട്?
ഇന്നിവര്‍ കുറ്റവാളികള്‍ക്കെതിരെ പോലും ഒന്നും ഉരിയാടാത്തതെന്ത് കൊണ്ട്?
ഭീകരതയുടെ നിറം മാറാം. പക്ഷെ, രക്തത്തിന്റെ നിറം മാറുമോ?


കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?

13 comments:

  1. ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ പിടിക്കപ്പെട്ട നിരപരാധിയായ മുസ്‌ലിം യുവാവുമൊത്തുള്ള സ്വാമി അസിമാനന്ദയുടെ ഹൈദരാബാദ് ജയിലിലെ വാസമാണ് ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പറുത്താകുന്നതിന് നയിച്ചത്. തന്റെ മനസിളക്കിയ മുസ്‌ലിം യുവാവാണ് സത്യം തുറന്ന് പറഞ്ഞ് പ്രായശ്ചിത്തം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സ്വാമി അസിമാനന്ദ ദല്‍ഹി തീസ് ഹസാരി കോടതി മജിസ്‌ട്രേറ്റിനോട് തുറന്നു പറയുകയും ചെയ്തു.
    ഒരു പക്ഷേ മരണശിക്ഷ തന്നെ തനിക്ക് വിധിച്ചേക്കാമെന്നും എന്നാലും മജിസ്‌ട്രേറ്റിന് മുമ്പാകെ താന്‍ കുറ്റസമ്മതം നടത്തുകയാണെന്നും പറഞ്ഞാണ് അസിമാനന്ദ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
    മൊഴി നല്‍കി തുടങ്ങുന്ന സമയത്ത് മജിസ്‌ട്രേറ്റും സ്‌റ്റെനോഗ്രാഫറും മാത്രമാണ് അസിമാനന്ദയുടെ അടുത്തുണ്ടായിരുന്നത്. തുടര്‍ന്ന് അസിമാനന്ദ ഇങ്ങിനെ മൊഴി നല്‍കിത്തുടങ്ങി.
    ''സര്‍, ഹൈദരാബാദിലെ ചഞ്ചല്‍ ഗുഡ ജയിലില്‍ എന്നെ താമസിപ്പിച്ചപ്പോള്‍ എന്റെ സഹതടവുകാരിലൊരാള്‍ കലീം എന്ന മുസ്‌ലിം യുവാവായിരുന്നു. കലീമുമായുള്ള തന്റെ സഹവാസത്തിനിടെ അജ്മീര്‍ സ്‌ഫോടനക്കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും മനസിലായി. എന്റെ ജയില്‍വാസ സമയത്ത് കലീം എന്നെ ഒരു പാട് സഹായിക്കുകയും എപ്പോഴും വെള്ളവും ഭക്ഷണവും മറ്റും കൊണ്ട് വരികയും ചെയ്തു. കലീമിന്റെ സല്‍സ്വഭാവം തന്റെ മനസിനെ ഇളക്കി. യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികള്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്ന തരത്തില്‍ കുറ്റസമ്മതം നടത്തി ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് അന്ന് തന്റെ മനസ് തന്നോട് ആവശ്യപ്പെട്ടു''.
    ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ ഒരു ഇടപെടലും കൂടാതെ ഈ പ്രധാന മൊഴി രേഖപ്പെടുത്താന്‍ ആഗ്രഹിച്ച മജിസ്‌ത്രേട്ട് സ്‌റ്റെനോഗ്രാഫറോട് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അസിമാനന്ദ നല്‍കിയ 42 പേജു കവിഞ്ഞ മൊഴിയാണ് ഒളിപ്പിച്ചുവെച്ച സത്യങ്ങളെല്ലാം വെളിച്ചത്തുകൊണ്ടുവന്നത്.'ബോംബിന് ബോംബ് കൊണ്ട് തന്നെ ഉത്തരം നല്‍കണമെന്ന്' എല്ലവരോടും പറയാറുണ്ടായിരുന്ന അസിമാനന്ദയെ തന്റെ പെരുമാറ്റത്തിലൂടെ മാറ്റിയ കലീം ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് നിശബ്ദമായ നിമിത്തമായി മാറുകയായിരുന്നു.

    ReplyDelete
  2. സ്നേഹിത,
    സ്വാമി അസിമാനന്ദയുടെ മനസ്സലിഞ്ഞ് പോയി അല്ലേ. ഏത് മനുഷ്യന്റെയും മനസ്സിനെ കുറ്റബോധം മഥിച്ചുകൊണ്ടിരിക്കും. പക്ഷെ, എല്ലാ ദുഷ്ടത്തരത്തിന്റെയും കൂടെ അല്‍പ്പം മനുഷ്യത്വം കൂടി ഉണ്ടെങ്കില്‍. ദസ്തയോവ്സ്കിയുടെ ക്രൈം ആന്റ് പണിഷ്‌മെന്റ് കുറ്റവാളിയുടെ മാനസികാവസ്ഥ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.

    കൊടും ക്രൂരതകള്‍ കാണിച്ചിട്ടും ഒട്ടും മനസ്സാക്ഷിക്കുത്ത് തോന്നാത്തവര്‍ മനുഷ്യന്‍മാര്‍ തന്നെയോ എന്ന് ഞാന്‍ സംശയിച്ചു പോകുന്നു. മനുഷ്യര്‍ വലിയ കുറ്റങ്ങള്‍ ചെയ്യാതിരുന്നാല്‍ ഈ ലോകം എത്ര നല്ലത് ആയിരിക്കും? ക്രിസ്തു പറഞ്ഞ ദൈവരാജ്യം ഇവിടെ ഇപ്പോള്‍ തന്നെ വന്നെത്തും. പക്ഷെ, പിശാച് സമ്മതിക്കില്ലല്ലോ.

    ReplyDelete
  3. സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ വേണ്ടി ശത്രു രാജ്യത്തോട് പൊരുതി വീര മൃത്യു വരിച്ച ധീര ജവാന്‍മാരുടെ മൃതദേഹം അവരുടെ ബന്ധുക്കള്‍ക്കയച്ചു കൊടുക്കാന്‍ വേണ്ടി ശവപ്പെട്ടി വാങ്ങിയതില്‍ കുംഭകോണം നടത്തിയത് ദേശീയ ബോധത്തിന്റെയും ദേശസ്നേഹത്തിന്റെയും കുത്തക അവകാശപ്പെട്ടിരുന്ന വാജ്പേയീ സര്‍ക്കാറാണ്‌. ഇതിനെതിരെയുള്ള പ്രതിഷേധത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആടിയുലഞ്ഞ സന്ദര്‍ഭം! അതോടൊപ്പം പോട്ടയെന്ന അതിഭീകര കരിനിയമം പാസാക്കിയെടുക്കാനാകാതെ അദ്വാനി പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭം കൂടിയായിരുന്നു അത്. അപ്പോഴാണ്‌ പാര്‍ലമെന്റാക്രമണം നടന്നത്. അതോടെ ബി.ജെ.പിക്ക് എല്ലാം ശുഭം! ശവപ്പെട്ടി കുംഭകോണവിവാദത്തിന്റെ ശവമടക്കും പോട്ടയുടെ ജനനവും എളുപ്പത്തില്‍ നടന്നു.

    * ആരായിരിക്കും പാര്‍ലമെന്റ് ആക്രമണത്തിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത്?

    ReplyDelete
  4. മാലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍, സംഝോതാ സ്ഫോടനങ്ങള്‍ നടത്തിയത് ചില '-ഉള്‍-ഉള്‍ മുജാഹിദീനുകള്‍' അല്ലെന്നും ശുദ്ധ പശുമാര്‍ക്ക് ദേശസ്നേഹികളുടെ കൂട്ടായ്മകളാണെന്നും തെളിയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അതാണ്‌ ഇന്ന് ജനം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയം. മുസ്‌ലിം സമുദായത്തെ അനാവശ്യമായി തെറ്റിദ്ധരിച്ചു പോയതില്‍ ഇന്ത്യന്‍ മനസ്സ് പശ്ചാത്തപിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. എല്ലാവരും വെറുതെ വിട്ടാലും ഈ സമുദായത്തെ വെറുതെ വിട്ടു കൂടെന്ന ഈ കൊടും വിദ്വേഷത്തിന്റെ ചിന്ത യുക്തിവാദികളുടെ മനസ്സില്‍ എങ്ങനെ എത്തിയെന്നാണ്‌ മനസ്സിലാകാത്തത്. ശ്രീ ഇടമറുകിനെപ്പോലെ ലോക പ്രശസ്തരായ യുക്തിവാദികള്‍ ഇന്ത്യാ രാജ്യത്ത് പത്രപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ദേശക്കൂറ്‌ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്താനു വേണ്ടി ചാരപ്പണി നടത്തിയവര്‍ മുസ്‌ലിംകളായിരുന്നില്ലെന്നും ഹിന്ദുക്കളായിരുന്നുവെന്നും തെളിയിക്കുന്ന ഒരു ലേഖനപരമ്പര അദ്ദേഹം കേരളശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

    * യുക്തിവാദി നേതവ് സൈത് മുഹമ്മദ് ജന്മഭൂമിയിലെഴുതിയ ലേഖനത്തിന്ന് ഞന്‍ ഫെയ്സ് ബുക്കില്‍ എഴുതിയ പ്രതികരണത്തില്‍ നിന്ന്. (Edited)

    ReplyDelete
  5. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിംകളാണെന്ന് പൊതുജനം തെറ്റിദ്ധരിച്ചിരുന്ന സമയത്തായിരുന്നു സൈദ് മുഹമ്മദ് ഇതെഴുതിയിരുന്നതെങ്കില്‍ പിന്നെയും ഇതിന്ന് യുക്തിയുടെ പിന്‍ബലമുണ്ടായിരുന്നു. എന്നാല്‍ ഈ സമയത്ത് തികച്ചും അനാവശ്യമായി ഇങ്ങനെയൊരു ആക്രമണം ഈ സമുദായത്തിന്ന് നേരെ എന്തിനെന്നാണ്‌ മനസ്സിലാകാത്തത്.

    അതും ശവപ്പെട്ടി കുംഭകോണത്തിലൂടെയും മറ്റ് അഴിമതികളിലൂടെയും രാജ്യത്തിന്റെ സ്വത്ത് വിറ്റ് തുലച്ചതിലൂടെയും നിരവധി ഭീകരാക്രമണങ്ങളിലൂടെയും "ദേശക്കൂറ്‌" തെളിയിച്ചു കഴിഞ്ഞ ഒരു പാര്‍ട്ടിയുടെ പത്രത്തിലൂടെ!

    വേശ്യയ്ക്ക് ചാരിത്ര്യം പ്രസംഗിക്കാമെങ്കില്‍ കൂട്ടിക്കൊടുപ്പുകാരന്ന് അതിന്നുള്ള അര്‍ഹത ഇത്തിരി കൂടുതലുണ്ടാകുമല്ലോ.

    * യുക്തിവാദി നേതവ് സൈത് മുഹമ്മദ് ജന്മഭൂമിയിലെഴുതിയ ലേഖനത്തിന്ന് ഞന്‍ ഫെയ്സ് ബുക്കില്‍ എഴുതിയ പ്രതികരണത്തില്‍ നിന്ന്.

    ReplyDelete
  6. സൈത് മുഹമ്മദ് എഴുതുന്നു: (ഇസ്ലാം മാത്രമാണ്‌ സത്യമായിട്ടുള്ളത്‌ മറ്റുള്ളതെല്ലാം അസത്യങ്ങളാണെന്ന വിവരദോഷത്തിന്റെ മുന്‍വിധിയാണ്‌ യഥാര്‍ത്ഥത്തില്‍ അഹങ്കാരത്തിന്റെ ശബ്ദം)

    = യുക്തിവാദത്തോടൊപ്പം മറ്റെന്തെല്ലാമാണ്‌ സത്യമായിട്ടുള്ളത്?
    യുക്തിവാദിയുടെ കാഴ്ചപ്പാടില്‍, നിരീശ്വര വാദവും ഈശ്വരവിശ്വാസവും ഒരേ പോലെയുള്ള രണ്ട് സത്യങ്ങളാണോ?
    മതനിരാസവും മത വിശ്വാസവും തുല്യമായി കാണേണ്ട രണ്ട് സത്യങ്ങളാണോ?
    ഇതിനൊക്കെ ആദ്യം മറുപടി പറയണം. എന്നിട്ട് വേണം ഇസ്‌ലാമിനെ കൂട്ടില്‍ കയറ്റാന്‍.

    * യുക്തിവാദി നേതവ് സൈത് മുഹമ്മദ് ജന്മഭൂമിയിലെഴുതിയ ലേഖനത്തിന്ന് ഞന്‍ ഫെയ്സ് ബുക്കില്‍ എഴുതിയ പ്രതികരണത്തില്‍ നിന്ന്.

    ReplyDelete
  7. ഇന്ത്യയുടെ സല്‍പ്പേരിന്‌ കളങ്കം ചാര്‍ത്തുകയും മതന്യൂനപക്ഷങ്ങളെ സംശയത്തിന്റെ മുള്‍മുനയില്‍ നിറുത്താന്‍ ചില തല്‍പ്പര കക്ഷികള്‍ ആയുധമാക്കുകയും ചെയ്ത സ്ഫോടനങ്ങളുടെ നിജസ്ഥിതിയും ഉറവിടങ്ങളും പുറത്ത് വന്ന സ്ഥിതിക്ക് രാജ്യത്ത് നടന്ന മുഴുവന്‍ സ്ഫോടനങ്ങളും പുനരന്വേഷണത്തിന്ന് വിധേയമാക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട നിരപരാധികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. (മാധ്യമം 2011 ജനുവരി 10)

    ReplyDelete
  8. മുസ്ലിം സമുദായത്തില്‍ നിന്നുതന്നെ ഉള്ള അര്യാടന്‍ ഷൌക്കത്ത്, മൊയ്തീന്‍, ഷാജി, മുനീര്, ഹമീദ് ചേന്ദമംഗല്ലൂര്‍‍.... തുടങ്ങി ഭീകരതെക്കെതിരായി ചാനലുകളില്‍ ശക്തമായ പ്രചാരണവുമായി രംഗത്ത് വരാറുണ്ടായിരുന്നവര്‍ പോലും മൌനം നടിക്കുന്നത് കാണുമ്പോള്‍ ഒത്തിരി വേദനയുണ്ട് ഈ മനസ്സില്‍.

    ഈ പൂന്തോട്ടത്തില്‍ പൂച്ചെടികള്‍ക്കല്ല കരിവണ്ടുകള്‍ക്കാണ് ലാളന.

    ReplyDelete
  9. നാം മുസ്ലിംകള്‍ ഇപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു പിന്തിരിയുന്നു ... പ്രതിരോധതിലാക്കിയ ആരോപണങ്ങള്‍ സത്യത്തിന്റെ സൂര്യ പ്രകാശത്തില്‍ പുലര്‍ന്നു കൊണ്ടിരിക്കുന്നു . അത് പക്ഷെ ആരോപണം ഉന്നയിച്ചവര്‍ക്ക് നേരെ ഫണം വിടര്‍ത്തുന്ന കൈവിലങ്ങ് ... അല്ലാഹു സമുദായത്തെ സംരക്ഷിക്കുമാരാകട്ടെ . ഐക്യപ്പെടാന്‍ നമുക്ക് ധൈര്യം നിലനിര്‍തട്ടെ..

    ReplyDelete
  10. (An old comment)
    ഇന്ത്യയില്‍ നിന്നുള്ള ഇസ്‌ലാമിക ഭീകരന്‍ അമേരിക്കയില്‍ അറസ്റ്റിലായ ഒരു വാര്‍‌ത്തക്ക് വമ്പിച്ച പ്രചാരമാണ്‌ ലഭിച്ചത്. അത് പിന്നെ ഇല്ലാതിരിക്കുമോ? ഇസ്‌ലാമോ-ഫോബിയയുടെ ഈ കാലത്ത് ഇസ്‌ലാമിക ഭീകരന്‍ ലോക ശ്രദ്ധ പടിച്ചു പറ്റാതിരിക്കുന്നതെങ്ങനെ? മുസ്‌ലിം തീവ്രവാദ സം‌ഘടനയുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ അമേരിക്കയില്‍ വന്നതെന്ന് സി.എന്‍‌.എന്‍‌., ഐ.ബി.എന്‍‌. ചാനലുകള്‍ റിപ്പോര്‍‌ട്ട് ചെയ്തു. ബൊമ്പ് നിര്‍‌മ്മിക്കുന്നതിനെ സം‌ബന്ധിച്ചും ചരപ്പണിയെ സം‌ബന്ധിച്ചുമുള്ള ലഘുലേഖകളാണ്‌ ഇയാളില്‍ നിന്ന് പിടികൂടിയത്. സ്പൈ ക്രാഫ്റ്റ്, ന്യൂ വോയ്സസ് ഓഫ് ഇസ്‌ലാം എന്നീ പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ബേഗില്‍ നിന്ന് ഇടിക്കട്ടയും തോക്കും കിട്ടിയിട്ടുണ്ട്. ലക്ഷണമൊത്ത ഒരു ഇസ്‌ലാമിക ഭീകരന്‍ തന്നെ.

    എന്നാലോ ഇയാളുടെ പേര്‌ വിജയകുമാര്‍ എന്നാണെന്നും ഇയാള്‍ ഒരു ഹിന്ദു തീവ്രവാദിയാണെന്നും പിന്നീട് വെളിപ്പെട്ടു. ഇസ്‌ലാമിക ഭീകരതയെ സം‌ബന്ധിച്ച് ക്ലാസെടുക്കാനാണ്‌ ഇയാള്‍ അമേരിക്കയില്‍ വന്നതെന്നും അത് കൊണ്ട് ഇയാള്‍ അമേരിക്കക്ക് ഒരു തരത്തിലും ഭീഷണി അല്ലെന്നും കോടതിക്ക് ബോധ്യം വരാന്‍ പിന്നെ ഏറെ താമസിച്ചില്ല. അമേരിക്കയില്‍ പോയപ്പോള്‍ തോക്ക് കൈവശം വച്ചത് ഇന്ത്യയിലെ സുരക്ഷക്ക് വേണ്ടിയാണെന്ന് ഇയാള്‍ പറഞ്ഞപ്പോള്‍ കോടതി അതും സമ്മതിച്ചു കൊടുത്തു. ബൊംബ് നിര്‍മ്മിക്കാന്‍ പഠിപ്പിക്കുന്നതും ചാരപ്പണി പരിശീലിപ്പിക്കുന്നതുമായ ലഘുലേഖകള്‍ കൈവശം വച്ചതാകട്ടെ കേവലം അക്കാദമിക താല്‍‌പര്യത്തോടെ മാത്രമാണെന്നും ബഹുമാനപ്പെട്ട കോടത്തിക്ക് ബോധിച്ചിരിക്കുന്നു.

    മുസ്‌ലിം തീവ്രവാദിയാണെന്ന് കരുതിയപ്പോള്‍ ജാമ്യ സം‌ഖ്യയായി അമ്പതിനായിരം ഡോളര്‍ ആയിരുന്നു ക്കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ടിയാന്‍ ഹിന്ദു തീവ്രവാദിയാണെന്ന് വെളിപ്പെട്ടതോടെ ജാമ്യ സം‌ഖ്യ പത്തിലൊന്നായി കുറച്ചു കൊടുത്തു. സമാധാന പരമായി ജീവിക്കുന്ന ആളാണ് വിജയകുമാറെന്ന് കോടതിക്ക് ശരിക്കും ബോധ്യപ്പെട്ടിരിക്കുന്നുവത്രെ.

    എനിക്കോര്‍‌മ്മ വരുന്നത് ഒരു ഫലിത മാണ്‌:
    അമേരിക്കയിലെ ഒരു പാര്‍ക്കില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഉല്ലസിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു കുട്ടി കൂട്ടം തെറ്റി അകന്നു പോയി. ഒരു തെരുവു പട്ടി ആ കുട്ടിയെ ആക്രമിക്കാന്‍ ചെന്നു. നല്ലവനായ ഒരാള്‍ ഓടിയെത്തി ശൌര്യം നിറഞ്ഞ പട്ടിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; പക്ഷെ പട്ടി വിടുന്നില്ല. അവസാനമയാള്‍ക്ക് പട്ടിയെ തല്ലിക്കൊല്ലേണ്ടി വന്നു. അങ്ങനെയാണ്‌ ഒരു വിധം ആ കുട്ടിയെ രക്ഷപ്പെടുത്തിയത്.
    ഇതിന്ന്‌ സാക്ഷിയായ പത്രപ്രവര്‍ത്തകന്‍ അയാളെ സമീപിച്ച് ഇത് നളെ പത്രത്തില്‍ വാര്‍ത്തയാക്കുമെന്നറിയിച്ചു. 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു ന്യൂയോര്‍ക്കുകാരന്‍ ശൂരനും ക്രൂരനുമായ ഒരു തെരുവു പട്ടിയുടെ ആക്രമണത്തില്‍ നിന്ന് നിഷ്കളങ്കനായ ഒരു കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി' എന്നായിരിക്കും വാര്‍ത്ത എന്നും അറീയിച്ചു.
    അയാള്‍ ചോദിച്ചു: ഞാനൊരു ന്യൂയോര്‍ക്കുകാരന്‍ അല്ലെങ്കിലോ?
    പത്രപ്രവര്‍ത്തകന്‍: 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു അമേരിക്കക്കാരന്‍ ......"
    അയാള്‍: ഞാനൊരമേരിക്കക്കാരന്‍ തന്നെ അല്ലെങ്കിലോ?
    പത്രപ്രവര്‍ത്തകന്‍: നിങ്ങളുടെ നാടേതാണ്‌?
    അയാള്‍: ഞാന്‍ ഫലസ്തീനിയാണ്‌.
    പത്രക്കാരന്‍: എങ്കില്‍ ഞാന്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കും. ' കൊടുംഭീകരനായ ഒരു മുസ്‌ലിം തീവ്രവാദി നിരപരാധിയായ ഒരമേരിക്കന്‍ തെരുവുപട്ടിയെ നിഷ്കരുണം കൊന്നു കളഞ്ഞു.'

    ഈ ഫലിതവും മേല്‍‌പറഞ്ഞ സം‌ഭവവും തമ്മില്‍ എന്തെങ്കിലും വ്യത്യസമുണ്ടെങ്കില്‍ അത് കണ്ട് പിടിക്കുക.

    ReplyDelete
  11. 'എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല; എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌.' ഒരു കാലത്ത് സംഘ്പരിവാരിന്റെ വക്താക്കള്‍ നമ്മുടെ രാജ്യത്ത് പ്രചരിപ്പിച്ചു കൊണ്ടിരുന്നതാണിത്. ഇത് കേവലം പ്രചാരണമായി അവസാനിച്ചില്ല. ഇത് രാജ്യത്തെ മീഡിയയും ഉദ്യോഗസ്ഥരും പൊതുജനവും  അംഗീകരിക്കുകയായിരുന്നു. അതിനാല്‍ പിന്നീട് സ്ഫോടനം നടന്നപ്പോഴൊക്കെ, മുസ്‌ലിംകള്‍ പ്രതി ചേര്‍ക്കപ്പെട്ടു. പള്ളിയിലോ ഖബര്‍സ്ഥാനിലോ സ്ഫോടനം നടന്നാല്‍ അത് പോലും മുസ്‌ലിം ഭീകരന്‍മാരുടെ കൃത്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ മുന്‍വിധിയോട് കൂടി പാടിക്കൊണ്ടിരുന്നു. മീഡിയ അതേറ്റു പാടി. നാടും നാട്ടുകാരും അത് വിശ്വസിച്ചു. അത് വിശ്വസിപ്പിക്കാന്‍ വേണ്ടി പുതിയ ന്യായങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അതിലൊന്നാണ്‌; 'സ്ഫോടനത്തില്‍ ആര്‍.ഡി.എക്സ്. ഉപയോഗിച്ചിട്ടുണ്ട്; അത്കൊണ്ട് അതിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്‌ലിം ഭീകരന്‍മാരാണ്‌. കാരണം മുസ്‌ലിം ഭീകരന്‍മാര്‍ക്കലാതെ ആര്‍.ഡി.എക്സ്. ലഭിക്കുകയില്ല.' മാധ്യമങ്ങള്‍ ഏറ്റു പാടി. ജനം അതും വിശ്വസിച്ചു. ആരും ചോദിച്ചില്ല: എന്ത്കൊണ്ട് ആര്‍.ഡി.എക്സ്. മറ്റാര്‍ക്കും ലഭിക്കില്ല എന്ന്. ഓരോ സ്ഫോടനത്തെത്തുടര്‍ന്നും 100% നിരപരാധികളായ മുസ്‌ലിംകള്‍ ഓരോ കേസിലും പ്രതി ചേര്‍ക്കപ്പെട്ടു. അതി ക്രൂരമായ മര്‍ദ്ദനത്തിലൂടെ അവരുടെ കുറ്റസമ്മതമൊഴി വാങ്ങപ്പെട്ടു. എന്നിട്ട് ലോകത്തോട് അവര്‍ പറഞ്ഞു: ഇതാ, മുസ്‌ലിം ഭീകരന്‍മാര്‍ കുറ്റം സമ്മതിച്ചിരിക്കുന്നു എന്ന്.

    സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെക്കൊണ്ട് ഈ വിധം മുസ്‌ലിം വിരുദ്ധ അജണ്ട നടപ്പിലാക്കിച്ചത് ആരായിരുന്നു? എന്തായിരുന്നു ഇതിന്റെ ലക്‌ഷ്യം? ഇത് ആരുടെ അജണ്ടയായിരുന്നു? ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെയോ? അതല്ല സര്‍ക്കാറിന്റെയോ? ഫാഷിസ്റ്റുകളുടെ അജണ്ട സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നോ?
    ഉത്തരം ​കിട്ടേണ്ട ചില ചോദ്യങ്ങളാണിവ.
    കൂട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും മാധ്യമപ്രവര്‍ത്തകരും സംഘ് പരിവാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും അന്വേഷണ വിധേയമാകേണ്ടതുണ്ട്. ഇത്തരമൊരു നെറികെട്ട അവസ്ഥ ഇനി നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൂടാ.

    ReplyDelete