Followers

Sunday, January 23, 2011

ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?

(ഡോ. സാകിര്‍ നായികിന്റെ പ്രഭാഷണം, ലേഖനം എന്നിവയില്‍ നിന്ന്.)

## അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രചാരണം: "എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല; എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌."

ഭീകരതയുടെ ചരിത്രം ഒന്ന് വിശകലനം ചെയ്തു നോക്കാം:

* 1882 ല്‍ സാര്‍ അലക്സാണ്ടര്‍ രണ്ടാമനും കൂടെ 21 പേരും ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപെട്ടു. കൊന്നത് മുസ്‌ലിംകളായിരുന്നില്ല; Gnacy
Hryniewhcki എന്ന് പേരുള്ള ഒരു അമുസ്‌ലിം ആയിരുന്നു.

* 1886 ല്‍ ഷിക്കഗോയിലെ ഹേമാര്‍കെറ്റ് സ്ക്വയറില്‍ ഒരു തൊഴില്‍ റാലിക്കിടയില്‍ നടന്ന ഒരു ബോംബ് സ്ഫോടനത്തില്‍ എട്ട് പോലീസുകാരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു.
ഇവരെയും മുസ്‌ലിംകള്‍ കൊന്നിട്ടില്ല. 8 അരാജകവാദികളായിരുന്നു കൊലയ്ക്ക് പിന്നില്‍.

* 1902 സെപ്റ്റംബര്‍ ആറിന്ന് അമേരിക്കന്‍ പ്രസിഡന്റ് വില്ല്യം മെക് കിന്‍ലേ കൊല്ലപ്പെട്ടതും മുസ്‌ലിംകളാലല്ല. Leon Czolgosz എന്ന് പേരുള്ള ഒരു അരാജകവാദിയാല്‍ ആയിരുന്നു.

* 1920 ഒക്റ്റോബര്‍ ഒന്നിന്‌ ലോസ് ആഞ്ചല്‍സ് ടൈംസ് ന്യൂസ് പേപ്പര്‍ ബില്‍ഡിങ്ങില്‍ നടന്ന സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ജയിംസ്, ജോസഫ് എന്നീ രണ്ട് യൂണിയന്‍ നേതാക്കളായിരുന്നു സ്ഫോടനത്തിന്‌ പിന്നില്‍.

* 1914 ജൂണ്‍ 28 ന്‌ ഓസ്ട്രേലിയന്‍ ഭരണാധികാരിയും അദ്ദേഹത്തിന്റെ പത്നിയും കൊല്ലപ്പെട്ടു. ഒന്നാം ലോക മഹായുദ്ധത്തിന്‌ ഇത് തുടക്കം കുറിച്ചു. യങ് ബോസ്നിയയുടെ അംഗങ്ങളാണ്‌ കൊല നടത്തിയത്. അവര്‍ മുസ്‌ലിംകളായിരുന്നില്ല. സെര്‍ബുകളായിരുന്നു ഭൂരിഭാഗവും.

* 1925 ഏപ്രില്‍ 16 ന്‌ ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ നെദെല്യ ചര്‍ച്ചില്‍ നടന്ന സ്ഫോടനത്തില്‍ 150 ലേറെ പേര്‍ കൊല്ലപ്പെടുകയും 500 ല്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബള്‍ഗേറിയയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം.
ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇതിന്ന് പിന്നില്‍.

* 1934 ഒക്ടോബര്‍ 9 ന്‌ യൂഗോസ്ലോവിയന്‍ രാജാവ്‌ അലക്സാണ്ടര്‍ ഒന്നാമന്‍ കൊല്ലപ്പെട്ടു. വ്ലാഡ ജോര്‍ജിഫ് (Vlada Georgieff) എന്ന ഒരു ഗണ്‍മാനായിരുന്നു കൊലയാളി. അയാളും ഒരു മുസ്‌ലിം ആയിരുന്നില്ല.

* 1968 ഓഗസ്റ്റ് 28 ന്‌ ഗ്വാട്ടിമാലയിലെ അമേരിക്കന്‍ അംബാസഡര്‍ കൊലല്പ്പെട്ടു; ഒരു അമുസ്‌ലിമിനാല്‍.

* 1969 സെപ്റ്റംബര്‍ മൂന്നിന്‌ ബ്രസീലിലെ അമേരിക്കന്‍ അംബാസഡറെ ഒരു അമുസ്‌ലിം കിഡ്നാപ് ചെയ്തു.

* 1969 ജൂലായ് 30 ന്‌ ജപ്പാനിലെ അമേരിക്കന്‍ അംബാസഡര്‍ക്ക് കത്തിക്കെത്തേറ്റു; ഒരു അമുസ്‌ലിമിനാല്‍.

166 പേര്‍ കൊല്ലപ്പെട്ടു.

നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ട് ക്രിസ്ത്യാനികള്‍,
തിമോതിയും റ്റെറിയുമായിരുന്നു അത് ചെയ്തത്.

* 1941-'48 കാലത്ത്, രണ്ടാം ലോക മഹായുദ്ധത്തിന്ന് ശേഷം യഹൂദ ഭീകര സംഘങ്ങളായ ഇര്‍ഗുനിന്റെയും ഹഗാനയുടെയും മറ്റും നേതൃത്വത്തില്‍ 259 ഭീകരാക്രമണങ്ങള്‍ നടന്നു.

* 1946 ജൂലായ് 22 ന്‌ മെനാഹം ബെഗിന്‍ ഫലസ്തീനിലെ കിങ് ഡേവിഡ് ഹോട്ടലില്‍ ബോംബിട്ടു.

അക്കാലത്ത് ബ്രിട്ടീഷ് ഗവണ്മെന്റ് ബെഗിനെ ഒന്നാം നംബര്‍ ഭീകരവാദിയായിട്ടാണ്‌ കണക്കാക്കിയിരുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കകം അയാള്‍ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി. പിന്നീട് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുകയും ചെയ്തു.

* 1968 -92 കാലത്ത് ജര്‍മനിയില്‍ ബാദെര്‍ മെയിന്ഹോഫ് സംഘം നിരവധി മനുഷ്യാത്മാക്കളെ കാലയവനികക്ക് പിന്നിലേക്കയച്ചു.

* ഇറ്റലിയില്‍ മുന്‍പ്രധാനമന്ത്രി ആള്‍ഡോ മോറോയെ റെഡ് ബ്രിഗേഡ്സ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി.

* 1995 മാര്‍ച്ച് 20 ന്‌ ഒരു ബുദ്ധ മത വിഭാഗമായ ഓം ഷിന്റിക്യോ ടോക്യോ സബ്‌വേയില്‍ നെര്‍വ് ഗ്യാസ് അറ്റാക്ക് നടത്തി.

ഈ സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 5000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* ബ്രിട്ടനില്‍ ദശാബ്ദങ്ങളായി ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി ഭീകരാക്രമണം നടത്തി വരുന്നു.

ഇവര്‍ കത്തോലിക്കരാണ്‌. എന്നാല്‍, കത്തോലിക്കന്‍ ഭീകരര്‍ എന്ന് ഇവരെ ആരും വിളിക്കാറില്ല; ഐ.ആര്‍.എ. എന്നേ വിളിക്കാറുള്ളു.

1972 ല്‍ ഐ.ആര്‍.എ. നടത്തിയ മൂന്ന് സ്ഫോടനങ്ങളിലായി ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു.

1974 ല്‍ ഇവര്‍ നടത്തിയ രണ്ട് സ്ഫോടനങ്ങളിലായി 25 ല്‍ ഏറെ പേര്‍ കൊല്ലപ്പെടുകയും 200 ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

1998 ല്‍ ബാന്‍ബ്രിഡ്ജില്‍ നടന്ന സ്ഫോടനത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു.

1998 ഓഗസ്റ്റില്‍ ഒമാഗ് ബൊംബ് സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 330 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

* സ്പെയ്നിലും ഫ്രാന്‍സിലും ഇ.ടി.എ. 36 ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

* ഉഗാണ്ടയില്‍ ഗോഡ്സ് സാല്‍വേഷന്‍ ആര്‍മി എന്ന പേരില്‍ ഒരു ക്രിസ്ത്യന്‍ ഭീകര സംഘടനയുണ്ട്.

* ശ്രീ ലങ്കയില്‍ എല്‍.ടി.ടി.ഇ. എന്ന ഭീകരസംഘടന പ്രവര്‍ത്തിക്കുന്നു. ആത്മഹത്യാ സ്കോഡിന്റെ കാര്യത്തില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചവരാണിവര്‍. എന്നാല്‍ ഇവരെ ആരും ഹിന്ദു ഭീകരര്‍ എന്ന് വിളിക്കാറില്ല. എല്‍.ടി.ടി.ഇ. എന്നേ വിളിക്കാറുള്ളു.

* സിക്കുകാരുടെ തീവ്രവാദ സംഘടന. ബിന്ദ്രന്‍ വാല ഗ്രൂപ്പ്.

1984 ജൂണ്‍ അഞ്ചിന്‌ ഇന്ത്യന്‍ സെക്ക്യൂരിറ്റി ഫോഴ്‌സ് ഗോള്‍ഡെണ്‍ റ്റെംപ്ലില്‍ ഇരച്ചു കയറീ. 100 പേര്‍ കൊല്ലപ്പെട്ടു.

1984 ഒക്ടോബര്‍ 30 ന്‌ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അവരുടെ സിക്കുകാരനായ അംഗ രക്ഷകനാല്‍ കൊല്ലപ്പെട്ടു.

* വടക്ക് കിഴക്ക് ഇന്ത്യയിലെ ക്രിസ്ത്യന്‍ ഭീകര സംഘടന എ.ടി.ടി.എഫ്. ആള്‍ ത്രിപുര ടൈഗെഴ്സ് ഫോഴ്സ്.

മറ്റൊന്ന് നാഷനല്‍ ലിബറേഷന്‍ ഫ്രന്റ് ഓഫ് ത്രിപുര.

2004 ഒക്ടോബര്‍ 2 ന്‌ 44 ഹിന്ദുക്കള്‍ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടു. കൊന്നത് മുസ്‌ലിംകളല്ല. ക്രിസ്ത്യന്‍ ഭീകരന്‍മാരായിരുന്നു.

* ഉള്‍ഫ 1992 - 2006 കാലത്ത് 749 ഭീകരാക്രമണങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ട്.

* നേപ്പാളിലെ മാവോയിസ്റ്റുകള്‍ ഏഴ് വര്‍ഷം കൊണ്ട് 99 ഭീകരാക്രമണങ്ങള്‍ നടത്തി.

* ഇന്ത്യയില്‍ 150 ജില്ലകളിലാണ്‌ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളത്. അഥവാ ഇന്ത്യയുടെ ഏതാണ്ട് മൂന്നിലൊന്ന് മവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണ്‌ ഉള്ളത്.

ഇവ വിശകലനം ചെയ്താല്‍ നമുക്ക് മനസ്സിലാവുക; ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നാണ്‌.

കുത്തകയല്ലെന്ന് മത്രമല്ല; അതവരുടെ സവിശേഷതയുമല്ല.

ഇസ്‌ലാം ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല; അത് നിരോധിക്കുകയാണ്‌ ചെയ്തത്.

അല്ലാഹു പറയുന്നു:
"`ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു."
(ഖുര്‍ആന്‍ 5/32)

ഇസ്‌ലാം എന്ന പദം ഉണ്ടായത് തന്നെ സലാമില്‍ നിന്നാണ്‌. സലാം = സമാധാനം

എല്ലാ തരം ഭീകരാക്രമണങ്ങളെയും ഇസ്‌ലാം നിരോധിക്കുന്നു.

നിരപരാധികളെ കൊല്ലുന്നതിന്ന് ഇസ്‌ലാം എതിരാണ്‌. 9/11, 7/7, 11/7 ഇവയൊന്നും ഇസ്‌ലാമിന്ന് അംഗീകരിക്കാന്‍ കഴിയുകയില്ല. ഇവയെ ഇസ്‌ലാം കഠിനമായി അപലപിക്കുന്നു.

ഇതേ പോലെ അഫ്‌ഘാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെ നാം അപലപിക്കേണ്ടതുണ്ട്.

ഇറാഖില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഫലസ്തീനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

ലബനാനില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനെയും നാം അപലപിക്കേണ്ടതുണ്ട്.

നിരപരാധികള്‍ മരിച്ചു വീഴുന്ന എല്ലാ ഭീകരവാദത്തെയും നാം അപലപിക്കേണ്ടതുണ്ട്. കൊല്ലുന്നത് മുസ്‌ലിംകളായാലും അല്ലെങ്കിലും.

നിരപരാധികളെ കൊല്ലണമെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല.

ഇനി ഭീകരവാദികളെ വിശകലനം ചെയ്തു നോക്കിയാല്‍, എല്ലാ മതത്തില്‍ നിന്നുള്ളവരെയും അതില്‍ കാണാന്‍ കഴിയും:


@ ക്രിസ്ത്യന്‍ ഭീകരന്‍മാര്‍

@ കത്തോലിക്കാ ഭീകരന്‍മാര്‍

@ യഹൂദ ഭീകരന്‍മാര്‍

@ ഹിന്ദു ഭീകരന്‍മാര്‍

@ മുസ്‌ലിം ഭീകരന്‍മാര്‍

@ ബുദ്ധ ഭീകരന്‍മാര്‍

@ സിക്ക് ഭീകരന്‍മാര്‍

@ മറ്റു വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്ന ഭീകരന്‍മാര്‍

നിരപരാധികളെ കൊല്ലുന്നത് ഒരു മതവും അംഗീകരിക്കുന്നില്ലെങ്കിലും ഏറ്റവും കൂടുതല്‍ കൊല നടത്തിയ ഭീകരന്‍മാര്‍ ഏത് മതത്തില്‍ പെട്ടവരാണെന്നതിന്റെ കണക്ക് ഒന്ന് പരിശോധിച്ചു നോക്കാം:

* ഏറ്റവും കൂടുതല്‍ കൊല നടത്തിയ കൊടും ഭീകരന്‍ നമ്പര്‍ വണ്‍ ഹിറ്റ്ലറാണ്‌.
60 ലക്ഷം യഹൂദരെയാണ്‌ അയാള്‍ ചാമ്പലാക്കിയത്.

പരോക്ഷമായി രണ്ടാം ലോക മഹായുദ്ധത്തിലെ 6 കോടി പേരുടെ കൊലയ്ക്കും ഹിറ്റ്ലര്‍ ഉത്തരവാദിയാണ്‌.
അദ്ദേഹം ഒരു മുസ്‌ലിമായിരുന്നില്ല; ക്രിസ്ത്യാനിയായിരുന്നു.

* രണ്ട് കോടി മനുഷ്യരെ കൊലപ്പെടുത്തിയ ജോസഫ് സ്റ്റാലിന്‍! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയി മനുഷ്യരെ കൊലപ്പെടുത്തിയ മാവോ സേതുങ്! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഇറ്റലിയിലെ നാല്‌ ലക്ഷം മനുഷ്യരുടെ കോല്യ്ക്കുത്തരവാദിയായ ബെനിറ്റോ മുസ്സോളനി! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഫ്രഞ്ച് വിപ്ലവ കാലത്ത് മാക്സിമിലിന്‍ റോബെസ്പിയര്‍ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയത് ഉള്‍പ്പെടെ മൊത്തം 240000 പേരെ കൊന്നിട്ടുണ്ട്.

* കലിംഗ യുദ്ധത്തില്‍ മാത്രം അശോകന്‍ 100000 മനുഷ്യരെ കൊന്നിട്ടുണ്ട്. അദ്ദേഹം ഒരു ഹിന്ദുവായിരുന്നു.

ഈ ഗണത്തില്‍ പെടുത്താവുന്ന രണ്ട് മുസ്‌ലിംകളെ നാം കാണുന്നു:

* സദ്ദാം ഹുസൈന്‍ കാരണമായി ഏതാനും ലക്ഷങ്ങള്‍ കൊല്ലപെട്ടിട്ടുണ്ട്.

* ഇന്തോനേഷ്യയിലെ മുഹമ്മദ് സുഹാര്‍ത്തോ 5 ലക്ഷം പേരെ കൊന്നിട്ടുണ്ട്.

ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല.

നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍ ഇവരിലാരും അവരുടെ മത ശാസനകളെ അനുസരിക്കുകയല്ല ചെയ്തിരുന്നത്; ആയിരുന്നുവെങ്കില്‍ ഒരു കൊലപാതകം പോലും അവര്‍ നടത്തുമായിരുന്നില്ല.

ഭീകരത മുസ്‌ലിംകളുടെ കുത്തകയല്ലെന്നും ഭീകരതയുടെ കാര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മുസ്‌ലിംകള്‍ വളരെ പിന്നിലാണെന്നും കാണാം.

എന്നിട്ടും ആഗോള വാര്‍ത്താമാധ്യമങ്ങള്‍ ഭീകരതയുടെ പേരില്‍ മുസ്‌ലിംകളെ ലക്‌ഷ്യം വയ്ക്കുന്നത് നാം കാണുന്നു.

എന്ത്കൊണ്ട്?

സമ്പാദകന്‍: കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം

15 comments:

 1. ഭീകരത ഉണ്ടാക്കുന്നതും തകര്കുന്നതും ലോകത്തിലെ ഏറ്റവും വലിയ വ്യവസായമായ 'ആയുധ നിര്‍മാണം' ആണ്. കുത്തക മാധ്യമങ്ങള്‍, സുരക്ഷ എജെന്സികള്‍, രാഷ്ട്രീയ നേതാക്കള്‍, വാടകയ്ക്ക് എടുക്കാവുന്ന ബുദ്ധി ജീവികള്‍ എന്നിവര്കൊക്കെ ഈ കൂട്ട് കച്ചവടത്തില്‍ പങ്കുണ്ട്. രസകരമായി ഇക്കാര്യം എഴുതിയതിനു നന്ദി. ഇത് സംബന്ധമായി എന്റെ വീക്ഷണം കാണുക.
  ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങള്‍

  ReplyDelete
 2. <<< ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല. >>>

  ബിന്‍ ലാദാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ ഈ കോട്ടം നികത്തുവാന്‍ സാധിക്കുമായിരിക്കും...

  ReplyDelete
 3. ഹിറ്റ്ലര്‍ ,ജോസഫ് സ്റ്റാലിന്‍,മാവോ സേതുങ്,ബെനിറ്റോ മുസ്സോളനി,മാക്സിമിലിന്‍ റോബെസ്പിയര്‍,അശോകന്‍ തുടങ്ങിയവരൊക്കെ വളരെയധികം ആളുകളെ കൊന്നിട്ടുണ്ടായിരിക്കാം ..പക്ഷെ അവരാരും ഖുര്‍-ആന്‍ പോലൊരു മതഗ്രന്ഥത്തില്‍ നിന്നും പ്രചോദനം കൊണ്ടല്ല അതൊക്കെ ചെയ്തു കൂട്ടിയത് .. ഇസ്ലാം ഭീഗരരെ വ്യത്യസ്തരാക്കുന്നതും അത് തന്നെ ...

  ReplyDelete
 4. @നസിയസന്, ആയതിനാല്‍ അവര്‍ ഭീകരര്‍ അല്ല. ഖുരാനില്‍  നിന്നു(അങിനെ അല്ലാ എന്നാലുമ്) പ്രചോദനം കിട്ടിയതിനാല്‍ മറ്റുള്ളവരെക്കാല്‍ കുറവു ആനെങ്കില്‍ കൂടി അവര്‍ ഭീകരര്,
  ശരിക്കും ഭീകരത നസിയസനെ പോലെ ചിന്തിക്കുന്നവറ്ക്കുമ്,
  അതുമല്ലെങ്കില്‍ അങിനെ ചിന്തിപ്പിക്കുന്ന തത്വ ശാസ്ത്റതിനും  ആണു

  ReplyDelete
 5. YUKTHI said...
  <<< ഹിറ്റ്ലറോടും സ്റ്റാലിനോടും മാവോയോടും താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവര്‍ ഒന്നുമല്ല. >>>

  ബിന്‍ ലാദാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ ഈ കോട്ടം നികത്തുവാന്‍ സാധിക്കുമായിരിക്കും...

  = ഇവരോടുള്ള താരതമ്യത്തില്‍ ബിന്‍ ലാദിന്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു?

  ReplyDelete
 6. Nasiyansan said...
  ഹിറ്റ്ലര്‍ ,ജോസഫ് സ്റ്റാലിന്‍,മാവോ സേതുങ്,ബെനിറ്റോ മുസ്സോളനി,മാക്സിമിലിന്‍ റോബെസ്പിയര്‍,അശോകന്‍ തുടങ്ങിയവരൊക്കെ വളരെയധികം ആളുകളെ കൊന്നിട്ടുണ്ടായിരിക്കാം ..പക്ഷെ അവരാരും ഖുര്‍-ആന്‍ പോലൊരു മതഗ്രന്ഥത്തില്‍ നിന്നും പ്രചോദനം കൊണ്ടല്ല അതൊക്കെ ചെയ്തു കൂട്ടിയത് .. ഇസ്ലാം ഭീഗരരെ വ്യത്യസ്തരാക്കുന്നതും അത് തന്നെ ...

  = ഖുര്‍ആന്‍ എന്ന മത ഗ്രന്‍ഥത്തില്‍ നിന്ന് പ്രചോദനം ​ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്കും ഒരു നിരപരാധിയെ കൊല്ലന്‍ കഴിയുകയില്ല.

  * ജോര്‍ജ്ജ് ബുഷ് ഇറാഖിനോട് യുദ്ധം ചെയ്തപ്പോള്‍ പറഞ്ഞത് ഇത് ചെയ്യാന്‍ തന്നെ ദൈവം നിശ്ചയിച്ചിരിക്കുന്നു എന്നായിരുന്നു. (അയാളുടെ ദൈവം യേശുവാണ്‌.)

  * ഇത് കുരിശു യുദ്ധത്തിന്റെ തുടര്‍ച്ചയാണെന്നും പ്രഖ്യാപിച്ചിരുന്നു.

  * അവിടെ ബോംബ് വര്‍ഷം നടാന്നയുടനെ മിഷനറിമാര്‍ ആദ്യം ഭക്ഷണം വിതരണം ചെയ്തു. പിന്നെ ബൈബിള്‍ ലഘു ലേഖകളും. യുദ്ധത്തിന്‌ പോകുമ്പോള്‍ തന്നെ എല്ലാം കൈയില്‍ കരുതിയാണ്‌ പോയത്.

  # അപ്പോള്‍ ജോര്‍ജ്ജ് ബുഷ് നടത്തിയത് മതയുദ്ധം തന്നെയല്ലേ?

  # പ്രചോദനം ബൈബിളല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌?

  ReplyDelete
 7. To Nasiyansan

  അശോകന്റെ പ്രചോദനം ഹിന്ദു വേദങ്ങളല്ലെന്ന് നസിയാന്‍സന്‍ ഉറപ്പിച്ച് പറയുന്നത് എന്തിന്റെ ബലത്തിലാണ്‌? അഥവാ ഇനി അങ്ങനെയല്ലെങ്കില്‍ അദ്ദേഹം ചെയ്തത് ഒരു കുറ്റമല്ലെന്നാണോ താങ്കള്‍ പറയുന്നത്?

  ഒരാള്‍ നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് കുറ്റമാകണമെങ്കില്‍ ആ കൊല നടത്തുന്നത് ഒരു വേദത്തില്‍ നിന്നുള്ള പ്രചോദനം മൂലമാകണം എന്നുണ്ടോ?

  അത്തരം പ്രചോദനം മൂലമല്ലെങ്കില്‍ കൊല കുറ്റമല്ലെന്നാണോ?

  ഇനി അങ്ങനെയുമല്ല; മുസ്‌ലിംകള്‍ കൊന്നാല്‍ മാത്രമേ കുറ്റമുള്ളു; മറ്റാര്‌ കൊന്നാലും അതത്ര കാര്യമാക്കേണ്ടതില്ല എന്നാണോ?

  ReplyDelete
 8. To Nasiyansan

  ഞാന്‍ ഭീകരന്മാരോട് പറഞ്ഞിട്ടുണ്ട് , എത്ര ആളുകളെ വേണമെങ്കിലും കൊന്നോളൂ , എവിടെ വേണമെങ്കിലും സ്ഫോടനം നടത്തിക്കോളൂ , പക്ഷെ ഖുറാനില്‍ നിന്ന് പ്രചോദനം ഊള്‍കൊള്ളരുതേ എന്ന്. അവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എനി നാസിയന്‍സനും മറ്റും പോയി സുഖമായി ഉറങ്ങാം .....

  ReplyDelete
 9. edo vivaram koodiya alikoyaaaaaaaaaaa bush paranjathu christhyan sabhakal amgeekarichattundo?lokathe vivaramulla jenangal amgeekarichaTTUNDO?BUSHO,HITLARO,MUSOLANIYO,BIBLE PREKARAMALLA YUDHATHINU AAHWANAM KODUTHATHU.ENNAL LOKATHINTE PALABHAGANGALILUM MUSLIM THEEVRAVAATHIKAL KURAAN PREKARAMMANU YUDHAM CHEYUNNATHU.1.ISLAMIKA RAJYANGAL KOODUTHAL SRISHTTIKKAN.2.LOKATHU MUZHUVAN SHERIATHU NIYAMAM VARUTHUVAN.

  ReplyDelete
 10. ALIKOYAAAAAAAAAAAA;MUNVIDIYILLATHE LOKATHE NOKKU.

  ReplyDelete
 11. കൊല്ലുന്നവര്‍ മതത്തിന്റെ പേര്‌ പറഞ്ഞാല്‍ മാത്രമേ കൊല തെറ്റാവുകയുള്ളൂ; അല്ലേ?
  മതത്തിന്റെ പേര്‌ പറയാതെ മുസ്‌ലിംകള്‍  കൊന്നാലും കുറ്റമില്ലായിരിക്കും.

  ReplyDelete
 12. PAINTER said...
  "edo vivaram koodiya alikoyaaaaaaaaaaa"

  = എന്തൊരു മാന്യമായ ഭാഷ! ഇത് പറയുന്ന ആള്‍ എത്ര മാത്രം വലിയ മാന്യനായിരിക്കും?

  "bush paranjathu christhyan sabhakal amgeekarichattundo?"

  = മുസ്‌ലിം തീവ്രവാദികള്‍ ചെയ്യുന്ന കാര്യങ്ങള്‍ മുസ്‌ലിം പണ്ഡിത സഭകള്‍ അംഗീകരിച്ചിട്ടുണ്ടോ?

  "lokathe vivaramulla jenangal amgeekarichaTTUNDO?"

  = മുസ്‌ലിം തീവ്രവാദികള്‍ ചെയ്യുന്ന കാര്യങ്ങള്‍ വിവരവും വിവേകവുമുള്ള മുസ്‌ലിംകള്‍ അംഗീകരിച്ചിട്ടുണ്ടോ?

  "BUSHO,HITLARO,MUSOLANIYO,BIBLE PREKARAMALLA YUDHATHINU AAHWANAM KODUTHATHU."

  = മുസ്‌ലിം തീവ്രവാദികള്‍ ഖുര്‍ആന്‍ പ്രകാരമല്ല യുദ്ധത്തിന്‌ ആഹ്വാനം ചെയ്യുന്നത്. ആയിരുന്നുവെങ്കില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ അതംഗീകരിക്കുമായിരുന്നു. വിവരവും വിവേകവുമുള്ള മുസ്‌ലിംകളും അതംഗീകരിക്കുമായിരുന്നു. തങ്ങളുടെ ചെയ്തികളെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുള്‍പ്പെടെയുള്ള മുസ്‌ലിം പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ തീവ്രവദികള്‍ക്ക് സാധിക്കാറില്ലെന്നറിയുക. ഈ വിഷയത്തെ ക്കുറിച്ച് എന്റെ ഒരു ലേഖനം  ഇവിടെ വായിക്കാം.

  "ENNAL LOKATHINTE PALABHAGANGALILUM MUSLIM THEEVRAVAATHIKAL KURAAN PREKARAMMANU YUDHAM CHEYUNNATHU."

  = നിരപരാധികളെ കൊല്ലാന്‍ കല്‍പ്പിക്കുന്ന ഏത് ഖുര്‍ആന്‍ സൂക്തമണുള്ളത്? ഒന്നുമില്ല.
  യുദ്ധ രംഗത്ത് പാലിക്കേണ്ട കല്‍പ്പനകള്‍ ഖുര്‍ആനിലുണ്ട്. ആ സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണ്‌ തീവ്രവാദികള്‍ ചെയ്യുന്നത്. ഈ സൂക്തങ്ങളും അവയുടെ തെറ്റായ വ്യാഖ്യാനങ്ങളും  അവരെ പഠിപ്പിച്ചത് ഇസ്‌ലാം വിമര്‍ശകരാണ്‌. ഖുര്‍ആനിലെ യുദ്ധ സംബന്ധമായ സൂക്തങ്ങള്‍ അടര്‍ത്തിയെടുത്ത് അവ സാധാരണ സന്ദര്‍ഭങ്ങളില്‍ അനുസരിക്കാനുള്ള കല്‍പ്പനകളായാണ്‌ ഖുര്‍ആന്‍ നല്‍കിയതെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരികുന്നവരാണല്ലോ ഖുര്‍ആന്‍ വിമര്‍ശകന്മാര്‍. ഈ സൂക്തങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനം നല്‍കുന്ന രണ്ട് വിഭാഗമാണ്‌ ലോകത്തുള്ളത്.
  1. ഖുര്‍ആന്‍ വിമര്‍ശകന്മാര്‍.
  2. മുസ്‌ലിം തീവ്രവാദികള്‍.
  രണ്ടും ഒരേ തൂവല്‍ പക്ഷികള്‍. ഒന്നാമത്തേത് പുറത്ത് നിന്ന് ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടാമത്തേത് അകത്ത് നിന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നു. കൈവെട്ട് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച് ഇസ്‌ലാം വിമര്‍ശകര്‍ശകന്മാര്‍ക്ക് ശക്തമായ ആയുധം നല്‍കുന്നതാണ്‌ ഇവരുടെ ഏറ്റവും വലിയ സംഭാവന.


  "1.ISLAMIKA RAJYANGAL KOODUTHAL SRISHTTIKKAN.2.LOKATHU MUZHUVAN SHERIATHU NIYAMAM VARUTHUVAN."

  = അക്രമം കാണിച്ചു കൊണ്ട് പുതിയ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാനും ശരീഅത്ത് നിയമം നടപ്പില്‍ വരുത്താനും കഴിയുന്നതെങ്ങനെ?
  ഇനി അഥവാ കഴിഞ്ഞാലും അങ്ങനെ ചെയ്യാന്‍ ആഹ്വാനം നല്‍കിയതാരാണ്‌?
  ഇസ്‌ലാമിന്റെ രാഷ്ട്രീയ വശത്തെക്കുറിച്ച് ആധുനിക കാലത്ത് സംവദിച്ചവരില്‍ പ്രമുഖനാണ്‌ മൌലാന അബുല്‍ അഅ്‌ലാ മൌദൂദി. ആയുധബലമുപയോഗിച്ചും അട്ടിമറിയിലൂടെയും ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചിട്ടില്ല. മാത്രമല്ല; അതപകടമാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞത് ആദ്യം ഒരു ചിന്താ വിപ്ലവം നടക്കണമെന്നാണ്‌. അങ്ങനെ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും  ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥിതി അംഗീകരിക്കുന്ന സാഹചര്യമുണ്ടാകണം. അപ്പോള്‍ മാത്രമേ ഭരണ മാറ്റം നടക്കാവൂ എന്നാണ്‌. അതിന്‌ മാത്രമേ സ്വീകാര്യതയും നിലനില്‍പ്പും ഉണ്ടാവുകയുള്ളു എന്നും പറഞ്ഞിട്ടുണ്ട്.

  ReplyDelete
 13. സ്റ്റാലിന്‍:
  http://en.wikipedia.org/wiki/Joseph_Stalin#Calculating_the_number_of_victims

  http://www.moreorless.au.com/killers/stalin.html  മാവോ:
  http://en.wikipedia.org/wiki/Mao_Zedong

  http://www.moreorless.au.com/killers/mao.html

  Killers of the 20th Century
  This is a personal selection of killers from the 20th Century. The facts are as accurate as could be determined from credible sources available on the internet and elsewhere. The interpretation is entirely personal. It always is.

  http://www.moreorless.au.com/killers/

  http://www.scaruffi.com/politics/dictat.html

  ReplyDelete
 14. mr.alikoya,thankal kaalidaasanodum,jabarinodum,chithrakaranodum,brightinodumoke samvathikku..........appol ariyam mango yude pulippu.

  ReplyDelete
 15. എന്നെ പേടിപ്പിക്കുന്നേ.................

  ReplyDelete