Followers

Sunday, January 2, 2011

ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും

' പ്രവാചകനിന്ദ ' എന്ന തലക്കെട്ടിലുള്ള, ശ്രീ കാളിദാസന്റെ ലേഖനം വായിച്ചു. മുസ്‌ലിംകള്‍ പ്രവാചകനെ നിന്ദിച്ചു കൊണ്ടിരിക്കുന്നു എന്നാണ്‌ അദ്ദേഹത്തിന്റെ പരാതി. അതാണ്‌ തലക്കെട്ട് സൂചിപ്പിക്കുന്നത്. മുസ്‌ലിംകളില്‍ ചീലര്‍ പ്രവാചകനെ നിന്ദിക്കുന്നു എന്നത് ശരിയാണ്‌. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പ്രവാചകനെ നിന്ദിക്കുന്നവരെ പറ്റി അദ്ദേഹത്തിന്ന് പരാതിയില്ല. സ്വന്തം നിലയില്‍ പ്രവാചകനെ നിന്ദിക്കുന്നതിന്ന് കാളിദാസന്ന് ഒട്ടും മടിയുമില്ല. അദ്ദേഹത്തിഉന്റെ ബ്ലോഗിലൂടെ മുഖ്യമായി നടക്കുന്ന പ്രവൃത്തി പ്രവാചക നിന്ദ തന്നെയാണ്‌ താനും. പിന്നെ എന്താണ്‌ മുസ്‌ലിംകള്‍ നടത്തുന്ന് പ്രവാചക നിന്ദ? അത് കാളിദാസനെ പ്രയാസപ്പെടുത്താന്‍ കാരണമെന്താണ്‌?

ഇത് മനസ്സിലാക്കാന്‍ വേണ്ടിയാണ്‌ പ്രസ്തുത ലേഖനം വായിച്ചത്. പക്ഷെ നിരാശയായിരുന്നു ഫലം. കാളിദാസന്‍ തന്നെ കടുത്ത പ്രവാചക നിന്ദകനായാണ്‌ പ്രസ്തുത ലേഖനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രവാചകന്റെ പേര്‌ മുഹമ്മദ് എന്നാണ്‌. എന്നാല്‍ കാളിദാസന്‍ മൊഹമ്മദ് എന്നാല്ലാതെ അത് എഴുതുകയില്ല. എന്താ കാരണം? മുഹമ്മദ് എന്ന് ആ പേര്‌ എഴുതുന്നവരാരോ അവരാണ്‌ പ്രവാചകനെ നിന്ദിക്കുന്നവര്‍ എന്നാകാം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌. എല്ലാവരും അല്ലാഹു എന്നെഴുതുമ്പോള്‍ കാളിദാസന്‍ അള്ള എന്നെഴുതുന്നു. അത് വിരോധം കൊണ്ടൊന്നുമല്ല കെട്ടോ. അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ്‌. കാളിദാസനെപ്പോലെ തലകുത്തി നിന്ന് കാര്യങ്ങള്‍ വീക്ഷിക്കുന്നവര്‍ക്ക് മറ്റൊന്ന് തോന്നാന്‍ ഒരു സാദ്ധ്യതയും ഇല്ലല്ലോ.

ഞാന്‍ ഇത് പറഞ്ഞത് വെറുതെയല്ല. പ്രവാചകന്നും ഖുര്‍ആനിനും നേരെ ഉയരുന്ന കറുത്ത ആരോപണങ്ങളുടെ പുകമറ മാറ്റി വസ്തുത എന്താണെന്ന് മനസ്സിലാക്കാന്‍ തന്റെ ബ്ലോഗുകളിലൂടെ ശ്രമിക്കുന്ന ലതീഫാണ്‌ ഇദ്ദേഹം പേരെടുത്ത് പറഞ്ഞ ഒരു പ്രവാചക നിന്ദകന്‍! ലത്തീഫ് പ്രവാചക നിന്ദകന്‍! കാളിദാസനോ പ്രവാചകന്റെ ആജ്ഞാനുവര്‍ത്തിയും 'ആരാധകനും'!

എന്നാല്‍, ഖുര്‍ആന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നിടത്ത് കാളിദാസന്ന് സാരമായ അബദ്ധം പിണഞ്ഞിരിക്കുന്നു. ഖുര്‍ആന്‍ ലളിതമാണെന്ന ഖുര്‍ആനിന്റെ പ്രസ്താവന അദ്ദേഹം കണ്ടിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനിനെ സംബന്ധിച്ച് ഖുര്‍ആന്‍ വേറെയും പലതും പറഞ്ഞിട്ടുണ്ട്. ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന സൂക്തങ്ങള്‍ ഉള്ളതോടൊപ്പം തന്നെ അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത ചീല സൂക്തങ്ങളും ഖുര്‍ആനിലുണ്ടെന്നും അതേ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. (3/7) അത് കാളിദാസന്‍ കണ്ടിട്ടില്ല; കാണേണ്ട ആവശ്യവും അദ്ദേഹത്തിനില്ല. അതൊക്കെ തെരഞ്ഞു നടക്കേണ്ടത് പ്രവാചകനിന്ദകരുടെ ജോലിയാണല്ലോ.

തബ്‌രിയുടെയും ഇബ്‌നു ഇസ്‌ഹാഖിന്റെയും പേര്‌ അനുഭാവ പൂര്‍വ്വം കാളിദാസന്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും തന്റെ വാദസമര്‍ത്ഥനത്തിന്ന് ഇവരില്‍ ആരുടെയും ഉദ്ധരണി ഉപയോഗിച്ചത് കാണുന്നില്ല. മഹാന്‍മാര്‍ ഒരു പോലെ ചിന്തിക്കുന്നു എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട് പോലും. അപ്പോള്‍ പിന്നെ ഉദ്ധരണിയുടെ ആവശ്യമെന്താണ്‌? പേര്‌ പറഞ്ഞാല്‍ തന്നെ ധാരാളം. അതും വേണ്ടിയിരുന്നില്ല. കാളിദാസന്റെ വിനയത്തിന്റെ കടുപ്പം കാരണം രണ്ട് പേരുകള്‍ പരാമര്‍ശീച്ചെന്നേയുള്ളു. ഈ പറയുന്നതൊന്നും തന്റെ മാത്രം വീക്ഷണമല്ല; ഇവരുടേത് കൂടിയാണെന്ന് മാലോകര്‍ അറിയുന്നത് കൊണ്ട് തന്റെ മഹത്വം ഒട്ടും കുറയാന്‍ പോകുന്നില്ലല്ലോ. മഹത്വം വര്‍ദ്ധിക്കാനേ വിനയം കാരണമാകൂ.

പ്രവാചകന്‍ ഒരു മനുഷ്യനായിരുന്നു. അങ്ങനെ തന്നെ വിശ്വസിക്കാനാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്. ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയതും അങ്ങനെത്തന്നെ. മറിച്ച് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അതവരുടെ കുറ്റം; അല്ലാതെ ഇസ്‌ലാമിന്ന് അതില്‍ ഒരു ഉത്തരവാദിത്തവുമില്ല. ഒരു അമാനുഷനാകാനുള്ള അവസരങ്ങള്‍ മുമ്പില്‍ വന്നപ്പോഴൊക്കെ അത് നിരസിക്കുകയാണ്‌ അദ്ദേഹം ചെയ്തത്. 'മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാകുനു' എന്ന പറയാനാണ്‌ അദ്ദേഹം അനുയായികളെ പഠിപ്പിച്ചത്. തന്നെ കാണുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് പോലും പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പ്രവാചകന്റെ മകന്‍ ഇബ്‌റാഹീം മരിച്ച ദിവസം ഒരു സൂര്യഗ്രഹണം സംഭവിച്ചിരുന്നു. അത് കണ്ട അനുചരന്മാരില്‍ ചിലര്‍ അത് പ്രവാചകപുത്രന്റെ മരണത്തിലുള്ള ആകാശത്തിന്റെ ദുഖ പ്രകടനമാണെന്ന് തെറ്റിദ്ധരിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പ്രവാചകന്റെ ചെവിയിലുമെത്തി. മകന്‍ മരിച്ചതില്‍ ദുഖിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോലും അദ്ദേഹം ഉടനെ ആളുകളെ വിളിച്ച് കൂട്ടി അവരോട് പ്രസംഗിക്കുകയാണ്‌. "സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്‌; ആരുടെയും ജനനമോ മരണമോ കാരണമായി അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല." സത്യവിശ്വാസത്തെ പ്രചരിപ്പിക്കുന്നതോടൊപ്പം മൂഢവിശ്വാസങ്ങളെ പിഴെതെറിയാനും അദ്ദേഹം ശ്രമിച്ചിരുന്നത് കാണാം. ഇതൊരു ഉദാഹരണം മാത്രം.

പ്രവാചകനെ നിരക്ഷരനെന്ന് വിളിക്കുന്നതിലും കാളിദാസന്ന് ക്ഷോഭമുണ്ട്. പ്രവാചകനെ കൊച്ചാക്കണമെന്ന ദുരുദ്ദേശ്യത്തോടെയാണ്‌ ചിലര്‍ അങ്ങനെ പറയുന്നതെന്നാണ്‌ കാളിദാസന്‍ ധരിച്ചത്. എന്നാല്‍ ഒരു വസ്തുത മാത്രമാണത് എന്നറിയുമ്പോള്‍ ഒരു പക്ഷെ അദ്ദേഹം സമാധാനിക്കുമായിരിക്കും. ആ വിഷയം ഇവിടെ വായിക്കാം. നിരക്ഷരനെന്ന് പ്രവാചകനെ വിളിക്കുന്നതിലൂടെ പ്രവാചകനെ പാവയാക്കുകയാണ്‌ ചെയ്യുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രവാചക സ്നേഹത്തിന്റെ കരകവിഞ്ഞൊഴുകലായിട്ടാണ്‌ ഞാന്‍ കാണുന്നത്.

കാളിദാസന്‍ എഴുതി: "1400 വര്‍ഷം മുമ്പുള്ള മൊഹമ്മദല്ല ഇന്നത്തെ മൊഹമ്മദ്. അന്നദ്ദേഹം വെറും മനുഷ്യനായിരുന്നു. ഇന്ന് അദ്ദേഹം അമാനുഷനാണ്, അള്ളാക്കും മുകളിലുള്ള ഒരു സൂപ്പര്‍ ദൈവമാണിന്ന് മൊഹമ്മദ്."

1400 വര്‍ഷം മുമ്പെന്ന പോലെ ഇന്നും മുഹമ്മദ് മനുഷ്യന്‍ തന്നെയാണ്‌. മുഹമ്മദ് സൂപ്പര്‍ ദൈവം പോയിട്ട് സാധാരണ ദൈവമോ കുട്ടി ദൈവമോ ദൈവാവതാരമോ ഒന്നുമല്ലെന്നാണ്‌ മുസ്‌ലിംകളുടെ വിശ്വാസം. അത് അങ്ങനെ ആയത് കൊണ്ട് ഏറ്റവും കഷ്ടതയനുഭവിക്കുന്നത് ഇസ്‌ലാം വിമര്‍ശകര്‍ തന്നെയാണ്‌.

കാളിദാസന്‍ എഴുതി: "മൊഹമ്മദിന്റെ ചിത്രം വരയ്ക്കുന്നതു കണ്ടാല്‍ നിയന്ത്രണം വിടുന്ന ഒരു മുസ്ലിമും മറ്റ് പ്രവാചകന്‍മാരുടെ ചിത്രങ്ങള്‍ കണ്ടാല്‍ വാ തുറക്കില്ല."

മറ്റു പ്രവാചകന്‍മാരുടെ ചിത്രം വരക്കുന്നതിനോടും മുസ്‌ലിംകള്‍ക്ക് അശേഷം യോജിപ്പില്ല. യേശുവിന്റേതുള്‍പ്പെടെ ഇന്ന് പ്രചാരത്തിലുള്ള ഒരു പ്രവാചകചിത്രവും വാസ്തവമാണെന്ന് മുസ്‌ലിംകള്‍ അംഗീകരിക്കുന്നുമില്ല. മറ്റു പ്രവാചകന്‍മാരെ ആദരിക്കുന്നവര്‍ തന്നെ അവരുടെ കള്ളച്ചിത്രം വരയ്ക്കാന്‍ മുതിര്‍ന്നാല്‍ ആര്‍ക്കെന്ത് ചെയ്യാന്‍ കഴിയും?

കാളിദാസന്‍ എഴുതി: "മൊഹമ്മദിന്റെ ഈ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണു ഇവര്‍ അദ്ദേഹമുദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ കുര്‍ആന്‍ വചനങ്ങള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ പടിപടിയായി ഈ വ്യഖ്യാനങ്ങള്‍ പരിണമിച്ചുണ്ടായ ചില സങ്കല്‍പ്പങ്ങളാണ്, ബിഗ് ബാംഗ് തീയറിയും പരിണാമവും കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞിട്ടുണ്ട് എന്ന വാക്കുകളിലൂടെ പുറത്തു വരുന്നതും. ലളിതമായി പറഞ്ഞു തന്നത് നേരേപാട്ടിനു വായിച്ചു മനസിലാക്കിയാല്‍ അതില്‍ ആര്‍ക്കും ബിഗ് ബാംഗോ പരിണാമമോ കാണുവാന്‍ സാധിക്കില്ല."

ഇവിടെ കാളിദാസന്ന് തെറ്റിപ്പോയി. ഖുര്‍ആന്‍ മുഹമ്മദിന്റെ വചനങ്ങളാണെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടോ? മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? ഇബ്‌നു ഇസ്‌ഹാഖോ തബ്‌രിയോ പറഞ്ഞിട്ടുണ്ടോ? ആരാണ്‌ ഈ വാദത്തിന്ന് തനിക്ക് കൂട്ടുള്ളതെന്ന് കാളിദാസന്‍ വ്യക്തമാക്കിയിട്ടില്ല. അത് വ്യക്തമാക്കാന്‍ അദ്ദേഹത്തോട് നമുക്ക് അഭ്യര്‍ത്ഥിക്കാം. അതോടൊപ്പം ഖുര്‍ആനിലും പ്രവാചകവചനത്തിലും ഇബ്‌നു ഇസ്‌ഹാഖിന്റെയും തബ്‌രിയുടെയും കൃതികളിലും നാം കണ്ടത് ഖുര്‍ആന്‍ ദൈവവചമാണെന്നാണെന്ന് അദ്ദേഹത്തെ ഒന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യാം. ഇങ്ങനെ ഒരു വാദം ഇക്കാലത്തെ മുസ്‌ലിംകള്‍ ഉന്നയിച്ചതിന്റെ പേരിലാണ്‌ അവരെയദ്ദേഹം പ്രവാചകനിന്ദകരെന്ന് ആക്ഷേപിക്കുന്നത്. ഈ ആക്ഷേപം കേള്‍ക്കാന്‍ ഏറ്റവും യോഗ്യത ആര്‍ക്കാണെന്ന് അദ്ദേഹം തിരിച്ചറിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഖുര്‍ആന്‍ ദൈവവചനമാണ്‌. അത് മുഹമ്മദിന്റെ പ്രവാചകത്വത്തിന്നുള്ള ദൈവികമായ സാക്‌ഷ്യമാണ്‌. അത് അന്ന് അല്‍ഭുതമായിരുന്നു. എന്നും അല്‍ഭുതമായി നിലകൊള്ളുകയും ചെയ്യും. അപ്പോള്‍ അന്ന് മനസ്സിലായിട്ടില്ലാത്ത ചിലത്, ഇന്ന് മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞ ചീലത് അതിലുണ്ടാകണമല്ലോ. മാത്രമല്ല; ഭാവിയില്‍, ലോകാവസാനം വരെ ഖുര്‍ആന്‍ അല്‍ഭുതമായി നിലകൊള്ളണം. മനുഷ്യവിജ്ഞാനം ​എത്ര പുരോഗമിച്ചാലും അന്നൊന്നും എഴുതിത്തള്ളാന്‍ കഴിയാതെ ഖുര്‍ആന്‍ അല്‍ഭുതമായി തന്നെ നിലകൊള്ളണം. മുഹമ്മദിന്റെ പ്രവാചകത്വത്തിന്റെ അടയാളമെന്നതിന്റെ താല്‍പര്യമാണത്. ബിഗ്‌ബാങ്ങിനെ സംബന്ധിച്ച് ഖുര്‍ആനില്‍ സൂചനയുണ്ട്. എന്നാല്‍ പരിണാമത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് ആരും വാദിച്ചു കാണുകയില്ല; കാളിദാസന്ന് തെറ്റിയതായിരിക്കും എന്ന് കരുതുന്നു.

കാളിദാസന്‍ എഴുതി: "കുര്‍അനില്‍ എല്ലാ കാര്യങ്ങളുമുണ്ട് എന്ന ഒരു വിഡ്ഢിത്തം ഏതോ അഭിശപ്ത നിമിഷത്തില്‍ മൊഹമ്മദ് പറഞ്ഞുപോയി."

ലോകത്തുള്ള സകല വിവരങ്ങളും ഖുര്‍ആനിലുണ്ടെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടില്ല; ഖുര്‍ആനിലും അങ്ങനെയില്ല. പിന്നെ ഉള്ളത് മറ്റൊന്നാണ്‌. ഖുര്‍ആന്‍ വന്നത് മനുഷ്യന്ന് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ വേണ്ടിയാണ്‌. ആ വിഷയത്തില്‍ ഖുര്‍ആന്‍ ഒരു വീഴ്‌ചയും വരുത്തിയിട്ടില്ലെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അത് 100% ശരിയുമാണ്‌. ഈ കാര്യം ഖുര്‍ആന്‍ പറഞ്ഞപ്പോള്‍, ആരെങ്കിലും പരിധി വിട്ട് വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില്‍ അതവര്‍ക്ക് പറ്റിയ അബദ്ധമയി കണ്ടാല്‍ മതി.

കാളിദാസന്‍ എഴുതി: "അതുകൊണ്ട് ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും അത് ഏത് വിധേനയും കുര്‍ആനില്‍ തിരുകി കയറ്റും."

അങ്ങനെയൊന്നും ആരും ശ്രമിക്കുന്നില്ല. ചെയ്യുന്നത് മറ്റൊന്നാണ്‌. പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. അവയില്‍ ഒന്ന് പോലും ഒരു ശാസ്ത്ര സത്യത്തിന്നും എതിരാകുന്നില്ല എന്നേ വിശ്വാസികള്‍ വാദിക്കാറുള്ളു. ആ കണ്ടുപിടുത്തം ഖുര്‍ആനിലുണ്ടെന്നല്ല. ആ കണ്ടുപിടുത്തവും ഖുര്‍ആനിലെ പരാമര്‍ശത്തിന്ന് വിരുദ്ധമാകുന്നില്ല എന്നാണ്‌ പറയാറുള്ളത്. ഖുര്‍ആന്‍ ദൈവവചനമാണെന്നതിന്റെ തെളിവാണിത്. അത് നേരിടാതിരിക്കാനാണ്‌ കാളിദാസന്‍ ശ്രമിക്കുന്നത്. അതിന്ന് വേണ്ടിയാണ്‌ ഖുര്‍ആനിനെയും പ്രവാചകനെയും അനുകൂലിച്ച് സംസാരിക്കുന്നവരെ പ്രവാചകനിന്ദകരെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഖുര്‍ആന്‍ ദൈവവചനമല്ല; അത് വെറുമൊരു സാഹിത്യസൃഷ്ടിയാണ്‌ എന്ന് പറയുന്നവരെ കാളിദാസന്ന് ഇഷ്ടമാണ്‌. അങ്ങനെ പറയാത്തവരൊക്കെ പ്രവാചകനിന്ദകരാണ്‌ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍. തലകുത്തി നില്‍ക്കുമ്പോള്‍ തോന്നുന്നതാണ്‌ അദ്ദേഹം എഴുതുന്നത്. "തന്റെ മുഖം നിലത്ത് കുത്തി നടക്കുന്നവനോ, അതല്ല; നേര്‍മാര്‍ഗ്ഗത്തില്‍ നേരേ ചൊവ്വേ നടക്കുന്നവനോ ആരാണ്‌ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍?" (ഖുര്‍ആന്‍ 67/22)

കാളിദാസന്‍ എഴുതി: 1. "അവിടന്നുമിവിടന്നും ഒക്കെ എടുത്ത കുറെ പുരാതന കഥകളും, സദാചാര ഉപദേശങ്ങളും, ലളിതമായ കുറെ സാമൂഹ്യ, രാഷ്ട്രീയ, കുടുംബ നിയമങ്ങളും, ചില നിഷിദ്ധ നിര്‍ദ്ദേശങ്ങളും, ഒക്കെ ചേര്‍ന്ന ലളിതമായ ഒരു തത്വസംഹിതയാണ്‌ കുര്‍ആന്‍."

2. "Literary Text എന്ന രീതിയില്‍ കുര്‍ആനെ കാണാത്തതുകൊണ്ടുള്ള കുഴപ്പമാണിത്. Literary Text ആയി കുര്‍ആന്‍ വായിച്ചാല്‍ ഇതുപോലുള്ള ദുര്‍വ്യാഖ്യാനങ്ങളും വാക്കുകള്‍ക്കില്ലാത്ത അര്‍ത്ഥങ്ങള്‍ കൊടുക്കലും ‍ ഒഴിവാക്കാം."

= ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ലല്ലോ കാളിദാസന്‍.

കാളിദാസന്‍ എഴുതി: 1. "കൂടെ ലോക ചരിത്രത്തെ സ്വാധീനിച്ച മൊഹമ്മദ് എന്ന വ്യക്തിയെ വെറുമൊരു പാവയായി തരം തഴ്ത്തുകയും ചെയ്യുന്നു."

2. "1400 വര്‍ഷം മുമ്പുള്ള മൊഹമ്മദല്ല ഇന്നത്തെ മൊഹമ്മദ്. അന്നദ്ദേഹം വെറും മനുഷ്യനായിരുന്നു. ഇന്ന് അദ്ദേഹം അമാനുഷനാണ്, അള്ളാക്കും മുകളിലുള്ള ഒരു സൂപ്പര്‍ ദൈവമാണിന്ന് മൊഹമ്മദ്."

= ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ലല്ലോ കാളിദാസന്‍.

കാളിദാസന്‍ എഴുതി: "ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ നിലവിലിരുന്ന പ്രാകൃത ആചാരങ്ങളും, ശിക്ഷാരീതികളും, സാമൂഹ്യ നിയമങ്ങളും, ഈ നൂറ്റാണ്ടിലും മുസ്ലിങ്ങള്‍ക്ക് പേറേണ്ടി വരുന്നത്, മൊഹമ്മദിനെ പാടെ അവഗണിച്ചുകൊണ്ട് ദൈവികത എന്ന കയറുകൊണ്ട് ബന്ധിക്കപ്പെട്ടതിനാലാണ്."

ഏഴാം നൂറ്റാണ്ടിലെ ആചാരങ്ങളും അവിടെ ഇസ്‌ലാം വരുത്തിയ മാറ്റങ്ങളും ഒന്ന് വിശകലനം ചെയ്യാന്‍ കാളിദാസന്‍ തയ്യാറാകണം. അത്രയേ ഇപ്പോള്‍ പറയുന്നുള്ളു.

കാളിദാസന്‍ എഴുതി: "മൊഹമ്മദ് പറഞ്ഞ ഓരോ വാക്കും, ചെയ്ത ഓരോ പ്രവര്‍ത്തിയും, അള്ളായുടേതെന്ന വ്യാഖ്യാനം, മൊഹമ്മദിനെ വളരെ ചെറുതാക്കി വെറുമൊരു മന്ദബുദ്ധി എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടുന്നതായേ ആര്‍ക്കും മനസിലാക്കാന്‍ പറ്റൂ."

മന്ദബുദ്ധി = അമാനുഷന്‍ = സൂപ്പര്‍ ദൈവം?
മുഹമ്മദ് നബി പറഞ്ഞ ഒരു വാക്കും അല്ലാഹുവിന്റേതാണെന്ന് മുസ്‌ലിംകള്‍ക്ക് വാദമില്ല. അത് കാളിദാസനും അറിയാത്തതല്ല. പക്ഷെ ഇങ്ങനെയൊക്കെ എഴുതുന്നതാണ്‌ വിമര്‍ശിക്കാന്‍ നല്ലത്. അത്കൊണ്ട് ഈ രീതി സ്വീകരിച്ചെന്ന് മാത്രം. അല്ലാഹുവിന്റെ വാക്ക് അല്ലാഹുവിന്റേതായും നബിയുടെ വാക്ക് നബിയുടേതായുമാണ്‌ മുസ്‌ലിംകള്‍ മനസ്സിലാക്കുന്നത്. ഖുര്‍ആനും ഹദീസും തമ്മിലുള്ള വ്യത്യാസം അതാണ്‌.

കാളിദാസന്‍ എഴുതി: "കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രവാചക നിന്ദ ആരോപിച്ച് ഒരധ്യാപകന്റെ കൈ വെട്ടി എടുത്തിട്ട് അധിക കാലമായിട്ടില്ല."

പ്രവാചകനെ നിന്ദിച്ച ഒരു അദ്ധ്യാപകന്റെ കൈ ചില അക്രമികള്‍ വെട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷം അതിനെ അനുകൂലിക്കുകയല്ല ചെയ്തത്. കൈ നഷ്ടപ്പെട്ടയാള്‍ക്ക് രക്തം നല്‍കാന്‍ സന്നദ്ധമായ സംഘടനയും മുസ്‌ലിംകളുടേതായി തന്നെ ഉണ്ടെന്ന കാര്യവും മറന്നു കളയരുത്; മറവി നടിക്കുകയും ചെയ്യരുത്.

കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം

109 comments:

  1. ഇനി കാളിദസന്‍ ലത്തീഫിന്നെതിരെ പ്രവാചകനിന്ദ ആരോപിച്ച് കേസ് കൊടുക്കുമായിരിക്കും.

    ReplyDelete
  2. സര്‍,

    1. മുസ്ലിംകളില്‍ ഭൂരിപക്ഷം പേരും കൈവെട്ടിനെ എതിര്‍ത്തു.
    2. ഒരു മുസ്ലിം സംഘടന ജോസഫ് സാറിന്ന് രക്തം നല്‍കി.

    ഇത് രണ്ടും ഞാന്‍ ആദ്യം കേള്‍ക്കുകയാണ്‌.

    ReplyDelete
  3. ഇവ രണ്ടും വസ്തുതകളാണ്‌; ഇതിന്ന് വേണ്ടത്ര പ്രചാരം നല്‍കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ലെങ്കിലും. കൈവെട്ട് സംഭവം നടന്നപ്പോള്‍ ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളും അതിനെ അപലപിച്ചിട്ടുണ്ട്.
    ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകന്‍മാരാണ്‌ പ്രൊഫ. ജോസഫിന്ന് രക്തം നല്‍കാന്‍ ഓടിയെത്തിയത്.
    എന്നാല്‍ ഈ രണ്ടും മറച്ച്‌വച്ച് സകല മുസ്‌ലിംകളും കൈവെട്ടിനെ അനുകൂലിക്കുന്നവരാണ്‌ എന്ന് പ്രചരിപ്പിക്കുകയാണ്‌ പലരും ചെയ്യുന്നത്. ആ പ്രചാരണത്തില്‍ താങ്കളും വീണുപോയതില്‍ എനിക്ക് അല്‍ഭുതം തോന്നുന്നില്ല.
    ഇതും വായിക്കുകമല്ലോ.

    ReplyDelete
  4. സാര്‍, പ്രവാചകനെ നിന്ദിക്കുന്നവരെ കൊല്ലണം എന്നല്ലേ ഖുറാനില്‍ പറഞ്ഞത്?
    അങ്ങനെ ആണെന്ന് ഞാന്‍ ഒരു മാഗസിനില്‍ വയിച്ചതാണ്‌. ഏത് മാഗസിന്‍ ആണെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല.
    എന്നാല്‍, ഇവിടെ അതൊക്കെ മറച്ചു വെച്ച് സമാധാനം പ്രസംഗിക്കുകയാണെന്നും അതില്‍ ഉണ്ടായിരുന്നു. വിശദീകരിക്കുമല്ലോ.

    ജോസഫ് സാറിന്ന് രക്തം നല്‍കിയ സോളിഡാരിറ്റി നടപടിയെ മുസ്‌ലിംകള്‍ തന്നെ വിമര്‍ശിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സോളിഡാരിറ്റിക്ക് പ്രവാചക സ്നേഹം ഇല്ലാത്തത്കൊണ്ടാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

    കൈവെട്ടുന്ന ഇസ്ലാം. ചോരകൊടുക്കുന്ന ഇസ്ലാം. ഇതില്‍ ഏതാണ്‌ ശരിയായ ഇസ്ലാം?

    ReplyDelete
  5. ആലിക്കോയ മാഷേ

    കാളിദാസന്റേയും താങ്കളുടേയും പോസ്റ്റുകള്‍ വായിച്ചു. താങ്കള്‍ കാളിദാസനെ ആക്ഷേപിക്കാനണല്ലോ കൂടുതല്‍ സമയം നീക്കി വച്ച്ത്. അദ്ദേഹം പറഞ്ഞത് ഖുറാന്‍ വളരെ ലളിതമായി സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തിലാണ് എഴുതിയിട്ടുള്ളതെന്നാണ്. അതില്‍ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വാക്യങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം അള്ളായ്ക്കു മാത്രമേ അറിയൂ എന്നും ഖുറാന്‍ പറഞ്ഞിട്ടുണ്ട്. താങ്കള്‍ ചൂണ്ടിക്കാണിച്ച 3.7 കാണുക. അപ്പോള്‍ പിന്നെ വ്യാഖ്യാനം എന്തിന്.

    "3.7 ( നബിയേ, ) നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ."

    താങ്കള്‍ പറഞ്ഞു:

    "ഖുര്‍ആന്‍ ദൈവവചനമാണ്‌. അത് മുഹമ്മദിന്റെ പ്രവാചകത്വത്തിന്നുള്ള ദൈവികമായ സാക്‌ഷ്യമാണ്‌. അത് അന്ന് അല്‍ഭുതമായിരുന്നു. എന്നും അല്‍ഭുതമായി നിലകൊള്ളുകയും ചെയ്യും. അപ്പോള്‍ അന്ന് മനസ്സിലായിട്ടില്ലാത്ത ചിലത്, ഇന്ന് മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞ ചീലത് അതിലുണ്ടാകണമല്ലോ. മാത്രമല്ല; ഭാവിയില്‍, ലോകാവസാനം വരെ ഖുര്‍ആന്‍ അല്‍ഭുതമായി നിലകൊള്ളണം."

    ഇത്തരം മുന്‍‌വിധികളും പിടിവാശികളുമാണ് നിങ്ങളെപ്പോലുള്ളവരെ ദുര്‍വ്യാഖ്യാനങ്ങളിലേക്ക് നയിക്കുന്നത്. പണ്ട് അത്ഭുതമായിരുന്നു എന്നു കരുതി എന്നും അത്ഭുതമായിരിക്കണം എന്ന് എങ്ങനെ പറയാന്‍ കഴിയും. മഴയും, കാറ്റും, കാട്ടുതീയും, മരണവും, രോഗങ്ങളുമെല്ലാം പണ്ട് അത്ഭുതമായിരുന്നു. ഇന്ന് അവ അങ്ങനെയാണോ? മുന്‍‌വിധികള്‍ മാറ്റിവച്ച് തെളിഞ്ഞ മനസ്സോടെ വസ്തുതകളെ സമീപിക്കൂ. അപ്പോള്‍ മനസ്സിലാകും നാം അത്ഭുതമെന്നു കരുതുന്ന പലതും അങ്ങനെയല്ലന്ന്.

    ReplyDelete
  6. * പ്രവാചകനെ നിന്ദിക്കുന്നവരെ കൊല്ലണം എന്ന ആശയമുള്‍ക്കൊള്ളുന്ന ഒരു വാക്യം ഖുര്‍ആനില്‍ ഞാന്‍ കണ്ടിട്ടില്ല. ഇസ്‌ലാമിനെ വിമര്‍ശീക്കുന്നതില്‍ പരാചയപ്പെട്ട് കൊണ്ടിരിക്കുന്ന ചില വിമര്‍ശകന്‍മാര്‍ ഇങ്ങനെ പലതും വിളിച്ച് കൂവാറുണ്ടെന്നത് ഒരു വസ്തുതയാണ്‌. ഇസ്‌ലാം സമാധാനമാണ്‌ ആവശ്യപ്പെടുനത്. ബദ്‌ര്‍, ഉഹ്‌ദ്, ഖന്ദഖ് തുടങ്ങിയുള്ള യുദ്ധഘട്ടങ്ങളിലല്ല ഇസ്‌ലാമിന്ന് വളര്‍ച്ചയുണ്ടായത്. മറിച്ച് അതിന്ന് ശേഷം നിലവില്‍ വന്ന ഹുദൈബിയാ സന്ധിയുടെ ഘട്ടത്തിലായിരുന്നു. ഇസ്‌ലാമിന്റെ വളര്‍ച്ചയ്ക്ക് സമാധാനപരമായ ആശയപ്രകാരണമാണ്‌ വേണ്ടതെന്ന് ഇത് തെളിയിക്കുന്നുണ്ട്.

    * ജമാഅത്തെ ഇസ്‌ലാമിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും മറ്റ് മുസ്‌ലിം സംഘടനകള്‍ ആദ്യം വിമര്‍ശിക്കുകയാണ്‌ ചെയ്യാറുള്ളത്. കുറെ കാലം കഴിയുമ്പോള്‍ അവര്‍ ജമാഅത്തിനെ അനുകരിക്കുകയും ചെയ്യും. ഇനി കുറച്ച് കാലം കഴിഞ്ഞ് ഇത് പോലൊരു കൈവെട്ട് സംഭവം ഉണ്ടായാല്‍ (ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം) അന്ന് രക്തം നല്‍കന്‍ വേണ്ടി പല മുസ്‌ലിം സംഘടനകളും ഹോസ്പിറ്റലിന്ന് മുമ്പില്‍ ക്യൂ നില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാം. എന്നാല്‍ അന്നും അവര്‍ ജമാഅത്തിനെ തള്ളിപ്പറഞ്ഞു കൊണ്ടേയിരിക്കും; അത് വേറെ കാര്യം.

    * ജോസഫ് മാഷിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നിയമം ആണ്‌ തീരുമാനമെടുക്കേണ്ടത്. അല്ലാതെ അദ്ദേഹത്തെ ശിക്ഷിക്കാന്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ഇസ്‌ലാമിക ഭരണകൂടമുള്ളിടത്തായാല്‍ പോലും ചില വ്യക്തികള്‍ അദ്ദേഹത്തിന്റെ കൈവെട്ടിയത് കുറ്റം തന്നെ ആയിരിക്കും. അവര്‍ ശിക്ഷാര്‍ഹരുമാണ്‌. ജോസഫ് മാഷിനെ ശിക്ഷിക്കേണ്ടതുണ്ടെങ്കില്‍ അത് കോടതി തീരുമാനിക്കണം. അല്ലാതെ കൊട്ടേഷന്‍ ശൈലിയിലുള്ള ശിക്ഷ നടപ്പാക്കാല്‍ ഇസ്‌ലാമികമല്ല.

    ReplyDelete
  7. രാജന്‍,

    * ഖുര്‍ആന്‍ അല്‍ഭുതമാണെന്നത് ആരുടെയും പിടിവാശിയുടെയും മുന്‍വിധിയുടെയും പ്രശ്നമല്ല. അത് ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്‌. അതംഗീകരിക്കരുതെന്നാണ്‌ കാളിദാസനും രാജനും ഉപദേശിക്കുന്നത്. അത് വിശ്വാസികള്‍ക്ക് സ്വീകാര്യമാകില്ലെന്ന് പ്രത്യേകം പറയ്യേണ്ടതില്ലല്ലോ.

    * ഖുര്‍ആനിനെ കേവലം ഒരു സാഹിത്യ കൃതിയായി കണക്കാക്കാനാണ്‌ കാളിദാസന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഖുര്‍ആനിന്റെ വാക്കുകള്‍ മുഖവിലക്കെടുത്തു കൊണ്ട് മുമ്പോട്ട് പോകാനാണ്‌ വിശ്വാസികള്‍ക്ക് താല്‍പര്യം. അതരുതെന്നാണ്‌ ഭൌതികവാദികള്‍ക്ക് പറയാനുള്ളത്. അപ്പോള്‍ പിന്നെ ഖുര്‍ആന്‍ വലിച്ചെറിയണമെന്ന് വിശ്വാസിഅകളോട് ആവശ്യപ്പെടുന്നതല്ലേ നല്ലത്. ഇങ്ങനെ വല്ലാതെ വളച്ചു കെട്ടി കാര്യം പറയേണ്ടതുണ്ടോ?

    * ഞാന്‍ 
    ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തതിട്ടില്ല. കുഴപ്പം വ്യഖ്യാനത്തിന്റേതോ ദുര്‍വ്യഖ്യാനത്തിന്റേതോ അല്ല. ഖുര്‍ആനിനെക്കുറിച്ച് വല്ല നല്ല വാക്കും ആരും പറഞ്ഞ് കേള്‍ക്കുന്നത് നിങ്ങള്‍ ചിലര്‍ക്ക് സഹിക്കില്ല. അത്രയേ ഉള്ളു കാര്യം.

    * ഖുര്‍ആനില്‍ ഇന്നതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ അതൊരു ദുര്‍വ്യഖ്യാനമാകുന്നതെങ്ങനെ? വ്യാഖ്യാനം, ദുര്‍വ്യാഖ്യാനം ഇവ ഒന്ന് വിശദീകരിക്കാമോ?

    * മഴയും, കാറ്റും, കാട്ടുതീയും, മരണവും, രോഗങ്ങളും പോലുള്ള ഒന്നല്ല ഖുര്‍ആന്‍. അവിടെയാണ്‌ അതിന്റെ വ്യത്യാസം തിരിച്ചറിയേണ്ടത്. മുന്‍വിധികള്‍ മാറ്റിവച്ച് തെളീഞ്ഞ മനസ്സോടെ ഖുര്‍ആനെ സമീപിച്ചാല്‍ രാജന്ന് മനസ്സിലാകും അതൊരു അല്‍ഭുതമാണെന്ന്. ഇപ്പോഴത്തെ മനസ്ഥിതിയോടെ സമീപിച്ചാല്‍ അതിന്ന് ഒട്ടും സാദ്ധ്യതയില്ല. വക്രബുദ്ധിയോടെ ഖുര്‍ആനെ സമീപിക്കുന്നവര്‍ക്ക് ഖുര്‍ആനില്‍ നിന്ന് ഒരു നന്‍മയും നുകരാന്‍ കഴിയില്ല.

    * ഖുര്‍ആന്‍ അല്‍ഭുതമാണെന്ന് ഖുര്‍ആന്‍ തന്നെ പലതവണ പറഞ്ഞിരിക്കുന്നു. ഉദാഹരണമായി ഖുര്‍ആന്‍ 29/50, 51 കാണുക.

    ReplyDelete
  8. സാര്‍,

    ഖുര്‍ആന്‍ 29/50, 51 എന്ന് എഴുതിയത് കണ്ടു. ഇത് നെറ്റില്‍ എവിടെയാണ്‌ മലയാളത്തില്‍ വായിക്കാന്‍ കിട്ടുക എന്ന അറിഞ്ഞാല്‍ കൊള്ളാം.

    ഇസ്‌ലാമിനെ കുറ്റപ്പെടുത്താന്‍ വേണ്ടി യുക്തിവാദികള്‍ മറ്റു മതങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് സാര്‍ പലസ്ഥലത്തും എഴുതിയത് കണ്ടു. ഇത് വസ്തുതാപരമാണോ? അവര്‍ അങ്ങനെ ചെയ്യുമെന്ന് താങ്കള്‍ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. വിശദീകരിക്കുമല്ലോ.

    യുക്തിവാദികള്‍ക്ക് എന്താണ്‌ ഇസ്ലാമിനോട് ഇത്രയ്ക്ക് വിരോധം? ഒരു മതത്തോട് മാത്രമായി അവര്‍ക്ക് വിരോധമുണ്ടാകില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്. എല്ലാ മതങ്ങളെയും അവര്‍ ഒരേ പോലെ വിമര്‍ശിക്കും. എന്നാണ്‌ ഞാന്‍ കരുതുന്നത്.

    ReplyDelete
  9. മുന്‍‌വിധികള്‍ മാറ്റിവച്ച് തെളിഞ്ഞ മനസ്സോടെ വസ്തുതകളെ സമീപിക്കൂ. അപ്പോള്‍ മനസ്സിലാകും നാം അത്ഭുതമെന്നു കരുതുന്ന പലതും അങ്ങനെയല്ലന്ന്. - Rajan

    മുന്‍വിധികള്‍ മാറ്റിവച്ച് തെളീഞ്ഞ മനസ്സോടെ ഖുര്‍ആനെ സമീപിച്ചാല്‍ രാജന്ന് മനസ്സിലാകും അതൊരു അല്‍ഭുതമാണെന്ന്. - Alikoya

    Rajan & Alikoya: I am right and you are wrong.

    ReplyDelete
  10. ഖുര്‍ആന്‍ 29/50, 51: "`ഇയാള്‍ക്ക് തന്റെ റബ്ബില്‍നിന്ന് ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെടാത്തതെന്ത്` എന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു. പറയുക: `ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കലാകുന്നു. ഞാനോ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രം.` അവര്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേദം നിനക്ക് നാം അവതരിപ്പിച്ചു എന്നത് (ദൃഷ്ടാന്തമായി) അവര്‍ക്ക് മതിയാകുന്നില്ലയോ? നിശ്ചയം, വിശ്വസിക്കുന്ന ജനത്തിന് അതില്‍ അനുഗ്രഹവും ഉദ്ബോധനവുമുണ്ട്."

    ഖുര്‍ആന്‍ മലയാളത്തില്‍ വ്യാഖ്യാന സഹിതം വായിക്കാന്‍: CLICK HERE

    ReplyDelete
  11. ഇസ്‌ലാമിനെ കുറ്റപ്പെടുത്താന്‍ വേണ്ടി യുക്തിവാദികള്‍ മറ്റു മതങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് സാര്‍ പലസ്ഥലത്തും എഴുതിയത് കണ്ടു. ഇത് വസ്തുതാപരമാണോ? അവര്‍ അങ്ങനെ ചെയ്യുമെന്ന് താങ്കള്‍ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. വിശദീകരിക്കുമല്ലോ.

    യുക്തിവാദികള്‍ക്ക് എന്താണ്‌ ഇസ്ലാമിനോട് ഇത്രയ്ക്ക് വിരോധം? ഒരു മതത്തോട് മാത്രമായി അവര്‍ക്ക് വിരോധമുണ്ടാകില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്. എല്ലാ മതങ്ങളെയും അവര്‍ ഒരേ പോലെ വിമര്‍ശിക്കും. എന്നാണ്‌ ഞാന്‍ കരുതുന്നത്

    സ്റ്റുഡന്റിന്റെ ഈ ചോദ്യത്തിന്ന് സാര്‍ മറുപടി നല്‍കിയിട്ടില്ല.

    ReplyDelete
  12. To student, dooasis
    ഇസ്‌ലാം മാത്രമാണ്‌ എതിര്‍ക്കപ്പെടേണ്ട ഒരേയൊരു മതം; അഥവാ യഥാര്‍ത്ഥ മതം എന്ന് യുക്തിവാദികള്‍ കരുതുന്നുണ്ടാവാം. അല്ലാതെ ഇങ്ങനെ വരുകയില്ലല്ലോ.
    ഈ പോസ്റ്റുകള്‍ വായിച്ചു നോക്കുക:
    1
    2
    3
    4

    ReplyDelete
  13. >>>>>>പ്രവാചകന്റെ പേര്‌ മുഹമ്മദ് എന്നാണ്‌. എന്നാല്‍ കാളിദാസന്‍ മൊഹമ്മദ് എന്നാല്ലാതെ അത് എഴുതുകയില്ല. <<<<

    ആലിക്കോയ,

    മുഹമ്മദ് എന്നതും മൊഹമ്മദ് എന്നതും ഒരേ പേരിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദങ്ങളാണെന്നാണ്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. മൊഹമ്മദ് എന്നെഴുതുന്നത് അപമാന സൂചകമാണെന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.
    ഇന്‍ഡ്യയില്‍ മുഹമ്മദ് എന്ന് കൂടുതല്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇറാനിലും പാകിസ്താനിലും മൊഹമ്മദ് എന്നു തന്നെയാണുപയോഗിക്കുന്നത്. ആവര്‍ക്കില്ലാത്ത ബുദ്ധിമുട്ട് ആലിക്കോയക്കുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ആകുമെന്ന് തോന്നുന്നില്ല.

    ഈ പേരിനേക്കുറിച്ച് ഇവിടെ കൂടുതല്‍ വായിക്കാം.

    Muhammad

    ReplyDelete
  14. >>>>>എല്ലാവരും അല്ലാഹു എന്നെഴുതുമ്പോള്‍ കാളിദാസന്‍ അള്ള എന്നെഴുതുന്നു.<<<<<

    ആലിക്കോയ,

    കേരളത്തിലെ അറിയപ്പെടുന്ന ഒരു ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം ഇവിടെ കേള്‍ക്കാം. അദ്ദേഹം അള്ളാ എന്നു തന്നെയണുപയോഗിക്കുന്നത്. അവര്‍ക്കില്ലാത്ത ബുദ്ധിമുട്ട് ആലിക്കോയക്കുണ്ടെങ്കില്‍ തല്‍ക്കാലം അത് സഹിച്ചേ പറ്റൂ.

    ReplyDelete
  15. >>>>>>ഖുര്‍ആന്‍ മുഹമ്മദിന്റെ വചനങ്ങളാണെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടോ? മുഹമ്മദ് പറഞ്ഞിട്ടുണ്ടോ?<<<<

    ആലിക്കോയ,

    പറഞ്ഞിട്ടില്ല.

    കുര്‍ആനും മൊഹമ്മദും പറയാത്ത മറ്റ് ചില കാര്യങ്ങളാണു ഞാന്‍ പറഞ്ഞത്.

    കുര്‍ആന്‍ എഴുതിയവര്‍ക്ക് മൊഹമ്മദിനെ നിരക്ഷരനായിട്ടും അദ്ദേഹം പറഞ്ഞത് ദൈവം പറഞ്ഞുകൊടുത്തതാണെന്നും പ്രചരിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ അതൊക്കെ പ്രചരിപ്പിച്ചു.

    ReplyDelete
  16. >>>>കാളിദാസന്‍ എഴുതി: 1. "അവിടന്നുമിവിടന്നും ഒക്കെ എടുത്ത കുറെ പുരാതന കഥകളും, സദാചാര ഉപദേശങ്ങളും, ലളിതമായ കുറെ സാമൂഹ്യ, രാഷ്ട്രീയ, കുടുംബ നിയമങ്ങളും, ചില നിഷിദ്ധ നിര്‍ദ്ദേശങ്ങളും, ഒക്കെ ചേര്‍ന്ന ലളിതമായ ഒരു തത്വസംഹിതയാണ്‌ കുര്‍ആന്‍."

    2. "Literary Text എന്ന രീതിയില്‍ കുര്‍ആനെ കാണാത്തതുകൊണ്ടുള്ള കുഴപ്പമാണിത്. Literary Text ആയി കുര്‍ആന്‍ വായിച്ചാല്‍ ഇതുപോലുള്ള ദുര്‍വ്യാഖ്യാനങ്ങളും വാക്കുകള്‍ക്കില്ലാത്ത അര്‍ത്ഥങ്ങള്‍ കൊടുക്കലും ‍ ഒഴിവാക്കാം."

    = ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ലല്ലോ കാളിദാസന്‍.<<<<


    ആലിക്കോയ,


    രണ്ട് സ്ഥലത്തും എഴുതിയത് രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഒന്ന് കുര്‍ആന്‍ എന്താണെന്നാണ്. മറ്റേത് കുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനേക്കുറിച്ചാണ്. രണ്ടും പൊരുത്തപ്പെടേണ്ട ആവശ്യം തന്നെയില്ല.

    ReplyDelete
  17. >>>>ഏഴാം നൂറ്റാണ്ടിലെ ആചാരങ്ങളും അവിടെ ഇസ്‌ലാം വരുത്തിയ മാറ്റങ്ങളും ഒന്ന് വിശകലനം ചെയ്യാന്‍ കാളിദാസന്‍ തയ്യാറാകണം. അത്രയേ ഇപ്പോള്‍ പറയുന്നുള്ളു. <<<<

    ആലിക്കോയ,

    ചരിത്രത്തില്‍ അതുപോലെ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. 50 വര്‍ഷം മുമ്പുള്ള ആചാരങ്ങള്‍ അല്ല ഇന്ന് കേരളത്തിലുള്ളത്. ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ ഇസ്ലാം മാറ്റങ്ങള്‍ വരുത്തിയെന്നതിനേക്കുറിച്ച് ഞാന്‍ എതിരഭിപ്രായം പറഞ്ഞിട്ടില്ല.

    ഭൂരിപക്ഷം ജനങ്ങളെയും അടിമകളേപ്പോലെ കണക്കാക്കി അവരുടെ അവകാശങ്ങള്‍ നിഷേധിച്ചിരുന്നത് ഏഴാം നൂറ്റാണ്ടിലെ കേരളത്തില്‍ അല്ലായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നു. അതിനൊക്കെ മാറ്റം വരുത്തിയത് ഏതായാലും ഇസ്ലാം അല്ല.

    ഞാന്‍ പറഞ്ഞത് അതേക്കുറിച്ചൊന്നും അല്ല. പ്രചീന അറേബ്യയിലെ പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇസ്ലാം അതിന്റെ നിയമാവലിയില്‍ ഉള്‍പ്പെടുത്തി. ഇഷ്ടം പോലെ കല്യാണം കഴിക്കാനും മൊഴി ചൊല്ലാനും പുരുഷന്‍മാരെ അനുവദിച്ചു. അറബികളുടെ ഹജ്ജിന്റെ ഭാഗമായിരുന്ന പലതും അതുപോലെ ഇസ്ലാമിന്റെ ആചാരങ്ങളാക്കി. അങ്ങനെ പലതുമുണ്ട്.

    ReplyDelete
  18. >>>>>പ്രവാചകനെ നിന്ദിച്ച ഒരു അദ്ധ്യാപകന്റെ കൈ ചില അക്രമികള്‍ വെട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷം അതിനെ അനുകൂലിക്കുകയല്ല ചെയ്തത്. കൈ നഷ്ടപ്പെട്ടയാള്‍ക്ക് രക്തം നല്‍കാന്‍ സന്നദ്ധമായ സംഘടനയും മുസ്‌ലിംകളുടേതായി തന്നെ ഉണ്ടെന്ന കാര്യവും മറന്നു കളയരുത്; മറവി നടിക്കുകയും ചെയ്യരുത്.<<<<<

    ആലിക്കോയ,

    ചില അക്രമികളല്ല വെട്ടിഎടുത്തത്. മുസ്ലിം അക്രമികളാണത് ചെയ്തത്. പ്രവാചകനെ നിന്ദിച്ചു എന്നാക്ഷേപിച്ചു തന്നെയാണത് ചെയ്തത്.

    പി റ്റി കുഞ്ഞു മൊഹമ്മദിന്റെ പുസ്തകത്തില്‍ നായിന്റെ മോനേ എന്ന് അള്ളാ പറഞ്ഞു എന്നെഴുതിയതില്‍ ഒരു മുസ്ലിമിനും പരാതി ഉണ്ടായില്ല,. അള്ളാ ആരെ നായിന്റെ മോനേ എന്നു വിളിച്ചാലും ആലിക്കോയമാര്‍ക്ക് പരാതി ഉണ്ടാകില്ല. പക്ഷെ ഏതെങ്കിലും മൊഹമ്മദിനെ വിളിച്ചാല്‍ പരാതി ഉണ്ടാകും. അതിന്റെ കാരണം മൊഹമ്മദ് അള്ളാക്കും മുകളിലുള്ള സൂപ്പര്‍ ദൈവമായതുകൊണ്ടല്ലേ?


    ഭൂരിപക്ഷം മുസ്ലിങ്ങളും ഈ സമൂഹത്തില്‍ ജീവിച്ച് മറ്റുള്ളവരുടെ മുഖത്തു നോക്കണം എന്ന യാഥാര്‍ത്ഥ്യം മനസിലായപ്പോള്‍ അനുകൂലിച്ചില്ല. അത് മനസിലാകണമെങ്കില്‍ പാകിസ്താനിലേക്ക് നോക്കിയാല്‍ മതി. അവിടെ ഒരു സ്ത്രീയെ ഇതേ കുറ്റത്തിനു ഭരണ കൂടം തന്നെയാണ്, വധശിക്ഷക്കു വിധിച്ചത്. ഇസ്ലാമിക നിയമം നിലവിലുള്ള സ്ഥലത്തെ അവസ്ഥ അതാണ്. ഭൂരിഭാഗം മുസ്ലിങ്ങളും അതിനെ അനുകൂലിക്കുന്നു.

    ആ സ്ത്രീയെ വിട്ടയക്കണമെന്നു പറഞ്ഞ പഞ്ചാബ് ഗാവര്‍ണറെ ഒരു മുസ്ലിം ഭീകരന്‍ വെടിവച്ചു കൊന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലിതാണു നടക്കുന്നത്. ഇറാനിലും സൌദിയിലുമൊക്കെ ഇത് നിത്യവും നടക്കുന്ന കാര്യങ്ങളാണ്. കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമല്ല. ആയിരുന്നെങ്കില്‍ പാക്സിതാനിലേപ്പോലെ തന്നെയേ ഇവിടെയും ഭൂരിപക്ഷം പ്രതികരിക്കുമായിരുന്നുള്ളു.


    ആ അധ്യാപകനു മുസ്ലിങ്ങളല്ലാത്ത പലരും രക്തം കൊടുത്തു. പക്ഷെ അവരാരും അത് നെറ്റിയിലെഴുതി ഒട്ടിച്ചു നടക്കുന്നില്ല. താങ്കളേപ്പോലുള്ളവര്‍ ഇത് പ്രചരിപ്പിക്കുന്നത് തന്നെ അതിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു.

    ReplyDelete
  19. >>>>>പ്രവാചകനെ നിന്ദിച്ച ഒരു അദ്ധ്യാപകന്റെ കൈ ചില അക്രമികള്‍ വെട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷം അതിനെ അനുകൂലിക്കുകയല്ല ചെയ്തത്. കൈ നഷ്ടപ്പെട്ടയാള്‍ക്ക് രക്തം നല്‍കാന്‍ സന്നദ്ധമായ സംഘടനയും മുസ്‌ലിംകളുടേതായി തന്നെ ഉണ്ടെന്ന കാര്യവും മറന്നു കളയരുത്; മറവി നടിക്കുകയും ചെയ്യരുത്.<<<<<

    ആലിക്കോയ,

    ചില അക്രമികളല്ല വെട്ടിഎടുത്തത്. മുസ്ലിം അക്രമികളാണത് ചെയ്തത്. പ്രവാചകനെ നിന്ദിച്ചു എന്നാക്ഷേപിച്ചു തന്നെയാണത് ചെയ്തത്.

    പി റ്റി കുഞ്ഞു മൊഹമ്മദിന്റെ പുസ്തകത്തില്‍ നായിന്റെ മോനേ എന്ന് അള്ളാ പറഞ്ഞു എന്നെഴുതിയതില്‍ ഒരു മുസ്ലിമിനും പരാതി ഉണ്ടായില്ല,. അള്ളാ ആരെ നായിന്റെ മോനേ എന്നു വിളിച്ചാലും ആലിക്കോയമാര്‍ക്ക് പരാതി ഉണ്ടാകില്ല. പക്ഷെ ഏതെങ്കിലും മൊഹമ്മദിനെ വിളിച്ചാല്‍ പരാതി ഉണ്ടാകും. അതിന്റെ കാരണം മൊഹമ്മദ് അള്ളാക്കും മുകളിലുള്ള സൂപ്പര്‍ ദൈവമായതുകൊണ്ടല്ലേ?


    ഭൂരിപക്ഷം മുസ്ലിങ്ങളും ഈ സമൂഹത്തില്‍ ജീവിച്ച് മറ്റുള്ളവരുടെ മുഖത്തു നോക്കണം എന്ന യാഥാര്‍ത്ഥ്യം മനസിലായപ്പോള്‍ അനുകൂലിച്ചില്ല. അത് മനസിലാകണമെങ്കില്‍ പാകിസ്താനിലേക്ക് നോക്കിയാല്‍ മതി. അവിടെ ഒരു സ്ത്രീയെ ഇതേ കുറ്റത്തിനു ഭരണ കൂടം തന്നെയാണ്, വധശിക്ഷക്കു വിധിച്ചത്. ഇസ്ലാമിക നിയമം നിലവിലുള്ള സ്ഥലത്തെ അവസ്ഥ അതാണ്. ഭൂരിഭാഗം മുസ്ലിങ്ങളും അതിനെ അനുകൂലിക്കുന്നു.

    ReplyDelete
  20. Contd....


    ആ സ്ത്രീയെ വിട്ടയക്കണമെന്നു പറഞ്ഞ പഞ്ചാബ് ഗാവര്‍ണറെ ഒരു മുസ്ലിം ഭീകരന്‍ വെടിവച്ചു കൊന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലിതാണു നടക്കുന്നത്. ഇറാനിലും സൌദിയിലുമൊക്കെ ഇത് നിത്യവും നടക്കുന്ന കാര്യങ്ങളാണ്. കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമല്ല. ആയിരുന്നെങ്കില്‍ പാക്സിതാനിലേപ്പോലെ തന്നെയേ ഇവിടെയും ഭൂരിപക്ഷം പ്രതികരിക്കുമായിരുന്നുള്ളു.


    ആ അധ്യാപകനു മുസ്ലിങ്ങളല്ലാത്ത പലരും രക്തം കൊടുത്തു. പക്ഷെ അവരാരും അത് നെറ്റിയിലെഴുതി ഒട്ടിച്ചു നടക്കുന്നില്ല. താങ്കളേപ്പോലുള്ളവര്‍ ഇത് പ്രചരിപ്പിക്കുന്നത് തന്നെ അതിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു.

    ReplyDelete
  21. കാളിദാസന്‍.

    കൊല്ലും കൊലയും ഒക്കെ എല്ലാ നാട്ടിലും നടക്കുന്നുണ്ട്. എല്ലാ മതങ്ങളുടെ പേരിലും. നിരീശ്വരവാദത്തിന്റെ പേരിലും കുറെ നടന്നു.. ലക്ഷക്കണക്കിന്‌ പേരെ സ്റാലിന്‍ കഴുത്തറുത്തു കൊന്നു. പാക്സിതാനില്‍ ഒരക്രമി ചെയ്തത് തീര്‍ത്തും പ്രതിഷേധാര്‍ഹം തന്നെ. അവിടെ ഒരാള്‍. ഇവിടെ മൂവായിരംപേരെ മതത്തിന്റെ പേരില്‍ കൊന്നു ഗുജറാത്തില്‍.. അമേരിക കോടി പേരെ നിത്യേന എന്നോണം ബോംബിട്ടു കൊല്ലുന്നു. ചില ഇസ്ലാമിക രാജ്യങ്ങളില്‍ ജനിച്ചു എന്നതിന്റെ പേരില്‍ .എന്നാലും മുസ്ലിം മതത്തില്‍ പെട്ട ഏതെങ്കിലും അക്രമി ചെയ്ത ഒന്നും രണ്ടും ഒക്കെ തന്നെ ആണ് നമ്മള്‍ക്ക് വലുത്...!

    ReplyDelete
  22. ഈ അടുത്ത് വരെ നിരീശ്വരവാദം ഔധ്യോതിക മതം ആയിരുന്ന ചൈനയില്‍ ജനാധിപത്യം എന്ന സാധനം പേരിനു പോലും ഇല്ലാ. പാകിസ്ഥാനിലെ പഞ്ചാബ് ഗവര്‍ണറെ പോലത്തെ ഒരായിരം ഗവര്‍ണര്‍മാര്‍ ആണ് ചൈന ഗവര്‍മെന്റ് അറുത്തു കൊണ്ടിരുന്നത്..

    ReplyDelete
  23. kaalidaasan: കുര്‍ആനും മൊഹമ്മദും പറയാത്ത മറ്റ് ചില കാര്യങ്ങളാണു ഞാന്‍ പറഞ്ഞത്.

    = അപ്പോള്‍ ദുര്‍വ്യാഖ്യാനം നടത്തുന്നത് ആരാണ്‌?

    ReplyDelete
  24. മുഹമ്മദ് എന്നത് ഒരു പാകിസ്താന്‍ അല്ലെങ്കില്‍ ഇറാന്‍ ഉല്‍പന്നമല്ല. അത് ശൂദ്ധ അറബി പദമാണ്‌. അറബി ഭാഷയില്‍ ഒകാരമില്ല. مُحَمَّد മു-ഹ-മ്മ-ദ് എന്നാണ്‌ അത് എഴുതുക. ഒരു പേര്‌ പുച്ഛത്തോട് കൂടി വികൃതമാക്കി ഉച്ചരിക്കുന്നതിളൂടെ കിട്ടുന്ന സുഖം. അതാണ്‌ കാളിദാസന്‌ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആ സുഖം നുകരല്‍ ഒഴിവാക്കാന്‍ ഇസ്‌ലാമിനോടുള്ള തന്റെ ഈര്‍ഷ്യ അനുവദിക്കുന്നില്ല. അത്കൊണ്ടാണ്‌ അത് സഹിച്ചു കൊള്ളാന്‍ പറയുന്നത്. ഒരു ജീവി കാമം കരഞ്ഞു തീര്‍ക്കുമെന്ന് കേട്ടിട്ടുണ്ട്. ഉച്ചാരണത്തിന്റെ വൈകൃതം കൊണ്ട് താങ്ക്ളുടെ അരിശമടങ്ങുമെങ്കില്‍ ..........
    മുഹമ്മദ് എന്നത് ഒരു പേര്‍ഷ്യന്‍ അല്ലെങ്കില്‍ ഉര്‍ദു ഉല്‍പന്നമല്ല. അത് ശൂദ്ധ അറബി പദമാണ്‌. അറബി ഭാഷയില്‍ ഒകാരമില്ല. مُحَمَّد മു-ഹ-മ്മ-ദ് എന്നാണ്‌ അത് എഴുതുക. ഒരു പേര്‌ പുച്ഛത്തോട് കൂടി വികൃതമാക്കി ഉച്ചരിക്കുന്നതിലൂടെ കിട്ടുന്ന സുഖം! പലതരം രതിവൈകൃതങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒന്ന്. അതാണ്‌ കാളിദാസന്‌ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന് സുഖം. അതൊഴിവാക്കാന്‍ അദ്ദേഹത്തിന്ന് മനസ്സില്ല. അത്കൊണ്ടാണ്‌ അത് സഹിച്ചു കൊള്ളാന്‍ നമ്മോട് പറയുന്നത്. ഒരു ജീവി കാമം കരഞ്ഞു തീര്‍ക്കുമെന്ന് കേട്ടിട്ടുണ്ട്. ഉച്ചാരണത്തിന്റെ വൈകൃതം കൊണ്ട് താങ്ക്ളുടെ അരിശമടങ്ങുമെങ്കില്‍ ..........

    മുഹമ്മദ് എന്ന ഉച്ചാരണം ഇസ്‌ലാമും യുക്തിവാദവും തമ്മില്‍ തര്‍ക്കമുള്ള ഒരു വിഷയമല്ല. അത്കൊണ്ട് തന്നെ കൃത്യമായ ഉച്ചാരണം ഇന്നതാണെന്ന് അറിയാനിട വന്നാല്‍ അബദ്ധം തിരുത്തുകയാണ്‌ നോര്‍മല്‍ ആയിട്ടുള്ള ആളുകള്‍ ചെയ്യുക.

    അല്ലാഹു എനതും ഒരു അറബി നാമമാണ്‌. അല്‍, ഇലാഹ് എന്നീ പദങ്ങള്‍ ലോപിച്ചാണ്‌ അല്‍+ലാഹു ഉണ്ടായത്. രണ്ട് ല അടുത്തടുത്ത് വന്നപ്പോള്‍ അത് ഒരു ല്ല ആക്കി ഉച്ചരിക്കുന്നു. സാധാരണ മുസ്ളിംകള്‍ ഉച്ചരിക്കുന്നത് പോലെ ള ആണെന്ന് തെറ്റിദ്ധരിക്കാനിടയുള്ള ഒരു ഉച്ചാരണം കൂടിയുണ്ട് ഇതിന്ന്; അതും ചിലപ്പോള്‍ മാത്രം. മറ്റു ചിലപ്പോള്‍ ല്ല എന്ന തന്നെയാണ്‌ ഉച്ചരിക്കുക. എപ്പോഴും അല്ലാഹു എന്ന് മാത്രം വായിക്കുന്നവരുമുണ്ട്. അതില്‍, ഒരു കുഴപ്പവുമില്ല. ഉച്ചാരണത്തില്‍ ഈ വ്യത്യാസമുള്ളതോടൊപ്പം തന്നെ അത് എഴുതാറുള്ളത് അല്ലാഹു എന്ന് മാത്രമാണ്‌. അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെല്ലാം അങ്ങനെയാണ്‌ എഴുതുന്നത്. ഇസ്‌ലാമിക സാഹിത്യം വായിച്ചു നോക്കിയാല്‍ അല്ലാഹു എന്ന് എഴുതിയതേ കാണുകയുള്ളു. എന്നാല്‍ ചീല മുസ്‌ലിം വിരുദ്ധര്‍ അരിശം പ്രകടിപ്പിക്കാന്‍ വേണ്ടി അള്ളയെന്ന് ഉച്ചരിക്കാറുണ്ട്. നമ്മുടെ നാട്ടിലെ നിരീശ്വരവാദി എഴുത്തുകാരില്‍ ഖുര്‍ആനും മറ്റും അറബിയില്‍ ഉദ്ധരിക്കാറുള്ള ചീലര്‍ പോലും, ഉച്ചാരണ വൈകൃതത്തിലൂടെ അരിശം തീര്‍ക്കുന്നവരായുണ്ട്. ങ്കാളിദാസനും അത് തിരുത്താന്‍ ഒരുക്കമല്ല; അത്കൊണ്ടാണ്‌ അതും സഹിച്ചു കൊള്ളാന്‍ പറയുന്നത്. നിങ്ങള്‍ പ്രകടിപ്പിക്കുന്ന ഇത്തരം  വൈകൃതങ്ങള്‍ നിങ്ങളെ വിലയിരുത്താന്‍ നിങ്ങളുടെ നിഷ്പക്ഷരായ വായനക്കാരെ സഹായിക്കുമെന്നതിനാല്‍ ഈ രീതി തന്നെ തുടരണമെന്നാണ്‌ എന്റെ അഭ്യര്‍ത്ഥന.

    ReplyDelete
  25. kaalidaasan: "കുര്‍ആന്‍ എഴുതിയവര്‍ക്ക് മൊഹമ്മദിനെ നിരക്ഷരനായിട്ടും അദ്ദേഹം പറഞ്ഞത് ദൈവം പറഞ്ഞുകൊടുത്തതാണെന്നും പ്രചരിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ അതൊക്കെ പ്രചരിപ്പിച്ചു."

    = നിരക്ഷരനായ പ്രവാചകന്‍

    ReplyDelete
  26. കാളിദാസന്‍: "പി റ്റി കുഞ്ഞു മൊഹമ്മദിന്റെ പുസ്തകത്തില്‍ നായിന്റെ മോനേ എന്ന് അള്ളാ പറഞ്ഞു എന്നെഴുതിയതില്‍ ഒരു മുസ്ലിമിനും പരാതി ഉണ്ടായില്ല,."

    = പി.ടി. കുഞ്ഞുമുഹമ്മദിന്റെ, '......ന്റെ മോനേ' എന്ന് വിളിക്കുന്ന കഥാ പാത്രത്തിന്റെ പേര്‌ അല്ലാഹു എന്നല്ല.

    ReplyDelete
  27. kallidaasn: "പക്ഷെ ഏതെങ്കിലും മൊഹമ്മദിനെ വിളിച്ചാല്‍ പരാതി ഉണ്ടാകും. അതിന്റെ കാരണം മൊഹമ്മദ് അള്ളാക്കും മുകളിലുള്ള സൂപ്പര്‍ ദൈവമായതുകൊണ്ടല്ലേ?"

    = മുസ്‌ലിംകള്‍ ചെയ്യുന്നത് തെറ്റായിട്ട് മാത്രമേ താങ്കള്‍ക്ക് തോന്നുകയുള്ളൂ. ചെയ്യുന്നത് പി.ടി. കുഞ്ഞുമുഹമ്മദ് ആയാലും.
    * മുഹമ്മദ് എന്ന പേരിന്റെ ശരിയായ ഉച്ചരണമെന്താണ്‌ എന്ന് പി.ടി. ഉള്‍പ്പെടെ ആ പേരുള്ള ആരോടെങ്കിലും ചോദിച്ചു നോക്കുക.

    ReplyDelete
  28. kaalidaasan: "പ്രചീന അറേബ്യയിലെ പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇസ്ലാം അതിന്റെ നിയമാവലിയില്‍ ഉള്‍പ്പെടുത്തി. ഇഷ്ടം പോലെ കല്യാണം കഴിക്കാനും മൊഴി ചൊല്ലാനും പുരുഷന്‍മാരെ അനുവദിച്ചു. അറബികളുടെ ഹജ്ജിന്റെ ഭാഗമായിരുന്ന പലതും അതുപോലെ ഇസ്ലാമിന്റെ ആചാരങ്ങളാക്കി. അങ്ങനെ പലതുമുണ്ട്."

    = അത് തന്നെയാണ്‌ പഠിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ കാളിദാസന്‍ പറയുന്നത് ശരിയല്ലാത്തത് കൊണ്ടാണ്‌ പഠിക്കാന്‍ പറഞ്ഞത്. പറഞ്ഞ ഉദാഹരണമുള്‍പ്പെടെ ഈ വിഷയത്തിലുള്ള കാലിദാസന്റെ വാദങ്ങള്‍ മുഴുവന്‍  തെറ്റാണ്‌.

    ReplyDelete
  29. kaalidaasan: "കേരളത്തിലെ അറിയപ്പെടുന്ന ഒരു ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം ഇവിടെ കേള്‍ക്കാം. അദ്ദേഹം അള്ളാ എന്നു തന്നെയണുപയോഗിക്കുന്നത്."

    = ഈ കമന്റില്‍  താങ്കള്‍ കൊടുത്ത ലിങ്ക് ഒരു പ്രസംഗത്തിലേക്കും ഉള്ളതല്ല. മലയാളി മുസ്‌ലിം പണ്ഡിതന്‍മാരില്‍ തറ്റായി ഉച്ചരിക്കുന്ന ആരെങ്കിലും ഒരാള്‍ ഉണ്ടോ എന്നതല്ല പ്രശ്നം. ശരിയായ ഉച്ചാരണം എന്നതാണ്‌ എന്നതാണ്‌.

    ReplyDelete
  30. kaalidaasan: "ചില അക്രമികളല്ല വെട്ടിഎടുത്തത്. മുസ്ലിം അക്രമികളാണത് ചെയ്തത്. പ്രവാചകനെ നിന്ദിച്ചു എന്നാക്ഷേപിച്ചു തന്നെയാണത് ചെയ്തത്."

    = ഇതാണ്‌ പുരോഗമന വാദം. കൈവെട്ടിയത് അക്രമികളല്ല; പിന്നെയോ മുസ്‌ലിം അക്രമികളാണ്‌. സംഝോതാ എക്സ്പ്രസിലും മക്കാ മസ്ജിദിലും അജ്മീറിലും മാലേഗാവിലും സ്ഫോടനം നടത്ത്യത് ആരാണ്‌ കാളിദാസാ? പുതിയ കണ്ടെത്തുകളുടെയും അസിമാനന്ദയുടെ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തില്‍ ഒന്ന് ഉത്തരം പറയാമോ?
    നേരത്തെയുള്ള ധാരണയനുസരീച്ച് 'മുസ്‌ലിം അക്രമികളാ'യിരുന്നുവല്ലോ അത് ചെയ്തത്.
    ഇതാണ്‌ പുരോഗമന നാട്യക്കാരുടെ ഉള്ളിലിരിപ്പ്. അക്രമം കാണിച്ചത്, അഥവാ കേസിലെ പ്രതി, മുസ്‌ലിം പേരുള്ളവനാണെങ്കില്‍ അത് 'മുസ്‌ലിം അക്രമി'; അല്ലെങ്കിലോ വെറും പ്രതി. അല്ലെങ്കില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആള്‍. ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്ത ഈ കപട പൊതു ബോധത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയതെ എന്ത് പുരോഗമനമാണ്‌ താങ്കള്‍ക്ക് പറയാനുള്ളത് മി. കാളിദാസന്‍?
    ഇസ്‌ലാം വിരോധം എന്നതില്‍ കവിഞ്ഞ വല്ലതും ഉള്ളിലുണ്ടോ?

    ReplyDelete
  31. kaalidaasan: "അത് മനസിലാകണമെങ്കില്‍ പാകിസ്താനിലേക്ക് നോക്കിയാല്‍ മതി."

    = ഇസ്‌ലാമില്‍ എന്താണുള്ളതെന്നറിയാന്‍ നോക്കേണ്ടത് പാകിസ്ഥാനിലേക്കല്ല; ഖുര്‍ആനിലേക്കും നബി ചര്യയിലേക്കുമാണ്‌.

    ReplyDelete
  32. kaalidasan: "ആ അധ്യാപകനു മുസ്ലിങ്ങളല്ലാത്ത പലരും രക്തം കൊടുത്തു. പക്ഷെ അവരാരും അത് നെറ്റിയിലെഴുതി ഒട്ടിച്ചു നടക്കുന്നില്ല. താങ്കളേപ്പോലുള്ളവര്‍ ഇത് പ്രചരിപ്പിക്കുന്നത് തന്നെ അതിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു"

    = ലോകത്ത് പലരും അക്രമം കാണികാറുണ്ട്. അവരെയൊന്നും ആരും അവരുടെ മതനാമത്തോട് അക്രമി എന്ന് ചേര്‍ത്ത് വിളിക്കാറില്ല. എന്നാല്‍ അക്രമം കാണിച്ചത് മുസ്‌ലിമാണെങ്കില്‍ 'മുസ്‌ലിം അക്രമി' എന്ന് തന്നെ പറഞ്ഞേ അടങ്ങൂ എന്ന വാശിയാണ്‌ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നു എന്ന് മേനി നടിക്കാറുള്ളവര്‍ക്ക് പോലും കാണുന്നത്. നിങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കുനുണ്ട്.

    ഇത്തരം ഒരു സാഹചര്യത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രക്തം നല്‍കിയത് ഞങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു. ക്ഷമിക്കണം. ഈ പൊതു ബോധം മാറിയാല്‍ എല്ലാം ശരിയാകും.

    ReplyDelete
  33. kaalidaasan said...
    :
    അവിടെ ഒരു സ്ത്രീയെ ഇതേ കുറ്റത്തിനു ഭരണ കൂടം തന്നെയാണ്, വധശിക്ഷക്കു വിധിച്ചത്. ഇസ്ലാമിക നിയമം നിലവിലുള്ള സ്ഥലത്തെ അവസ്ഥ അതാണ്. ഭൂരിഭാഗം മുസ്ലിങ്ങളും അതിനെ അനുകൂലിക്കുന്നു.

    ആ സ്ത്രീയെ വിട്ടയക്കണമെന്നു പറഞ്ഞ പഞ്ചാബ് ഗാവര്‍ണറെ ഒരു മുസ്ലിം ഭീകരന്‍ വെടിവച്ചു കൊന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലിതാണു നടക്കുന്നത്.


    ആകെ ജനസംഖ്യയുടെ 64.31% (ആകെ 24,051,218 ജനങ്ങളില്‍ 15,460,000 പേര്‍) ജനങ്ങളും യുക്തിവാദികള്‍ ആയ ഉത്തര കൊറിയയില്‍, ഫുട്ബോള്‍ ലോക കപ്പില്‍ തോറ്റു എന്ന കുറ്റത്തിന് കോച്ചിന് തൂക്കുമരം കിട്ടിയേകാം എന്നു റിപ്പോര്‍ട്ട്‌. ഇതിനോടകം തന്നെ ഇയാളെ പരസ്യ വിചാരണ നടത്തി കെട്ടിട നിര്‍മാണ തൊഴിലാളിയായി തരം താഴ്ത്തി കഴിഞ്ഞു. ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കണ്ട എന്നും തീരുമാനിച്ചു. ഈ കാടന്‍ നിയമ വ്യവസ്ഥ നടക്കുന്നത് ശരിയത്‌ കോടതികള്‍ ഉള്ള ഇസ്ലാമിക രാജ്യങ്ങളിലോ കോടതികളെ ഇല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലോ അല്ല; നല്ല ഒന്നാം നമ്പര്‍ യുക്തിവാദി രാജ്യത്താണ്. കൂടുതല്‍ അറിയാന്‍ താഴെ ഉള്ള ലേഖനം വായിക്കുക.

    Failed North Korean World Cup coach fears for life

    ആവശ്യമെങ്കില്‍ ഹിറ്റ്ലറും സ്റ്റാലിനും മറ്റു കമ്യുണിസ്റ്റ് രാജ്യക്കാരും മാവോയിസ്റ്റ്കളും കൊന്നൊടുക്കിയ കണക്കുകളും തരാം.

    ReplyDelete
  34. Fazil. Ahtupole related aayitulla ellaa sangathikalum vechu oru post thanne undaakkoo.. aavashyam varumpol linkaamallo....

    ReplyDelete
  35. കാളിയണ്ണന്‌,
    മുഹമ്മദ് എന്ന നാമത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നത് എന്ന് പറഞ്ഞ് താങ്കള്‍ നല്‍കിയ ലിങ്കും; അതേ പോലെ അള്ളാ എന്ന് ഉച്ചരിക്കുന്ന, കേരളത്തിലെ അറിയപ്പെടുന്ന ഒരു ഇസ്‌ലാമിക പണ്ഡിതന്റെ പ്രസംഗത്തിലേക്കുള്ളതെന്ന് പറഞ്ഞ് നല്‍കിയ ലിങ്കും ഞാന്‍ ഫോളോ ചെയ്തു നോക്കി. അത് രണ്ടും ഈ പോസ്റ്റിലേക്കുള്ള ലിങ്ക് തന്നെയാണ്‌. ഇങ്ങനെയും ആളുകളെ പറ്റിക്കണോ എന്റെ കാളിയണ്ണാ?

    ReplyDelete
  36. കഴിഞ്ഞ കമന്റില്‍ ഞാന്‍ പറഞ്ഞ, കാളിയണ്ണന്‍ നല്‍കിയ ലിങ്കുകള്‍ ഇവയാണ്‌:

    ഈ പേരിനേക്കുറിച്ച് ഇവിടെ കൂടുതല്‍ വായിക്കാം.

    Muhammad
    Sunday, January 16, 2011 12:48:00 PM GMT+05:30

    http://islam-malayalam.blogspot.com/2011/01/blog-post_4735.html


    കേരളത്തിലെ അറിയപ്പെടുന്ന ഒരു ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം ഇവിടെ കേള്‍ക്കാം. അദ്ദേഹം അള്ളാ എന്നു തന്നെയണുപയോഗിക്കുന്നത്. അവര്‍ക്കില്ലാത്ത ബുദ്ധിമുട്ട് ആലിക്കോയക്കുണ്ടെങ്കില്‍ തല്‍ക്കാലം അത് സഹിച്ചേ പറ്റൂ.
    Sunday, January 16, 2011 12:53:00 PM GMT+05:30

    http://islam-malayalam.blogspot.com/2011/01/blog-post_4735.html

    ReplyDelete
  37. സയ്യു,
    മൊഹമ്മദ് എന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ പേരില്‍ എഴുതിയ ഒരു സംഭാഷണ ശകലം പ്രവചക നിന്ദ ആണെന്നു വ്യാഖ്യാനിച്ച് ഒരാളുടെ കൈവെട്ടി എടുക്കുന്ന ഭീകരതയാണിവിടെ പരാമര്‍ശിച്ചത്. അത്ന്റെ ഗൌരവം താങ്കള്‍ക്ക് മനസിലക്കാനാകുന്നില്ലെങ്കില്‍ അതൊക്കെ മറന്നേക്കു. മനസിലാക്കേണ്ടവര്‍ മനസിലക്കിയിട്ടുണ്ട്.

    ReplyDelete
  38. >>>>കുര്‍ആനും മൊഹമ്മദും പറയാത്ത മറ്റ് ചില കാര്യങ്ങളാണു ഞാന്‍ പറഞ്ഞത്.

    = അപ്പോള്‍ ദുര്‍വ്യാഖ്യാനം നടത്തുന്നത് ആരാണ്‌<<<<


    ബൈബിളില്‍ എഴുതിയത് തെറ്റാണെന്നു താങ്കളൊക്കെ പറഞ്ഞത് ബൈബിള്‍ മാത്രം വായിച്ചു പഠിച്ചതുകൊണ്ടാണല്ലോ.

    കുര്‍ആനും മൊഹമ്മദിനും അപ്പുറം സത്യമൊന്നുമില്ല എന്ന അജ്ഞതയാണീ പരമര്‍ശത്തിന്റെ പിന്നില്‍. അതേക്കുറിച്ച് എനിക്ക് കൂടുതലൊന്നും ഒന്നും പറയാനില്ല.

    ReplyDelete
  39. >>>>അറബി ഭാഷയില്‍ ഒകാരമില്ല. مُحَمَّد മു-ഹ-മ്മ-ദ് എന്നാണ്‌ അത് എഴുതുക. ഒരു പേര്‌ പുച്ഛത്തോട് കൂടി വികൃതമാക്കി ഉച്ചരിക്കുന്നതിളൂടെ കിട്ടുന്ന സുഖം. <<<<

    ആലിക്കോയ,

    അറബിഭാഷയില്‍ ഒകാരമുണ്ടോ എന്നന്വേഷിക്കേണ്ടത് എന്റെ ബാധ്യതയല്ല. പക്സിതാനിലേയും, ഇറാനിലെയും മറ്റനേകം നാടുകളിലെയും മൊഹമ്മദ് എന്ന പദമാണു ഞാന്‍ ഉപയോഗിക്കുന്നത്. അവരൊന്നും അറബി ഭാഷയില്‍ ഒകാരമുണ്ടോ എന്നവേഷിചല്ല അങ്ങനെ ഉച്ചരിക്കുന്നത്. അറബി എന്റെ രാജ്യത്തെ ഭാഷയല്ല. അതുകൊണ്ട് അറബിയില്‍ എന്തൊക്കെയുണ്ട് എന്നത് എന്നെ ബാധിക്കുന്ന വിഷയവുമല്ല.അറബി മാതൃഭാഷയാണെന്നും കരുതുനവര്‍ക്കും അറേബ്യ മാതൃരാജ്യമണെന്നും കരുതുന്നവര്‍ക്കൊക്കെ അതന്വേഷിക്കാം.

    പാകിസ്ഥാനിലെ മുസ്ലിമിനുള്ള പുച്ഛം മാത്രമേ എനിക്കുള്ളു.
    അതേ പുച്ഛത്തോടു കൂടി തന്നെയാണു ഞാന്‍ മൊഹമ്മദ് എന്നെഴുതുന്നതും. അവരെയൊക്കെ തിരുത്തിയതിനു ശേഷം എന്നെ തിരുത്തിയാല്‍ മതി.

    അറബികള്‍ യാഹ്യ എന്നു വിളിക്കുന്ന പേര്, ആ പേരുകാരന്‍ ജീവിച്ചിരുന്ന നാട്ടിലെ അദ്ദേഹം സംസാരിച്ച ഭാഷയില്‍ എന്താണെന്ന് ആലിക്കോയക്ക് പറയാമോ?

    ReplyDelete
  40. >>>>എന്നാല്‍ ചീല മുസ്‌ലിം വിരുദ്ധര്‍ അരിശം പ്രകടിപ്പിക്കാന്‍ വേണ്ടി അള്ളയെന്ന് ഉച്ചരിക്കാറുണ്ട്. . <<<<

    ആലിക്കോയ,

    താഴെ കാണുന്ന ലിങ്കില്‍ പ്രസംഗികുന്ന മുസ്ലിം വിരുദ്ധന്റെ മുസ്ലിം വിരുദ്ധതയാണെനിക്കും.

    http://www.youtube.com/watch?v=jm6tmHbv3y8&feature=related

    ReplyDelete
  41. >>>>= പി.ടി. കുഞ്ഞുമുഹമ്മദിന്റെ, '......ന്റെ മോനേ' എന്ന് വിളിക്കുന്ന കഥാ പാത്രത്തിന്റെ പേര്‌ അല്ലാഹു എന്നല്ല. . <<<<

    ആലിക്കോയ,

    പി.ടി. കുഞ്ഞുമുഹമ്മദിന്റെ പടച്ചോനാണ്, (അള്ളായാണ്),
    ഒരു ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിക്കുന്നത്.

    ആലിക്കോയയുടെ അള്ളാ ഒരു ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിക്കാറുണ്ടോ?

    മുസ്ലിങ്ങളുടെ ദൈവമായ അള്ളാ ഒരാളെ നായിന്റെ മോനെ എന്നു വിളിക്കുമെന്ന് എഴുതിയാല്‍ താങ്കള്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നിന്നില്ലേ?ഇല്ലെങ്കില്‍ അതിന്റെ അര്‍ത്ഥം താങ്കളൊക്കെ അള്ളായെ മൊഹമ്മദിന്റെയും താഴെയാണു കാണുന്നത്. ഇതാണു ഞാന്‍ പറഞ്ഞത് താങ്കളുടെ പ്രവാചകന്‍ അള്ളക്കും മുകളിലുള്ള ഒരു സൂപ്പര്‍ ദൈവമാണെന്ന്.

    ReplyDelete
  42. >>>> അത് തന്നെയാണ്‌ പഠിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ കാളിദാസന്‍ പറയുന്നത് ശരിയല്ലാത്തത് കൊണ്ടാണ്‌ പഠിക്കാന്‍ പറഞ്ഞത്. . <<<<

    ആലിക്കോയ,

    ഞാന്‍ പഠിച്ചു തന്നെയാണിതെഴുതിയത്. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ അതെങ്ങനെ തെറ്റാണെന്നു പറയണം.

    ഇഷ്ടം പോലെ കല്യാണം കഴിക്കലും മൊഴി ചൊല്ലലും പ്രചീന അറബികളുടെ ആചാരമായിരുന്നില്ല എന്നത് താങ്കള്‍ തെളിയിക്കുക. അതുപോലെ ഇപ്പോള്‍ ഹജ്ജിന്റെ സമയത്ത് മുസ്ലിങ്ങള്‍ നടത്തുന്ന ആചാരങ്ങള്‍ ഇസ്ലാമിനു മുമ്പുള്ള അറബികളുടെ ഹജ്ജിന്റെ ഭാഗമല്ല എന്നും തെളിയിക്കുക.

    ReplyDelete
  43. >>>> ഇതാണ്‌ പുരോഗമന വാദം. കൈവെട്ടിയത് അക്രമികളല്ല; പിന്നെയോ മുസ്‌ലിം അക്രമികളാണ്‌. . <<<<

    ആലിക്കോയ,



    മുസ്ലിം പ്രവാചകനെ നിന്ദിച്ചു എന്നു പറഞ്ഞ് അധ്യാപകന്റെ കൈവെട്ടി എടുത്ത കുറച്ച് ആമസോണ്‍ ആദിവാസികളെ കേരള പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ അതൊക്കെ ചെയ്തു എന്നും സമ്മതിച്ചിട്ടുണ്ട്.

    അവര്‍ മുസ്ലിങ്ങളാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചതാണേ. എന്നോട് പൊറുക്കണേ.

    ഇഹ്‌ പുരോഗമനവാദമല്ല സത്യം ആണ്. സത്യം ചിലപ്പോള്‍ പൊള്ളും.

    ReplyDelete
  44. >>>> ഇസ്‌ലാമില്‍ എന്താണുള്ളതെന്നറിയാന്‍ നോക്കേണ്ടത് പാകിസ്ഥാനിലേക്കല്ല; ഖുര്‍ആനിലേക്കും നബി ചര്യയിലേക്കുമാണ്‌.. . <<<<

    ആലിക്കോയ,



    ഇസ്ലാമില്‍ എന്തുണ്ടെന്നറിയാന്‍ താങ്കള്‍ക്കിഷ്ടമുള്ളിടത്തേക്ക് നോക്കിക്കോള്ളു.

    പ്രവചക നിന്ദക്ക് മുസ്ലിങ്ങള്‍ എന്തു ശിക്ഷയാണു കൊടുക്കുന്നതെന്നറിയാനായി മുസ്ലിങ്ങളുടെ പ്രവര്‍ത്തികളിലേക്ക് നോക്കിയാല്‍ മതി എന്നാണു ഞാന്‍ പറഞ്ഞത്.

    പാകിസ്താനിലെ മുലിം കഴുത്തുവെട്ടുന്നു. കേരളത്തിലെ മുസ്ലിം കൈ വെട്ടുന്നു. എന്തെകിലുമൊക്കെ വെട്ടാതെ അവര്‍ക്ക് ഉറക്കം വരില്ല. താങ്കളാ കൂട്ടത്തില്‍ ഇല്ലെങ്കില്‍ എന്തിനാണിത്ര ബേജാറ്

    ReplyDelete
  45. >>>> ലോകത്ത് പലരും അക്രമം കാണികാറുണ്ട്. അവരെയൊന്നും ആരും അവരുടെ മതനാമത്തോട് അക്രമി എന്ന് ചേര്‍ത്ത് വിളിക്കാറില്ല. .. . <<<<

    ആലിക്കോയ,



    മതത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ അതാതു മതത്തോട് ചേര്‍ത്തു തന്നെ വിളിക്കും. അത് വേണ്ടെങ്കില്‍ മതത്തിന്റെ പേരില്‍ അക്രമം നടത്തരുത്.

    ഗുജറാത്തില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിയവരെ ഹിന്ദു അക്രമികള്‍ എന്നു തന്നെയാണു വിളിച്ചത്.

    സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രക്തം നല്‍കിയത് നിങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചതുകൊണ്ടൊന്നും മുസ്ലിം അക്രമികള്‍ നടത്തിയ അക്രമം ഇല്ലാതാകില്ല. അതിന്റെ ഗൌരവും ഇല്ലാതാകില്ല. രക്തം നല്‍കിയതുകൊണ്ട് ആ മുസ്ലിം അക്രമികളൊടുള്ള മനോഭാവവും മാറില്ല.

    ReplyDelete
  46. dooasis

    ലിങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് ഗൂഗിളിന്റെ തകരാറുകൊണ്ടാണ്. അത് ശരിയാക്കി വീണ്ടും ഇട്ടിട്ടുണ്ട്.

    ReplyDelete
  47. കാളിദാസാ. കേരളത്തില്‍ ആര്‍ എസ് എസ്സും സീ പീ എമും എന്‍ ഡീ എഫും, അടുത്തകാലം വരെ മാവോവാദികളും കയ്യും തലയും കാലും ഒക്കെ അരിയാരുണ്ട്.



    അതിനെ ഒന്നിനെയും ഞാന്‍ വില കുറച്ചു കാണുന്നില്ല. ഞാന്‍ എല്ലാത്തിനെയും എതിര്‍കുന്നു. മതത്തിന്റെ പേരില്‍ ആയാലും വേറെ എന്തിന്റെ പേരില്‍ ആയാലും.

    മതത്തിന്റെ പേരില്‍ ചെയ്ത തെറ്റിനെ 'മുസ്ലിം' എന്ന് ചേര്‍ത്ത് പറയാന്‍ വെമ്പുന്നവര്‍ മതത്തിന്റെ പേരില്‍ ചെയ്ത നന്മയും അതെ പേര് ചേര്‍ക്കണം. ... കൈവെട്ടിയതും വെട്ടുകൊണ്ട ആള്‍ക്ക് രക്തം ദാനം ചെയ്തതും രണ്ടും കേരളത്തില്‍ തന്നെ ആണല്ലോ.. അതില്‍ ഒന്ന് മാത്രം പറയുന്നതും ഒന്ന് മറച്ചു വെക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്..?

    അങ്ങനത്തെ അവസ്ഥ ഉള്ളപ്പോള്‍ ചിലപ്പോള്‍ ചെയ്ത നന്മ പറഞ്ഞു നടക്കേണ്ടി വരും.. ആളാവനല്ല.. പക്ഷേ ആ പറച്ചിലിന് ചരിത്രപരമായ ഒരു ദൌത്യം നിരഹിക്കാനുണ്ട് എന്നത് കൊണ്ട്.

    ലോകാടിസ്ഥാനത്തില്‍ വ്യതസ്ത മതത്തിന്റെ പേരില്‍ 'മതേതര-നിരീശ്വര വാദത്തിനെ' പേരില്‍ ഒക്കെ fanatic ആയ ആളുകള്‍ ഇതര വിശ്വാസികളെ കൊല്ലുകയും പൌരാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു. അതിനെ എല്ലാത്തിനെയും ഞങ്ങള്‍ എതിര്‍കുന്നു.

    ReplyDelete
  48. അക്രമം ചെയ്തത് മുസ്ലിം ആണെങ്കില്‍ പേര് ചേര്‍ക്കുകയും അല്ല എങ്കില്‍ വെറും അക്രമി ആവുകയും ചെയ്യുന്നത് ഒരു യാധാര്ത്യമാണ്. ഇപ്പോള്‍ തന്നെ ഭയങ്കര ചര്‍ച്ച ആണല്ലോ സംഘി ഭീകരവാദത്തെ ഹിന്ദു ഭീകരവാദം എന്ന് വിളിക്കാമോ എന്നൊക്കെ. എന്നാല്‍ ഇതിനു മുമ്പ് കുറെ സ്ഫോടനങ്ങള്‍(യഥാര്‍ത്ഥ കള്ളന്മാര്‍ ഇപ്പോള്‍ പുറത്തു വന്നു) നടന്നപ്പോള്‍ അതിനെ ഇസ്ലാമിന്റെ പേര് വെച്ച് വിളിക്കാന്‍ ആര്‍ക്കും സങ്കോചം ഉണ്ടായിരുന്നില്ല.

    ReplyDelete
  49. kaalidaasan: "സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രക്തം നല്‍കിയത് നിങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചതുകൊണ്ടൊന്നും മുസ്ലിം അക്രമികള്‍ നടത്തിയ അക്രമം ഇല്ലാതാകില്ല. അതിന്റെ ഗൌരവും ഇല്ലാതാകില്ല. രക്തം നല്‍കിയതുകൊണ്ട് ആ മുസ്ലിം അക്രമികളൊടുള്ള മനോഭാവവും മാറില്ല."

    @ ഒരു കൂട്ടര്‍ കൈവെട്ടുന്നു!
    മറ്റൊരു കൂട്ടര്‍ രക്തം നല്‍കുന്നു!
    രക്തം നല്‍കിയത്കൊണ്ട് കൈവെട്ടിന്റെ കുറ്റം ഇല്ലാതാവില്ല. കാളിയണ്ണന്‍ പറഞ്ഞത് വളരെ ശരിയണ്‌.
    ഒന്ന് മറ്റേതേതിനെ നിഷേധിക്കുകയില്ല.
    അങ്ങനെ വേണമെന്ന് ഈ പോസ്റ്റ് ആവശ്യപ്പെടുന്നില്ലെന്നാണ്‌ മനസ്സിലാവുന്നത്. രണ്ടും ഉണ്ടെന്ന് പറയുകയും, മുസ്‌ലിം സമുദായത്തെ വിലയിരുത്തുമ്പോള്‍ രണ്ടും പരിഗണിക്കണമെന്ന് പറയുകയുമാണ്‌ ചെയ്യുന്നത്. അതാണ്‌ കാളിയണ്ണന്‌ സധിക്കാതെ പോകുന്നത്.

    എന്റെ കാളീയണ്ണാ, കൈവെട്ടിയവരും രക്തം നല്‍കിയവരും, ഇങ്ങനെ രണ്ട് വിഭാഗം മുസ്‌ലിംകള്‍ക്കിടയിലുണ്ടെന്ന് താങ്കള്‍ക്കും പറഞ്ഞു കൂടേ?
    അതിനൊത്ത ഒരു നിലപാട് സമുദായത്തോട് സ്വീകരിക്കുകയും ചെയ്തുകൂടേ?
    അല്ലാതെ കടുത്ത മുസ്‌ലിം വിരോധി ആകുന്നതെന്തിനാണ്‌?

    കൈവെട്ടിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും രക്തദാനത്തെക്കുറിച്ച് മൌനം പാലിക്കുകയും ചെയ്യുന്നു കാളിയണ്ണന്‍. ആരെങ്കിലും രക്തദാനം ഒരു ചര്‍ച്ചാവിഷയമാക്കിയാല്‍ അപ്പോള്‍ അതിനെ വല്ലാതെ നിസ്സാരവല്‍ക്കരിക്കുകയാണ്‌ അണ്ണന്‍ ചെയ്യുന്നത്. അണ്ണന്‍ അന്ധനായ മുസ്‌ലിം വിരോധി അല്ലെന്ന് സ്വന്തം മനസ്സക്ഷിയോട് അണ്ണന്‌ പറയന്‍ കഴിയുമോ?

    ReplyDelete
  50. സയ്യൂ, രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്ന് കേട്ടിട്ടില്ലേ? അതാണ്‌ കാളിയണ്ണന്റെ കാര്യം!
    ഫാഷിസ്റ്റുകളേക്കാള്‍ വലിയ ഫാഷിസ്റ്റ്!
    വര്‍ഗ്ഗീയവാദികളേക്കാള്‍ വലിയ വര്‍ഗ്ഗീയവാദി!
    എന്നാലും എന്റെ ദൈവമേ, ഇങ്ങനെയും ഉണ്ടാകുമോ ചില ജന്‍മങ്ങള്‍?

    ReplyDelete
  51. ഇന്ത്യയില്‍ അടുത്ത കാലത്ത് നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള പൊള്ളുന്ന ചീല സത്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നു കഴിഞ്ഞല്ലോ. ഇപ്പോഴെങ്കിലും മുസ്‌ലിംകളോട് ഇത്തിരി ദയ് കാണിച്ചുകൂടേ എന്റെ കാളിയണ്ണാ?

    ReplyDelete
  52. >>> ഖുര്‍ആന്‍ ദൈവവചനമല്ല; അത് വെറുമൊരു സാഹിത്യസൃഷ്ടിയാണ്‌ എന്ന് പറയുന്നവരെ കാളിദാസന്ന് ഇഷ്ടമാണ്‌. അങ്ങനെ പറയാത്തവരൊക്കെ പ്രവാചകനിന്ദകരാണ്‌ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍. തലകുത്തി നില്‍ക്കുമ്പോള്‍ തോന്നുന്നതാണ്‌ അദ്ദേഹം എഴുതുന്നത്. "തന്റെ മുഖം നിലത്ത് കുത്തി നടക്കുന്നവനോ, അതല്ല; നേര്‍മാര്‍ഗ്ഗത്തില്‍ നേരേ ചൊവ്വേ നടക്കുന്നവനോ ആരാണ്‌ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍?" (ഖുര്‍ആന്‍ 67/22) <<<

    ഈ പ്രയോഗം കാളിദാസന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്. ഇവിടെ നടത്തിയ കമന്റിലും അദ്ദേഹം അത് തെളിയിച്ചിരിക്കുന്നു. അദ്ദേഹം അബദ്ധം പറഞ്ഞാലും ചെയ്താലും കുറ്റം മറ്റുള്ളവരുടേത്. തെറ്റായ ലിങ്ക് നല്‍കിയാലും കുറ്റം ഗൂഗിളിന് കിടക്കട്ടേ. അദ്ദേഹം പറയുന്നത് നോക്കുക.

    >>> ലിങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് ഗൂഗിളിന്റെ തകരാറുകൊണ്ടാണ്. അത് ശരിയാക്കി വീണ്ടും ഇട്ടിട്ടുണ്ട്. <<<

    പിന്നീട് ശരിയായ ലിങ്ക് നല്‍കി എന്നത് ശരി. അള്ള എന്ന് ഈ പണ്ഡിതന്‍ ഉച്ചരിച്ചിട്ടുണ്ട് എന്നതിനാണ് അത് നല്‍കിയത്. എന്നാല്‍ യുക്തിവാദികള്‍ അപ്രകാരമാണ് ഉച്ചരിക്കുന്നത് എന്ന് പറയാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. അല്‍പം കഴിഞ്ഞാല്‍ യുക്തിവാദികളുടെ ആരോപണമായി അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ പേരില്‍ തന്നെ വെച്ച് കെട്ടിയെന്നും വരും.


    'തന്റെ മുഖം നിലത്ത് കുത്തി നടക്കുന്നവന്‍ ' എന്ന ഖുര്‍ആന്റെ പരാമര്‍ശം ചിലരെ സംബന്ധിച്ച് എങ്ങനെയാണ് സത്യസന്ധമായി പുലരുന്നത് എന്ന് തെളിയിക്കാനുള്ള ഒരു സാഹചര്യമാണ് കാളിദാസന്‍ സൃഷ്ടിക്കുന്നത്. ചിലര്‍ ഇങ്ങനെയൊക്കെ പറയുകയും ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ ആ സൂക്തങ്ങള്‍ തെറ്റാണ് എന്ന് പറയേണ്ടി വരുമായിരുന്നു.

    ഇസ്‌ലാം മുസ്ലിം എന്ന് കേട്ടാല്‍ ചാടിവീഴുന്ന കാളിദാസനില്‍നിന്ന് കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് പറഞ്ഞാല്‍ തെറ്റാവുകയില്ല. കാളിദാസന് തന്നെ സ്വയം തുറന്ന് കാണിക്കാന്‍ ഒരവസരവും കൂടി നല്‍കിയതില്‍ ആലിക്കോയ സാഹിബിന് നന്ദി.

    ReplyDelete
  53. In India, The most number of terrorist attacks are done by the Atheist beleivers.

    Maoists killed the most number of people in India and caused most distruction to public property far more than any other groups.

    ReplyDelete
  54. >>>>അക്രമം ചെയ്തത് മുസ്ലിം ആണെങ്കില്‍ പേര് ചേര്‍ക്കുകയും അല്ല എങ്കില്‍ വെറും അക്രമി ആവുകയും ചെയ്യുന്നത് ഒരു യാധാര്ത്യമാണ്<<<<

    സയ്യു,

    താങ്കള്‍ പറയുന്നതില്‍ ഒട്ടും വാസ്തവമില്ല.

    എത്രയോ മുസ്ലിങ്ങള്‍ കേരളത്തില്‍ കുറ്റം ചെയ്യുന്ന, അക്രമം ചെയ്യുന്നു കൊലപാതകം നടത്തുന്നു. കള്ളക്കടത്തു നടത്തുന്നു. കൊലപാതകം നടത്തിയ എത്ര മുസ്ലിമിനെ മുസ്ലിം കൊലപാതകി എന്ന് വിളിച്ചത് താങ്കള്‍ കേട്ടിട്ടുണ്ട്? കുറച്ചു നാളുകള്‍ക്ക് മുമ്പ് ഗള്‍ഫില്‍ ജോലിയുള്ള ഒരു മുസ്ലിം സ്വന്തം മകളെ ബലാല്‍സംഘം ചെയ്ത വാര്‍ത്തയുണ്ടായിരുന്നു. അദ്ദേഹത്തെ ആരും മുസ്ലിം ബലാല്‍സംഘക്കാരന്‍ എന്നു വിളിച്ചിട്ടില്ല.


    മതത്തിന്റെ പേരില്‍ അക്രമവും ഭീകരപ്രവര്‍ത്തനവും ചെയ്തവരെ മാത്രമേ അങ്ങനെ വിളിച്ചിട്ടുള്ളു. അല്ലാതെയുള്ള മുസ്ലിം അക്രമികളെ മുസ്ലിം എന്ന പേരു ചേര്‍ത്തു വിളിച്ച ഒരു സംഭവം താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാമോ?

    ReplyDelete
  55. @kali. THERE ARE SO MANY EXAMPLES. EVEN THE PRESENT CASE OF HINDUTWA TERROR. NOW EVERY MAINSTREAM MEDIA SEEMS TO DISCUSS WHETHER WE CAN CALL IT 'HINDU' TERROR...

    BUT THE SAME GUYS HAD NO SHAME TO CALL 'ISLAMIC' TERROR.

    ANOTHER EXAMPLE: THE LIE BOMB OF LOVE JIHAD WHICH WAS SPREAD BY RIGHT WING MEDIA. THERE ARE SO MANY INTERCASTE LOVE AND MARRIAGE GOING ON IN KERALA. WHY THEY PICKED UP ONE PARTICULAR...? AND EVEN RSS HAD PUBLICLY ANNOUNCE ITS FOLLOWERS TO GROW HINDU IN MUSLIM WOMBS. BUT IT WAS THE 'LOVE' JIHAD MYTH THAT HIT THE MEDIA.

    JUST FEW RECENT EXAMPLES THAT STUCK MY MIND WE CAN GET ENOUGH BUNDLE OF THEM.

    ReplyDelete
  56. >>>>എന്നാല്‍ യുക്തിവാദികള്‍ അപ്രകാരമാണ് ഉച്ചരിക്കുന്നത് എന്ന് പറയാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. അല്‍പം കഴിഞ്ഞാല്‍ യുക്തിവാദികളുടെ ആരോപണമായി അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ പേരില്‍ തന്നെ വെച്ച് കെട്ടിയെന്നും വരും.<<<<

    ലത്തീഫേ, മലര്‍ന്നു കിടന്നു തുപ്പിയാല്‍ സ്വന്തം മുഖത്തേ വീഴൂ.

    മുജാഹിദുകള്‍ പഠിപ്പിക്കുന്നതിനേക്കുറിച്ചാണദ്ദേഹം പ്രസംഗിക്കുന്നത്.

    മുജാഹിദുകള്‍ യുക്തിവാദികളാണെന്ന അറിവ് എനിക്കിപ്പോഴണ്‌ കിട്ടിയത്. ഞാന്‍ ഇട്ട ലിങ്കില്‍ മുജാഹിദുകള്‍ പറയുന്നതെന്നും പറഞ്ഞ് ഇപ്പറഞ്ഞ യുക്തിവാദി മുസല്യാര്‍ പറയുന്നത് ഇങ്ങനെ.

    അപ്പോള്‍ മുജാഹിദ് മൌലവിന്റെ മറുപടി, അത് അള്ളാ നമ്മളൊക്കെ പുതിയ വീടൊക്കെ ഉണ്ടാക്കിയല്‍ മാറിത്താമസിക്കൂല്ലേ? അതുപോലെ പടച്ചവന്‍ മറിയിങ്ങട്ട് തമസിച്ചതാണെന്ന്. ഇങ്ങനെ യുക്തിവാദികളേക്കൊണ്ട് ചോദ്യം ചെയ്യിപ്പിക്കനായി അള്ളാ സിംഹാസനത്തിനു മുകളില്‍ ഇരിക്കുകയാണെനും അള്ളാ ആകാശത്തിലാണെന്നും പറഞ്ഞിട്ട്, കുര്‍ആനിന്റെ അര്‍ത്ഥം മുഴുവനും ദുര്‍വ്യാഖ്യാനം ചെയ്ത് ഹലീസിന്റെ അര്‍ത്ഥം ദുര്‍വ്യാഖ്യാനം ചെയ്ത് ഇവിടെ പഠിപ്പിക്കുകയാണ്‌ മുജാഹിദ്.

    അതുകൊണ്ട് ലത്തീഫും ആലിക്കോയയും ആദ്യം ഈ യുക്തി വാദി മുസ്ല്യാരെ അള്ളായുടെ ഉച്ഛാരണം പഠിപ്പിക്ക്. എന്നിട്ടു മതി എന്നെ പഠിപ്പിക്കാന്‍.

    ReplyDelete
  57. ഇപ്പൊ ശബരി മല ദുരന്തം ഉണ്ടായപ്പോള്‍ ദുരന്തം നടത്തിയ സ്ഥലത്ത് നിര്‍ത്തിയ ഏതോ ജീപിന്റെ ഉടമസ്ഥന്‍ ഒരു ഹാജി ആണ് ജീപ്പ് മലപ്പുറം ജില്ലയില്‍ രേജിസ്റെര്‍ ചെയ്തതാണ് അതിനാല്‍ (.....!) സംഗതി ഭീകരാക്രമണം തന്നെ എന്നും പറഞ്ഞു കൊണ്ട് കേരള കൌമുദി പത്രം സ്കൂപ്പ് ഉണ്ടാക്കിയില്ലേ..? പക്ഷേ ആ ജീപ്പ് വേറെ ആളുടെ ആണ് എന്ന് തെളിഞ്ഞതോടെ തീര്‍ന്നു.... അതെ പത്രങ്ങള്‍ മുമ്പ് കിന്ദ് ഫിഷര്‍ വിമാനത്തില്‍ വെച്ച ഒരാളെ പറ്റി വാര്‍ത്ത കിട്ടിയ ഉടനെ സ്കൂപ്പ് തുടങ്ങി.. പക്ഷെ ആ ബോംബു വെച്ചത് ഒരു നായര്‍ ആണ് എന്ന വന്നതോടെ ഡിം.....! അത് വെറും സഹപ്രവര്‍ത്തകര്‍ തമ്മില്‍ പകപോക്കല്‍.. !!!


    ഇതൊക്കെ കാളിദാസാ മാധ്യമ ഇരട്ട മുഖങ്ങള്‍ക്കു ഉദാഹരണം.. ഇനി നിങ്ങള്‍ ചോതിച്ച അക്രമങ്ങളെ മതത്തിന്റെ പേരില്‍ വിളിക്കാറുണ്ടോ എന്നതിനും ഒരുപാട് തെളിവ് തരാം...

    ReplyDelete
  58. ഈ അടുത്ത് മുസ്ലിം അനാഥ ശാലയിലേക്ക് കൊണ്ട് വന്ന കുട്ടികളെ പറ്റി
    മനോരമ പത്രം സ്കൂപ്പ് ഉണ്ടാക്കിയത്. അവസാനം പോലീസ് അവരെ ഒക്കെ
    കുറെ പീഡിപ്പിച്ചു പിന്നെ മനോരമ സ്കൂപ്പ് പച്ചക്കള്ളം ആണെന്ന് തെളിഞ്ഞു...

    പലപ്പോഴും മുസ്ലിം കുറ്റവാളി എന്ന് നേര്‍ക്ക്‌ നേരെ എഴുതിയില്ലെങ്കും സാധാരണ ഗതിയില്‍ അപ്രധാനമായ കാര്യങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പെടുത്തി മുസ്ലിം എന്ന് പറയാതെ പറയുക. ഈ അടുത്ത് ചാര പ്രവര്‍ത്തനത്തിനോ മറ്റോ പിടിച്ചില്ലേ ഒരു ഡല്‍ഹി(ഹിന്ദു സമുദായത്തില്‍ പെട്ട) കാരിയെ (പേര് ഒര്കുന്നില്ല) അതില്‍ ആ സ്ത്രീ മുമ്പെന്നോ ഏതോ ഒരു ഇസ്ലാമിക വിഷയത്തില്‍ കോഴ്സ് ചെയ്തത് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു മനോരമ... എന്തിനു..?

    ReplyDelete
  59. >>>>>>പലപ്പോഴും മുസ്ലിം കുറ്റവാളി എന്ന് നേര്‍ക്ക്‌ നേരെ എഴുതിയില്ലെങ്കും സാധാരണ ഗതിയില്‍ അപ്രധാനമായ കാര്യങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പെടുത്തി മുസ്ലിം എന്ന് പറയാതെ പറയുക. <<<<<

    സയ്യു,

    ഞാന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി അല്ലല്ലോ ഇത്.


    പറയാതെ പറയുന്നത് തപ്പിപ്പിടിക്കുന്ന സമയത്ത് പറഞ്ഞിരിക്കുന്നത് വായിച്ചു മനസിലാക്കിയാല്‍ പോരേ?

    മുസ്ലിമെന്ന് പറയാതെ പറയുന്നു എന്നൊക്കെ വ്യാഖ്യാനിച്ചാല്‍ ഇങ്ങനെയൊക്കെയേ തോന്നു. കുര്‍ആന്‍ വായിക്കുന്നതുപോലെ വാര്‍ത്തകള്‍ വായിച്ചല്‍ ഇതുപോലെ പല തോന്നലുകളും ഉണ്ടാകാം. ആദ്യം നേരേപാട്ടിനുള്ള അര്‍ത്ഥം മനസിലാക്ക്. കുര്‍ആനിലെ വാക്കുകള്‍ക്ക് ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിച്ച് മനസിലാക്കുന്നതുപോലെ വാര്‍ത്തകള്‍ക്കും ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിച്ച് മനസിലാക്കുന്നതിന്‌ വാര്‍ത്ത എഴുതുന്നവര്‍ ഉത്തരവാദികളല്ല.

    ReplyDelete
  60. >>>>>>ഇപ്പൊ ശബരി മല ദുരന്തം ഉണ്ടായപ്പോള്‍ ദുരന്തം നടത്തിയ സ്ഥലത്ത് നിര്‍ത്തിയ ഏതോ ജീപിന്റെ ഉടമസ്ഥന്‍ ഒരു ഹാജി ആണ് ജീപ്പ് മലപ്പുറം ജില്ലയില്‍ രേജിസ്റെര്‍ ചെയ്തതാണ് അതിനാല്‍ (.....!) സംഗതി ഭീകരാക്രമണം തന്നെ എന്നും പറഞ്ഞു കൊണ്ട് കേരള കൌമുദി പത്രം സ്കൂപ്പ് ഉണ്ടാക്കിയില്ലേ..?. <<<<<

    സയ്യു,

    ഇതുപോലെ ഊഹാപോഹങ്ങള്‍ മുസ്ലിങ്ങളും നടത്താറില്ലേ? അസറുദ്ദീന്‍ എന്ന മുസ്ലിം ക്രിക്കറ്റ് വാതുവയ്പ്പില്‍ പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞതും മുസ്ലിം അനുകൂല മാദ്ധ്യമങ്ങള്‍ എഴുതിയതും എന്തായിരുന്നു? മുസ്ലിമായതുകൊണ്ട് പീഢിപ്പിക്കുന്നു എന്നല്ലേ.

    കണ്ണൂര്‍ ജില്ലയില്‍ ഏത് ഹിന്ദു കൊലചെയ്യപ്പെട്ടാലും അത് സി പി എം അക്രമികള്‍ നടത്തിയ കൊലപതകാണെന്ന് ആര്‍ എസ് എസുകാര്‍ പറയും. പീന്നിടാണത് വല്ല കുടുംബവഴക്കോ മറ്റോ ആണെന്നു തെളിയുക. മലപ്പുറം ജില്ലയില്‍ ഒരു മുസ്ലിം കൊല്ലപ്പെട്ടാല്‍ അത് ആര്‍ എസ് എസിന്റെയോ സി പി എമിന്റെയോ തലയിലാണാദ്യം വച്ചുകെട്ടപ്പെടുക. വ്യക്തികള്‍ തമ്മിലുള്ള വഴക്കിന്റെ ഫലമായി ഒരാള്‍ കൊലപ്പെട്ടാല്‍ രാഷ്ട്രീയപ്പര്‍ട്ടികാര്‍ അയാളെ അവരുടെ രക്തസാക്ഷിയായിട്ടാണു ചിത്രീകരിക്കുക. ഇതൊക്കെ എല്ലായിടത്തും നടക്കുന്നുണ്ട്.

    പക്സിഥാനിലെ മുസ്ലിം പള്ളിയില്‍ ബോംബു വയ്ക്കുന്നത് ഇന്‍ഡ്യയിലെ ഹിന്ദുക്കളല്ല. ഇറാക്കിലെ നിരപരധികളെ ബോംബ് വച്ച് കൊല്ലുന്നതും ഇന്‍ഡ്യയിലെ ഹിന്ദുക്കളല്ല. ഈ യാഥാര്‍ത്ഥ്യം വളരെ സമര്‍ദ്ധമായി ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ചില അക്രമങ്ങള്‍ നടത്തി മുസ്ലിങ്ങളുടെ തലയില്‍ അവര്‍ കെട്ടിവയ്ക്കുന്നു. മുസ്ലിങ്ങള്‍ വളരെ വ്യാപകമായി ലോകം മുഴുവന്‍ അക്രമങ്ങളും ഭീകര പ്രവര്‍ത്തികളും നടത്തി അത് റെക്കോര്‍ഡ് ചെയ്ത് മറ്റുള്ളവരെ കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നതുകൊണ്ട് ആളുകള്‍ ഇതൊക്കെ എളുപ്പത്തില്‍ വിശ്വസിക്കും. അതിനുള്ള പരിഹാരം മുസ്ലിങ്ങള്‍ ഇതില്‍ നിന്നൊക്കെ അകന്നു നില്‍ക്കുക എന്നുള്ളതാണ്.

    മുസ്ലിങ്ങളുടെ പേരിലുള്ള ആരോപണം പകുതി തള്ളിക്കളഞ്ഞാലും ബാക്കി പകുതി ശരിയല്ലേ?

    വേള്‍ഡ് ട്രൈഡ് സെന്റര്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം, ബിന്‍ ലാദനും അദ്ദേഹത്തിന്റെ ഇസ്ലാമിക ഭീകര സംഘടനയായ അല്‍ ഖയിദയും ഏറ്റെടുത്തിട്ടും, ഭൂരിഭാഗം മുസ്ലിങ്ങളും അത് ഇസ്രയേലിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് താങ്കള്‍ കാണുന്നില്ലേ?

    ഇതുപോലെയുള്ള പ്രചരണങ്ങളും കുറ്റം ചാര്‍ത്തലുകളും രണ്ടുഭാഗത്തും നടക്കുന്നുണ്ട്. ഒന്ന് ശരി എന്നും മറ്റേത് തെറ്റുമെന്നും പറയാനാകില്ല.

    ReplyDelete
  61. കാളി. പ്രചാരണങ്ങള്‍ മുസ്ലിം പേരുള്ള ആളുകള്‍ തീരെ നടത്തുന്നില്ല എന്നൊന്നും ഞാന്‍ പറഞ്ഞില്ല. അസറുദ്ദീന്‍ എന്ന മുസ്ലിം ക്രിക്കറ്റ് വാതുവയ്പ്പില്‍ പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം അത് താന്‍ മുസ്ലിമായതു കൊണ്ടാണെന്ന് വാദിച്ചു രക്ഷപ്പെടാന്‍ ശ്രമിചിട്ടുണ്ടാകാം. അത് ശെരി തന്നെ. അതിനെ ഒന്നും ആരും ന്യായീകരിച്ചിട്ടില്ല. പക്ഷേ മുസ്ലിം എന്നത് വില്ലന്‍ കഥാപാത്രം ആക്കി പര്‍വതീകരിക്കാന്‍ മാധ്യമങ്ങള്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നു. ഒറ്റ ഉദാഹരണം. സ്വാമി അസീമാനന്ദ കുറ്റസമ്മതം നടത്തിയത് മാതൃഭുമിയില്‍ വെറും പെട്ടികോളം വാര്‍ത്ത അതും പന്ത്രണ്ടാം പേജില്‍....! രാഷ്ട്രത്തെ ആകെ ഞെട്ടിച്ച ഒരു വെളിപ്പെടല്‍ ആണ് എന്നോര്‍ക്കണം. ഇതേ മാതൃഭുമി തന്നെ ഒന്നാം പേജില്‍ ഒരുപാട് സ്കൂപുകള്‍ മുസ്ലിം തീവ്രവാദത്തെ കുറിച്ച് ഇറക്കിയിട്ടുണ്ട് എന്നോര്‍ക്കണം... കര്‍ണാടകയിലെ ഒരു ദര്ഗയുടെ ഫോടോ വെച്ച് ഭീകരവാദ പരിശീലന കേന്ദ്രം, അതിലെ പച്ചകൊടി കാണിച്ചു പാകിസ്ഥാന്റെ കൊടി..എന്തെല്ലാമായിരുന്നു....? ഒരു ക്ഷമാപണം പോലും നടത്തീല പിന്നെ....

    കൈവെട്ടു കേസില്‍ എന്തൊരു ബഹളമായിരുന്നു കേരളത്തില്‍ ഭയങ്കര ചര്‍ച്ചകള്‍...വളരെ കുറഞ്ഞ ചര്‍ച്ച. കേരളം താലിബാനായി എന്നൊക്കെ പറഞ്ഞു കാടിളക്കി ചര്‍ച്ചകള്‍ ആയിരുന്നു.. ഇന്നിപ്പോള്‍ അസീമാനന്ടയും ബാലുശ്ശേരി സുരേഷ് നായരും പ്രത്യക്ഷപ്പെട്ടപ്പോള്‍ ചാനലുകളും പത്രങ്ങളും നിശബ്ദം.. ചെറിയ ഒരു വാര്‍ത്ത മാത്രം....! ഇന്ത്യയില്‍ ഏറ്റവും ആളുകള്‍ കൊല്ലപ്പെടുന്നത് മാവോഭീകരത കാരണം ആണ്. പക്ഷേ ഇന്നത്തെ മാധ്യമങ്ങള്‍ വായിക്കുന്ന ആര്‍ക്കും (കാളിയും ഞാനും അടക്കം) തോന്നുക മുസ്ലിം മതത്തില്‍ പെട്ട ആളുകള്‍ ആണ് ഏറ്റവും കൂടുതല്‍ കൊല ചെയ്തത് എന്നാണു. ഇതാണ് മാധ്യമ ഭീകരത.

    ReplyDelete
  62. ഉസാമ ബിന്‍ ലാദെന്‍ ഉപയോഗിക്കുന്ന എല്ലാ തോക്കും അമേരിക്കയുടെതാണ്. അയാള്‍ക്ക്‌ അമേരിക്കന്‍ പരിശീലം കിട്ടിയതും എല്ലാവര്ക്കും അറിയുന്ന കാര്യം. കുറച്ചു കാലം മുമ്പ് നക്സലിസം വളര്‍ത്തി കൊണ്ട് കമ്മ്യൂണിസത്തെ നശിപ്പിക്കാന്‍ ഈ കൊച്ചു കേരളത്തില്‍ പോലും സീ ഐ എ ഫണ്ട് ഇറക്കി എന്ന് ഇപ്പോള്‍ പുറത്തു വന്ന കാര്യം . ഇതെല്ലാം കൂട്ടി വായിക്കുന്ന ആര്‍ക്കും തോന്നുന്ന ചില സംശയങ്ങള്‍ തള്ളിക്കലയേണ്ടത് ഒന്നുമല്ല. വേര്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം പലരും ഏറ്റെടുത്തിട്ടുണ്ട്. ജപ്പാനിലെ ഒരു കള്ട്ട് അടക്കം.

    മുസ്ലിങ്ങള്‍ വളരെ വ്യാപകമായി ലോകം മുഴുവന്‍ അക്രമങ്ങളും ഭീകര പ്രവര്‍ത്തികളും നടത്തി എന്ന് തോന്നുന്നുവെങ്കില്‍ അത് ഇപ്പറഞ്ഞ മാധ്യമ ഭീകരത ആണ്.. എണ്ണി നോക്കിയിട്ടുണ്ടോ കാളീ..? എത്ര പേര്‍ ഒരു വര്ഷം ഇപ്പറയുന്ന മുസ്ലിം ഭീകരാക്രമങ്ങളില്‍ കൊല്ലപ്പെടുന്നു എന്ന്..??? അത് ഒറ്റ വിമാനത്തില്‍ അമേരിക അഫ്ഗാനിലോ ഇരാകിലോ ബോംബിട്ടു കൊല്ലുന്നവരുടെ എണ്ണം തികയുമോ..?

    പിന്നെ ലോകത്ത് എല്ലാ ഇടത്തും ഉള്ളത് ഭീകരവാദം ഒന്നുമല്ല . ഫലസ്തീനില്‍ നടക്കുന്നത് സ്വാതന്ത്ര്യ സമരം ആണ്. ഇരാകിലും ചെച്നിയയിലും അത് തന്നെ. അഫ്ഗാനില്‍ അമേരിക്കക്കെതിരെ അവിടത്തുകാര്‍ നടത്തുന്ന struggle സ്വാതന്ത്ര്യ സമരം തന്നെ. ഇതൊന്നും ഭീകരത അല്ല. ഒരു പക്ഷേ അതില്‍ ചിലതിനെ തീവ്രവാദം എന്ന് പറയാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും തീവ്ര-മിത വാദികള്‍ ഉണ്ടായിരുന്നല്ലോ.

    മുംബൈ ഭീകരാക്രമ ണത്തിനു പിന്നിലും ഹെട്ളി എന്നാ സി ഐ എ എജെന്റ് ഉണ്ട്. പാകിസ്ഥാനും സഹായിച്ചു കാണും. കര്കരെയെയും കൊന്നു. അതിനു പിന്നില്‍ ആരാണെന്നു ദിഗ് വിജയ്‌ സിംഗ് പറയുന്നു. ഇതൊക്കെ തമ്മില്‍ ബന്ധമില്ലാതെ ഇരിക്കുമോ..? സത്യസന്ധമായ മാധ്യമ പ്രവര്‍ത്തകര്‍ പോലീസ് ഒക്കെ ആണെങ്കില്‍ ഇതില്‍ അന്വേഷണത്തിന്റെ മുന ഇപ്പറഞ്ഞ എല്ലാ ഗ്രൂപുകള്‍ക്കും നേരെ വിടണ്ടേ...?

    പിന്നെ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയത് കൊണ്ട് മുസ്ലിംകള്‍ക്ക് ഒരു പ്രയോജനവും ഇല്ല. കൂടുതല്‍ കൂടുതല്‍ പാര്ശ്വവല്‍ക്കരിക്കപ്പെടും സംഘ പരിവാരം വളരും എന്നല്ലാതെ. ഇന്ത്യയില്‍ മുസ്ലിം ഭീകരവാദത്തിന്റെ വിളവു കൊയ്യുന്നത് സംഘപരിവാരം ആണ്. ലോക തലത്തില്‍ മുസ്ലിം വ്യക്തികള്‍ നടത്തുന്ന ഭീകരവാദത്തിന്റെ വിളവെടുക്കുന്നത് അമേരിക്കയും. ഇത്രയും പ്രയോജനം കിട്ടുന്ന സംഗതി സീ ഐ എ ചെയ്യാതിരിക്കുമോ..? യൂ എസ് എസ് ആറിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്ത് പോലും സീ ഐ എ ചാരന്മാര്‍ ഉണ്ടായിരുന്നു. എന്നുള്ളത് ചരിത്രം.....!!!!!! അമേരിക മുസ്ലിം തീവ്രവാദം വളര്‍ത്താന്‍ അതിനു ഫണ്ട്‌ ഇറക്കുന്നു.. ഇന്ത്യയില്‍ IB യും മുസ്ലിം തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്നു എന്നുള്ളത് മുസ്ലിംകളുടെ കാലങ്ങളായി ഉള്ള പരാതി ആണ്. കാരണം അവര്കൊക്കെ ആണല്ലോ ഇതിന്റെ നേട്ടം.

    എന്തൊക്കെ ആയാലും ആധികാരിക മുസ്ലിം സംഗടനകള്‍ ഒന്നും ഇപ്പറഞ്ഞ രീതിയിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നില്ല. കാരണം വളരെ ലളിതം ആണ്. മനുഷ്യന്റെ മനസ്സ് കീഴടക്കാന്‍ അക്രമത്തിനു കഴിയില്ല.. സമാധാനപരമായ പ്രവര്തനങ്ങല്‍ക്കെ കഴിയൂ.. അതിനാല്‍ അവര്‍ അതിനു ശ്രമിക്കുന്നു.

    ReplyDelete
  63. ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ അറിയണം.

    1 മാധ്യമ പ്രചാരണം. ചില വിഷയങ്ങളുടെ പര്‍വതീകരണവും ചിലതിന്റെ തമസ്കരണവും.
    2 . കമ്മ്യൂണിസത്തെ നേരിടാന്‍ നക്സലിസം വളര്‍ത്താന്‍ ശ്രമിച്ച പോലെ സീ ഐ എ മുസ്ലിം തീവ്രവാദം വളര്‍ത്താന്‍ രഹസ്യമായി ശ്രമിക്കുന്നു. ഇന്ത്യയില്‍ ഐ ബി യെ ഉപയോഗിച്ച് സംഗ പരിവാരവും. മുസ്ലിംകള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥാപനം ആണ് ഐ ബി എന്നതും ഓര്‍ക്കണം അതില്‍ പൂജ്യം ശതമാനം ആണ് മുസ്ലിം പ്രാധിനിത്യം.
    3 . ചില അവിവേകികള്‍/വിഡ്ഢികള്‍ ആയ അല്ലെങ്കില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി യഥാര്‍ത്ഥത്തില്‍ തന്നെ ഭീകരപ്രവര്‍ത്തനം ചെയ്യുന്ന ന്യൂനാല്‍ ന്യൂനപക്ഷം വരുന്ന ആളുകള്‍.

    ഇതൊക്കെയാണ് ആഗോള തലത്തിലുള്ള 'മുസ്ലിം' എന്ന് പറയപ്പെടുന്ന ഭീകരത.

    ReplyDelete
  64. kaalidaasan: "ലത്തീഫേ, മലര്‍ന്നു കിടന്നു തുപ്പിയാല്‍ സ്വന്തം മുഖത്തേ വീഴൂ.

    മുജാഹിദുകള്‍ പഠിപ്പിക്കുന്നതിനേക്കുറിച്ചാണദ്ദേഹം പ്രസംഗിക്കുന്നത്.

    മുജാഹിദുകള്‍ യുക്തിവാദികളാണെന്ന അറിവ് എനിക്കിപ്പോഴണ്‌ കിട്ടിയത്. ഞാന്‍ ഇട്ട ലിങ്കില്‍ മുജാഹിദുകള്‍ പറയുന്നതെന്നും പറഞ്ഞ് ഇപ്പറഞ്ഞ യുക്തിവാദി മുസല്യാര്‍ പറയുന്നത് ഇങ്ങനെ."

    = അല്ലാഹു എന്നതിന്ന് പകരം അള്ള എന്ന് ടൈപ്പ് ചെയ്യുന്ന വിരലുകള്‍ക്ക് മാത്രമല്ല; ആ ഉച്ചാരണം കേള്‍ക്കുന്ന കാതുകള്‍ക്കും തകരാറുണ്ടെന്നാണ്‌ ഇപ്പോള്‍ മനസ്സിലാകുന്നത്. മനസ്സിന്റെ തകരാറ്‌ വിരലിനെ മാത്രമല്ലല്ലോ ബാധിക്കുക.

    ReplyDelete
  65. >>>>>>>>കൈവെട്ടു കേസില്‍ എന്തൊരു ബഹളമായിരുന്നു കേരളത്തില്‍ ഭയങ്കര ചര്‍ച്ചകള്‍...വളരെ കുറഞ്ഞ ചര്‍ച്ച. കേരളം താലിബാനായി എന്നൊക്കെ പറഞ്ഞു കാടിളക്കി ചര്‍ച്ചകള്‍ ആയിരുന്നു.. ഇന്നിപ്പോള്‍ അസീമാനന്ടയും ബാലുശ്ശേരി സുരേഷ് നായരും പ്രത്യക്ഷപ്പെട്ടപ്പോള്‍ ചാനലുകളും പത്രങ്ങളും നിശബ്ദം.<<<<


    സയ്യു,

    താങ്കളൊരു മുസ്ലിമായതുകൊണ്ട് കൈ വെട്ടു കേസിന്റെ ഗൌരവം മനസിലാകുന്നില്ല. താങ്കള്‍ക്കത് മറ്റേത് കുറ്റവും പോലെയാണ്. പക്ഷെ മറ്റുള്ളവര്‍ക്കം ​അങ്ങനെയല്ല. എന്തുകൊണ്ട് അങ്ങനെയല്ല എന്നറിയണമെങ്കില്‍ അല്‍പ്പനേരം മുസ്ലിമല്ല എന്ന നിലയില്‍ ചിന്തിക്കണം.

    ഒരള്‍ കുറ്റം ചെയ്തു എന്ന് തീരുമാനിച്ച്, വിചാരണ നടത്തി, കൈവെട്ടാന്‍ വിധിച്ച് ശിക്ഷ നടപ്പക്കിയതാണത്. ഒരു സമാന്തര കോടതി പോലെ. അതിന്‌ ഇന്‍ഡ്യ എന്ന ജനാധിപത്യ രാജ്യത്ത് ഗൌരവമുണ്ട്. ആ ഗൌരവമാണ്‌ ചര്‍ച്ചകളില്‍ കണ്ടത്. തങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ക്ക് ഇഷ്ടപെട്ടാലുമില്ലെങ്കിലും ഇതൊക്കെ ഗൌരവമായി ചര്‍ച്ച ചെയ്യും. മുസ്ലിങ്ങള്‍ നടത്തിയ മറ്റ് ഭീകരാക്രമണങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധ ഇതിനു കൈവന്നതും അതു കൊണ്ടാണ്.

    കേരളത്തിനുള്ളില്‍ നടന്ന ഒരു സംഭവത്തിനു കിട്ടുന്ന അത്ര ശ്രദ്ധ കേരളത്തിനു പുറത്തു നടന്ന മറ്റൊരു സംഭവത്തിനു കേരളത്തിലെ മാദ്ധ്യമങ്ങള്‍ കൊടുത്തു എന്നു വരില്ല. മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട മാറാടു കലാപത്തിന്‌ ആവശ്യത്തിനുള്ള ശ്രദ്ധ കിട്ടിയിരുന്നു.

    ReplyDelete
  66. >>>>മുസ്ലിങ്ങള്‍ വളരെ വ്യാപകമായി ലോകം മുഴുവന്‍ അക്രമങ്ങളും ഭീകര പ്രവര്‍ത്തികളും നടത്തി എന്ന് തോന്നുന്നുവെങ്കില്‍ അത് ഇപ്പറഞ്ഞ മാധ്യമ ഭീകരത ആണ്.. എണ്ണി നോക്കിയിട്ടുണ്ടോ കാളീ..? എത്ര പേര്‍ ഒരു വര്ഷം ഇപ്പറയുന്ന മുസ്ലിം ഭീകരാക്രമങ്ങളില്‍ കൊല്ലപ്പെടുന്നു എന്ന്..??? <<<<


    എത്ര പേര്‍ കൊല്ലപ്പെടുന്നു എന്നതിന്റെ കണക്ക് ഞാനെടുത്തിട്ടില്ല. ന്യൂ യോര്‍ക്ക്, ലണ്ടന്‍,മാഡ്രിഡ് തുടങ്ങി അസംഘ്യം ഭീകരാക്രമണങ്ങള്‍ മുസ്ലിം ഭീകര്‍ നടത്തിയിട്ടുണ്ട്. ഇതൊക്കെ നടത്തിയവര്‍ അത് നടത്താന്‍ പോകുന്നതിനു മുന്നേ റെക്കോര്‍ഡ് ചെയ്തു വച്ച സന്ദേശം പിന്നീട് ലോകത്തെ കേള്‍പ്പിച്ചിട്ടുമുണ്ട്. ആരാണതൊക്കെ നടത്തിയതെന്നതിന്റെ തെളിവായിട്ട് അതൊക്കെ മതി.

    >>>>>അത് ഒറ്റ വിമാനത്തില്‍ അമേരിക അഫ്ഗാനിലോ ഇരാകിലോ ബോംബിട്ടു കൊല്ലുന്നവരുടെ എണ്ണം തികയുമോ..?<<<


    അമേരിക്ക കൊല്ലുന്നുണ്ട്. മുസ്ലിം ഭീകരരെ എല്ലാം കൊല്ലുക എന്നതാണവരുടെ ലക്ഷ്യം.അതവരോട് യുദ്ധം പ്രഖ്യാപിച്ചാണു ചെയ്യുന്നതും.


    മുസ്ലിം ഭീകരര്‍ ബോംബ് വച്ച് പകിസ്താനിലും, അഫ്ഘാന്സിതാനിലും. ഇറാക്കിലും, കാഷ്മീരിലും, ചെച്ന്യയിലും കൊല്ലുന്ന മുസ്ലിങ്ങളുടെ സംഘ്യ എത്രയാണെന്ന് സയ്യുവിനറിയുമോ?

    മുസ്ലിം ഭീകര്‍ക്ക് മുസ്ലിങ്ങളോടില്ലാത്ത താല്പര്യം അമേരിക്ക കാണിച്ചു എന്നു വരില്ല.

    ReplyDelete
  67. >>>>അമേരിക മുസ്ലിം തീവ്രവാദം വളര്‍ത്താന്‍ അതിനു ഫണ്ട്‌ ഇറക്കുന്നു.. ഇന്ത്യയില്‍ IB യും മുസ്ലിം തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്നു എന്നുള്ളത് മുസ്ലിംകളുടെ കാലങ്ങളായി ഉള്ള പരാതി ആണ്. <<<<


    മുസ്ലിം തീവ്രവാദം വളര്‍ത്താന്‍ ആരു ഫണ്ടിറക്കിയാലും അത് വാങ്ങി തീവ്രവാദികളാകാന്‍ മുസ്ലിങ്ങള്‍ ക്യൂ നില്‍ക്കുന്നു. അതാണിന്നത്തെ ഇസ്ലാമിന്റെ മുഖം. അത് മറ്റുള്ളവര്‍ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നതില്‍ അസഹിഷ്ണുത തോന്നിയിട്ടു കാര്യമില്ല. അറിയപ്പെടുന്ന മുസ്ലിം തീവ്രവാദികളെല്ലാം അഞ്ചു നേരം നിസ്ക്കരിക്കുന്ന ഭക്ത മുസ്ലിങ്ങളാണ്.

    ഭക്തയായ സൂഫിയയാണ്, ബസ് തട്ടിയെടുത്ത് കത്തിച്ചതിലെ പ്രതി.

    സയ്യുവൊക്കെ ചിന്തിക്കേണ്ടത് എന്തുകൊണ്ട് മുസ്ലിങ്ങളില്‍ കുറച്ചു പേര്‍ ഇതുപോലെ ആയിപ്പോകുന്നു എന്നാണ്. അവര്‍ ഒരു ഭീകര പ്രവര്‍ത്തി ചെയ്യുമ്പോള്‍ അത് ലോകത്തെ അറിയിക്കുന്ന മാദ്ധ്യമങ്ങളുടെ നേരെ കുതിര കയറുകയല്ല.

    ReplyDelete
  68. >>>>അല്ലാഹു എന്നതിന്ന് പകരം അള്ള എന്ന് ടൈപ്പ് ചെയ്യുന്ന വിരലുകള്‍ക്ക് മാത്രമല്ല; ആ ഉച്ചാരണം കേള്‍ക്കുന്ന കാതുകള്‍ക്കും തകരാറുണ്ടെന്നാണ്‌ ഇപ്പോള്‍ മനസ്സിലാകുന്നത്.. <<<<


    അള്ളാ എന്ന് ഉച്ഛരിക്കുന്ന മുസല്യാര്‍ക്ക് തകരാറില്ല.ഉണ്ടാകാന്‍ പാടില്ല. അതല്ലേ ഇസ്ലാം.

    ബിസ്മില്ല. അബ്ദുള്ള, അല്‍ ഹംദൊലില്ല എന്നൊക്കെ നിത്യവും തൊണ്ട കാറി കൂവുന്നവരുടെ ഏതവയവത്തിനാണാവോ തകരാറ്.

    ReplyDelete
  69. സയ്യൂ,

    താങ്കള്‍ വിശദീകരിച്ച കാര്യങ്ങള്‍ കാളിദാസനു മാത്രമല്ല. ഇവിടുത്തെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാവുന്നവയാണ്.

    1. ഒരിക്കല്‍ അമേരിക്കക്കാര്‍ ബ്രുട്ടീഷുകാര്‍ക്ക് തീവ്രവാദികളായിരുന്നു. ഇന്ന് ആ ചരിത്രം എല്ലാം എല്ലാവരും മറന്നു.
    2. തീവ്രവാദത്തിന്റെ ചരിത്രം തുടങ്ങുന്നത് September 11, 2001 ഇല്‍ അല്ല. അതിന്‍റെ ചരിത്രം ഇവിടെ വായിക്കാം.
    3. മതത്തിന്‍റെ പേരില്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല തീവ്രവാദം. ഏതൊരു പ്രത്യയശാസ്ത്രത്തിന്‍റെ പേരിലായാലും നിരപരാധികളെ കൊല്ലുന്നതും അപകടപ്പെടുതുന്നതും തീവ്രവാദമാണ്.

    അപ്പോള്‍ ഏറ്റവും വലിയ തീവ്രവാദികള്‍ ആരാണെന്നറിയാന്‍ ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ നിരപരാധികളെ കൊന്നൊടുക്കുന്നത് ആരാണെന്ന് നോക്കിയാല്‍ മതിയാകും.

    a. ഒന്നംസ്ഥാനതിനു അമേരിക്കയും സയണിസ്റ്റുകളും തമ്മില്‍ മത്സരം തുടങ്ങിയിട്ട് കാലം കുറെയായി.
    b. അല്പം പിന്നിലാണെങ്കിലും രണ്ടാം സ്ഥാനത്ത് മാവോയിസ്റ്റുകള്‍ തന്നെ. ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ അറിവില്ല.
    c. മൂനാം സ്ഥാനത്ത് ആഫ്രിക്കയിലെ ചില ഗോത്രങ്ങളും രാജ്യങ്ങളും ആണെന്ന് കേള്‍കുന്നു.
    d. നാലാം സ്ഥാനത്ത് ഹൈന്ദവ തീവ്രവാദികള്‍ ആണെന്നാണ്‌ സമീപകാലത്തെ ചില അന്വേഷണങ്ങള്‍ തെളീക്കുന്നത്.
    e. അഞ്ചാം സ്ഥാനത്ത് മുസ്ലിങ്ങള്‍ ആണ്.

    എന്നാല്‍ statistics ഇന് വിപരീതമായി മീഡിയ നല്‍കുന്ന ഹൈപ്പില്‍ 2001 മുതല്‍ മുസ്ലിങ്ങളുടെ വിജയം unanimous ആയി പ്രഖ്യാപിക്കപ്പെടുന്നു.

    ReplyDelete
  70. സയ്യൂ,

    താങ്കള്‍ വിശദീകരിച്ച കാര്യങ്ങള്‍ കാളിദാസനു മാത്രമല്ല. ഇവിടുത്തെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാവുന്നവയാണ്.

    1. ഒരിക്കല്‍ അമേരിക്കക്കാര്‍ ബ്രുട്ടീഷുകാര്‍ക്ക് തീവ്രവാദികളായിരുന്നു. ഇന്ന് ആ ചരിത്രം എല്ലാം എല്ലാവരും മറന്നു.
    2. തീവ്രവാദത്തിന്റെ ചരിത്രം തുടങ്ങുന്നത് September 11, 2001 ഇല്‍ അല്ല. അതിന്‍റെ ചരിത്രം ഇവിടെ വായിക്കാം.
    3. മതത്തിന്‍റെ പേരില്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല തീവ്രവാദം. ഏതൊരു പ്രത്യയശാസ്ത്രത്തിന്‍റെ പേരിലായാലും നിരപരാധികളെ കൊല്ലുന്നതും അപകടപ്പെടുതുന്നതും തീവ്രവാദമാണ്.

    അപ്പോള്‍ ഏറ്റവും വലിയ തീവ്രവാദികള്‍ ആരാണെന്നറിയാന്‍ ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ നിരപരാധികളെ കൊന്നൊടുക്കുന്നത് ആരാണെന്ന് നോക്കിയാല്‍ മതിയാകും.

    a. ഒന്നംസ്ഥാനതിനു അമേരിക്കയും സയണിസ്റ്റുകളും തമ്മില്‍ മത്സരം തുടങ്ങിയിട്ട് കാലം കുറെയായി.
    b. അല്പം പിന്നിലാണെങ്കിലും രണ്ടാം സ്ഥാനത്ത് മാവോയിസ്റ്റുകള്‍ തന്നെ. ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ അറിവില്ല.
    c. മൂനാം സ്ഥാനത്ത് ആഫ്രിക്കയിലെ ചില ഗോത്രങ്ങളും രാജ്യങ്ങളും ആണെന്ന് കേള്‍കുന്നു.
    d. നാലാം സ്ഥാനത്ത് ഹൈന്ദവ തീവ്രവാദികള്‍ ആണെന്നാണ്‌ സമീപകാലത്തെ ചില അന്വേഷണങ്ങള്‍ തെളീക്കുന്നത്.
    e. അഞ്ചാം സ്ഥാനത്ത് മുസ്ലിങ്ങള്‍ ആണ്.

    എന്നാല്‍ statistics ഇന് വിപരീതമായി മീഡിയ നല്‍കുന്ന ഹൈപ്പില്‍ 2001 മുതല്‍ മുസ്ലിങ്ങളുടെ വിജയം unanimous ആയി പ്രഖ്യാപിക്കപ്പെടുന്നു.

    ReplyDelete
  71. ഇവിടെ ചര്‍ച്ച തീവ്രവാദമാണെങ്കില്‍, ഓരോ തീവ്രവാദ പ്രവര്‍ത്തനവും തീവ്രവാദിയുടെ പ്രത്യയശാസ്ത്രവുമായി ബന്ധിപ്പിക്കാമെങ്കില്‍ ഇന്ത്യയിലെ മാവോയിസ്റ്റു തീവ്രവാദങ്ങള്‍ ചുവടെ നല്‍കുന്നു. സംഭവങ്ങളുടെ എണ്ണം വളരെ അധികം ആയതിനാല്‍ copy paste ചെയ്യുന്നതിന് പകരം ലിങ്കുകള്‍ നല്‍കുന്നു.

    1. Recent violent activities by Maoists
    2. Naxalite-Maoist insurgency

    ഇനി അന്താരാഷ്‌ട്രതലത്തില്‍ സ്റ്റാലിനിസ്റ്റു/കമ്മ്യൂണിസ്റ്റ്‌ തീവ്രവാദങ്ങളുടെ ചരിത്രം അടുത്ത വെള്ളിയാഴ്ച.

    നിരപരാധികളെ കൊല്ലുന്ന തീവ്രവാദ പ്രത്യയശാസ്ത്രത്തെ അവരുടെ മതവുമായി ബന്ധിപിക്കാമെങ്കില്‍ ഇതിനുത്തരവാദികള്‍ നിരീശ്വരവാദികള്‍ അല്ലേ?

    ReplyDelete
  72. സാഹിബേ,

    എന്‍റെ ഒരു കമന്റ്‌ spam ഇല്‍ കുടുങ്ങിയെന്നു തോനുന്നു.

    ReplyDelete
  73. kaalidaasan said...

    ഒരള്‍ കുറ്റം ചെയ്തു എന്ന് തീരുമാനിച്ച്, വിചാരണ നടത്തി, കൈവെട്ടാന്‍ വിധിച്ച് ശിക്ഷ നടപ്പക്കിയതാണത്. ഒരു സമാന്തര കോടതി പോലെ. അതിന്‌ ഇന്‍ഡ്യ എന്ന ജനാധിപത്യ രാജ്യത്ത് ഗൌരവമുണ്ട്.


    ഇവിടെ രാഷ്ട്രീയക്കാരും ഗുണ്ടകളും ചെയ്യുന്നത് വേറെ എന്താണ്? മാവോയിസ്റ്റുകളുടെ കാര്യം തല്‍ക്കാലം ചോദിക്കുന്നില്ല.

    kaalidaasan said...

    അമേരിക്ക കൊല്ലുന്നുണ്ട്. മുസ്ലിം ഭീകരരെ എല്ലാം കൊല്ലുക എന്നതാണവരുടെ ലക്ഷ്യം.


    അതെന്താ കാളിദാസാ, മൊത്തം ഭീകരരെയും കൊല്ലുന്നതിനു പകരം ഈ മുസ്ലിം ഭീകരരെ മാത്രം തിരഞ്ഞെടുത്തത് കൊല്ലുന്നത്.

    ReplyDelete
  74. 1. അമേരികാകാര്‍ കൊന്നതില്‍ എത്ര ശതമാനം പേര്‍ മുസ്ലിം ഭീകരരുണ്ട്.
    2. മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവര്‍ ഭീകരരാണോ?
    3. Mass destructive weapons ഇന് വേണ്ടിയുള്ള യുദ്ധം തീവ്രവാദവിരുദ്ധയുദ്ധമായി മാറിയത് എന്നുമുതല്‍?

    ReplyDelete
  75. അമേരിക്ക എന്തുകൊണ്ട് ഇറാഖിലെ തീവ്രവാദികളെ കൊല്ലാന്‍ തീരുമാനിച്ചു എന്നതിന്‍റെ യഥാര്‍ത്ഥ ചരിത്രം അറിയാന്‍ Petrodollar warfare എന്ന wiki ലേഖനം വായിക്കുക.

    പ്രധാന ഭാഗങ്ങള്‍ താഴെ നല്‍കുന്നു.

    In 2000, Iraq converted all its oil transactions under the Oil for Food program to euros. When U.S. invaded Iraq in 2003, it returned oil sales from the euro to the USD.
    After considerable delay, Iran opened an oil bourse which does not accept U.S. Dollars. Proponents of the petrodollar warfare hypothesis fear that the move will give added reason for the United States to overthrow the Iranian regime as a means to close the bourse and revert Iran's oil transaction currency to U.S. dollars.

    ReplyDelete
  76. >>>ഇവിടെ രാഷ്ട്രീയക്കാരും ഗുണ്ടകളും ചെയ്യുന്നത് വേറെ എന്താണ്? മാവോയിസ്റ്റുകളുടെ കാര്യം തല്‍ക്കാലം ചോദിക്കുന്നില്ല.<<<


    അപ്പോള്‍ ഇസ്ലാം എന്നു പറയുന്നത് രാഷ്ട്രീയക്കാരുടെയും ഗുണ്ടകളുടെയും മാവോയിസ്റ്റുകളുടെടെയും മറ്റൊരു രൂപമാണല്ലേ. ഞാന്‍ അറിഞ്ഞിരുന്നില്ല. വിശദീകരിച്ചതിനു നന്ദി.

    രാഷ്ട്രീയക്കാരുടെയും ഗുണ്ടകളുടെയും മാവോയിസ്റ്റുകളുടെടെയും തലത്തിലേക്ക് ഇന്നത്തെ ഇസ്ലാം താണു. അതാണു ഞാന്‍ പലയിടത്തും എഴുതാറുള്ളത്. ഒരു മുസ്ലിമും അതിനോടിതുവരെ യോജിച്ചിരുന്നില്ല. അവരൊക്കെ ഏക സ്വരത്തില്‍ മുക്രയിട്ടിരുന്നത് ഇസ്ലാം സമാധാനത്തിന്റെ മതമാണ്, എന്നായിരുന്നു.

    Fazil എന്ന മുസ്ലിമിന്‌ ഇക്കാര്യം മനസിലായതില്‍ പ്രത്യേക നന്ദിയുണ്ട്.

    ReplyDelete
  77. >>>അതെന്താ കാളിദാസാ, മൊത്തം ഭീകരരെയും കൊല്ലുന്നതിനു പകരം ഈ മുസ്ലിം ഭീകരരെ മാത്രം തിരഞ്ഞെടുത്തത് കൊല്ലുന്നത്.<<<

    മുസ്ലിം ഭീകരരാണവരുടെ രാജ്യത്തെ ആക്രമിച്ചത്. അതാണു കാരണമെന്ന് എനിക്കു തോന്നുന്നു. കൂടുതല്‍ അറിയാന്‍ അമേരിക്കയോട് ചോദിക്കുക.

    ReplyDelete
  78. കാളിദാസന്‍. കൈ വെട്ടിയത് ഗൌരവം ഉള്ള കുറ്റം തന്നെ. നൂറു ആളെ ബോംബിട്ടു കൊല്ലുന്നത് ന്യായമായ ഏതു കണ്ണുകൊണ്ട് നോക്കിയാലും അതിന്റെ ഇരുനൂരിരട്ടി വലിയ കുറ്റവും ആണ്.

    മാര്ച് രണ്ടായിരത്തി മൂന്നു മുതല്‍ ഏപ്രില്‍ രണ്ടായിരത്തി ഏഴു വരെ, പത്തു ലക്ഷം ആള്‍ക്കാരെ ഇറാഖില്‍ അമേരിക്ക കൊന്നു എന്നാണു ഒരു കണക്കു. അമേരിക്ക കൊല്ലുന്നത് ഭീകരരെ ആണെന്നത് പച്ച നുണ ആണ്. ഈ 5 വര്‍ഷത്തിനിടയില്‍ ലോകം മുഴുവന്‍ നടന്ന ഭീകരാക്രമണങ്ങളില്‍ മരിച്ചത് ഒരു ലക്ഷം ആളുകള്‍ ആണ് എന്നാണു അമേരിക്കയുടെ തന്നെ കണക്കു (ഇതില്‍ മുസ്ലിം/മാവോ/ഹിന്ദു/ക്രിസ്ത്യന്‍ ഭീകരത ഒക്കെ പെടുമല്ലോ).

    അതായത് ലോകം മുഴുവന്‍ ഭീകരാക്രമണത്തില്‍ മരിച്ച ആളുകളുടെ എണ്ണത്തിന്റെ പത്തിരട്ടി ആളുകളെ അമേരിക അതെ പീരീഡ്‌ കൊണ്ട് ഒരൊറ്റ രാജ്യമായ ഇറാക്കില്‍ മാത്രം കൊന്നു....!! അമേരിക്ക ഇന്ത്യയില്‍ വന്നു അധിനിവേശം നടത്തിയിട്ട് നമ്മുടെ ആളുകളെ കൊന്നാല്‍ അത് ഭീകരരെ കൊന്നതാന്നു കാളി പറയുമായിരിക്കും. ഞാന്‍ പറയുക അത് ഭീകരര്‍ നാട്ടുകാരെ കൊന്നതാണ് എന്നാണു.


    (Rounded figures are used by me)

    Sources:http://www.johnstonsarchive.net/terrorism/intlterror.html
    www.opinion.co.uk through wikipaedia

    ReplyDelete
  79. "എത്ര പേര്‍ കൊല്ലപ്പെടുന്നു എന്നതിന്റെ കണക്ക് ഞാനെടുത്തിട്ടില്ല. ന്യൂ യോര്‍ക്ക്, ലണ്ടന്‍,മാഡ്രിഡ് തുടങ്ങി അസംഘ്യം ഭീകരാക്രമണങ്ങള്‍ മുസ്ലിം ഭീകര്‍ നടത്തിയിട്ടുണ്ട്. ഇതൊക്കെ നടത്തിയവര്‍ അത് നടത്താന്‍ പോകുന്നതിനു മുന്നേ റെക്കോര്‍ഡ് ചെയ്തു വച്ച സന്ദേശം പിന്നീട് ലോകത്തെ കേള്‍പ്പിച്ചിട്ടുമുണ്ട്. ആരാണതൊക്കെ നടത്തിയതെന്നതിന്റെ തെളിവായിട്ട് അതൊക്കെ മതി. "

    = കാളിയണ്ണന്റെ തെളിവ് കൊള്ളാം.
    മാലേഗാവ്, സംഝോതാ, അജ്മീര്‍, മക്ക മസ്ജിദ് ഇവിടെയൊക്കെ സ്ഫോടനം നടന്നപ്പോഴും ഉണ്ടായിരുന്നുവല്ലോ ചില ഇ-മെയില്‍ തെളിവുകള്‍. എന്നിട്ട് ഇപ്പോഴെന്തായി? അന്ന് തെളിവായി അത് മതിയെന്ന് കരുതി ഇസ്‌ലാമിനെ ആക്രമിച്ചവര്‍ക്ക് ഇപ്പോഴെങ്കിലും കുറ്റബോധം തോന്നുന്നുണ്ടോ എന്നാണ്‌ ഇപ്പോള്‍ എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.

    ReplyDelete
  80. "മലപ്പുറം ജില്ലയില്‍ ഒരു മുസ്ലിം കൊല്ലപ്പെട്ടാല്‍......"

    ഇതിനു ഉദാഹരണം പറയാമോ , കാളീ...?

    കാളിദാസാ. സൂഫിയ മഅദനി ആളില്ലാത്ത ബസ് കത്തിക്കാന്‍ ഗൂഡാലോചന നടത്തി എങ്കില്‍ അത് തെറ്റ് തന്നെ. ബസ് കത്തിക്കല്‍/നശിപ്പിക്കല്‍ കേരളത്തിലും ഇന്ത്യയിലും മുമ്പും നടന്നിട്ടുണ്ട്. അതൊക്കെ തെറ്റ് തന്നെ . പക്ഷേ അതില്‍ ചിലത്(അതും താരതമ്യേന എണ്ണത്തിലും വന്നതിലും കുറവുള്ളത്) മാത്രം ഭീകരതയും, ചിലത് വെറും രാഷ്ട്രീയവും ആവുന്നതെങ്ങനെ..?

    2001 ജൂലൈ 12ന് എ.ബി.വി.പി തിരുവനന്തപുരത്തെ ആര്‍.എസ്.എസ് ഗുണ്ടകളെയും കൂട്ടി 50 കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഏതാനും മണിക്കൂറുകള്‍ കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ നശിപ്പിച്ചത്. കിഴക്കേകോട്ടയിലെ ഡിപ്പോയില്‍ കയറിയ ആര്‍.എസ്.എസ്, എ.ബി.വി.പി സംഘം ഇടതുപക്ഷ പ്രവര്‍ത്തകനായ കണ്ടക്ടര്‍ രാജേഷിനെ അടിച്ചുകൊന്നു. ഇപ്പോള്‍ തെലുങ്കാനയുടെ പേരില്‍ ആന്ധ്രയിലങ്ങോളമിങ്ങോളം ബസുകള്‍ നിരന്നുനിന്ന് aanu കത്തുന്നത്. മുമ്പ് തമിഴ്നാടില്‍ കൊണ്ഗ്രസ്സുകാര്‍ കോണ്‍ഗ്രസ്സുകാര്‍ ബസ് കത്തിച്ചപ്പോള്‍ യാത്രക്കാര്‍ അടക്കം ആയിരുന്നു വെന്തു മരിച്ചത്. ഇതെല്ലാം വെറും ലോക്കല്‍ രാഷ്ട്രീയവും മറ്റേതു ആഗോള ഭീകരതയും ആവുന്നത് തന്നെ ആണ് കാളീ നിങ്ങളുടെ ഒക്കെ കുഴപ്പം.

    എന്റെ നിലപാട് ഇവ എല്ലാത്തിനെയും എതിര്‍ക്കണം, നാശനഷ്ടം അനുസരിച്ച് കൂടുതല്‍ എതിര്‍ക്കണം എന്നാണു..

    http://kololambu.blogspot.com/2010/01/blog-post_8695.html

    ReplyDelete
  81. THIS ONE IS ALSO AN EXAMPLE FOR YOUR EARLIER QUESTION. WHEN THE 'MUSLIM' IDENTITY BEHIND THE CASE IS PORTRAYED... EITHER DIRECT OR INDIRECT

    ReplyDelete
  82. kaalidasan: "അമേരിക്ക കൊല്ലുന്നുണ്ട്. മുസ്ലിം ഭീകരരെ എല്ലാം കൊല്ലുക എന്നതാണവരുടെ ലക്ഷ്യം.അതവരോട് യുദ്ധം പ്രഖ്യാപിച്ചാണു ചെയ്യുന്നതും."

    = ഇറാഖിലും അഫ്‌ഗാനിലും ഓരോ പാവ ഭരണകൂടങ്ങളുണ്ട്. അവയോട് അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. പിന്നെ ആരോടാണ്‌ യുദ്ധം പ്രഖ്യാപിച്ചത്? സിവിലിയന്മാരോടോ? അത്കൊണ്ടാണോ പള്ളിയിലും സ്കൂളിലും മാര്‍ക്കറ്റിലും ഹോസ്പിറ്റലിലും ജനവാസകേന്ദ്രങ്ങളിലും ബോംബിടുന്നത്? ഒരു രാജ്യത്ത് കടന്ന് ചെന്ന് അവിടത്തെ സിവിലിയന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നത് അന്തരാഷ്ട്രയുദ്ധ മര്യാദ അനുസരിച്ച് തന്നെയാണോ? യുദ്ധം മുസ്‌ലിംകളോടാകുമ്പോള്‍ മര്യാദ അത്രയൊക്കെ മതി എന്നുണ്ടോ?


    kaalidasan: "മുസ്ലിം ഭീകരര്‍ ബോംബ് വച്ച് പകിസ്താനിലും, അഫ്ഘാന്സിതാനിലും. ഇറാക്കിലും, കാഷ്മീരിലും, ചെച്ന്യയിലും കൊല്ലുന്ന മുസ്ലിങ്ങളുടെ സംഘ്യ എത്രയാണെന്ന് സയ്യുവിനറിയുമോ?"

    = കാളിയണ്ണന്‌ ഈയൊരു കണക്ക് മാത്രമേ കിട്ടാന്‍ ബാകിയുള്ളു അല്ലേ? ഹിന്ദുക്കള്‍ ബോംബ് വെച്ചിട്ട് മരിക്കുന്ന ഹിന്ദുക്കളുടെ കണക്ക് നോക്കിയോ?
    ക്രിസ്ത്യാനികള്‍ ബോംബ് വെച്ചിട്ട് മരിക്കുന്ന ക്രിസ്ത്യനികളുടെ കണക്ക് നോക്കിയോ?

    ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക സ്പോണ്‍സര്‍ ചെയ്ത സ്ഫോടനങ്ങള്‍ നടക്കുന്ന വിവരം കാളിയണ്ണനുണ്ടോ? ആദ്യം സ്ഫോടനം ഒരുക്കും. എന്നിട്ട് ഇതാ മുസ്‌ലിം തീവ്രവാദികള്‍ സ്ഫോടനം നടത്താന്‍ പോകുന്നു എന്ന് മുന്നറിയിപ്പ് നല്‍കും. സ്ഫോടനം നടക്കുമ്പോള്‍ അവിടെ ഓടിയെത്തി അന്വേഷണത്തില്‍ ഇടപെടും. ആരെ കുറ്റവാളിയാക്കണം എന്ന് തീരുമാനിക്കുന്നതൊക്കെ അങ്കിള്‍ സാം ആയിരിക്കും. ഭീകരന്‍മാരെ നേരിടാനുള്ള പുതിയ പദ്ധതികള്‍ അവതരിപ്പിക്കും. ആയുധത്തിന്‌ ഓഡര്‍ തരപ്പെടുത്തും. അങ്ങനെ കാശുണ്ടാക്കും. സൈനിക നവീകരണം അജണ്ടയില്‍ കൊണ്ട് വരും. പരിശീലനം സ്വയം ഏറ്റെടുക്കും. അങ്ങനെയും കാശുണ്ടാക്കും. സ്ഫോടക വസ്തു കണ്ടെത്താനുള്ള പുതിയ ഉപകരണങ്ങള്‍ വില്‍ക്കാന്‍ കരാറുണ്ടാക്കും. അങ്ങനെയും കാശുണ്ടാക്കും.

    ഭീകരത ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നതിലേറെ, ആയുധക്കച്ചവടത്തിന്റെ ഭാഗമാണ്‌. ആയുധം ഉല്‍പ്പാദിപ്പിക്കുന്നവര്‍ അതിന്ന് മാര്‍ക്കറ്റുണ്ടാക്കാന്‍ വേണ്ടി ലോകം മുഴുവന്‍ ഓടി നടന്ന് ആവശ്യക്കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അഥവാ സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

    ഇതൊന്നും തിരിച്ചറിയാതെ മുസ്‌ലിംകളെ കൊല്ലുന്നു എന്ന കാരണത്താല്‍ അമേരിക്കക്ക് സിന്ദാബാദ് വിളിക്കാന്‍ പോയാല്‍, എന്റെ കാളിയണ്ണാ, നാളെ ആവര്‍ നമ്മുടെ രാജ്യത്തിന്‌ നേരെ വരുമ്പോള്‍ ഒന്ന് ശബ്ദിക്കാന്‍ പോലും ആരും ബാക്കി കാണുകയില്ല. ചെറുത്തു നില്‍ക്കാനുള്ള നമ്മുടെ ശേഷി അവര്‍ കവര്‍ന്നെടുത്തിട്ടുമുണ്ടാകും. നമ്മുടെ ശത്രു സാമ്രാജ്യമാണ്‌. ഇന്നത് അമേരിക്കയെന്ന ലോക സാമ്രാജ്യമാണ്‌. അത് തിരിച്ചറിയുക.

    ReplyDelete
  83. >>>>>>>> അത്കൊണ്ടാണോ പള്ളിയിലും സ്കൂളിലും മാര്‍ക്കറ്റിലും ഹോസ്പിറ്റലിലും ജനവാസകേന്ദ്രങ്ങളിലും ബോംബിടുന്നത്? <<<<

    അമേരിക്ക പള്ളിയിലും സ്കൂളിലും മാര്‍ക്കറ്റിലും ഹോസ്പിറ്റലിലും ജനവാസകേന്ദ്രങ്ങളിലും തെരഞ്ഞു പിടിച്ച് ബോംബിടുന്നുണ്ടെങ്കില്‍ ഞാനതിനോട് യോജിക്കുന്നില്ല.

    പലപ്പോഴും മുസ്ലിം ഭീകര്‍ ഇവിടങ്ങളില്‍ ഒളിച്ചിരുന്ന് നിരപരാധികളെ മറയാക്കി ഭീകര‍ പ്രവര്‍ത്തനം നടത്തുകയാണ്. അവരെ അവിടെ സംരക്ഷിക്കുന്ന മുസ്ലിങ്ങള്‍ക്കും ഇതിലുത്തരവാദിത്തമുണ്ട്. മുസ്ലിങ്ങള്‍ തന്നെ ഈ ഭീകരരെ കൊല്ലുകയോ അധികരികളെ ഏല്‍പ്പിക്കുകയോ ആണെങ്കില്‍ അമേരിക്ക ഒരിടത്തും ബോംബിടില്ല.

    പരിപാവനമായ മുസ്ലിം പള്ളികളില്‍ ബോംബ് വയ്ക്കുന്ന മുസ്ലിം ഭീകരേപ്പറ്റി താങ്കള്‍ കേട്ടിട്ടില്ലേ? ഷിയ പള്ളികളില്‍ ബോംബ് വയ്ക്കുന്ന സുന്നികളും, അഹമ്മദിയ പള്ളികളില്‍ ബോംബ് വയ്ക്കുന്ന സുന്നി ഷിയ കൂട്ടുകെട്ടും തിമിര്‍ത്താടുന്ന വേദിയില്‍ അമേരിക്ക കൂടി ആടുന്നു. മുസ്ലിങ്ങള്‍ക്ക് മുസ്ലിങ്ങളോടില്ലാത്ത സ്നേഹം മുസ്ലിങ്ങളല്ലാത്ത അമേരിക്കക്ക് ഉണ്ടാകണമെന്നില്ല.

    ReplyDelete
  84. >>>>>>>> കാളിയണ്ണന്‌ ഈയൊരു കണക്ക് മാത്രമേ കിട്ടാന്‍ ബാകിയുള്ളു അല്ലേ? ഹിന്ദുക്കള്‍ ബോംബ് വെച്ചിട്ട് മരിക്കുന്ന ഹിന്ദുക്കളുടെ കണക്ക് നോക്കിയോ?
    ക്രിസ്ത്യാനികള്‍ ബോംബ് വെച്ചിട്ട് മരിക്കുന്ന ക്രിസ്ത്യനികളുടെ കണക്ക് നോക്കിയോ? <<<<





    ഹിന്ദുക്കളെ കൊല്ലുന്നേ ക്രിസ്ത്യാനികളെ കൊല്ലുന്നേ എന്നു ഞാന്‍ വിലപിച്ചില്ലല്ലോ. മുസ്ലിങ്ങളെ കൊല്ലുന്നേ എന്ന് വിലപിച്ചത് താങ്കളൊക്കെ അല്ലേ?

    അത് കണ്ടിട്ടാണു ഞാന്‍ മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കൊല്ലുന്നതിനു യാതൊരു ബേജാറുമില്ലേ എന്നു ചോദിച്ചത്. പരാതി പറയുന്നവരോടല്ലേ കണക്ക് ചോദിക്കേണ്ടത്?

    ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ എന്ന ഒരു മുദ്രാവാക്യം കേരളത്തില്‍ , പണ്ട് കേട്ടിട്ടുണ്ട്. മുസ്ലിം ഭീകരര്‍ മുസ്ലിങ്ങളെ കൊന്നാല്‍ നിങ്ങള്‍ക്കേന്താ കാളിദാസാ എന്നതാണു ലൈനെങ്കില്‍ ഞാന്‍ എന്റെ ചോദ്യം പിന്‍വലിക്കുന്നു. ഒരു മുസ്ലിമും അവശേഷിക്കില്ലാത്ത അവസ്ഥ വരെ ഷിയകളും സുന്നികളും അഹാമ്മദിയകളും കാക്കത്തൊള്ളായിരം മുസ്ലിം ഭീകരരും തമ്മില്‍ തല്ലിയോ ബോംബ് പൊട്ടിയോ ചത്തുകൊള്ളു.

    മുസ്ലിങ്ങള്‍ പരസ്പരം കൊന്നൊടുക്കുന്നു. ആ വിടവിലൂടെ അമേരിക്കയും മുസ്ലിങ്ങളെ കൊന്നൊടുക്കുന്നു. കഥയറിയാതെ ആട്ടം കാണുന്ന നിങ്ങളൊന്നും ഇത് മനസിലാക്കുന്നില്ല. മനസിലാക്കണമെന്ന് എനിക്ക് നിര്‍ബന്ധവുമില്ല. അമേരിക്ക എന്നത്തേക്കും ഇറാക്കിലോ അഫ്ഘാനിസ്താനിലോ പാകിസ്താനിലോ നില്‍ക്കില്ല. പക്ഷെ ആവര്‍ പോകുമ്പോള്‍ ഇവിടങ്ങളില്‍ മുസ്ലിങ്ങള്‍ കാര്യമായി അവശേഷിക്കണമെങ്കില്‍ മുസ്ലിങ്ങളും കുറച്ച് ഉത്തരവാദിത്തം കാണിക്കണം. അമേരിക്കയെ ചീത്ത പറഞ്ഞിരുന്നിട്ട് കാര്യമില്ല.


    സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ ലോകത്തെ എല്ലാ മുസ്ലിങ്ങളും ക്യൂ നിന്നാണ്‌ അമേരിക്കന്‍ സഹായം വാങ്ങിക്കൂട്ടിയത്. സോവിയറ്റ് യൂണിയനുണ്ടായിരുന്നെങ്കില്‍ അഫ്ഘാനിസ്താനിലോ ഇറാക്കിലോ അമേരിക്ക ആക്രമിക്കില്ലായിരുന്നു. അതൊന്നും മനസിലാകാനുള്ള ബുദ്ധി വികാസം താങ്കള്‍ക്കൊന്നുമില്ല. കമ്യൂണിസമാണല്ലോ മുസ്ലിങ്ങളുടെ ഒന്നാം നമ്പര്‍ ശത്രു.അതിനെ ഇല്ലാതാക്കാന്‍ ചെകുത്താനെ തന്നെ കൂടെ കൂട്ടി. അനുഭവിക്കാതെ പറ്റില്ല. ഇന്നത്തെ ലോകത്തില്‍ അമേരിക്കയെ കുറച്ചെങ്കിലും എതിര്‍ക്കാന്‍ തന്റേടം കാണിക്കുന്നത് കമ്യൂണിസ്റ്റ് ചൈനയാണ്. അവരുടെ കൂടെ ഏതായാലും മുസ്ലിങ്ങള്‍ കൂടില്ലല്ലോ.

    പ്രശസ്ത ശാസ്ത്രജ്ഞന്‍ എന്‍ എം ഹുസൈന്‍ പറഞ്ഞത്, മുസ്ലിങ്ങള്‍ക്ക് അള്ള പെട്രോള്‍ വാരിക്കോരി കൊടുത്തു എന്നാണ്. ഇതും അള്ളാ വാരിക്കോരി തന്നതാണെന്ന് സമാധാനിക്കുക.

    ReplyDelete
  85. >>>>>>>> ഇതൊന്നും തിരിച്ചറിയാതെ മുസ്‌ലിംകളെ കൊല്ലുന്നു എന്ന കാരണത്താല്‍ അമേരിക്കക്ക് സിന്ദാബാദ് വിളിക്കാന്‍ പോയാല്‍, എന്റെ കാളിയണ്ണാ, നാളെ ആവര്‍ നമ്മുടെ രാജ്യത്തിന്‌ നേരെ വരുമ്പോള്‍ ഒന്ന് ശബ്ദിക്കാന്‍ പോലും ആരും ബാക്കി കാണുകയില്ല. ചെറുത്തു നില്‍ക്കാനുള്ള നമ്മുടെ ശേഷി അവര്‍ കവര്‍ന്നെടുത്തിട്ടുമുണ്ടാകും. നമ്മുടെ ശത്രു സാമ്രാജ്യമാണ്‌. ഇന്നത് അമേരിക്കയെന്ന ലോക സാമ്രാജ്യമാണ്‌. അത് തിരിച്ചറിയുക? <<<<


    Dooasis,


    ഇതൊക്കെ തിരിച്ചറിഞ്ഞ താങ്കള്‍ അമേരിക്കയെ ഒതുക്കാന്‍ എന്താണ്‌ ചെയ്യാനുദ്ദേശിക്കുന്നത്? ഒന്നു പറഞ്ഞു തരാമോ? പ്ളാന്‍ നല്ലതാണെങ്കില്‍ കൂടെ ചേരാനാണ്‌.

    Death to America എന്ന പ്ളക്കാര്‍ഡും പിടിച്ച് സിനിമാറ്റിക്ക് ഡാന്‍സ് കളിക്കാനാണെങ്കില്‍ ഇപ്പോഴേ ഞാനില്ല.

    ഒന്നുകൂടെ ചോദിച്ചോട്ടെ. എന്താണു താങ്കളുടെ രാഷ്ട്രീയം? ഏതു രഷ്ട്രീയ പര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു അല്ലെങ്കില്‍ ഏതിനെ പിന്താങ്ങുന്നു?

    ReplyDelete
  86. TRUTH SAID:

    മാര്ച് രണ്ടായിരത്തി മൂന്നു മുതല്‍ ഏപ്രില്‍ രണ്ടായിരത്തി ഏഴു വരെ, പത്തു ലക്ഷം ആള്‍ക്കാരെ ഇറാഖില്‍ അമേരിക്ക കൊന്നു എന്നാണു ഒരു കണക്കു. അമേരിക്ക കൊല്ലുന്നത് ഭീകരരെ ആണെന്നത് പച്ച നുണ ആണ്. ഈ 5 വര്‍ഷത്തിനിടയില്‍ ലോകം മുഴുവന്‍ നടന്ന ഭീകരാക്രമണങ്ങളില്‍ മരിച്ചത് ഒരു ലക്ഷം ആളുകള്‍ ആണ് എന്നാണു അമേരിക്കയുടെ തന്നെ കണക്കു (ഇതില്‍ മുസ്ലിം/മാവോ/ഹിന്ദു/ക്രിസ്ത്യന്‍ ഭീകരത ഒക്കെ പെടുമല്ലോ).

    അതായത് ലോകം മുഴുവന്‍ ഭീകരാക്രമണത്തില്‍ മരിച്ച ആളുകളുടെ എണ്ണത്തിന്റെ പത്തിരട്ടി ആളുകളെ അമേരിക അതെ പീരീഡ്‌ കൊണ്ട് ഒരൊറ്റ രാജ്യമായ ഇറാക്കില്‍ മാത്രം കൊന്നു....!! അമേരിക്ക ഇന്ത്യയില്‍ വന്നു അധിനിവേശം നടത്തിയിട്ട് നമ്മുടെ ആളുകളെ കൊന്നാല്‍ അത് ഭീകരരെ കൊന്നതാന്നു കാളി പറയുമായിരിക്കും. ഞാന്‍ പറയുക അത് ഭീകരര്‍ നാട്ടുകാരെ കൊന്നതാണ് എന്നാണു.


    (Rounded figures are used by me)

    Sources:http://www.johnstonsarchive.net/terrorism/intlterror.html
    www.opinion.co.uk through wikipaedia







    WHO IS THE REAL TERRORIST THEN...?

    USSR WAS JUST ANOTHER COLONIAL POWER AT ITS TIME.

    ReplyDelete
  87. >>>>WHO IS THE REAL TERRORIST THEN...?

    USSR WAS JUST ANOTHER COLONIAL POWER AT ITS TIME<<<<


    അപ്പോള്‍ പിന്നെ മുസ്ലിങ്ങള്‍ എന്തു ചെയ്യും?

    4 വര്‍ഷം കൊണ്ട് 10 ലക്ഷം മുസ്ലിങ്ങളെ ഇറാക്കില്‍ കൊന്നു. അഫ്ഘാനിസ്താനില്‍ എത്ര പേരെ കൊന്നിട്ടുണ്ടാകും? ചെച്നിയയില്‍ എത്ര? സിങ്കിയാങ്ങില്‍ എത്ര? മുസ്ലിങ്ങള്‍ പരസ്പരം കൊല്ലുന്നതെത്ര? നരേന്ദ്ര മോഡിയേപ്പോലുള്ളവര്‍ ഇടക്കിടെ നടത്തുന്ന നായാട്ടില്‍ എത്ര?

    ഇക്കണക്കിനു പോയാല്‍ ഒരു 25 വര്‍ഷം കൊണ്ട് എത്ര പേര്‍ കൊല്ലപ്പെടും? പണ്ട് ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മില്‍ 100 വര്‍ഷം നീണ്ട യുദ്ധം നടന്നിട്ടുണ്ട്. അതേപോലെ നീണ്ടു നിന്നാല്‍ എന്താകും ഫലം എന്ന് കണക്കപ്പിള്ളമാര്‍ ആരെങ്കിലും ആലോചിക്കുന്നുണ്ടോ എന്തോ.

    ReplyDelete
  88. ഉത്തരം കേട്ടിട്ട് കാളിദാസന് കണക്കു മനസ്സിലായി എന്ന് ഞാന്‍ കരുതുന്നു...

    കണക്ക് ഉദ്ധരിച്ചത് ഒരു കൂട്ടര്‍ പത്ത് കോടി നിരപരാധികളെ കൊന്നാല്‍ മറ്റേ ആളുകള്‍ക്ക് ഒരു ആയിരം നിരപരാധികളെ കൊല്ലാം എന്ന് പറഞ്ഞു ന്യായീകരിക്കാന്‍ അല്ല. പക്ഷേ മാധ്യമ പ്രാചരണം എന്നത് എത്ര മാത്രം ഭീകരമാണ് എന്നെങ്കിലും മനസ്സിലാക്കുമല്ലോ...

    ചെച്നിയയിലും ഇറാകിലും അഫ്ഘാനിസ്ഥാനിലും ഫലസ്തീനിലും സാമ്രാജ്യത അധിനിവേശം അല്ല ഉള്ളത് എന്നും അവിടത്തെ ജനങ്ങള്‍ക്ക്‌ മാത്രം സ്വാതന്ത്ര സമരത്തിന്‌ അവകാശം ഇല്ല എന്നും കാളിദാസന് അഭിപ്രായം ഇല്ല എന്ന് കരുതുന്നു(അതിന്റെ രീതിശാസ്ത്രത്തില്‍ വിയോജിച്ചാല്‍ പോലും)...

    ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സാമ്രാജ്യത തന്ത്രം ബ്രിട്ടീഷ് ഇന്ത്യയില്‍ മാത്രമേ നടപ്പാക്കിയിട്ടുള്ളൂ എന്നും ഇപ്പോള്‍ സാമ്രാജ്യതം അത് ഉപയോഗിക്കില്ല എന്നും കാളിദാസന്റെ അത്ര വിശ്വാസം എനിക്കില്ല...! ഇക്കാര്യത്തില്‍ ഞാനും ഒരു 'യുക്തിവാദി' ആണ്....!

    ReplyDelete
  89. >>>>>പക്ഷേ മാധ്യമ പ്രാചരണം എന്നത് എത്ര മാത്രം ഭീകരമാണ് എന്നെങ്കിലും മനസ്സിലാക്കുമല്ലോ... <<<<

    താങ്കള്‍ ഇറാക്കിലെ കണക്ക് ഉദ്ധരിച്ചത് മാദ്ധ്യമ പ്രചരണമാണെന്നും കണക്കു തെറ്റാണെന്നു തെളിയിക്കാനാണെന്നും ഞാന്‍ മനസിലാക്കിയില്ലായിരുന്നു.

    10 ലക്ഷം എന്നത് വെറും മാദ്ധ്യമ പ്രചരണമാണെങ്കില്‍ പിന്നെ എന്താണു പ്രശ്നം?

    കാഷ്മീരികളുടെ സ്വാതന്ത്ര്യ സമരത്തെ പാശ്ചാത്യ രാജ്യങ്ങള്‍ 50 വര്‍ഷക്കാലം അനുകൂലിച്ചിരുന്നു. അതുപോലെ ചെച്ന്യയിലെയും. ബോസ്നിയക്കു വേണ്ടി സെര്‍ബിയയക്കെതിരെ അവര്‍ യുദ്ധം വരെ നടത്തി. പക്ഷെ ഇപ്പോള്‍ അവരാരും കാഷ്മീരികളുടെ സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുന്നില്ല. അതിന്റെ കാരണമെന്തെന്ന് സയ്യുവിനറിയുമോ?

    ലോകം മുഴുവനുമുള്ള മുസ്ലിം ഭീകരര്‍ അവിടെ വന്നു യുദ്ധം ചെയ്യുന്നു, അഫ്ഘാന്സിസ്താനില്‍ പണ്ട് നടന്ന പോലെ. മലയാളി മുസ്ലിം ഭീകരര്‍ വരെ കാഷ്മീരില്‍ പോയി ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യുന്നു. എന്നു വച്ചാല്‍ കാഷ്മീരിന്റെ സ്വാതന്ത്ര്യ സമരം മുസ്ലിം ഭീകരര്‍ റഞ്ചിക്കൊണ്ടു പോയി. അത് മുസ്ലിം ജിഹാദാക്കി മാറ്റി. മുസ്ലിം ജിഹാദിനെ പിന്തുണക്കേണ്ട ആവശ്യം പാശ്ചാത്യ രാജ്യങ്ങള്‍ക്കില്ല. അഫ്ഘാനിസ്താനില്‍ പണ്ട് ചെയ്ത മണ്ടത്തരം അവര്‍ ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണതിന്റെ അര്‍ത്ഥം.

    പാലസ്തീന്റെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതു തന്നെ. ഹമാസിന്റെ സ്ഥാപക നേതാവിന്റെ മകന്‍ പോലും പാലസ്തീനും ഇസ്ലാമും ഉപേക്ഷിച്ചു പോയി.

    ReplyDelete
  90. >>> താങ്കള്‍ ഇറാക്കിലെ കണക്ക് ഉദ്ധരിച്ചത് മാദ്ധ്യമ പ്രചരണമാണെന്നും കണക്കു തെറ്റാണെന്നു തെളിയിക്കാനാണെന്നും ഞാന്‍ മനസിലാക്കിയില്ലായിരുന്നു. <<<<

    സോറി അപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചതാണ്. തെറ്റിദ്ധരിച്ചതില്‍ ക്ഷമിക്കണം.

    10 ലക്ഷതെക്കാലും(ഇരാകിലെ മാത്രം....!) വലുതായി 1ലക്ഷം (ലോകം മുഴുവന്‍....) തോന്നുന്നതിനെ ആണ് ഞാന്‍ ഞാന്‍ മാധ്യമപ്രചാരണം കാരണം എന്ന് പറഞ്ഞത്. കാശ്മീരില്‍ മലയാളി പോയിട്ടുണ്ടോ എന്നുള്ളത് ഇനിയും തെളിയിക്കപേണ്ട കാര്യം ആണ്.. ഒരു പോസ്റ്റ്‌ മോര്ടം രിപോര്ടോ മരണ സര്ടിഫികെടോ പോലും കാണിക്കാതെ പോലീസ് നിഗൂടമായി പെരുമാറുന്ന എന്ന ആരോപണം ഉണ്ട്.

    പലസ്തീന്‍ മോചനം പലസ്തീനികളെ സംബന്ധിച്ച് സ്വാതന്ത്ര്യ സമരം ആണ് എന്നത് പോലെ മുസ്ലിം എന്ന നിലയില്‍ ഓരോ മുസ്ലിമിന്റെയും ആഗ്രഹം തന്നെ ആണ്. ഈസ്റ്റ് തിമൂറും, ഇന്ന് ഇന്ന് സുടാനിലും പാശ്ചാത്യ രാജ്യങ്ങല്‍ക്കുള്ളത് ഇത് പോലെ ഒരു ക്രിസ്തീയ താല്പര്യം മാത്രമാണ്...

    ReplyDelete
  91. >>>>പലസ്തീന്‍ മോചനം പലസ്തീനികളെ സംബന്ധിച്ച് സ്വാതന്ത്ര്യ സമരം ആണ് എന്നത് പോലെ മുസ്ലിം എന്ന നിലയില്‍ ഓരോ മുസ്ലിമിന്റെയും ആഗ്രഹം തന്നെ ആണ്.<<<<

    സയ്യു,

    അതാണിതിന്റെ മര്‍മ്മം. ലോകത്തുള്ള ഏതു മുസ്ലിമിന്റെ പ്രശ്നവും കേരളത്തിലെ മുസ്ലിമിന്റെ പ്രശ്നമാകുന്നു. കാഷ്മീരിലെ മുസ്ലിമിന്റെ പ്രശ്നം മലയാളിമുസ്ലിമായ സയ്യുവിന്റെ പ്രശ്നമാകുന്നു. അത് ഇന്‍ഡ്യ എന്ന രാജ്യത്തിനെതിരും ആകുന്നു. ഇനി എന്തിനാണ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്? മനസുകൊണ്ട് താങ്കള്‍ പോലും ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യുന്ന കാഷ്മീരി മുസ്ലിമിന്റെ ഭാഗത്താണ്. ഇതാണിന്‍ഡ്യയിലെ സംഘപരിവാറിന്റെ ഭാഷ്യം. അത് ശരിയാണെന്നു താങ്കളും സമ്മതിക്കുന്നു.


    >>>>>ഈസ്റ്റ് തിമൂറും, ഇന്ന് ഇന്ന് സുടാനിലും പാശ്ചാത്യ രാജ്യങ്ങല്‍ക്കുള്ളത് ഇത് പോലെ ഒരു ക്രിസ്തീയ താല്പര്യം മാത്രമാണ്.<<<

    ഈസ്റ്റ് തിമൂറിലോ സുഡാനിലോ മറ്റ് രാജ്യത്തെ ക്രിസ്ത്യാനികള്‍ വന്ന് യുദ്ധം ചെയ്യുന്നില്ല. സുഡാനു സ്വാതന്ത്ര്യം കൊടുക്കണമെന്നു പറഞ്ഞ ഒരു ക്രിസ്ത്യാനിയും സൌദി അറേബ്യ ആക്രമിക്കുന്നില്ല. പക്ഷെ മുസ്ലിങ്ങള്‍ അത് ചെയ്യുന്നു.

    ReplyDelete
  92. >> ഈസ്റ്റ് തിമൂറിലോ സുഡാനിലോ മറ്റ് രാജ്യത്തെ ക്രിസ്ത്യാനികള്‍ വന്ന് യുദ്ധം ചെയ്യുന്നില്ല. <<

    ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ട ഒരു വസ്തുത ഉണ്ട്. ശക്തനായ ഒരാളെ സംബന്ധിച്ചിടത്തോളം ഒരു കണ്ണുരുട്ടല്‍ മതിയാവും പലപ്പോഴും, നേര്‍ക്ക്‌ നേരെ മല്ലയുദ്ധം ചെയ്യേണ്ട ആവശ്യം ഇല്ല. മാത്രമല്ല, അമേരിക പോലുള്ള രാജ്യങ്ങളുടെ മിലിട്ടറി ബേസ് ലോകത്തിന്റെ നാനാഭാഗത്തും ഏതു നിമിഷവും റെഡി ആയി ഇരിക്കുന്നു എന്നതും ഒരു യാഥാര്‍ത്യമാണല്ലോ.. ...

    ലോകത്തുള്ള ഏതു മനുഷ്യന്റെയും നീതിയുടെ പ്രശ്നം പൊതുവായും ലോകത്തുള്ള ഏതു മുസ്ലിമിന്റെയും പ്രശ്നം പ്രത്യേകമായും എന്റെ പ്രശ്നം തന്നെ ആണ്. അത് സാര്‍വലൌകിക സാഹോദര്യത്തിന്റെ ഭാഗം ആണ്. കശ്മീരിയുടെയും ആസ്സാമിയുടെയും മറ്റും പ്രശ്നങ്ങള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന അര്‍ത്ഥത്തിലും എന്റെ പ്രശ്നമാണ്. അത് പറയാന്‍ അഭിമാനമേ ഉള്ളൂ..പക്ഷെ അത് ഹുമാനിസം പറയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്...????

    ReplyDelete
  93. >>>>കശ്മീരിയുടെയും ആസ്സാമിയുടെയും മറ്റും പ്രശ്നങ്ങള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന അര്‍ത്ഥത്തിലും എന്റെ പ്രശ്നമാണ്. <<<<

    സയ്യു,



    ഇന്‍ഡ്യയില്‍ നിന്നും വേര്‍പെട്ടു പോകുക എന്ന കാഷ്മീരി മുസ്ലിമിന്റെ പ്രശ്നം ഇന്‍ഡ്യ എന്ന രാജ്യത്തെ സ്നേഹിക്കുന്ന ഒരിന്‍ഡ്യക്കാരന്റെയും പ്രശ്നമല്ല. പക്ഷെ ഇന്‍ഡ്യന്‍ മുസ്ലിം എന്ന് മുഖം മൂടി ധരിക്കുന്ന സയ്യുവിന്റെ പ്രശ്നമാണ്. അത് താങ്കള്‍ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞു. കൂടുതല്‍ വിശദീകരണം എനിക്കാവശ്യമില്ല. മനസിലാക്കേണ്ടത് മനസിലായി.


    ദേശസ്നേഹത്തിന്റെ വിഷയത്തില്‍ സംഘപരിവാറുകാര്‍, മുസ്ലിങ്ങളെ പ്രതിക്കൂട്ടില്‍ നിറുത്തുന്നത് സയ്യുമുസ്ലിങ്ങളുടെ ഇതുപോലുള്ള നിലപാടു കാരണമാണ്. അത് സയ്യുവിനേപ്പോലുള്ള മുസ്ലിങ്ങള്‍ മനസിലാക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല.

    ReplyDelete
  94. കാളിദാസന്‍. ഞാന്‍ പറഞ്ഞതിനെ നിങ്ങള്‍ സ്വയം നിലക്ക് വിശദീകരിച്ചു എന്നോട് വിശദീകരിക്കണ്ട എന്ന് പറയുന്നത് എവിടത്തെ ന്യായമാണ്..?

    കാഷ്മീരിയുടെയും മണിപ്പൂരിയുടെയും പ്രധാന പ്രശ്നം അവര്‍ക്ക് ജീവിക്കാനും മനുഷ്യാവകാശത്തിനും ഉള്ള അവകാശം തിരിച്ചു നല്‍കുക എന്നതും അവിടങ്ങളിലെ കരിനിയമങ്ങള്‍ റദ്ദു ചെയ്യുക എന്നതുമാണ്‌. കാശ്മീരിന് ഇന്ത്യന്‍ ഭരണഘടന ചരിത്രപരമായ കാരണങ്ങളാല്‍ ഉറപ്പു നല്‍കിയ പദവി തിരിച്ചു കൊടുക്കപ്പെടെണ്ടതും ആണ്. ഇത് നേടിയെടുക്കാന്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കപ്പെടെണ്ടതും ആണ്. ഇത്രയും ആണ് എന്റെ വീക്ഷണം.

    >>ലോകത്തുള്ള ഏതു മനുഷ്യന്റെയും നീതിയുടെ പ്രശ്നം പൊതുവായും ലോകത്തുള്ള ഏതു മുസ്ലിമിന്റെയും പ്രശ്നം പ്രത്യേകമായും എന്റെ പ്രശ്നം തന്നെ ആണ്. <<

    സ്വന്തം ബന്ധുവിന് വേണ്ടി ആയാല്‍ പോലും അനീതിക്ക് കൂട്ട് നില്‍കാന്‍ പാടില്ല എന്ന് ലോകഗുരു മുഹമ്മദ്‌ നബി പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ മേല്പറഞ്ഞതില്‍ അനീതിക്ക് കൂട്ട് നില്‍ക്കുക എന്ന കാര്യം പെടുന്നില്ല.

    സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം 'മുസ്ലിം' എന്ന വാക്ക് തന്നെ ദേശവിരുദ്ധം ആയി ചിത്രീകരിക്കുന്നവര്‍ ആണ്. അത് അവര്‍ സ്വയം മാറാതെ മാറും എന്നെനിക്കു തോന്നുന്നില്ല.

    ReplyDelete
  95. >>>>>കാഷ്മീരിയുടെയും മണിപ്പൂരിയുടെയും പ്രധാന പ്രശ്നം അവര്‍ക്ക് ജീവിക്കാനും മനുഷ്യാവകാശത്തിനും ഉള്ള അവകാശം തിരിച്ചു നല്‍കുക എന്നതും അവിടങ്ങളിലെ കരിനിയമങ്ങള്‍ റദ്ദു ചെയ്യുക എന്നതുമാണ്‌. .“<<<<<

    സയ്യു,

    കാഷ്മീരിയുടെ പ്രധാന പ്രശം ഇന്‍ഡ്യന്‍ യൂണിയനില്‍ നിന്നും വേര്‍പെട്ട് ഒരു സ്വതന്ത്രരാജ്യം ആകുക എന്നതാണ്. ആ പ്രശ്നം ഒരിഡ്യക്കാരനും അംഗീകരിക്കാന്‍ ആകില്ല. അത് പാകിസ്താനികളുടെ ആവശ്യമാണ്. ഇന്‍ഡ്യയില്‍ ജീവിക്കുന്ന ചില പാകിസ്താനി ഇന്‍ഡ്യക്കാര്‍ ഇതിനെ പിന്താങ്ങാറുണ്ട്. പക്ഷെ അത് ഇന്‍ഡ്യക്കാരന്റെ അഭിപ്രയമായി ആരും എടുക്കില്ല.

    മലയാളിയായ സയ്യുവിനേപ്പോലെ ജീവിക്കാനുള്ള അവകാശം കാഷ്മീരിക്കും ഇന്‍ഡ്യന്‍ ഭരണ ഘടനയും ഇന്‍ഡ്യന്‍ സര്‍ക്കാരും ഉറപ്പു നല്‍കിയിട്ടുണ്ട്. പക്ഷെ ഇന്‍ഡ്യക്കാരേപ്പോലെ ജീവിക്കില്ല പാക്സിതാനിയേപ്പോലെ ഇന്‍ഡ്യയെ ശത്രുവായി കണ്ടേ ജീവിക്കു എന്നു വാശിപിടിച്ച് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളെയും ഇന്‍ഡ്യാക്കരെയു ആക്രമിക്കുന്നവരുടെ മനുഷ്യാവകാശം ചിലപ്പോള്‍ റദ്ദ് ചെയ്യേണ്ടി വരും. ചിലപ്പോള്‍ ഈ ഭീകരത അടിച്ചമര്‍ത്താന്‍ കരിനിയമങ്ങളും വേണ്ടി വരും. അത് വേണ്ടെങ്കില്‍ ആദ്യം ഇന്‍ഡ്യക്കാരന്‍ ഇന്‍ഡ്യക്കാരനേപ്പോലെ പെരുമാറുക. പാകിസ്താനിയേപ്പോലെ പെരുമാറുന്ന ഇന്‍ഡ്യക്കാര്‍ക്കെതിരെ കരിനിയമങ്ങള്‍ പ്രയോഗിക്കേണ്ടി വരും. അത് ഇഷ്ടമില്ലാത്തവര്‍ക്ക് പകിസ്താനിലേക്ക് പോകാം.

    ReplyDelete
  96. >>>>>കാശ്മീരിന് ഇന്ത്യന്‍ ഭരണഘടന ചരിത്രപരമായ കാരണങ്ങളാല്‍ ഉറപ്പു നല്‍കിയ പദവി തിരിച്ചു കൊടുക്കപ്പെടെണ്ടതും ആണ്.. <<<<

    സയ്യു,

    കാഷ്മീരിന്‌ ഇന്‍ഡ്യന്‍ ഭരണഘടന നല്‍കിയ പ്രത്യേക പദവി ഇന്നുമുണ്ട്. മറ്റ് ഇന്‍ഡ്യക്കാര്‍ക്കില്ലാത്ത പ്രത്യേക പദവി കൊടുക്കരുതെന്നാണ്, സംഘ പരിവാര്‍ ശഠിക്കുന്നത്.

    ReplyDelete
  97. >>>>>സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം 'മുസ്ലിം' എന്ന വാക്ക് തന്നെ ദേശവിരുദ്ധം ആയി ചിത്രീകരിക്കുന്നവര്‍ ആണ്.<<<<

    സയ്യു,

    കാഷ്മീരി മുസ്ലിം ഇന്‍ഡ്യയില്‍ നിന്നും വേര്‍പെട്ടു പോകാന്‍ ഇന്‍ഡ്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്നു. അതിനോട് ഭൂരിഭാഗം ഇന്‍ഡ്യന്‍ മുസ്ലിങ്ങളും മനസുകൊണ്ട് യോജിക്കുമെങ്കിലും, പരസ്യമായി മിക്കവരും അത് പറയാറില്ല. സയ്യുവിനേപ്പോലുള്ള മുസ്ലിങ്ങള്‍ അത് പരസ്യമായി പറയുന്നു.

    വിഘടന വാദികളോട് യോജിക്കുന്നത് ദേശ വിരുദ്ധം തന്നെയാണ്. മുസ്ലിം എന്ന വാക്ക് ദേശവിരുദ്ധമാകുന്നത് ഇങ്ങനെയാണ്. സയ്യു മുസ്ലിം ദേശ വിരുദ്ധനാണെന്ന് ഞാനും പറയും.

    ഇന്‍ഡ്യന്‍ നിയമങ്ങള്‍ അനുസരിച്ച് ഇന്‍ഡ്യയുടെ ഭാഗമായി ജീവിക്കാന്‍ കാഷ്മീരികളോട് പറയൂ. അത് ചെയ്യാതെ അവരുടെ ഭാഗത്ത് ചേരുകയാണെങ്കില്‍ ദേശ വിരുദ്ധന്‍ എന്ന് താങ്കളും മുദ്രകുത്തപ്പെടും.

    ReplyDelete
  98. "ലോകത്തുള്ള ഏതു മനുഷ്യന്റെയും നീതിയുടെ പ്രശ്നം പൊതുവായും ലോകത്തുള്ള ഏതു മുസ്ലിമിന്റെയും പ്രശ്നം പ്രത്യേകമായും എന്റെ പ്രശ്നം തന്നെ ആണ്. അത് സാര്‍വലൌകിക സാഹോദര്യത്തിന്റെ ഭാഗം ആണ്. കശ്മീരിയുടെയും ആസ്സാമിയുടെയും മറ്റും പ്രശ്നങ്ങള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന അര്‍ത്ഥത്തിലും എന്റെ പ്രശ്നമാണ്. അത് പറയാന്‍ അഭിമാനമേ ഉള്ളൂ..പക്ഷെ അത് ഹുമാനിസം പറയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്...????"

    = ഇങ്ങനെയൊരു പ്രസ്താവന നടത്തിയതിനാലാണോ കാലിയണ്ണന്‍ സയ്യുവിനെ ഇന്ത്യാ വിരുദ്ധനും പാകിസ്താന്‍ അനുകൂലിയും ആക്കുന്നത്. എനിക്കതില്‍ ഒട്ടും അല്‍ഭുതം തോന്നുന്നില്ല. കാരണം, ഒരു അറബി പദം കാലിയണ്ണന്‍ തെറ്റായി ഉച്ചരിച്ചപ്പോള്‍ ആലിക്കോയ അത് തിരുത്താന്‍ ശ്രമിച്ചതും അതിനോട് കാലിയണ്ണന്‍ പ്രതികരിച്ചതും മറക്കാറായിട്ടില്ല. ഇക്കാരണം ചൂണ്ടിക്കാണീച്ച് ആലിക്കോയ അറേബ്യയെ മാതൃ രാജ്യമായും അറബിയെ മാതൃ ഭാഷയായും കണക്കാക്കുന്നവനാണ്‌ എന്നും കാലിയണ്ണന്‍ വച്ച് കാച്ചിയിരുന്നുവല്ലോ. അപ്പോള്‍ ഒരാളെ ഇന്ത്യാ വിരുദ്ധനായി ചീത്രീകരിക്കാന്‍ താങ്കള്‍ക്ക് വലിയ കാരണമൊന്നും ആവശ്യമില്ലെന്ന് മനസ്സിലായി. അത്കൊണ്ട്, സയ്യൂ ഒട്ടും ഭയപ്പെടേണ്ട. ഇത് കാലിയണ്ണനെ ബാധിച്ച ഒരു രോഗമാണ്‌. ഇസ്‌ലാമോ ഫോബിയ എന്ന മാറാ രോഗം. (Phobia = an extreme fear of a particular thing or situation, especially one that cannot be reasonably explained.) ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കഴിവിന്റെ പരമാവധി ദ്രോഹിച്ചുകൊണ്ടിരിക്കുക എന്നതാണാതിന്റെ ലക്ഷണം. ദേശവിരുദ്ധനായി ചീത്രീകരിക്കുന്നതിനേക്കാള്‍ വലിയ ഒരു ദ്രോഹം, ഇക്കാലത്ത് ഇന്ത്യയിലിരുന്ന് ചെയ്യാന്‍ പറ്റുന്നതായി, മറ്റെന്തുണ്ട്?

    ഈ ദ്രോഹമൊക്കെ മുസ്‌ലിംകളോട് മാത്രമേ ഉള്ളു കെട്ടോ. അല്ല, അത്രയേ പാടുള്ളൂ. ഇതേ ദ്രോഹം എല്ലാവരോടും കാണിക്കാന്‍ തുടങ്ങിയാല്‍ കാലിയണ്ണന്‍ അകത്താകും; ഭ്രാന്താശുപത്രിയുടെ അകത്ത്. അത് കാലിയണ്ണനും അറീയാവുന്നതാണ്‌. ഇപ്പോള്‍ കാലിയണ്ണന്‍ പുറത്ത് കഴിയുന്നത് മുസ്‌ലിംകളെ മാത്രമേ ഉപദ്രവിക്കുന്നുള്ളു എന്ന കാരണത്താലാണ്‌. അതിനെ പ്രോല്‍സാഹിപ്പിക്കാന്‍ വലിയ ഒരു നിര വേറെയുമുണ്ട്. ഇതേ രോഗം ബാധിച്ചവര്‍ തന്നെ.

    # കാഷ്മീര്‍ പാകിസ്താനോട് ചേരണമെന്ന് ആഗ്രഹിക്കുന്നവരാണ്‌ ഇന്ത്യയിലെ മുസ്‌ലിം സംഘടനകളെന്ന് കാലിയണ്ണനോട് ആര്‌ പറഞ്ഞു?

    ReplyDelete
  99. >>>>>അപ്പോള്‍ ഒരാളെ ഇന്ത്യാ വിരുദ്ധനായി ചീത്രീകരിക്കാന്‍ താങ്കള്‍ക്ക് വലിയ കാരണമൊന്നും ആവശ്യമില്ലെന്ന് മനസ്സിലായി.<<<<

    സയ്യുവിനെ ഇന്‍ഡ്യവിരുദ്ധനായി ചിത്രീകരിച്ചത്, കാഷ്മീരി മുസ്ലിങ്ങളുടെ വിഭജന വാദത്തെ അനുകൂലിച്ചതുകൊണ്ടാണ്.

    താങ്കള്‍ അനുകൂലിച്ചാല്‍ താങ്കളെയും ഇന്‍ഡ്യാ വിരുദ്ധനെന്നു ചിത്രീകരിക്കും.

    ദേശവിരുദ്ധചിന്താഗതി മനസില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ വലിയ ഒരു ദ്രോഹം, ഇക്കാലത്ത് ഇന്ത്യയിലിരുന്ന് ചെയ്യാന്‍ പറ്റുന്നതായി, മറ്റെന്തുണ്ട്?

    കാഷ്മീര്‍ പാകിസ്താനോട് ചേരണമെന്ന് ആഗ്രഹിക്കുന്ന കഷ്മീരിലെ മുസ്ലിങ്ങളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കരുതുന്ന സയ്യുവിന്റെ നിലപാടിനെയാണ്, ഞാനിവിടെ വിമര്‍ശിച്ചത്. ‌ ഇന്ത്യയിലെ മുസ്‌ലിം സംഘടനകള്‍ അതേ നിലപാടെടുത്താല്‍ അവരെയും വിമര്‍ശിക്കും. ദേശവിരുദ്ധരെന്നും വിളിക്കും.

    ReplyDelete
  100. മുസ്ലിം ബ്ലോഗര്‍മാര്‍ പമ്പര വിഡ്ഢികളാണ്. ആര്‍ എസ് എസ്സുകാരനായ ഒരു കാളി ദാസനോട് 'ഞങ്ങള്‍ മുസ്ലിംകള്‍ ഭീകരര്‍ അല്ല' എന്ന് തെളിയിക്കാന്‍ നടക്കുന്നതാണ് തമാശ! "എന്താണ് സംഘ പരിവാരം? എന്തിനു വേണ്ടി അവര്‍ നില കൊള്ളുന്നു? എന്താണ് അവരുടെ രീതികള്‍?" എന്ന് ആദ്യം മനസ്സിലാക്കുക. അമര്‍ത്യ സെന്‍ എഴുതിയ ഒരു പുസ്തകം ഉണ്ട്. "The Argumentative Indian: Writings on Indian History, Culture and Identity" അത് കൂടെ വായിച്ചോളൂ.

    ReplyDelete
  101. കാളിദാസാ... പച്ചനുണ പറയരത്‌..

    കശ്മീരിന് ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന പദവി നലകണം എന്ന് പറഞ്ഞാല്‍ കാളിദാസന്‍ അതിങ്ങനെ ഒക്കെ വ്യാഖ്യാനിക്കും..
    ഞാനെന്തു ചെയ്യും..

    എന്തായാലും മുഖം മൂടി പുറത്തു വന്നിരിക്കുന്നു...!
    എന്നിട്ട് ഉളുപ്പില്ലാതെ കരിനിയമങ്ങളെ അനുകൂലിക്കുന്നു... പട്ടാളം കശേമീരിലെയും മനിപ്പൂരിലെയും പെണ്ണുങ്ങളെ ബലാല്‍സംഘം ചെയ്യുന്നതിനെ എതിര്കുന്നത് രാജ്യദ്രോഹം ആയിരിക്കും കാളിദാസനു...
    ഞങ്ങള്‍ക്കത് രാജ്യസ്നേഹം ആണ്... കാളിദാസന്‍ . കശേമീരിലെയും മനിപ്പൂരിലെയും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നം ഇതൊക്കെ തന്നെ ആണ്.. അത് പാകിസ്ഥാനില്‍ പോയി ചേരല്‍ ആണെന്ന് വ്യാഖ്യാനിക്കേണ്ടത് നിങ്ങള്‍ ആര്‍ എസ് എസ്സുകാരുടെയും നിങ്ങളുമായി ബന്ധമുള്ള ഐ എസ് ഐ യുടെയും താല്പര്യം ആണ്...

    ReplyDelete
  102. അവര്‍ണന്‍ ... നന്ദി...!
    അല്ലെങ്കിലും യുക്തിവാദി എന്ത് യുക്തിയുടെ പേരിലാണ് രണാത്മക ദേശീയതയെ ന്യായീകരിക്കേണ്ടത്...? അത് അവര്‍ പറയുന്ന ഹുമനിസം അല്ലല്ലോ..
    കശ്മീരിലെയും മനിപ്പൂരിലെയും ജനങ്ങളെ കൊന്നാലും പെണ്ണുങ്ങളെ ബലാസംഗം ചെയ്താലും ഒന്നും തകരാറില്ല അതൊക്കെ ദേശസ്നേഹം ആണത്രേ....!
    ബ്രിടീഷ് രാജിനെ ചെരുപ്പ് നക്കി ഇവരൊക്കെ നടന്നപ്പോള്‍ ഞങ്ങള്‍ 'മുസ്ലിം'കള്‍ തന്നെ ആയിരുന്നു ചോരയും നീരും ദാനം നല്‍കി രാജ്യത്തെ സ്വതന്ത്രമാക്കാന്‍ ശ്രമിച്ചത്‌...

    ഒന്ന് പോ കാളിദാസാ .. നിന്റെ സേര്‍ടിഫികറ്റ് എനിക്ക് വേണ്ട.... ഞാന്‍ എന്റെ കുടുംബത്തെയും സംസ്ഥാനത്തെയും സമുദായത്തെയും രാജ്യത്തെയും സ്നേഹിക്കുന്നു..
    പക്ഷേ ഞാന്‍ കുടുമ്പപക്ഷപാതിയോ പ്രാദേശികവാദിയോ വര്‍ഗീയവാദിയോ തീവ്രദേശീയവാദിയോ അല്ല..... ആവാന്‍ സാധ്യവുമല്ല..
    മനുഷ്യന്‍ വരച്ച ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും അതിര്‍ത്തികള്‍ക്ക് അപ്പുറത്ത് മനുഷ്യനെ സ്നേഹിക്കാന്‍ ഞങ്ങളുടെ പ്രവാചകന്‍ ഞങ്ങളെ പഠിപ്പിച്ചു... അത് താങ്ങള്‍ യുക്തിവാദി ആണെങ്കില്‍ മനസ്സിലാകുമായിരുന്നു.. പക്ഷേ ഫാസിസ്റ്റ് കാളകൂടം മനസ്സിലിട്ടാല്‍ അത് തിരിയില്ല..

    ReplyDelete
  103. Kalalidaasan: "കാഷ്മീര്‍ പാകിസ്താനോട് ചേരണമെന്ന് ആഗ്രഹിക്കുന്ന കഷ്മീരിലെ മുസ്ലിങ്ങളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കരുതുന്ന സയ്യുവിന്റെ നിലപാടിനെയാണ്, ഞാനിവിടെ വിമര്‍ശിച്ചത്. ‌ ഇന്ത്യയിലെ മുസ്‌ലിം സംഘടനകള്‍ അതേ നിലപാടെടുത്താല്‍ അവരെയും വിമര്‍ശിക്കും. ദേശവിരുദ്ധരെന്നും വിളിക്കും."

    = കാഷ്മീരിലെ മുഴുവന്‍ മുസ്‌ലിംകളും കാഷ്മീര്‍ പാകിസ്താനോട് ചേര്‍ക്കണമെന്ന് വാദിക്കുന്നവരാണോ? താങ്കളുടെ വാദം തെളിയിക്കുക.

    ഇതേ വാദം മുസ്‌ലിം സംഘടനകള്‍ ഉന്നയിക്കുന്നതിന്ന് മുമ്പ് തന്നെ കാളിദാസന്‍ വിമര്‍ശനം തുടങ്ങിയിട്ടുണ്ടല്ലോ.

    dooasis asked kaalidaasan:
    # കാഷ്മീര്‍ പാകിസ്താനോട് ചേരണമെന്ന് ആഗ്രഹിക്കുന്നവരാണ്‌ ഇന്ത്യയിലെ മുസ്‌ലിം സംഘടനകളെന്ന് കാലിയണ്ണനോട് ആര്‌ പറഞ്ഞു?

    ReplyDelete
  104. അവര്‍ണ്ണന്‍, മുസ്‌ലിം ബ്ലോഗര്‍മാര്‍ക്ക് ബുദ്ധിയുപദേശിക്കാന്‍ താല്‍പര്യമുണ്ടോ?

    ReplyDelete
  105. ശ്രീ കാളി ദാസന്‍, താങ്കള്‍ക്കൊരു മറുപടി ഇവിടെ വീശിയിട്ടുണ്ട്‌. ഒന്നു വന്നു കണ്ട്‌ വായിച്ച്‌ കൊള്ളാവുന്ന മറുപടി വല്ലതുമുണ്ടെങ്കില്‍ ഒന്നു പറഞ്ഞേച്ചു പോ. ഇനിയുമിങ്ങനെ മുസ്ളിമീങ്ങളെ പച്ചത്തെറി വിളിക്കേണ്ടതല്ലെ!


    http://kadalasupookkal.blogspot.com/2011/01/blog-post_27.html

    ReplyDelete
  106. ആലിക്കോയ

    മുസ്ലിങ്ങള്‍ അള്ളയെ അള്ളാ എന്നു വിളിക്കാറില്ല എന്നത് വാസ്തവമല്ല എന്നതിന്റെ ഒരു തെളിവുകൂടി. അല്ല രണ്ട് തെളിവുകള്‍ കൂടി. ഇവിടെ യുക്തിവാദിയേക്കുറിച്ചൊന്നും പറയുന്നില്ല. കേരള മുസ്ലിങ്ങളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു വിഷയം.

    http://www.youtube.com/watch?v=5Ezt4r0Hw9U


    ഒരു മുസല്യാര്‍ പറയുന്നു.

    അള്ളാക്ക് രണ്ടു കയ്യും വലതു ഭാഗത്താണെന്നു പറഞ്ഞ് ബുക്കിറക്കി.


    മറ്റേ മുസ്ല്യാര്‍ പറയുന്നു.

    മുജാഹിദുകള്‍ വിശ്വസിക്കുന്ന അള്ളാ

    ReplyDelete