മാലേഗാവ്, മക്ക മസ്ജിദ്, സംഝോതാ എക്സ്പ്രസ്, അജ്മീര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് നേരത്തെ പ്രചരിപ്പിക്കപ്പെട്ടത് പോലെ ചില മുസ്‌ലിംകളല്ലെന്നും താനുള്‍പ്പെടെയുള്ള കാവിപ്പടയാണെന്നും അസിമാനന്ദ കുറ്റസമ്മതം നടത്തിയപ്പോള്‍ അന്വേഷണോദ്യോഗസ്ഥന്‍മാര്‍ ചോദിക്കുകയാണ്: 'ഇങ്ങനെ കുറ്റം സമ്മതിച്ചാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് അറിയാമോ?'
'അതെ. എല്ലാം ആലോചിച്ചു തന്നെയാണ് ഞന്‍ കുറ്റമേല്‍ക്കുന്നത്. എനിക്ക് പ്രായശ്ചിത്തം ചെയ്യണം.' അയാള്‍ മറുപടി പറഞ്ഞു.
എന്നാല്‍ ഉദ്യോഗസ്ഥന്‍മാര്‍ തങ്ങളുടെ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 'കുറ്റമേല്‍ക്കാതിരിക്കുന്നതാണ് താങ്കള്‍ക്കും കാവിപ്പടയ്ക്കും നല്ലതെ'ന്ന സന്ദേശമായിരുന്നു അത്.
പാവം മുസ്‌ലിംകള്‍ പ്രതികളെന്ന നിലയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥന്‍മാരുടെ സമീപനം മറ്റൊന്നായിരുന്നു.
ഉദ്യോഗസ്ഥന്‍മാര്‍ അവരോട് ചോദിച്ചത് ഇങ്ങനെയായിരുന്നു: 'ഞങ്ങള്‍ പറയും പ്രകാരം കുറ്റമേറ്റു പറഞ്ഞില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതമെന്തായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?'
അവര്‍ മൌനം പാലിച്ചു.
ഉദ്യോഗസ്ഥന്‍മാര്‍ ആ പ്രത്യാഘാതം അവരെ ശരിക്കും അനുഭവിപ്പിച്ചു. അവസാനം ഇനിയും സഹിക്കാന്‍ വയ്യെന്ന ഘട്ടമെത്തിയപ്പോള്‍, ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞു കൊടുത്തതെല്ലാം, അവര്‍ ഏറ്റു പറഞ്ഞു. നിര്‍ദ്ദേശിച്ചേടത്തെല്ലാം ഒപ്പിട്ടു കൊടുത്തു.
ഇതാണ് പറഞ്ഞത്: ഭീകരതയ്ക്കും നിറമുണ്ട്. നല്ല ഭീകരത, ചീത്ത ഭീകരത എന്ന വേര്‍തിരിവുമുണ്ട്. ഭീകരതയെ നിറം നോക്കി വേര്‍തിരിക്കുന്നവരില്‍ കാവിപ്പട മാത്രമല്ല; ശുദ്ധ മതേതരവാദികളുമുണ്ട്. അതാണ് നമ്മെ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്ന കാര്യം.
----------
* ഭീകരതയുടെ ചരിത്രത്തില്‍, ഏറ്റവും കൂടുതല്‍ കൊല നടത്തിയ കൊടും ഭീകരന്‍ നമ്പര്‍ വണ്‍ ഹിറ്റ്ലറാണ്.
60 ലക്ഷം യഹൂദരെയാണ് അയാള്‍ ചാമ്പലാക്കിയത്.
പരോക്ഷമായി രണ്ടാം ലോക മഹായുദ്ധത്തിലെ 6 കോടി പേരുടെ കൊലയ്ക്കും ഹിറ്റ്ലര്‍ ഉത്തരവാദിയാണ്.
അദ്ദേഹം ഒരു മുസ്‌ലിമായിരുന്നില്ല; ക്രിസ്ത്യാനിയായിരുന്നു.
* രണ്ട് കോടി മനുഷ്യരെ കൊലപ്പെടുത്തിയ ജോസഫ് സ്റ്റാലിന്‍! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.
* ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയി മനുഷ്യരെ കൊലപ്പെടുത്തിയ മാവോ സേതുങ്! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.
ഒരു അമിത മതേതരവാദിയുമായി നടക്കുന്ന ചര്‍ച്ചക്കിടയില്‍ മേല്‍ പറഞ്ഞത് പോലുള്ള ചില വസ്തുതകള്‍ നിങ്ങള്‍ ചൂണ്ടിക്കാണിച്ചെന്നിരിക്കട്ടെ; ഉടനെ വരും മറുപടി: 'അങ്ങനെ ചിലര്‍ കോടികളെയോ ലക്ഷങ്ങളെയോ കൊന്നിട്ടുണ്ടാകാം. പക്ഷെ, അതൊന്നും ഖുര്‍ആന്‍ 'പോലുള്ള' ഒരു വേദത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചുകൊണ്ടല്ലല്ലോ. മറ്റുള്ള സകല ഭീകരന്‍മാരില്‍ നിന്നും മുസ്‌ലിം ഭീകരന്‍മാരെ വ്യതിരിക്തരാക്കുന്നതും ഇത് തന്നെയാണ്.'
അത്കൊണ്ട് എണ്ണത്തിലും വണ്ണത്തിലും കുറവായാലും മുസ്‌ലിം ഭീകരരുടെ ഭീകരത മാത്രമാണ് ആക്ഷേപാര്‍ഹമായിട്ടുള്ളത്.
----------
'ഖുര്‍ആന്‍ 'പോലുള്ള' ഒരു വേദമാണല്ലോ ബൈബിള്‍. അതില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണല്ലോ ബുഷ് ഇറാഖ് ആക്രമിച്ചത്.'
'ഇതെല്ലാം മുസ്‌ലിം ഭീകരന്‍മാര്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വേണ്ടി പറയുന്ന കള്ളങ്ങള്‍ മാത്രമാണ്.'
'അത് പറയേണ്ടത് ബുഷ് അല്ലേ? അയാള്‍ പറയട്ടെ:
1. ജോര്‍ജ്ജ് ബുഷ് ഇറാഖിനോട് യുദ്ധം ചെയ്തപ്പോള്‍ പറഞ്ഞത് ഇത് ചെയ്യാന്‍ തന്നെ ദൈവം നിശ്ചയിച്ചിരിക്കുന്നു എന്നായിരുന്നു. (അയാളുടെ ദൈവം യേശുവാണ്.)
2. ഇത് കുരിശുയുദ്ധത്തിന്റെ തുടര്‍ച്ചയാണെന്നും പ്രഖ്യാപിച്ചിരുന്നു.
3. അവിടെ ബോംബ് വര്‍ഷം നടാന്നയുടനെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദ്യം ഭക്ഷണം വിതരണം ചെയ്തു; പിന്നെ ബൈബിള്‍ ലഘു ലേഖകളും. യുദ്ധത്തിന് പോകുമ്പോള്‍ തന്നെ എല്ലാം കൈയില്‍ കരുതിയാണ് പോയത്.
# അപ്പോള്‍ ജോര്‍ജ്ജ് ബുഷ് നടത്തിയത് മതയുദ്ധം തന്നെയല്ലേ?
# പ്രചോദനം ബൈബിളല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?
-----------
ഇതൊന്നും നമ്മുടെ നാട്ടിലെ അമിതമതേതരവാദിയുടെ മരത്തലയ്ക്കകത്ത് കയറുകയില്ല. അയാള്‍ പിന്നെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാത്രം ഭീകരതയുടെ പേരില്‍ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍ ഓടി നടക്കുന്ന അമേരിക്ക ഇവര്‍ക്കിപ്പോള്‍ രക്ഷകനാണ്. കാരണം അമേരിക്ക ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായ പോരാട്ടമാണിപ്പോള്‍ മുഖ്യമായും നടത്തുന്നത്. ഇസ്രയേലിലെ സയനിസ്റ്റുകളും മൊസാദും ഇന്ത്യയിലെ ഫാഷിസ്റ്റുകളും ഇവര്‍ക്കിപ്പോള്‍ ഇഷ്ടതാരങ്ങളാണ്. ഇവരുടെയും മുഖ്യ ശത്രു ഇസ്‌ലാമും മുസ്‌ലിംകളുമാണ്. അത്കൊണ്ട് അമിതമതേതരവാദികളും ആ പക്ഷത്ത് നിലയുറപ്പിക്കുന്നു. അഥവാ അവര്‍ ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയുന്നില്ല. മുസ്‌ലിംകളുടെ രാജ്യസ്നേഹത്തെയും ദേശക്കൂറിനെയും ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും ഇക്കൂട്ടരാണ്. നേര്‍ക്ക് നേരെയുള്ള ആക്രമണത്തേക്കാള്‍ ഇങ്ങനെ ചിലരെ വിലക്കെടുക്കുന്നതാണ് നല്ലതെന്ന് യാങ്കി-സയനിസ്റ്റ്-കാവി കൂട്ടുകെട്ട് മനസ്സിലാക്കിയിട്ടുണ്ടാകും.
------
ഒരു മിനിക്കഥ ഞാനോര്‍ക്കുന്നു. എഴുതിയതാരാണെന്ന് ഓര്‍മ്മയില്ല.
ഒന്നാമന്‍ തന്റെ ആത്മാര്‍ത്ഥത രണ്ടാമനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. രണ്ടാമനാകട്ടെ അതൊട്ടും വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല. അവസാനം ഒന്നാമന്‍ സ്വന്തം നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് രണ്ടാമന്ന് നല്‍കി.
അയാളത് കൈനീട്ടി വാങ്ങി.
എന്നിട്ട് നിലത്തിട്ട് ചവിട്ടിയരച്ച് കളഞ്ഞു.
ഒന്നാമന്‍: അത് നശിപ്പിക്കരുത്. എന്റെ ഹൃദയമാണത്.
രണ്ടാമന്‍: നിന്റെ ഹൃദയം! വെറും ഒരു ചെമ്പത്തിപ്പൂവ് നല്‍കി എന്നെ പറ്റിക്കാന്‍ നോക്കുന്നോ?
കെ.കെ. ആലിക്കോയ
അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?
-കാവിപ്പട ഹിന്ദുമതത്തിന്റെയോ പ്രഖ്യാപിത മുസ്‌ലിം ഭീകരന്മാര്‍ ഇസ്‌ലാമിന്റെയോ ബുഷ് ക്രിസ്തീയതയുടെയോ പ്രതീകമോ പ്രതിനിധിയോ അല്ല.
ReplyDelete-അസിമാനന്ദയുടെ കുറ്റസമ്മതമൊഴിക്കു പിന്നില്‍ ഏത് തീവ്രവംശീയതയ്യെയും നിലമ്പരിശാക്കുന്ന വിട്ടുവീഴ്ചയും മാപ്പു നല്‍കലും സ്നേഹവുമുണ്ട്. കലീം എന്ന ആ ചെറുപ്പക്കാരനില്‍ ഞാന്‍ ഖുര്‍ആന്റെ ആത്മീയത കാണുന്നു.
-അസിമാനന്ദയുടെ പൂര്‍വ്വജീവിതത്തെ നിയന്ത്രിച്ചത് വേദമല്ല. വിചാരധാരായാണ്. എന്റെ അനുഭവത്തില്‍ മുസ്സോലിനിയുടെ the doctrine of fascismത്തിന്റെ വിപുലീകരണവും ഇന്ത്യന്‍ വെര്‍ഷനുമാണ് ഗോല്‍വല്‍ക്കറുടെ ക്ഷുദ്രചിന്തകള്‍.
-അസിമാനന്ദ കുറ്റസമ്മതം നടത്തി എന്നത് മുസ്‌ലിം ഭീകരത എന്നത് പൂര്‍ണ്ണമായും കെട്ടുകഥയാണെന്നതിന് തെളിവല്ല. അമാനവികവും നീതീകരിക്കാനാവാത്തതുമായ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍പ്പോലും, അതിന്റെയൊരു തെളിവാണല്ലോ തൊടുപുഴ സംഭവം? നിര്‍ല്ലജ്ജം ഇതിനെ ന്യായീകരിക്കുന്ന ‘പണ്ഡിതന്മാര്‍’ പോലുമുണ്ടല്ലോ..?
ReplyDelete-നമ്മുടെ നാട്ടില്‍ ഇരട്ടനീതിയും വിഭാഗീയതയ്ക്ക് വളം വെക്കുന്ന നേതാക്കന്മാരുമുണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. ഭ്രാന്തു പിടിച്ച ചില ‘പത്ര സ്വാമിമാര്‍’ വേറെയും. എന്നാല്‍ വൈകാരികമായ ഒരു പ്രതികരണവും പ്രശ്നപരിഹാരത്തിന് സഹായകമല്ല.
-ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങള്‍ 1984-ലെ ഡല്‍ഹി കൂട്ടക്കൊലയും 2002-ലെ ഗുജറാത്ത് വംശഹത്യയുമാണ്. രണ്ടിനും നേതൃത്വം നല്‍കിയത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടികളാകുന്നു. ഭീകരപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് ജനാധിപത്യപരമായിത്തന്നെ അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, മനുഷ്യസ്നേഹത്തിലൂന്നി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍. മതത്തിന്റെ യഥാര്‍ത്ഥ അന്ത:സത്തയിലൂന്നി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍.
sh@do/F/luv
ReplyDeleteവളരെ പക്വതയോട് കൂടിയുള്ള ഒരു കമന്റാണ് താങ്കള്‍ എഴുതിയത്. മുസ്‌ലിംകളില്‍ ഭീകരത ഇല്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് നടക്കുന്ന പ്രചരണം മറ്റൊന്നാണ്:
1. സമുദായം മൊത്തം, ഒന്നുകില്‍ ഭീകരന്മാരാണ്; അല്ലെങ്കില്‍ ഭീകരതയെ അനുകൂലിക്കുന്നവരാണ്.
2. മുസ്‌ലിം സമുദായത്തില്‍ മാത്രമേ ഭീകരന്മാരുള്ളൂ. അല്ലെങ്കില്‍ ആ ഭീകരതയെ മാത്രമേ ഭയപ്പെടേണ്ടതുള്ളു.
ഈ ശൈലിയിലുള്ള പ്രചാരണത്തെയാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്.
അക്രമത്തെ അക്രമം കൊണ്ടല്ല; ക്ഷമയും സഹനവും കൊണ്ടാണ് നേരിടേണ്ടത്. അതിന്റെ വിജയമണ് അബ്ദുല്‍ കലീമിലൂടെ നാം കണ്ടത്. അസിമാനന്ദയെന്ന കാവി ഭീകരനോട് അയാള്‍ക്ക് വെറുപ്പും വിദ്വേഷവും കാണിക്കാമായിരുന്നു. പക്ഷെ, ആ വെറുപ്പിനും വിദ്വേഷത്തിനും 'ശത്രു'വില്‍ കൂടുതല്‍ ശത്രുതയുളവാക്കാന്‍ മാത്രമല്ലേ കഴിയുകയുള്ളു? അവിടെയാണ് കലീമിലൂടെ പ്രകടമായ ഖുര്‍ആനിന്റെ ആത്മീയതയുടെ വിജയമെന്ന താങ്കളുടെ പ്രയോഗം തിളങ്ങി നില്‍ക്കുന്നത്. നന്ദി.
ഒരു മുസ്‌ലിം തീവ്രവാദ സംഘടനയാണ് ചെയ്തതെന്ന് ഉറപ്പുള്ള ചില കൈവെട്ടും തലവെട്ടുമൊക്കെ ഈയടുത്ത കാലത്ത് കേരളത്തില്‍ സംഭവിച്ചുവല്ലോ. ഈ അക്രമങ്ങള്‍ കൊണ്ട് സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല. ദോശമാകട്ടെ ഏറെ സംഭവിച്ചിട്ടുമുണ്ട്.
ReplyDeleteസമുദായത്തിലെ എല്ലാ അംഗങ്ങളും ഭീകരന്‍മാരോ ഭീകരതയെ സപ്പോര്‍ട്ട് ചെയ്യുന്നവരോ ആണെന്നും, ഏറ്റവും ചുരുങ്ങിയത് ഭീകരതയോട് വിരോധമില്ലാത്തവരെങ്കിലുമാണെന്ന് വാദിക്കന്‍ മുസ്‌ലിം വിരോധികള്‍ക്ക് അവസരമൊരുക്കിക്കൊടുത്തുവെന്നതാണ് ഇതിന്റെ അനന്തര ഫലം. നിഷ്പക്ഷമതികള്‍ പോലും കേരളത്തിലെ മുസ്‌ലിംകളില്‍ വളര്‍ന്ന് വരുന്ന ഭീകരതയെ പേടിക്കാനുമിടയായി. അതാണവരുടെ ഏറ്റവും വലിയ സംഭാവന!
മേല്‍ സൂചിപ്പിക്കപ്പെട്ട കലീമിന്റെ വശ്യമായ പെരുമാറ്റത്തിന്റെ സ്വാധിനത്താല്‍ കുറ്റമേറ്റു പറഞ്ഞ അസിമാനന്ദയുടെ ഉദാഹരണം മുമ്പില്‍ വെച്ച് നോക്കുമ്പോള്‍ ക്ഷമയും സഹനവും തന്നെയാണ് നല്ലതെന്നും അത് ദൌര്‍ബല്യമല്ല ശക്തിയാണെന്നുമാണ് ബോദ്ധ്യം വരുന്നത്. തിന്‍മയെ ഏറ്റവും നല്ലത് കൊണ്ട് പ്രതിരോധിക്കണമെന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചത് എത്ര അര്‍ത്ഥവത്താണെന്ന് ആലോചിച്ചു നോക്കാന്‍ പറ്റിയ സന്ദര്‍ഭമാണിത്.
ക്രിസ്തുമതവും ആയി ബന്ധപ്പെട്ട ഒരു പോസ്റ്റ്.
ReplyDeleteക്രൂശീകരണം നടന്നതെപ്പോള് - മാര്‍കോസും യോഹന്നാനും ഒരു താരതമ്യം