Followers

Sunday, October 24, 2010

വിധി വിശ്വാസം

വിധി വിശ്വാസം -ഖദ്‌റിലുള്ള വിശ്വാസം- എന്നും ആളുകളെ കുഴക്കിയിട്ടുണ്ട്. മത വിജ്ഞാനം കുറഞ്ഞ സാധാരണക്കാരെ മാത്രമല്ല; ചില പണ്ഡിതന്‍മാരെ പോലും അത് പ്രയാസപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഇത് പോലുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ സൌകര്യം കുറവായിരിക്കും. സമഗ്രമായ ഒരു കാഴ്ചപ്പട് രൂപപ്പെടുത്താനുള്ള ക്ഷമ കാണിക്കാത്തതാണ്‌ പണ്ഡിതന്മാരുടെ കുറ്റം.

വിവരം കുറഞ്ഞ ആളുകള്‍ വൈരുദ്ധ്യം നിറഞ്ഞ ഒരു വിശ്വാസമാണിതെന്ന് കരുതുന്നു. സാധാരണക്കാര്‍ക്ക് എളുപ്പം വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ അവരെ വഴിതെറ്റിക്കാന്‍ വേണ്ടി ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ ഇതില്‍ കയറിപ്പിടിക്കാറുണ്ട്.
മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതേ സമയം ആളുകളെ സന്മാര്‍ഗ്ഗത്തിലാക്കുന്നതും ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നതും അല്ലാഹുവാണെന്നും ഖുര്‍ആനിലുണ്ട്. ഇത് വൈരുദ്ധ്യമല്ലേ എന്നാണ്‌ വിമര്‍ശകരുടെ ചോദ്യം.

എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹുവണെന്നും ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. പിന്നെ എവിടെയാണ്‌ മനുഷ്യന്ന് സ്വാതന്ത്ര്യം അവശേഷിക്കുക എന്നും അവര്‍ ചോദിക്കുന്നു. ആരാണ്‌ സ്വര്‍ഗ്ഗത്തിലെന്നും നരകത്തിലെന്നും അലാഹു നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണല്ലോ ഇസ്‌ലാമിന്റെ വിശ്വാസം. ആ 'വിധിക്ക്' മാറ്റം വരില്ലെന്നും പറയുന്നു. അപ്പോള്‍ ചിലരെ സ്വര്‍ഗ്ഗത്തിലും മറ്റു ചിലരെ നരകത്തിലും ഇടാന്‍ മുന്‍കൂട്ടി തന്നെ തീരുമാനിച്ച അല്ലാഹു കാരുണ്യവാനാകുന്നതെങ്ങനെ എന്നാണ്‌ മറ്റൊരു ചോദ്യം.
അല്ലാഹുവിന്റെ ഗ്രന്‍ഥമായ വിശുദ്ധ ഖുര്‍ആന്‍ വൈരുദ്ധ്യങ്ങളില്‍ നിന്ന് മുക്ത്മാണെന്ന് അത് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്; മാത്രമല്ല, വൈരുദ്ധ്യമില്ലായ്‌മ അത് ദൈവികമാണെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഖുര്‍ആന്‍ വ്യഖ്യാതാക്കളുടെയും മതപണ്ഡിതന്മാരുടെയും വ്യാഖ്യാന മിടുക്ക് കൊണ്ട് വൈരുദ്ധ്യം ചെത്തി മിനുക്കി ഇല്ലാതാക്കുകയാണെന്നാണ്‌ വിമര്‍ശകന്മാരുടെ ആക്ഷേപം. പിശാച് ദൈവത്തിന്റെ സൃഷ്ടി അല്ലെന്നോ അവന്‍ ദൈവത്തിന്റെ തുല്യനായ എതിരാളിയാണെനോ ഇസ്‌ലാം സിദ്ധാന്തിക്കുന്നില്ല. പിശാചിന്ന് മുമ്പില്‍ ദൈവം തോറ്റുപോയെന്ന കാഴ്ചപ്പാടും ഇസ്‌ലാമിനില്ല. അതേ സമയം അല്ലാഹു അവന്നനുവദിച്ച പരിധിയില്‍ നിന്ന് കൊണ്ട് തന്റെ ദുഷ്‌കൃത്യം ചെയ്യാന്‍ പിശാചിന്ന് കഴിയും. മനുഷ്യന്ന് ദുര്‍ബോധനം നല്‍കി അവനെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണ്‌ പിശാച് ചെയ്യുക. അതാകട്ടെ അല്ലാഹുവിന്റെ അധികാരത്തിലുള്ള കടന്നു കയറ്റമല്ല; അവന്‍ അനുവദിച്ചതനുസരിച്ച് സംഭവിക്കുന്നതാണ്‌.

മനുഷ്യനെ വഴിതെറ്റിക്കാന്‍ ശ്രമിക്കാനുള്ള അവസരം പിശാചിന്ന് നല്‍കിയ അല്ലാഹു മനുഷ്യന്‍ നരകത്തില്‍ പോകുന്നത് തടയാതിരുന്നത് ക്രൂരതയല്ലേ എന്നണ്‌ മറ്റൊരു ചോദ്യം. ഇത് തടയാന്‍ അല്ലഹു ഒരുക്കിവച്ച മഹാസംരംഭങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്, ആ സംവിധാനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാത്തവര്‍ക്ക്, അങ്ങനെ തോന്നും; അത് അവരുടെ തന്നെ കുറ്റം കാരണമായാണ്‌; അവര്‍ തിരിച്ചറിയുന്നില്ലെങ്കിലും.

പിശാചിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാനോ നശിപ്പിക്കാനോ അല്ലാഹുവിന്ന് കഴിയാതെ പോകുന്നു എന്ന ഒരാക്ഷേപം അല്ലാഹുവിനെ കുറിച്ച് ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഇത് പറയുപോള്‍ അല്ലാഹുവിന്റെ സൃഷ്ടിതന്നെയാണ്‌ പിശാച് എന്ന കാര്യം ഇവര്‍ മറന്നു പോകുന്നു; സ്വന്തം സൃഷ്ടിയെ നിയന്ത്രിക്കണമെന്നോ നശിപ്പിക്കാമെന്നോ ഉദ്ദേശിച്ചാല്‍ ദൈവത്തിന്ന് കഴിയില്ലെന്നോ? വിശ്വാസികളോട് തര്‍ക്കിക്കാന്‍ മാത്രമെങ്കിലും ദൈവ ശാസ്ത്രം പഠിക്കാന്‍ ഇവര്‍ ശ്രമിക്കാത്തതെന്താണ്‌?

വിമര്‍ശകര്‍ പറയുന്നു: " അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗ്ഗത്തിലാകുമായിരുന്നു എന്നു (ഖുര്‍ആന്‍) പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല. "

ഈ ആരോപണം ശരിയല്ല; കാരണം, അല്ലാഹു മനുഷ്യനെ ഇച്ഛാസ്വാതന്ത്ര്യം നല്‍കി സര്‍ഷ്ടിച്ചത് അവനെ പരീക്ഷണ വിധേയനാക്കാനാണ്‌. അല്ലാഹു എല്ലാവരെയും നേര്‍മാര്‍ഗ്ഗത്തിലാക്കിയാല്‍
പിന്നെ എങ്ങനെയാണ്‌ പരീക്ഷണം നടക്കുക? അപ്പോള്‍ അല്ലാഹു ആരെയും നേര്‍മര്‍ഗ്ഗത്തിലാക്കാന്‍ പാടില്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അവന്റെ ഉത്തരവാദിത്തബോധത്തിന്റെയും താല്‍പര്യമതാണ്‌.

വിമര്‍ശകര്‍ പറയുന്നു: "എല്ലാവരും നന്മയുള്ളവരാകണമെന്ന് അല്ലാഹു ആഗ്രഹിച്ചിട്ടില്ല. ഭൂരിഭാഗം പേരും വഴി പിഴപ്പിക്കപ്പെട്ട് നരകത്തില്‍ വീഴണം എന്നേ ദൈവം ആഗ്രഹിച്ചിട്ടുള്ളു."

ഇതും ശരിയല്ല; കാരണം, എല്ലാ മനുഷ്യര്‍ക്കും ഇച്ഛാ സ്വാതന്ത്ര്യം നല്‍കണമെന്നും ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കണമെന്നുമാണ്‌ ദൈവം ഇച്ഛിച്ചത്. ആരെങ്കിലും നരകത്തിലേക്കുള്ള വഴി തെരഞ്ഞെടുത്താല്‍ അല്ലാഹു അവനെ തടയുകയില്ല; മാത്രമല്ല ആ വഴിക്ക് അവനെ നയിക്കുകയും ചെയ്യും. അതേ പോലെ തന്നെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കുന്നവനെ ആ വഴിക്കും നയിക്കും.

ഒരു വിമര്‍ശകന്‍ പറയുന്നു: "ഞാന്‍ 17 വയസ്സുള്ളപ്പോള്‍ ഖുര്‍ ആന്‍ പരിഭാഷ വായിക്കുമെന്നും അതോടെ എന്റെ മതവിശ്വാസം പമ്പ കടക്കുമെന്നും പിന്നീട് ഞാന്‍ നാടാകെ നടന്നു മതവിരുദ്ധപ്രചാരണം നടത്തുമെന്നും അല്ലാഹുവിനു നേരത്തേ അറിയുക മാത്രമല്ല, അല്ലാഹു തന്നെ തന്റെ ഇച്ഛയാല്‍ അപ്രകാരം തീരുമാനിച്ച് അതു രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യമല്ല."

ഈ ആരോപണവും പരമാബദ്ധമാണ്‌. ഓരോ മനുഷ്യനും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എത്തിചേരുകയെന്ന കര്യം അല്ലാഹു നേരത്തെ ഒരു ഗ്രന്‍ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. എന്ന് വച്ചാല്‍, അല്ലാഹു അങ്ങനെ തീരുമാനിച്ചുവെന്നല്ല. മറിച്ച് ഓരോരുത്തര്‍ക്കും നല്‍കുന്ന സ്വാതന്ത്ര്യം അവര്‍ എങ്ങനെ വിനിയോഗിക്കുമെന്ന് അല്ലാഹുവിന്ന് മുന്‍കൂട്ടി അറിയാം. ആ അറിവനുസരിച്ചാണ്‌ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ഇന്നവന്‍ നേര്‍മാര്‍ഗ്ഗത്തില്‍ ഇന്നവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ എന്ന് അല്ലാഹു തീരുമാനിക്കുന്നില്ല. ഉണ്ടെന്ന് അല്ലാഹു പറഞ്ഞിട്ടില്ല.

വിധിവിശ്വാസത്തിന്റെ യാഥര്‍ത്ഥ്യമെന്താണെന്ന് നമുക്ക് നോക്കാം. താഴെ പറയുന്നവ ശ്രദ്ധിക്കുക:

1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്.
3. ഓരോ കാര്യത്തിലും രണ്ടിന്റെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം. അതനുസരിച്ചാണ്‌ അവന്‍ വിധി കല്‍പ്പിക്കുക.
4. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌. അഥവാ ദൈവേച്ഛയനുസരിച്ചാണ്‌ മനുഷ്യേച്ഛ നടപ്പില്‍ വരുന്നത്.
5. സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും.
6. രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.
7. മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും.
8. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിലാക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്‌.
9. മനുഷ്യ കഴിവിന്നതീതമായതോ അവന്റെ നിയന്ത്രണത്തിലില്ലാത്തതോ ആയ ഒന്നിന്റെയും ഉത്തരവാദിത്തം അല്ലഹു മനുഷ്യനെ ഏല്‍പ്പിച്ചിട്ടില്ല.
10. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
11. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
12. പിശാചിനെ സംബന്ധിച്ച്, പ്രവാചകന്‍മാരിലൂടെയും വേദങ്ങളിലൂടെയും അല്ലാഹു നേരത്തെ തന്നെ മനുഷ്യന്ന് താക്കീത് നല്‍കിയിട്ടുണ്ട്.
13. അത്കൊണ്ട് പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
14. നന്മയാകട്ടെ തിന്മയാകട്ടെ തന്റെ തെരഞ്ഞെടുപ്പിന്‌ മനുഷ്യനാണ്‌ ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല.
15. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
16. പ്രപഞ്ചത്തില്‍ അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
17. ഓരോ വ്യക്തിയും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എവിടെയാണെത്തിച്ചേരുകയെന്ന കാര്യവും ഈ രേഖയിലുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അല്ലാഹു സ്വയം തീരുമാനമെടുക്കുന്നില്ല.
18. ഓരോരുത്തരും അവരവരുടെ ഇച്ഛാ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുമെന്നതിനെ സംബന്ധിച്ചുള്ള തന്റെ അറിവനുസരിച്ച് ആര്‌ സ്വര്‍ഗ്ഗത്തില്‍ ആര്‌ നരകത്തില്‍ എന്ന് രേഖപ്പെടുത്തുകയാണ്‌ അല്ലാഹു ചെയ്തിട്ടുള്ളത്.

ഇവിടെ ചൂണ്ടിക്കാണിച്ച ഈ വസ്തുതകള്‍ ചര്‍ച്ചാ വിധേയമാകേണ്ടതുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഇവിടെ ഉദ്ധരിച്ചിട്ടില്ല. അവ ചര്‍ച്ചയ്ക്കിടയില്‍ ആകാമെന്ന് വിചാരിക്കുകയാണ്‌. വിധി വിശ്വസത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ താങ്കള്‍ക്ക് പറയാനുള്ളവ കേള്‍ക്കാനും വിലയിരുത്താനും അറിഞ്ഞുകൂടാത്തവ പഠിക്കാനും എനിക്ക് താല്‍പര്യമുണ്ട്.



130 comments:

  1. വൈരുദ്ധ്യമില്ലായ്മ ദൈവികമാണെന്നതിന്റെ തെളിവാണെങ്കില്‍, ഒന്നാം ക്ലാസിലെ പഠപുസ്തകത്തില്‍ വൈരുദ്ധ്യമൊന്നുമില്ലെന്നത് അത് ദൈവികമാണെന്നതിന്റെ തെളിവാണോ എന്നാണ്‌ വിമര്‍ശകരുടെ പരിഹാസച്ചോദ്യം. 23 വര്‍ഷം കൊണ്ട് പല സന്ദര്‍ഭങ്ങളിലായി- വിശ്വാസം, ദൈവശാസ്ത്രം, ആരാധനകള്‍, അനുഷ്ഠാനങ്ങള്‍, കുടുംബ ജീവിതം, സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം, യുദ്ധം, സമാധാനം, ഭരണം, കോടതി, മരണം, ഖബ്‌ര്‍, പരലോകം, സ്വര്‍ഗ്ഗം, നരകം എന്നിങ്ങനെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഒരു കൃതി രചിക്കുന്നത് ആ കാലത്ത് ജീവിച്ചിരുന്ന ഒരു മനുഷ്യനായിരുന്നുവെങ്കില്‍ അതില്‍ വൈരുദ്ധ്യമുണ്ടാകുമായിരുന്നു എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്. അല്ലാതെ വൈരുദ്ധ്യമില്ലാത്തതെല്ലാം ദൈവികമാണെന്ന് അത് പറഞ്ഞിട്ടില്ല. പരിഹാസികള്‍ക്ക് വചനവും പൊരുളും തമ്മിലുള്ള ബന്ധം അന്വേഷിക്കേണ്ടതില്ലല്ലോ; അങ്ങനെ ചെയ്താല്‍ പിന്നെ പരിഹസിക്കാന്‍ വകുപ്പ്പില്ലാതെ പോകുമല്ലോ.

    ReplyDelete
  2. ദൈവേച്ഛയും മനുഷ്യേച്ഛയും

    ഖുര്‍ആന്‍ പറയുന്നു: " (നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.`124 അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: `നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.` ഇനിയും പറയുക: `(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.`125 (6/148)

    ഈ സൂക്തത്തിന്ന് മൌദൂദി എഴുതിയ രണ്ട് വ്യാഖ്യാനക്കുറിപ്പുകള്‍ (124, 125) കൂടി കണുക:

    124. തങ്ങളുടെ അബദ്ധചെയ്തികള്‍ ന്യായീകരിക്കുവാന്‍ വേണ്ടി എക്കാലത്തും കുറ്റവാളികളും കേഡികളും ഉന്നയിക്കാറുള്ള ഒരൊഴികഴിവാണിത്: ഞങ്ങള്‍ ബഹുദൈവത്വം സ്വീകരിക്കുകയും ചില വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതു ദൈവത്തിന്റെ വേണ്ടുകയോടെയാണ്. അല്ലാഹു ഇഛിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളില്‍നിന്ന് ഇത്തരം പ്രവൃത്തികള്‍ എങ്ങനെ ഉണ്ടാവും? അപ്പോള്‍ പടച്ചവന്റെ വേണ്ടുകയായതുകൊണ്ടു ഇതൊന്നും ഒരു തെറ്റല്ല; കുറ്റവുമല്ല. അഥവാ വല്ല കുറ്റവുമുണ്ടെങ്കില്‍ അതു ഞങ്ങളുടെതല്ല, അവന്റെതാണ്. ഞങ്ങള്‍ എന്തൊന്നു ചെയ്തുവോ അതു ദൈവം ചെയ്യിച്ചതാണ്. മറ്റൊന്നു ചെയ്യുക ഞങ്ങളുടെ കഴിവിന്നതീതമായിരുന്നു.
    (തുടരും) (125 ആം വ്യാഖ്യാനക്കുറിപ്പ് അടുത്ത കമന്റില്‍)

    ReplyDelete
  3. 125. പ്രസ്തുത ഒഴികഴിവിന്നുള്ള പൂര്‍ണ്ണമായ മറുപടിയത്രെ ഇത്. ഈ വിശകലനത്തില്‍ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്. ഒന്നാമതായി അല്ലാഹു പറഞ്ഞു: സ്വന്തം തെറ്റുകുറ്റങ്ങള്‍ക്ക് പടച്ചവന്റെ വേണ്ടുകയെന്നു ഒഴികഴിവ് പറയുന്നതും ശരിയായ മാര്‍ഗനിര്‍ദേശം സ്വീകരിക്കാതിരിക്കുന്നതും പണ്ടുമുതല്‍ക്കേ കുറ്റവാളികള്‍ സ്വീകരിച്ചുപോന്ന ഒരടവാണ്. അതിന്റെ പരിണാമമോ നാശവും. സത്യത്തിന്നെതിരായി ജീവിച്ചതിന്റെ ദുഷ്ഫലം അവരനുഭവിക്കുക തന്നെ ചെയ്തു. രണ്ടാമതായി, അല്ലാഹു പറഞ്ഞു: ഒഴികഴിവിനായി നിങ്ങളുന്നയിക്കുന്ന ഈ ന്യായം ശരിയായ ജ്ഞാനത്തെ ആധാരമാക്കിയുള്ളതല്ല. വെറും ഊഹവും അനുമാനവും മാത്രമാണ്. അല്ലാഹുവിന്റെ വേണ്ടുകയെന്നൊരു പ്രയോഗം നിങ്ങള്‍ എവിടെനിന്നോ കേട്ടു. അതിന്മേല്‍ അനുമാനങ്ങളുടെ ഒരു കോട്ട കെട്ടിപ്പടുക്കുകയും ചെയ്തു. മനുഷ്യനെ സംബന്ധിച്ചിടത്തോളം യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ വേണ്ടുക എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയതേയില്ല. ദൈവേഛയെ നിങ്ങള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്. ഒരുത്തന്‍ അല്ലാഹുവിന്റെ വേണ്ടുകയോടെ മോഷണം നടത്തുന്നുവെങ്കില്‍ മോഷ്ടാവ് കുറ്റക്കാരനല്ല. കാരണം, ദൈവേഛക്ക് വിധേയമാണ് അവനത് ചെയ്തിരിക്കുന്നത്. വാസ്തവമാകട്ടെ, മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ ഒരിക്കലും അതല്ല. മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു. അതാണ് വേണ്ടുകയുടെ ശരിയായ സാരം. അതിനാല്‍ ശിര്‍ക്ക് പ്രവര്‍ത്തിപ്പാനും വിശുദ്ധ ഭോജ്യങ്ങളെ നിഷിദ്ധമാക്കാനും മറ്റും നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വികന്മാര്‍ക്കും ഉതവി തന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ല, ദൈവത്തിനാണെന്ന് പറയുന്നതിനര്‍ഥമില്ല. രണ്ടിലൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രവും സൌകര്യവും നല്‍കിയിരിക്കെ തെറ്റായത് തെരഞ്ഞെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനുത്തരവാദികള്‍ നിങ്ങള്‍ മാത്രമാണ്. അവസാനമായി ഒരൊറ്റവാക്കില്‍ കാര്യത്തിന്റെ കഴമ്പ് എടുത്തുകാണിക്കുകയും ചെയ്യുന്നു. فَلِلَّهِ الْحُجَّةُ الْبَالِغَةُ ۖ فَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ ﴿١٤٩﴾ അതായത്,‘`അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല.` എന്ന നിങ്ങളുടെ ഒഴികഴിവും ന്യായീകരണവും കൊണ്ട് വാദം പൂര്‍ണമാകുന്നില്ല. വാദം പൂര്‍ത്തീകരിച്ചുകൊണ്ട് നിങ്ങള്‍ പറയേണ്ടിയിരുന്നത് ഇപ്രകാരമാണ്. ‘അല്ലാഹു ഇഛിച്ചെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു’. മറ്റൊരുവിധം പറഞ്ഞാല്‍ നിങ്ങള്‍ സ്വന്തം തിരഞ്ഞെടുപ്പ് സ്വാതന്ത്യ്രത്തെ ഉപയോഗപ്പെടുത്തി നേര്‍വഴിക്ക് നടപ്പാന്‍ ഒരുക്കമില്ല. മലക്കുകളെയെന്നപോലെ നിങ്ങളെയും അല്ലാഹു ജന്മനാ സന്മാര്‍ഗികളാക്കണമെന്നാണ് നിങ്ങളുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ഇഛ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവനതു ചെയ്യുമായിരുന്നു. പക്ഷേ, ദൈവേഛ അതല്ല. അതുകൊണ്ടാണ് നിങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്ന ദുര്‍മാര്‍ഗത്തില്‍ ചരിക്കുവാന്‍ നിങ്ങളെ അനുവദിച്ചത്". (thafheem.net)

    ReplyDelete
  4. ഖുര്‍ആന്‍ പറയുന്നു: എന്നാല്‍, ആര്‍ (ദൈവമാര്‍ഗത്തില്‍) ധനം നല്‍കുകയും (ദൈവധിക്കാരത്തെ) സൂക്ഷിക്കുകയും നന്മയെ സത്യമായി അംഗീകരിക്കുകയും ചെയ്തുവോ, അവന് നാം സുഗമമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു. എന്നാല്‍ ആര്‍ ലുബ്ധനാവുകയും (ദൈവത്തിന്റെ) ആശ്രയംവേണ്ടെന്നു നടിക്കുകയും നന്മയെ തള്ളിപ്പറയുകയും ചെയ്യുന്നുവോ അവന് നാം ദുര്‍ഘടമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു. (92:5-10)

    ഏത് വഴിയാണോ മനുഷ്യന്‍ തെരഞ്ഞെടുക്കുന്നത് ആ വഴിക്ക് അല്ലാഹു മനുഷ്യനെ നയിക്കുമെന്നാണ്‌ ഇവിടെ പറയുന്നത്. നന്‍മ തെരഞ്ഞെടുത്തവനെ നന്‍മയുടെയും എളുപ്പത്തിന്റെയും വഴിയില്‍ നയിക്കുന്നു. അത്പോലെ തിന്‍മ തെരഞ്ഞെടുത്തവനെ പ്രയാസത്തിന്റെ വഴിയിലേക്ക് നയിക്കുന്നു. ഇവിടെ ദൈവം മനുഷ്യേച്ഛ നടപ്പിലാക്കിക്കൊടുക്കുകയാണ്‌ ചെയ്യുന്നത്. വിശ്വാസ കാര്യത്തില്‍ ഈ ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തിരിക്കയാണ്‌. ഇവിടെ മനുഷ്യേച്ഛ നടപ്പിലാകുന്നത് ദൈവേച്ഛ അനുസരിച്ച് തന്നെയാണ്‌. അതായത് മനുഷ്യേച്ഛ നടപ്പിലാക്കിക്കൊടുക്കുകയെന്നത് അല്ലാഹു തന്റെ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. അല്ലാതെ മനുഷ്യേച്ഛക്ക് വിധേയമാണ്‌ ദൈവേച്ഛ എന്ന് ഇതിന്നര്‍ത്ഥമില്ല. അതേ പോലെ മനുഷ്യന്റെ തെരഞ്ഞെടുപ്പിനെ അല്ലാഹു നിരാകരിക്കുമെന്നും ഖുര്‍ആന്‍ പറയുന്നില്ല. മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം സ്വതന്ത്രമല്ല; അത് ദൈവം നല്‍കിയതാണ്‌. അത്കൊണ്ട് അവന്ന് വിധേയവുമാണ്‌.

    ReplyDelete
  5. ആലിക്കോയ സര്‍,

    ഈ സൈറ്റ് Internet Explorer ലും fireFox ലും വായിക്കാന്‍ പ്രയാസമുണ്ട്... Font Problem ആണ് എന്ന എന്ന് തോനുന്നു.
    എന്ത് ചെയ്യണം ?.
    In Google Chrome working fine...

    ReplyDelete
  6. I am using google chrome, and typing in http://kerals.com/write_malayalam/malayalam.htm

    ReplyDelete
  7. more than 90% not using google chrome. So it is difficult to read. Please try to use firefox for ie 8.0

    ReplyDelete
  8. Br. Aalikoya,

    text is unreadable. solve it.

    if you give any link, do not give url
    try this script.

    < a h r e f = ” Copy the url of the post from the address bar and past here and close “ > and give Malayalam text you want or copy the name of the post and paste and close the tag < / a >

    Hope it is ok, now you give link anywhere in your comment you post.

    copy and keep this for your conveninet < a h r e f = ” “ > < / a >

    no space except after a

    ReplyDelete
  9. ആലിക്കോയ മാഷെ,
    വായിക്കാൻ അൽപം ബുദ്ധിമുട്ടുണ്ട്‌. കഴിയുമെങ്കിൽ വരമൊഴി ഡൗൺലോഡ്‌ ചെയ്ത്‌ അതിൽ ടൈപ്‌ ചെയ്തുനോക്കൂ. ഇല്ലെങ്കിൽ ഗൂഗിളിന്റെ മലയാളം ട്രാൻസ്‌ലിട്രേറ്റർ ഒന്ന് ശ്രമിക്കൂ.
    http://www.google.com/transliterate/
    വിധിവിശ്വാസം ഞാൻ ഒന്ന് വിശകലനം ചെയ്യാൻ ശ്രമിക്കട്ടെ. ആദ്യം ഒന്ന് പോയിന്റിട്ട്‌ എഴുതാം, എന്തെങ്കിലും തെറ്റുണ്ടെങ്കിൽ, വിട്ടുപോയിട്ടുണ്ടെങ്കിൽ, പറയുമല്ലൊ.
    1. പ്രപഞ്ചാരംഭം മുതൽ എല്ലാ കാര്യങ്ങളും ദൈവം എഴുതിവെച്ചിട്ടുണ്ട്‌. അതിനനുസരിച്ചേ കാര്യങ്ങൾ നടക്കൂ.
    2. മനുഷ്യന്‌ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്‌. ഏത്‌ വഴി അവൻ തിരഞ്ഞെടുക്കുന്നുവോ ആ വഴിയ്ക്ക്‌ ദൈവം അവനെ നയിയ്ക്കും. ഇവിടെ ദൈവം അവനെ നിയന്ത്രിക്കുന്നില്ല.
    3. മനുഷ്യേച്ഛ കൊണ്ടുമാത്രം കാര്യങ്ങൾ നടക്കില്ല, അതിന്‌ ദൈവേച്ഛ കൂടി ആവശ്യമാണ്‌.
    4. മനുഷ്യേച്ഛ മൂലം മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങൾക്കനുസരിച്ച്‌ അവന്‌ സ്വർഗ്ഗമോ നരകമോ ലഭിയ്ക്കും.
    5. മനുഷ്യന്റെ ജീവിതം എന്നത്‌ ഒരു പരീക്ഷണമാണ്‌, ആരാണ്‌ നന്മയോടുകൂടിയ ജീവിതം നയിയ്ക്കുക എന്നറിയാനുള്ള ദൈവത്തിന്റെ പരീക്ഷണം.
    6. പിശാച്‌ ചെയ്യുന്നത്‌ മനുഷ്യനെ വഴിതെറ്റിക്കുക എന്നതാണ്‌. ഇത്‌ ദൈവം ഏൽപിച്ച പണിയല്ല, പിശാച്‌, അവന്‌ നൽകിയ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ ചെയ്യുന്നതാണ്‌. പിശാച്‌ അത്‌ ചെയ്യും എന്നത്‌ ദൈവത്തിനറിയാം.
    7. ഏത്‌ മനുഷ്യൻ ഏത്‌ രീതിയിൽ പ്രതികരിക്കും, എങ്ങിനെ ജീവിയ്ക്കും, മരിക്കും എന്നൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌.

    ഓടോ - ജബ്ബാർ മാഷിന്റെ ബ്ലോഗിൽ വൈരുദ്ധ്യത്തെക്കുറിച്ച്‌ ഞാനെഴുതിയ കമന്റ്‌ ഇപ്പോഴും അതുപോലെത്തന്നെ കിടക്കുന്നുണ്ട്‌.

    ReplyDelete
  10. To അപ്പൂട്ടൻ:
    നാളെ പരലോകത്ത് ദൈവത്തിന്ന് മുമ്പില്‍, ഏതെല്ലാം കാര്യങ്ങള്‍ക്കാണോ മനുഷ്യന്‍ ഉത്തരവാദിയാകുന്നത് ആ കാര്യങ്ങളില്‍ തനിക്ക് വേണ്ടി തീരുമാനമെടുക്കാന്‍ മനുഷ്യന്ന് സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. ഈ ഇനത്തില്‍ അല്ലാഹു മനുഷ്യന്ന് വേണ്ടി തീരുമാനമെടുക്കുന്നില്ല; ഒരു നിര്‍ബന്ധവും അല്ലാഹു ചെലുത്തുന്നുമില്ല. അങ്ങനെ ഉണ്ടെന്ന് വന്നാലെ വിധി വിശ്വാസത്തില്‍ അപാകത കാണേണ്ടതുള്ളു.

    ReplyDelete
  11. ആലിക്കോയ മാഷെ,
    ഞാൻ ആ ഒരു രീതിയിലേയ്ക്ക്‌ ചുരുക്കുവാൻ ആഗ്രഹിക്കുന്നില്ല.
    വിധിവിശ്വാസത്തിന്റെ സാധിക്കാവുന്ന aspects ഒന്നിച്ചെടുത്ത്‌ ചർച്ച ചെയ്താലല്ലെ ശരിയേത്‌, തെറ്റേത്‌ എന്ന് അറിയാനാവൂ. അതിനാലാണ്‌ പോയിന്റിട്ടെഴുതിയത്‌. സമയമുണ്ടെങ്കിൽ, ചർച്ചയാവാം.
    അതിനുമുൻപ്‌ ഞാൻ എഴുതിയതിലെ തെറ്റുകൾ/വിട്ടുപോയവ പറഞ്ഞാൽ സഹായകരമായിരിക്കും.

    ReplyDelete
  12. അപ്പൂട്ടൻ said:
    "ജബ്ബാർ മാഷിന്റെ ബ്ലോഗിൽ വൈരുദ്ധ്യത്തെക്കുറിച്ച്‌ ഞാനെഴുതിയ കമന്റ്‌ ഇപ്പോഴും അതുപോലെത്തന്നെ കിടക്കുന്നുണ്ട്‌."

    = ഇതിന്റെ മറുപടി

    ഇവിടെ
    ഉണ്ട്.

    ReplyDelete
  13. To അപ്പൂട്ടൻ:
    വിധി വിശ്വാസം 18 പോയന്റുകളിലായി ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. അത് വായിച്ചിട്ട് താങ്കള്‍ക്ക് ബോദ്ധ്യമാവാത്തവയോ പുതിയ സംശയങ്ങളോ ഉണ്ടെങ്കില്‍ അവ ചോദിക്കുക. അതായിരിക്കും നല്ലത്.

    ReplyDelete
  14. ആലിക്കോയ മാഷെ,
    ചർച്ച അതിനുശേഷവും ഏറെ മുന്നോട്ടുപോയല്ലൊ. ഞാൻ ലിങ്ക്‌ തന്ന കമന്റ്‌ താങ്കളുടെ ഉത്തരത്തിനു ശേഷമുള്ളതാണ്‌.

    ReplyDelete
  15. വിധി വിശ്വാസത്തെ സംബന്ധിച്ചാണ്‌ പറയുന്നതെങ്കില്‍ അത് വ്യക്തമായിട്ട് പറഞ്ഞാല്‍ നന്നായിരിക്കും. ഇവിടെ വിധി വിശ്വാസം മാത്രം ചര്‍ച്ച ചെയ്യുന്നതാകും ഉചിതം. ജബ്ബാറിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ച വേണമെങ്കില്‍ അവിടെ തന്നെ തുടരാവുന്നതുമാണ്‌.

    ReplyDelete
  16. ആലിക്കോയ മാഷെ,
    ഓഫ്‌ ടോപിക്‌ ആണെന്ന് എഴുതിയത്‌ ഇവിടെ തുടരാൻ താൽപര്യമില്ലാത്തതിനാൽ തന്നെയാണ്‌ (ഓടോ എന്നെഴുതുന്നത്‌ ഓഫ്‌ ടോപിക്‌ എന്ന് സൂചിപ്പിക്കാനാണ്‌). അവിടെ ഉത്തരം ഒന്നും കണ്ടില്ല, കൂടാതെ അറുനൂറ്റിചില്വാനം കമന്റുകൾ കഴിഞ്ഞ സ്ഥിതിയ്ക്ക്‌ ഞാൻ താങ്കൾക്ക്‌ ഒരു റിമൈൻഡർ ഇട്ടാലും താങ്കൾ കാണുമെന്ന് ഉറപ്പില്ല. അതിനാൽ ഇവിടെ സൂചിപ്പിച്ചു, അത്രമാത്രം.
    ഇവിടെ പോസ്റ്റായോ അവിടെ കമന്റായോ ഇട്ടാൽ തുടരാം, ഇല്ലെങ്കിലും എനിക്ക്‌ പ്രത്യേകിച്ച്‌ വിരോധമൊന്നുമില്ല.
    ഇവിടുത്തെ വിഷയം കൃത്യമായി അറിയാം, വിഷയസംബന്ധമായ മര്യാദകൾ പാലിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്‌.

    ReplyDelete
  17. അപ്പൂട്ടൻ:
    അവിടെ താങ്കള്‍ കമന്റിട്ടാല്‍ അത് എനിക്ക് ഇ മെയ്‌ലില്‍ ലഭിക്കുന്നതാണ്‌. വിധി വിശ്വാസത്തെ സംബന്ധിച്ച് ഇവിടെ ചര്‍ച്ച തുടരാന്‍ താല്‍പര്യം. അപ്പോഴാണ്‌ ചര്‍ച്ചയ്ക്ക് ഏകാഗ്രത കിട്ടുക.

    ReplyDelete
  18. ഖുര്‍ആന്‍ അവതരണം സംബന്ധിച്ച് ഇവിടെ ഒരു ചര്‍ച്ചയുണ്ട്. താങ്കളുടെ അഭിപ്രായങ്ങള്‍ അവിടെ രേഖപ്പെടുത്തിയാല്‍ നന്നായിരികും.

    ബ്ലോഗ് ശരിക്കും വായിക്കാന്‍ ഗൂഗ്‌ള്‍  ക്രോം  ഉപയോഗിച്ചു നോക്കുക. മലയളം ടൈപ് ചെയ്യാന്‍  ഇതാണ്‌ ഉത്തമം.

    ReplyDelete
  19. ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് അതുകൊണ്ട് അവന് ശരിയെന്നു തോന്നിയത് സ്വീകരിക്കുന്നത് ദൈവേച്ഛതന്നെയാണെന്നാണ്. ഇതാണ് മതവാദികളുടെ വാദം. ദൈവം തെറ്റെന്ന് പറഞ്ഞ കാര്യം ചെയ്യുന്നവരെ മരണശേഷം നരകത്തിലയക്കും. പക്ഷേ ദൈവം മനുഷ്യര്‍ക്ക് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിനു ശേഷം ഒരു കൂട്ടരോട് പറയുന്നു ബഹുദൈവ വിശ്വാസികളെ കാണുന്നിടത്തു വച്ചു കൊന്നു കളയാന്‍. ഇതൊരുതരം വഞ്ചനയല്ലേ? മനുഷ്യന് സ്വാതന്ത്ര്യം അനുവദിച്ചുകൊടിത്തിട്ട് ആ സ്വാതന്ത്ര്യം ദൈവത്തിന് ഇഷ്ടമില്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നവനെ തന്റെ പിണിയാളുകളെ വിട്ട് കൊല്ലിക്കുന്നത് എന്തൊരു കാരുണ്യം. അതു മാത്രമല്ല ദൈവം കുറച്ചുപേരുടെ മനസ്സുകള്‍ക്കും കാതുകള്‍ക്കും മുദ്രയും വച്ചിരിക്കുകയാണ്. മുദ്രവയ്യും, കൊലാളികളെ വാടകയ്ക്കെടുക്കലും ദൈവം തന്നെയാണെന്നതാണ് തമാശ. സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥ നിലനിര്‍ത്താന്‍ മനുഷ്യന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണെങ്കില്‍ ന്യായീകരണമുണ്ടായിരുന്നു.


    ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഇട്ട കമന്റിന്റെ ചുരുക്കമാണിത്. ഇതിനൊരു വിശദീകരണം കിട്ടിയാല്‍ നന്നായിരുന്നു.

    ReplyDelete
  20. പ്രിയ അപ്പുട്ടാ ഞാന്‍ ഇവിടെ ഒരു comment എഴുതീടുണ്ട്...

    ReplyDelete
  21. രാജന്‍: "ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അവന് ശരിയെന്നു തോന്നിയത് സ്വീകരിക്കുന്നത് ദൈവേച്ഛതന്നെയാണെന്നാണ്. ഇതാണ് മതവാദികളുടെ വാദം. ദൈവം തെറ്റെന്ന് പറഞ്ഞ കാര്യം ചെയ്യുന്നവരെ മരണശേഷം നരകത്തിലയക്കും".

    ഈ പ്രസ്താവന മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു:

    1. ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
    2. അവന് ശരിയെന്നു തോന്നിയത് സ്വീകരിക്കുന്നത് ദൈവേച്ഛതന്നെയാണെന്നാണ്.
    3. ദൈവം തെറ്റെന്ന് പറഞ്ഞ കാര്യം ചെയ്യുന്നവരെ മരണശേഷം നരകത്തിലയക്കും

    ഇസ്‌ലാമിക കാഴ്ചപ്പാടനുസരിച്ച് ഇവയില്‍ ഒന്നും മൂന്നും ശരിയാണ്‌. എന്നാല്‍ രണ്ടാമത്തേത് തെറ്റാണ്‌. മനുഷ്യന്‍ തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ അവന്‍ തെരഞ്ഞെടുക്കുന്നത് മനുഷ്യേച്ഛയനുസരിച്ച് തന്നെയാണ്‌; ദൈവേച്ഛയനുസരിച്ചല്ല. എന്നാല്‍ അവന്‍ തെരഞ്ഞെടുത്ത കാര്യങ്ങള്‍ നടപ്പില്‍ വരുന്നത് ദൈവേച്ഛയനുസരിച്ചാണ്‌. ഇവിടെ നടപ്പിലാക്കപ്പെടുന്നത് മനുഷ്യേച്ഛയാകയാല്‍ മനുഷ്യന്‍ തന്നെയാണ്‌ അതിന്നുത്തരവാദി.
    താങ്കള്‍ പറഞ്ഞ ബാക്കി കാര്യങ്ങള്‍ വിധി വിശ്വാസവുമായി ബന്ധമുള്ളതല്ല. അതിനാല്‍ അവ നമുക്ക് ഇവിടെ ചര്‍ച്ച
    നടത്താം.

    ReplyDelete
  22. ഒരു കാര്യം പഠിക്കാന്‍ വേണ്ടിയാണു താങ്കള്‍ ഈ വര്‍ക്ക്‌ ചെയ്യുന്നതെങ്കില്‍ ചിന്തിക്കുക. എല്ലാം പഠിപ്പിച്ചു തന്ന നബി(സ) ഈ പഠനം എങ്ങനെ വേണം എന്ന് പറഞ്ഞിട്ടുണ്ടാവില്ലേ ?. അറിയുക.
    ആര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് പഠിക്കുക എന്നതും അറിയുക എന്നതും രണ്ടാണ്. പഠിച്ചവര്‍ എല്ലാവരും അറിയുന്നവര്‍ ആകണമെന്നില്ല. പഠിച്ചത് അറിയാന്‍ കുറച്ചു കൂടി കഴിഞ്ഞേക്കാം. അറിഞ്ഞവര്‍ പഠിച്ചവരും അനുഭവിച്ചവരുമാണ്. അറിയൂ എന്നിട്ട് പഠിപ്പിച്ചത് പകരൂ.
    ഈ ജാടയൊക്കെ വലിച്ചെറിയൂ.. പഠിക്കാന്‍ മേനക്കെടൂ..

    ReplyDelete
  23. വിധിവിശ്വാസവുമായി ബന്ധപ്പെട്ട ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക:

    1. പ്രപഞ്ചത്തിലുള്ള സകല കര്യങ്ങളും, അവയുടെ എല്ലാ വിശദാംശങ്ങളോടും കൂടി, അല്ലാഹു അറിയുന്നു.

    2. സകല കാര്യങ്ങളും വിശദാംശങ്ങളോട് കൂടി തന്നെ അല്ലഹു രേഖപ്പെടുത്തി വച്ചിരിക്കുന്നു. ഈ രേഖയിലുള്ളത് സംഭവിച്ചിരിക്കും. ഇതിന്ന് വിരുദ്ധമായി ഒന്നും സംഭവിക്കുകയില്ല. കാരണം, അവന്‍റെ അറിവ് പിഴയ്ക്കാത്തതാകുന്നു.
    وَعِنْدَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِنْ وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُبِينٍ (59) الأنعام
    മറഞ്ഞ കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിങ്കലാകുന്നു. അവനല്ലാതെ അവ അറിയുന്നില്ല. കടലിലുള്ളതും കരയിലുള്ളതും അവന്‍ അറിയുന്നു. അവന്‍ അറിഞ്ഞുകൊണ്ടല്ലാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ ഇരുളുകളിലുള്ള ഒരു വിത്തോ ഉണങ്ങിയതോ പച്ചയോ (ജീവനുള്ളതോ ഇല്ലാത്തതോ) ആയ ഒന്നും ഇല്ല; വ്യക്തമായ ഒരു ഗ്രന്‍ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ. (Quran 6:59)
    മുഹമ്മദ് നബി പറഞ്ഞു: إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ : اكْتُبْ . قَالَ : رَبِّ ، وَمَاذَا أَكْتُبُ ؟ قَالَ : اكْتُبْ مَقَادِيرَ كُلِّ شَيْءٍ حَتَّى تَقُومَ السَّاعَةُ (أبوداود)
    അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് പേനയാണ്‌. എന്നിട്ട് അതിനോട് പറഞ്ഞു: എഴുതുക. അത് ചോഇച്ചു: എന്റെ നാഥാ, എന്താണ്‌ ഞാന്‍ എഴുതേണ്ടത്? അല്ലാഹു: അന്ത്യനാള്‍ വരെയുള്ള എല്ലാറ്റിന്റെയും തോതുകള്‍. (അബൂ ദാവൂദ്)

    3. അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നുള്ളതാകട്ടെ സൃഷ്ടികളുടെ ഭാഗത്ത് നിനുള്ളതാകട്ടെ, എല്ലാ കാര്യങ്ങളും അല്ലാഹുവിന്‍റെ ഉദ്ദേശ്യം (مَشِيئَة) അനുസരിച്ച് മാത്രമേ സംഭവിക്കുകയുള്ളു.
    قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ (26) آل عمران പറയുക: അല്ലാഹുവേ, ആധിപത്യത്തിന്‍റെ ഉടമസ്ഥനേ, നീ ഉദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. ന്നി ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കം ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുനു. നീ ഉദ്ദേശികുന്നവരെ നീ നിന്ദ്യരാക്കുന്നു. നന്മ നിന്റെ കയ്യിലാണ്‌. നീ എല്ലാറ്റിനും ക്ഴിവുള്ളവനാണ്‌. (3:26)


    4. പ്രപഞ്ചത്തിലെ സകല വസ്തുക്കളും അവയുടെ സത്തകള്‍, വിശേഷണങ്ങള്‍, പ്രവൃത്തികള്‍ എല്ലാം അല്ലാഹു സൃഷ്ടിച്ചതാണ്‌. وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (96) الصافات നിങ്ങളെയും നിങ്ങളുടെ കര്‍മ്മങ്ങളെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. (37:96)

    5. സന്മാര്‍ഗ്ഗം അല്ലെങ്കില്‍ ദുര്‍മാര്‍ഗ്ഗം ഇവ രണ്ടിലൊന്ന് തനിക്ക് വേണ്ടി തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ അനുവദിച്ചിരിക്കുന്നു. ഈ ഒരു കാര്യത്തില്‍ മനുഷ്യന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദിയാണ്‌. അതിനാല്‍ രണ്ടിലൊന്ന് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം അവന്നായിരിക്കേണ്ടത് അനിവാര്യമാണല്ലോ. അത് അല്ലാഹു അവന്ന് നല്‍കിയിരിക്കുന്നു. وَقُلِ الْحَقُّ مِنْ رَبِّكُمْ فَمَنْ شَاءَ فَلْيُؤْمِنْ وَمَنْ شَاءَ فَلْيَكْفُرْ
    പറയുക: സത്യം നിന്റെ നാഥന്റെ പക്കല്‍ നിന്നാകുന്നു. ഇച്ഛിക്കുന്നവന്‍ വിശ്വസിക്കട്ടെ; ഇച്ഛിക്കുന്നവന്‍ നിഷേധികട്ടെ. (ഖുര്‍ആന്‍ 18/29)

    ReplyDelete
  24. ജബ്ബാര്‍ മാഷിന്‍റെ ബ്ലോഗില്‍ നിന്ന് ആലിക്കോയ സാഹിബിന്‍റെ ക്ഷണം സ്വീകരിച്ചാണ് ഇവിടെ എത്തിയത്. ബ്ലോഗു വായിച്ചു, വളരെ നന്നായിരിക്കുന്നു എന്ന് മാത്രമല്ല മാഷിന്‍റെ ബ്ലോഗിന്‍റെ പതിന്മടങ്ങ്‌ മികച്ചതാണ്. ശരിക്കും ഞാന്‍ എന്‍റെ ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നത് ഇവിടെയായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. അല്‍പ്പം വൈകിയാലും എന്‍റെ തുടര്‍നുള്ള ചര്‍ച്ചകള്‍ കൂടുതല്‍ വിജ്ഞാനപ്രതമാക്കാന്‍ ഞാന്‍ ഇങ്ങോട്ട് മാറ്റുകയാണ്. യുക്തി എന്ന യുക്തിവാദി ബ്ലോഗര്‍ മാഷിന്‍റെ ബ്ലോഗില്‍ ഇട്ട ഒരു പോസ്റ്റിനു മറുപടി നല്‍കിക്കൊണ്ട് തന്നെ ആരംഭിക്കുന്നു.

    യുക്തി said...
    ഫിസിക്സും മെറ്റാഫിസിക്സും തമ്മില്‍ ബന്ധപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഇപ്പോള്‍ മെറ്റാതിയറിയിലേക്കു കാടുകയറുന്നു.


    യുക്തിക്ക് metaphysics ഉം metatheory യും തമ്മില്‍ ഉള്ള വ്യത്യാസവും മനസ്സിലായില്ല അല്ലെ? എണ്ണം പറഞ്ഞ ശാസ്ത്രജ്ഞരും ചിന്തകരും സഞ്ചരിച്ച വഴികളൊന്നും യുക്തിക്ക് സ്വീകാര്യവുമല്ല അല്ലെ?

    യുക്തിയുടെ ന്യൂട്ടോണിയന്‍ ഫിസിക്സ് വാദങ്ങളില്‍ നിന്ന് യുക്തി പ്രപഞ്ചം deterministic ആണെന്ന് വിശ്വസിക്കുന്ന ആളാണെന്നു മനസ്സിലായി. അത് വച്ച് യുക്തിക്ക് ചിന്താസ്വാതന്ത്ര്യം ഉണ്ടെന്നു കൂടി ഒന്ന് തെളീക്കാമോ?

    യുക്തി said...
    ക്വാണ്ടം മെക്കനിക്സ് കൈകാര്യം ചെയ്യുന്നത് സബ് അറ്റോമിക് തലത്തിലെ വിഷയങ്ങളാണ്.അതിനെ നമ്മള്‍, നേരിട്ടനുഭവിക്കുന്ന സ്ഥൂല പ്രപഞവുമായി ബന്ധപ്പെടുത്തുന്നത് ശുദ്ധ അസംബന്ധമാണ്.അതു കൊണ്ട് ക്വാണ്ടം പ്രോബബിലിറ്റിയെ താങ്കള്‍ ഇവിടുത്തെ ചര്‍ച്ചയില്‍ എങ്ങനെ ബന്ധപ്പെടുത്തി എന്നതാണ് എന്റെ ചോദ്യം.


    യുക്തി ആദ്യം പോയി universal wavefunction എന്താണെന്ന് ഒന്ന് പഠിക്ക്. Subatomic particles ചേര്‍ന്നാണ് പ്രപഞ്ചം രൂപപ്പെട്ടത് എന്ന് മനസ്സിലാക്കാന്‍ പോലും യുക്തിക്ക് ഇതുവരെ സാധിച്ചില്ലേ? Wave functions ഇന് probabilistic nature ആണ് ഉള്ളത് എന്നെങ്കിലും യുക്തിക്ക് മനസ്സിലായിട്ടുണ്ടോ? യുക്തി പറഞ്ഞ ശുദ്ദ അസംബന്ധം wiki എങ്ങനെയാണ് പറയുന്നത് എന്ന് നോക്കൂ.

    Quoting from wiki:
    Since the universal validity of the state function description is asserted, one can regard the state functions themselves as the fundamental entities, and one can even consider the state function of the entire universe. In this sense this theory can be called the theory of the "universal wave function," since all of physics is presumed to follow from this function alone.

    സമയം കിട്ടുമ്പോള്‍ "Quantum Universe", "Probabilistic Universe" എന്നിവയെ പറ്റി ഒക്കെ ഒന്ന് വായിക്ക്. എന്നിട്ടും യുക്തിക്ക് ഇതില്‍ സംശയം മാറുന്നില്ലെങ്കില്‍ Many-worlds interpretation, Copenhagen interpretation എന്നിവ യുക്തി എങ്ങനെയാണ് മനസ്സിലാക്കിയിട്ടുള്ളത് എന്നൊന്ന് പറഞ്ഞാല്‍ നന്നായിരിക്കും.

    Quoting from wiki:
    Many-worlds is a postulate of quantum mechanics that asserts the objective reality of the universal wavefunction.

    ഒരു മറുപടി ചാടിക്കേറി പോസ്റ്റ്‌ ചെയ്യും മുന്‍പ് പത്തു മിനിറ്റെങ്കിലും അതിനെ ക്കുറിച്ചൊന്നു വായിച്ചിരുന്നെങ്കില്‍ ഈ അബദ്ധങ്ങളൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? യുക്തിയിങ്ങനെ വെറുതെ രക്തസമ്മര്‍ദം കൂട്ടുന്നതുകൊണ്ട് ഒരുകാര്യവുമില്ല?

    ReplyDelete
  25. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    KK Alikoya said...
    Jabber: "മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

    അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

    പക്ഷെ ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

    ദൈവം കാരുണ്യവാനുമാണ്.

    മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

    വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല."

    = ലോകത്തുള്ള സകല മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്നത് സാധിക്കുമായിരുന്നു; ഒരു സംശയവുമില്ല. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. പക്ഷെ, അപ്പോള്‍ അവന്ന് 'മനുഷ്യനെ', ഇന്ന് നാം കാണുന്ന മനുഷ്യനെ, സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ മഹത്വമറിയുന്നവരോടേ ഇത് പറഞ്ഞിട്ട് കാര്യമുള്ളു. മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു മൃഗമാണ്‌ താനും എന്ന് വിചാരിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സധിക്കുകയില്ലെന്നറിയാം. ഓരോ വസ്തുവിന്നും ദൈവം അതിന്റെ ഉണ്മ നല്‍കിയത് ഓരോ ദൌത്യം നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ്‌.
    മനുഷ്യന്ന് ഈ ലോകം ഒരു പരീക്ഷണ ഗേഹമാണ്‌; അതാണ്‌ ദൈവനിശ്ചയം. ഇത് നടക്കണമെങ്കില്‍ എല്ലാവരെയും ദൈവം നല്ലവരാക്കാനോ ചീത്തയാക്കാനോ തീരുമനിക്കുകയല്ല; അവന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കുകയാണ്‌ വേണ്ടത്. അതാണ്‌ താന്‍ ചെയ്തതെന്ന് ദൈവം വ്യക്തമാക്കിയിട്ടുണ്ട്; നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ:

    "നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

    "പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

    " പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

    "വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)
    (തുടരും)

    ReplyDelete
  26. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    = ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍:
    1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
    2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
    3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
    4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
    5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
    6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
    7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
    ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌.


    മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിന്റെ അനന്തരഫലമായിട്ടാണ്‌ ദൈവത്തിന്ന് ഇത് പറയാന്‍ സധിക്കുന്നത്. ഈ ഇച്ഛാസ്വാതന്ത്ര്യം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സര്‍വ്വതന്ത്ര സ്വതന്ത്രമല്ല; അല്ലാഹുവിന്റെ ഇച്ഛയ്ക്ക്, അഥവാ നാം ജീവിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാണ്‌. ആ സാഹചര്യം നാം സ്വയം തീരുമാനിക്കുന്നതല്ലല്ലോ.
    അതേസമയം, മനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
    നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)
    അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
    ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
    ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്.
    ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല.
    (തുടരും)

    ReplyDelete
  27. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    ദൈവേച്ഛയുടെയും മനുഷ്യേച്ഛയുടെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം; മനുഷ്യേച്ഛയുടെ അളവെത്രയോ അതിന്റെ തോതനുസരിച്ചുള്ള ഉത്തരവാദിത്തമാണ്‌ നമുക്കുണ്ടാവുക. 'മറന്നുകൊണ്ടോ അറിവില്ലാതെയോ നിര്‍ബന്ധിതനായിട്ടോ ചെയ്യുന്ന ഒരു കാര്യത്തിന്നും മനുഷ്യന്‍ ഉത്തരവദിയല്ലെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. എന്നിരിക്കെ അല്ലാഹു മനുഷ്യനെ കൊണ്ട് നിര്‍ബന്ധിച്ച് കുറ്റം ചെയ്യിക്കുക എന്നിട്ട് അവനെ ശിക്ഷിക്കുകയും ചെയ്യുക; ഇത് അസംഭവ്യമാണ്‌. ഇങ്ങനെ സംഭവിക്കുമെന്നും അല്ലാഹു പറഞ്ഞിട്ടില്ല. അല്ലാഹു നീതിമാനും ദയാലുവും കാരുണ്യവാനും പാപങ്ങള്‍ പൊറുക്കുന്നവനുമാണ്‌. ഇ വിശേഷണങ്ങളുടെ നിഷേധമായി പരിണമിക്കുന്ന ഒരു നീക്കവും അല്ലാഹുവില്‍ നിന്നുണ്ടാവുകയില്ല.

    ഇനി ചോദിക്കട്ടെ: "മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്‌. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും ദൈവം തീരുമാനിക്കുന്നു. ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധ്യമാണോ?

    ReplyDelete
  28. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    ea jabbar said...: "ഞാന്‍ മറ്റൊരാള്‍ക്കു ദ്രോഹകരമായ ഒരു പ്രവൃത്തി ചെയ്താല്‍ ഞാന്‍ കുറ്റക്കാരനാണ്. ശിക്ഷക്കര്‍ഹനുമാണ്. അതെനിക്കു മനസ്സിലാകും. പക്ഷെ “വിശ്വസിക്കായ്ക” എങ്ങനെയാണു കുറ്റമാകുന്നത് എന്നു മനസ്സിലാകുന്നില്ല. കാരണം കരുതിക്കൂട്ടി ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ലല്ലോ “വിശ്വാസം”"

    = Quran: "ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുളളത്! ഈ ജനം അവയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അവര്‍ അവയെ പരിഗണിക്കുന്നേയില്ല". (12/104)
    "അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുകളഞ്ഞിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കാര്യം ഗ്രഹിക്കാത്ത ജനമാകുന്നു".(9/127)

    " നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച അറിവ് നല്‍കിയിട്ടുണ്ടായിരുന്ന ആ മനുഷ്യന്റെ അവസ്ഥ പ്രവാചകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുക. ആ ജ്ഞാനി തന്റെ ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്നു ഒഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അയാള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍വഴി ഔന്നത്യം പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും സ്വേച്ഛകളെത്തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ. നീ ഈ കഥകള്‍ അവരെ കേള്‍പ്പിച്ചുകൊണ്ടിരിക്കുക-അവര്‍ കുറച്ച് ആലോചിച്ചെങ്കിലോ. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്ന ജനത്തിനുള്ള ഉദാഹരണം വളരെ ദുഷിച്ചതുതന്നെ. അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാകുന്നു. അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നവന്‍ മാത്രമാകുന്നു സന്മാര്‍ഗം പ്രാപിക്കുന്നവന്‍. അല്ലാഹു അവന്റെ മാര്‍ഗദര്‍ശനം വിലക്കിയവര്‍ പരാജിതരും ലക്ഷ്യമില്ലാത്തവരും തന്നെയാകുന്നു. ഇതു സത്യമാകുന്നു, നാം നരകത്തിനു വേണ്ടിത്തന്നെ സൃഷ്ടിച്ചിട്ടുള്ള ധാരാളം മനുഷ്യരും ജിന്നുകളുമുണ്ട്. അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു."
    (7: (175-179)

    ReplyDelete
  29. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    Alikoya: പകരം തരാന്‍ ഒന്നുമില്ലെന്ന് സമ്മതിക്കുന്നു എന്നര്‍ത്ഥം!!
    -----
    Jabbar: അല്ല, ചങ്ങലയ്ക്കു പകരം തരാനുണ്ട് ; സ്വാതന്ത്ര്യം !!

    = ആ സ്വാതന്ത്ര്യത്തിന്റെ സമ്പിള്‍ ഇവിടെ കാണാം:

    ഇവിടെയും. ഇവിടെയും:

    ReplyDelete
  30. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    Jabbar: "കോടിക്കണക്കിനു മനുഷ്യരെ തിന്മയിലേക്കാനയിച്ച് നരകം നിറയ്ക്കാനായി സര്‍വ്വ തന്ത്ര സ്വതന്ത്രനായി ഇവിടെ വിലസുകയാണു പിശാച്. ആ പിശാചിനെ കെട്ടിയിട്ടാല്‍ തന്നെ ഒരു വലിയ ദുരന്തം തടയാം. സര്‍വ്വശക്തനായിട്ടും അതു ചെയ്യാതെ നിസ്സംഗനായി നോക്കി നില്‍ക്കുന്നു ദൈവം. ആ ദൈവം കുറ്റവാളിയല്ലേ? അയാള്‍ ശിക്ഷയര്‍ഹിക്കുന്നില്ലേ? ആരുണ്ടിവിടെ അയാളെ ശിക്ഷിക്കാന്‍ ??"

    ഇത്തരം ആരോപണങ്ങള്‍ക്ക് ഖുര്‍ആന്‍ നേരത്തെ മറുപടി പറഞ്ഞിട്ടുണ്ട്: "വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു."(14/22)
    മനുഷ്യന്റെ സമ്മതത്തിന്ന് വിരുദ്ധമായി, മനുഷ്യനെ വഴിതെറ്റിക്കാനുള്ള അധികാരമോ ശക്തിയോ അല്ലാഹു പിശാചിന്ന് നല്‍കിയിട്ടില്ല. ദുര്‍ബോധനം നടത്താനേ പിശാചിന്ന് കഴിയുകയുള്ളു; മി. ജബ്ബാറും മറ്റും ചെയ്യുന്നത് പോലെ. അത് തിരസ്‌കരിക്കാന്‍ മനുഷ്യന്ന് കഴിയും. ഈ വസ്തുതയാണ്‌ പിശാചും മനുഷ്യനും തമ്മില്‍ നരകത്തില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയത്. ഇതും ഒരു ദൃഷ്ടാന്തമാണ്‌. ചിന്തിക്കുന്നവര്‍ക്ക് ഇതിലും പാഠമുണ്ട്. ഇച്ഛാ സ്വാതന്ത്ര്യം മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌; ആര്‍ക്കും അത് നിഷേധിക്കാനാവില്ല.
    പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ്‌ മനുഷ്യര്‍ക്ക് വേണ്ടി അവന്‍ വേദങ്ങളിറക്കിയതും പ്രവാചകന്‍മാരെ അയച്ചതും. കൂടാതെ അല്ലാഹുവിന്റെ മലക്കുകള്‍ സദാ സമയത്തും മനുഷ്യന്ന് നല്ല കാര്യങ്ങള്‍ തോന്നിപ്പിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. പിശാചിനെ പിന്‍പറ്റണോ മലക്കിനെ പിന്‍പറ്റണോ എന്ന് മി. ജബ്ബാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും തീരുമാനികാവുന്നതാണ്‌. അഥവാ നമുക്ക് സ്വര്‍ഗ്ഗം വേണോ നരകം വേണോ എന്ന് നാം തെരഞ്ഞെടുക്കണം. നാം ഏത് തെരഞ്ഞെടുത്താലും ശരി ആ വഴിക്ക് അല്ലാഹു നമ്മെ നടത്തും. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്നും അല്ലാഹു വഴിപിഴപ്പിക്കുന്നു എന്നും പറയുന്നതിന്റെ പൊരുള്‍ ഇതാണ്‌.

    ReplyDelete
  31. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    Alikoya. 1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
    ----
    Jabbaar: താന്‍ ഇച്ഛിക്കുന്നവരെ താന്‍ വഴി പിഴപ്പിക്കും എന്നു പറയുന്നുണ്ട്.
    ------
    A. 2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
    ----
    J. പിന്നെ ആരാണാവോ പിശാചിനെ സൃഷ്ടിച്ചതും ഇങ്ങോട്ടു കെട്ടിയെഴുന്നള്ളിച്ചതും?
    -----
    A. 3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
    ----
    J. അതൊക്കെ അല്ലാഹുവ്ന്റെ നിശ്ചയമനുസരിച്ചും അവന്റെ ഇച്ഛപ്രകാരവും മാത്രം !
    ----
    A. 4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
    ---
    J. ഒരിക്കലുമല്ല, പിശാചിനെ നിയോഗിച്ച ദൈവത്തിനാണുത്തരവാദിത്തം.
    -----
    A. 5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
    ---
    J. പക്ഷെ അവന്റെ ഇച്ഛയാല്‍ ഈ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടും എന്നും പറയുന്നു.
    ---
    A. 6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
    ---
    J. ദൈവം സര്‍വ്വശക്തനാണെങ്കില്‍ എല്ലാറ്റിനും അയാള്‍ തന്നെയണുത്തരവാദി.കാരണം മനുഷ്യന്‍ ചെയ്യുന്ന തെറ്റുകള്‍ ഒഴിവാക്കാന്‍ അയാള്‍ക്കു കഴിയുമായിരുന്നു.
    -----
    A. 7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
    ---
    J. എല്ലാ തിന്മയുടെയും യഥാര്‍ത്ഥ കാരണക്കാരനായ ദൈവത്തെയാണു ശിക്ഷിക്കേണ്ടത്. ആരുണ്ട് ഈ പെരും പിശാചിനെ ശിക്ഷിക്കാന്‍ ??????

    = ഇതൊക്കെ പഴയ ജാഹിലിയ്യാ ക്കലത്തെ ആരോപണങ്ങളാണ്‌. മറുപടി ഖുര്‍ആനില്‍ കാണാം. ചില ഉദാഹരണങ്ങള്‍ മാത്രം ഇപ്പോള്‍ കാണുക:

    " സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. ഇച്ഛിക്കുന്നത് ചെയ്യുവാന്‍ അല്ലാഹുവിന് അധികാ രമുണ്ട്." (Quran 14/27)

    "ആര്‍ പരലോകവിള കാംക്ഷിക്കുന്നുവോ, അവനു നാം ആ വിള വളര്‍ത്തിക്കൊടുക്കുന്നതാകുന്നു. ഐഹികവിള കാംക്ഷിക്കുന്നവന്നോ, നാമത് ഇഹത്തില്‍നിന്നുതന്നെ നല്‍കുന്നു. പക്ഷേ, പരലോകത്തില്‍ അവന് യാതൊരു വിഹിതവുമുണ്ടായിരിക്കുന്നതല്ല." (Quran 42/20)

    "യാഥാര്‍ഥ്യം ഇതത്രെ: ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്തുവാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല." (Quran 13/11)

    "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (Quran 4/115)

    "തുറന്നുപറഞ്ഞുകൊള്ളുക: ഇത് നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിധേഷിക്കാം. " (Quran 18/29)

    മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിക്കാന്‍ അവനെ അല്ലാഹു അനുവദിക്കുന്നു. അവന്‍ ഇച്ഛിക്കും പ്രകാരം അവനെ നയിക്കുനു. ഇതിനെയാണ്‌ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി എന്നും ദുര്‍മാര്‍ഗ്ഗത്തിലാക്കി എന്നും പറയുന്നത്. (അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു.) ഒരു കാര്യം പ്രത്യേകം ഓര്‍മ്മികുക: പരലോകത്ത് വിചാരണ വേളയില്‍, 'അല്ലഹുവേ, നീ വഴിപിഴപ്പിച്ചത് കൊണ്ടാണല്ലോ ഞാന്‍ പിഴച്ചു പോയത്' എന്ന് ഒരു കുറ്റവാളിയും പറയില്ലെന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. അഥവാ അങ്ങനെ ഒരേര്‍പ്പാട് ഇല്ല. മറിച്ച് മനുഷ്യന്‍ എങ്ങോട്ട് തിരിയുന്നുവോ അവനെ അങ്ങോട്ട് തന്നെ തിരിച്ചുവിടുകയാണ്‌ അല്ലാഹു ചെയ്യുന്നത്. തികഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം അല്ലാഹു അനുവദിച്ചിരിക്കുന്നു. ഈ ഖുര്‍ആന്‍ സൂക്തങ്ങളുള്‍പ്പെടെ സകല ന്യായങ്ങളും നാളെ അല്ലാഹുവിന്റെ മുമ്പില്‍ നിഷേധിക്ക് പ്രതികൂലമായ തെളിവായിരിക്കുമെന്നും ഓര്‍ക്കുക.

    ReplyDelete
  32. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    സുശീല്‍ കുമാര്‍ പി പി said...: ">>>> മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച ദൈവം അവനെ പരീക്ഷിക്കുകയും ചയ്യുന്നു. ദൈവത്തിന്‌ മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി അറിയുമെങ്കില്‍ പിന്നെ പരീക്ഷിക്കേണ്ട കാര്യമില്ലല്ലോ? ഒരാള്‍ നന്ദിയുള്ളവനാകണോ നന്ദി കെട്ടവനാകണൊ എന്ന് തീരുമാനിക്കുന്നതും ദൈവം. എന്നിട്ട് ശിക്ഷ അയാള്‍ക്കും.

    "ഇതെന്തുന്യായം എതെന്തു നീതി..........,
    മറുപടിപറയൂ മൂരാച്ചികളെ............)"

    • മുന്‍കൂട്ടി തീരുമാനിച്ച ദൈവം
    = അല്ല; ഏത് വഴിയാണ്‌ തനിക്ക് വേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് സ്വാതന്ത്ര്യം നല്‍കിയ ദൈവം; അതാണ്‌ ശരി. അതാണ്‌ ഖുര്‍ആനിലുള്ളത്.
    • ദൈവം അവനെ പരീക്ഷിക്കുകയും ചയ്യുന്നു. ദൈവത്തിന്‌ മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി അറിയുമെങ്കില്‍ പിന്നെ പരീക്ഷിക്കേണ്ട കാര്യമില്ലല്ലോ?
    = ദൈവത്തെ സംബന്ധിച്ചിടത്തോളം പരിക്ഷണത്തിന്റെ ഒരു ആവശ്യവുമില്ല. എന്നാല്‍, പരിക്ഷണത്തിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് അറിയില്ലല്ലോ. അത് നമ്മെ ബോധ്യപ്പെടുത്തേണ്ടതില്ലേ? അതിന്നാണ്‌ പരീക്ഷണം. ദൈവം നമ്മെ പരീക്ഷിക്കുകയല്ല; പരീക്ഷണത്തില്‍ അകപ്പെടുത്തുകയാണ്‌ ചെയ്യുന്നത്. അവന്ന് ബോദ്ധ്യപ്പെടാന്‍ വേണ്ടിയല്ല; നമ്മെ ബോദ്ധ്യപ്പെടുത്താന്‍.

    • ഒരാള്‍ നന്ദിയുള്ളവനാകണോ നന്ദി കെട്ടവനാകണൊ എന്ന് തീരുമാനിക്കുന്നതും ദൈവം. എന്നിട്ട് ശിക്ഷ അയാള്‍ക്കും.
    " അതുകൊണ്ട് നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍. ഞാന്‍ നിങ്ങളേയും സ്മരിക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കാതിരിക്കുക." (Quran 2/152)
    " അല്ലാഹുവിന് നിങ്ങളെ വെറുതെ പീഡിപ്പിച്ചിട്ടെന്തുകാര്യം; നിങ്ങള്‍ നന്ദിയുള്ളവരാവുകയും വിശ്വാസത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുകയുമാണെങ്കില്‍? അല്ലാഹു വളരെ നന്ദിയുള്ളവനാകുന്നു. സകലരുടെയും അവസ്ഥകളറിയുന്നവനുമാകുന്നു." (Quran 4/147)
    " നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍, അല്ലാഹു നിങ്ങളുടെ ആശ്രയം വേണ്ടാത്തവനാകുന്നു. എന്നാല്‍ അവന്‍ തന്റെ ദാസന്മാര്‍ക്കായി നിഷേധം ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ നന്ദികാണിക്കുന്നുവെങ്കില്‍, അതാണവന്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്നത്. ഭാരം വഹിക്കുന്ന യാതൊരുവനും മറ്റൊരുവന്റെ ഭാരം വഹിക്കുന്നതല്ല. ഒടുവില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങേണ്ടതുണ്ട്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്തെന്ന്, അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. അവനോ, മനോഗതങ്ങള്‍ പോലും അറിയുന്നവനാകുന്നു." (Quran 39/7)
    "നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം." (Quran 76/3)

    • "എന്നിട്ട് ശിക്ഷ അയാള്‍ക്കും.
    "ഇതെന്തുന്യായം എതെന്തു നീതി..........,
    മറുപടിപറയൂ മൂരാച്ചികളെ............)"
    = മേല്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്, ശിക്ഷാര്‍ഹരെ മാത്രമേ അല്ലാഹു ശിക്ഷിക്കുകയുള്ളു എന്നാണ്‌. ഇത് നീതിയല്ലെങ്കില്‍ പിന്നെവിടെയാണ്‌ നീതിയുള്ളത്? അല്ലാഹു നീതിമാനല്ലെങ്കില്‍ പിന്നെ ആരാണ്‌ നീതിമാന്‍?

    ReplyDelete
  33. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    Fazil said...: "എന്നാല്‍ ജബ്ബാര്‍ മാഷിനെ പോലെയുള്ള നിരീശ്വര വാദികള്‍ പ്രപഞ്ചം indeterministic ആണെന്ന് കരുതുന്നുണ്ടോ? തെളീക്കപ്പെടാത്ത വിഷയങ്ങളില്‍ അവര്‍ പരമ്പരാകതമായി കൈകൊള്ളാറുള്ള അതേ നിലപാടുതന്നെ ഇവിടെയും സ്വീകരിക്കുമോ? അതായത് പ്രപഞ്ചം indeterministic ആണെന്ന് വിശ്വസിക്കാതെ ഇരിക്കുമോ? ഇനി സംവാദങ്ങളില്‍ ദൈവം ഇല്ല എന്ന് വാദിക്കുംപോലെ പ്രപഞ്ചം indeterministic അല്ലെന്നു വാദിക്കുമോ എന്നും അറിയാന്‍ താല്പര്യം ഉണ്ട്."

    = ഇസ്‌ലാമിനെ വിമര്‍ശിക്കുക എന്നതാണ്‌ ജബാറിന്റെ ജീവിത ലക്‌ഷ്യം. ഈ വിഷയത്തില്‍ എന്ത് അഭിപ്രായം പറഞ്ഞാലാണോ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ പറ്റുക ആ അഭിപ്രായം അദ്ദേഹം പറയും. ഇല്ലെങ്കില്‍ മൌനം പാലിക്കും. ഇസ്‌ലാം വിമര്‍ശനമൊഴികെയുള്ള ലോക കാര്യങ്ങളിലൊന്നും അദ്ദേഹത്തിന്ന് അശേഷം താല്പര്യമില്ല.ഒരുദാഹരണമിതാ:

    Fazil said...
    "അങ്ങനെ ഒന്നും ഞാന്‍ സമ്മതിച്ചില്ലല്ലോ മാഷേ. (Jabbar) മാഷ്‌ കണ്ടുപിടിച്ച വൈരുധ്യങ്ങള്‍ Quantum Mechanics പ്രകാരം അശാസ്ത്രീയമാണ് എന്നാണു ഞാന്‍ പറഞ്ഞത്. അതിനോട് മാഷ്‌ പ്രതികരിച്ചു കണ്ടില്ല. മിനുട്ടില്‍ 60 തവണ ഞങ്ങള്‍ ശാസ്ത്രവാദികള്‍ ആണെന്ന് വീമ്പു പറയുന്ന യുക്തിവാദികള്‍ സമകാലിക ശാസ്ത്രം എന്താണെന്ന് പഠിക്കാന്‍ കൂടി തയ്യാറാകണം എന്നപേക്ഷിക്കുന്നു."

    ReplyDelete
  34. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    സുശീല്‍ കുമാര്‍ പി പി said...
    Alikkoya sir,

    മനുഷ്യര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. അയാള്‍ എന്ത് തീരുമാനമെടുക്കുമെന്ന് അല്ലാഹുവിന്‌ മുന്‍ക്കൂട്ടി അറിയുകയും ചെയ്യാം. പക്ഷേ നമുക്കത് മുന്‍കൂട്ടി അറിയില്ല. അല്ലാഹുവിന്റെ തീരുമാനപ്രകരം തന്നെയാണ്‌ നമുക്ക് മുന്‍കൂട്ടി അറിയില്ലെനിലും നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് മുന്‍കൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ട ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പോലെയാണ്‌ മനുഷ്യന്‍ എന്ന് സാരം. ഇവിടെ ദൈവം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ഒരു തെറ്റ് ചെയ്യുന്ന മനുഷ്യന്‍ അതിലെങ്ങനെ കുറ്റക്കാരനാകും? മുന്‍ കൂട്ടി തീരുമാനിച്ച ദൈവം തന്നെയല്ലേ കുറ്റക്കാരന്‍? മനുഷ്യന്‍ വിചാരിച്ചാലും മുന്‍ കൂട്ടി ദൈവം തയ്യാറാക്കിയ റൂട്ട് മാറ്റാന്‍ കഴിയില്ലല്ലോ?

    എത്ര വിചിത്രമായ വാദഗതിയാണ്‌ ആലിക്കോയസര്‍ ഇത്? ദൈവത്തെ കുറ്റവിമുക്തനാക്കാന്‍ എന്തൊരു ധൃതി?"

    = മി. സുശീല്‍ കുമാര്‍:
    'വിധിവിശ്വാസം' എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ വിജയിക്കണമെന്ന് താങ്കള്‍ക്ക് ആഗ്രഹമുണ്ടെന്ന് മനസ്സിലായി. കുഴപ്പമില്ല; മനുഷ്യസഹജമാണത്.
    * എതിരാളിയുടെ വാദം സത്യസന്ധമായി വിശകലനം ചെയ്ത്,
    * തെളിവുകള്‍ സമാഹരിച്ച്,
    * വിഷയം പഠിച്ച്,
    * എതിരാളിയുടെ വാദം ഖണ്ഡിച്ച്,
    * താങ്കളുടെ വാദം ശക്തമായി സമര്‍ത്ഥിച്ച്,
    * നിഷ്പക്ഷര്‍ക്ക് കാര്യം ബോദ്ധ്യപ്പെടുത്തിക്കൊടുത്ത്,
    * എതിരാളിയെ നിശ്ശബ്ദനാക്കിക്കൊണ്ടാണ്‌ സംവാദത്തില്‍ വിജയിക്കേണ്ടത്; അതാണ്‌ വിജയം.
    എന്നാല്‍, ഇതൊന്നുമല്ലല്ലോ താങ്കളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ***'എതിരാളിയുടെ വാദത്തെ വികലമാക്കി അവതരിപ്പിക്കുക****'യെന്ന ഒരു കുറ്റം താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്താലല്ലാതെ വിജയിക്കാന്‍ കഴിയില്ലെന്ന് താങ്കള്‍ക്ക് ബോദ്ധ്യം വന്നുവെങ്കില്‍ അതിന്നര്‍ത്ഥം, മറുകക്ഷിയുടെ വാദം ശക്തമാണെന്നാണ്‌. മാത്രമല്ല; അവയെ സത്യസന്ധമായി സമീപിക്കാന്‍ പോലും കഴിയാത്ത വിധം താങ്കളുടെ വാദവും താങ്കളുടെ പക്കലുള്ള തെളിവുകളും അതീവ ദുര്‍ബലമാണെന്നും ഇത് തെളിയിക്കുന്നു.

    ReplyDelete
  35. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    സുശീല്‍ കുമാര്‍ എഴുതി: "ഇവിടെ ദൈവം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ഒരു തെറ്റ് ചെയ്യുന്ന മനുഷ്യന്‍ അതിലെങ്ങനെ കുറ്റക്കാരനാകും? മുന്‍ കൂട്ടി തീരുമാനിച്ച ദൈവം തന്നെയല്ലേ കുറ്റക്കാരന്‍? മനുഷ്യന്‍ വിചാരിച്ചാലും മുന്‍ കൂട്ടി ദൈവം തയ്യാറാക്കിയ റൂട്ട് മാറ്റാന്‍ കഴിയില്ലല്ലോ?"

    = മി. സുശീല്‍ കുമാര്‍, താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി ഈ വാദങ്ങള്‍? ഖുര്‍ആനില്‍ ഈ വിഷയത്തെക്കുറിച്ച് ധാരാളം സൂക്തങ്ങളുണ്ട്. അവയില്‍ നിന്ന് വ്യക്തമാകുന്നതെന്താണെന്ന് ഞാനുള്‍പ്പെടെ പലരും ഇവിടെ കമന്റ് എഴുതിക്കഴിഞ്ഞു. ഇനി താങ്കള്‍ സംസാരിക്കേണ്ടത് ആ വാദങ്ങള്‍ കൂടി വിശകലനം ചെയ്തുകൊണ്ടാണ്‌. അല്ലാതെ മി. ജബ്ബാര്‍ പോസ്റ്റില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടല്ല.

    ഈ പോസ്റ്റില്‍ ഞാനെഴുതിയ ഒരു കമന്റീല്‍ നിന്ന്: "അതേസമയം, മനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
    നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)
    അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
    ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
    ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്.
    ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല."

    ഈ വാദങ്ങളൊക്കെ കേള്‍ക്കാനും മനസ്സിലാക്കാനും ഒരു യുക്തിവാദിക്ക് കഴിയണമെങ്കില്‍ ഇസ്‌ലാമിനെ വളരെ പുച്ഛത്തോടെ കാണുന്ന അവസ്ഥ മാറണം. കേവലം സംവാദ മര്യാദയെന്ന നിലയിലെങ്കിലും ഇത് ചെയ്യാത്തിടത്തോളം ഈ സംവദത്തില്‍ നിന്ന് ഒന്നും പഠിക്കാന്‍ യുക്തിവാദിക്ക് കഴിയുകയില്ല.

    ReplyDelete
  36. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)
    സുശീല്‍ കുമാര്‍ പി പി said...:

    "പ്രിയപ്പെട്ട നാജ് ഉപദേശീ,

    ക്ഷമിക്കണം. ഞങ്ങള്‍ യുക്തിവാദികള്‍ക്ക് മിനിമത്തില്‍ താഴെ വിവേകവും ബുദ്ധിയുമല്ലേ നിങ്ങളുടെ അല്ലാഹു തരൂ. അത് ഞങ്ങളുടെ കുഴപ്പമല്ലല്ലൊ? നഴ്സറികുട്ടികളുടെ കുഴപ്പവുമല്ല. അത് 'ദാനംചെയ്തയാളുടെ' കുഴപ്പമാകാനേ വഴിയുള്ളു. ഞങ്ങള്‍ നിസ്സഹായര്‍.."

    Quran said: "അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു." (7:179)

    ReplyDelete
  37. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    Jabbar: "നിങ്ങളില്‍ സ്വയം ഉദ്ദേശിക്കുന്നവര്‍ക്കു നേര്‍മാര്‍ഗ്ഗം പ്രാപിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല എന്ന വാക്യം എങ്ങനെയൊക്കെ ഉരുണ്ടു മറിഞ്ഞു വ്യാഖ്യാനിച്ചാലും വിരോധാഭാസമായിത്തന്നെ നിലനില്‍ക്കും. കാരണം മനുഷ്യന്റെ ഇച്ഛ സ്വതന്ത്രമല്ല, അത് അല്ലാഹുവിന്റെ ഇച്ഛയാല്‍ നിര്‍ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നു വ്യക്തം".

    = സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു ഖുര്‍ആന്‍ വാക്യം കൊണ്ട് തന്റെ വിതണ്ഡ വാദം തെളിയിച്ചു കളയാമെന്ന വ്യാമോഹത്തിലാണ ജബ്ബാര്‍. പക്ഷെ അതസാദ്ധ്യമാണന്നറിയുമ്പോള്‍ അദ്ദേഹത്തിന്ന് നിരാശപ്പെടേണ്ടി വരും.

    "അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല" എന്ന് അല്ലാഹു പറഞ്ഞത് ആരോടാണ്‌?
    ലോകത്തുള്ള സകല മനുഷ്യരോടും നടത്തിയ ഒരു പൊതു പ്രസ്താവനയാണോ?
    അതല്ല; സമൂഹത്തിലെ ചിലരോട് മാത്രം പറഞ്ഞതാണോ?
    അത് മനസ്സിലാക്കാന്‍ ആ സൂക്തം അതിന്റെ സന്ദര്‍ഭത്തില്‍ വച്ചു തന്നെ വായിക്കണം.

    "നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല; തെളിഞ്ഞ മണ്ഡലത്തില്‍ അവന്‍ (പ്രവാചകന്‍) അവനെ (സന്ദേശ വാഹകനെ, ജിബ്‌രീലിനെ) കണ്ടിരിക്കുന്നു. മറഞ്ഞ കാര്യങ്ങളില്‍ അവന്‍ പിശുക്ക് കാണിക്കുന്നുമില്ല. ഇത് ശപിക്കപ്പെട്ട പിശാചിന്റെ വാക്കുകളല്ല. അപ്പോള്‍ എങ്ങോട്ടാണ്‌ നിങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്? ഇത് ലോകര്‍ക്കുള്ള ഒരു സന്ദേശം തന്നെയാണ്‌; അതായത്, നിങ്ങളില്‍ നിന്ന് നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കണമെന്ന് ഇച്ഛിക്കുന്നവര്‍ക്ക്. എന്നാല്‍ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല." (ഖുര്‍ആന്‍ 81: 22-29)

    1. ദൈവേച്ഛയും മനുഷ്യേച്ഛയും ഉണ്ടെന്ന് നേരത്തെ സൂചിപ്പിച്ചത് ഓര്‍ക്കുമല്ലോ.
    2. ഇവയില്‍ മനുഷ്യേച്ഛയനുസരിച്ചാണ്‌ അവനവന്‌ വേണ്ടി സ്വര്‍ഗ്ഗ-നരകങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
    3. രണ്ടില്‍ ഏത് വേണമെങ്കിലും ഒരാള്‍ക്ക് തെരഞ്ഞെടുക്കാം.
    4. ഏത് തെരഞ്ഞെടുത്താലും അവന്‍ തെരഞ്ഞെടുത്ത വഴിക്ക് അല്ലാഹു അവനെ നയിക്കും.
    ഇതും ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിച്ച് ഞാന്‍ തെളിയിച്ചു കഴിഞ്ഞതാണ്‌.
    എന്നാല്‍ ഈ ഇച്ഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യന്‍മാരില്‍ ചിലര്‍ അത് തിന്‍മ തെരഞ്ഞെടുക്കാന്‍ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളു. അങ്ങനെ തിന്‍മ അഥവാ അവിശ്വാസം തങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത് കഴിഞ്ഞ ഒരു വിഭാഗത്തോട് അല്ലാഹു പറയുകയാണ്‌: 'നിങ്ങള്‍ക്ക് നല്‍കപ്പെട്ട ഇച്ഛാ സ്വാതന്ത്ര്യം നിങ്ങള്‍ ദുരുപയോഗപ്പെടുത്തിയിരിക്കുന്നു. അഥവാ നിഷേധം തെരഞ്ഞെടുത്തിരിക്കുന്നു. മാത്രമല്ല; അതില്‍ സംതൃപ്തരായി മാറുകയും ചെയ്തിരിക്കുന്നു. ഇനി നിങ്ങള്‍ നന്നാവണമെങ്കില്‍, നിങ്ങളുടെ ഇച്ഛയെ മറികടന്ന് കൊണ്ട് നിങ്ങള്‍ക്ക് വേണ്ടി അല്ലാഹു ഇച്ഛിക്കണം; എന്നാലേ നിങ്ങള്‍ നന്നാവുകയുള്ളു. ഇതാകട്ടെ അല്ലാഹുവിന്റെ നടപടിക്രമത്തില്‍ ഇല്ലാത്ത കാര്യമാണ്‌. "ഇച്ഛിക്കുന്നവര്‍ വിശ്വസിക്കട്ടെ, ഇച്ഛിക്കുന്നവര്‍ നിഷേധിക്കട്ടെ" എന്ന നിലപാടാണ്‌ ഈ കാര്യത്തില്‍ അല്ലാഹു സ്വീകരിക്കുക. അത് ഖുര്‍ആണ്‍ പലതവണ വ്യക്തമാക്കിയതാണ്‌.

    ചുരുക്കത്തില്‍: കടുത്ത നിഷേധികളോട് അല്ലാഹു പറയുന്നതിതാണ്‌:
    1. നിങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ച് നിങ്ങള്‍ നന്നാകാനുള്ള ഒരു സാധ്യതയും ഇനി അവശേഷിക്കുന്നില്ല.
    2. ഇനി നിങ്ങള്‍ നനാകണമെങ്കില്‍ നിങ്ങളുടെ ഇച്ഛയെ മറി കടന്നു കൊണ്ട് അല്ലാഹുവിന്റെ ഇച്ഛ ഉണ്ടാകണം.
    3. അതാകട്ടെ അല്ലാഹുവിന്റെ നടപടി ക്രമത്തിന്ന് വിരുദ്ധമാണ്‌ താനും.
    4. ആകയാല്‍ നിങ്ങള്‍ ഇനി വിശ്വസിക്കുകയില്ല.
    ഇതാണ്‌ മേല്‍ സൂക്തത്തിന്റെ ചുരുക്കം. ഈതില്‍ ജബ്ബാറിനോ അദ്ദേഹത്തിന്റെ 'മത'ക്കാര്‍ക്കോ കയറിപ്പിടിക്കാന്‍ തക്ക ഒരു പഴുതും ഇല്ല.

    ചില ആളുകളെക്കുറിച്ച്, സാധാരണക്കാര്‍ പറയാറുണ്ടല്ലോ: 'ഇനി പടച്ചവന്‍ നന്നാക്കിയാലല്ലാതെ അവന്‍ നന്നാവില്ല'എന്ന്. എന്ന് വച്ചാല്‍ സ്വയം നനാവില്ലെന്നും, പടച്ചവന്‍ തീരുമാനിച്ച് നന്നാക്കിയാലേ അവന്‍ നന്നാകൂ എന്നുമാണ്‌ അര്‍ത്ഥം.
    ഇങ്ങനെ നിര്‍ബന്ധപൂര്‍വ്വം അല്ലാഹു ആരെയും നന്നാക്കുന്നില്ല; ചീത്തയാക്കുന്നുമില്ല. അതുണ്ടെന്ന് തെളിയിക്കാന്‍ ആര്‍ക്കും സാധ്യവുമല്ല; നേരത്തെ ഒരു കമന്റിലൂടെ, ആര്‍ക്കെങ്കിലും പറ്റുമെങ്കില്‍ തെളിയിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ആരും തെളിയിച്ചത് കണ്ടിട്ടില്ല.

    ReplyDelete
  38. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    Jabbaar: "لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
    for those of you who (li-man shā’a minkum is a substitution for li’l-‘ālamīna, ‘for all worlds’, using the same preposition) wish to go straight, by following the truth;
    وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ
    but you will not [wish], to go straight along the [path of] truth, unless God, the Lord of the Worlds, [of all] creatures, wills, that you should go straight along it.[ജലാലൈന്‍]
    നിങ്ങളില്‍ ആര്‍ ഇച്ഛിക്കുന്നുവോ അവര്‍ക്കു നേര്‍മാര്‍ഗം സ്വീകരിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല [കുര്‍ ആന്‍ ]
    ഈ കുറാന്‍ സൂക്തം അല്ലാഹുവ്നെ പറ്റിക്കാന്‍ പിശാച് ഇറക്കിയതാകാനാണു സാധ്യത !!"


    = നന്‍മയും തിന്‍മയും തനിക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു മനുഷ്യന്ന് നല്‍കിയിരിക്കുന്നു എന്ന കാര്യം മുന്‍ കമന്റുകളില്‍ ഞാന്‍ വ്യക്തമാക്കിയതാണ്‌. അതാകട്ടെ ആരും നിഷേധിച്ചതായി കണ്ടിട്ടുമില്ല.
    ദൈവേച്ഛയും മനുഷ്യേച്ഛയും ഒരേ സമയം നില നില്‍ക്കുന്നു എന്ന കാര്യവും തെളിവ് സഹിതം വ്യക്തമാക്കിയത് ഓര്‍ക്കുമല്ലോ. ഇതും ആരും നിഷേധിച്ചിട്ടില്ല.
    മറിച്ച് ഇസ്‌ലാമിന്റെ വിധിവിശ്വാസത്തെ എതിര്‍ക്കാന്‍ വേണ്ടി യുക്തിവാദികള്‍ പ്രയോഗിക്കുന്നത് വളച്ചൊടിക്കല്‍ തന്ത്രം മാത്രമാണ്‌. തന്റെ പഴയ പല്ലവി ആവര്‍ത്തിക്കുക മാത്രമാണ്‌ മി. ജബ്ബാറും ചെയ്‌തിട്ടുള്ളത്. ഈ വാദത്തിന്ന് നല്‍കപ്പെട്ട മറുപടികള്‍ പരിഗണിക്കാതെ, പഴയ പല്ലവി ആവര്‍ത്തിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകില്ല.

    ReplyDelete
  39. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    സന്തോഷ്‌ said...:

    "ഇത് ലോകര്‍ക്കുള്ള ഒരു സന്ദേശം തന്നെയാണ്‌; അതായത്, നിങ്ങളില്‍ നിന്ന് നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കണമെന്ന് ഇച്ഛിക്കുന്നവര്‍ക്ക്. എന്നാല്‍ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല." (ഖുര്‍ആന്‍ 81: 27-29)

    ലോകര്‍ക്കുള്ള സന്ദേശം എന്ന് പറയുമ്പോള്‍ എല്ലാ കാലത്തുമുള്ള എല്ലാ മനുഷ്യര്‍ക്ക്‌ വേണ്ടിയും എന്ന് അല്ലെ? ഇത് എങ്ങനെയാണ് സമൂഹത്തിലെ ചിലരോട് മാത്രം എന്ന രീതിയില്‍ ആവുന്നത്? താങ്കളുടെ വിശദീകരണം ശരിയാണോ എന്ന് എനിയ്ക്ക് സംശയം ഉണ്ട്. കാരണം ഈ ഖുര്‍ ആന്‍ സൂക്തത്തില്‍ പറയുന്നത് "അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല" എന്നല്ലേ? ഇതു ഏതു സാഹചര്യത്തിലെ ഏതു വ്യക്തികളെ ഉദ്ദേശിച്ചു പറഞ്ഞതായാലും, ഇതില്‍ "നിങ്ങള്‍" എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ഒരു സാധ്യതയും അല്ലാഹു നല്‍കുന്നില്ല."

    = ലോകര്‍ക്കുള്ള സന്ദേശമെന്നാല്‍ ലോകത്ത് എല്ലാവര്‍ക്കുമുള്ള സന്ദേശം തന്നെ; സംശയമില്ല. പക്ഷെ, ആരോടാണ്‌, അഥവാ ആരെ അഭിസംബോധന ചെയ്തുകൊണ്ടാണ്‌ ഇത് പറയുന്നത്?
    അത് വ്യക്തമാക്കാന്‍ വേണ്ടിയാണ്‌ ഈ അദ്ധ്യായത്തിലെ 22 മുതലുള്ള സൂക്തങ്ങള്‍ ഞാന്‍ ഉദ്ധരിച്ചത്.
    "നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല" ഇത് അല്ലാഹു ആരോട് പറഞ്ഞതാണ്‌? മുഹമ്മദ് നബി ഭ്രാനതനാണെന്ന് വാദിക്കുന്നവരോട്. അല്ലാതെ ആരോടാ ഇത് പറയുക?
    "ഇത് ശപിക്കപ്പെട്ട പിശാചിന്റെ വാക്കുകളല്ല." ആരോടാണ്‌ ഇത് പറയുക? ഖുര്‍ആന്‍ പൈശാചിക വചനമാണെന്ന് വാദിക്കുന്നവരോട് തന്നെ. അല്ലതെ ആരോടാണ്‌ ഇത് പറയുക?
    "അപ്പോള്‍ എങ്ങോട്ടാണ്‌ നിങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്?" ഖുര്‍ആനിനെ അവഗണിച്ച് പോയ്‌കൊണ്ടിരികുന്നവരോടല്ലാതെ ആരോടാണ്‌ ഇത് ചോദിക്കുക?

    അഭിസംബോധിതര്‍ ആരെന്ന് വ്യക്തമാക്കുന്ന ഈ വാക്യങ്ങള്‍ എന്റെ കമന്റില്‍ ഞാന്‍ ഉദ്ധരിച്ചിരുന്നു. എന്നാല്‍, ആ ഭാഗം പൂര്‍ണ്ണമായും വിട്ടുകളഞ്ഞിട്ട് നേരത്തെ ജബ്ബാര്‍ ഉദ്ധരിച്ചതും, പിന്നീട് അദ്ദേഹം തന്നെ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തതുമായ, വിമര്‍ശിക്കാന്‍ സൌകര്യം തോന്നുന്ന ഭാഗം മാത്രം ഉദ്ധരിച്ചാണ്‌ ഇവിടെ സന്തോഷ് ചര്‍ച്ച നടത്തുന്നത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താല്‍ ഒരു വാക്യത്തിന്ന് വക്താവ് ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കാന്‍ എളുപ്പമാണ്‌. അത് വേണ്ട; അത് നല്ല ശൈലിയല്ല. ഈ വാക്യങ്ങള്‍ അതിന്റെ സന്ദര്‍ഭത്തില്‍ വച്ച് വായിച്ചാല്‍ ഞാന്‍ പറഞ്ഞ ആശയം സന്തോഷും ലത്തീഫും ഉള്‍പ്പെടെ ആര്‍ക്കും ബോദ്ധ്യമാകും.

    അഥവാ അവരോട് അല്ലാഹു പറയുകയാണ്‌ ഇനി നിങ്ങള്‍ സ്വയം ഇച്ഛിച്ചിട്ട് നിങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. ഇനി നിങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഞാന്‍ അങ്ങനെ ഇച്ഛിക്കണം, പക്ഷെ അത് എന്‍റെ നടപടിക്രമമല്ല. വിശ്വാസം അല്ലെങ്കില്‍ നിഷേധം അത് നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തെരഞ്ഞെടുക്കണം.

    ReplyDelete
  40. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    ജബ്ബാര്‍: "മനുഷ്യന്റെ പ്രവൃത്തികള്‍ക്ക് മനുഷ്യര്‍ ഉത്തരവാദികളല്ലെന്നും എല്ലാം ദൈവനിശ്ചയമാണെന്നും പറയുന്നതും പ്രതികൂല സാഹചര്യങ്ങളില്‍ വിധിയില്‍ ആശ്വാസം കണ്ടെത്തുന്നതും വിശ്വാസികളാണ്."

    = മനുഷ്യന്റെ എല്ലാ പ്രവൃത്തികളെ കുറിച്ചും ഇപ്പോള്‍ ഇവിടെ ചര്‍ച്ച നടക്കുന്നില്ല. മറിച്ച് നേര്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യന്ന് ഉണ്ടോ; അതല്ല അതും ദൈവനിശ്ചയമാണോ എന്നാണ്‌ ചര്‍ച്ച. മനുഷ്യന്ന് ലഭിക്കുന്ന മറ്റു കാര്യങ്ങള്‍ ആയുസ്സ്, സമ്പത്ത്, ആരോഗ്യം, സൌന്ദര്യം, അവസരങ്ങള്‍ എന്നിത്യാതികള്‍ ഇവിടെ ഇത് വരെ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഈ പോസ്റ്റില്‍ അതും കൂടി വേണ്ട. 'വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നുവോ? എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടുന്നുവോ? അതല്ല മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കി അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നുവോ? ഇതാണ്‌ ഇവിടെ ചര്‍ച്ച ചെയ്തു വരുന്ന വിഷയം.

    ReplyDelete
  41. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    = ലോകത്തുള്ള സകല മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്നത് സാധിക്കുമായിരുന്നു; ഒരു സംശയവുമില്ല. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. പക്ഷെ, അപ്പോള്‍ അവന്ന് 'മനുഷ്യനെ', ഇന്ന് നാം കാണുന്ന മനുഷ്യനെ, സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ മഹത്വമറിയുന്നവരോടേ ഇത് പറഞ്ഞിട്ട് കാര്യമുള്ളു. മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു മൃഗമാണ്‌ താനും എന്ന് വിചാരിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സധിക്കുകയില്ലെന്നറിയാം. ഓരോ വസ്തുവിന്നും ദൈവം അതിന്റെ ഉണ്മ നല്‍കിയത് ഓരോ ദൌത്യം നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ്‌.
    മനുഷ്യന്ന് ഈ ലോകം ഒരു പരീക്ഷണ ഗേഹമാണ്‌; അതാണ്‌ ദൈവനിശ്ചയം. ഇത് നടക്കണമെങ്കില്‍ എല്ലാവരെയും ദൈവം നല്ലവരാക്കാനോ ചീത്തയാക്കാനോ തീരുമനിക്കുകയല്ല; അവന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കുകയാണ്‌ വേണ്ടത്. അതാണ്‌ താന്‍ ചെയ്തതെന്ന് ദൈവം വ്യക്തമാക്കിയിട്ടുണ്ട്; നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ:

    "നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

    "പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

    " പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

    "വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)
    (തുടരും)

    ReplyDelete
  42. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)
    = ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍:
    1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
    2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
    3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
    4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
    5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
    6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
    7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
    ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌.


    മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിന്റെ അനന്തരഫലമായിട്ടാണ്‌ ദൈവത്തിന്ന് ഇത് പറയാന്‍ സധിക്കുന്നത്. ഈ ഇച്ഛാസ്വാതന്ത്ര്യം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സര്‍വ്വതന്ത്ര സ്വതന്ത്രമല്ല; അല്ലാഹുവിന്റെ ഇച്ഛയ്ക്ക്, അഥവാ നാം ജീവിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാണ്‌. ആ സാഹചര്യം നാം സ്വയം തീരുമാനിക്കുന്നതല്ലല്ലോ.
    അതേസമയം, മനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
    നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)
    അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
    ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
    ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്.
    ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല.
    (തുടരും)

    ReplyDelete
  43. (ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയ കമന്റ്.)

    സന്തോഷ്‌ said...:
    "എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?"

    = അല്ലാഹു രണ്ട് മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്ക് കാണിച്ചു കൊടുക്കുന്നു. ഒന്ന് നന്‍മയുടെ മാര്‍ഗ്ഗം. മറ്റേത് തിന്‍മയുടേതും. രണ്ടില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് സ്വാതന്ത്ര്യവും നല്‍കുന്നു. ഒന്നിന്റെ പരിണതി സ്വര്‍ഗ്ഗം. മറ്റേതിന്റേത് നരകം. സ്വര്‍ഗ്ഗമോ നരകമോ ഏത് വേണമെങ്കിലും മനുഷ്യന്ന് തെരഞ്ഞെടുക്കാം. അഥവാ, മനുഷ്യന്ന് അവന്‍ ഇച്ഛാസ്വാതന്ത്ര്യവും നല്‍കി.
    ഇതൊക്കെ നേരത്തെ വിശദീകരിച്ചു കഴിഞ്ഞതാണ്‌. എന്നിരിക്കെ, സന്തോഷിന്റെ ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണെന്ന്‌ മനസ്സിലാകുന്നില്ല.
    ഒരു പക്ഷെ ഈ ഖുര്‍ആന്‍ വാക്യത്തില്‍ താങ്കള്‍ക്കുള്ള മറുപടി ഉണ്ടാകുമായിരിക്കാം:
    "(പ്രപഞ്ചത്തിന്റെ) ആധിപത്യം ആരുടെ ഹസ്തത്തിലാണോ അവന്‍ അത്യന്തം മഹത്വമുടയവനും ഉന്നതനുമത്രെ. അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനുമാകുന്നു. മരണവും ജീവിതവുമുണ്ടാക്കിയവന്‍-നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍- അവന്‍ അജയ്യനാകുന്നു. (67/1)

    ReplyDelete
  44. പ്രിയ ഫസിലെ,
    ആരാണ് ഇപ്പോള്‍ കുളം കൊള്ളില്ല എന്നു പറഞ്ഞ് കുണ്ടി കഴുകാതെ പോകുന്നത്.

    എന്റെ ചോദ്യത്തിനു ഇപ്പോഴും ഉത്തരം കിട്ടിയില്ല എന്നു ഞാന്‍ കെരുതുന്നു.

    എന്റെ വീട്ടിന്റെ മുന്‍പിലുള്ള മാവില്‍ ഒരു മാങ്ങയുണ്ട്,അതു പറിച്ച് തിന്നാന്‍ എനിക്കു പൂതിയുമുണ്ട്,പക്ഷെ മാങ്ങ ആറ്റങ്ങളുടെ സംയോജനമാണ്,സബ് അറ്റോമിക് തല നിയമങ്ങള്‍ അതിനാല്‍ മാങ്ങയ്കും ബാധകമാണ്.
    സബ് അറ്റോമിക് തല പ്രൊബബിലിറ്റി അനുസരിച്ച് മാങ്ങയുടെ സ്ഥനം എനിക്കു നിര്‍ണയിക്കാന്‍ സാധ്യമല്ല,അതിനാല്‍ മാങ്ങ തിന്നാന്‍ എനിക്കു ഒരിക്കലും സാധിക്കുകയില്ല.

    ഇതുപോലിരിക്കുയാണ് താങ്കളുടെ വാദങ്ങള്‍.

    മാങ്ങ ഞാന്‍ പറിച്ചു തിന്നും , അതാണ് ഞാന്‍ ജീവിക്കുന്ന സ്ഥൂല ലോകത്തെ ഭരിക്കുന്ന നിയമങ്ങള്‍.

    ഇതു പറയുമ്പോള്‍ എന്നെ ന്യുട്ടോണിയന്‍ ഡിറ്റര്‍മിനിസ്റ്റിക് വാദിയാണന്നു മുദ്ര കുത്തരുത്.

    തുടരും....

    ReplyDelete
  45. മാങ്ങയെ ഒരു wave-function ആയി വിശദീകരിച്ചാല്‍ ഒരു position ഒഴികെ മറ്റെല്ലാ positions ഇലും അതുണ്ടാകാനുള്ള probability പൂജ്യം ആണെന്ന് കാണാം. മാങ്ങ കല്ലെറിഞ്ഞു വീഴ്ത്താന്‍ സാധിക്കുന്നത് അതുകൊണ്ടാണ്.

    താങ്കള്‍ പറയുന്ന മാങ്ങയും അതുണ്ടായ മാവും എല്ലാം ഉള്‍കൊള്ളുന്ന പ്രപഞ്ചം ഒരു സമയത്ത് singularity ആയിരുന്നു. ആ singularity വിശദീകരിക്കാന്‍ വരെ Quantum Mechanics ഉപയോഗിക്കുമ്പോള്‍ അതിനു മുന്‍പില്‍ താങ്കളുടെ മാങ്ങ എന്നത് വെറുമൊരു കീടമാണ്‌.

    ReplyDelete
  46. തുടരുന്നു.....


    ഈ മധ്യ ലോകത്തു ജീവിക്കുന്ന മനുഷ്യരോട്
    ഒരു ഗ്രന്‍ഥം സംവദിക്കേണ്ടത് സബ് അറ്റോമിക് തല ഭാഷയിലല്ല,പച്ചമാങ്ങ തിന്നേണ്ട പച്ച മധ്യലോക ഭാഷയില്‍ തന്നെയായിരിക്കണം.

    പ്രത്യെകിച്ചും അത് അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകത്തക്ക രീതിയിലാണന്ന് അത് അവകാശപ്പെടുകയും കൂടി ചെയ്യുമ്പോള്‍.

    അതിനാല്‍ ഖുറാനില്‍ ജബ്ബാര്‍ മാഷ് കണ്ടെത്തിയ വൈരുദ്ധ്യങ്ങള്‍ വൈരുദ്ധ്യങ്ങള്‍ തന്നയാണ്.

    മറിച്ച് ഫസിലിന്റെ ഡിറ്റര്‍മിനിസ്റ്റിക് ,ഫ്രീവില്ല് ,
    പ്രൊബബിലിറ്റി വാദങ്ങള്‍ക്കു ഇവിടെ യാതൊരു പ്രസക്തിയുമില്ലാ‍.

    കുളം കലക്കി കുളം കൊള്ളില്ല എന്നു വരുത്താനായി ഫസില്‍ ഇവിടെ ഒത്തിരി വാദങ്ങള്‍ ഉയര്‍ത്തി.

    അതിലോക്കെ വ്യക്തത വരുത്തിയപ്പോള്‍ Iam the right,You are all wrong എന്നു സ്വയം തീരുമാനിച്ച് കളം മാറുകയാണ്.

    പ്രിയ ഫസിലെ
    Please continue.......

    ReplyDelete
  47. ഖുര്‍ആന്‍ subatomic തലത്തില്‍ ഇച്ഛാസ്വാതന്ത്ര്യം വിശദീകരിച്ച സൂക്തങ്ങള്‍ കൂടി ഒന്ന് നല്‍കാമോ?

    യുക്തി said...
    മറിച്ച് ഫസിലിന്റെ ഡിറ്റര്‍മിനിസ്റ്റിക് ,ഫ്രീവില്ല് , പ്രൊബബിലിറ്റി വാദങ്ങള്‍ക്കു ഇവിടെ യാതൊരു പ്രസക്തിയുമില്ലാ‍.


    അതായത് Marcus Aurelius, Omar Khayyám, Thomas Hobbes, Baruch Spinoza, Gottfried Leibniz, David Hume, Baron d'Holbach (Paul Heinrich Dietrich),Pierre-Simon Laplace, Arthur Schopenhauer, William James, Friedrich Nietzsche, Albert Einstein, Niels Bohr, Victoria DiMarco, John Searle, Suraj Manjunath, Jai Ramachandran, Michael He,Ted Honderich, Daniel Dennett തുടങ്ങിയവരുടെ വാദങ്ങള്‍ക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല എന്ന്. അവരെല്ലാം പറഞ്ഞ കാര്യങ്ങള്‍ ഇവിടെ copy paste ചെയ്യുക എന്നതിലുപരി എന്‍റെതായ ഒന്നും തന്നെ ഞാന്‍ നല്‍കിയിരുന്നില്ല.

    ഈ ലോകപ്രശസ്ത ശാസ്ത്രജ്ഞരെയും ചിന്തകരെയും എല്ലാം അവഗണിക്കുന്ന താങ്കള്‍ ഏതു രീതിയിലാണ് ശാസ്ത്രവാദി ആകുന്നതു? യുക്തിവാദികള്‍ ശാസ്ത്രവാദികള്‍ ആണെന്ന വാദം ഇവിടെ പൊളിയുന്നു. മറിച്ച്‌ അവര്‍ അവസരവാദികള്‍ ആണെന്ന് പറയുന്നതാണ് ഉചിതം.

    ReplyDelete
  48. This comment has been removed by the author.

    ReplyDelete
  49. ഹേ ആലിക്കോയ! ഉറക്കത്തില്‍ നിന്നും കണ്ണ് തുറക്കുക. എന്താണ് ഏതൊക്കെ, എന്തിനാണ് ഏതൊക്കെ. ചിന്തിക് ?
    വളരെ സിമ്പിള്‍ ആയിട്ട് ചിന്തിക്. കാരണം അല്ലാഹു എല്ലാവരുടെയുമാണ്. ബുധിയുല്ലവരുടെയും കുരഞ്ഞവരുടെയും ആണ്. വിനയം ഉള്ള അല്ലെങ്കില്‍ ഉണ്ടെന്നു നടിക്കുന്നവര്‍ക്കായി ചോദ്യം നമ്മള്‍ വിവരം കുരഞ്ഞവരാനെന്നു തോന്നുന്നുണ്ടോ ? നിലയ്ക്കനുസരിച്ചു നിലക്ക്.
    ഇവിടുത്തെ അകെ പ്രശ്നം ഇചാസ്വാതന്ദ്രം ആണോ അതോ അത് വച്ചുള്ള മനുഷ്യ ജീവികളുടെ കളിയോ ?. അത് എന്താണെന്നറിയാന്‍ ഇത്ര വലിയ മെനക്കേടിന്റെ ആവശ്യം ഉണ്ടോ ?. അത് എന്താണെന്ന് പറഞ്ഞാല്‍ ഈ ചര്‍ച്ച വേണോ ?.
    ഇനി ഇച്ചാ സ്വാതന്ദ്ര്യം എന്നാല്‍ എന്താണ് (നേര്‍മാര്‍ഗം തിരങ്ങേടുക്കുവാനുള്ള കഴിവ്). ഇതു ആലിക്കോയ തന്നെ പറയുകയാണെങ്കില്‍ സൂപ്പര്‍. വിവരമുള്ള പുള്ളി പറയുമോ എന്ന് നൂക്കാം.
    ആലിക്കോയ ചോദ്യം
    1 എന്താണ് ഇച്ചാ സ്വാതന്ദ്ര്യം (നേര്‍മാര്‍ഗം തിരങ്ങേടുക്കുവാനുള്ള കഴിവ്) ?
    2 അത് ഉള്ള അല്ലാഹുവിന്റെ പടപ്പുകള്‍ ഏതെല്ലാം ഇല്ലാത്തത് ഏതൊക്കെ ?

    ReplyDelete
  50. ഇനി ഫസിലിനു വെളിപാട് കിട്ടുന്നു....
    അത് കൊണ്ട് തന്നെ മനുഷ്യ മസ്തിഷ്കത്തിന് ചിതിക്കാന്‍ കഴിവുണ്ട് എന്നും ഈ പ്രപഞ്ചം deterministic അല്ല എന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. തീര്‍ച്ചയായും ഈ വിശ്വാസങ്ങള്‍ ശാസ്ത്രീയമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അങ്ങനെ വിശ്വസിക്കുന്നത്. നാളെ ശാസ്ത്രം ഇതെല്ലാം തെളിയിക്കും എന്ന ശുഭാപ്തിവിശ്വാസവും ഉണ്ട്.

    ക്ലാസിക്കല്‍ ഫിസിക്സിന്റെ ലോകത്ത് പ്രപഞ്ചം
    ഡിറ്റര്‍മിനിസ്റ്റിക് ആണ്.സബ് അറ്റോമിക് തലത്തില്‍ ഡിറ്റര്‍മിനിസ്റ്റിക് അല്ല.
    ഫസിലിന്റെ ഒരു വാചകം പ്രത്യേകം ശ്രദ്ധിക്കുക....
    തീര്‍ച്ചയായും ഈ വിശ്വാസങ്ങള്‍ ശാസ്ത്രീയമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അങ്ങനെ വിശ്വസിക്കുന്നത്.

    ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു,
    ഫസലിന്റെ ശാസ്ത്ര അറിവ് ശരിയല്ലാ.

    ഇവിടെ ഫസില്‍ ഒരു നാവുകൊണ്ട് രണ്ടു വര്‍ത്തമാനം പറയുന്നു.

    ഇതാണ് ഫസിലിന്റെ വൈരുദ്ധ്യവും അടവും നമ്പര്‍ .1.

    തലച്ചോറിനെ വിധിയുമായും സ്വതന്ത്ര ഇച്ചയുമായും കൂട്ടികുഴക്കാനുള്ള തന്ത്രം.

    തുടരും....

    ReplyDelete
  51. മുന്‍പ് രണ്ടിലധികം തവണ മറുപടി നല്‍കിയ വിഷയങ്ങള്‍ അവഗണിക്കുന്നു.

    യുക്തി said...
    ക്ലാസിക്കല്‍ ഫിസിക്സിന്റെ ലോകത്ത് പ്രപഞ്ചം
    ഡിറ്റര്‍മിനിസ്റ്റിക് ആണ്.സബ് അറ്റോമിക് തലത്തില്‍ ഡിറ്റര്‍മിനിസ്റ്റിക് അല്ല.


    നമ്മുടെ യുക്തി ഇവിടെ വല്ലാത്ത ഒരു പ്രതിസന്ധിയിലാണ്. മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്ന് പറഞ്ഞാല്‍ യുക്തിവാദം തെറ്റാകും; മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവുണ്ട് എന്ന് പറഞ്ഞാല്‍ ക്ലാസിക്കല്‍ ഫിസിക്സ്‌ തെറ്റാകും; തെളിവില്ലാതെ ഒന്നും വിശ്വസിക്കേണ്ടതില്ല എന്ന് പറഞ്ഞും പോയി.

    പ്രിയ യുക്തി, ക്ലാസിക്കല്‍ ഫിസിക്സ്‌ ഉപയോഗിച്ച് മനുഷ്യമസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവുണ്ട് എന്ന് തെളീക്കാന്‍ താങ്കളെ വെല്ലു വിളിക്കുന്നു.

    ഉത്തരം മുട്ടിയെങ്കില്‍ പുതിയ പാരഡിയോ പരിഹാസമോ അല്ലെങ്കില്‍ അശ്ലീലമോ ആയി ഇറങ്ങാം. ശാസ്ത്രത്തെ രക്ഷിക്കാനിറങ്ങിയ യുക്തിവാദികളുടെ ഓരോ ഗതികേടുകള്‍ നോക്കണേ.

    ഞങ്ങള്‍ വിശ്വാസികള്‍ക്ക് ശരി എന്ന് തോന്നുന്ന ഒരു കാര്യം വിശ്വസിക്കാന്‍ ശാസ്ത്രം തെളിവ് തരുന്നത് വരെ കാത്തിരിക്കേണ്ടതില്ല, അതുകൊണ്ടാണ് മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവുണ്ട് എന്ന് ഞങ്ങള്‍ പറയുന്നത്.

    ReplyDelete
  52. തിരഞ്ഞെടുപ്പ് ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി പര്‍ദ്ദ ധരിച്ച സ്ത്രീയുടെ പടവും വച്ച് ജബ്ബാര്‍ മാഷ് ആദ്യം "ഇസ്ലാമിക സദാചാരം" എന്ന പേരില്‍ വിമര്‍ശനം ഉന്നയിച്ചു. രണ്ടു ദിവസം കഴിഞ്ഞിന്നു നോകിയപ്പോള്‍ "കാലം മാറുന്നു; ഈ വിജയാഹ്ലാദത്തില്‍ പങ്കു ചേരുന്നു !" എന്ന് തലക്കെട്ട്‌ തിരിത്തിയിരിക്കുന്നു. ആരോപണം അഭിനന്ദനമാക്കി മാറ്റി ഒരു കാരണം മറിച്ചില്‍. ഇതാണ് കേരള യിക്തിവാദി സംഘം അവതരിപ്പിക്കുന്ന ഓള്‍ കേരള സര്‍ക്കസ്.

    ReplyDelete
  53. @Aki,

    1 എന്താണ് ഇച്ചാ സ്വാതന്ദ്ര്യം (നേര്‍മാര്‍ഗം തിരങ്ങേടുക്കുവാനുള്ള കഴിവ്) ?

    താങ്കള്‍ക്കു വേണ്ടത് Free Will,Consciousness എന്ന ലേഖനങ്ങളില്‍ ഉണ്ടെന്നു കരുതുന്നു.

    2 അത് ഉള്ള അല്ലാഹുവിന്റെ പടപ്പുകള്‍ ഏതെല്ലാം ഇല്ലാത്തത് ഏതൊക്കെ ?

    അതുള്ളവരുടെ കൂട്ടത്തില്‍ മനുഷ്യന്‍ ഉണ്ട് എന്നത് തീര്‍ച്ച. ബാക്കിയുള്ളവയെ പറ്റി അറിയില്ല. ആലിക്കോയ സാഹിബിണോ മറ്റോ മറുപടി പറയാം.

    പഠിക്കാന്‍ തയ്യാറാണെങ്കില്‍ താങ്കള്‍ക്കു മുകളിലെ ലേഖനങ്ങള്‍ ഉപകാരപ്പെടും.

    ReplyDelete
  54. ഇനി മാഷിനോട് തിരിച്ചു ചോദിക്കട്ടെ. മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം ഉണ്ടെന്നു യുക്തിവാദികള്‍ പറയുന്നത് ശാസ്ത്രീയമായ എന്തെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണ്?
    ------
    മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമുണ്ട് എന്ന് യുക്തിവാദികള്‍ പറയുന്നതോ അതിന്റെ ശാസ്ത്രീയതയോ ഇവിടെ ചര്‍ച്ചാവിഷയമേയല്ല.
    കുര്‍ ആന്‍, മനുഷ്യരെ പിഴപ്പിക്കുന്നത് അല്ലാഹു തന്നെയാണെന്നും, അതല്ല മനുഷ്യര്‍ സ്വന്തം ഇച്ഛയാല്‍ പിഴക്കുകയാണെന്നും, പരസ്പരവിരുദ്ധമായി പറയുന്നു. പലവിധത്തില്‍ ആവര്‍ത്തിച്ചു പറയുന്നു.
    മനുഷ്യര്‍ക്ക് അവരുടെ ഇച്ഛക്കനുസരിച്ചു പ്രവര്‍ത്ത്ക്കാം ; പക്ഷെ അവരുടെ ഇച്ഛ അല്ലാഹുവിന്റെ ഇച്ഛയാല്‍ തീരുമാനിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നും ഒപ്പം പ്രസ്താവിക്കുന്നു. ഇതില്‍ വൈരുദ്ധ്യമുണ്ടെന്ന് ഏതൊരാള്‍ക്കും ഒറ്റ നോട്ടത്തിലേ മനസ്സിലാക്കാം. ഇവിടെ ഫാസില്‍ കുറെ ശാസ്ത്ര പദാവലികള്‍ കൊണ്ട് ഞാണിന്മേല്‍ കളി നടത്തുക മാത്രമാണു ചെയ്യുന്നത്.
    ലളിതമായി കാര്യങ്ങള്‍ വിശദീകരിക്കാതെ .

    ReplyDelete
  55. യുക്തി പറഞ്ഞ മാങ്ങയുടെ ഉദാഹരണം തന്നെ എടുത്ത് ഫാസിലിന്റെ വാദം -എനിക്കു മനസ്സിലായത്- വിശകലനം ചെയ്യാന്‍ ശ്രമിക്കാം.
    ഒരു മാവില്‍ മാങ്ങ തൂങ്ങി നില്‍ക്കുന്നു. അതു കാണുന്ന ഒരാള്‍ക്ക് അതു തിന്നാന്‍ കൊതി വരുന്നു. പക്ഷെ അതു മറ്റൊരാളുടെ പറമ്പിലെ മാങ്ങയാണ്. അതു പറിച്ചു തിന്നുന്നത് തെറ്റാണെന്നയാള്‍ക്കറിയാം. തിന്നാനുള്ള കൊതി ഒരു വശത്ത്. തിന്നാന്‍ പാടില്ല എന്ന തിരിച്ചറിവ് മറ്റൊരു വശത്ത്. അവിടെ കൊതിക്കു മുന്തൂക്കം നല്‍കി അതു പറിച്ചു തിന്നാം.അല്ലെങ്കില്‍ ആ കൊതി നിയന്ത്രിക്കാം. അതില്‍ ഏതു വേണമെന്ന് അയാളുടെ ഇച്ഛയാല്‍ തെരഞ്ഞെടുക്കുന്നു.
    ഇനി لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ


    وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ എന്ന കുറാന്‍ വാക്യം ഇതിനോടു ചേര്‍ത്തു നോക്കാം.
    നിങ്ങള്‍ ഇച്ചിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ആ മാങ്ങ പറിച്ചു തിന്നാതിരിക്കാം. പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല.
    അതായത് ആ മാങ്ങ തിന്നരുതെന്ന് അല്ലാഹു ഇച്ഛിക്കുകയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് അതു തിന്നാതിരിക്കാന്‍ കഴിയൂ എന്ന്.
    ഫാസില്‍ പറഞ്ഞു വരുന്ന്ത് മറ്റൊന്നാണ്. മാങ്ങ അവിടെ തൂക്കി വെച്ചതും കൊതി മനസ്സില്‍ സൃഷ്ടിക്കുന്നതും അല്ലാഹു. അതു തിന്നണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ആ ആള്‍. അയാളുടെ ഇച്ഛയില്‍ അല്ലാഹുവിന്റെ കൈ കടത്തല്‍ തീരെ ഇല്ല.
    ഇത് കുര്‍ ആനിലെ വാക്യ ഘടനയുമായി പൊരുത്തപ്പെടുന്ന വാദമല്ല തന്നെ.

    ReplyDelete
  56. ഇവിടെ തെറ്റു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ഭൌതിക സാഹചര്യം ഒരുക്കി വെക്കുക എന്നതു മാത്രമാണു ‘വിധി’ കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ ഞാനാണു നിങ്ങളെ വഴി പിഴപ്പിക്കുന്നത് എന്നും നിങ്ങള്‍ ഇച്ഛിക്കണമെങ്കില്‍ ഞാന്‍ ഇച്ഛിക്കണമെന്നും ഒരിക്കലും പറയുമായിരുന്നില്ല. അങ്ങനെ പറഞ്ഞതുകൊണ്ടാണ് മതലോകത്ത് ഇക്കാലം വരെയും വിധി വിശ്വാസം [അതൊരു വിരോധാഭാസന്മാണെന്നറിഞ്ഞു കൊണ്ടു തന്നെ ]നിലനിന്നത്. വിശ്വാസിക്കു വൈരുദ്ധ്യമൊന്നും പ്രശ്നമല്ലല്ലൊ!

    ReplyDelete
  57. ഇനി മനുഷ്യന്റെ ഇച്ഛ തന്നെ ശാസ്ത്രീയമായി സ്വതന്ത്രമല്ല എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് എങ്കില്‍ വൈരുദ്ധ്യം ഉറപ്പായും ഉണ്ടെന്നു വരും. സ്വതന്ത്രമല്ലാത്ത ഒരു ഇച്ഛയാല്‍ അല്ലാഹുവിന്റെ തന്നെ ഇച്ഛക്കു വിധേയമായി ചെയ്യുന്ന തെറ്റുകള്‍ എങ്ങനെ ശിക്ഷയര്‍ഹിക്കുന്ന കുറ്റമാകും? നീതിമാനായ ഒരു ദൈവം എങ്ങനെ തന്റേതല്ലാത്ത കുറ്റത്തിനു ശിക്ഷ നല്‍കും? വൈരുദ്ധ്യം ഇരട്ടിക്കുമെന്നര്‍ത്ഥം !

    ReplyDelete
  58. ഫസില്‍ പറയുന്ന ചില കാര്യങ്ങള്‍ നമുക്കു വീണ്ടും പരിശോധിക്കാം....
    1)ഒരു മനുഷ്യനെ ഒരു quantum system ആയി പരിഗണിച്ചു അയാളെ ഒരു wave function ആയി വിശദീകരിച്ചാല്‍ അയാള്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ കഴിയുന്ന വഴികള്‍ പൂജ്യത്തിനു മുകളില്‍ probability യുള്ള കാര്യങ്ങള്‍ ആണ് എന്ന് കാണാം>>>>>

    ഫസിലിനു ക്വാണ്ടം തിയറി അറീയാമെങ്കില്‍ ഇങ്ങനെ പറയുകയില്ല,ക്വാണ്ടം തിയറി പദാര്‍ഥത്തെ അണു തലത്തില്‍ പഠിക്കുന്ന ശാസ്ത്ര ശാഖയാണ്,അത് പൂര്‍ണ്ണമായി പഠികാനും മനുഷ്യനായിട്ടില്ല.മനുഷ്യനെയോ അവന്റെ ചിന്തയെയോ അണു തലത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്നത് ശസ്ത്രമല്ല.

    ReplyDelete
  59. ഫസില്‍.....
    The Copenhagen interpretation is an interpretation of quantum mechanics.
    Many-worlds interpretation പ്രകാരം, ഒരു പക്ഷെ ദൈവവിശ്വാസിയായ ജബ്ബാര്‍ മാഷ്‌ സ്വര്‍ഗത്തില്‍ പോകാന്‍ തയ്യാറായി മറ്റേതെങ്കിലും dimension ഇല്‍ ജീവിക്കുന്നുണ്ടാകും. Many-worlds interpretation, Copenhagen interpretation, ഇവ രണ്ടും പറയുന്ന കാര്യങ്ങള്‍ ഖുര്‍ആനുമായി ഒത്തുപോകുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്>>>>>>>

    മുകളില്‍ ഞാന്‍ വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് വിഡ്ഡിത്തമാണ്

    മെനി വേല്‍ഡ് ഇന്റെര്‍പ്രെട്ടെഷന്‍ ഒരു സങ്കല്‍പ്പ സിദ്ധാന്തമാണ് ,ഇനിയും ഒരുപാട് മനസ്സിലാക്കാനിരിക്കുന്നതെയുള്ളു,അങ്ങനെ യുള്ളതില്‍ എന്താണുള്ളതെന്നു ശാസ്ത്രത്തിനു ഒന്നും അറിയില്ല.

    “The Copenhagen interpretation is an interpretation of quantum mechanics.“
    ഫസില്‍ ആടിനെ പട്ടിയാക്കുന്നു.

    ReplyDelete
  60. ഫസില്‍.....

    ഞങ്ങള്‍ വിശ്വാസികള്‍ക്ക് ശരി എന്ന് തോന്നുന്ന ഒരു കാര്യം വിശ്വസിക്കാന്‍ ശാസ്ത്രം തെളിവ് തരുന്നത് വരെ കാത്തിരിക്കേണ്ടതില്ല>>>>>>>

    ഫസിലെ
    അമ്രതന്ദാ കല്‍ട്ടും സായീകല്‍ട്ടും ജീവനകല്‍ട്ടും മമ്മക്കാകല്‍ട്ടുമൊക്കെ അശാസ്ത്രിയമായി എന്തു വേണമെങ്കിലും വിശ്വസിച്ചോട്ടെ.അതുകൊണ്ട് ശാസ്ത്രം പറഞ്ഞ് ന്യായീകരിക്കണ്ട.

    ReplyDelete
  61. ഫസില്‍.......
    ഞാന്‍ പറഞ്ഞത് Metatheory ആണ്, Metaphysics അല്ല. ഇനി ഇതെല്ലാം തത്വശാസ്ത്രമാണെന്ന് താങ്കള്‍ക്കു തോനുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ.>>>>>>>

    എന്താണ മെറ്റാതിയറി എന്നു നോക്കാം

    The philosophy of science is concerned with the assumptions, foundations, methods and implications of science. In addition to these central problems of science as a whole, many philosophers of science also consider problems that apply to particular sciences (e.g. philosophy of biology or philosophy of physics).

    ഇനി ഒരു വിഖ്യാത ശാസ്ത്രഞന്റെ കമന്റ് കാണാം...
    Philosophy of science is about as useful to scientists as ornithology is to birds,” according to physicist Richard Feynman

    വികി .....
    Philosophy of science focuses on metaphysical, epistemic and semantic aspects of science. Ethical issues such as bioethics and scientific misconduct are usually considered ethics or science studies rather than philosophy of science

    ഫസിലിനു ഇവ രണ്ടും പിടികിട്ടിയിട്ടില്ല.

    ReplyDelete
  62. ഫസില്‍ ........
    എന്‍റെ ചോദ്യം വളരെ വ്യക്തവും ലളിതവും ആയിരുന്നല്ലോ. മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ തെളിവുകള്‍ എന്തെല്ലാം?>>>>>>>

    ഒരു കാര്യം ഈ സംവാദം വഴി എനിക്കു മനസ്സിലായി,”ഫസിലിന്റെ മസ്തിഷ്കത്തിനു ചിന്തിക്കാന്‍ കഴിവില്ല”

    പക്ഷെ ഫസിലെ ശാസ്ത്രിയമായി ചിന്തിക്കാന്‍ കഴിവുള്ള നല്ല മനുഷ്യര്‍ ഇവിടെ ഉണ്ടെന്നുള്ളതാണ് ഏറ്റവും ശക്തമായ തെളിവ്.

    ReplyDelete
  63. ഫസില്‍ .....
    ഞാന്‍ താങ്കളുടെ tuition master അല്ല എന്നോര്‍മിപ്പിക്കുന്നു.

    ഫസിലെ താങ്കള്‍ ഒരു മാസ്റ്റര്‍ പോയിട്ട് ഒരു നല്ല വിദ്യാര്‍ഥി പോലുമലല്ല.

    താങ്കള്‍ വ്യാപക കുഴപ്പം തലക്കു പിടിച്ച ഒരു അന്ധവിശ്വാസിയാണ്.

    ReplyDelete
  64. ഒരു ചോദ്യം ചോദിക്കപ്പെട്ടാല്‍ അതിനു ശരിക്കു ഉത്തരം നല്‍കണം,തെളിവുള്‍ ലിങ്കു നല്‍കിയാകാം ,അല്ലാതെയുള്ള വഴികള്‍ “ഉത്തരമില്ല”എന്നതിന്റെ ശക്തമായ തെളിവാണ്.എന്റെ ‘പ്രോബബിലിറ്റി ‘ചോദ്യത്തിന്റെ ഉത്തരം ഫസിലിനു അറിയില്ല, അതാണ് ‘അവരു പറഞ്ഞില്ലെ ,ലിങ്കുകണ്ടില്ലെ എന്നുള്ള മുടന്തന്‍ ന്യായങ്ങള്‍.
    ബ്ലോഗ് മാറ്റവും ഇതിനോട് ചേര്‍ത്തു വായിക്കാം.

    അങ്ങാടിയില്‍ തോറ്റാല്‍ അലിക്കോയയില്‍ അഭയം.പാവം അലിക്കോയ എവിടെപൊകും?
    റബ്ബിനെ രക്ഷിക്കുന്നവരെ “റബ്ബി” രക്ഷിച്ച ചരിത്രമുണ്ടോ.

    ReplyDelete
  65. ഇനി ‘ചിന്ത‘യുടെ തെളിവുകള്‍‍...
    1)If any species in the history of life has the possibility of breaking away from short-term Darwinian selfishness and of planning for the distant future, it is our species. We are earth's last best hope, even if we are simultaneously the species most capable in practice of destroying life on the planet. When it comes to taking the long view we are literally unique. No other species is remotely capable of it. If we do not plan for the future, no other species will.

    2‌) The only hope lies in the unique human capacity to use our big brains with our massive communal database and our forward simulating imaginations

    3)Richard Dawkins: Our big brains can overcome our selfish genes

    4‌‌‌) ‌‌‌Brains, although they are the products of natural selection, follow their own rules, which are different from the rules of natural selection. The brain exists originally as a device to aid gene survival. The ultimate rationale for the brain's existence, and for its large size in our own species, is like everything else in the natural world, gene survival. As part of this, the brain has been equipped by the natural selection of genes with the power to take its own decisions – decisions based not directly upon the ultimate Darwinian value of gene survival, but upon other more proximal values, such as hedonistic pleasure or something more noble.

    It is a manifest fact that the brain – especially the human brain – is well able to over-ride its ultimate programming; well able to dispense with the ultimate value of gene survival and substitute other values. I have used hedonistic pleasure as just an example, but I could also mention more noble values, like a love of poetry or music, and, of course, the long-term survival of the planet – and sustainability.

    ReplyDelete
  66. കോടി സൂര്യനുദിച്ചാലും
    മാറിടാത്തൊരു കൂരിരുള്‍

    മാറ്റിടുന്ന സയന്‍സിനെ
    നമിപ്പു ഞാന്‍.....

    ‌‌-വയലാര്‍.


    -നിങ്ങളില്‍ വിശ്വാസങ്ങളെ
    ജയിക്കാന്‍ തക്ക
    മംഗല മഹാശക്തി
    ഉറങ്ങി കിടക്കുന്നു

    അതിനെ തട്ടി ഉണര്‍ത്തീടുകില്‍
    അതുതാന്‍ നിങ്ങള്‍ക്കു കാമധേനു
    സഹജരേ

    -വയലാര്‍.

    ReplyDelete
  67. ഫസിലെ, തന്ന ഇംഗ്ലിഷ് ഭാഷ്യം തങ്കള്‍ക്കു മനസിലായില്ലങ്കില്‍ എനിക്കു പച്ച മലയാളത്തില്‍ നാലാം തരം പോപ്പുലര്‍ സയന്‍സിന്റെ ലളീത ഭാഷയില്‍ വിവരിക്കാന്‍ സാധിക്കും .കൊഞ്ഞണം കുത്തലാണു ഉദ്ദേശമെങ്കില്‍ മമ്മാക്കാ മണ്ടരെ തിരയുകയാണ് ഉചിതം.

    ReplyDelete
  68. ഫസിലെ ,
    നമ്മുടെ പരീക്ഷാ കമ്മിഷണര്‍ എന്തായി?
    കൊള്ളില്ലാ എന്നു കരുതി പിരിച്ചു വിട്ടോ?

    ReplyDelete
  69. ea jabbar said...
    മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമുണ്ട് എന്ന് യുക്തിവാദികള്‍ പറയുന്നതോ അതിന്റെ ശാസ്ത്രീയതയോ ഇവിടെ ചര്‍ച്ചാവിഷയമേയല്ല.


    ഈ വിഷയം ചര്‍ച്ചക്ക് കൊണ്ടുവന്നത് മാഷ്‌ തന്നെയല്ലേ. മറന്നു പോയെങ്കില്‍ മാഷിന്‍റെ പഴയ മറുപടി താഴെ നല്‍കുന്നു.

    ea jabbar said...
    യുക്തിവാദം. അതായത് ശാസ്ത്രം അവലംബിക്കുന്ന രീതി.
    പ്രശ്നങ്ങളെ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്യുന്ന സ്വതന്ത്ര ചിന്താരീതിയാണു യുക്തിവാദം.


    ഇതിന്‍റെ വിശദീകരണമാണ് ഞാന്‍ ചോദിച്ചത്. മറ്റുള്ളവരുടെ നിലപാടിനെ വിമര്‍ശിക്കും മുന്‍പ് ആദ്യം സ്വന്തം നിലപാട് വിശദീകരിക്കുന്നതല്ലേ മാന്യത. അതിനുള്ള guts കാണിക്കാതെ ഒളിച്ചോടുന്നത് ഭീരുത്തമാണ്.

    ഞാന്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ ലളിതമായി തോനുന്നില്ലെങ്കില്‍ അവ വിശദീകരിച്ചിട്ടുള്ള ആധികാരിക source ഇലേക്കുള്ള ലിങ്കുകള്‍ നല്‍കിയിരുന്നല്ലോ. അവ നോക്കി പഠിക്കാന്‍ പാടില്ലായിരുന്നോ? ശാസ്ത്രവാദം പേരിനു മാത്രം കൊണ്ടുനടക്കുന്നവര്‍ ഇങ്ങനെ പലതും നേരിടേണ്ടി വരും. അതിനു ശാസ്ത്രത്തെ പഴിച്ചിട്ട് കാര്യമില്ല.

    ReplyDelete
  70. യുക്തി said...
    ഫസിലിനു ക്വാണ്ടം തിയറി അറീയാമെങ്കില്‍ ഇങ്ങനെ പറയുകയില്ല,ക്വാണ്ടം തിയറി പദാര്‍ഥത്തെ അണു തലത്തില്‍ പഠിക്കുന്ന ശാസ്ത്ര ശാഖയാണ്,അത് പൂര്‍ണ്ണമായി പഠികാനും മനുഷ്യനായിട്ടില്ല.മനുഷ്യനെയോ അവന്റെ ചിന്തയെയോ അണു തലത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്നത് ശസ്ത്രമല്ല.


    അതായത് Marcus Aurelius, Omar Khayyám, Thomas Hobbes, Baruch Spinoza, Gottfried Leibniz, David Hume, Baron d'Holbach (Paul Heinrich Dietrich),Pierre-Simon Laplace, Arthur Schopenhauer, William James, Friedrich Nietzsche, Albert Einstein, Niels Bohr, Victoria DiMarco, John Searle, Suraj Manjunath, Jai Ramachandran, Michael He,Ted Honderich, Daniel Dennett തുടങ്ങിയവരുടെ വാദങ്ങളൊന്നും ശാസ്ത്രീയമല്ല എന്ന്. അവരെല്ലാം പറഞ്ഞ കാര്യങ്ങള്‍ ഇവിടെ copy paste ചെയ്യുക എന്നതിലുപരി എന്‍റെതായ ഒന്നും തന്നെ ഞാന്‍ നല്‍കിയിരുന്നില്ല. ഇവരാരും പറയാത്ത താങ്കള്‍ കണ്ടുപിടിച്ച ആ ശാസ്ത്രം ഏതാണെന്നുകൂടി ഒന്ന് പറയാമോ?

    Introduction ഇലൂടെ മാത്രം Quantum Mechanics പഠിക്കാന്‍ ശ്രമിച്ച താങ്കളുടെ നിസ്സഹായാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു. ഇതിനു മാങ്ങമുതല്‍ മസ്തിഷ്കം വരെയും singularity യുടെ terms ഇലും നേരത്തെ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. Universal wavefunction ഒന്നുകൂടി എടുത്തു വച്ച് വായിക്കൂ.

    ReplyDelete
  71. ea jabbar said...
    ഒരു മാവില്‍ മാങ്ങ തൂങ്ങി നില്‍ക്കുന്നു. അതു കാണുന്ന ഒരാള്‍ക്ക് അതു തിന്നാന്‍ കൊതി വരുന്നു. പക്ഷെ അതു മറ്റൊരാളുടെ പറമ്പിലെ മാങ്ങയാണ്. അതു പറിച്ചു തിന്നുന്നത് തെറ്റാണെന്നയാള്‍ക്കറിയാം. തിന്നാനുള്ള കൊതി ഒരു വശത്ത്. തിന്നാന്‍ പാടില്ല എന്ന തിരിച്ചറിവ് മറ്റൊരു വശത്ത്. അവിടെ കൊതിക്കു മുന്തൂക്കം നല്‍കി അതു പറിച്ചു തിന്നാം.അല്ലെങ്കില്‍ ആ കൊതി നിയന്ത്രിക്കാം. അതില്‍ ഏതു വേണമെന്ന് അയാളുടെ ഇച്ഛയാല്‍ തെരഞ്ഞെടുക്കുന്നു.
    :
    ഇത് കുര്‍ ആനിലെ വാക്യ ഘടനയുമായി പൊരുത്തപ്പെടുന്ന വാദമല്ല തന്നെ.



    ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചു അവയോടു ഇതെങ്ങനെ പോരുതപ്പെടുന്നു എന്നുള്ളത് വേറെയൊരു ഉദാഹരണത്തിന്‍റെ സഹായത്തോടെ മുന്‍പ് വിശദീകരിച്ചിട്ടുള്ളതിനാല്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല. യുക്തി പറഞ്ഞ മാങ്ങ കഥയില്‍ മാഷിന്‍റെ പശ്ചാത്തലം കുത്തിത്തിരികിയപ്പോള്‍ പുതിയ ഒരു ഉദാഹരണം കിട്ടിയെന്നു മാത്രം. പരിമിധമായ ഇച്ഛാസ്വാതന്ത്ര്യം എന്നത് പൂര്‍ണ്ണമായും ഈ സൂക്തങ്ങളുമായി ഒത്തുപോകുന്നു എന്നുള്ളതാണ് സത്യം.


    ea jabbar said...
    ഇനി മനുഷ്യന്റെ ഇച്ഛ തന്നെ ശാസ്ത്രീയമായി സ്വതന്ത്രമല്ല എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് എങ്കില്‍ വൈരുദ്ധ്യം ഉറപ്പായും ഉണ്ടെന്നു വരും. സ്വതന്ത്രമല്ലാത്ത ഒരു ഇച്ഛയാല്‍ അല്ലാഹുവിന്റെ തന്നെ ഇച്ഛക്കു വിധേയമായി ചെയ്യുന്ന തെറ്റുകള്‍ എങ്ങനെ ശിക്ഷയര്‍ഹിക്കുന്ന കുറ്റമാകും?



    എങ്കില്‍ ഏറ്റവും ആദ്യം വൈരുദ്ധ്യം ആകുന്നതു ഇന്ത്യന്‍ ഭരണഘടനയായിരിക്കും. പ്രസ്ഥുത ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ അങ്ങനെ ഒരര്‍ത്ഥം ഇല്ല എന്നാണു ഇവിടെ ചര്‍ച്ച ചെയ്ത എല്ലാ വിശ്വാസികളും അഭിപ്രായപ്പെട്ടത്. മാഷിന്‍റെ അഭിപ്രായങ്ങള്‍ വിശ്വാസികളുടെ വായില്‍ കുത്തിത്തിരുകാന്‍ ശ്രമിക്കരുത്.

    പിന്നെ മാഷ്‌ നല്‍കിയ ഹദീസില്‍ ഒന്നിലേറെ ഇച്ഛകള്‍ എഴുതപ്പെട്ടിട്ടില്ലെന്നോ പരിമിധമായ ഇച്ഛാ സ്വാതന്ത്രം ഇല്ലെന്നോ പറയുന്നില്ലല്ലോ. അതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല.

    ReplyDelete
  72. യുക്തി said...
    മുകളില്‍ ഞാന്‍ വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് വിഡ്ഡിത്തമാണ്

    മെനി വേല്‍ഡ് ഇന്റെര്‍പ്രെട്ടെഷന്‍ ഒരു സങ്കല്‍പ്പ സിദ്ധാന്തമാണ് ,ഇനിയും ഒരുപാട് മനസ്സിലാക്കാനിരിക്കുന്നതെയുള്ളു,അങ്ങനെ യുള്ളതില്‍ എന്താണുള്ളതെന്നു ശാസ്ത്രത്തിനു ഒന്നും അറിയില്ല.

    “The Copenhagen interpretation is an interpretation of quantum mechanics.“
    ഫസില്‍ ആടിനെ പട്ടിയാക്കുന്നു.


    വീണ്ടും വായന introduction ഇല്‍ നിര്‍ത്തിയല്ലേ. ഇതിനൊക്കെയുള്ള ചുട്ട മറുപടികള്‍ നേരത്തെ തന്നതാണല്ലോ യുക്തി. താങ്കള്‍ക്കു യുക്തി മാത്രമല്ല (According to classical physics) ഓര്‍മ്മ ശക്തിയും തീരെ ഇല്ലേ? ഇവയുടെ പേരില്‍ interpretation ഉണ്ടെങ്കിലും ഒരു scientific hypothesis എന്നതിലുപരി ഏവ scientific metatheory കളാണ്. പഴയ മറുപടികള്‍ വീണ്ടും copy paste ചെയ്യുന്നു.

    Qouting from wiki:

    "Many-worlds"-like interpretations are now considered fairly mainstream within the quantum physics community. For example, a poll of 72 leading physicists conducted by the American researcher David Raub in 1995 and published in the French periodical Sciences et Avenir in January 1998 recorded that nearly 60% thought that the many-worlds interpretation was "true".

    According to David Deutsch, many-worlds is an "interpretation", saying that calling it an interpretation "is like talking about dinosaurs as an interpretation of the fossil record."

    ReplyDelete
  73. യുക്തി said...
    എന്താണ മെറ്റാതിയറി എന്നു നോക്കാം

    The philosophy of science is concerned with the assumptions, foundations, methods and implications of science. In addition to these central problems of science as a whole, many philosophers of science also consider problems that apply to particular sciences (e.g. philosophy of biology or philosophy of physics).

    ഇനി ഒരു വിഖ്യാത ശാസ്ത്രഞന്റെ കമന്റ് കാണാം...
    Philosophy of science is about as useful to scientists as ornithology is to birds,” according to physicist Richard Feynman

    വികി .....
    Philosophy of science focuses on metaphysical, epistemic and semantic aspects of science. Ethical issues such as bioethics and scientific misconduct are usually considered ethics or science studies rather than philosophy of science

    ഫസിലിനു ഇവ രണ്ടും പിടികിട്ടിയിട്ടില്ല.



    Metatheory എന്ന പേരില്‍ യുക്തി നല്‍കിയത് Philosophy of science ഇന്‍റെ definitions ആണ്. ഞാന്‍ തന്ന ലിങ്ക് പരിശോധിക്കാം. ഇദ്ദേഹത്തിനു Metatheory യും Metaphysics ഉം തമ്മിലുള്ള വ്യത്യാസം അറിയില്ല എന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ ഇദ്ദേഹം തന്നെ തെളീച്ചിരിക്കുന്നു. മുന്‍പൊക്കെ ഇദ്ദേഹം introduction എങ്കിലും വായിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ tittle പോലും വായിക്കാറില്ല എന്ന് മനസ്സിലായി. Metatheory യുടെ യഥാര്‍ത്ഥ definition താഴെ നല്‍കുന്നു.

    A metatheory or meta-theory is a theory whose subject matter is some other theory. In other words it is a theory about a theory.

    ഇവിടെ ആടിനെ പട്ടിയാക്കുന്നത് ആരാണ്? Metatheory എന്നാല്‍ ഒരു തിയറിയില്‍ നിന്ന് derive ചെയ്തെടുക്കുന്ന മറ്റൊരു തിയറി. അപ്രകാരം Quantum Theory യില്‍ നിന്ന് derive ചെയ്തെടുത്ത Metatheory യാണ് Many-worlds interpretation.

    ReplyDelete
  74. യുക്തി said...
    ഒരു ചോദ്യം ചോദിക്കപ്പെട്ടാല്‍ അതിനു ശരിക്കു ഉത്തരം നല്‍കണം,തെളിവുള്‍ ലിങ്കു നല്‍കിയാകാം ,അല്ലാതെയുള്ള വഴികള്‍ “ഉത്തരമില്ല”എന്നതിന്റെ ശക്തമായ തെളിവാണ്.എന്റെ ‘പ്രോബബിലിറ്റി ‘ചോദ്യത്തിന്റെ ഉത്തരം ഫസിലിനു അറിയില്ല, അതാണ് ‘അവരു പറഞ്ഞില്ലെ ,ലിങ്കുകണ്ടില്ലെ എന്നുള്ള മുടന്തന്‍ ന്യായങ്ങള്‍.


    നാണമില്ലേ താങ്കല്‍ക്കിത് പറയാന്‍? എന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒളിച്ചു കളിക്കുന്നത് ആരാണ്?

    ഞാന്‍ തന്ന ലിങ്കുകളിലെ കാര്യങ്ങള്‍ താങ്കള്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് താങ്കളുടെ പ്രശ്നമാണ്. അതിനു ലിങ്ക് നല്‍കിയ ആളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. Probability യും Quantum Mechanics ഉം തമ്മില്‍ ഉള്ള ബന്ധം ഒന്നിലധികം ഉദാഹരണങ്ങള്‍ സഹിതം മുന്‍പുള്ള മറുപടികളില്‍ വിശദീകരിച്ചതാണ്. പലതവണ മറുപടി നല്‍കിയിട്ടും വീണ്ടും വീണ്ടും അതേ ചോദ്യങ്ങള്‍ തന്നെ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കുന്നത് താങ്കള്‍ക്കു കാര്യമായ മാനസിക പ്രശ്നങ്ങള്‍ ഉള്ളതിന്‍റെ ലക്ഷണമാണ്.

    ReplyDelete
  75. യുക്തി said...
    ഇനി ‘ചിന്ത‘യുടെ തെളിവുകള്‍‍


    താങ്കള്‍ നല്‍കിയ വിശദീകരണങ്ങളില്‍ ചിന്ത അഥവാ consciousness ന്‍റെ തെളിവുകള്‍ ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല. ഞാന്‍ ചോദിച്ചത് ആരുടെയെങ്കിലും സങ്കല്‍പ്പങ്ങള്‍ അല്ല, തെളിവുകള്‍ ആണ്, തെളിവുകള്‍.

    "Science, technology and our future" എന്ന വിഷയത്തില്‍ "What is ‘natural’?" എന്ന തലക്കെട്ടോടെ 2002 ഇല്‍ Greenpeace സംഘടിപ്പിച്ച പ്രകൃതി സംബന്ധമായ ചര്‍ച്ചയില്‍ നിന്നാണ് നമ്മുടെ യുക്തി ഇച്ഛാസ്വാതന്ത്ര്യത്തിനുള്ള തെളിവുകള്‍ കണ്ടെത്തിയത്. Consciousness എന്ന വിഷയവുമായി പുലബന്ധം പോലുമില്ലാത്ത ഒരു ചര്‍ച്ചയാണ് ഇതെന്നോര്‍ക്കണം. Natural selection ന്‍റെ മേലെ its own decisions എടുക്കാന്‍ തലച്ചോറിനു കഴിയും എന്നതിനെ decisions of mind ആയി തെറ്റിദ്ധരിച്ചിരിക്കുകയാണ് ഇവിടെ യുക്തി. Genetics ഉപയോഗിച്ച് consciousness വിശദീകരിക്കുക എന്ന ആന മണ്ടത്തരതിലെക്കാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യാത്ര. നമുക്ക് കാത്തിരുന്നു കാണാം.

    ReplyDelete
  76. യുക്തി said...
    ഫസിലെ, തന്ന ഇംഗ്ലിഷ് ഭാഷ്യം തങ്കള്‍ക്കു മനസിലായില്ലങ്കില്‍ എനിക്കു പച്ച മലയാളത്തില്‍ നാലാം തരം പോപ്പുലര്‍ സയന്‍സിന്റെ ലളീത ഭാഷയില്‍ വിവരിക്കാന്‍ സാധിക്കും .


    Wave function, many world interpretation, Copenhagen interpretation, Quantum mind, consciousness തുടങ്ങിയ കാര്യങ്ങള്‍ പച്ച മലയാളത്തില്‍ വിശദീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. Introduction മാത്രം തര്‍ജ്ജമ ചെയ്തു പൊട്ടന്‍ കളിക്കാനാണ് ഉദ്ദേശമെങ്കില്‍ സമയം കളയേണ്ടതില്ല.

    തുടര്‍ന്നങ്ങോട്ട് "പരീക്ഷാ കമ്മിഷണര്‍" എന്നൊക്കെ ഇയാള്‍ പറഞ്ഞിട്ടുള്ളത് എന്തിനെപ്പറ്റിയാണെന്ന് മനസ്സിലായില്ല. ഇങ്ങനെ പിച്ചും പേയും പറയുന്നത് ഉറക്കം തലയ്ക്കു പിടിച്ചത്കൊണ്ടാണോ മാനസിക നിയത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല?

    ReplyDelete
  77. ആലിക്കോയ മാഷെ,
    18 പോയിന്റുകൾ ബോധ്യമാകാത്തതല്ല, അതൊന്നും അറിയാത്ത കാര്യങ്ങളുമല്ല.
    ഞാനിവിടെ 7 പോയിന്റ്‌ ആയി ഇട്ടത്‌ ഒരു ചുരുക്കിയെഴുത്ത എന്ന നിലയിലാണ്‌.

    Anyway, ചില കാര്യങ്ങൾ പറയട്ടെ.
    വിധി എന്നതും സ്വാതന്ത്ര്യം എന്നതും പരസ്പരവിരുദ്ധമാണ്‌.
    നാം ജീവിതത്തിൽ എന്തെല്ലാം ചെയ്യും എന്നത്‌ നേരത്തെക്കൂട്ടി രേഖപ്പെടുത്തി വെച്ചിരിക്കുന്നതിനേയാണല്ലൊ നാം വിധി എന്ന് പറയുന്നത്‌. അപ്പോൾ ആ രേഖപ്പെടുത്തിയതിനനുസരിച്ച്‌ മാത്രമാണ്‌ നാം ജീവിയ്ക്കുന്നത്‌ എന്നു വരും. ഞാൻ നരകത്തിൽ പോകും എന്നതുവരെ രേഖപ്പെടുത്തിയിരിക്കണം, അവിടെ ഞാനനുഭവിയ്ക്കാൻ പോകുന്ന ചർമ്മസൗഭാഗ്യം (കടപ്പാട്‌: ചിന്തകൻ) അടക്കം.

    കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ ഇപ്പറയുന്ന ഫ്രീവിൽ അഥവാ സ്വാതന്ത്ര്യം ഒരു perception മാത്രമാണ്‌. നമുക്കുണ്ട്‌ എന്ന് നമുക്ക്‌ തോന്നും, പക്ഷെ യഥാർത്ഥത്തിൽ അങ്ങിനെയൊന്നില്ല, എല്ലാം നേരത്തെക്കൂട്ടി നിശ്ചയിച്ചിട്ടുണ്ട്‌. അതിനനുസരിച്ച്‌ ജീവിയ്ക്കുക മാത്രമാണ്‌ ഞാൻ ചെയ്യുന്നത്‌. ഞാൻ ഈ നിമിഷം എന്ത്‌ ചിന്തിക്കുന്നു, അടുത്ത നിമിഷം എന്ത്‌ ചിന്തിക്കും എന്നതൊക്കെ ദൈവം നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്‌, അതിനപ്പുറം നമുക്ക്‌ ചിന്തിക്കാനാവില്ല. പ്രവർത്തിയുടെ കാര്യം പറയേണ്ടതില്ലല്ലൊ.

    ദൈവം നേരിട്ടിടപെട്ട എത്രയോ സംഭവങ്ങൾ വേദഗ്രന്ഥങ്ങളിലെല്ലാമുണ്ട്‌. പ്രവാചകരെ അയച്ച്‌ അവർക്ക്‌ മോശമായ അനുഭവം ഉണ്ടായതിനാൽ മഹാമാരികൾ വിട്ട്‌ നശിപ്പിച്ച കഥകളും സുലഭം. ദൈവം എന്ത്‌ ചെയ്യും എന്നതുവരെ ദൈവം തന്നെ എഴുതിവെയ്ക്കുന്നു, അതിനപ്പുറം ദൈവം ഒന്നും ചെയ്യുന്നുമില്ല.
    ഇതൊക്കെത്തന്നെ വൈരുദ്ധ്യങ്ങളല്ലെ? അതോ ദൈവവും സ്വന്തം വിധിയ്ക്കനുസൃതമായി മാത്രമാണ്‌ പ്രവർത്തിക്കുന്നതെന്നുവരുമോ?

    ReplyDelete
  78. അപ്പൂട്ടന്‍ എഴുതി: "വിധിവിശ്വാസം ഞാൻ ഒന്ന് വിശകലനം ചെയ്യാൻ ശ്രമിക്കട്ടെ. ആദ്യം ഒന്ന് പോയിന്റിട്ട്‌ എഴുതാം, എന്തെങ്കിലും തെറ്റുണ്ടെങ്കിൽ, വിട്ടുപോയിട്ടുണ്ടെങ്കിൽ, പറയുമല്ലൊ.
    1. പ്രപഞ്ചാരംഭം മുതൽ എല്ലാ കാര്യങ്ങളും ദൈവം എഴുതിവെച്ചിട്ടുണ്ട്‌. അതിനനുസരിച്ചേ കാര്യങ്ങൾ നടക്കൂ.
    2. മനുഷ്യന്‌ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്‌. ഏത്‌ വഴി അവൻ തിരഞ്ഞെടുക്കുന്നുവോ ആ വഴിയ്ക്ക്‌ ദൈവം അവനെ നയിയ്ക്കും. ഇവിടെ ദൈവം അവനെ നിയന്ത്രിക്കുന്നില്ല.
    3. മനുഷ്യേച്ഛ കൊണ്ടുമാത്രം കാര്യങ്ങൾ നടക്കില്ല, അതിന്‌ ദൈവേച്ഛ കൂടി ആവശ്യമാണ്‌.
    4. മനുഷ്യേച്ഛ മൂലം മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങൾക്കനുസരിച്ച്‌ അവന്‌ സ്വർഗ്ഗമോ നരകമോ ലഭിയ്ക്കും.
    5. മനുഷ്യന്റെ ജീവിതം എന്നത്‌ ഒരു പരീക്ഷണമാണ്‌, ആരാണ്‌ നന്മയോടുകൂടിയ ജീവിതം നയിയ്ക്കുക എന്നറിയാനുള്ള ദൈവത്തിന്റെ പരീക്ഷണം.
    6. പിശാച്‌ ചെയ്യുന്നത്‌ മനുഷ്യനെ വഴിതെറ്റിക്കുക എന്നതാണ്‌. ഇത്‌ ദൈവം ഏൽപിച്ച പണിയല്ല, പിശാച്‌, അവന്‌ നൽകിയ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ ചെയ്യുന്നതാണ്‌. പിശാച്‌ അത്‌ ചെയ്യും എന്നത്‌ ദൈവത്തിനറിയാം.
    7. ഏത്‌ മനുഷ്യൻ ഏത്‌ രീതിയിൽ പ്രതികരിക്കും, എങ്ങിനെ ജീവിയ്ക്കും, മരിക്കും എന്നൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌."

    = താങ്കള്‍ ഏഴാമതായി പറഞ്ഞ കാര്യം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇങ്ങനെയൊന്ന് ഇസ്‌ലാമിലുണ്ടെന്ന് വന്നാലേ ഇസ്‌ലാമിന്റെ വിധിവിശ്വാസത്തെ വിമര്‍ശിക്കാന്‍ കഴിയുകയുള്ളു. പക്ഷെ എന്ത് ചയ്യും?

    ഏഴാമതായി താങ്കള്‍ പറഞ്ഞതിന്ന് ഞാന്‍ നേരത്തെ എഴുതിയ

    മറുപടി

    ഒരിക്കല്‍ കൂടി വായിക്കുക. കൂട്ടത്തില്‍ പോസ്റ്റില്‍ പറഞ്ഞ 18 കാര്യങ്ങളും.

    ReplyDelete
  79. ആലിക്കോയ മാഷെ,

    7. ഏത്‌ മനുഷ്യൻ ഏത്‌ രീതിയിൽ പ്രതികരിക്കും, എങ്ങിനെ ജീവിയ്ക്കും, മരിക്കും എന്നൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌."
    = താങ്കൾ ഏഴാമതായി പറഞ്ഞ കാര്യം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇങ്ങനെയൊന്ന്‌ ഇസ്‌ലാമിലുണ്ടെന്ന്‌ വന്നാലേ ഇസ്‌ലാമിന്റെ വിധിവിശ്വാസത്തെ വിമർശിക്കാൻ കഴിയുകയുള്ളു. പക്ഷെ എന്ത്‌ ചയ്യും?


    താങ്കളുടെ തന്നെ പതിനാറാമത്തെ പോയിന്റ്‌ ഒന്നുകൂടി വായിച്ചുനോക്കൂ.

    16. പ്രപഞ്ചത്തിൽ അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്‌.

    ഇതിൽ ഞാൻ പറഞ്ഞ മനുഷ്യന്റെ പ്രതികരണവും ജീവിതവും മരണവും ഒക്കെ പെടില്ലെന്നുണ്ടോ?

    താങ്കളുടെ പോയിന്റുകൾ വായിച്ചതിനു ശേഷം തന്നെയാണ്‌ ഞാൻ എന്റെ കമന്റ്‌ എഴുതിയത്‌. വീണ്ടും അതിലേയ്ക്ക്‌ ലിങ്ക്‌ കൊടുക്കുന്നതിൽ വലിയ കാര്യമില്ലല്ലൊ. ഞാൻ ഏഴ്‌ പോയിന്റുകളിലായി എഴുതിയതിന്‌ താങ്കൾ ആദ്യം പ്രതികരിച്ചില്ല, പക്ഷെ എന്റെ തുടർന്നുള്ള ചോദ്യം വന്നപ്പോൾ താങ്കൾ ആ ചോദ്യം വിട്ട്‌ എന്റെ പഴയ കമന്റിലേയ്ക്ക്‌ പോകുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്ന് എനിക്ക്‌ മനസിലായില്ല. സമയക്കുറവാണ്‌ പ്രശ്നമെങ്കിൽ ഞാൻ കാത്തിരിക്കാം.

    ReplyDelete
  80. അപ്പൂട്ടൻ said...
    "താങ്കളുടെ തന്നെ പതിനാറാമത്തെ പോയിന്റ്‌ ഒന്നുകൂടി വായിച്ചുനോക്കൂ.

    16. പ്രപഞ്ചത്തിൽ അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്‌.

    ഇതിൽ ഞാൻ പറഞ്ഞ മനുഷ്യന്റെ പ്രതികരണവും ജീവിതവും മരണവും ഒക്കെ പെടില്ലെന്നുണ്ടോ?"

    = അപ്പൂട്ടന്‍, 17, 18 പോയന്റുകള്‍ കൂടി വായിച്ചാല്‍ ഈ ചോദ്യം അപ്രസക്തമാണെന്ന് കാണാം:
    "17. ഓരോ വ്യക്തിയും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എവിടെയാണെത്തിച്ചേരുകയെന്ന കാര്യവും ഈ രേഖയിലുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അല്ലാഹു സ്വയം തീരുമാനമെടുക്കുന്നില്ല.
    18. ഓരോരുത്തരും അവരവരുടെ ഇച്ഛാ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുമെന്നതിനെ സംബന്ധിച്ചുള്ള തന്റെ അറിവനുസരിച്ച് ആര്‌ സ്വര്‍ഗ്ഗത്തില്‍ ആര്‌ നരകത്തില്‍ എന്ന് രേഖപ്പെടുത്തുകയാണ്‌ അല്ലാഹു ചെയ്തിട്ടുള്ളത്."

    ReplyDelete
  81. ആലിക്കോയ മാഷെ,
    അപ്പൂട്ടൻ, 17, 18 പോയന്റുകൾ കൂടി വായിച്ചാൽ ഈ ചോദ്യം അപ്രസക്തമാണെന്ന്‌ കാണാം:

    ഏതാണ്‌ അപ്രസക്തം, താങ്കളെഴുതിയതോ ഞാനെഴുതിയതോ?

    ആദ്യമേ രേഖപ്പെടുത്തിക്കഴിഞ്ഞു എന്നുണ്ടെങ്കിൽ പിന്നീട്‌ തീരുമാനമെടുക്കുന്നതെങ്ങിനെ? അങ്ങിനെ തീരുമാനമെടുത്താൽ പിന്നെ എഴുതിവെച്ചതിന്‌ വിലയില്ലാതാവില്ലേ? തീരുമാനമെടുക്കും എന്ന് താങ്കൾ പറഞ്ഞിരുന്നെങ്കിൽ അതുതന്നെ വലിയൊരു വൈരുദ്ധ്യമായേനെ. രേഖപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ തീരുമാനമെടുക്കൽ എന്ന പരിപാടി ഇല്ലതന്നെ, things have to move as per plan. പതിനാറാമത്തെ പോയിന്റ്‌ ഉള്ള നിലയ്ക്ക്‌ പതിനേഴാം പോയിന്റ്‌ പ്രസക്തമല്ല.

    എന്റെ പരാമർശം ഇതാണ്‌.
    എന്റെ പോയിന്റ്‌ ഏഴ്‌ (താങ്കൾ ശരിയല്ലെന്ന്‌ പറഞ്ഞത്‌) പ്രകാരം ഏതൊരു മനുഷ്യനും എന്ത്‌ പ്രതികരിക്കും, എപ്പോൾ എങ്ങിനെ ജീവിക്കും മരിക്കും എന്നതൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. അതിന്‌ താങ്കൾ തന്നെ പറഞ്ഞ പതിനാറാം പോയിന്റ്‌ പ്രകാരം substantiate ചെയ്യുകയും ചെയ്തു. അതിപ്രകാരം
    16. പ്രപഞ്ചത്തിൽ അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്‌.

    അതുതന്നെയല്ലേ ഞാനും പറഞ്ഞത്‌? സകലതും മുൻകൂട്ടി രേഖപ്പെടുത്തിയതിൽ പ്രതികരണവും ജീവിതവും മരണവുമൊക്കെ പ്രപഞ്ചത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള സകലകാര്യങ്ങളിലും പെട്ട ഒരു ചെറിയ കാര്യമല്ലെ?
    ഞാൻ പറഞ്ഞത്‌ രേഖപ്പെടുത്തിയ കാര്യം തന്നെയാണ്‌, തീരുമാനമെടുക്കുന്ന കാര്യമല്ല.

    ReplyDelete
  82. അപ്പൂട്ടന്‍:
    "ഏതാണ്‌ അപ്രസക്തം, താങ്കളെഴുതിയതോ ഞാനെഴുതിയതോ?"

    = ഒരു മനുഷ്യന്‍ അവിശ്വസിക്കണമെന്ന് ദൈവം മുന്‍കൂട്ടി തീരുമാനിക്കുകയും, ആ തീരുമാനം ഗത്യന്തരമില്ലാതെ മനുഷ്യന്‍ നടപ്പില്‍ വരുത്തുകയും, എന്നിട്ട് അവിശ്വാസം കാരണമായി ദൈവം മനുഷ്യനെ നരകത്തിലിടുകയും ചെയ്യും എന്ന ഒരു ധ്വനി അപ്പൂട്ടന്റെ പ്രസ്താവനയില്‍ (ഏഴാം നമ്പര്‍) ഉണ്ടെങ്കില്‍ അതിനെയാണ്‌ അപ്രസക്തം എന്ന് ഞാന്‍ പറഞ്ഞത്. ഇസ്‌ലാമിലെ വിധിവിശ്വാസത്തെ സംബന്ധിച്ചിടത്തോളം ഈ കാഴ്ചപ്പാട് അപ്രസക്തമണെന്നാണ്‌ ഉദ്ദേശിച്ചത്. കാരണം, പരലോകത്ത് മനുഷ്യന്‍ ദൈവത്തിന്‌ മുമ്പില്‍ ഉത്തരവാദിയാകുന്ന ഏതെല്ലം കാര്യങ്ങളുണ്ടോ അവയില്‍ ഒന്നും തന്നെ ദൈവം മനുഷ്യന്ന് വേണ്ടി ഒന്നും വിധിച്ചു വച്ചിട്ടില്ല. ഒരാള്‍ സാഹചര്യങ്ങളുടെയോ വ്യക്തികളുടെയോ സമ്മര്‍ദ്ദത്തിന്ന് വിധേയനായി ഒരു തെറ്റ് ചെയ്താല്‍ ദൈവം അവനെ ശിക്ഷിക്കുകയില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. വ്യക്തിയുടെ ഇച്ഛാസ്വാതന്ത്ര്യം നഷ്ടമാകുന്നു എന്നതാണ്‌ ഇവിടെ ശിക്ഷ ഒഴിവാക്കാന്‍ കാരണം. അപ്പോള്‍ ഇച്ഛാസ്വാതന്ത്ര്യത്തോട് കൂടി ചെയ്യുന്നതല്ലാത്ത ഒരു കാര്യത്തിനും പരലോകത്ത് മനുഷ്യന്ന് ഉത്തരവാദിത്തമില്ല എന്ന് വ്യക്തം. എന്നിരിക്കെ ഒരാള്‍ അവിശ്വാസിയാകണമെന്നും പിന്നീട് 'അക്കാരണത്താല്‍' അയാള്‍ നരകത്തില്‍ പോകണമെന്നും ദൈവം മുന്‍കൂട്ടി നിശ്ചയിച്ചു എന്ന് പറയുന്നത് അസംബന്ധമാണ്‌. ഇസ്‌ലാമില്‍ ഇങ്ങനെയൊരു വിശ്വാസം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇസ്‌ലാം വിമര്‍ശകരുടെ ശ്രമം അപഹാസ്യമാണ്‌.

    ഇതാണ്‌ 16-18 നമ്പറുകളില്‍ ഞാന്‍ നേരത്തെ എഴുതിയത്:
    "16. പ്രപഞ്ചത്തില്‍ അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
    17. ഓരോ വ്യക്തിയും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എവിടെയാണെത്തിച്ചേരുകയെന്ന കാര്യവും ഈ രേഖയിലുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അല്ലാഹു സ്വയം തീരുമാനമെടുക്കുന്നില്ല.
    18. ഓരോരുത്തരും അവരവരുടെ ഇച്ഛാ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുമെന്നതിനെ സംബന്ധിച്ചുള്ള തന്റെ അറിവനുസരിച്ച് ആര്‌ സ്വര്‍ഗ്ഗത്തില്‍ ആര്‌ നരകത്തില്‍ എന്ന് രേഖപ്പെടുത്തുകയാണ്‌ അല്ലാഹു ചെയ്തിട്ടുള്ളത്."

    അപ്പൂട്ടന്‍: "താങ്കളുടെ തന്നെ പതിനാറാമത്തെ പോയിന്റ്‌ ഒന്നുകൂടി വായിച്ചുനോക്കൂ.

    16. പ്രപഞ്ചത്തിൽ അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്‌.

    ഇതിൽ ഞാൻ പറഞ്ഞ മനുഷ്യന്റെ പ്രതികരണവും ജീവിതവും മരണവും ഒക്കെ പെടില്ലെന്നുണ്ടോ?"

    = ദൈവത്തിന്‌ മുമ്പില്‍ മനുഷ്യന്‍ ഉത്തരവാദിയകുന്ന കാര്യങ്ങളേതോ അവ മാത്രമാണ്‌ ഇവിടെ ചര്‍ച്ച വിധേയമാക്കുന്നത്. "രേഖപ്പെടുത്തിയിട്ടുണ്ട്‌." എന്നും "നിശ്ചയിച്ചിട്ടുണ്ട്" എന്നും പറയന്നതിലുള്ള വ്യത്യാസം താങ്കള്‍ക്ക് മനസ്സിലാകും എന്ന് ഞാന്‍ കരുതുന്നു. ദൈവം സര്‍വ്വജ്ഞനാണ്‌. എല്ലാം അവന്‍ അറിയുന്നു. ഉദാഹരണമായി, ഒരു കര്യത്തില്‍ അപ്പൂട്ടന്‌ ഇച്ഛാസ്വാതന്ത്ര്യം ലഭിച്ചാല്‍ അദ്ദേഹം എങ്ങനെയൊക്കെ ചിന്തിക്കുമെന്നും എന്നിട്ടെന്ത് തീരുമാനിക്കുമെന്നും പിന്നീട് പുനരാലോചന നടത്തുമോ ഇല്ലേ എന്നും അവസാനം എന്ത് പ്രവര്‍ത്തിക്കുമെന്നും ദൈവത്തിന്ന് മുന്‍കൂട്ടി അറിയാം. ആ അറിവ് അവന്‍ രേഖപ്പെടുത്തിയിട്ടുണ്ട്; അതിന്ന് വിരുദ്ധമായി ഒന്നും സംഭവിക്കുകയില്ല. അപ്പൂട്ടന്‍ എന്ത് ചെയ്യണമെന്ന് ദൈവം """മുന്‍കൂട്ടി നിശ്ചയിച്ചു രേഖപ്പെടുത്തുകയല്ല"""; എന്ത് ചെയ്യുമെന്ന് """മുന്‍കൂട്ടി അറിഞ്ഞ് രേഖപ്പെടുത്തുകയാണ്‌""" ചെയ്തത്. അത്കൊണ്ട് ചെയ്തതിന്റെ ഉത്തരവാദിത്തം ദൈവത്തിനല്ല; അപ്പൂട്ടന്‌ തന്നെയാണ്‌.

    അപ്പൂട്ടന്‍: "ആദ്യമേ രേഖപ്പെടുത്തിക്കഴിഞ്ഞു എന്നുണ്ടെങ്കിൽ പിന്നീട്‌ തീരുമാനമെടുക്കുന്നതെങ്ങിനെ? അങ്ങിനെ തീരുമാനമെടുത്താൽ പിന്നെ എഴുതിവെച്ചതിന്‌ വിലയില്ലാതാവില്ലേ?"

    = ഇല്ല; എഴുതി വച്ചതിന്റെ വില വര്‍ദ്ധിക്കുകയാണ്‌ ചെയ്യുന്നത്. അപ്പൂട്ടന്‍ എന്ത് തീരുമാനിക്കുമെന്ന് ദൈവം അറിഞ്ഞു രേഖപ്പെടുത്തിയല്ലോ. അങ്ങനെ രേഖപ്പെടുത്തി എന്ന് വരുന്നതിന്ന് എന്താണ്‌ കുഴപ്പം? ദൈവം മുന്‍കൂട്ടി നിശ്ചയിച്ച് രേഖപ്പെടുതിയാലല്ലേ കുഴപ്പമുള്ളൂ

    ReplyDelete
  83. (ഈ പോസ്റ്റിനുള്ള കമന്റ് വി.ബി. രാജന്‍ മറ്റൊരു പോസ്റ്റിലാണ്‌ ഇട്ടത്. ഞാന്‍ അത് ഇവിടെ കോപ്പി ആന്റ് പെയ്സ്റ്റ് ചെയ്യുന്നു. അവിടെ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്.)

    V.B.Rajan said...
    ദൈവം എല്ലാം അറിഞ്ഞ് രേഖപ്പെടുത്തി വച്ചിരിക്കുകയാണ്. ആ രേഖപ്പെടുത്തല്‍ അദ്ദേഹത്തിന്റെ അറിവാണ് തീരുമാനമല്ല എന്നാണ് താങ്കള്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍ ദൈവത്തിന് മനുഷ്യ പ്രവര്‍ത്തികളെ മുന്‍‌കൂട്ടി അറിയാന്‍ കഴിയും അത് നിയന്ത്രിക്കാന്‍ കഴിയില്ലന്നു ചുരുക്കം. അത് ദൈവത്തെ ചെറുതാക്കലല്ലെ. സര്‍‌വ്വശക്തനാണ് ദൈവം എന്ന വാദം പൊളിയില്ലേ. കഴിഞ്ഞ സുനാമിയില്‍ ലക്ഷക്കണക്കിനു ആളുകള്‍ മരിക്കുമെന്ന് ദൈവം മുന്‍‌കൂട്ടി അറിഞ്ഞു രേഖപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. തൊടുപുഴയിലെ തോമസ് മാഷിന്റെ കൈവെട്ടുന്ന കാര്യവും നേരത്തെ തന്നെ ദൈവത്തിനറിയാമായിരുന്നു. ഇക്കാര്യങ്ങളെ നിയന്ത്രിക്കാന്‍ ദൈവത്തിനാവില്ല എന്നു ചുരുക്കം. അപ്പോള്‍ ദൈവത്തിന് സമൂഹത്തില്‍ എന്തു പ്രസക്തി? ദൈവത്തോട് കരഞ്ഞു പ്രാര്‍ത്ഥിച്ചാലും നേരത്തെ എഴുതിവച്ചിരിക്കുന്നതുപോലയെ കാര്യങ്ങള്‍ പുരോഗമിക്കയുള്ളു. ദൈവത്തെ ഒരു ജ്യോത്സ്യന്റെ നിലവാരത്തിലേക്ക് താഴ്ത്തിക്കളഞ്ഞല്ലോ മാഷേ?

    ReplyDelete
  84. രാജന്‍: "അപ്പോള്‍ ദൈവത്തിന് മനുഷ്യ പ്രവര്‍ത്തികളെ മുന്‍‌കൂട്ടി അറിയാന്‍ കഴിയും അത് നിയന്ത്രിക്കാന്‍ കഴിയില്ലന്നു ചുരുക്കം."
    "....ഇക്കാര്യങ്ങളെ നിയന്ത്രിക്കാന്‍ ദൈവത്തിനാവില്ല എന്നു ചുരുക്കം."

    = ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടി നോമ്പ് നോറ്റിരിക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് ഇസ്‌ലാമില്‍ എവിടെയെങ്കിലും എന്തെങ്കിലും കുറ്റം ആരോപിച്ചു കൊണ്ടേ ഇരിക്കണം. അല്ലാതിരുന്നാല്‍ ഉറക്കം വരില്ല. ഒരു ദിവസമെങ്കിലും താങ്കള്‍ നന്നായി ഉറങ്ങട്ടെ എന്ന് കരുതിയിട്ടാണ്‌ ഇന്നലെ ഇതിന്ന് മറുപടി എഴുതാതിരുന്നത്.

    "ദൈവത്തിന്‌ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല" എന്നൊരു വാദം ഇസ്‌ലാമിനുണ്ടെന്ന് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി?
    ഞാന്‍ അങ്ങനെ എഴുതിയിട്ടുണ്ടോ?
    അല്ലെങ്കില്‍ ഖുര്‍ആനിലോ ഹദീസിലോ താങ്കള്‍ അങ്ങനെ കണ്ടിട്ടുണ്ടോ?
    മുസ്‌ലിം പണ്ഡിതന്‍മാര്‍ അങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടോ?
    അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ പിന്നെ ഇത് താങ്കളുടെ തന്നെ സൃഷ്ടിയാണെന്ന് കരുതാനല്ലേ ന്യായമുള്ളൂ?

    അപ്പോള്‍ ഇസ്‌ലാമിന്ന് ഇല്ലാത്ത ഒരു വാദം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു വൃഥാശ്രമം നടത്തുക. എന്നിട്ട് ആ വാദത്തെ അടിസ്ഥാനമാക്കി മുസ്‌ലിംകളോട് ചോദ്യം ചോദിക്കുക. കൊള്ളാമല്ലോ ഈ ഏര്‍പ്പാട്. വേറെ പണിയൊന്നുമില്ലേ താങ്കള്‍ക്ക്?

    ReplyDelete
  85. മനുഷ്യന്റെയും പ്രകൃതിയുടേയും ഭാവികാര്യങ്ങളെല്ലാം ജനനത്തിനു മുമ്പുതന്നെ അറിഞ്ഞ് രേഖപ്പെടുത്തി വച്ചുകഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ അതേ രീതിയില്‍ പുരോഗമിക്കുകയല്ലേ ഉള്ളു ? മുന്‍‌കൂട്ടിയുള്ള രേഖപ്പെടുത്തലിന്റെ കാര്യം ഞാനല്ല പറഞ്ഞത്. ദൈവവും അവരുടെ വക്കിലന്മാരുമാണ്. അപ്പോള്‍ പിന്നെ മനുഷ്യന്റെയോ പ്രകൃതിയുടേയോ കാര്യത്തില്‍ ദൈവത്തിന് എന്തു നിയന്ത്രണമാണുള്ളത്. അതോ ഈ രേഖ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണോ? അങ്ങനെ മാറ്റിയാല്‍ ഈ രേഖയ്ക്കെന്തു വില. രേഖപ്പെടുത്തി വച്ചിരിക്കുന്ന നോട്ടുപുസ്തകം ചവറ്റുകുട്ടയില്‍ തള്ളേണ്ടേ? മഷേ മണ്ടത്തരം എഴുന്നള്ളിക്കുന്നതിനും ഒരതിര് നിശ്ചയിച്ചാല്‍ നന്നായിരിക്കും.

    ReplyDelete
  86. To Rajan:
    വായിച്ചു മനസ്സിലാക്കാനുള്ള ക്ഷമയാണോ അതല്ല; അതിന്നുള്ള ശേഷി തന്നെയാണോ രാജനില്ലാത്തത് എന്നെനിക്കറിയില്ല. വിധിവിശ്വാസം സംബന്ധിച്ച് 18 നമ്പറുകളിലായി ഞാന്‍ കൊടുത്ത സംഗ്രഹം ഒന്ന് വായിച്ചു പഠിക്കുക. വിമര്‍ശിക്കാന്‍ ഇറങ്ങിത്തിരിക്കും മുമ്പ് അല്‍പ്പം വിവരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്‌. എന്നാല്‍, മണ്ടത്തരം എഴുന്നള്ളിക്കുന്നതിന്ന് തനിയേ ഒരതിര് ഉണ്ടായിക്കൊള്ളും.

    ReplyDelete
  87. ആലിക്കോയ മാഷെ,
    കുറച്ചുദിവസമായി net access ഇല്ലായിരുന്നു.

    വെറും വാക്കുകളിൽ കുടുങ്ങിനിൽക്കുന്ന സംവാദത്തിൽ വലിയ താൽപര്യമില്ലെന്ന്‌ പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്‌.
    From the beginning....
    ഞാൻ എഴുതിയ പരാമർശം ഇതാണ്‌.
    7. ഏത്‌ മനുഷ്യൻ ഏത്‌ രീതിയിൽ പ്രതികരിക്കും, എങ്ങിനെ ജീവിയ്ക്കും, മരിക്കും എന്നൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌.
    താങ്കൾ പറഞ്ഞു അത്‌ ശരിയല്ലെന്ന്‌. ഞാൻ താങ്കളുടെ പോയിന്റ്‌ പതിനാറ്‌ ടുത്തുപറഞ്ഞു. അതിപ്രകാരം.
    16. പ്രപഞ്ചത്തിൽ അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്‌.
    താങ്കൾ അപ്പോൾ പറഞ്ഞു 17-ഉം 18-ഉം പോയിന്റ്‌ പ്രകാരം എന്റെ വാദം അപ്രസക്തമാണെന്ന്. അത്‌ തീരുമാനമെടുക്കുന്നതിനെക്കുറിച്ചാണെന്ന് ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ താങ്കൾ എന്റെ ധ്വനിയിൽ എത്തിനിൽക്കുന്നു, അതും ഞാൻ പറഞ്ഞിട്ടില്ലാത്ത (നരകവും മറ്റും) കാര്യത്തിന്റെ ധ്വനി ഉണ്ടെന്ന് പറഞ്ഞ്‌.

    സത്യത്തിൽ എന്താണ്‌ താങ്കളുടെ വാദം?

    ഞാൻ സംസാരിക്കുന്നത്‌ മനുഷ്യന്റെ തലത്തിൽ നിന്നാണ്‌. എന്റെ ജീവിതത്തിലെ ഒരു കാര്യം, അത്‌ നടക്കുന്നതിനു മുൻപ്‌ എഴുതിവെച്ചിട്ടുണ്ടെങ്കിൽ, അതല്ലാതെ മറ്റൊരുവിധത്തിൽ നടക്കില്ലെന്ന് ഉറപ്പാണെങ്കിൽ, എന്നെ സംബന്ധിച്ചിടത്തോളം, അത്‌ തന്നെയല്ലെ "നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌" എന്നുപറയുന്നതിന്റെയും അർത്ഥം. എന്റെ കാര്യങ്ങൾ എല്ലാം ദൈവം എഴുതിവെച്ചതുപോലെ മാത്രമെ നടക്കുകയുള്ളു എന്നുണ്ടെങ്കിൽ, അത്‌ ഞാനൊക്കെ ജനിക്കുന്നതിനും മുൻപേ എഴുതിവെയ്ക്കപ്പെട്ടതാണെങ്കിൽ, അതല്ലേ മാഷെ നിശ്ചയം. ഈ സാഹചര്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌ എന്നു പറയുന്നതിനും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌ എന്ന് പറയുന്നതിനും രണ്ട്‌ വ്യത്യസ്തമലയാളപദങ്ങൾ എന്നതിനപ്പുറം വ്യത്യാസമൊന്നുമില്ല.
    ഇനി, മുൻകൂട്ടി അറിഞ്ഞ്‌ രേഖപ്പെടുത്തിവെയ്ക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും അതിൽ ബോധപൂർവ്വമായി ദൈവം ഒന്നും ചെയ്യുന്നില്ലെന്നും വെയ്ക്കുക. അപ്പോഴും മനുഷ്യന്റെ തലത്തിൽ നിന്നും ചിന്തിച്ചു നോക്കുക. എന്റെ പക്കലുള്ള ഓപ്ഷൻ എന്താണ്‌? ദൈവം എഴുതിവെച്ചതുപോലെ ചിന്തിക്കുക, തീരുമാനിക്കുക, പുനരാലോചിക്കുമെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിൽ അപ്രകാരം പ്രവർത്തിക്കുക. (ഉത്തരവാദിത്വവും നരകവുമൊന്നും ഞാൻ ഇതുവരെ ചർച്ചയിൽ കൊണ്ടുവന്നിട്ടില്ല എന്ന് വീണ്ടും പറയട്ടെ).

    എന്നുവെച്ചാൽ, ഒരർത്ഥത്തിൽ, പുനരാലോചിക്കണം എന്ന ചിന്ത വരുന്നതുപോലും മുൻപ്‌ എഴുതിവെയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ സംഭവിയ്ക്കൂ എന്നല്ലേ?

    ReplyDelete
  88. എന്നുവെച്ചാൽ, ഒരർത്ഥത്തിൽ, പുനരാലോചിക്കണം എന്ന ചിന്ത വരുന്നതുപോലും മുൻപ്‌ എഴുതിവെയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ സംഭവിയ്ക്കൂ എന്നല്ലേ?
    താങ്കളുടെ അവസാനകമന്റ്‌ താങ്കളുടെ തന്നെ മുൻകമന്റിന്‌ വിരുദ്ധമാണ്‌. ഞാൻ താങ്കളുടെ കമന്റിന്‌ പ്രതികരിച്ചതാണെന്ന് താങ്കൾക്ക്‌ മനസിലായില്ലെന്നുണ്ടോ?
    പതിനേഴാം പോയിന്റിലേയ്ക്ക്‌ താങ്കൾ വിരൽ ചൂണ്ടിയപ്പോൾ (അവിടെ എഴുതിയതുപ്രകാരം ദൈവം തീരുമാനമെടുക്കുന്നില്ല എന്നാണ്‌) ഞാൻ പറഞ്ഞത്‌ തീരുമാനമെടുക്കുന്ന കാര്യത്തെക്കുറിച്ച്‌ ഞാൻ പറഞ്ഞില്ല എന്നതാണ്‌. ദൈവം അഥവാ അങ്ങിനെ തീരുമാനമെടുക്കുന്നുണ്ടെങ്കിൽ അത്‌ (എല്ലാം മുൻകൂട്ടി രേഖപ്പെടുത്തിയിട്ടുണ്ടെന്നതിനാൽ) ഒരു വൈരുദ്ധ്യമല്ലേ എന്നാണ്‌ ഞാൻ ചോദിച്ചത്‌. അപ്പോൾ താങ്കൾ പറയുന്നു അത്‌ വൈരുദ്ധ്യമല്ല എന്ന്.
    അൽപം കൂടി ശ്രദ്ധിച്ച്‌ വായിക്കണമെന്ന് അപേക്ഷിക്കുന്നു.

    ഞാൻ എഴുതുന്നതിനുള്ള മറുപടി അല്ല താങ്കൾ പലപ്പോഴും എഴുതുന്നത്‌. എന്റെ രണ്ടാമത്തെ കമന്റ്‌ എഴുതിയപ്പോഴാണ്‌ താങ്കൾ എന്റെ ആദ്യകമന്റിന്‌ പ്രതികരണം എഴുതിയത്‌.

    ReplyDelete
  89. അപ്പൂട്ടന്‍: "എന്റെ ജീവിതത്തിലെ ഒരു കാര്യം, അത്‌ നടക്കുന്നതിനു മുൻപ്‌ എഴുതിവെച്ചിട്ടുണ്ടെങ്കിൽ, അതല്ലാതെ മറ്റൊരുവിധത്തിൽ നടക്കില്ലെന്ന് ഉറപ്പാണെങ്കിൽ, എന്നെ സംബന്ധിച്ചിടത്തോളം, അത്‌ തന്നെയല്ലെ "നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌" എന്നുപറയുന്നതിന്റെയും അർത്ഥം."

    = 1. ഒരു കാര്യം ഇന്ന രീതിയില്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞു എഴുതി വയ്ക്കുന്നു.
    2. ഒരു കാര്യം ഇന്നരീതിയില്‍ സംഭവിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച് എഴുതി വയ്ക്കുന്നു.

    ഇത് രണ്ടും രണ്ടാണെന്ന് താങ്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് എന്ത് കൊണ്ടാണ്‌?

    ReplyDelete
  90. ആലിക്കോയ മാഷെ,
    ഞാൻ സംസാരിക്കുന്നത്‌ മനുഷ്യന്റെ തലത്തിൽ നിന്നാണ്‌. എന്റെ ജീവിതത്തിലെ ഒരു കാര്യം, അത്‌ നടക്കുന്നതിനു മുൻപ്‌ എഴുതിവെച്ചിട്ടുണ്ടെങ്കിൽ, അതല്ലാതെ മറ്റൊരുവിധത്തിൽ നടക്കില്ലെന്ന് ഉറപ്പാണെങ്കിൽ, എന്നെ സംബന്ധിച്ചിടത്തോളം, അത്‌ തന്നെയല്ലെ "നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌" എന്നുപറയുന്നതിന്റെയും അർത്ഥം. എന്റെ കാര്യങ്ങൾ എല്ലാം ദൈവം എഴുതിവെച്ചതുപോലെ മാത്രമെ നടക്കുകയുള്ളു എന്നുണ്ടെങ്കിൽ, അത്‌ ഞാനൊക്കെ ജനിക്കുന്നതിനും മുൻപേ എഴുതിവെയ്ക്കപ്പെട്ടതാണെങ്കിൽ, അതല്ലേ മാഷെ നിശ്ചയം. ഈ സാഹചര്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌ എന്നു പറയുന്നതിനും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌ എന്ന് പറയുന്നതിനും രണ്ട്‌ വ്യത്യസ്തമലയാളപദങ്ങൾ എന്നതിനപ്പുറം വ്യത്യാസമൊന്നുമില്ല.


    താങ്കൾ മനസിലാക്കാത്ത, മനസിലാക്കാൻ കൂട്ടാക്കാത്ത വാക്കുകൾ ബോൾഡ്‌ ആക്കിയിട്ടിട്ടുണ്ട്‌. ഇത്‌ എന്റെ മുൻകമന്റിൽ നിന്നുതന്നെയാണ്‌. (താങ്കൾ എടുത്തഴുതിയതിലും അതുണ്ട്‌)

    ReplyDelete
  91. അപ്പൂട്ടന്‍: "ഈ സാഹചര്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌ എന്നു പറയുന്നതിനും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌ എന്ന് പറയുന്നതിനും രണ്ട്‌ വ്യത്യസ്തമലയാളപദങ്ങൾ എന്നതിനപ്പുറം വ്യത്യാസമൊന്നുമില്ല."

    = പദങ്ങള്‍ മാത്രമല്ല; അര്‍ത്ഥവും വ്യത്യസ്തമാണ്‌.
    1. അറിഞ്ഞു രേഖപ്പെടുത്തി.
    2. നിശ്ചയിച്ചു രേഖപ്പെടുത്തി.

    അപ്പൂട്ടന്‍: "ഇനി, മുൻകൂട്ടി അറിഞ്ഞ്‌ രേഖപ്പെടുത്തിവെയ്ക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും അതിൽ ബോധപൂർവ്വമായി ദൈവം ഒന്നും ചെയ്യുന്നില്ലെന്നും വെയ്ക്കുക. അപ്പോഴും മനുഷ്യന്റെ തലത്തിൽ നിന്നും ചിന്തിച്ചു നോക്കുക. എന്റെ പക്കലുള്ള ഓപ്ഷൻ എന്താണ്‌? ദൈവം എഴുതിവെച്ചതുപോലെ ചിന്തിക്കുക, തീരുമാനിക്കുക, പുനരാലോചിക്കുമെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിൽ അപ്രകാരം പ്രവർത്തിക്കുക. "

    = അപ്പൂട്ടന്‍ എന്ത് ചെയ്യുമെന്ന് ദൈവം മുന്‍കൂട്ടി അറിഞ്ഞു രേഖപ്പെടുത്തി. അല്ലതെ എന്ത് ചെയ്യണമെന്ന് ദൈവം നിശ്ചയിച്ചിട്ടില്ല.

    ReplyDelete
  92. അപ്പൂട്ടന്‍: "(ഉത്തരവാദിത്വവും നരകവുമൊന്നും ഞാൻ ഇതുവരെ ചർച്ചയിൽ കൊണ്ടുവന്നിട്ടില്ല എന്ന് വീണ്ടും പറയട്ടെ)."

    = മനുഷ്യന്ന് ഉത്തരവാദിത്തമുള്ള കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യുനൂള്ളു എന്നാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്. അപ്പൂട്ടന്‍ ഏത് അച്ഛന്റെയും അമ്മയുടെയും മക്നായി ജനിക്കണം, ഏത് കാലത്ത് എവിടെ ജനിക്കണം; ഇതൊക്കെ ദൈവം നിശ്ചയിച്ചതാണ്‌. രേഖപ്പെടുത്തിയിട്ടുമുണ്ട്. അഥവാ ഇവ നിശ്ചയിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ഈയിനത്തില്‍ നമുക്ക് ഉത്തരവാദിത്തമില്ല; എന്തിന്‌ ഇന്ന അച്ഛന്റെ മകനായി ജനിച്ചു എന്ന് നമ്മോട് ചോദിക്കുകയില്ല.
    എന്നാല്‍ മനുഷ്യന്‍ നാളെ ദൈവത്തിന്‌ മുമ്പില്‍ ഉത്തരവാദിയാകുന്ന കാര്യം! അത് ദൈവം മനുഷ്യന്റെ ഇച്ഛയ്ക്ക് വിട്ടിരിക്കുന്നു, ഇക്കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്; എന്നാല്‍ ദൈവം നിശ്ചയിച്ച് രേഖപ്പെടുത്തിയതല്ല; അറിഞ്ഞു രേഖപ്പെടുത്തിയതാണ്‌.
    ഒരു കാര്യത്തില്‍ അപ്പൂട്ടന്‌ ഇച്ഛാശക്തിയും ഇച്ഛാസ്വാതന്ത്ര്യവും നല്‍കിയാല്‍ അപ്പൂട്ടന്‍ എന്ത് തീരുമാനിക്കുമെന്ന് ദൈവത്തിന്‌ മുന്‍കൂട്ടി അറിയാം. അത് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അറിഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്നു.

    അപ്പൂട്ടന്‍: "എന്നുവെച്ചാൽ, ഒരർത്ഥത്തിൽ, പുനരാലോചിക്കണം എന്ന ചിന്ത വരുന്നതുപോലും മുൻപ്‌ എഴുതിവെയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ സംഭവിയ്ക്കൂ എന്നല്ലേ?"

    = അപ്പൂട്ടന്‍ പുനരാലോചിക്കുമോ എന്നും തീരുമാനം മാറ്റുമോ എന്നും ദൈവത്തിന്‌ മുന്‍കൂട്ടി അറിയാം.

    ?: "എഴുതിവെയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ സംഭവിയ്ക്കൂ എന്നല്ലേ?"

    = അല്ല; സംഭവിക്കുമെങ്കില്‍ മാത്രമേ എഴുതി വച്ചിരിക്കുകയുള്ളൂ എന്നാണ്‌.

    അപ്പൂട്ടന്‍: താങ്കളുടെ അവസാനകമന്റ്‌ താങ്കളുടെ തന്നെ മുൻകമന്റിന്‌ വിരുദ്ധമാണ്‌.
    = വൈരുദ്ധ്യം ഞാന്‍ കാണുന്നില്ല.

    ReplyDelete
  93. ആലിക്കോയ മാഷെ,

    സംവാദം എവിടെയെങ്കിലും എത്തും എന്ന പ്രതീക്ഷയിലല്ല, എന്നാലും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌ എന്ന പദത്തിൽ തന്നെയാണ്‌ ചർച്ച നിൽക്കുന്നത്‌ എന്നതിൽ വലിയ തൃപ്തിയില്ല.


    ശരി, നിശ്ചയിക്കപ്പെട്ടു എന്ന പദം ഒഴിവാക്കാം. രേഖപ്പെടുത്തി എന്നുതന്നെ ആയിക്കോട്ടെ.
    ഒരു സംശയം ചോദിക്കട്ടെ.

    ദൈവം നേരത്തെ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്‌. രേഖപ്പെടുത്തുന്നത്‌ ഞാനല്ല, എന്റെ അറിവോടെ പോലുമല്ല. ഞാൻ എന്ത്‌ ചിന്തിക്കും, ചിന്തകളെ എങ്ങിനെ പ്രോസസ്‌ ചെയ്യും, എന്നിട്ട്‌ എങ്ങിനെ പ്രതികരിക്കും, എന്തെല്ലാം പ്രവർത്തികളിൽ ഏർപ്പെടും..... അങ്ങിനെ എല്ലാമെല്ലാം. ഇവയ്ക്ക്‌ യാതൊരു മാറ്റവുമുണ്ടാകില്ല. ഇതെല്ലാം ഞാൻ ജനിയ്ക്കുന്നതിനും എത്രയോ മുൻപേ എഴുതിവെയ്ക്കപ്പെട്ടവയാണുതാനും.
    അപ്പോൾ ഈ എഴുതിവെയ്ക്കപ്പെട്ടതിനനുസരിച്ച്‌ ജീവിയ്ക്കുകയല്ലാതെ ഞാൻ എന്താണ്‌ ചെയ്യുന്നത്‌?

    ReplyDelete
  94. ആലിക്കോയ മാഷെ,

    ഇത്‌ താങ്കളുടെ മറുപടിയിൽ നിന്നും.
    ?: "എഴുതിവെയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ സംഭവിയ്ക്കൂ എന്നല്ലേ?"
    = അല്ല; സംഭവിക്കുമെങ്കിൽ മാത്രമേ എഴുതി വച്ചിരിക്കുകയുള്ളൂ എന്നാണ്‌.

    ഏതാണ്‌ ആദ്യം സംഭവിച്ചത്‌? എഴുതിവെയ്ക്കലോ അതോ actually സംഭവിച്ചതോ?


    അപ്പൂട്ടൻ: താങ്കളുടെ അവസാനകമന്റ്‌ താങ്കളുടെ തന്നെ മുൻകമന്റിന്‌ വിരുദ്ധമാണ്‌.
    = വൈരുദ്ധ്യം ഞാൻ കാണുന്നില്ല.


    ഒരു കമന്റിൽ തീരുമാനമെടുക്കുന്നില്ല എന്ന്‌ പറയുന്ന അതേ ആൾ തന്നെ അടുത്ത കമന്റിൽ തീരുമാനമെടുക്കുന്നതിലൂടെ എഴുതിവെച്ചതിന്റെ വില വർദ്ധിക്കുകയാണ്‌ ചെയ്യുന്നത്‌ എന്ന്‌ എഴുതിയാൽ ഞാൻ എന്ത്‌ കരുതണം? ഇത്‌ രണ്ടും വിരുദ്ധമല്ലേ?

    ReplyDelete
  95. ഇവിടെ ഫാസിലിന്റെ വിധി സിദ്ധാന്തം ആ മാങ്ങയുടെ ഉദാഹരണത്തിലൂടെ ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

    ReplyDelete
  96. യുക്തി പറഞ്ഞ മാങ്ങയുടെ ഉദാഹരണം തന്നെ എടുത്ത് ഫാസിലിന്റെ വാദം -എനിക്കു മനസ്സിലായത്- വിശകലനം ചെയ്യാന്‍ ശ്രമിക്കാം.
    ഒരു മാവില്‍ മാങ്ങ തൂങ്ങി നില്‍ക്കുന്നു. അതു കാണുന്ന ഒരാള്‍ക്ക് അതു തിന്നാന്‍ കൊതി വരുന്നു. പക്ഷെ അതു മറ്റൊരാളുടെ പറമ്പിലെ മാങ്ങയാണ്. അതു പറിച്ചു തിന്നുന്നത് തെറ്റാണെന്നയാള്‍ക്കറിയാം. തിന്നാനുള്ള കൊതി ഒരു വശത്ത്. തിന്നാന്‍ പാടില്ല എന്ന തിരിച്ചറിവ് മറ്റൊരു വശത്ത്. അവിടെ കൊതിക്കു മുന്തൂക്കം നല്‍കി അതു പറിച്ചു തിന്നാം.അല്ലെങ്കില്‍ ആ കൊതി നിയന്ത്രിക്കാം. അതില്‍ ഏതു വേണമെന്ന് അയാളുടെ ഇച്ഛയാല്‍ തെരഞ്ഞെടുക്കുന്നു.
    ഇനി
    لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
    وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ
    എന്ന കുറാന്‍ വാക്യം ഇതിനോടു ചേര്‍ത്തു നോക്കാം.
    നിങ്ങള്‍ ഇച്ചിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ആ മാങ്ങ പറിച്ചു തിന്നാതിരിക്കാം [നേര്‍മാര്‍ഗം സ്വീകരിക്കാം]. പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല.
    അതായത് ആ മാങ്ങ തിന്നരുതെന്ന് അല്ലാഹു ഇച്ഛിക്കുകയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് അതു തിന്നാതിരിക്കാന്‍ കഴിയൂ എന്ന്.
    ഫാസിലും ആലിക്കോയയും മറ്റും പറഞ്ഞു വരുന്നത് മറ്റൊന്നാണ്. മാങ്ങ അവിടെ തൂക്കി വെച്ചതും കൊതി മനസ്സില്‍ സൃഷ്ടിക്കുന്നതും അല്ലാഹു. അതു തിന്നണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ആ ആള്‍. അയാളുടെ ഇച്ഛയില്‍ അല്ലാഹുവിന്റെ കൈ കടത്തല്‍ തീരെ ഇല്ല.
    ഇത് കുര്‍ ആനിലെ വാക്യ ഘടനയുമായി പൊരുത്തപ്പെടുന്ന വാദമല്ല തന്നെ. അല്ലാഹു തിന്മ ചെയ്യിക്കാനായി അയാളുടെ ഇച്ഛയില്‍ കൈ കടത്തുന്നതും, അയാള്‍ വഴി പിഴക്കുമെന്ന് അറിഞ്ഞുകൊണ്ട് നിസ്സംഗനാകുന്നതും ഫലത്തില്‍ ഒന്നു തന്നെ എന്നത് വേറെ കാര്യം !

    ReplyDelete
  97. ഇവിടെ തെറ്റു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ഭൌതിക സാഹചര്യം ഒരുക്കി വെക്കുക എന്നതു മാത്രമാണു ‘വിധി’ കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ “ഞാനാണു നിങ്ങളെ വഴി പിഴപ്പിക്കുന്നത് “ എന്നും “നിങ്ങള്‍ ഇച്ഛിക്കണമെങ്കില്‍ ഞാന്‍ ഇച്ഛിക്കണമെന്നും“ ഒരിക്കലും പറയുമായിരുന്നില്ല. അങ്ങനെ പറഞ്ഞതുകൊണ്ടാണ് മതലോകത്ത് ഇക്കാലം വരെയും വിധി വിശ്വാസം [അതൊരു വിരോധാഭാസന്മാണെന്നറിഞ്ഞു കൊണ്ടു തന്നെ ]നിലനിന്നത്. വിശ്വാസിക്കു വൈരുദ്ധ്യമൊന്നും പ്രശ്നമല്ലല്ലൊ!
    ഇനി മനുഷ്യന്റെ ഇച്ഛ തന്നെ ശാസ്ത്രീയമായി സ്വതന്ത്രമല്ല എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് എങ്കില്‍ വൈരുദ്ധ്യം ഉറപ്പായും ഉണ്ടെന്നു വരും. സ്വതന്ത്രമല്ലാത്ത ഒരു ഇച്ഛയാല്‍ അല്ലാഹുവിന്റെ തന്നെ ഇച്ഛക്കു വിധേയമായി ചെയ്യുന്ന തെറ്റുകള്‍ എങ്ങനെ ശിക്ഷയര്‍ഹിക്കുന്ന കുറ്റമാകും? നീതിമാനായ ഒരു ദൈവം എങ്ങനെ തന്റേതല്ലാത്ത കുറ്റത്തിനു ശിക്ഷ നല്‍കും? വൈരുദ്ധ്യം ഇരട്ടിക്കുമെന്നര്‍ത്ഥം !

    ReplyDelete
  98. ഫസില്‍ പറയുന്നു......
    നാണമില്ലേ താങ്കല്‍ക്കിത് പറയാന്‍? എന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒളിച്ചു കളിക്കുന്നത് ആരാണ്?

    ഞാന്‍ തന്ന ലിങ്കുകളിലെ കാര്യങ്ങള്‍ താങ്കള്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് താങ്കളുടെ പ്രശ്നമാണ്. അതിനു ലിങ്ക് നല്‍കിയ ആളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. Probability യും Quantum Mechanics ഉം തമ്മില്‍ ഉള്ള ബന്ധം ഒന്നിലധികം ഉദാഹരണങ്ങള്‍ സഹിതം മുന്‍പുള്ള മറുപടികളില്‍ വിശദീകരിച്ചതാണ്. പലതവണ മറുപടി നല്‍കിയിട്ടും വീണ്ടും വീണ്ടും അതേ ചോദ്യങ്ങള്‍ തന്നെ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കുന്നത് താങ്കള്‍ക്കു കാര്യമായ മാനസിക പ്രശ്നങ്ങള്‍ ഉള്ളതിന്‍റെ ലക്ഷണമാണ്.>>>>>>>

    ഫസിലെ എവിടെയാണ് താങ്കള്‍ ഉത്തരം നല്‍കിയത്,കുറെ ലിങ്കുകള്‍ തന്നിട്ട് കാര്യമില്ല,
    ആ ലിങ്കുകള്‍ വഴി താങ്കള്‍ എത്തിച്ചേര്‍ന്ന നിഗമനവും അത് ഇവിടുത്തെ ചര്‍ച്ചയില്‍ താങ്കള്‍ ബന്തപ്പെടുത്തുന്ന വിധവുമാണ് ഞന്‍ ചോദിക്കുന്നത്.

    ക്വാണ്ടം മെക്കാനിക്സ് പദാര്‍ഥ അണുതല പഠനമാണ്,അതിലെ പ്രൊബബിലിറ്റിയെ ഇവിടെ താങ്കള്‍ എങ്ങനെ കൂട്ടിയിണക്കുന്നു എന്നാണ് എന്റെ ചോദ്യം,

    ലിങ്കുകള്‍ അല്ല താങ്കളുടെ നിഗമനമാണ് അറിയേണ്ടത് ,അത് പറയാന്‍ എന്താ വിഷമം

    ReplyDelete
  99. ഫസില്‍......മാങ്ങയെ ഒരു wave-function ആയി വിശദീകരിച്ചാല്‍ ഒരു position ഒഴികെ മറ്റെല്ലാ positions ഇലും അതുണ്ടാകാനുള്ള probability പൂജ്യം ആണെന്ന് കാണാം. മാങ്ങ കല്ലെറിഞ്ഞു വീഴ്ത്താന്‍ സാധിക്കുന്നത് അതുകൊണ്ടാണ്.

    താങ്കള്‍ പറയുന്ന മാങ്ങയും അതുണ്ടായ മാവും എല്ലാം ഉള്‍കൊള്ളുന്ന പ്രപഞ്ചം ഒരു സമയത്ത് singularity ആയിരുന്നു. ആ singularity വിശദീകരിക്കാന്‍ വരെ Quantum Mechanics ഉപയോഗിക്കുമ്പോള്‍ അതിനു മുന്‍പില്‍ താങ്കളുടെ മാങ്ങ എന്നത് വെറുമൊരു കീടമാണ്‌.

    ഫസിലെ


    A wave function or wavefunction is a mathematical tool used in quantum mechanics. It is a function typically of space or momentum or spin and possibly of time that returns the probability amplitude of a position or momentum for a subatomic particle.

    ശ്രദ്ധിക്കുക for a subatomic particle.

    ഇനി ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കാം

    എന്റെ വീട്ടിന്റെ മുന്‍പിലുള്ള മാവില്‍ ഒരു മാങ്ങയുണ്ട്,അതു പറിച്ച് തിന്നാന്‍ എനിക്കു പൂതിയുമുണ്ട്,പക്ഷെ മാങ്ങ ആറ്റങ്ങളുടെ സംയോജനമാണ്,സബ് അറ്റോമിക് തല നിയമങ്ങള്‍ അതിനാല്‍ മാങ്ങയ്കും ബാധകമാണ്.
    സബ് അറ്റോമിക് തല പ്രൊബബിലിറ്റി അനുസരിച്ച് മാങ്ങയുടെ സ്ഥനം എനിക്കു നിര്‍ണയിക്കാന്‍ സാധ്യമല്ല,അതിനാല്‍ മാങ്ങ തിന്നാന്‍ എനിക്കു ഒരിക്കലും സാധിക്കുകയില്ല.

    ഇതുപോലിരിക്കുയാണ് താങ്കളുടെ വാദങ്ങള്‍.

    മാങ്ങ ഞാന്‍ പറിച്ചു തിന്നും , അതാണ് ഞാന്‍ ജീവിക്കുന്ന സ്ഥൂല ലോകത്തെ ഭരിക്കുന്ന നിയമങ്ങള്‍.

    ഫസിലെ ഇനി പറയുക
    മാങ്ങയെ എന്തിനാണ്,എങ്ങിനെയാണ്
    വേവ് ഫങ്ക്ഷന്‍ ആയി വിശദീകരിക്കുന്നത്?

    ലിങ്കു വേണ്ട താങ്കളുടെ നിഗമനമാണ് ആവശ്യം,തെളിവിനായി ലിങ്ക് ആകാം

    ReplyDelete
  100. ഫസില്‍ പറയുന്നു.....
    താങ്കള്‍ പറയുന്ന മാങ്ങയും അതുണ്ടായ മാവും എല്ലാം ഉള്‍കൊള്ളുന്ന പ്രപഞ്ചം ഒരു സമയത്ത് singularity ആയിരുന്നു. ആ singularity വിശദീകരിക്കാന്‍ വരെ Quantum Mechanics ഉപയോഗിക്കുമ്പോള്‍ അതിനു മുന്‍പില്‍ താങ്കളുടെ മാങ്ങ എന്നത് വെറുമൊരു കീടമാണ്‌.

    ഫസിലെ ഇവിടെ ചര്‍ച്ച ഈ മധ്യലോക മനുഷ്യനോടു സംവദിക്കുന്ന ഖുറാനെ കുറിച്ചാണ്,
    മാങ്ങയും അതെ,എന്തിനാണ് singularity
    തലത്തിലേക്കു അവയെ കുറിച്ചുള്ള വിശകലനം?

    ReplyDelete
  101. ea jabbar said...
    നിങ്ങള്‍ ഇച്ചിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ആ മാങ്ങ പറിച്ചു തിന്നാതിരിക്കാം [നേര്‍മാര്‍ഗം സ്വീകരിക്കാം]. പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല.
    അതായത് ആ മാങ്ങ തിന്നരുതെന്ന് അല്ലാഹു ഇച്ഛിക്കുകയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് അതു തിന്നാതിരിക്കാന്‍ കഴിയൂ എന്ന്.


    ആദ്യ വാചകം ശരിയാണ്. പിന്നീടങ്ങോട്ട് ശരിയല്ല.

    ഇവിടെ ദൈവത്തിന്‍റെ ഇച്ഛാ എന്നത് രണ്ടെണ്ണം ഉണ്ട്.

    1. ആ മാങ്ങ പറിച്ചു തിന്നാതിരിക്കാം [നേര്‍മാര്‍ഗം സ്വീകരിക്കാം]
    2. ആ മാങ്ങ പറിച്ചു തിന്നാം [തെറ്റായ മാര്‍ഗം സ്വീകരിക്കാം]

    ഇതില്‍ ഒന്ന് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്‌. ഇനി ദൈവം ഇച്ഛിക്കാത്ത മൂനാമാതൊരു possibility കൂടി ഉണ്ടെന്നു കരുതുക.

    3. ആ മാങ്ങയുടെ ഉടമസ്ഥനില്‍ നിന്നും അനുവാദം മേടിച്ചു പറിച്ചു തിന്നാം.

    പക്ഷെ ദൈവം ഇച്ഛിക്കാതെ ഇത് സാധ്യമല്ല.അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല എന്ന് പറയുന്നത് അതുകൊണ്ടാണ്.

    ReplyDelete
  102. യുക്തി said...
    ഫസിലെ

    A wave function or wavefunction is a mathematical tool used in quantum mechanics. It is a function typically of space or momentum or spin and possibly of time that returns the probability amplitude of a position or momentum for a subatomic particle.

    ശ്രദ്ധിക്കുക for a subatomic particle.

    ഇനി ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കാം
    :
    ഫസിലെ ഇനി പറയുക
    മാങ്ങയെ എന്തിനാണ്,എങ്ങിനെയാണ്
    വേവ് ഫങ്ക്ഷന്‍ ആയി വിശദീകരിക്കുന്നത്?


    മുന്‍പ് വിശദീകരിചിട്ടുള്ളതാണ്. വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഈ വിഷയത്തില്‍ ഞാന്‍ research നടത്തിയിട്ടില്ലാതതിനാല്‍ എനിക്ക് സ്വന്തമായി നിഗമനങ്ങള്‍ ഒന്നും ഇല്ല. അതുകൊണ്ട് Hugh Everett ന്‍റെ നിഗമങ്ങള്‍ കടമെടുക്കുന്നു.

    Since the universal validity of the state function description is asserted, one can regard the state functions themselves as the fundamental entities, and one can even consider the state function of the entire universe. In this sense this theory can be called the theory of the "universal wave function," since all of physics is presumed to follow from this function alone.

    ഒന്നിലധികം subatomic particles ഉള്ള system വിശദീകരിക്കാനും wave functions ഉപയോഗിക്കാം. അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് universal wave-functions.

    ഇത്തരത്തില്‍ universal wave-function ന്‍റെ objective realization ആണ് Many-worlds interpretation, Copenhagen interpretation എന്നിവ. താങ്കളുടെ മാങ്ങ അതിന്‍റെ ഒരു ഉദാഹരണം മാത്രമാണ്. ഇനി എന്‍റെ ആദ്യ മറുപടി ആവര്‍ത്തിക്കുന്നു.

    മാങ്ങയെ ഒരു wave-function ആയി വിശദീകരിച്ചാല്‍ ഒരു position ഒഴികെ മറ്റെല്ലാ positions ഇലും അതുണ്ടാകാനുള്ള probability പൂജ്യം ആണെന്ന് കാണാം. മാങ്ങ കല്ലെറിഞ്ഞു വീഴ്ത്താന്‍ സാധിക്കുന്നത് അതുകൊണ്ടാണ്.

    ReplyDelete
  103. @യുക്തി, ea jabbar,

    Classical physics വച്ച് ഇച്ഛാസ്വാതന്ത്ര്യത്തെ വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല എന്നെനിക്കുറപ്പുണ്ട്. കാരണവും ഞാന്‍ തന്നെ വ്യക്തമാക്കിത്തരാം. Classical physics വച്ച് എല്ലാം deterministic ആണ്. അപ്പോള്‍ നമ്മുടെ മസ്തിഷ്കവും ഒരു deterministic system ആണ്. എല്ലാ deterministic system ങ്ങളും predictable ആണ്. അപ്പോള്‍ മസ്തിഷ്കവും അത് നിയന്ത്രിക്കുന്ന മനുഷ്യശരീരവും predictable ആണ്. അങ്ങനെ മനുഷ്യന് തന്നെ തന്‍റെ ഭാവി പൂര്‍ണ്ണമായും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുമെങ്കില്‍ ഇച്ഛാസ്വാതന്ത്ര്യം എന്നത് അസാധ്യമാണ്; അല്ലെങ്കില്‍ Classical physics വച്ച് ഇച്ഛാസ്വാതന്ത്ര്യം എന്നത് വെറും ഒരു illusion ആണ്.

    ഇനി classical physics വച്ച് ഇച്ഛാസ്വാതന്ത്ര്യത്തെ വിശദീകരിക്കാന്‍ നിങ്ങളെ വെല്ലുവിളിച്ചിരുന്നു. അത് കഴിഞ്ഞിട്ടാകാം തുടര്‍ന്നുള്ള വിശദീകരണങ്ങള്‍.

    ReplyDelete
  104. പ്രിയ അപ്പൂട്ടന്‍,

    താങ്കള്‍ ഇന്ത്യയുടെ cricket കളി കാണാന്‍ tv യുടെ മുന്‍പില്‍ ഇരിക്കുന്നു എന്ന് കരുതുക. കളി തുടങ്ങും മുന്‍പേ ആ കളിയുടെ പൂര്‍ണ്ണമായും record ചെയ്ത video tape താങ്കളുടെ കൈവശം ലഭിച്ചു എന്നിരിക്കട്ടെ. ആ കളിയില്‍ ഇന്ത്യ തോറ്റാല്‍ അത് video tape ഇന്‍റെ കുറ്റമാണോ?

    ഇവിടെ ഇത്തരത്തില്‍ ഒരു video tape ലഭിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ച് പ്രായോഗികമല്ല എന്ന് പറയാം (ഈ thought experiment ഇന്‍റെ time travel വച്ചുള്ള പ്രായോഗിക തലങ്ങളിലേക്ക് കടക്കുന്നില്ല). എങ്കിലും ഇത് ദൈവത്തിനു സാധ്യമാണ്.

    Prediction ഉം decision ഉം തമ്മിലുള്ള വ്യത്യാസം കാണിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ് മുകളിലെ thought experiment. ദൈവത്തെ സംബന്ധിച്ചു time axis എന്നത് ഒരു പ്രശ്നമേ അല്ല; അത് മറ്റു axis ഉകള്‍ക്ക് തുല്ല്യമാണ്. നമ്മുടെ space-time ഇന് വെളിയില്‍ നിന്ന് ചിന്തിച്ചാല്‍ അതിന്‍റെ prediction ഉം decision ഉം തമ്മിലുള്ള വ്യത്യാസം എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും.

    ReplyDelete
  105. അപ്പൂട്ടന്‍: "സംവാദം എവിടെയെങ്കിലും എത്തും എന്ന പ്രതീക്ഷയിലല്ല, എന്നാലും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌ എന്ന പദത്തിൽ തന്നെയാണ്‌ ചർച്ച നിൽക്കുന്നത്‌ എന്നതിൽ വലിയ തൃപ്തിയില്ല."

    = ഞാന്‍  പറയുന്ന കര്യങ്ങളൊന്നും മനസ്സിലാക്കാന്‍ താങ്കള്‍ ശ്രമിക്കുന്നില്ലെന്നിരിക്കെ ചര്‍ച്ച എവിടെയും എത്താനിടയില്ല; എന്ന് തന്നെയാണ്‌ എനിക്കും തോന്നുന്നത്. താങ്കള്‍ ലക്‌ഷ്യം വയ്ക്കുന്നത് ഇസ്‌ലാമിന്റെ വിശ്വാസത്തില്‍ വൈരുദ്ധ്യമുണ്ടെന്ന് സമര്‍ത്ഥിക്കണമെന്നാണ്‌. അതിന്നുള്ള പഴുതുണ്ടാക്കാണ്‍ മാത്രമാണ്‌ താങ്കള്‍ ആകെക്കൂടി ശ്രമിക്കന്നത്. അല്ലാതെ ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങള്‍ പഠിക്കണമെന്നോ അവയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നോ താങ്കള്‍ ഉദ്ദേശിച്ചിട്ടില്ല.
    നമ്മുടെ ചര്‍ച്ച മുമ്പോട്ട് നീങ്ങണമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ താങ്കള്‍ മനസ്സിലാക്കണം.

    1. മനുഷ്യ ജീവിതത്തില്‍ അവന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട കാര്യങ്ങളും അതില്ലാത്ത കാര്യങ്ങളുമുണ്ട്.
    2. ഇച്ഛാ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടില്ലാത്ത സകല കാര്യങ്ങളും ദൈവനിശ്ചയം അനുസരിച്ചാണ്‌ നടക്കുന്നത്. ആ നിശ്ചയം അവന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്ന് തെരഞ്ഞെടുക്കാന്‍ ഒരു പഴുതും അവിടെയില്ല.
    3. മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് മാത്രമാണ്‌ നാം ചര്‍ച്ച ചെയ്യുന്നത്. കാരണം അത് മാത്രമേ ചര്‍ച്ച ചെയ്യേണ്ട ആവശ്യമുള്ളു. ആ ഇനത്തെക്കുറിച്ചേ തര്‍ക്കം ഉടലെടുക്കുന്നുള്ളു.
    4. മനുഷ്യന്ന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയ ഇനങ്ങളില്‍ ദൈവം നമുക്ക് വേണ്ടി തീരുമാനമെടുക്കുന്നില്ല. എന്നാല്‍, നാം എന്ത് തീരുമാനം എടുക്കുമെന്ന് ദൈവത്തിന്‌ മുന്‍കൂട്ടി അറിയാം; അത് ദൈവം രേഖപ്പെടുത്തിയുണ്ട്. ഈ രേഖയിലുള്ളത് അവന്റെ തീരുമാനങ്ങളല്ല; നമ്മുടെ തീരുമാനങ്ങളാണ്‌. അത് അവന്‍ മുന്‍കൂട്ടി അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന് മാത്രം.

    ഇത് പറയുമ്പോള്‍ താങ്കള്‍ വീണ്ടൂം ചോദിക്കും: എന്നാലും എഴുതിവച്ചതല്ലേ നടക്കൂ? അപ്പോള്‍ ദൈവം നിശ്ചയിച്ചു എന്ന് തന്നെയല്ലേ അര്‍ത്ഥം?

    ഇത്തരം കുരുട്ട് ചോദ്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇനിയും നേരമായില്ലേ?

    ReplyDelete
  106. രാജന്‍ എന്ത് ചയ്യണമെന്ന് ദൈവം ​തീരുമാനിക്കുകയും എഴുതി വയ്ക്കുകയും ചെയ്തു എന്ന് പറയുന്നതും; രാജന്‍ എന്ത് ചെയ്യുമെന്ന് ദൈവം മുന്‍കൂട്ടി അറിഞ്ഞു എഴുതി വച്ചു എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം താങ്കള്‍ക്ക് മനസിലാകാത്തതിന്ന് ദൈവത്തെ മണ്ടന്‍ എന്ന് വിളിക്കുന്നത് എന്തിനാണ്‌?
    തൊട്ടു മുകളിലുള്ള, അപ്പൂട്ടന്‌ കൊടുത്ത മറുപടി വായിക്കുക.

    * യുദ്ധ സംബന്ധമായ ചര്‍ച്ച ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നില്ല.
    * ഹൃദയവും കാതും അടച്ചു എന്ന് പറഞ്ഞത് നിഷേധികളുടെ നിഷേധത്തിന്റെ അനന്തര ഫലമാണ്‌. അല്ലാതെ അല്ലാഹു ആരുടെയും ഒന്നും അടച്ചു കളയുന്നില്ല.

    ReplyDelete
  107. ആലിക്കോയ മാഷെ,
    നേരിട്ടുള്ള ചോദ്യത്തിന്‌ താങ്കൾ ഉത്തരം പറഞ്ഞിട്ടില്ല ഇതുവരെ. എന്റെ രണ്ടാമത്തെ കമന്റ്‌ താങ്കൾ വായിച്ചിട്ടില്ല എന്ന്‌ എനിക്ക്‌ തോന്നുന്നില്ല. അതിൽ "നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌" എന്നൊരു വാക്ക്‌ ഇല്ല തന്നെ. അതൊഴിവാക്കി മറ്റുകാര്യങ്ങളെക്കുറിച്ച്‌ പറഞ്ഞുപറഞ്ഞ്‌ താങ്കളിപ്പോൾ എന്റെ ഉദ്ദേശ്യവും വെറും പഴുതുണ്ടെന്ന്‌ സ്ഥാപിക്കണം എന്നതുമാത്രമാണെന്ന തീരുമാനത്തിലെത്തിയിരിക്കുന്നു. ഉത്തരവാദിത്വത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല എന്നെഴുതിയപ്പോൾ താങ്കൾ അതേക്കുറിച്ചാണ്‌ കൂടുതൽ എഴുതിയത്‌. കാതലായ ചോദ്യങ്ങൾ അതേപടി അവിടെ കിടക്കുകയും ചെയ്യുന്നു.
    എഴുതിവെച്ചതല്ലേ നടക്കൂ എന്ന ചോദ്യം മാത്രം ചോദിച്ചാൽപ്പോലും താങ്കൾ അതിനുതന്നെ ഉത്തരം പറഞ്ഞിട്ടില്ല. ചോദ്യത്തിന്‌ ഉത്തരം പറയാതിരുന്നാൽ വീണ്ടും ചോദിക്കേണ്ടിവരും, അത്‌ എന്റെ കുഴപ്പമല്ല.

    Anyway, വെറുതെ സമയം മെനക്കെടുത്തിയതിൽ വിഷമമുണ്ട്‌, എന്റെയും താങ്കളുടെയും.

    ഓഫ്‌ ടോപിക്‌ - സംവാദത്തിൽ ജയിക്കുകയോ തോൽക്കുകയോ എന്റെ പ്രശ്നമല്ല. അതിനായിട്ടല്ല ഞാൻ ചർച്ചകളിൽ ഇടപെടാറുള്ളതും. കൃത്യമായൊരു വ്യൂപോയിന്റ്‌ ഉള്ള പോസ്റ്റുകളിൽ ഞാൻ സാധാരണ ഇടപെടാറില്ല, എനിക്ക്‌ അറിവ്‌ തരുന്നു എന്ന നിലയിൽ ഞാൻ വായിയ്ക്കും, അത്രമാത്രം. വൈരുദ്ധ്യമുണ്ടെന്ന് തോന്നുമ്പോഴോ എനിക്കെന്തെങ്കിലും കൂട്ടിച്ചേർക്കനുണ്ടെന്ന് തോന്നുമ്പോഴോ മാത്രമാണ്‌ ഞാൻ എന്തെങ്കിലും കമന്റിടാറ്‌.

    വിധിവിശ്വാസത്തെക്കുറിച്ച്‌ ഞാൻ കുറച്ചുകാലം മുൻപ്‌ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌. വേണമെങ്കിൽ, സമയമുണ്ടെങ്കിൽ, വായിക്കാം.

    ReplyDelete
  108. To അപ്പൂട്ടന്‍,
    താങ്കള്‍ പിണങ്ങാന്‍ വേണ്ടി പറഞ്ഞതല്ല; ഒരു കാര്യം പല തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതിനെക്കുറിച്ച് വീണ്ടും വീണ്ടും ഒരേ ടോണിലുള്ള ചോദ്യം ആവര്‍ത്തിച്ച് ചോദിക്കുന്നത് കൊണ്ട് അല്‍പ്പം നീരസം തോന്നിഎന്ന് മാത്രം.

    ReplyDelete
  109. 1. ഒരാള്‍ ജനിക്കുന്നു.
    2. അയാള്‍ തന്‍റെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ച് സല്‍കര്‍മ്മങ്ങളും ദുഷ്കര്‍മ്മങ്ങളും ചെയ്യുന്നു.
    3. അയാള്‍ മരിക്കുന്നു.
    4. ദൈവം അയാളുടെ കര്‍മ്മങ്ങളെല്ലാം രേഖപ്പെടുത്തുന്നു.

    സര്‍വ്വശക്തനായ ദൈവത്തിനു ഇതിലെ നാലാമത്തെ step ആദ്യം തന്നെ ചെയ്യാന്‍ സാധിക്കും. പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ രണ്ടാമത്തെ step ഇലെ ഇച്ഛാസ്വാതന്ത്ര്യം ഇല്ലാതാകുന്നത് എങ്ങനെയാണ്?

    ReplyDelete
  110. ഒരാള്‍ ജനിക്കുന്നതിനു മുന്നേ അയാളുടെ ഭാവി കര്‍മ്മങ്ങളെല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് ഇച്ഛാ സ്വാതന്ത്ര്യം കൊണ്ട് എന്തു പ്രയോജനം. കാരണം അയാള്‍ക്ക് രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ. ഈ രേഖപ്പെടുത്തല്‍ ദൈവതീരുമാനമല്ല ദൈവ അറിവാണ് എന്നുപറഞ്ഞ് ഉരുണ്ടുകളിച്ചിട്ട് കാര്യമില്ല.

    ReplyDelete
  111. Rajan: "ഒരാള്‍ ജനിക്കുന്നതിനു മുന്നേ അയാളുടെ ഭാവി കര്‍മ്മങ്ങളെല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് ഇച്ഛാ സ്വാതന്ത്ര്യം കൊണ്ട് എന്തു പ്രയോജനം."

    = അവന്ന് നല്‍കിയിട്ടുള്ള ഇച്ഛാ സ്വാതന്ത്ര്യം ഉപയോഗിച്ച് അവന്‍ എന്തെല്ലാം ചെയ്യും എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ പിന്നെ എന്താണ്‌ കുഴപ്പം?

    Rajan: "കാരണം അയാള്‍ക്ക് രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ."

    = ഭാവി അറിയുന്ന ദൈവം അവന്‍ എന്ത് ചെയ്യുമെന്ന് മുന്‍കൂട്ടി രേഖപ്പെടുത്തുകയാണ്‌ ചെയതത്; എന്നിരിക്കെ "അയാള്‍ക്ക് രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ" എന്ന് പറഞ്ഞ് വീണ്ടും വിഷയം കുഴപ്പിക്കേണ്ടതില്ല മി. രാജന്‍. അയാള്‍ എന്ത് ചെയ്യണമെന്നല്ല ദൈഅവം ​രേഖപ്പെടുത്തിയത്; എന്ത് ചെയ്യുമെന്നാണ്‌. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ മാത്രം ബുദ്ധി രാജന്ന് ഇല്ലാത്തത്കൊണ്ടല്ല. ഇങ്ങനെയൊക്കെ കളിച്ച് ഇസ്‌ലാമിന്റെ വിശ്വാസത്തില്‍ എന്തോ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാമെന്ന വ്യാമോഹമണ്‌ രാജന്റെ ഉള്ളിലുള്ളത്; അത് നടക്കില്ലെന്ന് അറിയുക.

    Rajan: "ഈ രേഖപ്പെടുത്തല്‍ ദൈവതീരുമാനമല്ല ദൈവ അറിവാണ് എന്നുപറഞ്ഞ് ഉരുണ്ടുകളിച്ചിട്ട് കാര്യമില്ല."

    = = അറിവ് രേഖപ്പെടുത്തിയതിനെക്കുറിച്ച് അറിവല്ല തീരുമാനമാണ്‌ രേഖപ്പെടുത്തിയത് എന്ന് ആവര്‍ത്തിച്ച് കള്ളം പറഞ്ഞിട്ടും ഒരു പ്രയോജനവും ഉണ്ടാകില്ല. ആരാണ്‌ ഉരുണ്ട് കളിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നുമുണ്ട്.
    * നാം ചര്‍ച്ച ചെയ്തു വരുന്നയിനം മനുഷ്യ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ ഗ്രന്‍ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടത് അവന്റെ തീരുമാനങ്ങളാണ്‌; അല്ലാതെ അറിവല്ല; എന്ന് താങ്കള്‍ തെളിയിക്കുക.

    ReplyDelete
  112. അപ്പൂട്ടന്‍: "വിധിവിശ്വാസത്തെക്കുറിച്ച്‌ ഞാൻ കുറച്ചുകാലം മുൻപ്‌ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌. വേണമെങ്കിൽ, സമയമുണ്ടെങ്കിൽ, വായിക്കാം."

    = അപ്പൂട്ടന്‍, താങ്കളുടെ ബ്ലോഗിലെ പോസ്റ്റുകളും കമന്റുകളും നല്ല നിലവാരം പുലര്‍ത്തുന്നു. നമുക്കിടയില്‍ വീക്ഷണവ്യത്യാസം ഇല്ലെന്ന് ഇതിന്നര്‍ത്ഥമില്ല.
    വിധിവിശ്വാസത്തിന്റെ ഭാഗമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാം:
    പ്രകൃതിയില്‍ കാര്യ കാരണ ബന്ധം ഉണ്ട്; അത് ദൈവം നിശ്ചയിച്ചത് തന്നെയാണ്‌. ഉദാ: തീ കരിക്കും; വിഷം കൊല്ലും. അര്‍ത്ഥം: തീയിലിട്ടാല്‍ കരിഞ്ഞു പോകും, വിഷം ഉള്ളില്‍ ചെന്നാല്‍ മരണമോ മറ്റ് കുഴപ്പങ്ങളോ ശരീരത്തെ ബാധിക്കം. ഇത് വിധിആണ്‌. ദൈവം നിശ്ചയിച്ച വ്യവസ്ഥയനുസരിച്ച് കാര്യങ്ങള്‍ നടക്കുക എന്നതാണ്‌ ഇവിടെ വിധി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
    ദൈവം അനുവദിക്കുന്നിടത്തോളം കാര്യങ്ങള്‍ അങ്ങനെത്തന്നെ നടക്കും. ചിലപ്പോള്‍ ചില കാര്യങ്ങളില്‍ ദൈവം മറ്റൊന്ന് ഇച്ഛിക്കും; അപ്പോള്‍ അത് നടപ്പില്‍ വരും. ഉദാ: ഒരാള്‍ തീയിടുന്നു; എന്നാല്‍ പെട്ടെന്ന് മറ്റു ചിലര്‍ എത്തുന്നു; തീയണയ്ക്കുന്നു. തീയില്‍ പെട്ടത് കരിയാതെ രക്ഷപ്പെടുന്നു. ഇത് വിധിയാണെന്ന് ആളുകള്‍ പറയും. എന്നാല്‍ ഒന്നമത്തേതും വിധി തന്നെയാണ്‌.

    ഒരാള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നു; ഒരു ലോറി വന്നിടിയ്ക്കുന്നു; പരിക്കേല്‍ക്കുന്നു. അതിനെ ആളുകള്‍ വിധിയെന്ന് വിളിക്കും. എന്നാല്‍ വര്‍ഷങ്ങളായി അതേ വ്യക്തി ബൈക്കില്‍ സഞ്ചരിക്കാറുണ്ട്; അപകടം ഒരിക്കലും സംഭവിച്ചിട്ടില്ല; അതും വിധി തന്നെയാണ്‌.

    ഒരു നല്ല ഗായകന്‍ അര്‍ഹതയുള്ളതോടൊപ്പം അവഗണിക്ക പ്പെടുന്നു; അത് വിധിയാണ്‌ ; അയാള്‍ ആ അവഗണനക്കെതിരെ ശക്തമായ സമരം നടത്തുന്നു; അംഗീകാരം പിടിച്ചു പറ്റുന്നു; അപ്പോള്‍ ആളുകള്‍ പറയും അയാള്‍ വിധിയെ മറികടന്നുവെന്ന്; ഇല്ല; അതും അയാളുടെ വിധി തന്നെ. വിധി തിരുത്താനോ മറി കടക്കാനോ ആര്‍ക്കും സാദ്ധ്യമല്ല. എന്നാല്‍ ഇത് നിഷ്‌ക്രിയത്വത്തിന്നുള്ള കാരണമായിക്കൂടാ. കാര്യ കാരണ നിയമം ദൈവം നിശ്ചയിച്ചതാണ്‌; കാരണം ഉണ്ടായാലേ കാര്യം നടക്കുകയുള്ളൂ.

    മനുഷ്യന്ന് പരിമിതമായ അളവില്‍ ഇച്ഛാസ്വാതന്ത്ര്യം നല്‍കപ്പെടുന്നുണ്ട്. അത് മനുഷ്യന്‍ ഉപയോഗപ്പെടുത്തണം; അല്ലാതിരുന്നാല്‍ അവന്‍ തോറ്റ് പോകും.
    ഈ ഇച്ഛാസ്വാതന്ത്ര്യം ഏതെല്ലാം കാര്യങ്ങളില്‍ ഏതളവില്‍ നല്‍കപ്പെടുന്നു എന്നത് നമുക്ക് അജ്ഞാതമാണ്‌. അതിന്റെ തോത് അല്ലാഹുവിന്നറിയാം. അതിന്നനുസരിച്ചാണ്‌ അല്ലാഹുവിന്ന് മുമ്പില്‍ കര്‍മ്മങ്ങളുടെ കാര്യത്തില്‍ നമുക്ക് ഉത്തരവദിത്തമുണ്ടാവുക. നീതി, ദയ, കാരുണ്യം, സ്നേഹം, വാല്‍സല്യം, വിട്ടുവീഴ്‌ചാ മനഃസ്ഥിതി ഇവയെല്ലാം അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ ചിലതാണ്‌. നമ്മുടെ കാര്യത്തില്‍ വിധി കല്‍പ്പിക്കുമ്പോഴും ഈ വിശേഷണങ്ങളുടെ ആനുകൂല്യം നമുക്ക് പ്രതീക്ഷിക്കാം. ഒരു മനുഷ്യന്‍ നിര്‍ബന്ധിതനായി ചെയ്യുന്ന ഒരു കാര്യത്തിനും അവന്‍ ഉത്തരവാദിയല്ലെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. വ്യക്തികളുടെയും ചില ഇനങ്ങളില്‍ സാഹചര്യങ്ങളുടെയും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മനുഷ്യന്‍ ചെയ്യുന്നവ ഉദാഹരണം.
    ഒരു വിശ്വാസി മനഃപൂര്‍വ്വം മദ്യം കഴിച്ചാല്‍ അവന്ന് ലഹരി ബാധിക്കുകയും അവന്‍ കുറ്റക്കാരനാവുകയും ചെയ്യും. ഇനി അയാള്‍ മദ്യപിച്ചത് മറ്റാരുടെയെങ്കിലും നിര്‍ബന്ധത്തിന്ന് വിധേയനായിട്ടാണെങ്കിലും ലഹരി ബാധിക്കുമെങ്കിലും അവന്‍ കുറ്റകാരനാകുന്നില്ല. എന്നിരിക്കെ ഒരാള്‍ ഇന്നത് ചെയ്യണമെന്ന് ദൈവം വിധിക്കുകയും അതനുസരിച്ച് അവന്‍ പ്രവര്‍ത്തിച്ചത് മൂലം അവനെ ശിക്ഷിക്കുകയും ചെയ്യുകയെന്നത് മേല്‍ പറഞ്ഞ ദൈവിക വിശേഷണങ്ങള്‍ക്ക് നിരക്കാത്തതാണ്‌; അത്കൊണ്ട് അവ ഉണ്ടാകില്ല. ദൈവ വിധിയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കപ്പെടാറുള്ളത് ഈയൊരിനത്തെ സംബന്ധിച്ച് വ്യക്തമായ അറിവില്ലായ്മ മൂലമാണ്‌.

    ReplyDelete
  113. * നാം ചര്‍ച്ച ചെയ്തു വരുന്നയിനം മനുഷ്യ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ ഗ്രന്‍ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടത് അവന്റെ തീരുമാനങ്ങളാണ്‌; അല്ലാതെ അറിവല്ല; എന്ന് താങ്കള്‍ തെളിയിക്കുക.

    ഗാന്ധിജി ഗോഡ്സേയുടെ വെടിയേറ്റ് മരിക്കും എന്ന് ദൈവം രേഖപ്പെടുത്തിവച്ചിട്ടുണ്ടായിരിക്കുമല്ലോ. ഒരു വ്യക്തിയുടെ മരണം അയാളുടെ നിയന്ത്രണത്തിലല്ലാത്തതുകൊണ്ട് അത് ദൈവ തീരുമാനപ്രകാരമായിരിക്കും എന്ന് താങ്കള്‍ സമ്മതിക്കുമെന്നു തോന്നുന്നു. ഗാന്ധിജിയെ ഗോഡ്സേ വെടിവച്ചുകൊല്ലും എന്ന തീരുമാനം ഗാന്ധിജിയുടെ കാര്യത്തില്‍ ദൈവ തീരുമാനവും ഗോഡ്സേയുടെ കാര്യത്തില്‍ തീരുമാനമല്ല അറിവും ആണെന്ന വാദം നിലനില്പില്ലാത്തതാണ്. ഗാന്ധിജിയുടെ മരണം എങ്ങിനെ വേണമെന്ന് ദൈവം തീരുമാനിച്ചുകഴിഞ്ഞാല്‍ ഗോഡ്സേയുടെ പ്രവര്‍ത്തനം ആ തീരുമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ്. ആ പ്രവര്‍ത്തനം ദൈവതീരുമാനമല്ല ഗോഡ്സേ തനിക്കു ദൈവം നല്‍കിയ തിരഞ്ഞെടുക്കാനുള്ള ഇച്ഛ ഉപയോഗിച്ചതാണെന്ന വാദത്തിനാണ് ഉരുണ്ടുകളിയെന്നു പറയുന്നത്. ഇത് ദൈവത്തെ രക്ഷിക്കാനുള്ള ഒരു തന്ത്രം മാത്രമാണ്‍.

    ReplyDelete
  114. To Rajan

    ഗാന്ധിജിയെ താന്‍ ഉദ്ദേശ്യപൂര്‍വ്വം വധിച്ചതാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ഗോദ്സെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആ കാര്യത്തില്‍ അയാളുടെ ഇച്ഛാശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അയാള്‍ക്ക് ഇച്ഛാസ്വാതന്ത്ര്യം അനുഭവപ്പെട്ടിരുന്നുവെന്നും വ്യക്തം. എന്നാല്‍ ഇപ്പോള്‍ ഗാന്ധി വധക്കേസില്‍ ഗോദ്‌സെയെ അനുകൂലിച്ച് സൌജന്യമായി വാദിച്ചുകൊണ്ടിര്ക്കുന്ന മി. രാജന്‍ പറയുന്നത് ഗോദ്സെക്ക് ഇച്ഛാസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല എന്നാണ്‌.
    നാം ആരെ വിശ്വസിക്കണം?
    ഇച്ഛാസ്വാതന്ത്ര്യം അനുഭവിക്കുകയും അത് ഉപയോഗപ്പെടുത്തുകയും തന്റെ ഇച്ഛ നടപ്പിലാക്കുകയും ഇക്കാര്യങ്ങള്‍ തുറന്ന് പറയുകയും ചെയ്ത ഗൊദ്സെ പറയുന്നതോ; അല്ലെങ്കില്‍ നമ്മെപ്പോലെ തന്നെ, ചരിത്ര ഗ്രന്‍ഥങ്ങളില്‍ നിന്ന് ഗോദ്സെയെ മനസ്സിലാക്കിയ മി. രാജന്‍ പറയുന്നതോ?
    അനുഭവിച്ച നീ അവിടെ നില്‍ക്ക്; കേട്ടറിഞ്ഞ ഞാന്‍ പറയട്ടെ എന്ന് പറയാന്‍ മാത്രം ധാര്‍ഷ്‌ട്യം ആരും കാണിക്കരുത്.

    'ഇന്ന സമയത്ത് സൂര്യന്‍ ഉദിക്കും; ഇന്ന സമയത്ത് അസ്തമിക്കും' എന്ന പ്രസ്താവന നോക്കുക: അത് ശരിയോ തെറ്റോ? ഭൂമിയിലെ ഒരു പ്രദേശത്തെ അപേക്ഷിച്ച് അത് ശരിയാകാം; എന്നാല്‍ മറ്റൊരു പ്രദേശത്തെ സംബന്ധിച്ച് ഇത് അബദ്ധമായിരിക്കും. എന്നാല്‍ സൂര്യനെ അപേക്ഷിച്ച് സൂര്യന്‍ ഒരിക്കലും ഉദിക്കുന്നുമില്ല; അസ്തമിക്കുന്നുമില്ല. എങ്കില്‍ ഒരു കൃത്യം ഗോദ്സെയെ അപേക്ഷിച്ച് ഇച്ഛാസ്വാതന്ത്ര്യത്തിന്റെ ഭാഗവും ഗാന്ധിജിയെ അപേക്ഷിച്ച് വിധിയുടെ ഭാഗവും ആകുന്നതില്‍ എന്ത് അപാകതയാണുള്ളത്?

    ഈ സംഭവം രാജന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത് ഇങ്ങനെയാണ്‌:
    1. ഗാന്ധിജിയുടെ ആയുസ്സ് ദൈവം നിശ്ചയിക്കുന്നു.
    2. അദ്ദേഹത്തെ ഗോദ്സെ വധിക്കണമെന്നും ദൈവം നിശ്ചയിക്കുന്നു.
    3. അത്കൊണ്ട് ഗോദ്സെക്ക് ഇച്ഛാസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല.
    4. അതിനാല്‍ അയാളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.


    ഈ സംഭവം അല്‍പ്പം വ്യത്യസ്തമായ ഒരു ക്രമത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു നോക്കാം:
    1. ഗാന്ധിജിയെ വധിക്കണമെന്ന് ഗോദ്സെ ഇച്ഛിക്കുന്നു*.
    2. ആ ഇച്ഛ നടപ്പിലാകാന്‍ ദൈവം അനുവദിക്കുന്നു**.
    3. അതിന്റെ അനിവാര്യ അനന്തരഫലമായി ഗാന്ധിജിയുടെ ആയുസ്സ് ദൈവം നിശ്ചയിക്കുന്നു***.
    4. അതിനാല്‍ അയാളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമുണ്ട്.*


    .....................................................
    *ഇച്ഛാസ്വാതന്ത്ര്യം ദൈവം നല്‍കിയിട്ടുണ്ട്.
    **ദൈവത്തിന്റെ അനുമതിയില്ലാതെ മനുഷ്യേച്ഛ നടപ്പില്‍ വരുകയില്ല.
    ***ഗാന്ധിജിക്ക് ഇത് വിധിയുടെ ഭാഗമാണ്‌.

    ReplyDelete
  115. To VB Rajan
    ഗോദ്സെ ഗന്ധിജിയെ വധിച്ചപ്പോള്‍ ആ സംഭവം ഗാന്ധിജിയെ അപേക്ഷിച്ച് വിധിയായിരുന്നുവെന്ന് നേരത്തെ പറഞ്ഞല്ലോ. അത് പോലെ, ആന ഒരാളെ കൊല്ലുമ്പോഴും കൊല്ലപ്പെടുന്നയാളെ അപേക്ഷിച്ച് അത് വിധി തന്നെയാണ്‌. എന്നാല്‍ ഗോദ്സെയ്ക്ക് ഇച്ഛാശക്തിയും ഇച്ഛാസ്വാതന്ത്ര്യവും ഉണ്ടായിരുന്നതിനാല്‍ അയാള്‍ കുറ്റവാളിയായി. എന്നാല്‍ ആന വിശേഷബുദ്ധി തന്നെ ഇല്ലാത്ത, ജന്‍മവാസന അനുസരിക്കാന്‍ മാത്രം കഴിയുന്ന ഒരു ജീവിയാണ്‌. അത് കൊണ്ട് ഈ കേസില്‍ പ്രതി ഉണ്ടാവില്ല; ആന ചെയ്തത് കുറ്റമല്ലാത്തത് കൊണ്ടാണ്‌ പ്രതി ഇല്ലാത്തത്.

    ReplyDelete
  116. vrajan said...
    <>
    വിധിച്ചത് ദൈവമല്ലേ എന്നാണ് എന്റെ ചോദ്യം. ഗാന്ധിജിയുടെ മരണവും എങ്ങനെ വേണമെന്ന വിധി ദൈവത്തിന്റേതല്ലേ. അപ്പോള്‍ ആ വിധിയുടെ പ്രധാന ഭാഗമാണ് ഗോഡ്സേയുടെ ഇടപെടല്‍. അപ്പോള്‍ ദൈവവിധി അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങിയതിനാല്‍ ഗോഡ്സേ എങ്ങിനെ കുറ്റക്കാരനാകും?

    = Please read.

    ReplyDelete
  117. വിധിച്ചത് ദൈവമല്ലേ എന്നാണ് എന്റെ ചോദ്യം. ഗാന്ധിജിയുടെ മരണവും എങ്ങനെ വേണമെന്ന വിധി ദൈവത്തിന്റേതല്ലേ. അപ്പോള്‍ ആ വിധിയുടെ പ്രധാന ഭാഗമാണ് ഗോഡ്സേയുടെ ഇടപെടല്‍. അപ്പോള്‍ ദൈവവിധി അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങിയതിനാല്‍ ഗോഡ്സേ എങ്ങിനെ കുറ്റക്കാരനാകും?

    =ഇച്ഛാ സ്വാതന്ത്ര്യം സംസാരിച് ഇപ്പോള്‍ ഗോഡ്സേയില്‍ നിന്നും ആന എന്ന മൃഗത്തിലെത്തി. താങ്കള്‍ മുന്‍പ്‌ മനുഷ്യനെ പുലിയോടും ഉപമിചിരുന്നല്ലോ. മനുഷ്യനേയും മൃഗത്തെയും തിരിച്ചറിയാന്‍ ഇത്ര പ്രയാസമോ ?

    ReplyDelete
  118. നേരത്തെ ഒരു വി.ബി. രാജന്‍ ഉണ്ടായിരുന്നു; ഇപ്പോള്‍ കാണുന്നത് വി. രാജനെയാണ്‌. രണ്ടും ഒരാള്‍ തന്നെയാണോ? ആരായാലും ചര്‍ച്ച നടക്കട്ടെ.
    എന്നെ ചിരിപ്പിക്കാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടെന്ന് മനസ്സിലായി. താങ്കളുടെ ഈ കമന്റ് തീര്‍ച്ചയായും എന്നെ ചിരിപ്പിച്ചിരിക്കുന്നു എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.
    രാജന്റെ കമന്റിനുള്ള മറുപടി ഇവിടെയും ഇവിടെയും കാണാം. ആവര്‍ത്തിക്കുന്നില്ല.

    ReplyDelete
  119. KK Alikoya said...

    രാജന്‍ എന്ത് ചയ്യണമെന്ന് ദൈവം ​തീരുമാനിക്കുകയും എഴുതി വയ്ക്കുകയും ചെയ്തു എന്ന് പറയുന്നതും; രാജന്‍ എന്ത് ചെയ്യുമെന്ന് ദൈവം മുന്‍കൂട്ടി അറിഞ്ഞു എഴുതി വച്ചു എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം താങ്കള്‍ക്ക് മനസിലാകാത്തതിന്ന് ദൈവത്തെ മണ്ടന്‍ എന്ന് വിളിക്കുന്നത് എന്തിനാണ്‌?


    Alikoya Sir,
    Sorry for typing in English. Here is one situation.

    One group decided to bomb and derail a passenger train. I came to know about their plan. I WASN'T INVOLVED IN ANY OF THE PREPARATION OR PLANNING STAGES. I remained silent. The D-day came, their mission was successful and many people died.

    Am i culpable of any crime on the judgment day ? My plea before Allah is i was only aware of the mission and didn't plan or execute it.

    ReplyDelete
  120. Jack Rabbit,
    ഈ സാങ്കല്‍പ്പിക ഉദാഹരണത്തില്‍ പറഞ്ഞത് പോലെ സംഭവിച്ചാല്‍ താങ്കള്‍ കുറ്റക്കാരന്‍ തന്നെയായിരിക്കും.
    എന്നാല്‍ ഈ ഉദാഹരണം ദൈവേച്ഛക്ക് എതിരെ ഉന്നയിക്കാന്‍ പറ്റുന്നതല്ല എന്ന് കൂടി ഓര്‍ക്കുക.

    ReplyDelete
  121. Thanks for the late reply.

    May i know the reason and your source of reason ?

    In this example, the person was aware of only one "crime", while Allah was aware of "many such crimes" from the beginning of the world and many more to come.

    Either of them choose not to do anything.

    /JR

    ReplyDelete
  122. Jack Rabbit,

    താഴെ പറയുന്ന 3 കാര്യങ്ങള്‍ വാദത്തിന്‌ വേണ്ടി, താല്‍ക്കാലികമായെങ്കിലും താങ്കള്‍ സമ്മതിക്കേണ്ടതുണ്ട്.

    1. ഭൂമിയുടെയും മനുഷ്യന്റെയും സ്രഷ്ടാവ് ദൈവമാണ്‌.

    2. ആ ദൈവം നമ്മെ സൃഷ്ടിച്ചത്, ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍, നമ്മുടെ ഇച്ഛയനുസരിച്ച് നന്‍മയോ തിന്‍മയോ ആയ പ്രവൃത്തികള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടാണ്‌.

    3. ദൈവമറിയാതെ ലോകത്ത് ഒന്നും നടക്കുകയില്ലെന്ന് മാത്രമല്ല; എല്ലാ കാര്യങ്ങളും അവന്ന് മുന്‍കൂട്ടി തന്നെ അറിയാവുന്നതുമാണ്‌.

    എന്നിരിക്കെ, ഓരോ തിന്‍മയും അത് സംഭവിക്കുന്നതിന്ന് മുമ്പ് ദൈവം തടഞ്ഞാല്‍ പിന്നെ എങ്ങനെയാണ്‌ ആ ദൈവം ഉദ്ദേശിച്ച നന്‍മതിന്‍മകളുള്ള ഒരു ലോകം സാദ്ധ്യമാവുക?

    ReplyDelete
  123. Mr. Alikoya said ..

    താഴെ പറയുന്ന 3 കാര്യങ്ങള്‍ വാദത്തിന്‌ വേണ്ടി, താല്‍ക്കാലികമായെങ്കിലും താങ്കള്‍ സമ്മതിക്കേണ്ടതുണ്ട്.

    1. ഭൂമിയുടെയും മനുഷ്യന്റെയും സ്രഷ്ടാവ് ദൈവമാണ്‌.

    2. ആ ദൈവം നമ്മെ സൃഷ്ടിച്ചത്, ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍, നമ്മുടെ ഇച്ഛയനുസരിച്ച് നന്‍മയോ തിന്‍മയോ ആയ പ്രവൃത്തികള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടാണ്‌.

    3. ദൈവമറിയാതെ ലോകത്ത് ഒന്നും നടക്കുകയില്ലെന്ന് മാത്രമല്ല; എല്ലാ കാര്യങ്ങളും അവന്ന് മുന്‍കൂട്ടി തന്നെ അറിയാവുന്നതുമാണ്‌.

    എന്നിരിക്കെ, ഓരോ തിന്‍മയും അത് സംഭവിക്കുന്നതിന്ന് മുമ്പ് ദൈവം തടഞ്ഞാല്‍ പിന്നെ എങ്ങനെയാണ്‌ ആ ദൈവം ഉദ്ദേശിച്ച നന്‍മതിന്‍മകളുള്ള ഒരു ലോകം സാദ്ധ്യമാവുക?


    Items 1-3 are your assumptions. As per this God has decided the world will have both good and evil. God gave freedom of choice (free will) to humans so they will be responsible for their actions.

    But do you think all evil in the world is man made ? There are natural events which aren't man made but cause a lot of misery to peoples of all religions and other living beings. I amn't saying natural events are evil. But the suffering and experiences are no less real. For people who suffer due to that, it is still their fate. God could have prevented that, but he chose to remain silent. And we still call God as the most compassionate. ?

    /JR

    ReplyDelete
  124. Jack Rabbit,

    താങ്കള്‍ ചോദിച്ച ചോദ്യത്തിന്നാണ്‌ ഞാന്‍ മറുപടി പറഞ്ഞത്. അത് എന്റെ അനുമാനമാണെന്ന് പറഞ്ഞു തള്ളാന്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ, ഞാന്‍ നല്‍കിയ മറുപടി ഖുര്‍ആനിന്റെയും നബിവചനത്തിന്റെയും പിന്‍ബലമുള്ളതാണ്‌.

    ഈ മറുപടി താങ്കള്‍ എന്നോട് ചോദിച്ചിട്ടില്ലാത്ത മറ്റൊരു ചോദ്യത്തിന്‌ മറുപടിയാകുന്നില്ലെന്നാണ്‌  ഇപ്പോള്‍ താങ്കള്‍ പറയുന്നത്. ഇത് സംവാദ മര്യാദയ്ക്ക് നിരക്കാത്തതാണ്‌. ചോദിച്ചതിന്നല്ലേ ഉത്തരം പറയുക? അത് ഞാന്‍ ചെയ്തില്ലേ? ഇസ്‌ലാമിന്റെ വിധിവിശ്വാസത്തിന്ന് അനുഗുണമാണോ എന്റെ മറൂപടി എന്ന് താങ്കള്‍ക്ക് വിലയിരുത്താം. അതിനെക്കുറിച്ച് ചര്‍ച്ചയും ആവാം.

    മനുഷ്യ കര്‍മ്മങ്ങളെ ബാധിക്കുന്ന വിധി മാത്രമാണ്‌ ഈ പോസ്റ്റിന്റെ പരിധില്‍ പെടുത്തിയിട്ടുള്ളത്. അത്കൊണ്ട് പ്രകൃതിദുരന്തം സംഭവിച്ചുള്ള ചര്‍ച്ച ഇതിന്റെ പരിധിക്ക് പുറത്താണ്‌.

    ReplyDelete
  125. vrajan said...
    ഇവിടെ തിന്മ നടക്കാന്‍ പോകുന്നു എന്നറിയാവുന്ന ദൈവം നന്‍മതിന്‍മകളുള്ള ഒരു ലോകം സാദ്ധ്യമാക്കാന്‍ വേണ്ടി തിന്മയെ തടയാന്‍ കഴിയാതിരിക്കുന്നു. ദൈവത്തിനെകൊണ്ട് കഴിയാത്ത ഒരു കാര്യമെങ്കിലും ഉണ്ടെന്ന് സമ്മതിച്ചല്ലോ?


    അംബാനി ഡല്‍ഹിയില്‍ നിന്ന് ബാഗ്ലൂരിലേക്ക് വിമാനത്തില്‍ വരുന്നത് ബസ്‌ടിക്കറ്റ്‌ എടുക്കാന്‍ കാശില്ലാതതുകൊണ്ടാണ് എന്ന് പറയുന്നത് പോലെയല്ലേ ഈ വാദം?

    vrajan said...
    എല്ലാം ദൈവം മുന്‍‌കൂട്ടി അറിഞ്ഞ് എഴുതി വച്ചിരിക്കുന്നു. അതിന് മാറ്റം വരുത്താന്‍ അദ്ദേഹത്തിനു സാധിക്കുകയുമില്ല. അപ്പോള്‍ പിന്നെ നാം നടത്തുന്ന പ്രാര്‍ത്ഥനകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?


    സംഭവിച്ചതിനെക്കുറിച്ച് മാത്രമല്ല, സംഭവിക്കാതിരുന്നതിനെക്കുറിച്ചും അറിവുള്ളവനാണ് ദൈവം.
    മനുഷ്യന് Time travel നടത്തി ഭൂതകാലത്തിലേക്ക് യാത്ര ചെയ്യാനും സംഭവിച്ച ഒരു കാര്യം മറ്റൊരുരീതിയിലേക്ക് മാറ്റാനും സാധിച്ചേക്കാം എന്ന് theory of relativity വിശദീകരിക്കുന്നത് ശ്രദ്ധയില്‍ പെടുത്തുന്നു.

    Spacetime ദൈവത്തിന്‍റെ സൃഷ്ടിയാണെന്ന് പൊതുവേ അഗീകരിക്കപ്പെടുന്നുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും അതിലെ space ഇനെ മാത്രം ദൈവത്തിന്‍റെ സൃഷ്ടിയായി കാണുന്നു. Time അഥവാ സമയവും ദൈവത്തിന്‍റെ സൃഷ്ടിമാത്രമാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ പിന്നെ സര്‍വശക്തനായ ദൈവത്തിനു എങ്ങനെ സര്‍വജ്ഞനാകാന്‍ സാധിക്കും എന്ന് മനസ്സിലാക്കാനും എളുപ്പമാണ്.

    "ഒരാള്‍ ഒരേസമയം സര്‍വ്വശക്തനും സര്‍വജ്ഞനും ആകുക അസാധ്യമാണ്" എന്നത് തെറ്റായ വാദമാണ്(വാചകമാണ്). ഇവിടെ "ഒരേ സമയം" എന്ന പ്രയോഗമാണ് ഈ വാദത്തെ/വാചകത്തെ തെറ്റാക്കുന്നത്. കാരണം സമയം എന്നത് ദൈവത്തിന്‍റെ സൃഷ്ടി മാത്രമാണ് എന്നിരിക്കെ ദൈവത്തിന്‍റെ സൃഷ്ടിയെ ഉപയോഗിച്ച് ദൈവത്തെ നിര്‍വചിക്കുന്നത് തെറ്റായ രീതിയാണ്.

    ReplyDelete
  126. അള്ളാഹു ദൈവീകമായ jabr കൊണ്ട് മനുഷ്യന്‍റെ പ്രവര്‍ത്തികളുടെ സാധ്യതകള്‍ നിശ്ചയിക്കുന്നു. ഇത്തരത്തില്‍ അള്ളാഹു സാധ്യത നല്‍കിയ പ്രവര്‍ത്തികളില്‍ നിന്ന് മനുഷ്യന്‍ അവന്‍റെ qadar കൊണ്ട് തിരഞ്ഞെടുക്കുന്നു. ("Dual agency" by Abu al-Hasan al-Ash'ari)

    മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ക്ക് ഒന്നിലധികം സാധ്യതകള്‍ ഉണ്ടാകാം എന്ന് Quantum mechanics വിശദീകരിക്കുന്നത് ശ്രദ്ധയില്‍ പെടുത്തുന്നു (Quantum superposition).

    ReplyDelete
  127. ഗാന്ധിജിയെ കൊല്ലണം എന്ന് ഗോട്സെ തീരുമാനിച്ചു.... Now there are two chances. Case 1: ഗോഡ്സേയുടെ തീരുമാനം പരാജയപ്പെടനം, വെടിയുണ്ട ഗാണ്ടിജിയുടെ മേല്‍ കൊള്ളരുത് എന്ന് ദൈവം തീരുമാനിച്ചു. ഇപ്പോള്‍ ഘാന്ധിജിയെ സംബന്ധിച്ച് വിധി ആണല്ലോ നടന്നത്. ഗോട്സേയുടെത് സ്വതന്ത്ര ഇച്ചയും. Case 2: ആ വെടിയുണ്ട ഗാണ്ടിജിയുടെ മേല്‍ കൊള്ളാന്‍ അത് വഴി ഗാന്ധി കൊല്ലപ്പെടാന്‍ ഞാന്‍ അനുവദിക്കുന്നു എന്ന് ദൈവം തീരുമാനിക്കുന്നു. ഇപ്പോഴും ഗാന്ധിയെ സംബന്ധിച്ച് വിധി തന്നെ. ഗോട്സേയുടെത് സ്വതന്ത്ര ഇച്ചയും. So both cases Godse is culprit. ഗാന്ധിജിയെ സംബന്ധിച്ച് രണ്ടു കേസിലും വിധിയും ആണ് നടന്നത്.

    ReplyDelete