Followers

Saturday, November 6, 2010

അബ്രഹാമിന്റെ ബലി

സന്താനമില്ലായ്മ അബ്രഹാമിനെ വല്ലാതെ ദുഖിപ്പിച്ചിരുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷയോടെ പ്രാര്‍ത്ഥിച്ചു പോന്നു. 'നാഥാ എനിക്ക് സുകൃതവാനായ ഒരു സന്താനത്തെ നല്‍കേണമേ! (ഖുര്‍ആന്‍ 37:100) ബൈബിള്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്ന് 87 വയസ്സായപ്പോഴാണ്‌ ഇശ്‌മയേല്‍ പിറന്നത്. (ഉല്‍പ്പത്തി 16:16) 'ഇശ്‌മയേല്‍' എന്നാല്‍ 'ദൈവം കേള്‍ക്കുന്നു' എന്നര്‍ത്ഥം. ദശാബ്ദങ്ങളായി ദൈവത്തിന്റെ ഉറ്റ മിത്രം ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ട്, അതിന്നുത്തരമായി കിട്ടിയ പൊന്നോമനയ്ക്ക് ഇതിലേറെ അനുയോജ്യമായ വേറെ പേരുണ്ടോ?

എന്നാല്‍, അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെന്ന സ്ഥാനം ഇശ്‌മയേലിന്ന് വകവച്ചു കൊടുക്കാന്‍ ഇസ്രയേല്യര്‍ തയ്യാറല്ല. അത്കൊണ്ട് അവര്‍ ബൈബിളില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു. "യഹോവയുടെ ദൂതന്‍ വീണ്ടും അവളോട് (ഹാഗാറിനോട്) പറഞ്ഞു: ..... നീ ഗര്‍ഭിണിയാണല്ലോ; നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്ക കൊണ്ട് അവന്ന് ഇശ്‌മയേല്‍ എന്ന് പേര്‍ വിളിക്കണം. (ഉല്‍പ്പത്തി 16:11) യഹോവ ഹാഗാറില്‍ നിന്ന് എന്ത് സങ്കടമാണ്‌ കേട്ടതെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല .

എന്നാല്‍ മറ്റൊരാള്‍ ദൈവത്തോട് സങ്കടം ബോധിപ്പിച്ചിട്ടുണ്ട്- അബ്രഹാം. അതിപ്രകാരമായിരുന്നു: "ദൈവമേ എനിക്കൊരു അനന്തരാവകാശി ഇല്ല. ദമാസ്‌കസുകാരനായ ഏല്യാസര്‍ എന്ന ഈ ദാസന്‍ മാത്രമാണ്‌ എനിക്കവകാശിയായിട്ടുള്ളത്. നീ എനിക്കൊരു പുത്രനെ തന്നില്ലല്ലോ. ഈ സങ്കടം ദൈവം കേട്ടു; ഉത്തരം അനല്‍കി: "ഏല്യാസര്‍ നിന്റെ അവകാശി ആവുകയില്ല. നിന്നില്‍ നിന്ന് ജനിച്ച നിന്റെ പുത്രന്‍ തന്നെ നിന്റെ അവകാശിയാകും. (ഉല്‍പ്പത്തി 15:2-4)

അടയാളം

പുത്രവാഗ്ദാനത്തോടൊപ്പം, വാഗ്ദത്തപുത്രനെ തിരിച്ചറിയാനുതകുന്ന വ്യക്തമായ ഒരടയാളവും നിശ്ചയിക്കപ്പെട്ടു. "അന്ന് ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ഉണ്ടാക്കി പറഞ്ഞു: ഞാന്‍ നിന്റെ സന്തതികള്‍ക്കായി ഈജിപ്തിലെ (നൈല്‍) നദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള ദേശം തരുന്നു. കേനിയര്‍, കെനീസിയര്‍, കദ്മോനിയര്‍, ഹിത്തിയര്‍, പെരിസിയര്‍, രെഫായീമിയര്‍, അമോരിയര്‍, കനാനിയര്‍, ഗിര്‍ഗ്ഗശിയര്‍, യെബൂസിയര്‍ എന്നിവരുടെ ദേശം. (ഉല്‍പ്പത്തി 15: 18-21) ഈ വാഗ്ദാനത്തെത്തുടര്‍ന്ന് അബ്രഹാമിന്ന് ഇശ്‌മയേല്‍ എന്ന പുത്രന്‍ ജനിച്ചു. ഉല്‍പ്പത്തി 16-ആം അദ്ധ്യായം ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ളതാണ്‌.

ഇതോട് ചെര്‍ത്തു വായിക്കേണ്ടതാണ്‌ അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിന്റെ ജനനത്തെ സംബന്ധിച്ചുള്ള സുവിശേഷം. ഇസ്‌ഹാഖിന്റെ സന്താന പരമ്പരയ്ക്കും ഒരു ദേശം വാഗ്ദാനം ചെയ്തിട്ടുണ്ട്. "നിനക്കും അനന്തര തലമുറകള്‍ക്കും നിന്റെ പ്രവാസദേശമായ ഈ കനാന്‍ മുഴുവന്‍ ശാശ്വതാവകാശമായി ഞാന്‍ തരും." (ഉല്‍പ്പത്തി 17:8)

ഇപ്പോള്‍ കനാന്‍ ദേശവുമായി ബന്ധപ്പെട്ടു രണ്ട് വാഗ്ദാനങ്ങളായി. ഒന്ന്: അബ്രഹമിന്നും അദ്ദേഹത്തെത്തുടര്‍ന്ന് സന്താന പരമ്പരക്കും. ഈ വാഗ്ദാനം നല്‍കപ്പെടുന്നത് ഇസ്‌ഹാഖിന്റെ പിറവി സംബന്ധിച്ചുള്ള സുവിശേഷത്തോടൊപ്പമാണ്‌. അത്കൊണ്ട് ഇസ്‌ഹാഖിന്റെ പരമ്പരയ്ക്കുള്ളതാണ്‌ ഈ വാഗ്ദാനമെന്ന് അനുമാനിക്കാം. രണ്ട്: കനാന്‍ ഉള്‍പ്പെടെയുള്ള 10 ജനതകളുടെ വാസസ്ഥലം അതായത് യൂഫ്രട്ടീസ് നദി മുതല്‍ നൈല്‍ നദി വരെയുള്ള വിശാലമായ ഭൂപ്രദേശം അബ്രഹാമിന്റെ സന്താന പരമ്പരക്ക്. ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷത്തോടൊപ്പമാണ്‌ ഈ വാഗ്ദാനം നല്‍കപ്പെട്ടത്. അത്കൊണ്ട് ഇശ്‌മയേലിന്റെ പരമ്പരയ്ക്കുള്ളതാണ്‌ ഈ വാഗ്ദാനമെന്നും അനുമാനിക്കാം. ഇശ്‌മയേല്‍ പരമ്പരയില്‍ ജനിച്ച മുഹമ്മദ് നബിയിലൂടെ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിന്ന് മാത്രമേ ഈ ഭൂപ്രദേശം മുഴുവനായി അധീനപ്പെട്ടിട്ടുള്ളു. ഇത് അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരടയാളമാണ്‌.

ഇരട്ടത്താപ്പ്

എന്നാല്‍, വര്‍ഗ്ഗ വൈരം മൂത്ത ഇസ്രയേല്യര്‍ ഇശ്‌മയേലിനെ വാഗ്ദത്ത പുത്രനായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല; അദ്ദേഹം സ്വന്തം പിതാവിന്റെ യഥാര്‍ത്ഥ പുത്രന്‍ പോലുമല്ലെന്ന് വാദിക്കുകയും ചെയ്യുന്നു; എന്നാല്‍ ബൈബിള്‍ അവര്‍ക്ക് പ്രതികൂലമായ തെളിവാണ്‌ നല്‍കുന്നത്.
ഒന്നാം ദിനവൃത്താന്തം 1:28 -ല്‍ വംശാവലി പട്ടികയില്‍ ആബ്രഹാമിന്റെ രണ്ട് പുത്രന്‍മാരുടെ (ഇശ്‌മയേല്‍, ഇസ്‌ഹാഖ്) പേര്‌ പറഞ്ഞിട്ടുണ്ട്. അവിടെ ഇരുവര്‍ക്കുമിടയില്‍ ഒരു വിവേചനവും കല്‍പ്പിച്ചു കാണുന്നില്ല. അതേസമയം ഇതേ അദ്ധ്യായം 32-ആം വാക്യത്തില്‍ ഇങ്ങനെ കാണാം: "അബ്രഹാമിന്റെ ഉപഭാര്യയായ (വെപ്പാട്ടിയായ) കെതൂറയുടെ പുത്രന്‍മാര്‍: സിമ്രാന്‍, യോക്‌ശാല്‍, മേദാന്‍, മിദ്യാന്‍, യിശ്‌ബാക്, ശൂവഹ് എന്നിവരെ അവള്‍ പ്രസവിച്ചു."

ഈ ആറു പേരെ ആദ്യം പറഞ്ഞ രണ്ട് പേര്‍ക്കൊപ്പം ചേര്‍ത്തു പറഞ്ഞില്ല. മാത്രമല്ല; ഇശ്‌മയേലിന്റെ പേരെണ്ണിയത് ഇക്കൂട്ടത്തിലല്ല; ഇസ്‌ഹാഖിന്റെ കൂടെയാണ്‌. കെതൂറ ജന്മം നല്‍കിയ ആറ്‌ പുത്രന്‍മാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇവരിരുവര്‍ക്കുമുണ്ടെന്നതാണിതിന്ന് കാരണം. ശരിയായ ഭാര്യമാരില്‍ നിന്ന് ജനിച്ചവരാണിരുവരും.

ഇത് പറയൂമ്പോള്‍ ഇസ്രയേല്യര്‍ മറ്റൊരു എതിര്‍വാദവുമായി രംഗത്ത് വരും. അതിപ്രകാരമാണ്‌: 'ഹാഗാര്‍ അബ്രഹാമിന്റെ ഭാര്യ തന്നെ; എങ്കിലും അവള്‍ സ്വതന്ത്രയായിരുന്നില്ല; ദാസിയയിരുന്നു. അത്കൊണ്ട് സ്വതന്ത്രയില്‍ നിന്ന് ജനിച്ച പുത്രനൊപ്പം അവകാശിയാകാന്‍ 'അടിമയായിരുന്നവളില്‍' നിന്ന് ജനിച്ച ഇശ്‌മയേല്‍ യോഗ്യനല്ല.'

ഇവിടെ ഇശ്‌മയേലിനോട് അവര്‍ കാണിക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പ് നയമാണെന്നതിന്നും ബൈബിള്‍ സാക്ഷിയാണ്‌. നോക്കൂ: ഇസ്രയേലിന്റെ 12 ഗോത്രപിതാക്കളില്‍ നാലു പേര്‍ ജനിച്ചത് അടിമസ്ത്രീകളില്‍ നിന്നാണ്‌. 'യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ദാസിയായിരുന്നു ബില്‍ഹാ. റാഹേല്‍ അവളെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:4)
അവള്‍ രണ്ട് പുത്രന്‍മാര്‍ക്ക് ജന്മം നല്‍കി. ദാന്‍, നഫ്‌താലി. (ഉല്‍പ്പത്തി 30:68) മറ്റൊരു ഭാര്യയായ ലേയ അവരുടെ ദാസി സില്‍പയെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:9) ശേര്‍, ഗാദ് എന്നീ പുത്രന്‍മാര്‍ അവരില്‍ നിന്ന് പിറന്നു. (ഉല്‍പ്പത്തി 30:10-13) ദാസിമാരില്‍ നിന്ന് ജനിച്ച ഈ നാലു പേര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ഇസ്രയേല്‍ വംശത്തിന്റെ 12 ഗോത്രപിതാക്കന്മാര്‍. ഈ നാലു പേര്‍ക്കും അവരുടെ സന്താന പരമ്പരക്കും യാക്കോബിന്റെ അവകാശികളാകാന്‍ അര്‍ഹതയുണ്ടെങ്കില്‍ അബ്രഹാമിന്റെ അവകാശിയാകാന്‍ ഇശ്‌മയേലിന്നും അദ്ദേഹത്തിന്റെ സന്താന പരമ്പക്കും അര്‍ഹതയുണ്ട്.

പുറത്താക്കി?

ബൈബിള്‍ പറയുന്നു: ഇശ്‌മയേല്‍ ഇസ്‌ഹാഖിന്റെ കൂടെ അവകാശിയാകുന്നത് സാറ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ഹാഗാറിനെയും ഇശ്‌മയേലിനെയും പുറത്താക്കാന്‍ അവര്‍ അബ്രഹാമിനോട് ആവശ്യപ്പെട്ടു. (ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തല്‍ ചടങ്ങിന്റെ ഘട്ടത്തിലാണ്‌ ഇത് സംഭവിച്ചത്.) പുത്രവാല്‍സല്യം മൂലം അബ്രഹാമിന്ന് അത് പ്രയാസകരമയി തോന്നി. എന്നാല്‍ ഒട്ടും പ്രയാസം തോന്നാതെ സാറയുടെ ഇഷ്ടം നടപ്പില്‍ വരുത്താന്‍ ദൈവം കല്‍പ്പിച്ചു. അദേഹമത് നടപ്പിലാക്കി.

ഇനി ഈ സംഭവം നടന്നത് എപ്പോഴാണെന്ന് നോക്കാം. അബ്രഹാമിന്റെ 86-ആം വയസ്സിലാണ്‌ ഇശ്‌മയേല്‍ ജനിച്ചത്; 100-ആം വയസ്സില്‍ ഇസ്‌ഹാഖും. രണ്ട് വയസ്സ് പൂര്‍ത്തിയായപ്പോഴാണ്‌ ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തിയതെന്ന് കണക്കാക്കിയാല്‍ ആ സമയത്ത് ഇശ്‌മയേലിന്ന് വയസ്സ് 16 ആയിട്ടുണ്ടാകും. (ഉല്‍പ്പത്തി 16:16, 21:5, 21:8-11 കാണുക.)

എന്നാല്‍ ഖുര്‍ആനില്‍ നിന്നും നബിവചനത്തില്‍ നിന്നും മനസ്സിലാകുന്നത് മറ്റൊന്നാണ്‌. ഹാഗാറിനെയും മകന്‍ ഇശ്‌മയേലിനെയും പുറത്താക്കാന്‍ സാറ ആവശ്യപ്പെട്ടിട്ടില്ല; പുറത്താക്കിയിട്ടുമില്ല. മറിച്ച് ഹാഗാറിനെയും മുലകുടി പ്രായത്തിലുള്ള ഇശ്‌മയേലിനെയും മക്കയില്‍ കൊണ്ട് ചെന്ന് താമസിപ്പിക്കുവാന്‍ ദൈവം അബ്രഹാമിനോട് കല്‍പ്പിച്ചു; അദ്ദേഹമത് അനുസരിക്കുകയും ചെയ്തു. പുതിയ ഒരു ജനതയ്ക്ക് അത് മൂലം തുടക്കം കുറിക്കപ്പെട്ടു. ഇതാണ്‌ വസ്തുത.

ഈ 'പുറത്താക്കല്‍' സംഭവത്തിന്റെ ബൈബിള്‍ വിവരണം ശ്രദ്ധിച്ചു വായിച്ചാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ്‌ ശരിയെന്ന് മനസ്സിലാക്കാം: "അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിനെ ഏല്‍പ്പിച്ചു; കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു. അവര്‍ അവിടം ​വിട്ട് ബേര്‍ശേബാ മരുഭൂമിയില്‍ അലഞ്ഞു നടന്നു. തുരുത്തിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്നും കുറച്ചകലെ, അതായത് ഏകദേശം ഒരു വില്‍പ്പാട് ദൂരെ പുറം തിരിഞ്ഞിരുന്ന് 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ടാ' എന്ന് പറഞ്ഞു. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ നിലവിളി കേട്ടു. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു: 'ഹാഗാറേ നീ എന്തിന്‍ വിഷമിക്കുന്നുന്നു? ഭയപ്പെടേണ്ടാ. കുട്ടി ഇരിക്കുന്ന ഇടത്തില്‍ നിന്ന് ദൈവം അവന്റെ നിലവിളി കേട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക. ഞാന്‍ അവനെ ഒരു വലിയ ജനതയാക്കും. അനന്തരം ദൈവം അവളുടെ കണ്ണ് തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന്‍ കൊടുത്തു. ദൈവം ബാലനോട് കൂടെ ഉണ്ടായിരുന്നു. അയാള്‍ വളര്‍ന്നു വന്നു; അയാള്‍ മരുഭൂമിയില്‍ പാര്‍ത്തു. അമ്മ അയാള്‍ക്ക് ഈജിപ്ത് ദേശത്ത് നിന്ന് ഒരു ഭാര്യയെ തെരഞ്ഞെടുത്തു. (ഉല്‍പ്പത്തി 21:14-20)

ഈ ഉദ്ധരണിയിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍:

1. കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു.
? 16 വയസ്സ് പ്രായമുള്ള മകനെ അവന്റെ അമ്മയുടെ തോളില്‍ വച്ചുകൊടുത്തെന്നോ?

2. അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
? 16 വയസ്സ് പ്രായമുള്ള കുട്ടിയെ …..

3. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു.
? 16 വയസ്സ് പ്രായമുള്ള കുട്ടി…

4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
? പതിനാറ്‌ വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.

5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്‌
.
6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
? പതിനാറ്‌ വയസ്സുള്ള കുട്ടിയെ…

7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
? പതിനാറ്‌ വയസ്സുള്ള കുട്ടിയ്ക്ക്……

ഹാഗാറിനെ അബ്രഹാം അയച്ചപ്പോള്‍ ഇശ്‌മയേലിന്റെ പ്രായം 16-ഓ അതിന്നടുത്തോ ആയിരുന്നുവെങ്കില്‍ അയച്ചതിന്റെയും പോയതിന്റെയും അനന്തര സംഭവങ്ങളുടെയും സ്വഭാവവും രീതിയും ഇങ്ങനെയൊന്നും ആകുമായിരുന്നില്ല. അബ്രഹാമിനോടും ഹാഗാറിനോടും അവന്‍ സംസാരിക്കുമായിരുന്നു. ഹാഗാര്‍ അവനെ ഒരിടത്ത് ഉപേക്ഷിച്ച് മാറിയിരുന്ന് വിലപിക്കുന്നതിന്ന് പകരം അവര്‍ അവനോട് കാര്യങ്ങള്‍ കൂടിയാലോചിക്കുമായിരുന്നു. ദൈവത്തോട് അവന്‍ കരയുക മാത്രമല്ല; പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുമായിരുന്നു. ദൈവം അവന്ന് തന്നെ ഉത്തരം നല്‍കുമായിരുന്നു. മിക്കവാറും അവന്‍ വെള്ളമെടുത്ത് അമ്മയ്ക്ക് കുടിയ്ക്കാന്‍ കൊടുക്കുമായിരുന്നു. ഒരു സംഭവത്തെക്കുറിച്ച് ബൈബിളിലെ ഒരേ അദ്ധ്യായത്തില്‍ കാണപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ ആ കൃതിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേല്‍പ്പിക്കാന്‍ പോന്നവയാണ്‌.

ബലിപുത്രന്‍

പല തവണ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയനാവുകയ്യും വിജയം വരിക്കുകയും ചെയ്ത മഹാനാണ്‌ അബ്രഹാം. ഒരിക്കലദ്ദേഹത്തെ ദൈവം പരീക്ഷിച്ചത് സ്വന്തം പുത്രനെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്‌. ഇത് ഖുര്‍ആനിലും കാണാം. അവിടെ ബലിപുത്രന്റെ പേര്‌ പറഞ്ഞിട്ടില്ല. എങ്കിലും വിവരണ ശൈലിയില്‍ നിന്ന് ആദ്യജാതനായ ഇസ്‌മാഈലാണ്‌ ഉദ്ദേശ്യമെന്ന് വ്യക്തമാണ്‌. (ഖുര്‍ആന്‍ 37:99-112)

എന്നാല്‍ ബൈബിള്‍ പറയുന്നത് അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിനെ ബലി അല്‍കാന്‍ ദൈവം ആവശ്യപ്പെട്ടുവെന്നാണ്‌. "നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോകുക. അവിടെ ഞാന്‍ കല്‍പ്പിക്കുന്ന മലയില്‍ അവനെ എനിക്ക് ഹോമിക്കുക. (ഉല്‍പ്പത്തി 22:2) ബലിസംബന്ധമായ ഈ കല്‍പനയില്‍ 'ഇസഹാഖി'നെ എന്ന് ബലിപുത്രന്റെ പേര്‌ വ്യക്തമായി പറയുന്നുണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഇസ്‌ഹാഖിനെ വിശേഷിപ്പിച്ചത് 'ഏകജാതന്‍' എന്നാണ്‌. ഈ വിശേഷണം ഇസ്‌ഹഖിന്ന് ഒട്ടും ചേരുകയില്ല. കാരണം അവന്‍ ഒരിക്കലും അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നിട്ടില്ല. അബ്രഹാമിന്ന് ആദ്യം പിറന്നത് ഇസ്‌മാഈലാണ്‌. അവന്ന് 14 വയസ്സായപ്പോഴാണ്‌ ഇസ്‌ഹാഖിന്റെ ജനനം. തനിക്ക് 14 വയസ്സ് ആകും വരെയുള്ള കാലം ഇസ്‌മാഈല്‍ അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നു. ഇസ്‌ഹാഖിന്റെ ജനനത്തോടെ ആ വിശേഷണം ആരും അര്‍ഹിക്കാതെയുമായി.

ബലിപുത്രന്ന് ദൈവം നല്‍കിയ 'ഏകജാതന്‍' എന്ന വിശേഷണത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്: ബലി നല്‍കാന്‍ ദൈവം കല്‍പ്പിച്ചത് ഇസ്‌മാഈലിനെയാണ്‌. രണ്ട്: ബലി നടത്താനുള്ള ഈ കല്‍പ്പന ദൈവം നല്‍കുന്നത് ഇസ്‌ഹാഖ് ജനിക്കുന്നതിന്ന് മുമ്പാണ്‌.

രണ്ട് പുത്രന്‍മാരുള്ള ഒരാളോട് അവരില്‍ ഒരുവനെ ബലി നല്‍കാന്‍ കല്‍പ്പിക്കുന്നത് പരീക്ഷണം തന്നെയാണ്‌. എന്നാല്‍ ഒരാളോട് അദ്ദേഹത്തിന്റെ വാര്‍ദ്ധക്യത്തില്‍ പിറന്ന ഏക മകനെ ബലി നല്‍കാന്‍ പറയുന്നതിലെ തീവ്രത മേല്‍ പറഞ്ഞതിന്നില്ല. കഠിനമായ പരീക്ഷണം 'ഏകജാതനെ' ബലി നല്‍കാന്‍ ആവശ്യപ്പെടുന്നത് തന്നെയാണ്‌; അബ്രഹാം യഥാര്‍ത്ഥത്തില്‍ നേരിട്ടത് പോലെ.

ബലിപെരുന്നാള്‍

മാത്രമല്ല; ഇസ്‌ഹാഖിന്റെ പരമ്പരയില്‍ ജനിച്ചവര്‍ ഈ ബലിയുടെ ഓര്‍മ്മ നിലനിറുത്തുന്ന ഒന്നും ചെയ്തു വരുന്നില്ല. അതേസമയം ഇസ്‌മാഈലിന്റെ പരമ്പരയില്‍ പിറന്ന മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ അനുയായികളും ഇബ്‌റാഹീം ഇസ്‌മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധനായതിന്റെ സ്മരണ പുതുക്കുന്ന ബലിപെരുന്നാള്‍ ആഘോഷിച്ചുവരുന്നു.


കെ.കെ. ആലിക്കോയ

ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു

78 comments:

 1. എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

  ReplyDelete
 2. "...ഞാന്‍ അവനെ ഒരു വലിയ ജനതയാക്കും. അനന്തരം ദൈവം അവളുടെ കണ്ണ് തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന്‍ കൊടുത്തു.ദൈവം ബാലനോട് കൂടെ ഉണ്ടായിരുന്നു."
  ഇന്നും ലക്ഷകണക്കിന് ജനങ്ങള്‍ക്ക്‌ ശമനമേകുന്ന ഈ നീരുറവ ഒരു മഹാ അത്ഭുതം തന്നെ. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ധാരാളം പാഠങ്ങളുണ്ട്.

  ReplyDelete
 3. >>> നീ ഗര്‍ഭിണിയാണല്ലോ; നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്ക കൊണ്ട് അവന്ന് ഇശ്‌മയേല്‍ എന്ന് പേര്‍ വിളിക്കണം. (ഉല്‍പ്പത്തി 16:11) യഹോവ ഹാഗാറില്‍ നിന്ന് എന്ത് സങ്കടമാണ്‌ കേട്ടതെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല .<<<

  ആലിക്കോയാ സാറേ, സങ്കടം വ്യക്തമാക്കിയിട്ടില്ല എന്ന സാറിന്റെ സങ്കടം മാറുവാന്‍ ഇത് വായിച്ചാല്‍ മതി:

  സാറായി അബ്രാമിനോടു പറഞ്ഞു: എന്‍െറ ദുരിതത്തിഌ നിങ്ങളാണു കാരണക്കാരന്‍. ഞാനാണ്‌ എന്‍െറ ദാസിയെ നിങ്ങളുടെ ആശ്ലേഷത്തിഌ വിട്ടുതന്നത്‌. പക്‌ഷേ, താന്‍ ഗര്‍ഭിണിയാണെന്നു കണ്ടപ്പോള്‍ അവള്‍ക്ക്‌ ഞാന്‍ നിന്‌ദ്യയായി. എനിക്കും നിങ്ങള്‍ക്കും മധ്യേ കര്‍ത്താവു തന്നെ വിധിയാളനാവട്ടെ. അബ്രാം പറഞ്ഞു: നിന്‍െറ ദാസി ഇപ്പോഴും നിന്‍െറ കീഴിലാണ്‌. നിന്‍െറ ഇഷ്‌ടംപോലെ അവളോടു പെരുമാറിക്കൊള്ളുക. സാറായി അവളോടു ക്രൂരമായിപ്പെരുമാറാന്‍ തുടങ്ങി. അപ്പോള്‍ അവള്‍ സാറായിയെ വിട്ട്‌ ഓടിപ്പോയി. എന്നാല്‍, കര്‍ത്താവിന്‍െറ ദൂതന്‍ ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച്‌ അവളെ കണ്ടെണ്ടത്തി. ദൂതന്‍ അവളോടു ചോദിച്ചു: സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ പ്രതിവചിച്ചു: ഞാന്‍ യജമാനത്തിയായ സാറായിയില്‍നിന്ന്‌ ഓടിപ്പോവുകയാണ്‌. കര്‍ത്താവിന്‍െറ ദൂതന്‍ അവളോടു പറഞ്ഞു:നീ യജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി അവള്‍ക്കു കീഴ്‌പ്പെട്ടിരിക്കുക. ദൂതന്‍ തുടര്‍ന്നു: എണ്ണിയാല്‍ തീരാത്തവണ്ണംഅത്രയധികമായി നിന്‍െറ സന്തതിയെ ഞാന്‍ വര്‍ധിപ്പിക്കും. നീ ഗര്‍ഭിണിയാണല്ലോ. നീ ഒരു ആണ്‍കുട്ടിയെപ്രസവിക്കും. അവഌ നീ ഇസ്‌മായേല്‍ എന്നു പേരിടണം. കാരണം, കര്‍ത്താവ്‌ നിന്‍െറ രോദനം ചെവിക്കൊണ്ടിരിക്കുന്നു. അവന്‍ കാട്ടുകഴുതയ്‌ക്കൊത്ത മഌഷ്യനായിരിക്കും. അവന്‍െറ കൈ എല്ലാവര്‍ക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവന്‍ തന്‍െറ സഹോദരങ്ങള്‍ക്കെതിരായി വര്‍ത്തിക്കുകയും ചെയ്യും. (ഉല്‍പ്പത്തി 16: 5-12)

  ReplyDelete
 4. >>> പുത്രവാഗ്ദാനത്തോടൊപ്പം, വാഗ്ദത്തപുത്രനെ തിരിച്ചറിയാനുതകുന്ന വ്യക്തമായ ഒരടയാളവും നിശ്ചയിക്കപ്പെട്ടു. <<<

  ഉല്‍പ്പത്തി 15: 18-21 അല്ല അടയാളം അത് ഒരു വാഗ്ദാനം അല്ലെ? അല്ലിക്കോയ സാറ് കാണാതെ പോയ അടയാളം ദാ ഇവിടെ ഉണ്ട് :

  "അപ്പോള്‍ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്‍െറ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അഌഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിഌശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും. നീ സമാധാനത്തോടെ നിന്‍െറ പിതാക്കളോടുചേരും. വാര്‍ധക്യപരിപൂര്‍ത്തിയില്‍ നീ സംസ്‌കരിക്കപ്പെടും. നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാല്‍, അമോര്യരുടെ ദുഷ്‌ടത ഇനിയും പൂര്‍ത്തിയായിട്ടില്ല. ( ഉല്‍പ്പത്തി 15 :13-16)

  ഇസ്രയേല്‍ക്കാര്‍ ഈജിപ്തില്‍ അടിമകള്‍ ആയി കഴിഞ്ഞതിന്റെ കഥകളും ബൈബിളില്‍ ഉണ്ട്. അടയാളം എന്താണെന്ന് മനസ്സിലായോ ആവോ?

  ReplyDelete
 5. >>> ഇതോട് ചെര്‍ത്തു വായിക്കേണ്ടതാണ്‌ അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിന്റെ ജനനത്തെ സംബന്ധിച്ചുള്ള സുവിശേഷം. ഇസ്‌ഹാഖിന്റെ സന്താന പരമ്പരയ്ക്കും ഒരു ദേശം വാഗ്ദാനം ചെയ്തിട്ടുണ്ട്. "നിനക്കും അനന്തര തലമുറകള്‍ക്കും നിന്റെ പ്രവാസദേശമായ ഈ കനാന്‍ മുഴുവന്‍ ശാശ്വതാവകാശമായി ഞാന്‍ തരും." (ഉല്‍പ്പത്തി 17:8) <<<

  വീണ്ടും തെറ്റിയല്ലോ സാറേ,

  ഉല്‍പ്പത്തി 17:8 അല്ല ഇസഹാക്കിനെ ക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം, ഉല്‍പ്പത്തി 17:15-22 ആണ്. സാറ് ഇതുവരെ അത് കണ്ടിട്ടില്ല എങ്കില്‍ ഇപ്പോള്‍ വായിച്ചോളൂ.

  ദൈവം അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: നിന്‍െറ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്‌. അവളുടെ പേര്‌ സാറാ എന്നായിരിക്കും. ഞാന്‍ അവളെ അഌഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക്‌ ഒരു പുത്രനെ തരും. അവളെ ഞാന്‍ അഌഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉദ്‌ഭവിക്കും. അപ്പോള്‍ അബ്രാഹം കമിഴ്‌ന്നുവീണു ചിരിച്ചുകൊണ്ട്‌ ആത്‌മഗതംചെയ്‌തു: നൂറു വയസ്സു തികഞ്ഞവഌ കുഞ്ഞു ജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ? അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്‌മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി. ദൈവം അരുളിച്ചെയ്‌തു: നിന്‍െറ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ ഇസഹാക്ക്‌ എന്നു വിളിക്കണം. അവഌമായും അവന്‍െറ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്‌ഥാപിക്കും. ഇസ്‌മായേലിഌവേണ്ടിയുള്ള നിന്‍െറ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അഌഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്‌ടിയുള്ളവനാക്കി, അവന്‍െറ സന്തതികളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്‍മാര്‍ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും. എന്നാല്‍, സാറായില്‍നിന്ന്‌ അടുത്ത വര്‍ഷം ഈ സമയത്ത്‌ നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ്‌ എന്‍െറ ഉടമ്പടി ഞാന്‍ സ്‌ഥാപിക്കുക. അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവം അവനെ വിട്ടുപോയി. (ഉല്‍പ്പത്തി 17:15-22)

  ReplyDelete
 6. >>> ഇപ്പോള്‍ കനാന്‍ ദേശവുമായി ബന്ധപ്പെട്ടു രണ്ട് വാഗ്ദാനങ്ങളായി. ഒന്ന്: അബ്രഹമിന്നും അദ്ദേഹത്തെത്തുടര്‍ന്ന് സന്താന പരമ്പരക്കും.ഈ വാഗ്ദാനം നല്‍കപ്പെടുന്നത് ഇസ്‌ഹാഖിന്റെ പിറവി സംബന്ധിച്ചുള്ള സുവിശേഷത്തോടൊപ്പമാണ്‌. അത്കൊണ്ട് ഇസ്‌ഹാഖിന്റെ പരമ്പരയ്ക്കുള്ളതാണ്‌ ഈ വാഗ്ദാനമെന്ന് അനുമാനിക്കാം. രണ്ട്: കനാന്‍ ഉള്‍പ്പെടെയുള്ള 10 ജനതകളുടെ വാസസ്ഥലം അതായത് യൂഫ്രട്ടീസ് നദി മുതല്‍ നൈല്‍ നദി വരെയുള്ള വിശാലമായ ഭൂപ്രദേശം അബ്രഹാമിന്റെ സന്താന പരമ്പരക്ക് <<<

  സാറിന്റെ പല അനുമാനങ്ങളും ബൈബിള്‍ അടിസ്ഥാനമാക്കി ആണെങ്കില്‍ അവ തെറ്റാണല്ലോ? സാറ് അനുമാനത്തിന് വേണ്ടി എഴുതിയ ബൈബിള്‍ വാക്യങ്ങളില്‍ അല്ല ശരിയായ വാഗ്ദാനവും അവകാശവും ഉള്ളത് എന്ന് സാറിനെ ബോധ്യപ്പെടുത്തുവാനാണ് കുറച്ചു ബൈബിള്‍ വാക്യങ്ങള്‍ ഞാന്‍ മുകളില്‍ എഴുതിയത്. വല്ലതും മനസ്സിലായോ ആവൊ?

  ReplyDelete
 7. >> ഇശ്‌മയേല്‍ പരമ്പരയില്‍ ജനിച്ച മുഹമ്മദ് നബിയിലൂടെ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിന്ന് മാത്രമേ ഈ ഭൂപ്രദേശം മുഴുവനായി അധീനപ്പെട്ടിട്ടുള്ളു. <<

  വീണ്ടും സാറ് നുണ പറയുന്നു. ബൈബിളിലെ ഉത്പത്തി പുസ്തകത്തില്‍ ഇശ്‌മയേല്‍ പരമ്പരയായി പറയപ്പെടുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ ഇവയാണ്:

  സാറായുടെ ദാസിയായ ഈജിപ്‌തുകാരി ഹാഗാറില്‍ അബ്രാഹത്തിഌണ്ടായ ഇസ്‌മായേലിന്‍െറ മക്കള്‍ ഇവരാണ്‌. ജനനക്രമമഌസരിച്ച്‌ ഇസ്‌മായേലിന്‍െറ മക്കളുടെ പേരു വിവരം: ഇസ്‌മായേലിന്‍െറ കടിഞ്ഞൂല്‍പുത്രന്‍ നെബായോത്ത്‌. തുടര്‍ന്ന്‌ കേദാര്‍, അദ്‌ബേല്‍, മിബ്‌സാം, മിഷ്‌മാ, ദൂമാ, മസ്‌സാ, ഹദാദ്‌, തേമാ, യത്തൂര്‍, നഫീഷ്‌, കേദെമാ. ഇവരാണ്‌ ഇസ്മായേലിന്‍െറ പുത്രന്‍മാര്‍. ഗ്രാമങ്ങളും ആസ്‌ഥാനങ്ങളുമഌസരിച്ച്‌ അവരുടെ വംശത്തിലെ പന്ത്രണ്ടു പ്രഭുക്കന്‍മാരുടെ പേരുകളാണിവ. (ഉല്പത്തി 25: 12-16)

  ഈ പന്ത്രണ്ടില്‍ ആരുടെ പരമ്പരയില്‍ ആണ് മുഹമ്മദ് നബി ജനിച്ചത്‌?

  ReplyDelete
 8. >>> ഈ ആറു പേരെ ആദ്യം പറഞ്ഞ രണ്ട് പേര്‍ക്കൊപ്പം ചേര്‍ത്തു പറഞ്ഞില്ല. മാത്രമല്ല; ഇശ്‌മയേലിന്റെ പേരെണ്ണിയത് ഇക്കൂട്ടത്തിലല്ല; ഇസ്‌ഹാഖിന്റെ കൂടെയാണ്‌. കെതൂറ ജന്മം നല്‍കിയ ആറ്‌ പുത്രന്‍മാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇവരിരുവര്‍ക്കുമുണ്ടെന്നതാണിതിന്ന് കാരണം. ശരിയായ ഭാര്യമാരില്‍ നിന്ന് ജനിച്ചവരാണിരുവരും. <<<

  ശരിയായ ഭാര്യമാരില്‍ നിന്ന് ജനിച്ചവരാണ് എന്നതല്ല സാറേ ഇസ്മായെലിന്റെയും ഇസഹാക്കിന്റെയും പൊതുവായ സവിശേഷത. അവരിലൂടെ രണ്ടു വംശങ്ങള്‍ ഉണ്ടായി എന്നുള്ളതാണ്. അബ്രാഹാമിന്റെ ദൈവം ഇവരെ രണ്ടു പേരെയും പ്രത്യേകം അനുഗ്രഹിക്കുന്നതും യഹൂദര്‍ എഴുതി വച്ചിട്ടുണ്ട് (ഉല്‍പ്പത്തി 17:15-22). യഹൂദര്‍ക്ക് സാറ് പറയുന്ന പോലെ "വര്‍ഗ്ഗ വൈരം" ഉണ്ടായിരുന്നു എങ്കില്‍ അവര്‍ എന്തിനു ഇസ്മായെലിന്റെ സന്തതി പരമ്പര കളെക്കുറിച്ച് എഴുതി വയ്ക്കണം?

  ReplyDelete
 9. >>> ദാസിമാരില്‍ നിന്ന് ജനിച്ച ഈ നാലു പേര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ഇസ്രയേല്‍ വംശത്തിന്റെ 12 ഗോത്രപിതാക്കന്മാര്‍. ഈ നാലു പേര്‍ക്കും അവരുടെ സന്താന പരമ്പരക്കും യാക്കോബിന്റെ അവകാശികളാകാന്‍ അര്‍ഹതയുണ്ടെങ്കില്‍ അബ്രഹാമിന്റെ അവകാശിയാകാന്‍ ഇശ്‌മയേലിന്നും അദ്ദേഹത്തിന്റെ സന്താന പരമ്പക്കും അര്‍ഹതയുണ്ട് <<<

  സാറിന്റെ അറിവില്‍ യാക്കോബിനു എത്ര സന്താനങ്ങള്‍ ഉണ്ടായിരുന്നു? ഇസ്രയേല്‍ വംശത്തിന്റെ 12 ഗോത്രപിതാക്കന്മാര്‍ ആയവര്‍ മാത്രമായിരുന്നോ യാക്കോബിന്റെ മക്കള്‍?

  ReplyDelete
 10. >>> അബ്രഹാമിന്റെ 86-ആം വയസ്സിലാണ്‌ ഇശ്‌മയേല്‍ ജനിച്ചത്; 100-ആം വയസ്സില്‍ ഇസ്‌ഹാഖും. രണ്ട് വയസ്സ് പൂര്‍ത്തിയായപ്പോഴാണ്‌ ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തിയതെന്ന് കണക്കാക്കിയാല്‍ ആ സമയത്ത് ഇശ്‌മയേലിന്ന് വയസ്സ് 16 ആയിട്ടുണ്ടാകും. <<<

  ബൈബിള്‍ പ്രകാരം 90 വയസ്സ് ഉള്ളപ്പോള്‍ ആണ് അബ്രഹാമിന്റെ ഭാര്യ ഇസഹാക്കിനു ജന്മം നല്‍കുന്നത്. ഒരു സ്ത്രീ 90 വയസ്സില്‍ പ്രസ്സവിച്ച കാലത്ത് ഒരു കുട്ടി രണ്ടു വയസ്സായപ്പോള്‍ മുല കുടി നിറുത്തി എന്ന് സാറ് കണക്കാക്കിയതിന്റെ 'കണക്ക്' മനസ്സിലായില്ല. പിന്നെ കണക്ക് കൂട്ടുമ്പോള്‍ തെറ്റാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്. അബ്രഹാമിന് 86 വയസ്സായപ്പോള്‍ ജനിക്കുന്ന കുട്ടിക്ക് അബ്രഹാമിന് 100 വയസ്സാകുമ്പോള്‍ 14 വയസ്സ് പ്രായം ഉണ്ടാകും. ആലിക്കോയ സാറിനു എങ്ങനെയാണ് അത് 16 വയസ്സ് ആയതു? മുലകുടിച്ചതായി ആലിക്കോയ സാറ് കണക്കാകിയ "രണ്ടു വയസ്സ്" പതിനാലിന്റെ കൂടെ ബോണസായി ചേര്‍ത്തു കാണും അല്ലെ?

  ReplyDelete
 11. >>> ഈ 'പുറത്താക്കല്‍' സംഭവത്തിന്റെ ബൈബിള്‍ വിവരണം ശ്രദ്ധിച്ചു വായിച്ചാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ്‌ ശരിയെന്ന് മനസ്സിലാക്കാം: <<<

  ബൈബിളിലെ പുറത്താക്കല്‍ സംഭവം ദാ ഇങ്ങനെയാണ്.


  ഈജിപ്‌തുകാരിയായ ഹാഗാറില്‍ അബ്രാഹത്തിഌ ജനിച്ച മകന്‍ , തന്‍െറ മകനായ ഇസഹാക്കിനോടു കൂടെ കളിക്കുന്നതു സാറാ കണ്ടു. അവള്‍ അബ്രാഹത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക. അവളുടെ മകന്‍ എന്‍െറ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. തന്‍മൂലം മകനെയോര്‍ത്ത്‌ അബ്രാഹം വളരെ അസ്വസ്‌ഥനായി. എന്നാല്‍, ദൈവം അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: കുട്ടിയെക്കുറിച്ചും നിന്‍െറ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം, ഇസഹാക്കിലൂടെയാണു നിന്‍െറ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവഌം നിന്‍െറ മകനാണല്ലോ. അബ്രാഹം അതിരാവിലെ എഴുന്നേറ്റ്‌ കുറെ അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത്‌ ഹാഗാറിന്‍െറ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട്‌ അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി ബേര്‍ഷെബ മരുപ്രദേശത്ത്‌ അലഞ്ഞുനടന്നു. തുകല്‍സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. കുഞ്ഞു മരിക്കുന്നത്‌ എനിക്കു കാണാന്‍ വയ്യാ എന്നുപറഞ്ഞ്‌ അവള്‍ കുറെഅകലെ, ഒരു അമ്പെയ്‌ത്തു ദൂരെച്ചെന്ന്‌ എതിര്‍വശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍നിന്ന്‌ ദൈവത്തിന്‍െറ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനില്‍നിന്ന്‌ ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന്‌ തുകല്‍ സഞ്ചി നിറച്ച്‌, കുട്ടിക്കു കുടിക്കാന്‍ കൊടുത്തു. ദൈവം ആ കുട്ടിയോടുകൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. അവന്‍ പാരാനിലെ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍െറ അമ്മ ഈജിപ്‌തില്‍നിന്ന്‌ അവനൊരു ഭാര്യയെ തിരഞ്ഞെടുത്തു. ((ഉല്‍പ്പത്തി 21: 9-21)

  ഇത് ശ്രദ്ധിച്ചു തന്നെ വായിച്ചിട്ടും ഇതില്‍ ഏതെങ്കിലും 'കാഴ്ചപ്പാട്' ഉള്ളതായി ഞാന്‍ കണ്ടില്ല. ആലിക്കോയ സാറ് വായിച്ച രീതി പറഞ്ഞു തന്നാല്‍ അങ്ങനെ വായിച്ച നോക്കാം.

  ReplyDelete
 12. >>> അബ്രഹാമിനോടും ഹാഗാറിനോടും അവന്‍ സംസാരിക്കുമായിരുന്നു. <<<

  ആലിക്കോയ സാറേ ഇത് നിങ്ങള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കം ആണെങ്കിലും ഇതൊക്കെ വായിക്കുന്ന മറ്റുള്ളവരെ ഇങ്ങനെ വെറുപ്പിക്കരുത്. കുറെ വിഡ്ഢിത്തരങ്ങള്‍ എഴുതി വച്ചിട്ട് ഇതൊക്കെ മറ്റേ പുസ്തകത്തിന്റെ പോരായ്മ അല്ലേ എന്ന് ചോദിക്കുന്നത് അല്പത്തരം ആണ്. സാറ് പറയുന്ന ഉപേക്ഷിക്കല്‍ സംഭവം ബൈബിളില്‍ വിവരിക്കുന്ന ഭാഗം ആരംഭിക്കുന്നത് തന്നെ ഇങ്ങനെയാണ്:

  "ഈജിപ്‌തുകാരിയായ ഹാഗാറില്‍ അബ്രാഹത്തിഌ ജനിച്ച മകന്‍ , തന്‍െറ മകനായ ഇസഹാക്കിനോടു കൂടെ കളിക്കുന്നതു സാറാ കണ്ടു" - അതായത് യഹൂദര്‍ക്ക് പതിനാലുവയസ്സുള്ളവര്‍ കളിക്കുന്ന പ്രായത്തിലുള്ള കുട്ടി ആണ് എന്നുള്ള കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല എന്ന്. പതിന്നാലു വയസ്സുള്ള കുട്ടിയോട് കാര്യങ്ങള്‍ കൂടിയാലോചിക്കുന്ന മാതാപിതാക്കള്‍ ഇന്നത്തെ കാലത്ത് തന്നെ വിരളമാണ്. പിന്നെ എങ്ങനെയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കഥകളില്‍ ഇങ്ങനെ ഒരു കൂടിയാലോചന കടന്നു വരുന്നത്? അല്ലെങ്കില്‍ തന്നെ എന്താണ് ആലോചിക്കേണ്ടത്?

  അബ്രഹാം എന്ന നായകന്‍ സാറ എന്ന നായികയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹാഗാര്‍ എന്ന സഹനായികയെയും പുത്രനെയും ഉപേക്ഷിക്കുന്ന വിഷയം സഹനായികയോടും പുത്രനോടും ആലോചിക്കണമായിരുന്നോ? "ദൈവം" എന്ന അമ്മാവന്റെ അനുവാദം കൂടി ഇതിനു ഉള്ളപ്പോള്‍ പിന്നെ എന്താണ് ആലോചിക്കേണ്ടത്? അതോ സഹനായികയുടെ പുത്രന്‍ സഹനായികയ്ക്ക് വേണ്ടി നായകനോടും നായികയോടും സംസാരിക്കണം എന്നായിരുന്നോ? അതിനുള്ള വകുപ്പ് ഈ കഥയില്‍ ഇല്ലല്ലോ സാറേ! കാരണം സഹനായികയുടെ പുത്രന്‍ കളിച്ചു നടക്കുന്ന പ്രായക്കാരന്‍ ആയിരുന്നു എന്നാണു കഥയുടെ ആരംഭത്തില്‍ എഴുതിയിരിക്കുന്നത്.

  >>> ഹാഗാര്‍ അവനെ ഒരിടത്ത് ഉപേക്ഷിച്ച് മാറിയിരുന്ന് വിലപിക്കുന്നതിന്ന് പകരം അവര്‍ അവനോട് കാര്യങ്ങള്‍ കൂടിയാലോചിക്കുമായിരുന്നു. <<<

  പിന്നെ മരുഭൂമിയില്‍ കുടിവെള്ളം മുട്ടി മരിക്കുവാന്‍ പോകുന്നു എന്ന ഭയത്തില്‍ നില്‍ക്കുമ്പോള്‍ അല്ലേ കൂടിയാലോചന. അലെങ്കില്‍ തന്നെ എന്താണ് കൂടിയാലോചിക്കേണ്ടത്? എങ്ങനെ കൃത്രിമമായി വെള്ളം ഉണ്ടാക്കാം എന്നോ? തന്റെ കുഞ്ഞു മരിക്കുവാന്‍ പോകുന്നു എന്ന് മനസ്സിലാക്കുവാന്‍ പോകുന്ന നിസ്സഹായയായ എതൌ അമ്മയും ചെയ്യുന്ന കാര്യം മാത്രമേ ഹാഗാറും ചെയ്തുള്ളൂ - മാറിയിരുന്ന് വിലപിക്കുക.

  >>> ദൈവത്തോട് അവന്‍ കരയുക മാത്രമല്ല; പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുമായിരുന്നു. ദൈവം അവന്ന് തന്നെ ഉത്തരം നല്‍കുമായിരുന്നു. മിക്കവാറും അവന്‍ വെള്ളമെടുത്ത് അമ്മയ്ക്ക് കുടിയ്ക്കാന്‍ കൊടുക്കുമായിരുന്നു. <<<

  കുട്ടി കരഞ്ഞത് ദൈവത്തോടാണ് എന്ന് സാറ് തീരുമാനിച്ചു. എന്നാല്‍ എനിയ്ക്ക് മനസ്സിലായത്‌ കുട്ടി കരഞ്ഞത് അവന്റെ അമ്മയെ കാണാഞ്ഞിട്ടാണെന്നാണ്. ദൈവത്തിനും അത് തന്നെയാണ് മനസ്സിലായത്‌. അതുകൊണ്ടാണ് ദൈവം കുട്ടിയുടെ അമ്മയോട് കുട്ടിയുടെ സമീപത്തേക്ക് ചെല്ലുവാന്‍ ആവശ്യപ്പെടുന്നത്. ആലിക്കോയ സാറ് പറയുന്നത് പോലെ ആയിരുന്നു എങ്കില്‍ ദൈവം തന്നെ വന്നു വെള്ളം എടുത്തു കുട്ടിക്കും അമ്മയ്ക്കും കുടിക്കുവാന്‍ നല്‍കിയേനെ.

  >>> ഒരു സംഭവത്തെക്കുറിച്ച് ബൈബിളിലെ ഒരേ അദ്ധ്യായത്തില്‍ കാണപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ ആ കൃതിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേല്‍പ്പിക്കാന്‍ പോന്നവയാണ്‌. <<<

  ബൈബിളിന്റെ വിശ്വാസ്യതയ്ക്ക് കളങ്കം ഉണ്ട് എന്ന് ബോധ്യപ്പെടുവാന്‍ ഇത്രയും കഷ്ട്ടപെടെണ്ടുന്ന കാര്യം ഉണ്ടോ സാറേ? ഇങ്ങനെ അഭ്യാസങ്ങള്‍ ആവശ്യമില്ലാത്ത എത്രയോ കാര്യങ്ങള്‍ ആ പുസ്തകത്തില്‍ ഉണ്ട്. "വിശ്വാസ്യത" എന്നത് നമ്മുടെ മാത്രം പുസ്തകത്തിന്റെ കുത്തക ആണല്ലോ അല്ലേ സാറേ? ഏതൊരു വ്യക്തിക്കും വെറുതെ വായിച്ചാല്‍ പോലും മനസ്സിലാകുന്ന ഒരു കഥ വളരെ കഷ്ട്ടപ്പെട്ടു മോശമാക്കുവാന്‍ ശ്രമിക്കുന്ന സാറ് സ്വന്തം "സംവേദന ശേഷിക്കുറവു" ആണ് ഇവിടെ എഴുതി വച്ചത്.

  ReplyDelete
 13. >>> ബലിസംബന്ധമായ ഈ കല്‍പനയില്‍ 'ഇസഹാഖി'നെ എന്ന് ബലിപുത്രന്റെ പേര്‌ വ്യക്തമായി പറയുന്നുണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഇസ്‌ഹാഖിനെ വിശേഷിപ്പിച്ചത് 'ഏകജാതന്‍' എന്നാണ്‌. ഈ വിശേഷണം ഇസ്‌ഹഖിന്ന് ഒട്ടും ചേരുകയില്ല. ഈ വിശേഷണം ഇസ്‌ഹഖിന്ന് ഒട്ടും ചേരുകയില്ല. കാരണം അവന്‍ ഒരിക്കലും അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നിട്ടില്ല. അബ്രഹാമിന്ന് ആദ്യം പിറന്നത് ഇസ്‌മാഈലാണ്‌. അവന്ന് 14 വയസ്സായപ്പോഴാണ്‌ ഇസ്‌ഹാഖിന്റെ ജനനം. തനിക്ക് 14 വയസ്സ് ആകും വരെയുള്ള കാലം ഇസ്‌മാഈല്‍ അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നു. ഇസ്‌ഹാഖിന്റെ ജനനത്തോടെ ആ വിശേഷണം ആരും അര്‍ഹിക്കാതെയുമായി <<<

  നീ സ്‌നേഹിക്കുന്ന നിന്‍െറ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക്‌ ഒരു ദഹനബലിയായി അര്‍പ്പിക്കണം (ഉല്പത്തി 22: 2)

  അബ്രഹാമിന് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഒരുവനെയും അവന്റെ അമ്മയെയും സ്വന്തം ഭവനത്തില്‍ നിന്നും അബ്രഹാം ഇറക്കി വിട്ടു. ഉല്പത്തി ഇരുപത്തൊന്നാം അധ്യായത്തില്‍ നിന്നും ആലിക്കോയ സാറ് തന്നെ ആ കഥ ഇവിടെ എഴുതി വച്ചിട്ടുണ്ട്. അബ്രഹാമിന് രണ്ടുള്ളതില്‍ നിന്നും ഒന്ന് പോയി, ബാകിയുള്ളത് ഒരേഒരെണ്ണം. ആ ഒരെണ്ണത്തിനെ "നീ സ്‌നേഹിക്കുന്ന നിന്‍െറ ഏകമകന്‍" (നീ അത്യധികം സ്നേഹിക്കുന്ന നിന്റെ ഏക ജാതന്‍) എന്ന് വിശേഷിപ്പിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്?

  ReplyDelete
 14. >>> ബലിപുത്രന്ന് ദൈവം നല്‍കിയ 'ഏകജാതന്‍' എന്ന വിശേഷണത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്: ബലി നല്‍കാന്‍ ദൈവം കല്‍പ്പിച്ചത് ഇസ്‌മാഈലിനെയാണ്‌. രണ്ട്: ബലി നടത്താനുള്ള ഈ കല്‍പ്പന ദൈവം നല്‍കുന്നത് ഇസ്‌ഹാഖ് ജനിക്കുന്നതിന്ന് മുമ്പാണ്‌. <<<

  ആലിക്കോയ സാറ് തന്നെയല്ലേ ഉല്പത്തി പുസ്തകത്തിലെ ഇരുപത്തൊന്നാം അദ്ധ്യായത്തിലെ ഇസ്മായെലിനെ അബ്രഹാം ഉപേക്ഷിച്ച കഥ ഇവിടെ എഴുതി വച്ചത്? അതിന്റെ തൊട്ടടുത്ത ഇരുപത്തി രണ്ടാം അദ്ധ്യായത്തിലാണ് ഇസഹാകിനെ "നരബലി" അര്‍പ്പിക്കുവാന്‍ ആവശ്യപ്പെടുന്ന കഥ ഉള്ളത്. ഇത് രണ്ടും കൂട്ടി വായിച്ചാല്‍ യഹൂദര്‍ എഴുതിയത് പൂര്‍ണ്ണമായും ശരിയാണ്. ദൈവം അബ്രഹാമിനോട് നരബലി ആവശ്യപ്പെടുന്ന സമയത്ത് ഇസ്മയേല്‍ ചിത്രത്തിലെ ഇല്ല. പിന്നെ എങ്ങനെയാണ് സാറേ സാറിന് ബൈബിളില്‍ നിന്ന് 'ഏകജാതന്‍' എന്നത് ഇസ്മായേല്‍ ആണ് എന്ന് മനസ്സിലായത്‌.

  ReplyDelete
 15. >>> ഇസ്‌ഹാഖിന്റെ പരമ്പരയില്‍ ജനിച്ചവര്‍ ഈ ബലിയുടെ ഓര്‍മ്മ നിലനിറുത്തുന്ന ഒന്നും ചെയ്തു വരുന്നില്ല. അതേസമയം ഇസ്‌മാഈലിന്റെ പരമ്പരയില്‍ പിറന്ന മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ അനുയായികളും ഇബ്‌റാഹീം ഇസ്‌മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധനായതിന്റെ സ്മരണ പുതുക്കുന്ന ബലിപെരുന്നാള്‍ ആഘോഷിച്ചുവരുന്നു. <<<

  ഇസഹാക്കിന്റെ പരമ്പരയില്‍ ജനിച്ചവര്‍ ഈ ബലിയുടെ ഓര്‍മ്മ നിലനിറുത്തുന്ന ഒന്നും ചെയ്തു വരുന്നില്ല എന്നത് അവരുടെ സാംസ്കാരിക വളര്‍ച്ചയുടെ ഫലമാണ് എന്ന് മനസ്സിലാക്കിയാല്‍ മതി. യഹൂദര്‍ക്ക് വേണ്ടി അനേക മനുഷ്യരെ അവരുടെ ദൈവം കൊന്നതിന്റെ കഥകള്‍ ബൈബിളില്‍ ഉണ്ടെങ്കിലും തനിക്കു വേണ്ടി മനുഷ്യനെ ബലി അര്‍പ്പിക്കുവാന്‍ അവരുടെ ദൈവം ഒരിക്കല്‍ ആവശ്യപ്പെട്ടു എന്ന് ഇടയ്ക്കൊക്കെ ഓര്‍ക്കുന്നത് അവരുടെ ദൈവത്തിനെ കൊച്ചാക്കുന്നത് പോലെയാണ് എന്ന് അവര്‍ക്ക് തോന്നുന്നുണ്ടാകും.

  മുഹമ്മദ്‌ നബി പിറന്നത്‌ ഇസ്മായെലിന്റെ പരമ്പരയില്‍ ആണോ? ഇസ്മായെലിന്റെ മക്കളില്‍ ആരുടെ പരമ്പരയില്‍ ആണ് മുഹമ്മദ്‌ ജനിച്ചത്‌? മുഹമ്മദിന് മുന്‍പേ ഇസ്മായെലിന്റെ വംശത്തില്‍ പിറന്ന മറ്റേതെങ്കിലും പ്രവാചകന്മാര്‍ ഖുര്‍ ആനില്‍ ഉണ്ടോ? ബൈബിളില്‍ ഉള്ള പ്രവാചകന്മാര്‍ ഒക്കെയും ഇസഹാക്കിന്റെ പരമ്പരയാണ് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.

  ReplyDelete
 16. YUKTHI said...
  ">>> നീ ഗര്‍ഭിണിയാണല്ലോ; നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്ക കൊണ്ട് അവന്ന് ഇശ്‌മയേല്‍ എന്ന് പേര്‍ വിളിക്കണം. (ഉല്‍പ്പത്തി 16:11) യഹോവ ഹാഗാറില്‍ നിന്ന് എന്ത് സങ്കടമാണ്‌ കേട്ടതെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല .<<<

  ആലിക്കോയാ സാറേ, സങ്കടം വ്യക്തമാക്കിയിട്ടില്ല എന്ന സാറിന്റെ സങ്കടം മാറുവാന്‍ ഇത് വായിച്ചാല്‍ മതി:"
  ഇതിനെത്തുടര്‍ന്ന് യുക്തി ഉല്‍പ്പത്തി 16: 5-12 ഉദ്ധരിച്ചിരിക്കുന്നു.

  = അദ്ദേഹം ഉദ്ധരിച്ചതില്‍ ഈ ഭാഗം ബോള്‍ഡ് ആക്കിയിട്ടുണ്ട്. " സാറായി അവളോടു ക്രൂരമായിപ്പെരുമാറാന്‍ തുടങ്ങി. അപ്പോള്‍ അവള്‍ സാറായിയെ വിട്ട്‌ ഓടിപ്പോയി." ഓടട്ടെ; ഓടാതിരിക്കട്ടെ. കുഞ്ഞിന്‌ ഇശ്‌മയേല്‍ (= ദൈവം കേള്‍ക്കുന്നു) എന്ന് പേരിടലും ഇതും തമ്മില്‍ എന്താണ്‌ ബന്ധം? ബൈബിളിലെ പലരുടെയും പേരുകള്‍ അവരുടെ ജനനം സംബന്ധിച്ച ചില കാരണങ്ങളുമായി ബന്ധപ്പെട്ടാണെന്ന് കാണാം. എങ്കില്‍ ഹാജറയുടെ ഓടിപ്പോക്കെന്ന കാരണം ഇവിടെ ബന്ധപ്പെടുത്താന്‍ വല്ലാതെ വളഞ്ഞു മൂക്ക് പിടിക്കേണ്ടി വരും. 'ഇശ്‌മയേല്‍' എന്ന പേരിന്റെ കാരണത്തെ നേര്‍ക്കുനേരെ ബന്ധപ്പെടുത്താന്‍ പറ്റുന്നത് ഈ വാക്യത്തോടാണ്‌: ""ദൈവമേ എനിക്കൊരു അനന്തരാവകാശി ഇല്ല. ദമാസ്‌കസുകാരനായ ഏല്യാസര്‍ എന്ന ഈ ദാസന്‍ മാത്രമാണ്‌ എനിക്കവകാശിയായിട്ടുള്ളത്. നീ എനിക്കൊരു പുത്രനെ തന്നില്ലല്ലോ. ഈ സങ്കടം ദൈവം കേട്ടു; ഉത്തരം അനല്‍കി: "ഏല്യാസര്‍ നിന്റെ അവകാശി ആവുകയില്ല. നിന്നില്‍ നിന്ന് ജനിച്ച നിന്റെ പുത്രന്‍ തന്നെ നിന്റെ അവകാശിയാകും. (ഉല്‍പ്പത്തി 15:2-4)"
  അബ്രഹാം പുത്രനെ ചോദിച്ചു; ദൈവം പുത്രനെ നല്‍കി. 'ദൈവം കേള്‍ക്കുന്നു' എന്ന പേര്‌ അന്വര്‍ത്ഥമായി.

  ReplyDelete
 17. YUKTHI said...
  ">>> പുത്രവാഗ്ദാനത്തോടൊപ്പം, വാഗ്ദത്തപുത്രനെ തിരിച്ചറിയാനുതകുന്ന വ്യക്തമായ ഒരടയാളവും നിശ്ചയിക്കപ്പെട്ടു. <<<
  ഉല്‍പ്പത്തി 15: 18-21 അല്ല അടയാളം അത് ഒരു വാഗ്ദാനം അല്ലെ? അല്ലിക്കോയ സാറ് കാണാതെ പോയ അടയാളം ദാ ഇവിടെ ഉണ്ട് :"

  = എന്നിട്ട് Mr. 'യുക്തി' ഉല്‍പ്പത്തി 15 :13-16 ഉദ്ധരിച്ചിരിക്കുന്നു. നമ്മുടെ വിഷയവുമായി ബന്ധമില്ലാത്തതാണ്‌ ഇത്. ഇത് മനസ്സിലാക്കാന്‍ ഉല്‍പ്പത്തി 15:7-11 കാണുക: ദൈവം കനാന്‍ ദേശം അബ്രഹമിന്ന് നല്‍കും എന്ന് അറിയിച്ചപ്പോള്‍ അബ്രഹാം അതിന്ന് അടയാളം ചോദിച്ചു. ദൈവം അടയാളം നല്‍കി. അതിന്ന് ശേഷം ആ ദേശവുമായും ആ ദേശത്ത് താമസിക്കാന്‍ പോകുന്ന സന്താന പരമ്പരയുമായും ബന്ധപ്പെട്ട ഒരു പ്രവചനം ദൈവം നടത്തി. അതാണ്‌ ഉല്‍പ്പത്തിയില്‍ നിന്ന് യുക്തി ഉദ്ധരിച്ചിരിക്കുന്ന 15 :13-16 വാക്യങ്ങളിലുള്ളത്.

  "പുത്രവാഗ്ദാനത്തോടൊപ്പം, വാഗ്ദത്തപുത്രനെ തിരിച്ചറിയാനുതകുന്ന വ്യക്തമായ ഒരടയാളവും നിശ്ചയിക്കപ്പെട്ടു. "അന്ന് ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ഉണ്ടാക്കി പറഞ്ഞു: ഞാന്‍ നിന്റെ സന്തതികള്‍ക്കായി ഈജിപ്തിലെ (നൈല്‍) നദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള ദേശം തരുന്നു. കേനിയര്‍, കെനീസിയര്‍, കദ്മോനിയര്‍, ഹിത്തിയര്‍,പെരിസിയര്‍, രെഫായീമിയര്‍, അമോരിയര്‍, കനാനിയര്‍,ഗിര്‍ഗ്ഗശിയര്‍, യെബൂസിയര്‍ എന്നിവരുടെ ദേശം. (ഉല്‍പ്പത്തി 15: 18-21) ഈ വാഗ്ദാനത്തെത്തുടര്‍ന്ന് അബ്രഹാമിന്ന് ഇശ്‌മയേല്‍ എന്ന പുത്രന്‍ ജനിച്ചു. ഉല്‍പ്പത്തി 16-ആം അദ്ധ്യായം ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ളതാണ്‌."

  = കനാന്‍ നിനക്ക് അവകാശമായി നല്‍കുമെന്നെന്ന് ആദ്യം (ഉല്‍പ്പത്തി 15:7) പറഞ്ഞു. ഇസ്‌ഹാഖിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷത്തോടൊപ്പം നിനക്കും അനന്തര തലമുറകള്‍ക്കും കനാന്‍ ദേശം നല്‍കുമെന്ന് പറഞ്ഞു. (ഉല്‍പ്പത്തി 17:8) ഇത് ഒന്നാമത്തേതിന്റെ തുടര്‍ച്ചയാണ്‌. അത്കൊണ്ട് ഈ പോസ്റ്റില്‍ ഞാനത് രണ്ടായി കണക്കാക്കിയിട്ടില്ല. ഉല്‍പ്പത്തി 15്‌അം അദ്ധ്യായത്തിന്റെ അവസാനത്തില്‍ (18-21 വാക്യങ്ങള്‍) കനാനുള്‍പ്പെടെ 10 ദേശങ്ങള്‍ സംബന്ധിച്ചുള്ള വാഗ്ദാനമുണ്ട്. തുടര്‍ന്ന് 16-ആം അദ്ധ്യായത്തില്‍ ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ച് പറയുന്നു. ഈ വാഗ്ദാനത്തില്‍ "നിനക്കും നിനെത്തുടര്‍ന്ന് സന്താന പരമ്പരക്കും" എന്ന് പറയാതെ 'സന്താന പരമ്പരയ്ക്ക്' എന്ന് മാത്രം പറഞ്ഞിരിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം എന്നാവാം ഇതിന്നര്‍ത്ഥം. അബ്രഹാമിന്ന് തന്നെ ദൈവം നല്‍കിക്കഴിഞ്ഞ കനാന്‍ ഇതില്‍ ആവര്‍ത്തിച്ചതും ഇടവേളയുടെയും മറ്റൊരു നല്‍കലിന്റെയും സൂചന ആവാം; അല്ലെങ്കില്‍ ആവര്‍ത്തിക്കേണ്ടിയിരുന്നില്ല. അത് ഇശ്‌മയേലിന്റെ പരമ്പരയ്ക്ക് തന്നെ ആവുകയും ചെയ്യാം.

  ReplyDelete
 18. Yukthi: " ഇസ്‌മായേലിഌവേണ്ടിയുള്ള നിന്‍െറ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അഌഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്‌ടിയുള്ളവനാക്കി, അവന്‍െറ സന്തതികളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്‍മാര്‍ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും. എന്നാല്‍, സാറായില്‍നിന്ന്‌ അടുത്ത വര്‍ഷം ഈ സമയത്ത്‌ നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ്‌ എന്‍െറ ഉടമ്പടി ഞാന്‍ സ്‌ഥാപിക്കുക. അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവം അവനെ വിട്ടുപോയി. (ഉല്‍പ്പത്തി 17:15-22)"

  = ഇശ്‌മയേലിനെ എഴുതിത്തള്ളാന്‍ വേണ്ടി ഇതിലും വലിയ കളി അവര്‍ വേറെയും കളിച്ചിട്ടില്ലേ? അപ്പോള്‍ പിന്നെ ഇത് പൊക്കിക്കാണിച്ചിട്ടെന്താ കാര്യം?

  ReplyDelete
 19. Yukthi: " വീണ്ടും തെറ്റിയല്ലോ സാറേ,

  ഉല്‍പ്പത്തി 17:8 അല്ല ഇസഹാക്കിനെ ക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം, ഉല്‍പ്പത്തി 17:15-22 ആണ്. സാറ് ഇതുവരെ അത് കണ്ടിട്ടില്ല എങ്കില്‍ ഇപ്പോള്‍ വായിച്ചോളൂ."

  = താങ്കള്‍ ഉദ്ധരിച്ചേടത്ത് തന്നെ ഇതിന്നുള്ള മറുപടിയുണ്ട്.
  >>> ഇതോട് ചെര്‍ത്തു വായിക്കേണ്ടതാണ്‌ അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിന്റെ ജനനത്തെ സംബന്ധിച്ചുള്ള സുവിശേഷം. ഇസ്‌ഹാഖിന്റെ സന്താന പരമ്പരയ്ക്കും ഒരു ദേശം വാഗ്ദാനം ചെയ്തിട്ടുണ്ട്. "നിനക്കും അനന്തര തലമുറകള്‍ക്കും നിന്റെ പ്രവാസദേശമായ ഈ കനാന്‍ മുഴുവന്‍ ശാശ്വതാവകാശമായി ഞാന്‍ തരും." (ഉല്‍പ്പത്തി 17:8) <<<
  "നിനക്കും അനന്തര തലമുറകള്‍ക്കും" കനാന്‍ ദേശം നല്‍കിയെന്നാല്‍ അത് ഇസ്‌ഹാഖിനല്ലാതെ പിന്നെ ആര്‍ക്കാണ്‌?

  ReplyDelete
 20. Yukthi: "സാറിന്റെ പല അനുമാനങ്ങളും ബൈബിള്‍ അടിസ്ഥാനമാക്കി ആണെങ്കില്‍ അവ തെറ്റാണല്ലോ? സാറ് അനുമാനത്തിന് വേണ്ടി എഴുതിയ ബൈബിള്‍ വാക്യങ്ങളില്‍ അല്ല ശരിയായ വാഗ്ദാനവും അവകാശവും ഉള്ളത് എന്ന് സാറിനെ ബോധ്യപ്പെടുത്തുവാനാണ് കുറച്ചു ബൈബിള്‍ വാക്യങ്ങള്‍ ഞാന്‍ മുകളില്‍ എഴുതിയത്. വല്ലതും മനസ്സിലായോ ആവൊ?"

  = "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ."


  YUKTHI said...
  "ഈ പന്ത്രണ്ടില്‍ ആരുടെ പരമ്പരയില്‍ ആണ് മുഹമ്മദ് നബി ജനിച്ചത്‌?"

  = കേദാറിന്റെ പരമ്പരയില്‍

  ReplyDelete
 21. Yukthi: >>> ഈ ആറു പേരെ ആദ്യം പറഞ്ഞ രണ്ട് പേര്‍ക്കൊപ്പം ചേര്‍ത്തു പറഞ്ഞില്ല. മാത്രമല്ല; ഇശ്‌മയേലിന്റെ പേരെണ്ണിയത് ഇക്കൂട്ടത്തിലല്ല; ഇസ്‌ഹാഖിന്റെ കൂടെയാണ്‌. കെതൂറ ജന്മം നല്‍കിയ ആറ്‌ പുത്രന്‍മാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇവരിരുവര്‍ക്കുമുണ്ടെന്നതാണിതിന്ന് കാരണം. ശരിയായ ഭാര്യമാരില്‍ നിന്ന് ജനിച്ചവരാണിരുവരും. <<<

  ശരിയായ ഭാര്യമാരില്‍ നിന്ന് ജനിച്ചവരാണ് എന്നതല്ല സാറേ ഇസ്മായെലിന്റെയും ഇസഹാക്കിന്റെയും പൊതുവായ സവിശേഷത. അവരിലൂടെ രണ്ടു വംശങ്ങള്‍ ഉണ്ടായി എന്നുള്ളതാണ്. അബ്രാഹാമിന്റെ ദൈവം ഇവരെ രണ്ടു പേരെയും പ്രത്യേകം അനുഗ്രഹിക്കുന്നതും യഹൂദര്‍ എഴുതി വച്ചിട്ടുണ്ട് (ഉല്‍പ്പത്തി 17:15-22).

  = ബൈബിള്‍ പറഞ്ഞത് അങ്ങനെയല്ലല്ലോ. സാറ ഹാജറയെ അബ്രഹാമിന്ന് ഭാര്യയായിട്ട് നല്‍കി. എന്ന് ഉല്‍പ്പത്തിയിലുണ്ട്. കെതൂറ അങ്ങനെ ആയിരുന്നില്ല.

  ഒന്നാം ദിനവൃത്താന്തം 1:28 -ല്‍ വംശാവലി പട്ടികയില്‍ ആബ്രഹാമിന്റെ രണ്ട് പുത്രന്‍മാരുടെ (ഇശ്‌മയേല്‍,ഇസ്‌ഹാഖ്) പേര്‌ പറഞ്ഞിട്ടുണ്ട്. അവിടെ ഇരുവര്‍ക്കുമിടയില്‍ ഒരു വിവേചനവും കല്‍പ്പിച്ചു കാണുന്നില്ല. അതേസമയം ഇതേ അദ്ധ്യായം 32-ആം വാക്യത്തില്‍ ഇങ്ങനെ കാണാം: "അബ്രഹാമിന്റെ ഉപഭാര്യയായ (വെപ്പാട്ടിയായ) കെതൂറയുടെ പുത്രന്‍മാര്‍: സിമ്രാന്‍, യോക്‌ശാല്‍, മേദാന്‍, മിദ്യാന്‍, യിശ്‌ബാക്, ശൂവഹ് എന്നിവരെ അവള്‍ പ്രസവിച്ചു."
  ഇതാണ്‌ വ്യത്യാസമെന്ന് ബൈബിള്‍ പറയുമ്പോള്‍ മി. 'യുക്തി' പറയുന്നു അങ്ങനെയല്ലെന്ന്.

  ReplyDelete
 22. യുക്തി: "യഹൂദര്‍ക്ക് സാറ് പറയുന്ന പോലെ "വര്‍ഗ്ഗ വൈരം" ഉണ്ടായിരുന്നു എങ്കില്‍ അവര്‍ എന്തിനു ഇസ്മായെലിന്റെ സന്തതി പരമ്പര കളെക്കുറിച്ച് എഴുതി വയ്ക്കണം?"
  = ഇത്തിരിപ്പോലും വര്‍ഗ്ഗ വൈരമില്ലാത്ത നല്ല ഒന്നാം തരം മനുഷ്യ സ്നേഹികള്‍!!!

  ReplyDelete
 23. YUKTHI said...
  >>> ദാസിമാരില്‍ നിന്ന് ജനിച്ച ഈ നാലു പേര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ഇസ്രയേല്‍ വംശത്തിന്റെ 12 ഗോത്രപിതാക്കന്മാര്‍. ഈ നാലു പേര്‍ക്കും അവരുടെ സന്താന പരമ്പരക്കും യാക്കോബിന്റെ അവകാശികളാകാന്‍ അര്‍ഹതയുണ്ടെങ്കില്‍ അബ്രഹാമിന്റെ അവകാശിയാകാന്‍ ഇശ്‌മയേലിന്നും അദ്ദേഹത്തിന്റെ സന്താന പരമ്പക്കും അര്‍ഹതയുണ്ട് <<<

  സാറിന്റെ അറിവില്‍ യാക്കോബിനു എത്ര സന്താനങ്ങള്‍ ഉണ്ടായിരുന്നു? ഇസ്രയേല്‍ വംശത്തിന്റെ 12 ഗോത്രപിതാക്കന്മാര്‍ ആയവര്‍ മാത്രമായിരുന്നോ യാക്കോബിന്റെ മക്കള്‍

  = ഗോത്രപിതാക്കളില്‍ 4 പേര്‍ ദാസികളില്‍ നിന്ന് ജനിച്ചവരാണോ? ആണെങ്കില്‍ അബ്രഹാമിന്റെ അവകാശിയാകാന്‍ ഇശ്‌മയേലിനും യോഗ്യതയുണ്ടാകുമല്ലോ. അതിന്നുത്തരം പറ. അല്ലാതെ, വിഷയം മാറ്റിയും പാണ്ഡിത്യം പ്രകടിപ്പിച്ചും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്തിന്‌?

  ReplyDelete
 24. Yukthi: " ബൈബിള്‍ പ്രകാരം 90 വയസ്സ് ഉള്ളപ്പോള്‍ ആണ് അബ്രഹാമിന്റെ ഭാര്യ ഇസഹാക്കിനു ജന്മം നല്‍കുന്നത്. ഒരു സ്ത്രീ 90 വയസ്സില്‍ പ്രസ്സവിച്ച കാലത്ത് ഒരു കുട്ടി രണ്ടു വയസ്സായപ്പോള്‍ മുല കുടി നിറുത്തി എന്ന് സാറ് കണക്കാക്കിയതിന്റെ 'കണക്ക്' മനസ്സിലായില്ല. പിന്നെ കണക്ക് കൂട്ടുമ്പോള്‍ തെറ്റാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്. അബ്രഹാമിന് 86 വയസ്സായപ്പോള്‍ ജനിക്കുന്ന കുട്ടിക്ക് അബ്രഹാമിന് 100 വയസ്സാകുമ്പോള്‍ 14 വയസ്സ് പ്രായം ഉണ്ടാകും. ആലിക്കോയ സാറിനു എങ്ങനെയാണ് അത് 16 വയസ്സ് ആയതു? മുലകുടിച്ചതായി ആലിക്കോയ സാറ് കണക്കാകിയ "രണ്ടു വയസ്സ്" പതിനാലിന്റെ കൂടെ ബോണസായി ചേര്‍ത്തു കാണും അല്ലെ?"

  = "അബ്രഹാമിന് 86 വയസ്സായപ്പോള്‍ ജനിക്കുന്ന കുട്ടിക്ക് അബ്രഹാമിന് 100 വയസ്സാകുമ്പോള്‍ 14 വയസ്സ് പ്രായം ഉണ്ടാകും. ആലിക്കോയ സാറിനു എങ്ങനെയാണ് അത് 16 വയസ്സ് ആയതു? മുലകുടിച്ചതായി ആലിക്കോയ സാറ് കണക്കാകിയ "രണ്ടു വയസ്സ്" പതിനാലിന്റെ കൂടെ ബോണസായി ചേര്‍ത്തു കാണും അല്ലെ?"

  = അതെ; ആ രണ്ട് കൂടി ചേര്‍ത്തിട്ടാണ്‌ 16 എന്ന് പറഞ്ഞത്. അത് ഇസ്‌ഹാഖ് ജനിക്കുമ്പോഴുള്ള പ്രായമായിട്ടല്ല; രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴുള്ള പ്രായമായിട്ടാണ്‌ ഞാന്‍ കണക്കാക്കിയത്. ഇസ്‌ഹാഖിന്റെ മുലകുടി മാറിയപ്പോഴാണല്ലോ "ഹാജറയെയും  മകനെയും' അബ്രഹാം "ആട്ടിക്കളഞ്ഞത്". അപ്പോള്‍ ഇസ്‌മയേലിന്ന് എന്ത് പ്രായാം കാണും? രണ്ട് വയസ്സിലേറെ കാലമാണ്‌ മുല കൊടുത്തതെങ്കില്‍ വയസ്സ് 16 ലും കൂടുതലായിരിക്കും. രണ്ട് വര്‍ഷത്തില്‍ താഴെയാണ്‌ മുലകുടുക്കാലമെങ്കില്‍ 16 നേക്കാള്‍ കുറവായിരിക്കും. എങ്ങെനെ കുറഞ്ഞാലും "ആട്ടിക്കളഞ്ഞ"പ്പോഴുള്ള ഇശ്‌മയേലിന്റെ പ്രായം 14 ഇല്‍ കുറയില്ലല്ലോ.

  ReplyDelete
 25. YUKTHI said...
  >>> ഈ 'പുറത്താക്കല്‍' സംഭവത്തിന്റെ ബൈബിള്‍ വിവരണം ശ്രദ്ധിച്ചു വായിച്ചാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ്‌ ശരിയെന്ന് മനസ്സിലാക്കാം: <<<
  ബൈബിളിലെ പുറത്താക്കല്‍ സംഭവം ദാ ഇങ്ങനെയാണ്. തുടര്‍ന്ന് ഉല്‍പ്പത്തി 21: 9-21 ഭാഗം ഉദ്ധരിച്ചിരിക്കുന്നു. എന്നിട്ട് ചോദിക്കുകയാണ്‌:
  "ഇത് ശ്രദ്ധിച്ചു തന്നെ വായിച്ചിട്ടും ഇതില്‍ ഏതെങ്കിലും 'കാഴ്ചപ്പാട്' ഉള്ളതായി ഞാന്‍ കണ്ടില്ല. ആലിക്കോയ സാറ് വായിച്ച രീതി പറഞ്ഞു തന്നാല്‍ അങ്ങനെ വായിച്ച നോക്കാം."

  = വേദം വെറുതെ വായിച്ചാല്‍ പോരാ; മനസ്സിലാക്കണം. താങ്കളെപ്പോലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ അത് ഇങ്ങനെ എന്റെ പോസ്റ്റില്‍ വിശദമാക്കിയിരുന്നത്: ഈ ഉദ്ധരണിയിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍:

  "1. കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു.
  ? 16 വയസ്സ് പ്രായമുള്ള മകനെ അവന്റെ അമ്മയുടെ തോളില്‍ വച്ചുകൊടുത്തെന്നോ?

  2. അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
  ? 16 വയസ്സ് പ്രായമുള്ള കുട്ടിയെ …..

  3. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു.
  ? 16 വയസ്സ് പ്രായമുള്ള കുട്ടി…

  4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.

  5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
  ?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്‌
  .
  6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയെ…

  7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയ്ക്ക്……

  ഹാഗാറിനെ അബ്രഹാം അയച്ചപ്പോള്‍ ഇശ്‌മയേലിന്റെ പ്രായം 16-ഓ അതിന്നടുത്തോ ആയിരുന്നുവെങ്കില്‍ അയച്ചതിന്റെയും പോയതിന്റെയും അനന്തര സംഭവങ്ങളുടെയും സ്വഭാവവും രീതിയും ഇങ്ങനെയൊന്നും ആകുമായിരുന്നില്ല."

  അതായത് ഇസ്‌ലാമിക കാഴ്ചപ്പാടനുസരിച്ച് ഇശ്‌മയേല്‍ മുലകുടിക്കുന്ന കാലത്താണ്‌ അബ്രഹാം അവനെയും അമ്മയേയും മക്കയില്‍ കൊണ്ടു ചെന്നാക്കിയത്. മുലകുടിക്കുന്ന കുഞ്ഞിനെ കൊണ്ട് പോകുന്നതിന്റെ വിവരണമാണ്‌ ബൈബിളിലെ ഈ വാക്കുകളില്‍ കാണുന്നത്. അതാണ്‌ ഞാന്‍ ചൂണ്ടിക്കാണിച്ചത്. അല്ലാതെ, അന്നത്തെ മുലകുടിപ്രായം എത്രയായിരുന്നു എന്ന് തര്‍ക്കിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു 16 കാരനെ അവന്റെ അമ്മ കൂടെ കൊണ്ട് പോകുന്ന രീതിയല്ല ഇവിടെയുള്ളത്. അപ്പോള്‍ ഏതാണ്‌ ശരി? ബൈബിള്‍ പറഞ്ഞതോ ഇസ്‌ലാം പറഞ്ഞതോ?

  ഇസ്‌ഹാഖിന്റെ മുലകുടി മാറിയ ശേഷമാണ്‌ ഇശ്‌മയേലിനെ അയച്ചതെന്നും അയച്ചതിന്റെയും പോയതിന്റെയും രൂപം മേല്‍പറഞ്ഞതെന്നും വരുമ്പോള്‍ വൈരുദ്ധ്യമാണ്‌.

  ReplyDelete
 26. യുക്തി: ""ഈജിപ്‌തുകാരിയായ ഹാഗാറില്‍ അബ്രാഹത്തിഌ ജനിച്ച മകന്‍ , തന്‍െറ മകനായ ഇസഹാക്കിനോടു കൂടെ കളിക്കുന്നതു സാറാ കണ്ടു" - അതായത് യഹൂദര്‍ക്ക് പതിനാലുവയസ്സുള്ളവര്‍ കളിക്കുന്ന പ്രായത്തിലുള്ള കുട്ടി ആണ് എന്നുള്ള കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല എന്ന്. പതിന്നാലു വയസ്സുള്ള കുട്ടിയോട് കാര്യങ്ങള്‍ കൂടിയാലോചിക്കുന്ന മാതാപിതാക്കള്‍ ഇന്നത്തെ കാലത്ത് തന്നെ വിരളമാണ്. പിന്നെ എങ്ങനെയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കഥകളില്‍ ഇങ്ങനെ ഒരു കൂടിയാലോചന കടന്നു വരുന്നത്? അല്ലെങ്കില്‍ തന്നെ എന്താണ് ആലോചിക്കേണ്ടത്?"

  = വീട്ടില്‍ നിന്ന് അയച്ചത് മുതല്‍ വെള്ളം കൊടുത്തത് വരെയുള്ള സമയത്തിനിടയില്‍ ഇശ്‌മയേല്‍ എന്ന കുട്ടി ഒന്ന് കരയുകയല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല. അവന്ന് വയസ്സ് 16 ആയിരുന്നെങ്കില്‍ അങ്ങനെ ത്തന്നെ ആയിരുന്നോ സംഭവിക്കുക? അബ്രഹാം അവനോട് എന്തെങ്കിലും സംസാരിക്കുമായിരുന്നില്ലേ? ഹാഗാറും അവനും തമ്മിലും സംസാരിക്കുമായിരുന്നില്ലേ? കൂടിയാലോചിക്കാന്‍ എന്താണുള്ളതെന്നോ? വെള്ളം കിട്ടാനുള്ള വഴി എന്തെന്നെങ്കിലും കൂടിയാലോചിക്കാമല്ലോ. പക്ഷെ അമ്മ അവനെ കുറ്റിക്കാട്ടിന്റെ തണലില്‍ കിടത്തുകയല്ലേ ചെയ്തത്? 16 വയസ്സുള്ള കുട്ടിയെ? എന്നിട്ട് കുട്ടി അമ്മയെക്കാണാഞ്ഞ് അവിടെക്കിടന്ന് നിലവിളിക്കുന്നു. അവന്നെന്താ തളര്‍വാതമുണ്ടായിരുന്നോ? അമ്മ എവിടെയെന്ന് നടന്ന് തിരയാമായിരുന്നില്ലേ? അക്കാലത്ത് ഒരു 16 കാരന്‍ കുട്ടിക്ക് എഴുന്നേല്‍ക്കാനുമ് നടക്കാനും പോലും കഴിയില്ലെന്നാണോ താങ്കളുടെ യുക്തി താങ്കളെ ഉപദേശിക്കുന്നത്?

  ആ കുട്ടിക്ക് അന്ന് പ്രായം 16 ആയിരുന്നില്ല; കരയാന്‍ മാത്രം കഴിയുന്ന പ്രായമേ ഉണ്ടായിരുന്നുള്ളു എന്നാണ്‌ ഞാന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്.
  ഇത് നിഷേധിക്കാന്‍ പറ്റുന്ന വല്ലതും ഉണ്ടെങ്കില്‍ പറയണം. അല്ലാതെ എന്റെ മേല്‍ കുറെ തവണ വിഡ്ഢിത്തമാരോപിക്കുകയും താങ്കളുടെ പേര്‌ തന്നെ 'യുക്തി' ആണെന്ന് വാദിക്കുകയും ചെയ്തത് കൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാകില്ല.

  ReplyDelete
 27. Yukthi: " അബ്രഹാം എന്ന നായകന്‍ സാറ എന്ന നായികയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹാഗാര്‍ എന്ന സഹനായികയെയും പുത്രനെയും ഉപേക്ഷിക്കുന്ന വിഷയം സഹനായികയോടും പുത്രനോടും ആലോചിക്കണമായിരുന്നോ? "ദൈവം" എന്ന അമ്മാവന്റെ അനുവാദം കൂടി ഇതിനു ഉള്ളപ്പോള്‍ പിന്നെ എന്താണ് ആലോചിക്കേണ്ടത്? അതോ സഹനായികയുടെ പുത്രന്‍ സഹനായികയ്ക്ക് വേണ്ടി നായകനോടും നായികയോടും സംസാരിക്കണം എന്നായിരുന്നോ? അതിനുള്ള വകുപ്പ് ഈ കഥയില്‍ ഇല്ലല്ലോ സാറേ! കാരണം സഹനായികയുടെ പുത്രന്‍ കളിച്ചു നടക്കുന്ന പ്രായക്കാരന്‍ ആയിരുന്നു എന്നാണു കഥയുടെ ആരംഭത്തില്‍ എഴുതിയിരിക്കുന്നത്."

  = ഇതെല്ലാം കൂടി ഒരു കുതിരപ്രബന്ധത്തിന്റെ ചേലുണ്ടല്ലോ/ വിഷയവുമായി ഒരു ബന്ധവും കാണു ന്നില്ല.

  ReplyDelete
 28. Yukthi: ">>> ഹാഗാര്‍ അവനെ ഒരിടത്ത് ഉപേക്ഷിച്ച് മാറിയിരുന്ന് വിലപിക്കുന്നതിന്ന് പകരം അവര്‍ അവനോട് കാര്യങ്ങള്‍ കൂടിയാലോചിക്കുമായിരുന്നു. <<<

  പിന്നെ മരുഭൂമിയില്‍ കുടിവെള്ളം മുട്ടി മരിക്കുവാന്‍ പോകുന്നു എന്ന ഭയത്തില്‍ നില്‍ക്കുമ്പോള്‍ അല്ലേ കൂടിയാലോചന. അലെങ്കില്‍ തന്നെ എന്താണ് കൂടിയാലോചിക്കേണ്ടത്? എങ്ങനെ കൃത്രിമമായി വെള്ളം ഉണ്ടാക്കാം എന്നോ? തന്റെ കുഞ്ഞു മരിക്കുവാന്‍ പോകുന്നു എന്ന് മനസ്സിലാക്കുവാന്‍ പോകുന്ന നിസ്സഹായയായ എതൌ അമ്മയും ചെയ്യുന്ന കാര്യം മാത്രമേ ഹാഗാറും ചെയ്തുള്ളൂ - മാറിയിരുന്ന് വിലപിക്കുക."

  = ഏയ്, അങ്ങനെയൊന്നും വേണ്ടാ. 16 കാരന്‍ കുറ്റിക്കട്ടിന്റെ തണലില്‍ അവനെ അമ്മകിടത്തിയേടത്ത് കിടന്ന് കാലിട്ടടിച്ച് കരയണം. ഒന്ന് മിണ്ടാനും പറയാനും കൂട്ടില്ലാതെ ആ അമ്മ വെള്ളം തേടി ഒറ്റക്ക് അലയുകയും ചെയ്യണം. കാരണം അവന്ന് 16 അല്ലേ ഉള്ളു പ്രായം!

  ReplyDelete
 29. Yukthi: " >>> ദൈവത്തോട് അവന്‍ കരയുക മാത്രമല്ല; പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുമായിരുന്നു. ദൈവം അവന്ന് തന്നെ ഉത്തരം നല്‍കുമായിരുന്നു. മിക്കവാറും അവന്‍ വെള്ളമെടുത്ത് അമ്മയ്ക്ക് കുടിയ്ക്കാന്‍ കൊടുക്കുമായിരുന്നു. <<<

  കുട്ടി കരഞ്ഞത് ദൈവത്തോടാണ് എന്ന് സാറ് തീരുമാനിച്ചു. എന്നാല്‍ എനിയ്ക്ക് മനസ്സിലായത്‌ കുട്ടി കരഞ്ഞത് അവന്റെ അമ്മയെ കാണാഞ്ഞിട്ടാണെന്നാണ്. ദൈവത്തിനും അത് തന്നെയാണ് മനസ്സിലായത്‌. അതുകൊണ്ടാണ് ദൈവം കുട്ടിയുടെ അമ്മയോട് കുട്ടിയുടെ സമീപത്തേക്ക് ചെല്ലുവാന്‍ ആവശ്യപ്പെടുന്നത്. ആലിക്കോയ സാറ് പറയുന്നത് പോലെ ആയിരുന്നു എങ്കില്‍ ദൈവം തന്നെ വന്നു വെള്ളം എടുത്തു കുട്ടിക്കും അമ്മയ്ക്കും കുടിക്കുവാന്‍ നല്‍കിയേനെ."

  = ഒരു പതിനാറുകാരനും അവന്റെ അമ്മയുമാണേ!

  ReplyDelete
 30. ഒരു തുടക്കം എന്ന നിലയില്‍ ചോദിക്കട്ടെ. ഇസ്മയിലിനെയാണ് എബ്രഹാം ബലിയര്‍പ്പിച്ചത് എന്ന് ഖുറാനില്‍ ഉണ്ടോ?
  ഉണ്ടെങ്കില്‍ ആ സൂക്തം തന്നാല്‍ ഉപകാരമായി.

  ReplyDelete
 31. Yukthi: "ബൈബിളിന്റെ വിശ്വാസ്യതയ്ക്ക് കളങ്കം ഉണ്ട് എന്ന് ബോധ്യപ്പെടുവാന്‍ ഇത്രയും കഷ്ട്ടപെടെണ്ടുന്ന കാര്യം ഉണ്ടോ സാറേ? ഇങ്ങനെ അഭ്യാസങ്ങള്‍ ആവശ്യമില്ലാത്ത എത്രയോ കാര്യങ്ങള്‍ ആ പുസ്തകത്തില്‍ ഉണ്ട്. "വിശ്വാസ്യത" എന്നത് നമ്മുടെ മാത്രം പുസ്തകത്തിന്റെ കുത്തക ആണല്ലോ അല്ലേ സാറേ? ഏതൊരു വ്യക്തിക്കും വെറുതെ വായിച്ചാല്‍ പോലും മനസ്സിലാകുന്ന ഒരു കഥ വളരെ കഷ്ട്ടപ്പെട്ടു മോശമാക്കുവാന്‍ ശ്രമിക്കുന്ന സാറ് സ്വന്തം "സംവേദന ശേഷിക്കുറവു" ആണ് ഇവിടെ എഴുതി വച്ചത്."

  * ബൈബിളിന്റെ വിശ്വാസ്യതയ്ക്ക് കളങ്കം ഉണ്ട് എന്ന് ബോധ്യപ്പെടുവാന്‍ ഇത്രയും കഷ്ട്ടപെടെണ്ടുന്ന കാര്യം ഉണ്ടോ സാറേ?

  = "വിശ്വാസ്യത"! ഇല്ലെന്നറിയാം! പക്ഷെ, ഇവിടെ വിഷയം വേറെയാണല്ലോ. അത് കൈകാര്യം ചെയ്യാന്‍ ഈ വാക്യം തന്നെ വേണമെന്നത് കൊണ്ടല്ലേ ഇത് തന്നെ ഉദ്ധരിച്ചു "കഷ്ടപ്പെട്ടത്"

  ഒരു കഥ! അതെയതെ; ഒരു പതിനാറുകാരനെ അവന്റെ അമ്മ തോളിലേറ്റി കൊണ്ട് പോയി കുറ്റിക്കാട്ടിന്റെ തണലില്‍ കിടത്തുകയും ഒരു അമ്പെയ്‌ത്തു ദൂരെച്ചെന്ന്‌ എതിര്‍വശത്തേക്കു തിരിഞ്ഞിരിക്കുന്ന അമ്മയെ കാണാതെ അവന്‍ കിടത്തിയേടത്ത് കിടന്ന് കരയുകയും അവന്റെ അമ്മ വെള്ളം തേടി അലയുകയും അവള്‍ വെള്ളം കിട്ടിയപ്പോള്‍ അത് കോരിക്കൊണ്ട് വന്ന്............ അതെ, അങ്ങനെത്തന്നെ സംഭവിക്കും!!!!

  ReplyDelete
 32. sajan jcb said...
  ഒരു തുടക്കം എന്ന നിലയില്‍ ചോദിക്കട്ടെ. ഇസ്മയിലിനെയാണ് എബ്രഹാം ബലിയര്‍പ്പിച്ചത് എന്ന് ഖുറാനില്‍ ഉണ്ടോ?
  ഉണ്ടെങ്കില്‍ ആ സൂക്തം തന്നാല്‍ ഉപകാരമായി.
  = ബലിപുത്രന്റെ പേര്‌ ഖുര്‍ആന്‍ പറഞ്ഞിട്ടില്ല; എന്നാലും 37-ആം അദ്ധ്യായത്തിലെ ഈ സൂക്തങ്ങളില്‍ നിന്ന് അത് മനസ്സിലാക്കാം:
  "അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു.
  എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.
  അങ്ങനെ അവര്‍ ഇരുവരും ( കല്‍പനക്ക്‌ ) കീഴ്പെടുകയും, അവനെ നെറ്റി ( ചെന്നി ) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!
  നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,
  തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.
  തീര്‍ച്ചയായും ഇത്‌ സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.
  അവന്ന്‌ പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.
  പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ ( ഇബ്രാഹീമിന്‍റെ ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
  ഇബ്രാഹീമിന്‌ സമാധാനം!
  അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.
  തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.
  ഇഷാഖ്‌ എന്ന മകന്‍റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന്‌ നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍.
  അദ്ദേഹത്തിനും ഇഷാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്‌വൃത്തരുണ്ട്‌. സ്വന്തത്തോട്‌ തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്‌." (Quran 37: 101-113)

  ReplyDelete
 33. താങ്കള്‍ പറഞ്ഞു കണ്ടു യഹൂദര്‍ ഇസഹാക്കിനെ ബലിയര്‍പ്പിച്ച തിരുന്നാള്‍ ആഘോഷിക്കുന്നില്ല എന്ന്. മുസ്ലീമുകള്‍ എന്ന് മുതലാണ്‌ ഈ ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്? നബിക്ക് മുമ്പോ ശേഷമോ അതോ നബിയായി തുടങ്ങിയ ആഘോഷമാണോ ഇത്?

  ReplyDelete
 34. യുക്തി എന്ന ബ്ലോഗര്‍ പറഞ്ഞത്‌ ആവര്‍ത്തിക്കുന്നില്ല.
  ചില കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുതുവാന്‍ ആഗ്രഹിക്കുന്നു.

  ഇസഹാക്ക്‌ പിറന്നത് ദൈവത്തിന്റെ വാഗ്ദാനം വഴിയാണ്, അതും അത്ഭുതകരമായി വൃദ്ധയായ സാറായില്‍ നിന്ന്.
  ഇസ്മൈല്‍ പിറന്നത് സ്വഭാവികമായാണ്. അതും സാറാ ഭര്‍ത്താവിനെ മറ്റൊരുവള്‍ക്ക് വിട്ടുകൊടുത്തത് കൊണ്ട് മാത്രം.

  എന്തെങ്കിലും പ്രത്യേകത ഇസ്മയെലിന്റെ ജനനത്തിനു ഉണ്ടായിരുന്നതായി ബൈബിളോ എന്തിനു ഖുറാനോ പോലും പറയുന്നില്ല.

  ഇസ്മൈയിലിനെ പുറത്താക്കിയതിനു ശേഷം അബ്രാഹമിന് ഒരേ ഒരു മകനേ ഉണ്ടായിരുന്നുള്ളൂ.
  അങ്ങിനെ വരുമ്പോള്‍ ഒരേയൊരു മകനെന്ന വിശേഷണം തീര്‍ച്ചയായും ഇസഹാഖ്‌ അര്‍ഹിക്കുന്നു.


  എന്നാല്‍ ഒരാളോട് അദ്ദേഹത്തിന്റെ വാര്‍ദ്ധക്യത്തില്‍ പിറന്ന ഏക മകനെ ബലി നല്‍കാന്‍ പറയുന്നതിലെ തീവ്രത മേല്‍ പറഞ്ഞതിന്നില്ല.
  കഠിനമായ പരീക്ഷണം 'ഏകജാതനെ' ബലി നല്‍കാന്‍ ആവശ്യപ്പെടുന്നത് തന്നെയാണ്‌; അബ്രഹാം യഥാര്‍ത്ഥത്തില്‍ നേരിട്ടത് പോലെ.


  താങ്കള്‍ രണ്ടിടത്തും 'ഏക' എന്ന വിശേഷണമാണ് കൊടുത്തിരിക്കുന്നത്?
  ഇവിടെ ഏക മകന്‍ എന്നിടത്തും ഏക ജാതന്‍ എന്നിടത്തും ആരെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്

  ReplyDelete
 35. 21:14 അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.

  ഒരു കഥ! അതെയതെ; ഒരു പതിനാറുകാരനെ അവന്റെ അമ്മ തോളിലേറ്റി കൊണ്ട് പോയി ...

  താങ്കള്‍ക്കെങ്ങിനെ മനസ്സിലായി മകനെ ഹാഗാര്‍ തോളിലേറ്റി എന്ന്? അപ്പവും വെള്ളവും അല്ലേ തോളില്‍ വച്ചത്? "കുട്ടിയെയും കൊടുത്തു അവളെ അയച്ചു " എന്നേ പറഞ്ഞിട്ടുള്ളൂ. താങ്കള്‍ അതിനെ തോളില്‍ വച്ച് കൊടുത്തു അല്ലേ?

  ReplyDelete
 36. sajan jcb said...
  21:14 അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.

  ഒരു കഥ! അതെയതെ; ഒരു പതിനാറുകാരനെ അവന്റെ അമ്മ തോളിലേറ്റി കൊണ്ട് പോയി ...

  താങ്കള്‍ക്കെങ്ങിനെ മനസ്സിലായി മകനെ ഹാഗാര്‍ തോളിലേറ്റി എന്ന്? അപ്പവും വെള്ളവും അല്ലേ തോളില്‍ വച്ചത്? "കുട്ടിയെയും കൊടുത്തു അവളെ അയച്ചു " എന്നേ പറഞ്ഞിട്ടുള്ളൂ. താങ്കള്‍ അതിനെ തോളില്‍ വച്ച് കൊടുത്തു അല്ലേ?

  = കുട്ടിയെ തോളില്‍ വച്ച് കൊടുത്തത് ഞാനല്ല; അബ്രഹാം ആണ്‌. ഇത് വായിക്കുക:

  "അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിനെ ഏല്‍പ്പിച്ചു; കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു." (ഉല്‍പ്പത്തി 21:അ4, മലയാളം ബൈബിള്‍ പാലാ)

  "Early the next morning Abraham gave Hagar some food and a leather bag full of water. He put the child on her back and sent her away." (Good News Bible, Today's English Version.)

  ഇനിയും പല വേര്‍ഷനുകളും ഉണ്ടാകാം. കുറ്റമറ്റ ഒരു ഗ്രന്‍ഥമല്ലേ?

  എന്നാലും ഞാന്‍ ചൂണ്ടിക്കാണിച്ച 7 പോയന്റുഅകളില്‍ ബാക്കിയുള്ളവയുടെ കാര്യമോ? അവയ്ക്കും വ്യത്യസ്ത വേര്‍ഷനുകള്‍ ഉണ്ടാകാം; അല്ലേ?

  ReplyDelete
 37. sajan jcb said...
  21:14 അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.

  ഒരു കഥ! അതെയതെ; ഒരു പതിനാറുകാരനെ അവന്റെ അമ്മ തോളിലേറ്റി കൊണ്ട് പോയി ...

  താങ്കള്‍ക്കെങ്ങിനെ മനസ്സിലായി മകനെ ഹാഗാര്‍ തോളിലേറ്റി എന്ന്? അപ്പവും വെള്ളവും അല്ലേ തോളില്‍ വച്ചത്? "കുട്ടിയെയും കൊടുത്തു അവളെ അയച്ചു " എന്നേ പറഞ്ഞിട്ടുള്ളൂ. താങ്കള്‍ അതിനെ തോളില്‍ വച്ച് കൊടുത്തു അല്ലേ?

  = കുട്ടിയെ തോളില്‍ വച്ച് കൊടുത്തത് ഞാനല്ല; അബ്രഹാം ആണ്‌. ഇത് വായിക്കുക:

  "അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിനെ ഏല്‍പ്പിച്ചു; കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു." (ഉല്‍പ്പത്തി 21:14, മലയാളം ബൈബിള്‍ ഓശാന പ്രസിദ്ധീകരണം പാലാ)

  "Early the next morning Abraham gave Hagar some food and a leather bag full of water. He put the child on her back and sent her away." (Good News Bible, Today's English Version.)

  ഇനിയും പല വേര്‍ഷനുകളും ഉണ്ടാകാം. കുറ്റമറ്റ ഒരു ഗ്രന്‍ഥമല്ലേ?

  എന്നാലും ഞാന്‍ ചൂണ്ടിക്കാണിച്ച 7 പോയന്റുകളില്‍ ബാക്കിയുള്ളവയുടെ കാര്യമോ? അവയ്ക്കും വ്യത്യസ്ത വേര്‍ഷനുകള്‍ ഉണ്ടാകാം; അല്ലേ?

  ReplyDelete
 38. ഇവിട നോക്കൂ.
  http://net.bible.org/verse.php?book=Gen&chapter=21&verse=14

  ഏഴു പരിഭാഷകള്‍ ഇവിടെ കാണാം ...

  NET ©
  Early in the morning Abraham took 1 some food 2 and a skin of water and gave them to Hagar. He put them on her shoulders, gave her the child, 3 and sent her away. So she went wandering 4 aimlessly through the wilderness 5 of Beer Sheba.

  NIV ©
  Gen 21:14
  Early the next morning Abraham took some food and a skin of water and gave them to Hagar. He set them on her shoulders and then sent her off with the boy. She went on her way and wandered in the desert of Beersheba.


  കുട്ടിയെ തലയില്‍ കയറ്റി ഇരുത്തിയാല്‍ പോലും അത് യാഹൂദരുടെയോ ക്രിസ്ത്യാനികലുടെയോ വിശ്വാസത്തിനെ ചോദ്യം ചെയ്യുന്ന ഒന്നേ അല്ല.
  പരിഭാഷയില്‍ തെറ്റുണ്ടെന്ന് തോന്നിയാല്‍ താങ്കള്‍ മൂലകൃതി പരിശോദിക്കൂ.

  താങ്കള്‍ ഏഴു പോയിന്റ് എഴുതിയിട്ടുണ്ട്. ഞാന്‍ കണ്ടു. അതില്‍ നിന്ന് എന്താണ് താങ്കള്‍ സമര്‍ഥിക്കുന്നത് ?

  1. കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു.
  ? 16 വയസ്സ് പ്രായമുള്ള മകനെ അവന്റെ അമ്മയുടെ തോളില്‍ വച്ചുകൊടുത്തെന്നോ?
  == ഏഴു പരിഭാഷകള്‍ ഞാന്‍ മുകളില്‍ കൊടുത്തിരുന്നു. അതില്‍ ഒന്ന് മാത്രമാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്
  പരിഭാഷകനെ കുറ്റം പറയാം.

  2. അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
  ? 16 വയസ്സ് പ്രായമുള്ള കുട്ടിയെ …..
  == അത് കൊണ്ട്? അകറ്റി നിറുത്തി എന്ന് മനസ്സിലാക്കി കൂടേ?.
  അതും സ്വന്തം കുഞ്ഞു മരിക്കുന്നത് കാണുവാന്‍ ആ അമ്മയ്ക്ക് ശേഷിയില്ലാതിരുന്നത് കൊണ്ടാണ് ബൈബിളില്‍ പറഞ്ഞിട്ടുമുണ്ട്

  3. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു.
  ? 16 വയസ്സ് പ്രായമുള്ള കുട്ടി…
  == എന്താണ് അവനു കരയാനുള്ള ശേഷി ഇല്ലേ?
  അമ്മ ഉപേക്ഷിച്ചു പോവുകയാണെന്ന് മനസ്സിലാക്കാന്‍ മാത്രം അവനു ബുദ്ധി ഉറച്ചിട്ടുണ്ടാവില്ലേ?

  4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.
  == പ്രാര്‍ത്ഥന മാത്രമേ കേള്‍ക്കാവൂ എന്നുണ്ടോ? നിലനിളി കേള്‍ക്കാതിരിക്കാന്‍ ദൈവത്തിന്റെ ചെവിയില്‍ വല്ല അരിപ്പയും ഉണ്ടോ?

  5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
  ?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്‌
  == അമ്മയല്ലേ കുട്ടിയെ ഉപേക്ഷിച്ചത്. അപ്പോള്‍ അമ്മയെയല്ലേ 'ശരിപ്പെടുത്തി' എടുക്കേണ്ടത്‌ ?


  6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയെ…
  == ഒരു അമ്മയ്ക്ക് അതിനുള്ള സ്വാതന്ത്ര്യം പോലും ഇല്ലെന്നോ?
  (എഴുന്നേല്‍ക്കുക. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക. )
  എന്ന് പറഞ്ഞാല്‍ ആ കുട്ടിയെ ആശ്വസിപ്പിക്കുക എന്നര്‍ത്ഥം !
  അമ്മ അവനോട് കൂടെ ഉണ്ടെന്ന് അവനെ ബോധിപ്പിക്കാന്‍ ആണത്

  7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയ്ക്ക്……
  == താങ്കളുടെ അമ്മയോ ഭാര്യയോ എന്നും താങ്കള്‍ക്ക് കുടിക്കാന്‍ വെള്ളം എഴുത്ത് തരാറില്ലേ?

  എന്താണ് താങ്കള്‍ ഈ ചോദ്യാവലി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്‍ എനിക്ക് മനസിലായില്ല.

  ReplyDelete
 39. >>> "ഈ പന്ത്രണ്ടില്‍ ആരുടെ പരമ്പരയില്‍ ആണ് മുഹമ്മദ് നബി ജനിച്ചത്‌?" = കേദാറിന്റെ പരമ്പരയില്‍ <<<

  ആലിക്കോയ സാറേ, മുഹമ്മദ്‌ നബി കേദാറിന്റെ പരമ്പരയില്‍ ജനിച്ചതാണ് എങ്കില്‍ കേദാര്‍ മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള തലമുറകളുടെ ചരിത്രം കൂടി നല്‍കൂ. ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെങ്കില്‍ ലിങ്ക് നല്‍കിയാലും മതി. ഞാന്‍ അന്വേഷിച്ചിട്ട് കണ്ടത്തില്‍ അല്‍പ്പമെങ്കിലും വിശദമായി ഉള്ളത് ഇവിടെയാണ്‌. പക്ഷെ, ഇവിടെയും എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

  "In accounts tracing the ancestry of Mohammed back to Ma'ad (and from there to Adam), Arab scholars alternate, with some citing the line as through Nebaioth, others Qedar. Many Muslim scholars see Isaiah 42 (21:13-17) as predicting the coming of a servant of God who is associated with Qedar and interpret this as a reference to Mohammed"

  "അറേബ്യയെക്കുറിച്ചുള്ള അരുളപ്പാട്‌: ദദാന്യരായ സാര്‍ഥവാഹകരേ, നിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും. തേമാന്യരേ, നിങ്ങള്‍ ദാഹിക്കുന്നവര്‍ക്കു ജലം നല്‍കുവിന്‍, പലായനം ചെയ്യുന്നവര്‍ക്ക്‌ അപ്പം കൊടുക്കുവിന്‍. എന്തെന്നാല്‍, അവര്‍ ഊരിയ വാളില്‍നിന്നും കുലച്ചവില്ലില്‍ നിന്നും യുദ്‌ധത്തിന്‍െറ നടുവില്‍നിന്നും രക്‌ഷപെട്ട്‌ ഓടുന്നവരാണ്‌. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം ഒരു വര്‍ഷത്തിഌള്ളില്‍ കേദാറിന്‍െറ സര്‍വമഹത്വവും നശിക്കും. കേദാറിന്‍െറ വില്ലാളിവീരന്‍മാരില്‍ ചുരുക്കംപേര്‍ മാത്രം അവശേഷിക്കും. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവാണ്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌." (ഏശയ്യ 21: 13-17)

  ഈ വാക്യങ്ങള്‍ മുഹമ്മദ്‌ നബിയെക്കുറിച്ച് ആണ് എന്നു വ്യാഖ്യാനിക്കണം എങ്കില്‍ അസാമാന്യമായ "കഴിവ്" തന്നെ വേണം!!!

  ReplyDelete
 40. = കുട്ടിയെ ഹാജറ ചുമന്ന് കൊണ്ടാണ്‌ പോയതെങ്കില്‍ അതിന്നര്‍ത്ഥം അവനന്ന് 16 കാരനല്ലെന്നും ഒരു കൊച്ചു കുഞ്ഞാണെന്നുമാണ്‌. ഇസ്‌ഹാഖിന്റെ മുലകുടി മാറിയ ശേഷമാണ്‌ ഹാഗാറിനെയും ഇശ്‌മയേലിനെയും അബ്രഹാമ അയച്ചതെന്ന ബൈബിള്‍  പരാമര്‍ശത്തെ ഇത് ഖണ്ഡിക്കുന്നുണ്ട്. ഈ മൂപ്പിളമത്തര്‍ക്കത്തെ ചുറ്റിപ്പറ്റിയുള്ള ക്രൈസ്തവ യഹൂദ വിശ്വാസത്തെ ഇത് പരിക്കേല്‍പ്പിക്കുന്നുണ്ട്. ബൈബിളിനെ വിശ്വാസ്യതയെ ഇത് ചോദ്യം ചെയ്യുന്നുമുണ്ട്. അതിലെല്ലാമുപരി മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസത്തിന്ന് ഈ വാചകങ്ങളാല്‍ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. കൊച്ചു കുഞ്ഞായ ഇശ്‌മയേലിനെയാണ്‌ അബ്രഹാം അയച്ചതെന്നാണ്‌ മുസ്‌ലിം പാരമ്പര്യം പറയുന്നത്. മുഹമ്മദ് ബൈബിള്‍ കോപ്പിയടിക്കുകയായിരുന്നു എന്നല്ലേ നിങ്ങളുടെ വാദം? ഇത് കോപ്പിയടിച്ചപ്പോള്‍ തെറ്റിയതണോ? അതോ നിങ്ങളുടെ മൂല കൃതിയിലെ തെറ്റ് മുഹമ്മദ് വന്ന് തിരുത്തിയതാണോ?

  പരിഭാഷയിലെ തെറ്റാണെന്നും മൂല കൃതി പരിശോധിക്കണമെന്നും താങ്കള്‍ ഉപദേശിക്കുന്നു; നന്ദി. നന്ദി പറയുന്നത് ഉപദേശത്തിനല്ല; മൂലകൃതി പരിശോധിക്കണമെന്ന ബോധം താങ്കളുടെ മനസ്സിലുണ്ടെന്ന് അറിയിച്ചതിന്ന്.
  മൂല കൃതി പരിശോധിക്കാന്‍ എനിക്ക് ഹിബ്രു അറിയില്ല; താങ്കള്‍ക്കറിയാമോ? ഈ വിഷയത്തില്‍ എന്നെയൊന്ന് സഹായിക്കാമോ?

  താങ്കള്‍ നല്‍കിയ ലിങ്ക് ഉപയോഗിച്ച് നടത്താവുന്ന പരിശോധന ഞാന്‍ നടത്തി നോക്കി. ഫലം നിരാശ മാത്രം: "3 tn Heb “He put upon her shoulder, and the boy [or perhaps, “and with the boy”], and he sent her away.” It is unclear how “and the boy” relates syntactically to what precedes. Perhaps the words should be rearranged and the text read, “and he put [them] on her shoulder and he gave to Hagar the boy.”

  ** It is unclear how “and the boy” relates syntactically to what precedes.
  പിന്നെ ഒരു perhaps ലാണ്‌ അഭയം തേടുന്നത്. see net notes. see net notes.

  മൂലകൃതി തന്നെ അവ്യക്തമാണെന്ന് പറഞ്ഞാല്‍ പിന്നെ പരിഭാഷകനെ എങ്ങനെ കുറ്റം പറയും?
  താങ്കള്‍ ചെയ്തത് കടുംകൈ ആയിപ്പോയി.
  അല്‍പ്പം മുമ്പ് ഞാന്‍ സൂചിപ്പിച്ചത് പോലെ ബാക്കി ആറു കാര്യങ്ങള്‍ പരിഗണിച്ചാല്‍ 'കുട്ടിയെ തോളിലിട്ട് കൊടുത്തു' എന്ന വിവര്‍ത്തനം  മാത്രമേ സന്ദര്‍ഭവുമായി പൊരുത്തപ്പെടുന്നുള്ളു എന്ന് കാണാം.

  ഇത് ക്രൈസ്തവ വിശ്വാസത്തെ പരിക്കേല്‍പ്പിക്കുന്നതല്ലേ എന്ന് ചോദിച്ചേക്കാം; ശരിയാണ്‌; ഈ ഒരു വചനം മാത്രമല്ലല്ലോ അവരുടെ വിശ്വാസത്തെ പരിക്കേല്‍പ്പിക്കുന്നത്; ഇനിയും കുറെയേറെയുണ്ടല്ലോ പറയാന്‍!

  ReplyDelete
 41. ആലിക്കോയ സാറേ നിങ്ങളുടെ ഉത്തരം വളരെ വളരെ നിലവാരം കുറഞ്ഞതായിപ്പോയി. നിങ്ങള്‍ മറ്റൊരു കമന്റിലെ മറുപടിയില്‍ വേറൊരു വ്യക്തിയോട് പറഞ്ഞതുപോലെ "ഞഞ്ഞാമിഞ്ഞ"മറുപടി. മുസ്ലിങ്ങളുടെ പക്കല്‍ വേദവും, വേറെ പലതും ഉണ്ട് എന്നും സാറ് ഗീര്‍വാണം മുഴക്കുന്നു. പക്ഷെ മുഹമ്മദിന്റെ വംശപാരമ്പര്യത്തെക്കുറിച്ച് ചോദിച്ചാല്‍ ഉത്തരം "ലഭ്യമല്ല". ഇതിലും ലജ്ജാകരമാണ് അതിനു ശേഷമെഴുതിയ സാറിന്റെ ഈ വാക്കുകള്‍ "ഇശ്‌മയേല്യര്‍ എന്നത് അറബികള്‍ എന്നതിന്റെ പര്യായമായി പല ക്രൈസ്തവ പണ്ഡിതന്‍മാരും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്" ഇങ്ങനെ വല്ലവരുമൊക്കെ പറയുന്ന "പര്യായങ്ങള്‍" ആണ് സ്വന്തം മതത്തിലെ ഏറ്റവും ഉന്നതനായ പ്രവാചകന്‍ എന്നു നിങ്ങള്‍ വിശ്വസിക്കുന്ന മനുഷ്യന്റെ പാരമ്പര്യമായി ചൂണ്ടികാണിക്കേണ്ടി വരുന്നത് എന്നതില്‍ നിങ്ങള്‍ക്ക് യാതൊരു മാനക്കേടുമില്ലേ?

  ക്രിസ്തുവിന്റെ പരമ്പര ഏതാണ് എന്നു എന്നോട് ചോദിച്ചിട്ട് എന്ത് കാര്യം? അത് ഏതെങ്കിലും ക്രിസ്ത്യാനികളോട് ചോദിക്കൂ. സ്വന്തം കുടുംബത്തിലെ കാരണവര്‍ ആരാണ് എന്നു നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ അതിന്റെ ഉത്തരം കൃത്യമായി പറയുവാന്‍ അറിയില്ല എങ്കില്‍ ചോദ്യം ചോദിച്ചവനോട് അപ്പുറത്തെ വീട്ടിലെ കാരണവര്‍ ആരാണ് എന്നു അറിയാമോ എന്നു തിരിച്ചു ചോദിക്കുന്നതുകൊണ്ട് എന്ത് കാര്യം?

  ഖുര്‍ ആനില്‍ നല്‍കുന്ന വിവരണമനുസരിച്ച് ക്രിസ്തു ജനിച്ചത് ദാവീദിന്റെ പരമ്പരയില്‍ ആണോ അതല്ല വേറെ ആരുടെയെങ്കിലും പരമ്പരയില്‍ ആണോ എന്നല്ലോ ഞാന്‍ ചോദിച്ചത്. "മുഹമ്മദ്‌ നബി" എന്ന വ്യക്തിയുടെ പരമ്പരയെക്കുറിച്ചല്ലേ? ഞാന്‍ ചോദിക്കാത്ത കാര്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുവാന്‍ സാറ് ആവേശം കാണിക്കാതെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഉണ്ടെങ്കില്‍ തരൂ.

  ReplyDelete
 42. സാജന്‍: "== എന്തെ ഉത്പത്തി 17:14 നു മുമ്പത്തെ വചനങ്ങളൊന്നും വായിച്ചില്ല. വായിച്ച് നോക്ക്. അബ്രാഹതിനോട് അദ്ദേഹത്തിന്റെ തലമുറയെ കുറിച്ചാണ് ഇത് പറയുന്നത്. താങ്കളുടെ തലമുറ അബ്രാഹത്തിന്റെതാണോ?"

  = സാജന്‍: "== എന്തെ ഉത്പത്തി 17:14 നു മുമ്പത്തെ വചനങ്ങളൊന്നും വായിച്ചില്ല. വായിച്ച് നോക്ക്. അബ്രാഹതിനോട് അദ്ദേഹത്തിന്റെ തലമുറയെ കുറിച്ചാണ് ഇത് പറയുന്നത്. താങ്കളുടെ തലമുറ അബ്രാഹത്തിന്റെതാണോ?"

  = ഒരു കാര്യം പറയാന്‍ ഉല്‍പ്പത്തി മുഴുവന്‍ പകര്‍ത്തി എഴുതാന്‍ കഴിയുമോ? ആവശ്യമുള്ളത് മാത്രം ഉദ്ധരിച്ചിരിക്കുന്നു.
  * അബ്രഹാം പ്രവാചകനായിരുന്നു; അദ്ദേഹത്തിലൂടെ ഒരു വലിയ ആത്മീയ പാരമ്പര്യം രണ്ട് കൈവഴികളിലൂടെ ദൈവം സ്ഥാപിച്ചു; മുസ്‌ലിംകള്‍ രണ്ടിനെയും അംഗീകരിക്കുന്നുണ്ട്.
  * ജനിതകമായി ഞാന്‍ അബ്രഹാമിന്റെ പരമ്പരയിലല്ല; എന്നാല്‍ ആത്മീയമായി ആണ്‌.
  * സാജന്‍ ജനിതകമായി അബ്രഹാമിന്റെ പാരമ്പര്യത്തില്‍ ആണോ?
  * അബ്രഹാമിന്റെ ആത്മീയ പാരമ്പര്യം അംഗീകരിക്കുന്നുണ്ടോ?

  ReplyDelete
 43. (മറ്റൊരു പോസ്റ്റില്‍ ഇട്ട ഈ കമന്റ് ഈപോസ്റ്റിലായിരുന്നു വേണ്ടിയിരുന്നത്.)

  YUKTHI said...
  To KK Alikoya

  വെറുതെ വീരവാദം മുഴക്കുന്ന കാര്യങ്ങള്‍ക്ക് വിശദീകരണങ്ങള്‍ എഴുതുവാന്‍ അറിയില്ല എങ്കില്‍ ഈ പണി ചെയ്യുവാന്‍ നില്‍ക്കരുത്, അറിയാവുന്ന മറ്റെന്തെങ്കിലും പണി ചെയ്യുക. നിങ്ങളെ വ്യക്തിപരമായോ നിങ്ങളുടെ മതവിശ്വാസത്തെ പൊതുവായോ അവഹേളിക്കുന്ന യാതൊരു കാര്യങ്ങളും എന്റെ ഒരു കമന്റുകളിലും ഞാന്‍ എഴുതിയിട്ടില്ല എന്നു എനിയ്ക്ക് ഉറപ്പുണ്ട്. ഏതെങ്കിലും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുവാന്‍ സാധിക്കാതെ വരുമ്പോള്‍ ആ ചോദ്യം ചോദിച്ചവരോട് നിങ്ങളുടെ ജാതകം എവിടെ, ഗ്രഹനില എവിടെ, മതമേതാണ്, ജാതി ഏതാണ് എന്നൊക്കെ വ്യക്തമാക്കിയിട്ടു മതി ചോദ്യം ചോദിക്കല്‍ എന്നു പറയുന്നത് കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. ഏതു ജാതിയില്‍ പെട്ടവനായാലും നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ മാന്യമായവയും നിങ്ങളുടെ വിശ്വാസങ്ങളെ സംബന്ധിച്ചുള്ളവയും ആകുമ്പോള്‍ നിങ്ങള്‍ക്ക് മറുപടി പറയുവാന്‍ സാധിക്കണം. അതിനു കഴിയാതെ വരുമ്പോള്‍ വ്യക്തിപരമായി അവഹേളിക്കുവാന്‍ മുതിരരുത്. വ്യക്തിപരമായ അവഹേളനങ്ങള്‍ക്ക് അതെ നിലവാരത്തിലുള്ള മറുപടി തന്നെയാവും ലഭിക്കുക എന്നു കൂടി ഓര്‍മ്മിക്കുക. പ്രൊഫൈലില്‍ തൊഴില്‍ മേഖല വിദ്യാഭ്യാസം എന്നു കണ്ടു. നിങ്ങള്‍ ഒരു അദ്ധ്യാപകന്‍ ആണു എങ്കില്‍ വാക്കുകളില്‍ സംയമനം പാലിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കുക.
  ----------

  >>> താങ്കളെ പോലുള്ള ആണും പെണ്ണും കെട്ടവര്‍ക്ക് ഇതൊക്കെ ചേരുമായിരിക്കാം <<<

  സാറിന്റെ ഈ വാക്കുകള്‍ക്കു ഏറ്റവും സഭ്യമായ ഭാഷയില്‍ എനിയ്ക്ക് നല്‍കാവുന്ന മറുപടി ആയിരുന്നു എന്റെ മുന്‍കമന്റില്‍ ഞാന്‍ എഴുതിയിരുന്നത്. അത്തരം ഒരു മറുപടി സാറിനു നല്‍കേണ്ടുന്ന ആവശ്യം ഇല്ല എന്നു ഇപ്പോള്‍ തോന്നിയതുകൊണ്ട് അത് ഞാന്‍ ഇവിടെ നിന്നും ഖേദപൂര്‍വ്വം ഒഴിവാക്കുന്നു.
  November 11, 2010 11:24 PM

  ReplyDelete
 44. (മറ്റൊരു പോസ്റ്റില്‍ ഇട്ട ഈ കമന്റ് ഈപോസ്റ്റിലായിരുന്നു വേണ്ടിയിരുന്നത്.)

  KK Alikoya said...
  To Yukthi:
  = താങ്കളോട് ഇത്തിരി കടുത്ത ഭഷയില്‍ പ്രതികരിച്ചതില്‍ എനിക്ക് ഖേദമുണ്ട്. അതിന്‌ എന്നെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഒരു പ്രത്യേക ശൈലിയായിരുന്നു. ക്രിസ്തു മതത്തെ നിങ്ങള്‍ നന്നായി ന്യായീകരിക്കുന്നു; അവര്‍ക്ക് വേണ്ടി തെളിവുദ്ധരിക്കുന്നു; അവര്‍ക്കെതിരില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു; ക്രിസ്തു മത പക്ഷത്ത് നിന്ന് എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു; ഒരു ക്രിസ്ത്യാനിയെപ്പോലെ തന്നെ എല്ലാം ചെയ്യുന്നു. എന്നാല്‍ ക്രിസ്തു മതവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഞാന്‍ ചോദിക്കുമ്പോള്‍ അത് ക്രിസ്ത്യാനികളോട് ചോദിക്കണം എന്ന്‍ പറഞ്ഞ് താങ്കള്‍ ഒഴിഞ്ഞ്മാറുന്നു.

  അവിടെയാണ്‌ ഞാന്‍ ആവശ്യപ്പെട്ടത്: താങ്കള്‍ക്കൊരു സ്റ്റാന്റ് ഉണ്ടായിരിക്കണമെന്ന്.
  താങ്കള്‍ ക്രിസ്ത്യാനിയാണെങ്കില്‍ ഇസ്‌ലാമും ക്രിസ്തുമതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാം. അങ്ങനെ അല്ലെങ്കില്‍ അക്കാര്യം നോക്കാന്‍ ഇവിടെ സന്തോഷും സാജനും മറ്റും ഉണ്ട്; അവര്‍ ക്രിസ്ത്യാനികളല്ലെന്ന് അവര്‍ വാദിച്ചത് ഞാന്‍ കണ്ടിട്ടില്ല.
  ഇനി തങ്കള്‍ ഒരു യുക്തിവാദിയണെങ്കില്‍ ഇസ്‌ലാമും യുക്തിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമുക്ക് സംസാരിക്കാം.
  ഇനി ഇതൊന്നുമല്ലാത്ത വല്ലതുമാണെങ്കില്‍ അത് വ്യക്തമാക്കുക. ഊരും പേരും അഡ്രസ്സും ഒന്നും വേണ്ടാ; താങ്കളുടെ നിലപാട് എന്താണെന്ന് തുറന്ന് പറയുകയും വേണ്ടാ; പക്ഷെ താങ്കളുടെ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാകണം; അങ്ങനെ വ്യക്തമാകുന്നതില്‍ നിന്ന് പിന്നെ ഓടിയൊളിക്കാന്‍ ശ്രമിക്കരുത്.
  November 12, 2010 8:27 AM

  ReplyDelete
 45. (മറ്റൊരു പോസ്റ്റില്‍ ഇട്ട ഈ കമന്റ് ഈപോസ്റ്റിലായിരുന്നു വേണ്ടിയിരുന്നത്.)

  YUKTHI said...
  ആലിക്കോയാ സാറേ,

  ഞാന്‍ ഇവിടെ ക്രിസ്ത്യാനികളുടെ വക്കാലത്ത് ഏല്‍ക്കാന്‍ വന്നതല്ല. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ അബ്രഹാമിന്റെയും ഇസ്മായെലിന്റെയും ഇസഹാക്കിന്റെയും കഥ ഞാനും വായിച്ചിട്ടുണ്ട്. പക്ഷെ, സാറ് എഴുതിയ പോലെ ഉള്ള വ്യാഖ്യാനങ്ങള്‍ എനിക്ക് അവിടെ കണ്ടെത്തുവാന്‍ സാധിച്ചില്ല. ആ കഥ വായിച്ചപ്പോള്‍ എനിയ്ക്ക് എന്താണോ മനസ്സിലായത്‌ അതാണ്‌ ഞാന്‍ സാറിനോട് ആ പോസ്റ്റിലെ കമന്റുകളില്‍ വ്യക്തമാക്കിയത്. അത് സാറ് മനസ്സിലാക്കിയതിനു എതിരായത് എന്റെ തെറ്റ് അല്ല.

  ഇസ്മായെലിന്റെ സന്തതി പരമ്പരയില്‍ ആണ് മുഹമ്മദ്‌ നബി ജനിച്ചത്‌ എന്നത് എനിയ്ക്ക് ഒരു പുതിയ അറിവാണ്; സാറാണ് അങ്ങനെ അവിടെ എഴുതിയതും. അതുകൊണ്ടാണ് സാറിനോട് അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഞാന്‍ ചോദിച്ചത്. പക്ഷെ, അതിനു സാറ് നല്‍കിയ ഉത്തരം സാറിന്റെ പക്കല്‍ തെളിവുകള്‍ ഒന്നുമില്ല, പക്ഷെ പല ക്രിസ്ത്യന്‍ പണ്ഡിതരും അറബികളെ ഇസ്മയേലര്‍ എന്ന് പറയാറുണ്ട്‌ എന്ന് സാറിനു അറിയാം എന്നുമാണ്. അറബികളെക്കുറിച്ച് ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ പറഞ്ഞ ഈ കാര്യം മുഹമ്മദ്‌ നബിയുടെ കാര്യത്തില്‍ ശരിയാണ് എന്ന് സാറ് വിശ്വസിക്കുന്നു എങ്കില്‍ മുഹമ്മദ്‌ നബിയെക്കുറിച്ച് ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ പറയുന്ന മറ്റു പല കാര്യങ്ങളും ശരിയാണ് എന്നും സാറിനു വിശ്വസ്സിക്കേണ്ടി വരും. അതുകൊണ്ടാണ് സാറിന്റെ മറുപടി ശരിയായിരുന്നോ എന്ന് ഞാന്‍ ചോദ്യം ചെയ്തത്. മുഹമ്മദ്‌ നബിയുടെ പൂര്‍വ്വികരുടെ വിഷയത്തില്‍ സാറിനു വ്യക്തമായി യാതൊരു തെളിവുകളും ഇല്ലാത്ത ഒരു കാര്യം ആധികാരികമായി അവതരിപ്പിച്ചതാണ് സാറിനു പറ്റിയ തെറ്റ്.

  മറ്റൊരു മതവിശ്വാസിയുടെ വേദപുസ്തകത്തെ ആധാരമാക്കി രചനകള്‍ നടത്തുവാന്‍ മാത്രം അറിവുള്ള സാറിനു സ്വന്തം മതവിശ്വാസത്തിന്റെ ഏറ്റവും ഉന്നതനായ പ്രവാചകന്റെ വംശപരമ്പരയെക്കുറിച്ച് ആധികാരികമായ യാതൊരു അറിവും ഇല്ല, അല്ലെങ്കില്‍ അറിയുവാന്‍ സാറ് ശ്രമിച്ചിട്ടില്ല എന്നത് പരിഹാസ്യമായി ആണ് എനിയ്ക്ക് തോന്നിയത്. അത് തന്നെയാണ് ഞാന്‍ ഈ കമന്റില്‍ എഴുതിയത്.

  എന്താണ് എന്റെ മതവിശ്വാസം എന്നതോ ഞാന്‍ ഒരു നിരീശ്വരവാദി ആണോ എന്നതോ ഇവിടെ പ്രസക്തമാണ് എന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഞാന്‍ സാറിനോട് തര്‍ക്കിക്കുവാന്‍ വന്നതല്ല, സാറിന്റെ ഒരു അവകാശവാദത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയതാണ്. എന്റെ ചോദ്യത്തിനു തൃപ്തികരമായ ഒരു ഉത്തരം സാറില്‍നിന്നും ലഭിക്കാത്തത് കൊണ്ടും, എന്റെ ചോദ്യവുമായി ബന്ധമില്ലാത്ത വിഷയത്തെക്കുറിച്ച് തിരിച്ചു എന്നോട് ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടുമാണ് സാറിന്റെ ചോദ്യങ്ങള്‍ ഞാനുമായി ബന്ധമുള്ളവ അല്ല എന്ന് പറയുവാന്‍ കാരണം.

  ഇപ്പോള്‍ സാറിനു കൂടുതല്‍ വ്യക്തമായി എന്ന് കരുതുന്നു.
  November 12, 2010 9:15 AM

  ReplyDelete
 46. (മറ്റൊരു പോസ്റ്റില്‍ ഇട്ട ഈ കമന്റ് ഈപോസ്റ്റിലായിരുന്നു വേണ്ടിയിരുന്നത്.)

  KK Alikoya said...
  താങ്കള്‍ ഒരു ക്രിസ്ത്യാനിയാണെന്ന ധാരണയിലാണ്‌ ക്രൈസ്തവ പണ്ഡിതന്‍മാര്‍ അംഗീകരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞത്. അത് വെറുതെ ധരിച്ചതല്ല. ക്രൈസ്തവര്‍ പറയുന്ന കാര്യം അവര്‍ പറയുന്നത് പോലെ താങ്കള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങനെ കരുതിയതാണ്‌. അത് തെറ്റാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നുമില്ല.
  മുഹമ്മദ് നബിയുടെ വംശ പരമ്പരയെ സംബന്ധിച്ച് ക്രൈസ്തവര്‍ പറഞ്ഞ അറിവല്ല എനിക്കുള്ളത്; ഞന്‍ അത് ഇസ്‌ലാമില്‍ നിന്നാണ്‌ പഠിച്ചിട്ടുള്ളത്. എന്നാല്‍ കേദാര്‍ മുതല്‍ മുഹമ്മദ് നബി വരെയുള്ള പരമ്പര ലഭ്യമല്ല. മുഹമ്മദ് മുതല്‍ പിന്നോട്ട് 20 പരമ്പര ലഭ്യമാണ്‌. അതോടൊപ്പം മുഹമ്മദ് ജനിച്ചത് ഇശ്‌മയേലിന്റെ പരമ്പരയിലാണെന്നത് തര്‍ക്കമറ്റ കാര്യമാണ്‌. ഇതെല്ലാം പറയുമ്പോള്‍ മറ്റുള്ളവരുടെ പരമ്പരയുടെ കാര്യവും ചര്‍ച്ച ചെയ്യേണ്ടി വരും. കാരണം ഇസ്‌ലാമിനും അതിന്റെ പ്രവാചകന്നും മാത്രം ഒരു കടുത്ത ഐഡെന്റിറ്റി ചെക്കപ് ആവശ്യമാകാവതല്ലല്ലൊ. മറ്റുള്ളവരുടെ കര്യത്തില്‍ എത്രയാണോ വേണ്ടത് അത്രയൊക്കെ മുഹമ്മദിന്റെ കാര്യത്തിലും മതിയെന്ന് സമ്മതിക്കാന്‍ വിമര്‍ശകര്‍ നിര്‍ബന്ധിതരാണ്‌.

  ക്രിസ്തു മതത്തിന്‌ വേണ്ടി വാദിക്കാന്‍ നിന്നാല്‍ അതിന്നെതിരെയുള്ള വിമര്‍ശനം കേള്‍ക്കാനും അതിന്ന് മറുപടി പറയാനും താങ്കള്‍ ബാധ്യസ്തനാകും; അതിന്ന് പറ്റില്ലെങ്കില്‍ അവര്‍ക്ക് വേണ്ടിയുള്ള വാദവും വേണ്ടാ.
  November 12, 2010 11:45 AM

  ReplyDelete
 47. താങ്കള്‍ ചോദിച്ച ഏഴ് ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം പറഞ്ഞിരുന്നു. തോളില്‍ വച്ചു എന്നത് ആറു പ്രമുഖ പരിഭാഷകളില്‍ ഇല്ല എന്നതും ചൂണ്ടികാണിച്ചു.
  എന്നിട്ടും താങ്കള്‍ താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന് പറഞ്ഞാല്‍ എനിക്കൊന്നും ചെയ്യാനില്ല.

  ഇനി താങ്കളുടെ വാദം മുഖവിലയ്ക്കെടുക്കുക. ഇസ്മയെലിനെ സാറാ പുറത്താക്കാമ്പോള്‍ പതിനാറു വയസ്സുകാരനല്ല ഒരു നാല് വയസുകരനാന്നെന്നു കരുതുക. താങ്കളുടെ നിഗമനത്തില്‍ നാല് വയസുകാരനെ തോള്ളത് വെയ്ക്കാം. അങ്ങിനെയെങ്കില്‍ ഇസ്മയെലിനെയാണ് ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത്‌ എന്ന വാദം ഒട്ടും ശരിയാവില്ല. കാരണം നാല് വയസുകാരനെ കൊണ്ട് വിറക്‌ ചുമപ്പിക്കാന്‍ അബ്രാഹത്തിന് പറ്റില്ലല്ലോ?(ഉല്‍പത്തി 22). (താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അവിടെയും ബൈബിള്‍ തിരുതിയിട്ടുണ്ടാകും). ഇനി പന്ത്രണ്ടു വയസുകാരനാണെന്ന് വിചാരിക്കൂ. അപ്പോള്‍ ഹാഗാരിനു ഇസ്മയെലിനെ തോളില്‍ എടുത്തു വയ്ക്കാന്‍ പറ്റുമോ?
  എത്ര നിലവാരമുള്ള പരിഭാഷ താങ്കള്‍ നോക്കിയാലും താങ്കള്‍ കാര്യങ്ങള്‍ ഗ്രഹിക്കില്ല. പത്തു കന്യകമാരുടെ ഉപമ അതിനു തെളിവാണ്.

  ഒരു കാര്യം കൂടി ചോദിക്കട്ടെ. ദൈവം ഇസഹാക്കിനെ പ്രത്യേകം പേരെടുത്തു വിളിച്ചു എന്ന് ബൈബിളും ഖുറാനും സമ്മതിക്കുന്നു. (ഭാഗ്യം അല്ലെങ്കില്‍ അതും തിരുത്തി എന്ന് പറഞ്ഞേനെ). ഇസ്മയേല്‍ ജനിച്ചത്‌ യുവതിയായ സ്ത്രീയില്‍ നിന്നാണ്. ഇസഹാക്ക്‌ ജനിച്ചത്‌ വൃദ്ധയായ സ്ത്രീയില്‍ നിന്നും. അങ്ങിനെ സംഭവിക്കും എന്ന് ദൈവം മുന്‍കൂട്ടി അറിയിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇസഹാക്കിനെ ദൈവം പ്രത്യേകം വിളിച്ചത്? എന്തുകൊണ്ടാണ് അങ്ങിനത്തെ പ്രത്യേകതകളൊന്നും ഇസ്മയെലിനു ഇല്ലാഞ്ഞത്? ഖുര്‍ആന്‍ അങ്ങിനെ പറയുന്നെങ്കില്‍ ഹാജരാക്കുമല്ലോ?(അതിലും ബൈബിളില്‍ തിരുത്തലിനുള്ള സാധ്യത ഉണ്ടോ എന്നറിയാനാണ്.)

  ReplyDelete
 48. സാജന്‍: "താങ്കള്‍ ചോദിച്ച ഏഴ് ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം പറഞ്ഞിരുന്നു. തോളില്‍ വച്ചു എന്നത് ആറു പ്രമുഖ പരിഭാഷകളില്‍ ഇല്ല എന്നതും ചൂണ്ടികാണിച്ചു.
  എന്നിട്ടും താങ്കള്‍ താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന് പറഞ്ഞാല്‍ എനിക്കൊന്നും ചെയ്യാനില്ല."

  = താങ്കള്‍ പറഞ്ഞു എന്ന് പറയുന്ന മറുപടി ഇതാ ഇവിടെയുണ്ട്. ഇവ എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണോ? അതല്ല താങ്കള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വേണ്ടി എന്തോ ചിലത് കുത്തിക്കുറിച്ചതാണോ? ശാന്തമായി ഇരുന്നാലോചിക്കുക.

  ReplyDelete
 49. ആ ഏഴു കമന്റുകളില്‍ ഞാന്‍ പറഞ്ഞ മറുപടിക്ക് താങ്കളുടെ ഒരു മറുപടിയും(ഒന്നാമത്തെതിനോഴിച് ) ഞാന്‍ കണ്ടില്ല. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടി കാണിക്കണം.

  എന്തിനു, തൊട്ടുമുകളില്‍ ഞാന്‍ ചൂണ്ടി കാട്ടിയവയ്ക്ക് വരെ മറുപടിയില്ലേ? ഞാന്‍ കാത്തിരിക്കാം. ഒരു തിടുക്കവും ഇല്ല.

  ReplyDelete
 50. ഈ വേദ ഭാഗം വായിച്ചിട്ട്, ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന കുട്ടി ഒരു 16 കാരനാണോ അതല്ല ഒരു കൊച്ചു കുഞ്ഞാണോ എന്ന് ആലോചിച്ചു നോക്കുക.

  "അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിനെ ഏല്‍പ്പിച്ചു; കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു. അവര്‍ അവിടം ​വിട്ട് ബേര്‍ശേബാ മരുഭൂമിയില്‍ അലഞ്ഞു നടന്നു. തുരുത്തിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്നും കുറച്ചകലെ, അതായത് ഏകദേശം ഒരു വില്‍പ്പാട് ദൂരെ പുറം തിരിഞ്ഞിരുന്ന് 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ടാ' എന്ന് പറഞ്ഞു. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ നിലവിളി കേട്ടു. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു: 'ഹാഗാറേ നീ എന്തിന്‍ വിഷമിക്കുന്നുന്നു? ഭയപ്പെടേണ്ടാ. കുട്ടി ഇരിക്കുന്ന ഇടത്തില്‍ നിന്ന് ദൈവം അവന്റെ നിലവിളി കേട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക. ഞാന്‍ അവനെ ഒരു വലിയ ജനതയാക്കും. അനന്തരം ദൈവം അവളുടെ കണ്ണ് തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന്‍ കൊടുത്തു. ദൈവം ബാലനോട് കൂടെ ഉണ്ടായിരുന്നു. അയാള്‍ വളര്‍ന്നു വന്നു; അയാള്‍ മരുഭൂമിയില്‍ പാര്‍ത്തു. അമ്മ അയാള്‍ക്ക് ഈജിപ്ത് ദേശത്ത് നിന്ന് ഒരു ഭാര്യയെ തെരഞ്ഞെടുത്തു. (ഉല്‍പ്പത്തി 21:14-20)

  ReplyDelete
 51. ഈ ഉദ്ധരണിയിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍:

  1. കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു.
  ? 16 വയസ്സ് പ്രായമുള്ള മകനെ അവന്റെ അമ്മയുടെ തോളില്‍ വച്ചുകൊടുത്തെന്നോ?

  2. അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
  ? 16 വയസ്സ് പ്രായമുള്ള കുട്ടിയെ …..

  3. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു.
  ? 16 വയസ്സ് പ്രായമുള്ള കുട്ടി…

  4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.

  5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
  ?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്‌
  .
  6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയെ…

  7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയ്ക്ക്……

  ഹാഗാറിനെ അബ്രഹാം അയച്ചപ്പോള്‍ ഇശ്‌മയേലിന്റെ പ്രായം 16-ഓ അതിന്നടുത്തോ ആയിരുന്നുവെങ്കില്‍ അയച്ചതിന്റെയും പോയതിന്റെയും അനന്തര സംഭവങ്ങളുടെയും സ്വഭാവവും രീതിയും ഇങ്ങനെയൊന്നും ആകുമായിരുന്നില്ല. അബ്രഹാമിനോടും ഹാഗാറിനോടും അവന്‍ സംസാരിക്കുമായിരുന്നു. ഹാഗാര്‍ അവനെ ഒരിടത്ത് ഉപേക്ഷിച്ച് മാറിയിരുന്ന് വിലപിക്കുന്നതിന്ന് പകരം അവര്‍ അവനോട് കാര്യങ്ങള്‍ കൂടിയാലോചിക്കുമായിരുന്നു. ദൈവത്തോട് അവന്‍ കരയുക മാത്രമല്ല; പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുമായിരുന്നു. ദൈവം അവന്ന് തന്നെ ഉത്തരം നല്‍കുമായിരുന്നു. മിക്കവാറും അവന്‍ വെള്ളമെടുത്ത് അമ്മയ്ക്ക് കുടിയ്ക്കാന്‍ കൊടുക്കുമായിരുന്നു. ഒരു സംഭവത്തെക്കുറിച്ച് ബൈബിളിലെ ഒരേ അദ്ധ്യായത്തില്‍ കാണപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ ആ കൃതിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേല്‍പ്പിക്കാന്‍ പോന്നവയാണ്‌.

  ReplyDelete
 52. http://www.pocbible.com/

  ഉത്പത്തി 21 ഉണ്ട്. വായിക്കുക. റോമ്മന്‍ കത്തോലിക്കര്‍ ഉപയോഗിക്കുന്ന പരിഭാഷയാണത്. അതില്‍ തെറ്റുണ്ടെങ്കില്‍ താങ്കള്‍ മൂലകൃതി നോക്കി മനസിലാക്കൂ. എവിടെ നിന്നോ താങ്കള്‍ പകര്‍ത്തിയ പരിഭാഷ എനിക്ക് ഒട്ടും സ്വീകാര്യമല്ല.

  പുതിയതായി ഒന്നും പറയാനില്ലാത്തത് കൊണ്ടാണോ പഴയത് വീണ്ടും എടുത്തു പോസ്റ്റുന്നത്?

  ReplyDelete
 53. സാജന്‍: "ഇനി താങ്കളുടെ വാദം മുഖവിലയ്ക്കെടുക്കുക. ഇസ്മയെലിനെ സാറാ പുറത്താക്കാമ്പോള്‍ പതിനാറു വയസ്സുകാരനല്ല ഒരു നാല് വയസുകരനാന്നെന്നു കരുതുക. താങ്കളുടെ നിഗമനത്തില്‍ നാല് വയസുകാരനെ തോള്ളത് വെയ്ക്കാം. അങ്ങിനെയെങ്കില്‍ ഇസ്മയെലിനെയാണ് ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത്‌ എന്ന വാദം ഒട്ടും ശരിയാവില്ല. കാരണം നാല് വയസുകാരനെ കൊണ്ട് വിറക്‌ ചുമപ്പിക്കാന്‍ അബ്രാഹത്തിന് പറ്റില്ലല്ലോ?(ഉല്‍പത്തി 22)."

  = ഹാഗാര്‍ കൊണ്ട് പോയത് ബലിയര്‍പ്പിക്കാനായിരുന്നോ ?

  ReplyDelete
 54. പല പരിഭാഷകള്‍ കാണണം എന്നുണ്ടെങ്കില്‍
  http://net.bible.org/bible.php
  നോക്കുക. അതില്‍ എത്രയെണതില്‍ പതിനാറുകാരനെ തോളില്‍ എടുത്തു വച്ചു കൊടുത്തു എന്ന് മനസിലാക്കുക.

  ReplyDelete
 55. സാജന്‍: "ഇനി പന്ത്രണ്ടു വയസുകാരനാണെന്ന് വിചാരിക്കൂ. അപ്പോള്‍ ഹാഗാരിനു ഇസ്മയെലിനെ തോളില്‍ എടുത്തു വയ്ക്കാന്‍ പറ്റുമോ?"

  = ഇത് തന്നെയല്ലേ ഞാന്‍ അങ്ങോട്ട് ചോദിച്ചു കൊണ്ടിരിക്കുന്നത്?

  ReplyDelete
 56. Sajan: "ഒരു കാര്യം കൂടി ചോദിക്കട്ടെ. ദൈവം ഇസഹാക്കിനെ പ്രത്യേകം പേരെടുത്തു വിളിച്ചു എന്ന് ബൈബിളും ഖുറാനും സമ്മതിക്കുന്നു. (ഭാഗ്യം അല്ലെങ്കില്‍ അതും തിരുത്തി എന്ന് പറഞ്ഞേനെ)"

  = ഇസ്‌ഹാഖിനെയാണ്‌ ബലിയറുത്തതെന്ന് ബൈബിളില്‍ ഉണ്ട്; അതിന്റെ കോലമാണ്‌ ഈ കണ്ടുകൊണ്ടിരിക്കുന്നത്. ഇസ്‌ഹാഖിനെയാണ്‌ ബലിയറുത്തതെന്ന് ഖുര്‍ആനില്‍ എവിടെയാണുള്ളത്?

  ReplyDelete
 57. ഹാഗാര്‍ കൊണ്ട് പോയത് ബലിയര്‍പ്പിക്കാനായിരുന്നോ ?

  അങ്ങിനെ ഞാന്‍ പറഞ്ഞോ? താങ്കളുടെ നിഗമനത്തില്‍ ഈ യാത്രയ്ക്ക് മുമ്പായിരിക്കണമല്ലോ ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയിരിക്കുക?
  (താങ്കള്‍ എന്നോടുപദേശിച്ച അതെ ശാന്ത മനസ്സില്‍ പോയിരുന്നു ഒരു ചെറിയ ബൈബിള്‍ ഭാഗം വായിക്കൂ.)

  സാജന്‍: "ഇനി പന്ത്രണ്ടു വയസുകാരനാണെന്ന് വിചാരിക്കൂ. അപ്പോള്‍ ഹാഗാരിനു ഇസ്മയെലിനെ തോളില്‍ എടുത്തു വയ്ക്കാന്‍ പറ്റുമോ?"

  = ഇത് തന്നെയല്ലേ ഞാന്‍ അങ്ങോട്ട് ചോദിച്ചു കൊണ്ടിരിക്കുന്നത്?


  "ഇനി താങ്കളുടെ വാദം മുഖവിലയ്ക്കെടുക്കുക. " എന്ന് എഴുതിയത് താങ്കള്‍ കണ്ടുവോ? എന്താണ് അതില്‍ നിന്ന് മനസ്സിലായത്‌?

  ഇസ്‌ഹാഖിനെയാണ്‌ ബലിയറുത്തതെന്ന് ബൈബിളില്‍ ഉണ്ട്; അതിന്റെ കോലമാണ്‌ ഈ കണ്ടുകൊണ്ടിരിക്കുന്നത്. ഇസ്‌ഹാഖിനെയാണ്‌ ബലിയറുത്തതെന്ന് ഖുര്‍ആനില്‍ എവിടെയാണുള്ളത്?

  ഇസ്‌ഹാഖിനെയാണ്‌ ബലിയറുത്തതെന്ന് ഖുര്‍ആനില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞുവോ? പറഞ്ഞത് ഇസഹാക്കിന്റെ ജനനത്തെ പറ്റി ദൈവം മുന്നേ അറിയിക്കുന്നു എന്നെ പറഞ്ഞുള്ളൂ. (അതിനെ പേരെടുത്തു വിളിക്കുക എന്ന് പറയും). ഈ ആശയം ബൈബിളിലും ഉണ്ട് ഖുറാനിലും ഉണ്ട് എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

  ReplyDelete
 58. സാജന്‍: "ഇസ്മയേല്‍ ജനിച്ചത്‌ യുവതിയായ സ്ത്രീയില്‍ നിന്നാണ്. ഇസഹാക്ക്‌ ജനിച്ചത്‌ വൃദ്ധയായ സ്ത്രീയില്‍ നിന്നും. അങ്ങിനെ സംഭവിക്കും എന്ന് ദൈവം മുന്‍കൂട്ടി അറിയിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇസഹാക്കിനെ ദൈവം പ്രത്യേകം വിളിച്ചത്? എന്തുകൊണ്ടാണ് അങ്ങിനത്തെ പ്രത്യേകതകളൊന്നും ഇസ്മയെലിനു ഇല്ലാഞ്ഞത്? ഖുര്‍ആന്‍ അങ്ങിനെ പറയുന്നെങ്കില്‍ ഹാജരാക്കുമല്ലോ?(അതിലും ബൈബിളില്‍ തിരുത്തലിനുള്ള സാധ്യത ഉണ്ടോ എന്നറിയാനാണ്.)"

  = ഇത് കേട്ടാല്‍ തോന്നുക കിഴവിയില്‍ നിന്ന് ജനിച്ചവരെ മാത്രമേ ദൈവം വിളിക്കൂ എന്നാണ്‌. അങ്ങനെ ബൈബിളില്‍ ഉണ്ടോ?
  യുവതിയില്‍ നിന്ന് ജനിച്ചവര്‍ക്ക് എന്തോ അയോഗ്യതയുണ്ടെന്നും തോന്നും. അങ്ങനെയും ബൈബിളില്‍ ഉണ്ടോ?
  ഇശ്‌മയേലിന്റെ സവിശേഷതയ്ക്ക് തെളിവായി ആ പേര്‌ തന്നെ ധാരാളം മതി. ഇശ്‌മയേല്‍ എന്നാല്‍ "ദൈവം കേള്‍ക്കുന്നു" എന്നര്‍ത്ഥം. അബ്രഹാമിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു എന്നും അവകാശിയായി ഒരു പുത്രനെ നല്‍കിയെന്നും തന്നെ. ഇസ്‌ഹാഖും അബ്രഹാമിന്റെ അവകാശി തന്നെയാണ്‌. അതില്‍ ഞങ്ങള്‍ക്ക് പക്ഷഭേദമില്ല.

  ReplyDelete
 59. Sajan: "sajan jcb said...
  ആ ഏഴു കമന്റുകളില്‍ ഞാന്‍ പറഞ്ഞ മറുപടിക്ക് താങ്കളുടെ ഒരു മറുപടിയും(ഒന്നാമത്തെതിനോഴിച് ) ഞാന്‍ കണ്ടില്ല. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടി കാണിക്കണം.

  എന്തിനു, തൊട്ടുമുകളില്‍ ഞാന്‍ ചൂണ്ടി കാട്ടിയവയ്ക്ക് വരെ മറുപടിയില്ലേ? ഞാന്‍ കാത്തിരിക്കാം. ഒരു തിടുക്കവും ഇല്ല"

  = ഇവ രണ്ടും ശ്രദ്ധിച്ച് വായിക്കുക; മറുപടി അവിടെത്തന്നെയുണ്ട്.
  1
  2

  ReplyDelete
 60. Sajan: "ഒരു കാര്യം കൂടി ചോദിക്കട്ടെ. ദൈവം ഇസഹാക്കിനെ പ്രത്യേകം പേരെടുത്തു വിളിച്ചു എന്ന് ബൈബിളും ഖുറാനും സമ്മതിക്കുന്നു. (ഭാഗ്യം അല്ലെങ്കില്‍ അതും തിരുത്തി എന്ന് പറഞ്ഞേനെ)"

  = ഇശ്‌മയേലിന്റെ പേര്‌ നിര്‍ദ്ദേശിച്ചത് ആരാണ്‌?

  ReplyDelete
 61. ഇത് കേട്ടാല്‍ തോന്നുക കിഴവിയില്‍ നിന്ന് ജനിച്ചവരെ മാത്രമേ ദൈവം വിളിക്കൂ എന്നാണ്‌. അങ്ങനെ ബൈബിളില്‍ ഉണ്ടോ?
  യുവതിയില്‍ നിന്ന് ജനിച്ചവര്‍ക്ക് എന്തോ അയോഗ്യതയുണ്ടെന്നും തോന്നും. അങ്ങനെയും ബൈബിളില്‍ ഉണ്ടോ?
  ഇശ്‌മയേലിന്റെ സവിശേഷതയ്ക്ക് തെളിവായി ആ പേര്‌ തന്നെ ധാരാളം മതി. ഇശ്‌മയേല്‍ എന്നാല്‍ "ദൈവം കേള്
  ‍ക്കുന്നു" എന്നര്‍ത്ഥം. അബ്രഹാമിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു എന്നും അവകാശിയായി ഒരു പുത്രനെ നല്‍കിയെന്നും തന്നെ. ഇസ്‌ഹാഖും അബ്രഹാമിന്റെ അവകാശി തന്നെയാണ്‌. അതില്‍ ഞങ്ങള്‍ക്ക് പക്ഷഭേദമില്ല.


  പ്രസവിക്കാന്‍ കഴിയാത്ത , പ്രസവ പ്രായം കഴിഞ്ഞ ഒരു സ്ത്രീ, പ്രസവിക്കുന്നതില്‍ താങ്കള്‍ ഒരു പ്രത്യേകതയും തോന്നുവാന്‍ കഴിയില്ല.

  ഇവ രണ്ടും ശ്രദ്ധിച്ച് വായിക്കുക; മറുപടി അവിടെത്തന്നെയുണ്ട്.
  ഈ കാരണങ്ങള്‍ ഒക്കെ തന്നെയല്ലേ താങ്കള്‍ ബ്ലോഗ്‌ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. എനിക്ക് വേണ്ടത് ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിനുള്ള മറുപടിയാണ്. ലൈന്‍ ബൈ ലൈന്‍ ഉത്തരം പറയാന്‍ താങ്കള്‍ മിടുക്കനാണല്ലോ? അതെ ശൈലി ഉപയോഗിക്കൂ.

  ഇശ്‌മയേലിന്റെ പേര്‌ നിര്‍ദ്ദേശിച്ചത് ആരാണ്‌?
  ദൈവം തന്നെ. പക്ഷെ അതെപ്പോഴാണ്. ഹാഗാര്‍ ഗര്‍ഭിണി ആയതിനു ശേഷം.
  ഇസഹാക്കിന്റെ ജനനത്തിനു മുമ്പേ എന്തൊക്കെ വാഗ്ദാങ്ങള്‍ കൊടുത്തിട്ടുണ്ട്‌ എന്നറിയുമോ ?
  വ്യത്യാസം മനസിലാക്കാന്‍ താങ്കള്‍ക്ക് കഴിയുകയില്ല. കാരണം താങ്കള്‍ക്ക് പക്ഷഭേദം ഇല്ലല്ലോ?

  ReplyDelete
 62. Sajan: "പ്രസവിക്കാന്‍ കഴിയാത്ത , പ്രസവ പ്രായം കഴിഞ്ഞ ഒരു സ്ത്രീ, പ്രസവിക്കുന്നതില്‍ താങ്കള്‍ ഒരു പ്രത്യേകതയും തോന്നുവാന്‍ കഴിയില്ല."

  = തീര്‍ച്ചയായും ആ ജനനം അല്‍ഭുതം തന്നെയാണ്‌; ഖുര്‍ആന്‍ പറയുന്നു: "നോക്കുക: നമ്മുടെ ദൂതന്മാര്‍ സുവാര്‍ത്തയുമായി ഇബ്റാഹീമിനെ സമീപിച്ചു. അവര്‍ അഭിവാദനം ചെയ്തു. `സലാം.` `നിങ്ങള്‍ക്കും സലാം` അദ്ദേഹം പ്രത്യഭിവാദനം ചെയ്തു. താമസിയാതെ ഇബ്റാഹീം (അവരെ സല്‍ക്കരിക്കാന്‍) ഒരു പശുക്കിടാവിനെ പാകംചെയ്തു വിളമ്പി. അവരുടെ കരങ്ങള്‍ അതിലേക്കു നീളുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം അവരെ സംശയിച്ചു; പേടിതോന്നുകയും ചെയ്തു. അവര്‍ പറഞ്ഞു: `ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്തിന്റെ ജനത്തിലേക്കു നിയോഗിക്കപ്പെട്ടവരാകുന്നു.` ഇബ്റാഹീമിന്റെ പത്നിയും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇതുകേട്ട് അവര്‍ ചിരിച്ചു. നാം അവര്‍ക്ക് ഇസ്ഹാഖിന്റെയും ഇസ്ഹാഖിനുശേഷം യഅ്ഖൂബിന്റെയും ജനന സുവാര്‍ത്തയറിയിച്ചു. അവര്‍ പറഞ്ഞു: `ഹാ! കഷ്ടം! ഞാനൊരു പടുകിഴവിയായിരിക്കെ എനിക്ക് കുട്ടികളുണ്ടാവുകയോ? എന്റെ ഭര്‍ത്താവും ഇതാ വൃദ്ധനായിക്കഴിഞ്ഞു. ഇതു വലിയൊരത്ഭുതം തന്നെ.` മലക്കുകള്‍ പറഞ്ഞു: `അല്ലാഹുവിന്റെ വിധിയില്‍ അത്ഭുതപ്പെടുന്നുവോ? ഇബ്റാഹീമിന്റെ വീട്ടുകാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കരുണയും അനുഗ്രഹങ്ങളുമുണ്ട്. അവന്‍ സര്‍വസ്തുതിയും അര്‍ഹിക്കുന്നവനും അത്യധികം മഹത്ത്വമുള്ളവനുമല്ലോ.(11:69-73)`"
  പക്ഷെ, ഇശ്‌മയേല്‍ അബ്രഹാമിന്റെ പുത്രനാണെന്ന് പോലും അംഗീകരിച്ചുകൂടെന്ന വാശിയ്ക്ക് ഈ അല്‍ഭുതം ന്യായീകരണമല്ല.

  ReplyDelete
 63. Alikoay: "ഇവ രണ്ടും ശ്രദ്ധിച്ച് വായിക്കുക; മറുപടി അവിടെത്തന്നെയുണ്ട്."
  Sajan: "ഈ കാരണങ്ങള്‍ ഒക്കെ തന്നെയല്ലേ താങ്കള്‍ ബ്ലോഗ്‌ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. എനിക്ക് വേണ്ടത് ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിനുള്ള മറുപടിയാണ്. ലൈന്‍ ബൈ ലൈന്‍ ഉത്തരം പറയാന്‍ താങ്കള്‍ മിടുക്കനാണല്ലോ? അതെ ശൈലി ഉപയോഗിക്കൂ."

  = അവയില്‍ ഒന്ന് പോലും തെറ്റാണെന്ന് താങ്കള്‍ തെളിയിച്ചിട്ടില്ല. എന്നിരിക്കെ ഞാന്‍ എന്തിനാണ്‌ മറുപടി പറയേണ്ടത്? ചില പരിഭാഷകളില്‍ 'കുട്ടിയെ തോളില്‍ വച്ച്കൊടുത്തു' എന്നില്ലെന്ന് താങ്കള്‍ പറഞ്ഞു. ഇത് എനിക്ക് പുതിയ അറിവല്ല. പല വിവര്‍ത്തകന്‍മാര്‍ ഈ ഭാഗം വിവര്‍ത്തനം ചെയ്തത കാണുക:

  1. Early the next morning Abraham took some food and a skin of water and gave them to Hagar. He set them on her shoulders and then sent her off with the boy. She went on her way and wandered in the desert of Beersheba.
  2. And early in the morning Abraham got up, and gave Hagar some bread and a water-skin, and put the boy on her back, and sent her away: and she went, wandering in the waste land of Beer-sheba.
  3. So Abraham rose early in the morning, and took bread and a skin of water, and gave it to Hagar, putting it on her shoulder, along with the child, and sent her away. And she departed, and wandered about in the wilderness of Beer-sheba.
  4. And Abraham rose up early in the morning and took bread and a bottle of water and gave [it] unto Hagar putting [it] on her shoulder and the child and sent her away and she departed and wandered in the wilderness of Beersheba.

  കൂട്ടത്തില്‍ ഇത് കൂടി വായിക്കുക:
  "താങ്കള്‍ നല്‍കിയ ലിങ്ക് ഉപയോഗിച്ച് നടത്താവുന്ന പരിശോധന ഞാന്‍ നടത്തി നോക്കി. ഫലം നിരാശ മാത്രം: "3 tn Heb “He put upon her shoulder, and the boy [or perhaps, “and with the boy”], and he sent her away.” It is unclear how “and the boy” relates syntactically to what precedes. Perhaps the words should be rearranged and the text read, “and he put [them] on her shoulder and he gave to Hagar the boy.”
  അതായത് ഈ വാക്യം പരിഭാഷകരെ കുഴക്കുന്നു; അത് കൊന്ടാണ്‌ ലപ പരിഭാഷകള്‍ ഉണ്ടാവുന്നത്.
  1. ഭക്ഷണവും വെള്ളവും തോളിലിട്ടു കൊടുത്തു, കുട്ടിയെയും നല്‍കി.
  2. ഭക്ഷണവും വെള്ളവും നല്‍കി, കുട്ടിയെ തോളിലിട്ടു കൊടുത്ത്,
  3. ഭക്ഷണവും വെള്ളവും പിന്നെ കുട്ടിയെയും തോളിലിട്ടു കൊടുത്തു.
  ഇതില്‍ ഏതാണ്‌ ശരിയെന്ന് തീര്‍ച്ചയില്ലെന്ന്.
  ഇവിടെയാണ്‌ ഞാന്‍ ഒരു പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചത്: കുട്ടിയെ കൊണ്ട് പോകുന്നതിന്റെയും അനന്തര സംഭവങ്ങളുടെയും  വിവരണം ഉള്‍ക്കൊള്ളുന്ന ഭാക്കി ഭാഗം വായിച്ചാല്‍ മനസ്സിലാവുക കുട്ടിയെ തോളിലിട്ടു കൊടുത്തു എന്നതാണ്‌ ശരിയെന്നാണ്‌. കാരാണം മറ്റ് ആറ്‌ പോയന്റുകളും വെളിപ്പെടുത്തുന്നത്: അന്ന് ഇശ്‌മയേല്‍ 16 കാരനല്ലെന്നും ഒരു കൊച്ചു കുഞ്ഞാണെന്നുമാണ്‌. അഥവാ ഇബ്രാഹിം ഹാജറയെയും ഇസ്‌മാഈലിനെയും അയച്ചത് ബൈബിള്‍ പറയുന്നത് പോലെ ഇസ്‌ഹാഖിന്റെ മുലകുടി മാറിയ ശേഷമല്ല; അവന്‍ ജനിക്കുന്നതിന്നും വളരെ മുമ്പാണ്‌. ബലി നടന്നതും ഇതും ഒരേ സമയത്തല്ല. ഹദീസ് നല്‍കുന്ന വിവരണമനുസരിച്ച് അബ്രഹാം അവരെ 'ആട്ടിക്കളയുകയല്ല' കേയ്തത്. മറിച്ച് 'അവരെ മക്കയില്‍ കൊണ്ട് ചെന്നാക്കുകയായിരുന്നു.' പിന്നെയും അബ്രഹാം മക്കയില്‍ ചെന്നിട്ടുമുണ്ട്. അബ്രഹാമും ഇസ്‌മാഈലും ചേര്‍ന്നാണ്‌ ക-അ്‌ബ നിര്‍മ്മാണം നടത്തിയത്. ഇത് ഖുര്‍ആനിലും കാണാം. മക്കയുടെ മറ്റൊരെ പേരാണ്‌ ബക്ക.

  ReplyDelete
 64. Kakka in the Quran:
  Yusuf Ali's translation: The first House (of worship) appointed for men was that at Bakka: Full of blessing and of guidance for all kinds of beings. (Quran 3:96)

  Baca in the Bible:
  As they pass through the Beca, it becomes a place of springs; the autumn rain fills it with pools.

  സങ്കീര്‍ത്തനം 84-ആം അദ്ധ്യായത്തില്‍ മക്കയുമായി ബന്ധപ്പെട്ട പലതും പറയപ്പെട്ടിരിക്കുന്നു.
  1. ബക്ക എന്ന പഴയ പേര്‌.
  2. അവിടെയുള്ള ദൈവത്തിന്റെ ആലയം.
  3. അവിടേയ്ക്ക് നടക്കുന്ന തീര്‍ത്ഥാടനം.
  4. അവിടെയുള്ള നീരുറവ.
  5. ബലിപീഠം.
  6. അവിടെ എത്തിച്ചേരാനുള്ള മനുഷ്യന്റെ കൊതി.

  ഇത്രയും പൊരുത്തം ഒരുമിച്ച് വരുന്നത് വെറും യാദൃശ്ചികമല്ല. ഇസ്‌ലാമിനെക്കുറിച്ചുള്ള ബൈബിളില്‍ കാണപ്പെടുന്ന വ്യക്തമായ ഒരു പ്രവചനമാണിത്. നേരത്തെ പറഞ്ഞവയോട് ഇത് കൂടി ചേര്‍ത്തു വായിക്കാന്‍ താല്‍പര്യം. ഹാഗാറിന്ന് നീരുറവ കാണിച്ചുകൊടുത്തത് ഉല്‍പ്പത്തിയില്‍ നാം നേരത്തെ വായിച്ചതും ഓര്‍ക്കുമല്ലോ.

  ReplyDelete
 65. എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

  ReplyDelete

 66. കാരാണം മറ്റ് ആറ്‌ പോയന്റുകളും വെളിപ്പെടുത്തുന്നത്: അന്ന് ഇശ്‌മയേല്‍ 16 കാരനല്ലെന്നും ഒരു കൊച്ചു കുഞ്ഞാണെന്നുമാണ്‌. അഥവാ ഇബ്രാഹിം ഹാജറയെയും ഇസ്‌മാഈലിനെയും അയച്ചത് ബൈബിള്‍ പറയുന്നത് പോലെ ഇസ്‌ഹാഖിന്റെ മുലകുടി മാറിയ ശേഷമല്ല; അവന്‍ ജനിക്കുന്നതിന്നും വളരെ മുമ്പാണ്‌.


  താങ്കള്‍ ഈ കുറ്റിയില്‍ കിടന്നു തിരയുകയേയുള്ളൂ.(കാരണം ഖുര്‍ആന്‍ അങ്ങിനെയാണ് പറഞ്ഞിരിക്കുന്നത്) അതുകൊണ്ട് തന്നെയാണ് ഞാന്‍ നേരത്തെ താങ്കളുടെ വാദം മുഖ വിലയ്ക്കിടുത്തു കൊണ്ട് ചില ചോദ്യങ്ങള്‍ ചോദിച്ചത്. താങ്കളുടെ നിഗമനത്തില്‍ അന്ന് ഇസ്മയെലിനു എത്ര വയസുണ്ടാകും. നാല് , എട്ട്‌, പന്ത്രണ്ട്???


  എന്തിനാണ് താങ്കള്‍ ഇത്ര ബുദ്ധിമുട്ടുന്നത്. ഇസ്മയെലിനു പകരം ഇസഹാക്ക്‌ എന്ന്‍ എല്ലായിടത്തും തിരുത്തി എന്ന്‍ പറഞ്ഞാല്‍ പോരെ?
  ഇനി മറ്റൊരു തരത്തില്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാം.


  2. അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
  ? 16 വയസ്സ് പ്രായമുള്ള കുട്ടിയെ …..

  ഇവിടെ ഓരോരുത്തര്‍ മുപ്പതിനും മുകളിലുള്ള ഭാര്യയെ ഉപേക്ഷിക്കുന്നു. പക്ഷെ 16 വയസ്സ് പ്രായമുള്ള കുട്ടിയെ ഉപേക്ഷിക്കാന്‍ പാടില്ല.

  3. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു.
  ? 16 വയസ്സ് പ്രായമുള്ള കുട്ടി…

  സങ്കടം വന്നാല്‍ ആരായാലും കരഞ്ഞു പോകും. അതും തന്റെ പ്രിയപ്പെട്ടവര്‍ ഉപേക്ഷിച്ചു പോകുമ്പോള്‍ .
  അതിനു വയസ് ഒരു പ്രശ്നമല്ല.

  4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.
  == പ്രാര്‍ത്ഥന മാത്രമേ കേള്‍ക്കാവൂ എന്നുണ്ടോ? നിലനിളി കേള്‍ക്കാതിരിക്കാന്‍ ദൈവത്തിന്റെ ചെവിയില്‍ വല്ല അരിപ്പയും ഉണ്ടോ?
  (നേരത്തെ പറഞ്ഞിരുന്നു.)

  5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
  ?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്‌
  == അമ്മയല്ലേ കുട്ടിയെ ഉപേക്ഷിച്ചത്. അപ്പോള്‍ അമ്മയയല്ലേ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുതെണ്ടത്.

  6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയെ…

  എന്താണ് കരവലയം എന്നറിയാത്തത് കൊണ്ടായിരിക്കും താങ്കള്‍ ഇത് പറയുന്നത്.

  7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയ്ക്ക്……

  താങ്കളുടെ വീട്ടില്‍ ഒരമ്മയും മക്കള്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കില്ലേ?
  സ്നേഹമുള്ള അമ്മമാര്‍ ചെയ്യും. താങ്കള്‍ക്ക് അങ്ങിനെയൊരു അനുഭവം ഉണ്ടായിട്ടില്ലെങ്കില്‍ !!!


  ഈ 6 പോയിന്റുകളും ഒരു പതിനാറ്‌ വയസ്സുള്ള കുട്ടിക്ക് എന്ത് കൊണ്ടും ചേരും.
  താങ്കള്‍ക്ക് സാധിക്കുമെന്കില്‍ ഞാന്‍ പറഞ്ഞ കാരണങ്ങള്‍ എന്തുകൊണ്ട് ഒരു പതിനാറ്‌ വയസ്സുള്ള കുട്ടിക്ക് ചേരില്ല എന്ന് വിശദമാക്കൂ

  അല്ലെങ്കില്‍ പഴയത് തന്നെ കോപ്പി പേസ്റ്റ്‌ ചെയ്തുകൊണ്ടിരിക്കൂ.

  (ഇതിനു തന്നെ മറുപടി പറഞ്ഞു കൊണ്ടിരുന്നാല്‍ പ്രധാനപ്പെട്ട താങ്കളുടെ മറ്റു ചോദ്യങ്ങളെ കുറിച്ച് പഠിക്കാന്‍ എനിക്ക് സമയം കിട്ടില്ല. അതുകൊണ്ട് വിട.)

  ReplyDelete
 67. Sajan: "താങ്കള്‍ ഈ കുറ്റിയില്‍ കിടന്നു തിരയുകയേയുള്ളൂ.(കാരണം ഖുര്‍ആന്‍ അങ്ങിനെയാണ് പറഞ്ഞിരിക്കുന്നത്) അതുകൊണ്ട് തന്നെയാണ് ഞാന്‍ നേരത്തെ താങ്കളുടെ വാദം മുഖ വിലയ്ക്കിടുത്തു കൊണ്ട് ചില ചോദ്യങ്ങള്‍ ചോദിച്ചത്. താങ്കളുടെ നിഗമനത്തില്‍ അന്ന് ഇസ്മയെലിനു എത്ര വയസുണ്ടാകും. നാല് , എട്ട്‌, പന്ത്രണ്ട്???"

  = ബൈബിളില്‍ നിന്ന് മനസ്സിലാകുന്നതനുസരിച്ച്:
  അമ്മ തോളില്‍ ഇട്ട് കൊണ്ട്പോകുന്ന പ്രായം.
  ഒരിടത്ത് കിടത്തിയാല്‍ അവിടെ തന്നെ കിടക്കുന്ന പ്രായം.
  പേടി തോന്നിയാലും മറ്റ് ആവശ്യങ്ങളുണ്ടായാലും കിടന്നേടത്ത് കിടന്ന് കരയാന്‍ മാത്രം കഴിയുന്ന പ്രായം.
  ആരെങ്കിലും താങ്ങി എഴുന്നേല്‍പ്പിക്കേണ്ടി വരുന്നതും സ്വയം എഴുന്നേല്‍ക്കാന്‍ കഴിയാത്തതുമായ പ്രായം.
  ആരെങ്കിലും വെള്ളം കൊടുത്താല്‍ മാത്രം കുടിക്കാന്‍ കഴിയുന്നതും വെള്ളം എടുത്ത് കുടിക്കന്‍ കഴിയാത്തതുമായ പ്രായം.
  എന്ന് വച്ചാല്‍ 12 ഓ 8 ഓ 4 ഓ വയസ്സൊന്നും ആ കുഞ്ഞിന്‌ അന്ന് ആയിട്ടുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ബൈബിള്‍ വിവരണം  അര്‍ത്ഥശൂന്യമാകും.

  ReplyDelete
 68. "ഒരിടത്ത് കിടത്തിയാല്‍ അവിടെ തന്നെ കിടക്കുന്ന പ്രായം.
  പേടി തോന്നിയാലും മറ്റ് ആവശ്യങ്ങളുണ്ടായാലും കിടന്നേടത്ത് കിടന്ന് കരയാന്‍ മാത്രം കഴിയുന്ന പ്രായം.
  ആരെങ്കിലും താങ്ങി എഴുന്നേല്‍പ്പിക്കേണ്ടി വരുന്നതും സ്വയം എഴുന്നേല്‍ക്കാന്‍ കഴിയാത്തതുമായ പ്രായം.
  ആരെങ്കിലും വെള്ളം കൊടുത്താല്‍ മാത്രം കുടിക്കാന്‍ കഴിയുന്നതും വെള്ളം എടുത്ത് കുടിക്കന്‍ കഴിയാത്തതുമായ പ്രായം."


  അതായത് ആറു മാസം മാത്രം പ്രായം.

  ആറുമാസമായ കുട്ടിയെ താങ്കള്‍ തോളിലാകും ഇട്ട് കൊണ്ട് നടക്കുന്നത്?

  ReplyDelete
 69. സാജന്‍: "4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.
  == പ്രാര്‍ത്ഥന മാത്രമേ കേള്‍ക്കാവൂ എന്നുണ്ടോ? നിലനിളി കേള്‍ക്കാതിരിക്കാന്‍ ദൈവത്തിന്റെ ചെവിയില്‍ വല്ല അരിപ്പയും ഉണ്ടോ?
  (നേരത്തെ പറഞ്ഞിരുന്നു.)"

  = പ്രാര്‍ത്ഥന മാത്രമേ കേള്‍ക്കാവൂ എന്നില്ല. നിലനിളി കേള്‍ക്കാതിരിക്കാന്‍ പാകത്തില്‍ ദൈവത്തിന്റെ ചെവിയില്‍ ഒരു അരിപ്പയും ഇല്ല. എന്നാലും ഒരു 16 കാരന്‍ അവന്ന് ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ കിടന്നേടത്ത് കിടന്ന് കരയുക മാത്രമാണ്‌ ചെയ്യുക എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ല. അഥവാ അന്ന് ഇശ്‌മയേല്‍ ഒരു കൊച്ച് കുഞ്ഞായിരുന്നു എന്ന് ഇതും ബോദ്ധ്യപ്പെടുത്തുന്നുണ്ട്.

  ReplyDelete
 70. Sajan: "5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
  ?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്‌
  == അമ്മയല്ലേ കുട്ടിയെ ഉപേക്ഷിച്ചത്. അപ്പോള്‍ അമ്മയയല്ലേ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുതെണ്ടത്."

  = കുട്ടിയെ അമ്മ ഉപേക്ഷിച്ചിട്ടില്ലല്ലോ; ഒരു കുറ്റിച്ചെടിയുടെ തണലില്‍ വയ്ക്കുക മാത്രമല്ലേ ചെയ്തുള്ളൂ? എന്നിട്ടോ അവന്റെ മരണം എനിക്ക് കാണണ്ടാ എന്ന് വിലപിച്ചുകൊണ്ടിരിക്കുന്നു. അവള്‍ തിരിഞ്ഞിരുന്നത് കുട്ടിയോട് പിണങ്ങിയിട്ടല്ല; അവന്റെ അവസ്ഥ കാണാന്‍ ആ മാതൃ ഹൃദയത്തിന്` കെല്‍പ്പില്ലാത്തത്കൊണ്ടാണ്‌. ഇവിടെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്‌ പ്രശ്‌നമൊന്നുമില്ല; ആയിനത്തില്‍ അമ്മയെ ദൈവം ഒന്നും പറഞ്ഞ് മനസ്സിലാക്കിയതായും കാണുന്നില്ല. ദൈവത്തിന്റെ വാക്കുകളില്‍ ഉറവയെ സംബന്ധിച്ചാണുള്ളത്. ആ നീരുറവയില്‍ നിന്ന് കോരിയെടുത്ത് നിന്റെ കുഞ്ഞിന്‌ കുടിക്കാന്‍ കൊടുക്കുക. ഇതാണ്‌ ദൈവം നല്‍കിയ അടിയന്തരപ്രാധാന്യമുള്ള അറിയിപ്പ്. അല്ലാതെ, സാജന്‍ ചോദിച്ചത് പോലെ "അമ്മയല്ലേ കുട്ടിയെ ഉപേക്ഷിച്ചത്. അപ്പോള്‍ അമ്മയയല്ലേ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുതെണ്ടത്" എന്ന് ചോദിക്കാന്‍ പാകത്തില്‍ അവിടെ ഒന്നും സംഭവിച്ചിരുന്നില്ല. അത് സാജനും അറിയാഞ്ഞിട്ടല്ല; എന്തെങ്കിലും പറഞ്ഞ് നോക്കണമല്ലോ എന്ന് കരുതി ഓരോന്ന് പറയുന്നതാണ്‌; അല്ല, പറഞ്ഞു പോവുന്നതാണ്‌.

  ReplyDelete
 71. Sajan: "6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയെ…

  എന്താണ് കരവലയം എന്നറിയാത്തത് കൊണ്ടായിരിക്കും താങ്കള്‍ ഇത് പറയുന്നത്."

  = അല്ല; അത് അറിയാവുന്നത് കൊണ്ടാണ്‌. കുട്ടിയെ "എടുത്ത്" നിന്റെ കരവലയത്തില്‍ "ഉറപ്പിച്ച് നിറുത്തുക". NIV: "Lift the boy up and take him by the hand,"  അന്ന് ഇശ്‌മയേല്‍ ഒരു കൊച്ചു കുഞ്ഞാണ്‌. 16 കാരന്‍ ആയിരുന്നില്ല എന്ന് ഇതും തെളിയിക്കുന്നു.

  ReplyDelete
 72. സാജന്‍: "7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
  ? പതിനാറ്‌ വയസ്സുള്ള കുട്ടിയ്ക്ക്……

  താങ്കളുടെ വീട്ടില്‍ ഒരമ്മയും മക്കള്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കില്ലേ?
  സ്നേഹമുള്ള അമ്മമാര്‍ ചെയ്യും. താങ്കള്‍ക്ക് അങ്ങിനെയൊരു അനുഭവം ഉണ്ടായിട്ടില്ലെങ്കില്‍ !!!"

  = കൊള്ളാം, നല്ല മറുപടി. നില്‌ക്കക്കള്ളി ഇല്ലാതാകുമ്പോള്‍ പറയാന്‍ പറ്റുന്നത് തന്നെ.
  അവന്‍ ഒരു 16 കാരന്‍ അല്ലായിരുന്നു; കൊച്ചു കുഞ്ഞായിരുന്നു. അത്കൊണ്ട് അവന്ന് ദാഹം മാറ്റാനുള്ള വെള്ളം ആരെങ്കിലും കോരിക്കൊടുക്കണം; അഥവാ സ്വയം അത് ചെയ്യാന്‍ അവന്ന് കഴിയുമായിരുന്നില്ല. അതാണ്‌ പ്രശ്‌നം.

  ReplyDelete
 73. Sajan: "ഈ 6 പോയിന്റുകളും ഒരു പതിനാറ്‌ വയസ്സുള്ള കുട്ടിക്ക് എന്ത് കൊണ്ടും ചേരും.
  താങ്കള്‍ക്ക് സാധിക്കുമെന്കില്‍ ഞാന്‍ പറഞ്ഞ കാരണങ്ങള്‍ എന്തുകൊണ്ട് ഒരു പതിനാറ്‌ വയസ്സുള്ള കുട്ടിക്ക് ചേരില്ല എന്ന് വിശദമാക്കൂ"

  = മിനിമം വകതിരിവുള്ളവര്‍ക്ക് പോലും മനസ്സിലാക്കാന്‍ ആവശ്യമായതില്‍ കൂടുതല്‍ ഞാന്‍ വിശദീകരിച്ച് കഴിഞ്ഞു. മന്ദബുദ്ധികളുടെ കാര്യം എനിക്കറിയില്ല.

  ReplyDelete
 74. sajan jcb said...
  "ഒരിടത്ത് കിടത്തിയാല്‍ അവിടെ തന്നെ കിടക്കുന്ന പ്രായം.
  പേടി തോന്നിയാലും മറ്റ് ആവശ്യങ്ങളുണ്ടായാലും കിടന്നേടത്ത് കിടന്ന് കരയാന്‍ മാത്രം കഴിയുന്ന പ്രായം.
  ആരെങ്കിലും താങ്ങി എഴുന്നേല്‍പ്പിക്കേണ്ടി വരുന്നതും സ്വയം എഴുന്നേല്‍ക്കാന്‍ കഴിയാത്തതുമായ പ്രായം.
  ആരെങ്കിലും വെള്ളം കൊടുത്താല്‍ മാത്രം കുടിക്കാന്‍ കഴിയുന്നതും വെള്ളം എടുത്ത് കുടിക്കന്‍ കഴിയാത്തതുമായ പ്രായം."


  അതായത് ആറു മാസം മാത്രം പ്രായം.

  ആറുമാസമായ കുട്ടിയെ താങ്കള്‍ തോളിലാകും ഇട്ട് കൊണ്ട് നടക്കുന്നത്?"

  = = ഇത് സാജന്റെ ആത്മഗതമായിരിക്കും എന്ന് കരുതുന്നു. ആറു മാസം പ്രായമെന്ന് ആദ്യം  അനുമാനിക്കുന്നു; പിന്നെ ആ അനുമാനം തെറ്റാണെന്നും പറയുന്നു. ഞാന്‍ ഇതിന്ന് എന്തെങ്കിലും മറുപടി നല്‍കേണ്ടതുണ്ടെന്ന് തോന്നുനില്ല.

  ReplyDelete
 75. മിനിമം വകതിരിവുള്ളവര്‍ക്ക് പോലും മനസ്സിലാക്കാന്‍ ആവശ്യമായതില്‍ കൂടുതല്‍ ഞാന്‍ വിശദീകരിച്ച് കഴിഞ്ഞു. മന്ദബുദ്ധികളുടെ കാര്യം എനിക്കറിയില്ല.

  എന്താ ചെയ്യുക താങ്കളുടെ ബുദ്ധി പോലെയല്ല എന്റെ ബുദ്ധി. ആ ലെവലിലേക്ക് എനിക്ക് എത്താന്‍ കഴിയുന്നില്ല. അതിനാല്‍ ഇനി ഇവിടെ നില്‍ക്കുന്നില്ല.

  ReplyDelete
 76. വളരെ ആരോഗ്യകരമായ ഒരു സംവാദത്തിന് ഇരുപക്ഷത്തിനും പ്രതിപക്ഷബഹുമാനം ആവശ്യമാണ്. പലപ്പോഴും നമ്മുടെ സംവാദാക്കൾ വികാരത്തിന് അടിപ്പെട്ട് ക്ഷോഭം പ്രകടിപ്പിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു. കമന്റ് എഴുതാതെയും ഞങ്ങൾ കുറെപ്പേർ ഇതു ഫോളോ ചെയ്യുന്നുണ്ട്

  ReplyDelete
 77. kARNOr(കാര്‍ന്നോര്) said...
  "വളരെ ആരോഗ്യകരമായ ഒരു സംവാദത്തിന് ഇരുപക്ഷത്തിനും പ്രതിപക്ഷബഹുമാനം ആവശ്യമാണ്. പലപ്പോഴും നമ്മുടെ സംവാദാക്കൾ വികാരത്തിന് അടിപ്പെട്ട് ക്ഷോഭം പ്രകടിപ്പിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു. കമന്റ് എഴുതാതെയും ഞങ്ങൾ കുറെപ്പേർ ഇതു ഫോളോ ചെയ്യുന്നുണ്ട്"

  = പാലിക്കല്‍ വളരെ വളരെ അനിവാര്യമായ പക്വതയാര്‍ന്ന ഒരു നിര്‍ദ്ദേശമാണിത്; ഞാനുള്‍പ്പെടെയുള്ളവര്‍ ഇത് പാലിച്ചേ മതിയാകൂ. ഇടയ്ക്ക് ആവേശത്തില്‍ ചിലത് പറഞ്ഞു പോയതിന്ന് ഞാന്‍ ക്ഷമ ചോദിക്കുന്നു.

  ReplyDelete