Followers

Friday, June 17, 2011

ഇസ്‌ലാംവിരോധികളുടെ സ്ത്രീസ്നേഹം

ഒമ്പതു പേരെ വിധവകളാക്കിക്കൊണ്ടാണ്‌ മുഹമ്മദ് നബി കാലയവനികക്കുള്ളില്‍ മറഞ്ഞത്. അദ്ദേഹത്തിന്റെ മരണവേളയില്‍ അവരുടെ പ്രായം ഇപ്രകാരമായിരുന്നു: ആയിശ: 19, ജുവൈരിയ: 19, സഫിയ: 20, ഹഫ്സ: 26, ഉമ്മുസലമ: 31, ഉമ്മുഹബീബ: 39, സൈനബ് ബിന്ത് ജഹ്ഷ്: 43, മൈമൂന: 54, സൌദ:79. ഇവര്‍ പുനര്‍വിവാഹം നടത്താന്‍ പാടില്ലെന്നാണ്‌ അല്ലാഹുവിന്റെ ഉത്തരവ്. (ഖുര്‍ആന്‍ 33/53) അതിനു പകരമായി വിശ്വാസികളുടെ മാതാക്കള്‍ എന്ന അതിമഹത്തായ പദവിയും ആദരവും ഇസ്‌ലാമവര്‍ക്ക് നല്‍കിയിട്ടുമുണ്ട്.

എങ്കിലും ഈയുത്തരവ് നമ്മുടെ നാട്ടിലുള്ള സ്ത്രീ സ്നേഹികളെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. എത്ര പറഞ്ഞിട്ടും കരഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും അവരുടെ സങ്കടം തീരുന്നില്ല. മാത്രമല്ല, ഇസ്‌ലാമിനെ വിമര്‍ശിക്കാനുള്ള ഒരായുധമായി അവരിതു ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ വിവാഹം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം ഒമ്പതാണ്‌. പത്താമതൊരു സ്ത്രീയോട് വിവാഹം അരുതെന്ന് ഇസ്‌ലാം പറഞ്ഞിട്ടില്ല. മറിച്ച് അതിന്നു പ്രോല്‍സാഹവും പ്രേരണയും നല്‍കുകയാണ്‌ ചെയ്തിട്ടുള്ളത്.

പ്രവാചകന്റെ വിധവകള്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് പതിമൂന്നു നൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞു. എന്നാലും ഇവരുടെ പ്രതിഷേധം കാണുമ്പോള്‍ നമുക്കു തോന്നുക, ഈ ഒമ്പതു പേരും ഇപ്പോഴും വൈധവ്യദുഖഃവും പേറി, അറേബ്യയുടെ ഏതോ ചേരിയില്‍ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌.

ഇനി നമുക്ക് നമ്മുടെ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കാം. വിവാഹം നിഷേധിക്കപ്പെട്ട നിരവധി സ്ത്രീകളെ അവിടെ നമുക്ക് കാണാന്‍ കഴിയും. അമ്മമാര്‍, സ്വാമിനിമാര്‍, കന്യാസ്ത്രീകള്‍ തുടങ്ങി പല പേരിലും അവരറിയപ്പെടുന്നു. വിധവകള്‍ക്ക് വിവഹം നിഷേധിക്കുന്നവരുമുണ്ട്. അഥവാ കോടിക്കണക്കിനു സ്ത്രീകള്‍ക്കാണ്‌ മറ്റു ചില മതങ്ങള്‍, പല കാരണങ്ങള്‍ പറഞ്ഞ്, വിവാഹം നിഷേധിച്ചിട്ടുള്ളത്. ആ അവിവാഹിതകളെ നമുക്ക് നാട്ടില്‍ എവിടെ നോക്കിയാലും കാണാനും കഴിയും. എന്നിട്ടും ഈ പ്രതിഷേധക്കാരുടെ ദൃഷ്ടിയില്‍ അവര്‍ പെടുന്നില്ല. അതിവരെ സങ്കടപ്പെടുത്തുന്നുമില്ല. ആ സമൂഹങ്ങള്‍ക്കെതിരെ പ്രതിഷേധവുമില്ല. എന്നാലോ പ്രവാചകന്റെ ഒമ്പതു വിധവകള്‍ ഇവരുടെ ദൃഷ്ടിയില്‍ നിന്നു മായുന്നേയില്ല. എന്നു മാത്രമല്ല ഇപ്പോഴും അതിവരെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ ബഹിര്‍സ്ഫുരണമാണല്ലോ വിമര്‍ശനവും പ്രതിഷേധവും.

എനിക്കു മനസ്സിലാകാഞ്ഞിട്ടു ചോദിക്കുകയാണ്‌: ഇതിന്നിവരെ പ്രേരിപ്പിക്കുന്നത് സ്ത്രീസ്നേഹം തന്നെയാണോ? അതല്ല ഇസ്‌ലാംവിരോധമോ?

4 comments:

  1. കന്യാസ്ത്രീകള്‍ക്കു വിവാഹം നിഷേടിക്കപ്പെട്ടിട്ടില്ല അവര്‍ക്ക് വിവാഹം കഴിക്കനമെങ്ങില്‍ അതില്‍ നിന്നും പോരണം എന്ന് മാത്രം,ബഹുഭാര്യത്വം ഇസ്ലാമില്‍ പറഞ്ഞിട്ടുണ്ട് കെട്ടികഴിഞ്ഞിട്ട്‌ മൊഴിചൊല്ലി വേറൊരുത്തിയെ വിവാഹം കഴിക്കുന്നത്‌ അറബികളുടെ കടത സ്വഭാവം ആണ് ഇതിനൊരു വിശദീകരണം തരാമോ? പിന്നെ മുഹമ്മദ്‌ വിവാഹം കഴിക്കുമ്പോള്‍ ആയിഷയ്ക്ക് ഒന്‍പതു വയസ്സായിരുന്നു ഇത് ഈ കാലതനെങ്ങില്‍ ആരെങ്ങിലും സമ്മതിക്കുമോ.

    ReplyDelete
  2. "കന്യാസ്ത്രീകള്‍ക്കു വിവാഹം നിഷേടിക്കപ്പെട്ടിട്ടില്ല" ഈ പ്രസ്താവന വാസ്തവവിരുദ്ധമാണ്‌.

    ReplyDelete
  3. പിന്നെ മുഹമ്മദ്‌ വിവാഹം കഴിക്കുമ്പോള്‍ ആയിഷയ്ക്ക് ഒന്‍പതു വയസ്സായിരുന്നു ഇത് ഈ കാലതനെങ്ങില്‍ ആരെങ്ങിലും സമ്മതിക്കുമോ. ----------------------------------------9 alla........verum 6 vayas maathram.

    ReplyDelete
  4. പട്ടിയെയും,കഴുതെയും,സ്ത്രീയും എന്ത് കൊണ്ട് സമം ആക്കി?

    ReplyDelete