'തിരുകേശം Vs വ്യാജകേശം' ചര്‍ച്ച ഇപ്പോഴും തുടരുകയാണല്ലോ. ഈ വിഷയത്തില്‍ ശൈഖ് നാസിറൂദ്ദീന്‍ അല്‍ അല്‍ബാനിയുടെ പ്രസ്താവന വളരെ പ്രസക്തമാണ്. പ്രവാചകന്റെ ശേഷിപ്പുകളാണെന്നു വാദിക്കപ്പെടുന്ന ഒന്നും തന്നെ അങ്ങനെയാണെന്നു തീര്‍ത്തു പറയാന്‍ കഴിയുകയില്ലെന്നാണ് അദ്ദേഹം എഴുതിയത്.
പ്രവാചകന്റെ തിരുകേശമെന്ന നിലയില്‍ കാന്തപുരം അവതരിപ്പിച്ചത് തനി വ്യാജമാണെന്ന്, പല കാരണങ്ങളാല്‍, ഇതിനകം തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു:
1. തിരുകേശത്തിന്റെ സനദ് -കൈമാറ്റ പരമ്പര- സംശയരഹിതമായി അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. 2. രണ്ട് സമ്മേളനങ്ങളിലായി രണ്ട് സനദുകളാണ് അവതരിപ്പിച്ചത്. ഈ വൈരുദ്ധ്യം ആ സനദുകള്‍ പരിശോധന പോലും അര്‍ഹിക്കുന്നില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതാണ്. 3. കാന്തപുരത്തിനു കേശം കൈമാറിയ അഹ്‌മദ് അല്‍ ഖസ്‌റജി പറയുന്നത്, അദ്ദേഹത്തിന്റെ കുടുംബം കാലങ്ങളായി സൂക്ഷിച്ചു വരുന്നതാണ് ഇതെന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് മുഹമ്മ അല്‍ ഖസ്‌റജിയുടെയോ അദ്ദേഹത്തിന്റെയും പൂര്‍വികരുടെയോ പക്കല്‍ പ്രവാചകകേശമുണ്ടായിരുന്നുവെന്നതിന്നു തെളിവൊന്നുമില്ല. 4. അഥവാ ഉണ്ടായിരുന്നുവെങ്കില്‍, യു.എ.ഇ സ്വദേശി എഴുതിയ പ്രവാചകന്റെ തിരുശേഷിപ്പുകളെക്കുറിച്ചുള്ള കൃതിയിലെങ്കിലും അതിനെക്കുറിച്ചുള്ള വിവരണം ഉണ്ടാകേണ്ടതായിയിരുന്നു. 5. ആ കൃതി സമര്‍പ്പിക്കപ്പെട്ടത് മുഹമ്മദ് അല്‍ ഖസ്‌റജിയുടെ പേരിലാണ്. (അഹ്‌മദ് അല്‍ ഖസ്‌റജിയുടെ പിതാവാണിദ്ദേഹം.) എന്നിട്ടും അദ്ദേഹത്തിന്റെ കൈയില്‍ തിരുശേഷിപ്പുണ്ടെന്ന വിവരം അതില്‍ ഇല്ലാതെ പോയതെങ്ങനെ? 6. മേല്‍ കൃതി അച്ചടിച്ചിട്ടുള്ളത്, കാന്തപുരത്തിനു കേശം കൈമാറിയ, അഹ്‌മദ് അല്‍ ഖസ്‌റജിയുടെ ചെലവിലാണ്. എന്നിട്ടു പോലും കസ്‌റജീ കുടുംബത്തിന്റെ കൈയിലെ തിരുകേശം ആ കൃതിക്കു വിഷയമായില്ല. 7. അഹ്‌മദ് അല്‍ ഖസ്‌റജിയുടെ കൈവശമുള്ളത് ആയിരക്കണക്കിനു മുടികളടങ്ങിയ ഒരു മുടിക്കെട്ടാണ്. അത്രയും മുടി ആര്‍ക്കും ലഭിച്ചതായി ഒരു രേഖയും എവിടെയുമില്ല. 8. അഹ്‌മദ് അല്‍ ഖസ്‌റജിയുടെ കൈവശമുള്ള മുടിക്ക് 70 സെന്റിമീറ്ററിലധികം നീളമുണ്ട്. പ്രവാചകന്‍ മുടി നീട്ടിയിരുന്നു. എന്നാല്‍ പിരടിയില്‍ നിന്നു കീഴ്പ്പോട്ടിറങ്ങിയിരുന്നില്ല. 9. പ്രവാചകന്റെ കേശം പിന്നീട് വളരുകയാണ് ചെയ്തതെന്നു ആദ്യം വാദിച്ചൂ നോക്കിയിരുന്നു. എന്നാല്‍ അതു വിലപ്പോയിട്ടില്ല. കാരണം അങ്ങനെയൊരു സംഭവം മറ്റാരില്‍ നിനും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.
'തിരുകേശം Vs വ്യാജകേശം' ചര്‍ച്ച ഇപ്പോഴും തുടരുകയാണല്ലോ. ഈ വിഷയത്തില്‍ ശൈഖ് നാസിറൂദ്ദീന്‍ അല്‍ അല്‍ബാനിയുടെ പ്രസ്താവന വളരെ പ്രസക്തമാണ്. പ്രവാചകന്റെ ശേഷിപ്പുകളാണെന്നു വാദിക്കപ്പെടുന്ന ഒന്നും തന്നെ അങ്ങനെയാണെന്നു തീര്‍ത്തു പറയാന്‍ കഴിയുകയില്ലെന്നാണ് അദ്ദേഹം എഴുതിയത്.
ReplyDeleteപ്രവാചകന്റെ തിരുകേശമെന്ന നിലയില്‍ കാന്തപുരം അവതരിപ്പിച്ചത് തനി വ്യാജമാണെന്ന്, പല കാരണങ്ങളാല്‍, ഇതിനകം തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു:
1. തിരുകേശത്തിന്റെ സനദ് -കൈമാറ്റ പരമ്പര- സംശയരഹിതമായി അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
2. രണ്ട് സമ്മേളനങ്ങളിലായി രണ്ട് സനദുകളാണ് അവതരിപ്പിച്ചത്. ഈ വൈരുദ്ധ്യം ആ സനദുകള്‍ പരിശോധന പോലും അര്‍ഹിക്കുന്നില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതാണ്.
3. കാന്തപുരത്തിനു കേശം കൈമാറിയ അഹ്‌മദ് അല്‍ ഖസ്‌റജി പറയുന്നത്, അദ്ദേഹത്തിന്റെ കുടുംബം കാലങ്ങളായി സൂക്ഷിച്ചു വരുന്നതാണ് ഇതെന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് മുഹമ്മ അല്‍ ഖസ്‌റജിയുടെയോ അദ്ദേഹത്തിന്റെയും പൂര്‍വികരുടെയോ പക്കല്‍ പ്രവാചകകേശമുണ്ടായിരുന്നുവെന്നതിന്നു തെളിവൊന്നുമില്ല.
4. അഥവാ ഉണ്ടായിരുന്നുവെങ്കില്‍, യു.എ.ഇ സ്വദേശി എഴുതിയ പ്രവാചകന്റെ തിരുശേഷിപ്പുകളെക്കുറിച്ചുള്ള കൃതിയിലെങ്കിലും അതിനെക്കുറിച്ചുള്ള വിവരണം ഉണ്ടാകേണ്ടതായിയിരുന്നു.
5. ആ കൃതി സമര്‍പ്പിക്കപ്പെട്ടത് മുഹമ്മദ് അല്‍ ഖസ്‌റജിയുടെ പേരിലാണ്. (അഹ്‌മദ് അല്‍ ഖസ്‌റജിയുടെ പിതാവാണിദ്ദേഹം.) എന്നിട്ടും അദ്ദേഹത്തിന്റെ കൈയില്‍ തിരുശേഷിപ്പുണ്ടെന്ന വിവരം അതില്‍ ഇല്ലാതെ പോയതെങ്ങനെ?
6. മേല്‍ കൃതി അച്ചടിച്ചിട്ടുള്ളത്, കാന്തപുരത്തിനു കേശം കൈമാറിയ, അഹ്‌മദ് അല്‍ ഖസ്‌റജിയുടെ ചെലവിലാണ്. എന്നിട്ടു പോലും കസ്‌റജീ കുടുംബത്തിന്റെ കൈയിലെ തിരുകേശം ആ കൃതിക്കു വിഷയമായില്ല.
7. അഹ്‌മദ് അല്‍ ഖസ്‌റജിയുടെ കൈവശമുള്ളത് ആയിരക്കണക്കിനു മുടികളടങ്ങിയ ഒരു മുടിക്കെട്ടാണ്. അത്രയും മുടി ആര്‍ക്കും ലഭിച്ചതായി ഒരു രേഖയും എവിടെയുമില്ല.
8. അഹ്‌മദ് അല്‍ ഖസ്‌റജിയുടെ കൈവശമുള്ള മുടിക്ക് 70 സെന്റിമീറ്ററിലധികം നീളമുണ്ട്. പ്രവാചകന്‍ മുടി നീട്ടിയിരുന്നു. എന്നാല്‍ പിരടിയില്‍ നിന്നു കീഴ്പ്പോട്ടിറങ്ങിയിരുന്നില്ല.
9. പ്രവാചകന്റെ കേശം പിന്നീട് വളരുകയാണ് ചെയ്തതെന്നു ആദ്യം വാദിച്ചൂ നോക്കിയിരുന്നു. എന്നാല്‍ അതു വിലപ്പോയിട്ടില്ല. കാരണം അങ്ങനെയൊരു സംഭവം മറ്റാരില്‍ നിനും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.