Followers

Friday, November 19, 2010

കുരിശ് സംഭവം: ഒരു കെട്ടുകഥ

സുവിശേഷ ഗ്രന്‍ഥങ്ങളിലാണ്‌ കുരിശു സംഭവം നാം വായിക്കുന്നത്. സംഭവം നാലു സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്; അവര്‍ നാലും സംഭവത്തിന്റെ ദൃക്‌സാക്ഷികളല്ലെങ്കിലും. കേട്ടുകേള്‍വിയും ഭാവനയും അടിസ്ഥനമാക്കിയുള്ള വിവരണമാണ്‌ അവര്‍ നല്‍കുന്നത്. ഒന്നാമതായി ഇത് തന്നെ സാക്‌ഷ്യത്തിന്റെ വിശ്വസനീയതയെ ഹനിക്കുന്നുണ്ട്.

അത് മാറ്റിവച്ച് കൊണ്ട് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തു നോക്കാം. നാലു പേരും പല കാര്യത്തിലും പരസ്പരം വിയോജിക്കുന്നത് സംഭവത്തിന്റെ വിശ്വാസ്യതയെ വീണ്ടും ഹനിക്കുന്നു. അത്തരം വൈരുദ്ധ്യങ്ങളില്‍ ചിലത് ഇവിടെ വിശകലനം നടത്താം എന്ന് കരുതുന്നു.

1. ഒറ്റുകാരനെ പറ്റി ക്രിസ്തു മുന്നറിയിപ്പ് നല്‍കിയത് നാലു സുവിശേഷകരും സമ്മതിക്കുന്ന കാര്യമാണ്‌. അവരില്‍ മൂന്നു പേര്‍ പറയുന്നത് ആരായിരിക്കും ആ ഒറ്റുകാരന്‍ എന്ന് ക്രിസ്തു വ്യക്തമാക്കിയില്ലെന്നും അതിനാല്‍ പന്ത്രണ്ടില്‍ ഒരോരുത്തരും അത് താനാകുമോ എന്ന് ഭയപ്പെട്ടുവെന്നുമാണ്‌. എന്നാല്‍ യോഹന്നാന്‍ മാത്രം പറയുന്നു: ഒറ്റുകാരനെ ക്രിസ്തു ചൂണ്ടിക്കാണിച്ചു കൊടുത്തെന്ന്. "ഞാന്‍ അപ്പം മുക്കി ആര്‍ക്ക് കൊടുക്കുന്നുവോ അയാള്‍ തന്നെ (ഒറ്റുകാരന്‍!)" എന്നു പറഞ്ഞ് അദ്ദേഹം അപ്പം മുക്കി യുദായ്ക്ക് കൊടുത്തു. (യോഹ. 13:26.27)

* ഇതില്‍ ഏതാണ്‌ ശരി? 12 ഇല്‍ ഒരാള്‍ ഒറ്റുകാരനാകും എന്ന് പറയുക മാത്രമാണോ ക്രിസ്തു ചെയ്തത്? അതല്ല; ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടുണ്ടോ?

2. ഗത്‌സമനിയില്‍ ക്രിസ്തു മുട്ട് കുത്തി പ്രാര്‍ത്ഥിച്ചുവെന്നും അല്ല; കമിഴ്ന്നു വീണ്‌ പ്രാര്‍ത്ഥിച്ചെന്നും പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ കാണാം. മുട്ട് കുത്തി. (ലൂ. 22:41) മുഖം നിലത്ത് കുത്തി/ നിലത്ത് വീണ്‌ (മാര്‍. 14:35; മത്താ. 26:39).

* ക്രിസ്തു എങ്ങനെയാണ്‌ പ്രാര്‍ത്ഥിച്ചത്? ക്രൈസ്തവര്‍ ചെയ്യുമ്പോലെ മുട്ട്കുത്തി നിന്ന്?/ മുസ്‌ലിംകള്‍ ചെയ്യുമ്പോലെ സാഷ്ടാംഗപ്രണാമം ചെയ്ത്?/ ഹിന്ദുക്കളില്‍ ചിലര്‍ ചെയ്യുന്നത് പോലെ നിലത്ത് കമഴ്ന്ന് വീണ്‌?

3. പിലാത്തോസ് ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്തേക്ക് അയച്ചെന്ന് ലൂക്കോസ് (23:6-12) പറയുന്നു. മറ്റാരും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

* അയാള്‍ ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്ത് അയച്ചോ?/ അയച്ചില്ലേ?

4. ക്രിസ്തുവിനെ പിടികൂടാന്‍ മുഖ്യപുരോഹിതന്‍മാരും മൂപ്പന്മാരും നേരിട്ട് വന്നെന്ന് ലൂക്കോസ് (22:52,53) പറയുന്നു. എന്നാല്‍ ഇവര്‍ അയച്ച സേവകന്‍മാരോ ഒരു ആള്‍ക്കൂട്ടമോ ആണ്‌ വന്നതെന്ന് മറ്റുള്ളവര്‍ (മ 26:47, മാ. 14:43, യോ 18:3) പറയുന്നു.

* ആരാണ്‌ ശരിക്കും വന്നത്? മുഖ്യപുരോഹിതരും നേതാക്കന്‍മാരും ആണോ?/ അതല്ല അവരുടെ സേവകരോ?

5. ഒറ്റുകാരന്‍ മുമ്പോട്ട് വന്ന് ക്രിസ്തുവിനെ ഗുരോ എന്ന് വിളിച്ചു ചുംബിച്ചു; അപ്പോള്‍ ആള്‍ക്കൂട്ടം മുമ്പോട്ട് വന്ന് ക്രിസ്തുവിനെ പിടികൂടി. (മ 26:48-50, മാ 14:45,46, ലൂ 22:48) അതേസമയം യോഹന്നാന്‍ ഈ ചുംബനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം (18:4-9, 12) പറയുന്ന കഥ മറ്റൊന്നാണ്‌. ക്രിസ്തു ആള്‍ക്കൂട്ടത്തോട് ചോദിക്കുന്നു: 'നിങ്ങള്‍ ആരെ അന്വേഷികുന്നു' എന്ന്. അവര്‍ പറയുന്നു: 'നസറായനായ ക്രിസ്തുവിനെ' എന്ന്. 'അത് ഞാനാണ്'എന്ന് ക്രിസ്തുവിന്റെ മറുപടി, എന്നിട്ട് അവര്‍ അദ്ദേഹത്തെ പിടികൂടുകയല്ല; അദ്ദേഹത്തിന്ന് മുമ്പില്‍ വീണ്‌ നമസ്‌കരിക്കുകയാണ്‌ ചെയ്യുന്നത്. പിന്നീട് പിടികൂടുന്നുമുണ്ട്.

* എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? യൂദാ ചുംബിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ പിടികൂടിയോ? അതല്ല യോഹന്നന്‍ പറഞ്ഞ പോലെ ഒരു സംഭാഷണം നടക്കുകയും പിന്നെ പിടികൂടുകയും ചെയ്തോ? ഇതിനിടയില്‍ ആള്‍ക്കൂട്ടം അദ്ദേഹത്തെ നമസ്‌കരിക്കുകയും ചെയ്തോ?

6. ഒറ്റിക്കൊടുത്തതിന്ന് കിട്ടിയ പ്രതിഫലമായ 30 വെള്ളിക്കാശ്‌ യൂദാ ദേവാലയത്തിലേക്ക് എറിഞ്ഞു, ദേവാലയത്തിന്റെ ആളുകള്‍ ആ പണം കൊണ്ട് പരദേശികളെ സംസ്കരിക്കാന്‍ ഒരു കുശവന്റെ നിലം വാങ്ങി, പിന്നീട് അയാള്‍ പോയി തൂങ്ങി മരിച്ചെന്ന് മത്തായ് (27:1-6) പറയുമ്പോള്‍, അപ്പോസ്തല പ്രവൃത്തികള്‍ പറയുന്നത്: യൂദാ നിലം വാങ്ങിയെന്നും അയാള്‍ തല കീഴായി വീണ്‌ നടുവെ പിളര്‍ന്ന് മരിച്ചെന്നുമാണ്‌. (1:18-19)

* യൂദാ തൂങ്ങി മരിച്ചോ അതല്ല വീണു വയറ്‌ പിളര്‍ന്ന് മരിച്ചോ?

7. കുറേനക്കാരനായ ശിമയോനെ വഴിയില്‍ കാണുകയും അയാളെ കൊണ്ട് കുരിശു വഹിപ്പിക്കുകയും ചെയ്തെന്ന് മൂന്ന് സുവിശേഷകന്മാര്‍ (മ.27:32,33, മാ. 15:21,22, ലൂ. 23:26) പറയുന്നു. എന്നാല്‍ ഗോല്‍ഗോഥാ വരെ കുരിശു ചുമന്ന് കൊണ്ട് പോയത് യേശുവാണെന്നാണ്‌ യോഹന്നാന്‍ (19:17) പറയുന്നത്.

* ഗോല്‍ഗോഥാ വരെ ക്രിസ്തു തന്നെ കുരിശ് ചുമന്നുവൊ? അതല്ല ഇടയ്ക്ക് വച്ച് ആ ജോലി അവര്‍ ശിമയോനെ ഏല്‍പ്പിച്ചുവോ?

8. അന്ത്യനിമിഷം: കുരിശില്‍ കിടന്ന ക്രിസ്തു ഏലീ ഏലീ ലമ്മാ സബക്താനീ എന്ന് പറഞ്ഞു പിന്നെ ഉറക്കെ നിലവിളിച്ച് കൊണ്ട് അന്ത്യ ശ്വാസം വലിച്ചു. (മ. 27:45-50)
ഏലോഹീ ഏലോഹീ ലമ്മാ സബക്താനീ എന്നാണ്‌ കരഞ്ഞത്. (മാര്‍. 15:33-39)
യേശു ഉറക്കെ നിലവിളിക്കുകയും 'എന്റെ ആത്മാവിനെ നിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നു' എന്ന് പറഞ്ഞ് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. (ലൂക്കോ. 23:44-47) വിനാഗിരി കുടിച്ച ശേഷം 'എല്ലാം പൂര്‍ത്തിയായി' എന്ന് പറഞ്ഞ് പ്രാണന്‍ വെടിഞ്ഞു. (യോഹ. 19:28-30)

* യഥാര്‍ത്ഥത്തില്‍ അന്ത്യനിമിഷത്തില്‍ എന്താണ്‌ സംഭവിച്ചത്? മത്തായിയും മാര്‍ക്കോസും പറഞ്ഞത് പോലെയൊ? അതല്ല; ലൂക്കോസോ അല്ലെങ്കില്‍ യോഹന്നാനോ പറഞ്ഞത് പോലെയോ?

9. ക്രിസ്തുവിന്റെ മരണം നടന്നപ്പോള്‍ ദേവാലയത്തിന്റെ തിരശ്ശീല കീറിയ കാര്യം യോഹന്നാനൊഴികെ മൂന്ന് സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സമയത്ത്: 1. ഭൂമി കുലുങ്ങി. 2. പാറകള്‍ പിളര്‍ന്നു. 3. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. 4. അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. 5. അവര്‍ വിശുദ്ധ നഗരത്തിലെ അനേകര്‍ക്ക് പ്രത്യക്ഷരായി.പക്ഷെ ഇതൊന്നും മത്തായി (27:51-54) ഒഴികെ മറ്റാരും റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് അല്‍ഭുതകരമായിരിക്കുന്നു. ദേവാലയത്തിന്റെ തിരശ്ശീല കീറുന്നത് കണ്ടവര്‍ ഭൂമി കുലുങ്ങിയതും പാറകള്‍ പിളര്‍ന്നതും കണ്ടില്ലത്രേ. ഒരു തിരശ്ശീല കീറുന്നത് നോക്കി നിന്നാലേ കാണുകയുള്ളു; എന്നാല്‍ ഭൂമി കുലുക്കമോ? ഉറങ്ങിക്കിടക്കുന്നവര്‍ പോലും അറിയും. എന്നിട്ടും ഈ മഹാല്‍ഭുതം

* മത്തായി ഒഴികെ മറ്റാരും അറിഞ്ഞില്ലെന്ന്. ഇതെങ്ങനെ വിശ്വസികുക?

10. കുരിശില്‍ ഒരു ലിഖിതം സ്ഥാപിച്ചതായി എല്ലാ സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'യഹൂദരുടെ രാജാവായ യേശുവാണിവന്‍' (മ. 27:37), 'യഹൂദരുടെ രാജാവ്' (മാ. 15:27), 'ഇത് യഹൂദരുടെ രാജാവാണ്‌'. (ലൂ. 23:38), 'നസറായനായ യേശു യഹൂദരുടെ രാജാവ്' (യോ. 19:19). നേരിയ തോതിലെങ്കിലും വ്യത്യാസം ഇവയില്‍ കാണപ്പെടുന്നുണ്ട്.

* ഒരു ലിഖിതം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൃത്യമാകേണ്ടതുണ്ട്. എന്നാല്‍ ഇവിടെയത് പാലിക്കപ്പെട്ടുകാണുന്നില്ല. എന്ത് കൊണ്ട്?

11. ക്രൂശിക്കപ്പെട്ടിടത്ത് ക്രിസ്തുവിന്റെ അമ്മയുണ്ടായിരുന്നതായും കുരിശില്‍ കിടന്ന് കൊണ്ട് അദ്ദേഹം അമ്മയോട് സംസാരിച്ചതായും യോഹന്നാന്‍ (19:25) റിപ്പോര്‍ട്ട് ചെയ്യൂന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ഇത് കണ്ടില്ല. അവിടെയുണ്ടായിരുന്ന പല സ്ത്രീകളുടെയും പേര്‌ എടുത്ത് പറഞ്ഞിട്ടും സുപ്രധാനമായ ഇക്കാര്യം മാത്രം മറ്റുള്ളവര്‍ കണ്ടില്ല.

* ശരിയ്ക്കും അദ്ദേഹത്തിന്റെ അമ്മ മറിയം അവിടെ ഉണ്ടായിരുന്നോ? അവര്‍ തമ്മില്‍ സംസാരിച്ചുവോ?

12. ആഴ്‌ചയിലെ ഒന്നാം നാള്‍ അതിരാവിലെ മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയിലേക്ക് ചെന്നു എന്ന് നാല്‌ പേരും പറയുന്നു. എന്നാല്‍ ഇത് സൂര്യന്‍ ഉദിച്ചപ്പോള്‍ ആണെന്ന് മാര്‍. 16: 1 പറയുമ്പോള്‍ അല്ല; ഇരുട്ടുള്ളപ്പോള്‍ തന്നെയാണെന്ന് യോഹ 20:1 പറയുന്നു.

* ഉദിച്ചപ്പോള്‍ / ഇരുട്ടുള്ളപ്പോള്‍: ഇത് രണ്ടും രണ്ടാണ്‌. ഏതാണ്‌ ശരി?

13. ക്രിസ്തുവിന്റെ കല്ലറ അടച്ച കല്ല്‌ ആരാണ്‌ നീക്കിയത്? കാലത്ത് കല്ലറ കാണാന്‍ ചെന്ന മഗ്ദലന മറിയമും മറ്റെ മറിയമും പറഞ്ഞെന്ന് മത്തായി റിപ്പോര്‍ട്ട് ചെയ്യുന്നു: 'അവര്‍ ചെന്നപ്പോള്‍ ഒരു മാലാഖ ആകാശത്ത് നിന്ന് ഇറങ്ങി വരുകയും കല്ല്‌ ഉരുട്ടി മാറ്റുകയും എന്നിട്ട് അതിന്‍മേല്‍ കയറി ഇരിക്കുകയും ചെയ്യുന്നത് അവര്‍ കണ്ടുവെന്ന്. (മത്തായി 28:2) എന്നാല്‍ മറ്റ് മൂന്ന് സുവിശേഷകരും (മാ. 16:4, ലൂ. 24:2, യോ. 20:1) പറയുന്നത് മഗ്ദലന മറിയമും മറ്റെ മറിയമും അവിടെ എത്തിയപ്പോള്‍ തന്നെ കല്ല്‌ ഉരുട്ടി മാറ്റപ്പെട്ടതായിട്ടാണ്‌ കണ്ടതെന്നാണ്‌.

* അവര്‍ എത്തിയ ശേഷം ഉരുട്ടി മാറ്റി എന്നതും നേരത്തെ തന്നെ മാറ്റപ്പെട്ടു എന്നതും രണ്ടാണ്‌. ഏതാണ്‌ ശരി?

14. അവര്‍ കല്ലറ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ വലിയ ഭൂകമ്പമുണ്ടായെന്ന് മത്തായി (28:2) പറയുന്നു. എന്നാല്‍ മറ്റ് മൂന്ന് പേരും ഈ ഭൂകമ്പം അറിഞ്ഞില്ലത്രെ! നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും പോലെയല്ല ഭൂകമ്പം. നേരത്തെ സൂചിപ്പിച്ചത് പോലെ ഉറങ്ങിക്കിടക്കുന്നവര്‍ പോലും അതറിയും. അതിന്റെ അടയാളം വളരെക്കാലം കാണാന്‍ പാകത്തില്‍ നിലനില്‍ക്കുകയും ചെയ്യും. എന്നിട്ടും അവര്‍ അറിഞ്ഞില്ലെന്ന്.

* ശരിയ്ക്കും ഭൂകമ്പം ഉണ്ടായിരുന്നോ?

15. അവര്‍ കല്ലറയ്കകത്ത് ഒരു മാലാഖയെ കണ്ടെന്ന് മാര്‍ക്കോസ് (16:5) പറയുമ്പോള്‍, രണ്ട് പേരെ കണ്ടെന്നാണ്‌ ലൂക്കോസ് (24:4) പറഞ്ഞത്. ഒരു മാലാഖയെ പുറത്ത് കണ്ടെന്നാണ്‌ മത്തായി (28:2) പറഞ്ഞത്. എന്നാല്‍ അകത്തോ പുറത്തോ ഒരു മാലാഖയെയും കണ്ടതായി യോഹന്നാന്‍ പറയുന്നില്ല.

* ശരിയ്ക്കും അവര്‍ മാലാഖയെ കണ്ടിരുന്നോ?: ഒന്ന്?/ രണ്ട്?/ അകത്ത്?/ പുറത്ത്?

16. മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയില്‍ കടന്നെന്നാണ്‌ മൂന്ന് സുവിശേഷകരും (മ. 28:5, മാ. 16:5, ലൂ. 24:2) പറയുന്നത്. എന്നാല്‍ കല്ല്‌ മാറ്റിയതയി കണ്ടപ്പോള്‍, അകത്ത് കടക്കാതെ അവര്‍ ഓടിപ്പോയെന്ന് യോഹന്നന്‍ (20:2) പറയുന്നു.

* അവര്‍ കല്ലറയില്‍ കയറി നോക്കിയോ? അതല്ല ഓടിയോ?

17. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്ന് സ്ത്രീകളെ അറിയിച്ചത് മാലാഖയാണെന്ന് മൂന്ന് സുവിശേഷകന്‍മാര്‍ (മ. 28:6, മാ. 16:6, ലൂ. 24:6) പറയുന്നു. എന്നാല്‍ യോഹന്നാന്‍ (20:9) പറയുന്നത് അത് ശിഷ്യന്‍മാര്‍ സ്വയം അനുമാനിച്ചെന്നാണ്‌.

* എന്താണ്‌ സംഭവിച്ചത്? മാലാഖ പറഞ്ഞോ? അതല്ല ശിഷ്യന്‍മാര്‍ അനുമാനിച്ചോ?

18. മഗ്ദലന മറിയം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വിവരം ശിഷ്യന്‍മാരെ അറിയിച്ചെന്ന് രണ്ട് സുവിശേഷകന്‍മാര്‍ (മ. 28:7,8, ലൂ. 24:9,10) പറയുന്നു. എന്നാല്‍ മാര്‍ക്കോസ് പറയുന്നത്: ഉയിര്‍ത്തെഴുന്നേറ്റ കാര്യം ശിഷ്യന്‍മാരെ അറിയിക്കാന്‍ സ്ത്രീകളെ മാലാഖ ചുമതലപ്പെടുത്തിയിരുന്നെങ്കിലും (16:7) ഭയം മൂലം അവര്‍ ആരോടും ഒന്നും പറഞ്ഞില്ലെന്നാണ്‌. (16:8) അതേസമയം യോഹന്നാന്‍ (20:2) പറയുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു കഥയാണ്‌: "അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്ന് എടുത്ത് മാറ്റിയിരിക്കുന്നു. അവര്‍ അവനെ എവിടെ വച്ചെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞു കൂടാ" എന്നാണ്‌ ഈ സ്ത്രീകള്‍ ശിഷ്യന്‍മാരോട് പറഞ്ഞതത്രെ.

* യഥാര്‍ത്ഥത്തില്‍ അവര്‍ ശിഷ്യന്‍മാരോട് പറഞ്ഞതെന്താണ്‌? ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്നാണോ? അതല്ല; ബോഡി കാണുന്നില്ലെന്ന് മാത്രമോ?

കുരിശ് സംഭവം കെട്ടുകഥയല്ലെന്ന് കരുതാന് ഒരു ന്യായവുമില്ല. സുവിശേഷകന്‍മാര്‍ തമ്മിലുള്ള വൈരുദ്ധ്യമാണ്‌ പ്രധാനമായും ഇതിന്റെ വിശ്വാസ്യത തകര്‍ക്കുന്നത്. കുരിശ് സംഭവം നടന്നിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ ഇത് മുഹമ്മദിന്ന് പറ്റിയ ഒരു അബദ്ധമാണെന്നാണ്‌ ക്രൈസ്തവരുടെ വിലയിരുത്തല്‍. അവരെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു. അനുകൂലിച്ചൂം പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു; ആരോഗ്യകരമയ ചര്‍ച്ച നടക്കട്ടെ.

യാതൊരാവശ്യവുമില്ലാതെ ചില യുക്തിവാദികളും ഇത്തരം വിഷങ്ങളില്‍ ക്രൈസ്തവ പക്ഷത്ത് കക്ഷി ചേരുന്നത് കാണാം. എന്നിട്ട് ബൈബിള്‍ പറഞ്ഞത് ശരിയും കുര്‍ആന്‍ പറഞ്ഞത് തെറ്റും ആണെന്ന മട്ടില്‍ വാദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. നാം ക്രിസ്തുമതത്തെ വിമര്‍ശിച്ചാലോ; അതവര്‍ക്ക് ഇഷ്ടപ്പെടുകയില്ല. ക്രിസ്തുമതവുമായി ബന്ധപ്പെട്ട വല്ലതും ചോദിച്ചാല്‍ അവര്‍ ഉത്തരം പറയുകയുമില്ല; അതൊക്കെ ക്രിസ്ത്യാനികളോട് പറയണം/ ചോദിക്കണം എന്നായിരിക്കും അവരുടെ മറുപടി. അഥവാ എങ്ങനെയെങ്കിലും ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നേ അവര്‍ക്കുള്ളൂ. അത് ക്രിസ്തുമതത്തെ ന്യായീകരിച്ചുകൊണ്ടായാലും അവര്‍ക്ക് വിരോധമൊന്നുമില്ല. ഇത് കാണുമ്പോള്‍ ഇവര്‍ 'യുക്തിവാദികള്‍' തന്നെയോ എന്ന് സംശയിച്ച് പോയാല്‍ അതൊരു തെറ്റാവുകയില്ലെന്ന് കരുതുന്നു.

കുരിശ് സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
"അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്‌നുമര്‍യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ." (4:157-158)

കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു

472 comments:

  1. ധാരാളമുണ്ടല്ലോ?! ഒരു സൈറ്റിന്റെയും സഹായമില്ലാതെ ഇത്രയും വ്യത്യാസങ്ങള്‍ കണ്ടു പിടിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല.

    ഇതിനെ ഓരോ വൈരുദ്ധ്യങ്ങളും മറുപടി പറഞ്ഞു വരുമ്പോഴേക്കും എന്റെ ജോലി പോയിട്ടുണ്ടാകും. തത്കാലം ഒരു ആമുഖം ഇരിക്കട്ടെ,

    http://me4what.blogspot.com/2010/01/blog-post.html.

    വഴിപോലെ ഓരോന്ന് എടുത്തു "ചര്‍ച്ച" ചെയ്യാം.

    അതിന്റെ ഇടയ്ക്ക് ഖുര്‍ആന്‍ തിരുകിയിട്ടുണ്ടല്ലോ? യഹൂദര്‍ക്ക്‌ മാത്രമല്ല നബിയ്ക്കും കാര്യങ്ങള്‍ അവ്യക്തമായിരുന്നു എന്ന് താങ്കളുടെ ഖുറാന്‍ സൂക്തത്തില്‍ നിന്നും വ്യക്തം . അത്ര വ്യക്തത ഉണ്ടായിരുന്നുവെങ്കില്‍ എന്ത് സംഭവിച്ചു എന്ന് പറയാന്‍ ഖുരാനിനു കഴിയണമായിരുന്നു. യേശുവിനു എന്ത് സംഭവിച്ചു എന്ന് താങ്കളുടെ പ്രവാചകന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടോ? ആ സംഭവങ്ങള്‍ ഒരു ഖുര്‍ആന്‍ പ്രകാരം ഒരു ഓര്‍ഡരില്‍ പറഞ്ഞു തന്നാല്‍ ഞങ്ങള്‍ക്ക് മനസിലാക്കാമായിരുന്നു.

    ReplyDelete
  2. @ ആലിക്കോയ

    നിങ്ങള്‍ ഇവിടെ ചോദിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളും ഇതിനു മുന്‍പും ഇതുപോലെ പലരും ചോദിച്ചതാണ്. ബ്ലോഗില്‍ തന്നെ പല സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതുമാണ്. പലരും ഇതിനൊക്കെ മറുപടികള്‍ എഴുതിയതുമാണ്‌. അതില്‍ ചിലതിന്റെ ലിങ്കുകള്‍ ഇവിടെ നല്‍കുന്നു (സാജന്‍ നല്‍കിയ ലിങ്കുകള്‍ക്ക് ആവര്‍ത്തിക്കുന്നില്ല). സമയമുണ്ടെങ്കില്‍ ആദ്യം അവയൊക്കെ ഒന്ന് വായിച്ചു നോക്കുക. അവയിലൊന്നും ഉത്തരം ലഭിക്കാത്ത വല്ല ചോദ്യങ്ങളും അവശേഷിക്കുന്നു എങ്കില്‍ അത് പോസ്റ്റാക്കുക. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചാല്‍ വായിക്കുന്നവര്‍ക്ക് മടുപ്പുണ്ടാകും.

    1. കുരിശ് മരണം ഖുര്‍ആനിലും ബൈബിളിലും.! - "ബീമാപള്ളി" ബ്ലോഗില്‍ 2009 ഡിസംബറില്‍
    2. ബീമപള്ളി ഇസ്ലാമിന് ഒരു മറുപടി - "അളുപുളി" ബ്ലോഗില്‍ 2009 ഡിസംബറില്‍
    3. ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍! - "വഴി മറന്നു പോയവര്‍" ബ്ലോഗില്‍ 2010 ഫെബ്രുവരിയില്‍
    4. കുരിശുസംഭവത്തിലെ പൊരുത്തക്കേടുകള്‍ - "മിശിഹാ" ബ്ലോഗില്‍ 2010 മെയ്‌ യില്‍

    ReplyDelete
  3. സാജന്‍, സന്തോഷ്: ലിങ്കുകള്‍ നല്‍കിയതിന്നും പ്രതികരണത്തിനും നന്ദി. തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ വാദം ആദ്യമായി ഉന്നയിച്ചത് ഞാനാണെന്ന് ഞാന്‍ അവകാശപ്പെട്ടിട്ടില്ലല്ലോ. ഈ വിഷയം ഞാനും പലേടത്തും വായിച്ചിട്ടുണ്ട്; കടലാസിലും നെറ്റിലും.

    നെറ്റിന്റെ സഹയമില്ലാതെ ഇത് തയ്യാറാക്കിയതിന്ന് സാജന്‍ എനിക്ക് പ്രത്യേകം നന്ദി പറയുന്നുണ്ട്. അതില്‍ പരിഹാസച്ചുവ അടങ്ങിയിട്ടുണ്ടെങ്കിലും ആ നന്ദി ഈ ലേഖനത്തിന്റെ കാര്യത്തില്‍ ഞാന്‍ അര്‍ഹിക്കുന്നുണ്ട്. ഇത് തയ്യാറാക്കാന്‍ ബൈബിള്‍ അല്ലാതെ മറ്റൊന്നും ഉപയോഗിച്ചിട്ടില്ല. ദി പീപ്‌ള്‍ സ്റ്റഡീ ബൈബിളില്‍ ഹാര്‍മണി ഓഫ് ദി ഗോസ്പല്‍സ് എന്നൊരു സെക്‌ഷന്‍ ഉണ്ട്. സുവിശേഷ ഗ്രന്‍ഥങ്ങളിലെ ഏറെക്കുറെ എല്ലാ വിഷയങ്ങളും നാല്‌ സുവിശേഷങ്ങളില്‍ ഏതിലാണുള്ളത് എവിടെയാണുള്ളത് എന്ന് ഒറ്റ നോട്ടത്തില്‍ മാസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. അത്കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയിട്ടില്ല എന്ന് പറയാം.

    നിങ്ങള്‍ തന്ന ലിങ്കുകളില്‍ എല്ലാം ഞാന്‍ സന്ദര്‍ശിച്ചു; എല്ലാം വായിച്ചുവെന്ന് പറയാന്‍ കഴിയില്ല. എങ്കിലും പ്രസക്തമായതെല്ലാം വായിച്ചു. നിരാശയാണ്‌ ഫലം. എന്റെ ചോദ്യങ്ങളില്‍ മിക്കതിന്നും അവയില്‍ ഒന്നും ഒരു മറുപടിയും കണ്ടില്ല. ചിലതിന്ന് മറുപടിയുണ്ട്; തൃപ്തികരമല്ലെങ്കിലും.

    ReplyDelete
  4. <> ദി പീപ്‌ള്‍ സ്റ്റഡീ ബൈബിളില്‍ ഹാര്‍മണി ഓഫ് ദി ഗോസ്പല്‍സ് എന്നൊരു സെക്‌ഷന്‍ ഉണ്ട്. സുവിശേഷ ഗ്രന്‍ഥങ്ങളിലെ ഏറെക്കുറെ എല്ലാ വിഷയങ്ങളും നാല്‌ സുവിശേഷങ്ങളില്‍ ഏതിലാണുള്ളത് എവിടെയാണുള്ളത് എന്ന് ഒറ്റ നോട്ടത്തില്‍ മാസ്സിലാക്കാന്‍
    ഇത് സഹായിക്കുന്നു. <>

    സുവിശേഷങ്ങള്‍ മാത്രമല്ല, സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവനായും ഓരോ വിഷയം അടിസ്ഥാനമാക്കി ഇവിടെ ഉണ്ട്

    International Standard Bible Encyclopedia

    ReplyDelete
  5. @ ആലിക്കോയ

    <> അതേസമയം യോഹന്നാന്‍ ഈ ചുംബനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം (18:4-9, 12) പറയുന്ന കഥ മറ്റൊന്നാണ്‌. ക്രിസ്തു ആള്‍ക്കൂട്ടത്തോട് ചോദിക്കുന്നു: 'നിങ്ങള്‍ ആരെ അന്വേഷികുന്നു' എന്ന്. അവര്‍ പറയുന്നു: 'നസറായനായ ക്രിസ്തുവിനെ' എന്ന്. 'അത് ഞാനാണ്'എന്ന് ക്രിസ്തുവിന്റെ മറുപടി, എന്നിട്ട് അവര്‍ അദ്ദേഹത്തെ പിടികൂടുകയല്ല; അദ്ദേഹത്തിന്ന് മുമ്പില്‍ വീണ്‌ നമസ്‌കരിക്കുകയാണ്‌ ചെയ്യുന്നത്. പിന്നീട് പിടികൂടുന്നുമുണ്ട്. <>

    സ്വന്തം നിഗമനങ്ങള്‍ ബൈബിള്‍ വാക്യങ്ങള്‍ ആണ് എന്ന രീതിയില്‍ എഴുതാതെയിരിക്കുവാന്‍ ശ്രദ്ധിക്കുക. ക്രിസ്തുവിന്റെ മുന്‍പില്‍ നമസ്കരിക്കുന്ന ഒരു ആള്‍ക്കൂട്ടത്തെക്കുറിച്ചും യോഹന്നാന്‍ 18:4-12 ല്‍ എഴുതിയിട്ടില്ല.

    ReplyDelete
  6. Sajan: "അതിന്റെ ഇടയ്ക്ക് ഖുര്‍ആന്‍ തിരുകിയിട്ടുണ്ടല്ലോ? യഹൂദര്‍ക്ക്‌ മാത്രമല്ല നബിയ്ക്കും കാര്യങ്ങള്‍ അവ്യക്തമായിരുന്നു എന്ന് താങ്കളുടെ ഖുറാന്‍ സൂക്തത്തില്‍ നിന്നും വ്യക്തം . അത്ര വ്യക്തത ഉണ്ടായിരുന്നുവെങ്കില്‍ എന്ത് സംഭവിച്ചു എന്ന് പറയാന്‍ ഖുരാനിനു കഴിയണമായിരുന്നു. യേശുവിനു എന്ത് സംഭവിച്ചു എന്ന് താങ്കളുടെ പ്രവാചകന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടോ? ആ സംഭവങ്ങള്‍ ഒരു ഖുര്‍ആന്‍ പ്രകാരം ഒരു ഓര്‍ഡരില്‍ പറഞ്ഞു തന്നാല്‍ ഞങ്ങള്‍ക്ക് മനസിലാക്കാമായിരുന്നു."

    = യഹൂദരും ക്രൈസ്തവരും തമ്മില്‍ തര്‍ര്‍ക്കമുള്ള ഒരു വിഷയത്തില്‍ വിധി പ്രസ്താവിക്കുകയാണ്‌ മേല്‍ സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ ചെയ്യുന്നത്.

    ആദ്യം രണ്ട് മതങ്ങളുടെ വീക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം:
    യഹൂദരുടെ സങ്കല്‍പ്പം:
    1. ക്രിസ്തുവിനെ കുരിശില്‍ തറച്ചു.
    2. അദ്ദേഹം കുരിശില്‍ മരിച്ചു.
    3. കല്ലറയില്‍ അടക്കം ചെയ്തു.
    4. മൃതദേഹം ആരോ എടുത്ത് കൊണ്ട് പോയി.

    ക്രൈസ്തവ സങ്കല്‍പ്പം:
    1. ക്രിസ്തുവിനെ കുരിശില്‍ തറച്ചു.
    2. അദ്ദേഹം കുരിശില്‍ മരിച്ചു.
    3. കല്ലറയില്‍ അടക്കം ചെയ്തു.
    4. അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു.
    5. ആകാശത്തേക്ക് കയറിപ്പോയി.

    ഇവയില്‍ ആദ്യത്തെ മൂന്നെണ്ണത്തില്‍ ഇരുവിഭാഗങ്ങളും യോജിക്കുകയും ബാക്കി കാര്യങ്ങളില്‍ വിയോജിക്കുകയും  ചെയ്യുന്നു.

    ഈ തര്‍ക്കത്തില്‍ ഖുര്‍ആന്‍ വിധി കല്‍പ്പിക്കുന്നത് കാണുക:
    1. കൊന്നിട്ടില്ല; 2. ക്രൂശിച്ചിട്ടുമില്ല; 3. സംഭവം അവ്യക്തമാകപ്പെട്ടു; 4. ക്രിസ്തുവിനെ ദൈവം ആകാശത്തേക്ക് ഉയര്‍ത്തി.
    ഇവയില്‍ ഒന്ന്, രണ്ട് പ്രസ്താവനകള്‍ കൊണ്ട് ഇരു മതങ്ങളും തമ്മില്‍ യോജിപ്പുള്ള 1,2,3 നമ്പറിലുള്ള കാര്യങ്ങള്‍ ഖുര്‍ആന്‍ നിഷേധിച്ചു കഴിഞ്ഞു. കുരിശില്‍ മരിച്ചിട്ടില്ലെന്ന് മാത്രമല്ല; കുരിശില്‍ തറയ്ക്കപ്പെടുക പോലും ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ ക്രിസ്തു കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടിട്ടില്ല എന്നും സിദ്ധിക്കുന്നു. എങ്കില്‍ മൃതദേഹം എടുത്ത് കൊണ്ട് പോകലോ ഉയിര്‍ത്തെഴുന്നേല്‍ക്കലോ സംഭവിക്കാനും സാദ്ധ്യതയില്ലല്ലോ. അതേസമയം അദ്ദേഹം ആകാശത്തേക്ക് കയറിപ്പോയി എന്ന ക്രൈസ്തവ സങ്കള്‍പ്പത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നു. എന്നാല്‍ അത് നടന്നത് മരിച്ച് ഉയിര്‍ത്ത ശേഷമല്ല; മരിക്കുന്നതിന്ന് മുമ്പായിട്ടാണ്‌.

    ഇത്രയും ഖുര്‍ആന്‍ വിശദീകരിച്ചകാര്യം. പിന്നെ അവിടെ എന്ത് സംഭവിച്ചു എന്നതിന്ന് 'സംഭവം അവ്യക്തമാക്കപ്പെട്ടു' എന്നാണ്‌ ഖര്‍ആനിന്റെ മറുപടി. അത്കൊണ്ട് എല്ലാവരും അതിനെക്കുറിച്ച് ഊഹങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

    ReplyDelete
  7. @ ആലിക്കോയ

    <> ഈ തര്‍ക്കത്തില്‍ ഖുര്‍ആന്‍ വിധി കല്‍പ്പിക്കുന്നത് കാണുക: 1. കൊന്നിട്ടില്ല; 2. ക്രൂശിച്ചിട്ടുമില്ല; 3. സംഭവം അവ്യക്തമാകപ്പെട്ടു; 4. ക്രിസ്തുവിനെ ദൈവം ആകാശത്തേക്ക് ഉയര്‍ത്തി. ഇവയില്‍ ഒന്ന്, രണ്ട് പ്രസ്താവനകള്‍ കൊണ്ട് ഇരു മതങ്ങളും തമ്മില്‍ യോജിപ്പുള്ള 1,2,3 നമ്പറിലുള്ള കാര്യങ്ങള്‍ ഖുര്‍ആന്‍ നിഷേധിച്ചു കഴിഞ്ഞു. കുരിശില്‍ മരിച്ചിട്ടില്ലെന്ന് മാത്രമല്ല; കുരിശില്‍ തറയ്ക്കപ്പെടുക പോലും ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ ക്രിസ്തു കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടിട്ടില്ല എന്നും സിദ്ധിക്കുന്നു. എങ്കില്‍ മൃതദേഹം എടുത്ത് കൊണ്ട് പോകലോ ഉയിര്‍ത്തെഴുന്നേല്‍ക്കലോ സംഭവിക്കാനും സാദ്ധ്യതയില്ലല്ലോ. അതേസമയം അദ്ദേഹം ആകാശത്തേക്ക് കയറിപ്പോയി എന്ന ക്രൈസ്തവ സങ്കള്‍പ്പത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നു. എന്നാല്‍ അത് നടന്നത് മരിച്ച് ഉയിര്‍ത്ത ശേഷമല്ല; മരിക്കുന്നതിന്ന് മുമ്പായിട്ടാണ്‌. ഇത്രയും ഖുര്‍ആന്‍ വിശദീകരിച്ച കാര്യം. പിന്നെ അവിടെ എന്ത് സംഭവിച്ചു എന്നതിന്ന് 'സംഭവം അവ്യക്തമാക്കപ്പെട്ടു' എന്നാണ്‌ ഖര്‍ആനിന്റെ മറുപടി. അത്കൊണ്ട് എല്ലാവരും അതിനെക്കുറിച്ച് ഊഹങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.<>

    യഹൂദമതത്തിലേയും ക്രിസ്തുമതത്തിലേയും വിശ്വാസങ്ങള്‍ ആണ് യേശുവിന്റെ മൃതദേഹം ആരോ എടുത്ത് കൊണ്ട് പോയി, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നിവ. ഖുര്‍ആന്‍ ഇക്കാര്യത്തില്‍ പുതിയതായ മറ്റൊരു വിശദീകരണം അവതരിപ്പിക്കുന്നു, അതാണ്‌ 'സംഭവം അവ്യക്തമാകപ്പെട്ടു' എന്നത്. അല്ലാതെ നിങ്ങള്‍ എഴുതിയപോലെ ഏതെങ്കിലും തര്‍ക്കത്തില്‍ തീര്‍പ്പ് കല്പ്പിക്കുകയല്ല ഖുര്‍ആന്‍. 'പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്' എന്ന് പറയുന്ന ഖുര്‍ആനില്‍ 'പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു' എന്ന് എഴുതിയിട്ടുണ്ടെങ്കിലും എപ്പോളാണ് / എവിടെവച്ചാണ് / എങ്ങനെയാണ് അല്ലാഹു അവങ്കലേക്കുയര്‍ത്തിയതു എന്ന കാര്യത്തില്‍ നിശബ്ദമാണ് എന്നാണ് എന്റെ അറിവ്. ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?

    "യേശുക്രിസ്തു ആകാശത്തിലേക്ക് കയറിപ്പോയി" എന്ന രീതിയില്‍ ഒരു സങ്കല്‍പ്പവും ക്രൈസ്തവര്‍ക്കില്ല. യേശുക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്ന വിശ്വാസം ആണ് ക്രൈസ്തവര്‍ക്കുള്ളത്. അത് നിങ്ങള്‍ എഴുതിയ പോലെയുള്ള "ആകാശത്തേക്ക് കയറിപ്പോയി" എന്ന സങ്കല്പം അല്ല. സ്വന്തം നിഗമനങ്ങള്‍ ക്രിസ്തുമത വിശ്വാസങ്ങള്‍ ആണ് എന്ന രീതിയില്‍ അവതരിപ്പിക്കാതെയിരിക്കുവാന്‍ ശ്രദ്ധിക്കുക.

    ReplyDelete
  8. സന്തോഷ്‌ said...
    @ ആലിക്കോയ

    <> അതേസമയം യോഹന്നാന്‍ ഈ ചുംബനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം (18:4-9, 12) പറയുന്ന കഥ മറ്റൊന്നാണ്‌. ക്രിസ്തു ആള്‍ക്കൂട്ടത്തോട് ചോദിക്കുന്നു: 'നിങ്ങള്‍ ആരെ അന്വേഷികുന്നു' എന്ന്. അവര്‍ പറയുന്നു: 'നസറായനായ ക്രിസ്തുവിനെ' എന്ന്. 'അത് ഞാനാണ്'എന്ന് ക്രിസ്തുവിന്റെ മറുപടി, എന്നിട്ട് അവര്‍ അദ്ദേഹത്തെ പിടികൂടുകയല്ല; അദ്ദേഹത്തിന്ന് മുമ്പില്‍ വീണ്‌ നമസ്‌കരിക്കുകയാണ്‌ ചെയ്യുന്നത്. പിന്നീട് പിടികൂടുന്നുമുണ്ട്. <>

    സ്വന്തം നിഗമനങ്ങള്‍ ബൈബിള്‍ വാക്യങ്ങള്‍ ആണ് എന്ന രീതിയില്‍ എഴുതാതെയിരിക്കുവാന്‍ ശ്രദ്ധിക്കുക. ക്രിസ്തുവിന്റെ മുന്‍പില്‍ നമസ്കരിക്കുന്ന ഒരു ആള്‍ക്കൂട്ടത്തെക്കുറിച്ചും യോഹന്നാന്‍ 18:4-12 ല്‍ എഴുതിയിട്ടില്ല."

    സന്തോഷ് പറഞ്ഞത് പോലെ 'നമസ്‌കരിച്ചു' എന്ന പ്രയോഗം യോഹന്നാനില്‍ ഇല്ല. ഉള്ളത് ഇങ്ങനെയാണ്‌: "അപ്പോള്‍ യേശു തനിക്ക് സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞ് മുന്നോട്ട് വന്ന് ചോദിച്ചു: 'നിങ്ങള്‍ ആരെ അന്വേഷിക്കുന്നു?' അവര്‍ അവനോട് പറഞ്ഞു: 'നസറായനായ യേശുവിനെ.' യേശു പറഞ്ഞു: 'ഞാനാകുന്നു'. അവനെ ഒറ്റിക്കൊടുത്ത യൂദായും അവരുടെ കൂടെ നിന്നിരുന്നു. 'ഞാനാകുന്നു' എന്ന് അവരോട് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്നാക്കം പോയി നിലത്ത് വീണു." (യോഹന്നാന്‍ 18:4-6)

    "'ഞാനാകുന്നു' എന്ന് അവരോട് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്നാക്കം പോയി നിലത്ത് വീണു." യോഹന്നാന്റെ ഈ വാക്കുകളില്‍ ദൈവശാസ്ത്രപരമായ ഒരു നിഗൂഢത സ്ഫുരിക്കുന്നില്ലേ? "ഞാനാകുന്നു" എന്നത് 'യാഹ്‌വേ' തന്നെയല്ലേ?
    ഇത് കേട്ടപ്പോള്‍ 'അവര്‍ പിന്നാക്കം പോയി നിലത്ത് വീണു' എന്ന് പറഞ്ഞാല്‍ 'അവര്‍ നിലത്ത് വീണ്‌ നമസ്‌കരിച്ചു' എന്ന് തന്നെ അല്ലേ അതിന്നര്‍ത്ഥം? അല്ലെങ്കില്‍ അവരെങ്ങനെ വീണു? വാളും വടുയുമായി ഒരു "കുറ്റവാളി"യെ പിടിക്കാന്‍ പോയ അവര്‍ എന്ത്കൊണ്ടാണ്‌ പിന്‍വാങ്ങിയത്? പത്രോസിന്റെ കയ്യിലുണ്ടായിരുന്ന വാള്‍ കണ്ടിട്ടോ? സേവകന്‍മാരില്‍ ഒരാളെ പത്രോസ് വെട്ടിയിരുന്നു; അത് കണ്ടാണോ പിന്‍വാങ്ങിയത്? എന്നാല്‍ നിലത്ത് വീണതോ?
    മുമ്പിലുണ്ടായിരുന്നവര്‍ 'അജ്ഞാത കാരണത്താല്‍' പിന്‍വാങ്ങിയപ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ തട്ടിത്തടഞ്ഞ് നിലത്ത് വീണെന്നോ?
    സുരേഷ് ഇതിനെ എങ്ങനെ വ്യഖ്യാനിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.
    And see notes to John 18:6"

    ReplyDelete
  9. സന്തോഷ്: "അല്ലാതെ നിങ്ങള്‍ എഴുതിയപോലെ ഏതെങ്കിലും തര്‍ക്കത്തില്‍ തീര്‍പ്പ് കല്പ്പിക്കുകയല്ല ഖുര്‍ആന്‍."

    = യഹൂദ ക്രൈസ്തവ സങ്കല്‍പ്പങ്ങളിലെ പൊതുസമ്മതിയുള്ള മൂന്നെണ്ണവുമ് ഖുര്‍ആന്‍ നിഷേധിച്ചു. "ക്രൂശിച്ചിട്ടുമില്ല; കൊന്നിട്ടുമില്ല" എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ഖുര്‍ആന്‍ വിധി പറഞ്ഞിട്ടുമുണ്ട് എന്നാണര്‍ത്ഥം. ഈ തീര്‍പ്പ് നിങ്ങള്‍ക്ക് സ്വീകാര്യമല്ലെങ്കില്‍ അത് പറഞ്ഞോളൂ; തീര്‍പ്പ് കല്‍പിച്ചില്ലെന്ന് പറയരുത്.

    സന്തോഷ്: "യഹൂദമതത്തിലേയും ക്രിസ്തുമതത്തിലേയും വിശ്വാസങ്ങള്‍ ആണ് യേശുവിന്റെ മൃതദേഹം ആരോ എടുത്ത് കൊണ്ട് പോയി, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നിവ"

    = ഇത് രണ്ടും നടന്നിട്ടില്ലെന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത്. പിന്നെ തീര്‍പ്പ് കല്‍പ്പിച്ചില്ലെന്ന് പറയുന്നതിന്റെ അര്‍ത്ഥം?

    സന്തോഷ്: "ഖുര്‍ആന്‍ ഇക്കാര്യത്തില്‍ പുതിയതായ മറ്റൊരു വിശദീകരണം അവതരിപ്പിക്കുന്നു, അതാണ്‌ 'സംഭവം അവ്യക്തമാകപ്പെട്ടു' എന്നത്."

    = മാത്രമല്ല. 'ക്രൂശിച്ചിട്ടില്ല; കൊന്നിട്ടുമില്ല' എന്നതും പുതിയത് തന്നെയാണ്‌. ക്രൂശീകരണം, മരണം, ഖബറടക്കം, ഉയിര്‍ത്തെഴുന്നെല്‍പ്പ് അല്ലെങ്കില്‍ മൃതദേഹത്തിന്റെ മോഷണം ഇവ നാലും ഖുര്‍ആന്‍ നിഷേധിച്ചിട്ടില്ലേ? ഇവ നാലും നിങ്ങള്‍ക്ക് പുതിയത് തന്നെയല്ലേ? മരിച്ച ശേഷം ഉയിര്‍ത്തിട്ടല്ലാതെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടു എന്നതും പുതിയത് തന്നെ.

    സതോഷ്: "ഖുര്‍ആനില്‍ 'പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു' എന്ന് എഴുതിയിട്ടുണ്ടെങ്കിലും എപ്പോളാണ് / എവിടെവച്ചാണ് / എങ്ങനെയാണ് അല്ലാഹു അവങ്കലേക്കുയര്‍ത്തിയതു എന്ന കാര്യത്തില്‍ നിശബ്ദമാണ് എന്നാണ് എന്റെ അറിവ്. ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?"

    = എന്തൊരു ബാലിശമായ ചോദ്യമാണിത്‌?
    'അവര്‍ കൊന്നിട്ടില്ല; ക്രൂശിച്ചിട്ടുമില്ല; അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയാണ്‌ ചെയ്തത്' എന്ന് പറഞ്ഞതിന്ന് ശേഷം """കൊല്ലുന്നതിന്ന് മുമ്പാണോ''''' ഉയര്‍ത്തിയത് എന്ന് ചോദിച്ചാല്‍? വധിക്കപ്പെട്ടിട്ടുണ്ടെങ്കിലല്ലേ അതിന്ന് മുമ്പ് എപ്പോള്‍ എന്ന ചോദ്യത്തിന്‌ അര്‍ത്ഥമുണ്ടാവുകയുള്ളു? വധം നടന്നിട്ടില്ലല്ലോ; പിന്നെങ്ങനെ വധത്തിന്ന് മുമ്പ് / ശേഷം എന്ന് പറയുക?
    ക്രൂശിക്കപെടാതെയും വധിക്കപ്പെടാതെയും അദ്ദേഹം ദൈവത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.

    സന്തോഷ്: "എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?"

    = ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല. 'അല്ലാഹു അദ്ദേഹത്തെ തന്നിലേക്ക് ഉയര്‍ത്തുകയാണ്‌ ചെയ്തത്' എന്നാണ്‌ ഖുര്‍ആന്‍ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

    ഇപ്പോള്‍ സന്തോഷിന്ന് പിടിച്ചു തൂങ്ങാന്‍ ഒരു പുല്‍ക്കൊടി കിട്ടിയിരിക്കുന്നു. "എപ്പോള്‍ / എവിടെവച്ച് /എങ്ങനെ" എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലല്ലോ. ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌.

    ReplyDelete
  10. @ ആലിക്കോയ


    <> അവര്‍ നാലും സംഭവത്തിന്റെ ദൃക്‌സാക്ഷികളല്ലെങ്കിലും. കേട്ടുകേള്‍വിയും ഭാവനയും അടിസ്ഥനമാക്കിയുള്ള വിവരണമാണ്‌ അവര്‍ നല്‍കുന്നത്. <>


    സുവിശേഷകന്മാര്‍ ആരായിരിരുന്നു, എന്തിനു വേണ്ടിയാണ് അവര്‍ സുവിശേഷങ്ങള്‍ രചിച്ചത് എന്നുള്ള പ്രാഥമികമായ അറിവ് ഇല്ലാത്തതിന്റെ പ്രശ്നമാണ് ഈ വാക്കുകള്‍

    ബൈബിളിലെ സുവിശേഷങ്ങള്‍

    "ഭാവനയെ" അടിസ്ഥാനമാക്കിയാണ് സുവിശേഷങ്ങള്‍ രചിക്കപ്പെട്ടത്‌ എന്ന് ആധികാരികമായി പറയുവാന്‍ എന്ത് തെളിവാണ് നിങ്ങളുടെ പക്കല്‍ ഉള്ളത്? അന്നത്തെ സംഭവങ്ങളുടെ ഏതെങ്കിലും 'ദൃട്സാക്ഷി വിവരണങ്ങള്‍' നിങ്ങളുടെ പക്കല്‍ ഉണ്ടോ?

    <> നാലു പേരും പല കാര്യത്തിലും പരസ്പരം വിയോജിക്കുന്നത് സംഭവത്തിന്റെ വിശ്വാസ്യതയെ വീണ്ടും ഹനിക്കുന്നു. <>

    ഒരാള്‍ പറയുന്ന ആശയത്തെപറ്റി നിശബ്ദമായിരിക്കുന്നതോ അതെ ആശയം മറ്റൊരു തരത്തില്‍ അവതരിപ്പിക്കുന്നതിനെയോ വിയോജിപ്പ് എന്ന് പറയാറില്ല. ഒരാള്‍ പറയുന്ന ആശയത്തെ എതിര്‍ക്കുന്നതിനെയാണ് സാധാരണയായി 'വിയോജിപ്പ്' എന്ന് പറയാറുള്ളത്. ഇത്തരത്തില്‍ എന്ത് വിയോജിപ്പാണ് നിങ്ങള്‍ നാല് സുവിഷേശങ്ങളിലും കണ്ടത്? ഒരേ സംഭവം നാലുപേര്‍ നാല് തരത്തില്‍ എഴുതിയിരിക്കുന്നു എന്നുള്ളതല്ലാതെ അവയുടെ ആശയത്തില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?

    ReplyDelete
  11. <> "'ഞാനാകുന്നു' എന്ന് അവരോട് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്നാക്കം പോയി നിലത്ത് വീണു." യോഹന്നാന്റെ ഈ വാക്കുകളില്‍ ദൈവശാസ്ത്രപരമായ ഒരു നിഗൂഢത സ്ഫുരിക്കുന്നില്ലേ? "ഞാനാകുന്നു" എന്നത് 'യാഹ്‌വേ' തന്നെയല്ലേ?ഇത് കേട്ടപ്പോള്‍ 'അവര്‍ പിന്നാക്കം പോയി നിലത്ത് വീണു' എന്ന് പറഞ്ഞാല്‍ 'അവര്‍ നിലത്ത് വീണ്‌ നമസ്‌കരിച്ചു' എന്ന് തന്നെ അല്ലേ അതിന്നര്‍ത്ഥം? അല്ലെങ്കില്‍ അവരെങ്ങനെ വീണു? വാളും വടുയുമായി ഒരു "കുറ്റവാളി"യെ പിടിക്കാന്‍ പോയ അവര്‍ എന്ത്കൊണ്ടാണ്‌ പിന്‍വാങ്ങിയത്? പത്രോസിന്റെ കയ്യിലുണ്ടായിരുന്ന വാള്‍ കണ്ടിട്ടോ? സേവകന്‍മാരില്‍ ഒരാളെ പത്രോസ് വെട്ടിയിരുന്നു; അത് കണ്ടാണോ പിന്‍വാങ്ങിയത്? എന്നാല്‍ നിലത്ത് വീണതോ? മുമ്പിലുണ്ടായിരുന്നവര്‍ 'അജ്ഞാത കാരണത്താല്‍' പിന്‍വാങ്ങിയപ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ തട്ടിത്തടഞ്ഞ് നിലത്ത് വീണെന്നോ?
    സുരേഷ് ഇതിനെ എങ്ങനെ വ്യഖ്യാനിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.<>

    ബൈബിള്‍ വ്യഖ്യാനിക്കല്‍ എനിയ്ക്ക് പറഞ്ഞിട്ടുള്ള പണി അല്ല, കാരണം വ്യാഖ്യാനങ്ങള്‍ നല്‍കുവാന്‍ മാത്രം അറിവ് എനിയ്ക്ക് ബൈബിളിനെ പറ്റി ഇല്ല. യോഹന്നാന്റെ വാക്കുകളിലെ ദൈവശാസ്ത്രപരമായ 'നിഗൂഢത' നിങ്ങള്‍ നല്‍കിയ ലിങ്കില്‍ എഴുതിയിട്ടുണ്ടല്ലോ, ദാ ഇങ്ങനെ:

    "When Jesus said to those who came to arrest him “I am,” they retreated and fell to the ground. L. Morris says that “it is possible that those in front recoiled from Jesus’ unexpected advance, so that they bumped those behind them, causing them to stumble and fall” (John [NICNT], 743-44). Perhaps this is what in fact happened on the scene; but the theological significance given to this event by the author implies that more is involved. The reaction on the part of those who came to arrest Jesus comes in response to his affirmation that he is indeed the one they are seeking, Jesus the Nazarene. But Jesus makes this affirmation of his identity using a formula which the reader has encountered before in the Fourth Gospel, e.g., 8:24, 28, 58. Jesus has applied to himself the divine Name of Exod 3:14, “I AM.” Therefore this amounts to something of a theophany which causes even his enemies to recoil and prostrate themselves, so that Jesus has to ask a second time, “Who are you looking for?” This is a vivid reminder to the reader of the Gospel that even in this dark hour, Jesus holds ultimate power over his enemies and the powers of darkness, because he is the one who bears the divine Name."

    ReplyDelete
  12. @ ആലിക്കോയ

    <> യഹൂദ ക്രൈസ്തവ സങ്കല്‍പ്പങ്ങളിലെ പൊതുസമ്മതിയുള്ള മൂന്നെണ്ണവുമ് ഖുര്‍ആന്‍ നിഷേധിച്ചു. "ക്രൂശിച്ചിട്ടുമില്ല; കൊന്നിട്ടുമില്ല" എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ഖുര്‍ആന്‍ വിധി പറഞ്ഞിട്ടുമുണ്ട് എന്നാണര്‍ത്ഥം. ഈ തീര്‍പ്പ് നിങ്ങള്‍ക്ക് സ്വീകാര്യമല്ലെങ്കില്‍ അത് പറഞ്ഞോളൂ; തീര്‍പ്പ് കല്‍പിച്ചില്ലെന്ന് പറയരുത്. <>

    ഖുര്‍ആന്‍ വിധി പറഞ്ഞിട്ടുണ്ട് എന്നു തന്നെ ആലിക്കോയ വിശ്വസ്സിചോളൂ, പക്ഷെ എനിയ്ക്ക് ആ വിഷയത്തില്‍ ഖുര്‍ആന്‍ പുതിയ വിശദീകരണം നല്‍കുന്നു എന്നു കരുതുവാനാണ് താല്പര്യം.

    <> മാത്രമല്ല. 'ക്രൂശിച്ചിട്ടില്ല; കൊന്നിട്ടുമില്ല' എന്നതും പുതിയത് തന്നെയാണ്‌. ക്രൂശീകരണം, മരണം, ഖബറടക്കം, ഉയിര്‍ത്തെഴുന്നെല്‍പ്പ് അല്ലെങ്കില്‍ മൃതദേഹത്തിന്റെ മോഷണം ഇവ നാലും ഖുര്‍ആന്‍ നിഷേധിച്ചിട്ടില്ലേ? ഇവ നാലും നിങ്ങള്‍ക്ക് പുതിയത് തന്നെയല്ലേ? മരിച്ച ശേഷം ഉയിര്‍ത്തിട്ടല്ലാതെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടു എന്നതും പുതിയത് തന്നെ. <>

    ഇത്രയും നീട്ടിപരത്തി നിങ്ങള്‍ എഴുതിയ കാര്യങ്ങള്‍ തന്നെയാണ് "ഖുര്‍ആന്‍ ഇക്കാര്യത്തില്‍ പുതിയതായ മറ്റൊരു വിശദീകരണം അവതരിപ്പിക്കുന്നു, അതാണ്‌ 'സംഭവം അവ്യക്തമാകപ്പെട്ടു' എന്നത്." എന്നു ഞാന്‍ എഴുതിയത്.

    <> എന്തൊരു ബാലിശമായ ചോദ്യമാണിത്‌? 'അവര്‍ കൊന്നിട്ടില്ല; ക്രൂശിച്ചിട്ടുമില്ല; അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയാണ്‌ ചെയ്തത്' എന്ന് പറഞ്ഞതിന്ന് ശേഷം """കൊല്ലുന്നതിന്ന് മുമ്പാണോ''''' ഉയര്‍ത്തിയത് എന്ന് ചോദിച്ചാല്‍? വധിക്കപ്പെട്ടിട്ടുണ്ടെങ്കിലല്ലേ അതിന്ന് മുമ്പ് എപ്പോള്‍ എന്ന ചോദ്യത്തിന്‌ അര്‍ത്ഥമുണ്ടാവുകയുള്ളു? വധം നടന്നിട്ടില്ലല്ലോ; പിന്നെങ്ങനെ വധത്തിന്ന് മുമ്പ് / ശേഷം എന്ന് പറയുക?
    ക്രൂശിക്കപെടാതെയും വധിക്കപ്പെടാതെയും അദ്ദേഹം ദൈവത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. <>

    എന്റെ ചോദ്യം അല്ല ബാലിശം, ആ ചോദ്യം നിങ്ങള്‍ മനസ്സിലാക്കിയ രീതി ആണ് ബാലിശം. ഞാന്‍ ചോദിച്ചത് "ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?" എന്നായിരുന്നു. ഈ ചോദ്യത്തിനു മുന്‍പ് ഞാന്‍ എഴുതിയ വാക്യം ഇങ്ങനെ ആയിരുന്നു:

    'പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്' എന്ന് പറയുന്ന ഖുര്‍ആനില്‍ 'പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു' എന്ന് എഴുതിയിട്ടുണ്ടെങ്കിലും എപ്പോളാണ് / എവിടെവച്ചാണ് / എങ്ങനെയാണ് അല്ലാഹു അവങ്കലേക്കുയര്‍ത്തിയതു എന്ന കാര്യത്തില്‍ നിശബ്ദമാണ് എന്നാണ് എന്റെ അറിവ്.

    ഇതില്‍ ' ' എന്ന ചിഹ്നത്തിനിടയില്‍ ഉള്ള വാക്കുകള്‍ ഖുര്‍ആന്‍ പരിഭാഷയില്‍ നിന്നും എടുത്തെഴുതിയവ ആണ്.

    <> ഇപ്പോള്‍ സന്തോഷിന്ന് പിടിച്ചു തൂങ്ങാന്‍ ഒരു പുല്‍ക്കൊടി കിട്ടിയിരിക്കുന്നു. "എപ്പോള്‍ / എവിടെവച്ച് /എങ്ങനെ" എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലല്ലോ. ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌. <>

    അല്ലാഹു ആരെയാണ് പരീക്ഷിക്കുന്നത്? ആലിക്കോയായെയോ അതോ സന്തോഷിനെയോ?

    ഖുര്‍ആന്‍ ഒരു വിഷയത്തില്‍ പുതിയതായ ഏതെങ്കിലും വിശദീകരണങ്ങള്‍ അവതരിപ്പിക്കുന്നു എങ്കില്‍ അത് ഖുര്‍ആനിന്റെ തീര്‍പ്പ് കല്‍പ്പിക്കല്‍, അതെ വിഷയത്തില്‍ ഖുര്‍ആനില്‍ എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില്‍ ആ അവ്യക്തത "അല്ലാഹുവിന്റെ ഒരു പരീക്ഷണം"! വളരെ നല്ല മറുപടി.

    ഖുര്‍ ആനിലെ അവ്യക്തതയെക്കുറിച്ച് ചോദിക്കുമ്പോള്‍ അത് "അല്ലാഹുവിന്റെ പരീക്ഷണം" ആണ് എന്ന മറുപടി നല്‍കുവാന്‍ ആയിരുന്നോ ബ്ലോഗില്‍ നിങ്ങള്‍ ഇങ്ങനെ എഴുതിയത്?

    <> കുരിശ് സംഭവം നടന്നിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ ഇത് മുഹമ്മദിന്ന് പറ്റിയ ഒരു അബദ്ധമാണെന്നാണ്‌ ക്രൈസ്തവരുടെ വിലയിരുത്തല്‍. അവരെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു. <>

    ReplyDelete
  13. Santhosh: "ബൈബിള്‍ വ്യഖ്യാനിക്കല്‍ എനിയ്ക്ക് പറഞ്ഞിട്ടുള്ള പണി അല്ല, കാരണം വ്യാഖ്യാനങ്ങള്‍ നല്‍കുവാന്‍ മാത്രം അറിവ് എനിയ്ക്ക് ബൈബിളിനെ പറ്റി ഇല്ല. യോഹന്നാന്റെ വാക്കുകളിലെ ദൈവശാസ്ത്രപരമായ 'നിഗൂഢത' നിങ്ങള്‍ നല്‍കിയ ലിങ്കില്‍ എഴുതിയിട്ടുണ്ടല്ലോ, ദാ ഇങ്ങനെ:"

    = അപ്പോള്‍ വെറും 'വീണു' എന്നതിന്ന് പകരം 'വീണു നമസ്‌കരിച്ചു' എന്ന് തന്നെയാകാം അല്ലേ?

    ReplyDelete
  14. "When Jesus said to those who came to arrest him “I am,” they retreated and fell to the ground.

    എന്ന് പറഞ്ഞാല്‍ വീണു നമസ്കരിച്ചു എന്നന്നോ?

    നമസ്കരിച്ചു എന്ന അര്‍ത്ഥം വരുന്ന ഏതു വാക്കാണ്‌ ആ വിശദീകരണത്തില്‍ താങ്കള്‍ കണ്ടത്?

    ReplyDelete
  15. അപ്പോള്‍ വെറും 'വീണു' എന്നതിന്ന് പകരം 'വീണു നമസ്‌കരിച്ചു' എന്ന് തന്നെയാകാം അല്ലേ? ആഥവാ അങ്ങനെ വിശദീകരിക്കാം/ വ്യാഖ്യാനിക്കാം എന്നല്ലേ ഞാന്‍ പറഞ്ഞതിന്ന് അര്‍ത്ഥമുള്ളു? സന്തോഷും ഞാനും തമ്മില്‍ നടന്ന സംഭാഷണത്തില്‍ അത് വ്യക്തമാണല്ലോ.

    അതിരിക്കട്ടെ. അവര്‍ എങ്ങനെ വീണു? ആവീഴ്ചയെ നിങ്ങള്‍ ഇരുവരും എങ്ങനെ നോക്കിക്കാണുന്നു? അത് നിങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് എല്ലാവര്‍ക്കും മനസ്സിലകുമല്ലോ. എന്റെ വാദത്തെ പോസിറ്റീവ് ആയ ശൈലിയില്‍ ഖണ്ഡിക്കന്‍ ശ്രമിക്കാത്തതെന്ത്?

    Sajan: "നമസ്കരിച്ചു എന്ന അര്‍ത്ഥം വരുന്ന ഏതു വാക്കാണ്‌ ആ വിശദീകരണത്തില്‍ താങ്കള്‍ കണ്ടത്?"

    = Please read "Jesus has applied to himself the divine Name of Exod 3:14, “I AM.” Therefore this amounts to something of a theophany which causes even his enemies to recoil and prostrate themselves, so that Jesus has to ask a second time, “Who are you looking for?” This is a vivid reminder to the reader of the Gospel that even in this dark hour, Jesus holds ultimate power over his enemies and the powers of darkness, because he is the one who bears the divine Name."
    ******which causes even his enemies to recoil and prostrate themselves,******

    ReplyDelete
  16. ഇത്രയൊക്കെ തലനാരിഴ കീറിയിട്ടും യോഹന്നാനും മറ്റു സുവിശേഷകന്‍മാരും തമ്മിലുള്ള വൈരുദ്ധ്യം ചര്‍ച്ചാവിഷയം ആകുന്നില്ല.

    ReplyDelete
  17. എന്റെ ചോദ്യം ഇതാണ്‌ :
    5. ഒറ്റുകാരന്‍ മുമ്പോട്ട് വന്ന് ക്രിസ്തുവിനെ ഗുരോ എന്ന് വിളിച്ചു ചുംബിച്ചു; അപ്പോള്‍ ആള്‍ക്കൂട്ടം മുമ്പോട്ട് വന്ന് ക്രിസ്തുവിനെ പിടികൂടി. (മ 26:48-50, മാ 14:45,46, ലൂ 22:48) അതേസമയം യോഹന്നാന്‍ ഈ ചുംബനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം (18:4-9, 12) പറയുന്ന കഥ മറ്റൊന്നാണ്‌. ക്രിസ്തു ആള്‍ക്കൂട്ടത്തോട് ചോദിക്കുന്നു: 'നിങ്ങള്‍ ആരെ അന്വേഷികുന്നു' എന്ന്. അവര്‍ പറയുന്നു: 'നസറായനായ ക്രിസ്തുവിനെ' എന്ന്. 'അത് ഞാനാണ്'എന്ന് ക്രിസ്തുവിന്റെ മറുപടി, എന്നിട്ട് അവര്‍ അദ്ദേഹത്തെ പിടികൂടുകയല്ല; അദ്ദേഹത്തിന്ന് മുമ്പില്‍ വീണ്‌ നമസ്‌കരിക്കുകയാണ്‌ ചെയ്യുന്നത്. പിന്നീട് പിടികൂടുന്നുമുണ്ട്.

    * എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? യൂദാ ചുംബിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ പിടികൂടിയോ? അതല്ല യോഹന്നന്‍ പറഞ്ഞ പോലെ ഒരു സംഭാഷണം നടക്കുകയും പിന്നെ പിടികൂടുകയും ചെയ്തോ? ഇതിനിടയില്‍ ആള്‍ക്കൂട്ടം അദ്ദേഹത്തെ നമസ്‌കരിക്കുകയും ചെയ്തോ?

    ReplyDelete
  18. "ഇതിനിടയില്‍ ആള്‍ക്കൂട്ടം അദ്ദേഹത്തെ നമസ്‌കരിക്കുകയും ചെയ്തോ?"

    ഇതില്‍ 'നമസ്‌കാരം' വന്നതാണ്‌ മറുപടി പറയാന്‍ തടസ്സമാകുന്നതെങ്കില്‍  ആ ഭാഗം ​ഇങ്ങനെ തിരുത്താം:
    'ഇതിനിടയില്‍ ക്രിസ്തുവിനെ പിടികൂടാന്‍ വന്നവര്‍  പിന്‍വാങ്ങുകയും നിലത്ത് വീഴുകയും ചെയ്തോ?'

    ഇതിന്ന് മറുപടി പറയാന്‍ വിരോധമുണ്ടാകില്ലെന്ന് കരുതുന്നു.

    ReplyDelete
  19. അത് ഒരു സാധ്യതയാണ് സൂചിപ്പിക്കുന്നത്. http://bible.nishad.net/?v=43:18:6#V_6

    ഇത്രയൊക്കെ തലനാരിഴ കീറിയിട്ടും യോഹന്നാനും മറ്റു സുവിശേഷകന്‍മാരും തമ്മിലുള്ള വൈരുദ്ധ്യം ചര്‍ച്ചാവിഷയം ആകുന്നില്ല.
    യോഹന്നാന്‍ ധാരാളം തിയോളജിക്കല്‍ കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ടാണ്, തന്റെ എഴുത്ത് നിര്‍വഹിക്കുന്നത്. മറ്റുള്ളവര്‍ അങ്ങിനെയല്ല. ആ വ്യത്യാസം അതില്‍ കാണാതിരിക്കല്ല.

    വൈരുദ്ധ്യം എന്ന് പറഞ്ഞാല്‍ തികച്ചു വ്യത്യസ്തമായ കാര്യം മറ്റു സുവിശേഷകന്‍ അവതരിപ്പിച്ചിട്ടുണ്ടോ എന്നാണു നോക്കേണ്ടത്. ഉദാ; യേശുവിന്റെ അമ്മ കുരിശിന്റെ കീഴില്‍ നിന്നിരുന്നു എന്ന്‍ ഒരാള്‍ പറയുകയും അതെ സമയം അമ്മ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിയിരിക്കുകയായിരുന്നു എന്ന് പറയുകയും ചെയ്‌താല്‍ അതാണ്‌ വൈരുദ്ധ്യം.


    ഞാന്‍ കൊടുത്ത ആമുഖത്തില്‍ പറഞ്ഞിരുന്നു. പല എഴുത്തുക്കാര്‍ക്കും പല ശൈലിയാണ് ഉണ്ടാകുക.

    യേശുവിന്റെ കുരിശുമരണം ഉദ്ദേശം മൂന്നു മണിക്കൂര്‍ എടുത്തിട്ടുണ്ടാകും. അതിന്റെ ഇടയില്‍ യേശു ഒരേഒരു വാചകമേ പറഞ്ഞിരിക്കു എന്ന് പറഞ്ഞാല്‍ അത് അസംഭവ്യമാണ്. സുവിശേഷകര്‍ അവര്‍ക്ക്‌ പ്രാധാന്യം തോന്നിയ വാചകം രേഖപ്പെടുത്തി എന്നതിലുപരി ഒരാള്‍ മറ്റൊരാളെ ഖണ്ഡിക്കുന്നുണ്ടോ ?

    താങ്കള്‍ എടുത്ത ഉദാഹരണം നോക്കാം. ഒരാള്‍ ചുബനത്തിനാണ് പ്രാധാന്യം കൊടുത്തത്. മറ്റൊരാള്‍ യേശുവിന്റെ മറുപടി കേട്ടപ്പോള്‍ മറ്റുള്ളവര്‍ക്ക്ണ്ടായ ഉണ്ടായ ഭാവഭേദങ്ങള്‍ക്കാന്നു മുന്‍ തൂക്കം കൊടുത്തിരിക്കുക. അതില്‍ വൈരുധ്യ മുണ്ടാകേണ്ട കാര്യം എന്ത്. ചുബനം നടന്നിട്ടില്ല എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് വൈരുദ്ധ്യമായി. ഒന്നും പറഞ്ഞില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ആ സംഭവത്തില്‍ അദ്ദേഹത്തിന് പ്രാധാന്യം കൊടുത്തു കാണില്ല എന്നേയുള്ളൂ. താങ്കള്‍ക്കു വ്യക്തമായോ എന്നറിയില്ല.

    ReplyDelete
  20. ക്രിസ്തുവിനെ പിടികൂടാന്‍ വന്നവര്‍ക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ലെന്നും അത്കൊണ്ടാണ്‌ കാണിച്ചു കൊടുക്കാന്‍ വേണ്ടി യൂദായെ ഉപയോഗിച്ചത് എന്നും നാല്‌ സുവിശേഷങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

    എന്നാല്‍ അറസ്റ്റിന് മുമ്പ് അവര്‍ ആളെ തിരിച്ചറിഞ്ഞത് എങ്ങനെ?

    ഈ ചോദ്യത്തിന്ന് മൂന്ന് സുവിശേഷകന്‍മാര്‍ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്‌: "ഒറ്റുകാരന്‍ മുമ്പോട്ട് വന്ന് ക്രിസ്തുവിനെ ഗുരോ എന്ന് വിളിച്ചു ചുംബിച്ചു; അപ്പോള്‍ ആള്‍ക്കൂട്ടം മുമ്പോട്ട് വന്ന് ക്രിസ്തുവിനെ പിടികൂടി. (മ 26:48-50, മാ 14:45,46, ലൂ 22:48)"
    യുദാ അവരോട് നേരത്തെ പറഞ്ഞിരുന്നുവല്ലോ: 'ഞാന്‍ ആരെ ചുമ്പിക്കുന്നുവോ അവനെ പിടികൂടുക.'

    അതായത്: യുദാ ക്രിസ്തുവിനെ ചുംബിച്ചു; അവര്‍ക്ക് ആളെ മനസ്സിലായി; അവര്‍ പിടികൂടി. ഇതാണ്‌ സംഭവിച്ചതെന്ന് മൂന്ന് സുവിശേഷകന്‍മാര്‍ പറയുന്നു.

    എന്നാല്‍, യൂദ, ക്രിസ്തുവിനെ ചുംബിച്ചിട്ടില്ല എന്ന് യോഹന്നന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കിലേ വൈരുദ്ധ്യമുണ്ടാകൂ എന്നുണ്ടോ?

    യൂദ കൂടെയുണ്ടായിരുന്നു എന്നല്ലാതെ അയാള്‍ ക്രിസ്തുവിനെ കാണിച്ചു കൊടുത്തെന്ന് യോഹന്നാന്‍ പറയുന്നില്ല. മറിച്ച് യോഹന്നാന്‍ ഇങ്ങനെ പറയുന്നു: "യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു."

    അതായത് യേശുവിനെ കാണിച്ചു കൊടുത്തത് യൂദ അല്ല; യേശു തന്നെയാണെന്നല്ലേ ഇതിന്നര്‍ത്ഥം? അങ്ങനെയാണെങ്കില്‍ യോഹന്നാനും  മറ്റ് മൂന്ന് പേരും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുമോ?
    യൂദ ആളെ കാണിച്ചു കൊടുക്കണമെന്ന് ഉദ്ദേശിച്ചിട്ടുണ്ടായിരുന്നു; അതിന്ന് മുന്‍കൂട്ടി പ്രതിഫലവും വാങ്ങിയിരുന്നു. എന്നാല്‍ ക്രിസ്തു ഉള്ള സ്ഥലത്തേക്ക് അവരെയും കൂട്ടി യൂദ ചെന്നിട്ടുമുണ്ട്; എന്നാല്‍ ക്രിസ്തുവിനെ അയാള്‍ ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടില്ല. അതിന്നുള്ള അവസരം ക്രിസ്തു അയാള്‍ക്ക് നല്‍കിയില്ല; മറിച്ച് ക്രിസ്തു സ്വയം പരിചയപ്പെടുത്തി.

    1. യൂദ ചംബനത്തിലൂടെ പരിചയപ്പെടുത്തി.
    2. ക്രിസ്തു സ്വന്തം വാക്കുകളിലൂടെ പരിചയപ്പെടുത്തി.
    ഇത് രണ്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുമോ?

    ReplyDelete
  21. @ ആലിക്കോയ,

    യേശു ക്രിസ്തുവിന്റെ കുരിശു മരണം ബൈബിളില്‍ നാലു സുവിശേഷങ്ങളില്‍ നാല് തരത്തില്‍ എഴുതിയിട്ടുണ്ട്. നാല് സുവിശേഷകന്മാര്‍ ഉപയോഗിക്കുന്ന ശൈലിയും വാക്കുകളും വിശദീകരിക്കുന്ന സംഭവങ്ങളും നാല് തരത്തില്‍ ആണ് എങ്കിലും അവയുടെ അന്തസത്ത ഒന്നുതന്നെയാണ് - യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു.

    ബൈബിളില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നു എഴുതിയിരിക്കുന്നതിനു വൈരുദ്ധ്യം ഉണ്ടാവുന്നത് സുവിശേഷങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ അല്ല. സുവിശേഷങ്ങളും ഖുര്‍ആനും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ആണ്. അതിനു കാരണം ബൈബിളിലെ സുവിശേഷങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ഖുര്‍ആനില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് എന്നതാണ്:

    "അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്‌നു മര്‍യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. സത്യത്തിലോ,അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ,സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്.അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ". (4:157-158)

    ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ തെറ്റില്ലാത്തവയാണ് എന്നു സ്ഥാപിക്കുവാന്‍ വേണ്ടിയല്ലേ നിങ്ങള്‍ ബൈബിളിലെ സുവിശേഷങ്ങള്‍ പല തരത്തിലല്ലേ എന്നു ആവര്‍ത്തിച്ചു ചോദിക്കുന്നത്? ക്രിസ്ത്യാനികളുടെ സുവിശേഷത്തില്‍ എഴുതിയിരിക്കുന്ന ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും ഉദ്ധാനത്തെയും അല്ല, ക്രിസ്തുവിനെ കൊന്നുകളഞ്ഞു എന്ന യഹൂദരുടെ അവകാശവാദത്തെയാണ് ഖുര്‍ആന്‍ 4:157-158 ചോദ്യം ചെയ്യുന്നത്. ക്രിസ്ത്യാനികളുടെ വിശ്വാസം സംബന്ധിച്ചായിരുന്നു അവിടെ പറഞ്ഞിരുന്നത് എങ്കില്‍ തീര്‍ച്ചയായും അതിനു മുന്‍പുള്ള 156 ഇങ്ങനെയാവില്ലായിരുന്നു: "മര്‍യമിന്റെ പേരില്‍ വമ്പിച്ച അപവാദം ചമക്കുന്നേടത്തോളം പിന്നെയും അവര്‍ നിഷേധത്തില്‍ മുന്നോട്ടുപോവുകയുണ്ടായി". മാത്രവുമല്ല തുടര്‍ന്ന് വരുന്ന 160 ല്‍ ജൂതജനം എന്നു വ്യക്തമായി എഴുതി വച്ചിട്ടുമുണ്ട്. യഹൂദരെക്കുറിച്ച് എഴുതിയിരിക്കുന്നവ എടുത്തുവച്ചു സുവിശേഷങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.

    ചില ചോദ്യങ്ങള്‍ ഞാന്‍ നിങ്ങളോട് ചോദിച്ചിരുന്നു:

    * "ഭാവനയെ" അടിസ്ഥാനമാക്കിയാണ് സുവിശേഷങ്ങള്‍ രചിക്കപ്പെട്ടത്‌ എന്ന് ആധികാരികമായി പറയുവാന്‍ എന്ത് തെളിവാണ് നിങ്ങളുടെ പക്കല്‍ ഉള്ളത്? അന്നത്തെ സംഭവങ്ങളുടെ ഏതെങ്കിലും 'ദൃട്സാക്ഷി വിവരണങ്ങള്‍' നിങ്ങളുടെ പക്കല്‍ ഉണ്ടോ?

    * ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?

    ഇതിനൊന്നിനും വ്യക്തമായ ഉത്തരങ്ങള്‍ നിങ്ങള്‍ ഇതുവരെയും നല്‍കിയില്ല. ഖുര്‍ആനെ സംബധിച്ച ചോദ്യത്തിനു നിങ്ങള്‍ക്ക് ഉത്തരം ഇല്ലാത്തതിന്റെ കുറ്റം അല്ലാഹുവിനു ഇരിക്കട്ടെ എന്ന തരത്തില്‍ നല്‍കിയ ഉത്തരം "അല്ലാഹുവിന്റെ പരീക്ഷണം" എന്നായിരുന്നു. സ്വന്തം വേദപുസ്തകത്തില്‍ നിന്നും നിങ്ങള്‍ക്ക് വിശദീകരിക്കുവാന്‍ സാധിക്കാത്ത ഒരു വിഷയത്തില്‍ ആണ് നിങ്ങള്‍ ക്രിസ്തുമത വിശ്വാസികളോട് തര്‍ക്കികുവാന്‍ ഇറങ്ങിയിരിക്കുന്നത് എന്നത് ലജ്ജാകരമാണ്. "അവ്യക്തമാവുക" എന്ന ഒറ്റ വാക്കില്‍ ഖുര്‍ആന്‍ പറഞ്ഞു തീര്‍ത്തത് അല്ല സുവിശേഷങ്ങളിലെ ക്രിസ്തുവിന്റെ ക്രൂശീകരണം എന്നു മനസ്സിലാക്കുക.

    ഖുര്‍ ആനിന്റെ അടിസ്ഥാനത്തില്‍ ബൈബിളിനെ തലനാരിഴകീറി പരിശോദിക്കുന്ന നിങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്നും ഉത്തരങ്ങളും നല്‍കുവാന്‍ സാധിക്കണം. ആ ഉത്തരങ്ങള്‍ വ്യക്തതയുള്ളവയും ആയിരിക്കണം - "അല്ലാഹുവിന്റെ പരീക്ഷണം" എന്നു എഴുതരുതെന്ന് താല്പര്യപ്പെടുന്നു. "അല്ലാഹുവിന്റെ പരീക്ഷണം" എന്ന ഉത്തരം ആവര്ത്തിക്കുവാനാണ് നിങ്ങള്‍ക്ക് ആഗ്രഹം എങ്കില്‍ നിങ്ങള്‍ "കണ്ടെത്തിയ" സുവിശേഷങ്ങളിലെ "വൈരുദ്ധ്യങ്ങള്‍ക്ക്‌" അതെ മാനദന്ധം ഉപയോഗിച്ച് "കര്‍ത്താവിന്റെ പരീക്ഷണം" എന്ന ഉത്തരം മാത്രമേ പ്രതീക്ഷിക്കാവൂ.

    ReplyDelete
  22. "യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു."

    = പിന്നെ ചുംബനത്തിന്‌ എന്ത് പ്രസക്തി?
    ചുംബനത്തിലൂടെ ആളെ കാണിച്ചു കൊടുക്കണമെങ്കില്‍ അതിന്നുള്ള അവസരം ​കിട്ടിയിട്ട് വേണ്ടേ?
    എന്ന്‌വച്ചാല്‍ ചുംബിച്ചിട്ടില്ല എന്ന് തന്നെയല്ലേ അര്‍ത്ഥം?

    ReplyDelete

  23. 1. യൂദ ചംബനത്തിലൂടെ പരിചയപ്പെടുത്തി.
    2. ക്രിസ്തു സ്വന്തം വാക്കുകളിലൂടെ പരിചയപ്പെടുത്തി.
    ഇത് രണ്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുമോ?



    സംഭവം ഇങ്ങിനെയാകുന്നതില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് പരിശോധിക്കുക.

    - യൂദാസ് ഒറ്റുകൊടുക്കാന്‍ പണം വാങ്ങുന്നു.
    - യാഹൂദപ്രമാണികളെയും അവരുടെ സഹായികളെയും കൂട്ടി ഗത്സമെനില്‍ എത്തുന്നു.
    - യൂദാസ് യേശുവിനെ ചുബിക്കുന്നു .
    - യേശു മറുപടി പറയുന്നു.(ചുബനം കൊണ്ട് മനുഷ്യ പുത്രനെ ഒറ്റു കൊടുക്കുന്നുവോ? )
    - (എന്നിട്ട്) മറ്റുള്ളവരോട് ചോദിക്കുന്നു: നിങ്ങള്‍ ആരെ അന്വേഷിക്കുന്നു.
    - മറ്റുള്ളവര്‍ ഉറപ്പു വരുത്തുവാന്‍ യേശുവിനോട് ചോദിക്കുന്നു. (യേശു നീ തന്നയോ?)
    - യേശു മറുപടി പറയുന്നു .."ഞാന്‍ തന്നെ."
    - മറുപടി കേട്ട് അവര്‍ ഞെട്ടുന്നു. (പുറകോട്ടു വീഴുന്നു).
    (ഒരു പക്ഷെ യേശുവിന്റെ മറുപടി കേട്ട യൂദാസ് തന്നെ ഞെട്ടിയിട്ടുണ്ടാകും.
    ഒറ്റു കൊടുക്കാതെ തന്നെ യേശു സത്യം പറഞ്ഞേനെ എന്നോര്‍ത്ത്. എന്തിനു താന്‍ ഗുരുവിനെ ഒറ്റി കൊടുത്തു എന്നോര്‍ത്ത്)
    - (പിന്നീട്) മുന്നോട്ട് വന്നു യേശുവിനെ ബന്ധിക്കുന്നു.

    ഇതില്‍ ചുബനതിന്റെ പ്രസക്തി തോന്നിയവര്‍ അത് എഴുതി വച്ചു.
    "ഞാന്‍ തന്നെ" എന്ന് മറുപടിയില്‍ പ്രാധാന്യം തോന്നിയവര്‍ അത് എഴുതി വച്ചു.

    താങ്കള്‍ക്ക് വ്യക്തമായിട്ടുണ്ടാവില്ല. കാരണം ഖുര്‍ആന്‍ എല്ലാം അവ്യക്തമ്മാക്കി വച്ചിരിക്കുകയാണല്ലോ!

    നിങ്ങളുടെ ഖുര്‍ആന്‍ വച്ചു എന്താണ് സംഭവിച്ചത്?
    യേശുവിനെ യൂദാസ് ഒറ്റികൊടുതിരിന്നോ?
    യേശുവിനു ചാട്ടവാറടി കിട്ടിയിരുന്നോ?
    യേശു കുരിശു ചുമന്നിരുന്നോ?
    യഹൂദന്മാര്‍ ആരെയാണ് യേശുവിനു പകരം കുരിശില്‍ തറച്ചത്.
    കാണാനില്ല എന്ന് യഹൂദന്മാര്‍ പറഞ്ഞ മൃതദേഹം ആരുടെതാണ്?
    ഇതൊന്നും പറയാന്‍ ഖുര്‍ആനിന് കഴിഞ്ഞിട്ടില്ല എന്ന് താങ്കളുടെ ഉത്തരത്തില്‍ നിന്ന് വ്യക്തം!

    ReplyDelete
  24. ഈ മറുപടി എഴുതുമ്പോള്‍ എനിക്ക് അപ്രധാനമായി തോന്നിയ ചില കാര്യങ്ങള്‍ കൂടി യേശുവിന്റെ ബന്ധനത്തോടനുബന്ധിച് ‌താങ്കള്‍ക്ക് ബൈബിളില്‍ നിന്ന് വായിക്കാം.

    ReplyDelete
  25. ഇതാ എങ്ങിനെ നബിക്ക് യേശുവിന്റെ മരണം അവ്യക്തമായി എന്നതിനെ കുറിച്ച് ഒരു കുറിപ്പ്‌.

    യേശു /ഏലിയ, ആരാണ് കൊല്ലപ്പെട്ടത് ? ആരാണ് സ്വര്‍ഗത്തിലേക്ക്‌ കയറി പോയത്?

    ReplyDelete
  26. SanthosH "യേശു ക്രിസ്തുവിന്റെ കുരിശു മരണം ബൈബിളില്‍ നാലു സുവിശേഷങ്ങളില്‍ നാല് തരത്തില്‍ എഴുതിയിട്ടുണ്ട്. നാല് സുവിശേഷകന്മാര്‍ ഉപയോഗിക്കുന്ന ശൈലിയും വാക്കുകളും വിശദീകരിക്കുന്ന സംഭവങ്ങളും നാല് തരത്തില്‍ ആണ് എങ്കിലും അവയുടെ അന്തസത്ത ഒന്നുതന്നെയാണ് - യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു."

    = കുരിശ് സംഭവം നാല്‌ പേരും നാല്‌ തരത്തില്‍ അതായത് അവരവരുടെ ഭാവനയ്ക്കനുസരിച്ച് എഴുതി എന്ന് സമ്മതിച്ചതിന്ന് നന്ദി.

    ReplyDelete
  27. Santhosh: "ബൈബിളില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നു എഴുതിയിരിക്കുന്നതിനു വൈരുദ്ധ്യം ഉണ്ടാവുന്നത് സുവിശേഷങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ അല്ല. സുവിശേഷങ്ങളും ഖുര്‍ആനും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ആണ്."

    = ക്രൂശിക്കപ്പെട്ടു എന്ന് തന്നെയാണ്‌ നാല്‌ സുവിശേഷകന്‍മാരും പറയുന്നത്. എന്നാല്‍ കുരിശ്‌ സംഭവം വിവരിക്കുന്നിടത്ത് അവര്‍ നാലും തമ്മിലുള്ള വൈരുദ്ധ്യം സംഭവത്തെ അവിശ്വസനീയമാക്കുന്നുണ്ട്; അതാണ്‌ ഞാന്‍ ഇവിടെ വിഷയമാക്കിയത്. ഇതിലൂടെ സംഭവം അവ്യക്തമാക്കപ്പെട്ടു എന്ന ഖുര്‍ആനിന്റെ പ്രസ്താവന സത്യമാണെന്ന് ബോദ്ധ്യം വരുകയാണ്‌ ചെയ്യുന്നത്.

    ReplyDelete
  28. Santhosh: "ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ തെറ്റില്ലാത്തവയാണ് എന്നു സ്ഥാപിക്കുവാന്‍ വേണ്ടിയല്ലേ നിങ്ങള്‍ ബൈബിളിലെ സുവിശേഷങ്ങള്‍ പല തരത്തിലല്ലേ എന്നു ആവര്‍ത്തിച്ചു ചോദിക്കുന്നത്? ക്രിസ്ത്യാനികളുടെ സുവിശേഷത്തില്‍ എഴുതിയിരിക്കുന്ന ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും ഉദ്ധാനത്തെയും അല്ല, ക്രിസ്തുവിനെ കൊന്നുകളഞ്ഞു എന്ന യഹൂദരുടെ അവകാശവാദത്തെയാണ് ഖുര്‍ആന്‍ 4:157-158 ചോദ്യം ചെയ്യുന്നത്."

    = "അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ." ഖുര്‍ആനിലെ ഈ പരാമര്‍ശം ക്രിസ്ത്യാനികളെക്കുറിച്ചാണ്‌. നിങ്ങളുടെ പക്കലും ഇതേക്കുറിച്ച് ഒരു 'വിവര'വും ഇല്ലെന്ന് ഖുര്‍ആന്‍ പറയുന്നു.
    പിന്നെ ഉള്ളതോ?
    ഊഹം മാത്രം!
    അതാണ്‌ ഈ പോസ്റ്റില്‍ നമ്മള്‍ കണ്ടത്.
    നാല്‌ സുവിശേഷകന്‍മാരുടെ ഊഹങ്ങള്‍!
    അതല്ല; വ്യക്തമായ വല്ല 'വിവര'വും നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ അതൊന്ന് കാണിക്കണം.

    * സംഭവം അവ്യക്തമാക്കപ്പെട്ടു.
    * അറിവില്ല.
    * ഊഹത്തെ പിന്‍പറ്റുന്നു.

    ReplyDelete
  29. Santhosh: "* "ഭാവനയെ" അടിസ്ഥാനമാക്കിയാണ് സുവിശേഷങ്ങള്‍ രചിക്കപ്പെട്ടത്‌ എന്ന് ആധികാരികമായി പറയുവാന്‍ എന്ത് തെളിവാണ് നിങ്ങളുടെ പക്കല്‍ ഉള്ളത്? അന്നത്തെ സംഭവങ്ങളുടെ ഏതെങ്കിലും 'ദൃട്സാക്ഷി വിവരണങ്ങള്‍' നിങ്ങളുടെ പക്കല്‍ ഉണ്ടോ?"

    = ഭാവനയെ അടിസ്ഥനമാക്കിയാണ്‌ രചിച്ചതെന്നതിന്ന് സുവിശേഷങ്ങള്‍ തന്നെ സാക്ഷിയാണ്‌.
    പിന്നെ ദൃക്‌സാക്ഷി വിവരണം ഉണ്ടോ എന്ന് ചോദിച്ചത് എന്തിന്റെയാണ്‌ എന്ന് വ്യക്തമായില്ല. അവര്‍ ഭാവിക്കുകയും എഴുതുകയും ചെയ്യുന്നതിന്റെ ദൃക്‌സാക്ഷി വിവരണമാണോ?
    അതല്ല കുരിശ് സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരണമാണോ?

    ReplyDelete
  30. Santhosh: "* ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?"
    വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍

    ReplyDelete
  31. Santhosh: "ഖുര്‍ആനെ സംബധിച്ച ചോദ്യത്തിനു നിങ്ങള്‍ക്ക് ഉത്തരം ഇല്ലാത്തതിന്റെ കുറ്റം അല്ലാഹുവിനു ഇരിക്കട്ടെ എന്ന തരത്തില്‍ നല്‍കിയ ഉത്തരം "അല്ലാഹുവിന്റെ പരീക്ഷണം" എന്നായിരുന്നു. സ്വന്തം വേദപുസ്തകത്തില്‍ നിന്നും നിങ്ങള്‍ക്ക് വിശദീകരിക്കുവാന്‍ സാധിക്കാത്ത ഒരു വിഷയത്തില്‍ ആണ് നിങ്ങള്‍ ക്രിസ്തുമത വിശ്വാസികളോട് തര്‍ക്കികുവാന്‍ ഇറങ്ങിയിരിക്കുന്നത് എന്നത് ലജ്ജാകരമാണ്. "അവ്യക്തമാവുക" എന്ന ഒറ്റ വാക്കില്‍ ഖുര്‍ആന്‍ പറഞ്ഞു തീര്‍ത്തത് അല്ല സുവിശേഷങ്ങളിലെ ക്രിസ്തുവിന്റെ ക്രൂശീകരണം എന്നു മനസ്സിലാക്കുക."

    = 'അവ്യക്തമാക്കപ്പെട്ടു' എന്ന ഖുര്‍ആനിന്റെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ബൈബിള്‍ പരിശോധിക്കുക. അവിടെയുള്ള അവ്യക്തത ബോദ്ധ്യം വന്നാല്‍ പിന്നെ 'കൊന്നിട്ടുമില്ല; ക്രൂശിച്ചിട്ടുമില്ല' എന്ന ഖുര്‍ആനിന്റെ ആശയം അംഗീകരിക്കുന്നതിന്ന് എന്താണ്‌ തടസ്സം?
    "നീ പ്രഖ്യാപിക്കുക: `സത്യം സമാഗതമായി. മിഥ്യ തകര്‍ന്നുപോയി. മിഥ്യ തകരാനുള്ളതു തന്നെയാകുന്നു. നാം അവതരിച്ചുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആനില്‍, വിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവുമായ ചിലതുണ്ട്. എന്നാല്‍, അക്രമികള്‍ക്ക് അത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കുന്നില്ല." (ഖുര്‍ആന്‍ 17: 81,82)
    പരീക്ഷണം!

    ReplyDelete
  32. sajan jcb said...

    1. യൂദ ചംബനത്തിലൂടെ പരിചയപ്പെടുത്തി.
    2. ക്രിസ്തു സ്വന്തം വാക്കുകളിലൂടെ പരിചയപ്പെടുത്തി.
    ഇത് രണ്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുമോ?


    സംഭവം ഇങ്ങിനെയാകുന്നതില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് പരിശോധിക്കുക.

    - യൂദാസ് ഒറ്റുകൊടുക്കാന്‍ പണം വാങ്ങുന്നു.
    - യാഹൂദപ്രമാണികളെയും അവരുടെ സഹായികളെയും കൂട്ടി ഗത്സമെനില്‍ എത്തുന്നു.
    - യൂദാസ് യേശുവിനെ ചുബിക്കുന്നു .
    - യേശു മറുപടി പറയുന്നു.(ചുബനം കൊണ്ട് മനുഷ്യ പുത്രനെ ഒറ്റു കൊടുക്കുന്നുവോ? )
    - (എന്നിട്ട്) മറ്റുള്ളവരോട് ചോദിക്കുന്നു: നിങ്ങള്‍ ആരെ അന്വേഷിക്കുന്നു.
    - മറ്റുള്ളവര്‍ ഉറപ്പു വരുത്തുവാന്‍ യേശുവിനോട് ചോദിക്കുന്നു. (യേശു നീ തന്നയോ?)
    - യേശു മറുപടി പറയുന്നു .."ഞാന്‍ തന്നെ."
    - മറുപടി കേട്ട് അവര്‍ ഞെട്ടുന്നു. (പുറകോട്ടു വീഴുന്നു).
    (ഒരു പക്ഷെ യേശുവിന്റെ മറുപടി കേട്ട യൂദാസ് തന്നെ ഞെട്ടിയിട്ടുണ്ടാകും.
    ഒറ്റു കൊടുക്കാതെ തന്നെ യേശു സത്യം പറഞ്ഞേനെ എന്നോര്‍ത്ത്. എന്തിനു താന്‍ ഗുരുവിനെ ഒറ്റി കൊടുത്തു എന്നോര്‍ത്ത്)
    - (പിന്നീട്) മുന്നോട്ട് വന്നു യേശുവിനെ ബന്ധിക്കുന്നു.

    ഇതില്‍ ചുബനതിന്റെ പ്രസക്തി തോന്നിയവര്‍ അത് എഴുതി വച്ചു.
    "ഞാന്‍ തന്നെ" എന്ന് മറുപടിയില്‍ പ്രാധാന്യം തോന്നിയവര്‍ അത് എഴുതി വച്ചു.

    താങ്കള്‍ക്ക് വ്യക്തമായിട്ടുണ്ടാവില്ല. കാരണം ഖുര്‍ആന്‍ എല്ലാം അവ്യക്തമ്മാക്കി വച്ചിരിക്കുകയാണല്ലോ!

    നിങ്ങളുടെ ഖുര്‍ആന്‍ വച്ചു എന്താണ് സംഭവിച്ചത്?
    യേശുവിനെ യൂദാസ് ഒറ്റികൊടുതിരിന്നോ?
    യേശുവിനു ചാട്ടവാറടി കിട്ടിയിരുന്നോ?
    യേശു കുരിശു ചുമന്നിരുന്നോ?
    യഹൂദന്മാര്‍ ആരെയാണ് യേശുവിനു പകരം കുരിശില്‍ തറച്ചത്.
    കാണാനില്ല എന്ന് യഹൂദന്മാര്‍ പറഞ്ഞ മൃതദേഹം ആരുടെതാണ്?
    ഇതൊന്നും പറയാന്‍ ഖുര്‍ആനിന് കഴിഞ്ഞിട്ടില്ല എന്ന് താങ്കളുടെ ഉത്തരത്തില്‍ നിന്ന് വ്യക്തം!

    = വളരെ വിദൂരമായ ഒരു സംയോജനമാണിത്. കാരണം:
    1. താഴെ കൊടുത്ത വേദവാക്യങ്ങള്‍ ഈ വ്യഖ്യാനത്തോട് പൊരുത്തപ്പെടുന്നില്ല.
    Mark 14:43-46 :"43 ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.44 അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിൻ എന്നു അവർക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.45 അവൻ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.46 അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു"

    Mathew: 26:47-50: "47 അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.48 അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു.49 ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.50 യേശു അവനോടു: “സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു"
    യൂദ ചുംബിച്ച ഉടനെ അറസ്റ്റ് നടന്നെന്നാണ്‌ ഇവ സൂചിപ്പിക്കുന്നത്.
    2. മാത്രമല്ല "John 18:9 "നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു." ഇത് കൊണ്ട് ഈ സന്ദര്‍ഭത്തില്‍ എന്താണ്‌ യോഹന്നാന്‍ ഉദ്ദേശിച്ചത് എന്ന് നിങ്ങള്‍ വിവരിക്കേണ്ടതുമുണ്ട്.
    'യൂദ പോലും നഷ്ടപ്പെട്ടില്ല' എന്ന ഒരു ധ്വനി ഇതിനുണ്ടോ എന്ന് പരിശോധിക്കണം. അഥവാ ഒറ്റിക്കൊടുക്കാന്‍ വേണ്ടി വന്നെങ്കിലും അത് അയാള്‍ ചെയ്യേണ്ടി വന്നില്ല എന്ന ഒരു ധ്വനി!
    അങ്ങനെ ഒരു ധ്വനി ഇവിടെയുണ്ടോ?
    അഥവാ ഇല്ലെങ്കില്‍, ക്രിസ്തുവിന്റെ അറസ്റ്റ് വിവരിച്ച ഉടനെ ഈ വാക്യം യോഹന്നാന്‍ ഉദ്ധരിച്ചതിന്റെ പ്രസക്തി എന്താണ്‌ എന്ന് വ്യക്തമാക്കാമോ?

    ReplyDelete
  33. ഖുര്‍ ആനിന്റെ അടിസ്ഥാനത്തില്‍ ബൈബിളിനെ തലനാരിഴകീറി പരിശോദിക്കുന്ന നിങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്നും ഉത്തരങ്ങളും നല്‍കുവാന്‍ സാധിക്കണം. ആ ഉത്തരങ്ങള്‍ വ്യക്തതയുള്ളവയും ആയിരിക്കണം - "അല്ലാഹുവിന്റെ പരീക്ഷണം" എന്നു എഴുതരുതെന്ന് താല്പര്യപ്പെടുന്നു. "അല്ലാഹുവിന്റെ പരീക്ഷണം" എന്ന ഉത്തരം ആവര്ത്തിക്കുവാനാണ് നിങ്ങള്‍ക്ക് ആഗ്രഹം എങ്കില്‍ നിങ്ങള്‍ "കണ്ടെത്തിയ" സുവിശേഷങ്ങളിലെ "വൈരുദ്ധ്യങ്ങള്‍ക്ക്‌" അതെ മാനദന്ധം ഉപയോഗിച്ച് "കര്‍ത്താവിന്റെ പരീക്ഷണം" എന്ന ഉത്തരം മാത്രമേ പ്രതീക്ഷിക്കാവൂ.

    = വൈരുദ്ധ്യം കൊണ്ടുള്ള പരീക്ഷണം! അസ്സല്‍ പരീക്ഷണം തന്നെ.

    ReplyDelete
  34. 'അവ്യക്തമാക്കപ്പെട്ടു' എന്ന ഖുര്‍ആനിന്റെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ബൈബിള്‍ പരിശോധിക്കുക. അവിടെയുള്ള അവ്യക്തത ബോദ്ധ്യം വന്നാല്‍ പിന്നെ 'കൊന്നിട്ടുമില്ല; ക്രൂശിച്ചിട്ടുമില്ല' എന്ന ഖുര്‍ആനിന്റെ ആശയം അംഗീകരിക്കുന്നതിന്ന് എന്താണ്‌ തടസ്സം?

    ആര്‍ക്കു അവ്യക്തത?

    ReplyDelete
  35. നിങ്ങളുടെ ഖുര്‍ആന്‍ വച്ചു എന്താണ് സംഭവിച്ചത്?
    യേശുവിനെ യൂദാസ് ഒറ്റികൊടുതിരിന്നോ?
    യേശുവിനു ചാട്ടവാറടി കിട്ടിയിരുന്നോ?
    യേശു കുരിശു ചുമന്നിരുന്നോ?
    യഹൂദന്മാര്‍ ആരെയാണ് യേശുവിനു പകരം കുരിശില്‍ തറച്ചത്.
    കാണാനില്ല എന്ന് യഹൂദന്മാര്‍ പറഞ്ഞ മൃതദേഹം ആരുടെതാണ്?

    മാത്രവുമല്ല, ഏലിയയെ ആരാണ് വധിച്ചത്?(ഖുര്‍ആന്‍ പ്രകാരം?) എന്തുകൊണ്ടാണ് ബൈബിള്‍ സംഭവങ്ങള്‍ അങ്ങിട്ടും ഇങ്ങോട്ടും മാറി പോയത്?

    എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?

    അതിനെ പറ്റിയൊന്നും താങ്കള്‍ വിശദീകരിക്കാതെ, ഇതിനൊക്കെ ഉത്തരം തരാന്‍ കഴിയാതെ, സന്തോഷിനെ വെള്ളം കുടിപ്പിച്ചു എന്ന് പറയാന്‍ താങ്കള്‍ക്ക് നാണമില്ലേ?

    ReplyDelete
  36. ഇതില്‍ ചുബനതിന്റെ പ്രസക്തി തോന്നിയവര്‍ അത് എഴുതി വച്ചു.
    "ഞാന്‍ തന്നെ" എന്ന് മറുപടിയില്‍ പ്രാധാന്യം തോന്നിയവര്‍ അത് എഴുതി വച്ചു.

    ഈ മറുപടി എഴുതുമ്പോള്‍ എനിക്ക് അപ്രധാനമായി തോന്നിയ ചില കാര്യങ്ങള്‍ കൂടി യേശുവിന്റെ ബന്ധനത്തോടനുബന്ധിച് ‌താങ്കള്‍ക്ക് ബൈബിളില്‍ നിന്ന് വായിക്കാം.

    (ബൈബിള്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഈ രണ്ടു കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതിയിരുന്നു)

    ReplyDelete
  37. @ ആലിക്കോയ

    <> കുരിശ് സംഭവം നാല്‌ പേരും നാല്‌ തരത്തില്‍ അതായത് അവരവരുടെ ഭാവനയ്ക്കനുസരിച്ച് എഴുതി എന്ന് സമ്മതിച്ചതിന്ന് നന്ദി. <>

    ഞാന്‍ എഴുതിയതിനു എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥ അനുസരിച്ച് അര്‍ഥം നല്‍കുന്നത്? നാല് പേര്‍ നാല് തരത്തില്‍ എഴുതി എന്ന് പറഞ്ഞത് എതര്‍ത്ഥത്തില്‍ ആണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാവാത്തതാണോ അതോ മനസ്സിലായില്ല എന്ന് ഭാവിക്കുന്നതോ?

    മത്തായി എഴുതിയ സുവിശേഷം / മര്‍ക്കോസ്‌ എഴുതിയ സുവിശേഷം / ലൂക്കായുടെ സുവിശേഷം / യോഹന്നാന്‍ എഴുതിയ സുവിശേഷം

    ഈ ലിങ്കുകള്‍ ഒക്കെ ഞാന്‍ മുന്‍പ് നല്‍കിയതാണ്. ഞാന്‍ എഴുതിയ ഏതെങ്കിലും വാക്കുകള്‍ക്കു നിങ്ങള്‍ക്ക് തോന്നിയപോലെ അര്‍ഥം നല്‍കും മുന്‍പ് അവയില്‍ എഴുതിയിരിക്കുന്നവ ഒന്ന് വായിച്ചു നോക്കുക. അപ്പോള്‍ മനസ്സിലാകും നാല് തരം ശൈലി, രീതി, വാക്കുകള്‍ എന്നിവ എന്താണെന്ന്. "ഭാവന" എന്നൊരു വാക്ക് ഞാന്‍ എവിടെയും ഉപയോഗിച്ചിട്ടില്ല, പിന്നെ എന്തിനാണ് നിങ്ങള്‍ അത് തിരുകി കയറ്റുന്നത്?

    ReplyDelete
  38. @ ആലിക്കോയ

    <> ക്രൂശിക്കപ്പെട്ടു എന്ന് തന്നെയാണ്‌ നാല്‌ സുവിശേഷകന്‍മാരും പറയുന്നത്. എന്നാല്‍ കുരിശ്‌ സംഭവം വിവരിക്കുന്നിടത്ത് അവര്‍ നാലും തമ്മിലുള്ള വൈരുദ്ധ്യം സംഭവത്തെ അവിശ്വസനീയമാക്കുന്നുണ്ട്; അതാണ്‌ ഞാന്‍ ഇവിടെ വിഷയമാക്കിയത്. ഇതിലൂടെ സംഭവം അവ്യക്തമാക്കപ്പെട്ടു എന്ന ഖുര്‍ആനിന്റെ പ്രസ്താവന സത്യമാണെന്ന് ബോദ്ധ്യം വരുകയാണ്‌ ചെയ്യുന്നത്. <>

    ഒരേ കാര്യം തന്നെ ഒരുപാട് തവണ ആവര്‍ത്തിക്കുവാന്‍ താല്പര്യമില്ല എന്ന് ഞാന്‍ ആദ്യമേ നിങ്ങളോട് സൂചിപ്പിച്ചതാണ്. നാല് സുവിശേഷങ്ങളിലെയും വിവരണങ്ങളിലെ വൈരുദ്ധ്യം എന്ന് നിങ്ങള്‍ പറയുന്ന സംഗതിയെക്കുറിച്ച് പല ഉദാഹരണങ്ങളും കുറച്ചു മുകളിലായി ഞാന്‍ നല്‍കിയ ലിങ്കുകളിലെ കമന്റുകളില്‍ പലരും എഴുതിയിട്ടുണ്ട്. ആ പോസ്ടുകളിലൊക്കെ പോയി സ്വന്ത ബ്ലോഗിന്റെ പരസ്യം പതിപ്പിച്ചതല്ലാതെ അവയൊന്നും നിങ്ങള്‍ വായിച്ചിട്ടില്ല എന്ന് ഇപ്പോള്‍ മനസ്സിലായി. "സംഭവം അവ്യക്തമാക്കപ്പെട്ടു" എന്ന ഖുര്‍ആനിന്റെ പ്രസ്താവന സത്യമാണെന്ന് ബോദ്ധ്യം വന്നത് ആര്‍ക്കാണ്? തീര്‍ച്ചയായും എനിയ്ക്കല്ല, പിന്നെ നിങ്ങള്‍ക്കാണ് ബോധ്യം വന്നത് എങ്കില്‍ "കുരിശ് സംഭവം: ഒരു കെട്ടുകഥ" എന്ന പേരില്‍ നിങ്ങള്‍ എഴുതിയിരിക്കുന്ന ഈ ലേഖനം പോലെ ഇനിയും പലതും എഴുതേണ്ടി വരില്ലേ ഇതുപോലുള്ള ബോധ്യങ്ങള്‍ ഉണ്ടാവാന്‍?

    ReplyDelete
  39. @ ആലിക്കോയ

    <> "അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ." ഖുര്‍ആനിലെ ഈ പരാമര്‍ശം ക്രിസ്ത്യാനികളെക്കുറിച്ചാണ്‌. നിങ്ങളുടെ പക്കലും ഇതേക്കുറിച്ച് ഒരു 'വിവര'വും ഇല്ലെന്ന് ഖുര്‍ആന്‍ പറയുന്നു. പിന്നെ ഉള്ളതോ? ഊഹം മാത്രം! അതാണ്‌ ഈ പോസ്റ്റില്‍ നമ്മള്‍ കണ്ടത്. നാല്‌ സുവിശേഷകന്‍മാരുടെ ഊഹങ്ങള്‍! അതല്ല; വ്യക്തമായ വല്ല 'വിവര'വും നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ അതൊന്ന് കാണിക്കണം. <>

    യഹൂദരുടെ അവകാശ വാദത്തെയാണ് ഖുര്‍ആന്‍ ചോദ്യം ചെയ്യുന്നത് എന്ന് ഞാന്‍ പറഞ്ഞതിന്റെ കാരണം എന്താണെന്നും ആ കമന്റില്‍ എഴുതിയിട്ടുണ്ടായിരുന്നു. പക്ഷെ നിങ്ങള്‍ എനിയ്ക്കെഴുതിയ മറുപടിയില്‍ ആ ഭാഗം ഒഴിവാകിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അത് നിങ്ങള്‍ കാണാഞ്ഞതാനെങ്കില്‍ ഒന്നുകൂടി ആവര്‍ത്തിക്കാം.

    "ക്രിസ്ത്യാനികളുടെ വിശ്വാസം സംബന്ധിച്ചായിരുന്നു അവിടെ പറഞ്ഞിരുന്നത് എങ്കില്‍ തീര്‍ച്ചയായും അതിനു മുന്‍പുള്ള 156 ഇങ്ങനെയാവില്ലായിരുന്നു: "മര്‍യമിന്റെ പേരില്‍ വമ്പിച്ച അപവാദം ചമക്കുന്നേടത്തോളം പിന്നെയും അവര്‍ നിഷേധത്തില്‍ മുന്നോട്ടുപോവുകയുണ്ടായി". മാത്രവുമല്ല തുടര്‍ന്ന് വരുന്ന 160 ല്‍ ജൂതജനം എന്നു വ്യക്തമായി എഴുതി വച്ചിട്ടുമുണ്ട്. യഹൂദരെക്കുറിച്ച് എഴുതിയിരിക്കുന്നവ എടുത്തുവച്ചു സുവിശേഷങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല."

    മറുപടി എഴുതുമ്പോള്‍ കമന്റു മുഴുവനായും വായിച്ചിട്ട് എഴുതുക, അല്ലാതെ വാക്കുകള്‍ വെട്ടി മുറിച്ചല്ല എഴുതേണ്ടത്. ക്രിസ്ത്യാനികളെ ജൂതജനം എന്ന് പറയാറുണ്ടോ? ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെ പേരില്‍ അപവാദം പറഞ്ഞിരുന്നത് യഹൂദര്‍ അല്ലെ?

    ക്രിസ്ത്യാനിയുടെ പക്കല്‍ വിവരമില്ല എന്ന് ഖുര്‍ ആന്‍ പറയുന്നു അതുകൊണ്ട് നിങ്ങള്‍ വിശ്വസിക്കുന്നു. പക്ഷെ അങ്ങനെ പറയുമ്പോള്‍ എന്തായിരുന്നു ശരിയായ വിവരം എന്ന് കൂടി വ്യക്തമാക്കുന്നതാണ് സാമാന്യ രീതി. അല്ലാതെ "സംഭവം അവ്യക്തമാക്കപ്പെട്ടു" എന്ന് പറയുകയല്ല വേണ്ടത്. അവ്യക്തമാക്കപ്പെട്ടത്‌ മനുഷ്യര്‍ക്കല്ലേ, അല്ലാതെ അള്ളാഹുവിനല്ലല്ലോ? എന്നിട്ടെന്തേ 'വ്യക്തമായതു' അല്ലാഹു പറഞ്ഞില്ല?

    * സംഭവം അവ്യക്തമാക്കപ്പെട്ടു. * അറിവില്ല. * ഊഹത്തെ പിന്‍പറ്റുന്നു. - ആര്‍ക്കാണ് ഇതൊക്കെ സംഭവിച്ചത്? ബൈബിളിലെ സുവിശേഷകാരന്മാര്‍ അവരുടെ അറിവ് വച്ചാണ് "ക്രിസ്തു ക്രൂശിക്കപ്പെട്ടു" എന്ന് വ്യക്തമായി എഴുതിയിരിക്കുന്നത്. അത് സത്യമല്ല എങ്കില്‍ എന്താണ് സത്യം എന്നുള്ളത് നിങ്ങള്‍ വെളിപ്പെടുത്തൂ.

    ReplyDelete
  40. @ ആലിക്കോയ

    <> ഭാവനയെ അടിസ്ഥനമാക്കിയാണ്‌ രചിച്ചതെന്നതിന്ന് സുവിശേഷങ്ങള്‍ തന്നെ സാക്ഷിയാണ്‌. പിന്നെ ദൃക്‌സാക്ഷി വിവരണം ഉണ്ടോ എന്ന് ചോദിച്ചത് എന്തിന്റെയാണ്‌ എന്ന് വ്യക്തമായില്ല. അവര്‍ ഭാവിക്കുകയും എഴുതുകയും ചെയ്യുന്നതിന്റെ ദൃക്‌സാക്ഷി വിവരണമാണോ? അതല്ല കുരിശ് സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരണമാണോ? <>

    ബൈബിളിലെ ക്രൂശീകരണം നടന്നില്ല എന്നതിന് ദൃക്‌സാക്ഷി വിവരണം ലഭ്യമാണോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. സുവിശേഷങ്ങള്‍ ദൃട്സാക്ഷി വിവരണം അല്ല എന്ന് നിങ്ങള്‍ക്ക് അറിയില്ലേ? പിന്നെ എന്തിനാണ് വീണ്ടും അതെ ചോദ്യം തന്നെ ഉന്നയിക്കുന്നത്? ഒരേ കാര്യം നാലുപേര്‍ നാല് തരത്തില്‍ എന്തുകൊണ്ടാണ് എഴുതിയത് എന്നതിന്റെ വിശദീകരണം പല തവണ നല്‍കിയില്ലേ? പിന്നെയും "ഭാവന" എന്ന വാക്കില്‍ ചുറ്റി തിരിയുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല.

    ReplyDelete
  41. @ ആലിക്കോയ

    <> വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ <>

    ഇതല്ലേ നിങ്ങള്‍ പറഞ്ഞ മറുപടി ? - " ഇപ്പോള്‍ സന്തോഷിന്ന് പിടിച്ചു തൂങ്ങാന്‍ ഒരു പുല്‍ക്കൊടി കിട്ടിയിരിക്കുന്നു. "എപ്പോള്‍ / എവിടെവച്ച് /എങ്ങനെ" എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലല്ലോ. ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌. "

    ഇതിനു ഞാന്‍ ഒരു മറുപടി നിങ്ങള്‍ക്ക് എഴുതിയിരുന്നു, അതും നിങ്ങള്‍ കണ്ടില്ല എങ്കില്‍ ആവര്‍ത്തിക്കാം

    "അല്ലാഹു ആരെയാണ് പരീക്ഷിക്കുന്നത്? ആലിക്കോയായെയോ അതോ സന്തോഷിനെയോ? ഖുര്‍ആന്‍ ഒരു വിഷയത്തില്‍ പുതിയതായ ഏതെങ്കിലും വിശദീകരണങ്ങള്‍ അവതരിപ്പിക്കുന്നു എങ്കില്‍ അത് ഖുര്‍ആനിന്റെ തീര്‍പ്പ് കല്‍പ്പിക്കല്‍, അതെ വിഷയത്തില്‍ ഖുര്‍ആനില്‍ എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില്‍ ആ അവ്യക്തത "അല്ലാഹുവിന്റെ ഒരു പരീക്ഷണം"! വളരെ നല്ല മറുപടി.

    ഖുര്‍ ആനിലെ അവ്യക്തതയെക്കുറിച്ച് ചോദിക്കുമ്പോള്‍ അത് "അല്ലാഹുവിന്റെ പരീക്ഷണം" ആണ് എന്ന മറുപടി നല്‍കുവാന്‍ ആയിരുന്നോ ബ്ലോഗില്‍ നിങ്ങള്‍ ഇങ്ങനെ എഴുതിയത്? -

    "കുരിശ് സംഭവം നടന്നിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ ഇത് മുഹമ്മദിന്ന് പറ്റിയ ഒരു അബദ്ധമാണെന്നാണ്‌ ക്രൈസ്തവരുടെ വിലയിരുത്തല്‍. അവരെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു".

    ReplyDelete
  42. <> 'അവ്യക്തമാക്കപ്പെട്ടു' എന്ന ഖുര്‍ആനിന്റെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ബൈബിള്‍ പരിശോധിക്കുക. അവിടെയുള്ള അവ്യക്തത ബോദ്ധ്യം വന്നാല്‍ പിന്നെ 'കൊന്നിട്ടുമില്ല; ക്രൂശിച്ചിട്ടുമില്ല' എന്ന ഖുര്‍ആനിന്റെ ആശയം അംഗീകരിക്കുന്നതിന്ന് എന്താണ്‌ തടസ്സം? <>

    ഖുര്‍ആനിന്റെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ബൈബിള്‍ അല്ല പരിശോധിക്കേണ്ടത്, ഖുര്‍ആന്‍ തെന്നെയാണ്. ഖുര്‍ ആന്‍ ശരിയാണോ എന്ന് ബോധ്യം വരുവാന്‍ ബൈബിള്‍ കൂടി പരിശോധിച്ചാലേ സാധിക്കൂ എന്നുള്ളത് ഒരു പോരായ്മ ആയിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇനി ബൈബിള്‍ പരിശോധിച്ചേ തീരൂ എന്നുണ്ടെങ്കില്‍ നിങ്ങള്‍ ബൈബിളില്‍ നിന്നും 'കൊന്നിട്ടുമില്ല; ക്രൂശിച്ചിട്ടുമില്ല' എന്നുള്ളതിന്റെ തെളിവ് തരൂ. ഏതെങ്കിലും സുവിശേഷത്തില്‍ നിങ്ങള്‍ അങ്ങനെ വായിച്ചുവോ? ഒരാള്‍ എഴുതിയിരിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി മറ്റൊരാള്‍ എഴുതിയിരിക്കുന്നു എന്നുള്ളതല്ലാതെ ബൈബിളില്‍ 'കൊന്നിട്ടുമില്ല; ക്രൂശിച്ചിട്ടുമില്ല' എന്ന രീതിയില്‍ എന്തെങ്കിലും നിങ്ങള്‍ വായിച്ചുവോ? ബൈബിള്‍ വാക്യങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന അര്‍ഥം അല്ല ഞാന്‍ ചോദിക്കുന്നത് ഖുര്‍ ആനില്‍ നിന്നും നിങ്ങള്‍ സൂക്തങ്ങള്‍ നല്‍കാറുള്ളത് പോലെ, ഏതു സുവിശേഷം, ഏതു അദ്ധ്യായം, എത്രാം വാക്യം എന്ന രീതിയില്‍ എഴുതുക.

    ഖുര്‍ആനിന്റെ ആശയം മറ്റുള്ളവരെക്കൊണ്ട് "അംഗീകരിപ്പിക്കുക" എന്നതാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം എന്ന് സ്വയം പറഞ്ഞത് നന്നായി. മറുപടികള്‍ പറയുമ്പോള്‍ കുറച്ചുകൂടി സൂഷ്മത പുലര്‍ത്തുവാന്‍ അതു സഹായിക്കും.

    ReplyDelete
  43. <> വൈരുദ്ധ്യം കൊണ്ടുള്ള പരീക്ഷണം! അസ്സല്‍ പരീക്ഷണം തന്നെ. <>

    ഖുര്‍ആനിലെ ഒരു വാക്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ തന്നെയല്ലേ "അല്ലാഹുവിന്റെ പരീക്ഷണം" എന്ന് മറുപടി നല്‍കിയത്? അല്ലാതെ നിങ്ങള്‍ ഇവിടെ എഴുതിയിരിക്കുന്ന ഏതെങ്കിലും ചോദ്യങ്ങളുടെ മറുപടിയായി ഞാന്‍ എഴുതിയതല്ലോ അതൊരു പരീക്ഷണമാണ് എന്നത്. ഞാന്‍ എഴുതിയത് എന്താണെന്ന് മനസ്സിലായില്ല ആവര്‍ത്തിക്കാം.

    - ഖുര്‍ ആനിന്റെ അടിസ്ഥാനത്തില്‍ ബൈബിളിനെ തലനാരിഴകീറി പരിശോദിക്കുന്ന നിങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്നും ഉത്തരങ്ങളും നല്‍കുവാന്‍ സാധിക്കണം. ആ ഉത്തരങ്ങള്‍ വ്യക്തതയുള്ളവയും ആയിരിക്കണം - "അല്ലാഹുവിന്റെ പരീക്ഷണം" എന്നു എഴുതരുതെന്ന് താല്പര്യപ്പെടുന്നു. "അല്ലാഹുവിന്റെ പരീക്ഷണം" എന്ന ഉത്തരം ആവര്ത്തിക്കുവാനാണ് നിങ്ങള്‍ക്ക് ആഗ്രഹം എങ്കില്‍ നിങ്ങള്‍ "കണ്ടെത്തിയ" സുവിശേഷങ്ങളിലെ "വൈരുദ്ധ്യങ്ങള്‍ക്ക്‌" അതെ മാനദന്ധം ഉപയോഗിച്ച് "കര്‍ത്താവിന്റെ പരീക്ഷണം" എന്ന ഉത്തരം മാത്രമേ പ്രതീക്ഷിക്കാവൂ. -

    ഖുര്‍ ആനിലെ ഏതെങ്കിലും കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അതിനുള്ള നിങ്ങളുടെ ഉത്തരം "അല്ലാഹുവിന്റെ പരീക്ഷണം" എന്നാണെങ്കില്‍ ബൈബിളിനെ സംബന്ധിച്ച നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് "കര്‍ത്താവിന്റെ പരീക്ഷണം" എന്ന ഉത്തരം മാത്രമേ നിങ്ങള്‍ പ്രതീക്ഷിക്കാവൂ എന്നാണു ഞാന്‍ എഴുതിയത്.

    വൈരുദ്ധ്യം കൊണ്ടുള്ള പരീക്ഷണം! അസ്സല്‍ പരീക്ഷണം തന്നെ - ഇങ്ങനെ അല്ല, ഇതാണ് ശരി - " അവ്യക്തത കൊണ്ടുള്ള പരീക്ഷണം ! അസ്സല്‍ പരീക്ഷണം തന്നെ"

    (സംഭവം അവ്യക്തമാക്കപ്പെട്ടു - ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌)

    ReplyDelete

  44. മാത്രമല്ല "John 18:9 "നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു." ഇത് കൊണ്ട് ഈ സന്ദര്‍ഭത്തില്‍ എന്താണ്‌ യോഹന്നാന്‍ ഉദ്ദേശിച്ചത് എന്ന് നിങ്ങള്‍ വിവരിക്കേണ്ടതുമുണ്ട്.
    'യൂദ പോലും നഷ്ടപ്പെട്ടില്ല' എന്ന ഒരു ധ്വനി ഇതിനുണ്ടോ എന്ന് പരിശോധിക്കണം. അഥവാ ഒറ്റിക്കൊടുക്കാന്‍ വേണ്ടി വന്നെങ്കിലും അത് അയാള്‍ ചെയ്യേണ്ടി വന്നില്ല എന്ന ഒരു ധ്വനി!
    അങ്ങനെ ഒരു ധ്വനി ഇവിടെയുണ്ടോ?
    അഥവാ ഇല്ലെങ്കില്‍, ക്രിസ്തുവിന്റെ അറസ്റ്റ് വിവരിച്ച ഉടനെ ഈ വാക്യം യോഹന്നാന്‍ ഉദ്ധരിച്ചതിന്റെ പ്രസക്തി എന്താണ്‌ എന്ന് വ്യക്തമാക്കാമോ?


    ഒരു ബൈബിള്‍ വചനം എടുക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം അതിന്റെ മുമ്പിലെ വചനം നോക്കുന്നത് നല്ലതായിരിക്കും.

    John 18:8ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.9 നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.

    തന്‍റെ ഒപ്പം ഉള്ളവരെ വെറുതെ വിടുവാനാണ് യേശു പറഞ്ഞത്. യൂദാസിന്റെ കാര്യം കൂടുതല്‍ വ്യക്തതയോടെ യേശു പറഞ്ഞതായി യോഹന്നാന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

    John 17:12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.

    ഇപ്പോള്‍ വ്യക്തമായൊ?

    ReplyDelete
  45. ചര്‍ച്ച നിരീക്ഷിക്കുന്നു.

    ആശംസകളോടെ.!

    ReplyDelete

  46. " വൈരുദ്ധ്യം കൊണ്ടുള്ള പരീക്ഷണം! അസ്സല്‍ പരീക്ഷണം തന്നെ - ഇങ്ങനെ അല്ല, ഇതാണ് ശരി - " അവ്യക്തത കൊണ്ടുള്ള പരീക്ഷണം ! അസ്സല്‍ പരീക്ഷണം തന്നെ""

    വൈരുദ്ധ്യമോ, അവ്യക്തതയോ ഏതാണ് ശരി എന്നതാണ് പ്രശ്നം - കാര്യം വളരെ നിസാരം !
    ബൈബിളില്‍ നിന്നും , കുര്‍ആനില്‍ നിന്നും പരിശോദിക്കാം ഏതാണ് ശരി എന്ന്.
    "Some things are hidden. They belong to the LORD our God. But the things that have been revealed in these teachings belong to us and to our children forever. We must obey every word of these teachings " : (Deuteronomy 29:29 )

    ആ അജയ്യനായ യുക്തിമാനല്ലാതെ വേറെ ദൈവമേതുമില്ല. പ്രവാചകാ, അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതില്‍ രണ്ടുതരം സൂക്തങ്ങളുണ്ട്: ഒന്ന്: മുഹ്കമാത്ത്( സുവ്യക്തമായത് ) അതാണ് വേദത്തിന്റെ മൂലഘടകം. രണ്ട്: മുതശാബിഹാത്ത്(അവ്യക്തമായത് ). മനസ്സുകളില്‍ വക്രതയുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചുകൊണ്ട് മുതശാബിഹാത്തുകളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. മുതശാബിഹാത്തുകളുടെ സാക്ഷാല്‍ ആശയമാകട്ടെ അല്ലാഹുവല്ലാതാരുമറിയുന്നില്ല. നേരെമറിച്ച് ജ്ഞാനത്തില്‍ പക്വതപ്രാപിച്ചവരോ, പറയുന്നു: `ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു; ഇതെല്ലാം ഞങ്ങളുടെ റബ്ബിങ്കല്‍നിന്നുതന്നെയുള്ളതാകുന്നു. ( ഖുര്‍ആന്‍ 3:7)
    വൈരുദ്ധ്യമോ, അവ്യക്തതയോ ഏതാണ് ശരി എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. വിവാദത്തിന് താല്‍പര്യമില്ല.

    ReplyDelete
  47. പശ്ചാത്തലം ഇവിടെ കൊടുക്കുന്നു.

    Deuteronomy 29:23
    വിത്തു വിതയ്ക്കുകയോ ഒന്നും വളരുകയോ പുല്ലുപോലും മുളയ്ക്കുകയോ ചെയ്യാത്തവിധം ഗന്ധകവും ഉപ്പുംകൊണ്ടു നാടു മുഴുവൻ കത്തിയെരിഞ്ഞിരിക്കും. കർത്താവു തന്റെ രൂക്ഷമായ കോപത്താൽ നശിപ്പിച്ച സോദോം, ഗൊമോറ, അദ്മാ, സെബോയിം എന്നീ പട്ടണങ്ങളുടെ വിനാശംപോലെ ആയിരിക്കും അത്.
    24
    ഇതു കാണുന്ന ജനതകൾ ചോദിക്കും: എന്തുകൊണ്ടാണ്, ഈ രാജ്യത്തോടു കർത്താവ് ഇപ്രകാരം പ്രവർത്തിച്ചത്? അവിടുത്തെ കോപം ഇത്രയധികം ജ്വലിക്കാൻ കാരണമെന്ത്?
    25
    അപ്പോൾ ജനങ്ങൾ പറയും: അവരുടെ പിതാക്കൻമാ രുടെ ദൈവമായ കർത്താവ് അവരെ ഈജിപ്തിൽനിന്നു കൊണ്ടുവന്നപ്പോൾ അവരോടു ചെയ്തിരുന്ന ഉടമ്പടി അവർ ഉപേക്ഷിച്ചു.
    26
    അവർ അറിയുകയോ കർത്താവ് അവർക്കു നൽകുകയോ ചെയ്തിട്ടില്ലാത്ത ദേവൻമാരെ അവർ സേവിക്കുകയും ചെയ്തു.
    27
    അതിനാലാണ് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന എല്ലാ ശാപങ്ങളും ഈ ദേശത്തിന്റെ മേൽ വർഷിക്കുമാറ് കർത്താവിന്റെ കോപം ജ്വലിച്ചത്.
    28
    കർത്താവ് അത്യധികമായ ക്രോധത്തോടെ അവരെ അവരുടെ നാട്ടിൽനിന്നു കടപുഴക്കി മറ്റൊരു നാട്ടിലേക്കു വലിച്ചെറിഞ്ഞു; ഇന്നും അവർ അവിടെയാണ്.
    29
    രഹസ്യങ്ങൾ നമ്മുടെ ദൈവമായ കർത്താവിന്റേ തു മാത്രമാകുന്നു. എന്നാൽ, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികൾക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങൾ നാം പാലിക്കേണ്ടതാണ്.

    ReplyDelete
  48. വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ്‌ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. (4:159)

    സന്തോഷ്‌,
    ഇതൊരു പക്ഷെ ഈസായുടെ രണ്ടാം വരവിലുള്ള മരണമാവും ഉദ്ദേശിക്കുന്നത്. നാത്പതു കൊല്ലമോ മറ്റോ ജീവിക്കാന്‍ , എന്നിട്ട് മരിക്കാന്‍ , ഈസാ വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്ന ഒരു വിഭാഗം മുസ്ലീമുകള്‍ ഉണ്ട്.

    ReplyDelete
  49. Sajan: "എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?"

    = ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് താങ്കള്‍ക്കൊരു സുഖം കിട്ടുന്നുവെങ്കില്‍ കിട്ടിക്കൊള്ളട്ടെ; അതിന്റെ പാപം വഹിക്കാന്‍ തയ്യറാവുകയും ചെയ്തു കൊള്ളുക; അത് വഹിക്കാന്‍ മറ്റാരും വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

    ഖുര്‍ആനില്‍ നിന്നുള്ള ചിലഭാഗങ്ങള്‍ നബി മറന്നെന്നും മറന്ന ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നും ഹദീസിലുണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അതിന്ന് മറുപടിയായി ഞാന്‍ പറഞ്ഞു: നബി ഒരു ഖുര്‍ആന്‍ സൂക്തം മറന്നു പോയി എന്നല്ല; മറിച്ച് നബി മറന്ന ഒരു സൂക്തം അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു എന്നാണ്‌ ഹദീസിലുള്ളത്. എന്നിട്ട് ഞാന്‍ വിശദീകരിച്ചു: ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല; അവന്‍ (അല്ലാഹു) സ്വയം ഏറ്റെടുക്കുകയാണ്‌ ചെയ്തത്. അതിനാല്‍ നബി മറക്കുകയും ഖുര്‍ആന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയില്ല. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: നബിക്ക് നമസ്കാരത്തില്‍ മറവി സംഭവിക്കുകയും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നബി അത് തിരുത്തുകയും ചെയ്തിട്ടുമുണ്ട്. എന്ന് വച്ചാല്‍ താഴെ കൊടുത്ത ഹദീസില്‍ പറഞ്ഞ കാര്യമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്:
    Narrated By 'Abdullah: The Prophet prayed (and the subnarrator Ibrahim said, "I do not know whether he prayed more or less than usual"), and when he had finished the prayers he was asked, "O Allah's Apostle! Has there been any change in the prayers?" He said, "What is it?' The people said, "You have prayed so much and so much." So the Prophet bent his legs, faced the Qibla and performed two prostrations (of Sahu) and finished his prayers with Taslim (by turning his face to right and left saying: 'As-Salamu'Alaikum-Warahmat-ullah'). When he turned his face to us he said, "If there had been anything changed in the prayer, surely I would have informed you but I am a human being like you and liable to FORGET like you. So if I FORGET remind me and if anyone of you is doubtful about his prayer, he should follow what he thinks to be correct and complete his prayer accordingly and finish it and do two prostrations (of Sahu)."
    (Vol 1, Book 8. Prayers (Salat).Hadith 394. (Shahi Bukhari)

    കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറേടുക്കുന്ന സ്വഭാവം കാണിച്ചത് കൊണ്ടൊന്നും ഒരു സംവാദത്തിലും ആരും ജയിക്കുകയില്ല; സ്വന്തം വില നഷ്ടപ്പെടുകയേ ഉള്ളൂ.

    "അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയി" എന്ന് ഞാന്‍ എവിടെയാണ്‌ എഴുതിയത്? അത് കാണിക്കണം.

    ReplyDelete
  50. @ ആലിക്കോയ,

    കുരിശു സംഭവം കെട്ടുകഥ എന്ന് എഴുതുവാന്‍ വേണ്ടി നിങ്ങള്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്ന പോലെ ഞാന്‍ ഖുര്‍ആന്‍ വ്യാഖ്യാനിച്ചു യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു എന്ന് തെളിയിക്കാം:

    അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (4:157-158)

    ഇവിടെ എഴുതിയിരിക്കുന്നത് വധിക്കപ്പെടുന്നതിന് മുന്‍പ് ജീവനോടെ രക്ഷിച്ചു എന്നല്ല, 'അവര്‍ കൊലപ്പെടുത്തിയിട്ടില്ല' 'അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്' എന്നാണ്. ഇങ്ങനെ ഉയര്‍ത്തപ്പെട്ടത് മരിച്ചശേഷം ആയിരിക്കാം എന്ന് കരുതുവാന്‍ സാധിക്കുന്ന തരം സൂക്തം ഖുര്‍ആനില്‍ തന്നെ ഉണ്ട്.

    ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌. (19: 33-34)

    തുടരും....

    ReplyDelete
  51. തുടര്‍ച്ച....

    ഈസാ മരിച്ചശേഷം ആണ് ഉയര്‍ത്തെഴുന്നേറ്റത് എങ്കില്‍ എന്ത് കൊണ്ട് ഖുര്‍ആന്‍ "വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്" എന്ന് പറയുന്നു? എന്തായിരുന്നു അവര്‍ തിരിച്ചറിയാതെ പോയ യാഥാര്‍ത്ഥ്യം? - ഈ ചോദ്യങ്ങളുടെ ഉത്തരവും ഖുര്‍ആനില്‍ ഉണ്ട്.

    എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌. (8:17)

    ഈ സൂക്തം ഈസായുടെ ക്രൂശീകരണത്തിന്റെ വിഷയത്തില്‍ യഹൂദരുടെ കാര്യമായി മാറ്റിവായിച്ചാല്‍ മതി.

    വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. - പക്ഷെ അല്ലാഹുവാണ്‌ അദ്ദേഹത്തെ കൊലപ്പെടുത്തിയത്‌.
    പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത് - തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌.

    തുടരും....

    ReplyDelete
  52. തുടര്‍ച്ച....

    സത്യവിശ്വാസികള്‍ക്കുള്ള പരീക്ഷണം എങ്ങനെയാണ് യഹൂദരുടെ കാര്യത്തില്‍ ശരിയാകുന്നത് എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്.

    വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ്‌ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. (4:159)

    അനേകം യഹൂദര്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. അവര്‍ അങ്ങനെ പരിവര്‍ത്തനം ചെയ്യണം എങ്കില്‍ ഈസായില്‍ (അല്ലാഹുവിന്റെ പ്രവാചകന്‍ എന്ന് ) വിശ്വസിക്കണം. ആദ്യത്തെ യഹൂദന്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തപ്പോള്‍ തന്നെ ഈസാ മരിച്ചു കഴിഞ്ഞു എന്ന് വിശ്വസിക്കേണ്ടി വരും, കാരണം ഖുര്‍ആന്‍ പറയുന്നത് ഈസായുടെ മരണത്തിനു മുന്‍പ് ഒരു യഹൂദനും ഈസായില്‍ വിശ്വസിക്കില്ല എന്നാണു.

    യേശുക്രിസ്തുവിനെ യഹൂദര്‍ ക്രൂശില്‍ തറച്ചുകൊന്നു, മരിച്ച ശേഷം ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു. എങ്കിലും യേശുവിനെ വധിച്ചതിന്റെ കുറ്റം അള്ളാഹു യഹൂദരെ എല്പ്പിക്കുന്നില്ല, സ്വയം ഏറ്റെടുക്കുന്നു. കാരണം അള്ളാഹു അവര്‍ക്ക് നല്‍കിയ ഒരു പരീക്ഷണമായിരുന്നു അത്. അതില്‍ വിജയിച്ച യഹൂദരില്‍ പലരും ഇസ്ലാം മതം സ്വീകരിച്ചു. (ഖുര്‍ ആന്‍ 4:157-159, 8:17, 19: 33-34)

    ഇപ്പോള്‍ മനസ്സിലായോ യേശു ക്രൂശിക്കപ്പെട്ട ശേഷമാണ് ഉയര്‍ത്തപ്പെട്ടത് എന്നത്?


    (ഖുര്‍ആന്‍ 4:157-159, 8:17, 19: 33-34 ല്‍ പറഞ്ഞ ഒരു കാര്യങ്ങളും തെറ്റാണ് എന്നല്ല ഞാന്‍ എഴുതിയത്, പക്ഷെ എന്റെ ശരി നിങ്ങളുടെ തെറ്റ് ആകുമോ എന്നറിയില്ല.

    സംഭവം അവ്യക്തമാക്കപ്പെട്ടു - ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌ - ഇതിന്റെ ഉത്തരം ആണ് ഖുര്‍ആനില്‍ നിന്നും തന്നെ ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത്. ആലിക്കോയ പറഞ്ഞ 'പുല്‍ക്കൊടിയില്‍ പിടിച്ചുതൂങ്ങി' ഒപ്പിച്ചതാണ്.)

    ReplyDelete
  53. sajan jcb said...

    മാത്രമല്ല "John 18:9 "നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു." ഇത് കൊണ്ട് ഈ സന്ദര്‍ഭത്തില്‍ എന്താണ്‌ യോഹന്നാന്‍ ഉദ്ദേശിച്ചത് എന്ന് നിങ്ങള്‍ വിവരിക്കേണ്ടതുമുണ്ട്.
    'യൂദ പോലും നഷ്ടപ്പെട്ടില്ല' എന്ന ഒരു ധ്വനി ഇതിനുണ്ടോ എന്ന് പരിശോധിക്കണം. അഥവാ ഒറ്റിക്കൊടുക്കാന്‍ വേണ്ടി വന്നെങ്കിലും അത് അയാള്‍ ചെയ്യേണ്ടി വന്നില്ല എന്ന ഒരു ധ്വനി!
    അങ്ങനെ ഒരു ധ്വനി ഇവിടെയുണ്ടോ?
    അഥവാ ഇല്ലെങ്കില്‍, ക്രിസ്തുവിന്റെ അറസ്റ്റ് വിവരിച്ച ഉടനെ ഈ വാക്യം യോഹന്നാന്‍ ഉദ്ധരിച്ചതിന്റെ പ്രസക്തി എന്താണ്‌ എന്ന് വ്യക്തമാക്കാമോ?


    ഒരു ബൈബിള്‍ വചനം എടുക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം അതിന്റെ മുമ്പിലെ വചനം നോക്കുന്നത് നല്ലതായിരിക്കും.

    John 18:8ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.9 നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.

    തന്‍റെ ഒപ്പം ഉള്ളവരെ വെറുതെ വിടുവാനാണ് യേശു പറഞ്ഞത്. യൂദാസിന്റെ കാര്യം കൂടുതല്‍ വ്യക്തതയോടെ യേശു പറഞ്ഞതായി യോഹന്നാന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

    John 17:12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.

    ഇപ്പോള്‍ വ്യക്തമായൊ?

    = വ്യക്തമായി. അവ്യക്തത ഇനിയും കെറേക്കൂടി ഉണ്ടെന്ന് വ്യക്തമായി.

    ഒരിടത്ത് 'നീ എനിക്ക് നല്‍കിയവരില്‍ ആരും നഷ്ടപ്പെട്ടില്ല' എന്ന് പറയുന്നു.
    മറ്റൊരിടത്ത് 'നീ എനിക്ക് നല്‍കിയവരില്‍ ഒരാളൊഴികെ മറ്റാരും നഷ്ടപ്പെട്ടില്ല' എന്ന് പറയുന്നു.
    ഇതിന്ന് തന്നെയാണ്‌ വൈരുദ്ധ്യം എന്ന് പറയുന്നത്.

    "തന്‍റെ ഒപ്പം ഉള്ളവരെ വെറുതെ വിടുവാനാണ് യേശു പറഞ്ഞത്." എന്ന താങ്കളുടെ വ്യാഖ്യാനത്തിന്ന് ഇവിടെ ഒരു പ്രസക്തിയുമില്ല. കാരണം, "നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു." എന്നതിന്ന് അര്‍ത്ഥമുണ്ടാകണമെങ്കില്‍ യൂദ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ല എന്ന് തന്നെ വരണം. അതാണ്‌ യോഹന്നാന്‍ ഇവിടെ അവതരിപ്പിക്കുന്നത്. ഈ വാക്കിനെ സംബന്ധിച്ച് ബൈബിളില്‍ ഉള്ളത് 'ഒരു അപേക്ഷ സമര്‍പ്പിച്ചു' എന്നല്ല; 'ഒരു പ്രവചനം പുലര്‍ന്നു' എന്നാണ്‌. അപ്പോള്‍ 'ഒരാളൊഴികെ ആരും നഷ്ടമായിപ്പോയില്ലെന്ന് ' യോഹന്നനില്‍ തന്നെ വേറെ ഉണ്ടെന്ന് താങ്കള്‍ക്ക് പറയാം. അത് തന്നെയാണ്‌ ഞാന്‍ തുടക്കത്തില്‍ പറഞ്ഞത് കൂടുതല്‍ വൈരുദ്ധ്യങ്ങള്‍ വ്യക്തമാവുന്നു എന്ന്.

    ReplyDelete
  54. സാജന്‍: "മാത്രവുമല്ല, ഏലിയയെ ആരാണ് വധിച്ചത്?(ഖുര്‍ആന്‍ പ്രകാരം?) എന്തുകൊണ്ടാണ് ബൈബിള്‍ സംഭവങ്ങള്‍ അങ്ങിട്ടും ഇങ്ങോട്ടും മാറി പോയത്? "

    = ബൈബിളിലെ തെറ്റുകള്‍ ഖുര്‍ആനില്‍ കടന്ന് കൂടിയിട്ടില്ല. അത് കാണുമ്പോള്‍ ഖുര്‍ആനിന്‌ തെറ്റ് പറ്റിയെന്ന് താങ്കള്‍ക്ക് തോന്നുന്നു. അതിന്ന് ഖുര്‍ആനെ കുറ്റം പറഞ്ഞിട്ട് കര്യമില്ല.
    ഖുര്‍ആനിനെ വിമര്‍ശിക്കാന്‍ നേര്‍ക്ക് നേരെ കഴിയാത്തത് കൊണ്ടാകാം ഇങ്ങനെ ഖുര്‍ആനില്‍ ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞ് അതിനെ വിമര്‍ശിക്കുന്നത്.
    ഏലിയാവ് കൊല്ലപ്പെട്ടെന്ന് ഖുര്‍ആനില്‍ അല്ലെങ്കില്‍ ഹദീസില്‍ എവിടെയാണുള്ളത്?

    ReplyDelete
  55. യഹ്‌യായെ (സ്നാപക യോഹന്നാനെ) ക്കുറിച്ച് ഖുര്‍ആന്‍ : അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന്‌ സമാധാനം (19 :15)

    ഈസ (യേശു) ഖുര്‍ആനില്‍ പറയുന്നത് : ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും (19 :33)

    സ്നാപക യോഹന്നാന്‍ മരിച്ചു എങ്കില്‍ യേശുക്രിസ്തുവും മരിച്ചിട്ടുണ്ടാവില്ലേ?

    ReplyDelete
  56. താങ്കള്‍ക്ക് സന്ദര്‍ഭം പറഞ്ഞു തന്നാല്‍ പോലും അത് മനസിലാകുകയില്ല എന്ന് പതിനാറു വയസുകാരന്റെ കുറ്റിയില്‍ താങ്കളുടെ തിരിച്ചില്‍ കണ്ടപ്പോള്‍ മനസിലായതാണ്.

    എങ്കിലും ഞാന്‍ വിശദീകരിക്കാം . താങ്കള്‍ക്ക് വേണ്ടിയല്ല, ഈ പോസ്റ്റ്‌ ആരെങ്കിലും വായിക്കാനിടയായാല്‍ അവര്‍ക്ക് വേണ്ടി.

    യൂദാസ് എന്നല്ല ഒരാളും തെറ്റ് ചെയ്‌താല്‍ അവന്‍ നശിച്ചു പോയി എന്ന് ക്രിസ്തു വീക്ഷണത്തില്‍ പറയില്ല. അവനു തിരിച്ചു വരാനുള്ള അവസരം ഇപ്പോഴും ഉണ്ട്. അത് നിഷേധിക്കുമ്പോഴാണ് അവന്‍ നശിച്ചു പോകുന്നത്. യൂദാസിന്റെ പോലെ തന്നെ പത്രോസും തെറ്റ് ചെയ്തിരുന്നു. പക്ഷെ പത്രോസിനു തനിക്ക് പറ്റിയ തെറ്റ് മനസിലാകി യേശുവിന്റെ ക്ഷമിക്കുന്ന സ്നേഹം മനസിലാക്കി തിരിച്ചു പോന്നു. യേശുവിന്റെ കൂടെ മൂന്നു വര്‍ഷം നടന്നിട്ടും യൂദാസിന് ആ സ്നേഹം മനസില്ലാക്കാന്‍ കഴിഞ്ഞില്ല. അത് കൊണ്ട് നിരാശയില്‍ വീണു തൂങ്ങി ചത്തു.

    യേശുവിനെ ഒറ്റി കൊടുത്തപ്പോള്‍ പോലും (John 18:8) യൂദാസ് നശിച്ചു പോയിരുന്നില്ല. തിരിച്ചു വരാനുള്ള അവസരം ഉണ്ടായിരുന്നു.

    പക്ഷെ യൂദാസിന്റെ ഭാവി അറിഞ്ഞിരുന്ന യേശു അത് John 17:12 ല്‍ ആദ്യമേ പറഞ്ഞിരുന്നു എന്ന് മാത്രം.

    ഇപ്പോള്‍ വ്യക്തമായോ?

    ReplyDelete
  57. ഏലിയാവ് കൊല്ലപ്പെട്ടെന്ന് ഖുര്‍ആനില്‍ അല്ലെങ്കില്‍ ഹദീസില്‍ എവിടെയാണുള്ളത്?

    ഇല്ലാ അല്ലേ? ഏലിയ പോട്ടെ, 3:183 പറഞ്ഞ പ്രകാരമുള്ള (അഗ്നി ഇറക്കി ദൈവം സാക്ഷ്യം നല്‍കിയിട്ടുള്ള) ഏതു പ്രവാചകനാണ് കൊല്ലപ്പെട്ടത്?



    3:183 ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത്‌ ( ഞങ്ങള്‍ക്ക്‌ കാണിച്ചുതരുന്നത്‌ ) വരെ ഒരു ദൈവദൂതനിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന്‌ അല്ലാഹു ഞങ്ങളോട്‌ കരാറു വാങ്ങിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞവരത്രെ അവര്‍. ( നബിയേ, ) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?

    ഇവിടെ ആരെ കൊന്ന കുറ്റമാണ് യഹൂദരുടെ മേലെ നബി ചാര്‍ത്തിയത്? ഖുര്‍ആന്‍ / ഹദീസ് പ്രകാരം കാണിച്ചു തരാമോ? നബി നുണ പറഞ്ഞതല്ലെങ്കില്‍ അങ്ങിനെ കൊല്ലപ്പെട്ട ഒരാളുടെ പേര് പറയൂ.

    അവ്യക്തമാണല്ലേ? പാവങ്ങള്‍ !

    ReplyDelete
  58. <> പക്ഷെ യൂദാസിന്റെ ഭാവി അറിഞ്ഞിരുന്ന യേശു അത് John 17:12 ല്‍ ആദ്യമേ പറഞ്ഞിരുന്നു എന്ന് മാത്രം. <>

    യൂദാസ് ഭാവിയില്‍ തൂങ്ങിചാകും എന്ന് യേശു അറിഞ്ഞിരുന്നു എന്ന് സാജന്‍ എഴുതിയതിനു അര്‍ത്ഥമില്ല, യൂദാസ് തന്നെ ഒറ്റിക്കൊടുക്കും എന്ന് യേശു അറിഞ്ഞിരുന്നു എന്ന് മനസ്സിലാക്കിയാല്‍ മതി. പത്രോസ് മൂന്നു പ്രാവശ്യം തള്ളി പറയും എന്ന് യേശു അറിഞ്ഞിരുന്നതു പോലെ.

    ReplyDelete
  59. അത് ശരിയായിരിക്കാം. തിരുത്തിയതിനു നന്ദി സന്തോഷ്‌.

    യൂദാസിന്റെ ഭാവി എന്ന് ഞാന്‍ എഴുതിയപ്പോള്‍ "യൂദാസിന്റെ മരണമാണ്" ഉദ്ദേശിച്ചിരുന്നത്. പക്ഷെ പുനര്‍ചിന്തനത്തില്‍ മനസിലായി ഒറ്റി കൊടുക്കല്‍ മാത്രമേ യേശു ബൈബിളില്‍ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് ഞാന്‍ കൂടുതല്‍ അര്‍ത്ഥമാക്കുന്നത് ശരിയല്ല.

    ReplyDelete
  60. ഖുര്‍ആനില്‍ നിന്നുള്ള ചിലഭാഗങ്ങള്‍ നബി മറന്നെന്നും മറന്ന ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നും ഹദീസിലുണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അതിന്ന് മറുപടിയായി ഞാന്‍ പറഞ്ഞു: നബി ഒരു ഖുര്‍ആന്‍ സൂക്തം മറന്നു പോയി എന്നല്ല; മറിച്ച് നബി മറന്ന ഒരു സൂക്തം അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു എന്നാണ്‌ ഹദീസിലുള്ളത്.

    അപ്പോഴൊന്നും അല്ല താങ്കളുടെ താഴെ പറയുന്ന പരാമര്‍ശം നടത്തിയത്.
    ഈ ബ്ലോഗില്‍ ഉണ്ട്.
    http://quran-talk.blogspot.com/2010/10/blog-post_13.html

    KK Alikoya "ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം. "

    sajan_jcb: "താങ്കള്‍ തന്നെ ഇത് ഇത്ര പച്ചയ്ക്ക് സമ്മതിക്കും എന്ന് വിചാരിച്ചില്ല. നമസ്‌കാരം ആര് പഠിപ്പിച്ചതാണ് ? ഖദീജയാണോ? ഖുര്‍ആന്‍ മുഖേനെ കിട്ടിയതും അദ്ദേഹം മറക്കുമെങ്കില്‍ അത്രയ്ക്കുണ്ട് ഖുര്‍ആനിന്റെ സൂക്ഷ്മത."

    ഇതായിരുന്നു ഞാന്‍ പരാമര്‍ശിച്ചത്. ആരായിരുന്നു നബിയെ നമസ്കാരം പഠിപ്പിച്ചത് എന്ന് കൂടി താങ്കള്‍ വ്യക്തമാക്കണം.
    If there had been anything changed in the prayer, surely I would have informed you but I am a human being like you and liable to FORGET like you.
    So if I FORGET remind me and if anyone of you is doubtful about his prayer, he should follow what he thinks to be correct and complete his prayer accordingly and finish it and do two prostrations (of Sahu)."
    (Vol 1, Book 8. Prayers (Salat).Hadith 394. (Shahi Bukhari)

    അല്ലാഹുവിനോട് ഓര്‍മ്മിപ്പിക്കാന്‍ അല്ല നബി പറഞ്ഞത് (അല്ലെങ്കില്‍ പ്രാര്‍ഥിച്ചത്), അനുചാരന്മാരോട് തന്നെ ഓര്‍മ്മിപ്പിക്കാന്‍ ! എങ്ങിനെയുണ്ട്?

    ReplyDelete
  61. @സാജന്‍,

    "രഹസ്യങ്ങള്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്റേതു മാത്രമാകുന്നു. എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികള്‍ക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങള്‍ നാം പാലിക്കേണ്ടതാണ്."

    Deuteronomy 29:29 ലെ ഈ ബൈബിള്‍ വചനം സാജന്‍ ഉദ്ധരിച്ച പശ്ചാത്തലവുമായി മാത്രം ബന്ധപെട്ടതാണ് എന്ന് വിശ്വസിക്കുന്നുണ്ടോ?
    ഈ അനുശാസനങ്ങള്‍ പാലിക്കാന്‍ ഇന്ന് താങ്കള്‍ ബാധ്യസ്ഥനാണോ?
    അല്ലെങ്കില്‍ :
    1. "എന്നെന്നും" എന്ന് എടുത്തു പറഞ്ഞ ബൈബിള്‍ വാക്യം ആര്, എപ്പോള്‍,ആര്‍ക്കു വേണ്ടി മാറ്റം വരുത്തി?
    2. ദൈവം രഹസ്യങ്ങളെല്ലാം ആരിലൂടെ,എപ്പോള്‍ പരസ്യമാക്കി ? ആ പരസ്യങ്ങളെല്ലാം ഒന്ന് വെളിച്ചം കാണിക്കാമോ?

    ഉത്തരം പറയും മുന്‍പ്‌ ഇതുകൂടി കാണുക
    Job 5:9 He performs wonders that cannot be fathomed, miracles that cannot be counted.
    Romans 11:33 :Oh, how great are God's riches and wisdom and knowledge! How impossible it is for us to understand his decisions and his ways!

    ഈ അനുശാസനങ്ങള്‍ താങ്കള്‍ പാലിക്കുന്നുടെങ്കില്‍ :
    അവ്യക്തമായ (കര്‍ത്താവ് രഹസ്യമാക്കിയ) കാര്യങ്ങളില്‍ വിശ്വസിക്കാന്‍ എന്താണിത്ര പ്രയാസം ?

    ReplyDelete
  62. @ ആലിക്കോയ

    അല്ലാഹു ദരിദ്രനും ഞങ്ങള്‍ ധനികരുമാകുന്നു, എന്നു ഘോഷിച്ചവരുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ പറഞ്ഞതു നാം രേഖപ്പെടുത്തുന്നുമുണ്ട്. അവര്‍ ഇതിനുമുമ്പ് അന്യായമായി പ്രവാചകന്മാരെ വധിച്ചതും രേഖയിലുണ്ട്. (അന്തിമ വിധി കല്‍പിക്കുമ്പോള്‍) നാം അവരോട് പറയും: `ഇനി നിങ്ങള്‍, കരിച്ചുകളയുന്ന നരകശിക്ഷ ആസ്വദിക്കുവിന്‍.. (3:181)

    പ്രവാചകന്മാരെ വധിച്ചതുമായി ബന്ധപ്പെട്ടു "രേഖയിലുണ്ട്" എന്ന് ഖുര്‍ആന്‍ പറയുന്നതു എന്താണ് എന്ന് വ്യക്തമാക്കാമോ? ഞാന്‍ നോക്കിയിട്ട് യഹൂദന്മാര്‍ വധിച്ച പ്രവാചകന്മാരുടെ പേരുകള്‍ ഒന്നും ഖുര്‍ആനില്‍ കണ്ടില്ല. ഈസാ നബിയുടെ കാര്യം ഞാന്‍ 'വ്യാഖ്യാനിച്ചു ഒപ്പിച്ചു', പക്ഷെ നിങ്ങള്‍ പറയുന്നത് ഈസായെ വധിക്കുവാന്‍ അള്ളാഹു അനുവദിച്ചില്ല എന്നല്ലേ. അല്ലാഹുവിന്റെ രേഖയിലുള്ള അന്യായമായി വധിക്കപ്പെട്ട ആ പ്രവാചകന്മാരുടെ ഏതെങ്കിലും പേരുകള്‍ നിങ്ങള്‍ക്ക് അറിയാമോ?

    (അദൃശ്യലോകത്തുനിന്നുള്ള) അഗ്നി വന്നു വിഴുങ്ങിക്കളയുന്ന ബലി ഇറക്കാത്ത യാതൊരു ദൈവദൂതനിലും വിശ്വസിക്കേണ്ടതില്ലെന്നു അല്ലാഹു ഞങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നു എന്നു പറയുന്നവരുണ്ടല്ലോ, അവരോട് പറയുക: `എനിക്കുമുമ്പ്, സുവ്യക്തമായ തെളിവുകളോടുകൂടിയും നിങ്ങള്‍ പറഞ്ഞ ദിവ്യാത്ഭുതം അവതരിപ്പിച്ചുകൊണ്ടും നിരവധി പ്രവാചകന്മാര്‍ വന്നിട്ടുണ്ടായിരുന്നുവല്ലോ. (വിശ്വസിക്കുവാന്‍ ഈ നിബന്ധനയുന്നയിക്കുന്നതില്‍) സത്യസന്ധരാണെങ്കില്‍ ആ പ്രവാചകവര്യന്മാരെ നിങ്ങള്‍ വധിച്ചുകളഞ്ഞതെന്തിന്? (3:183)

    അവര്‍ പറഞ്ഞ ദിവ്യാത്ഭുതം അവതരിപ്പിച്ചുകൊണ്ട് (അഗ്നി വന്നു വിഴുങ്ങിക്കളയുന്ന ബലി) വന്ന ഏതു 'പ്രവാചകവര്യന്‍' വധിക്കപ്പെട്ട കാര്യം ആണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്? ഇല്‍യാസ് നബി ആണോ എന്ന് സാജന്‍ ചോദിച്ചു, അല്ല എന്ന് നിങ്ങള്‍ പറയുന്നു. പക്ഷെ മദൂദി എഴുതിയിരിക്കുന്ന ഖുര്‍ ആന്‍ വ്യാഖ്യാനത്തില്‍ ഇതിന്റെ വിശദീകരണത്തില്‍ നല്‍കിയിരിക്കുന്ന ബൈബിള്‍ ഭാഗം എലിയായുടെ ആണ്. ബൈബിളില്‍ ഏലിയാ കൊല്ലപ്പെട്ടു എന്ന് എഴുതിയിട്ടില്ല. മദൂദി നല്‍കിയിരിക്കുന്ന വിശദീകരണത്തിലും ഏലിയാ കൊല്ലപ്പെട്ടു എന്ന് എഴുതിയിട്ടില്ല. പിന്നെ ആര് കൊല്ലപ്പെട്ട കാര്യമാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്?

    (ഇതിന്റെ ഉത്തരവും അല്ലാഹുവിന്റെ പരീക്ഷണമാണ്, പുല്‍ക്കൊടിയാണ്, തൂങ്ങിപിടിക്കൂ എന്നൊന്നും എഴുതി വയ്ക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ക്രൂശീകരണവുമായി ബന്ധമില്ലാത്ത കാര്യം ആണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറില്ല എന്നും കരുതുന്നു.)

    ReplyDelete
  63. Reaz,

    Deuteronomy 29:29 ന്റെ പശ്ചാത്തലം എഴുതിയത് അതില്‍ പറഞ്ഞിരിക്കുന്ന രഹസ്യം വെളിപ്പെടുത്തി കൊണ്ടാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് എന്ന കാര്യം ചൂണ്ടി കാണിക്കാനാണ്.

    1. "എന്നെന്നും" എന്ന് എടുത്തു പറഞ്ഞ ബൈബിള്‍ വാക്യം ആര്, എപ്പോള്‍,ആര്‍ക്കു വേണ്ടി മാറ്റം വരുത്തി?

    അത് തന്നെ ഞാനും ചോദിക്കുന്നു? ആര് മാറ്റം വരുത്തി? എപ്പോള്‍ ? ആര്‍ക്കു വേണ്ടി?

    2. ദൈവം രഹസ്യങ്ങളെല്ലാം ആരിലൂടെ,എപ്പോള്‍ പരസ്യമാക്കി ? ആ പരസ്യങ്ങളെല്ലാം ഒന്ന് വെളിച്ചം കാണിക്കാമോ?

    അവ്യക്തമാക്കി/രഹസ്യമാക്കി വച്ച ഒരു കാര്യം ബൈബിളില്‍ ചൂണ്ടി കാണിക്കാമോ?

    അവ്യക്തമായ (കര്‍ത്താവ് രഹസ്യമാക്കിയ) കാര്യങ്ങളില്‍ വിശ്വസിക്കാന്‍ എന്താണിത്ര പ്രയാസം ?

    ഏതു കര്‍ത്താവ്‌ ? എന്താണ് രഹസ്യമാക്കി വച്ചത്?

    Job 5:9 , Romans 11:33 തുടങ്ങിയവ വായിച്ചാല്‍ മനസിലാകും അത് ആരുടേയും ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ പറഞ്ഞതല്ല. ദൈവത്തിന്റെ മഹത്വത്തെ സൂചിപ്പിക്കാന്‍ പറഞ്ഞതാണ്.

    ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോള്‍ അത് അവ്യക്തമാണ്, അത് ആരോടും പറഞ്ഞു തരില്ല എന്ന് പറഞ്ഞു ബൈബിളില്‍ ഒഴിഞ്ഞു മാറിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ എനിക്കറിയില്ല. താങ്കള്‍ക്ക് അറിയാമെങ്കില്‍ ചൂണ്ടി കാണിക്കുക.

    ReplyDelete
  64. ഉത്തരം കിട്ടിയില്ല ചോദ്യം ചുരുക്കുന്നു.
    1. Deuteronomy 29:29 ലെ ഈ ബൈബിള്‍ വചനം സാജന്‍ ഉദ്ധരിച്ച പശ്ചാത്തലവുമായി മാത്രം ബന്ധപെട്ടതാണ് എന്ന് വിശ്വസിക്കുന്നുണ്ടോ?

    2. ഈ അനുശാസനങ്ങള്‍ പാലിക്കാന്‍ ഇന്ന് താങ്കള്‍ ബാധ്യസ്ഥനാണോ ?

    ReplyDelete
  65. സാജന്‍ പറഞ്ഞു :"ഇവിടെ ആരെ കൊന്ന കുറ്റമാണ് യഹൂദരുടെ മേലെ നബി ചാര്‍ത്തിയത്? ഖുര്‍ആന്‍ / ഹദീസ് പ്രകാരം കാണിച്ചു തരാമോ? നബി നുണ പറഞ്ഞതല്ലെങ്കില്‍ അങ്ങിനെ കൊല്ലപ്പെട്ട ഒരാളുടെ പേര് പറയൂ.
    അവ്യക്തമാണല്ലേ? പാവങ്ങള്‍ !"

    സന്തോഷ്‌ പറഞ്ഞു :"മദൂദി എഴുതിയിരിക്കുന്ന ഖുര്‍ ആന്‍ വ്യാഖ്യാനത്തില്‍ ഇതിന്റെ വിശദീകരണത്തില്‍ നല്‍കിയിരിക്കുന്ന ബൈബിള്‍ ഭാഗം എലിയായുടെ ആണ്. ബൈബിളില്‍ ഏലിയാ കൊല്ലപ്പെട്ടു എന്ന് എഴുതിയിട്ടില്ല. മദൂദി നല്‍കിയിരിക്കുന്ന വിശദീകരണത്തിലും ഏലിയാ കൊല്ലപ്പെട്ടു എന്ന് എഴുതിയിട്ടില്ല. പിന്നെ ആര് കൊല്ലപ്പെട്ട കാര്യമാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്?"

    = ഖുര്‍ആന്‍ ഒരു മാര്‍ഗദര്‍ശന ഗ്രന്ഥമാണ്. സാജനും സന്തോഷും ധരിച്ച പോലെ ഖുര്‍ആനിന്റെ മുഖ്യ ലക്‌ഷ്യം മുന്‍ പ്രവാചകന്മാരുടെ ചരിത്രമല്ല. അത്യാവശ്യം പരാമര്‍ശിച്ചുകൊണ്ട് അവരെ സത്യപ്പെടുത്തുന്നു എന്ന് മാത്രം. ഏതാനും കാര്യങ്ങള്‍ ഇങ്ങിനെ ചുരുക്കാം.
    1. ഒരു ലക്ഷത്തിലേറെ പ്രവാചകന്‍മാരെ മനുഷ്യരിലേക്ക് അയച്ചതായി അല്ലാഹു പറയുന്നു.
    2. 25 പ്രവാചകന്മാരെ മാത്രമേ ഖുര്‍ആനില്‍ പേരെടുത് പരാമര്‍ശിച്ചിട്ടുള്ളത്. അവര്‍ എല്ലാവരും എങ്ങിനെ മരിച്ചു എന്നും പരാമര്‍ശിക്കുന്നില്ല.
    3. ആ 25 പേരില്‍ തന്നെ കുറേ പേര്‍ ബൈബിള്‍ പ്രകാരം പ്രവാചകന്‍മാരല്ല.
    ആയതിനാല്‍ ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല.സൂക്തം 3:183 അവതരണവുമായി ബന്ധപ്പെട്ട് അക്കാലത്തെ യഹൂദരോ, ക്രിസ്ത്യാനികളോ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതുമില്ല. കാരണം ധാരാളം പ്രവാചകന്മാരെ വധിച്ചത്‌ അവര്‍ അഗീഘരിച്ചിരുന്നു. ആ തെളിവുകള്‍ താഴെ വ്യക്തമാക്കാം.
    അതിനാല്‍ വിഷയത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍.

    തുടരും..

    ReplyDelete
  66. "അതിന്നു അവര്‍: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേല്‍മക്കള്‍ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാള്‍കൊണ്ടു കൊന്നുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു എന്നു പറഞ്ഞു." Kings 19:10
    Romans 11:3 "Lord, they have killed your prophets and torn down your altars; I am the only one left, and they are trying to kill me"?
    altars meaning : "a representative of the Lord, and burnt-offerings the worship of Him thereby, is plainly evident in the Prophets" as per http://biblemeanings.info
    മുകളില്‍ ഉദ്ധരിച്ച വാക്കുകളില്‍ നിന്നും ദിവ്യാത്ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെ തന്നെ യഹൂദര്‍ വധിച്ചു എന്ന് മനസിലാക്കാം. അല്ലെങ്കില്‍ ബൈബിളില്‍ എലിയ കള്ളം പറഞ്ഞോ ? വധിക്കപെട്ടവരുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കാമോ?
    "ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു;" എന്ന് പറഞ്ഞാല്‍ എന്‍റെ കൂടെ വേറെയും പ്രവാചകന്മാരെ അയച്ചിരുന്നു എന്നല്ലേ മനസിലാക്കേണ്ടത്.

    ഇത് പറയുന്ന എലിയ ജീവിച്ച കാലഘട്ടം ഏകദേശം ക്രിസ്തുവിനു 800 വര്‍ഷം മുന്‍പാണ്‌. അതുകൊണ്ട് എലിയ വധിക്കപെട്ടതായി പറഞ്ഞ പ്രവാചകന്മാരില്‍ ക്രിസ്തു ഉള്‍പെടില്ല.

    പ്രവാചകനായ Zechariah യും കൊല്ലപെട്ടതായി 2 Chronicles 24:20-22,Matthew 23:35 ല്‍ വായിക്കാം.

    ReplyDelete
  67. sajan jcb said...
    ഏലിയാവ് കൊല്ലപ്പെട്ടെന്ന് ഖുര്‍ആനില്‍ അല്ലെങ്കില്‍ ഹദീസില്‍ എവിടെയാണുള്ളത്?

    ഇല്ലാ അല്ലേ? ഏലിയ പോട്ടെ, 3:183 പറഞ്ഞ പ്രകാരമുള്ള (അഗ്നി ഇറക്കി ദൈവം സാക്ഷ്യം നല്‍കിയിട്ടുള്ള) ഏതു പ്രവാചകനാണ് കൊല്ലപ്പെട്ടത്?

    = 3:183 ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത്‌ ( ഞങ്ങള്‍ക്ക്‌ കാണിച്ചുതരുന്നത്‌ ) വരെ ഒരു ദൈവദൂതനിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന്‌ അല്ലാഹു ഞങ്ങളോട്‌ കരാറു വാങ്ങിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞവരത്രെ അവര്‍. ( നബിയേ, ) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?

    ഇവിടെ ആരെ കൊന്ന കുറ്റമാണ് യഹൂദരുടെ മേലെ നബി ചാര്‍ത്തിയത്? ഖുര്‍ആന്‍ / ഹദീസ് പ്രകാരം കാണിച്ചു തരാമോ? നബി നുണ പറഞ്ഞതല്ലെങ്കില്‍ അങ്ങിനെ കൊല്ലപ്പെട്ട ഒരാളുടെ പേര് പറയൂ.

    അവ്യക്തമാണല്ലേ? പാവങ്ങള്‍ !

    * "ഇല്ലാ അല്ലേ? ഏലിയ പോട്ടെ, 3:183 പറഞ്ഞ പ്രകാരമുള്ള (അഗ്നി ഇറക്കി ദൈവം സാക്ഷ്യം നല്‍കിയിട്ടുള്ള) ഏതു പ്രവാചകനാണ് കൊല്ലപ്പെട്ടത്? "

    = Quran 3: 181-185 അല്ലാഹു ദരിദ്രനും ഞങ്ങള്‍ ധനികരുമാകുന്നു, എന്നു ഘോഷിച്ചവരുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ പറഞ്ഞതു നാം രേഖപ്പെടുത്തുന്നുമുണ്ട്. അവര്‍ ഇതിനുമുമ്പ് അന്യായമായി പ്രവാചകന്മാരെ വധിച്ചതും രേഖയിലുണ്ട്. (അന്തിമ വിധി കല്‍പിക്കുമ്പോള്‍) നാം അവരോട് പറയും: `ഇനി നിങ്ങള്‍, കരിച്ചുകളയുന്ന നരകശിക്ഷ ആസ്വദിക്കുവിന്‍. ഇതു നിങ്ങളുടെതന്നെ കരങ്ങള്‍ സമ്പാദിച്ചതാകുന്നു. അല്ലാഹുവോ, തന്റെ അടിമകളെ പീഡിപ്പിക്കുന്നവനല്ലതന്നെ.` (അദൃശ്യലോകത്തുനിന്നുള്ള) അഗ്നി വന്നു വിഴുങ്ങിക്കളയുന്ന ബലി ഇറക്കാത്ത യാതൊരു ദൈവദൂതനിലും വിശ്വസിക്കേണ്ടതില്ലെന്നു അല്ലാഹു ഞങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നു എന്നു പറയുന്നവരുണ്ടല്ലോ, അവരോട് പറയുക: `എനിക്കുമുമ്പ്, സുവ്യക്തമായ തെളിവുകളോടുകൂടിയും നിങ്ങള്‍ പറഞ്ഞ ദിവ്യാത്ഭുതം അവതരിപ്പിച്ചുകൊണ്ടും നിരവധി പ്രവാചകന്മാര്‍ വന്നിട്ടുണ്ടായിരുന്നുവല്ലോ. (വിശ്വസിക്കുവാന്‍ ഈ നിബന്ധനയുന്നയിക്കുന്നതില്‍) സത്യസന്ധരാണെങ്കില്‍ ആ പ്രവാചകവര്യന്മാരെ നിങ്ങള്‍ വധിച്ചുകളഞ്ഞതെന്തിന്? അതിനാല്‍ പ്രവാചകാ, ഈ ജനം നിന്നെ നിഷേധിക്കുന്നുവെങ്കില്‍, നിനക്കുമുമ്പും നിരവധി പ്രവാചകന്മാര്‍ നിഷേധിക്കപ്പെട്ടിട്ടുള്ളതാകുന്നു. അവരൊക്കെയും വ്യക്തമായ ദൃഷ്ടാന്തങ്ങളും ഏടുകളും വെളിച്ചം ചൊരിയുന്ന വേദങ്ങളും കൊണ്ടാണ് ആഗതരായിരുന്നത്. സമസ്ത മനുഷ്യരും മരണം രുചിക്കേണ്ടവരാകുന്നു. നിങ്ങളെല്ലാവരുടെയും കര്‍മഫലം അന്ത്യനാളില്‍ പരിപൂര്‍ണമായി നല്‍കപ്പെടും. അവിടെ നരകാഗ്നിയില്‍നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തവനാരോ, അവനത്രെ യഥാര്‍ഥത്തില്‍ വിജയം നേടിയവന്‍. ഈ ഭൌതികജീവിതമാകട്ടെ, വഞ്ചനാത്മകമായ ചരക്കു മാത്രമാകുന്നു."

    പ്രവാചകന്‍മാരില്‍ വിശ്വസിക്കാതിരിക്കാനുള്ള ഒഴികഴിവായി യഹൂദന്‍മാര്‍ പറഞ്ഞു: തീ കരിക്കുന്ന ബലിയുമായി വരുന്ന പ്രവാചകനെ മാത്രമേ വിശ്വസിക്കേണ്ടതുള്ളു എന്ന്. ഈ വാദം ഇവിടെ ചൂണ്ടിക്കാണിക്കുകയും അതോടൊപ്പം അവര്‍ പ്രവാചകന്‍മാരെ വധിക്കുന്നവരായിരുന്നു എന്ന വസ്തുത ഓര്‍മ്മിപ്പിക്കുകയുമാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാതെ ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പ്രവാചകനോ കൊല്ലപ്പെട്ടെന്ന് ഇതിന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ്‌.
    വ്യക്തമായ ദൃഷ്ടാന്തവുമായും തീ കരിക്കുന്ന യാഗവുമായും പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടായിരുന്നു; എന്നാല്‍ അവരെയും നിങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നേ ഇതിന്ന് അര്‍ത്ഥമുള്ളൂ. ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അത്രയേ ഇതില്‍ നിന്ന് മനസ്സിലാക്കിയിട്ടുള്ളൂ.

    പിന്നെ തീ കരിക്കുന്ന യാഗവുമായി വന്ന ഏലിയയെ അവര്‍ വധിച്ചിട്ടില്ലായിരിക്കാം; എങ്കിലും അവരതിന്ന് ശ്രമിച്ചിട്ടുണ്ട്. ക്രിസ്തുവിനെ യഹൂദന്‍മാര്‍ കൊന്നിട്ടില്ലെങ്കിലും 'ക്രിസ്തുവധം' ഒരു ശാപമായി അവരെ പിന്തുടരുന്നത് പോലെ ഏലിയ വധവും (അത് നടന്നിട്ടില്ലെങ്കിലും) അവരെ പിന്തുടരുന്നതാണ്‌. കാരണം അവരതിന്ന് ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

    ReplyDelete
  68. എന്റെബ്ലൊഗില്‍ ഈ ചര്‍ച്ചയുടെ ലിങ്ക് ഇട്ടിരുന്നതുകൊണ്ട്, ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ.
    പോസ്റ്റ് വായിച്ചു. കമെന്റുകള്‍ വായിച്ചില്ല, വായിക്കുന്നുമില്ല. (സത്യത്തില്‍ ഇപ്പോള്‍ ഇത്തരം സം‌വാദത്തിനുള്ള താല്പര്യം ഇല്ലെന്നു പറയാം.)
    കഴിഞ്ഞ ദിവസം ഞാനും പ്രശസ്തനായ മറ്റൊരു ബ്ലൊഗ്ഗറും കൂടി തിരുനാവായ ക്ഷേത്രത്തില്‍ പോയിരുന്നു.ക്ഷേത്രത്തിനുള്ളിലേയ്ക്ക് ഞങ്ങളെ നയിച്ചത് തൃത്താലക്കാരന്‍ അലിക്കോയയും. ഇടത്തോട്ട് മുണ്ടുടുത്ത അലിക്കോയ നടയ്ക്കല്‍ ചെരുപ്പ് അഴിച്ചിട്ടു നിളയുടെ തീരത്തെ ബലിതര്‍പ്പണം ചെയ്ത്കൊണ്ടിരുന്നവരുടെ ഇടയിലൂടെ അകത്തേയ്ക്കു ക്ഷേത്രത്തിനകത്തേയ്ക്കു നടന്നപ്പോള്‍ ആശ്ചര്യപ്പെട്ടു നിന്ന ഞങ്ങളോട് അദ്ദേഹം പറ്ഞ്ഞു,"ഭയപ്പെടേണ്ട എനിക്കു ഇവിടെ എല്ലായിടത്തും കയറാം!"

    ഇന്നലെ മറ്റൊരു ആവശ്യത്തിനു പൂന്താനം ക്ഷേത്രത്തില്‍ പോയിരുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന നിഷാദ് ആയിരുന്നു ഞങ്ങളുടെ കൂടെ. ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുത്തു സഹായിച്ച അദ്ദേഹം, മടങ്ങിപ്പോരുന്ന വഴി ദോഹറിനും അസറിനും വഴിയില്‍ കണ്ട മോസ്ക്കില്‍ കയറി നിസക്കരിക്കാനും മറന്നില്ല. എനിക്കു ആത്മ നിന്ദ തോന്നും വിധംമാന്യമായി ഇടപെട്ട കുറെ മത വിശ്വാസികളെ, പിന്നെയും കാണുകയുണ്ടായി. (അതൊക്കെ പിന്നെ വിശദമായി എഴുതുന്നുണ്ട്). എന്റെ ദൈവ വിശ്വാസത്തേക്കുറിച്ചു മടങ്ങും വഴി വിശദമായ ഒരു ചര്‍ച്ചയും ഉണ്ടായി. കൗതുകത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ നിഷാദിന്റെ മുഖത്ത് തെളിഞ്ഞ ഭാവം തികഞ്ഞ ബഹുമാനം മാത്രമായിരുന്നു എന്ന് എനിക്കു ഉറപ്പാണ്.

    എന്തോ, ഇത്തരക്കാരെയാണ് ഇന്നു കേരളത്തിനു ആവശ്യമെന്നു തോന്നുന്നു. മതം കുറച്ചുകൂടി സ്വകാര്യമായ കാര്യമായി കരുതുവാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍ .ചര്‍ച്ചകള്‍ നല്ലതല്ലേ, മറ്റു മതങ്ങളെ കൂടുതല്‍ അടുത്തറിയാമല്ലോ എന്നൊക്കെയുള്ള പതിവു പല്ലവികള്‍ ഇതിനു മറുപടി ആയി എത്തുമെന്നു അറിയാം.
    (ലാപ്ടോപ്പിന്റെ പവ്വര്‍ തീര്‍ന്നതുകൊണ്ട് വേണ്ട രീതിയില്‍ കണ്‍ക്ലൂട് ചെയ്യാന്‍ പറ്റില്ല.നിര്‍ത്തുന്നു )
    സജി.

    ReplyDelete
  69. @ റിയാസ്,

    <> ഉത്തരം കിട്ടിയില്ല ചോദ്യം ചുരുക്കുന്നു. 1. Deuteronomy 29:29 ലെ ഈ ബൈബിള്‍ വചനം സാജന്‍ ഉദ്ധരിച്ച പശ്ചാത്തലവുമായി മാത്രം ബന്ധപെട്ടതാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? 2. ഈ അനുശാസനങ്ങള്‍ പാലിക്കാന്‍ ഇന്ന് താങ്കള്‍ ബാധ്യസ്ഥനാണോ ? <>

    ഖുര്‍ ആനില്‍ എഴുതിയിരിക്കുന്ന 'അവ്യക്തമാക്കപ്പെട്ടു' എന്ന വാക്കിനെ ന്യായീകരിക്കുവാന്‍ ആയിരിക്കുമല്ലോ നിങ്ങള്‍ ബൈബിളില്‍ നിന്നും ഈ വാക്യം ഇവിടെ ചേര്‍ത്തത് - "രഹസ്യങ്ങള്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്റേതു മാത്രമാകുന്നു. എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികള്‍ക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങള്‍ നാം പാലിക്കേണ്ടതാണ്". (നിയമാവര്‍ത്തനം 29:29)

    എന്നാല്‍ ദൈവം തന്റെ രഹസ്യങ്ങള്‍ പ്രവാചകന്മാര്‍ക്കു വെളിപ്പെടുത്താതെയിരിക്കില്ല എന്നും ബൈബിളില്‍ എഴുതിയിട്ടുണ്ട്.

    ദൈവമായ കര്‍ത്താവ്‌ തന്‍െറ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്‍െറ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല (ആമോസ് 3:7).

    യേശുക്രിസ്തു ഇങ്ങനെയും പറഞ്ഞിട്ടുണ്ട്.-

    വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല (മാര്‍ക്കോസ് 4:22) മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല (ലൂക്കാ 8:17)

    നിയമാവര്‍ത്തനം 29:29 പറയുന്ന അനുശാസനങ്ങള്‍ എന്ന വാക്ക്, അതെ വാചകത്തിലെ രഹസ്യങ്ങള്‍, വെളിപ്പെടുത്തപ്പെട്ടവ എന്നിവയെയാണ് സൂചിപ്പിക്കുന്നത് എന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാം, പക്ഷെ യാതാര്‍ത്ഥ്യം അതല്ല. ദൈവമായ കര്‍ത്താവ്‌ അവരെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്‌തിരുന്ന ഉടമ്പടിയെയാണ് അനുശാസനങ്ങള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ഇത് വിശദമാക്കുവാന്‍ വേണ്ടിയാണ് സാജന്‍ ആ പശ്ചാത്തലം (നിയമാവര്‍ത്തനം 29:23-29) മുകളില്‍ എഴുതി ചേര്‍ത്തത്.

    ഇനിയും നിങ്ങള്‍ക്ക് മനസ്സിലായില്ല, ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല എന്ന് തന്നെ പറയുവാനാണ് ഉദ്ദേശിക്കുന്നത് എങ്കില്‍, നിങ്ങള്‍ അന്വേഷിക്കുന്ന തരം ഉത്തരം നിയമാവര്‍ത്തനം 29:29 ന്റെ വിഷയത്തില്‍ നല്‍കുവാന്‍ ബൈബിള്‍ വച്ച് സാധിക്കില്ല എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

    ReplyDelete
  70. @ റിയാസ്,

    <> ആയതിനാല്‍ ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല.സൂക്തം 3:183 അവതരണവുമായി ബന്ധപ്പെട്ട് അക്കാലത്തെ യഹൂദരോ, ക്രിസ്ത്യാനികളോ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതുമില്ല. കാരണം ധാരാളം പ്രവാചകന്മാരെ വധിച്ചത്‌ അവര്‍ അഗീഘരിച്ചിരുന്നു. ആ തെളിവുകള്‍ താഴെ വ്യക്തമാക്കാം. അതിനാല്‍ വിഷയത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍. <>

    ഏതെങ്കിലും ചോദ്യങ്ങള്‍ പ്രസക്തമാണോ അപ്രസക്തമാണോ എന്നതല്ല, ആ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുന്നുണ്ടോ എന്നതാണ് കാര്യം. ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒളിചോടുവാന്‍ വേണ്ടി അല്ല. മനസ്സിലാക്കുവാന്‍ വേണ്ടി ആണ്. സൂക്തം 3:183 ബന്ധപ്പെട്ടിരിക്കുന്നതും ബൈബിളിലെ പ്രവാചകന്‍മാരുമായി ആണ് എന്നു വിശദീകരിച്ചതിനു നന്ദി. ഇപ്പോള്‍ കാര്യങ്ങള്‍ കുറെകൂടി വ്യക്തമായി.

    ഏലിയാ ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതിയുള്ള തീക്‌ഷ്‌ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്‌. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്‌തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു; എന്‍െറ ജീവനെയും അവര്‍ വേട്ടയാടുകയാണ്‌. (1 രാജാ. 19 :10 / 1 രാജാ. 19 :14)

    യഹോയാദാ പുരോഹിതന്‍െറ മകന്‍ സഖറിയായുടെമേല്‍ദൈവത്തിന്‍െറ ആത്‌മാവ്‌ വന്നു. അവന്‍ ജനത്തെ അഭിസംബോധന ചെയ്‌തു പറഞ്ഞു: ദൈവം അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍െറ കല്‍പനകള്‍ ലംഘിച്ചു നിങ്ങള്‍ക്കു തന്നെ അനര്‍ഥം വരുത്തുന്നതെന്ത്‌? നിങ്ങള്‍ കര്‍ത്താവിനെ ഉപേക്‌ഷിച്ചതിനാല്‍ അവിടുന്നു നിങ്ങളെയും ഉപേക്‌ഷിച്ചിരിക്കുന്നു. എന്നാല്‍, അവര്‍ സഖറിയായ്‌ക്കെതിരേ ഗൂഢാലോചന നടത്തി. രാജകല്‍പനപ്രകാരം അവര്‍ അവനെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു. യോവാഷ്‌രാജാവ്‌,യഹോയാദാ തന്നോടു കാണിച്ച ദയ വിസ്‌മരിച്ച്‌ അവന്‍െറ മകനായ സഖറിയായെ വധിച്ചു. മരിക്കുമ്പോള്‍ അവന്‍ പറഞ്ഞു: കര്‍ത്താവ്‌ ഇതുകണ്ട്‌ പ്രതികാരം ചെയ്യട്ടെ! (2 ദിന. 24: 20-22)

    സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? അതുകൊണ്ട്‌, ഇതാ, പ്രവാചകന്‍മാരെയും ജ്‌ഞാനികളെയും നിയമജ്‌ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്‌ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്‌, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും. അങ്ങനെ, നിരപരാധനായ ആബേലിന്‍െറ രക്‌തം മുതല്‍ ദേവാലയത്തിഌം ബലിപീഠത്തിഌം മധ്യേ വച്ചു നിങ്ങള്‍ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും. (മത്തായി 23:33-35)

    അക്കാലത്തെ യഹൂദരോ, ക്രിസ്ത്യാനികളോ സൂക്തം 3:183 അവതരണവുമായി ബന്ധപ്പെട്ട് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്നും ഇപ്പോള്‍ വ്യക്തമായി.

    ReplyDelete
  71. @ ആലിക്കോയ

    <> പ്രവാചകന്‍മാരില്‍ വിശ്വസിക്കാതിരിക്കാനുള്ള ഒഴികഴിവായി യഹൂദന്‍മാര്‍ പറഞ്ഞു: തീ കരിക്കുന്ന ബലിയുമായി വരുന്ന പ്രവാചകനെ മാത്രമേ വിശ്വസിക്കേണ്ടതുള്ളു എന്ന്. ഈ വാദം ഇവിടെ ചൂണ്ടിക്കാണിക്കുകയും അതോടൊപ്പം അവര്‍ പ്രവാചകന്‍മാരെ വധിക്കുന്നവരായിരുന്നു എന്ന വസ്തുത ഓര്‍മ്മിപ്പിക്കുകയുമാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാതെ ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പ്രവാചകനോ കൊല്ലപ്പെട്ടെന്ന് ഇതിന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ്‌. വ്യക്തമായ ദൃഷ്ടാന്തവുമായും തീ കരിക്കുന്ന യാഗവുമായും പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടായിരുന്നു; എന്നാല്‍ അവരെയും നിങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നേ ഇതിന്ന് അര്‍ത്ഥമുള്ളൂ. ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അത്രയേ ഇതില്‍ നിന്ന് മനസ്സിലാക്കിയിട്ടുള്ളൂ.<>

    "പ്രവാചകന്‍മാരെ വധിക്കുന്നവര്‍" എന്നതിന് "പ്രവാചകന്‍മാരെ നിഷേധിക്കുന്നവര്‍" എന്ന അര്‍ഥം മാത്രം നല്‍കിയതിനു ഒരു നല്ല നമസ്ക്കാരം പറയാതെ വയ്യ. നിഷേധിക്കുമ്പോള്‍ ആണല്ലോ വധിക്കുക, വധിക്കുമ്പോള്‍ ആണല്ലോ കൊല്ലപ്പെടുക എന്നു കൂടി വ്യാഖ്യാനിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നു.

    നിങ്ങള്‍ എഴുതിയിരിക്കുന്നത് "കൊല്ലപ്പെട്ടെന്ന് ഇതിന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ്" എന്നുതന്നെയല്ലേ? മുകളില്‍ റിയാസ് 3:183 സൂക്തത്തിന് നല്‍കിയ വിശദീകരണങ്ങള്‍ ചില പ്രവാചകന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു സ്ഥാപിക്കുവാന്‍വേണ്ടി ആയിരുന്നു. ആലിക്കൊയായുടെ അഭിപ്രായത്തില്‍ റിയാസിനും "ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രത" ഉണ്ട് അല്ലെ?

    ReplyDelete
  72. @ ആലിക്കോയ

    <> പിന്നെ തീ കരിക്കുന്ന യാഗവുമായി വന്ന ഏലിയയെ അവര്‍ വധിച്ചിട്ടില്ലായിരിക്കാം; എങ്കിലും അവരതിന്ന് ശ്രമിച്ചിട്ടുണ്ട്. ക്രിസ്തുവിനെ യഹൂദന്‍മാര്‍ കൊന്നിട്ടില്ലെങ്കിലും 'ക്രിസ്തുവധം' ഒരു ശാപമായി അവരെ പിന്തുടരുന്നത് പോലെ ഏലിയ വധവും (അത് നടന്നിട്ടില്ലെങ്കിലും) അവരെ പിന്തുടരുന്നതാണ്‌. കാരണം അവരതിന്ന് ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. <>

    ക്രിസ്തുവിനെ യഹൂദന്മാര്‍ കൊന്നു എന്നതിന് ഖുര്‍ ആനില്‍ നിന്ന് തന്നെ ഞാന്‍ ചില "വ്യാഖ്യാനങ്ങള്‍" എഴുതിയിരുന്നു. കുറച്ചു മുകളിലായി അവ ഇപ്പോഴും ഉണ്ട്. സാജന് മറുപടി പറയുവാനുള്ള വ്യഗ്രതയില്‍ അവയൊന്നും നിങ്ങള്‍ കണ്ടില്ലായിരിക്കാം. ഇവിടെയും, ഇവിടെയും, ഇവിടെയും ഒക്കെ അവ ഇപ്പോഴും ഉണ്ട്. സൌകര്യം പോലെ വായിച്ചു നോക്കി മറുപടി നല്‍കിയാല്‍ മതി. പല പ്രവാചകന്മാരെയും യഹൂദര്‍ വധിച്ചിട്ടുണ്ട് എന്നും അവയുടെ 'പ്രതിഫലം' യഹൂദര്‍ക്ക് ലഭിക്കും എന്നുമാണ് ഖുര്‍ആനിലെയും ബൈബിളിലെയും സമാനമായ വിവരണങ്ങള്‍ ഉദ്ദരിച്ച് കൊണ്ട് റിയാസ് മുകളില്‍ എഴുതി വച്ചിരിക്കുന്നത്. നിങ്ങള്‍ ഇവിടെ എഴുതിയിരിക്കുന്നത് അതിനു വിപരീതമായ കാര്യവും. ആരാണ് ശരി?

    ഖുര്‍ആന്‍ 3:183 ചോദിക്കുന്നത് "വധിക്കാന്‍ ശ്രമിച്ചതെന്തിന്" എന്നല്ലല്ലോ "വധിച്ചുകളഞ്ഞതെന്തിന്" എന്നല്ലേ? പിന്നെ എന്തിനാണ് നിങ്ങള്‍ വ്യാഖ്യാനം നടത്തി അതിനും ഇല്ലാത്ത അര്‍ഥങ്ങള്‍ നല്‍കുന്നത്. ഇതൊരു സ്ഥിരം ഏര്‍പ്പാടാണോ? ബൈബിള്‍ നിങ്ങള്‍ക്ക് തോന്നിയപോലെ വ്യാഖാനിക്കുന്നത് മനസ്സിലാക്കാം ഖുര്‍ആനും തോന്നിയപോലെ വ്യാഖ്യാനിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

    ReplyDelete
  73. സന്തോഷ്, എല്ലാറ്റിനും ഞാന്‍ മറുപടി എഴുതും; പക്ഷെ ഇപ്പോള്‍ ഞാന്‍ അല്‍പ്പം തിരക്കിലാണ്‌.

    സന്തോഷ് എഴുതി: "നിങ്ങള്‍ എഴുതിയിരിക്കുന്നത് "കൊല്ലപ്പെട്ടെന്ന് ഇതിന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ്" എന്നുതന്നെയല്ലേ? മുകളില്‍ റിയാസ് 3:183 സൂക്തത്തിന് നല്‍കിയ വിശദീകരണങ്ങള്‍ ചില പ്രവാചകന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു സ്ഥാപിക്കുവാന്‍വേണ്ടി ആയിരുന്നു. ആലിക്കൊയായുടെ അഭിപ്രായത്തില്‍ റിയാസിനും "ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രത" ഉണ്ട് അല്ലെ?"

    = ഇങ്ങനെ കൃത്രിമം കാണിച്ച് അതിന്ന് മറുപടി പറയേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കിയാല്‍ നന്നായിരിക്കും.

    ഞാന്‍ എഴുതിയത് ഇങ്ങനെയാണ്‌:

    "അല്ലാതെ ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പ്രവാചകനോ കൊല്ലപ്പെട്ടെന്ന് ഇതിന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ്‌."

    ഈ കമന്റില്‍ കാണാം.

    ReplyDelete
  74. @ ആലിക്കോയ

    <> ഇങ്ങനെ കൃത്രിമം കാണിച്ച് അതിന്ന് മറുപടി പറയേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കിയാല്‍ നന്നായിരിക്കും.<>

    നിങ്ങള്‍ എഴുതിയതില്‍ നിന്നും ചില വാക്കുകള്‍ ഞാന്‍ ഒഴിവാക്കിയത് അവ ആവര്ത്തിക്കെണ്ടാതില്ല എന്ന് കരുതിയിട്ടാണ്. ആ കമന്റില്‍ നിങ്ങള്‍ എഴുതിയ പ്രധാന ആശയം "പ്രവാചകന്മാര്‍ വധിക്കപ്പെട്ടില്ല" അവരെ യഹൂദന്മാര്‍ "നിഷേധിക്കുകയായിരുന്നു" എന്നല്ലേ?

    ഏതെങ്കിലും പ്രത്യേക പ്രവാചകന്മാര്‍ / പ്രത്യേക ഇനം പ്രവാചകന്‍മാര്‍ എന്നതിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടാവും എന്ന് ഞാന്‍ കരുതിയില്ല. അതുകൊണ്ടാണ് എന്റെ മറുപടിയില്‍ "ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പ്രവാചകനോ" എന്ന ഭാഗം ഞാന്‍ ഒഴിവാക്കിയത്. "ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പ്രവാചകനോ" - ഈ വാക്കുകള്‍ കൂട്ടി ചേര്‍ത്ത് എഴുതിയാലും നിങ്ങള്‍ എഴുതിയ വരികള്‍ക്ക് എന്ത് അര്‍ത്ഥ വ്യത്യാസം ആണ് വരുന്നത്?

    നിങ്ങള്‍ എഴുതിയത് "എനിക്കുമുമ്പ്, സുവ്യക്തമായ തെളിവുകളോടുകൂടിയും നിങ്ങള്‍ പറഞ്ഞ ദിവ്യാത്ഭുതം അവതരിപ്പിച്ചുകൊണ്ടും നിരവധി പ്രവാചകന്മാര്‍ വന്നിട്ടുണ്ടായിരുന്നുവല്ലോ. സത്യസന്ധരാണെങ്കില്‍ ആ പ്രവാചകവര്യന്മാരെ നിങ്ങള്‍ വധിച്ചുകളഞ്ഞതെന്തിന്?" - എന്നതിന് ഏതെങ്കിലും പ്രവാചകന്മാര്‍ (ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പ്രവാചകനോ) കൊല്ലപ്പെട്ടെന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ് എന്നല്ലേ?

    റിയാസ് എഴുതിയത് യഹൂദര്‍ പ്രവാചകന്മാരെ വധിച്ചു എന്ന കാര്യം ഖുര്‍ആന്‍ ഇവിടെ ആവര്‍ത്തിച്ചു പറയുന്നു എന്നതാണ്. തന്റെ വാദത്തിനു തെളിവായി യഹൂദര്‍ പ്രവാചകന്മാരെ കൊലപ്പെടുത്തിയ കാര്യം ബൈബിളില്‍ നിന്നും റിയാസ് ഇവിടെ എഴുതിയിട്ടുമുണ്ട്.

    റിയാസ് പറഞ്ഞു : സൂക്തം 3:183 അവതരണവുമായി ബന്ധപ്പെട്ട് അക്കാലത്തെ യഹൂദരോ, ക്രിസ്ത്യാനികളോ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതുമില്ല. കാരണം ധാരാളം പ്രവാചകന്മാരെ വധിച്ചത്‌ അവര്‍ അഗീഘരിച്ചിരുന്നു. ആ തെളിവുകള്‍ താഴെ വ്യക്തമാക്കാം....

    ആലിക്കോയാ പറഞ്ഞു : പ്രവാചകന്‍മാരില്‍ വിശ്വസിക്കാതിരിക്കാനുള്ള ഒഴികഴിവായി യഹൂദന്‍മാര്‍ പറഞ്ഞു: തീ കരിക്കുന്ന ബലിയുമായി വരുന്ന പ്രവാചകനെ മാത്രമേ വിശ്വസിക്കേണ്ടതുള്ളു എന്ന്. ഈ വാദം ഇവിടെ ചൂണ്ടിക്കാണിക്കുകയും അതോടൊപ്പം അവര്‍ പ്രവാചകന്‍മാരെ വധിക്കുന്നവരായിരുന്നു എന്ന വസ്തുത ഓര്‍മ്മിപ്പിക്കുകയുമാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാതെ ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പ്രവാചകനോ കൊല്ലപ്പെട്ടെന്ന് ഇതിന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ്‌. വ്യക്തമായ ദൃഷ്ടാന്തവുമായും തീ കരിക്കുന്ന യാഗവുമായും പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടായിരുന്നു; എന്നാല്‍ അവരെയും നിങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നേ ഇതിന്ന് അര്‍ത്ഥമുള്ളൂ. ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അത്രയേ ഇതില്‍ നിന്ന് മനസ്സിലാക്കിയിട്ടുള്ളൂ.

    "വധിച്ചുകളഞ്ഞതെന്തിന്?" എന്ന വാക്കിനു "നിഷേധിക്കുക" എന്ന അര്‍ഥം ഞാന്‍ പഠിച്ച മലയാള ഭാഷയില്‍ ഇല്ല. നിങ്ങള്‍ ആണ് ആ വാക്കിനു കൃത്രിമമായി അങ്ങനെ ഒരു അര്‍ഥം ഇവിടെ എഴുതി ചേര്‍ത്തത്.

    മറുപടി പറയുവാന്‍ വേണ്ടി കൃത്രിമം കാണിച്ചത് ഞാനോ അതോ നിങ്ങളോ?

    ReplyDelete
  75. ഇന്നാണ് ഇങ്ങനെയൊരു ബ്ലോഗ്‌ കാണുന്നത് ....

    ReplyDelete
  76. To Santhosh and Sajan:

    ഖുര്‍ആന്‍ 3:183 ഇല്‍ പറഞ്ഞത് ഏലിയാ കൊല്ലപ്പെട്ടു എന്നാണെന്ന ഒരു ദുസ്സൂചന സാജന്റെ കമന്റുകളില്‍ വന്നിരുന്നു. അതിന്നുള്ള മറുപടിയാണ്‌ ഞാന്‍ എഴുതിയത്. അപ്പോഴാണ്‌ ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനം പ്രവാചകനോ കൊല്ലപ്പെട്ടെന്ന് ഈ സൂക്തത്തില്‍ സൂചനയില്ലെന്ന് ഞാന്‍  പറഞ്ഞത്.

    അവിടെ 'പ്രത്യേക പ്രവാചകന്‍' എന്നത് കൊണ്ട് ഏലിയാ എന്നും 'ഒരു പ്രത്യേക ഇനം പ്രവാചകന്‍' എന്നത് കൊണ്ട് ബലി അഗ്നി വന്നു കരിച്ച പ്രവാചകന്‍ എന്നുമാണ്‌ ഉദ്ദേശിച്ചത്.

    യഹൂദന്‍മാര്‍ പ്രവാചകന്‍മാരെ കൊന്നിട്ടില്ല എന്ന് ഞാന്‍ പറഞ്ഞെന്നും എന്നിട്ട് ഞാനും റിയാസും തമ്മില്‍ കടുത്ത വൈരുദ്ധ്യത്തിലാണെന്നും റിയാസ് ഖുര്‍ആനില്‍ തെറ്റ് കണ്ടെത്താന്‍ വ്യഗ്രതയുള്ള ആളാണെന്ന് ഞാന്‍ സൂചിപ്പിച്ചെന്നും താങ്കള്‍ പറയേണ്ടതുണ്ടായിരുന്നില്ല. കാരണം അങ്ങനെയൊന്നും പറയത്തക്ക ഒരു സാഹചര്യവും ഇവിടെ ഉടലെടുത്തിരുന്നില്ല.

    ReplyDelete
  77. To Santhosh:

    സന്തോഷ്: "ഇപ്പോള്‍ മനസ്സിലായോ യേശു ക്രൂശിക്കപ്പെട്ട ശേഷമാണ് ഉയര്‍ത്തപ്പെട്ടത് എന്നത്?"

    = താങ്കള്‍ കുറെ കൃത്രിമം കാണിക്കുകയും (അത് താങ്കള്‍ തന്നെ സമ്മതിച്ചതുമാണ്‌.) വാചകക്കസര്‍ത്ത് നടത്തുകയും ചെയ്തെന്ന് മാത്രം മനസ്സിലായി.

    യേശു മരിച്ച ശേഷമാണ്‌ ഉയര്‍ത്തപ്പെട്ടത് എന്നതിന്ന് ഖുര്‍ആനില്‍ തെളിവുണ്ടെങ്കില്‍ അത് സമര്‍പ്പിക്കുക.

    ഖുര്‍ആന്‍ 19:34, 35 ക്രിസ്തു മരിച്ചു എന്നതിന്ന് തെളിവല്ല; മരിക്കും എന്നതിന്ന് തെളിവാണെന്ന് പറയാം.

    "ക്രിസ്തു മരിച്ച ശേഷമാണ്‌ ഉയിര്‍തെഴുന്നേറ്റതെങ്കില്‍" എന്ന ഒരു അബദ്ധപ്രയോഗം താങ്കളുടെ കമന്റില്‍ കണ്ടു. മരിക്കാത്ത ഒരാള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കുമോ?
    ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ക്രിസ്തു മരിച്ചിട്ടില്ല; ഉയിര്‍ത്തെഴുന്നേറ്റിട്ടുമില്ല. അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുകയാണുണ്ടായത്.

    ഉയിര്‍ത്തെഴുന്നേല്‍ക്കുക = to resurrect
    ഉയര്‍ത്തപ്പെടുക = to be raised up
    ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.

    ReplyDelete
  78. Santhosh: "ഈസാ മരിച്ചശേഷം ആണ് ഉയര്‍ത്തെഴുന്നേറ്റത് എങ്കില്‍ എന്ത് കൊണ്ട് ഖുര്‍ആന്‍ "വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്" എന്ന് പറയുന്നു? എന്തായിരുന്നു അവര്‍ തിരിച്ചറിയാതെ പോയ യാഥാര്‍ത്ഥ്യം? - ഈ ചോദ്യങ്ങളുടെ ഉത്തരവും ഖുര്‍ആനില്‍ ഉണ്ട്."

    = ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ക്രിസ്തു മരിച്ചിട്ടില്ല; ഉയിര്‍ത്തെഴുന്നേറ്റിട്ടുമില്ല.

    ജനിക്കാത്ത ഒരാള്‍ക്ക് മരിക്കാന്‍ കഴിയാത്തത് പോലെ- മരിക്കാത്ത ഒരാള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനും കഴിയുകയില്ല.

    ReplyDelete
  79. Santhosh: "എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌. (8:17)

    ഈ സൂക്തം ഈസായുടെ ക്രൂശീകരണത്തിന്റെ വിഷയത്തില്‍ യഹൂദരുടെ കാര്യമായി മാറ്റിവായിച്ചാല്‍ മതി.

    വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. - പക്ഷെ അല്ലാഹുവാണ്‌ അദ്ദേഹത്തെ കൊലപ്പെടുത്തിയത്‌.
    പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത് - തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌."

    = കൃത്രിമം, തട്ടിപ്പ്, വഞ്ചന എന്നൊക്കെ മലയാളത്തില്‍ പറയുന്നത് താങ്കള്‍ ചെയ്ത ഇത്തരം പ്രവൃത്തികള്‍ക്കാണ്‌.

    ReplyDelete
  80. Santhosh: "യേശുക്രിസ്തുവിനെ യഹൂദര്‍ ക്രൂശില്‍ തറച്ചുകൊന്നു, മരിച്ച ശേഷം ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു. എങ്കിലും യേശുവിനെ വധിച്ചതിന്റെ കുറ്റം അള്ളാഹു യഹൂദരെ എല്പ്പിക്കുന്നില്ല, സ്വയം ഏറ്റെടുക്കുന്നു. കാരണം അള്ളാഹു അവര്‍ക്ക് നല്‍കിയ ഒരു പരീക്ഷണമായിരുന്നു അത്. അതില്‍ വിജയിച്ച യഹൂദരില്‍ പലരും ഇസ്ലാം മതം സ്വീകരിച്ചു. (ഖുര്‍ ആന്‍ 4:157-159, 8:17, 19: 33-34"

    = താങ്കളുടെ വായില്‍ തോന്നിയ ഒരു പ്രസ്താവനയും അതിന്നടിയില്‍ ബ്രാക്കറ്റില്‍ കുറെ ഖുര്‍ആന്‍ വാക്യങ്ങളുടെ നമ്പറും കൊടുത്താല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാം എന്ന് താങ്കള്‍ കരുതുന്നുണ്ടാകാം.
    പക്ഷെ, ആളുകളെല്ലാം താങ്കളുടെ മനസ്സും ബുദ്ധിയും ഉള്ളവരാകണം. ദൈവാനുഗ്രഹത്താല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നതില്‍ വല്ലാത്ത ആശ്വാസം തോന്നുന്നു.
    ഖുര്‍ആന്‍ ഇവിടെ വായിക്കാം 

    ReplyDelete
  81. സന്തോഷ്: "(ഖുര്‍ആന്‍ 4:157-159, 8:17, 19: 33-34 ല്‍ പറഞ്ഞ ഒരു കാര്യങ്ങളും തെറ്റാണ് എന്നല്ല ഞാന്‍ എഴുതിയത്, പക്ഷെ എന്റെ ശരി നിങ്ങളുടെ തെറ്റ് ആകുമോ എന്നറിയില്ല."

    = താങ്കളുടെ ശരി ഖുര്‍ആനിന്റെ ശരിയല്ല എന്നതാണ്‌ മുഖ്യമായ കുഴപ്പം.

    ReplyDelete
  82. കൃത്രിമം, തട്ടിപ്പ്, വഞ്ചന എന്നൊക്കെ മലയാളത്തില്‍ പറയുന്നത് താങ്കള്‍ ചെയ്ത ഇത്തരം പ്രവൃത്തികള്‍ക്കാണ്‌.

    ആലിക്കോയ മാഷേ, സന്തോഷിന്റെ കമന്റു വായിച്ച ഞങ്ങള്‍ക്ക്‌ മനസിലായി, സന്തോഷ്‌ ഈ ഖുര്‍ആന്‍ വചനങ്ങള്‍ എന്തിനാണ് ഒപ്പിച്ചെടുതതെന്ന്. അത് വഴി നിങ്ങള്‍ ബൈബിളിനെ വളച്ചൊടിക്കുന്നത് എങ്ങിനെയെന്ന് നിങ്ങളെ ബോധിപ്പിക്കുകയായിരുന്നു ലക്ഷ്യം എന്ന് എനിക്ക് മനസിലായത്. താങ്കള്‍ ആ തോക്കിന്റെ ഉള്ളില്‍ കേറിയിരുന്നു വെടി വെയ്ക്കുകയാണ് ചെയ്യുന്നത്.

    ഒന്നുങ്കില്‍ താങ്കള്‍ക്ക് ഒരു ലേഖനത്തിന്റെ ആശയം മനസിലാക്കാന്‍ പറ്റുന്നില്ല. അല്ലെങ്കില്‍ താങ്കള്‍ ആളുകളെ പൊട്ടന്മാരാക്കുകയാണ്.

    ഒന്നിലധികം തവണ സന്തോഷ്‌ തന്നെ പറഞ്ഞു.. ഈ വ്യാഖ്യാനം ഒപ്പിച്ചെടുതതാനെന്നു. എന്നിട്ടും ഈ വാചക കസര്‍ത്ത്‌ എന്തിനു?

    ReplyDelete
  83. സന്തോഷ്: "സംഭവം അവ്യക്തമാക്കപ്പെട്ടു - ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌ - ഇതിന്റെ ഉത്തരം ആണ് ഖുര്‍ആനില്‍ നിന്നും തന്നെ ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത്. ആലിക്കോയ പറഞ്ഞ 'പുല്‍ക്കൊടിയില്‍ പിടിച്ചുതൂങ്ങി' ഒപ്പിച്ചതാണ്.)"

    = അക്ഷരാര്‍ത്ഥത്തില്‍ ഒപ്പിച്ചത് തന്നെയാണ്‌. എന്ന് താങ്കള്‍ തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇതൊരു തമാശയായി മത്രമേ ഞാന്‍ കാണുന്നുള്ളു.

    ReplyDelete
  84. സന്തോഷ്‌ പറഞ്ഞു :

    "പ്രവാചകന്‍മാരെ വധിക്കുന്നവര്‍" എന്നതിന് "പ്രവാചകന്‍മാരെ നിഷേധിക്കുന്നവര്‍" എന്ന അര്‍ഥം മാത്രം നല്‍കിയതിനു ഒരു നല്ല നമസ്ക്കാരം പറയാതെ വയ്യ. നിഷേധിക്കുമ്പോള്‍ ആണല്ലോ വധിക്കുക, വധിക്കുമ്പോള്‍ ആണല്ലോ കൊല്ലപ്പെടുക എന്നു കൂടി വ്യാഖ്യാനിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നു.
    ... ആലിക്കൊയായുടെ അഭിപ്രായത്തില്‍ റിയാസിനും "ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രത" ഉണ്ട് അല്ലെ?

    =വാദപ്രതിവാദ വേദിയിലെ ചെപ്പടി വിദ്യ പറഞ്ഞു തന്നതിന് നന്ദി പറയുന്നു. ഞങ്ങള്‍ക്കതാവശ്യമില്ല, കാരണം ഖുര്‍ആന്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്, അത് ബൈബിള്‍ പോലെ പല പതിപ്പോ വൈരൂധ്യം നിറഞ്ഞതോ അല്ല.

    ReplyDelete
  85. മലയാളത്തിലുള്ള പരിഭാഷയാണ് കുഴപ്പമെങ്കില്‍ ഇതാ ഇംഗ്ലീഷ്‌ പരിഭാഷ

    http://quran.com/3

    183: Sahih International
    [They are] those who said, "Indeed, Allah has taken our promise not to believe any messenger until he brings us an offering which fire [from heaven] will consume." Say, "There have already come to you messengers before me with clear proofs and [even] that of which you speak. So why did you kill them, if you should be truthful?"
    Muhsin Khan
    Those (Jews) who said: "Verily, Allah has taken our promise not to believe in any Messenger unless he brings to us an offering which the fire (from heaven) shall devour." Say: "Verily, there came to you Messengers before me, with clear signs and even with what you speak of; why then did you kill them, if you are truthful?"

    ഇതില്‍ ലളിതമായി പറയുന്നുണ്ട്, ദൈവം അഗ്നി വര്‍ഷിച്ചു സാക്ഷ്യപെടുത്തിയ പ്രവാചകരെ വരെ നിങ്ങള്‍ കൊലപ്പെടുതിയത് എന്തിനാണെന്ന്? ഇത്ര ലളിതമായ ഭാഷയില്‍ (ഖുര്‍ആനിന്റെ അവകാശ വാദം തന്നെ അതാണല്ലോ) പറഞ്ഞിട്ടും ഖുര്‍ആന്‍ പണ്ഡിതര്‍ക്ക് അങ്ങിനെ മനസിലായില്ല എന്ന് പറഞ്ഞാല്‍ തകരാര് ആര്‍ക്കാണ്? ഖുര്‍ആനിനോ അതോ പണ്ഡിതര്‍ക്കോ?

    മറ്റു പല പ്രവാചകന്മാരെയും യഹൂദര്‍ കൊലപ്പെടുതിയിട്ടുണ്ട്. പക്ഷെ ഈ (അഗ്നിയുടെ) സാക്ഷ്യം നല്‍കിയ ആരെയും കൊലപ്പെടുത്താന്‍ യഹൂദര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അത് ബൈബിളിന്റെ വെളിച്ചത്തില്‍ ചൂണ്ടി കാട്ടിയപ്പോള്‍ , പണ്ഡിതര്‍ അങ്ങിനെയൊരു അര്‍ത്ഥം കണ്ടിട്ടില്ല എന്നായി.

    എന്തൊരു നല്ല വിശദീകരണം. പണ്ഡിതര്‍ അങ്ങിനെ അര്‍ത്ഥം കണ്ടിട്ടുണ്ടോ ഇല്ലയോ എന്നല്ല ഇവിടെ പ്രതിപാദ്യം. അവര്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് അവരുടെ കഴിവ് കേട്.

    എന്നാല്‍ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ കാണിച്ചു തരാന്‍ പറഞ്ഞപ്പോള്‍ , അതല്ല ഖുര്‍ആനിന്റെ ലക്ഷ്യം എന്നായി. ആകെ ഇരുപത്തഞ്ച് പ്രവാചകരെ പറ്റിയേ ഖുറാനില്‍ പറഞ്ഞിട്ടുള്ളൂ എന്നായി. ഇതാണ് അവ്യക്തത എന്ന് പറയുന്നത്.

    ReplyDelete
  86. sajan jcb said...
    ആലിക്കോയ മാഷേ, സന്തോഷിന്റെ കമന്റു വായിച്ച ഞങ്ങള്‍ക്ക്‌ മനസിലായി, സന്തോഷ്‌ ഈ ഖുര്‍ആന്‍ വചനങ്ങള്‍ എന്തിനാണ് ഒപ്പിച്ചെടുതതെന്ന്. അത് വഴി നിങ്ങള്‍ ബൈബിളിനെ വളച്ചൊടിക്കുന്നത് എങ്ങിനെയെന്ന് നിങ്ങളെ ബോധിപ്പിക്കുകയായിരുന്നു ലക്ഷ്യം എന്ന് എനിക്ക് മനസിലായത്. താങ്കള്‍ ആ തോക്കിന്റെ ഉള്ളില്‍ കേറിയിരുന്നു വെടി വെയ്ക്കുകയാണ് ചെയ്യുന്നത്.

    ഒന്നുങ്കില്‍ താങ്കള്‍ക്ക് ഒരു ലേഖനത്തിന്റെ ആശയം മനസിലാക്കാന്‍ പറ്റുന്നില്ല. അല്ലെങ്കില്‍ താങ്കള്‍ ആളുകളെ പൊട്ടന്മാരാക്കുകയാണ്.

    ഒന്നിലധികം തവണ സന്തോഷ്‌ തന്നെ പറഞ്ഞു.. ഈ വ്യാഖ്യാനം ഒപ്പിച്ചെടുതതാനെന്നു. എന്നിട്ടും ഈ വാചക കസര്‍ത്ത്‌ എന്തിനു?

    = എനിക്ക് അത് അത്രയങ്ങ് ഓടിയില്ല കെട്ടോ. എന്നാലും അങ്ങനെ ഒരാരോപണം വെറുതെ ഉന്നയിച്ചാല്‍ പോരല്ലോ; തെളിയിക്കേണ്ടതില്ലെ?
    സന്തോഷ് കാണിച്ചത് പോലുള്ള വല്ല കൃത്രിമവും ഞാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ തെളിയിക്കണം.
    ഞാന്‍ ചെയ്തത് ഇതാണ്‌:
    1. കുരിശ്‌ സംഭവത്തിന്റെ വിവരണം നാല്‌ സുവിശേഷ്ങ്ങളിലുള്ളത് ശേഖരിച്ചു.
    2. അവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു.
    3. ഈ വൈരുദ്ധ്യങ്ങള്‍ നാല്‌ പേരുടെ വിവരണങ്ങളും അവിശ്വസനീയമാക്കുന്നു എന്നും:
    4. അതിനാല്‍ മൊത്തത്തില്‍ കുരിശ് സംഭവം ഒരു കെട്ടുകഥയാണെന്നേ അനുമാനിക്കാന്‍ കഴിയൂ എന്നും വാദിക്കുകയും ചെയ്തു.

    ഇത് പോലെ വല്ലതുമാണോ സന്തോഷ് ചെയ്തത്?

    ReplyDelete
  87. സന്തോഷ്‌ പറഞ്ഞു:

    "ദൈവമായ കര്‍ത്താവ്‌ അവരെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്‌തിരുന്ന ഉടമ്പടിയെയാണ് അനുശാസനങ്ങള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.
    ... ഇനിയും നിങ്ങള്‍ക്ക് മനസ്സിലായില്ല, ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല എന്ന് തന്നെ പറയുവാനാണ് ഉദ്ദേശിക്കുന്നത് എങ്കില്‍, നിങ്ങള്‍ അന്വേഷിക്കുന്ന തരം ഉത്തരം നിയമാവര്‍ത്തനം 29:29 ന്റെ വിഷയത്തില്‍ നല്‍കുവാന്‍ ബൈബിള്‍ വച്ച് സാധിക്കില്ല എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു."

    = എന്‍റെ ചോദ്യം ഇവിടെ വായിക്കാം.
    എങ്കില്‍ പിന്നെ "yes" or "No" എന്ന് ഉത്തരം നല്‍കാന്‍ എന്താണിത്ര പ്രയാസം ? അതിനു സാധ്യമല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഈ പ്രസ്താവന ഇപ്പോഴും നില നില്‍ക്കുന്നു.
    സന്തോഷിന്‍റെ പുതിയ വ്യാഖ്യാനം : വെളിപ്പെടുത്തപ്പെട്ടവ (revealed) = ഉടമ്പടി. പാവം തെറ്റുപറ്റിയ ദൈവം

    സന്തോഷ്‌ പറഞ്ഞു:
    എന്നാല്‍ ദൈവം തന്റെ രഹസ്യങ്ങള്‍ പ്രവാചകന്മാര്‍ക്കു വെളിപ്പെടുത്താതെയിരിക്കില്ല എന്നും ബൈബിളില്‍ എഴുതിയിട്ടുണ്ട്. ദൈവമായ കര്‍ത്താവ്‌ തന്‍െറ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്‍െറ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല (ആമോസ് 3:7).
    = വീണ്ടും വൈരൂധ്യങ്ങള്‍!!!
    എന്നാലും ചോദിക്കട്ടെ ആ രഹസ്യങ്ങളെല്ലാം അനുയായികള്‍ക്ക് യേശു വെളിപ്പെടുത്തിയോ ?

    ReplyDelete
  88. എന്നാലും ചോദിക്കട്ടെ ആ രഹസ്യങ്ങളെല്ലാം അനുയായികള്‍ക്ക് യേശു വെളിപ്പെടുത്തിയോ ?

    എന്താണ് ആ വെളിപെടുത്താത്ത രഹസ്യങ്ങള്‍ എന്ന് ചൂണ്ടി കാണിച്ചാലല്ലേ വെളിപ്പെടുത്തിയോ ഇല്ലയോ എന്ന് പറയാന്‍ പറ്റുക!

    ReplyDelete
  89. 1. കുരിശ്‌ സംഭവത്തിന്റെ വിവരണം നാല്‌ സുവിശേഷ്ങ്ങളിലുള്ളത് ശേഖരിച്ചു.
    2. അവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു.
    3. ഈ വൈരുദ്ധ്യങ്ങള്‍ നാല്‌ പേരുടെ വിവരണങ്ങളും അവിശ്വസനീയമാക്കുന്നു എന്നും:
    4. അതിനാല്‍ മൊത്തത്തില്‍ കുരിശ് സംഭവം ഒരു കെട്ടുകഥയാണെന്നേ അനുമാനിക്കാന്‍ കഴിയൂ


    ഇതിനു നിങ്ങളുടെ നിലവാരത്തിലുള്ള മറുപടി ഇതാണ്...
    ബൈബിള്‍ പണ്ഡിതന്മാര്‍ ഇതിനെ അങ്ങിനെ കണ്ടില്ല. അത് കൊണ്ട് ഞങ്ങടെ പുസ്തകത്തില്‍ വൈരുദ്ധ്യം ഇല്ല.

    ഈ ഉത്തരം മതിയോ? പോരല്ലോ?

    ഇനി ഞാന്‍ ചോദിക്കട്ടെ.
    താങ്കള്‍ ഒരു സിനിമ കണ്ടു കഥ വീട്ടില്‍ പറയുന്നത് പോലെയാണോ,
    നിങ്ങളുടെ ഒപ്പം സിനിമ കണ്ട നിങ്ങളുടെ സഹോദരന്‍ / കൂട്ടുകാരന്‍ വീട്ടില്‍ വന്നു അതെ സിനിമയുടെ കഥ പറയുക?

    വ്യത്യാസം ഉണ്ടാകുമോ? ഇല്ലയോ? വ്യത്യാസം ഉണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ രണ്ടു പേരും ആ സിനിമ കണ്ടിട്ടില്ല എന്നാണോ?
    അവരവര്‍ അവരവര്‍ക്ക് പ്രാധാന്യം തോന്നിയത് എടുത്തു പറയും. അതിന്റെ അര്‍ത്ഥം മറ്റൊരാള്‍ പറഞ്ഞത് ആ സിനിമയില്‍ ഉണ്ടാവില്ല എന്നാണോ?

    ഞാന്‍ ഇതൊക്കെ ആമുഖത്തില്‍ പറഞ്ഞിരുന്നു.
    ഇനിയും വായിച്ചിട്ടില്ലെങ്കില്‍ ഇപ്പോഴെങ്കിലും വായിക്കുമല്ലോ?
    http://me4what.blogspot.com/2010/01/blog-post.html

    നാല് സുവേഷകന്മാര്‍ നാലും ഒരേ പോലെ എഴുതിയെങ്കില്‍ അതിനെ ഒരു പ്രതിയില്‍ നിന്ന് മറ്റെയാള്‍ പകര്‍ത്തിയെഴുതിയ കോപ്പി എന്നേ പറയൂ.
    നാല് പേര്‍ എഴുതിയതാണെന്ന് പറയില്ല.

    ReplyDelete
  90. സന്തോഷ്‌ പറഞ്ഞു :

    സൂക്തം 3:183 ബന്ധപ്പെട്ടിരിക്കുന്നതും ബൈബിളിലെ പ്രവാചകന്‍മാരുമായി ആണ് എന്നു വിശദീകരിച്ചതിനു നന്ദി. ഇപ്പോള്‍ കാര്യങ്ങള്‍ കുറെകൂടി വ്യക്തമായി..

    =3:183 അല്ലാഹു പറയുന്നത് ഇസ്രായേല്‍ സമുദായത്തിലേക്ക് ഇറക്കിയ പ്രവാചകന്‍മാരെ ബന്ധപെടുത്തിയാണ്. ബൈബിളില്‍ (ഖുര്‍ആനിലും) അതില്‍ ഏതാനും പേരെ പരാമര്‍ശിച്ചു എന്ന് മാത്രം. അതിനാല്‍ ബൈബിള്‍ പ്രവാചകന്‍മാര്‍ എന്ന് പറയുന്നത് ഇവിടെ അപൂര്‍ണമാണ്. ഏതായാലും കാര്യം മനസിലായല്ലോ- നല്ലത്

    സാജന്‍ പറഞ്ഞു:

    എന്നാല്‍ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ കാണിച്ചു തരാന്‍ പറഞ്ഞപ്പോള്‍ , അതല്ല ഖുര്‍ആനിന്റെ ലക്ഷ്യം എന്നായി. ആകെ ഇരുപത്തഞ്ച് പ്രവാചകരെ പറ്റിയേ ഖുറാനില്‍ പറഞ്ഞിട്ടുള്ളൂ എന്നായി. ഇതാണ് അവ്യക്തത എന്ന് പറയുന്നത്.

    =3:183 ല്‍ വചനം ഇറങ്ങിയ സാഹചര്യം വ്യക്തമാണ്‌. അതും ഞാന്‍ പ്രതിപാദിച്ചിരുന്നു. മാത്രമല്ല ഉത്തരത്തോടൊപ്പം ചോദ്യവും ഉന്നയിച്ചിരുന്നു. ഒന്നുകൂടി ആവര്‍ത്തിക്കാം
    ദിവ്യാത്ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെ തന്നെ യഹൂദര്‍ വധിച്ചു എന്ന് മനസിലാക്കാം. അല്ലെങ്കില്‍ ബൈബിളില്‍ എലിയ കള്ളം പറഞ്ഞോ ? വധിക്കപെട്ടവരുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കാമോ?
    "ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു;" എന്ന് പറഞ്ഞാല്‍ എന്‍റെ കൂടെ വേറെയും പ്രവാചകന്മാരെ അയച്ചിരുന്നു എന്നല്ലേ മനസിലാക്കേണ്ടത്. അവര്‍ ആരൊക്കെ ? ബൈബിളില്‍ നിന്നും വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  91. എന്നാലും ചോദിക്കട്ടെ ആ രഹസ്യങ്ങളെല്ലാം അനുയായികള്‍ക്ക് യേശു വെളിപ്പെടുത്തിയോ ?
    സജന്‍ പറഞ്ഞു:
    എന്താണ് ആ വെളിപെടുത്താത്ത രഹസ്യങ്ങള്‍ എന്ന് ചൂണ്ടി കാണിച്ചാലല്ലേ വെളിപ്പെടുത്തിയോ ഇല്ലയോ എന്ന് പറയാന്‍ പറ്റുക!

    ഏതൊക്കെ രഹസ്യങ്ങള്‍ എന്ന് ഞാന്‍ ചൂണ്ടി കാണിക്കണം!!! അത് തന്നെ ഏറ്റവും വലിയ അവ്യക്തത!

    ReplyDelete
  92. സന്തോഷ്‌ പറഞ്ഞു :

    സൂക്തം 3:183 ബന്ധപ്പെട്ടിരിക്കുന്നതും ബൈബിളിലെ പ്രവാചകന്‍മാരുമായി ആണ് എന്നു വിശദീകരിച്ചതിനു നന്ദി. ഇപ്പോള്‍ കാര്യങ്ങള്‍ കുറെകൂടി വ്യക്തമായി..

    =3:183 അല്ലാഹു പറയുന്നത് ഇസ്രായേല്‍ സമുദായത്തിലേക്ക് ഇറക്കിയ പ്രവാചകന്‍മാരെ ബന്ധപെടുത്തിയാണ്. ബൈബിളില്‍ (ഖുര്‍ആനിലും) അതില്‍ ഏതാനും പേരെ പരാമര്‍ശിച്ചു എന്ന് മാത്രം. അതിനാല്‍ ബൈബിള്‍ പ്രവാചകന്‍മാര്‍ എന്ന് പറയുന്നത് ഇവിടെ അപൂര്‍ണമാണ്. ഏതായാലും കാര്യം മനസിലായല്ലോ- നല്ലത്

    സാജന്‍ പറഞ്ഞു:

    എന്നാല്‍ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ കാണിച്ചു തരാന്‍ പറഞ്ഞപ്പോള്‍ , അതല്ല ഖുര്‍ആനിന്റെ ലക്ഷ്യം എന്നായി. ആകെ ഇരുപത്തഞ്ച് പ്രവാചകരെ പറ്റിയേ ഖുറാനില്‍ പറഞ്ഞിട്ടുള്ളൂ എന്നായി. ഇതാണ് അവ്യക്തത എന്ന് പറയുന്നത്.

    =3:183 ല്‍ വചനം ഇറങ്ങിയ സാഹചര്യം വ്യക്തമാണ്‌. അതും ഞാന്‍ പ്രതിപാദിച്ചിരുന്നു. മാത്രമല്ല ഉത്തരത്തോടൊപ്പം ചോദ്യവും ഉന്നയിച്ചിരുന്നു. ഒന്നുകൂടി ആവര്‍ത്തിക്കാം
    ദിവ്യാത്ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെ തന്നെ യഹൂദര്‍ വധിച്ചു എന്ന് മനസിലാക്കാം. അല്ലെങ്കില്‍ ബൈബിളില്‍ എലിയ കള്ളം പറഞ്ഞോ ? വധിക്കപെട്ടവരുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കാമോ?
    "ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു;" എന്ന് പറഞ്ഞാല്‍ എന്‍റെ കൂടെ വേറെയും പ്രവാചകന്മാരെ അയച്ചിരുന്നു എന്നല്ലേ മനസിലാക്കേണ്ടത്. അവര്‍ ആരൊക്കെ ? ബൈബിളില്‍ നിന്നും വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  93. @ ആലിക്കോയ

    <> ഖുര്‍ആന്‍ 3:183 ഇല്‍ പറഞ്ഞത് ഏലിയാ കൊല്ലപ്പെട്ടു എന്നാണെന്ന ഒരു ദുസ്സൂചന സാജന്റെ കമന്റുകളില്‍ വന്നിരുന്നു. അതിന്നുള്ള മറുപടിയാണ്‌ ഞാന്‍ എഴുതിയത്. അപ്പോഴാണ്‌ ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനം പ്രവാചകനോ കൊല്ലപ്പെട്ടെന്ന് ഈ സൂക്തത്തില്‍ സൂചനയില്ലെന്ന് ഞാന്‍ പറഞ്ഞത്. അവിടെ 'പ്രത്യേക പ്രവാചകന്‍' എന്നത് കൊണ്ട് ഏലിയാ എന്നും 'ഒരു പ്രത്യേക ഇനം പ്രവാചകന്‍' എന്നത് കൊണ്ട് ബലി അഗ്നി വന്നു കരിച്ച പ്രവാചകന്‍ എന്നുമാണ്‌ ഉദ്ദേശിച്ചത്. യഹൂദന്‍മാര്‍ പ്രവാചകന്‍മാരെ കൊന്നിട്ടില്ല എന്ന് ഞാന്‍ പറഞ്ഞെന്നും എന്നിട്ട് ഞാനും റിയാസും തമ്മില്‍ കടുത്ത വൈരുദ്ധ്യത്തിലാണെന്നും റിയാസ് ഖുര്‍ആനില്‍ തെറ്റ് കണ്ടെത്താന്‍ വ്യഗ്രതയുള്ള ആളാണെന്ന് ഞാന്‍ സൂചിപ്പിച്ചെന്നും താങ്കള്‍ പറയേണ്ടതുണ്ടായിരുന്നില്ല. കാരണം അങ്ങനെയൊന്നും പറയത്തക്ക ഒരു സാഹചര്യവും ഇവിടെ ഉടലെടുത്തിരുന്നില്ല. <>

    ഇപ്പോള്‍ ഇവിടെ നിങ്ങള്‍ എഴുതിയിരിക്കുന്നത് പോലെ, ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ ആദ്യത്തെ കമന്റില്‍ തന്നെ 'പ്രത്യേക പ്രവാചകന്‍' എന്നതിന് പകരം ഏലിയാ എന്നും 'ഒരു പ്രത്യേക ഇനം പ്രവാചകന്‍' എന്നതിന് പകരം 'ബലി അഗ്നി വന്നു കരിച്ച പ്രവാചകന്‍' എന്നും എഴുതുന്നതില്‍ എന്തായിരുന്നു പ്രയാസം?

    നിങ്ങള്‍ ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ ആദ്യത്തെ കമന്റില്‍ എഴുതിയിരിക്കുന്നവ വായിച്ചപ്പോള്‍ എന്താണോ എനിയ്ക്ക് മനസ്സിലായത്‌ അതാണ്‌ ഞാന്‍ നിങ്ങളോട് തിരിച്ചു ചോദിച്ചത്. "യഹൂദന്‍മാര്‍ പ്രവാചകന്‍മാരെ കൊന്നിട്ടില്ല / റിയാസ് ഖുര്‍ആനില്‍ തെറ്റ് കണ്ടെത്താന്‍ വ്യഗ്രതയുള്ള ആളാണെന്നാണോ നിങ്ങളുടെ അഭിപ്രായം എന്നൊക്കെ ചോദിക്കേണ്ട സാഹചര്യം സൃഷ്ട്ടിച്ചത് നിങ്ങളുടെ ആ കമന്റിലെ വാക്കുകള്‍ തന്നെയാണ്.

    'ബലി അഗ്നി വന്നു കരിച്ച പ്രവാചകന്‍‍' എന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിയ്ക്ക് മനസ്സിലായില്ല. നിങ്ങള്‍ തന്നെ വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

    ReplyDelete
  94. @ ആലിക്കോയ,

    <> താങ്കള്‍ കുറെ കൃത്രിമം കാണിക്കുകയും (അത് താങ്കള്‍ തന്നെ സമ്മതിച്ചതുമാണ്‌.) വാചകക്കസര്‍ത്ത് നടത്തുകയും ചെയ്തെന്ന് മാത്രം മനസ്സിലായി. <>

    ഇത് തന്നെയാണ് നിങ്ങള്‍ ശരിക്കും മനസ്സിലാക്കേണ്ടത് എന്ന് മാത്രമേ ആ കമന്റുകള്‍ കൊണ്ട് ഞാനും ഉദ്ദേശിച്ചിരുന്നുള്ളൂ. നിങ്ങള്‍ക്ക് ഈ ബോധ്യം ഉണ്ടാവാന്‍ വേണ്ടിയാണ് ആ കമന്റുകളുടെ തുടക്കത്തില്‍ ഞാന്‍ ഇങ്ങനെ എഴുതിയത് - "കുരിശു സംഭവം കെട്ടുകഥ എന്ന് എഴുതുവാന്‍ വേണ്ടി നിങ്ങള്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്ന പോലെ ഞാന്‍ ഖുര്‍ആന്‍ വ്യാഖ്യാനിച്ചു യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു എന്ന് തെളിയിക്കാം".

    ഞാന്‍ ഖുര്‍ആനിന്റെ കാര്യത്തില്‍ കൃത്രിമം കാണിക്കുകയും വാചക കസര്‍ത്ത് നടത്തുകയുമാണ്‌ എന്ന തിരിച്ചറിവ് ഉണ്ടായതുപോലെ കുരിശ് സംഭവം: ഒരു കെട്ടുകഥ എന്ന പേരില്‍ നിങ്ങള്‍ എഴുതി വച്ചിരിക്കുന്ന ഈ ലേഖനത്തിലെ നിങ്ങളുടെ 'കണ്ടെത്തലുകള്‍' കൃത്രിമവും വെറും വാചക കസര്‍ത്തുകളും മാത്രമാണ് എന്നും സ്വയം മനസ്സിലാകുക.

    ReplyDelete
  95. @ ആലിക്കോയ,

    <> യേശു മരിച്ച ശേഷമാണ്‌ ഉയര്‍ത്തപ്പെട്ടത് എന്നതിന്ന് ഖുര്‍ആനില്‍ തെളിവുണ്ടെങ്കില്‍ അത് സമര്‍പ്പിക്കുക. ഖുര്‍ആന്‍ 19:34, 35 ക്രിസ്തു മരിച്ചു എന്നതിന്ന് തെളിവല്ല; മരിക്കും എന്നതിന്ന് തെളിവാണെന്ന് പറയാം. <>

    ഖുര്‍ആന്‍ 19:34, 35 യേശു ഭാവിയില്‍ മരിക്കും എന്നതിന്ന് തെളിവാണ് എന്നല്ലേ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ ഉദ്ദേശിച്ചത് ഖുര്‍ആന്‍ 19:33 ആയിരിക്കും എന്ന് ഞാന്‍ കരുതുന്നു. കാരണം ഞാന്‍ വായിച്ച ഖുര്‍ആന്‍ പരിഭാഷയില്‍ ഖുര്‍ആന്‍ 19:34, 35 ഈസയുടെ മരണവുമായി ബന്ധപ്പെട്ടത് അല്ല.

    ഈസ (യേശു) യെക്കുറിച്ച് ഖുര്‍ആന്‍ : ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും (19 :33) -

    ഈ ഖുര്‍ആന്‍ സൂക്തം യേശു ഭാവിയില്‍ മരിക്കും എന്നുള്ളതിന്റെ തെളിവായി നിങ്ങള്‍ പറയുന്നു.

    യഹ്‌യായെ (സ്നാപക യോഹന്നാനെ) ക്കുറിച്ച് ഖുര്‍ആന്‍ : അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന്‌ സമാധാനം (19 :15) -

    നിങ്ങള്‍ 19:33 വ്യാഖ്യാനിച്ച അതെ രീതിയില്‍ വ്യാഖ്യാനിക്കുകയാണെങ്കില്‍ സ്നാപക യോഹന്നാനും ഭാവിയില്‍ ആയിരിക്കും മരിക്കുക, അല്ലെ?

    ReplyDelete
  96. @ ആലിക്കോയ,

    <> "ക്രിസ്തു മരിച്ച ശേഷമാണ്‌ ഉയിര്‍തെഴുന്നേറ്റതെങ്കില്‍" എന്ന ഒരു അബദ്ധപ്രയോഗം താങ്കളുടെ കമന്റില്‍ കണ്ടു. മരിക്കാത്ത ഒരാള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കുമോ? ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ക്രിസ്തു മരിച്ചിട്ടില്ല; ഉയിര്‍ത്തെഴുന്നേറ്റിട്ടുമില്ല. അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുകയാണുണ്ടായത്. <>

    ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ക്രിസ്തു മരിച്ചിട്ടില്ല; ഉയിര്‍ത്തെഴുന്നേറ്റിട്ടുമില്ല. അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുകയാണുണ്ടായത് എന്നത് ഞാനും സമ്മതിക്കുന്നു. മരിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഉയിര്‍ത്തെഴുന്നേറ്റിട്ടുമില്ല പക്ഷെ "ഉയര്‍ത്തപ്പെടുകയാണുണ്ടായത്" എന്നതിന്റെ വിശദീകരണം എന്താണ് എന്ന് ചോദിച്ചാല്‍ ഇസ്ലാമിന്റെ വീക്ഷണത്തിലെ ഉത്തരം "അല്ലാഹുവിന്റെ പരീക്ഷണം, പുല്‍ക്കൊടി" എന്നൊക്കെ.

    <> ഉയിര്‍ത്തെഴുന്നേല്‍ക്കുക = to resurrect ഉയര്‍ത്തപ്പെടുക = to be raised up ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.<>

    സ്കൂളില്‍വച്ച് ഞാന്‍ പഠിച്ചിട്ടുണ്ട് the sun raises in the east എന്ന്. ഈ വാചകത്തിന്റെ അര്‍ഥം മലയാളത്തില്‍ സൂര്യന്‍ കിഴക്ക് ഉദിച്ചു എന്നായിരുന്നു, അല്ലാതെ സൂര്യന്‍ കിഴക്ക് ഉയര്‍ത്തപ്പെട്ടു എന്നല്ലായിരുന്നു. engish ഭാഷയില്‍ അധികം പ്രാവീണ്യം ഇല്ലാത്തത് കൊണ്ട് "raised up" എന്ന് ഉപയോഗിക്കാറുണ്ടോ എന്ന് എനിയ്ക്കറിയില്ല. 'raise up' എന്ന് ഉപയോഗിക്കാറുണ്ട് എന്നും അതിന്റെ അര്‍ഥം 'change the arrangement or position of'എന്നാണെന്നും എനിയ്ക്കറിയാം.

    ReplyDelete
  97. @ ആലിക്കോയ

    <> കൃത്രിമം, തട്ടിപ്പ്, വഞ്ചന എന്നൊക്കെ മലയാളത്തില്‍ പറയുന്നത് താങ്കള്‍ ചെയ്ത ഇത്തരം പ്രവൃത്തികള്‍ക്കാണ് ‌ <>

    മുസ്ലിം അല്ലാത്ത ഞാന്‍ എന്റെ സൌകര്യാര്‍ത്ഥം ഖുര്‍ആന്‍ വ്യാഖ്യാനിച്ചാല്‍ അത് മുസ്ലിമായ ആലിക്കോയയുടെ ഭാഷയില്‍ കൃത്രിമം, തട്ടിപ്പ്, വഞ്ചന. ക്രിസ്ത്യാനി അല്ലാത്ത ആലിക്കോയ തന്റെ സൌകര്യാര്‍ത്ഥം ബൈബിള്‍ വ്യാഖ്യാനിച്ചാല്‍ ആലിക്കോയയുടെ ഭാഷയില്‍ അത് ബൈബിളിന്റെ പോരായ്മ. ബൈബിള്‍ എഴുതിയവരുടെ ഭാവന, ബൈബിളിലെ കെട്ടുകഥ.

    <> താങ്കളുടെ ശരി ഖുര്‍ആനിന്റെ ശരിയല്ല എന്നതാണ്‌ മുഖ്യമായ കുഴപ്പം <>

    ഇതു തന്നെയാണ് മുഖ്യമായ കുഴപ്പം - ആലിക്കോയയുടെ ശരി അല്ല ബൈബിളിന്റെ ശരി

    <> അക്ഷരാര്‍ത്ഥത്തില്‍ ഒപ്പിച്ചത് തന്നെയാണ്‌. എന്ന് താങ്കള്‍ തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇതൊരു തമാശയായി മത്രമേ ഞാന്‍ കാണുന്നുള്ളു <>

    വെറുതെ തമാശയായി കാണേണ്ടുന്ന ഒരു കാര്യത്തിനാണോ അല്‍പ്പം മുകളിലായി ഇങ്ങനെ എഴുതിയത് :

    ആലിക്കോയ പറഞ്ഞു : താങ്കളുടെ വായില്‍ തോന്നിയ ഒരു പ്രസ്താവനയും അതിന്നടിയില്‍ ബ്രാക്കറ്റില്‍ കുറെ ഖുര്‍ആന്‍ വാക്യങ്ങളുടെ നമ്പറും കൊടുത്താല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാം എന്ന് താങ്കള്‍ കരുതുന്നുണ്ടാകാം. പക്ഷെ, ആളുകളെല്ലാം താങ്കളുടെ മനസ്സും ബുദ്ധിയും ഉള്ളവരാകണം. ദൈവാനുഗ്രഹത്താല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നതില്‍ വല്ലാത്ത ആശ്വാസം തോന്നുന്നു .

    ReplyDelete
  98. @ റിയാസ്

    <> വാദപ്രതിവാദ വേദിയിലെ ചെപ്പടി വിദ്യ പറഞ്ഞു തന്നതിന് നന്ദി പറയുന്നു. ഞങ്ങള്‍ക്കതാവശ്യമില്ല, കാരണം ഖുര്‍ആന്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്, അത് ബൈബിള്‍ പോലെ പല പതിപ്പോ വൈരൂധ്യം നിറഞ്ഞതോ അല്ല <>

    ഇതില്‍ എന്താണ് ചെപ്പടിവിദ്യ ഉള്ളത്? നിങ്ങളുടെ കയ്യില്‍ ഉള്ള ഒരേ ഖുര്‍ആന്‍ സൂക്തം രണ്ടു തരത്തില്‍ വ്യാഖ്യാനിച്ചത് നിങ്ങളും ആലിക്കോയയും അല്ലെ? നിങ്ങളുടെ രണ്ടു പേരുടെയും വ്യാഖ്യാനങ്ങളുടെ പരസ്പരവിരുദ്ധത ചൂണ്ടികാട്ടുകയല്ലേ ഞാന്‍ ചെയ്തുള്ളൂ? ഒരേ ഭാഷയില്‍ ഒറ്റ രചയിതാവിനാല്‍ രചിച്ചിരിക്കുന്ന ഖുര്‍ആനിന്റെ രണ്ടു പകര്‍പ്പുകള്‍ തന്നെ നിങ്ങള്‍ രണ്ടുപേരും രണ്ടു തരത്തില്‍ ആണ് വ്യാഖ്യാനിക്കുന്നത്. അപ്പോള്‍ പിന്നെ നാല് വ്യത്യസ്ത വ്യക്തികള്‍, നാല് ശൈലിയില്‍ രചിച്ചിരിക്കുന്ന സുവിശേഷങ്ങളില്‍ നിങ്ങള്‍ വൈരുദ്ധ്യം കണ്ടില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.

    ReplyDelete
  99. @ ആലിക്കോയ

    <> എനിക്ക് അത് അത്രയങ്ങ് ഓടിയില്ല കെട്ടോ. എന്നാലും അങ്ങനെ ഒരാരോപണം വെറുതെ ഉന്നയിച്ചാല്‍ പോരല്ലോ; തെളിയിക്കേണ്ടതില്ലെ? സന്തോഷ് കാണിച്ചത് പോലുള്ള വല്ല കൃത്രിമവും ഞാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ തെളിയിക്കണം. ഞാന്‍ ചെയ്തത് ഇതാണ്‌: 1. കുരിശ്‌ സംഭവത്തിന്റെ വിവരണം നാല്‌ സുവിശേഷ്ങ്ങളിലുള്ളത് ശേഖരിച്ചു. 2. അവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു.
    3. ഈ വൈരുദ്ധ്യങ്ങള്‍ നാല്‌ പേരുടെ വിവരണങ്ങളും അവിശ്വസനീയമാക്കുന്നു എന്നും: 4. അതിനാല്‍ മൊത്തത്തില്‍ കുരിശ് സംഭവം ഒരു കെട്ടുകഥയാണെന്നേ അനുമാനിക്കാന്‍ കഴിയൂ എന്നും വാദിക്കുകയും ചെയ്തു. ഇത് പോലെ വല്ലതുമാണോ സന്തോഷ് ചെയ്തത്? <>

    കുരിശു സംഭവത്തിന്റെ വിവരണം നാല് സുവിശേഷങ്ങളില്‍ ഉള്ളത് നിങ്ങള്‍ ശേഖരിച്ചു, അവ തമ്മില്‍ വിവരണത്തില്‍ വ്യത്യാസമുള്ളവ വൈരുദ്ധ്യം ആണ് എന്ന് നിങ്ങള്‍ വിശ്വസിച്ചു. അതുകൊണ്ട് തന്നെ നാല്‌ പേരുടെ വിവരണങ്ങളും സുവിശേഷങ്ങളിലെ കുരിശു സംഭവം അവിശ്വസനീയമാക്കുന്നു എന്നും അതിനാല്‍ മൊത്തത്തില്‍ കുരിശ് സംഭവം ഒരു കെട്ടുകഥയാണെന്നും നിങ്ങള്‍ ഇവിടെ ലേഖനം എഴുതി.

    ഇത്രയും കാര്യങ്ങള്‍ ചെയ്ത നിങ്ങള്‍ എന്തുകൊണ്ട് നാല് സുവിശേഷകന്മാരുടെയും വിവരണങ്ങള്‍ വ്യത്യസ്തമാകുന്നു എന്നതിന് കാരണം ബൈബിളില്‍ തിരഞ്ഞില്ല? നിങ്ങള്‍ അന്വേഷിക്കാതെയിരുന്നത് കൊണ്ട് കാണാതെ പോയ സംഗതികള്‍ ബൈബിളില്‍ നിന്നും ഞാന്‍ ചൂണ്ടി കാണിച്ചു. പക്ഷെ ഞാന്‍ കാണിച്ചുതന്നവ അംഗീകരിക്കുവാന്‍ നിങ്ങള്‍ തയ്യാറായില്ല.

    'സുവിശേഷങ്ങളിലെ വൈരുദ്ധ്യങ്ങള്‍' എന്ന് നിങ്ങള്‍ പറയുന്നവയ്ക്ക് വിശദീകരണങ്ങള്‍ ആയിരുന്നില്ല നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്. നിങ്ങള്‍ എഴുതി വച്ചവ വായിക്കുന്നവര്‍ നിങ്ങള്‍ ചിന്തിച്ച രീതിയില്‍ മാത്രമേ സുവിശേഷങ്ങളിലെ കുരിശ് സംഭവം മനസ്സിലാക്കാവൂ എന്ന് നിങ്ങള്‍ ശഠിക്കുന്നു. കാരണം നിങ്ങളുടെ ആവശ്യം ഇതായിരുന്നു - 'അവ്യക്തമാക്കപ്പെട്ടു' എന്ന ഖുര്‍ആനിന്റെ ആശയം ഇവിടെ അഭിപ്രായം പറയുന്ന ക്രിസ്ത്യാനികള്‍ അംഗീകരിക്കുക.

    ആലിക്കോയ പറഞ്ഞു : 'അവ്യക്തമാക്കപ്പെട്ടു' എന്ന ഖുര്‍ആനിന്റെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ബൈബിള്‍ പരിശോധിക്കുക. അവിടെയുള്ള അവ്യക്തത ബോദ്ധ്യം വന്നാല്‍ പിന്നെ 'കൊന്നിട്ടുമില്ല; ക്രൂശിച്ചിട്ടുമില്ല' എന്ന ഖുര്‍ആനിന്റെ ആശയം അംഗീകരിക്കുന്നതിന്ന് എന്താണ്‌ തടസ്സം?

    ഇതുപോലെ ഒന്നുമല്ല ഞാന്‍ ചെയ്തത്. സുവിശേഷങ്ങളിലെ കുരിശ് സംഭവം കെട്ടുകഥയാണ് എന്ന നിങ്ങളുടെ 'കണ്ടെത്തല്‍' ശരിയല്ല എന്ന് നിങ്ങളെ ബോധ്യപ്പെടുത്തണം എന്നേ ഞാന്‍ ചിന്തിച്ചുള്ളൂ. അതിനുവേണ്ടി ആദ്യം ബൈബിളില്‍നിന്നും തന്നെ ഞാന്‍ വിശദീകരണങ്ങള്‍ നല്‍കി. പക്ഷെ, നിങ്ങള്‍ സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഞാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച് നിങ്ങളുടെ "തെറ്റ്" വിശദീകരിക്കുവാന്‍ ശ്രമിച്ചത്.

    ReplyDelete
  100. @ റിയാസ്

    <> എന്‍റെ ചോദ്യം ഇവിടെ വായിക്കാം. എങ്കില്‍ പിന്നെ "yes" or "No" എന്ന് ഉത്തരം നല്‍കാന്‍ എന്താണിത്ര പ്രയാസം ? അതിനു സാധ്യമല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഈ പ്രസ്താവന ഇപ്പോഴും നില നില്‍ക്കുന്നു. സന്തോഷിന്‍റെ പുതിയ വ്യാഖ്യാനം : വെളിപ്പെടുത്തപ്പെട്ടവ (revealed) = ഉടമ്പടി. പാവം തെറ്റുപറ്റിയ ദൈവം <>


    ഇതല്ലേ ചോദ്യം : 1. Deuteronomy 29:29 ലെ ഈ ബൈബിള്‍ വചനം സാജന്‍ ഉദ്ധരിച്ച പശ്ചാത്തലവുമായി മാത്രം ബന്ധപെട്ടതാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? 2. ഈ അനുശാസനങ്ങള്‍ പാലിക്കാന്‍ ഇന്ന് താങ്കള്‍ ബാധ്യസ്ഥനാണോ ?

    1. നിയമാവര്‍ത്തനം 29:29 ബൈബിള്‍ വചനം സാജന്‍ ഉദ്ധരിച്ച പശ്ചാത്തലവുമായി മാത്രം ബന്ധപെട്ടതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു

    2. 'അനുശാസനങ്ങള്‍' എന്നത് കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വ്യക്തമാക്കാതെ ഉത്തരം പറയുവാന്‍ പ്രയാസമാണ്. 'അനുശാസനങ്ങള്‍' എന്നത് കൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് നിയമാവര്‍ത്തനം 29:29 ലെ "രഹസ്യങ്ങള്‍ / വെളിപ്പെടുത്തപ്പെട്ടവ" എന്നീ രണ്ടു വാക്കുകള്‍ ആണ് എങ്കില്‍ അവയ്ക്കുള്ള വിശദീകരണം ഞാന്‍ ഒരിയ്ക്കല്‍ നല്‍കിയതാണ്.

    ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നും നിങ്ങള്‍ എഴുതിയ വചനമാണ് ഇതു:

    "Some things are hidden. They belong to the LORD our God. But the things that have been revealed in these teachings belong to us and to our children forever. We must obey every word of these teachings" (Deuteronomy 29:29)

    ഇതില്‍ എഴുതിയിരിക്കുന്നത് the things that have been revealed in these teachings belong to us എന്നാണ്, അല്ലാതെ the things that have been revealed belong to us എന്നല്ല. ഈ വാക്യത്തിലെ in these teachings എന്നുള്ളതിന്റെ മലയാളം ആയ "അനുശാസനങ്ങള്‍" എന്നതിന്റെ വിശദീകരണം ആയിട്ടാണ് "ദൈവമായ കര്‍ത്താവ്‌ അവരെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്‌തിരുന്ന ഉടമ്പടി" എന്ന് ഞാന്‍ എഴുതിയത്. അല്ലാതെ നിങ്ങള്‍ മൊഴിമാറ്റം ചെയ്ത പോലെ വെളിപ്പെടുത്തപ്പെട്ടവ (revealed) = ഉടമ്പടി എന്ന് ഞാന്‍ എഴുതിയിട്ടില്ല.

    നിങ്ങളുടെ തെറ്റുകള്‍ മറ്റുള്ളവരുടെ കുഴപ്പം ആണ് എന്ന് വാദിക്കരുത്.

    ReplyDelete
  101. @ റിയാസ്

    <> ഏതൊക്കെ രഹസ്യങ്ങള്‍ എന്ന് ഞാന്‍ ചൂണ്ടി കാണിക്കണം!!! അത് തന്നെ ഏറ്റവും വലിയ അവ്യക്തത! <>

    നിങ്ങള്‍ തന്നെയല്ലേ വെളിപ്പെടുത്താത്ത രഹസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ബൈബിള്‍ വചനം ആദ്യം ഇവിടെ എഴുതിയത്:

    "രഹസ്യങ്ങള്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്റേതു മാത്രമാകുന്നു. എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികള്‍ക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങള്‍ നാം പാലിക്കേണ്ടതാണ്". (നിയമാവര്‍ത്തനം 29:29)

    ഈ വാക്യം വായിച്ചിട്ട് എന്തൊക്കെയോ രഹസ്യങ്ങള്‍ ഇനിയും വെളിപ്പെടാനുണ്ട് എന്ന് വാദിച്ചതും നിങ്ങള്‍ അല്ലെ? അപ്പോള്‍ ഏതൊക്കെയാണ് ആ 'രഹസ്യങ്ങള്‍' എന്ന് നിങ്ങള്‍ തന്നെ പറയുന്നതല്ലേ ശരി? അത് നിങ്ങള്‍ക്ക് പറയുവാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അവ്യക്തത തന്നെയാണ് - നിങ്ങളുടെ!

    ReplyDelete
  102. @ റിയാസ്

    <> ദിവ്യാത്ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെ തന്നെ യഹൂദര്‍ വധിച്ചു എന്ന് മനസിലാക്കാം. അല്ലെങ്കില്‍ ബൈബിളില്‍ എലിയ കള്ളം പറഞ്ഞോ ? വധിക്കപെട്ടവരുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കാമോ? "ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു;" എന്ന് പറഞ്ഞാല്‍ എന്‍റെ കൂടെ വേറെയും പ്രവാചകന്മാരെ അയച്ചിരുന്നു എന്നല്ലേ മനസിലാക്കേണ്ടത്. അവര്‍ ആരൊക്കെ? ബൈബിളില്‍ നിന്നും വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു. <>

    നിങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നത് ഈ ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി ആയിരിക്കുമല്ലോ:

    ഏലിയാ ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതിയുള്ള തീക്‌ഷ്‌ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്‌. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്‌തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു; എന്‍െറ ജീവനെയും അവര്‍ വേട്ടയാടുകയാണ്‌. (1 രാജാ. 19 :10)

    ഈ വാക്യം ദൈവം ചോദിക്കുന്ന ഒരു ചോദ്യത്തിനു ഉത്തരമായി ഏലിയാ പറയുന്നതായിട്ടാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവം ചോദിക്കുന്ന ചോദ്യം എന്തായിരുന്നു എന്ന് ഇതിനു തൊട്ടുമുന്‍പുള്ള വാക്യത്തില്‍ ഉണ്ട്:

    അവന്‍ അവിടെ ഒരു ഗുഹയില്‍ വസിച്ചു. അവിടെവച്ച്‌ കര്‍ത്താവിന്‍െറ സ്വരം അവന്‍ ശ്രവിച്ചു: ഏലിയാ, നീ ഇവിടെ എന്തുചെയ്യുന്നു (1 രാജാ. 19 :9)

    ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ എന്തിനാണ് വധിക്കപ്പെട്ടിരിക്കുന്നവരുടെ പേര് വിവരം രേഖപ്പെടുത്തെണ്ടുന്നത്? ഏലിയായുടെ ഉത്തരം കേട്ടിട്ട് വധിക്കപെട്ടവരുടെ പേര് വിവരങ്ങള്‍ ഏലിയാ വ്യക്തമാക്കാത്തതില്‍ ദൈവം പരിഭവം പറയുകയോ, ഏലിയാ കള്ളം പറഞ്ഞു എന്ന് പറയുകയോ അല്ല ചെയ്യുന്നത് എന്നുള്ളത് തുടര്‍ന്നുള്ള വാഖ്യങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ ബോധ്യമാകും. വധിക്കപെട്ട പ്രവാചകന്മാരുടെ പേര് വിവരങ്ങള്‍ക്ക് ഇവിടെ പ്രസക്തി ഇല്ലാത്തതു കൊണ്ട് രേഖപ്പെടുത്തിയില്ല.

    ReplyDelete
  103. 'ഖുര്‍ ആനില്‍ എന്താണ് ' എന്ന ബ്ലോഗില്‍ ഉന്നയിക്കപെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടി കാണാനാണ്‌ ഇവിടെ വന്നത്.

    "KK Alikoya said...
    സാജന്‍,
    താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഖമറും ഞാനും എഴുതിയ മറുപടികള്‍ എന്റെ ബ്ലോഗില്‍ കാണാം."

    അത് എവിടെയാണ്‌ ഉള്ളത് എന്നു പറയുമോ..
    പിന്നെ ഓരോ വിഷയത്തിനുമുള്ള മറുപടി അവിടെത്തന്നെ എഴുതുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു. മറുപടിയായി എല്ലാവരും സ്വന്തം ബ്ലോഗിലേക്കുള്ള ലിങ്ക് കൊടുത്താല്‍ അത് വായിക്കുന്നവര്‍ക്ക് അത്ര സുഖമുള്ള ഏര്‍പ്പാടല്ല.

    ReplyDelete
  104. To കലിപ്പ്
    ഈ ബ്ലോഗില്‍ സാജന്‍ ഉന്നയിച്ച ചോദ്യങ്ങളാണ്‌ അവ. ചോദ്യങ്ങള്‍ അവിടെയും കിടക്കട്ടെ എന്ന് അദ്ദേഹം കരുതി എന്ന് മാത്രം. ചര്‍ച്ച ഇവിടെയാകാം എന്നാണ്‌ നേരത്തെ അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടത്. ഈ പോസ്റ്റിന്റെ ചര്‍ച്ചയില്‍ അത് വായിക്കാം.

    ReplyDelete
  105. സാജന്‍:
    "നാല് സുവേഷകന്മാര്‍ നാലും ഒരേ പോലെ എഴുതിയെങ്കില്‍ അതിനെ ഒരു പ്രതിയില്‍ നിന്ന് മറ്റെയാള്‍ പകര്‍ത്തിയെഴുതിയ കോപ്പി എന്നേ പറയൂ.
    നാല് പേര്‍ എഴുതിയതാണെന്ന് പറയില്ല."

    = അപ്പോള്‍ 'സുവിശേഷങ്ങള്‍ നാലും നാലു പേരുടെ രചനകളാണ്‌; അല്ലാതെ ദൈവവചനമല്ല' എന്ന് സമ്മതിച്ചതിന്ന് നന്ദി. സ്വാഭാവികമായും നാല്‌ പേര്‍ ഒരു കാര്യം എഴുതുമ്പോള്‍ ചില വ്യത്യാസങ്ങളൊക്കെ ഉണ്ടാകാം. അത് പൊറുക്കാവുന്നതേയുള്ളൂ. എന്നാല്‍ അവ നാലും തമ്മില്‍ ഈ പോസ്റ്റില്‍ വ്യക്തമാക്കിയത് പോലെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെങ്കിലോ?
    അതോടൊപ്പം ഇവ നാലും ഒരു ദൈവത്തിന്റെ വചനങ്ങളാണെങ്കില്‍ അവ തമ്മില്‍ വൈരുദ്ധ്യം ഒട്ടും ഉണ്ടാകാവതല്ല. നാലു പേര്‍ നാലു രീതിയില്‍ വിവരിച്ചു എന്ന് ഒഴുക്കന്‍ മട്ടില്‍  പറഞ്ഞൊഴിയാന്‍ മാത്രം നിസ്സാരമല്ല ഈ പോസ്റ്റില്‍ ചൂടിക്കാണിച്ച വൈരുദ്ധ്യങ്ങള്‍. സുവിശേഷങ്ങള്‍ ദൈവ വചനമാണ്‌ എന്ന അവകാശവാദത്തെ പോലും ശക്തമായി നിഷേധിക്കാന്‍ പോന്നവയാണ്‌ ഈ വൈരുദ്ധ്യങ്ങള്‍.

    ReplyDelete
  106. സന്തോഷ്‌ said...
    <> 'അവ്യക്തമാക്കപ്പെട്ടു' എന്ന ഖുര്‍ആനിന്റെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ബൈബിള്‍ പരിശോധിക്കുക. അവിടെയുള്ള അവ്യക്തത ബോദ്ധ്യം വന്നാല്‍ പിന്നെ 'കൊന്നിട്ടുമില്ല; ക്രൂശിച്ചിട്ടുമില്ല' എന്ന ഖുര്‍ആനിന്റെ ആശയം അംഗീകരിക്കുന്നതിന്ന് എന്താണ്‌ തടസ്സം? <>

    ഖുര്‍ആനിന്റെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ബൈബിള്‍ അല്ല പരിശോധിക്കേണ്ടത്, ഖുര്‍ആന്‍ തെന്നെയാണ്. ഖുര്‍ ആന്‍ ശരിയാണോ എന്ന് ബോധ്യം വരുവാന്‍ ബൈബിള്‍ കൂടി പരിശോധിച്ചാലേ സാധിക്കൂ എന്നുള്ളത് ഒരു പോരായ്മ ആയിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്."

    = യഹൂദന്‍മാരും ക്രൈസ്തവരും കുരിശ് സംഭവത്തെക്കുറിച്ച് വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ ഊഹാധിഷ്ഠിതമാണെന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്. അത്കൊണ്ട്
    ഖുര്‍ആനിന്റെ "അവ്യക്തമാക്കപ്പെട്ടു" എന്ന പ്രസ്താവന ശരിയാണോ എന്നറിയാന്‍ പരിശോധിക്കേണ്ടത് ഖുര്‍ആനല്ല; ബൈബിള്‍ തന്നെയാണ്‌. കാരണം അവ്യക്തത ഉള്ളത് ഖുര്‍ആനിലല്ല; ബൈബിളില്‍ ആണ്‌. ആ അവ്യക്തതയും അത് മൂലമുണ്ടായ ആശയക്കുഴപ്പങ്ങളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിക്കലാണ്‌ ഈ പോസ്റ്റിന്റെ ധര്‍മ്മം.

    ReplyDelete
  107. സന്തോഷ്‌ said...
    "യഹ്‌യായെ (സ്നാപക യോഹന്നാനെ) ക്കുറിച്ച് ഖുര്‍ആന്‍ : അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന്‌ സമാധാനം (19 :15)

    ഈസ (യേശു) ഖുര്‍ആനില്‍ പറയുന്നത് : ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും (19 :33)

    സ്നാപക യോഹന്നാന്‍ മരിച്ചു എങ്കില്‍ യേശുക്രിസ്തുവും മരിച്ചിട്ടുണ്ടാവില്ലേ?"

    = ഖുര്‍ആന്‍ 19: 15 ഇല്‍ യോഹന്നനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ പ്രസ്താവനയും 19:33 ഇല്‍ ക്രിസ്തു തന്നെക്കുറിച്ച് തന്നെ നടത്തിയ പ്രസ്താവനയും കാണാം. രണ്ട് പേരുടെയും ജനനം മരണം ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയാണ്‌ പ്രസ്താവന ഉള്‍ക്കൊള്ളുന്നത്. ഈ മൂന്നും സകല മനുഷ്യര്‍ക്കുമുള്ളതാണ്‌. അല്ലാഹു പറയുന്നു: "നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കുന്നതെങ്ങനെ? നിര്‍ജീവരായിരുന്ന നിങ്ങള്‍ക്കവന്‍ ജീവന്‍ തന്നു. പിന്നീട് അവന്‍തന്നെ നിങ്ങളെ മരിപ്പിക്കുകയും പിന്നേയും ജീവിപ്പിക്കുകയും ചെയ്യുന്നു. അനന്തരം അവങ്കലേക്കുതന്നെ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതുമാകുന്നു." (ഖുര്‍ആന്‍ 2:28)
    ക്രിസ്തുവിന്നും ഈ പറഞ്ഞ മൂന്നും ഉള്ളതോടൊപ്പം അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു അസാധാരണ തീരുമാനമാണ്‌ ദൈവം എടുത്തത്. അദ്ദേഹം അല്‍പ്പകാലം ഭൂമിയില്‍ വസിച്ച ശേഷം പിന്നെ തിരോഭവിക്കുന്നു; ഇനി അദ്ദേഹം തിരിച്ചെത്തും; പിന്നെ മരിക്കും; ഉയിര്‍ക്കുകയും ചെയ്യും. ഇതാണ്‌ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന ക്രമം.
    ക്രിസ്തുവിന്റെ രണ്ടാം വരവ് ക്രൈസ്തവരും അംഗീകരിക്കുന്നതാണല്ലോ.

    ReplyDelete
  108. @ ആലിക്കോയ,

    <> അപ്പോള്‍ 'സുവിശേഷങ്ങള്‍ നാലും നാലു പേരുടെ രചനകളാണ്‌; അല്ലാതെ ദൈവവചനമല്ല' എന്ന് സമ്മതിച്ചതിന്ന് നന്ദി. സ്വാഭാവികമായും നാല്‌ പേര്‍ ഒരു കാര്യം എഴുതുമ്പോള്‍ ചില വ്യത്യാസങ്ങളൊക്കെ ഉണ്ടാകാം. അത് പൊറുക്കാവുന്നതേയുള്ളൂ. എന്നാല്‍ അവ നാലും തമ്മില്‍ ഈ പോസ്റ്റില്‍ വ്യക്തമാക്കിയത് പോലെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെങ്കിലോ? അതോടൊപ്പം ഇവ നാലും ഒരു ദൈവത്തിന്റെ വചനങ്ങളാണെങ്കില്‍ അവ തമ്മില്‍ വൈരുദ്ധ്യം ഒട്ടും ഉണ്ടാകാവതല്ല. നാലു പേര്‍ നാലു രീതിയില്‍ വിവരിച്ചു എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയാന്‍ മാത്രം നിസ്സാരമല്ല ഈ പോസ്റ്റില്‍ ചൂടിക്കാണിച്ച വൈരുദ്ധ്യങ്ങള്‍. സുവിശേഷങ്ങള്‍ ദൈവ വചനമാണ്‌ എന്ന അവകാശവാദത്തെ പോലും ശക്തമായി നിഷേധിക്കാന്‍ പോന്നവയാണ്‌ ഈ വൈരുദ്ധ്യങ്ങള്‍.<>

    ഒരാള്‍ എന്താണ് എഴുതുന്നത് എന്നുള്ളത് നേര്‍ക്ക്‌നേരെ മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലാത്തതാണോ അതോ നേര്‍ക്ക്‌നേരെ മനസ്സിലാക്കില്ല എന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധം ഉള്ളതാണോ? സ്വന്തം മതവിശ്വാസത്തെക്കുറിച്ച് എഴുതുമ്പോള്‍പോലും ഇതേ രീതി നിങ്ങള്‍ സ്വീകരിക്കുന്നത് മുന്‍കമന്റുകളില്‍ ഉണ്ട്. 'സുവിശേഷങ്ങള്‍ നാലും നാലു പേരുടെ രചനകളാണ്' എന്നു പറഞ്ഞാല്‍ 'അവ എഴുതിയത് നാല് വ്യത്യസ്ത വ്യക്തികളാണ്' എന്ന് മാത്രമാണ് അര്‍ഥം. അല്ലാതെ നിങ്ങള്‍ മനസ്സിലാക്കിയപോലെ 'സുവിശേഷങ്ങള്‍ ദൈവ വചനനമല്ല' എന്നുള്ള സമ്മതപത്രം അല്ല ആ വാക്കുകള്‍.

    സുവിശേഷങ്ങള്‍ / ബൈബിള്‍ വചനങ്ങള്‍, ദൈവ വചനനം ആണ് എന്ന ക്രിസ്തുമത വിശ്വാസത്തിന്റെ അര്‍ഥം എന്താണ് എന്നു അറിയില്ല എങ്കില്‍ അത് മനസ്സിലാക്കുവാന്‍ ശ്രമിക്കുക. സ്വര്‍ഗ്ഗത്തില്‍ ഉള്ള ഏതോ പുസ്തകം വള്ളിപുള്ളി തെറ്റാതെ പകര്‍ത്തി വച്ചതാണ് ബൈബിള്‍ എന്നുള്ള വിശ്വാസം ഒരു ക്രിസ്ത്യാനിക്കും ഇല്ല.

    സുവിശേഷങ്ങളിലെ നിങ്ങള്‍ കണ്ടെത്തിയ "വൈരുദ്ധ്യങ്ങള്‍" എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നുള്ളതിന്റെ വിശദീകരണം ഞാന്‍ ഉള്‍പ്പെടെ പലരും നിങ്ങളോട് പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞതാണ്. പക്ഷെ നിങ്ങള്‍ അതൊന്നും മനസ്സിലാക്കുവാന്‍ ശ്രമിക്കില്ല എന്നുള്ള ദുര്‍വാശി ആണ് ഇവിടെ കാണിക്കുന്നത്. ഇതിനു സംവാദം എന്നോ ചര്‍ച്ച എന്നോ അല്ല പറയുക.

    ഇതൊക്കെ വായിക്കുന്ന എല്ലാ വ്യക്തികളും നിങ്ങള്‍ മനസ്സിലാക്കുന്നതുപോലെ അല്ല എല്ലാം മനസ്സിലാക്കുന്നത് എന്നെങ്കിലും നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ 'ഗുരുതരമായ തെറ്റുകള്‍' എന്ന രീതിയില്‍ ഈ ലേഖനത്തില്‍ എഴുതിയിരിക്കുന്നവയെല്ലാം ഒരു ക്രിസ്തുമത വിശ്വാസിക്ക് തന്റെ മതവിശ്വാസം സംബന്ധിച്ച് തീര്‍ത്തും അപ്രധാനമായ കാര്യങ്ങള്‍ ആണ്. നിങ്ങള്‍ എഴുതിയവ വായിച്ചു മറ്റുള്ളവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കും എന്നുള്ളത് കൊണ്ടാണ് നിങ്ങള്‍ എഴുതിയവയ്ക്ക് ഇത്രയും വിശദീകരണങ്ങള്‍ തരേണ്ടിവരുന്നത്.

    ReplyDelete
  109. @ ആലിക്കോയ,

    <> യഹൂദന്‍മാരും ക്രൈസ്തവരും കുരിശ് സംഭവത്തെക്കുറിച്ച് വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ ഊഹാധിഷ്ഠിതമാണെന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്. അത്കൊണ്ട് ഖുര്‍ആനിന്റെ "അവ്യക്തമാക്കപ്പെട്ടു" എന്ന പ്രസ്താവന ശരിയാണോ എന്നറിയാന്‍ പരിശോധിക്കേണ്ടത് ഖുര്‍ആനല്ല; ബൈബിള്‍ തന്നെയാണ്‌. കാരണം അവ്യക്തത ഉള്ളത് ഖുര്‍ആനിലല്ല; ബൈബിളില്‍ ആണ്‌. ആ അവ്യക്തതയും അത് മൂലമുണ്ടായ ആശയക്കുഴപ്പങ്ങളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിക്കലാണ്‌ ഈ പോസ്റ്റിന്റെ ധര്‍മ്മം. <>

    കുരിശ് സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ എഴുതിയിരിക്കുന്ന ഭാഗം വായിച്ചപ്പോള്‍ എനിയ്ക്ക് മനസ്സിലായത്‌ അത് യഹൂദരെ ഉദ്ദേശിച്ചു എഴുതിയതാണ് എന്നാണ്. ഖുര്‍ആന്‍ 4 : 150 -165 സൂക്തങ്ങള്‍ നേര്‍ക്ക്‌നേരെ വായിക്കുന്ന ആരും അങ്ങനെയേ മനസ്സില്ലാക്കൂ. അവിടെ നിന്നും 157-158 എന്നീ രണ്ടു സൂക്തങ്ങള്‍ മാത്രം എടുത്തുവച്ചു, അവ ക്രിസ്ത്യാനികളെ ഉദ്ദേശിച്ചു ഖുര്‍ആന്‍ പറഞ്ഞതാണ് എന്നു വാദിക്കുന്നതിന്റെ കാരണം സുവിശേഷങ്ങളില്‍ 'വൈരുദ്ധ്യം' ഉണ്ട് എന്നു വരുത്തി തീര്‍ക്കുവാന്‍ വേണ്ടി മാത്രം അല്ലെ?

    സുവിശേഷങ്ങള്‍ വായിച്ചാല്‍ കുരിശ് സംഭവത്തെക്കുറിച്ച് എന്തെങ്കിലും ആശയകുഴപ്പം ഉണ്ടാകും എന്നു ഞാന്‍ കരുതുന്നില്ല. കാരണം നാല് സുവിശേകന്മാരും ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നു തന്നെയാണ് പറയുന്നത്.

    ക്രൂശീകരണത്തെക്കുറിച്ച് "അവ്യക്തത" ഉള്ളത് ഖുര്‍ആനില്‍ അല്ലെ? കുരിശ് സംഭവത്തെക്കുറിച്ച് ഖുര്‍ആനിന്റെ 'ഊഹാധിഷ്ഠിതമാണ്' എന്ന പ്രസ്താവന ശരിയാകണം എങ്കില്‍ "ഊഹാധിഷ്ഠിതമല്ലാത്ത യാഥാര്‍ത്ഥ്യം" അവ്യക്തമാക്കാതെ, ഖുര്‍ആന്‍ വ്യക്തമാക്കണം. "എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌" എന്നു മാത്രം പറഞ്ഞാല്‍ വ്യക്തത അല്ല അവ്യക്തത ആണ് ഉണ്ടാവുക.

    എങ്ങനെ / എപ്പോള്‍ / എവിടെവച്ച് എന്നുള്ള ചോദ്യങ്ങള്‍ക്ക് ഖുര്‍ആനില്‍ ഉത്തരമുണ്ടോ?

    ReplyDelete
  110. @ ആലിക്കോയ,

    <> ഖുര്‍ആന്‍ 19: 15 ഇല്‍ യോഹന്നനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ പ്രസ്താവനയും 19:33 ഇല്‍ ക്രിസ്തു തന്നെക്കുറിച്ച് തന്നെ നടത്തിയ പ്രസ്താവനയും കാണാം. രണ്ട് പേരുടെയും ജനനം മരണം ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയാണ്‌ പ്രസ്താവന ഉള്‍ക്കൊള്ളുന്നത്. ഈ മൂന്നും സകല മനുഷ്യര്‍ക്കുമുള്ളതാണ്‌. ക്രിസ്തുവിന്നും ഈ പറഞ്ഞ മൂന്നും ഉള്ളതോടൊപ്പം അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു അസാധാരണ തീരുമാനമാണ്‌ ദൈവം എടുത്തത്. അദ്ദേഹം അല്‍പ്പകാലം ഭൂമിയില്‍ വസിച്ച ശേഷം പിന്നെ തിരോഭവിക്കുന്നു; ഇനി അദ്ദേഹം തിരിച്ചെത്തും; പിന്നെ മരിക്കും; ഉയിര്‍ക്കുകയും ചെയ്യും. ഇതാണ്‌ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന ക്രമം. ക്രിസ്തുവിന്റെ രണ്ടാം വരവ് ക്രൈസ്തവരും അംഗീകരിക്കുന്നതാണല്ലോ. <>

    ആര് ആരെക്കുറിച്ചു പറയുന്ന പ്രസ്താവന എന്നതല്ല ഞാന്‍ ചൂണ്ടി കാട്ടിയത്. 19: 15 / 19:33 ഇവയിലെ പ്രസ്താവനകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കുകള്‍ തന്നെയാണ് എന്നുള്ളതാണ് (ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും). ഒരു സൂക്തത്തില്‍ പറയുന്ന വ്യക്തി (യഹ്‌യാ) മരിച്ചു പോയി എന്നു നിങ്ങള്‍ വിശ്വസിക്കുന്നു, രണ്ടാമത്തെ സൂക്തത്തില്‍ പറയുന്ന വ്യക്തി (ഈസ) ഇനിയും മരിച്ചിട്ടില്ല എന്നും നിങ്ങള്‍ വിശ്വസിക്കുന്നു.

    ക്രിസ്തുവിന്റെ രണ്ടാം വരവ് ക്രൈസ്തവരും അംഗീകരിക്കുന്നുണ്ട്. പക്ഷെ, അത് ക്രിസ്തു എന്ന ദൈവപുത്രന്റെ രണ്ടാം വരവ് ആണ്. ക്രിസ്തുമത വിശ്വാസം അനുസരിച്ച് യേശുക്രിസ്തു ഒരു മനുഷ്യന്‍ മാത്രം അല്ല, ദൈവവും കൂടിയാണ്. ക്രിസ്തു മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു എന്നുള്ളതിന്റെ വിവരണമാണ് സുവിശേഷങ്ങളിലെ ക്രൂശീകരണവും തുടര്‍ന്നുള്ള സംഭവങ്ങളും.

    ഖുര്‍ആന്‍ അനുസരിച്ച് ഈസ്സനബി മനുഷ്യനായ ഒരു പ്രവാചകന്‍ മാത്രം അല്ലെ?

    നിങ്ങളുടെ അന്ത്യപ്രവാചകനായ മുഹമ്മദ്‌നബിയ്ക്ക് പോലും ഇല്ലാത്ത ഒരു പ്രത്യേകത ആണല്ലോ, അവതരിപ്പിച്ചു കൊടുത്ത 'ഇന്‍ജീല്‍' പോലും സംരക്ഷിക്കുവാന്‍ കഴിവില്ലാതിരുന്ന ഈസ്സനബിയ്ക്ക് അല്ലാഹു നല്‍കിയിരിക്കുന്നത്?

    "തിരോഭവിക്കുന്നു" എന്ന വാക്കിനു നിങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ഥം എന്താണ്?

    മനുഷ്യനായ ഈസ്സനബിയുടെ കാര്യത്തില്‍ മാത്രം അല്ലാഹുവിന്റെ ഈ അസാധാരണ തീരുമാനമാനത്തിന്റെ കാരണം ഖുര്‍ആനില്‍ പറയുന്നുണ്ടോ?

    1400 ല്‍ അധികം വര്‍ഷമായി ജീവിച്ചിരിക്കുന്ന മനുഷ്യനായ ഈസ്സനബി ഖുര്‍ആന്‍ അനുസരിച്ച് എന്നു മരിയ്ക്കും?

    (ഈ ചോദ്യങ്ങളുടെ ഉത്തരം 'അല്ലാഹുവിന്റെ പരീക്ഷണം' എന്നാവില്ല എന്നു പ്രതീക്ഷിക്കുന്നു)

    ReplyDelete

  111. ക്രിസ്തുവിന്റെ രണ്ടാം വരവ് ക്രൈസ്തവരും അംഗീകരിക്കുന്നതാണല്ലോ.


    അത് ശരിയാണ്‌. പക്ഷെ അത് ഭൂമിയില്‍ ഒരു തവണ കൂടി ജീവിക്കാനല്ല. അവസാന വിധിക്കാണ്.

    ഖുറാനില്‍ ഈസായുടെ രണ്ടാം വരവിനെ പറ്റിയുള്ള ഭാഗം എന്റെ ശ്രദ്ധയില്‍പ്പെടുതുമോ? പെട്ടന്നു നോക്കിയിട്ട് കാണുന്നില്ല.

    നാല് സുവിശേഷങ്ങളിലെ വൈരുദ്ധ്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ , വിഷയങ്ങള്‍ തരം തിരിച്ച് എന്റെ ബ്ലോഗില്‍ ഉണ്ട്. ഇവിടെ താങ്കള്‍ വളരെയധികം കാര്യങ്ങള്‍ ഒറ്റയടിക്ക്‌ ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നു. സന്തോഷ്‌ ചൂണ്ടികാട്ടിയത് പോലെ അതില്‍ ചിലതെല്ലാം ചര്‍ച്ച നടന്നിട്ടുമുള്ളതാണ്. ആവര്‍ത്തന വിരസത ഒഴിവാക്കുമല്ലോ?

    ആലിക്കോയ,
    താങ്കളുടെ വിശദീകരണം കിട്ടാത്ത ചോദ്യങ്ങള്‍ ചിലത്. (ഒരു പക്ഷെ എനിക്ക് മനസിലാക്കാന്‍ പറ്റാത്തത് കൊണ്ടാകും.)

    നബിക്ക് ആരാണ് നമസ്കാരം പഠിപ്പിച്ചു കൊടുത്തത്? ഖദീജയാണോ അല്ലാഹുവാണോ?

    നബി മറന്നു പോയ നമസ്കാരങ്ങള്‍ നബിയെ ഓര്‍മിപ്പിച്ചത് അല്ലാഹുവാണോ അനുചരന്മാരാണോ?

    ReplyDelete
  112. ബൈബിള്‍ മനുഷ്യ രചനയാണോ ദൈവ വചനം അതില്‍ ഉണ്ടോ എന്നൊക്കെ ചോദിച്ചു കണ്ടു.
    ഉത്തരം പറഞ്ഞു എന്നാണ് എന്റെ ഓര്‍മ്മ എങ്കിലും ആവര്‍ത്തിക്കാം.

    ബൈബിള്‍ മനുഷ്യ രചനയാണ്. ദൈവം നേരിട്ട് വന്ന് എഴുതിയതല്ല. അങ്ങിനെ ആരെയും പ്രത്യേകം നിയോഗിച്ചതായും അറിയില്ല.
    ഈ രചനകളില്‍ ദൈവം മനുഷ്യനുമായിയുള്ള ഇടപെടലുകള്‍ ഉണ്ട്. അതില്‍ ദൈവം പറയുന്ന വചനങ്ങള്‍ ഉണ്ട്.

    താങ്കള്‍ക്ക് എന്ത് തോന്നുന്നു?
    1.ബൈബിളില്‍ ദൈവ വചനം ഉണ്ടോ?
    2.ഉണ്ടെങ്കില്‍ അതിനെ തിരുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
    3. ദൈവ വചനം ഇല്ലെങ്കില്‍ എന്തിനാണ് മൌമൂദിയെ പോലെയുള്ള പണ്ഡിതന്മാര്‍ അത് ഉപയോഗിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നത്?

    ReplyDelete
  113. സന്തോഷ്‌ പറഞ്ഞു :
    "1. നിയമാവര്‍ത്തനം 29:29 ബൈബിള്‍ വചനം സാജന്‍ ഉദ്ധരിച്ച പശ്ചാത്തലവുമായി മാത്രം ബന്ധപെട്ടതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു"

    =മുന്‍പ്‌ ഇത്കൂടി ചോദിച്ചിരിന്നു. yes / no എന്ന് പറയത്തതിനാല്‍ ചോദ്യം ചുരുക്കിയതായിരുന്നു.
    1."എന്നെന്നും" നില നില്‍ക്കുന്നതാണ് എന്ന് എടുത്തു പറഞ്ഞ ആ ബൈബിള്‍ നിയമം ആര് , എപ്പോള്‍ , ആര്‍ക്കു വേണ്ടി മാറ്റം വരുത്തി/റദ്ദാക്കി ?
    2.അന്ന് ദൈവത്തിനുണ്ടായിരുന്ന ദൈവത്തിന്റെ രഹസ്യങ്ങളെല്ലാം ( ജനങ്ങള്‍ക്ക്‌ - പ്രവാചകന്മാര്‍ക്കല്ല ) ആരിലൂടെ, എപ്പോള്‍ പരസ്യമാക്കി ?
    സന്തോഷ്‌ പറഞ്ഞു :
    ഇതില്‍ എഴുതിയിരിക്കുന്നത് the things that have been revealed in these teachings belong to us എന്നാണ്, അല്ലാതെ the things that have been revealed belong to us എന്നല്ല. ഈ വാക്യത്തിലെ in these teachings എന്നുള്ളതിന്റെ മലയാളം ആയ "അനുശാസനങ്ങള്‍" എന്നതിന്റെ വിശദീകരണം ആയിട്ടാണ് "ദൈവമായ കര്‍ത്താവ്‌ അവരെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്‌തിരുന്ന ഉടമ്പടി" എന്ന് ഞാന്‍ എഴുതിയത്. അല്ലാതെ നിങ്ങള്‍ മൊഴിമാറ്റം ചെയ്ത പോലെ വെളിപ്പെടുത്തപ്പെട്ടവ (revealed) = ഉടമ്പടി എന്ന് ഞാന്‍ എഴുതിയിട്ടില്ല.

    = ഞാന്‍ ആദ്യം ഉദ്ധരിച്ചത് GOD'S WORD® Translation ആയിരുന്നു.
    "Some things are hidden. They belong to the LORD our God. But the things that have been revealed in these teachings belong to us and to our children forever. We must obey every word of these teachings."
    സാജന്‍ ഉദ്ധരിച്ചത്:
    "രഹസ്യങ്ങൾ നമ്മുടെ ദൈവമായ കർത്താവിന്റേ തു മാത്രമാകുന്നു. എന്നാൽ, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികൾക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങൾ നാം പാലിക്കേണ്ടതാണ്"
    New International Version :
    "The secret things belong to the LORD our God, but the things revealed belong to us and to our children forever, that we may follow all the words of this law."
    സന്തോഷിന്‍റെ മുകളില്‍ ഉദ്ധരിച്ച വ്യാഖ്യാനം സാജന്‍ ഉദ്ധരിച്ചതിനും , NIV നും ചേരില്ല. വിശദീകരിക്കും തോറും വൈരൂധ്യങ്ങള്‍ വര്‍ദ്ധിക്കുന്നു!!! അവസരത്തിനൊത്ത് വ്യാഖ്യാനിക്കും മുന്‍പ്‌ ചിന്തിക്കുക.

    ReplyDelete
  114. @ സന്തോഷ്‌,സാജന്‍ :
    <> ഏതൊക്കെ രഹസ്യങ്ങള്‍ എന്ന് ഞാന്‍ ചൂണ്ടി കാണിക്കണം!!! അത് തന്നെ ഏറ്റവും വലിയ അവ്യക്തത! <>
    നിങ്ങള്‍ തന്നെയല്ലേ വെളിപ്പെടുത്താത്ത രഹസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ബൈബിള്‍ വചനം ആദ്യം ഇവിടെ എഴുതിയത്:..
    ഈ വാക്യം വായിച്ചിട്ട് എന്തൊക്കെയോ രഹസ്യങ്ങള്‍ ഇനിയും വെളിപ്പെടാനുണ്ട് എന്ന് വാദിച്ചതും നിങ്ങള്‍ അല്ലെ?

    =രഹസ്യങ്ങള്‍ ഇനിയും വെളിപ്പെടാനുണ്ട് എന്നല്ല ഞാന്‍ വാദിച്ചത്‌. മറിച്ച് അന്നും ഇന്നും ദൈവം വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ ധാരാളമുണ്ട്‌ എന്നാണ്. മറിച്ചാണെങ്കില്‍ ചൂണ്ടി കാണിക്കാം.
    സാജനും സന്തോഷും മാറി മാറി വിഷയം കൈകാര്യം ചെയ്ത കൂടുതല്‍ അവ്യക്തമാക്കുന്നു എന്ന് മാത്രം.
    സന്തോഷ്‌:"എന്നാല്‍ ദൈവം തന്റെ രഹസ്യങ്ങള്‍ പ്രവാചകന്മാര്‍ക്കു വെളിപ്പെടുത്താതെയിരിക്കില്ല എന്നും ബൈബിളില്‍ എഴുതിയിട്ടുണ്ട്. ദൈവമായ കര്‍ത്താവ്‌ തന്‍െറ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്‍െറ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല (ആമോസ് 3:7). "
    *റിയാസ്‌:"വീണ്ടും വൈരൂധ്യങ്ങള്‍!!!എന്നാലും ചോദിക്കട്ടെ ആ രഹസ്യങ്ങളെല്ലാം അനുയായികള്‍ക്ക് യേശു വെളിപ്പെടുത്തിയോ ?"
    സാജന്‍ :"എന്താണ് ആ വെളിപെടുത്താത്ത രഹസ്യങ്ങള്‍ എന്ന് ചൂണ്ടി കാണിച്ചാലല്ലേ വെളിപ്പെടുത്തിയോ ഇല്ലയോ എന്ന് പറയാന്‍ പറ്റുക!"
    റിയാസ്‌:"ഏതൊക്കെ രഹസ്യങ്ങള്‍ എന്ന് ഞാന്‍ ചൂണ്ടി കാണിക്കണം!!! അത് തന്നെ ഏറ്റവും വലിയ അവ്യക്തത!"
    ഞാന്‍ * ഇട്ട ചോദ്യത്തിന് ഏതെങ്കിലും ഒരു രഹസ്യം വെളിപ്പെടുത്തീട്ടില്ലെങ്കില്‍ ഉത്തരം "ഇല്ല " എന്നായിരിക്കും. അതിനാല്‍ എല്ലാം വെളിപ്പെടുത്തി എന്ന് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ല. അത് തന്നെ ഏറ്റവും വലിയ അവ്യക്തത. ആദ്യം ഈ അവ്യക്തത മാറട്ടെ. എന്നിട്ടാകാം ബാക്കി രഹസ്യങ്ങള്‍.

    ReplyDelete
  115. സന്തോഷ്‌ പറഞ്ഞു :
    ഇതില്‍ എന്താണ് ചെപ്പടിവിദ്യ ഉള്ളത്? നിങ്ങളുടെ കയ്യില്‍ ഉള്ള ഒരേ ഖുര്‍ആന്‍ സൂക്തം രണ്ടു തരത്തില്‍ വ്യാഖ്യാനിച്ചത് നിങ്ങളും ആലിക്കോയയും അല്ലെ? നിങ്ങളുടെ രണ്ടു പേരുടെയും വ്യാഖ്യാനങ്ങളുടെ പരസ്പരവിരുദ്ധത ചൂണ്ടികാട്ടുകയല്ലേ ഞാന്‍ ചെയ്തുള്ളൂ?

    =ഞാന്‍ 3:183 നെ കുറിച്ചുള്ള മറുപടിയില്‍ വചനം 3:183 വ്യഖ്യാനിച്ചിട്ടില്ല. വ്യാഖ്യാനിച്ചിട്ടുണ്ടങ്കിലല്ലേ വൈരൂധ്യത്തിനു സാധ്യധയുള്ളത്. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും വിശ്വാസം ബോധ്യപ്പെടുത്താന്‍ ബൈബിള്‍ വാചകങ്ങള്‍ അവിടെ ഉദ്ധരിച്ചിരുന്നു. സന്തോഷ്‌ തന്നെ ഇവിടെ തിരുത്തിയതിനാല്‍ ഈ വാദത്തിനു വലിയ പ്രാധാന്യമില്ല.
    ചെപ്പടിവിദ്യ എന്താണ് എന്ന് അവിടെ തന്നെ കാണാം.

    ReplyDelete
  116. സന്തോഷ്‌ പറഞ്ഞു :
    ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ എന്തിനാണ് വധിക്കപ്പെട്ടിരിക്കുന്നവരുടെ പേര് വിവരം രേഖപ്പെടുത്തെണ്ടുന്നത്? ഏലിയായുടെ ഉത്തരം കേട്ടിട്ട് വധിക്കപെട്ടവരുടെ പേര് വിവരങ്ങള്‍ ഏലിയാ വ്യക്തമാക്കാത്തതില്‍ ദൈവം പരിഭവം പറയുകയോ, ഏലിയാ കള്ളം പറഞ്ഞു എന്ന് പറയുകയോ അല്ല ചെയ്യുന്നത് എന്നുള്ളത് തുടര്‍ന്നുള്ള വാഖ്യങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ ബോധ്യമാകും. വധിക്കപെട്ട പ്രവാചകന്മാരുടെ പേര് വിവരങ്ങള്‍ക്ക് ഇവിടെ പ്രസക്തി ഇല്ലാത്തതു കൊണ്ട് രേഖപ്പെടുത്തിയില്ല.

    =100% ഇവിടെ സന്തോഷിനോട് യോജിക്കുന്നു. ഇത് ഞങ്ങള്‍ പറഞ്ഞാല്‍ അവ്യക്തത, നിങ്ങള്‍ പറഞ്ഞാല്‍ സുവ്യക്തത! ഈ ഇരട്ടത്താപ്പ് കാണിക്കലായിരുന്നു എന്റെ ഉദ്ദേശ്യം. ഇത് താങ്കളെ മനസിലാക്കിക്കാനയിരുന്നു ഞാന്‍ ബൈബിളില്‍ നിന്നും അവിടെ ഉദ്ധരിച്ചത്. അല്ലാതെ ഖുര്‍ആനിനെ വ്യഖ്യാനിച്ചതല്ല.
    അല്ല സാജന് മറിച്ച് ഒരു അഭിപ്രായമുണ്ടെങ്കില്‍ എലിയ പറഞ്ഞ വധിക്കപെട്ട പ്രവാചകന്‍മാരുടെ ലിസ്റ്റുമായി എന്നും സ്വാഗതം.

    ReplyDelete
  117. സന്തോഷ്: "ക്രൂശീകരണത്തെക്കുറിച്ച് "അവ്യക്തത" ഉള്ളത് ഖുര്‍ആനില്‍ അല്ലെ? കുരിശ് സംഭവത്തെക്കുറിച്ച് ഖുര്‍ആനിന്റെ 'ഊഹാധിഷ്ഠിതമാണ്' എന്ന പ്രസ്താവന ശരിയാകണം എങ്കില്‍ "ഊഹാധിഷ്ഠിതമല്ലാത്ത യാഥാര്‍ത്ഥ്യം" അവ്യക്തമാക്കാതെ, ഖുര്‍ആന്‍ വ്യക്തമാക്കണം."

    = ക്രുശീകരണം ഒരു കെട്ടുകഥയാണ്‌; അതിന്റെ യാഥര്‍ത്ഥ്യം വ്യക്തമാക്കാനാണ്` താങ്കള്‍ ആവശ്യപ്പെടുന്നത്. കെട്ടുകഥക്കും യാഥാര്‍ത്ഥ്യമോ?

    ReplyDelete
  118. സന്തോഷ്: "എങ്ങനെ / എപ്പോള്‍ / എവിടെവച്ച് എന്നുള്ള ചോദ്യങ്ങള്‍ക്ക് ഖുര്‍ആനില്‍ ഉത്തരമുണ്ടോ?"

    = കഥയില്‍ ചോദ്യമില്ല; കെട്ടുകഥയില്‍ തീരേയില്ല.

    ReplyDelete
  119. സന്തോഷ്: "ആര് ആരെക്കുറിച്ചു പറയുന്ന പ്രസ്താവന എന്നതല്ല ഞാന്‍ ചൂണ്ടി കാട്ടിയത്. 19: 15 / 19:33 ഇവയിലെ പ്രസ്താവനകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കുകള്‍ തന്നെയാണ് എന്നുള്ളതാണ് (ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും). ഒരു സൂക്തത്തില്‍ പറയുന്ന വ്യക്തി (യഹ്‌യാ) മരിച്ചു പോയി എന്നു നിങ്ങള്‍ വിശ്വസിക്കുന്നു, രണ്ടാമത്തെ സൂക്തത്തില്‍ പറയുന്ന വ്യക്തി (ഈസ) ഇനിയും മരിച്ചിട്ടില്ല എന്നും നിങ്ങള്‍ വിശ്വസിക്കുന്നു."

    = ഈസാ നബിയുടെ കാര്യം അദ്ദേഹം ജീവിച്ചിരിക്കെ അദ്ദേഹം തന്നെ പറഞ്ഞതാണ്‌. അത് വ്യക്തമാക്കാനാണ്‌ ഞാന്‍ ആര്‌ പറഞ്ഞു എന്നത് വിഷയമാക്കിയത്.
    അതായത് ആ വാക്കുകള്‍ ഈസ ജീവിച്ചിരിക്കെ പറഞ്ഞതാണ്‌. മറ്റെല്ലാവരുടെയും കാര്യത്തില്‍ എന്ന പോലെ ഈസയുടെ കാര്യത്തിലും അത് നടപ്പില്‍ വരും. ഈസാ മരിച്ചിട്ടില്ല; എന്നാല്‍ മരിക്കും. ലോകാവസാനത്തിന്ന് മുമ്പ് ഈസാ വീണ്ടും വരും. അദ്ദേഹം 40 വര്‍ഷം ഇസ്‌ലാമിക നിയമനുസരിച്ച് ലോകം ഭരിക്കും. (അഹ്‌മദ് 25201) പിന്നീട് മരിക്കും.
    യോഹന്നാന്‍ മരിച്ചെങ്കില്‍ ഈസയും മരിച്ചില്ലേ എന്നായിരുന്നു താങ്കളുടെ ചോദ്യം. അതാണ്‌ ഞാന്‍ നേരത്തെ വിശദീകരിക്കന്‍ ശ്രമിച്ചത്: യോഹന്നന്‍ മരിച്ചു; ഈസാ പിന്നിട് മരിക്കും.

    ReplyDelete
  120. സന്തോഷ്: "ക്രിസ്തുവിന്റെ രണ്ടാം വരവ് ക്രൈസ്തവരും അംഗീകരിക്കുന്നുണ്ട്. പക്ഷെ, അത് ക്രിസ്തു എന്ന ദൈവപുത്രന്റെ രണ്ടാം വരവ് ആണ്. ക്രിസ്തുമത വിശ്വാസം അനുസരിച്ച് യേശുക്രിസ്തു ഒരു മനുഷ്യന്‍ മാത്രം അല്ല, ദൈവവും കൂടിയാണ്. ക്രിസ്തു മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു എന്നുള്ളതിന്റെ വിവരണമാണ് സുവിശേഷങ്ങളിലെ ക്രൂശീകരണവും തുടര്‍ന്നുള്ള സംഭവങ്ങളും.

    ഖുര്‍ആന്‍ അനുസരിച്ച് ഈസ്സനബി മനുഷ്യനായ ഒരു പ്രവാചകന്‍ മാത്രം അല്ലെ? "

    = ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ താങ്കളെ നേരത്തെ ക്ഷണിച്ചിരുന്നു; താങ്കള്‍ സന്നദ്ധനായില്ല.

    ReplyDelete
  121. സന്തോഷ്: "തിരോഭവിക്കുന്നു" എന്ന വാക്കിനു നിങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ഥം എന്താണ്?
    = രംഗത്ത് ഇല്ലാതാകുന്നു എന്ന് അര്‍ത്ഥം.

    ReplyDelete
  122. Reaz,

    1 king 19:10 അതിന്നു അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.

    ഏലിയ കള്ളം പറഞ്ഞതാണോ എന്നറിയാന്‍ 1 king 18:4 ല്‍ നോക്കിയാല്‍ മതി. അതില്‍ പറയുന്നുണ്ട് ഈസേബെൽ യഹോവയുടെ പ്രവാചകരെ കൊള്ളുന്ന വിവരം.

    1 king 18:4 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.

    രണ്ടിടത്തും ഒരു പ്രവാചകന്റെയും പേരില്ല. എങ്കിലും ഏലിയ പറഞ്ഞ പ്രകാരമുള്ള സംഗതി സത്യമായിരുന്നു എന്ന് 1 king 18:4 തെളിയിക്കുന്നു. തുടര്‍ന്ന് വായിക്കുമ്പോള്‍ കാണാം ഏലിയ ഒറ്റയ്ക്ക് ബാലിന്റെ പ്രവാചകരെ വെല്ലുവിളിക്കുന്നത്.

    1 king 18:21 അപ്പോൾ ഏലീയാവു അടുത്തുചെന്നു സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.22 പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.

    അതിനു ശേഷം അഗ്നിയിറക്കി ദൈവം ഏലിയായെ സാക്ഷ്യപെടുതുന്നു.

    ഇപ്പോള്‍ ഉത്തരമായോ? ഏലിയ കള്ളമല്ല പറഞ്ഞതെന്ന് ബൈബിള്‍ സാക്ഷി.

    ഇനി തിരിച്ചു തെളിവ് കൊണ്ട് വരൂ. ആരെ കൊന്ന കുറ്റമാണ് യഹൂദരുടെ മേല്‍ നബി ചാര്‍ത്തിയത്. അഗ്നിയിരക്കി ദൈവം സാക്ഷ്യപെടുത്തിയ ആരെയാണ് യഹൂദര്‍ കൊലപ്പെടുതിയത്?ഏലിയ തന്നെ വേണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അഗ്നിയിറക്കി ദൈവം സാക്ഷ്യം നല്‍കിയ ആരെങ്കിലും മതി. ബൈബിളില്‍ ഇല്ലെങ്കില്‍ വേണ്ട. ഖുര്‍ആനില്‍ ഉണ്ടെങ്കില്‍ അത് കൊണ്ട് വരണം. ഇല്ലേ? നബി നുണ പറയുകയല്ലായിരുന്നു എന്ന് ഇനി നിങ്ങള്‍ തെളിയിക്കൂ.

    ReplyDelete
  123. Santhosh: "മനുഷ്യനായ ഈസ്സനബിയുടെ കാര്യത്തില്‍ മാത്രം അല്ലാഹുവിന്റെ ഈ അസാധാരണ തീരുമാനമാനത്തിന്റെ കാരണം ഖുര്‍ആനില്‍ പറയുന്നുണ്ടോ?

    1400 ല്‍ അധികം വര്‍ഷമായി ജീവിച്ചിരിക്കുന്ന മനുഷ്യനായ ഈസ്സനബി ഖുര്‍ആന്‍ അനുസരിച്ച് എന്നു മരിയ്ക്കും?"

    = അദ്ദേഹം അന്ത്യനാളിന്റെ അടയാളമാണ്‌. (ഖുര്‍ആന്‍ 43:61)
    അന്ത്യനാളിന്ന് മുമ്പ് വരും; വന്ന് 40 വര്‍ഷം ഭരിച്ച ശേഷം  മരിക്കും.
    1400 ന്റെ ഉദ്ദേശ്യം മനസ്സിലയില്ല. 2000 എന്നതിന്നോ മറ്റോ പകരം എഴുതിപ്പോയതായിരിക്കും എന്ന് കരുതുന്നു.

    ReplyDelete
  124. Sajan: "ക്രിസ്തുവിന്റെ രണ്ടാം വരവ് ക്രൈസ്തവരും അംഗീകരിക്കുന്നതാണല്ലോ.

    അത് ശരിയാണ്‌. പക്ഷെ അത് ഭൂമിയില്‍ ഒരു തവണ കൂടി ജീവിക്കാനല്ല. അവസാന വിധിക്കാണ്."
    = വിധിക്കാനുള്ള അധികാരം ദാസന്‍മാര്‍ക്കല്ല; ദൈവത്തിന്നാണ്‌. തന്റെ ദാസനായ ഈസായെ പരലോകത്ത് ദൈവം വിചാരണ നടത്തും.

    ReplyDelete
  125. Sajan: "ഖുറാനില്‍ ഈസായുടെ രണ്ടാം വരവിനെ പറ്റിയുള്ള ഭാഗം എന്റെ ശ്രദ്ധയില്‍പ്പെടുതുമോ? പെട്ടന്നു നോക്കിയിട്ട് കാണുന്നില്ല."

    = അദ്ദേഹം അന്ത്യനാളിന്റെ അടയാളമാണ്‌. (ഖുര്‍ആന്‍ 43:61)
    ഇതിന്റെ വിശദാംശം വിവിധ ഹദീസ് ഗ്രന്‍ഥങ്ങളില്‍ കാണാം.

    ReplyDelete
  126. സന്തോഷ്: "നാല് സുവിശേഷങ്ങളിലെ വൈരുദ്ധ്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ , വിഷയങ്ങള്‍ തരം തിരിച്ച് എന്റെ ബ്ലോഗില്‍ ഉണ്ട്. ഇവിടെ താങ്കള്‍ വളരെയധികം കാര്യങ്ങള്‍ ഒറ്റയടിക്ക്‌ ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നു. സന്തോഷ്‌ ചൂണ്ടികാട്ടിയത് പോലെ അതില്‍ ചിലതെല്ലാം ചര്‍ച്ച നടന്നിട്ടുമുള്ളതാണ്. ആവര്‍ത്തന വിരസത ഒഴിവാക്കുമല്ലോ?"

    = ബൈബിളിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല; 'കുരിശ് സംഭവം' മാത്രം ചര്‍ച്ച ചെയ്യാനാണ്‌ ഇവിടെ ഉദ്ദേശിച്ചത്.
    പിന്നെ, താങ്കളുടെ ബ്ലോഗില്‍ ഉണ്ടെന്ന് പറഞ്ഞവയും നേരത്തെ പലരും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ തന്നെയാണ്‌; ഇത് പോലെ തന്നെ.

    ReplyDelete
  127. സാജന്‍: "നബിക്ക് ആരാണ് നമസ്കാരം പഠിപ്പിച്ചു കൊടുത്തത്? ഖദീജയാണോ അല്ലാഹുവാണോ?

    നബി മറന്നു പോയ നമസ്കാരങ്ങള്‍ നബിയെ ഓര്‍മിപ്പിച്ചത് അല്ലാഹുവാണോ അനുചരന്മാരാണോ?"

    = വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കുരുട്ടു ചോദ്യങ്ങള്‍!

    ReplyDelete
  128. Sajan:
    താങ്കള്‍ക്ക് എന്ത് തോന്നുന്നു?
    1.ബൈബിളില്‍ ദൈവ വചനം ഉണ്ടോ?
    2.ഉണ്ടെങ്കില്‍ അതിനെ തിരുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
    3. ദൈവ വചനം ഇല്ലെങ്കില്‍ എന്തിനാണ് മൌമൂദിയെ പോലെയുള്ള പണ്ഡിതന്മാര്‍ അത് ഉപയോഗിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നത്?

    = ചോദ്യം പ്രസക്തമാണ്‌. എന്നാലും വിഷയവുമായി ബന്ധമില്ലാത്തത് കൊണ്ട് തല്‍ക്കാലം പ്രതികരിക്കുന്നില്ല.

    ReplyDelete
  129. @സാജന്‍,
    എന്നെ ഉദ്ദേശിച്ചുകൊണ്ട് പോസ്റ്റ്‌ ചെയ്ത കമന്റ്‌ ഏത് ചോദ്യത്തിന് ഉള്ള മറുപടിയാണ്‌ എന്ന് വ്യക്തമായില്ല. ആ ചോദ്യം അവിടെ ഉദ്ധരിക്കാമായിരുന്നു.
    അതിനാല്‍ വിഷയവുമായി ബന്ധപെട്ട എന്‍റെ എല്ലാ കമന്റിനും ഇവിടെ ലിങ്കിടുന്നു.
    1
    2
    3
    ചോദ്യം 4- ഈ കമെന്റില്‍ ആകുമെന്ന് ഞാന്‍ ഊഹിക്കുന്നു.
    5
    സാജന്‍ പറഞ്ഞു :
    "ഏലിയ കള്ളം പറഞ്ഞതാണോ എന്നറിയാന്‍ 1 king 18:4 ല്‍ നോക്കിയാല്‍ മതി. അതില്‍ പറയുന്നുണ്ട് ഈസേബെൽ യഹോവയുടെ പ്രവാചകരെ കൊള്ളുന്ന വിവരം. "

    = മുഹമ്മദ്‌ നബി കള്ളം പറഞ്ഞോ ഇല്ലയോ എന്ന് തെളിയിക്കാന്‍ , കൊല്ലപെട്ട പ്രവാചകന്മാരുടെ ലിസ്റ്റ് ആണല്ലോ താങ്കള്‍ ചോദിച്ചത്. താങ്കള്‍ ഉണ്ടാക്കിയ ഈ നിബന്ധന എന്താ താങ്കള്‍ തന്നെ അഗീഗരിക്കാതത്. ശേഷം മറ്റുള്ളവരോട് കല്‍പ്പിക്കൂ.

    രണ്ടിടത്തും ഒരു പ്രവാചകന്റെയും പേരില്ല. എങ്കിലും ഏലിയ പറഞ്ഞ പ്രകാരമുള്ള സംഗതി സത്യമായിരുന്നു എന്ന് 1 king 18:4 തെളിയിക്കുന്നു. തുടര്‍ന്ന് വായിക്കുമ്പോള്‍ കാണാം ഏലിയ ഒറ്റയ്ക്ക് ബാലിന്റെ പ്രവാചകരെ വെല്ലുവിളിക്കുന്നത്.

    =!!!?

    ReplyDelete
  130. @ റിയാസ്

    ഈ ചോദ്യങ്ങളുടെ ഉത്തരം നല്കുവാന്‍ ഉള്ള സൌകര്യത്തിനായി നിങ്ങള്‍ ഈ ചോദ്യം ഉന്നയിക്കുവാന്‍ ആധാരമാക്കിയ ബൈബിള്‍ വാക്യം ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നു.

    ------------------------------------------------
    GOD'S WORD® Translation : Some things are hidden. They belong to the LORD our God. But the things that have been revealed in these teachings belong to us and to our children forever. We must obey every word of these teachings. (Deuteronomy 29:29)

    New International Version : The secret things belong to the LORD our God, but the things revealed belong to us and to our children forever, that we may follow all the words of this law."

    പി.ഓ.സി ബൈബിള്‍ മലയാളം : രഹസ്യങ്ങള്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്റേതു മാത്രമാകുന്നു. എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികള്‍ക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങള്‍ നാം പാലിക്കേണ്ടതാണ്. (നിയമാവര്‍ത്തനം 29:29)

    ------------------------------------------------

    <> മുന്‍പ്‌ ഇത്കൂടി ചോദിച്ചിരിന്നു. yes / no എന്ന് പറയത്തതിനാല്‍ ചോദ്യം ചുരുക്കിയതായിരുന്നു. 1."എന്നെന്നും" നില നില്‍ക്കുന്നതാണ് എന്ന് എടുത്തു പറഞ്ഞ ആ ബൈബിള്‍ നിയമം ആര് , എപ്പോള്‍ , ആര്‍ക്കു വേണ്ടി മാറ്റം വരുത്തി/റദ്ദാക്കി ? <>

    "എന്നെന്നും നിലനില്‍ക്കുന്നതാണ് എന്ന് എടുത്തു പറഞ്ഞ ആ ബൈബിള്‍ നിയമം" എന്ന് പറയുന്നതിലൂടെ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല. ദയവായി വിശദീകരിക്കുക ("ആ ബൈബിള്‍ നിയമം" സംബന്ധിച്ച ഏതെങ്കിലും വിശദീകരണം നിങ്ങള്‍ മുന്‍പ് ഈ പോസ്റ്റിലെ കമന്റില്‍ എഴുതിയിട്ടുണ്ട് എങ്കില്‍ അതിന്റെ ലിങ്ക് നല്‍കിയാലും മതി). നിയമാവര്‍ത്തനം 29:29 എന്ന ബൈബിള്‍ വചനത്തില്‍ ഒരു നിയമവും ഞാന്‍ കണ്ടില്ല. ആ വചനത്തില്‍ നിന്നും രണ്ടു പ്രസ്താവനകളും ഒരു നിര്‍ദ്ദേശവും മാത്രം ആണ് എനിയ്ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചത്.

    പ്രസ്താവനകള്‍ ---> # രഹസ്യങ്ങള്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്റേതു മാത്രമാകുന്നു # എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികള്‍ക്കും വേണ്ടിയുള്ളവയാണ്

    നിര്‍ദ്ദേശം ----> # ഈ അനുശാസനങ്ങള്‍ നാം പാലിക്കേണ്ടതാണ് (ഈ ഭാഗം ഒരു നിയമം അല്ലേ എന്ന് ചോദിച്ചാല്‍ അല്ല എന്നെ എനിയ്ക്ക് ഉത്തരം പറയുവാന്‍ സാധിക്കൂ, കാരണം "ഈ അനുശാസനങ്ങള്‍" എന്നതുകൊണ്ട്‌ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നുള്ളത് ഈ ബൈബിള്‍ വചനം പറയുന്നില്ല)

    <> 2.അന്ന് ദൈവത്തിനുണ്ടായിരുന്ന ദൈവത്തിന്റെ രഹസ്യങ്ങളെല്ലാം ( ജനങ്ങള്‍ക്ക്‌ - പ്രവാചകന്മാര്‍ക്കല്ല ) ആരിലൂടെ, എപ്പോള്‍ പരസ്യമാക്കി ? <>

    നിങ്ങള്‍ മനസ്സിലാക്കിയത് അനുസരിച്ച് അന്നു ദൈവത്തിനു എന്തെല്ലാം രഹസ്യങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് വ്യക്തമാക്കിയാല്‍ മാത്രമേ പിന്നീടു അവ ആരിലൂടെ എപ്പോള്‍ എങ്ങനെ പരസ്യമായി എന്ന് പറയുവാന്‍ സാധിക്കൂ.

    ജനങ്ങളോട് സംസാരിക്കുവാന്‍ / പ്രവര്‍ത്തിക്കുവാന്‍ മനുഷ്യരില്‍ നിന്നും ദൈവം നിയോഗിക്കുന്ന തന്റെ ദൂതന്‍മാരാണ് പ്രവാചകന്മാര്‍ എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.

    ReplyDelete
  131. @ റിയാസ്

    <> സന്തോഷിന്‍റെ മുകളില്‍ ഉദ്ധരിച്ച വ്യാഖ്യാനം സാജന്‍ ഉദ്ധരിച്ചതിനും , NIV നും ചേരില്ല. വിശദീകരിക്കും തോറും വൈരൂധ്യങ്ങള്‍ വര്‍ദ്ധിക്കുന്നു!!! അവസരത്തിനൊത്ത് വ്യാഖ്യാനിക്കും മുന്‍പ്‌ ചിന്തിക്കുക. <>

    ~~~~~~~~~~~~~~~~~~~~~~~~~~~~~~

    GOD'S WORD® Translation : Some things are hidden. They belong to the LORD our God. But the things that have been revealed in these teachings belong to us and to our children forever. We must obey every word of these teachings. (Deuteronomy 29:29)

    New International Version : The secret things belong to the LORD our God, but the things revealed belong to us and to our children forever, that we may follow all the words of this law."

    പി.ഓ.സി ബൈബിള്‍ മലയാളം : രഹസ്യങ്ങള്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്റേതു മാത്രമാകുന്നു. എന്നാല്‍, വെളിപ്പെടുത്തപ്പെട്ടവ എന്നെന്നും നമുക്കും നമ്മുടെ സന്തതികള്‍ക്കും വേണ്ടിയുള്ളവയാണ്; ഈ അനുശാസനങ്ങള്‍ നാം പാലിക്കേണ്ടതാണ്. (നിയമാവര്‍ത്തനം 29:29)

    ~~~~~~~~~~~~~~~~~~~~~~~~~~~~~~

    ഖുര്‍ആന്‍ അറബിയില്‍ നിന്നും ഓരോ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്നവര്‍ എല്ല്ലാവരും ആ ഭാഷകളിലെ ഒരേ വാക്കുകള്‍ തന്നെയാണോ പരിഭാഷയില്‍ ഉപയോഗിക്കുന്നത് എന്ന് സ്വയം ചിന്തിച്ചാല്‍ മതി നിങ്ങള്‍ കണ്ടെത്തിയ "വൈരുദ്ധ്യം" എന്താണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും

    ReplyDelete
  132. @ റിയാസ്

    <> രഹസ്യങ്ങള്‍ ഇനിയും വെളിപ്പെടാനുണ്ട് എന്നല്ല ഞാന്‍ വാദിച്ചത്‌. മറിച്ച് അന്നും ഇന്നും ദൈവം വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ ധാരാളമുണ്ട്‌ എന്നാണ്. മറിച്ചാണെങ്കില്‍ ചൂണ്ടി കാണിക്കാം. സാജനും സന്തോഷും മാറി മാറി വിഷയം കൈകാര്യം ചെയ്ത കൂടുതല്‍ അവ്യക്തമാക്കുന്നു എന്ന് മാത്രം. <>

    അന്നും ഇന്നും ദൈവം വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ അനേകം ഉണ്ടായിരിക്കാം. പക്ഷെ ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന സുവിശേഷങ്ങള്‍ അനുസരിച്ച് യേശുക്രിസ്തുവിന്റെ വിഷയത്തില്‍ ഇനിയും വെളിപ്പെടാത്ത ഒരു രഹസ്യവും ഇല്ല

    <> * റിയാസ്‌:"വീണ്ടും വൈരൂധ്യങ്ങള്‍!!!എന്നാലും ചോദിക്കട്ടെ ആ രഹസ്യങ്ങളെല്ലാം അനുയായികള്‍ക്ക് യേശു വെളിപ്പെടുത്തിയോ ?"

    ഞാന്‍ * ഇട്ട ചോദ്യത്തിന് ഏതെങ്കിലും ഒരു രഹസ്യം വെളിപ്പെടുത്തീട്ടില്ലെങ്കില്‍ ഉത്തരം "ഇല്ല " എന്നായിരിക്കും. അതിനാല്‍ എല്ലാം വെളിപ്പെടുത്തി എന്ന് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ല. അത് തന്നെ ഏറ്റവും വലിയ അവ്യക്തത. ആദ്യം ഈ അവ്യക്തത മാറട്ടെ. എന്നിട്ടാകാം ബാക്കി രഹസ്യങ്ങള്‍. <>


    ഒരു മനുഷ്യന്റെ ആത്മാവിന്റെ രക്ഷയ്ക്ക് എന്തൊക്കെയാണോ വേണ്ടത് അവയെല്ലാം സുവിശേഷങ്ങളിലെ യേശുക്രിസ്തു വെളിപ്പെടുത്തുന്നുണ്ട്. ബൈബിളിലെ സുവിശേഷങ്ങളില്‍ യേശുക്രിസ്തു പറഞ്ഞിട്ടില്ലാത്തതും ഖുര്‍ ആനില്‍ മുഹമ്മദ്നബി പറയുന്നതുമായ മനുഷ്യന്റെ ആത്മാവിന്റെ രക്ഷയ്ക്ക് വേണ്ടതായ ഏതെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ ചൂണ്ടികാണിക്കുക. യേശുക്രിസ്തു വെളിപ്പെടുത്താതെ അവശേഷിപ്പിച്ച രഹസ്യങ്ങള്‍ ആയിരുന്നു അവയെല്ലാം എന്ന് ഞാന്‍ സമ്മതിക്കാം. ആ രഹസ്യങ്ങളുടെ കാര്യത്തില്‍ സുവിശേഷങ്ങളില്‍ അവ്യക്തത ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യാം.

    ReplyDelete
  133. @ റിയാസ്

    <> ഞാന്‍ 3:183 നെ കുറിച്ചുള്ള മറുപടിയില്‍ വചനം 3:183 വ്യഖ്യാനിച്ചിട്ടില്ല. വ്യാഖ്യാനിച്ചിട്ടുണ്ടങ്കിലല്ലേ വൈരൂധ്യത്തിനു സാധ്യധയുള്ളത്. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും വിശ്വാസം ബോധ്യപ്പെടുത്താന്‍ ബൈബിള്‍ വാചകങ്ങള്‍ അവിടെ ഉദ്ധരിച്ചിരുന്നു. സന്തോഷ്‌ തന്നെ ഇവിടെ തിരുത്തിയതിനാല്‍ ഈ വാദത്തിനു വലിയ പ്രാധാന്യമില്ല. ചെപ്പടിവിദ്യ എന്താണ് എന്ന് അവിടെ തന്നെ കാണാം. <>

    വ്യാഖ്യാനിച്ചത് എന്നുള്ളത് വിശദീകരിച്ചത് എന്ന് തിരുത്തി വായിക്കുക. ഖുര്‍ആന്‍ 3:183 നിങ്ങളുടെയും ആലിക്കോയായുടെയും വിശദീകരണങ്ങളില്‍ ഉള്ള വൈരുധ്യങ്ങള്‍ ഇതാണ്.

    റിയാസ് പറഞ്ഞു : സൂക്തം 3:183 അവതരണവുമായി ബന്ധപ്പെട്ട് അക്കാലത്തെ യഹൂദരോ, ക്രിസ്ത്യാനികളോ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതുമില്ല. കാരണം ധാരാളം പ്രവാചകന്മാരെ വധിച്ചത്‌ അവര്‍ അഗീഘരിച്ചിരുന്നു. ആ തെളിവുകള്‍ താഴെ വ്യക്തമാക്കാം. അതിനാല്‍ വിഷയത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍.

    ആലിക്കോയാ പറഞ്ഞു : അവര്‍ പ്രവാചകന്‍മാരെ വധിക്കുന്നവരായിരുന്നു എന്ന വസ്തുത ഓര്‍മ്മിപ്പിക്കുകയുമാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാതെ ഒരു പ്രത്യേക പ്രവാചകനോ ഒരു പ്രത്യേക ഇനത്തില്‍ പെട്ട പ്രവാചകനോ കൊല്ലപ്പെട്ടെന്ന് ഇതിന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ്‌. വ്യക്തമായ ദൃഷ്ടാന്തവുമായും തീ കരിക്കുന്ന യാഗവുമായും പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടായിരുന്നു; എന്നാല്‍ അവരെയും നിങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നേ ഇതിന്ന് അര്‍ത്ഥമുള്ളൂ. ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അത്രയേ ഇതില്‍ നിന്ന് മനസ്സിലാക്കിയിട്ടുള്ളൂ.


    നിങ്ങള്‍ എഴുതിയത് ഖുര്‍ആന്‍ 3:183 പറയുന്ന പ്രവാചകന്മാരെ വധിച്ച കാര്യം യഹൂദരും ക്രിസ്ത്യാനികളും അംഗീകരിച്ചിരുന്നതും, ബൈബിളില്‍ പോലും തെളിവുകള്‍ ഉള്ളതുമായ കാര്യം ആണ് എന്നാണ്. നിങ്ങള്‍ പറഞ്ഞതിനോട് യോജിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ ചില ബൈബിള്‍ വചനങ്ങള്‍ അവിടെ എഴുതിയത്. അവയെല്ലാം വ്യക്തമാക്കുന്നത് അനേകം പ്രവാചകരുടെ ജീവന്‍ യഹൂദര്‍ നഷ്ട്ടപ്പെടുത്തി എന്നുതന്നെയാണ്.

    എന്നാല്‍ ആലിക്കോയ എഴുതിയത് ഖുര്‍ആന്‍ 3:183 നു ഏതെങ്കിലും പ്രവാചകന്മാര്‍ കൊല്ലപ്പെട്ടു എന്ന അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ്‌ എന്നാണ്.

    ഞാന്‍ ഇവിടെ എന്ത് തിരുത്തി എന്നാണ് നിങ്ങള്‍ പറയുന്നത്? എന്ത് ചെപ്പടിവിദ്യയാണ് നിങ്ങള്‍ ഇവിടെ കണ്ടത്? ആലിക്കോയാ എനിയ്ക് നല്‍കിയ ഒരു വിശദീകരണത്തിന്റെ മറുപടി അല്ലാതെ അതിനു മുന്‍പ് ഞാന്‍ എഴുതിയ ഏതെങ്കിലും അഭിപ്രായങ്ങള്‍ അവിടെ ഞാന്‍ തിരുത്തി എഴുതിയിട്ടില്ല. മാത്രവുമല്ല അവിടെ ഞാന്‍ ആലിക്കോയായോട് ഇങ്ങനെ ഒരു ചോദ്യവും ചോദിച്ചിരുന്നു:

    'ബലി അഗ്നി വന്നു കരിച്ച പ്രവാചകന്‍‍' എന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിയ്ക്ക് മനസ്സിലായില്ല. നിങ്ങള്‍ തന്നെ വ്യക്തമാക്കിയാല്‍ നന്നായിരുന്നു. - ഈ ചോദ്യത്തിന്റെ ഉത്തരം ആലിക്കോയായില്‍ നിന്നും ഇനിയും ലഭിച്ചിട്ടില്ല.

    ReplyDelete
  134. @ റിയാസ്

    <> 100% ഇവിടെ സന്തോഷിനോട് യോജിക്കുന്നു. ഇത് ഞാന്‍ പറഞ്ഞാല്‍ അവ്യക്തത, നിങ്ങള്‍ പറഞ്ഞാല്‍ സുവ്യക്തത! ഈ ഇരട്ടത്താപ്പ് കാണിക്കലായിരുന്നു എന്റെ ഉദ്ദേശ്യം. ഇത് താങ്കളെ മനസിലാക്കിക്കാനയിരുന്നു ഞാന്‍ ബൈബിളില്‍ നിന്നും അവിടെ ഉദ്ധരിച്ചത്. അല്ലാതെ ഖുര്‍ആനിനെ വ്യഖ്യാനിച്ചതല്ല. അല്ല സാജന് മറിച്ച് ഒരു അഭിപ്രായമുണ്ടെങ്കില്‍ എലിയ പറഞ്ഞ വധിക്കപെട്ട പ്രവാചകന്‍മാരുടെ ലിസ്റ്റുമായി എന്നും സ്വാഗതം <>

    നിങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തതയുള്ളവയോട് അവ ശരിയാണ് എന്നു തന്നെയാണ് ഞാന്‍ ഇതുവരെയും ഇവിടെ പ്രതികരിച്ചിട്ടുള്ളത്‌. ഞാന്‍ എന്ത് ഇരട്ടത്താപ്പ് കാണിച്ചു എന്നാണ് നിങ്ങള്‍ പറയുന്നത്? 1 രാജാക്കന്മാര്‍ 19:10 ല്‍ ഏലിയാ പറഞ്ഞ വധിക്കപെട്ട പ്രവാചകന്‍മാരുടെ കാര്യം അതെ പുസ്തകം അദ്ധ്യായം 18 ല്‍ നിന്നും സാജന്‍ കുറച്ചു മുകളിലായി എഴുതിയിട്ടുണ്ട്.

    ReplyDelete
  135. @ ആലിക്കോയ

    <> സന്തോഷ്: "ക്രൂശീകരണത്തെക്കുറിച്ച് "അവ്യക്തത" ഉള്ളത് ഖുര്‍ആനില്‍ അല്ലെ? കുരിശ് സംഭവത്തെക്കുറിച്ച് ഖുര്‍ആനിന്റെ 'ഊഹാധിഷ്ഠിതമാണ്' എന്ന പ്രസ്താവന ശരിയാകണം എങ്കില്‍ "ഊഹാധിഷ്ഠിതമല്ലാത്ത യാഥാര്‍ത്ഥ്യം" അവ്യക്തമാക്കാതെ, ഖുര്‍ആന്‍ വ്യക്തമാക്കണം."

    ആലിക്കോയാ = ക്രുശീകരണം ഒരു കെട്ടുകഥയാണ്‌; അതിന്റെ യാഥര്‍ത്ഥ്യം വ്യക്തമാക്കാനാണ്` താങ്കള്‍ ആവശ്യപ്പെടുന്നത്. കെട്ടുകഥക്കും യാഥാര്‍ത്ഥ്യമോ? <>


    ആലിക്കോയാ പിടിച്ച മുയലിനു മൂന്നു കൊമ്പുകള്‍ ഉണ്ട് എന്നു ഞാന്‍ സമ്മതിക്കുന്നു.

    <> സന്തോഷ്: "എങ്ങനെ / എപ്പോള്‍ / എവിടെവച്ച് എന്നുള്ള ചോദ്യങ്ങള്‍ക്ക് ഖുര്‍ആനില്‍ ഉത്തരമുണ്ടോ?"

    ആലിക്കോയാ = കഥയില്‍ ചോദ്യമില്ല; കെട്ടുകഥയില്‍ തീരേയില്ല. <>


    ആലിക്കോയാ പിടിച്ച മുയലിനു മാത്രമല്ല കുതിരയ്ക്കും കൊമ്പുകള്‍ ഉണ്ട് എന്നും ഞാന്‍ സമ്മതിക്കുന്നു .

    ReplyDelete
  136. @ ആലിക്കോയ

    <> ഈസാ നബിയുടെ കാര്യം അദ്ദേഹം ജീവിച്ചിരിക്കെ അദ്ദേഹം തന്നെ പറഞ്ഞതാണ്‌. അത് വ്യക്തമാക്കാനാണ്‌ ഞാന്‍ ആര്‌ പറഞ്ഞു എന്നത് വിഷയമാക്കിയത്. അതായത് ആ വാക്കുകള്‍ ഈസ ജീവിച്ചിരിക്കെ പറഞ്ഞതാണ്‌. മറ്റെല്ലാവരുടെയും കാര്യത്തില്‍ എന്ന പോലെ ഈസയുടെ കാര്യത്തിലും അത് നടപ്പില്‍ വരും. ഈസാ മരിച്ചിട്ടില്ല; എന്നാല്‍ മരിക്കും. ലോകാവസാനത്തിന്ന് മുമ്പ് ഈസാ വീണ്ടും വരും. അദ്ദേഹം 40 വര്‍ഷം ഇസ്‌ലാമിക നിയമനുസരിച്ച് ലോകം ഭരിക്കും. (അഹ്‌മദ് 25201) പിന്നീട് മരിക്കും.യോഹന്നാന്‍ മരിച്ചെങ്കില്‍ ഈസയും മരിച്ചില്ലേ എന്നായിരുന്നു താങ്കളുടെ ചോദ്യം. അതാണ്‌ ഞാന്‍ നേരത്തെ വിശദീകരിക്കന്‍ ശ്രമിച്ചത്: യോഹന്നന്‍ മരിച്ചു; ഈസാ പിന്നിട് മരിക്കും.<>

    ഈസാനബി മരണമില്ലാത്ത മനുഷ്യനായി എവിടെ ജീവിച്ചിരുന്നപ്പോള്‍ ആണ് ഈ വാക്കുകള്‍ പറഞ്ഞത്‌? ഈസാനബി മരണമില്ലാത്ത മനുഷ്യനായി ഇന്നും എവിടെയാണ് ജീവനോടെ ഉള്ളത്? എന്നാണു ലോകാവസാനം? അഹ്‌മദ് 25201 എന്താണ്?

    നേരത്തെ നിങ്ങള്‍ എഴുതിയ വിശദീകരണം (യോഹന്നന്‍ മരിച്ചു; ഈസാ പിന്നിട് മരിക്കും) സംബധിച്ച ചില ചോദ്യങ്ങള്‍ ഞാന്‍ തിരികെ ചോദിച്ചിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നു കരുതുന്നു

    ReplyDelete
  137. @ ആലിക്കോയ

    <> ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ താങ്കളെ നേരത്തെ ക്ഷണിച്ചിരുന്നു; താങ്കള്‍ സന്നദ്ധനായില്ല. <>

    ഖുര്‍ആന്‍ അനുസരിച്ച് ഈസ്സനബി മനുഷ്യനായ ഒരു പ്രവാചകന്‍ മാത്രം ആണ് എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. ഖുര്‍ആന്‍ അനുസരിച്ച് ഈസ്സനബി മനുഷ്യനായ ഒരു പ്രവാചകന്‍ മാത്രം ആണ് എന്നു ഞാനും വിശ്വസിക്കുന്നു. ഇതില്‍ എന്താണ് ചര്‍ച്ച ചെയ്യുവാന്‍ ഉള്ളത്?

    <> രംഗത്ത് ഇല്ലാതാകുന്നു എന്ന് അര്‍ത്ഥം <>

    തിരോഭവിക്കുന്നു = രംഗത്ത് ഇല്ലാതാകുന്നു. ഇപ്പോഴും വ്യക്തമായില്ല. സാധിക്കുമെങ്കില്‍ ഇതിന്റെ ആശയം എന്താണ് എന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.

    <> അദ്ദേഹം അന്ത്യനാളിന്റെ അടയാളമാണ്‌. (ഖുര്‍ആന്‍ 43:61) അന്ത്യനാളിന്ന് മുമ്പ് വരും; വന്ന് 40 വര്‍ഷം ഭരിച്ച ശേഷം മരിക്കും. 1400 ന്റെ ഉദ്ദേശ്യം മനസ്സിലയില്ല. 2000 എന്നതിന്നോ മറ്റോ പകരം എഴുതിപ്പോയതായിരിക്കും എന്ന് കരുതുന്നു. <> <> ഇതിന്റെ വിശദാംശം വിവിധ ഹദീസ് ഗ്രന്‍ഥങ്ങളില്‍ കാണാം. <>

    എ.ഡി 600 നോടടുത്താണ് ഖുര്‍ആന്‍ ഉണ്ടായത് എന്നാണു എന്റെ അറിവ്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് 1400 ല്‍ അധികം വര്‍ഷം എന്നു ഞാന്‍ എഴുതിയത് - ഇതില്‍ തെറ്റുണ്ടെങ്കില്‍ ദയവായി തിരുത്തുക.

    അദ്ദേഹം (മര്‍യമിന്റെ പുത്രന്‍) വാസ്തവത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദൃഷ്ടാന്തമാകുന്നു. അതിനാല്‍ നിങ്ങള്‍ അതില്‍ അശേഷം സംശയിക്കേണ്ട. എന്റെ സന്ദേശം സ്വീകരിച്ചുകൊള്ളുക. ഇതാണ് ശരിയായ വഴി. (ഖുര്‍ആന്‍ 43:61).

    ഈ സൂക്തം എങ്ങനെയാണ് കുറച്ചു മുകളിലായി നിങ്ങള്‍ എഴുതിയ "ലോകാവസാനത്തിന്ന് മുമ്പ് ഈസാ വീണ്ടും വരും. അദ്ദേഹം 40 വര്‍ഷം ഇസ്‌ലാമിക നിയമനുസരിച്ച് ലോകം ഭരിക്കും" എന്നു വ്യാഖ്യാനിക്കുന്നത്?

    വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്ള "ലോകാവസാനത്തിന്ന് മുമ്പ് ഈസാ വീണ്ടും വരും. അദ്ദേഹം 40 വര്‍ഷം ഇസ്‌ലാമിക നിയമനുസരിച്ച് ലോകം ഭരിക്കും" എന്നതിന്റെ വിശദാംശങ്ങള്‍ ഖുര്‍ ആന്‍ വ്യാഖ്യാതാവായ മദൂദി പോലും അംഗീകരിക്കുന്നില്ല. മദൂദി പറയുന്നത് ഇങ്ങനെയാണ്:

    "ഈ സൂക്തത്തില്‍ ഈസാ(അ)യുടെ പുനരാഗമനത്തെയാണ് അന്ത്യനാളിന്റെ അടയാളം അല്ലെങ്കില്‍ അതു സംബന്ധിച്ച അറിവിനുള്ള മാധ്യമം എന്നു പറഞ്ഞിട്ടുള്ളതെന്ന് അംഗീകരിക്കാന്‍ വിഷമമുണ്ട്. കാരണം, ശേഷമുള്ള വാക്യം ഈ അര്‍ഥകല്‍പനക്ക് തടസ്സമാകുന്നു. അദ്ദേഹത്തിന്റെ പുനരാഗമനം, അന്ത്യനാള്‍ സംബന്ധിച്ച അറിവിനുള്ള മാധ്യമമാവുക, ആ കാലത്തും അതിനു ശേഷവും ജീവിക്കുന്ന ആളുകള്‍ക്ക് മാത്രമാണല്ലോ. എങ്കില്‍, മക്കയിലെ അവിശ്വാസികള്‍ക്ക് അതെങ്ങനെയാണ് ജ്ഞാനോപാധിയായി നിര്‍ദേശിക്കാന്‍ കഴിയുക?

    മദൂദിയുടെ വിശദീകരണം പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ വായിക്കാം.

    ഈസായുടെ രണ്ടാം വരവിന്റെ കാര്യത്തില്‍ ഖുര്‍ആന്‍ പണ്ഡിതന്‍ പോലും അംഗീകരിക്കാത്ത കാര്യം നിങ്ങള്‍ എന്തിനാണ് 'ഖുര്‍ആനിന്റെ തെളിവ്' എന്ന പേരില്‍ അവതരിപ്പിക്കുന്നത്‌?

    ReplyDelete
  138. Santhosh:
    1. "എന്നാല്‍ ആലിക്കോയ എഴുതിയത് ഖുര്‍ആന്‍ 3:183 നു ഏതെങ്കിലും പ്രവാചകന്മാര്‍ കൊല്ലപ്പെട്ടു എന്ന അര്‍ത്ഥം കല്‍പ്പിക്കുന്നത് ഖുര്‍ആനില്‍ കുറ്റം കണ്ടെത്താനുള്ള വ്യഗ്രതയുടെ സൃഷ്ടിയാണ്‌ എന്നാണ്."

    2. "'ബലി അഗ്നി വന്നു കരിച്ച പ്രവാചകന്‍‍' എന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിയ്ക്ക് മനസ്സിലായില്ല. നിങ്ങള്‍ തന്നെ വ്യക്തമാക്കിയാല്‍ നന്നായിരുന്നു. - ഈ ചോദ്യത്തിന്റെ ഉത്തരം ആലിക്കോയായില്‍ നിന്നും ഇനിയും ലഭിച്ചിട്ടില്ല."

    = ഖുര്‍ആന്‍ 3:183 സൂക്തം ഏലിയാ കൊല്ലപ്പെട്ടെന്ന് അല്ലെങ്കില്‍ അഗ്നി ബലി കരിച്ചിട്ടുള്ള ഏതെങ്കിലും പ്രവചകന്‍ കൊല്ലപ്പെട്ടെന്ന് അര്‍ത്ഥമാക്കുന്നു എന്ന് നേരത്തെ സാജനും സന്തോഷും വാദിച്ചിരുന്നു. അത് നിഷേധിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അല്ലാതെ യഹൂദന്‍മാര്‍ പ്രവാചകന്‍മാരെ കൊന്നിട്ടില്ലെന്ന് ഞാന്‍ വാദിച്ചിട്ടില്ല. ഇത് നേരത്തെ വിശദീകരിച്ചതാണ്‌. see this and this also

    ReplyDelete
  139. Santhosh: "'ബലി അഗ്നി വന്നു കരിച്ച പ്രവാചകന്‍‍' എന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിയ്ക്ക് മനസ്സിലായില്ല. നിങ്ങള്‍ തന്നെ വ്യക്തമാക്കിയാല്‍ നന്നായിരുന്നു. - ഈ ചോദ്യത്തിന്റെ ഉത്തരം ആലിക്കോയായില്‍ നിന്നും ഇനിയും ലഭിച്ചിട്ടില്ല."

    = ഇത്രയും ലളിതമായ കാര്യങ്ങള്‍ മനസ്സിലായില്ല എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും?
    ചിലര്‍ ബലി യാഗം/നടത്തിയപ്പോള്‍ അത് ദൈവം സ്വീകരിച്ചെന്നതിന്റെ അടയാളമായി ആകാശത്ത് നിന്ന് അഗ്നി ഇറങ്ങി വന്ന് കരിച്ചെന്ന് ബൈബിളില്‍ പറഞ്ഞിട്ടില്ലേ; അത് തന്നെ.

    ReplyDelete
  140. ഒരിയ്ക്കല്‍ ഒരിടത്ത് ഒരു കുഞ്ഞു ജനിച്ചു. ആ കുഞ്ഞു അന്നത്തെ കാലത്തെ മറ്റൊരു കുഞ്ഞുങ്ങളെയുംപോലെ ആയിരുന്നില്ല. തൊട്ടിലില്‍ കിടക്കുന്ന പ്രായത്തില്‍ തൊട്ടിലില്‍ കിടന്നു സംസാരിക്കുക എന്നതായിരുന്നു ആ കുഞ്ഞിന്റെ പ്രധാന വിനോദം. കളിമണ്ണ്‌ കൊണ്ട് പക്ഷിയെ ഉണ്ടാക്കി പറത്തിവിടുക എന്നതും ആ കുഞ്ഞിന്റെ വിനോദം ആയിരുന്നു. ആ കുഞ്ഞു വളര്‍ന്നു വലിയ മനുഷ്യനായി. മറ്റുള്ള മനുഷ്യര്‍ ജീവിച്ചതിനെക്കാളും കുറച്ചധികകാലം - 125 വര്‍ഷം ഈ 'വലിയ മനുഷ്യന്‍' ജീവിച്ചിരുന്നു. വീടോ കുടുംബമോ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ജോലി ഒന്നും ചെയ്യാനില്ലാതിരുന്ന ഈ മനുഷ്യന്‍ ദിവസ്സം മുഴുവനും മറ്റുള്ളവരോട് 'XXX നെ മാത്രം നിങ്ങള്‍ ആരാധിക്കൂ' എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നടന്നു. 'വലിയ മനുഷ്യന്റെ' ശല്യം അസഹ്യമായപ്പോള്‍ ആ നാട്ടിലെ മറ്റു മനുഷ്യര്‍ 'വലിയ മനുഷ്യനെ' പിടിച്ചു കെട്ടി കൊല്ലുവാന്‍ കൊണ്ട് പോയി. ആള്‍ക്കൂട്ടം ഒന്ന് ചേര്‍ന്ന് വധിക്കുവാന്‍ കൊണ്ടുപോയ സ്ഥലത്ത് നിന്നും XXX വന്നു 'വലിയ മനുഷ്യനെ' അപ്രത്യക്ഷനാക്കി കളഞ്ഞു. എങ്കിലും 'വലിയ മനുഷ്യനെ' ഞങ്ങള്‍ കൊന്നുകളഞ്ഞു എന്ന് ആള്‍ക്കൂട്ടത്തില്‍ ചിലര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ആരുടെയോ ഒരു ശവം അവര്‍ 'വലിയ മനുഷ്യന്റെ' ശവം ആണ് എന്നപോലെ മറവു ചെയ്യുകയും ചെയ്തു. 'വലിയ മനുഷ്യനെ' തങ്ങള്‍ കൊന്ന കാര്യം ആള്‍ക്കൂട്ടം തങ്ങളുടെ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുത്തു. അങ്ങനെ 'വലിയ മനുഷ്യന്റെ കൊലപാതകം' എന്ന കഥ പല തലമുറകളിലായി പല നൂറ്റാണ്ടുകള്‍ പ്രചരിച്ചു.

    അപ്പോള്‍ ആണ് ഇങ്ങനെ ഒരു കഥ ഭൂമിയില്‍ പ്രചരിക്കുന്ന കാര്യം XXX അറിയുന്നത്. ഉടന്‍ XXX 'വലിയ മനുഷ്യനെ'ക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം പറയുന്നു. XXX പറഞ്ഞ യാഥാര്‍ത്ഥ്യം ഇങ്ങനെയായിരുന്നു - ഹേ ആള്‍ക്കൂട്ടമേ, വലിയ മനുഷ്യനെ നിങ്ങള്‍ കൊന്നിട്ടില്ല, 'വലിയ മനുഷ്യന്റെ' ശവം നിങ്ങള്‍ മറവു ചെയ്തിട്ടുമില്ല. XXX എന്ന ഞാന്‍ ആ 'വലിയ മനുഷ്യനെ' നിങ്ങളില്‍നിന്നും അപ്രത്യക്ഷമാക്കിയതാണ്. പക്ഷെ ആരുടെ ശവം ആണ് ആള്‍ക്കൂട്ടം മറവു ചെയ്തത് എന്നു XXX പറഞ്ഞില്ല. XXX പറഞ്ഞ ഈ 'യാഥാര്‍ത്ഥ്യം' ചില മനുഷ്യര്‍ വിശ്വസിച്ചു. എങ്കിലും അവര്‍ ചോദിച്ചു ആ 'വലിയ മനുഷ്യന്‍' ഇപ്പോള്‍ എവിടെ? XXX ഉത്തരം പറഞ്ഞു 'വലിയ മനുഷ്യന്‍' ഇപ്പോഴും മരണമില്ലാത്തവനായി എന്റെയൊപ്പം ഉണ്ട്. 'വലിയ മനുഷ്യന്‍' മരിയ്ക്കുവാന്‍ വേണ്ടി ഇനിയും ഭൂമിയിലേക്ക്‌ വരും. മരിയ്ക്കുംമുന്‍പ് 'വലിയ മനുഷ്യന്‍' 40 വര്‍ഷം ഭൂമിയെ ഭരിയ്ക്കും എന്ന് കൂടി XXX പറഞ്ഞതായി ചില 'വിശ്വാസികള്‍' കരുതി. XXX ഈ ഉത്തരം പറഞ്ഞിട്ട് നൂറ്റാണ്ടുകള്‍ ഒരുപാട് കടന്നു പോയി. പക്ഷെ മരിയ്ക്കുവാന്‍ വേണ്ടി, മരിയ്ക്കും മുന്‍പ് 40 വര്‍ഷം ഭൂമിയെ ഭരിക്കുവാന്‍ വേണ്ടി 'വലിയ മനുഷ്യന്‍' തിരിച്ചു വന്നില്ല.

    ReplyDelete
  141. വലിയ മനുഷ്യന്റെ ശവം കല്ലറയില്‍ നിന്നും അപ്രത്യക്ഷമായ കഥ കേട്ട ചില മനുഷ്യര്‍ അന്നുമുതല്‍ പറഞ്ഞു തുടങ്ങി 'വലിയ മനുഷ്യന്‍' XXX എന്ന് പറഞ്ഞിരുന്നത് തന്നെക്കുറിച്ച് തന്നെയാണ് എന്ന്. 'വലിയ മനുഷ്യന്‍' കുറെയധികം മനുഷ്യരുടെ രോഗങ്ങള്‍ സുഖപ്പെടുത്തിയ കഥകളും ചേര്‍ത്ത് വലിയ മനുഷ്യനില്‍ വിശ്വസിച്ചവര്‍ പുസ്തകങ്ങള്‍ എഴുതി. പക്ഷെ ആ പുസ്തകങ്ങളില്‍ 'വലിയ മനുഷ്യന്റെ' ആയുഷ്കാലം 33 വര്‍ഷം മാത്രം ആയിരുന്നു. തൊട്ടിലില്‍ കിടന്നു സംസാരിക്കുക, കളിമണ്ണ്‌ കൊണ്ട് പക്ഷിയെ ഉണ്ടാക്കി പറത്തിവിടുക തുടങ്ങിയ വിനോദങ്ങള്‍ ഒന്നും ആ പുസ്തകങ്ങളില്‍ അവര്‍ എഴുതിയതുമില്ല. ഈ പുസ്തകങ്ങളിലെ കഥകളും പല തലമുറകളിലായി പല നൂറ്റാണ്ടുകള്‍ പ്രചരിച്ചു.

    ആപ്പോള്‍ ആണ് ഇങ്ങനെ ഒരു കഥ ഭൂമിയില്‍ പ്രചരിക്കുന്നതിനെക്കുറിച്ച് XXX അറിയുന്നത്. XXX കരുതി 'വലിയ മനുഷ്യന്‍' തന്നെയാവും ഇങ്ങനെ ഒരു കഥ ഭൂമിയില്‍ പരത്തിയത് എന്ന്. XXX വലിയ മനുഷ്യനെ വിചാരണയ്ക്ക് വിളിപ്പിച്ചു. XXX ന്റെ ചോദ്യം ചെയ്യലിന് മറുപടിയായി 'വലിയ മനുഷ്യന്‍' ഇങ്ങനെ പറഞ്ഞു - XXX നിങ്ങളുടെ ചോദ്യം വിഡ്ഢിത്തരം ആണ്. XXX എല്ലാം അറിയുന്നവനും കാണുന്നവനും എന്നാണ് നിങ്ങളെക്കുറിച്ച് ഞാന്‍ ഭൂമിയില്‍ പറഞ്ഞത്. എല്ലാം അറിയുവാന്‍ ഉള്ള കഴിവുള്ള നിങ്ങള്‍ക്ക് 'വലിയ മനുഷ്യന്‍' എന്ന ഞാന്‍ ആണ് XXX എന്ന് ഭൂമിയില്‍ പറഞ്ഞിട്ടുണ്ടോ എന്നറിയുവാന്‍ എന്നെ ചോദ്യം ചെയ്യണമോ?

    ഇത്രയും സംഭവങ്ങളിലെ വലിയ മനുഷ്യന്റെ തൊട്ടിലില്‍ കിടന്നുള്ള സംസാരം മുതല്‍ XXX വിചാരണ ചെയ്യുന്നത് വരെയുള്ള കാര്യങ്ങള്‍, 33 വര്‍ഷത്തെ വലിയ മനുഷ്യന്റെ കഥ പറയുന്ന പുസ്തകം നുണയാണ് എന്നുകൂടി എഴുതിചേര്‍ത്തുകൊണ്ട് XXX തന്നെ ഒരു പുസ്തകമാക്കി ഭൂമിയിലേക്ക്‌ അയച്ചു കൊടുത്തു.

    നൂറ്റാണ്ടുകളായി 'വലിയ മനുഷ്യന്‍' എന്ന കഥാപാത്രത്തിന്റെ പേരില്‍ 33 വര്‍ഷം ജീവിച്ചു എന്നെഴുതിയ പുസ്തകത്തിന്റെ അനുയായികളും XXX എഴുതി പകര്‍പ്പെടുത്ത പുസ്തകത്തിന്റെ അനുയായികളും തമ്മില്‍ തര്‍ക്കിച്ചു കൊണ്ടേയിരിക്കുന്നു. ഈ തര്‍ക്കം തീര്‍ക്കുവാനെങ്കിലും ആ 'വലിയ മനുഷ്യന്‍' വീണ്ടും വന്നെങ്കില്‍ എന്നു വെറുതെ ആശിച്ചു പോകുന്നു.

    ***********************************

    According to Ibn Said, p. 244, Jesus lived 125 years:

    Jesus the son of Mary lived for one hundred and twenty five years, and this is the sixty second year of my life. He (prophet) died half the year after this.

    ReplyDelete
  142. Santhosh: "ഈസാനബി മരണമില്ലാത്ത മനുഷ്യനായി എവിടെ ജീവിച്ചിരുന്നപ്പോള്‍ ആണ് ഈ വാക്കുകള്‍ പറഞ്ഞത്‌? ഈസാനബി മരണമില്ലാത്ത മനുഷ്യനായി ഇന്നും എവിടെയാണ് ജീവനോടെ ഉള്ളത്? എന്നാണു ലോകാവസാനം? അഹ്‌മദ് 25201 എന്താണ്?

    നേരത്തെ നിങ്ങള്‍ എഴുതിയ വിശദീകരണം (യോഹന്നന്‍ മരിച്ചു; ഈസാ പിന്നിട് മരിക്കും) സംബധിച്ച ചില ചോദ്യങ്ങള്‍ ഞാന്‍ തിരികെ ചോദിച്ചിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നു കരുതുന്നു."

    = * "ഈസാനബി മരണമില്ലാത്ത മനുഷ്യനായി എവിടെ/യോ/ ജീവിച്ചിരുന്നപ്പോള്‍" അല്ല; തൊട്ടിലില്‍ കിടന്ന് സംസാരിച്ചപ്പോഴാണ്‌ ഇത് പറഞ്ഞത്.
    * ഈസാ നബി മരണമില്ലാത്ത മനുഷ്യനല്ല; ഇത് വരെ അദ്ദേഹം മരിച്ചിട്ടില്ലെന്നേയുള്ളൂ.
    * 'എന്നാണു ലോകാവസാനം' എന്നത് ദൈവത്തിന്ന് മാത്രം അറിയാവുന്ന പരമ രഹസ്യമാണ്‌.
    * 'അഹ്‌മദ്' എന്നത് ഒരു ഹദീസ് കൃതിയുടെ നാമമാണ്‌. മുസ്‌നദ് അഹ്‌മദ് എന്ന് പൂര്‍ണ്ണ നാമം. ആ ഗ്രന്‍ഥത്തിലെ 25201 ആം ഹദീസ് എന്നാണ്` ഈ നമ്പര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
    * ഈ വിഷയത്തില്‍ പ്രസക്തമെന്ന് തോന്നിഅയ്തിന്നെല്ലാം മറുപടി പറഞ്ഞു കഴിഞ്ഞെന്നാണ്‌ കരുതുന്നത്.
    കേവലം നേരമ്പോക്കിനുള്ളതല്ലാത്ത പ്രസക്തമായ വല്ലതും മറുപടി ലഭിക്കാത്തതായി ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ മറുപടി പറയാം.

    ReplyDelete
  143. Reaz,

    ബൈബിളില്‍ അഗ്നിയിറക്കുന്ന ആറു പേരുണ്ട്. അതിലാരാണ് യാഹൂദരാല്‍ വധിക്കപ്പെട്ടത് എന്നായിരുന്നു ചോദ്യം. ഈ ആറു പേരുടെയും പേരുകള്‍ ബൈബിളില്‍ ലഭ്യമാണ്. അവരില്‍ ആരാണ് യഹൂദരാല്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു ചോദ്യം.

    ബൈബിളില്‍ നിന്ന് വേണമെന്ന് ഞാന്‍ നിര്‍ബന്ധവും പിടിച്ചില്ല.കാരണം അവയൊക്കെ നിങ്ങളുടെ കണക്ക് പ്രകാരം തിരുത്തി എഴുതപ്പെട്ടതാണ്. അതുകൊണ്ടാണ് താങ്കള്‍ക്ക് കഴിയുമെങ്കില്‍ ഖുര്‍ആനില്‍ നിന്ന് തെളിവ് കൊണ്ട് വരാന്‍ പറഞ്ഞിരുന്നത്.

    ഇതാണ് എന്റെ ചോദ്യം..

    ഏലിയ പോട്ടെ, 3:183 പറഞ്ഞ പ്രകാരമുള്ള (അഗ്നി ഇറക്കി ദൈവം സാക്ഷ്യം നല്‍കിയിട്ടുള്ള) ഏതു പ്രവാചകനാണ് കൊല്ലപ്പെട്ടത്?

    ഞാന്‍ പ്രവാചകന്റെ പേര് പറയാന്‍ ആവശ്യപെട്ടു എന്ന് താങ്കള്‍ക്ക് തോന്നിയതിനു ഞാന്‍ ഉത്തരവാദിയല്ല

    ReplyDelete
  144. Santhosh: "ഖുര്‍ആന്‍ അനുസരിച്ച് ഈസ്സനബി മനുഷ്യനായ ഒരു പ്രവാചകന്‍ മാത്രം ആണ് എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. ഖുര്‍ആന്‍ അനുസരിച്ച് ഈസ്സനബി മനുഷ്യനായ ഒരു പ്രവാചകന്‍ മാത്രം ആണ് എന്നു ഞാനും വിശ്വസിക്കുന്നു. ഇതില്‍ എന്താണ് ചര്‍ച്ച ചെയ്യുവാന്‍ ഉള്ളത്?"

    = "ഈസാ മനുഷ്യനോ ദൈവമോ" എന്ന "വിഷയം" ചര്‍ച്ച ചെയ്യാനാണ്‌ താങ്കളെ ഞാന്‍ ക്ഷണിച്ചിരുന്നത്. ഖുര്‍ആനിന്റെ അടിസ്ഥനത്തില്‍ ചര്‍ച്ച ചെയ്യണം എന്ന് ഞാന്‍ നിബന്ധന വച്ചിരുന്നില്ല. അങ്ങനെ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് പോയത്കൊണ്ടാണ്‌ താങ്കള്‍ ചര്‍ച്ചക്ക് വരാതിരുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായി.

    Santhosh: "<> രംഗത്ത് ഇല്ലാതാകുന്നു എന്ന് അര്‍ത്ഥം <>

    തിരോഭവിക്കുന്നു = രംഗത്ത് ഇല്ലാതാകുന്നു. ഇപ്പോഴും വ്യക്തമായില്ല. സാധിക്കുമെങ്കില്‍ ഇതിന്റെ ആശയം എന്താണ് എന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു."

    = മറിയമിന്റെ പുത്രന്‍ ഈസാ എന്നൊരു മനുഷ്യന്‍ കുറച്ച് കാലം ഈ ഭൂമിയില്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ ഭൂമിയില്‍ കാണാതെയായി. ഇതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. സന്തോഷ് എന്ന എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഇപ്പോഴും കാര്യം പിടികിട്ടിയിട്ടുണ്ടാകും എന്ന് കരുതുന്നില്ല. മനസ്സിലായില്ലെങ്കില്‍ ഇനിയും ചോദിച്ചോളൂ. ക്രൂശീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് അത്രത്തോളം മാറി നില്‍ക്കാമല്ലോ.

    santhOsh: "എ.ഡി 600 നോടടുത്താണ് ഖുര്‍ആന്‍ ഉണ്ടായത് എന്നാണു എന്റെ അറിവ്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് 1400 ല്‍ അധികം വര്‍ഷം എന്നു ഞാന്‍ എഴുതിയത് - ഇതില്‍ തെറ്റുണ്ടെങ്കില്‍ ദയവായി തിരുത്തുക."

    = അപ്രസക്തമായ കാര്യങ്ങള്‍ പറഞ്ഞ് സമയം കളയരുത്. ഈസാ നബിയുടെ ആയുസ്സ് കണക്ക് കൂട്ടേണ്ടത് ഖുര്‍ആന്‍ ഇറങ്ങിയത് മുതല്‍ അല്ലെന്ന് സന്തോഷിന്നും അറിഞ്ഞു കൂടാഞ്ഞിട്ടല്ല.

    ReplyDelete
  145. Santhosh: "അദ്ദേഹം (മര്‍യമിന്റെ പുത്രന്‍) വാസ്തവത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദൃഷ്ടാന്തമാകുന്നു. അതിനാല്‍ നിങ്ങള്‍ അതില്‍ അശേഷം സംശയിക്കേണ്ട. എന്റെ സന്ദേശം സ്വീകരിച്ചുകൊള്ളുക. ഇതാണ് ശരിയായ വഴി. (ഖുര്‍ആന്‍ 43:61).

    ഈ സൂക്തം എങ്ങനെയാണ് കുറച്ചു മുകളിലായി നിങ്ങള്‍ എഴുതിയ "ലോകാവസാനത്തിന്ന് മുമ്പ് ഈസാ വീണ്ടും വരും. അദ്ദേഹം 40 വര്‍ഷം ഇസ്‌ലാമിക നിയമനുസരിച്ച് ലോകം ഭരിക്കും" എന്നു വ്യാഖ്യാനിക്കുന്നത്?

    വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്ള "ലോകാവസാനത്തിന്ന് മുമ്പ് ഈസാ വീണ്ടും വരും. അദ്ദേഹം 40 വര്‍ഷം ഇസ്‌ലാമിക നിയമനുസരിച്ച് ലോകം ഭരിക്കും" എന്നതിന്റെ വിശദാംശങ്ങള്‍ ഖുര്‍ ആന്‍ വ്യാഖ്യാതാവായ മദൂദി പോലും അംഗീകരിക്കുന്നില്ല."

    = ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലെ ഭൂരിപക്ഷവും പ്രകടിപ്പിച്ച അഭിപ്രായമാണ്‌ ഞാന്‍ ഉന്നയിച്ചത്. മൌദൂദിക്ക് ഇതില്‍ മറ്റൊരു അഭിപ്രായമുണ്ടാകാം. അത്കൊണ്ട് എന്താ? എനിക്ക് ശരിയായിട്ട് തോന്നുന്നത് ഭൂരിപക്ഷത്തിന്റെ വ്യാഖ്യാനമാണ്‌. അതിന്ന് നിരവധി ഹദീസുകളുടെ പിന്‍ബലവുമുണ്ട്. 'ഈസാ ലോകാവസാനത്തിന്റെ അടയാളമാണ്‌' എന്ന ആശയം മുസ്‌ലിംകളുടെ, അന്ത്യനാളിനെക്കുറിച്ചുള്ള വിശ്വാസത്തിന്റെ ഭാഗമാണ്‌. അന്ത്യനാളിന്റെ അടയാളം എന്ന അര്‍ത്ഥത്തില്‍ അവര്‍ ഈസയെ മനസ്സിലാക്കുന്നത് അദ്ദേഹം അല്‍ഭുതം കാണിച്ചിരുന്നു എന്ന കാരണത്താലല്ല. മറിച്ച് അദ്ദേഹം വീണ്ടും ഭൂമിയിലേക്ക് വരും എന്ന കാരണത്താലാണ്‌.
    40 വര്‍ഷത്തെ ഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹദീസുകളില്‍ കാണാം.
    ലോകപ്രശസ്ത ഖുര്‍ആന്‍ പരിഭാഷകനും വ്യാഖ്യാതാവുമായ അബ്‌ദുല്ലാ യൂസുഫ് അലി ഈ ഭാഗം ഇങ്ങനെ വ്യാഖ്യാനിക്കുന്നു: This is understood to refer to the second coming of Jesus in the Last Day just before the resurrection, when he will destroy the false doctrines that pass under his name, and prepare the way for the universal acceptance of Islam, the Gospel of Unity and peace, the straight way of the Quran.

    Santhosh: "വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്ള "ലോകാവസാനത്തിന്ന് മുമ്പ് ഈസാ വീണ്ടും വരും. അദ്ദേഹം 40 വര്‍ഷം ഇസ്‌ലാമിക നിയമനുസരിച്ച് ലോകം ഭരിക്കും" എന്നതിന്റെ വിശദാംശങ്ങള്‍ ഖുര്‍ ആന്‍ വ്യാഖ്യാതാവായ മദൂദി പോലും അംഗീകരിക്കുന്നില്ല."

    = ഈ ആശയം മൌദൂദി അംഗീകരിക്കുന്നില്ലെന്ന് താങ്കള്‍ പറഞ്ഞത് ഈ വിഷയത്തെക്കുറിച്ചുള്ള മൌദൂദിയുടെ വീക്ഷണം മനസ്സിലാക്കാതെയാണ്‌. ഈ ആശയം മൌദൂദി അംഗീകരിക്കുന്നുണ്ട്. അതേ സമയം അതിനെ 43:61 ന്റെ വ്യഖ്യാനമായി അദ്ദേഹം കാണുന്നില്ലെന്ന് മാത്രം.
    ഈസയുടെ രണ്ടാം വരവ് സംബന്ധിച്ചുള്ള മൌദൂദിയുടെ യം അറിയാന്‍   ഈ പ്രബന്ധത്തിലെ "10 - ഈസബ്നു മര്‍യമിന്റെ ഇറക്കത്തെപ്പറ്റിയുള്ള ഹദീസുകള്‍" എന്ന ഭാഗം വയിക്കുക.

    ReplyDelete
  146. സന്തോഷ്: "ഈസായുടെ രണ്ടാം വരവിന്റെ കാര്യത്തില്‍ ഖുര്‍ആന്‍ പണ്ഡിതന്‍ പോലും അംഗീകരിക്കാത്ത കാര്യം നിങ്ങള്‍ എന്തിനാണ് 'ഖുര്‍ആനിന്റെ തെളിവ്' എന്ന പേരില്‍ അവതരിപ്പിക്കുന്നത്‌?"

    = ഇല്ല സന്തോഷ്, ഭൂരിപക്ഷം വ്യാഖ്യാതാക്കളും അംഗീകരിച്ച കാര്യമാണ്‌ ഞാന്‍ അവതരിപ്പിച്ചത്. ഹദീസുകളുടെ പിന്തുണയും ഈ വ്യാഖ്യാനത്തിനുണ്ട്.

    ReplyDelete
  147. മൌദൂദിയുടെ വ്യാഖ്യാനത്തില്‍ നിന്ന് സന്തോഷ് ഉദ്ധരിച്ചതിന്റെ മുമ്പില്‍ താഴെ കൊടുത്തത് കൂടി ചേര്‍ത്ത് വായിക്കുക. അപ്പോള്‍ കര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. "ഇവിടെ ഹ. ഈസബ്നുമര്‍യം ആകുന്നു ഉദ്ദേശ്യം എന്നാണ് മറ്റു വ്യാഖ്യാതാക്കള്‍ ഏതാണ്ട് ഏകോപിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. സന്ദര്‍ഭം പരിഗണിക്കുമ്പോള്‍ ശരിയായിട്ടുള്ളതും അതുതന്നെ. അനന്തരം അദ്ദേഹത്തെ അന്ത്യനാളിന്റെ അടയാളം അല്ലെങ്കില്‍ അന്ത്യനാള്‍ സംബന്ധിച്ച അറിവിനുള്ള മാധ്യമം എന്നു പറഞ്ഞത് ഏതര്‍ഥത്തിലാണ് എന്ന ചോദ്യമുത്ഭവിക്കുന്നു. ഇബ്നു അബ്ബാസ് N1342, ഇക്രിമ N154, മുജാഹിദ് N1481, സുദ്ദി N1065, ഖതാദ N1513, ദഹ്ഹാക് N1488, അബുല്‍ ആലിയ N125, അബൂമാലിക് N1542 തുടങ്ങിയവര്‍ പറയുന്നത്, ഇവിടെ വിവക്ഷിച്ചിട്ടുള്ളത്, നിരവധി ഹദീസുകളില്‍ വന്നിട്ടുള്ളതുപോലെ ഹ. ഈസായുടെ ദ്വിതീയാഗമനമാണ് എന്നും അദ്ദേഹം രണ്ടാമതും ആഗതനാകുമ്പോള്‍ അന്ത്യനാള്‍ ഇതാ ആസന്നമായിരിക്കുന്നുവെന്ന് വ്യക്തമാകും എന്നാണ് സൂക്തത്തിന്റെ താല്‍പര്യം എന്നുമത്രെ. ഈ മഹാന്മാരുടെ മഹത്വത്തെ ആദരിച്ചുകൊണ്ടുതന്നെ, ഈ സൂക്തത്തില്‍ ഈസാ(അ)യുടെ പുനരാഗമനത്തെയാണ് അന്ത്യനാളിന്റെ അടയാളം ...."
    സന്തോഷ് ഉദ്ധരിച്ചതും വിട്ട് കളഞ്ഞതും ഉള്‍പ്പെടുന്ന പൂര്‍ണ്ണരൂപം.

    ReplyDelete
  148. മത്തായി 23:29 "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:30 ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.31 അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.32 പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിച്ചു കൊൾവിൻ.33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?34 അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.35 നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.36 ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു."

    * 32 പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിച്ചു കൊൾവിൻ. Go ahead. Finish what they started. (NLT)

    = 'നിങ്ങളുടെ പിതാക്കള്‍ തുടങ്ങി വച്ചത് നിങ്ങള്‍ പൂര്‍ത്തീകരിക്കുക' എന്നാണല്ലോ ഇതിന്റെ ഉദ്ദേശ്യം. പിതാക്കള്‍ പല പ്രവാചകന്‍മാരെയും കൊന്നിട്ടുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ്‌ ക്രിസ്തുവിന്ന് നേരെയും നടക്കാന്‍ പോകുന്നത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അഥവാ ക്രിസ്തുവിനെ കൊല്ലാന്‍ അവര്‍ നടത്തിയ ശ്രമവും മറ്റുള്ളതിന്ന് സമാനം തന്നെ. അല്ലാതെ വ്യത്യസ്തമല്ല എന്നല്ലേ ഇതിന്റെ അര്‍ത്ഥം?

    ReplyDelete
  149. Luke 13:33
    NET ©
    Nevertheless I must 1 go on my way today and tomorrow and the next day, because it is impossible 2 that a prophet should be killed 3 outside Jerusalem.’ 4
    NIV ©
    biblegateway Luk 13:33
    In any case, I must keep going today and tomorrow and the next day—for surely no prophet can die outside Jerusalem!
    NASB ©
    biblegateway Luk 13:33
    "Nevertheless I must journey on today and tomorrow and the next day; for it cannot be that a prophet would perish outside of Jerusalem.
    NLT ©
    biblegateway Luk 13:33
    Yes, today, tomorrow, and the next day I must proceed on my way. For it wouldn’t do for a prophet of God to be killed except in Jerusalem!
    MSG ©
    biblegateway Luk 13:33
    Besides, it's not proper for a prophet to come to a bad end outside Jerusalem.
    BBE ©
    SABDAweb Luk 13:33
    But I have to go on my way today and tomorrow and the third day, for it is not right for a prophet to come to his death outside Jerusalem.
    NRSV ©
    bibleoremusLuk 13:33
    Yet today, tomorrow, and the next day I must be on my way, because it is impossible for a prophet to be killed outside of Jerusalem.’
    NKJV ©
    biblegateway Luk 13:33
    "Nevertheless I must journey today, tomorrow, and the day following; for it cannot be that a prophet should perish outside of Jerusalem.

    33 എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകൻ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ ” എന്നു പറവിൻ.

    ജറുസലമിലേക്ക് പോകുമ്പോള്‍ ക്രിസ്തു പറഞ്ഞതാണിത്. ജറൂസലമില്‍ വച്ചല്ലാതെ ഒരു പ്രവാചകന്‍ കൊല്ലപ്പെടുകയില്ലെന്ന (NET, Bible gateway, Bible oremus) പ്രസ്താവന സത്യമാണെങ്കില്‍, ഇത് ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്‌. കാരണം ക്രിസ്തു ക്രൂശീക്കപ്പെട്ടു എന്ന് കരുതപ്പെടുന്നത് ജറൂസലമില്‍ അല്ല; നഗരത്തിന്ന് പുറത്ത് കാല്‍വറിയില്‍ ആണ്‌.

    അഥവാ ഇത് ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവല്ലെങ്കില്‍ ഈ വാക്യം അസത്യമാണെന്ന് പറയേണ്ടി വരും. മറ്റു പ്രവാചകന്‍മാരുടെ കാര്യം ഇരിക്കട്ടെ; ചുരുങ്ങിയത് ക്രിസ്തുവിന്റെ കാര്യത്തിലെങ്കിലും ഇത് ശരിയാവേണ്ടതുണ്ടല്ലോ.

    ReplyDelete
  150. അഥവാ ഇത് ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവല്ലെങ്കില്‍ ഈ വാക്യം അസത്യമാണെന്ന് പറയേണ്ടി വരും. മറ്റു പ്രവാചകന്‍മാരുടെ കാര്യം ഇരിക്കട്ടെ; ചുരുങ്ങിയത് ക്രിസ്തുവിന്റെ കാര്യത്തിലെങ്കിലും ഇത് ശരിയാവേണ്ടതുണ്ടല്ലോ.

    ബൈബിള്‍ മുഴുവന്‍ കെട്ടുകഥയാണെന്നു വിശ്വസിക്കുന്ന ആലിക്കോയ എന്ത് ചര്‍ച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത് ... കെട്ടുകഥയാണെന്നു തെളിയിക്കുകയാണെങ്കില്‍ അതിനു ബൈബിള്‍ വാക്യങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത് ..അവസാനം എഴുതിയിരിക്കുന്ന വാക്യം ലൂക്കാ 13 :33 തെറ്റില്ലാത്ത ബൈബിള്‍ ഭാഗമാണെന്നു സംമ്മദിക്കുമോ ....അത് സത്യമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നു എങ്കില്‍ മാത്രമേ തുടര്‍ന്നുള്ള ചോദ്യത്തിനു പ്രസക്തിയോള്ളൂ ....ലൂക്കായുടെ സുവിശേഷം സത്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ ...? ലൂക്കായുടെ സുവിശേഷം ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ സത്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ ? ...ഉണ്ടെങ്കില്‍ എതൊക്കെയാണ് ..ഇല്ലെങ്കില്‍ ഏതൊക്കെ ഭാഗം ഇല്ല, എന്ത്കൊണ്ട് ...

    ജറുസലെമിനെക്കുറിച്ചുള്ള വിലാപം (ലൂക്കാ 13 :31 -35)

    31 അപ്പോള്‍തന്നെ ചില ഫരിസേയര്‍ വന്ന് അവനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെകൊല്ലാന്‍ ഒരുങ്ങുന്നു.
    32 അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൌത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും.
    33 എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല.

    ReplyDelete
  151. ഭൂരിപക്ഷീയരായ യാഥാസ്ഥിതിക മുസ്‌ലിംകളുടെ രോഷം നിറഞ്ഞ മുഖത്ത്‌ നോക്കി യേശു കുരിശില്‍ മരിക്കുകയോ ആകാശത്തേക്ക്‌ കയറിപ്പോകുകയോ ചെയ്തിട്ടില്ല എന്നും ദൈവിക വാഗ്ദാനപ്രകാരം കുരിശ്‌ പീഡനത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായതെന്നും ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌(അ) പ്രഖ്യാപിച്ചു.

    ഇതില്‍ നിന്നും മനസ്സിലാകുന്നത് ഖുര്‍ആന്‍ വായിച്ചതിനു ശേഷവും ഇസ്ലാം മത വിശ്വാസികള്‍ ആശയ കുഴപ്പതിലായിരിക്കുകയാണ് എന്നാണല്ലോ ..അപ്പോള്‍ യേശുവിന്റെ കുരിശു മരണവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് ഖുര്‍ആന്‍ തീര്‍പ്പ് കല്പിച്ചു എന്ന് എങ്ങനെ പറയാന്‍ കഴിയും

    ReplyDelete
  152. ജറുസലമിലേക്ക് പോകുമ്പോള്‍ ക്രിസ്തു പറഞ്ഞതാണിത്. ജറൂസലമില്‍ വച്ചല്ലാതെ ഒരു പ്രവാചകന്‍ കൊല്ലപ്പെടുകയില്ലെന്ന (NET, Bible gateway, Bible oremus) പ്രസ്താവന സത്യമാണെങ്കില്‍, ഇത് ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്‌. കാരണം ക്രിസ്തു ക്രൂശീക്കപ്പെട്ടു എന്ന് കരുതപ്പെടുന്നത് ജറൂസലമില്‍ അല്ല; നഗരത്തിന്ന് പുറത്ത് കാല്‍വറിയില്‍ ആണ്‌.

    ഇതെനിക്ക് വളരെ തമാശയായി തോന്നി ...വളഞ്ഞ വഴിയില്‍ "ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ല " എന്ന് സ്ഥാപിക്കാന്‍ നടക്കുന്നവരുടെ ഓരോ ബുദ്ധിമുട്ടുകളെ ...ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നതാണിത് ....അതില്‍ ലൂക്കാ യേശു കുരിശില്‍ മരിക്കുന്ന ഭാഗം സാമാന്യം വിശദമായി വിവരിക്കുന്നുണ്ട് ....യേശു കുരിശില്‍ മരിക്കുന്ന ഭാഗം "യേശു കുരിശില്‍ മരിച്ചു " എന്നതിന് തെളിവാണ് എന്ന് പറയെണ്ടതിനു പകരം ഖുര്‍ആന്‍ സത്യമാണെന്ന് തെളിയിക്കാന്‍ പെടുന്ന പാടെ ...

    ReplyDelete
  153. കുരിശു മരണം മറ്റൊരു വൈരുധ്യം എന്റെ വക ...

    Mark

    And they brought him to the place called Gol'gotha

    Matthew

    And when they came to a place called Gol'gotha

    Luke

    And when they came to the place which is called The Skull, there they crucified him, and the criminals, one on the right and one on the left

    John

    So they took Jesus, and he went out, bearing his own cross, to the place called the place of a skull, which is called in Hebrew Gol'gotha


    മത്തായിയും മര്‍ക്കോസും ഗോല്‍ഗോഥ എന്ന് പറയുമ്പോള്‍ ലൂക്കാ തലയോടിടം എന്നാണു പറയുന്നത് ...സംശയമുണ്ടെങ്കില്‍ ഇവിടെ നോക്കുക ...അതുകൊണ്ട് ഞാനും പറയുന്നു കുരിശു മരണം ഒരു കെട്ടു കഥയാണ്...!

    ReplyDelete
  154. Nasiyansan said...
    "ഭൂരിപക്ഷീയരായ യാഥാസ്ഥിതിക മുസ്‌ലിംകളുടെ രോഷം നിറഞ്ഞ മുഖത്ത്‌ നോക്കി യേശു കുരിശില്‍ മരിക്കുകയോ ആകാശത്തേക്ക്‌ കയറിപ്പോകുകയോ ചെയ്തിട്ടില്ല എന്നും ദൈവിക വാഗ്ദാനപ്രകാരം കുരിശ്‌ പീഡനത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായതെന്നും ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌(അ) പ്രഖ്യാപിച്ചു.

    ഇതില്‍ നിന്നും മനസ്സിലാകുന്നത് ഖുര്‍ആന്‍ വായിച്ചതിനു ശേഷവും ഇസ്ലാം മത വിശ്വാസികള്‍ ആശയ കുഴപ്പതിലായിരിക്കുകയാണ് എന്നാണല്ലോ ..അപ്പോള്‍ യേശുവിന്റെ കുരിശു മരണവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് ഖുര്‍ആന്‍ തീര്‍പ്പ് കല്പിച്ചു എന്ന് എങ്ങനെ പറയാന്‍ കഴിയും."

    = ഖാദിയാനികളുടെ കാഴ്ചപ്പാട് വ്യക്തവും യുക്തിപരവും വസ്തുതാപരവുമാണ്‌ എന്ന് അവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍  മീര്‍സാ ഗുലാം വെളിപ്പെടുത്തി എന്നതാണല്ലോ ആകെക്കൂടിയുള്ള തെളിവ്. അത് വ്യക്തവും യുക്തിപരവും വസ്തുതാപരവുമായ തെളിവിന്റെ സ്ഥാനത്ത് നില്‍ക്കുമോ?
    ആ ലേഖനത്തിനുള്ള താങ്കളുടെ കമന്റ് വായിച്ചു, നന്നായിട്ടുണ്ട്. അവരെ മുസ്‌ലിംകളില്‍ പെട്ട ഒരു വിഭാഗമായി മുസ്‌ലിംകള്‍ കണക്കാക്കുന്നില്ല. മീര്‍സാ ഗുലാം അഹ്‌മദ് പ്രവാചകനാണെന്ന് അവര്‍ വിശ്വസിക്കുന്നതാണതിന്ന് കാരണം.

    ReplyDelete
  155. സാജന്‍ പറഞ്ഞു :
    ഞാന്‍ പ്രവാചകന്റെ പേര് പറയാന്‍ ആവശ്യപെട്ടു എന്ന് താങ്കള്‍ക്ക് തോന്നിയതിനു ഞാന്‍ ഉത്തരവാദിയല്ല

    = സാജന്‍ ആവശ്യപെട്ടത്‌ എന്ത് എന്ന് നോക്കാം "
    ഇവിടെ ആരെ കൊന്ന കുറ്റമാണ് യഹൂദരുടെ മേലെ നബി ചാര്‍ത്തിയത്? ഖുര്‍ആന്‍ / ഹദീസ് പ്രകാരം കാണിച്ചു തരാമോ? നബി നുണ പറഞ്ഞതല്ലെങ്കില്‍ അങ്ങിനെ കൊല്ലപ്പെട്ട ഒരാളുടെ പേര് പറയൂ. അവ്യക്തമാണല്ലേ? പാവങ്ങള്‍ ! "


    സാജന്‍ പറഞ്ഞു : ഏലിയ പോട്ടെ, 3:183 പറഞ്ഞ പ്രകാരമുള്ള (അഗ്നി ഇറക്കി ദൈവം സാക്ഷ്യം നല്‍കിയിട്ടുള്ള) ഏതു പ്രവാചകനാണ് കൊല്ലപ്പെട്ടത്?

    = ഉത്തരം ഇവിടെ കാണാം.
    സന്തോഷ്‌ പറഞ്ഞതുകൂടി കേള്‍ക്കുക: "ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ എന്തിനാണ് വധിക്കപ്പെട്ടിരിക്കുന്നവരുടെ പേര് വിവരം രേഖപ്പെടുത്തെണ്ടുന്നത്? ഏലിയായുടെ ഉത്തരം കേട്ടിട്ട് വധിക്കപെട്ടവരുടെ പേര് വിവരങ്ങള്‍ ഏലിയാ വ്യക്തമാക്കാത്തതില്‍ ദൈവം പരിഭവം പറയുകയോ, ഏലിയാ കള്ളം പറഞ്ഞു എന്ന് പറയുകയോ അല്ല ചെയ്യുന്നത് എന്നുള്ളത് തുടര്‍ന്നുള്ള വാഖ്യങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ ബോധ്യമാകും. വധിക്കപെട്ട പ്രവാചകന്മാരുടെ പേര് വിവരങ്ങള്‍ക്ക് ഇവിടെ പ്രസക്തി ഇല്ലാത്തതു കൊണ്ട് രേഖപ്പെടുത്തിയില്ല"

    ReplyDelete
  156. santhosh said:
    അന്നും ഇന്നും ദൈവം വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ അനേകം ഉണ്ടായിരിക്കാം
    = ദൈവം അനേകം കാര്യങ്ങള്‍ അവ്യക്തമാകീടുണ്ട് എന്ന് തെളിയിക്കനിയിരുന്നു ഞാന്‍ ഈ കമന്റില്‍ Deuteronomy 29:29 ഉദ്ധരിച്ചത്. എന്നാല്‍ നിങ്ങള്‍ അത് പശ്ചാത്തലത്തില്‍ മാത്രം ഒതുക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ അനേകം കാര്യങ്ങള്‍ ദൈവം അവ്യക്തമാക്കീടുണ്ട് എന്ന് സന്തോഷ്‌ മനസിലാക്കിയ സ്ഥിതിക്ക് Deuteronomy 29:29 മായി ബന്ധപെട്ട ചര്‍ച്ചക്ക് അത്ര പ്രാധാന്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. താല്‍പര്യമുണ്ടെങ്കില്‍ തുടരാന്‍ തയ്യാറാണ്.
    santhosh said:
    പക്ഷെ ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന സുവിശേഷങ്ങള്‍ അനുസരിച്ച് യേശുക്രിസ്തുവിന്റെ വിഷയത്തില്‍ ഇനിയും വെളിപ്പെടാത്ത ഒരു രഹസ്യവും ഇല്ല

    =ഈ ബ്ലോഗിലെ വിഷയം യേശു ക്രൂശിക്കപെട്ടോ എന്നതാണ്. എന്നാല്‍ ഇവിടെ ദൈവം അവ്യക്തമാക്കിയ കാര്യങ്ങളെ കുറിച്ച് ഞാനിട്ട കമന്റിനുള്ള ചര്‍ച്ചയാണ്. ഈ കമന്റില്‍ : വൈരുദ്ധ്യമോ, അവ്യക്തതയോ ഏതാണ് ശരി എന്നതായിരുന്നു പ്രശ്നം . അതിനാല്‍ വ്യക്തമായതും അവ്യക്തമായതും ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് ബോധ്യപെട്ടിരിക്കുമല്ലോ. ഇല്ലെങ്കില്‍ ഇനിയും വിശദീകരിക്കാം.
    =santhosh said: ഒരു മനുഷ്യന്റെ ആത്മാവിന്റെ രക്ഷയ്ക്ക് എന്തൊക്കെയാണോ വേണ്ടത് അവയെല്ലാം സുവിശേഷങ്ങളിലെ യേശുക്രിസ്തു വെളിപ്പെടുത്തുന്നുണ്ട്.
    =നമ്മുടെ വിഷയം അവ്യക്തമാക്കിയ കാര്യങ്ങളാണ്. സുവ്യക്തമായ കാര്യങ്ങളല്ല.

    ReplyDelete
  157. സന്തോഷ്‌ പറഞ്ഞു :
    ബൈബിളിലെ സുവിശേഷങ്ങളില്‍ യേശുക്രിസ്തു പറഞ്ഞിട്ടില്ലാത്തതും ഖുര്‍ ആനില്‍ മുഹമ്മദ്നബി പറയുന്നതുമായ മനുഷ്യന്റെ ആത്മാവിന്റെ രക്ഷയ്ക്ക് വേണ്ടതായ ഏതെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ ചൂണ്ടികാണിക്കുക. യേശുക്രിസ്തു വെളിപ്പെടുത്താതെ അവശേഷിപ്പിച്ച രഹസ്യങ്ങള്‍ ആയിരുന്നു അവയെല്ലാം എന്ന് ഞാന്‍ സമ്മതിക്കാം. ആ രഹസ്യങ്ങളുടെ കാര്യത്തില്‍ സുവിശേഷങ്ങളില്‍ അവ്യക്തത ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യാം.

    = ഖുര്‍ആനില്‍ മുഹമ്മദ്നബിയല്ല പറയുന്നത്. അതില്‍ മുഹമ്മദ്‌ നബി(സ)യുടെ വാക്കുകളില്ല. മറിച്ച് എല്ലാം അല്ലാഹുവിന്‍റെ വാക്കുകളാകുന്നു. ഈ വിഷയം ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമാണ് എന്ന് തോനുന്നില്ല. ആത്മാവിന്റെ രക്ഷയ്ക്ക് വേണ്ടതായ ഇസ്ലാമിലെ വിശ്വാസകാര്യങ്ങളും, ആചാര , അനുഷ്ടാനങ്ങളും ഖുര്‍ആനിനിലൂടെയുള്ള അല്ലാഹുവിന്‍റെ കല്‍പന പ്രകാരമാണ്. അവ സുവിശേഷങ്ങളില്‍ നിന്നും വ്യത്യസ്തവും കൂടുതലുമാണ്.
    കൂടുതല്‍ ഇവിടെ വായിക്കാം :
    1
    2

    ReplyDelete
  158. സന്തോഷ്‌ പറഞ്ഞു :
    ഖുര്‍ആന്‍ അറബിയില്‍ നിന്നും ഓരോ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്നവര്‍ എല്ല്ലാവരും ആ ഭാഷകളിലെ ഒരേ വാക്കുകള്‍ തന്നെയാണോ പരിഭാഷയില്‍ ഉപയോഗിക്കുന്നത് എന്ന് സ്വയം ചിന്തിച്ചാല്‍ മതി നിങ്ങള്‍ കണ്ടെത്തിയ "വൈരുദ്ധ്യം" എന്താണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും

    =ഞാന്‍ ഇത് മനസിലാക്കുന്നു. എന്നാല്‍ Deuteronomy 29:29 ന്‍റെ വിത്യസ്ത പതിപ്പുകളില്‍ നിന്നും almost same meaning ആയിട്ടാണ് എനിക്ക് മനസിലായത്. സന്തോഷിന്റെ വിഖ്യനമോ/വിശദീകരണമോ ആണ് അവിടെ വൈരൂധ്യമുണ്ടാകിയത് എന്ന് ഞാന്‍ അവിടെ തന്നെ പറഞ്ഞിരുന്നു.
    ഞാന്‍ ഉദ്ധരിച്ചത് കാണുക. <> സന്തോഷിന്‍റെ മുകളില്‍ ഉദ്ധരിച്ച വ്യാഖ്യാനം സാജന്‍ ഉദ്ധരിച്ചതിനും , NIV നും ചേരില്ല.
    വിശദീകരിക്കും തോറും വൈരൂധ്യങ്ങള്‍ വര്‍ദ്ധിക്കുന്നു!!! അവസരത്തിനൊത്ത് വ്യാഖ്യാനിക്കും മുന്‍പ്‌ ചിന്തിക്കുക. <>

    ReplyDelete
  159. സന്തോഷ്‌ പറഞ്ഞു :
    നിങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തതയുള്ളവയോട് അവ ശരിയാണ് എന്നു തന്നെയാണ് ഞാന്‍ ഇതുവരെയും ഇവിടെ പ്രതികരിച്ചിട്ടുള്ളത്‌. ഞാന്‍ എന്ത് ഇരട്ടത്താപ്പ് കാണിച്ചു എന്നാണ് നിങ്ങള്‍ പറയുന്നത്? 1 രാജാക്കന്മാര്‍ 19:10 ല്‍ ഏലിയാ പറഞ്ഞ വധിക്കപെട്ട പ്രവാചകന്‍മാരുടെ കാര്യം അതെ പുസ്തകം അദ്ധ്യായം 18 ല്‍ നിന്നും സാജന്‍ കുറച്ചു മുകളിലായി എഴുതിയിട്ടുണ്ട്.

    =സന്തോഷേ കാര്യങ്ങള്‍ മനസിലാക്കിയത്തില്‍ സന്തോഷം. ഓരോരുത്തരുടെയും പരിഹാസ ശൈലിയെ പെരെടുതുപറയാന്‍ താല്‍പര്യമില്ലാതതിനാലാണ് "നിങ്ങള്‍" എന്ന ഒറ്റവാക്കില്‍ ഒതുക്കിയത്.
    സാജനുള്ള മറുപടി ഇവിടെയും, ഇവിടെയും നല്‍കീട്ടുണ്ട്.

    ReplyDelete
  160. @ ആലിക്കോയ

    <> ഇത്രയും ലളിതമായ കാര്യങ്ങള്‍ മനസ്സിലായില്ല എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും? ചിലര്‍ ബലി യാഗം/നടത്തിയപ്പോള്‍ അത് ദൈവം സ്വീകരിച്ചെന്നതിന്റെ അടയാളമായി ആകാശത്ത് നിന്ന് അഗ്നി ഇറങ്ങി വന്ന് കരിച്ചെന്ന് ബൈബിളില്‍ പറഞ്ഞിട്ടില്ലേ; അത് തന്നെ. <>

    ലളിതമായ കാര്യങ്ങള്‍ ലളിതമായി തന്നെ വിശദീകരിക്കണം. ചിലര്‍ ബലി / യാഗം നടത്തിയപ്പോള്‍ അത് ദൈവം സ്വീകരിച്ചെന്നതിന്റെ അടയാളമായി ആകാശത്ത് നിന്ന് അഗ്നി ഇറങ്ങി വന്ന് കരിച്ചെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നതാണ് നിങ്ങള്‍ ഉദ്ദേശിച്ചത് എങ്കില്‍ അതു ഇപ്പോള്‍ എഴുതിയ പോലെ നേര്‍ക്ക്‌നേരെ എഴുതണമായിരുന്നു. എഴുതാപ്പുറം വായിച്ചു ഊഹിച്ചു മനസ്സിലാക്കുന്ന വിദ്യ എനിയ്ക്ക് അറിയാത്തത് കൊണ്ടാണ് നിങ്ങള്‍ ഇവിടെയും, ഇവിടെയും. പിന്നെ ഇവിടെയും എഴുതിവച്ചവ കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിയ്ക്ക് മനസ്സിലാകാതെ പോയത്.

    ReplyDelete
  161. @ ആലിക്കോയ

    <> * "ഈസാനബി മരണമില്ലാത്ത മനുഷ്യനായി എവിടെ/യോ/ ജീവിച്ചിരുന്നപ്പോള്‍" അല്ല; തൊട്ടിലില്‍ കിടന്ന് സംസാരിച്ചപ്പോഴാണ്‌ ഇത് പറഞ്ഞത്. <>

    ഖുര്‍ആന്‍ 19:33 വായിച്ചപ്പോള്‍ അതിനു മുന്‍പുള്ള സൂക്തങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല അതുകൊണ്ടാണ് എവിടെ വച്ചാണ് ഈസാ അങ്ങനെ പറഞ്ഞത് എന്ന് ചോദിക്കേണ്ടി വന്നത്.

    പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ സ്വജനത്തിലേക്കു ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: `ഓ മര്‍യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരി യുമായിരുന്നില്ല. അപ്പോള്‍ മര്‍യം ശിശുവിനുനേരെ ചൂണ്ടി. ജനം ചോദിച്ചു: തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ? ശിശു പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സകാത്തുമനുഷ്ഠിക്കുവാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം! (19:27-33)

    തൊട്ടിലില്‍ കിടക്കുന്ന ശിശു സംസാരിക്കുമോ? തൊട്ടിലില്‍ കിടന്നു സംസാരിക്കുന്ന ശിശു 'മനുഷ്യന്‍' മാത്രം ആയിരിക്കുമോ എന്നു നിങ്ങളോട് എനിയ്ക്ക് ചോദിക്കണം എന്നുണ്ട്, പക്ഷെ ചോദിക്കുന്നില്ല.

    <> * ഈസാ നബി മരണമില്ലാത്ത മനുഷ്യനല്ല; ഇത് വരെ അദ്ദേഹം മരിച്ചിട്ടില്ലെന്നേയുള്ളൂ. <>

    ഈ ഭൂമിയില്‍ നിന്നും കാണാതെയായ, ഇതുവരെയും മരിയ്ക്കാതെ ജീവനോടെയിരിക്കുന്ന, മനുഷ്യന്‍ ആയ ഈസാനബി എവിടെയിരുന്നാവും നമസ്കാരവും സകാത്തുമനുഷ്ഠിക്കുന്നത്? ഏതു ലോകത്തെ അഗതികള്‍ / അനാഥര്‍ / സാധുക്കള്‍ മുതലായവര്‍ക്കാണ് ഈസാനബി അനുഷ്ഠിക്കുന്ന സക്കാത്ത് മൂലം സാമ്പത്തികമായി പ്രയോജനം ലഭിക്കുന്നത്?

    <> * 'എന്നാണു ലോകാവസാനം' എന്നത് ദൈവത്തിന്ന് മാത്രം അറിയാവുന്ന പരമരഹസ്യമാണ്‌. <>

    തീര്‍ച്ചയായും അതെ!

    <> * 'അഹ്‌മദ്' എന്നത് ഒരു ഹദീസ് കൃതിയുടെ നാമമാണ്‌. മുസ്‌നദ് അഹ്‌മദ് എന്ന് പൂര്‍ണ്ണ നാമം. ആ ഗ്രന്‍ഥത്തിലെ 25201 ആം ഹദീസ് എന്നാണ്` ഈ നമ്പര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. <>

    ഈ ഗ്രന്ഥം ഇന്റര്‍നെറ്റില്‍ ലഭ്യമാണെങ്കില്‍ ലിങ്കുകള്‍ കൂടി നല്‍കിയാല്‍ നന്നായിരുന്നു.

    <> * ഈ വിഷയത്തില്‍ പ്രസക്തമെന്ന് തോന്നിഅയ്തിന്നെല്ലാം മറുപടി പറഞ്ഞു കഴിഞ്ഞെന്നാണ്‌ കരുതുന്നത്. കേവലം നേരമ്പോക്കിനുള്ളതല്ലാത്ത പ്രസക്തമായ വല്ലതും മറുപടി ലഭിക്കാത്തതായി ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ മറുപടി പറയാം.<>

    കേവലം നേരമ്പോക്കിനു വേണ്ടിയാണെങ്കില്‍ ഞാന്‍ ഇത്രയും കമന്റുകള്‍ ഈ പോസ്റ്റില്‍ എഴുതുമായിരുന്നില്ല.

    ReplyDelete
  162. @ ആലിക്കോയ

    <> മറിയമിന്റെ പുത്രന്‍ ഈസാ എന്നൊരു മനുഷ്യന്‍ കുറച്ച് കാലം ഈ ഭൂമിയില്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ ഭൂമിയില്‍ കാണാതെയായി. ഇതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. സന്തോഷ് എന്ന എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഇപ്പോഴും കാര്യം പിടികിട്ടിയിട്ടുണ്ടാകും എന്ന് കരുതുന്നില്ല. മനസ്സിലായില്ലെങ്കില്‍ ഇനിയും ചോദിച്ചോളൂ. ക്രൂശീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് അത്രത്തോളം മാറി നില്‍ക്കാമല്ലോ.<>

    സന്തോഷ് എന്ന എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥിയോട് മറുപടികള്‍ പറയുമ്പോള്‍ അവ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയോട് പറയുന്ന രീതിയില്‍ ആയാല്‍ സന്തോഷ് എന്ന എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥി വീണ്ടും വീണ്ടും സംശയങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. അതുകൊണ്ട് മറുപടി എഴുതുമ്പോള്‍ അവ എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥിയ്ക്കും മനസ്സിലാവുന്ന രീതിയില്‍ ആക്കുവാന്‍ ശ്രദ്ധിക്കുക.

    ക്രൂശീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍, ഖുര്‍ആന്‍ 4:157-158 ലെ "അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു" എന്ന വാക്കുകള്‍ക്ക് നല്‍കിയ വിശദീകരണങ്ങളില്‍ "മരിക്കുന്നതിന്ന് മുമ്പായിട്ട് ആകാശത്തേക്ക് കയറിപ്പോയി" "തിരോഭവിക്കുന്നു = രംഗത്ത് ഇല്ലാതാകുന്നു = ഭൂമിയില്‍ കാണാതെയായി" എന്നൊക്കെ നിങ്ങള്‍ തന്നെയല്ലേ എഴുതിയിരിക്കുന്നത്. ഞാന്‍ ചോദിച്ചവയ്ക്കുള്ള മറുപടി ആയിട്ടാണ് നിങ്ങള്‍ ഇവയൊക്കെയും എഴുതിയിരിക്കുന്നതും. പിന്നെ ആരെ ഉദ്ദേശിച്ചാണ് ചര്‍ച്ചയില്‍ നിന്നും മാറിനില്‍ക്കാമല്ലോ എന്നു എഴുതിയത്?

    <> അപ്രസക്തമായ കാര്യങ്ങള്‍ പറഞ്ഞ് സമയം കളയരുത്. ഈസാ നബിയുടെ ആയുസ്സ് കണക്ക് കൂട്ടേണ്ടത് ഖുര്‍ആന്‍ ഇറങ്ങിയത് മുതല്‍ അല്ലെന്ന് സന്തോഷിന്നും അറിഞ്ഞു കൂടാഞ്ഞിട്ടല്ല.<>

    1400 ല്‍ അധികം വര്‍ഷമായി ജീവിച്ചിരിക്കുന്ന മനുഷ്യനായ ഈസ്സനബി ഖുര്‍ആന്‍ അനുസരിച്ച് എന്നു മരിയ്ക്കും? എന്നു ഞാന്‍ ചോദിച്ചത് ഈസ്സനബി മരിച്ചിട്ടില്ല എന്നു പറഞ്ഞ ഖുര്‍ആന്‍ ഇറങ്ങിയിട്ടു ഏകദേശം 1400 ല്‍ അധികം വര്‍ഷം ആയി എന്ന കണക്കുവച്ചാണ്. ബൈബിളിലെ യേശുക്രിസ്തു മരിച്ച ശേഷം ആണ് ഉയര്‍ത്തെഴുന്നേറ്റത്.

    ReplyDelete
  163. @ ആലിക്കോയ

    <>*"""ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദൃഷ്ടാന്തമാകുന്നു.""" സന്തോഷിന്റെ സ്വന്തം ഖുര്‍ആനില്‍ അങ്ങനെയാണോ ഉള്ളത്? <>

    സ്വന്തമായി ഖുര്‍ആന്‍ എഴുതുവാന്‍ എനിയ്ക്ക് ഏതെങ്കിലും മലക്കില്‍ നിന്നും വെളിപാടുകള്‍ ഒന്നും ലഭിച്ചിട്ടില്ല. നിങ്ങള്‍ തന്നെ ലിങ്ക് നല്‍കിയ ഈ ഖുര്‍ആന്‍ പരിഭാഷയിലെ സൂറ: 43 ആയ: 61 ല്‍ ആണ് ഇങ്ങനെ എഴുതിയിരിക്കുന്നത്

    അദ്ദേഹം (മര്‍യമിന്റെ പുത്രന്‍) വാസ്തവത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദൃഷ്ടാന്തമാകുന്നു. അതിനാല്‍ നിങ്ങള്‍ അതില്‍ അശേഷം സംശയിക്കേണ്ട. എന്റെ സന്ദേശം സ്വീകരിച്ചുകൊള്ളുക. ഇതാണ് ശരിയായ വഴി.

    ReplyDelete
  164. @ ആലിക്കോയ

    <> ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലെ ഭൂരിപക്ഷവും പ്രകടിപ്പിച്ച അഭിപ്രായമാണ്‌ ഞാന്‍ ഉന്നയിച്ചത്. മൌദൂദിക്ക് ഇതില്‍ മറ്റൊരു അഭിപ്രായമുണ്ടാകാം. അത്കൊണ്ട് എന്താ? എനിക്ക് ശരിയായിട്ട് തോന്നുന്നത് ഭൂരിപക്ഷത്തിന്റെ വ്യാഖ്യാനമാണ്‌. അതിന്ന് നിരവധി ഹദീസുകളുടെ പിന്‍ബലവുമുണ്ട്. 'ഈസാ ലോകാവസാനത്തിന്റെ അടയാളമാണ്‌' എന്ന ആശയം മുസ്‌ലിംകളുടെ, അന്ത്യനാളിനെക്കുറിച്ചുള്ള വിശ്വാസത്തിന്റെ ഭാഗമാണ്‌. അന്ത്യനാളിന്റെ അടയാളം എന്ന അര്‍ത്ഥത്തില്‍ അവര്‍ ഈസയെ മനസ്സിലാക്കുന്നത് അദ്ദേഹം അല്‍ഭുതം കാണിച്ചിരുന്നു എന്ന കാരണത്താലല്ല. മറിച്ച് അദ്ദേഹം വീണ്ടും ഭൂമിയിലേക്ക് വരും എന്ന കാരണത്താലാണ്‌. <>

    ഉണ്ടായ കാലം മുതല്‍ അക്ഷരങ്ങളോ വള്ളിയോ പുള്ളിയോ മാറാതെ സംരക്ഷിച്ചു വരുന്ന ഖുര്‍ആനിലെ 43:61 എന്ന സൂക്തത്തിന് ഇസ്ലാം മതപണ്ഡിതരായ വ്യാഖ്യാതാക്കള്‍ പരസ്പര വിരുദ്ധമായ വ്യാഖ്യാനങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് അതു ഒരു പ്രശ്നമേ അല്ല! ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കി ഏതു സ്വീകരിക്കണം എന്നു നിങ്ങള്‍ തീരുമാനിക്കും. എന്നാല്‍ ഒരേ സംഭവം തന്നെ നാല് വ്യത്യസ്ത വ്യക്തികള്‍ ഒരു പരസ്പരവിരുദ്ധതയും ഇല്ലാതെ വ്യത്യസ്തമായ ശൈലിയില്‍ വിശദീകരിച്ചാല്‍ നാലുപേരും കെട്ടുകഥ പറയുന്നു.
    യേശുക്രിസ്തു വീണ്ടും ഭൂമിയിലേക്ക്‌ വരുമോ ഇല്ലയോ എന്നതല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് യേശുക്രിസ്തു കുരിശില്‍ മരിച്ചുവോ ഇല്ലയോ എന്നതാണ്.

    ഖുര്‍ആനില്‍ (43:61) പറയുന്ന അന്ത്യനാള്‍ എന്നത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചാണ് പണ്ഡിതന്മാര്‍ തമ്മില്‍ തര്‍ക്കിക്കുന്നതും. പലരും വിശ്വസിക്കുന്നു "അതു ലോകാവസ്സാനം ആണ്" എന്നു, ചിലര്‍ പറയുന്നു "അതു ലോകാവസ്സാനം ആണ് എന്നു അംഗീകരിക്കുവാന്‍ സാധിക്കില്ല" എന്നു.

    <> 40 വര്‍ഷത്തെ ഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹദീസുകളില്‍ കാണാം. ലോകപ്രശസ്ത ഖുര്‍ആന്‍ പരിഭാഷകനും വ്യാഖ്യാതാവുമായ അബ്‌ദുല്ലാ യൂസുഫ് അലി ഈ ഭാഗം ഇങ്ങനെ വ്യാഖ്യാനിക്കുന്നു: This is understood to refer to the second coming of Jesus in the Last Day just before the resurrection, when he will destroy the false doctrines that pass under his name, and prepare the way for the universal acceptance of Islam, the Gospel of Unity and peace, the straight way of the Quran. <>

    സയ്യിദ് അബുല്‍ അഅലാ മൌദൂദി എന്ന ഖുര്‍ ആന്‍ പണ്ഡിതനും ലോക പ്രശസ്തനാണ്. 9 ലോകോത്തര ഭാഷകളിലും 12 ഇന്ത്യന്‍ ഭാഷകളിലും പ്രചാരത്തിലുള്ള മദൂദിയുടെ "തഫ് ഹീമുല്‍ ഖുര്‍ആന്‍" എന്ന വിശ്വവിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ആണ് - 43:61 സൂക്തത്തില്‍ ഈസായുടെ പുനരാഗമനത്തെയാണ് അന്ത്യനാളിന്റെ അടയാളം അല്ലെങ്കില്‍ അതു സംബന്ധിച്ച അറിവിനുള്ള മാധ്യമം എന്നു പറഞ്ഞിട്ടുള്ളതെന്ന് അംഗീകരിക്കാന്‍ വിഷമമുണ്ട്. കാരണം, ശേഷമുള്ള വാക്യം ഈ അര്‍ഥകല്‍പനക്ക് തടസ്സമാകുന്നു - എന്നു എഴുതിയിരിക്കുന്നത്. 40 വര്‍ഷത്തെ ഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹദീസുകളില്‍ കാണുന്നതും ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ മദൂദി പരിഗണിക്കുന്നില്ല.

    നിങ്ങള്‍ ഇവിടെ എഴുതിയിരിക്കുന്ന അബ്‌ദുല്ലാ യൂസുഫ് അലിയുടെ വ്യാഖ്യാനത്തില്‍ 'ലോകാവസ്സാനം' എന്ന അര്‍ഥം വരുന്ന ഭാഗം ഏതാണ്? 40 വര്‍ഷത്തെ ഭരണത്തെക്കുറിച്ച് പറയുന്ന ഭാഗം ഏതാണ്? എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ വായനയില്‍ അങ്ങനെയൊന്നും കണ്ടില്ല. resurrection എന്ന വാക്കിനു എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥി പഠിച്ച അര്‍ഥം ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നാണ്.

    ReplyDelete
  165. @ ആലിക്കോയ

    <> ഈ ആശയം മൌദൂദി അംഗീകരിക്കുന്നില്ലെന്ന് താങ്കള്‍ പറഞ്ഞത് ഈ വിഷയത്തെക്കുറിച്ചുള്ള മൌദൂദിയുടെ വീക്ഷണം മനസ്സിലാക്കാതെയാണ്‌. ഈ ആശയം മൌദൂദി അംഗീകരിക്കുന്നുണ്ട്. അതേ സമയം അതിനെ 43:61 ന്റെ വ്യഖ്യാനമായി അദ്ദേഹം കാണുന്നില്ലെന്ന് മാത്രം.
    ഈസയുടെ രണ്ടാം വരവ് സംബന്ധിച്ചുള്ള മൌദൂദിയുടെ യം അറിയാന്‍ ഈ പ്രബന്ധത്തിലെ "10 - ഈസബ്നു മര്‍യമിന്റെ ഇറക്കത്തെപ്പറ്റിയുള്ള ഹദീസുകള്‍" എന്ന ഭാഗം വയിക്കുക.<>

    മൌദൂദിക്ക് ഹദീസുകളെക്കുറിച്ചുള്ള വീക്ഷണം എന്താണ് എന്നുള്ളതല്ല ഞാന്‍ നിങ്ങളോട് ചൂണ്ടികാട്ടിയ വിഷയം. 43:61 ലെ അന്ത്യനാള്‍ എന്നതിന് 'ലോകാവസ്സാനം' എന്നു നിങ്ങള്‍ പറഞ്ഞ അര്‍ഥം മൌദൂദിയുടെ വീക്ഷണത്തില്‍ തെറ്റാണു എന്നാണ്. ഈസബ്നു മര്‍യമിന്റെ ഇറക്കത്തെപ്പറ്റിയുള്ള ഹദീസുകള്‍" എന്ന ഭാഗത്ത്‌ ഹദീസുകളെ ക്കുറിച്ചുള്ള മൌദൂദിയുടെ വിശദീകരണങ്ങള്‍ ഉള്ളത് 'PN' എന്ന അക്ഷരങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കുകളില്‍ ആണ്. അവയില്‍ ഒന്നും 'അന്ത്യനാള്‍ = ലോകാവസ്സാനം' എന്ന രീതിയില്‍ ഉള്ള ഒരു വിശദീകരണവും ഞാന്‍ കണ്ടില്ല. നിങ്ങള്‍ക്ക് 'അന്ത്യനാള്‍ = ലോകാവസ്സാനം' എന്ന രീതിയില്‍ മൌദൂദി അവിടെ എന്തെങ്കിലും എഴുതിയതായി തോന്നുന്നു എങ്കില്‍ ദയവായി ആ ഭാഗം ഇവിടേയ്ക്ക് പകര്‍ത്തുക.

    <> ഇല്ല സന്തോഷ്, ഭൂരിപക്ഷം വ്യാഖ്യാതാക്കളും അംഗീകരിച്ച കാര്യമാണ്‌ ഞാന്‍ അവതരിപ്പിച്ചത്. ഹദീസുകളുടെ പിന്തുണയും ഈ വ്യാഖ്യാനത്തിനുണ്ട്. <>

    ആര്‍ക്കും ഏറ്റവും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയില്‍ ആണ് ഖുര്‍ആന്‍ രചിക്കപ്പെട്ടിരിക്കുന്നത് എന്നും, ഖുര്‍ആനില്‍ വൈരുധ്യങ്ങള്‍ ഇല്ല എന്നും ഖുര്‍ആന്‍ അവകാശപ്പെടുന്നു എന്നാണ് എന്റെ അറിവ്.

    ലളിതമായ ഭാഷയില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ലാതെ രചിക്കപ്പെട്ടിരിക്കുന്ന ഒരു ഗ്രന്ഥം, അതില്‍ വിശ്വസിക്കുന്നവര്‍ തന്നെ വ്യാഖ്യാനിക്കുമ്പോള്‍ ആ വ്യാഖ്യാനങ്ങള്‍ എന്തുകൊണ്ടാണ് വ്യത്യസ്തങ്ങള്‍ ആകുന്നതു?

    'ഭൂരിപക്ഷം വ്യാഖ്യാതാക്കളും അംഗീകരിക്കുന്നവ' എന്ന മാനദണ്ഡം നോക്കി നിങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കുന്നത്?

    മദൂദിയുടെ വ്യാഖ്യാനം നിങ്ങള്‍ അംഗീകരിക്കുന്നില്ല എങ്കില്‍ പിന്നെ എന്തിനാണ് മദൂദിയുടെ "തഫ് ഹീമുല്‍ ഖുര്‍ആന്‍" മലയാളം പരിഭാഷയിലെ ലിങ്കുകള്‍ നിങ്ങളുടെ മുന്‍കമന്റുകളില്‍ നല്‍കിയത്?

    ReplyDelete
  166. @ ആലിക്കോയ

    <> നിങ്ങളുടെ പിതാക്കള്‍ തുടങ്ങി വച്ചത് നിങ്ങള്‍ പൂര്‍ത്തീകരിക്കുക' എന്നാണല്ലോ ഇതിന്റെ ഉദ്ദേശ്യം. പിതാക്കള്‍ പല പ്രവാചകന്‍മാരെയും കൊന്നിട്ടുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ്‌ ക്രിസ്തുവിന്ന് നേരെയും നടക്കാന്‍ പോകുന്നത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അഥവാ ക്രിസ്തുവിനെ കൊല്ലാന്‍ അവര്‍ നടത്തിയ ശ്രമവും മറ്റുള്ളതിന്ന് സമാനം തന്നെ. അല്ലാതെ വ്യത്യസ്തമല്ല എന്നല്ലേ ഇതിന്റെ അര്‍ത്ഥം? <>

    മത്തായി 23 :29-36 ല്‍ നിന്നും ആലിക്കോയ വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്നത് എന്താണ്? ക്രിസ്തു വധിക്കപ്പെടും എന്നോ അതോ വധിക്കപ്പെടില്ല എന്നോ? പല പ്രവാചകന്മാരെയും കൊന്നിട്ടുണ്ടായിരുന്നു എന്നതിന്റെ തുടര്‍ച്ച തന്നെയാണ് ക്രിസ്തുവിന്റെ നേരെയും നടക്കുവാന്‍ പോകുന്നത് എങ്കില്‍ ക്രിസ്തു കൊല്ലപ്പെടും എന്നു തന്നെയാണ് ഇതിനും അര്‍ഥം. പിതാക്കന്‍മാരുടെ കാലത്തു നടന്ന ഏതെങ്കിലും വധശ്രമങ്ങളെക്കുറിച്ച് അല്ല കൊലപാതകങ്ങളെക്കുറിച്ച് തന്നെയാണ് മത്തായി 23 :29-36 ല്‍ എഴുതിയിരിക്കുന്നത്.

    <> ജറുസലമിലേക്ക് പോകുമ്പോള്‍ ക്രിസ്തു പറഞ്ഞതാണിത്. ജറൂസലമില്‍ വച്ചല്ലാതെ ഒരു പ്രവാചകന്‍ കൊല്ലപ്പെടുകയില്ലെന്ന (NET, Bible gateway, Bible oremus) പ്രസ്താവന സത്യമാണെങ്കില്‍, ഇത് ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്‌. കാരണം ക്രിസ്തു ക്രൂശീക്കപ്പെട്ടു എന്ന് കരുതപ്പെടുന്നത് ജറൂസലമില്‍ അല്ല; നഗരത്തിന്ന് പുറത്ത് കാല്‍വറിയില്‍ ആണ്‌. അഥവാ ഇത് ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവല്ലെങ്കില്‍ ഈ വാക്യം അസത്യമാണെന്ന് പറയേണ്ടി വരും. മറ്റു പ്രവാചകന്‍മാരുടെ കാര്യം ഇരിക്കട്ടെ; ചുരുങ്ങിയത് ക്രിസ്തുവിന്റെ കാര്യത്തിലെങ്കിലും ഇത് ശരിയാവേണ്ടതുണ്ടല്ലോ. <>

    ജറുസലേം നഗരം (jarusalem town / jarusalem city ) എന്നാണോ ലൂക്കാ 13:33 എഴുതിയിരിക്കുന്നത്? അതോ ജറുസലേം എന്നാണോ? നിങ്ങളുടെ അഭിപ്രായത്തില്‍ 'ജറുസലേം' എന്ന പ്രദേശത്ത് ഏതെല്ലാം സ്ഥലങ്ങള്‍ ഉള്‍പ്പെടും?

    ReplyDelete
  167. @ റിയാസ്,

    <> ഖുര്‍ആനില്‍ മുഹമ്മദ്നബിയല്ല പറയുന്നത്. അതില്‍ മുഹമ്മദ്‌ നബി(സ)യുടെ വാക്കുകളില്ല. മറിച്ച് എല്ലാം അല്ലാഹുവിന്‍റെ വാക്കുകളാകുന്നു. ഈ വിഷയം ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമാണ് എന്ന് തോനുന്നില്ല. ആത്മാവിന്റെ രക്ഷയ്ക്ക് വേണ്ടതായ ഇസ്ലാമിലെ വിശ്വാസകാര്യങ്ങളും, ആചാര അനുഷ്ടാനങ്ങളും ഖുര്‍ആനിനിലൂടെയുള്ള അല്ലാഹുവിന്‍റെ കല്‍പന പ്രകാരമാണ്. അവ സുവിശേഷങ്ങളില്‍ നിന്നും വ്യത്യസ്തവും കൂടുതലുമാണ്. കൂടുതല്‍ ഇവിടെ വായിക്കാം: <>

    ആത്മാവിന്റെ രക്ഷയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ യേശുക്രിസ്തു ആവാശ്യപ്പെട്ടിട്ടില്ല. രണ്ടേരണ്ടു കാര്യങ്ങള്‍ മാത്രം ചെയ്‌താല്‍ മതി എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്‌. അതില്‍ ഒന്നാമത്തേത് എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക. രണ്ടാമത്തേത് തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുക. ഈ രണ്ടു കാര്യങ്ങളിലും ഉള്‍പ്പെടാത്ത പുതിയതായ എന്തെങ്കിലും കാര്യമാണ് അള്ളാഹു കല്‍പ്പിക്കുന്നത് എങ്കില്‍ നിങ്ങള്‍ അതു വ്യക്തമാക്കിയാല്‍ മാത്രം മതി. യേശുക്രിസ്തുവിനു അവ്യക്തമായിരുന്ന, മുഹമ്മദ്‌ നബിയ്ക്ക് അള്ളാഹു വെളിപ്പെടുത്തി കൊടുത്ത 'രഹസ്യം' എന്താണ് എന്നു അറിയുവാന്‍ വേണ്ടി ചോദിക്കുന്നതാണ്.

    ReplyDelete
  168. സന്തോഷ്: "<> * ഈസാ നബി മരണമില്ലാത്ത മനുഷ്യനല്ല; ഇത് വരെ അദ്ദേഹം മരിച്ചിട്ടില്ലെന്നേയുള്ളൂ. <>

    ഈ ഭൂമിയില്‍ നിന്നും കാണാതെയായ, ഇതുവരെയും മരിയ്ക്കാതെ ജീവനോടെയിരിക്കുന്ന, മനുഷ്യന്‍ ആയ ഈസാനബി എവിടെയിരുന്നാവും നമസ്കാരവും സകാത്തുമനുഷ്ഠിക്കുന്നത്? ഏതു ലോകത്തെ അഗതികള്‍ / അനാഥര്‍ / സാധുക്കള്‍ മുതലായവര്‍ക്കാണ് ഈസാനബി അനുഷ്ഠിക്കുന്ന സക്കാത്ത് മൂലം സാമ്പത്തികമായി പ്രയോജനം ലഭിക്കുന്നത്?"

    = നമസ്‌കാരം ആര്‍ക്കും ഏത് സ്ഥലത്തും ഏത് സാഹചര്യത്തിലും നിര്‍വഹിക്കാവുന്നതാണ്‌. അത് വിടുക. പിന്നെ സകാത്ത്! രണ്ട് നിബന്ധനകള്‍ക്ക് വിധേയമായാണ്‌ അത് നല്‍കേണ്ടത്. 1) ഈസാ നബി ഇപ്പോള്‍ സമ്പന്നനാണെങ്കില്‍, 2) അദ്ദേഹത്തിന്റെ പരിസരത്ത് സകാത്തിന്റെ അവകാശികള്‍ ഉണ്ടെങ്കില്‍ അദ്ദേഹം സകാത്ത് നല്‍കണം; രണ്ടിലൊന്ന് ഇല്ലെങ്കില്‍ വേണ്ടാ. അദ്ദേഹം സകാത്ത് നല്‍കിയോ എന്ന് ഇങ്ങോട്ട് വരുമ്പോള്‍ അന്ന് ജീവിച്ചിരിപ്പുള്ളവര്‍ അന്വേഷിക്കട്ടെ എന്ന് വയ്ക്കാം.
    ഇതും വിഷയവുമായി ബന്ധമുള്ളതല്ല.

    ReplyDelete
  169. Santhosh: "<> * 'അഹ്‌മദ്' എന്നത് ഒരു ഹദീസ് കൃതിയുടെ നാമമാണ്‌. മുസ്‌നദ് അഹ്‌മദ് എന്ന് പൂര്‍ണ്ണ നാമം. ആ ഗ്രന്‍ഥത്തിലെ 25201 ആം ഹദീസ് എന്നാണ്` ഈ നമ്പര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. <>

    ഈ ഗ്രന്ഥം ഇന്റര്‍നെറ്റില്‍ ലഭ്യമാണെങ്കില്‍ ലിങ്കുകള്‍ കൂടി നല്‍കിയാല്‍ നന്നായിരുന്നു."

    = മുസ്‌നദ് അഹ്‌മദിന്റെ അറബി പതിപ്പ് ഓണ്‍ലൈനില്‍ ലഭ്യമാണ്‌. ഇംഗ്ലീഷ് പതിപ്പ് ഉള്ളതായി അറിയില്ല. ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കുവാന്‍ താല്‍പര്യം.

    ReplyDelete
  170. @ ആലിക്കോയ

    നിങ്ങള്‍ ഇതുവരെയും വ്യക്തമായി ഉത്തരങ്ങള്‍ നല്‍കിയിട്ടില്ലാത്ത ചില ചോദ്യങ്ങള്‍

    Q : ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?"

    A : ഇപ്പോള്‍ സന്തോഷിന്ന് പിടിച്ചു തൂങ്ങാന്‍ ഒരു പുല്‍ക്കൊടി കിട്ടിയിരിക്കുന്നു. "എപ്പോള്‍ / എവിടെവച്ച് /എങ്ങനെ" എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലല്ലോ. ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌.

    ("അല്ലാഹു ആരെയാണ് പരീക്ഷിക്കുന്നത്? ആലിക്കോയായെയോ അതോ സന്തോഷിനെയോ? ഖുര്‍ആന്‍ ഒരു വിഷയത്തില്‍ പുതിയതായ ഏതെങ്കിലും വിശദീകരണങ്ങള്‍ അവതരിപ്പിക്കുന്നു എങ്കില്‍ അത് ഖുര്‍ആനിന്റെ തീര്‍പ്പ് കല്‍പ്പിക്കല്‍, അതെ വിഷയത്തില്‍ ഖുര്‍ആനില്‍ എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില്‍ ആ അവ്യക്തത "അല്ലാഹുവിന്റെ ഒരു പരീക്ഷണം"! വളരെ നല്ല മറുപടി.)

    ~~~~~~~~~~~~~~~~~~~~~~~~

    Q : നിങ്ങളുടെ ഖുര്‍ആന്‍ വച്ചു എന്താണ് സംഭവിച്ചത്? യേശുവിനെ യൂദാസ് ഒറ്റികൊടുതിരിന്നോ? യേശുവിനു ചാട്ടവാറടി കിട്ടിയിരുന്നോ? യേശു കുരിശു ചുമന്നിരുന്നോ? യഹൂദന്മാര്‍ ആരെയാണ് യേശുവിനു പകരം കുരിശില്‍ തറച്ചത്. കാണാനില്ല എന്ന് യഹൂദന്മാര്‍ പറഞ്ഞ മൃതദേഹം ആരുടെതാണ്?

    ആലിക്കോയ ഉത്തരം നല്‍കിയില്ല

    ~~~~~~~~~~~~~~~~~~~~~~~~

    Q : താങ്കള്‍ക്ക് എന്ത് തോന്നുന്നു? 1.ബൈബിളില്‍ ദൈവ വചനം ഉണ്ടോ? 2.ഉണ്ടെങ്കില്‍ അതിനെ തിരുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ? 3. ദൈവ വചനം ഇല്ലെങ്കില്‍ എന്തിനാണ് മൌമൂദിയെ പോലെയുള്ള പണ്ഡിതന്മാര്‍ അത് ഉപയോഗിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നത്?

    A : ചോദ്യം പ്രസക്തമാണ്‌. എന്നാലും വിഷയവുമായി ബന്ധമില്ലാത്തത് കൊണ്ട് തല്‍ക്കാലം പ്രതികരിക്കുന്നില്ല.

    (സുവിശേഷങ്ങളിലെ ക്രൂശീകരണത്തില്‍ സുവിശേഷകാരന്മാരുടെ ഭാവനയാണ് ഉള്ളത് എന്ന് വാദിക്കുന്ന ആലിക്കോയ, ബൈബിളില്‍ ദൈവവചനം ഉണ്ടോ? ഉണ്ടെങ്കില്‍ അതിനെ തിരുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിഷയവുമായി ബന്ധമില്ല എന്നാണ് മറുപടി പറയുന്നത്)

    ~~~~~~~~~~~~~~~~~~~~~~~~

    KK Alikoya said : ലൂക്കാ 13 :33 ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവല്ലെങ്കില്‍ ഈ വാക്യം അസത്യമാണെന്ന് പറയേണ്ടി വരും. മറ്റു പ്രവാചകന്‍മാരുടെ കാര്യം ഇരിക്കട്ടെ; ചുരുങ്ങിയത് ക്രിസ്തുവിന്റെ കാര്യത്തിലെങ്കിലും ഇത് ശരിയാവേണ്ടതുണ്ടല്ലോ

    Q : ബൈബിള്‍ മുഴുവന്‍ കെട്ടുകഥയാണെന്നു വിശ്വസിക്കുന്ന ആലിക്കോയ എന്ത് ചര്‍ച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത് . കെട്ടുകഥയാണെന്നു തെളിയിക്കുകയാണെങ്കില്‍ അതിനു ബൈബിള്‍ വാക്യങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത് . അവസാനം എഴുതിയിരിക്കുന്ന വാക്യം ലൂക്കാ 13 :33 തെറ്റില്ലാത്ത ബൈബിള്‍ ഭാഗമാണെന്നു സമ്മതിക്കുമോ?

    ആലിക്കോയ ഉത്തരം നല്‍കിയില്ല

    ~~~~~~~~~~~~~~~~~~~~~~~~

    Q : ഈ ഭൂമിയില്‍ നിന്നും കാണാതെയായ, ഇതുവരെയും മരിയ്ക്കാതെ ജീവനോടെയിരിക്കുന്ന, മനുഷ്യന്‍ ആയ ഈസാനബി എവിടെയിരുന്നാവും നമസ്കാരവും സകാത്തുമനുഷ്ഠിക്കുന്നത്? ഏതു ലോകത്തെ അഗതികള്‍ / അനാഥര്‍ / സാധുക്കള്‍ മുതലായവര്‍ക്കാണ് ഈസാനബി അനുഷ്ഠിക്കുന്ന സക്കാത്ത് മൂലം സാമ്പത്തികമായി പ്രയോജനം ലഭിക്കുന്നത്?

    A : സകാത്ത്! രണ്ട് നിബന്ധനകള്‍ക്ക് വിധേയമായാണ്‌ അത് നല്‍കേണ്ടത്. 1) ഈസാ നബി ഇപ്പോള്‍ സമ്പന്നനാണെങ്കില്‍, 2) അദ്ദേഹത്തിന്റെ പരിസരത്ത് സകാത്തിന്റെ അവകാശികള്‍ ഉണ്ടെങ്കില്‍ അദ്ദേഹം സകാത്ത് നല്‍കണം; രണ്ടിലൊന്ന് ഇല്ലെങ്കില്‍ വേണ്ടാ. അദ്ദേഹം സകാത്ത് നല്‍കിയോ എന്ന് ഇങ്ങോട്ട് വരുമ്പോള്‍ അന്ന് ജീവിച്ചിരിപ്പുള്ളവര്‍ അന്വേഷിക്കട്ടെ എന്ന് വയ്ക്കാം. ഇതും വിഷയവുമായി ബന്ധമുള്ളതല്ല

    (ഖുര്‍ആന്‍ എല്ലാ കാലത്തേക്കും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ഉള്ളത് ആണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട ഏതെങ്കിലും ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുസ്ലിമിന് ഉത്തരം ഇല്ല എങ്കില്‍, ആ ചോദ്യവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ ഭാഗം ഭാവിയില്‍ എപ്പോഴോ ജീവിക്കുവാന്‍ പോകുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്, ഇപ്പോള്‍ ജീവിക്കുന്ന മുസ്ലിം ഉത്തരം നല്‍കേണ്ടത് അല്ല എന്നും ഒരു മുസ്ലിം വിശ്വസിക്കുന്നു. ചോദ്യം ഈസാ നബിയുമായി ബന്ധമുള്ള ഖുര്‍ആന്‍ സൂക്തത്തെക്കുറിച്ചാണെങ്കിലും വ്യക്തമായ ഉത്തരം നല്‍കുവാന്‍ കഴിയില്ല എങ്കില്‍ 'ചോദ്യത്തിനു വിഷയവുമായി ബന്ധമില്ല' എന്നു മറുപടി!)

    ReplyDelete
  171. സന്തോഷ്‌ said...

    "@ ആലിക്കോയ
    <>*"""ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദൃഷ്ടാന്തമാകുന്നു.""" സന്തോഷിന്റെ സ്വന്തം ഖുര്‍ആനില്‍ അങ്ങനെയാണോ ഉള്ളത്? <>
    സ്വന്തമായി ഖുര്‍ആന്‍ എഴുതുവാന്‍ എനിയ്ക്ക് ഏതെങ്കിലും മലക്കില്‍ നിന്നും വെളിപാടുകള്‍ ഒന്നും ലഭിച്ചിട്ടില്ല. നിങ്ങള്‍ തന്നെ ലിങ്ക് നല്‍കിയ ഈ ഖുര്‍ആന്‍ പരിഭാഷയിലെ സൂറ: 43 ആയ: 61 ല്‍ ആണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.
    അദ്ദേഹം (മര്‍യമിന്റെ പുത്രന്‍) വാസ്തവത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദൃഷ്ടാന്തമാകുന്നു. അതിനാല്‍ നിങ്ങള്‍ അതില്‍ അശേഷം സംശയിക്കേണ്ട. എന്റെ സന്ദേശം സ്വീകരിച്ചുകൊള്ളുക. ഇതാണ് ശരിയായ വഴി."

    = ഈസാ നബിയുടെ രണ്ടാം വരവാണ്‌ സൂക്തത്തിന്റെ (43:61) ഉദ്ദേശ്യമെന്ന് ഭൂരിഭാഗം വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ടെങ്കിലും അതല്ല മൌദൂദി സ്വീകരിച്ച വ്യാഖ്യാനം. മറിച്ച് ഈസാ മരിച്ചവരെ ഉയിര്‍പ്പിക്കുന്നത് പോലുള്ള അല്‍ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട്; അത് പോലെ മനുഷ്യന്‍ ഉയിര്‍പ്പിക്കപ്പെടും എന്ന വിദൂര സാധ്യത മാത്രമുള്ള ഒരു വ്യാഖ്യാനമാണ്‌ അദ്ദേഹം അംഗീകരിച്ചത്. ഈ വ്യാഖ്യാനത്തെ ബലപ്പെടുത്തും വിധമാണ്‌ അദ്ദേഹം അതിന്റെ വിവര്‍ത്തനവും കൊടുത്തിട്ടുള്ളത്. ساعة (സാഅഃ) എന്നതാണ്‌ ഖുര്‍ആന്‍ ഉപയോഗിച്ച പദം. സമയം, മണിക്കൂര്‍  എന്നൊക്കെയാണ്‌ ഇതിന്റെ അര്‍ത്ഥം. മണിക്കൂര്‍,
    വ്യക്തികളുടെ മരണ സമയം, ലോകാവസാന സമയം, പുനരുത്ഥാന സമയം (46:35, 6:31, 54:1, 30:55) എന്നീ അര്‍ത്ഥങ്ങളില്‍ ഖുര്‍ആനില്‍ ഈ പദം വന്നിട്ടുണ്ട്.

    إنه لعلم للساعة എന്നാല്‍ 'അദ്ദേഹം ലോകാവസാനത്തിന്റെ അടയാളമാകുന്നു' എന്നതാണ്‌ ഭൂരിപക്ഷം വ്യാഖ്യാതാക്കള്‍ അംഗീകരിച്ച അര്‍ത്ഥം. തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ തന്നെയും വാക്കര്‍ത്ഥം 'അന്ത്യസമയം' എന്നാണ്‌ കൊടുത്തിട്ടുള്ളത്. അത് തയ്യാറാക്കിയത് മൌദൂദിയല്ലെങ്കിലും.
    وَإِنَّهُ = തീര്‍ച്ചയായും അദ്ദേഹം لَعِلْمٌ = ഒരു അടയാളമാണ് لِّلسَّاعَةِ = അന്ത്യസമയത്തിന്നുള്ള فَلَا تَمْتَرُنَّ = അതിനാല്‍ നിങ്ങള്‍ സംശയിക്കേണ്ടതില്ല بِهَا = അതില്‍ وَاتَّبِعُونِ = നിങ്ങള്‍ എന്നെ പിന്‍പറ്റുക هَٰذَا = ഇതുതന്നെയാണ് صِرَاطٌ مُّسْتَقِيمٌ = ശരിയായ സരണി

    മൌദൂദി ഈ സ്ഥലത്ത് പുനരുത്ഥാനം എന്ന് വിവര്‍ത്തനം ചെയ്തത് എന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നില്ല; അത് കൊണ്ടാണ്‌ ഈ വിവര്‍ത്തനം സന്തോഷിന്റെ വകയാണോ എന്ന് ചോദിച്ചത്; ക്ഷമിക്കണം.

    ReplyDelete
  172. ഖുര്‍ആന്‍ 4 :157 -158 അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.


    ഖുര്‍ആന്‍ 3 :144 മുഹമ്മദ്‌ അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു.
    അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌.

    ഒരു സംശയം ...4:158 അനുസരിച്ച് യേശുവിനെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയാണ് ചെയ്തത് എന്ന് പറയുന്നു ...അതായത് യേശു മരിച്ചിട്ടില്ല ജീവനോടെ അല്ലാഹുവിങ്കലേക്ക് പോയി എന്നാണ് വിശദീകരണം ...

    അങ്ങനെയാണെങ്കില്‍ 3 :144 അനുസരിച്ച് " മുഹമ്മദ്‌ അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌." എന്ന വാക്കുകളുടെ അര്‍ത്ഥമെന്താണ് ?

    ReplyDelete
  173. >>>>>>>>1) ഈസാ നബി ഇപ്പോള്‍ സമ്പന്നനാണെങ്കില്‍, 2) അദ്ദേഹത്തിന്റെ പരിസരത്ത് സകാത്തിന്റെ അവകാശികള്‍ ഉണ്ടെങ്കില്‍ അദ്ദേഹം സകാത്ത് നല്‍കണം;<<<<<<<<<


    ആലിക്കോയ താങ്കള്‍ എന്തൊക്കെയാണീ പറയുന്നത്?

    കുര്‍ആന്‍ പ്രകാരം അള്ളാ ഇസയെ അവങ്കലേക്കുയര്‍ത്തുകയാണുണ്ടായത്. എന്നു വച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്ക്. അപ്പോള്‍ ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ സമ്പന്നനും ദരിദ്രനുമൊക്കെയുണ്ടല്ലേ? അപ്പോള്‍ താങ്കളുടെ പ്രവാചകന്‍ പറഞ്ഞ സ്വര്‍ഗ്ഗം അറേബ്യയുടെ ഏതു ഭഗത്തു വരും?

    ReplyDelete
  174. To Santhosh:

    ക്രൂശീകരണവുമായി ബന്ധപ്പെട്ട് ബൈബിളിലുള്ള വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലായി. അത്കൊണ്ടാണല്ലോ  തികച്ചും അപ്രസക്തമായ ഇത്തരം ചില കുരുട്ടു ചോദ്യങ്ങളുടെ ആവര്‍ത്തനവുമായി താങ്കള്‍ കാലം കഴിക്കുന്നത്. ഇവയ്ക്ക് നേരത്തെ മറുപടി നല്‍കിയിട്ടുണ്ട്; അത് താങ്കള്‍ക്കും അറിയാവുന്നതാണ്‌. ഈ വിഡ്ഢിച്ചോദ്യങ്ങള്‍ ചില മഹാ കാര്യങ്ങളാണെന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ താങ്കളോട് എനിക്ക് സഹതാപമുണ്ട്.

    ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ക്രൂശീകരണം നടന്നിട്ടില്ല; അതൊരു കെട്ടുകഥയാണ്‌. ഇതിന്റെ വിശദാംശങ്ങള്‍ ആ കെട്ടുകഥ അവതരിപ്പിച്ച ബൈബിളില്‍ കാണാം; അത് വായിച്ചു നോക്കിയാല്‍ ഇതൊരു കെട്ടുകഥയാണെന്ന് ബോദ്ധ്യമാവുകയും ചെയ്യും. ബൈബിള്‍ അവതരിപ്പിച്ച ഒരു കെട്ടുകഥയുടെ വിശദാംശങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടാകില്ല. ഖുര്‍ആനില്‍ അതുണ്ടാകാന്‍ പാടില്ല. മറിച്ച് അത് കെട്ടുകഥയാണെന്ന് പറയുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്യേണ്ടത്. അത് ചെയ്തിട്ടുമുണ്ട്.

    ReplyDelete
  175. kaalidaasan said...
    ">>>>>>>>1) ഈസാ നബി ഇപ്പോള്‍ സമ്പന്നനാണെങ്കില്‍, 2) അദ്ദേഹത്തിന്റെ പരിസരത്ത് സകാത്തിന്റെ അവകാശികള്‍ ഉണ്ടെങ്കില്‍ അദ്ദേഹം സകാത്ത് നല്‍കണം;<<<<<<<<<


    ആലിക്കോയ താങ്കള്‍ എന്തൊക്കെയാണീ പറയുന്നത്?

    കുര്‍ആന്‍ പ്രകാരം അള്ളാ ഇസയെ അവങ്കലേക്കുയര്‍ത്തുകയാണുണ്ടായത്. എന്നു വച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്ക്. അപ്പോള്‍ ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ സമ്പന്നനും ദരിദ്രനുമൊക്കെയുണ്ടല്ലേ? അപ്പോള്‍ താങ്കളുടെ പ്രവാചകന്‍ പറഞ്ഞ സ്വര്‍ഗ്ഗം അറേബ്യയുടെ ഏതു ഭഗത്തു വരും?"

    = സന്തോഷിന്റെ ഒരു കുരുട്ട് ചോദ്യത്തിന്ന് ഞാന്‍ നല്‍കിയ മറുപടിയുടെ ഒരു ഭാഗമാണ്‌ താങ്കള്‍ ഉദ്ധരിച്ചത്. ആളുകള്‍ ഇങ്ങനെ കുരുട്ട് ചോദ്യം ചോദിച്ചല്‍ എന്ത് ചെയ്യും? ഇങ്ങനെയൊക്കെയല്ലാതെ എന്ത് മറുപടിയാണ്‌ നല്‍കുക?
    എന്നിട്ട് ആ മറുപടി താങ്കള്‍ മുഖ വിലക്കെടുത്തിരിക്കുന്നു. എന്നിട്ട് വീണ്ടും ചോദ്യങ്ങള്‍ ഉന്നയിക്കുന്നു: "കുര്‍ആന്‍ പ്രകാരം അള്ളാ ഇസയെ അവങ്കലേക്കുയര്‍ത്തുകയാണുണ്ടായത്. എന്നു വച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്ക്. അപ്പോള്‍ ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ സമ്പന്നനും ദരിദ്രനുമൊക്കെയുണ്ടല്ലേ?"

    എന്റെ പോസ്റ്റിന്‌ മറുപടി പറയുന്നതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കണ്ടെത്തുന്ന ഓരോ വിദ്യകള്‍ എന്നേ ഇതെല്ലാം കണുമ്പോള്‍ എനിക്ക് തോന്നുന്നുള്ളു. വിഷയത്തിന്റെ മര്‍മ്മത്തെക്കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ പറയണം; ഇല്ലെങ്കില്‍ വെറുതെ സമയം മിനക്കെടുത്തുന്നത് എന്തിനാണ്‌?

    kaalidaasan: "അപ്പോള്‍ താങ്കളുടെ പ്രവാചകന്‍ പറഞ്ഞ സ്വര്‍ഗ്ഗം അറേബ്യയുടെ ഏതു ഭഗത്തു വരും?"

    = ഞാന്‍ ഇത് വരെ ഞാന്‍ നേരിടേണ്ടി വന്നതില്‍ ഏറ്റവും വലിയ വിഡ്ഢിച്ചോദ്യം എന്ന ബഹുമതി ഞാന്‍ ഇതിന്ന് നല്‍കുന്നു.

    ReplyDelete
  176. @ ആലിക്കോയ,

    <> ക്രൂശീകരണവുമായി ബന്ധപ്പെട്ട് ബൈബിളിലുള്ള വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലായി. അത്കൊണ്ടാണല്ലോ തികച്ചും അപ്രസക്തമായ ഇത്തരം ചില കുരുട്ടു ചോദ്യങ്ങളുടെ ആവര്‍ത്തനവുമായി താങ്കള്‍ കാലം കഴിക്കുന്നത്. ഇവയ്ക്ക് നേരത്തെ മറുപടി നല്‍കിയിട്ടുണ്ട്; അത് താങ്കള്‍ക്കും അറിയാവുന്നതാണ്‌. ഈ വിഡ്ഢിച്ചോദ്യങ്ങള്‍ ചില മഹാകാര്യങ്ങളാണെന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ താങ്കളോട് എനിക്ക് സഹതാപമുണ്ട്. ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ക്രൂശീകരണം നടന്നിട്ടില്ല; അതൊരു കെട്ടുകഥയാണ്‌. ഇതിന്റെ വിശദാംശങ്ങള്‍ ആ കെട്ടുകഥ അവതരിപ്പിച്ച ബൈബിളില്‍ കാണാം; അത് വായിച്ചു നോക്കിയാല്‍ ഇതൊരു കെട്ടുകഥയാണെന്ന് ബോദ്ധ്യമാവുകയും ചെയ്യും. ബൈബിള്‍ അവതരിപ്പിച്ച ഒരു കെട്ടുകഥയുടെ വിശദാംശങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടാകില്ല. ഖുര്‍ആനില്‍ അതുണ്ടാകാന്‍ പാടില്ല. മറിച്ച് അത് കെട്ടുകഥയാണെന്ന് പറയുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്യേണ്ടത്. അത് ചെയ്തിട്ടുമുണ്ട്. <>

    ക്രൂശീകരണവുമായി ബന്ധപ്പെട്ട് സുവിശേഷങ്ങളിലെ ഏതു ഭാഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനാണ് ഞാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചത്? നിങ്ങള്‍ ബൈബിളുമായോ സുവിശേഷങ്ങളുമായോ ബന്ധപ്പെടുത്തി ചോദിച്ച ഏതു ചോദ്യങ്ങള്‍ക്കാണ്‌ ഈ ചര്‍ച്ചയില്‍ ഉത്തരം ലഭിക്കാതെയിരുന്നത്?

    ക്രൂശീകരണവുമായി ബന്ധപ്പെട്ട് സുവിശേഷങ്ങളില്‍ വൈരുദ്ധ്യം ഉണ്ടാവണം എങ്കില്‍ ഏതെങ്കിലും സുവിശേഷങ്ങളില്‍ ക്രൂശീകരണം നടന്നിട്ടില്ല എന്ന് എഴുതിയിരിക്കണം. അല്ലാതെ ക്രൂശീകരണം സംബന്ധിച്ച വിവരണങ്ങള്‍ വ്യത്യസ്തമായ ശൈലിയില്‍ എഴുതിയിരിക്കുന്നതിനെ വൈരുദ്ധ്യം എന്ന് പറയാറില്ല. 'പത്രവാര്‍ത്ത' മുതലായ പല ഉദാഹരണങ്ങളിലൂടെയും ഈ കാര്യം നിങ്ങളോട് നേരത്തെ പല പ്രാവശ്യം ചൂണ്ടികാട്ടിയതുമാണ്. അത് മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലാത്തതിനു ബൈബിളിനെ പഴിക്കുന്നത് എന്തിനാണ്?

    ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ക്രൂശീകരണം നടന്നിട്ടില്ല എന്ന് എനിയ്ക്കും അറിയാം. പക്ഷെ അതൊരു കെട്ടുകഥയാണ് എന്ന അവകാശവാദം സത്യമാകണം എങ്കില്‍ ക്രൂശീകരണത്തിനു പകരം നടന്ന സംഭവം എന്തായിരുന്നു എന്ന് വ്യക്തമായി പറയണം. അല്ലാതെ അള്ളാഹു "പരീക്ഷണം" നടത്തുകയല്ല വേണ്ടത്. ക്രൂശീകരണം നടന്നു എന്നു പ്രചരിക്കുവാന്‍ തുടങ്ങിയ ശേഷം ആറു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് ഖുര്‍ആന്‍ ഉണ്ടാവുന്നത്. അത്രയും കാലം അള്ളാഹു അറിഞ്ഞില്ലേ ഭൂമിയില്‍ ഇങ്ങനെ ഒരു 'കെട്ടുകഥ' പ്രചരിക്കുന്ന കാര്യം?

    ഖുര്‍ആനില്‍ ഈസ്സ നബിയുമായി ബന്ധപ്പെട്ട സൂക്തങ്ങളെ സംബന്ധിച്ച് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ കുരുട്ടു ചോദ്യങ്ങള്‍ ആണെങ്കില്‍, നിങ്ങള്‍ സുവിശേഷങ്ങളിലെ വൈരുദ്ധ്യങ്ങള്‍ എന്ന തരത്തില്‍ ഇവിടെ എഴുതി വച്ചവയെ എങ്ങനെ വിശേഷിപ്പിക്കണം? നേരത്തെ നിങ്ങള്‍ നല്‍കിയ മറുപടികള്‍ എന്തുകൊണ്ടാണ് എനിയ്ക്ക് ബോധ്യം വരാത്തത് എന്ന് ഞാന്‍ ഇവിടെ "(ബ്രായ്കെറ്റില്‍)" എഴുതിയിട്ടുണ്ട്. 'വിഡ്ഢിച്ചോദ്യങ്ങള്‍' എന്നതുകൊണ്ട്‌ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? വിഡ്ഢിത്തരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നാണോ? ഖുര്‍ആനിലെ സൂക്തങ്ങളെക്കുറിച്ച് നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഉത്തരം ഇല്ല എങ്കില്‍ ആ ചോദ്യങ്ങള്‍ എല്ലാം കുരുട്ടുചോദ്യങ്ങള്‍ ആണ് അല്ലെ?

    യേശുവിന്റെ കുരിശു മരണം മിഥ്യയോ? - ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത്‌ ക്രൂശീകരണം എന്ന ശിക്ഷയെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം ഉണ്ട്.

    ReplyDelete
  177. ഞാനും ഒരു സംശയം ചോദിച്ചിരുന്നു ...

    4:158 അനുസരിച്ച് യേശുവിനെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയാണ് ചെയ്തത് എന്ന് പറയുന്നു ...അതായത് യേശു മരിച്ചിട്ടില്ല ജീവനോടെ അല്ലാഹുവിങ്കലേക്ക് പോയി എന്നാണ് വിശദീകരണം ...

    അങ്ങനെയാണെങ്കില്‍ 3 :144 അനുസരിച്ച് " മുഹമ്മദ്‌ അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌." എന്ന വാക്കുകളുടെ അര്‍ത്ഥമെന്താണ് ?

    താങ്കള്‍ തന്ന ലിങ്കില്‍ 3 :144 ന്‍റെ തര്‍ജമ ഇങ്ങനെയാണ് "മുഹമ്മദ് ഒരു ദൈവദൂതനല്ലാതൊന്നുമല്ല. അദ്ദേഹത്തിനുമുമ്പും പല പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്." ഇതിന്‍റെ ഇംഗ്ലീഷ് തര്‍ജ്ജമയില്‍(Translation by Maulvi Sher Ali) And Muhammad is only a Messenger. Verily, all Messengers have passed away before him. എന്നും കാണുന്നു ..."കഴിഞ്ഞുപോയിട്ടുണ്ട്‌","കടന്നുപോയിട്ടുണ്ട്" തുടങ്ങിയ വാക്കുകളുടെ ഇംഗ്ലീഷ് passed away എന്നാണ് ഉപയോഗിച്ചിരിക്കുന്നത് ..al-russul എന്ന വാക്കിനു പകരമാണ് messengers എന്ന് ഉപയോഗിച്ചിരിക്കുന്നത് ..അതായത് എല്ലാ പ്രവാചകന്മാരും(?) ...

    ഇതനുസരിച്ച് "ഞാന്‍" മനസ്സിലാക്കുന്നത് ഇതാണ് 3 :144 ല്‍ പറയുന്നത് മുഹമ്മദിന് മുന്‍പ് ഉള്ള എല്ലാ പ്രവാചകന്മാരും മരിച്ചു പോയി എന്നാണു ..മറ്റു അര്‍ത്ഥം വല്ലതുമുണ്ടെങ്കില്‍ വിശദീകരിക്കുമല്ലോ ...

    ReplyDelete
  178. അതൊക്കെ അല്ലാഹുവിന്റെ ഓരോ പരീക്ഷണങ്ങള്‍ എന്ന് കരുതിയാല്‍ മതി.

    ReplyDelete
  179. * ക്രിസ്തു എങ്ങനെയാണ്‌ പ്രാര്‍ത്ഥിച്ചത്? ക്രൈസ്തവര്‍ ചെയ്യുമ്പോലെ മുട്ട്കുത്തി നിന്ന്?/ മുസ്‌ലിംകള്‍ ചെയ്യുമ്പോലെ സാഷ്ടാംഗപ്രണാമം ചെയ്ത്?/ ഹിന്ദുക്കളില്‍ ചിലര്‍ ചെയ്യുന്നത് പോലെ നിലത്ത് കമഴ്ന്ന് വീണ്‌?

    മുസ്ലിംങ്ങള്‍ എന്ന് മുതലാണ് സാഷ്ടാംഗപ്രണാമം ചെയ്യാന്‍ തുടങ്ങിയതും ഹിന്ദുക്കള്‍ കമഴ്ന്ന് വീഴാന്‍ തുടങ്ങിയതും ??

    ReplyDelete
  180. അത്തരം മികച്ച ചോദ്യങ്ങളെ ആരും ചോദ്യം ചെയ്യരുത്.

    ReplyDelete
  181. Santhosh: "ക്രൂശീകരണവുമായി ബന്ധപ്പെട്ട് സുവിശേഷങ്ങളിലെ ഏതു ഭാഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനാണ് ഞാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചത്? നിങ്ങള്‍ ബൈബിളുമായോ സുവിശേഷങ്ങളുമായോ ബന്ധപ്പെടുത്തി ചോദിച്ച ഏതു ചോദ്യങ്ങള്‍ക്കാണ്‌ ഈ ചര്‍ച്ചയില്‍ ഉത്തരം ലഭിക്കാതെയിരുന്നത്?"

    = ഈ പോസ്റ്റില്‍ 18 ഇനങ്ങളില്‍ ഞാന്‍ ചോദിച്ച ഏതെങ്കിലും ചോദ്യത്തിന്ന് താങ്കള്‍ ഉത്തരം പറഞ്ഞിട്ടുണ്ടോ?

    ReplyDelete
  182. Santhosh: "ക്രൂശീകരണവുമായി ബന്ധപ്പെട്ട് സുവിശേഷങ്ങളില്‍ വൈരുദ്ധ്യം ഉണ്ടാവണം എങ്കില്‍ ഏതെങ്കിലും സുവിശേഷങ്ങളില്‍ ക്രൂശീകരണം നടന്നിട്ടില്ല എന്ന് എഴുതിയിരിക്കണം. അല്ലാതെ ക്രൂശീകരണം സംബന്ധിച്ച വിവരണങ്ങള്‍ വ്യത്യസ്തമായ ശൈലിയില്‍ എഴുതിയിരിക്കുന്നതിനെ വൈരുദ്ധ്യം എന്ന് പറയാറില്ല. 'പത്രവാര്‍ത്ത' മുതലായ പല ഉദാഹരണങ്ങളിലൂടെയും ഈ കാര്യം നിങ്ങളോട് നേരത്തെ പല പ്രാവശ്യം ചൂണ്ടികാട്ടിയതുമാണ്. അത് മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലാത്തതിനു ബൈബിളിനെ പഴിക്കുന്നത് എന്തിനാണ്"

    = ക്രൂശീകരണത്തിന്റെ വിവരണത്തില്‍ നാല്‌ സുവിശേഷങ്ങള്‍ തമ്മില്‍ അപരിഹാര്യമായ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നു. കുരിശ് സംഭവം ഒരു കെട്ടുകഥയായത് കൊണ്ടാണ്‌ ഇത്ര മാത്രം വൈരുദ്ധ്യങ്ങള്‍ അവയില്‍ കാണപ്പെടുന്നത്. ഒരു സുവിശേഷത്തില്‍ ക്രൂശിച്ചുവെന്നും മറ്റൊന്നില്‍ ക്രൂശിച്ചില്ല എന്നും പറഞ്ഞാലേ വൈരുദ്ധ്യമുണ്ടാകൂ എന്നത് അല്‍ഭുതകരമായ ഒരു കണ്ടുപിടുത്തം തന്നെയാണ്‌. 18 ഇനങ്ങളിലായി ഞാന്‍ കൊടുത്ത ചോദ്യങ്ങള്‍ വായിച്ചു നോക്കൂ. വൈരുദ്ധ്യങ്ങള്‍ താങ്കള്‍ക്ക് കാണാന്‍ സാധിക്കും. എന്താണ്‌ വൈരുദ്ധ്യം എന്ന് മനസ്സിലാക്കാനും അത് സഹായിക്കും.
    വൈരുദ്ധ്യത്തെക്കുറിച്ച് താങ്കളുടെ ഇപ്പോഴത്തെ അറിവനുസരിച്ച്: യൂദ തൂങ്ങി മരിച്ചെന്ന് ഒരാളും തൂങ്ങി മരിച്ചിട്ടിലെന്ന് രണ്ടാമത്തെ ആളും പറഞ്ഞാലേ വൈരുദ്ധ്യമാവുകയുള്ളൂ. അല്ലാതെ തൂങ്ങി മരിച്ചെന്ന് ഒരാളും വീണ്‌ മരിച്ചെന്ന് മറ്റൊരാളും പറഞ്ഞാല്‍ അത് വൈരുദ്ധ്യമാണെന്ന് താങ്കള്‍ക്ക് ഇനിയും ബോദ്ധ്യം വന്നിട്ടില്ല. മലയാളത്തില്‍ അതിന്നും വൈരുദ്ധ്യം എന്ന് തന്നെയാണ്‌ പറയുക. കാരണം യൂദ മരിച്ചത് വീണിട്ടാണ്‌ എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം മരിച്ചത് തൂങ്ങിയിട്ടല്ല എന്ന് തന്നെയാണ്‌. മരിച്ചത് തൂങ്ങിയിട്ടാണ്‌ എന്ന് പറഞ്ഞാല്‍ വീണ്‌ മരിച്ചിട്ടില്ലെന്നാണ്‌ അര്‍ത്ഥം. ഇതിന്ന് തന്നെയാണ്‌ വൈരുദ്ധ്യം എന്ന് പറയുന്നത്. ബാക്കിയുള്ളവയുടെ കാര്യവും ഇത് പോലെ മനസ്സിലാക്കുക.

    ReplyDelete
  183. Santhosh "ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ക്രൂശീകരണം നടന്നിട്ടില്ല എന്ന് എനിയ്ക്കും അറിയാം. പക്ഷെ അതൊരു കെട്ടുകഥയാണ് എന്ന അവകാശവാദം സത്യമാകണം എങ്കില്‍ ക്രൂശീകരണത്തിനു പകരം നടന്ന സംഭവം എന്തായിരുന്നു എന്ന് വ്യക്തമായി പറയണം. അല്ലാതെ അള്ളാഹു "പരീക്ഷണം" നടത്തുകയല്ല വേണ്ടത്. ക്രൂശീകരണം നടന്നു എന്നു പ്രചരിക്കുവാന്‍ തുടങ്ങിയ ശേഷം ആറു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് ഖുര്‍ആന്‍ ഉണ്ടാവുന്നത്. അത്രയും കാലം അള്ളാഹു അറിഞ്ഞില്ലേ ഭൂമിയില്‍ ഇങ്ങനെ ഒരു 'കെട്ടുകഥ' പ്രചരിക്കുന്ന കാര്യം?"

    = ഖുര്‍ആന്‍ അത് ചുരുക്കിപ്പറഞ്ഞിട്ടുണ്ട്; അതാണ്‌ ഖുര്‍ആനിന്റെ ശൈലി. ഖുര്‍ആന്‍ 4:157-158 കാണുക. ഖുര്‍ആന്‍ പറഞ്ഞത് തെറ്റും ബൈബിള്‍ പറഞ്ഞത് ശരിയുമാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് തെളിയിക്കാവുന്നതാണ്‌. അതിന്നുള്ള ഒരു അവസരമാണ്‌ ഞാന്‍ ഇവിടെ ഒരുക്കി വച്ചത്.

    ReplyDelete
  184. സന്തോഷ്‌ പറഞ്ഞു :
    ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ക്രൂശീകരണം നടന്നിട്ടില്ല എന്ന് എനിയ്ക്കും അറിയാം. പക്ഷെ അതൊരു കെട്ടുകഥയാണ് എന്ന അവകാശവാദം സത്യമാകണം എങ്കില്‍ ക്രൂശീകരണത്തിനു പകരം നടന്ന സംഭവം എന്തായിരുന്നു എന്ന് വ്യക്തമായി പറയണം. അല്ലാതെ അള്ളാഹു "പരീക്ഷണം" നടത്തുകയല്ല വേണ്ടത്. ക്രൂശീകരണം നടന്നു എന്നു പ്രചരിക്കുവാന്‍ തുടങ്ങിയ ശേഷം ആറു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് ഖുര്‍ആന്‍ ഉണ്ടാവുന്നത്. അത്രയും കാലം അള്ളാഹു അറിഞ്ഞില്ലേ ഭൂമിയില്‍ ഇങ്ങനെ ഒരു 'കെട്ടുകഥ' പ്രചരിക്കുന്ന കാര്യം?

    = ഖുര്‍ആന്‍ ഈ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് പോസ്റ്റില്‍ തന്നെ വ്യക്തമാകീടുണ്ട്. അതിനാല്‍ പോസ്റ്റ്‌ ഒന്നുകൂടി വായിക്കുക. ചര്‍ച്ച ചെയ്യുവാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച ഭാഗങ്ങളും അപ്പോള്‍ മനസിലാകും.
    അവ്യക്തതെയെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സന്തോഷ്‌ തന്നെ പറയുന്നത് കാണുക :
    "അന്നും ഇന്നും ദൈവം വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ അനേകം ഉണ്ടായിരിക്കാം."
    അതിനാല്‍ ദൈവം എന്തുകൊണ്ട് അവര്‍ക്ക് അവ്യക്തമാക്കി എന്നത് ആ ഗണത്തില്‍ കൂട്ടിക്കോ.
    ദൈവം അന്നും ഇന്നും പലകാര്യങ്ങളും അവ്യക്തമാകീടുണ്ട്. ഉദാഹരണമായി : ന്യായ വിധി നാള്‍ എന്ന് ?
    മനുഷ്യനെ പരീക്ഷിക്കുന്നതിനു വേണ്ടി വ്യക്തമാക്കീട്ടില്ല എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു.
    continued..

    ReplyDelete
  185. ഈ കെട്ടുകഥ സാജന്‍ ഉപമിച്ചത് സിനിമാ സ്റ്റോറി യോടാണ്. അതുപോലെ ഒരു സ്റ്റോറിയാണ് എന്നാണ് ആലിക്കോയ മാഷും ഈ പോസ്റ്റിലൂടെ വിശദീകരിച്ചത്‌. സിനിമാ സ്റ്റോറി പോലുള്ള സ്റ്റോറികള്‍ക്ക് വിശദീകരണം നല്‍കലല്ല ഖുര്‍ആനിന്റെ ജോലി. ഈ കഥയിലെ പല കാര്യങ്ങളും ഭാവനകലാണെന്ന് സുവിശേഷങ്ങളില്‍ തന്നെ സൂചിപ്പിചിടുണ്ടല്ലോ. കേട്ടറിവുകളും ഭാവനകളും അല്ല എന്ന് നിങ്ങള്‍ക്ക് മറിച്ച് ഒരു അഭിപ്രായവുമില്ല.

    ReplyDelete
  186. varnashramam said:
    മുസ്ലിംങ്ങള്‍ എന്ന് മുതലാണ് സാഷ്ടാംഗപ്രണാമം ചെയ്യാന്‍ തുടങ്ങിയതും ഹിന്ദുക്കള്‍ കമഴ്ന്ന് വീഴാന്‍ തുടങ്ങിയതും ??

    = എന്ന് മുതലായാലെന്താ ? കെട്ടുകഥ, കെട്ടുകഥയല്ലാതാവുമോ?

    ReplyDelete
  187. sajan said :

    അത്തരം മികച്ച ചോദ്യങ്ങളെ ആരും ചോദ്യം ചെയ്യരുത്.


    = ഉദാഹരണമായി സാജന്‍റെ ഒരു മികച്ച ചോദ്യം വരുത്തിയ ഗതി ഇവിടെ കാണാം.

    ReplyDelete
  188. Santhosh: "നിങ്ങള്‍ ഇതുവരെയും വ്യക്തമായി ഉത്തരങ്ങള്‍ നല്‍കിയിട്ടില്ലാത്ത ചില ചോദ്യങ്ങള്‍

    "Q : ഖുര്‍ആന്‍ അനുസരിച്ച് ക്രിസ്തു വധിക്കപ്പെടുന്നതിനു മുന്‍പ് എപ്പോള്‍ / എവിടെവച്ച് /എങ്ങനെയാണ് ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയത് എന്നു വ്യക്തമാക്കാമോ?"

    "A : ഇപ്പോള്‍ സന്തോഷിന്ന് പിടിച്ചു തൂങ്ങാന്‍ ഒരു പുല്‍ക്കൊടി കിട്ടിയിരിക്കുന്നു. "എപ്പോള്‍ / എവിടെവച്ച് /എങ്ങനെ" എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലല്ലോ. ഇത്തരം ചില പുല്‍ക്കൊടികള്‍ ഖുര്‍ആന്‍ എപ്പോഴും നല്‍കിക്കൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്‌."

    = ഈ ചോദ്യത്തിന്റെ ഞാന്‍ നല്‍കിയ ഉത്തരം ഉദ്ധരിച്ചപ്പോള്‍ അതിലെ ഉത്തരം ഉള്‍ക്കൊള്ളുന്ന ഭാഗം വിട്ട് കളഞ്ഞു. ഉത്തരത്തെത്തുടര്‍ന്നുള്ള ഒരു കമന്റ് മാത്രം പൊക്കിക്കാണിച്ചു കൊണ്ടിരിക്കുന്നു; അതാണ്‌ ഞാന്‍ നല്‍കിയ മറുപടിയുടെ ആകത്തുക എന്ന വ്യാജേന. താങ്കള്‍ക്കിതും അനുയോജ്യമായിരിക്കാം. ആരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണിത്? താങ്കളുടെ മേല്‍ കൊടുത്ത ചോദ്യത്തിന്ന് ഞാന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: "ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല. 'അല്ലാഹു അദ്ദേഹത്തെ തന്നിലേക്ക് ഉയര്‍ത്തുകയാണ്‌ ചെയ്തത്' എന്നാണ്‌ ഖുര്‍ആന്‍ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

    ReplyDelete
  189. Nasiyansan said...
    "
    ഇതനുസരിച്ച് "ഞാന്‍" മനസ്സിലാക്കുന്നത് ഇതാണ് 3 :144 ല്‍ പറയുന്നത് മുഹമ്മദിന് മുന്‍പ് ഉള്ള എല്ലാ പ്രവാചകന്മാരും മരിച്ചു പോയി എന്നാണു ..മറ്റു അര്‍ത്ഥം വല്ലതുമുണ്ടെങ്കില്‍ വിശദീകരിക്കുമല്ലോ ... "


    = "മന്മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു . അദ്ദേഹത്തിന്‌ മുമ്പും പ്രധാനമന്ത്രിമാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌(കടന്നു പോയിടുണ്ട്)."

    ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്‌(കടന്നു പോയിടുണ്ട്) എന്നതിന് മരിച്ചു പോയി എന്നര്‍ത്ഥം നല്‍കിയാല്‍ അപവാദ പ്രചാരണത്തിന് ജയിലില്‍ ആയിപ്പോകും!!

    ReplyDelete
  190. Reaz,
    വാക്കുകളുടെ അര്‍ത്ഥം കുഴിക്കാന്‍ പോയാല്‍ ഒന്നും മനസിലായെന്നു വരില്ല. ആശയം മനസിലാക്കി നോക്ക് . അപ്പോള്‍ ആരാണ് കള്ളം പറഞ്ഞതെന്ന് മനസിലാക്കാം. വാക്കില്‍ കടിച്ചു തൂങ്ങിയുള്ള അഭ്യാസങ്ങള്‍ക്ക് ഒക്കെ മറുപടി പറഞ്ഞു സമയം കളയാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് അത് വിട്ടുകളഞ്ഞത്.

    താങ്കള്‍ ആവര്‍ത്തിക്കുന്നത് കൊണ്ട് ഒരേ ഒരു പ്രാവശ്യം ഞാന്‍ വിശദീകരിക്കാം.

    നബി പറഞ്ഞ അഗ്നി കണ്ട് 'കളിച്ച' ആറു പേരേ ബൈബിളില്‍ ഉള്ളൂ. അതില്‍ ഏലിയയ്ക്ക് എന്ത് സംഭവിച്ചു എന്ന് ഞാന്‍ വിശദീകരിച്ചു. ആ പ്രത്യേക ആറു പേരില്‍ യഹൂദര്‍ കൊന്ന ആളുടെ പേര് പറയാന്‍ ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ അതില്‍ കയറി പിടിച്ചു. പിന്നെ പേരിലായി പ്രശ്നം.

    താങ്കള്‍ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നതില്‍ എനിക്ക് പരാതിയില്ല.

    ReplyDelete
  191. 1. ഒറ്റുകാരനെ പറ്റി ക്രിസ്തു മുന്നറിയിപ്പ് നല്‍കിയത് നാലു സുവിശേഷകരും സമ്മതിക്കുന്ന കാര്യമാണ്‌. അവരില്‍ മൂന്നു പേര്‍ പറയുന്നത് ആരായിരിക്കും ആ ഒറ്റുകാരന്‍ എന്ന് ക്രിസ്തു വ്യക്തമാക്കിയില്ലെന്നും അതിനാല്‍ പന്ത്രണ്ടില്‍ ഒരോരുത്തരും അത് താനാകുമോ എന്ന് ഭയപ്പെട്ടുവെന്നുമാണ്‌. എന്നാല്‍ യോഹന്നാന്‍ മാത്രം പറയുന്നു: ഒറ്റുകാരനെ ക്രിസ്തു ചൂണ്ടിക്കാണിച്ചു കൊടുത്തെന്ന്. "ഞാന്‍ അപ്പം മുക്കി ആര്‍ക്ക് കൊടുക്കുന്നുവോ അയാള്‍ തന്നെ (ഒറ്റുകാരന്‍!)" എന്നു പറഞ്ഞ് അദ്ദേഹം അപ്പം മുക്കി യുദായ്ക്ക് കൊടുത്തു.

    =======
    ആ സംഭവത്തിന്‌ പ്രാധാന്യം തോന്നിയ ആള്‍ അത് സൂചിപ്പിച്ചു. അത് ഈ ചര്‍ച്ചയില്‍ തന്നെ സൂചിപ്പിച്ചിരുന്നു.


    2. ഗത്‌സമനിയില്‍ ക്രിസ്തു മുട്ട് കുത്തി പ്രാര്‍ത്ഥിച്ചുവെന്നും അല്ല; കമിഴ്ന്നു വീണ്‌ പ്രാര്‍ത്ഥിച്ചെന്നും പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ കാണാം. മുട്ട് കുത്തി. (ലൂ. 22:41) മുഖം നിലത്ത് കുത്തി/ നിലത്ത് വീണ്‌ (മാര്‍. 14:35; മത്താ. 26:39).

    * ക്രിസ്തു എങ്ങനെയാണ്‌ പ്രാര്‍ത്ഥിച്ചത്? ക്രൈസ്തവര്‍ ചെയ്യുമ്പോലെ മുട്ട്കുത്തി നിന്ന്?/ മുസ്‌ലിംകള്‍ ചെയ്യുമ്പോലെ സാഷ്ടാംഗപ്രണാമം ചെയ്ത്?/ ഹിന്ദുക്കളില്‍ ചിലര്‍ ചെയ്യുന്നത് പോലെ നിലത്ത് കമഴ്ന്ന് വീണ്‌?

    =====
    ഇതിനൊക്കെ എന്ത് ഉത്തരം പറയാന്‍ എന്ന് കരുതിയിട്ടാണ് വിട്ടു കളഞ്ഞതാണ്.
    യേശുവിന്റെ പ്രാര്‍ത്ഥന വളരെ ദൈര്‍ഘ്യമേറിയതായിരുന്നു എന്ന് ബൈബിള്‍ തന്നെ വായിച്ചാല്‍ മനസിലാകും.
    കാത്തിരുന്നു (ബോറടിച്ച) ശിഷ്യന്മാര്‍ ഉറങ്ങി പോകുവാന്‍ മാത്രം നീളമുള്ള പ്രാര്‍ത്ഥന. അതിന്റെ ഇടയ്ക്ക് മുട്ട് കുത്തി നിന്നിട്ടുണ്ടാകും.
    സാഷ്ടാംഗപ്രണാമിചിട്ടുണ്ടാകും കമഴ്ന്ന്‍ വീണിട്ടുണ്ടാകും എഴുന്നേറ്റു നിന്നിട്ടുണ്ടാകും. ഇരുന്നിട്ടുണ്ടാകും. ഇതിലൊക്കെ എന്ത് വൈരുദ്ധ്യമാണ് താന്കള്‍ കാണുന്നത്.

    3. പിലാത്തോസ് ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്തേക്ക് അയച്ചെന്ന് ലൂക്കോസ് (23:6-12) പറയുന്നു. മറ്റാരും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

    * അയാള്‍ ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്ത് അയച്ചോ?/ അയച്ചില്ലേ?
    ======

    ആ സംഭവത്തിന്‌ പ്രാധാന്യം തോന്നിയ ആള്‍ അത് സൂചിപ്പിച്ചു.

    ReplyDelete
  192. 4. ക്രിസ്തുവിനെ പിടികൂടാന്‍ മുഖ്യപുരോഹിതന്‍മാരും മൂപ്പന്മാരും നേരിട്ട് വന്നെന്ന് ലൂക്കോസ് (22:52,53) പറയുന്നു. എന്നാല്‍ ഇവര്‍ അയച്ച സേവകന്‍മാരോ ഒരു ആള്‍ക്കൂട്ടമോ ആണ്‌ വന്നതെന്ന് മറ്റുള്ളവര്‍ (മ 26:47, മാ. 14:43, യോ 18:3) പറയുന്നു.

    * ആരാണ്‌ ശരിക്കും വന്നത്? മുഖ്യപുരോഹിതരും നേതാക്കന്‍മാരും ആണോ?/ അതല്ല അവരുടെ സേവകരോ?

    =======

    ആ വചനങ്ങള്‍ ഇവിടെ പകര്‍ത്തുക. അപ്പോള്‍ കാണാം അതിന്റെ പൊരുത്തം. മുഖ്യപുരോഹിതരും നേതാക്കന്‍മാരും വന്നിരുന്നില്ല എന്ന് ആരും പറയാത്ത നിലയ്ക്ക് അവിടെ വൈരുദ്ധ്യം എങ്ങിനെ വരുന്നു എന്ന് പറയുക.

    5........

    എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? യൂദാ ചുംബിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ പിടികൂടിയോ? അതല്ല യോഹന്നന്‍ പറഞ്ഞ പോലെ ഒരു സംഭാഷണം നടക്കുകയും പിന്നെ പിടികൂടുകയും ചെയ്തോ? ഇതിനിടയില്‍ ആള്‍ക്കൂട്ടം അദ്ദേഹത്തെ നമസ്‌കരിക്കുകയും ചെയ്തോ?

    =========
    ഇത് ഇവിടെ ചര്‍ച്ച ചെയ്തല്ലോ.

    6. ഒറ്റിക്കൊടുത്തതിന്ന് കിട്ടിയ പ്രതിഫലമായ 30 വെള്ളിക്കാശ്‌ യൂദാ ദേവാലയത്തിലേക്ക് എറിഞ്ഞു, ദേവാലയത്തിന്റെ ആളുകള്‍ ആ പണം കൊണ്ട് പരദേശികളെ സംസ്കരിക്കാന്‍ ഒരു കുശവന്റെ നിലം വാങ്ങി, പിന്നീട് അയാള്‍ പോയി തൂങ്ങി മരിച്ചെന്ന് മത്തായ് (27:1-6) പറയുമ്പോള്‍, അപ്പോസ്തല പ്രവൃത്തികള്‍ പറയുന്നത്: യൂദാ നിലം വാങ്ങിയെന്നും അയാള്‍ തല കീഴായി വീണ്‌ നടുവെ പിളര്‍ന്ന് മരിച്ചെന്നുമാണ്‌. (1:18-19)

    * യൂദാ തൂങ്ങി മരിച്ചോ അതല്ല വീണു വയറ്‌ പിളര്‍ന്ന് മരിച്ചോ?


    =====
    വളരെ മുമ്പേ ഇത് ഞാന്‍ ബ്ലോഗ്‌ ആക്കിയിരുന്നു.
    http://me4what.blogspot.com/2010/02/blog-post_20.html
    ഈ ലിങ്ക് ഞാന്‍ ഇവിടെ നല്‍കിയിരുന്നു. ചര്‍ച്ച അവിടെയും ആകാമായിരുന്നു.
    അവിടെ വന്നു ഈ ബ്ലോഗിന്റെ ലിങ്ക് പതിപ്പിക്കുകയല്ലാതെ താങ്കള്‍ വേറെ എന്തെങ്കിലും ചെയ്തുവോ?

    ReplyDelete
  193. 7. കുറേനക്കാരനായ ശിമയോനെ വഴിയില്‍ കാണുകയും അയാളെ കൊണ്ട് കുരിശു വഹിപ്പിക്കുകയും ചെയ്തെന്ന് മൂന്ന് സുവിശേഷകന്മാര്‍ (മ.27:32,33, മാ. 15:21,22, ലൂ. 23:26) പറയുന്നു. എന്നാല്‍ ഗോല്‍ഗോഥാ വരെ കുരിശു ചുമന്ന് കൊണ്ട് പോയത് യേശുവാണെന്നാണ്‌ യോഹന്നാന്‍ (19:17) പറയുന്നത്.

    * ഗോല്‍ഗോഥാ വരെ ക്രിസ്തു തന്നെ കുരിശ് ചുമന്നുവൊ? അതല്ല ഇടയ്ക്ക് വച്ച് ആ ജോലി അവര്‍ ശിമയോനെ ഏല്‍പ്പിച്ചുവോ?
    =============
    ശിമയോനെ ഇതില്‍ പരാമര്‍ശിക്കാന്‍ താത്പര്യം ഇല്ലാതിരുന്ന വ്യക്തി അത് പറഞ്ഞില്ല. മറ്റു മൂന്നു പേരും അത് പറഞ്ഞിട്ടും വിശ്വാസമാകത്തവര്‍ക്ക്‌ ഇനി ഇവിടെ ചര്‍ച്ച നടത്തിയാല്‍ വിശ്വാസമാകുമോ? വളരെ വിശദമായി തന്നെ ശിമയോന്‍ ഈ കുരിശു ചുമക്കാനുണ്ടായ സാഹചര്യം എഴുതിയിട്ടുണ്ട്. അവര്‍ക്ക്‌ അതില്‍ യാതൊരു അവ്യക്തതയും ഉണ്ടായിരുന്നില്ല.


    8. അന്ത്യനിമിഷം: കുരിശില്‍ കിടന്ന ക്രിസ്തു ഏലീ ഏലീ ലമ്മാ സബക്താനീ എന്ന് പറഞ്ഞു പിന്നെ ഉറക്കെ നിലവിളിച്ച് കൊണ്ട് അന്ത്യ ശ്വാസം വലിച്ചു. (മ. 27:45-50)
    ഏലോഹീ ഏലോഹീ ലമ്മാ സബക്താനീ എന്നാണ്‌ കരഞ്ഞത്. (മാര്‍. 15:33-39)
    യേശു ഉറക്കെ നിലവിളിക്കുകയും 'എന്റെ ആത്മാവിനെ നിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നു' എന്ന് പറഞ്ഞ് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. (ലൂക്കോ. 23:44-47) വിനാഗിരി കുടിച്ച ശേഷം 'എല്ലാം പൂര്‍ത്തിയായി' എന്ന് പറഞ്ഞ് പ്രാണന്‍ വെടിഞ്ഞു. (യോഹ. 19:28-30)

    * യഥാര്‍ത്ഥത്തില്‍ അന്ത്യനിമിഷത്തില്‍ എന്താണ്‌ സംഭവിച്ചത്? മത്തായിയും മാര്‍ക്കോസും പറഞ്ഞത് പോലെയൊ? അതല്ല; ലൂക്കോസോ അല്ലെങ്കില്‍ യോഹന്നാനോ പറഞ്ഞത് പോലെയോ?
    =======
    കുരിശു മരണം ദീര്‍ഘമായ പ്രോസസ് ആയിരുന്നു. അതിന്റെ ഇടയില്‍ പല വാചകങ്ങളും പറഞ്ഞിരിക്കും. എഴുതിയവര്‍ അവരവര്‍ക്ക് പ്രാധാന്യം തോന്നിയവ എടുത്തെഴുതി. അതിലപ്പുറം എവിടെയാണ് ഇതിന്റെ വൈരുദ്ധ്യം.


    ഇതിന്റെ ഒരു തീരുമാനം ആയിട്ട് മറ്റുള്ളവയ്ക്കും എഴുതാം .

    ReplyDelete
  194. ഞാന്‍ കൊച്ചു കൊച്ചു പോസ്റ്റുകള്‍ ഖുര്‍ആനിന്റെ പറ്റി എഴുതിയിരുന്നു. വളരെ ചെറിയ വിഷയങ്ങള്‍ . അതിനൊക്കെ "അല്ലാഹുവിന്റെ പരീക്ഷണം " എന്നല്ല ഉത്തരമെങ്കില്‍ മറുപടി പറയുക.

    ReplyDelete
  195. Reaz said

    "എന്ന് മുതലായാലെന്താ ? കെട്ടുകഥ, കെട്ടുകഥയല്ലാതാവുമോ?"


    അതാ എപ്പോ നന്നായെ !!! മുകളില്‍ സമര്തിക്കുന്ന തൊക്കെ അത് തന്നെയല്ലേ .

    ReplyDelete
  196. sajan jcb said...
    "ഞാന്‍ കൊച്ചു കൊച്ചു പോസ്റ്റുകള്‍ ഖുര്‍ആനിന്റെ പറ്റി എഴുതിയിരുന്നു. വളരെ ചെറിയ വിഷയങ്ങള്‍ . അതിനൊക്കെ "അല്ലാഹുവിന്റെ പരീക്ഷണം " എന്നല്ല ഉത്തരമെങ്കില്‍ മറുപടി പറയുക"

    = ഒരു ചൊദ്യത്തിന്നും 'അല്ലാഹുവിന്റെ പരീക്ഷണം' എന്ന് ഞാന്‍ ഉത്തരം നല്‍കിയിട്ടില്ല. ഇത് ഞാന്‍ ഇപ്പോള്‍ വിശദീകരിച്ചു കഴിഞ്ഞതേ ഉള്ളൂ. എങ്കിലും തങ്കള്‍ ആരോപണം നിറുത്തരുത്; അതാണല്ലോ അതിന്റെ ഒരു രീതിയും സ്വഭാവവും.

    ReplyDelete
  197. 1. ഒറ്റുകാരനെ പറ്റി ക്രിസ്തു മുന്നറിയിപ്പ് നല്‍കിയത് നാലു സുവിശേഷകരും സമ്മതിക്കുന്ന കാര്യമാണ്‌. അവരില്‍ മൂന്നു പേര്‍ പറയുന്നത് ആരായിരിക്കും ആ ഒറ്റുകാരന്‍ എന്ന് ക്രിസ്തു വ്യക്തമാക്കിയില്ലെന്നും അതിനാല്‍ പന്ത്രണ്ടില്‍ ഒരോരുത്തരും അത് താനാകുമോ എന്ന് ഭയപ്പെട്ടുവെന്നുമാണ്‌. എന്നാല്‍ യോഹന്നാന്‍ മാത്രം പറയുന്നു: ഒറ്റുകാരനെ ക്രിസ്തു ചൂണ്ടിക്കാണിച്ചു കൊടുത്തെന്ന്. "ഞാന്‍ അപ്പം മുക്കി ആര്‍ക്ക് കൊടുക്കുന്നുവോ അയാള്‍ തന്നെ (ഒറ്റുകാരന്‍!)" എന്നു പറഞ്ഞ് അദ്ദേഹം അപ്പം മുക്കി യുദായ്ക്ക് കൊടുത്തു. (യോഹ. 13:26.27)

    ========
    എന്തുകൊണ്ടാണ് യോഹന്നാന്‍ യൂദാസിന്റെ വഞ്ചനയെക്കുറിച്ച് എടുത്തു പറഞ്ഞത് എന്ന് യോഹന്നാന്റെ സുവിശേഷം (ആ ഭാഗമെങ്കിലും ) വായിച്ചാല്‍ മനസിലാകും. ബോള്‍ഡ്‌ ആക്കി കൊടുകുന്നത് ശ്രദ്ധിക്കുക


    John 13:21 ഇതു പറഞ്ഞപ്പോൾ യേശു ആത്മാവിൽ അസ്വസ്ഥനായി. അവൻ വ്യക്തമായി പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും. 22 അവൻ ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശിഷ്യൻമാർ ആ കുലചിത്തരായി പരസ്പരം നോക്കി. 23 ശിഷ്യൻമാരിൽ യേശു സ്നേഹിച്ചിരുന്നവൻ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു. 24 ശിമയോൻ പത്രോസ് അവനോട് ആംഗ്യം കാണിച്ചു പറഞ്ഞു: അവൻ ആരെപ്പറ്റി പറയുന്നു എന്നു ചോദിക്കുക. 25 യേശുവിന്റെ വക്ഷസ്സിൽ ചേർന്നു കിടന്നുകൊണ്ട് അവൻ ചോദിച്ചു: കർത്താവേ, ആരാണത്? 26 അവൻ പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അവൻ തന്നെ. അവൻ അപ്പക്കഷണം മുക്കി ശിമയോൻ സ്കറിയോത്തായുടെ മകൻ യൂദാസിനു കൊടുത്തു. 27അപ്പക്കഷണം സ്വീകരിച്ചതിനെത്തുടർന്ന് സാത്താൻ അവനിൽ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക. 28 എന്നാൽ, ഭക്ഷണത്തിനിരുന്നവരിൽ ആരും അവൻ ഇത് എന്തിനു പറഞ്ഞുവെന്ന് അറിഞ്ഞില്ല. 29 പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാൽ , നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രർക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം യേശു അവനോട് ആവശ്യപ്പെട്ടതെന്നു ചിലർ വിചാരിച്ചു. 30 ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവൻ പുറത്തു പോയി. അപ്പോൾ രാത്രിയായിരുന്നു.

    ഇതില്‍ നിന്ന് മനസിലാക്കാം എന്ത് കൊണ്ടാണ് യോഹന്നാന്‍ മാത്രം യൂദാസിനെ കുറിച്ച് പറഞ്ഞത് എന്ന്. യോഹന്നാന്‍ മാത്രമേ (ഒരു പക്ഷെ പത്രോസും ) യൂദാസിനെ പറ്റിയുള്ള സൂചന മനസിലാക്കിയിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ എന്താണ് ധരിച്ചത്‌ എന്നും വ്യക്തമായി യോഹന്നാന്‍ എഴുതിയിട്ടുണ്ട്. അത് തന്നെയാണ് യോഹന്നാനിന്റെ സുവിശേഷങ്ങളുടെ പ്രത്യേകതയും. യേശുവിനെ കൂടുതല്‍ അടുത്തറിയാന്‍ യോഹന്നാനിനു സാധിച്ചിരുന്നു. അതിന്റെ വ്യത്യാസം യോഹന്നാനിന്റെ എഴുത്തില്‍ കാണുന്നില്ലങ്കില്‍ അല്ലെ അത്ഭുതം വരേണ്ടതുള്ളൂ.

    ReplyDelete
  198. sajan said:
    വാക്കുകളുടെ അര്‍ത്ഥം കുഴിക്കാന്‍ പോയാല്‍ ഒന്നും മനസിലായെന്നു വരില്ല. ആശയം മനസിലാക്കി നോക്ക് . അപ്പോള്‍ ആരാണ് കള്ളം പറഞ്ഞതെന്ന് മനസിലാക്കാം. വാക്കില്‍ കടിച്ചു തൂങ്ങിയുള്ള അഭ്യാസങ്ങള്‍ക്ക് ഒക്കെ മറുപടി പറഞ്ഞു സമയം കളയാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് അത് വിട്ടുകളഞ്ഞത്.

    = സാജന്‍ November 22, 2010 10:02 PM ഖുര്‍ആന്‍ 3:183 ഉദ്ധരിച്ചു കൊണ്ട് ചോദിച്ചു :
    ഇവിടെ ആരെ കൊന്ന കുറ്റമാണ് യഹൂദരുടെ മേലെ നബി ചാര്‍ത്തിയത്? ഖുര്‍ആന്‍ / ഹദീസ് പ്രകാരം കാണിച്ചു തരാമോ? നബി നുണ പറഞ്ഞതല്ലെങ്കില്‍ അങ്ങിനെ കൊല്ലപ്പെട്ട ഒരാളുടെ പേര് പറയൂ. അവ്യക്തമാണല്ലേ? പാവങ്ങള്‍ ! "

    വാദം മുട്ടിയപ്പോള്‍ സാജന്‍ November 25, 2010 8:34 AM ന് മാറ്റി പറഞ്ഞു :
    ഞാന്‍ പ്രവാചകന്റെ പേര് പറയാന്‍ ആവശ്യപെട്ടു എന്ന് താങ്കള്‍ക്ക് തോന്നിയതിനു ഞാന്‍ ഉത്തരവാദിയല്ല
    = വൈരൂധ്യമോ , അവ്യക്തതയോ...മലയാളത്തില്‍ ഇതിനു എന്ത് പറയും എന്ന് എനിക്കറിയില്ല. എന്നാലും ചില പ്രാദേശിക ഭാഷകളില്‍ " വീണിടത്ത് കിടന്നുരുളുക" എന്ന് പറയാറുണ്ട്. എന്‍റെ വിശദീകരണം സന്തോഷ്‌ അഗീകരിച്ചതുമാണ്.

    continued...

    ReplyDelete
  199. sajan said:
    നബി പറഞ്ഞ അഗ്നി കണ്ട് 'കളിച്ച' ആറു പേരേ ബൈബിളില്‍ ഉള്ളൂ. അതില്‍ ഏലിയയ്ക്ക് എന്ത് സംഭവിച്ചു എന്ന് ഞാന്‍ വിശദീകരിച്ചു. ആ പ്രത്യേക ആറു പേരില്‍ യഹൂദര്‍ കൊന്ന ആളുടെ പേര് പറയാന്‍ ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ അതില്‍ കയറി പിടിച്ചു. പിന്നെ പേരിലായി പ്രശ്നം.
    =ഇസ്രായേല്‍ സമുദായത്തിലേക്ക് അല്ലാഹു ഇറക്കിയ എല്ലാ പ്രവാചകന്‍മാരും ബൈബിളില്‍ ഇല്ല എന്ന് ഞാന്‍ മുന്‍പ്‌ തെളിയിച്ചിരുന്നു. അതിനാല്‍ ആറോ, പത്തോ ? ഇരുപതോ...എന്നതൊന്നും എനിക്ക് വിഷയമല്ല.
    മാത്രമല്ല, ഈ വിഷയത്തില്‍ അന്നത്തെ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും കാഴ്ചപാട് ഏറ്റവും ആദ്യത്തെ മറുപടിയില്‍ തന്നെ ഞാന്‍ പറഞ്ഞിടുണ്ട്. 2 വാക്യങ്ങളും , "altars" എന്ന പദത്തിന്റെ അര്‍ത്ഥവും http://biblemeanings.info ല്‍ നിന്നും അവിടെ കൊടുത്തിട്ടുണ്ടായിരുന്നു.
    മറവിയാണെങ്കില്‍ അത് മനുഷ്യന്‍റെ ഒരു ന്യൂനത ആണ് എന്ന് ഞാന്‍ മനസിലാക്കുന്നു. താങ്കള്‍ പറഞ്ഞ പോലെ മറവി ഓര്‍മയുടെ തകരാറാണ് എന്നൊന്നും ഞാന്‍ മനസിലാക്കുന്നില്ല. ഉറക്കം നടിക്കുകയാണെങ്കില്‍ ഉണര്‍ത്താന്‍ എനിക്ക് സാധ്യവുമല്ല.

    ReplyDelete