Followers

Tuesday, December 14, 2010

ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ

" ലേവി വംശജനായ യേശു ക്രിസ്തു " എന്ന ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അവിടെ, ബൈബിളനുസരിച്ച്, ക്രിസ്തു ലേവി വംശജനാണോ എന്ന ചര്‍ച്ചയാണ്‌ യഥര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെ ആണെന്ന് ഖുര്‍ആനിലിണ്ടോ എന്ന ചര്‍ച്ചയാണ്‌ ഇപ്പോള്‍ നടക്കുന്നത്. ആ ചര്‍ച്ചയ്ക്കാകട്ടെ വ്യക്തത കൈവന്നിട്ടുമില്ല. അത്കൊണ്ട് ആ വശം മാത്രം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നാന്നായിരിക്കും എന്ന് കരുതുന്നു. രണ്ട് കാര്യങ്ങള്‍ക്കാണ്‌ ഈ ചര്‍ച്ച കൊണ്ട് വ്യക്തത കൈവരേണ്ടത്.

1. യേശു ലേവി വംശജനാണെന്നതിന്ന് ഖുര്‍ആനില്‍ തെളിവുണ്ടോ?
2. ഇംറാന്‍, ഹാറൂന്‍, മറിയം ഇവര്‍ തമ്മിലുള്ള ബന്ധമെന്താണ്‌?

* ഇതില്‍ രണ്ടാമത്തെ ചോദ്യത്തിന്ന് ഉത്തരം കണ്ടെത്താനാണ്‌ ഇവിടെ നേര്‍ക്ക് നേരെ ശ്രമി ക്കേണ്ടത്. അതിന്റെ ഉത്തരം ​കിട്ടുന്നതോട് കൂടി ഒന്നാമത്തേതിന്റെ ഉത്തരം ​കിട്ടിക്കൊള്ളും.
……………………………………

മൂന്ന് ചോദ്യങ്ങളും ഓരോ ചോദ്യത്തിനും ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളുമാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്.

ചോദ്യം:

1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ എന്താണ്‌?

സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

എ. അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്ന്.

ബി. അവര്‍ ഹാറൂന്‍ നബിയുടെ വംശത്തില്‍ പെട്ടവള്‍ ആണെന്ന്.

സി. മറിയമിന്ന് ഹാറൂന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടെന്ന്.
……………………………………

ചോദ്യം:

2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്‌?

സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

എ. അവര്‍ മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്ന്.

ബി. അവര്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ ആണെന്ന്.

സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്നു തന്നെ ആണെന്ന്.
……………………………………………….

ചോദ്യം:

3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്‌?

സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

എ. കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്ന്.

ബി. കന്യാ മറിയം പിറന്നത് ഇംറാന്‍ കുടുംബത്തില്‍ ആണെന്ന്.

സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്ന് തന്നെ ആണെന്ന്.
……………………………………………………

ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളില്‍ ഒന്നാമത്തെ സാദ്ധ്യത (എ.) ആദ്യം പരിഗണിക്കാമെന്ന് കരുതുന്നു. ആ ഉത്തരം ശരിയാണെന്ന് വന്നാല്‍ ചാര്‍ച്ച പിന്നെ നീട്ടേണ്ട ആവശ്യവുമില്ല.

ഈ സാദ്ധ്യതയുടെ ചര്‍ച്ചയ്ക്കുള്ള സൌകര്യത്തിന്ന് ചോദ്യം ഇങ്ങനെ മാറ്റി എഴുതുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു:

ചോദ്യം: 1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ, അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്നാണോ?

ചോദ്യം: 2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ, അവര്‍ മൂസയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്നാണോ?

ചോദ്യം: 3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ, കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്നാണോ?
.........................................................
# എന്റെ അഭിപ്രയം ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പിന്നീട് പറയുന്നതാണ്‌.




കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു

57 comments:

  1. അഭിപ്രായം ഞാന്‍ ഇവിടെ രേഖപ്പെടുത്തിയിട്ടും ഉണ്ട്.
    http://quran-talk.blogspot.com/2010/12/blog-post.html

    ഇനി ഞാന്‍ ഈ ചര്‍ച്ചയ്ക്ക് നില്‍ക്കണോ പോണോ എന്നത് താങ്കളുടെ പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും.

    ReplyDelete
  2. മൂസാ നബിയുടെ കാലത്താണ്‌ ഈസാ നബി ജീവിച്ചതെന്ന് ഒരു തെറ്റിദ്ധാരണ മുഹമ്മദ് നബിക്കുണ്ടായിരുന്നുവെന്ന് ചില വിമര്‍ശകന്‍മാര്‍ പറയാറുണ്ട്. ഇംറാനിന്റെ സ്ത്രീ, ഇംറാനിന്റെ മകള്‍, ഹാറൂനിന്റെ സഹോദരി തുടങ്ങിയുള്ള ഖുര്‍ആനിക പ്രയോഗങ്ങളാണ്‌ ഈ വിമര്‍ശനത്തിന്റെ ഹേതു. ആദ്യം അത് ചര്‍ച്ച ചെയ്യാം. മാന്യ സഹോദരങ്ങളുടെ പ്രതികരണം  പ്രതീക്ഷികുന്നു.

    ReplyDelete
  3. അടുക്കും ചിട്ടയുമുള്ള ഒരു ചര്‍ച്ച ഇവിടെ നടക്കണമെന്നാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്. അതിന്ന് ആദ്യം വേണ്ടത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുകയാണ്‌:

    ചോദ്യം: 1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ, അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്നാണോ?

    ചോദ്യം: 2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ, അവര്‍ മൂസയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്നാണോ?

    ചോദ്യം: 3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ, കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്നാണോ?

    നിങ്ങള്‍ ഏത് പക്ഷത്ത് നിന്നാലും ശരി, അഭിപ്രായം എഴുതുക. കേവലം ലിങ്കുകള്‍ കൊണ്ട് വേണ്ടത്ര പ്രയോജനമുണ്ടാവുമെന്ന് തോന്നുന്നില്ല. അത് ചര്‍ച്ച മറ്റൊരു വഴിക്ക് കൊണ്ട് പോകാന്‍ മാത്രമേ സഹയിക്കുകയുള്ളൂ. ഈ ചോദ്യങ്ങളുടെ ഉത്തരം ആ പോസ്റ്റിലുള്ളത് ഒന്ന് കോപ്പി ആന്റ് പെയ്സ്റ്റ് ചെയ്താല്‍ കാര്യം വ്യക്തമകും. ഓരോ പോയന്റും നിശിതമായ വിശകലനത്തിന്ന് വിധേയമക്കി വസ്തുത എന്തെന്ന് കണ്ടെത്താന്‍ നമുക്ക് കൂട്ടായ ശ്രമം നടാത്താം. ഇതിന്ന് വെല്ലുവിളിയുടെ ആവശ്യമൊന്നും ഇല്ല. അടുക്കോടും ചിട്ടയോടും കൂടി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്മനസ്സ് കാണിച്ചാല്‍ മാത്രം മതി.

    ReplyDelete
  4. ശ്രീ ആലിക്കോയ,
    ഞാൻ ഇരുഭാഗത്തും പെട്ടയാളല്ല, എങ്കിലും അഭിപ്രായം പറയുന്നതിൽ അനൗചിത്യമില്ലെന്ന് വിശ്വസിക്കുന്നു.

    നാമറിയുന്ന കാലഗണന വെച്ചാൽ ഈസായുടെ മാതാവിന്‌ മൂസയുമായി നേരിട്ട്‌ ബന്ധമുണ്ടാകാൻ യാതൊരു സാധ്യതയുമില്ല. മൂസയുടേയും ഈസായുടേയും ജന്മങ്ങൾ തമ്മിൽ നൂറ്റാണ്ടുകളുടെ അന്തരമുണ്ട്‌.
    കൂടാതെ ഈസ തന്റെ പ്രബോധനം നടത്തുന്ന കാലത്തുതന്നെ മൂസയുടെ അനുയായികൾ പ്രബലരായിരുന്നു. അതിനാൽ തന്നെ ചെറിയൊരു കാലയളവല്ല ഇവർക്കിടയിൽ എന്നത്‌ വ്യക്തമായി മനസിലാക്കാവുന്നതാണ്‌.
    മൂസയ്ക്ക്‌ മിറിയം എന്ന പേരിൽ ഒരു സഹോദരി ഉണ്ടായിരുന്നതായി വായിച്ചിട്ടുണ്ട്‌.

    ReplyDelete
  5. തലങ്ങും വിലങ്ങും കാര്യങ്ങള്‍ പറയാന്‍ താല്‍പര്യമുണ്ട്; എന്നാല്‍ വ്യവസ്ഥാപിതമായ ഒരു ചര്‍ച്ചക്ക് ഒരുക്കമല്ല. ഇതാണ്‌ സാജന്‍ എന്നെ അറിയച്ചതിന്റെ ചുരുക്കം. എങ്കിലും സാജനെ ഞാന്‍ ക്ഷണിക്കുന്നു; തല്‍പര്യപൂര്‍വം. ഞാന്‍ ആരോടും പിണങ്ങുന്നില്ല. നാം കൈകാര്യം ചെയ്യുന്നത് വിജ്ഞാനമാണ്‌; അതിനോടുള്ള താല്‍പര്യമാണ്‌ എന്നെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുന്നത്.

    ReplyDelete
  6. അപ്പുക്കുട്ടന്‍ പറഞ്ഞത് വളരെ ശരിയാണ്‌. മൂസാ നബിയും ഈസാ നബിയും തമ്മില്‍ 14 നൂറ്റാണ്ടിന്റെ വ്യത്യാസമുണ്ട്. എന്നാല്‍ ഖുര്‍ആന്‍ വിമര്‍ശകര്‍ പറയുന്നത് മുഹമ്മദ് നബിക്ക് ഈ അകലം അറിയില്ലായിരുന്നു എന്നാണ്‌. ഇത് വസ്തുതാ വിരുദ്ധമാണ്‌. ഖുര്‍ആന്‍ പറയുന്നു: "മൂസാക്കു നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. ഒടുവില്‍ വ്യക്തമായ അടയാളങ്ങളുമായി, മര്‍യമിന്റെ പുത്രന്‍ ഈസായെ അയച്ചു." (2:87)

    Muhammad Asad's translation: For, indeed, We vouchsafed unto Moses the divine writ and caused apostle after apostle to follow him; and We vouchsafed unto Jesus, the son of Mary.... (2:87)

    നബി പറഞ്ഞു: ഇസ്‌റാഈല്‍ ഗോത്രത്തിന്ന് നേതൃത്വം നല്‍കിയിരുന്നത് പ്രവാചകന്‍മാരായിരുന്നു; ഓരോ പ്രവാചകന്‍ മരിക്കുമ്പോഴും ഒരു പ്രവാചകന്‍ പിന്‍ഗാമിയായി വന്നിരുന്നു. (ബുഖാരി 3455)

    ഇമാം ഇബ്‌നു കസീര്‍ (ഹിജ്‌റ 774 മരണം) പറയുന്നു: فعيسى عليه السلام وهو خاتم أنبياء بني إسرائيل ഈസാ നബി ഇസ്‌റാഈല്‍ ഗോത്രത്തിലെ അവസാനത്തെ നബിയാകുന്നു. (ഖുര്‍ആന്‍ 60:6 ന്റെ വ്യാഖ്യാനത്തില്‍)

    മൂസാ നബിയും ഈസാ നബിയും ഒരേ കാലക്കാരാണെന്ന തെറ്റിദ്ധാരണ ഇസ്‌ലാമിക ലോകത്ത് ഇല്ലെന്ന് ഇവയെല്ലാം വ്യക്തമാക്കുന്നു. അത്കൊണ്ട് താഴെ കൊടുത്ത മൂന്ന് ചോദ്യങ്ങള്‍ക്കും 'അല്ല' എന്ന ഉത്തരമേ നല്‍കാന്‍ ഇസ്‌ലാമിന്ന് കഴിയുകയുള്ളു എന്ന് മനസ്സിലാക്കാം .

    ചോദ്യം: 1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ, അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്നാണോ?

    ഉത്തരം: അല്ല.

    ചോദ്യം: 2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ, അവര്‍ മൂസയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്നാണോ?

    ഉത്തരം: അല്ല.

    ചോദ്യം: 3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ, കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്നാണോ?

    ഉത്തരം: അല്ല.

    ഇതിനോട് വിയോജിപ്പുള്ളവര്‍, തെളിവ് സഹിതം അത് വ്യക്തമാക്കിയാല്‍ നന്നായിരിക്കും .

    ReplyDelete
  7. ആലിക്കോയ:
    " ചോദ്യം: 1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ, അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്നാണോ?
    ഉത്തരം: അല്ല. "

    ആലിക്കോയ:
    താങ്കള്‍ ഈ ബ്ലോഗില്‍ തന്നെ മറ്റൊരു പോസ്റ്റില്‍ എഴുതി:
    "എലിസബത്തിനെ അഹരോന്‍റെ പുത്രിമാരില്‍ പെട്ടവളെന്ന് പറഞ്ഞത് അഹരോന്‍റെ നേര്‍ക്കുനേര്‍ മകള്‍ എന്ന അര്‍ത്ഥത്തിലല്ല. ആ പരമ്പരയില്‍ പെട്ടവള്‍ എന്ന അര്‍ത്ഥത്തിലാണ്‌. (മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌.) അഹറോന്‍റെ പരമ്പര എന്നാല്‍ ലേവി പരമ്പര തന്നെ. "

    എന്നാല്‍ മറ്റൊരു ബ്ലോഗില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് താങ്കളുടെ comment കണ്ടു"

    "ഇതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായത് ഇങ്ങനെയാണ്‌: 'പഴയ കാലത്തെ ജനത തങ്ങളുടെ ആളുകള്‍ക്ക് മുന്‍ഗാമികളായ പ്രവാചകന്‍മാരുടെയും സജ്ജനങ്ങളുടെയും പേര്‌ നല്‍കാറുണ്ടായിരുന്നു.'
    ഈ വിവര്‍ത്തനം ശരിയാണെങ്കില്‍ സാജന്റെ നിഗമനം അബദ്ധമാണ്‌. കാരണം നബി പറഞ്ഞത് ആ ഹാറൂന്‍ തന്നെ ഈ ഹാറൂന്‍ എന്നല്ല. ആ ഹാറൂനിന്റെ പേരാണ്‌ ഈ ഹാറൂനിന്ന് നല്‍കിയത് എന്നാണ്‌. എന്നാല്‍ സാജന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്‌: "അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്."

    ഇതില്‍ ഏതാണ് ശരി എന്ന് വ്യക്തമാക്കാമോ ?

    ReplyDelete
  8. കന്യാ മറിയം ഹാറൂനിന്റെ സഹോദരിയാണെന്ന് മുഹമ്മദ് നബി തെറ്റിദ്ധരിച്ചിരുന്നു എന്ന ആരോപണം ശരിയാണോ എന്നതാണ്‌ ഇപ്പോള്‍ പരിശോധിക്കുന്നത്. അത് കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.

    " ചോദ്യം: 1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ, അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്നാണോ?"

    ഈ ചോദ്യത്തിന്ന് താങ്കള്‍ വല്ല മറുപടിയും പറയാനുദ്ദേശിക്കുന്നുവെങ്കില്‍ അത് പറഞ്ഞാല്‍ നന്നായിരിക്കും.

    ReplyDelete
  9. അതേ പോലെ ഈ രണ്ട് ചോദ്യങ്ങള്‍ക്കും:

    ചോദ്യം: 2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ, അവര്‍ മൂസയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്നാണോ?

    ചോദ്യം: 3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ, കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്നാണോ?

    ReplyDelete
  10. To Seek Truth,

    താങ്കളുടെ ചോദ്യം ഞാന്‍ അവഗണിക്കുന്നില്ല. അവ പ്രസക്തം തന്നെ. എന്നാല്‍ അവ പ്രസക്തമാകുന്നത് ഹാറുനിന്റെ സഹോദരി, ഇംറാനിന്റെ സ്ത്രീ, ഇംറാനിന്റെ മകള്‍ ഈ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടവ അല്ലെങ്കിലാണ്‌. അത്കൊണ്ട് ഇവ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതുണ്ടോ ഇല്ലേ എന്ന് ആദ്യം തീരുമാനിക്കാം.

    ReplyDelete
  11. "ഈ ചോദ്യത്തിന്ന് താങ്കള്‍ വല്ല മറുപടിയും പറയാനുദ്ദേശിക്കുന്നുവെങ്കില്‍ അത് പറഞ്ഞാല്‍ നന്നായിരിക്കും."

    അഹരോണിന്റെയും, മോശയുടെയും നേരിട്ടുള്ള സഹോദരിയാണ്(Direct Sister) യേശുവിന്‍റെ അമ്മയായ മറിയം എന്ന് ഖുറാനില്‍ നിന്നും ബൈബിളില്‍ നിന്നും ഞാന്‍ മനസിലാക്കീട്ടില്ല.
    എന്നാല്‍ ഈ വിഷയവുമായി ബന്ധപെട്ട ബ്ലോഗുകളില്‍ നിന്നും, കമന്റുകളില്‍ നിന്നും എനിക്ക് മനസിലായത്‌ മുകളില്‍ എന്‍റെ കമന്റില്‍ നല്‍കിയ കാര്യങ്ങളാണ്. താങ്കളുടെ ഈ അഭിപ്രായങ്ങളില്‍
    വൈരൂധ്യം കണ്ടതിനാല്‍ ഏതാണ് ശരി എന്നാണ് ഞാന്‍ ചോദിച്ചത്.

    ReplyDelete
  12. "എന്നാല്‍ അവ പ്രസക്തമാകുന്നത് ഹാറുനിന്റെ സഹോദരി, ഇംറാനിന്റെ സ്ത്രീ, ഇംറാനിന്റെ മകള്‍ ഈ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടവ അല്ലെങ്കിലാണ്‌."

    ഈ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടവയല്ല. ഇത്തരം പ്രയോഗങ്ങള്‍ ബൈബിളിലും ഉണ്ട്.

    ReplyDelete
  13. ബൈബിളില്‍ നിന്നുള്ളതിന്ന് ചില ഉദാഹരണങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും.

    ReplyDelete
  14. ഇംറാന്‍, ഹാറൂന്‍, മൂസാ എന്നിവരുടെ കാലത്താണ്‌ കന്യാ മറിയമും ഈസായും ജീവിച്ചിരുന്നത് എന്ന ധാരണ ഖുര്‍ആനിലില്ലെന്ന് ഇതിനകം വ്യക്തമായിരിക്കും എന്ന് കരുതുന്നു. മാത്രമല്ല; അവരുടെ കാലങ്ങള്‍ തമ്മില്‍ വളരെ അകലമുണ്ടെന്നതിന്റെ സൂചനയും മേല്‍സൂചിപ്പിച്ച ഖുര്‍ആന്‍ വക്യം, ഹദീസ്, തഫ്‌സീര്‍ ഉദ്ധരണി എന്നിവയില്‍ ഉണ്ട്.

    ഇക്കര്യം ശ്രീ സാജനും സമ്മതിച്ചിട്ടുണ്ട്. "ഒന്നാമതായി യേശു മോശയുടെ കാലഘട്ടതിലുള്ളതാണെന്നു ഖുര്‍ആന്‍ പറഞ്ഞു എന്ന്
    ഞാന്‍ ഒരു അവകാശ വാദവും കൊണ്ട് വന്നിട്ടില്ല."

    കാര്യങ്ങള്‍ ഇവിടെയെത്തുമ്പോള്‍ ഹാറൂന്‍ സഹോദരി, ഇംറാനിന്റെ സ്ത്രീ, ഇംറാനിന്റെ മകള്‍ എന്നിവയെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കാന്‍ നാം നിര്‍ബന്ധിതരാവുകയാണ്‌.

    ReplyDelete
  15. (മുന്‍ കമന്റിന്റെ തുടര്‍ച്ച)

    എന്നാല്‍ ഈ വിഷയത്തില്‍ സാജന്‍ കടുത്ത ആശയക്കുഴപ്പത്തിലാണുള്ളത്. കഴിഞ്ഞ കമന്റില്‍ നാം വായിച്ചതിന്ന് വിരുദ്ധമായും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിപ്രകാരമാണ്‌:
    "നബി പറഞ്ഞത്‌ വീണ്ടും വായിക്കുക.
    മറിയം അഹരോന്റെ പുത്രി എന്നല്ല നബി പറഞ്ഞത്‌ . സഹോദരി എന്നാണ്. അതുകൊണ്ട് രണ്ടേ രണ്ട് സാധ്യതയേ അവശേഷിക്കുന്നുള്ളൂ . ഒന്നുങ്കില്‍ അഹരോന്റെ സഹോദരി മറിയവുമായി നബിക്ക്‌ തെറ്റി. അല്ലെങ്കില്‍ കന്യകാ മറിയത്തിനു അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കണം. രണ്ടാമതെതാണോ നബി ഉദ്ദേശിച്ചത്‌ എന്നറിയണമെങ്കില്‍ അതിനെ പറ്റിയുള്ള ഹദീസ്‌ പരിശോധിക്കണം.

    In Sahih Muslim, the Hadith related by Mughirah ibn Shu'bah, #5326, says:
    "When I came to Najran, they (the Christians of Najran) asked me: You read "Sister of Harun", (i.e. Mary), in the Qur'an, whereas Moses was born well before Jesus. When I came back to Allah's Messenger I asked him about that, and he said: "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them."" [Sahih Muslim, translated by Abdul Siddiqi].

    മറിയം അഹരോന്റെ സഹോദരിയാണെന്ന സൂക്തം കേട്ടപ്പോള്‍ സമീപവാസികളായ ക്രിസ്ത്യാനികള്‍ അന്തം വിട്ടു. നബിയോട്‌ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് മുകളില്‍ കണ്ടത്‌. അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്." see this here
    ഹാറൂന്‍ സഹോദരി എന്നതിന്റെ വിവക്ഷ പ്രവാചകന്‍ വിശദീകരിക്കുന്ന ഹദീസ് അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. എന്നിട്ട് അതില്‍ ഉള്ളതിന്റെ നേര്‍ വിപരീത ആശയം ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.
    നബി പറഞ്ഞത് ആ ഹാറൂന്‍ തന്നെ ഈ ഹാറൂനും എന്നല്ല. മറിച്ച് രണ്ടും രണ്ടാണെന്നാണ്‌. ആ ഹാറൂനിന്റെ പേരാണ്‌ ഈ ഹാറൂനിന്‌ നല്‍കിയിരിക്കുന്നത് എന്നാണ്‌; പൂര്‍വികരുടെ പേര്‌ സ്വന്തം ആളുകള്‍ക്ക് നല്‍കുന്ന പതിവ് മുന്‍കാലക്കാര്‍ക്കുണ്ടായിരുന്നു എന്നും.

    "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them." (സാജന്‍ ഉദ്ധരിച്ച ഹദീസില്‍ നിന്ന്)

    (Muslim 5721, Nasaaii 11253, Thabraani 17363, Thirmidhi 3449, Ibnu hibbaan 6250, Ahmad 18201 എന്നിവിടങ്ങളിലും മറ്റും ഈ ഹദീസ് കാണാം.)

    ഈ ഹദീസ് വ്യക്തമാക്കുന്നതനുസരിച്ച് രണ്ട് ഹാറൂനും ഒന്നായിരുന്നുവെന്ന തെറ്റിദ്ധാരണ മുഹമ്മദ് നബിക്കുണ്ടായിരുന്നില്ല എന്ന് വ്യക്തം. പിന്നെയോ ഹാറൂന്‍ എന്ന് പേരുള്ള ഒരു സഹോദരന്‍ കന്യാ മറിയമിന്ന് ഉണ്ടായിരുന്നു എന്നാണ്‌ നബി പറഞ്ഞതിന്റെ പൊരുള്‍. അല്ലാതെ ഹാറൂന്‍ നബിയുടെ സഹോദരിയാണ്‌ അവര്‍ എന്ന അര്‍ത്ഥത്തിലല്ല. അപ്പോള്‍ ഹാറൂന്‍ സഹോദരീ എന്ന് ജനം മറിയമിനെ വിളിച്ചത് അക്ഷരാര്‍ത്ഥത്തില്‍ തന്നെയാണ്‌ എടുക്കേണ്ടത്.

    ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പലരും ഇതിനെ ഹാറൂന്‍ നബിയുടെ വംശത്തില്‍ പെട്ടവള്‍ എന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്. ഈ വ്യാഖ്യാനം  ചിലപ്പോള്‍ ഞനും ഏറ്റു പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ശരിയാണെന്ന അഭിപ്രായം എനിക്ക് ഇപ്പോഴില്ല. വിഷയത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോള്‍  മനസ്സിലായത് ഹാറൂന്‍ സഹോദരി എന്ന ഖുര്‍ആനിക പ്രയോഗത്തെ വ്യാഖ്യാനിക്കാന്‍ ഈ ഹദീസിനെ അവലംബിക്കണമെന്നാണ്‌. അതായത് ഒരേ പേരുള്ള രണ്ട് ഹാറൂനുകള്‍. ഒന്ന് മോശെയുടെ കാലത്ത് ജീവിച്ച ഹാറൂന്‍ നബി. രണ്ടാമത്തേത് കന്യാ മറിയമിന്റെ സഹോദരനായ മറ്റൊരു ഹാറൂന്‍.
    ...........
    ചോദ്യം:

    1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ എന്താണ്‌?

    സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

    എ. അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്ന്.

    ബി. അവര്‍ ഹാറൂന്‍ നബിയുടെ വംശത്തില്‍ പെട്ടവള്‍ ആണെന്ന്.

    സി. മറിയമിന്ന് ഹാറൂന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടെന്ന്.
    ...........

    ഇവയില്‍ മൂന്നാമത്തെ ഉത്തരമാണ്‌ ഞാന്‍ തെരഞ്ഞെടുക്കുന്നത്. എന്റെ പിന്‍ബലം ഉപരിസൂചിത ഹദീസാണ്‌.
    .............

    രണ്ടാമത്തെ ഉത്തരത്തെയും മറ്റൊരു സാദ്ധ്യത എന്ന നിലയില്‍ മുമ്പ് ഞാന്‍ ശരിവച്ചിരുന്നു; എന്നാല്‍ ആ അഭിപ്രായം ഇപ്പോള്‍ ഞാന്‍ പിന്‍വലിക്കുന്നു; ആ അഭിപ്രായക്കാരോടുള്ള ആദരവ് നിലനിറുത്തിക്കൊണ്ട് തന്നെ.

    ReplyDelete
  16. സാജന്‍  എഴുതുന്നു: "എന്തുകൊണ്ട് നബിക്ക്‌ തെറ്റ് പറ്റി എന്നറിയണമെങ്കില്‍ പഴയ നിയമം വായിക്കണം.

    അഹരോനിന് മറിയം എന്ന പേരില്‍ ഒരു സഹോദരി ഉണ്ടായിരുന്നതായിരുന്നു.
    Exodus 15:20 അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു 21 മിർയ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

    ഇത്രയും ലളിതമായ കാരണം കൊണ്ട് മാത്രം നബിക്ക്‌ തെറ്റ് പറ്റുമോ?"

    ഈ വാക്കുകള്‍ക്ക് സാജന്‍ തന്നെ മറുപടി എഴുതുന്നു: "ഒന്നാമതായി യേശു മോശയുടെ കാലഘട്ടതിലുള്ളതാണെന്നു ഖുര്‍ആന്‍ പറഞ്ഞു എന്ന്
    ഞാന്‍ ഒരു അവകാശ വാദവും കൊണ്ട് വന്നിട്ടില്ല."

    = അഹറോന്റെ സഹോദരി മിര്‍യാമിന്റെ മകനാണ്‌ യേശുക്രിസ്തുവെങ്കില്‍ അഹറോനും യേശുവും ഒരു കാലക്കാരാകാതിരിക്കുന്നതെങ്ങനെ?
    ഇതിന്ന് സാജന്‍ മറുപടി പറയണം.

    ReplyDelete
  17. Mr. ആലിക്കോയ,
    വിശദീകരണത്തിനു നന്ദി.

    ReplyDelete
  18. 'ഹാറൂന്‍ സഹോദരി' എന്ന് ഖുര്‍ആന്‍ മറിയമിനെ വിളിച്ചുവല്ലോ. അത് അവര്‍ക്ക് ഹാറൂന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരുന്നു എന്നതിന്റെ സൂചനയാണ്‌; അല്ലാതെ, അവര്‍ ഹാറൂന്‍ നബിയുടെ പിന്‍മുറാക്കാരി ആണെന്നല്ല. ഈ വാദത്തിന്‌ മേല്‍ പറഞ്ഞതിന്ന് പുറമെ വേറെയും തെളിവുണ്ട്.

    പൂര്‍വികരെ ഉദ്ദേശിച്ച് പിതാക്കള്‍ എന്നും പിന്‍ഗാമികളെ ഉദ്ദേശിച്ച് മക്കള്‍ എന്നും പറഞ്ഞത് ഖുര്‍ആനില്‍ കാണാം. എന്നാല്‍ പൂര്‍വികരെയോ പിന്‍ഗാമികളെയോ സൂചിപ്പിക്കാന്‍ വേണ്ടി സഹോദരന്‍ എന്നോ സഹോദരന്‍മാര്‍ എന്നോ ഖുര്‍ആന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

    ഖുര്‍ആനില്‍ വന്ന സഹോദരന്‍/ സഹോദരന്‍മാര്‍  പ്രയോഗങ്ങളില്‍ ചിലത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടവയാണ്‌. ഇതിന്ന് പുറമെ എവിടെയെല്ലാം സഹോദരന്‍ / സഹോദരന്‍മാര്‍ പ്രയോഗം വന്നിട്ടുണ്ടോ അവയെല്ലാം സമകാലികരെ ഉദ്ദേശിച്ചാണെന്ന് കാണാം. ഉദാഹരണം: 46/21, 7/65, 7/73, 7/85, 11/50, 11/61, 11/84, 27/45, 26/106, 26/124, 26/142, 26/161, 50/13. അപ്പോള്‍ ഹാറൂന്‍ സഹോദരി എന്ന് കന്യാ മറിയമിനെ വിളിച്ചതും അവരുടെ സമകാലികനായ ഒരു ഹാറൂനിനെ ഉദ്ദേശിച്ചാകാനേ തരമുള്ളു.

    മേല്‍പറഞ്ഞ ഹദീസ് ഇതുമായി ചേര്‍ത്തു വായിച്ചാല്‍ അവര്‍ക്ക് ആ പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.

    ReplyDelete
  19. സാജന് ഈ ചര്‍ചയില്‍ എന്ത് പറയാനുണ്ട് എന്നറിയാന്‍ താല്‍പര്യം. ഇപ്പോഴും പ്രവാചകന്‍ മുഹമ്മദ് നബിക്ക് തെറ്റുപറ്റിയതുകൊണ്ടാണ് മറിയമിനെ ഹാറൂനിന്റെ സഹോദരി എന്ന് വിളിച്ചത് എന്ന് ധരിക്കുന്നുണ്ടോ.

    ReplyDelete
  20. സുവിശേകര്‍ നല്‍കിയതിനേക്കാള്‍ വളരെ കൃത്യവും സൂക്ഷമവുമായ വിവരങ്ങളാണ് മറിയമിന്റെ (അല്ലാഹുവിന്റെ രക്ഷയും സമാധാനവും അവരുടെ മേല്ഉണ്ടാവട്ടേ) വിഷയത്തില് ഖുര്‍ആന്‍ നല്‍കുന്നത്. മനുഷ്യന്റെ സന്മാര്‍ഗദര്‍ശനത്തിന് പ്രത്യേകിച്ചൊന്നും സംഭാവന ചെയ്യാനില്ലാത്ത സ്ഥൂലമായ വിശദീകരണങ്ങളും പരാമര്‍ശങ്ങളും ഖുര്‍ആന്‍ ഒഴിവാക്കിയിരിക്കുന്നുവെന്ന് മാത്രം. ബൈബിളിലില്‍ പരാമര്‍ശിക്കാത്ത/വിരുദ്ധമായ ഏതെങ്കിലും ഭാഗം ഖുര്‍ആനില്‍ കണ്ടാല്‍ അത് മുഹമ്മദ് നബി കേട്ടെഴുതിയപ്പോള്‍ തെറ്റിയതാണ് എന്ന കണ്‍ക്ലൂഷനിലെത്തുന്നത് മൂലമാണ് അബദ്ധ ധാരണകള്‍ ഉണ്ടാകുന്നത്.

    വിവരണത്തിലെ ഈ കൃത്യത തന്നെ ഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള തെളിവായി അത് സ്വയം സൂചിപ്പിക്കുന്നു.

    (3:42-43) പിന്നീട് മലക്കുകള്‍ പ്രത്യക്ഷപ്പെട്ട് മര്‍യമിനോട് ഓതിയതോര്‍ക്കുക: `അല്ലയോ മര്‍യം! അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു. തന്നെ സേവിക്കുന്നതിനുവേണ്ടി അവന്‍ നിന്നെ ലോകനാരികളില്‍ മികച്ചവളായി തെരഞ്ഞെടുത്തിരിക്കുകയാകുന്നു. മര്‍യമേ! നിന്റെ നാഥനെ വണങ്ങുക. അവനെ പ്രണമിക്കുക. അവനെ നമിക്കുന്ന ദാസന്മാരോടൊപ്പം നമിക്കുകയും ചെയ്യുക!` (44) പ്രവാചകാ, ഇവ മറഞ്ഞ വാര്‍ത്തകളാകുന്നു. ദിവ്യബോധനത്തിലൂടെ നാം അത് നിനക്ക് അറിയിച്ചുതരുന്നു. മര്‍യമിന്റെ രക്ഷാധികാരം ആര്‍ ഏറ്റെടുക്കേണമെന്ന് നിശ്ചയിക്കാന്‍, ക്ഷേത്രപരികര്‍മികള്‍ അവരുടെ നാരായങ്ങള്‍ എറിഞ്ഞപ്പോള്‍ നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ ഉണ്ടായിരുന്നില്ല.

    ReplyDelete
  21. ഇനി നമുക്ക് അടുത്ത ചോദ്യത്തിലേക്ക് കടക്കാം.
    ചോദ്യം: 2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്‌?

    സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

    എ. അവര്‍ മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്ന്.

    ബി. അവര്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ ആണെന്ന്.

    സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്നു തന്നെ ആണെന്ന്.
    ....................

    നേരത്തെ നടന്ന ചര്‍ച്ചയില്‍ ( 1 , 2 ) നിന്ന് വ്യക്തമായത് പോലെ,
    1. ഹാറൂന്‍ നബിയും ഈസാ നബിയും ഒരു കാലക്കാരാണെന്ന തെറ്റിദ്ധാരണ മുഹമ്മദ് നബിക്ക് ഉണ്ടായിരുന്നു എന്ന് പറയാന്‍ ഖുര്‍ആനിലോ ഹദീസിലോ ഒരു തെളിവുമില്ല.
    2. മാത്രമല്ല; ഇവര്‍ തമ്മില്‍ കാലത്തില്‍ വളരെയേറെ അകലമുണ്ടെന്ന് പറയാന്‍ ഖുര്‍ആനിലും ഹദീസിലും തഫ്‌സീറുകളിലും തെളിവുണ്ട് താനും.
    3. അഥവാ ഹാറൂന്‍ നബിയുടെ സഹോദരി, ഈസാ നബിയുടെ അമ്മയാണെന്ന വാദം ഇസ്‌ലാമിന്റെ വേദത്തിന്ന് വിരുദ്ധമാണ്‌.
    4. അതിനാല്‍ ഈസാ നബിയുടെ അമ്മ ഹറൂനിന്റെ പിതാവ് ഇംറാനിന്റെ മകളായിരുന്നു എന്ന് വാദിക്കാന്‍ കഴിയുകയില്ല.
    അങ്ങനെ വാദിക്കാന്‍ ഖുര്‍ആനും ഹദീസും അനുവദിക്കുന്നില്ല. അതിനാല്‍ ഈ ചോദ്യത്തിന്ന് നല്‍കാവുന്ന മൂന്ന് ഉത്തരങ്ങളില്‍ ഒന്നാമത്തേത് (എ) അസ്വീകാര്യമാണെന്ന് വിധിക്കാന്‍ കഴിയും.

    ഇനി ഉത്തരങ്ങളിലെ രണ്ടാമത്തെ സാദ്ധ്യത (ബി) പരിഗണിക്കാം:
    ബി. അവര്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ ആണെന്ന്.

    അവര്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ ആയിരുനു എന്നത് ഒരു വസ്തുതയാണ്‌. എന്നാല്‍ ഇംറ-അതു ഇംറാന്‍ എന്ന പ്രയോഗം ഇങ്ങനെ അര്‍ത്ഥം നല്‍കാന്‍ അനുവദിക്കുന്നു എന്ന് പറയാന്‍ കഴിയുകയില്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചീലര്‍ അങ്ങനെ വ്യാഖ്യാനിച്ചിട്ടുണ്ട്; അത് ശരിയാണെന്ന് ഞാനും ധരിച്ചിരുന്നു. ചിലപ്പോഴൊക്കെ അത് ഏറ്റു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ കൂടുതല്‍ ആലോചിച്ചപ്പോള്‍ മനസ്സിലാകുന്നത് അങ്ങനെ വ്യാഖ്യാനിക്കുന്നത് ശരിയാവില്ലെന്നാണ്‌. കാരണം, ഖുര്‍ആനില്‍ ഇംറ-അത്ത് എന്ന പദത്തെ ഒരു നാമത്തോടോ സര്‍വ്വനാമത്തോടോ ചേര്‍ത്തു പറഞ്ഞേടത്തെല്ലാം അയാളുടെ ഭാര്യ എന്ന അര്‍ത്ഥമാണ്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഖുര്‍ആനില്‍ 19 തവണ (3/35 ഒഴികെ) ഇത് കാണാം. (12/30, 12/51, 28/9, 66/10, 66/11[2], 11/81, 29/33, 7/83, 11/71, 12/21, 15/60, 27/57, 29/32, 51/29, 111/4, 3/40, 19/5, 19/8). ഇവിടെയെല്ലാം ഇന്നയാളുടെ സ്ത്രീ എന്ന് പറയുന്നിടത്ത് അയാളുടെ ഭാര്യ എന്നാണ്‌ അര്‍ത്ഥമെന്നിരിക്കെ 3/35 ഇല്‍ മാത്രം അങ്ങനെ അല്ലെന്ന് പറയാന്‍ ന്യായം കാണുന്നില്ല.
    എന്നാല്‍ 3/33 ഇലെ ഇംറാനും 3/35 ഇലെ ഇംറാനും ഒരാളാണെന്ന് പറയാനും കഴിയുകയില്ല.

    1. ഇംറാന്‍ കുടുംബത്തെ അല്ലാഹു തെരഞ്ഞെടുത്തു എന്ന് പറഞ്ഞിടത്ത് മൂസാ നബിയുടെയും ഹാറൂന്‍ നബിയുടെയും പിതാവ് ഇംറാനാണ്‌ ഉദ്ദേശ്യം.
    2. എന്നാല്‍ 3/35 ഇല്‍ ഇംറാനിന്റെ സ്ത്രീ എന്ന പ്രയോഗത്തിലെ ഇംറാന്‍ പില്‍ക്കാലക്കാരനായ, കന്യാ മറിയമിന്റെ പിതാവായ, മറ്റൊരു ഇംറാനാകാനേ തരമുള്ളു.

    അഥവാ മൂന്ന് ഉത്തരങ്ങളില്‍ മൂന്നാമത്തേതാണ്‌ (സി) ശരിയായിരിക്കാന്‍ സാദ്ധ്യതയുള്ളത്. അതിപ്രകാരമാണ്‌: സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്നു തന്നെ ആണെന്ന്.

    കാരണം മൂസാ നബിയുടെ കാലത്തല്ല ഈസാ നബി ജീവിച്ചത് എന്ന് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമാകുമ്പോള്‍ രണ്ട് ഇംറാനും ഒന്നാണെന്ന ധാരണ ഖുര്‍ആന്‍ പ്രചരിപ്പിക്കുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. മറിച്ചുള്ള പ്രചാരണങ്ങള്‍ ഒന്നുകില്‍ അജ്ഞതയില്‍ നിന്നുടലെടുക്കുന്നതാണ്‌; അല്ലെങ്കില്‍ മനഃപൂര്‍വ്വമുള്ള വ്യാജാരോപണങ്ങളാണ്‌.

    ReplyDelete
  22. Quran 3/33-37:- "ആദമിനെയും നൂഹിനെയും ഇബ്റാഹീം കുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും മുഴുവന്‍ ലോകരില്‍നിന്നും തന്റെ ദൌത്യത്തിനുവേണ്ടി അല്ലാഹു സവിശേഷം തെരഞ്ഞെടുത്തിരുന്നു. അവര്‍ ഒരേ വംശപരമ്പരയില്‍പെട്ട തലമുറകളായിരുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഇംറാന്റെ സ്ത്രീ പ്രാര്‍ഥിച്ചത് അവന്‍ കേട്ടിരുന്നു: എന്റെ നാഥാ, എന്റെ ഉദരത്തിലുള്ള ശിശുവിനെ ഞാന്‍ നിനക്കു നേര്‍ന്നിരിക്കുന്നു. അതു നിന്നെ മാത്രം സേവിക്കുവാന്‍ ഉഴിഞ്ഞുവക്കപ്പെട്ടതാകുന്നു. എന്റെ ഈ തിരുമുല്‍ക്കാഴ്ചയെ നീ സ്വീകരിക്കേണമേ! നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ. പിന്നെ, ആ ശിശുവിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞായിപ്പോയി -അവള്‍ ജനിപ്പിച്ചതെന്തെന്ന് അല്ലാഹുവിന് നന്നായറിയാമായിരുന്നു-ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞിനെപോലെയല്ലല്ലോ. ഏതായാലും ഞാന്‍ അവളെ മര്‍യം എന്നു നാമകരണം ചെയ്തിരിക്കുന്നു. അവളെയും അവളുടെ ഭാവി സന്തതികളെയും അഭിശപ്തനായ പിശാച് ബാധിക്കുന്നതില്‍നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുന്നു.` അങ്ങനെ അവരുടെ നാഥന്‍ ആ പെണ്‍കുട്ടിയെ സസന്തോഷം സ്വീകരിക്കുകയും അവളെ ശ്രേഷ്ഠ ബാലികയാക്കി വളര്‍ത്തുകയും സകരിയ്യായെ അവളുടെ രക്ഷാധികാരിയാക്കി നിശ്ചയിക്കുകയും ചെയ്തു. സകരിയ്യാ മിഹ്റാബില്‍ (മുറിയില്‍) അവളെ സന്ദര്‍ശിച്ചപ്പോഴൊക്കെ, അവളുടെ അടുക്കല്‍ അന്നപാനീയങ്ങള്‍ കാണാറുണ്ടായിരുന്നു. മര്‍യമേ, നിനക്കിതെല്ലാം എവിടെനിന്നു കിട്ടി എന്ന് അദ്ദേഹം ചോദിച്ചു. അവള്‍ പറഞ്ഞു: `ഇതെല്ലാം അല്ലാഹുവിങ്കല്‍നിന്നാകുന്നു. അല്ലാഹു അവനിഛിക്കുന്നവര്‍ക്കു കണക്കില്ലാതെ കൊടുക്കുന്നു."

    ReplyDelete
  23. സര്‍,
    ഖുറാന്‍ മൂന്നാമദ്ധ്യായത്തില്‍ 33, 35 വാക്യങ്ങളില്‍ ഇമ്രാന്‍ എന്ന നാമം  കാണാം. ഇത് രണ്ടും ഒരാളാണെന്നാണ്‌ സ്വാഭാവികമായും ഒരു വായനക്കാരന്‍ ധരിക്കുക. എന്നാല്‍ അത് ശരിയല്ലെന്ന് താങ്കള്‍ പറയുന്നു. ഇതിന്ന് ന്യായമൊന്നും പറഞ്ഞു കാണുന്നുമില്ല. വിശദീകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  24. സാജന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍  ഈ വിഷയം  കൈകാര്യം ചെയ്തിട്ടുണ്ട്.

    അവിടെ അദ്ദേഹം എഴുതി: "എന്തിനാണ് ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ എന്ന് ഖുര്‍ആന്‍ പണ്ഡിതര്‍ ആ സൂക്തത്തെ വിവര്‍ത്തനം ചെയ്യുന്നത്?
    ഒന്ന്. ഇമ്രാനിന്റെ മകള്‍ മരിയയല്ല ഇവിടങ്ങളില്‍ പറയുന്ന മറിയം എന്ന് സ്ഥാപിക്കാന്‍. നബിക്ക്‌ അബദ്ധം പിണഞ്ഞതല്ല എന്ന് തെളിയിക്കാന്‍ .
    രണ്ടു. ബൈബിളിളില്‍ നിന്ന് വിരുദ്ധമായി യേശു ലേവി കുടുംബത്തില്‍ ജനിച്ചു എന്ന് സ്ഥാപിക്കുക വഴി പൂര്‍വ വേദങ്ങള്‍ നബി കണ്ടിട്ടില്ല എന്ന് സ്ഥാപിക്കുകയും ചെയ്യാം."

    ഖുര്‍ആന്‍ 3:35 ലെ 'ഇംറ-അതു ഇംറാന്‍' എന്നതിനെ ചില ഖുര്‍ആന്‍ വിവര്‍ത്തകര്‍  'ഇംറാനിന്റെ സ്ത്രീ' എന്ന് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്നിട്ട് 'ഇംറാനിന്റെ കുടുംബത്തിലെ ഒരു സ്ത്രീയാണ്‌ ഇവിടെ ഉദ്ദേശ്യം' എന്ന് വ്യാഖ്യാനിച്ചിട്ടുമുണ്ട്. ഇത് ശരിയാണെന്ന് ഞാനും കരുതിയിരുന്നു. ഇപ്പോള്‍ ഇതിനോട് ഞാന്‍ യോജിക്കുന്നില്ല; അക്കാര്യം ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞതുമാണ്‌.

    ഇനി സാജന്റെ ഒന്നാമത്തെ ചോദ്യത്തിന്ന് ഉത്തരം പറയാം. അദ്ദേഹം ആരോപിക്കുന്നത് ഇങ്ങനെ വ്യാഖ്യാനിച്ചില്ലെങ്കില്‍ ഖുര്‍ആനില്‍ തെറ്റായ ചരിത്ര പാഠങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കേണ്ടി വരുമെന്നാണ്‌. അതാണ്‌ അദ്ദേഹം സ്വന്തം ചോദ്യത്തിന്ന് നല്‍കുന്ന ഉത്തരത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. "ഒന്ന്. ഇമ്രാനിന്റെ മകള്‍ മരിയയല്ല ഇവിടങ്ങളില്‍ പറയുന്ന മറിയം എന്ന് സ്ഥാപിക്കാന്‍. നബിക്ക്‌ അബദ്ധം പിണഞ്ഞതല്ല എന്ന് തെളിയിക്കാന്‍ ."

    അതായത്: പ്രവാചകന്‍ ഹാറൂനും കന്യാ മറിയമും ഇംറാന്‍ എന്ന് പേരുള്ള ഒരു വ്യക്തിയുടെ മക്കളാണെന്ന് ഖുര്‍ആന്‍ പറയുന്നു എന്നാവണമല്ലോ അദ്ദേഹത്തിന്റെ ആരോപണം. അപ്പോള്‍ ഈസാ നബി, ഹാറൂന്‍ നബിയുടെയും മൂസാ നബിയുടെയും മരുമകനും സമകാലികനും ആയിരിക്കണമല്ലോ. ഖുര്‍ആനില്‍ ഈ വഴിക്കുള്ള വല്ല സൂചനയും ഉള്ളതായി ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലല്ലോ?
    എങ്കില്‍ ഈ ആരോപണം നിലനില്‍ക്കുന്നതെങ്ങനെ?
    മാത്രമല്ല; ഹാറൂന്‍ നബിയും ഈസാ നബിയും ജീവിച്ചത് ഒരേ കാലത്തല്ലെന്നും അവര്‍ക്കിടയില്‍ നൂറ്റാണ്ടുകളുടെ അകലമുണ്ടാകുമെന്നും ഖുര്‍ആന്‍, ഹദീസ്, തഫ്സീര്‍ എന്നിവയിലൂടെ നേരത്തെ തെളിഞ്ഞു കഴിഞ്ഞതാണ്‌. ( 1 , 2 ) എന്നിട്ടും ഈ ആരോപണം ഒരു വഴിപാട് കണക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്‌?

    മേല്‍ പറഞ്ഞ പ്രകാരം വിവര്‍ത്തനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടില്ലെങ്കിലും സാജന്‍ ചൂണ്ടിക്കാണിച്ച തെറ്റിദ്ധാരണയ്ക്ക് ഒരു സാദ്ധ്യതയുമില്ലെന്നര്‍ത്ഥം.
    (തുടരും)

    ReplyDelete
  25. (തുടര്‍ച്ച)
    ഇനി രണ്ടാമത്തെ ചോദ്യം നോക്കാം: "രണ്ടു. ബൈബിളിളില്‍ നിന്ന് വിരുദ്ധമായി യേശു ലേവി കുടുംബത്തില്‍ ജനിച്ചു എന്ന് സ്ഥാപിക്കുക വഴി പൂര്‍വ വേദങ്ങള്‍ നബി കണ്ടിട്ടില്ല എന്ന് സ്ഥാപിക്കുകയും ചെയ്യാം."

    വളരെ വിചിത്രമായിരിക്കുന്നു ഈ വാദം. യേശു ജനിച്ചത് ലേവി കുടുംബത്തിലാണെന്ന് തെളിഞ്ഞാല്‍ അതോട് കൂടി നബി ബൈബിള്‍ കണ്ടിട്ടില്ലെന്ന് തെളിയുമത്രെ. മനുഷ്യ രചനയായ ബൈബിളില്‍ സംഭവിച്ച തെറ്റുകള്‍ ദൈവവചനമായ ഖുര്‍ആനും പ്രവാചകനും ചൂണ്ടിക്കാണിക്കുണ്ട്. അവര്‍ പറഞ്ഞതാണ്‌ ശരിയെന്ന് വിശകലനത്തിലൂടെ നിഷ്പക്ഷ മതികള്‍ക്ക് ബോദ്ധ്യം വരുകയും ചെയ്യുന്നുണ്ട്. 14 നൂറ്റാണ്ട് മുമ്പ് നജ്‌റാനിലെ ക്രൈസ്തവര്‍ ഉന്നയിക്കുകയും പ്രവാചകന്‍ വ്യക്തമായ മറുപടി നല്‍കുകയും ചെയ്ത പഴകിപ്പുളിച്ച ഒരാരോപണം ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അത് മൂലം ഇസ്‌ലാമിന്റെ ശോഭ കെടുത്തു കളയാം എന്ന് ധരിക്കരുത്.

    'ബൈബിളാണ്‌ ആദ്യമുണ്ടായത്; പിന്നീടുണ്ടായതാണ്‌ ഖുര്‍ആന്‍. അത്കൊണ്ട് ബൈബിളിനോട് യോജിക്കും വിധം ഖുര്‍ആനില്‍ കാണപ്പെടുന്നതെല്ലാം കോപ്പിയടിച്ചതാണ്‌. വിയോജിക്കും വിധം കാണപ്പെടുന്നതെല്ലാം കേട്ടു പഠിച്ചപ്പോള്‍ തെറ്റിപ്പോയതുമാണ്‌.' ഈ മുന്‍വിധി മാറ്റിവച്ച് നിഷ്പക്ഷമായ ഒരു വിലയിരുത്തല്‍ നടത്താന്‍ ഈ വാദം ഷെയര്‍ ചെയ്യുന്ന രണ്ട് വിഭാഗങ്ങളായ യുക്തിവാദികളും ക്രൈസ്തവരും തയ്യാറായാല്‍ സത്യം കണ്ടെത്താന്‍  അവര്‍ക്ക് സാധിക്കുന്നതാണ്‌.

    യേശു ജനിച്ചത് ലേവി കുടുംബത്തില്‍ ആണെന്ന് ഖുര്‍ആനില്‍ ശരിക്കും ഉണ്ടോ എന്ന് ഈ ചര്‍ച്ച ശ്രദ്ധിച്ച് വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.
    (തുടരും)

    ReplyDelete
  26. Sajan: "എന്താണ് ഇതിന്റെ അര്‍ത്ഥം. മോശയുടെ അച്ഛനാണ് ഇമ്രാന്‍ എന്ന വിവരം അലാഹുവാണ് പറഞ്ഞു കൊടുത്തതെങ്കില്‍ അത് ഖുര്‍ആനില്‍ ഉണ്ടാകണം. അത് നബിയുടെ ദിനചര്യകളുടെ പുസ്തകമായ ഹദീസില്‍ മാത്രം കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം നബിക്ക് "അല്ലാഹുവിനു പുറമേ" വേദം പഠിപ്പിച്ചു കൊടുത്ത വേറെ വല്ലവരും ഉണ്ടെന്നാണോ?"

    = അല്ലാഹു നബിക്ക് അറിയിച്ചു കൊടുത്തതാണ്‌ ഖുര്‍ആന്‍ എന്നത് ഒരു വസ്തുതയാണ്‌. അതേസമയം, ഖുര്‍ആനിലുള്ളതല്ലാത്ത ഒരു വിവരവും നബിക്ക് അല്ലാഹു നല്‍കിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. പ്രവാചകന്റെ ചരിത്രമോ ഹദീസ് ഗ്രന്‍ഥങ്ങളോ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്‍ഥങ്ങളോ പരിചയപ്പെടാന്‍ അവസരം കിട്ടിയിട്ടില്ലാത്തവര്‍ മാത്രമേ ഇത്തരം ആരോപണം ഉന്നയിക്കുകയുള്ളു.

    ക്രിസ്തു മതവുമായി ബന്ധപ്പെട്ട കാര്യം ദൈവം പറയണമെന്നില്ല; ക്രിസ്തു പറയണമെന്നുമില്ല; ക്രിസ്തുവിന്റെ അംഗീകൃത ശീഷ്യന്‍മാര്‍ പറയണമെന്നുമില്ല. മത്തായിയോ പൌലോസോ അതുപോലുള്ളവരോ പറഞ്ഞാല്‍ മതി; അത് ദൈവവചനമായി കണക്കാക്കിക്കൊള്ളണം. അംഗീകരിച്ചു കൊള്ളണം. അതോടൊപ്പം അതിന്ന് വിരുദ്ധമായി ദൈവവചനമായ ഖുര്‍ആനില്‍ വല്ലതും കണ്ടാല്‍ പോലും അത് തെറ്റാണെന്നേ പറയുകയുള്ളു എന്ന വാശിയും കാണിക്കുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ കാര്യങ്ങള്‍ ഖുര്‍ആനില്‍ തന്നെ കാണണം. അത് നബി പറഞ്ഞാല്‍ പോലും പോരാ. നബി പറഞ്ഞാല്‍ നബിക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യമുയരും. എന്നാല്‍ മത്തായിക്കും ലൂക്കോസിനും അത് പോലെ മറ്റു പലര്‍ക്കും എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കേണ്ടതില്ലേ? അതല്ല; കൃത്യതയുടെയും വിശ്വാസ്യതയുടെയും ഉറപ്പ് വരുത്തല്‍ ഖുര്‍ആനിന്റെ കാര്യത്തില്‍ മാത്രം മതിയെന്ന് സാജനും തീരുമാനിച്ചുവോ?

    ഏതായാലും ഒരു കാര്യം മനസ്സിലാക്കുക: ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതാണ്‌ ഹദീസ്. ദൈവവചനത്തിന്റെ വ്യാഖ്യാനവും വിശദീകരണവും പൂരണവുമാണത്.
    അദൃശ്യകാര്യങ്ങള്‍ നബി വെളിപ്പെടുത്തുമ്പോള്‍ അത്
    അല്ലാഹു അറിയിച്ചതനുസരിച്ചായിരിക്കും. ഖുര്‍ആനിന്റെ വിശദീകരണവും നിയമങ്ങളുടെ വ്യാഖ്യാനവുമൊക്കെ ഒന്നുകില്‍ അല്ലാഹു അറീയിക്കുന്നതായിരിക്കും; അല്ലെങ്കില്‍ പ്രവാചകന്റെ ഗവേഷണമനുസരിച്ച് പറയുന്നത് ആയിരിക്കും. നബിയുടെ വാക്കിലോ പ്രവൃത്തിയിലോ അബദ്ധം സംഭവിച്ചു പോയാല്‍ അല്ലാഹു ഉടനെ ഇടപെടുകയും അത് തിരുത്തുകയും ചെയ്യും. ഇതിന്ന് നിരവധി ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍ തന്നെയും കാണാം. അത്കൊണ്ട് തന്നെ ഒരു കാര്യം പ്രവാചകന്‍ പറഞ്ഞതായി തെളിഞ്ഞു കഴിഞ്ഞാല്‍ അത് അല്ലാഹുവിന്റെ അംഗീകാരമുള്ളതാണെന്ന് മനസ്സിലാക്കാം.

    ReplyDelete
  27. Sajan: "രണ്ടു ചോദ്യങ്ങളാണ് എനിക്കുള്ളത് !
    ഒന്ന്.) മറിയത്തിനു അഹരോന്‍ എന്ന സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ Najran ആളുകള്‍ എന്ത് കൊണ്ട് ഖുര്‍ആനിന്റെ പാരായണത്തെ പറ്റി സംശയം പ്രഘടിപ്പിച്ചു? (You read "Sister of Harun" , (i.e. Mary), in the Qur'an, whereas Moses was born well before Jesus)

    അങ്ങിനെ ഒരു സഹോദരനെ പറ്റി അന്നാട്ടിലെ ക്രിസ്ത്യാനികള്‍ക്ക് പോലും അറിവില്ലാത്തത് കൊണ്ടാണ് അഹരോന്‍ മോശയുടെ കാലത്തുള്ള അഹരോനെയാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ചത്. താങ്കള്‍ പറഞ്ഞ പോലെ ആ അഹരോന്റെ പേരിലുള്ള ഒരു സഹോദരന്‍ മറിയത്തിനുണ്ടായിരുന്നെങ്കില്‍ Najran ലെ ക്രിസ്ത്യാനികള്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുകയില്ലായിരുന്നു. അതിന്റെ ആവശ്യം ഇല്ലായിരുന്നു."

    = കന്യാ മറിയമിന്ന് അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരുന്നതായി അവര്‍ക്ക് അറിവുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഈ ചോദ്യം ചോദിക്കുമായിരുന്നില്ല. സാജന്റെ നിഗമനം വളരെ ശരിയാണ്‌. അവര്‍ക്ക് ഈ വിവരം കിട്ടിയിരുന്നുവെങ്കില്‍ സാജനും ഈ ചോദ്യം ചോദിക്കുമായിരുന്നില്ല. കാരണം ഇരുവരുടെയും സോഴ്‌സ് ഒന്നാണല്ലോ; ബൈബിള്‍! ബൈബിളില്‍ അതില്ല; അത്കൊണ്ടാണ്‌ അവര്‍ ചോദിച്ചത്; സാജന്‍ ചോദിക്കാനുള്ള കാരണവും മറ്റൊന്നല്ല. ബൈബിളില്‍ നിന്നല്ലാതെ അവര്‍ക്ക് ഈ വിവരം കിട്ടാന്‍ വല്ല സാദ്ധ്യതയുമുണ്ടായിരുന്നുവെന്ന അഭിപ്രയം സാജന്നുണ്ടോ? ഇല്ലെങ്കില്‍ ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണ്‌?

    Sajan: "രണ്ട്) മറിയം ലേവി വംശത്തില്‍ പെട്ട സ്ത്രീയാണ് എന്ന് തെളിയിക്കാന്‍ താങ്കള്‍ താങ്കളുടെ മുന്‍ പോസ്റ്റില്‍ ഇതേ ഹദീസ്‌ (+ സൂക്തം 19:28 ) ഉപയോഗിച്ചു എന്നാണു എന്റെ ഓര്‍മ്മ. (തപ്പി നോക്കി വെരിഫൈ ചെയ്യാം). മോശയുടെ കാലത്തുള്ള അഹരോനെയല്ല ഈ ഹദീസിലൂടെ ഉദ്ദേശിചതെങ്കില്‍ മറിയം എങ്ങിനെ ലേവിയുടെ വംശത്തില്‍ വരും എന്ന് ഖുറാന്‍ പ്രകാരം താങ്കള്‍ക്ക് തെളിയിക്കാമോ?"

    = മറിയം ലേവി വംശത്തില്‍ പെട്ടവളാണെന്നത് ഈ ചര്‍ച്ചയിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുകയാണല്ലോ. ഖുര്‍ആനിലും ഹദീസിലും മാത്രമല്ല ബൈബിളിലും അതിന്ന് തെളിവുകളുണ്ട്.

    ReplyDelete
  28. "student said...
    സര്‍,
    ഖുറാന്‍ മൂന്നാമദ്ധ്യായത്തില്‍ 33, 35 വാക്യങ്ങളില്‍ ഇമ്രാന്‍ എന്ന നാമം കാണാം. ഇത് രണ്ടും ഒരാളാണെന്നാണ്‌ സ്വാഭാവികമായും ഒരു വായനക്കാരന്‍ ധരിക്കുക. എന്നാല്‍ അത് ശരിയല്ലെന്ന് താങ്കള്‍ പറയുന്നു. ഇതിന്ന് ന്യായമൊന്നും പറഞ്ഞു കാണുന്നുമില്ല. വിശദീകരണം പ്രതീക്ഷിക്കുന്നു."

    = 3/33 ഇല്‍ പറഞ്ഞത് ഇംറാന്‍ കുടുംബത്തെ അല്ലാഹു തെരഞ്ഞെടുത്തുവെന്നാണ്‌. അത് മൂസാ ഹാറൂന്‍ എന്നീ പ്രവാചകന്‍മാരുടെ പിതാവായ ഇംറാനെ (ഒന്നാമന്‍) ഉദ്ദേശിച്ചാണെന്ന് വ്യക്തം. ആ കുടുംബത്തില്‍ നിന്നാണ്‌ തുടക്കത്തില്‍ മൂസായും ഹാറൂനും പിന്നെ മറ്റു പലരും അവസാനം സകരിയ്യ, യഹ്‌യാ, ഈസാ എന്നിവരും വന്നത്. അത്കൊണ്ട് ആ കുടുംബത്തെ തെരഞ്ഞെടുത്തു എന്ന് പറയുന്നത് വളരെ ശരിയാണ്‌. എന്നാല്‍ കന്യാ മറിയമിന്റെ പിതാവായ ഇംറാനിന്റെ കുടുംബത്തെ തെരഞ്ഞെടുത്തു എന്ന് പറയുന്നതിന്ന് പ്രസക്തിയില്ല. ആ കുടുംബത്തില്‍ നിന്ന് ഒരാള്‍ (ഈസാ) മാത്രമാണ്‌ പ്രവാചകനായിട്ടുള്ളത്.

    ഇനി 3/35 ഇല്‍ പരഞ്ഞ ഇംറാന്‍ ആരാണെന്ന് നോക്കാം. ഹാറൂന്‍ നബിയും ഈസാ നബിയും തമ്മില്‍ കാലത്തില്‍ വളരെ അന്തരമുണ്ടെന്ന് ഖുര്‍ആനും ഹദീസും അംഗീകരിക്കുന്ന കാര്യം നേരത്തെ പറഞ്ഞതാണ്‌. അതോടൊപ്പം കന്യാ മറിയമിന്റെ പിതാവിന്റെ പേര്‌ ഇംറാന്‍ എന്നാണെന്ന് കൂടി ഖുര്‍ആന്‍ പറയുമ്പോള്‍ അത് മറ്റൊരു ഇംറാനാണെന്ന് മനസിലാക്കുകയല്ലാതെ മറ്റെന്താണ്‌ ചെയ്യാന്‍ സാധിക്കുക?

    3/33, 3/35 സൂക്തങ്ങളിലെ ഇംറാന്‍മാര്‍ രണ്ട് പേരാണെന്ന് വാദിക്കുന്നത് ഈ ന്യായത്തിന്റെ ബലത്തിലാണ്‌.

    ReplyDelete
  29. സാജന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതി:

    "അമ്രം എന്ന് ബൈബിള്‍ പറയുന്ന വ്യക്തിയാണ് ഖുര്‍ആനില്‍ പറയുന്ന ഇമ്രാന്‍ . അഹരോന്റെ ഫാദര്‍ ! അമ്രത്തിന് മരിയം എന്ന പേരില്‍ ഒരു മകളുണ്ട്. അഹരോന്റെ സഹോദരി. ഇത്രയും ആമുഖം .

    ഇനി ഖുര്‍ആന്‍ സൂക്തം വായിക്കുക.

    66:10 സത്യനിഷേധികള്‍ക്ക്‌ ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട്‌ ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട്‌ അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക്‌ ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന്‌ പറയപ്പെടുകയും ചെയ്തു.
    11 സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
    12 തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.

    ഇമ്രാനിന്റെ "പുത്രി" എന്നാല്‍ രണ്ടു തരം വിശദീകരണം നല്‍കാം.
    ഒന്ന്. ഇമ്രാനിന്റെ സ്വന്തം പുത്രി.
    രണ്ട്. തലമുറയിലുള്ള (മകന്റെ മകന്റെ ... മകന്റെ) മകള്‍

    ആരെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്? തലമുറയിലുള്ള മകളെയാണോ? പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നാമെങ്കിലും അതിന്റെ മുകളിലുള്ള സൂക്തങ്ങള്‍ പറയുന്ന സ്ത്രീകളൊക്കെ (നൂഹിന്‍റെ ഭാര്യ, ലൂത്വിന്‍റെ ഭാര്യ, ഫിര്‍ഔന്‍റെ ഭാര്യ) ആ പറയുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കളാണ്."

    = 'ഖുര്‍ആനിന്റെ ചരിത്ര വിവരണത്തില്‍ ശരിയായി വല്ലതും ഉണ്ടെങ്കില്‍ അത് ബൈബിളിന്റെ കോപ്പിയാണ്‌; ബൈബിളുമായി വിയോജിക്കുന്നവ മുഴുവന്‍ അബദ്ധവുമാണ്‌.' എന്ന് യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാതെ പ്രചരിപ്പിക്കുന്ന ആളാണ്‌ ശ്രീ സാജന്‍. ഇവിടെയും അദ്ദേഹത്തിന്റെ ഈ മനഃസ്ഥിതി തന്നെ വിധി കര്‍ത്താവായി വരുന്നത് നമുക്ക് കാണാം. ഒന്നാം ഘട്ടത്തില്‍ മറിയമിന്റെ പിതാവ് എന്ന ഇംറാനെ വിശേഷിപ്പിച്ചത് ഒരര്‍ത്ഥപ്രകാരമെങ്കിലും തെറ്റല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ("ഇമ്രാനിന്റെ "പുത്രി" എന്നാല്‍ രണ്ടു തരം വിശദീകരണം നല്‍കാം.ഒന്ന്. ഇമ്രാനിന്റെ സ്വന്തം പുത്രി. രണ്ട്. തലമുറയിലുള്ള (മകന്റെ മകന്റെ ... മകന്റെ) മകള്‍")

    എന്നാല്‍ ആ സമ്മതിച്ചേടത്ത് നില്‍ക്കാന് അദ്ദേഹത്തിന്റെ മനസ്സ് അനുവദിക്കുന്നില്ല. കാരണം ഖുര്‍ആനില്‍ തെറ്റുണ്ടെന്ന് വാദിച്ചേ അടങ്ങുകയുള്ളു എന്നാണല്ലോ അദ്ദേഹത്തിന്റെ ദൃഢനിശ്ചയം. അത്കൊണ്ട് തുടര്‍ന്ന് ഇങ്ങനെ പറയുന്നു: "ആരെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്? തലമുറയിലുള്ള മകളെയാണോ? പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നാമെങ്കിലും അതിന്റെ മുകളിലുള്ള സൂക്തങ്ങള്‍ പറയുന്ന സ്ത്രീകളൊക്കെ (നൂഹിന്‍റെ ഭാര്യ, ലൂത്വിന്‍റെ ഭാര്യ, ഫിര്‍ഔന്‍റെ ഭാര്യ) ആ പറയുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കളാണ്."

    അത്കൊണ്ട് മറിയമിനെയും അടുത്ത ബന്ധുവായി മാത്രമേ കണക്കാക്കാന്‍ പറ്റുകയുള്ളു എന്ന് വ്യംഗ്യം. അങ്ങനെ കണക്കാക്കുന്നതാകട്ടെ ഹാറൂന്‍ നബിയുടെ പിതാവ് ഇംറാനിന്റെ മകള്‍ എന്ന അര്‍ത്ഥത്തിലാവുകയും വേണം. അപ്പോഴല്ലെ കുറ്റം വിധിക്കാന്‍ കഴിയുകയുള്ളു.

    ഇനി ബൈബിളില്‍ നിന്നുള്ള ഒരു ഭാഗം വായിച്ചു നോക്കാം: "1 അബ്രാഹത്തിന്‍െറ പുത്രനായ ദാവീദിന്‍െറ പുത്രന്‍ യേശുക്രിസ്‌തുവിന്‍െറ വംശാവലി ഗ്രന്‌ഥം. 2 അബ്രാഹം ഇസഹാക്കിന്‍െറ പിതാവായിരുന്നു. ഇസഹാക്ക്‌ യാക്കോബിന്‍െറയും യാക്കോബ്‌ യൂദായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു." (മത്തായി 1/1,2)

    മത്തായി ഒന്നാം വാക്യത്തില്‍ യേശുവിനെ അബ്രഹാമിന്റെയും ദാവീദിന്റെയും പുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നു. ഇത് രണ്ടും 'അകന്ന പിന്‍ഗാമി' എന്ന അര്‍ത്ഥത്തിലാണെന്ന് വ്യക്തം. ഇത് അങ്ങനെ ആയത് കൊണ്ട് രണ്ടാം വാക്യത്തില്‍ അബ്രഹം ഇസ്‌ഹാഖിന്റെയും, ഇസ്‌ഹാഖ് യാക്കോബിന്റെയും, യാക്കോബ് യൂദയുടെയും പിതാവാണെന്ന് പറഞ്ഞതും നേര്‍ക്ക് നേരെ പിതൃ-പുത്ര ബന്ധം ഉണ്ടെന്ന് മനസ്സിലാക്കാന്‍ പറ്റുകയില്ല എന്ന് സാജന്‍ വാദിക്കുമോ? ഇല്ലെങ്കില്‍ ഈ ആനുകൂല്യം ഖുര്‍ആനിനും നല്‍കാവുന്നതല്ലേയുള്ളു? അത് നല്‍കിയ ഉടനെ പിന്‍വലിച്ചു കളഞ്ഞത് എന്തിനാണ്‌?
    (തുടരും)

    ReplyDelete
  30. (തുടര്‍ച്ച)

    സാജന്‍ തുടരുന്നു:
    "66:11 ല്‍ കാണുന്നത് ഫറവോന്റെ ഭാര്യയുടെ പ്രാര്‍ഥനയാണ്! മോശയുടെ കാലത്താണ് ഫറവോന്‍ വരുന്നത്. യേശുവിന്റെ കാലത്തല്ല. പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ നമുക്ക്‌ അത്ഭുതം തോന്നും! സ്വന്തം ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ രക്ഷിക്കാനാണ് അവരുടെ പ്രാര്‍ത്ഥന. അടുത്ത പ്രാര്‍ത്ഥന അതിലും അത്ഭുതം വരുത്തും. "12. തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും" രക്ഷിക്കണേ എന്ന്. തുടര്‍ന്ന് പറയുന്നത് ആ പ്രാര്‍ത്ഥന കേട്ടിട്ടുള്ള അല്ലാഹുവിന്റെ പ്രവര്‍ത്തനമാണോ എന്ന് ന്യായമായും സംശയിക്കണം. "അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു."

    ഉം. മോശയുടെ കാലഘട്ടത്തിലുള്ള ഫറവോന്റെ ഭാര്യ യേശുവിന്റെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവോ എന്ന് തോന്നാതിരിക്കാന്‍ പരിഭാഷകര്‍ " ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു." എന്ന് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. (എല്ലാ പരിഭാഷകരും അങ്ങിനെ ചെയ്തിട്ടില്ലെങ്കിലും.) അല്ലെങ്കില്‍ യേശുവിന്റെ അമ്മയും ഫറവോന്റെ ഭാര്യയും ഒരേ കാലഘട്ടത്തില്‍ ഉള്ളവരാണോ എന്ന് അവിശ്വാസികള്‍ ചോദിച്ചു പോകും.

    ഹേയ്... നബി അത്ര വലിയ തെറ്റ് വരുത്തുമോ എന്ന സംശയം ന്യായമായും നമുക്ക് ഉദിക്കുന്നത് കൊണ്ട് നമ്മള്‍ ആശയകുഴപ്പത്തിലാകും."

    = സ്വന്തം വങ്കത്തം അല്ലാഹുവിന്റെയും പ്രവാചകന്റെയും മേല്‍ വച്ചുകെട്ടാനുള്ള വ്യഗ്രതയാണിവിടെ തെളിഞ്ഞു കാണുന്നത്. ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "അടുത്ത പ്രാര്‍ത്ഥന അതിലും അത്ഭുതം വരുത്തും. "12. തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും" രക്ഷിക്കണേ എന്ന്."

    അതായത് ഫറവോന്റെ ഭാര്യ, കന്യാ മറിയമിന്ന് വേണ്ടി പ്രാര്‍ത്ഥിച്ചുവെന്ന് സാജന്റെ ഭാഷ്യം! ഇത് മഹാല്‍ഭുതം തന്നെ. ഖുര്‍ആന്‍ വിവര്‍ത്തകന്‍മാര്‍ ശരിയായ അര്‍ത്ഥസൂചന നല്‍കിയത് സാജനും കണ്ടിട്ടുണ്ട്; എന്നാല്‍ അദ്ദേഹം അത് അംഗീകരിക്കാന്‍ ഒരുക്കമല്ല. അംഗീകരിച്ചാല്‍ ഖുര്‍ആനിനെ കുറ്റം വിധിക്കാന്‍ കഴിയുകയില്ലല്ലോ. അത്കൊണ്ട് മറ്റ് പലേടത്തുമെന്ന പോലെ ഇവിടെയും ഒരു വിചിത്ര ബന്ധം ആരോപിക്കുന്നു. അപ്പോള്‍ ഖുര്‍ആന്‍ തെറ്റാണെന്ന് അദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കുന്നവര്‍ക്ക് തോന്നിക്കൊള്ളും. അതാണല്ലോ ലക്‌ഷ്യം. എന്നാല്‍ 12-ആം വാക്യത്തില്‍ കാണുന്ന ഒരു വാചകം അദ്ദേഹത്തെ കുഴക്കുന്നുണ്ട്. ആ ആശങ്ക അദ്ദേഹം പങ്ക് വയ്ക്കുന്നത് കാണുക: "തുടര്‍ന്ന് പറയുന്നത് ആ പ്രാര്‍ത്ഥന കേട്ടിട്ടുള്ള അല്ലാഹുവിന്റെ പ്രവര്‍ത്തനമാണോ എന്ന് ന്യായമായും സംശയിക്കണം. "അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു."

    സാജന്‍ ഒരിക്കല്‍ ഒരു കുഴി കുഴിച്ചു; എന്നിട്ട് അദ്ദേഹം തന്നെ പിന്നീട് അതില്‍ വീണു. ഇപ്പോള്‍ കര കയറാനുള്ള വഴി ആലോചിക്കുകയാണ്‌.

    'ആരാണ്‌ മറിയമില്‍ സ്വന്തം ചൈതന്യം ഊതുകകയും അതില്‍ നിന്ന് യേശുവിനെ ഉരുവക്കുകയും ചെയ്തത്?'
    ഫറവോന്റെ ഭാര്യയോ അതോ അല്ലാഹുവോ?

    ഈ ചോദ്യം അദ്ദേഹം സ്വയം  ചോദിക്കുകയും എന്നിട്ട് അതിന്ന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യണമായിരുന്നു. അപ്പോള്‍ 'അല്ലാഹു' എന്ന ഉത്തരം കിട്ടുമായിരുന്നു. അഥവാ "നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി" എന്ന പ്രസ്താവന അല്ലാഹുവിന്റേതാണെന്ന് അദ്ദേഹത്തിന്ന് മനസ്സിലാകുമായിരുന്നു. എന്ന് വരുമ്പോള്‍ "തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും" എന്നതും അല്ലാഹുവിന്റെ പ്രസ്താവന തന്നെ ആകേണ്ടതാണ്‌. അഥവാ അല്ലാഹു അവരെയും ഉദാഹരാണമായി ചൂണ്ടിക്കാണിക്കുന്നു എന്ന ആശയമാണ്‌ ഇവിടെ ശരി. ഇത് ഗ്രഹിക്കാന്‍ അത്ര വലിയ ബുദ്ധിശക്തിയൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇത് ഖുര്‍ആന്‍ വിവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതും സാജന്‍ തള്ളിക്കളഞ്ഞതുമാണ്‌.

    Sajan: "ഹേയ്... നബി അത്ര വലിയ തെറ്റ് വരുത്തുമോ എന്ന സംശയം ന്യായമായും നമുക്ക് ഉദിക്കുന്നത് കൊണ്ട് നമ്മള്‍ ആശയകുഴപ്പത്തിലാകും."

    = നബി എന്ത് തെറ്റ് വരുത്തിയെന്നാണ്‌ താങ്കള്‍ പറയുന്നത്?

    (തുടരും)

    ReplyDelete
  31. (തുടര്‍ച്ച)

    ഖുര്‍ആന്‍ 66/12 ഇല്‍ കന്യാ മറിയമിനെ ഇംറാനിന്റെ പുത്രി എന്ന് വിളിച്ചത് സാജന്‍ ചൂണ്ടിക്കാനിച്ച രണ്ട് വിവക്ഷ പ്രകാരവും ശരിയാണ്‌.

    1. അവര്‍ ഹാറൂന്‍ നബിയുടെ പിതാവ് ഇംറാനിന്റെ അകന്ന പിന്‍ഗാമിയാണ്‌.

    2. അവരുടെ പിതാവിന്റെ പേര്‌ ഇംറാന്‍ എന്ന് തന്നെയാണ്‌.

    ഒരേസമയത്ത് തന്നെ രണ്ട് അര്‍ത്ഥപ്രകാരവും ഈ വാക്യം ശരിയാണ്‌.
    ഇത് കൂടി കാണുക.

    ReplyDelete
  32. ചോദ്യം:

    3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്‌?

    സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

    എ. കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്ന്.

    ബി. കന്യാ മറിയം പിറന്നത് ഇംറാന്‍ കുടുംബത്തില്‍ ആണെന്ന്.

    സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്ന് തന്നെ ആണെന്ന്.

    = ഉത്തരം എ തെറ്റാണ്‌.

    ഹാറൂന്‍ നബിയുടെ പിതാവായ ഇംറാന്‍, കന്യാ മറിയമിന്റെ പൂര്‍വികനാണ്‌. ഉത്തരം ബി ശരിയാണ്‌.

    കന്യാ മറിയമിന്റെ സ്വന്തം പിതാവിന്റെ പേര്‌ ഇംറാന്‍ എന്നാണ്‌. അത്കൊണ്ട് ഉത്തരം സി ശരിയാണ്‌ .

    ReplyDelete
  33. ഹാറൂന്‍, മുസാ എന്നിവരുടെ പിന്‍മുറക്കാരിയാണ്‌ കന്യാ മറിയം എന്ന് മേല്‍ പ്രസ്താവിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ടല്ലോ. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ഖുര്‍ആനിലും ഹദീസിലും ബൈബിളിലും ഉണ്ട്. ചിലത് നാം വിശദീകരിച്ചു കഴിഞ്ഞു. അവ ആവര്‍ത്തിക്കുന്നില്ല.
    ഈ ആശയത്തെ ബലപ്പെടുത്തുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്‌:

    640 Narrated Malik bin Sasaa: That the Prophet talked to them about the night of his Ascension to the Heavens. He said, "(Then Gabriel took me) and ascended up till he reached the second heaven where he asked for the gate to be opened, but it was asked, 'Who is it?' Gabriel replied, 'I am Gabriel.' It was asked, 'Who is accompanying you?' He replied, 'Muhammad.' It was asked, 'Has he been called?' He said, 'Yes.' When we reached over the second heaven, I saw Yahya (i.e. John) and Jesus who were cousins. Gabriel said, 'These are John (Yahya) and Jesus, so greet them.' I greeted them and they returned the greeting saying, 'Welcome, O Pious Brother and Pious Prophet!;' " link

    ഹദീസിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ കസിന്‍ എന്ന വാക്കാണ്‌ ഉപയോഗിച്ചത്. ഇതിന്റെ അറബി മൂലത്തിലുള്ളത് ഇങ്ങനെയാണ്‌:
    حَدَّثَنَا هُدْبَةُ بْنُ خَالِدٍ حَدَّثَنَا هَمَّامُ بْنُ يَحْيَى حَدَّثَنَا قَتَادَةُ عَنْ أَنَسِ بْنِ مَالِكٍ عَنْ مَالِكِ بْنِ صَعْصَعَةَ أَنَّ نَبِىَّ اللَّهِ صلى الله عليه وسلم حَدَّثَهُمْ عَنْ لَيْلَةَ أُسْرِىَ « ثُمَّ صَعِدَ حَتَّى أَتَى السَّمَاءَ الثَّانِيَةَ فَاسْتَفْتَحَ ، قِيلَ مَنْ هَذَا قَالَ جِبْرِيلُ . قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ . قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ . فَلَمَّا خَلَصْتُ ، فَإِذَا يَحْيَى وَعِيسَى وَهُمَا ابْنَا خَالَةٍ . قَالَ هَذَا يَحْيَى وَعِيسَى فَسَلِّمْ عَلَيْهِمَا . فَسَلَّمْتُ فَرَدَّا ثُمَّ قَالاَ مَرْحَباً بِالأَخِ الصَّالِحِ وَالنَّبِىِّ الصَّالِحِ »
    യഹ്‌യയും ഈസയും اِبْنَا خَالَة അതായത് 'മാതൃസഹോദരിമാരുടെ മക്കള്‍' ആണെന്ന്. കെ.ജെ.വി. ബൈബിളില്‍ കസിന്‍ എന്ന് വിളിച്ചതും ഈ ആശയത്തിലാകാം.

    ഇനി ബൈബിളിലെ തെളിവ് കാണുക:

    1. എലിസബത്ത് അഹറോന്‍റെ പുത്രിമാരില്‍ പെട്ടവളാണ്‌. (ലൂക്കോസ് 1:5)

    ഇത് എലിസബത്ത് പുരോഹിത കുടുംബത്തില്‍ പെട്ടവളാണെന്ന് കാണിക്കുന്നു.

    2. എലിസബത്തിന്‍റെ കസിന്‍ ആണ്‌ മറിയം. (ലൂക്കോസ് 1:37)

    പുരോഹിത കുടുംബത്തില്‍ പെട്ട എലിസബത്തിന്റെ കസിനാണ്‌ മറിയമെങ്കില്‍ അവരും പുരോഹിത കുടുംബത്തില്‍ പെട്ടവള്‍ തന്നെ ആകണമല്ലോ. ഇതിന്റെ വിശദീകരണമാണ്‌ ഖുര്‍ആനിലും ഹദീസിലും നം കണ്ടത്. ചുരുക്കത്തില്‍ ഈസാ നബി ലേവി കുടുംബക്കാരനാണെന്ന് ഇവയില്‍ നിന്നെല്ലാം ഗ്രഹിക്കാവുന്നതാണ്‌.

    ReplyDelete
  34. സര്‍,
    ഇവിടെ നടക്കുന്ന ചര്‍ച്ച ക്രിസ്തുവിനെക്കുറിച്ചാണല്ലോ. അത്കൊണ്ട് ചോദിക്കുകയാണ്‌. ആദിപാപം എന്ന ആശയം പഴയനിയമ ബൈബിളില്‍ ഉള്ളതായി താങ്കള്‍ക്ക് അറിയാമോ?
    അതിന്ന് പരിഹാരം ആവശ്യമാണെന്നും അതൊരു ബലിയാണെന്നും ആ ബലി ക്രിസ്തുവാണെന്നും പഴയനിയമ പുസ്തകത്തില്‍ കാണാന്‍ സാദ്ധ്യമാണോ?

    ReplyDelete
  35. To student:

    താങ്കളുടെ ചോദ്യം ഈ പോസ്റ്റിന്റെ പരിധിയില്‍ പെട്ടതല്ല. അത്കൊണ്ട് വിശദീകരിക്കുന്നില്ല.
    ആദിപാപം എന്ന സങ്കല്‍പത്തെക്കുറിച്ച് ഒരു പരാമര്‍ശവും പഴയനിയമത്തിലില്ല. അത്കൊണ്ട് അതിന്നുള്ള പരിഹാരവു നിര്‍ദ്ദേശിച്ചിട്ടില്ല.
    കുരിശ് സംഭവം ഒരു കെട്ടുകഥ വായിക്കുക.

    ReplyDelete
  36. ആദിപാപം എന്ന തലക്കെട്ടില്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഈ വിഷയം ഞാന്‍ നേരത്തെ സാറിനോട് ചോദിച്ചിരുന്നു. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുവാനും എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാനും വിനീതമായി അപേക്ഷിക്കുന്നു.

    ReplyDelete
  37. ഇപ്പോഴും മോഡറേഷന്‍ ഉണ്ടല്ലേ!

    പ്രസക്തമായിട്ടുള്ള ചില കാര്യങ്ങള്‍ക്ക് മാത്രം മറുപടി ഇവിടെ തുടങ്ങുന്ന കമന്റുകളില്‍ ഉണ്ട്. താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി ഇവിടെ കമന്റുന്നു.

    ReplyDelete
  38. മേല്‍ കമന്റില്‍ സാജന്‍ സൂചിപ്പിച്ച പ്രതികരണം ഞാന്‍ ഇവിടെ പെയ്സ്റ്റ് ചെയ്യുന്നു:

    "മുന്‍ നിലപാടുകളില്‍ നിന്നു മാറി അലിക്കോയ രണ്ടു നിഗമനങ്ങളില്‍ എത്തിയിരിക്കുന്നു. ഒന്ന്‌) മറിയത്തിനു അഹറോന്‍ എന്ന സഹോദരന്‍ ഉണ്ട്‌. (മോശയുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന അഹറോനും മറിയം എന്ന സഹോദരി ഉണ്ട്) (അതുകൊണ്ട് 19:28 ഉപയോഗിച്ച് യേശു ലേവി വംശജന്‍ ആവുകയില്ല)


    രണ്ട്) യേശൂവിന്റെ അമ്മയായ മറിയതിന്റെ പിതാവിന്റെ പേരും ഇമ്രാന്‍ എന്നു തന്നെയാണ്. അഹറോന്റെയും (മോശയുടേയും) പിതാവിന്റെ പേരും ഇമ്രാന്‍ എന്നു തന്നെ. (യാദൃശ്ചികത !) (അതുകൊണ്ട് 3:33-35 ഉപയോഗിച്ച് യേശു ലേവി വംശജന്‍ ആവുകയില്ല)


    അതിനു ശേഷം അദ്ദേഹം ഖുര്‍ആന്‍ 66:12 ഇല്‍ കന്യാ മറിയമിനെ ഇംറാനിന്റെ പുത്രി എന്നു വിളിച്ചതിനെ രണ്ടു അര്‍ത്ഥമുണ്ട് എന്ന്‌ വിലയിരുത്തുന്നു.

    ഒരേ സൂക്തത്തിലൂടെ ഈ ഇമ്രാന്‍ മോശയുടെ പിതാവായ ഇമ്രനിനേയും കന്യകാമറിയത്തിന്റെ പിതാവായ ഇമ്രനിനേയും സൂചിപ്പിക്കുന്നു എന്നും 'പുത്രി' എന്ന പദത്തിനു തലമുറയിലെ മകള്‍ എന്നും സ്വന്തം പുത്രി എന്നും വിലയിരുത്തുന്നു.

    പൂര്‍ണ്ണ രൂപം വായിക്കാനായി ഇവിടെ നോക്കുക

    നമ്മള്‍ ഖുര്‍ആനിനെ കുറിച്ചാണ്‌ ചര്‍ച്ച ചെയ്യുന്നതു എന്നു അലിക്കോയ ഇടയ്ക്കിടെ മറന്നു പോയിരുന്നു എന്നു അദ്ദേഹം ഉപയോഗിച്ച ബൈബിള്‍ വചനങ്ങള്‍ കണ്ടാല്‍ മനസിലാകും. ഖുരാനിലൂടെ യേശു ലേവി വംശജനാണെന്നു തെളിയിക്കാന്‍ പറ്റില്ല എന്നു അതിലൂടെ തന്നെ വ്യക്തം. തിരുതി എഴുതപ്പെട്ടു എന്നു ഖുര്‍ആന്‍ പറയുന്ന ബൈബിള്‍ ആശ്രയിക്കപ്പേടുന്നവരുടെ അവസ്ഥയെ എന്തു വിളിക്കും?"

    ReplyDelete
  39. സാജന്‍ എഴുതി: "അതിനു ശേഷം അദ്ദേഹം ഖുര്‍ആന്‍ 66:12 ഇല്‍ കന്യാ മറിയമിനെ ഇംറാനിന്റെ പുത്രി എന്നു വിളിച്ചതിനെ രണ്ടു അര്‍ത്ഥമുണ്ട് എന്ന്‌ വിലയിരുത്തുന്നു.

    ഒരേ സൂക്തത്തിലൂടെ ഈ ഇമ്രാന്‍ മോശയുടെ പിതാവായ ഇമ്രനിനേയും കന്യകാമറിയത്തിന്റെ പിതാവായ ഇമ്രനിനേയും സൂചിപ്പിക്കുന്നു എന്നും 'പുത്രി' എന്ന പദത്തിനു തലമുറയിലെ മകള്‍ എന്നും സ്വന്തം പുത്രി എന്നും വിലയിരുത്തുന്നു."

    = ഇതിനെക്കുറിച്ച് സാജന്‍ ഒന്നും പ്രതികരിച്ചത് കണ്ടില്ല. ഒരേ സമയത്ത് രണ്ട് അര്‍ത്ഥപ്രകാരവും മറിയം ഇംറാനിന്റെ പുത്രിയാണ്‌. ഇംറാന്‍ ഒന്നാമന്റെ വംശത്തില്‍ പിറന്നവള്‍. ഇംറാന്‍ രണ്ടാമന്റെ മകള്‍. ഇത് മറിയം ലേവി വംശക്കാരിയാണെന്നതിന്ന് തെളിവാണ്‌. അല്ലെന്ന് സാജന്ന് പറയാന്‍ കഴിയില്ല. അത്കൊണ്ടാണ്‌ ചര്‍ച്ച ഇവിടെയെത്തിയപ്പോള്‍ ഇതിന്ന് മറുപടി പറയുന്നതിന്ന് പകരം അദ്ദേഹം എന്നെ ഉപദേശിക്കാന്‍ മുതിരുന്നത്.

    ReplyDelete
  40. സാജന്‍ എഴുതി:

    "ഇനി അദേഹത്തിന്റെ വിശകലനങ്ങളില്‍ എനിക്കു വന്ന സംശയങ്ങള്‍

    1) ഇമ്രാന്‍ രണ്ടാമനു സ്വന്തം പുത്രിയായി യേശുവിന്റെ അമ്മയായ മറിയം ഉണ്ടായിരിക്കേ എങ്ങിനെയാണ്‌ 66:12 ലെ ഇമ്രാനിനു ഇമ്രാന്‍ ഒന്നാമന്‍ എന്ന അര്‍ത്ഥം വരുന്നതു?

    2) 3/35, 3/37 ലെ കണുന്ന ഇമ്രാനുകളില്‍ ആദ്യത്തേതു മോശയുടെ പിതാവായ ഇമ്രാന്‍ ഒന്നാമനും രണ്ടാമത്തേതു കന്യാമരിയത്തിന്റെ പിതാവായ ഇമ്രാന്‍ രണ്ടാമനും ആണെന്നു അലിക്കോയ പറയുന്നു. ഇമ്രന്‍ ഒന്നാമനും ഇമ്രാന്‍ രണ്ടാമനും തമ്മിലുള്ള ബന്ധം എന്ത്?

    3) ഖുര്‍ആനിനു ഖുര്‍ആനിന്റെ ശൈലിയാണ്‌. ബൈബിളിനു ബൈബിളിന്റേയും. അതുകൊണ്ട് ചോദിക്കുകയാണ്‌, എവിടെയൊക്കെ തലമുറയിലെ മകളെ/മകനെ സൂചിപ്പിക്കാന്‍ "പുത്രി/പുത്രന്‍ " എന്ന പദങ്ങള്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്? ബൈബിള്‍ സൂക്തങ്ങള്‍ അല്ല ഞാന്‍ ചോദിച്ചതു എന്നു ഞാന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു."
    .........



    = സാജന്റെ മൂന്ന് ചോദ്യങ്ങള്‍ക്കുള്ള മറുപടി:

    1) ഖുര്‍ആന്‍ 66:12 ഇല്‍ ഇംറാന്‍ ഒന്നാമന്‍ എന്നല്ല; ഇംറാന്‍ ഒന്നാമനും രണ്ടാമനും എന്നാണ്‌ അര്‍ത്ഥം. ഇവിടെ മര്‍യമിനെ ഇംറാനിന്റെ മകള്‍ എന്ന് വിളിച്ചത് ഒന്നാമന്റെ വംശത്തില്‍ പിറന്നവളും രണ്ടാമന്റെ മകളും എന്ന ഇരട്ട അര്‍ത്ഥത്തിലാണ്‌. .

    2) 3/33 ഇലും 3/35 ഇലുമാണ്‌ ഇംറാന്‍ മാരെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. 3/33 ഇല്‍ പറഞ്ഞ ഇംറാന്‍ ഒന്നാമന്റെ വംശത്തില്‍ പിറന്നവനാണ്‌ 3/35 ഇല്‍ പറഞ്ഞ ഇംറാന്‍ രണ്ടാമന്‍. 3/33 ഇല്‍ ഇംറാന്‍ എന്ന വ്യക്തിയെ അല്ല ഇംറാന്‍ കുടുംബത്തെയാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്. ആ കുടുംബത്തിലാണ്‌ മൂസയും ഹാറൂനും ജനിച്ചത്. ആ കുടുംബത്തില്‍ തന്നെയാണ്‌ ഇംറാന്‍ രണ്ടാമ്മനും അദ്ദേഹത്തിന്റെ മകള്‍ മര്‍യമും അവരുടെ മകന്‍ യേശുവും ജനിച്ചിട്ടുള്ളത്. ഇംറാന്‍ കുടുംബത്തെക്കുറിച്ച് പറഞ്ഞ ഉടനെ ഇംറാന്‍ രണ്ടാമന്‍, മര്‍യം, അവരെ സകരിയ വളര്‍ത്തിയത്, പിന്നെ യേശുവുന്റെ ജനനം ഇത്യാതി കാര്യങ്ങള്‍ പറഞ്ഞത് ഇവര്‍ തമ്മിലുള്ള വംശ ബന്ധം സൂചിപ്പിക്കാന്‍ വേണ്ടിയാണെന്ന് ഊഹിക്കാം.

    3) ബനൂ ഇസ്‌റാഈല്‍ എന്ന പ്രയോഗം മതിയായ തെളിവാണ്‌. ഇസ്‌റാഈലിന്റെ മക്കള്‍ എന്നാണ്‌ വാക്കിന്റെ അര്‍ത്ഥം. അത് ഇസ്‌റയേല്‍ വംശത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
    ..........

    ഈ വാദങ്ങളെയെല്ലാം കൂടുതല്‍ ബലപ്പെടുത്തുന്ന തെളിവായി ഒരു നബിവചനം ഞാന്‍ ഉദ്ധരിച്ചിരുന്നു. ഈസയും യഹ്‌യായും മാതൃസഹോദരിമാരുടെ മക്കളാണ്‌ എന്നാണ്‌ നബി പറഞ്ഞത്. സാജന്‍ അത് കണ്ടതായി പോലും നടിച്ചില്ല.
    ............
    ഏതെങ്കിലും ഒരു ഖുര്‍ആന്‍ വാക്യം കൊണ്ട് മാത്രമല്ല ഇത് തെളിയിക്കുക. ഖുര്‍ആന്‍, നബിവചനം, ബൈബിള്‍ ഇവ മൂന്നില്‍ നിന്നുമുള്ള തെളിവുകള്‍ ഞാന്‍ നല്‍കിക്കഴിഞ്ഞു. ഇവ ചേര്‍ത്ത് വായിച്ചാല്‍ സാജനും കാര്യം ഗ്രഹിക്കാം.

    ReplyDelete
  41. സാജന്‍ എഴുതി: "തികച്ചും ഈ വിഷയത്തിനോട്‌ യോജിക്കാതതും എന്നാല്‍ വൈരുദ്ധ്യം നിറഞ്ഞതും ആയ സൂക്തം താങ്കള്‍ തന്നെ കമന്റയി കൊടുത്തിട്ടുണ്ട്. ഈ പുതിയ കാര്യം ശ്രദ്ധയില്‍ പെട്ടതു ഇതാ
    < / >നബി പറഞ്ഞു: ഇസ്‌റാഈല്‍ ഗോത്രത്തിന്ന് നേതൃത്വം നല്‍കിയിരുന്നത് പ്രവാചകന്‍മാരായിരുന്നു; ഓരോ പ്രവാചകന്‍ മരിക്കുമ്പോഴും ഒരു പ്രവാചകന്‍ പിന്‍ഗാമിയായി വന്നിരുന്നു. (ബുഖാരി 3455)< / >

    ഖുര്‍ആന്‍ പ്രകാരം സ്നാപക യോഹന്നാനും യേശുവും പ്രവാചകന്മാര്‍ ആയിരുന്നുവല്ലോ ? എന്നിട്ടും യോഹന്നാനിന്റെ മരണത്തിനു ശേഷമാണോ യേശൂ ജനിക്കുന്നതു? ഇതു ബുഖാരിയുടെ വിശ്വസ്യതയാണോ നബിയുടെ വിശ്വാസ്യതയാണോ ചോദ്യം ചെയ്യുന്നത്? അതോ യോഹന്നാനും യേശുവും സമകാലികര്‍ ആണെന്നു ബൈബിള്‍ നുണ പറഞ്ഞതോ? ഇനിയിപ്പോള്‍ മോശയ്ക്ക് തൊട്ടു പിന്നാലെ യേശുവും വന്നു എന്നു നബിക്ക് ചിന്ത വന്നിട്ടുണ്ടാകുമോ? യേശുവിന്റെ അമ്മാവന്‍ തന്നയോ മോശ !"

    = കുട്ടി: ഫുഡ് ആന്റ് അക്കമ്ഡേഷന്‍ എന്നാല്‍ എന്താണ്‌ ടീച്ചര്‍?
    ടീച്ചര്‍: ഫുഡ് = ഭക്ഷണം; അക്കമഡേഷന്‍ = താമസ.....
    കുട്ടി: മനസ്സിലായി ടീച്ചര്‍.
    ടീച്ചര്‍: എങ്കില്‍ പറയൂ: എന്താണ്‌ ഫുഡ് ആന്റ് അക്കമഡേഷന്‍?
    കുട്ടി: ഭക്ഷണത്തിന്ന് താമസമുണ്ടെന്ന്.
    .....

    ഈ കുട്ടി ടീച്ചറുടെ വാക്ക് മനസ്സിലാക്കിയത് പോലെയാണ്‌ സാജന്‍ മേല്‍ കണ്ട നബിവചനം മനസ്സിലാക്കിയത്. ഒരു പ്രവാചകന്‍ മരിച്ചതിന്ന് ശേഷമേ മറ്റൊരു പ്രവാചകന്‍ വരുകയുള്ളു എന്ന് നബി പറഞ്ഞുവോ? ഉണ്ടെങ്കില്‍ സാജന്റെ ചോദ്യം പ്രസക്തമാണ്‌. ഇല്ലെങ്കില്‍ വങ്കത്തവും. ഈ റിപ്പോര്‍ട്ട് ബുഖാരിയുടെയോ നബിയോ വിശ്വാസ്യത ഒട്ടും ഹനിക്കുന്നില്ല. കാര്യം മനസ്സിലാക്കാനുള്ള സാജന്റെ ശേഷിക്കുറവ് ഈ കമ്ന്റ് വെളിപ്പെടുത്തുന്നുണ്ടെന്ന് മാത്രം. ബാക്കിയുള്ള ചോദ്യങ്ങള്‍ ഇത്ര പോലും മറുപടി അര്‍ഹിക്കുന്നില്ല. അവയെല്ലാം നേരത്തെ ചര്‍ച്ച ചെയ്തു കഴിഞ്ഞവയും സാജന്‍ തന്നെ സമ്മതിച്ചിട്ടുള്ളവയുമാണ്‌.

    ReplyDelete
  42. Sajan,

    ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്‌:

    1. ഖുര്‍ആന്‍ 3/33 ഇല്‍ ഇംറാന്‍ എന്ന വ്യക്തിയെക്കുറിച്ചല്ല; ഇംറാന്‍ കുടുംബത്തെക്കുറിച്ചാണ്‌ (ആലു ഇംറാന്‍)പറയുന്നത്. ഇംറാന്‍ കുടുംബത്തെ തെരഞ്ഞെടുത്തു എന്ന് പറയാന്‍ പറ്റുക ഇംറാന്‍ ഒന്നാമന്റെ കുടുംബത്തെക്കുറിച്ച് മാത്രമാണ്‌. ഈ ഇംറാനിന്റെ മക്കളായ മൂസാ, ഹാറൂന്‍ മുതല്‍ ആ വംശത്തില്‍ പിറന്ന സകരിയ്യ, യഹ്‌യ, ഈസ ഊള്‍പെടെ പലരും ആ കൂടുംബത്തില്‍ നിന്നുള്ളവരാണ്‌. അത്കൊണ്ട് ഈ സൂക്തത്തില്‍ പറഞ്ഞ ഇംറാന്‍, ഇംറാന്‍ ഒന്നാമനാണ്‌. ആ വംശത്തില്‍ പെട്ട സകരിയ, യഹ്‌യ, ഇംറാന്‍, ഇംറാനിന്റെ ഭാര്യ, യേശു ഇവരെല്ലാം തുടര്‍ന്നുള്ള സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

    2. മൂസായും യേശുവും തമ്മില്‍ കാലത്തില്‍ അകലമുണ്ടെന്നത് ഖുര്‍ആന്‍ 2/87 വ്യക്തമാക്കിയിട്ടുണ്ട്.

    3. 3/35 ഇല്‍ പറഞ്ഞ ഇംറാന്‍ മര്‍യമിന്റെ പിതാവായ ഇംറാനാണ്‌. അപ്പോള്‍ 3/33 ഇല്‍ പറഞ്ഞ ഇംറാനും 3/35 ഇല്‍ പറഞ്ഞ ഇംറാനും രണ്ടാളാണെന്നും ഒരേ വംശത്തില്‍ പെട്ടവരാണെന്നും മനസ്സിലാക്കാം.

    4. 66/12 ഇല്‍ കന്യാ മര്‍യമിനെ ഇംറാനിന്റെ പുത്രി എന്ന് വിളിച്ചിരിക്കുന്നു. ഇംറാന്‍ ഒന്നാമന്റെ വംശത്തില്‍ പിറന്നവള്‍ എന്ന അര്‍ത്ഥത്തിലും ഇംറാന്‍ രണ്ടാമന്റെ മകള്‍ എന്ന അര്‍ത്ഥത്തിലു ഈ വിളി ശരിയാണ്‌.

    5. ഈസയും യോഹന്നാനും മാതൃ സഹോദരികളുടെ മക്കളാണെന്ന് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നു. ഇത് 1, 3, 4 നമ്പറിലുള്ള നിഗമനങ്ങളെ ബലപ്പെടുത്തുന്നു. നബിക്ക് എവിടെ നിന്ന് കിട്ടി എന്നാണ്‌ ചോദ്യമെങ്കില്‍ നബിക്ക് അല്ലാഹുവില്‍ നിന്ന് കിട്ടി എന്നാണ്‌ മറൂപടി. (മത്തായിക്കും ലൂക്കോസിനും പൌലോസിനും എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കാത്തയാളാണ്‌ നബിക്ക് എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കുന്നത്.)

    6. എലിസബത്ത് അഹറോന്റെ പുത്രിമാരില്‍ പെട്ടവളാണെന്ന് ലുക്കോസ് 1/5 ഇല്‍ പറയുന്നു.

    7. എലിസബതിന്റെ അടുത്തബന്ധുവാണ്‌ മര്‍യം എന്ന് ലൂക്കോസ് 1/36 ഇല്‍ പറയുന്നു.

    ഇവ ഏഴും ചേര്‍ത്തു വായിക്കുക. യേശു ലേവി വംശജനാണെന്ന് അപ്പോള്‍ ബോദ്ധ്യമകും. ഒരാളുടെ വംശം നിര്‍ണ്ണയിക്കേണ്ടത് അയാളുടെ അമ്മയ്ക്ക് കല്യാണം നിശ്ചയിക്കപ്പെട്ട ആളിലേക്ക് ചേര്‍ത്തിട്ടല്ല. അയാളുടെ സ്വന്തം അച്ഛനോട് ചേര്‍ത്തിട്ടാണ്‌. എന്നാല്‍ ഈ പൊതു നിയമം യേശുവിന്ന് ബാധകമാക്കാന്‍ കഴിയുകയില്ല. കാരണം അദ്ദേഹത്തിന്ന് അച്ഛനില്ല. അത്കൊണ്ട് അദ്ദേഹത്തിന്റെ അമ്മയുടെ വംശത്തില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തേണ്ടി വരും. അത് പറ്റില്ലെങ്കില്‍ യേശു ഇസ്‌റയേല്‍ വംശത്തില്‍ പെട്ടവനാണെന്നോ മനുഷ്യ വംശത്തില്‍ പെട്ടവനാണെന്നോ പോലും തെളിയിക്കാന്‍ കഴിയുകയില്ല.

    ReplyDelete
  43. ഞാന്‍ കുറച്ചൊക്കെ വായിച്ചു നോക്കി. എന്റെ തല കറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നിറുത്തി. ഇനിയും വായിക്കാന്‍ ശ്രമിക്കാം. പല തവണ വായിക്കുമ്പോള്‍ ശരിയാകുമായിരിക്കും. ഇപ്പോള്‍ എനിക്കൊന്നും മനസ്സിലായിട്ടില്ല.

    ReplyDelete
  44. വിശദമായ മറുപടി ഇവിടെ തുടങ്ങുന്ന കമന്റില്‍ ഉണ്ട്.

    അതിന്റെ സംഗ്രഹം മാത്രം ഇവിടെ കൊടുക്കുന്നു.

    മൂന്ന്‍ പോയിന്റുകള്‍ ആണ് നമ്മുടെ മുമ്പില്‍ പ്രധാനമായും.
    1 19:28 (അഹരോന്റെ സ്വന്തം സഹോദരി). ഇത് ലേവി വംശവുമായി യാതൊരു ബന്ധവും ഇല്ല.
    2. 3:33-35 (ഇമ്രാന്‍ കുടുംബം) ഈ വംശാവലിയില്‍ മോശയേയോ അഹരോനെയോ കാണാത്തതിനാല്‍ ഇതില്‍ പറയുന്ന ഇമ്രാന്‍ കുടുംബം ലേവി വംശം ആകുകയില്ല.
    3. 66:12 (ഇമ്രാനിന്റെ പുത്രി) 3:33-35 പ്രകാരം മറിയത്തിന്റെ പിതാവ്‌ ഒരു ഇമ്രാന്‍ ആണ് എന്നിരിക്കെ, 66:12 പുത്രി എന്ന പ്രയോഗം സ്വന്തം പുത്രിയെ സൂചിപ്പിക്കുന്നു.

    പറഞ്ഞു വന്നത് എന്തെന്നാല്‍ യേശു ലേവി വംശജനാണ് എന്ന് പറയുവാന്‍ തക്ക ഒരു തെളിവും താങ്കളുടെ മുമ്പില്‍ ഇല്ല. ബൈബിളില്‍ നിന്ന് പോയിട്ട് ഖുര്‍ആനില്‍ പോലും ഒരു സൂക്തം കണ്ടെത്തുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല 3:33-35 ലെ സൂക്തത്തില്‍ ഖുര്‍ആന്‍ ഓതി കൊടുത്ത അല്ലാഹുവിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമായി കാണുകയും ചെയ്യാം.

    മേരിക്ക് ഇമ്രാന്‍ എന്ന പിതാവും അഹരോന്‍ എന്ന സഹോദരനും ഉണ്ടെന്നു താങ്കള്‍ വിശ്വസിക്കുന്നത് കൊണ്ട് ഒരു പരാതിയും എനിക്കില്ല. ഇതിനു വിപരീതമായി എന്തെങ്കിലും ബൈബിളില്‍ ഉണ്ടെങ്കില്‍ പോലും ബൈബിള്‍ പറയുന്നത് നുണയാണെന്നേ(അല്ലെങ്കില്‍ തിരുത്തി എഴുതിയതാണെന്നേ) നിങ്ങള്‍ വിശ്വസിക്കുകയുള്ളൂ. അതാണ്‌ ആ വിശ്വാസത്തിന്റെ ബലം. അതില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.

    ഞാന്‍ ചര്‍ച്ച ചെയ്യുവാന്‍ വരുന്നില്ല എന്ന താങ്കളുടെ പരാതി തീര്‍ന്നു കാണുമല്ലോ!ഇതൊക്കെ എന്റെ അഭിപ്രായം മാത്രം. കൂടുതലായി ഒന്നും പറയാന്‍ എനിക്കില്ല. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ താങ്കള്‍ മറുപടി പറഞ്ഞു എന്ന് എനിക്ക് മനസിലായാല്‍ വീണ്ടും വരുന്നതിനു സന്തോഷം മാത്രം.

    ReplyDelete
  45. Sajan: ? പുതിയതായി ഒന്നും പറയാനില്ലാത്ത മറുപടിയാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത് ! കാതലായ ചോദ്യങ്ങള്‍ക്ക്‌ ഒന്നും താങ്കള്‍ മറുപടി പറഞ്ഞിട്ടില്ല എന്നു ഞാന്‍ ചൂണ്ടികാണിക്കുവാന്‍ ആഗ്രഹിക്കുന്നു.

    = നിഗമനം ശരിയാണ്‌! പുതുതായി കാര്യമായി ഒന്നും പറയാനില്ല. താങ്കള്‍ ചോദിച്ചവ കാതലായ ചോദ്യങ്ങളാണെന്ന് എനിക്ക് തോന്നുന്നില്ല.

    ? 1) ഇമ്രാന്‍ ഒന്നാമന് രണ്ടു ആണ്‍മക്കള്‍ ഉണ്ട്. മോശയും അഹരോനും . ഇതില്‍ ആരുടെ തലമുറയിലാണ് ഇമ്രാന്‍ രണ്ടാമന്‍ വരുന്നത്?

    = ഇത്പോലുള്ള ചില ചോദ്യങ്ങള്‍ എനിക്കങ്ങോട്ടും ചോദിക്കാനുണ്ട്. എലിസബെതിന്റെ പിതാവാരാണ്‌? മാതാവാരാണ്‌? ഈ മാതാ പിതാക്കള്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌?
    കന്യാ മറിയമിന്റെ (ജോസഫിന്റെയല്ല) പിതാവാരണ്‌? മാതാവാരാണ്‌? ഈ മാതാപിതാക്കള്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌?
    കന്യാ മറിയം എത്ര പ്രസവിച്ചു? ആണ്‍മക്കളെത്ര? പെണ്‍മക്കളെത്ര? അവരുടെ പേരെന്താണ്‌?
    എല്ലാ വിശദാംശങ്ങളും വ്യക്തമാക്കുന്ന കൃതിയാണല്ലോ ബൈബിള്‍. അപ്പോള്‍ ഇതൊക്കെ അതില്‍ കാണണമല്ലോ.

    ? 2) എന്ത് കൊണ്ട് മോശ/അഹരോനിനെ പറ്റി 3:33-35 ല്‍ പറഞ്ഞില്ല! അല്ലാഹു ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തവരില്‍ ഇവര്‍ രണ്ടും പെടില്ലേ?

    = അഞ്ചോ ആറോ തവണ ആവര്‍ത്തിച്ചിട്ടും ഞാന്‍ പറഞ്ഞതെന്തെന്ന് താങ്കള്‍ക്ക് മനസ്സിലായിട്ടില്ല. കഷ്ടം തന്നെ! ഇംറാനെ തെരഞ്ഞെടുത്തെന്നല്ല; ഇംറാന്‍ കുടുംബത്തെ തെരഞ്ഞെടുത്തെന്നാണ്‌ 3:33 ല്‍ പറഞ്ഞത്. അതില്‍ മൂസാ ഹാറൂന്‍മാര്‍ പെടുമോ ഇല്ലേ എന്ന് താങ്കള്‍ക്ക് തീരുമാനിക്കാം.

    ? 3) താങ്കളുടെ 6,7 പോയിന്റുകളില്‍ , ബൈബിള്‍ വചനങ്ങള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അവയുടെ വിശദീകരണം ഞാന്‍ (രണ്ടു വട്ടം) നല്‍കിയതാണ്. ഖുര്‍ആന്‍ വിശദീകരിക്കാന്‍ അതെ പുസ്തകം തള്ളി കളഞ്ഞ ബൈബിള്‍ താങ്കള്‍ ഉപയോഗിക്കുന്ന പരിതാപകരമായ അവസ്ഥ വീണ്ടും കാണുവാന്‍ കഴിഞ്ഞു.

    = താങ്കളുടെ വിശദീകരണം അടിസ്ഥാന രഹിതമായതിനാല്‍ എനിക്കത് സ്വീകാര്യമല്ല. ഞാന്‍ പറഞ്ഞ ഏഴും ചേര്‍ത്തു വായിക്കാന്‍ താങ്കള്‍ ഭയപ്പെടുന്നത് കൊണ്ടാണ്‌ ഇങ്ങനെയൊക്കെ പറയുന്നത്.

    ? 4) പോയിന്റ് അഞ്ചില്‍ താങ്കള്‍ മാതൃ സഹോദരികളെ പറ്റി പറഞ്ഞിരിക്കുന്നു. ആരാണിവര്‍ എന്നാണ്‌ ഞാന്‍ ചോദിച്ചത്? അല്ലാതെ ആരാണ് ഈ വിവരം നബിയ്ക്ക് നല്‍കിയത് എന്നല്ല. എന്തിനാണ് താങ്കള്‍ ഒഴിഞ്ഞു മാറിയത് എന്ന് ഞാന്‍ അവസാനം എഴുതിയിട്ടുണ്ട്.

    = യേശുവും യോഹന്നാനും മാതൃ സഹോദരിമാരുടെ മക്കളാണെന്ന ഹദീസ് ഞാന്‍ ഉദ്ധരിച്ചിരുന്നു. ഇത് പറയുമ്പോള്‍ രണ്ട് പേരുടെയും മാതാക്കള്‍ സഹോദരിമാരാണെന്നാണ്‌ ഇതിന്റെ അര്‍ത്ഥമെന്ന് ഓര്‍ക്കാതെയാണ്‌ ഞാന്‍ പറഞ്ഞതെന്ന് താങ്കള്‍ കരുതി. താങ്കളോടെനിക്ക് സഹതാപം തോന്നുന്നു. യേശുവിന്റെയും യോഹന്നാന്റെയും മാതാക്കളെക്കുറിച്ച് തന്നെയാണ്‌ ഇപ്പറഞ്ഞത്. അവര്‍ ആരാണെന്ന് താങ്കള്‍ക്കറിയാമെന്ന് ഞാന്‍ കരുതുന്നു.
    കൂട്ടത്തില്‍ "അവര്‍ മാതൃ സഹോദരികള്‍ ആണെന്ന് എങ്ങിനെ മനസിലായി ?" എന്ന് താങ്കള്‍ ചോദിച്ചിരുന്നു. അതിന്ന് ഞാന്‍ നല്‍കിയ മറുപടി "അവര്‍ ആരാണെന്ന" താങ്കളുടെ ചോദ്യത്തിന്നുള്ള മറുപടിയാണെന്ന് താങ്കള്‍ തെറ്റിദ്ധരിച്ചു. അതോ അങ്ങനെ അഭിനയിക്കുന്നതോ?

    ReplyDelete
  46. Sajan: 5) പോയിന്റു നാല് താങ്കള്‍ ആവര്‍ത്തിക്ക മാത്രമേ ചെയ്തിട്ടുള്ളൂ. ഞാന്‍ ചോദിച്ചതിനു മറുപടിയായില്ല. ആ ശൈലി ഖുര്‍ആനില്‍ വേറെ എവിടെയെങ്കിലും ഉണ്ടോ എന്നായിരുന്നു ചോദ്യം?

    = പോയന്റ് നാല്‌ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു: (4. 66/12 ഇല്‍ കന്യാ മര്‍യമിനെ ഇംറാനിന്റെ പുത്രി എന്ന് വിളിച്ചിരിക്കുന്നു. ഇംറാന്‍ ഒന്നാമന്റെ വംശത്തില്‍ പിറന്നവള്‍ എന്ന അര്‍ത്ഥത്തിലും ഇംറാന്‍ രണ്ടാമന്റെ മകള്‍ എന്ന അര്‍ത്ഥത്തിലു ഈ വിളി ശരിയാണ്‌.) പിതാവില്ലാതെ മക്കള്‍ ജനിക്കുന്നതിന്റെ വേറെ എത്ര ഉദാഹരണം കണ്ടിട്ടാണ്‌ ക്രിസ്തുവിനെ താങ്കള്‍ വിശ്വസിച്ചത്. ബൈബിളില്‍ നിന്ന് ഇതിന്ന് വേറെ ഉദാഹരണം ആരെങ്കിലും ചോദിച്ചാല്‍?

    ? 6) പോയിന്റ് മൂന്ന്‍ ...ഇതും വെറും ആവര്‍ത്തനം മാത്രം. ചോദ്യത്തിനുള്ള ഉത്തരമായില്ല.

    = ഇതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്, ഏഴും ചേര്‍ത്തു വായിക്കണമെന്ന്. പോയന്റ് മൂന്നിനോട് ചുരുങ്ങിയത് പോയന്റ് രണ്ടെങ്കിലും ഒന്ന് ചേര്‍ത്തു വായിച്ചു നോക്കുക.(പോയന്റ്: 2. മൂസായും യേശുവും തമ്മില്‍ കാലത്തില്‍ അകലമുണ്ടെന്നത് ഖുര്‍ആന്‍ 2/87 വ്യക്തമാക്കിയിട്ടുണ്ട്. പോയന്റ്: 3. 3/35 ഇല്‍ പറഞ്ഞ ഇംറാന്‍ മര്‍യമിന്റെ പിതാവായ ഇംറാനാണ്‌. അപ്പോള്‍ 3/33 ഇല്‍ പറഞ്ഞ ഇംറാനും 3/35 ഇല്‍ പറഞ്ഞ ഇംറാനും രണ്ടാളാണെന്നും ഒരേ വംശത്തില്‍ പെട്ടവരാണെന്നും മനസ്സിലാക്കാം.)

    ? 7) പോയിന്റ് രണ്ട്... മോശയും യേശുവും തമ്മില്‍ എത്ര കാലത്തിന്റെ അന്തരമുണ്ട് എന്നാണ്‌ 2/87 പറയുന്നത്?
    ആരാണ് ഈ മോശ? നമ്മള്‍ ചര്‍ച്ച ചെയ്ത ഖുര്‍ആന്‍ സൂക്തങ്ങളുടെ പരിസരത്തൊന്നും ഈ ചങ്ങാതിയെ കണ്ടില്ലല്ലോ? ( സംഗ്രഹം താഴെ എഴുതിയിട്ടുണ്ട്)

    = മോശയും യേശുവും തമ്മില്‍ കുറെ കാലത്തിന്റെ അന്തരമുണ്ടെന്ന് 2/87 ഇല്‍ നിന്ന് മനസ്സിലാകുന്നുണ്ടോ? അതോ രണ്ടു പേരും ഒരേ കാലക്കാരാണെന്നാണോ മനസ്സിലാവുക? അഥവാ അവര്‍ അമ്മാവനും മരുമകനുമാണെന്ന് പറയാന്‍ പറ്റും വിധമുള്ള അടുപ്പമുണ്ടെന്നാണോ മനസ്സിലാവുക? പഠിച്ചു പഠിച്ചു ഒട്ടും വിവരമില്ലാതായിപ്പോവുകയാണോ? മോശെയെ താങ്കള്‍ക്കറിയില്ലേ? ഇല്ലെങ്കില്‍ ആദ്യം അത് പഠിക്കണം. എന്നിട്ട് തര്‍ക്കിക്കാം.

    ? 8) പോയിന്റു ഒന്ന്.... 3/33 ല്‍ ഇമ്രാന്‍ കുടുബതിനെ പറ്റിയാണ് പറയുന്നത് സമ്മതിച്ചു. 3/35 പിന്നെ എന്താണ് പറയുന്നത്? ഇമ്രാന്‍, ഭാര്യ, മകള്‍ ! ഇതെന്താ കുടുംബമല്ലേ? (ഈ സൂക്തങ്ങളില്‍ രണ്ടു ഇമ്രാന്‍ ഇല്ല എന്നതിന് ഈ തെളിവ്‌ പോരേ?)

    = 1, 2, 3 പോയന്റുകള്‍ വായിച്ചു നോക്കുക.

    ? 9) "പുത്രന്‍ / പുത്രി" എന്ന് പറഞ്ഞാല്‍ അത് തലമുറയിലെ "പുത്രന്‍ / പുത്രി"യാണ് എന്ന ശൈലി വ്യക്തമാക്കുന്ന ഖുര്‍ആന്‍ ശൈലി ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അത് എവിടെ?

    = = ഇബ്‌ന്‍ = മകന്‍ എന്നാണ്‌ അര്‍ത്ഥം. ഇതിന്റെ ബഹുവചനമായ ബനൂന്‍ എന്നതിന്ന് മക്കള്‍ എന്നര്‍ത്ഥം. ഇത് വംശത്തെ സൂചിപ്പിക്കനും ഉപയോഗിക്കുന്നു. (ഈ രൂപം രണ്ടര്‍ത്ഥത്തിലും ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്.)

    ? 10) ഒരേ സൂക്തതിലൂടെ തലമുറയിലെ പുത്രി , സ്വന്തം പുത്രി എന്ന് അര്‍ത്ഥമാക്കുന്ന ശൈലി എവിടെ?

    = ഇതേ സ്വഭാവത്തില്‍ മറ്റൊരു സംഭവം ഖുര്‍ആനില്‍ വേറെ എവിടെയാണുള്ളത്? ഒരു പദത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കണമെങ്കില്‍ ആ പദം വേറെ ഒരിടത്ത് കൂടി കണ്ടേ പറ്റൂ എന്ന ന്യായം എല്ലാ ഗ്രന്‍ഥത്തിന്നും ബാധകമാണോ? ഒരു പദം ഖുര്‍ആനില്‍ ഒരു തവണ മാത്രമാണ്‌ വന്നതെങ്കില്‍ എന്ത് ചെയ്യും? അല്ലെങ്കില്‍ ഒരു പദത്തിന്റെ ഒരു അര്‍ത്ഥം ഒരു തവണ മാത്രമാണ്‌ വന്നതെങ്കില്‍ എന്ത് ചെയ്യും? ബൈബിളില്‍ എല്ലാ പദങ്ങളും താങ്കള്‍ പറയും പ്രകാരം ജോഡിയായിട്ടാണോ വന്നിട്ടുള്ളത്? എന്തെങ്കിലുമൊക്കെ ഒടക്ക് ന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്നപ്പുറം വല്ല സദുദ്ദേശ്യവും ഈ ചോദ്യത്തില്‍ അടങ്ങിയുട്ടുണ്ടോ?

    ReplyDelete
  47. Sajan: 11) (പ്രധാനികളായ ) ആദം, നോഹ് , ഇബ്രാഹിം എന്നിവരെയും (അപ്രധാനിയായ) ഇമ്രാന്‍ ഒന്നാമനേയും 3/33 പരാമര്‍ശിച്ചു. അത് കഴിഞ്ഞു എന്ത് കൊണ്ട് (വളരെ പ്രധാനിയായ ) മോശ/അഹരോനിനെ പരാമര്‍ശിക്കാതെ (അതിലും അപ്രധാനിയായ ) ഇമ്രാന്‍ രണ്ടാമനെ പരാമര്‍ശിച്ചു? അതോ ഇവര്‍ക്കിടയില്‍ മോശ ഇല്ലെന്ന് അല്ലാഹുവിനു തോന്നി കാണുമോ?

    = ഇംറാന്‍ ഒന്നാമനെ ഒരു വ്യക്തിയെന്ന നിലയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഞാന്‍ എത്ര തവണ പറഞ്ഞു ? 'ആലു ഇംറാന്‍' അഥവ 'ഇംറന്‍ കുടുംബം' ആണ്‌ പരാമര്‍ശിക്കപ്പെട്ടത്. അതില്‍ മൂസായും ഹാറൂനും മുതല്‍ സകരിയ്യയും യോഹന്നാനും യേശുവും വരെ ഉള്‍പ്പെടും. അല്ലാഹുവിനെക്കുറിച്ചുള്ള പരിഹാസം സാക്ഷാല്‍ ദൈവത്തിന്‌ നേരെയുള്ള പരിഹാസമാണ്‌. ഖുര്‍ആനില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ തവണ അല്ലാഹു എന്ന വാക്ക് ഉപയോഗിച്ചത് ബൈബിളിലാണ്‌. യേശു ദൈവമാണെന്നതിനെ ചോദ്യം ചെയ്യുന്നത് പോലെ അല്ലാഹു ദൈവമാണെന്നതിനെ ചോദ്യം ചെയ്യരുത്. കാരണം അല്ലാഹു എന്ന അറബി വാക്കിന്ന് സാക്ഷാല്‍ ദൈവം എന്നാണ്‌ അര്‍ത്ഥം.

    ? 12. 3/33-35 വംശാവലിയില്‍ എവിടെയും മോശയെ/അഹരോനിനെ പരാമര്‍ശിക്കാത്തത് വഴി അതില്‍ പറയുന്ന ഇമ്രാന്‍ മോശയുടെ പിതാവാണ് എന്ന് എങ്ങിനെ മനസിലായി? ഇബ്രാഹിം നബിയുടെ തായ്‌വഴിയില്‍ വേറൊരു ഇമ്രാന്‍ ഉണ്ടായിക്കൂടെ ? അങ്ങിനെ വന്നാല്‍ യേശു ലേവിയുടെ വംശജനാണ് എന്ന് വാദിക്കാന്‍ പറ്റില്ല അല്ലേ?

    = അതൊക്കെ തിരിച്ചറിയാനാണ്‌ ദൈവം നമുക്ക് ബുദ്ധി നല്‍കിയത്. ഇതേ സാദ്ധ്യത ബൈബിളിലും പലേടത്തും ഒടക്ക് വാദമായി ഉന്നയിക്കാവുന്നതേയുള്ളു. എന്നാല്‍, എനിക്കതിന്ന് താല്‍പര്യമില്ല.

    ? തീര്‍ച്ചയായും. (XX) ഞാന്‍ മാതൃ സഹോദരികളെ പറ്റി ചോദിച്ചത് താങ്കളുടെ തിയറിയുടെ പാപരത്തം ചൂണ്ടികാണിക്കാനാണ്. ഇത് പ്രകാരം മറിയത്തിനു എലിസബത്ത്‌ എന്ന സഹോദരിയെ കൂടി കിട്ടും എന്ന് താങ്കളെ കൊണ്ട് പറയിപ്പിക്കാനാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്. അഹരോന്‍ എന്ന സഹോദരന്‍ 19:28 ആദ്യമേ തന്നെ സൌജന്യമായി ലഭിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഒന്ന് കൂടി.
    ഇമ്രാനിന്റെ മക്കള്‍ ഇവരാകും അഹരോന്‍, എലിസബത്ത്‌, മറിയം. ഖുര്‍ആന്‍ പ്രകാരം ഇങ്ങനെയാണോ കാര്യങ്ങള്‍ ? (ഒരു ചീട്ടുകൊട്ടാരം കാണുന്ന പ്രതീതി)

    = മറിയമിന്റെ മാതാപിതാക്കള്‍ ആരെല്ലാം? അവര്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌? അതില്‍ ഒരു എലിസബത് ഇല്ലെന്ന് ഉറപ്പാണോ?
    എലിസബത്തിന്റെ മാതാപിതാക്കള്‍ ആരെല്ലാം? അവര്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌? അതില്‍ മൊരു മറിയം ഇല്ലെന്ന് ഉറപ്പാണോ? തെളിവ് ഹാജറാക്കുക.

    ? തീര്‍ച്ചയായും . അത് തന്നെയാണ് ഞാന്‍ Luke1: 30- 34 ഉപയോഗിച്ച് കാണിച്ചു തന്നത്. അത് പ്രകാരം അമ്മ വഴിയും യേശു "പിതാവായ" ദാവീദിന്റെ വംശജന്‍ ആണ്. കാരണം , പുരുഷനെ അറിയിക്കാതെ തന്നെയാണ് മാലാഖ ഈ വംശാവലി സൂചിപ്പിച്ചത്. അത് കൊണ്ട് മേരിയുടെ വംശവും ദാവീദിന്റെ വംശമായിരിക്കണമല്ലോ? (ഇതിനു മറുപടി പറയാതെ , താങ്കള്‍ ഇനിയും "ബൈബിള്‍ പ്രകാരം മറിയം ലേവി വംശജയാണ്" എന്ന് ആവര്‍ത്തിക്കുമെന്ന് എനിക്കറിയാം. )

    = മാതാവിന്റെ വംശം കുട്ടിയുടെ വംശമായി കണക്കാക്കുകയില്ലെന്നല്ലേ താങ്കള്‍ നേരത്തെ പറഞ്ഞത്? അപ്പോള്‍ ലൂക്കോ. 1/30-34 മുഖവിലക്കെടുത്താല്‍ പോലും ക്രിസ്തുവിന്റെ വംശം അമ്മയുടെ വംശമായും കണക്കാക്കാന്‍ പറ്റുകയില്ല. അതോടൊപ്പം ക്രിസ്തു യഹൂദ വംശത്തില്‍ പെട്ടവനാണെന്നതിന്നും മനുഷ്യ വംശത്തില്‍ പെട്ടവനാണെന്നതിന്നും താങ്കള്‍ തെളിവ് നല്‍കണം.

    ? പറഞ്ഞു വന്നത് എന്തെന്നാല്‍ യേശു ലേവി വംശജനാണ് എന്ന് പറയുവാന്‍ തക്ക ഒരു തെളിവും താങ്കളുടെ മുമ്പില്‍ ഇല്ല. ബൈബിളില്‍ നിന്ന് പോയിട്ട് ഖുര്‍ആനില്‍ പോലും ഒരു സൂക്തം കണ്ടെത്തുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല 3:33-35 ലെ സൂക്തത്തില്‍ ഖുര്‍ആനിന്‍ ഓതി കൊടുത്ത അല്ലാഹുവിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമായി കാണുകയും ചെയ്യാം.

    = ലേവി വംശത്തില്‍ പെട്ടവനാണ്‌ യേശു എന്ന് ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ എന്നിവ കൊണ്ട് തെളിഞ്ഞ് കഴിഞ്ഞിരിക്കുന്നു. അത് സമ്മതിക്കാതിരിക്കാന്‍ വേണ്ടി ചീല അനാവശ്യ വാദങ്ങള്‍ ഉന്നയിക്കുകയാണ്‌ താങ്കളിപ്പോള്‍ ചെയ്യുന്നത്.

    ReplyDelete
  48. < / >മാതാവിന്റെ വംശം കുട്ടിയുടെ വംശമായി കണക്കാക്കുകയില്ലെന്നല്ലേ താങ്കള്‍ നേരത്തെ പറഞ്ഞത്? അപ്പോള്‍ ലൂക്കോ. 1/30-34 മുഖവിലക്കെടുത്താല്‍ പോലും ക്രിസ്തുവിന്റെ വംശം അമ്മയുടെ വംശമായും കണക്കാക്കാന്‍ പറ്റുകയില്ല.അതോടൊപ്പം ക്രിസ്തു യഹൂദ വംശത്തില്‍ പെട്ടവനാണെന്നതിന്നും മനുഷ്യവംശത്തില്‍ പെട്ടവനാണെന്നതിന്നും താങ്കള്‍ തെളിവ് നല്‍കണം. < / >

    നന്ദി. അപ്പോള്‍ താങ്കള്‍ സമ്മതിച്ചു ബൈബിള്‍ മുഖവിലയ്ക്ക് എടുത്താല്‍ ലൂക്ക. 1/30-34 പ്രകാരം മറിയം യൂദാ വംശജ ആകുമെന്ന്. അത് താങ്കളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ താങ്കളുടെ പഴയ ബ്ലോഗ്‌ മുതല്‍ ചര്‍ച്ച ചെയ്ത കൊണ്ടിരുന്നത്. അത് തന്നെയാണ് ഈ ചര്‍ച്ചയില്‍ തെളിയിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചത്. കന്യകാമറിയത്തിന്റെ വംശം ബൈബിള്‍ പ്രകാരം യഹൂദ വംശമാണെന്ന് തെളിയിക്കാനാണ് ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തത് തന്നെ. ഇനി യേശുവിന്റെ വംശം ഏതാണെന്ന് താങ്കള്‍ ഗണിച്ചു കണ്ടു പിടിക്ക്.

    ReplyDelete
  49. സാജന്‍ എഴുതി: "നന്ദി. അപ്പോള്‍ താങ്കള്‍ സമ്മതിച്ചു ബൈബിള്‍ മുഖവിലയ്ക്ക് എടുത്താല്‍ ലൂക്ക. 1/30-34 പ്രകാരം മറിയം യൂദാ വംശജ ആകുമെന്ന്."

    സാജന്‍, തങ്കള്‍ക്ക് ബുദ്ധിക്ക് വല്ല തകരാറും സംഭവിച്ചിട്ടുണ്ടോ? ഒരു കര്യം 'ഇല്ല' എന്ന് ഞാന്‍ പറയുമ്പോള്‍ 'ഉണ്ട്' എന്നാണല്ലോ താങ്കള്‍ക്ക് മനസ്സിലാകുന്നത്. ഞാന്‍ എഴുതിയത്: "മാതാവിന്റെ വംശം കുട്ടിയുടെ വംശമായി കണക്കാക്കുകയില്ലെന്നല്ലേ താങ്കള്‍ നേരത്തെ പറഞ്ഞത്? അപ്പോള്‍ ലൂക്കോ. 1/30-34 മുഖവിലക്കെടുത്താല്‍ പോലും ക്രിസ്തുവിന്റെ വംശം അമ്മയുടെ വംശമായും കണക്കാക്കാന്‍ പറ്റുകയില്ല."

    (Note:ഞാനത് മുഖവിലക്കെടുത്തിട്ടില്ല; എടുത്താല്‍ പോലും താങ്കളുടെ വാദം തെളിയുകയില്ല എന്ന് ചൂണ്ടിക്കാണിക്കുകയാണ്‌ ചെയ്തത്.)

    താങ്കള്‍ പറഞ്ഞത് മറിയമിന്റെ വംശം ക്രിസ്തുവിന്റെ വംശം ആവുകയില്ലെന്നാണ്‌. അതായത് മറിയം ലേവി വംശക്കാരി ആണെന്ന് തെളിഞ്ഞാല്‍ പോലും ക്രിസ്തു ലേവി വംശജന്‍ ആവുകയില്ലെന്ന്. മറിച്ച് ക്രിസ്തുവിന്റെ അമ്മയുമായി വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫിന്റെ വംശമാണ്‌ ക്രിസ്തുവിന്റെ വംശമായി കണക്കാക്കേണ്ടത് എന്ന മഹാ വങ്കത്തവും താങ്കള്‍ എഴുന്നള്ളിച്ചിരുന്നു. ഇതിനെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അച്ചന്റെ വംശം കുഞ്ഞിന്റെ വംശമായി കണക്കാക്കാം. അത് ശരിയായ നിലപാടാണ്‌. എന്നാല്‍ 'അമ്മയുമായി വിവാഹം നിശ്ചയിക്കപെട്ട ഒരാളുടെ വംശം' ആ സ്ത്രീക്ക് പിതാവില്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ വംശമായി കണക്കാകാവതല്ല എന്ന് ഞാന്‍ വാദിച്ചിരുന്നു. അത് താങ്കള്‍ക്ക് ഖണ്ഡിക്കാന്‍ കഴിഞ്ഞിട്ടില്ല.

    അതിന്ന് ശേഷമാണ്‌ താങ്കള്‍ ലൂക്കോ. 1/34-35 ഉം കൊണ്ട് വരുന്നത്.
    താങ്കളുടെ വദം ഇപ്രകാരമായിരുന്നു:

    "Luke 1: 30- 34 വായിക്കുക. അതില്‍ പുരുഷന്‍ ആരെന്നു പറയാതെ തന്നെ കന്യകാമറിയായത്തെ പുത്രന് "അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം " കൊടുക്കും എന്നാണു പറഞ്ഞത്. അത് തന്നെ യേശു മറിയത്തിലൂടെ യേശു യഹൂദനാണ് എന്ന് പറയാനുള്ള കാരണം. ഇതൊക്കെ ഞാന്‍ ഇവിടെ അവസാന ഭാഗത്ത്‌ പറഞ്ഞിട്ടുള്ളതാണ് . താങ്കള്‍ അവിടെ കമന്റു ചെയ്തിരുന്നു. ആ ബ്ലോഗ്‌ മുഴുവന്‍ വായിക്കാതെ കമന്റു ചെയ്തത് കാരണം ഈ ഭാഗം കണ്ടു കാണില്ല. അതുകൊണ്ട് ഇനിയെങ്കിലും വായിക്കുക."

    1. ഇവിടെ യേശുവിനെ ദാവീദിന്റെ പുത്രന്‍ എന്ന് വിളിച്ചിരിക്കുന്നു.
    2. യേശുവിന്റെ പിതാവിന്റെ പേര്‌ പറഞ്ഞിട്ടുമില്ല.
    3. അതിനാല്‍ യേശു ദാവീദിന്റെ പുത്രനാകുന്നത് മറിയമിലൂടെയാണ്‌.
    ഇതാണ്‌ താങ്കളുടെ വാദം.

    ഇത് താങ്കള്‍ നേരത്തെ പറഞ്ഞതിന്ന് വിരുദ്ധമാണ്‌.
    1. മാതവിന്റെ വംശം കുഞ്ഞിന്റെ വംശമാവുകയില്ല.
    2. അച്ഛന്റെ വംശമേ കുഞ്ഞിന്റെ വംശമാവുകയുള്ളു.
    3. അച്ഛനില്ലെങ്കില്‍ അമ്മയുമായി കല്യാണം നിശ്ചയിക്കപ്പെട്ട ആളുടെ വംശമാണ്‌ പരിഗണിക്കേണ്ടത്.
    ഇതാണ്‌ താങ്കള്‍ പറഞ്ഞിരുന്നത്.

    അതിനാല്‍ ലൂക്കോസ് 1/34-35 മറിയം യഹൂദ വംശക്കാരിയാണെന്നതിന്ന് തെളിവല്ല. താങ്കളുടെ വാദമനുസരിച്ച്, മറിയം യഹൂദ വംശക്കാരിയാണെന്നതിന്ന് തെളിവ് കിട്ടിയിട്ടും പ്രയോജനമില്ല. കാരണം, അത്കൊണ്ട് ക്രിസ്തു യഹൂദ വംശക്കാരന്‍ ആവുകയില്ല. പിന്നെ എന്തിനാണ്‌ ലൂക്കോസ് 1/34-35 പൊക്കിക്കാണിക്കുന്നത്?

    ആദാമിന്റെ അച്ഛന്റെ പേര്‌ പോലും പറയാന്‍ മറന്നിട്ടില്ലാത്ത ആളാണ്‌ ലൂക്കോസ്.എന്നിട്ടും അദ്ദേഹം മറിയമിന്റെ അച്ഛന്റെയും അമ്മയുടെയും പേര്‌ പറയാതിരിക്കാന്‍ കാരണമെന്താണ്‌? അറിയാഞ്ഞിട്ടാണോ? അല്ല; അറിയാം. പക്ഷെ പറഞ്ഞുകൂടാഞ്ഞിട്ടാണ്. കാരണം ഒരു രാജാവായ യേശുവിനെ സമൂഹത്തിന്‌ മുമ്പില്‍ അവതരിപ്പിക്കാനാണ്‌ അവര്‍ ഉദ്ദേശിച്ചത്. അതിന്ന് പാകമാകാന്‍ യേശു, ലേവി വംശക്കാരനായാല്‍ പോരാ; യഹൂദ വംശക്കാരനാകണം. യഹൂദ വംശത്തില്‍ പിറന്ന നിരവധി രാജാക്കന്‍മാരെക്കുറിച്ചുള്ള കുറെ പ്രവചനങ്ങളും പ്രസ്താവനകളും പഴയനിയമത്തിലുണ്ട്. അതെല്ലാം ക്രിസ്തുവിനെക്കുറിച്ചാണെന്ന് വാദിക്കണം എന്നാണ്‌ അവര്‍ തീരുമാനിച്ചത്. ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം  യേശുവിനെക്കുറിച്ചുള്ളതാണെന്ന് മത്തായി വ്യാജമായി വാദിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു.

    ReplyDelete
  50. അച്ഛനില്ലാതെയാണല്ലോ യേശു പിറന്നത്. എന്നിരിക്കെ അദ്ദേഹത്തിന്റെ വംശമായി കണക്കാക്കാന്‍ കഴിയുക മറിയമിന്റെ വംശം മാത്രമാണ്‌. അത്കൊണ്ടാകാം ഖുര്‍ആനില്‍ യേശുവിനെ ഈസാ ബിന്‍ മര്‍യം /ഈസബ്‌നു മര്‍യം എന്നാണ്‌ വിളിച്ചിരിക്കുന്നത്. അമ്മയിലൂടെ ഉള്ളതല്ലാത്ത ഒരു വംശബന്ധവും യേശുവിന്നില്ല. നമുക്കെല്ലാം നമ്മെ മനുഷ്യ വംശവുമായി ബന്ധിപ്പിക്കുന്ന രണ്ട് കണ്ണികളുണ്ട്; നമ്മുടെ മാതാ-പിതാക്കള്‍! യേശുവിന്ന് ഈ സ്ഥാനത്ത് ഒരു കണ്ണിയേ ഉള്ളൂ. മാതാവ് മാത്രം. അതങ്ങ് സമ്മതിക്കുന്നതാണ്‌ ബുദ്ധി. അതോടൊപ്പം മറിയം ഏത് വംശക്കാരിയാണോ ആ വംശമാണ്‌ യേശുവിന്റെയും വംശമെന്നും സമ്മതിക്കുക. എന്നിട്ട് മറിയമിന്റെ വംശം തെളിയിക്കുന്ന തെളിവ് ഹാജരാക്കുക. തങ്കള്‍ക്ക് തെളിവൊന്നും ഹാജരാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ബൈബിളില്‍ ഉള്ള തെളിവ് ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലൂക്കോസ് 1/5 ഉം 1/36 ഉം അത് അംഗീകരിക്കാം. അല്ലാതെ താങ്കള്‍ക്ക് മുമ്പില്‍ വേറെ മര്‍ഗ്ഗമേതുമില്ല.

    ഇതൊന്നും തങ്കള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, ആദാമിന്റെ അച്ഛന്റെ പേര്‌ പോലും പറഞ്ഞ സുവിശേഷ ഗ്രന്‍ഥത്തില്‍, യേശുവിന്റെ അമ്മയുടെ മാതാ-പിതാക്കളുടെ പേരും വംശവും പറയാതെ വിട്ടതിന്റെ കാരണമെന്തെന്ന് താങ്കള്‍ പറയണം.

    'മറിയം യഹൂദ വംശക്കാരിയാണെ'ന്ന് ബൈബിളില്‍ ഒറ്റ വാചകത്തില്‍ ഒരു പ്രസ്തവനയെങ്കിലും ഉണ്ടോ എന്നും താങ്കള്‍ പറയണം.

    ReplyDelete
  51. Sajan: ? 1) ഇമ്രാന്‍ ഒന്നാമന് രണ്ടു ആണ്‍മക്കള്‍ ഉണ്ട്. മോശയും അഹരോനും . ഇതില്‍ ആരുടെ തലമുറയിലാണ് ഇമ്രാന്‍ രണ്ടാമന്‍ വരുന്നത്?

    Alikoya = ഇത്പോലുള്ള ചില ചോദ്യങ്ങള്‍ എനിക്കങ്ങോട്ടും ചോദിക്കാനുണ്ട്. എലിസബെതിന്റെ പിതാവാരാണ്‌? മാതാവാരാണ്‌? ഈ മാതാ പിതാക്കള്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌?
    കന്യാ മറിയമിന്റെ (ജോസഫിന്റെയല്ല) പിതാവാരണ്‌? മാതാവാരാണ്‌? ഈ മാതാപിതാക്കള്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌?
    കന്യാ മറിയം എത്ര പ്രസവിച്ചു? ആണ്‍മക്കളെത്ര? പെണ്‍മക്കളെത്ര? അവരുടെ പേരെന്താണ്‌?
    എല്ലാ വിശദാംശങ്ങളും വ്യക്തമാക്കുന്ന കൃതിയാണല്ലോ ബൈബിള്‍. അപ്പോള്‍ ഇതൊക്കെ അതില്‍ കാണണമല്ലോ.
    .........

    മറിയമിന്ന് ഹാറൂന്‍ എന്ന സഹോദരനോ എലിസബത്ത് എന്ന സഹോദരിയോ ഇല്ലെന്നതിന്ന് താങ്കളുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ ഹാജറാക്കണം.
    1. ഇതിനുള്ള താങ്കളുടെ മറുപടി കാത്തിരിക്കുന്നു.
    2. ഇതിന്ന് മറുപടി പറയാന്‍ താങ്കള്‍ക്ക് കഴിയില്ലെങ്കില്‍ അല്ലാഹുവിന്നും മുഹമ്മദ് നബിക്കുമെതിരെയുള്ള തങ്കളുടെ രണ്ട് പരിഹാസ വാക്കുകള്‍ പിന്‍വലിക്കുമോ?
    എ. മറിയമിന്ന് സൌജന്യമായി ഹാറൂന്‍ എന്ന സഹോദരനെ കിട്ടിയിരിക്കുന്നു.
    ബി. ഇപ്പോള്‍ സൌജന്യമായി എലിസബത്ത് എന്ന സഹോദരിയെയും കിട്ടിയിരിക്കുന്നു.
    ഈ രണ്ട് പരിഹാസ വാക്കുകള്‍ പിന്‍വലിക്കുവന്‍ ഇപ്പോള്‍ താങ്കള്‍ ബാദ്ധ്യസ്ഥനാണ്‌.

    ReplyDelete
  52. ? അത് താങ്കളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ താങ്കളുടെ പഴയ ബ്ലോഗ്‌ മുതല്‍ ചര്‍ച്ച ചെയ്ത കൊണ്ടിരുന്നത്.
    = എന്നെ താങ്കള്‍ ഒന്നും ബോദ്ധ്യപ്പെടുത്തിയിട്ടില്ല. താങ്കള്‍ പറയുന്ന കാര്യങ്ങള്‍ താങ്കള്‍ക്ക് പോലും ബോദ്ധ്യം വന്നിട്ടുമില്ല. പിന്നെങ്ങനെയാണ്‌ എന്നെ ബോദ്ധ്യപ്പെടുത്തുക?

    ? അത് തന്നെയാണ് ഈ ചര്‍ച്ചയില്‍ തെളിയിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചത്.
    = ഒന്നും തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്റെ ചോദ്യങ്ങളില്‍ പലതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്‌ താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

    ? കന്യകാമറിയത്തിന്റെ വംശം ബൈബിള്‍ പ്രകാരം യഹൂദ വംശമാണെന്ന് തെളിയിക്കാനാണ് ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തത് തന്നെ. ഇനി യേശുവിന്റെ വംശം ഏതാണെന്ന് താങ്കള്‍ ഗണിച്ചു കണ്ടു പിടിക്ക്.

    = പക്ഷെ അത് താങ്കള്‍ക്ക് സാധിച്ചിട്ടില്ല. സാധിച്ചാല്‍ പോലും മറിയമിന്റെ വംശം യേശുവിന്റെ വംശമാവുകയില്ലെന്ന് തങ്കള്‍ നേരത്തെ എഴുതിയിട്ടുണ്ട്. എങ്കിലും പറയൂ മറിയമിന്റെ വംശം യഹൂദ വംശമാണെന്ന് ബൈബിളില്‍ എവിടെയാണുള്ളത്?

    ? എന്നിട്ടും ... "ലേവി വംശത്തില്‍ പെട്ടവനാണ്‌ യേശു എന്ന് ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ എന്നിവ കൊണ്ട് തെളിഞ്ഞ് കഴിഞ്ഞിരിക്കുന്നു. അത് സമ്മതിക്കാതിരിക്കാന്‍ വേണ്ടി ചീല അനാവശ്യ വാദങ്ങള്‍ ഉന്നയിക്കുകയാണ്‌ താങ്കളിപ്പോള്‍ ചെയ്യുന്നത്." ... എന്ന് താങ്കള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം തോന്നുന്നു. സ്വന്തം വാക്യങ്ങള്‍ താങ്കള്‍ക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്നത് താങ്കള്‍ക്ക് ഇനിയും മനസിലായില്ല എന്നത് അതിലും രസം പകരുന്നു.

    = ഇതൊക്കെ താങ്കള്‍ കണ്ണാടിയില്‍ നോക്കി പറയാന്‍ കൊള്ളുന്ന ചില വാക്യങ്ങളാണ്‌; അഥവാ സ്വന്തത്തോട് തന്നെ പറയണമെന്ന്.

    ReplyDelete
  53. താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കുവാനുള്ള വിവേകം എങ്കിലും ഞാന്‍ പ്രഘടിപ്പിക്കണ്ടേ. സാരമില്ലന്നെ.

    "ലേവി വംശത്തില്‍ പെട്ടവനാണ്‌ യേശു എന്ന് ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ എന്നിവ കൊണ്ട് തെളിഞ്ഞ് കഴിഞ്ഞിരിക്കുന്നു. "

    എന്ന് താങ്കള്‍ എല്ലായിടത്തും ആവര്‍ത്തിക്കുന്നത് കാണാന്‍ ഒരു രസമുണ്ട്.(ഈ വിഷയത്തില്‍ എന്റെ അവസാന കമന്റ്. ആണി അടിച്ചു)

    ReplyDelete
  54. "ലേവി വംശത്തില്‍ പെട്ടവനാണ്‌ യേശു എന്ന് ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ എന്നിവ കൊണ്ട് തെളിഞ്ഞ് കഴിഞ്ഞിരിക്കുന്നു. "
    ഞാനിത് ഈ പോസ്റ്റില്‍ ഒരു തവണയേ എഴുതിയിട്ടുള്ളു. താങ്കള്‍ (Sajan) അത് രണ്ട് തവണ ഉദ്ധരിച്ചിരിക്കുന്നു. അതെന്റെ കുറ്റമല്ലല്ലോ.

    ReplyDelete
  55. @sajan jcb,

    യേശു (PBUH) വിന്‍റെ വശം നിശ്ചയിക്കുന്നതില്‍ പ്രധാനമായും 2 പ്രതിസന്ധികളാണ് താങ്കളുടെ മുന്‍പില്‍ ഇതുവരെ ഉണ്ടായിരുന്നത്.

    1. യേശുവിനു പിതാവില്ല എന്നതിനാല്‍ അദ്ദേഹത്തിന്‍റെ വശം നിര്‍ണ്ണയിക്കല്‍ അസാധ്യമാണ്.
    2. മാതാവിന്‍റെ വശം എന്ന special case പരിഗണിച്ചാലും കന്യാമറിയത്തിന്റെ വംശം ബൈബിളില്‍ പറയുന്നില്ല.

    ഇതിനു പുറമേ മൂനാമതൊന്നുകൂടി ചേര്‍ക്കുന്നു. സുവിശേഷങ്ങള്‍ വിശദീകരിക്കുന്ന യേശു (PBUH) വിന്‍റെ വംശാവലി, Genesis വിശദീകരിക്കുന്ന പ്രപഞ്ചോത്പത്തി എന്നിവ പ്രകാരം പ്രപഞ്ചത്തിന്റെ പ്രായം 6,000 മുതല്‍ 10,000 വര്‍ഷം വരെ മാത്രമാണ് എന്ന് ബൈബിളിനെകുറിച്ചുള്ള പഠനങ്ങള്‍ പറയുന്നു. ഇത്രയും ചെറിയ കാലയളവ്‌ അശാസ്ത്രീയമാണ്.

    3. ബൈബിള്‍ വിശദീകരിക്കുന്ന യേശുവിന്‍റെ വംശാവലി അശാസ്ത്രീയമാണ്.

    ReplyDelete