Followers

Thursday, December 9, 2010

ഖുര്‍ആന്‍ മറന്ന പ്രവാചകന്‍?

ശ്രീ സാജന്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയ നബിയും പഴയനിയമവും എന്ന പോസ്റ്റിന്‌ ഞാന്‍ അവിടെത്തന്നെ ലൈന്‍ ബൈ ലൈന്‍ ആയി മറുപടി എഴുതിയിരുന്നു.( 1 , 2 , 3 ) അതില്‍ നിന്ന് രണ്ട് വാചകം അദ്ദേഹം, ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള  ഒരു ആയുധമാക്കിയിരിക്കുകയാണ്‌. ആദ്യം അതും അതിന്റെ പശ്ചാത്തലവും കാണുക:

സാജന്‍: "മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്."
Alikoya = അങ്ങനെയല്ല; ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ സന്ദേശമായ ഖുര്‍ആന്‍ നല്‍കി എന്നാണ്‌ മുസ്‌ലിംകള്‍ വിശ്വസികുന്നത്. അതില്‍ പഴയകാര്യങ്ങളും ഉണ്ടാകാം എന്നേയുള്ളു.

സാജന്‍: "അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും."
= തീര്‍ച്ചയായും. പുതിയ നിയമം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ രസം വീണ്ടും വര്‍ദ്ധിക്കുകയും ചെയ്യും.

സാജന്‍: "ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. "
= തീര്‍ച്ചയില്ലാത്ത കാര്യം!

സാജന്‍: "നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും."
= വെറും സാദാ ക്രിസ്ത്യാനിയല്ല; ഇന്‍ജീല്‍ പഠിക്കുകയും അതിന്റെ ചില ഭാഗങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം നടത്തുകയും ചെയ്ത ഒരു പണ്ഡിതന്‍.

സാജന്‍: "പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു."
= ഈ അഭിപ്രായത്തോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു.

സാജന്‍: "എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത്‌ എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം."
= ഊഹം! ഇത് ശരിയാണെന്ന് തെളിയിക്കാന്‍ സഹയിക്കുന്ന ഒരു പരിശോധനയും ലേഖനത്തിലെവിടെയും നടത്തുന്നില്ല. പരിശോധന നടത്തുന്നതിന്ന് മുമ്പ് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ല. അതിനാല്‍ ഈ ഊഹം നിലനില്‍ക്കത്തക്കതല്ല.

സാജന്‍: "ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല."
= നബി ഒരു മനുഷ്യനാണ്‌; നമ്മെപ്പോലെ അദ്ദേഹവും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നെന്നിരിക്കും. ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് നബി മറന്നാലും ഒരു ഭാഗവും ഖുര്‍ആനില്‍ നിന്ന് നഷ്ടപ്പെടുകയില്ല. അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്‌. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവന്നറിയാം.
ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം."
...............

* പിന്നീട് സാജന്‍, ഇത് ഈ ബ്ലോഗില്‍  ഉദ്ധരിക്കുകയും കൂടുതല്‍ ചര്‍ച്ച നടക്കുകയും ചെയ്തു. നബിയുടെ മറവിയെക്കുറിച്ചുള്ള എന്റെ വിശദീകരണം ഇപ്രകാരമായിരുന്നു.(സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും.):


"Sajan: "എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?"

= ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് താങ്കള്‍ക്കൊരു സുഖം കിട്ടുന്നുവെങ്കില്‍ കിട്ടിക്കൊള്ളട്ടെ; അതിന്റെ പാപം വഹിക്കാന്‍ തയ്യറാവുകയും ചെയ്തു കൊള്ളുക; അത് വഹിക്കാന്‍ മറ്റാരും വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഖുര്‍ആനില്‍ നിന്നുള്ള ചിലഭാഗങ്ങള്‍ നബി മറന്നെന്നും മറന്ന ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നും ഹദീസിലുണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അതിന്ന് മറുപടിയായി ഞാന്‍ പറഞ്ഞു: നബി ഒരു ഖുര്‍ആന്‍ സൂക്തം മറന്നു പോയി എന്നല്ല; മറിച്ച് നബി മറന്ന ഒരു സൂക്തം അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു എന്നാണ്‌ ഹദീസിലുള്ളത്. എന്നിട്ട് ഞാന്‍ വിശദീകരിച്ചു: ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല; അവന്‍ (അല്ലാഹു) സ്വയം ഏറ്റെടുക്കുകയാണ്‌ ചെയ്തത്. അതിനാല്‍ നബി മറക്കുകയും ഖുര്‍ആന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയില്ല. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: നബിക്ക് നമസ്കാരത്തില്‍ മറവി സംഭവിക്കുകയും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നബി അത് തിരുത്തുകയും ചെയ്തിട്ടുമുണ്ട്. എന്ന് വച്ചാല്‍ താഴെ കൊടുത്ത ഹദീസില്‍ പറഞ്ഞ കാര്യമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്:
Narrated By 'Abdullah: The Prophet prayed (and the subnarrator Ibrahim said, "I do not know whether he prayed more or less than usual"), and when he had finished the prayers he was asked, "O Allah's Apostle! Has there been any change in the prayers?" He said, "What is it?' The people said, "You have prayed so much and so much." So the Prophet bent his legs, faced the Qibla and performed two prostrations (of Sahu) and finished his prayers with Taslim (by turning his face to right and left saying: 'As-Salamu'Alaikum-Warahmat-ullah'). When he turned his face to us he said, "If there had been anything changed in the prayer, surely I would have informed you but I am a human being like you and liable to FORGET like you. So if I FORGET remind me and if anyone of you is doubtful about his prayer, he should follow what he thinks to be correct and complete his prayer accordingly and finish it and do two prostrations (of Sahu)."
(Vol 1, Book 8. Prayers (Salat).Hadith 394. (Shahi Bukhari)

കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറേടുക്കുന്ന സ്വഭാവം കാണിച്ചത് കൊണ്ടൊന്നും ഒരു സംവാദത്തിലും ആരും ജയിക്കുകയില്ല; സ്വന്തം വില നഷ്ടപ്പെടുകയേ ഉള്ളൂ.

"അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയി" എന്ന് ഞാന്‍ എവിടെയാണ്‌ എഴുതിയത്? അത് കാണിക്കണം"
...............

* ഈ കമന്റിലെ അവസാനവാചകത്തില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യം ഇന്ന് വരെ അദ്ദേഹം ചെയ്തിട്ടില്ല.

* എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അദ്ദേഹം എന്റെ ആ വാചകങ്ങള്‍ മാത്രം ഉദ്ധരിക്കാനുള്ള കാരണം വളരെ വ്യക്തമാണ്‌: നേര്‍ക്കു നേരെ ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ സാധിക്കുകയില്ല; പിന്നെ ആകെക്കൂടി സാധിക്കുന്നത് ഇത്തരം ചില ചെപ്പടിവിദ്യകള്‍ മാത്രം! അങ്ങനെ അദ്ദേഹം ഖുര്‍ആനിനെ വിമര്‍ശിച്ചു എന്ന് സമാധാനിക്കുന്നു.
...............

നമ്മുടെ ചര്‍ച്ചാവിഷയവുമായി ബന്ധമുള്ളതിനാല്‍ ഈ കമന്റുകൂടി കാണുക. (സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും:):

സാജന്‍: "ചില ഹദീസുകള്‍ പറയുന്നു, ഉമ്മറിന്റെ ഓര്‍മ്മ പോലും ശരിയായി പരിഗണിക്കാന്‍
ഖുറാന്‍ ക്രോടീകരിച്ച സയ്ദ് ഇബന്‍ താബിറ്റ് കൂട്ടാക്കിയില്ല. രണ്ടു
സാക്ഷികള്‍ ഇല്ല എന്നതാണ് അതിന്റെ കാരണമായി പറയുന്നത്. നബി പോലും ചില
ഖുറാന്‍ സൂക്തങ്ങള്‍ മറന്നു പോയിരുന്നു എന്ന്‍ പറയുന്നു. ചില സൂക്തങ്ങള്‍
ആട് തിന്നു പോയെന്ന്‍ ആയിഷയും പറയുന്നു.ഈ തിന്നു പോയതൊന്നും ഖുറാനിലെ
ആവശ്യമില്ലാത്ത വെസ്റ്റ്‌ ആയിരുന്നോ?
ഈ ഖുറാന്‍ സൂക്തങ്ങള്‍ ആവശ്യമില്ലാത്തത് ആയിരുന്നു എന്ന്‍ നബി
പറഞ്ഞിട്ടുണ്ടോ? ഇതാണോ ഖുര്‍ആനിന്റെ ആധികാരികത?"

= ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിമര്‍ശകന്‍മാരുടെ വ്യഗ്രത മനസ്സിലാക്കാവുന്നതേയുള്ളൂ. ഖുര്‍ആന്‍ അവതരിപ്പിച്ചത് അല്ലാഹുവാണ്‌ അതിന്റെ സംരക്ഷണം അവന്‍ ഏറ്റതുമാണ്‌. അത്കൊണ്ട് തന്നെ ആ ഗ്രന്‍ഥത്ത്ന്റെ കാര്യത്തില്‍ ഒരു വേവലാതിയും ആവശ്യമില്ല. ഖുര്‍ആന്‍ എന്ന നിലയില്‍ ഭൂമിയില്‍ എന്ത് അവശേഷിക്കണമെന്നാണോ അല്ലാഹു ഉദ്ദേശിച്ചത് അത് നഷ്ടപ്പെടുകയില്ല.

എന്നാല്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ അല്ലാഹു നസ്‌ഖ് (റദ്ദ്) ചെയ്തിട്ടുണ്ട്.
റദ്ദ് ചെയ്യുന്നതിന്ന് മൂന്ന് രീതികളുണ്ട്.
ഒന്ന്: പാരായണവും നിയമവും റദ്ദ് ചെയ്യുക. സൂറഃ അഹ്സാബിലെ ചില ഭാഗങ്ങള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ടിനെ ചില പണ്ഡിതന്‍മാര്‍ ഇതിന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.

രണ്ട്: പാരായണം നിലനിറുത്തി നിയമം മാത്രം റദ്ദാക്കുക. ഭര്‍താവ് മരണപ്പെട്ടവരുടെ ഇദ്ദഃ ഒരു വര്‍ഷമാണെന്ന് സൂചിപ്പിക്കുന്ന സൂക്തം ഈയിനത്തില്‍ പെടുന്നു. നാല്‌ മാസവും 10 ദിവസവുമാണെന്ന വിധി പിന്നീട് വന്നിട്ടുണ്ട്. അതാണ്‌ ഇന്ന് ഇലവിലുള്ളത്.

മൂന്ന്: നിയമം നിലനിറുത്തി പാരായണം റദ്ദാക്കുക. ഉമറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യഭിചരിണിയെ കൊല്ലണമെന്ന സൂക്തം ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഇതിന്നുദാഹരണമാണ്‌. ആ നിയമം നിലവിലുണ്ട്; സൂക്തം നിലവിലില്ല.

* നബി ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറന്നു പോയെന്നല്ല; മറന്ന ഒരു സൂക്തം പിന്നീട് അദ്ദേഹത്തെ അല്ലാഹു ഓര്‍മ്മിപ്പിച്ചെന്നാണ്‌ റിപ്പോര്‍ട്ട്. ഇത് ഖുര്‍ആന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയില്ലെന്നും അത് അല്ലാഹു സംരക്ഷിക്കുമെന്നുമുള്ള വിശ്വാസത്തെ ബലപ്പെടുത്തുകയാണ്‌ ചെയ്യുന്നത്.
................

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട്   Kamar എഴുതി:

"അല്ലാഹു ഖുര്‍ആനില്‍ പറയുന്നു "നാം നിന്നെ വായിപ്പിക്കാം. പിന്നെ നീ മറക്കുകയില്ല -അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്." 87:6
ഈ സൂക്തത്തിന്റെ വിശദീകരണവുമായി ബന്ധപെട്ട ഹദീസ് കൂടി കാണുക "ഖുര്‍ആന്‍ വാക്യങ്ങള്‍ മറന്നുപോകുമെന്നു പേടിച്ച് നബി(സ) അത് ആവര്‍ത്തിച്ചുരുവിട്ടുകൊണ്ടിരിക്കാറുണ്ടായിരുന്നു. മുജാഹിദും കല്‍ബിയും പറയുന്നു: ജിബ്രീല്‍ ദിവ്യസന്ദേശം കേള്‍പ്പിച്ചു തീരുന്നതും നബി(സ) മറന്നുപോകുമെന്നു പേടിച്ച് അതിന്റെ ആദ്യഭാഗം ആവര്‍ത്തിച്ചോതുമായിരുന്നു. അതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു: ദിവ്യബോധനം അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ നിശ്ശബ്ദനായി അത് കേട്ടുകൊണ്ടിരിക്കണം. നാമതു താങ്കള്‍ക്ക് ഓതിത്തരും. എപ്പോഴും താങ്കളെ അത് ഓര്‍മിപ്പിക്കുകയും ചെയ്യും. അതില്‍ ഒരു പദം പോലും മറന്നുപോകുമെന്ന് പേടിക്കേണ്ടതില്ല."
ജനങ്ങളുടെ സദസില്‍ വെച്ചും നബി(സ)ക്ക് വഹിയ്‌ ലഭിച്ചിരുന്നു. ഖുര്‍ആന്‍ എക്കാലത്തെയും ജനങ്ങള്‍ക്കുള്ള മാര്‍ഗ ദര്‍ശന ഗ്രന്ഥമായതിനാല്‍ അത്തരം ദൃഷ്ടാന്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. ഇന്ന് ജീവിക്കുന്ന സാജനും എനിക്കും ഈ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല."
..................

* ഇതില്‍ നിന്നൊക്കെ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാകുന്നുണ്ടെങ്കിലും  സാജന്‍ തന്റെ കുല്‍സിത പ്രവര്‍ത്തനം ​ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
..................

ഇപ്പോള്‍ ഇതേ ആരോപണവുമായി അദ്ദേഹം ലത്തീഫിന്റെ ബ്ലോഗിലും എത്തിയിരിക്കുന്നു. ആ ബ്ലോഗില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന പഠനാര്‍ഹമായ   ഏതാനും ലേഖനങ്ങളുണ്ട്.

12 comments:

  1. സംവാദത്തില്‍ ജയിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യ സഹജം. പക്ഷെ അതിന്ന് വേണ്ടി കൃത്രിമം കാണിക്കുന്നത് അങ്ങേയറ്റം നീചം. സാജന്‍ കാണിച്ച കൃത്രിമത്തിന്റെ കഥയാണ്‌ ഈ ബ്ലോഗിലുള്ളത്. വക്താവിന്റെ ഉദ്ദേശ്യത്തിന്ന് വിരുദ്ധമായി വാക്കുകളെ വ്യാഖ്യാനിക്കരുത്. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഇല്ലാത്ത അര്‍ത്ഥം ധ്വനിപ്പിക്കരുത്. പക്ഷെ ഇതൊക്കെ ആരോട് പറയാന്‍!

    ReplyDelete
  2. < / >
    "അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയി" എന്ന് ഞാന്‍ എവിടെയാണ്‌ എഴുതിയത്? അത് കാണിക്കണം" < / >

    ആലിക്കോയ,
    താങ്കളുടെ ഈ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞിട്ടില്ല എന്നത് ശരി തന്നെയാണ്. അതിന്റെ കാരണം താങ്കള്‍ക്ക് ഓര്‍മ്മ കാണില്ല. ഇവിടെ ചോദിക്കാം.

    താഴെ പറയുന്നവ താങ്കള്‍ പറഞ്ഞതാണോ?

    < / >ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം. < / >

    ഇതില്‍ താങ്കള്‍ പറയുന്ന 'നമസ്കാരങ്ങള്‍ ' ആരാണ് നബിയെ പഠിപ്പിച്ചത് ? അല്ലാഹുവാണോ ? ഖദീജയാണോ? അതിനു താങ്കള്‍ ഉത്തരം പറഞ്ഞിരുന്നുവെങ്കില്‍ ആദ്യം പറഞ്ഞതിന്റെ ഉത്തരം എനിക്ക് നിഷ്പ്രയാസം തരാമായിരുന്നു.

    ഒരേ ഒരു വാക്കല്ലേ പറയേണ്ടതുള്ളൂ. ഇവിടെ പറയൂ. ആരാണ് നബിയെ നമസ്കാരങ്ങള്‍ പഠിപ്പിച്ചത് ? അല്ലാഹുവാണോ ? ഖദീജയാണോ?

    ReplyDelete
  3. [[[എന്നാല്‍ ചില ഖുര്ആന്‍ സൂക്തങ്ങള്‍ അല്ലാഹു നസ്‌ഖ് (റദ്ദ്) ചെയ്തിട്ടുണ്ട്.]]]]

    വിശുദ്ധ ഖുര്‍‌ആന്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ വചനങ്ങളാണെന്നു വിശ്വസിക്കുന്ന ഒരു മുസ്‌ലിമിന് അല്ലാഹു തന്നെ ചില ഖുര്‍‌ആന്‍ സൂക്തങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട് എന്നെങ്ങനെ വിശ്വസിക്കാന്‍ കഴിയും? ഇത് അല്ലാഹുവിന്റെ കഴിവുകേട് (ന‌ഊദുബില്ലാഹ്) ആയല്ലേ കേള്ക്കുന്നവര്‍ മനസ്സിലാക്കുക. ഒരു സാധാരണ മനുഷ്യന്‍റെ നിലവാരത്തിലേക്ക് അല്ലാഹുവിനെ താഴ്ത്തുന്നതിനു തുല്യമല്ലേ ഇത്?

    ഉദാഹരണത്തിന് താങ്കള്‍ പറഞ്ഞ രണ്ടാമത്തെ വിഭാഗം എടുക്കാം. അതായത്, പാരായണം നിലനിറുത്തി നിയമം മാത്രം റദ്ദാക്കുക. ഇതിനു ഉദാഹരണമായി താങ്കള്‍ കൊടുത്തിരിക്കുന്നത് ഭര്‍ത്താവ് മരണപ്പെട്ടവരുടെ ഇദ്ദഃ ഒരു വര്‍ഷമാണെന്ന് സൂചിപ്പിക്കുന്ന സൂക്തമാണ്. ഈ വിധി പിന്നീട് അല്ലാഹു തിരുത്തി നാല്‌ മാസവും 10 ദിവസവുമാക്കിയെന്നാണ് താങ്കള്‍ പറയുന്നത്. അപ്പോള്‍ ആദ്യത്തെ വിധി അല്ലാഹു തെറ്റി ഇറക്കിപ്പോയതാണോ? എന്തിനല്ലാഹു ആദ്യം അങ്ങനെ ഒരു വിധി ഇറക്കി? ഭാവിയെക്കുറിച്ച് അല്ലാഹുവിന് അറിവില്ലായിരുന്നോ?

    ഇതിനേക്കള്‍ വിചിത്രമായിരിക്കുന്നു താങ്കള്‍ പറഞ്ഞ മൂന്നാമത്തെ ഇനം. അതായത്, നിയമം നിലനിറുത്തി പാരായണം റദ്ദാക്കുക എന്നത്. നിയമം നിലനില്ക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിന് അല്ലാഹു പാരായാണം റദ്ദ് ചെയ്തു? ഇതെന്തൊരു ലോജിക്ക്? നിയമം നിലവിലുണ്ടെങ്കില്‍ പിന്നെ സൂക്തവും ഖുര്‍‌ആനില്‍ നിലനില്ക്കുന്നതില്‍ എന്താണ് അപാകത?

    അല്ലാഹു സര്‍‌വ്വ ശക്തനാണെന്നും ത്രികാലജ്ഞനാണെന്നും വിശ്വസിക്കുന്ന ഒരു മുസ്‌ലിമിന് എങ്ങനെ ഇത്തരം വിഡ്ഢിത്തങ്ങള്‍ ഉള്ക്കൊുള്ളാന്‍ കഴിയും?

    ReplyDelete
  4. @കല്‍കി

    താങ്കളുടെ പേരില്ലാതെ ഈ കമന്റ് കണ്ടിരുന്നെങ്കില്‍ ഒരു ഖുര്‍ആന്‍ വിമര്‍ശകന്റെ അഭിപ്രായമാണെന്ന് കാണുന്നവര്‍ ധരിക്കും. ചര്‍ചക്കിടയില്‍ ഇസ്‌ലാമിലെ സാങ്കേതിക പദങ്ങള്‍ പ്രയോഗിക്കേണ്ടി വരും അതിന്റെ വിശദാംശങ്ങളില്‍ അല്‍പസ്വല്‍പം അഭിപ്രായ വ്യത്യാസമക്കെ പലതിലും ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ക്ക് തന്നെയും ഉണ്ടാകും. വളരെയുക്തിയോടെയും സൗമനസ്യത്തോടെയുമാണ് അത്തരം ചര്‍ചകള്‍ നടക്കാറുള്ളത്. ആ കൂട്ടത്തിലൊന്നാണ് ഖുര്‍ആനിലെ നസ്ഖ്. ഖുര്‍ആനിലെ ഒരു സൂക്തവും നസ്ഖ് ചെയ്യപ്പെട്ടിട്ടില്ല എന്ന് കരുതുന്ന പണ്ഡിതന്‍മാരുണ്ട്. നസ്ഖ് ഉണ്ടെന്ന് വിശ്വസിക്കാന്‍ ഒരു വിശ്വാസിയും നിര്‍ബന്ധിക്കപ്പെടുന്നില്ല.

    ഏതെങ്കിലും ഒരു സൂക്തത്തിന്റെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് അല്ലാഹുവിന്റെ അറിവില്ലായ്മയായും കഴിവില്ലായ്മയായും കരുതുന്നത് ദൈവനിഷേധികളായ യുക്തിവാദികളുടെ ശൈലി മാത്രമാണ്. ഇസ്ലാം അതിന്റെ വിധികള്‍ അവതരിപ്പിച്ചത് ഒരു സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ചാണ് എന്നത് പ്രാഥമികമായ ഒരു പാഠമാണ്. ചില കടുത്ത കുറ്റങ്ങള്‍ നിരോധിച്ചപ്പോള്‍ ഘട്ടം ഘട്ടമായിട്ടാണ് അത് ചെയ്തത്. ഖുര്‍ആന്‍ സൂക്തങ്ങള്‍ അതിനനുസരിച്ച് അവതരിച്ചു. ഇത് ദൈവത്തിന്റെ കഴിവുകേടായി വിശ്വാസികളാരും കരുതുന്നില്ല. പൗരാണികരും ആധുനികരുമായ പണ്ഡിതന്‍മാരില്‍ ഭൂരിപക്ഷവും ഖുര്‍ആനില്‍ നാസിഖും മന്‍സുഖും ഉണ്ടെന്ന് കരുതുന്നവരാണ്. എന്നാല്‍ ഏതൊക്കെയാണവ എന്നതില്‍ ചില്ലറ അഭിപ്രായ വ്യത്യാസം ഉണ്ട്. ഞാന്‍ പറഞ്ഞു വന്നത് കല്‍കിക്ക് ആലിക്കോയ സാഹിബ് ഇവിടെ പറഞ്ഞ വിഷയത്തില്‍ വ്യത്യസ്ഥമായ ഒരു അഭിപ്രായം ഉണ്ടാകാം. അതുമൂലം ഖുര്‍ആന്‍ നിഷേധി ആകുന്നില്ല എന്ന് പറയാനാണ്.

    ഇവിടെ ചര്‍ചചെയ്യുന്ന വിഷയം എന്താണെന്ന് താങ്കള്‍ മനസ്സിലാക്കുക. പ്രവാചകന് മറവി സംഭവിക്കുമെന്നതിനാല്‍ ഖുര്‍ആനില്‍ അബദ്ധങ്ങളും തെറ്റുകളും സംഭവിക്കാമോ എന്നാണ് ഇവിടെ ചര്‍ചയുടെ മര്‍മം. നാസിഖിന്റെയും മന്‍സുഖിന്റെയും ചര്‍ചക്കിവിടെ എന്താണ് കാര്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സാജന്‍ ഉന്നയിച്ച വിഷത്തിലാണിവിടെ ചര്‍ച പ്രസക്തമാകുന്നത്.

    ReplyDelete
  5. < / > നസ്ഖ് ഉണ്ടെന്ന് വിശ്വസിക്കാന്‍ ഒരു വിശ്വാസിയും നിര്‍ബന്ധിക്കപ്പെടുന്നില്ല. < / >

    അത് കൊള്ളാം, ലത്തീഫെ ! വിശ്വാസിക്ക് നിര്‍ബന്ധമില്ല. അവിശ്വാസി പക്ഷെ അങ്ങിനെ കരുതി കൊള്ളണം. നല്ല പോയിന്റ്.

    ReplyDelete
  6. @ CKLatheef
    ആലിക്കോയ സാഹിബിന്‍റെ പഴയ ഒരു പോസ്റ്റിലും ഇതുപ്പൊലെ മന്‍സൂഖിന്‍റെ വിഷയം വന്നപ്പോള്‍ ഞാന്‍ കമന്‍റില്‍ എഴുതാതെ നേരിട്ട് മെയില്‍ അയച്ച് അദ്ദേഹത്തോട് ചോദിച്ചതാണ്. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഈ വിഷയം പരസ്യമായി ചര്‍ച്ച ചെയ്യുന്നതില്‍ വിരോധമില്ല എന്നാണ്. അതുകൊണ്ടാണ് ഇവിടെ കമന്‍റിയത്. വിഷയയവുമായി ബന്ധമില്ലെങ്കില്‍ പിന്നെ എന്തിനാണ് ആലിക്കോയ സാഹിബ് ഈ വിഷയം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്?

    ReplyDelete
  7. < / >ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം. < / >

    നമസ്ക്കാരം നബി(സ)യെ പഠിപ്പിച്ചത് അല്ലാഹു തന്നെയാണ്. അല്ലാഹു പഠിപ്പിച്ച നമസ്ക്കാരം നബി മറന്നതല്ല. നമസ്ക്കാരത്തില്‍ ചില സാങ്കേതിക കര്‍മ്മങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യേണ്ടതുണ്ട്. അവയില്‍ ചില ആവര്‍ത്തനം നബി(സ) വിട്ടുപോവുകയാണുണ്ടായത്. അനുചരന്മാര്‍ അതിനെക്കുറിച്ച് ഉണര്‍ത്തിയപ്പോള്‍ അപ്പോള്‍ തന്നെ നബി(സ) അതു തിരുത്തുകയും ഇത്തരം സന്ദര്‍ഭത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് അനുചരന്മാരെ പഠിപ്പിക്കുകയും ചെയ്തു. നമസ്കാരത്തില്‍ മറവി സംഭവിക്കുംമ്പോള്‍ എന്തു ചെയ്യണം എന്ന് വിശ്വാസികളെ പഠിപ്പിക്കാന്‍ അല്ലഹു ഒരുക്കുയ ഒരു സന്ദര്‍ഭമായിരുന്നു അത്. താങ്കള്‍ ഉദ്ധരിച്ച ഖണ്ഡികയില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉള്ളതായി കാണുന്നില്ലല്ലോ സാജന്‍?

    ReplyDelete
  8. @കല്‍ക്കി,
    താങ്കളുടെ മറുപടി കണ്ടു.

    എനിക്ക് വേണ്ടി ഒരു ബ്ലോഗ്‌ തന്നെ എഴുതിയിരിക്കുന്ന ആലിക്കോയ എന്ത് കൊണ്ട് എന്റെ ഈ ചോദ്യത്തിന് മറുപടി പറയുന്നില്ല?

    ആലിക്കോയ, താങ്കളുടെ മറുപടി എന്താണ്? അല്ലാഹുവോ? ഖദീജയോ?

    ReplyDelete
  9. അത് കൊള്ളാം, ലത്തീഫെ ! വിശ്വാസിക്ക് നിര്‍ബന്ധമില്ല. അവിശ്വാസി പക്ഷെ അങ്ങിനെ കരുതി കൊള്ളണം. നല്ല പോയിന്റ്.
    'ഒരു വിശ്വാസിയും നിര്‍ബന്ധിക്കപ്പെടുന്നില്ല' എന്നു പറഞ്ഞതില്‍ നിന്ന് അവിശ്വാസി അങ്ങനെ വിശ്വസിച്ചുകൊള്ളണം എന്ന് അനുമാനിക്കുന്നതില്‍ എന്ത് ന്യായം സാജന്‍? അവിശ്വാസി (മുസ്‌ലിമല്ലാത്ത ഒരാള്‍) ഖുര്‍‌ആനില്‍ തന്നെ വിശ്വസിക്കുന്നില്ലല്ലോ. അപ്പോള്‍ അയാളെ സംബന്ധിച്ചിടത്തോളം ഖുര്‍‌ആനില്‍ ദുര്‍ബ്ബലപ്പെട്ട വചനങ്ങള്‍ ഉണ്ടോ ഇല്ലേ എന്ന ചര്‍ച്ച തന്നെ അസ്ഥാനത്താണ്; പിന്നെയല്ലേ ദുര്‍ബ്ബലപ്പെട്ട സൂക്തങ്ങളില്‍ വിശ്വസിക്കുന്ന കാര്യം.

    ReplyDelete
  10. കല്‍ക്കി,

    നിയമം റദ്ദാക്കുന്നതിന്റെ അര്‍ത്ഥ ശൂന്യതയെ പറ്റി താങ്കള്‍ ഈ കമന്റില്‍ പറഞ്ഞു വല്ലോ?
    http://islam-malayalam.blogspot.com/2010/12/blog-post.html?showComment=1291907653050#c8407708857832583640

    താങ്കള്‍ ഉപയോഗിച്ച അറബി പദങ്ങള്‍ ഇല്ലെങ്കിലും അതെ നാണയത്തില്‍ ആലിക്കോയ മാഷിന്റെ വിശദീകരണത്തെ ഞാനും ചോദ്യം ചെയ്തിരുന്നു. പക്ഷെ അതൊന്നും ഈ ബ്ലോഗില്‍ ആലിക്കോയ ഇട്ടിട്ടില്ല. വേണ്ടാ. ഒരു വിരോധവും ഇല്ല. പരസ്യമായി ചര്‍ച്ച ചെയ്യാം എന്ന് താങ്കളോട് പറഞ്ഞ മാഷ്‌ ഇവിടെ ഒന്നും മിണ്ടുന്നില്ല എന്നതും എന്നെ സംബന്ധിച്ച് ഒന്നുമില്ല.

    പക്ഷെ ഈ പറഞ്ഞതിന്റെ നിജ സ്ഥിതി എനിക്കറിയണം..."സാജന്‍ തന്റെ കുല്‍സിത പ്രവര്‍ത്തനം ​ തുടര്‍ന്നുകൊണ്ടിരിക്കുന്നു."


    "Sajan: "എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?"

    ഇതില്‍ എന്ത് അര്‍ത്ഥ വ്യത്യാസമാണ് ഞാന്‍ കൊടുത്തത് എന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.
    http://islam-malayalam.blogspot.com/2010/12/blog-post.html?showComment=1291906161859#c1647480633479130951
    ഈ കമന്റില്‍ ഞാന്‍ ചോദിച്ച ചോദ്യം മുഴുവനായും ഉണ്ട്. അത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല. മാഷിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.

    ReplyDelete
  11. സാജന്‍ പറഞ്ഞ കാര്യങ്ങള്‍ :
    "നമസ്കാരം ഖദീജ പഠിപ്പിച്ചു കൊടുത്തതല്ല. അല്ലാഹുവാണ് അത് പഠിപ്പിച്ചു കൊടുത്തിരിക്കുക. അത് പോലും ശരിയായി ഓര്‍ത്തിരിക്കാന്‍ നബിയ്ക്ക് കഴിയുന്നില്ല. പിന്നെങ്ങിനെ പഴയ നിയമം തെറ്റ് കൂടാതെ ഓര്‍ത്തിരിക്കാന്‍ കഴിയും?"

    .....
    "എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?"

    =നമസ്കാരം ആല്ലാഹു ആണ് പഠിപ്പിച്ചു കൊടുത്തത്‌ എന്ന് സാജന് എങ്ങിനെ മനസിലായി ?


    ഉത്തരം പറയുന്നതിന് മുന്‍പ് മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞത്‌ ഓര്‍ക്കുക

    "അല്ലാഹുവില്‍ നിന്ന് നബിക്ക് അവതരിച്ചത് മുഴുവന്‍ ഖുര്‍ആനില്‍ ഉണ്ടായിരിക്കണം.കാരണം അല്ലാഹുവില്‍ നിന്ന് അവതരിക്കുന്നത് മറ്റു മനുഷ്യര്‍ക്ക്‌ പങ്കു വയ്ക്കുന്നതാണ് ഖുര്‍ആന്‍. എന്നാണു അതിന്റെ അവകാശ വാദവും അതിന്റെ ശൈലിയും. അതില്‍ അരിപ്പ ഘടിപ്പിച്ചത് ആര്?"

    ചര്‍ച്ചയുടെ വിഷയം ഖുര്‍ആനിന്നുള്ള അല്ലാഹുവിന്‍റെ സംരക്ഷണമായിരുന്നു. അല്ലാതെ അല്ലാഹുവില്‍നിന്ന് അവതരിച്ച എല്ലകാര്യങ്ങള്‍ക്കുമുള്ള സംരക്ഷണമായിരുന്നില്ല.

    ചോദ്യം ആവര്‍ത്തിക്കുന്നു:
    നമസ്കാരം ആല്ലാഹു ആണ് പഠിപ്പിച്ചു കൊടുത്തത്‌ എന്ന് സാജന് എങ്ങിനെ മനസിലായി ?

    ReplyDelete
  12. ദൈവീകം എന്ന് പറയപ്പെടുന്ന നാല് സുവിശേഷങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ട്. അപ്പോള്‍ സുവിശേഷങ്ങളില്‍ അരിപ്പ ഘടിപ്പിച്ചതാര് എന്നും ചിന്തിക്കാവുന്നതാണ്.

    ReplyDelete