Followers

Thursday, December 9, 2010

ലേവി വംശജനായ യേശു ക്രിസ്തു

ഇസ്‌ലാമും ക്രിസ്തുമതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍  യുക്തിവാദികള്‍ കക്ഷികളല്ല. രണ്ട് പക്ഷവും അവര്‍ക്ക് ഒരുപോലെ ആകേണ്ടതാണ്‌. പക്ഷെ സംഭവിക്കുന്നത് അങ്ങനെയല്ല. യുക്തിവാദികള്‍ ക്രൈസ്തവ പക്ഷത്തോട് ചേര്‍ന്ന് നിന്ന് ഇസ്‌ലാമിനെ വിമര്‍ശിക്കുന്നു; അതിന്ന് വേണ്ടി ക്രിസ്തുമതത്തെയും ബൈബിളിനെയും ന്യായീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉത്തരം മുട്ടുമ്പോള്‍ ക്രിസ്തുമതത്തെയും ബൈബിളിനെയും തള്ളിപ്പറയാന്‍ ഒരു മടിയും അവര്‍ കാണിക്കാറുമില്ല. മലയാളം ബ്ലോഗ് മേഖലയില്‍ ഇതിന്ന് നിരവധി ഉദാഹരണങ്ങള്‍ കാണാം. യുക്തിവാദി സംഘം സംസ്ഥാന നേതാവ് ഇ.എ. ജബ്ബാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില ബ്ലോഗര്‍മാരും ഈ ശൈലി പ്രാവര്‍ത്തികമാക്കുന്നവരാണ്‌. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നേയുള്ളു എന്ന് ഇത് വ്യക്തമാക്കുന്നു.

സ്വന്തം ബ്ലോഗില്‍ ജബ്ബാര്‍ എഴുതി:

"*പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്.
*അല്ലാഹുവിന്റെ തന്നെ വേദങ്ങളിലെ തെറ്റ് അല്ലാഹു ചൂണ്ടിക്കാണിച്ചുവെന്നോ? സര്‍വ്വശക്തനായ ദൈവത്തിനു തന്റെ വേദങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നോ? അസംബന്ധം !"

ഇതിന്ന് ഞാന്‍ ഇങ്ങനെ മറുപടി നല്‍കി:
"ഉഗ്രന്‍ കണ്ടുപിടുത്തം തന്നെ!
ഖുര്‍ആനില്‍ പൂര്‍വ്വകാലചരിത്രം വിശദീകരിച്ചത് ബൈബിള്‍ കോപ്പിയടിച്ചുകൊണ്ടല്ല. ബൈബിളില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായാണ്‌ ചില സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്.
ഒരു ചരിത്ര സംഭവം വിവരിക്കുന്നിടത്ത് ബൈബിളും ഖുര്‍ആനും തമ്മില്‍ വൈരുദ്ധ്യം കാണുമ്പോള്‍ ഒരു ബൈബിള്‍ വിശ്വാസി കരുതുക ബൈബിളില്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നായിരിക്കും. ഇവിടെ ഒന്ന് ശരിയാണെന്നും മറ്റേത് തെറ്റാണെന്നും അയാള്‍ കരുതുന്നതിന്ന് കാരണം അയാളുടെ വിശ്വാസമാണ്‌. ഈ വാദം ഏറ്റുപാടാന്‍ മി. ജബ്ബാര്‍ ബൈബിള്‍ വിശ്വാസിയാണോ? ഇല്ലെങ്കില്‍ ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്ന് പറയാന്‍ താങ്കളുടെ പക്കലുള്ള തെളിവെന്താണ്‌?
(ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ താങ്കള്‍ ആരെയാണ്‌ അവലംബിക്കുന്നത് എന്ന് ഇത് വ്യക്തമാകുന്നുണ്ട്.)"
...............

ഖുര്‍ആനിലെ തെറ്റും ബൈബിളിലെ ശരിയും ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി ജബ്ബാര്‍ എഴുതിയ ഉദാഹരണം കാണുക: "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."

എന്റെ മറുപടി : "കൊള്ളാം. കൊള്ളാം. അഞ്ജനമെന്തെന്ന് ഞാനറിയും അത് മഞ്ഞള്‌ പോലെ വെളുത്തിരിക്കും അല്ലേ മി. ജബ്ബാര്‍?

ഖുര്‍ആന്‍ തെറ്റാണെന്നും ബൈബിള്‍ ശരിയാണെന്നും തെളിയിക്കാന്‍ വേണ്ടി മി. ജബ്ബാര്‍ ഉന്നയിച്ച വാദം അത്യുഗ്രന്‍ തന്നെ. സംവാദ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഇവ രേഖപ്പെടുത്തപെടണം. അല്ലാതിരുന്നാല്‍ യുക്തിവാദ സാഹിത്യ ശാഖയ്ക്ക് സംഭവിക്കുന്ന തീരാ നഷ്ടമായിരിക്കുമത്.

മുഹമ്മദ് നബിക്ക് എഴുത്തും വായനയും അറിയാത്തത് കൊണ്ട് അദ്ദേഹം ഒരു കൊല്ലപ്പണിക്കാരനെ സമീപിച്ച് ബൈബിള്‍ കഥകള്‍ കേട്ടു പഠിക്കുകയായിരുന്നു എന്നാണല്ലോ താങ്കളുടെ ആരോപണം. അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ്‌ മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?

എന്തിനെക്കുറിച്ചാണ്‌ സംവാദം നടത്തേണ്ടതെന്ന് എനിക്കിപ്പോഴും വ്യക്തത കൈവന്നിട്ടില്ല; കാരണം മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് സങ്കല്‍പ്പിച്ചാണോ ഞാന്‍ താങ്കളോട് സംവാദം നടത്തേണ്ടത്? ഇനി അങ്ങനെ ഉണ്ടെന്ന വാദം താങ്ക്ങ്കള്‍ക്കുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം.

മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയാണ്‌ പറഞ്ഞത്? അതിന്‍റെ റഫറന്‍സ് ഒന്ന് കാണട്ടെ. ഇല്ല മി. ജബ്ബാര്‍, ഇനിയൊരു 14 ജന്‍മം കൂടി താങ്കള്‍ക്ക് കിട്ടിയാലും താങ്കള്‍ക്കതിന്‌ കഴിയില്ല.

ബൈബിള്‍ ആദ്യാവസാനം അരിച്ചു പെറുക്കിയാല്‍ കാണാന്‍ കഴിയുക മറിയം അഹറോന്‍റെ പുത്രി*യായിരുന്നു എന്നാണ്‌. (* എലിസബത്തിനെ പുത്രിയെന്ന് വിശേഷിപ്പിച്ച അതേ അര്‍ത്ഥത്തിലാണ്‌ ഇവിടെ മറിയമിനെയും അദ്ദേഹത്തിന്റെ പുത്രിയെന്ന് വിശേഷിപ്പിച്ചത്.added) താങ്കള്‍ എഴുതിയത് "കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. " എന്നാണല്ലോ. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയാണോ അതല്ല സഹോദരിയാണോ എന്നതിനെക്കുറിച്ചാണോ ഇനി നമ്മള്‍ സംവാദം നടത്തേണ്ടത്? ആണെങ്കില്‍ അത് പറയണം.

പക്ഷെ ഗുരുതരമായ ഒരു കുഴപ്പം വേറെയുമുണ്ടാല്ലോ മി. ജബ്ബാര്‍. താങ്കള്‍ എഴുതിയല്ലോ: "ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്" എന്ന്. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയോ സഹോദരിയോ എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ ഈ 1600 കൊല്ലത്തിന്‍റെ കുഴപ്പം രണ്ടിലും ഉണ്ടാവില്ലേ? അപ്പോള്‍ ഖുര്‍ആന്‍ തെറ്റും ബൈബിള്‍ ശരിയുമാണെന്ന് എങ്ങനെ പറയും? അങ്ങനെ പറയാന്‍ ന്യായമില്ലാതെ പോകുമല്ലോ. ഇനി രണ്ടും തെറ്റാണെന്നങ്ങ് തുറന്നു പറഞ്ഞാല്‍ താങ്കളുടെ സഹായികള്‍ക്കത് ഇഷ്ടപ്പെടാതെ പോകില്ലെ? എല്ലാം കൂടി പുലിവാല്‌ പിടിച്ച പോലെ ആയല്ലോ മി. ജബ്ബര്‍.

മൂസാ നബിയുടെ കാലത്താണ്‌ മറിയം ജീവിച്ചതെന്ന(?), മുഹമ്മദ് നബിയെ കൊല്ലപ്പണിക്കാരന്‍ പഠിപ്പിച്ച(?), അതേ പാഠം തന്നെ എങ്ങനെയോ ബൈബിളിലും കടന്നു കൂടിയോ? അതല്ല; ഇതേ കൊല്ലന്‍ തന്നെയാകുമോ ബൈബിള്‍ എഴുതിയതും? ചിരഞ്ജീവിയായ കൊല്ലന്‍!!"
......

ഇത്രയുമായപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് സഹായത്തിനെത്തി: "നമ്മുടെ വിഷയം കന്യാമറിയത്തിന്റെ അച്നര് അമ്മായാരു എന്നതല്ല.

വിഷയം "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?"

എന്റെ മറുപടി : "വിഷയം മാറിയെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ഇസ്‌ലാം പ്രചരിച്ചത് അക്രമം മൂലമല്ല എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സമാധാനപരമായി ഇസ്‌ലാം പ്രചരിച്ചു എന്നാണല്ലോ. സമാധാനപരമായ പ്രചാരണത്തിലൂടെ എങ്ങനെ ഇസ്‌ലാമിന്ന് സ്വീകാര്യത ലഭിച്ചു എന്ന് വ്യക്തമാക്കേണ്ടതുണ്ടല്ലോ. അതിന്‍റെ ഭാഗമായാണ്‌ ഖുര്‍ആനിന്‍റെ അമാനുഷികത വിഷയമാക്കിയത്. പൂര്‍വ്വവേദങ്ങളുടെ തെറ്റ് ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചു എന്ന പോയന്‍റില്‍ നിന്നാണ്‌ മറിയമിന്‍റെ അച്ഛനമ്മാമാര്‍ ചര്‍ച്ചാ വിഷയമായത്. അക്രമത്തിനും ഭീഷണിക്കും വിധേയരാകാതെ തന്നെ ഖുര്‍ആനിന്‍റെ അമാഷികതക്ക് മുമ്പില്‍ മനുഷ്യന്‍ കീഴടങ്ങുന്നത് എങ്ങനെയെന്ന് ജബ്ബാരിന്ന് അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ്‌ ഞാന്‍ ഉദ്ദേശിക്കുനത്. ഈ ചര്‍ച്ച മുമ്പോട്ട് പോകുമ്പോള്‍, പക്ഷപാതിത്തം മനസ്സിനെ ബാധിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും അത് ബോധ്യം വരുക തന്നെ ചെയ്യും."
......

ഇതോടെ അബദ്ധം മനസ്സിലായ ജബ്ബാര്‍ സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുന്നത് കാണുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. ബൈബിളില്‍ കുര്‍ ആന്‍ പോലെത്തന്നെ വൈരുദ്ധ്യങ്ങളും അവ്യക്തതകളും ധാരാളമുണ്ട്. കന്യാമറിയത്തിന്റെ പിതാവ് ഹേലിയാണെന്നു വ്യാഖ്യാനമുണ്ട്. ഭര്‍ത്താവായ യോസഫിന്റെ പിതാവാണു ഹേലിയെന്നും പറയുന്നു. എന്തായാലും ഇമ്രാന്റെ പുത്രിയാകാന്‍ നിവൃത്തിയില്ല. കാരണം ഇമ്രാന്‍ മൂസയുടെ പിതാവാണ് ബൈബിള്‍ പ്രകാരം. ഹാറൂന്‍ മൂസയുടെ സഹോദരനായിരിക്കെ മറിയത്തെ കുര്‍ ആന്‍ ഹാറൂന്റെ സഹോദരീ എന്നു വിളിക്കുന്നതും ശരിയാവില്ല.
നബിയുടെ കാല്‍ത്തു തന്നെ ഈ തെറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നുവത്രേ. അപ്പോള്‍ അദ്ദേഹം വീണതു വിദ്യയെന്നോണം ചില വ്യാഖ്യാനങ്ങള്‍ പറഞ്ഞ് ഒപ്പിക്കുകയാണു ചെയ്തത്. സഹോദരി എന്നാല്‍ ആ വംശപരംബരയില്‍ പെട്ടവള്‍ എന്നാണുദ്ദേശ്യമെന്നോ മറ്റോ ആയിരുന്നു വിശദീകരണം.
ഇബ്രാഹിമിന്റെ പിതാവിന്റെ പേര്‍ ബൈബിള്‍ തെറ്റായി കൊടുത്തു എന്ന ആലിക്കോയയുടെ വാദം വിചിത്രമാണ്.
ഈ ചര്‍ച്ച ഇനി മുഖ്യ വിഷയത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്."
...............

ഇവിടെ ഉദ്ധരിച്ചതുള്‍പ്പെടെ ചില കമന്റുകളിലായി വന്ന  ജബ്ബാറിന്‍റെ വാക്കുകള്‍ ചുരുക്കത്തില്‍:

1. "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "

2. " പൂര്‍വകാല'സംഭവ'ങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്."

3. " ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."

4. " എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?"

5. " തൌഹീദ് സംബന്ധിച്ചോ ആരാധന സംബന്ധിച്ചോ ഒക്കെയുള്ള അടിസ്ഥാന ദര്‍ശനങ്ങളിലാണു വ്യത്യാസമെങ്കില്‍ അതു ബൈബിള്‍ തിരുത്തിയതു കൊണ്ടാണെന്നു പറയുന്നതില്‍ അല്‍പ്പമെങ്കിലും ന്യായവും യുക്തിയും കണ്ടെത്താം. എന്നാല്‍ കേവലം കഥാപാത്രങ്ങള്‍ മാറി മറിയുന്നതും പേരു വ്യത്യാസപ്പെടുന്നതുമൊക്കെ ബൈബിളിലെ തിരുത്താണെന്നു പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. "

6. " ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ബൈബിളിന്റെ കുഴപ്പം കൊണ്ടോ അതോ മുഹമ്മദിന്റെ ഓര്‍മ്മപ്പിശകു കൊണ്ടോ എന്നു സാമാന്യ യുക്തിയുള്ളവര്‍ തീരുമാനിക്കട്ടെ !"

7. " ബൈബിളാണാദ്യമുണ്ടായത്. അതിലെ കഥാപാത്രങ്ങളുടെ പേരും കാലവുമൊക്കെ മുഹമ്മദ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നു വ്യക്തം."

8. " ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും."

9. " ബൈബിള്‍ കഥകളും മറ്റും സ്ഥിരമായി ഒരു ക്രിസ്ത്യന്‍ കൊല്ലപ്പണിക്കാരനില്‍നിന്നും മുഹമ്മദ് കേട്ടു മനസ്സിലാക്കാറുണ്ടായിരുന്നു. അയാള്‍ പറഞ്ഞു കൊടുത്തപ്പോള്‍ തെറ്റിയതുമാകാം!"

.................
ആദ്യവാചകം ഒരിക്കല്‍ കൂടി വായിക്കുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
.................

യേശു പിറന്നത് ലേവി വംശത്തിലാണെന്നതിന്റെ തെളിവ് ബൈബിളില്‍ തന്നെ കാണാന്‍ കഴിയും. അല്‍പ്പം വിശദീകരണത്തോടെ:

യാക്കോബിന്‌ 12 മക്കളുണ്ടായിരുന്നു. Reuben, Simeon, Levi, Judah, Dan, Naphtali, Gad, Asher, Issachar, Zebulun, Joseph and Benjamin എന്നിവര്‍. ഇതില്‍ ജൂദ (യഹൂദ) എന്ന മകന്‍റെ പരമ്പരയിലാണ്‌ യേശു ജനിച്ചത് എന്നാണ്‌ ബൈബിള്‍ പറയുന്നത്. എന്നാല്‍ ലേവിയുടെ പരമ്പരയില്‍ ജനിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു.

ഒരു സംശയവും വേണ്ട; രണ്ടിലൊന്നേ ശരിയാവുകയുള്ളു. യേശുവിന്ന് പിതാവില്ലെന്ന് ബൈബിളും ഖുര്‍ആനും സമ്മതിക്കുന്ന സ്ഥിതിക്ക് ക്രിസ്തുവിന്ന് ഒരു വംശാവലിയേ ഉണ്ടാവുകയുള്ളു; മാതൃ വഴിക്കുള്ളത് മാത്രം. അപ്പോള്‍ മറിയം ഏത് വംശക്കാരിയാണോ ആ വനംശക്കാരനായിരിക്കും യേശുവും.

മത്തായി ഒന്നാം അദ്ധ്യായത്തിലും ലൂക്കോസ് മൂന്നാം അദ്ധ്യായത്തിലും യേശുവിന്‍റെ വംശാവലി വിവരിക്കുനുണ്ട്. (മത്തായിയും ലൂക്കോസും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിരിക്കട്ടെ.) യേശുവിന്‍റെ അമ്മയുമായി വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫിന്‍റെ വംശാവലിയാണിവ രണ്ടും. അതിനാല്‍ യേശുവിന്‍റെ വംശാവലിയായി ഇവ അംഗീകരിക്കാന്‍ കഴിയില്ല.

മറിയമിന്‍റെ അച്ഛനമ്മമാരുടെ പേര്‌ പോലും ബൈബിളില്‍ പറഞ്ഞിട്ടില്ല. മറിയം യഹൂദ വംശത്തിലാണ്‌ ജനിച്ചതെന്ന ഒരു വെറും പ്രസ്താവന പോലും ബൈബിളില്‍ ഇല്ല.

എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞതിന്ന്, മറിയം ലേവി വംശക്കാരിയാണെന്നതിന്ന്,   ബൈബിളില്‍ തന്നെ തെളിവുണ്ട് താനും.

1. എലിസബത്ത് അഹറോന്‍റെ പുത്രിമാരില്‍ പെട്ടവളാണ്‌. (ലൂക്കോസ് 1:5)
2. എലിസബത്തിന്‍റെ കസിന്‍ ആണ്‌ മറിയം. (ലൂക്കോസ് 1:37)

എലിസബത്തിനെ അഹരോന്‍റെ പുത്രിമാരില്‍ പെട്ടവളെന്ന് പറഞ്ഞത് അഹരോന്‍റെ നേര്‍ക്കുനേര്‍ മകള്‍ എന്ന അര്‍ത്ഥത്തിലല്ല. ആ പരമ്പരയില്‍ പെട്ടവള്‍ എന്ന അര്‍ത്ഥത്തിലാണ്‌. (മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌.) അഹറോന്‍റെ പരമ്പര എന്നാല്‍ ലേവി പരമ്പര തന്നെ. ഈ എലിസബത്തിന്‍റെ കസിനാണ്‌ മറിയം എന്ന് പറഞ്ഞാല്‍ മറിയമും അഹരോന്‍ പരമ്പരയില്‍ പിറന്നവളാണ്‌ എന്ന് വ്യക്തം. അത് കൊണ്ട് യേശുവും ലേവി പരമ്പരയില്‍ പിറന്നവനാണ്‌. ബൈബിളിന്‍റെ സാക്‌ഷ്യം മൂലം തെളിയുന്നത് ഖുര്‍ആനിന്‍റെ പ്രസ്താവനയാണ്‌ ശരിയെന്നാണ്‌.

ചുരുക്കി പറഞ്ഞാല്‍, മനുഷ്യ കൃതിയായ ബൈബിളിലെ തെറ്റ് ദൈവവചനമായ ഖുര്‍ആന്‍ തിരുത്തുകയാണ്‌ ചെയ്യുന്നത്. ബൈബിള്‍ കഥകള്‍, മുഹമ്മദ് നബി കേട്ട് പഠിക്കുകയും എന്നിട്ട് ഖുര്‍ആനില്‍ ചേര്‍ക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്ന് തീര്‍ച്ചയാണല്ലോ.

എന്തിനാണവര്‍ ഇവിടെ തെറ്റ് എഴുതി വച്ചത് എന്ന് കൂടി പറയാം. യേശുവിനെ യഥാര്‍ത്ഥത്തില്‍ ദൈവം നിയോഗിച്ചതിനേക്കാള്‍ വലിയ പദവിയില്‍ ഇരുത്താന്‍, അദ്ദേഹത്തിന്‍റെ കാലശേഷം ക്രിസ്ത്യാനികള്‍ ഉദ്ദേശിച്ചു. അതിന്ന് ലേവി വംശജനായ ഒരു പ്രവാചകന്‍ പോരായിരുന്നു അവര്‍ക്ക്. മറിച്ച് യഹൂദ വംശജനായ പ്രവാചകനും രാജാവും ആകാന്‍ അര്‍ഹതയുള്ള ഒരാളെ വേണമായിരുന്നു. അപ്പോള്‍ പിന്നെ കൃത്രിമം കാണിക്കാതെന്ത്  ചെയ്യും?

ബൈബിളും ഖുര്‍ആനും താരതമ്യ പഠനം നടത്തിയ ക്രൈസ്തവ പണ്ഡിതന്‍മാരില്‍ പലരും, ഇത്തരം വസ്തുതകള്‍ മനസ്സിലാക്കിയ കാരണത്താല്‍, ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി (Prof. അബ്ദുല്‍ അഹദ് ദാവൂദ്) ഇക്കുട്ടത്തില്‍ ഒരാളാണ്‌. അദ്ദേഹം രചിച്ച 'മുഹമ്മദ് ബൈബിളില്‍' എന്ന കൃതി ബൈബിള്‍ ഖുര്‍ആന്‍ താരതമ്യ പഠനത്തിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്.

ഇനി മൂസാ നബിയുടെ സഹോദരി മറിയമും ഈസാ നബിയുടെ മാതാവ് മറിയമും തമ്മില്‍ മുഹമ്മദ് നബിക്ക് മാറിപ്പോയിരുന്നോ എന്ന് നോക്കാം. ഒരു ഹദീസില്‍ ഇങ്ങനെ കാണാം.  മുഗീറഃ ബിന്‍ ശുഅ്‌ബഃ പറഞ്ഞു: ഞാന്‍ നജ്‌റാനില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍  എന്നോട് ചോദിച്ചു: ഈസാ മൂസായുടെ വളരെ കാലം മുമ്പുണ്ടായിരുന്ന ആളാണ്‌. എന്നിട്ടും നിങ്ങള്‍ (ഈസായുടെ മാതാവിനെക്കുറിച്ച്) ഖുര്‍ആനില്‍ يَا أُخْتَ هَارُونَ (ഹാറൂനിന്റെ സഹോദരീ) എന്ന് പാരായണം ചെയ്യാറില്ലേ?
ഞാന്‍ മദീനയില്‍ മടങ്ങിയെത്തിയ ശേഷം നബിയോട് ഇതിനെക്കുറിച്ചന്വേഷിച്ചു.  നബി പറഞ്ഞു: അവര്‍ തങ്ങളുടെ മുന്‍ഗാമികളായ പ്രവാകകന്‍മാരുടെയും മറ്റ് സജ്ജനങ്ങളുടെയും പേര്‌ പേരായി ഉപയോഗിക്കാറുണ്ടായിരുന്നു. (മുസ്‌ലിം 5721)

ഇതിന്നര്‍ത്ഥം രണ്ട് മറിയമും ഒന്നല്ലെന്ന് നബിക്കറിയാമായിരുന്നു എന്നാണല്ലോ. പിന്നെ ആരോപണം ഉന്നയിക്കുന്നതിന്റെ സാംഗത്യമെന്താണ്‌?

കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍

54 comments:

  1. യേശു ഏത് വംശത്തില്‍ പിറന്നു എന്നത് നിസ്സാര കാര്യമല്ല. യഹൂദ വംശത്തില്‍ പിറക്കാന്‍ പോകുന്നവരെ പറ്റി ബൈബിളിലുള്ള നിരവധി പ്രവചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അവ യേശുവിനെക്കുറിച്ചുള്ളതാണെന്ന് വാദിക്കുകയാണ്‌ ക്രൈസ്തവര്‍ ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം ജനിച്ചത് മറ്റൊരു വംശത്തിലാണെങ്കില്‍ ഈ പ്രവചനങ്ങളില്‍ ഒന്ന് പോലും ക്രിസ്തുവിനെ സംബന്ധിച്ചുള്ളതല്ലെന്ന് സമ്മതിക്കേണ്ടി വരും. ഈ ബ്ലോഗിലെ പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍ കാണുക.

    ReplyDelete
  2. മത്തായി ഒന്നാം അദ്ധ്യായത്തിലും ലൂക്കോസ് മൂന്നാം അദ്ധ്യായത്തിലും യേശുവിന്‍റെ വംശാവലി വിവരിക്കുനുണ്ട്. (മത്തായിയും ലൂക്കോസും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിരിക്കട്ടെ.) യേശുവിന്‍റെ അമ്മയുമായി വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫിന്‍റെ വംശാവലിയാണിവ രണ്ടും. അതിനാല്‍ യേശുവിന്‍റെ വംശാവലിയായി ഇവ അംഗീകരിക്കാന്‍ കഴിയില്ല.

    മത്തായി വിവരിക്കുന്ന(1 :1 -17) യേശുവിന്റെ വംശാവലി ജോസഫിന്റെ വംശാവലിയും ലൂക്കാ വിവരിക്കുന്നത്(3 :23 -38 ) യേശുവിന്‍റെ അമ്മയായ മറിയത്തിന്റെ വംശാവലിയുമാണ്‌ ...

    ReplyDelete
  3. Nasiyansan, വെറുതെ ഓരോന്ന് പറഞ്ഞാല്‍ മതിയോ? അതിന്ന് തെളിവ് വേണ്ടേ?

    ReplyDelete
  4. @alikkoya
    എന്ത് തെളിവാണ് താങ്കള്‍ക്കു വേണ്ടത് ..ബൈബിളില്‍ നിന്നും തരുന്ന തെളിവുകള്‍ താങ്കള്‍ക്കു സ്വീകാര്യമാണോ ..."ഇത് അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. അവന്‍ , ജഡപ്രകാരം ദാവീദിന്റെ സന്തതിയില്‍നിന്നു ജനിച്ചവനും"(റോമ 1 :3 )..എന്ന ബൈബിള്‍ വാക്യം മാത്രം മതി ക്രിസ്ത്യാനികള്‍ക്ക് ...താങ്കള്‍ക്കത് മതിയാകുവോ ?!

    Joseph was clearly the son of Jacob (Matthew 1:16, so this verse [Luke 3:23 - says “son of Heli”] should be understood to mean “son-in-law of Heli.” Thus, the genealogy of Christ in Luke is actually the genealogy of Mary, while Matthew gives that of Joseph. Actually, the word “son” is not in the original, so it would be legitimate to supply either “son” or “son-in-law” in this context. Since Matthew and Luke clearly record much common material, it is certain that neither one could unknowingly incorporate such a flagrant apparent mistake as the wrong genealogy in his record. As it is, however, the two genealogies show that both parents were descendants of David—Joseph through Solomon (Matthew 1:7-15), thus inheriting the legal right to the throne of David, and Mary through Nathan (Luke 3:23-31), her line thus carrying the seed of David, since Solomon’s line had been refused the throne because of Jechoniah’s sin”

    ഈ ലിങ്ക് കൂടി നോക്കുക
    http://en.wikipedia.org/wiki/Mary_%28mother_of_Jesus%29

    ഇവിടെ family and early life എന്ന ഭാഗം വായിക്കുക

    ReplyDelete
  5. താങ്കള്‍ എന്റെ പോസ്റ്റില്‍ വന്നു മറുപടി പറഞ്ഞ കാരണം ഞാന്‍ അവിടെ മറുപടി കൊടുത്തിട്ടുണ്ട്. ഇവിടെ മോഡറേഷന്‍ ഉള്ളത് കാരണം തുടരാന്‍ ബുദ്ധിമുട്ടുണ്ട്.

    http://quran-talk.blogspot.com/2010/11/blog-post_17.html

    (ബൈബിളിലെ ലെവിക്കാരനെ അവസാനം ഞാന്‍ വിശദീകരിച്ചു തരാന്‍ ശ്രമിക്കാം)

    താങ്കളുടെ വിശദീകരണ പ്രകാരം മറിയം ലേവി വംശജ ആണെന്ന് ഖുറാന്‍ പ്രകാരം ആദ്യം തെളിയിക്കൂ. ഖുര്‍ആനിന് അങ്ങിനെ ഒരു അവകാശ വാദം ഇല്ലെങ്കില്‍ ബൈബിളില്‍ യേശു യാഹൂദനാനെന്നു പറയുന്നതില്‍ താങ്കള്‍ക്ക് അസ്കിത ഉണ്ടാകേണ്ട കാര്യമേ ഇല്ലല്ലോ.

    ReplyDelete
  6. To Nasiyansan, Sajan

    വേദം പറയുന്നത് ഇപ്രകാരമാണ്‌:

    1. മത്തായി 1:"16 യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.....

    2. ലൂക്കോസ് 3:23,24: യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു; 24 യോസേഫ് ഹേലിയുടെ മകൻ......

    എ. ഈ രണ്ട് സുവിശേഷത്തിലും പറയുന്നത് ജോസഫിന്റെ അച്ഛനാര്‌ എന്നാണ്‌. മറിയമിന്റെ പിതാവിനെക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ല. അത് നിങ്ങളുടെ വ്യാഖ്യാനം മാത്രമാണ്‌; ദുര്‍വ്യാഖ്യാനം!

    ബി. തെളിവ് ചോദിക്കുമ്പോള്‍ ഒരു വേദവാക്യം പോലും തരാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെന്നത് പ്രത്യേകം ഓര്‍മ്മിക്കുക. മറ്റു രണ്ട് സുവിശേഷങ്ങളിലും വംശാവലി ഉണ്ടായിരുന്നുവെങ്കില്‍! അത് ആലോചിക്കാന്‍ പോലും വയ്യ.

    സി. ഒരാളുടെ അമ്മയുടെ ഭര്‍ത്താവിന്റെ വംശാവലി അയാളുടെ വംശാവലി ആവുകയില്ല.

    ഡി. ക്രിസ്തുവിന്ന് അച്ഛനില്ലാത്തതിനാല്‍ അമ്മയുടെ വംശാവലി പരിഗണിക്കുകയേ നിര്‍വ്വാഹമുള്ളു. അതാകട്ടെ ആരും രേഖപ്പെടുത്തിയിട്ടുമില്ല.

    ഇ. മത്തായി (1:17) പറയുന്നതനുസരിച്ച്: ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസം മുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.

    എഫ്. 14+14+14 = 42 ആണെങ്കിലും ദാവീദ് മുതല്‍ ക്രിസ്തു ഉള്‍പ്പെടെ 41 തലമുറ മാത്രമേ മത്തായിയില്‍ കാണാനുള്ളു. (14+14+14 = 41?)

    ജി. ഇതില്‍ തന്നെ ലൂക്കോസ് പറയുന്നതനുസരിച്ച് അബ്രഹാം മുതല്‍ എട്ടാം സ്ഥാനക്കാരനായ അദ്മിനെ മത്തായി വിട്ടുപോയിട്ടുമുണ്ട്. ചില പേരുകള്‍ തമ്മില്‍ ചെറിയ വ്യത്യാസം വേറെയുമുണ്ട്.

    എച്. ലൂക്കോസ് (മൂന്നാമദ്ധ്യായം) വിവരിക്കുന്നതനുസരിച്ച് ദാവീദ് മുതല്‍ യേശു ഉള്‍പ്പെടെ 77 തലമുറയുണ്ട്.

    ഐ. മത്തായി പറയുന്നതനുസരിച്ച് ദാവീദിന്റെ 41-ആം തലമുറക്കാരനായ യേശു, ലൂക്കോസ് പറയുന്നതനുസരിച്ച് 77-ആം തലമുറക്കാരനാണ്‌.

    ജെ. ഒന്ന് മാതാവിനേതും ഒന്ന് പിതാവിന്റേതും എന്ന് സങ്കല്‍പ്പിച്ചാല്‍ പോലും രണ്ട് വംശാവലികള്‍ തമ്മില്‍ ഇത്ര വലിയ വ്യത്യാസം സംഭവ്യമാണോ?

    ReplyDelete
  7. Sajn: "താങ്കളുടെ വിശദീകരണ പ്രകാരം മറിയം ലേവി വംശജ ആണെന്ന് ഖുറാന്‍ പ്രകാരം ആദ്യം തെളിയിക്കൂ. ഖുര്‍ആനിന് അങ്ങിനെ ഒരു അവകാശ വാദം ഇല്ലെങ്കില്‍ ബൈബിളില്‍ യേശു യാഹൂദനാനെന്നു പറയുന്നതില്‍ താങ്കള്‍ക്ക് അസ്കിത ഉണ്ടാകേണ്ട കാര്യമേ ഇല്ലല്ലോ."

    = 'ആദമിനെയും നൂഹിനെയും ഇബ്റാഹീം കുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും മുഴുവന്‍ ലോകരില്‍നിന്നും തന്റെ ദൌത്യത്തിനുവേണ്ടി സവിശേഷം തെരഞ്ഞെടുത്തിരുന്നു. അവര്‍ ഒരേ വംശപരമ്പരയില്‍പെട്ട തലമുറകളായിരുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഇംറാന്റെ സ്ത്രീ പ്രാര്‍ഥിച്ചത് അവന്‍ കേട്ടിരുന്നു: എന്റെ നാഥാ, എന്റെ ഉദരത്തിലുള്ള ശിശുവിനെ ഞാന്‍ നിനക്കു നേര്‍ന്നിരിക്കുന്നു. അതു നിന്നെ മാത്രം സേവിക്കുവാന്‍ ഉഴിഞ്ഞുവക്കപ്പെട്ടതാകുന്നു. എന്റെ ഈ തിരുമുല്‍ക്കാഴ്ചയെ നീ സ്വീകരിക്കേണമേ! നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ. പിന്നെ, ആ ശിശുവിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞായിപ്പോയി -അവള്‍ ജനിപ്പിച്ചതെന്തെന്ന് അല്ലാഹുവിന് നന്നായറിയാമായിരുന്നു-ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞിനെപോലെയല്ലല്ലോ. ഏതായാലും ഞാന്‍ അവളെ മര്‍യം എന്നു നാമകരണം ചെയ്തിരിക്കുന്നു. അവളെയും അവളുടെ ഭാവി സന്തതികളെയും അഭിശപ്തനായ പിശാച് ബാധിക്കുന്നതില്‍നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുന്നു.` അങ്ങനെ അവരുടെ നാഥന്‍ ആ പെണ്‍കുട്ടിയെ സസന്തോഷം സ്വീകരിക്കുകയും അവളെ ശ്രേഷ്ഠ ബാലികയാക്കി വളര്‍ത്തുകയും സകരിയ്യായെ അവളുടെ രക്ഷാധികാരിയാക്കി നിശ്ചയിക്കുകയും ചെയ്തു." (Quran 3:33-37)

    ഇംറാന്‍ കുടുംബത്തില്‍ പെട്ടവളാണ്‌ മറിയം എന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അത് ലേവി കുടുംബമല്ലെന്ന് സാജനും പറയില്ലല്ലോ.

    ReplyDelete
  8. < / > എഫ്. 14+14+14 = 42 ആണെങ്കിലും ദാവീദ് മുതല്‍ ക്രിസ്തു ഉള്‍പ്പെടെ 41 തലമുറ മാത്രമേ മത്തായിയില്‍ കാണാനുള്ളു. (14+14+14 = 41?) < / >


    ഈ പൊട്ടത്തരം സുബൈറിന് മനസിലാക്കി കൊടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ...
    http://kristhumatham-islam.blogspot.com/2010/10/blog-post_20.html

    ചുരുക്കം താങ്കളോട് പറയാം. അബ്രാഹം മുതല്‍ എന്നാകും താങ്കള്‍ ഉദ്ദേശിച്ചിരിക്കുക.
    താങ്കളോട് ആരെങ്കിലും പറഞ്ഞോ അബ്രാഹം മുതല്‍ ക്രിസ്തു വരെ 42 തലമുറ ഉണ്ടെന്നു. മത്തായിയെ കണക്ക് പഠിപ്പിക്കല്ലേ ആശാനേ.

    എന്റെ ഈ കമന്റു വായിക്കാതെ പോകരുത്.
    http://kristhumatham-islam.blogspot.com/2010/10/blog-post_20.html?showComment=1287678521025#c4643519901153563001

    < / > ജെ. ഒന്ന് മാതാവിനേതും ഒന്ന് പിതാവിന്റേതും എന്ന് സങ്കല്‍പ്പിച്ചാല്‍ പോലും രണ്ട് വംശാവലികള്‍ തമ്മില്‍ ഇത്ര വലിയ വ്യത്യാസം സംഭവ്യമാണോ?
    < / >
    ഇതും സുബൈറിന് മനസിലാക്കാവുന്ന തരത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ കമന്റു ചെയ്തിട്ടുണ്ട്. വായിച്ചു നോക്കി അഭിപ്രായം പറയണം

    ReplyDelete
  9. < / >
    ഇംറാന്‍ കുടുംബത്തില്‍ പെട്ടവളാണ്‌ മറിയം എന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അത് ലേവി കുടുംബമല്ലെന്ന് സാജനും പറയില്ലല്ലോ.
    < / >

    ആലിക്കോയ, ഇംറാന്‍ കുടുംബത്തില്‍ പെട്ടവള്‍ ലേവി വംശജ ആണെന്ന് ഞാന്‍ പറയും. ബൈബിള്‍ വച്ച് നിഷ്പ്രയാസം തെളിയിക്കാം.
    പക്ഷെ ഖുറാന്‍ പറഞ്ഞാല്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ടവള്‍ ലേവി വംശജ ആവില്ല.ഞാന്‍ തെളിയിച്ചു കാണിച്ചു തരാം.

    തുറന്നു പറയൂ. ആരാണ് ഈ ഇമ്രാന്‍? മോശയുടെ കാലഘട്ടത്തിലുള്ള അഹരോന്റെ പിതാവ് അമ്രാം തന്നെയാണോ ഇതില്‍ പറഞ്ഞിരിക്കുന്ന ഇമ്രാന്‍?

    ReplyDelete
  10. Sajan: "ആലിക്കോയ, ഇംറാന്‍ കുടുംബത്തില്‍ പെട്ടവള്‍ ലേവി വംശജ ആണെന്ന് ഞാന്‍ പറയും. ബൈബിള്‍ വച്ച് നിഷ്പ്രയാസം തെളിയിക്കാം.
    പക്ഷെ ഖുറാന്‍ പറഞ്ഞാല്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ടവള്‍ ലേവി വംശജ ആവില്ല.ഞാന്‍ തെളിയിച്ചു കാണിച്ചു തരാം.

    തുറന്നു പറയൂ. ആരാണ് ഈ ഇമ്രാന്‍? മോശയുടെ കാലഘട്ടത്തിലുള്ള അഹരോന്റെ പിതാവ് അമ്രാം തന്നെയാണോ ഇതില്‍ പറഞ്ഞിരിക്കുന്ന ഇമ്രാന്‍?"

    = അതെ; ഇംറാന്‍ കുടുംബം എന്ന് പറഞ്ഞത് മൂസായുടെ പിതാവ് ഇംറാനെ ഉദ്ദേശിച്ചു തന്നെയാണ്‌. ഇപ്പോള്‍ താങ്കളുടെ പ്രശ്നം പരിഹരിച്ചിരിക്കുമല്ലോ. ആ ഇംറാന്റെ കുടുംബത്തില്‍ പെട്ടവളാണ്‌ മറിയം എന്നാണ്‌ ഈ പോസ്റ്റില്‍ ബൈബിള്‍ കൊണ്ട് ഞാന്‍ തെളിയിച്ചത്. അതാണ്‌ യേശു ലേവി വംശജനാണെന്ന് പറയാന്‍ കാരണം.

    ReplyDelete
  11. < / >ആ ഇംറാന്റെ കുടുംബത്തില്‍ പെട്ടവളാണ്‌ മറിയം എന്നാണ്‌ ഈ പോസ്റ്റില്‍ --ബൈബിള്‍ കൊണ്ട് -- ഞാന്‍ തെളിയിച്ചത്. < / >
    --ഖുര്‍ആന്‍ കൊണ്ട് -- എന്നാവും താങ്കള്‍ ഉദ്ദേശിച്ചത് എന്ന് കരുതുന്നു.

    < / >
    അതെ; ഇംറാന്‍ കുടുംബം എന്ന് പറഞ്ഞത് മൂസായുടെ പിതാവ് ഇംറാനെ ഉദ്ദേശിച്ചു തന്നെയാണ്‌. ഇപ്പോള്‍ താങ്കളുടെ പ്രശ്നം പരിഹരിച്ചിരിക്കുമല്ലോ.
    < / >

    ആലിക്കോയ,
    അങ്ങിനെ എളുപ്പം പരിഹരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ലല്ലോ !

    കാരണം മൂസയുടെ പിതാവായ ഇമ്രാന്റെ ഭാര്യ പ്രസവിച്ചത് യേശുവിന്റെ അമ്മയായ മറിയത്തെയാണ് എന്നാണോ താങ്കളുടെ ഖുറാന്‍ പറയുന്നത്?
    http://quran.com/3

    3:35 Sahih International
    [Mention, O Muhammad], when the wife of 'Imran said, "My Lord, indeed I have pledged to You what is in my womb, consecrated [for Your service], so accept this from me. Indeed, You are the Hearing, the Knowing."
    Muhsin Khan
    (Remember) when the wife of 'Imran said: "O my Lord! I have vowed to You what (the child that) is in my womb to be dedicated for Your services (free from all worldly work; to serve Your Place of worship), so accept this, from me. Verily, You are the All-Hearer, the All-Knowing."

    http://www.quranmalayalam.com/quran/uni/u3.html
    3:35 ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

    ഈ ഇമ്രാനും ഭാര്യയും എത്ര നൂറ്റാണ്ടു ജീവിച്ചിരിക്കണം ഇങ്ങനെയൊന്നു സംഭവിക്കാന്‍ !

    3:35 ല്‍ പറഞ്ഞിരിക്കുന്ന ഇമ്രാന്‍ മൂസയുടെ പിതാവായ ഇമ്രാന്‍ തന്നെയാണോ‍? അതോ അതെ പേരുള്ള മറ്റൊരു ഇമ്രാന്‍ ആണോ? ഉറപ്പിച്ചു പറയൂ.
    മറിയത്തിനു അഹരോന്‍ എന്ന് പേരുള്ള ഒരു സഹോദരന്‍ ഉള്ള പോലെ തന്നെയാണോ ഇമ്രാന്‍ എന്നാ പേരില്‍ ഒരു പിതാവും മറിയത്തിനു ഉണ്ടായിരുന്നോ?

    ReplyDelete
  12. ഈ പൊട്ടത്തരം സുബൈറിന് മനസിലാക്കി കൊടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ...
    ====================


    സാജന്‍, ഞാന്‍ ആ ചര്‍ച്ച അവിടെ അവസാനിപ്പിച്ചത്, എനിക്ക് താങ്കള്‍ക്കു തുടര്‍ന്നും മറുപടി നല്കിക്കൊണ്ടേയിരിക്കാന്‍ അറിയാഞ്ഞിട്ടില്ല. സത്യാന്വേഷികള്‍ക്ക് മനസ്സിലാക്കാന്‍, നമ്മള്‍ തമ്മില്‍ നടന്ന ആ ചര്‍ച്ച തെന്നെ ധാരാളം ആണ് എന്ന് കരുതിയിട്ടാണ്. മത ദാര്‍ശനിക ചര്‍ച്ച കേവലം തര്‍ക്കങ്ങള്‍ ആകരുതെന്ന് ആഗ്രഹവും ഉണ്ടായിരുന്നു.

    ഏതായാലും, താങ്കള്‍ അത് മറ്റൊരു അര്‍ത്ഥത്തില്‍ എടുത്തത്‌ കൊണ്ട് ഒരിക്കല്‍ കൂടി വിശദീകരണം നല്‍കുകയാണ്.

    മത്തായി പറയുന്നത് ഇങ്ങനെയാണ്:

    17 ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിനാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്. (മത്തായി 1:17)


    ഇത് രണ്ടു കാരണങ്ങളാല്‍ തെറ്റാണ്.

    1.ഒന്ന് പഴയ നിയമത്തില്‍ പറഞ്ഞ പല ആളുകളെയും മത്തായി ഒഴിവാക്കിയിട്ടുണ്ട്. അവരെ കൂടി ചേര്‍ത്താല്‍ പതിനാലില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകും.

    2. മത്തായി തെന്നെ പറഞ്ഞതനുസരിച്ച്, അവസാനത്തെ ഗ്രൂപ്പില്‍ പതിമൂന്ന് പേരെയുള്ളൂ.

    താങ്കള്‍ ഓരോ ഗ്രൂപ്പിലും പതിനാല്‍ തലമുറകളെ തികക്കുന്നത്, ദാവീദിനെ രണ്ടു പ്രാവശ്യം എണ്ണിക്കൊണ്ടാണ്. ദാവീദ്‌ വരെ എന്ന് പറഞ്ഞ ഗ്രൂപ്പിലും താങ്കള്‍ ദാവീദിനെ എണ്ണി, അതെ പോലെ തെന്നെ ദാവീദ് മുതല്‍ എന്ന് പറഞ്ഞ അടുത്ത ഗ്രൂപ്പിലും നിങ്ങള്‍ ദാവീദിനെ എണ്ണി. ഇത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല.


    ഇനി ഇങ്ങനെ തെന്നെയാണ് എണ്ണുന്നത് എങ്കില്‍, ഇത് ബാബിലോണ്‍ പ്രവാസ കാലത്ത് ജനിച്ച യൊഖൊന്യാവിനെ യും സാജന്‍ രണ്ടു പ്രാവശ്യം എന്നേണ്ടി വരും. കാരണം ബാബിലോണ്‍ പ്രവാസകാലം വരെ എന്നും, ബാബിലോണ്‍ പ്രവാസം മുതല്‍ എന്ന് അവിടെയും പറഞ്ഞിട്ടുണ്ട്.

    യാഥാര്‍ഥത്തില്‍ ഈ വ്യാഖ്യാനത്തിന്റെ ഒന്നും ആവശ്യമില്ല, കാരണം വംശാവളിയിലെ പല പേരുകളും മത്തായി ഒഴിവാക്കിയിട്ടുണ്ട് എന്ന് താങ്കള്‍ തെന്നെ പറഞ്ഞതാണ്. പിന്നെ പതിനാലിന്റെ പ്രശ്നം ഉതിക്കുന്നില്ല.

    ReplyDelete
  13. അതെ പോലെ സാജന്‍ പറഞ്ഞു:

    താങ്കള്‍ പറഞ്ഞത് ശരിയാണ്. ആദം മുതല്‍ അബ്രാഹം വരെയുള്ള കണക്ക്‌ ശരിയല്ല.
    കാരണം ഈ വംശാവലി എഴുതിയത് തന്നെ മോശയുടെ കാലത്തോ അതിനു ശേഷമോ ആണെന്നാണ്‌
    നിഗമനം . ആദത്തിന്റെ സന്തതി പരമ്പരയിലെ പ്രധാനികളുടെ പേര് മാത്രമേ
    അതിലുണ്ടാകാന്‍ വഴിയുള്ളൂ. പഴയ നിയമത്തില്‍ നിന്ന് അത് പകര്‍ത്തുക
    മാത്രമേ ലൂക്കയുടെ സുവിശേഷകന്‍ ചെയ്തിരിക്കുക.


    യഥാര്‍ത്ഥത്തില്‍ പഴയ നിയമം ഏതാനും ചില പേരുകള്‍ പറയുക യല്ല ചെയ്യുന്നത്, മറിച്ചു ഓരോ ആളും ഇന്ന ആള്‍ക്ക് ജനിച്ചു എന്നും ഇത്ര കാലം ജീവിച്ചു എന്നുമാണ്. ലൂകൊസു ഇത് പകര്‍ത്തുമ്പോഴും ഇന്നയാള്‍ ഇന്നയാളുടെ മകന്‍ എന്നാണു പറയുന്നത്. ഇത് തെറ്റാണ് എന്നാല്‍, ബൈബിള്‍ ഗ്രന്ഥ കര്‍ത്താക്കള്‍ക്ക് തെറ്റ് പെറ്റി എന്ന് തെന്നെയാനര്‍ത്ഥം.

    ലൂകൊസ് മകന്‍ എന്നതുകൊണ്ട് ഒരു സ്ഥലത്ത് മാത്രം മരുമകന്‍ എന്നാണു ഉധേഷിചിരിക്കുന്നത് എന്ന് ഇവിടെ ആരോ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ലൂകൊസു ഒരു പ്രാവശ്യം മാത്രമേ മകന്‍(uihos) എന്ന വാക്ക് അവിടെ ഉപയോഗിച്ചിട്ടുള്ളൂ, ആ വാക്ക് എല്ലാവര്‍ക്കും ബാധകമാക്കുകയാണ് ലൂകാ ചെയ്തത് (ഇന്നയാളിന്‍റെ, ഇന്നയാളിന്റെ..മകനാണ് എന്ന് കരുതപ്പെടുന്ന യേശു). അപ്പൊ ഈ മകന്‍ മരുമകന്‍ ആണെങ്കില്‍ അതില്‍ പേര് പറഞ്ഞ എല്ലാവരും മരുമക്കള്‍ ആകേണ്ടി വരും.

    സാജന്‍റെ വിശദീകരണമാണ് രസകരം.

    സാജന്‍ പറഞ്ഞു:

    ലൂക്കായുടെ സുവിശേഷത്തില്‍ ഹെലിയുടെ 'മകന്‍' ജോസഫ്‌ എന്നെഴുതിയത്
    'മരുമകന്‍' എന്ന പദം ഗ്രീക്കില്‍ ഇല്ലാത്തത് കൊണ്ടായിരിക്കും.


    നോക്കൂ, മരുമകന്‍ എന്ന പദം ഗ്രീകില്‍ ഇല്ല എന്ന് സങ്കല്പിച്ചാല്‍ തെന്നെ, ലൂക്കാ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കേണ്ട കാര്യമുണ്ടോ. മാറിയതിന്റെ പേര് പറഞ്ഞാല്‍ പോരെ.

    ഇനി വംശാവലിയില്‍ സ്ത്രീകളെ ഉള്പടുതില്ല എന്നാണു എങ്കില്‍, ഉള്‍പെടുത്തിയിട്ടില്ല എന്ന് തന്നെ പറയണം. വളഞ്ഞ വഴിയില്‍ ഉള്‍പെടുത്തി എന്ന് പറയരുത്.

    ReplyDelete
  14. സുബൈര്‍ ,

    14+14+14 = 41? ന്റെ പൊട്ടത്തരം താങ്കള്‍ക്ക് മനസിലായി എന്നാണു ഞാന്‍ കരുതിയത്‌. ഇനിയും മനസിലായിട്ടില്ല അല്ലെ?

    മനസിലായില്ലെങ്കില്‍ അത് അപ്പോള്‍ തന്നെ പറയണമായിരുന്നു. മനസിലാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അന്ന് ഞാന്‍ ചോദിച്ചതിന് മറപടി പറഞ്ഞാലും മതിയായിരുന്നു.

    ആദ്യം തന്നെ അബ്രാഹം മുതല്‍ ക്രിസ്തു വരെ 42 തലമുറയുണ്ട് എന്ന് എവിടെയെങ്കിലും മത്തായി പറഞ്ഞോ? അത് ആദ്യം കാണിച്ചു തരിക. ഇല്ലെങ്കില്‍ ഈ കണക്ക് കൊണ്ട് എന്തിനു നടക്കുന്നു എന്ന് പറയുക.

    < / >
    ഇനി ഇങ്ങനെ തെന്നെയാണ് എണ്ണുന്നത് എങ്കില്‍, ഇത് ബാബിലോണ്‍ പ്രവാസ കാലത്ത് ജനിച്ച യൊഖൊന്യാവിനെ യും സാജന്‍ രണ്ടു പ്രാവശ്യം എന്നേണ്ടി വരും. കാരണം ബാബിലോണ്‍ പ്രവാസകാലം വരെ എന്നും, ബാബിലോണ്‍ പ്രവാസം മുതല്‍ എന്ന് അവിടെയും പറഞ്ഞിട്ടുണ്ട്.
    < / >

    യൊഖൊന്യാവിനെ രണ്ടു പ്രാവശ്യം എണ്ണാന്‍ മത്തായി പറഞ്ഞിട്ടില്ല. താങ്കള്‍ക്ക് എണ്ണണമെങ്കില്‍ എണ്ണി പഠിക്കാം. പക്ഷെ മത്തായിയുടെ തലയില്‍ അത് കൊണ്ട് വയ്ക്കരുത്.


    < / >
    Matthew 1:11 യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.

    യൊഖൊന്യാവ് എന്നാണു ജനിച്ചത്‌ എന്ന് വ്യക്തമല്ലേ?

    ഇദ്ദേഹത്തെ ഏതു കാലത്തില്‍ കൂട്ടണം എന്നാണു താങ്കളുടെ അഭിപ്രായം ? ബാബിലോണ്‍ പ്രവാസ കാലത്തിനു മുമ്പോ അതിനു ശേഷമോ?

    < / >

    അന്നു താങ്കള്‍ അതിനു ഉത്തരം പറയാതെ ചര്‍ച്ച അവസാനിപ്പിച്ചു. അതിന്റെ മറുപടി ഇപ്പോഴായാലും പറഞ്ഞാല്‍ മതി. യൊഖൊന്യാവിനെ ഏതു കാലത്തില്‍ കൂട്ടണം ? ബാബിലോണ്‍ പ്രവാസ കാലത്തിനു മുമ്പോ അതിനു ശേഷമോ?

    മത്തായി പറയാത്ത 42 ന്റെ കാര്യം പറഞ്ഞു ബൈബിളില്‍ വൈരുധ്യമുണ്ടെന്നു പറയുന്നതിന്റെ പൊരുള്‍ എന്താണ്. പൊട്ടത്തരം മനസിലായെങ്കില്‍ മനസ്സിലായി എന്ന് പറയുക. ഇല്ലെങ്കില്‍ എന്ത് കൊണ്ട് മനസിലായില്ല എന്ന് പറയുക.

    ReplyDelete
  15. ലൂക്കയുടെ/മരുമകന്‍ /വംശാവലി കാര്യത്തിലേക്ക് പിന്നീട് വരാം. അന്ന് തന്നെ ഇത് താങ്കള്‍ ചോദിച്ചിരുന്നെങ്കില്‍ ഈ വിഷയം അവിടെ തന്നെ അവസാനിപ്പിക്കാമായിരുന്നു.അതിലേക്കു പിന്നെ വരാം.

    ഇവിടെ കൂടുതല്‍ പ്രധാനമായ ഒരു കാര്യം ആലിക്കോയ മാഷ്‌ എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

    മറിയം ലേവ്യര്‍ ആകുന്നതു എങ്ങിനെയെന്ന് ഖുര്‍ആന്‍ വഴി ആലിക്കോയ കാണിച്ചു തരുകയാണ്. ആദ്യ പിടി അഹരോനിന്റെ "സഹോദരി"യില്‍ ആയിരുന്നു. പിന്നെ അത് മാറ്റി മറിയത്തിനു അഹരോന്‍ എന്ന സഹോദരന്‍ ഉണ്ട് എന്നായി വിശദീകരണം. അപ്പോള്‍ സ്വാഭാവികമായും ആ സൂക്തം വഴി മറിയം ലെവ്യാര്‍ ആകില്ല. ലെവ്യാര്‍ ആയ അഹരോന്റെ പേരുള്ള സഹോദരന്‍ ഉണ്ടെന്നു കരുതി മറിയം ലെവ്യാര്‍ ആകില്ലല്ലോ.

    ഇപ്പോള്‍ ഇമ്രാനില്‍ എത്തിയിട്ടുണ്ട്. അഹരോന്റെ ഫാദര്‍ ! അദ്ദേഹത്തിന്റെ ഭാര്യയാണ് യേശുവിന്റെ അമ്മയായ മറിയത്തെ പ്രസവിച്ചത് എന്ന സൂക്തത്തില്‍ എത്തി നില്‍ക്കുന്നു. എന്റെ നിഗമനം ശരിയാണോ എന്ന് ഞാന്‍ മാഷിനോട് ചോദിച്ചിടത് സംഗതികള്‍ ഫ്രീസായി നില്‍ക്കുന്നു.

    സുബൈറിന് വേണ്ടി ഞാന്‍ മനസിലാകിയത് ആവര്‍ത്തിച്ചു എന്ന് മാത്രം തെറ്റുണ്ടെങ്കില്‍ മാഷ്‌ തിരുത്തുമല്ലോ?

    ReplyDelete
  16. Quran 3:35 ഇങ്ങനെ വിവര്‍ത്തനം ചെയ്ത പണ്ഡിതന്‍മരുമുണ്ട്.

    Yusuf Ali:
    Behold! a woman of 'Imran said: "O my Lord! I do dedicate unto Thee what is in my womb for Thy special service: So accept this of me: For Thou hearest and knowest all things."

    Sher Ali
    Remember when a women of Imran said, `My Lord, I have vowed to Thee what is in my womb to be dedicated to Thy service. So do Thou accept it of me; Verily Thou alone art All-Hearing, All-Knowing.'

    Maulana Muhammad Ali
    When a woman of Amran said: My Lord, I vow to Thee what is in my womb, to be devoted (to Thy service), so accept (it) from me; surely Thou, only Thou, art the Hearing, the Knowing.

    Bijan Moeinian
    A [pregnant] woman of Imran’s family [sincerely] turned to God and said: “O Lord, the Most Knowledgeable, Who hear everything; I offer my [unborn] child to you. May you give him a mission to accomplish [and earn your pleasure.]”

    Farook Malik
    when a woman of [the House of] `Imran prayed: "O my Sustainer! Behold, unto Thee do I vow [the child] that is in, my womb, to be devoted to Thy service. Accept it, then, from me: verily, Thou alone art all-hearing, all-knowing!"

    Syed Vickar Ahamed
    (Remember) when a woman of Imran [the mother of Maryam (Mary) said: "O my Lord! I do dedicate to You (Allah) what is in my womb for Your special services: So accept this from me: Surely, You are the All Hearing (As-Sami’), the All Knowing (Al-Aleem)."

    Amatul Rahman Omar
    (Allah listened) when a woman of (the family of) Amran said, `My Lord! I do hereby vow to You what is in my womb to be dedicated (to Your service); so do accept (it) of me. You alone are the All-Hearing, the All-Knowing.'

    Ali Ünal
    (Remember) when the woman (from the House) of ‘Imran entreated: "My Lord, I have dedicated that which is in my womb to Your exclusive service. Accept it, then, from me. Surely You are the All-Hearing, the All-Knowing."

    Shakir
    When a woman of Imran said: My Lord! surely I vow to Thee what is in my womb, to be devoted (to Thy service); accept therefore from me, surely Thou art the Hearing, the Knowing.

    Muhammad Asad
    when a woman of [the House of] `Imran prayed: "O my Sustainer! Behold, unto Thee do I vow [the child] that is in, my womb, to be devoted to Thy service. Accept it, then, from me: verily, Thou alone art all-hearing, all-knowing!"

    3:35 ലെ ഇംറ-അതു ഇംറാന്‍ എന്നതിന്ന് ഇംറാന്റെ ഭാര്യ എന്ന വിവര്‍ത്തനം ഭാഷാ പരമായി തെറ്റല്ല. എങ്കിലും 3:33 ഇല്‍ ഇംറാന്‍ കുടുംബത്തെക്കുറിച്ചാണ്‌ പരാമര്‍ശം. തുടര്‍ന്ന് 3:35 ഇല്‍ ഇംറ-അതു ഇംറാന്‍ (ഇംറാന്റെ സ്ത്രീ) എന്ന് പറയുമ്പോള്‍ അവിടെ ഇംറാന്‍ കുടുംബത്തിലെ ഒരു സ്ത്രീ എന്ന വിവര്‍ത്തനമാണ്‌ കൂടുതല്‍ യോജിക്കുക. കരണം ഇവിടെ ഇംറാന്‍ വ്യക്തിയെക്കുറിച്ചല്ല ചര്‍ച്ച നടക്കുന്നത്. മറിച്ച് ഇംറാന്‍ കുടുംബം എന്ന കുടുംബത്തെക്കുറിച്ചാണ്‌. വ്യക്തി ചര്‍ച്ചാ വിഷയമാകുമ്പോള്‍ അയാളുടെ ഭാര്യ എന്ന അര്‍ത്ഥമാണ്‌ യോജിക്കുക. അത് പോലെ കുടുംബം ചര്‍ച്ചാ വിഷയമാകുമ്പോള്‍,
    ആ കുടുംബത്തിലെ ഒരു സ്ത്രീ എന്ന വിവര്‍ത്തനമാണ്‌ കൂടുതല്‍ ശരിയാവുക. അല്ലാതെ ഇംറാന്‍ കുടുംബത്തിന്റെ ഭാര്യ എന്ന് പറയാന്‍ കഴിയില്ലല്ലോ.

    ReplyDelete
  17. സാജന്‍, ഇപ്പോഴും തര്‍ക്കത്തിന്റെ മൂഡിലാണ് എന്ന് തോന്നുന്നു. ശരി, വികാരം കൊള്ളാതെ താഴെ കൊടുത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയുക.

    1. മത്തായി പറഞ്ഞ പോലെ "ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ" പതിനാല് തലമുറകളെ ഉള്ളൂ? അതോ ത്തില്‍ കൂടുതല്‍ ഉണ്ടോ, താങ്കളുടെ അഭിപ്രായത്തില്‍ ?

    2. മത്തായി പറയുന്നത് ഇങ്ങനെയാണ്.

    11 ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു ജോസിയാ.12 യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.

    .. 17 ഇങ്ങനെ, അബ്രാഹം മുത. ദാവീദുവരെ പതി-നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതല്‍ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്.

    അബ്രഹാം മുതല്‍ ദാവീദ്‌ വരെ എന്നും ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം എന്ന് പറഞ്ഞതിലും താങ്കള്‍ ദാവീദിനെ എന്നുകയാനല്ലോ ചെയ്തത് (രണ്ടു പ്രാവശ്യം എണ്ണി.

    എങ്കില്‍ ബാബിലോണ്‍ പ്രവാസ കാലത്ത് ജനിച്ച യൊഖൊന്യാവിനെ താങ്കള്‍ ബാബിലോണ്‍ പ്രവാസം മുതല്‍ എന്നാ ഗ്രൂപ്പില്‍ മാത്രം ഉള്‍പെടുത്താന്‍ എന്താണ് ന്യായം ? ബാബിലോണ്‍ പ്രവാസ കാലത്ത് ജനിച്ച യൊഖൊന്യാവ്, താങ്കളുടെ വായന പ്രകാരം, ബാബിലോണ്‍ പ്രവാസം വരെ എന്ന് പറഞ്ഞ ഗ്രൂപ്പിലും ഉള്‍പെടെണ്ടേ?

    ReplyDelete
  18. തിരുത്ത്:

    തെറ്റ്: "ഐ. മത്തായി പറയുന്നതനുസരിച്ച് ദാവീദിന്റെ 41-ആം തലമുറക്കാരനായ യേശു, ലൂക്കോസ് പറയുന്നതനുസരിച്ച് 77-ആം തലമുറക്കാരനാണ്‌."

    = "ദാവീദിന്റെ 41-ആം തലമുറക്കാരനായ യേശു," എന്നത്
    "അബ്രഹാമിന്റെ 41-ആം തലമുറക്കാരനായ യേശു," എന്നും  "ലൂക്കോസ് പറയുന്നതനുസരിച്ച് 77-ആം തലമുറക്കാരനാണ്‌." എന്നത് "57-ആം തലമുറക്കാരനാണ്‌." എന്നും തിരുത്തി വായിക്കാന്‍ അപേക്ഷ.

    ശരി: "ഐ. മത്തായി പറയുന്നതനുസരിച്ച് അബ്രഹാമിന്റെ 41-ആം തലമുറക്കാരനായ യേശു,ലൂക്കോസ് പറയുന്നതനുസരിച്ച് 57-ആം തലമുറക്കാരനാണ്‌."

    ReplyDelete
  19. Sajan: "ആദ്യം തന്നെ അബ്രാഹം മുതല്‍ ക്രിസ്തു വരെ 42 തലമുറയുണ്ട് എന്ന് എവിടെയെങ്കിലും മത്തായി പറഞ്ഞോ? അത് ആദ്യം കാണിച്ചു തരിക. ഇല്ലെങ്കില്‍ ഈ കണക്ക് കൊണ്ട് എന്തിനു നടക്കുന്നു എന്ന് പറയുക."

    = എന്ന് മത്തായി പറഞ്ഞില്ല; പക്ഷെ ദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
    "ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിനാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്." (മത്തായി 1:17)

    14+14+14 = 42 എന്ന് കണക്ക് കൂട്ടുന്നത് അതിനാലാണ്‌.
    അങ്ങനെ കണക്ക് കൂട്ടുന്നത് തെറ്റാണെന്ന് സാജന്‍ പറയുന്നു; മത്തായിയെ രക്ഷപ്പെടുത്താന്‍ വേണ്ടി. അതിനാല്‍  സാജന്‍ നിരത്തുന്ന വാദങ്ങള്‍ നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം.


    1. അബ്രഹാം മുതല്‍ ദാവീദ് വരെ എന്ന് പറഞ്ഞ് തലമുറകളെ എണ്ണിയേടത്ത് അബ്രഹാമിനെയും ദാവീദിനെയും ഉള്‍പ്പെടുത്തണമെന്ന് സാജന്‍ പറയുന്നു. ശരി അങ്ങനെ ചെയ്യാം. അപ്പോള്‍ മത്തായി പറയുന്നതനുസരിച്ച് അബ്രഹാം മുതല്‍ ദാവീദ് വരെ (ഇരുവരെയും ഉള്‍പ്പെടുത്തിക്കൊണ്ട്) 14 തലമുറയുണ്ടാകും. ശരി; സമ്മതിച്ചു.

    2. തുടര്‍ന്ന് സാജന്‍ പറയുന്നതിതാണ്‌: 'ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവസം വരെ' എന്നതില്‍ ദാവീദിനെ വീണ്ടും ഉള്‍പ്പെടുത്തണമെന്ന്. അഥവാ 14-ആമന്‍ മുതല്‍ തന്നെ വീണ്ടും എണ്ണണമെന്ന്. ഒന്നാം വിഭാഗത്തില്‍ അവസാനമായെണ്ണിയ ആളെ രണ്ടാം വിഭാഗത്തിന്റെ ഒന്നാം സ്ഥാനത്ത് വീണ്ടും എണ്ണണമെന്ന്. എന്നിട്ടെങ്കിലും മത്തായി രക്ഷപ്പെടുമെങ്കില്‍ നടക്കട്ടെ. ശരി അതും സമ്മതിക്കാം.

    3. ഇതിന്ന് ശേഷം സാജന്‍ പറയുന്നു: "ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ 14 (ദാവീദ് , ബാബിലോണ്‍ പ്രവാസത്തിനു മുമ്പ്‌ ജനിച്ച യോശിയാവ് വരെ)"

    ഇവിടെയാണ്‌ അദ്ദേഹം മലക്കം മറിച്ചില്‍ നടത്തുന്നത്. 'ബാബിലോണ്‍ പ്രവാസം വരെ' എന്നതില്‍ പ്രവാസകാലം ഉള്‍പ്പെടില്ലത്രെ. 'പ്രവാസം വരെ' എന്നതിന്ന് "പ്രവാസത്തിന്ന് മുമ്പ് വരെ" എന്നാണര്‍ത്ഥമെന്ന്. ദാവീദ് വരെ എന്നതില്‍ ദാവീദിനെ അദ്ദേഹം  ഉള്‍പ്പെടുത്തിയിരുന്നുവെന്നോര്‍ക്കണം. ഇങ്ങനെയൊക്ക കണക്ക് ശരിയാക്കുന്നത് സമ്മതിച്ചു തരാന്‍ കഴിയില്ല.

    4. അദ്ദേഹം തുടരുന്നു: "ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ 14 (ബാബിലോണ്‍ പ്രവാസ കാലത്ത് ജനിച്ച യൊഖൊന്യാവ് മുതല്‍ യേശു വരെ)"
    ഇത് സമ്മതിക്കാം.

    അതോടൊപ്പം ദാവീദ് വരെ എന്നിടത്തും ദാവീദ് മുതല്‍ എന്നിടത്തും രണ്ട് തവണ ദാവീദിനെ എണ്ണിയത് പോലെ, ബാബിലോണ്‍ പ്രവാസം വരെ എന്നിടത്തും ബാബിലോണ്‍ പ്രവാസം മുതല്‍ എന്നിടത്തുമായി രണ്ട് തവണ യെഖൊന്യാവിനെ എണ്ണേണ്ടതുണ്ട്. അത് സാമാന്യ നീതി മാത്രമാണ്‌.

    ഈ നീതി പാലിക്കുമ്പോള്‍ മത്തായിയുടെ കണക്ക് തെറ്റും, അത് കൊണ്ട് യെഖൊന്യാവിന്റെ പേര്‌ ആവര്‍ത്തിക്കാന്‍ സാജന്‍ സമ്മതിക്കില്ല. എന്നാല്‍ ദാവീദിന്റെ കാര്യം ​വേറെ. അവിടെ ആവര്‍ത്തിച്ചില്ലെങ്കിലാണ്‌ കണക്ക് തെറ്റുക. അത്കൊണ്ട് അദ്ദേഹം അത് ആവര്‍ത്തിക്കുന്നു.

    ഈ വൈരുദ്ധ്യം സുബൈര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിനോടുള്ള സാജന്റെ പ്രതികരണം കാണുക: "യൊഖൊന്യാവിനെ രണ്ടു പ്രാവശ്യം എണ്ണാന്‍ മത്തായി പറഞ്ഞിട്ടില്ല. താങ്കള്‍ക്ക് എണ്ണണമെങ്കില്‍ എണ്ണി പഠിക്കാം. പക്ഷെ മത്തായിയുടെ തലയില്‍ അത് കൊണ്ട് വയ്ക്കരുത്. "

    ഇവിടെയെത്തുമ്പോള്‍ നാം സാജനോട് ചോദിക്കേണ്ടി വരുന്നു: ദാവീദിന്റെ പേര്‌ താങ്കള്‍ രണ്ട് പ്രാവശ്യം എണ്ണിയത് മത്തായി പറഞ്ഞിട്ടായിരുന്നോ?

    ReplyDelete
  20. മത്തായി പറയുന്നതനുസരിച്ച് അബ്രഹാം മുതല്‍ ദാവീദ് വരെ 14 തലമുറയാണുള്ളത്. അത് സാജനും സമ്മതിക്കുന്നു. പക്ഷെ ലൂക്കോസ് ഇതിനോട് യോജിക്കുന്നില്ല. അദേഹത്തിന്റെ സുവിശേഷത്തില്‍ അബ്രഹാം മുതല്‍ ദാവീദ് വരെയുള്ള തലമുറകളുടെ എണ്ണം 15 ആണ്‌. അദ്ദേഹം അബ്രഹാം മുതല്‍ എട്ടാമനായി എണ്ണിയ ആരാമിന്റെ മകന്‍ അദ്‌മീനെ മത്തായിക്ക് അറിയില്ല. മത്തായിയുടെ അറിവനുസരിച്ച് ആരാമിന്റെ മകന്‍ അമ്മീനാദാബാണ്‌. പക്ഷെ, ലൂക്കോസ് പറയുന്നതനുസരിച്ച് ആരാമിന്റെ മകന്‍ അദ്മീന്റെ മകനാണ്‌ അമ്മിനാദാബ്.
    ഇതിനെക്കുറിച്ച് സാജന്‍ ഒന്നും എഴുതിയതായി കാണുന്നില്ല.

    ReplyDelete
  21. Sajan: "പൊട്ടത്തരം മനസിലായെങ്കില്‍ മനസ്സിലായി എന്ന് പറയുക. ഇല്ലെങ്കില്‍ എന്ത് കൊണ്ട് മനസിലായില്ല എന്ന് പറയുക."

    = പൊട്ടത്തരം മനസ്സിലായി; അത് തിരുത്താനാണ്‌ ഇപ്പോള്‍ ഞങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

    ReplyDelete
  22. Sajan: "ലൂക്കയുടെ/മരുമകന്‍ /വംശാവലി കാര്യത്തിലേക്ക് പിന്നീട് വരാം."

    = "യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു." (Mt 1:16)

    "യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി" (Lk 3:23,24)

    യേശുവിന്റെ അച്ഛന്‍ ജോസഫല്ലെന്ന് ഇരുവരും സമ്മതിക്കുന്നു. ശരിയാണിത്; കാരണം യേശുവിന്ന് പിതാവില്ലായിരുന്നു. എന്നാല്‍ ജോസഫിന്റെ അച്ഛനാരാ?
    അതിന്ന് ഉത്തരം ​രണ്ടുണ്ട്:
    1. യാക്കോബ്.
    2. ഹേലി.

    ReplyDelete
  23. Sajan: "മറിയം ലേവ്യര്‍ ആകുന്നതു എങ്ങിനെയെന്ന് ഖുര്‍ആന്‍ വഴി ആലിക്കോയ കാണിച്ചു തരുകയാണ്. ആദ്യ പിടി അഹരോനിന്റെ "സഹോദരി"യില്‍ ആയിരുന്നു. പിന്നെ അത് മാറ്റി മറിയത്തിനു അഹരോന്‍ എന്ന സഹോദരന്‍ ഉണ്ട് എന്നായി വിശദീകരണം. അപ്പോള്‍ സ്വാഭാവികമായും ആ സൂക്തം വഴി മറിയം ലെവ്യാര്‍ ആകില്ല. ലെവ്യാര്‍ ആയ അഹരോന്റെ പേരുള്ള സഹോദരന്‍ ഉണ്ടെന്നു കരുതി മറിയം ലെവ്യാര്‍ ആകില്ലല്ലോ.

    ഇപ്പോള്‍ ഇമ്രാനില്‍ എത്തിയിട്ടുണ്ട്. അഹരോന്റെ ഫാദര്‍ ! അദ്ദേഹത്തിന്റെ ഭാര്യയാണ് യേശുവിന്റെ അമ്മയായ മറിയത്തെ പ്രസവിച്ചത് എന്ന സൂക്തത്തില്‍ എത്തി നില്‍ക്കുന്നു. എന്റെ നിഗമനം ശരിയാണോ എന്ന് ഞാന്‍ മാഷിനോട് ചോദിച്ചിടത് സംഗതികള്‍ ഫ്രീസായി നില്‍ക്കുന്നു. "

    = George Sale in his translation of the Qur'an says:
    From the identity of names it has been generally imagined by Christian writers that the Koran here confounds Mary the mother of Jesus with Mary of Miriam, the sister of Moses and Aaron; which intolerable anachronism, if it were certain, is sufficient of itself to destroy the pretended authority of this book. But though Mohammed may be supposed to have been ignorant enough in ancient history and chronology, to have committed so gross a blunder; yet I do not see how it can be made out from the words of the Koran. For it does not follow, because two persons have the same name, and have each a father and brother who bear the same names, that they must therefore necessarily be the same whereby it manifestly appears that Mohammed well knew and asserted that Moses preceded Jesus several ages. And the commentators accordingly fail not to tell us, that there had passed about one thousand eight hundred years between Amran the father of Moses and Amrean the father of the Virgin Mary: they also make them the sons of different persons; the first, they say, was the son of Yeshar, or Izhar (though he was really his brother) the son of Kahath, the son of Levi; and the other was the son of Matthan, whose genealogy they trace, but in a very corrupt and imperfect manner, up to David and thence to Adam. It must be observed that though the Virgin Mary is called in the Koran, the sister of Aaron, yet she is nowhere called the sister of Moses.

    (George Sale, The Koran, IX Edition of 1923, London, p. 38.)

    ReplyDelete
  24. 42 തലമുറയുണ്ട് എന്ന് മത്തായി പറഞ്ഞിട്ടില്ല എന്ന് നിങ്ങള്‍ക്ക്‌ ഉറപ്പാണ്. അതായത് മത്തായി പറയാത്ത കണക്ക് തന്നെയാണ് നിങ്ങള്‍ പറയുന്നത് എന്ന് നിങ്ങള്ക്ക് തന്നെ വ്യക്തം.

    മനസ്സിലാകാത്തത് ബാബിലോണ്‍ പ്രവാസമാണെന്നു മനസിലായി. ഇതൊരു വ്യക്തിയല്ല എന്ന് മനസില്ലായി കാണും എന്ന് ധരിക്കുന്നു.ഇതൊരു കാലയളവാണ്.

    ഞാന്‍ ഒരു ഉദാഹരണം പറയാം. ഞാന്‍ജോലി കിട്ടി ദുബായില്‍ പോകുന്നു. അവിടെ അമ്പത് കൊല്ലം അവിടെ താമസിക്കുന്നു. അവിടെ വച്ച് എനിക്ക് ഒരു മകന്‍ ജനിക്കുന്നു.
    അതിനു ശേഷം എന്റെ മകന് വേറെ ഒരു മകന്‍ ജനിക്കുന്നു. ദുബായ്‌ പ്രവാസത്തിനു ശേഷം അവര്‍ നാട്ടില്‍ തിരിച്ചു വരുന്നു. (ഞാന്‍ വരുമോ എന്ന് ഉറപ്പില്ല)
    എന്റെ അപ്പനും(A) ഞാനും (B) ജനിച്ചത്‌ നാട്ടിലാണ് ,... എന്റെ മകനും(C) പൌത്രനും(D) ജനിക്കുന്നത് ദുബായിലാണ്. D യുടെ മകന്‍ E ജനിക്കുന്നത് നാട്ടിലാണ്.

    ഇനി എന്റെ തലമുറകളെ ദുബായ്‌ പ്രവാസം വച്ച് തരാം തിരിച്ചാല്‍ നിങ്ങള്‍ എങ്ങിനെ തിരിക്കും.
    അപ്പന്‍(A) മുതല്‍ ദുബായി പ്രവാസം വരെ രണ്ടും ദുബായി പ്രാവസം മുതല്‍ E വരെ മൂന്നും എന്ന് എഴുതിയാല്‍ അതിന്റെ തെറ്റ് നിങ്ങള്‍ പറഞ്ഞു തരുമോ?
    അപ്പന്‍(A) മുതല്‍ എന്നതില്‍ താങ്കള്‍ അപ്പനെ ‍(A) ഉള്‍പെടുത്തില്ലേ?
    കൂടാതെ (C) യെ നിങ്ങള്‍ രണ്ടു തവണ എണ്ണുമോ?


    < / >ഇവിടെയാണ്‌ അദ്ദേഹം മലക്കം മറിച്ചില്‍ നടത്തുന്നത്. 'ബാബിലോണ്‍ പ്രവാസം വരെ' എന്നതില്‍ പ്രവാസകാലം ഉള്‍പ്പെടില്ലത്രെ. 'പ്രവാസം വരെ' എന്നതിന്ന് "പ്രവാസത്തിന്ന് മുമ്പ് വരെ" എന്നാണര്‍ത്ഥമെന്ന്. < / >

    "പ്രവാസം വരെ " എന്ന മലയാള പദമാണ് നിങ്ങളെ തെറ്റി ധരിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. "മുമ്പ്‌ വരെ" എന്ന് എഴുതിയതെങ്കില്‍ കൂടുതല്‍ വ്യക്തമായേനെ എന്ന് ഞാനും അംഗീകരിക്കുന്നു.
    "പ്രവാസം വരെ " എന്ന് പറഞ്ഞാല്‍ "പ്രവാസത്തിനു ശേഷം വരെ " എന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്? ഇങ്ങനെ ഒരു അര്‍ഥം എവിടെയാണ് ഉള്ളത് എന്ന് കാണിച്ചു തരിക.

    മലയാളത്തില്‍ അര്‍ഥം മനസിലായില്ലെങ്കില്‍ ഇംഗ്ലീഷ്‌ പരിഭാഷകള്‍ എടുക്കൂ.

    http://net.bible.org/verse.php?book=Mat&chapter=1&verse=17

    " and from David to the deportation to Babylon, fourteen generations, " ഇതില്‍ എത്രയുണ്ട്?
    from the deportation to Babylon to Christ, 1 fourteen generations. ഇതില്‍ എത്രയുണ്ട്?

    Abraham to David and David to X and X to Christ എന്നാണു എഴുതിയതെങ്കില്‍ David നെ രണ്ടു വട്ടം എണ്ണിയപോലെ X നെ രണ്ടു വട്ടം എണ്ണണമായിരുന്നു.
    പക്ഷെ ഇവിടെ X എന്ന വ്യക്തിയെ പരാമര്‍ശിച്ചിട്ടില്ല. പകരം ഒരു കാലയളവാണ് പറയുന്നത്. പിന്നെന്തിനു X നെ രണ്ടു വട്ടം എണ്ണണം എന്ന് നിങ്ങള്‍ വ്യക്തമാക്കൂ.
    മത്തായി പറയാത്ത കാര്യം മത്തായിയുടെ തലയില്‍ കൊണ്ട് വച്ചിട്ട് നിങ്ങള്‍ മത്തായിയെ കുറ്റം പറയുന്നോ? അതുകൊള്ളാം.

    < / > എങ്കില്‍ ബാബിലോണ്‍ പ്രവാസ കാലത്ത് ജനിച്ച യൊഖൊന്യാവിനെ താങ്കള്‍ ബാബിലോണ്‍ പ്രവാസം മുതല്‍ എന്നാ ഗ്രൂപ്പില്‍ മാത്രം ഉള്‍പെടുത്താന്‍ എന്താണ് ന്യായം ? < / >
    സുബൈര്‍ ,
    ബാബിലോണ്‍ പ്രവാസം മുതല്‍ എന്ന കാലയളവില്‍ ബാബിലോണ്‍ പ്രവാസം പെടില്ലേ? ഇല്ലെങ്കില്‍ പറയണം. താങ്കളുടെ കണ്ടുപിടുത്തത്തില്‍ " ബാബിലോണ്‍ പ്രവാസം മുതല്‍ " എന്ന് പറഞ്ഞാല്‍ " ബാബിലോണ്‍ പ്രവാസം ശേഷം " എന്നാണോ അര്‍ഥം?

    എങ്ങിനെ എവിടെ ഉള്‍പെടുത്തണം എന്ന് നിങ്ങള്‍ കൂടി തീരുമാനമായത്തിനു ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കാം.

    ReplyDelete
  25. 1. മൂസായുടെ സഹോദരി മറിയമിന്റെ മകനാണ്‌ യേശുവെന്ന തെറ്റിദ്ധാരണ ഖുര്‍ആനിന്റെ രചയിതാവിന്ന് ഉണ്ടായിരുന്നുവെങ്കില്‍, അമ്മാവന്‍മാരോടൊപ്പം യേശു പ്രവര്‍ത്തിച്ചതിന്റെ വിവരണം ഖുര്‍ആനില്‍ ഉണ്ടാകണമല്ലോ. അങ്ങനെ വല്ലതും കാണിക്കാമോ?
    2. മൂസായുടെ സഹോദരി മറിയമിന്റെ മകനാണ്‌ യേശുവെന്ന തെറ്റിദ്ധാരണ ഖുര്‍ആനിന്റെ രചയിതാവിന്ന് ഉണ്ടായിരുന്നുവെങ്കില്‍, യേശുവിന്റെ ജനനം ഈജിപ്തിലോ സീനാ മരുഭൂമിയിലോ നടന്നെന്ന സൂചനയാണല്ലോ ഖുര്‍ആനില്‍ ഉണ്ടാകേണ്ടിയിരുന്നത്. അങ്ങനെ കാണാനുണ്ടോ?
    3. മൂസായുടെ സഹോദരി മറിയമിന്റെ മകനാണ്‌ യേശുവെന്ന തെറ്റിദ്ധാരണ ഖുര്‍ആനിന്റെ രചയിതാവിന്ന് ഉണ്ടായിരുന്നുവെങ്കില്‍, മറിയമിന്റെ ആ വിഷമ ഘട്ടത്തില്‍ മൂസായും ഹാറൂനും അവരെ സഹായിച്ചതിന്റെയോ അല്ലെങ്കില്‍ അവര്‍ പോലും  അവഗണിച്ചതിന്റെയോ വിവരണം ഖുര്‍ആനില്‍ ഉണ്ടായിരിക്കണമല്ലോ.
    അങ്ങനെ വല്ല സൂചനയും ഖുര്‍ആനിലുണ്ടോ?

    ReplyDelete
  26. < / >
    Quran 3:35 ഇങ്ങനെ വിവര്‍ത്തനം ചെയ്ത പണ്ഡിതന്‍മരുമുണ്ട്.... . 3:34 ലെ
    ഇംറ-അതു ഇംറാന്‍ എന്നതിന്ന് ഇംറാന്റെ ഭാര്യ എന്ന വിവര്‍ത്തനം ഭാഷാ പരമായി
    തെറ്റല്ല.
    < / >

    അപ്പോള്‍ അറബി ഭാഷയും പല തരത്തില്‍ വിവര്‍ത്തനം ചെയ്യാം എന്ന്. ഒരു
    വാക്കിന് പല അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന്‌. പല തരത്തിലും വാഖ്യാനിക്കാവുന്ന സങ്കീര്‍ണ്ണമായ ഭാഷയെന്നു
    ചുരുക്കം. എന്ത് ലളിതമായ ഭാഷ! (ഖുര്‍ആനിന്റെ സ്വന്തം അവകാശ വാദമാണ് ലാളിത്യം.)

    ഇന്നേ വരെ ഭാര്യ എന്ന് ഉപയോഗിക്കുന്ന പദം കുടുബത്തിലെ മറ്റു സ്ത്രീകളെ
    പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. പുത്രി, പുത്രന്‍
    എന്നാണ് കുടുംബത്തിലെ / തലമുറയിലെ ആണുങ്ങളെയും പെണ്ണുങ്ങളെയും അഭിസംബോധന
    ചെയ്യുവാന്‍ ഉപയോഗിക്കുക എന്നാണ് ഞാന്‍ മനസിലാക്കിയത്. എന്റെ ഭാര്യയെ എന്റെ
    സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കാരണം അവള്‍ വേറെ
    ആരുടെയും സ്ത്രീയല്ല. എന്റെ മാത്രം സ്വന്തമാണ്. എന്റെ മകന്റെ മകന്റെ
    ഭാര്യയെ "എന്റെ സ്ത്രീ" എന്ന് പറയാന്‍ പറ്റില്ല. കാരണം ആ സ്ത്രീ എന്റെയല്ല.
    എന്റെ മകന്റെ മകന്റെതാണ് ! അവരെ "എന്റെ സ്ത്രീ" എന്ന് പറയാന്‍ എങ്ങിനെ
    കഴിയും?

    ഉദാഹരണത്തിന് താങ്കളുടെ ഭാര്യയെ താങ്കളുടെ പിതാമഹന്‍, ഇത് തന്റെ സ്ത്രീയാണെന്ന് പറഞ്ഞാല്‍ താങ്കള്‍ എങ്ങിനെ പ്രതികരിക്കും എന്ന് മനസ്സില്‍ കണ്ടാല്‍ മതി. അതെ സമയം താങ്കളുടെ ഭാര്യയെ "എന്റെ പുത്രി" എന്ന് താങ്കളുടെ പിതാമഹന്‍ വിശേഷിപ്പിച്ചാല്‍ അതില്‍ ഒരു തെറ്റും ഇല്ല.

    ഇനി എന്റെ ശൈലി അല്ലല്ലോ ഖുര്‍ആനിന്റെ ശൈലി. അതുകൊണ്ട് ഇതിനു സമാനമായ
    പ്രയോഗം ഖുര്‍ആനിന്റെ വേറെ സ്ഥലത്ത് പ്രയോഗിചിട്ടുണ്ടോ? അതായത്
    ഉദാഹരണത്തിന് അബ്രാഹത്തിന്റെ കുടുംബത്തിലെ ഒരു സ്ത്രീയെ അബ്രാഹത്തിന്റെ
    സ്ത്രീ/ഭാര്യ എന്നാര്‍ത്ഥത്തില്‍ വേറെ എവിടെയെങ്കിലും
    ഉപയോഗിച്ചിട്ടുണ്ടോ? അങ്ങിനെ സമാന ശൈലിയില്‍ ഖുര്‍ആന്‍ കുടുബത്തിലെ സ്ത്രീയെ
    പിതാമഹന്റെ സ്ത്രീ എന്ന് വിശേഷിപ്പിച്ചിട്ടുള്ള മറ്റു സന്ദര്‍ഭങ്ങള്‍
    കാണിച്ചു തരുമോ? അങ്ങിനെ വരുകയാണെങ്കില്‍ അത് ഖുര്‍ആനിന്റെ ശൈലി
    ആണെന്ന് സമ്മതിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.

    അതില്ലാത്തിടതോള്ളം ഇമ്രാനിന്റെ സ്ത്രീ എന്നാല്‍ ഇമ്രാനിന്റെ കുടുബത്തിലെ സ്ത്രീ
    എന്ന വിവര്‍ത്തനം ആശയപരമായി തന്നെ തെറ്റാണെന്ന് പറയുവാന്‍ ഞാന്‍
    ആഗ്രഹിക്കുന്നു.

    ഇനി താങ്കള്‍ Yusuf Ali: യുടെ വിവര്‍ത്തനം ഇവിടെ പറഞ്ഞുവല്ലോ!
    Yusuf Ali:
    Behold! a woman of 'Imran said: "O my Lord! I do dedicate unto Thee
    what is in my womb for Thy special service: So accept this of me: For
    Thou hearest and knowest all things."

    താങ്കള്‍ തന്നെ കൊണ്ട് വന്ന വിവര്‍ത്തനം എങ്ങിനെ താങ്കള്‍ക്കു തന്നെ വിനയാകുന്നു എന്ന്
    ആ വിവര്‍ത്തനത്തിലെ 375 മത്തെ ഫുട്ട്നോട്ട് നോക്കുക. അപ്പോള്‍ അറിയാം
    അതിന്റെ വിശദീകരണം . അതില്‍ പറയുന്നത് (അഹരോന്റെ പിതാവല്ലാത്ത) വേറെയൊരു
    ഇമ്രാന്‍ എന്ന പുരുഷന്റെ മകളാണ് മറിയം എന്നാണ്. താങ്കളുടെ സഹയത്തിനു അങ്ങിനെ വിവര്‍ത്തനം ചെയ്തവര്‍ പോലും ഇല്ലന്ന് അര്‍ഥം!

    എന്തിനാണിങ്ങനെ ഒരേ ഖുര്‍ആനിനിലെ സൂക്തത്തെ രണ്ടു വിരുദ്ധമായ തരത്തില്‍ നിങ്ങള്‍ തന്നെ വിവരിക്കുന്നത്?
    ദൈവം സ്വയം എഴുതിയ പുസ്തകത്തെ അതിന്റെ വക്താക്കള്‍ തന്നെ രണ്ടു തരത്തില്‍ വിവരിക്കുന്നു.
    മത്തായി പറയാത്ത കാര്യങ്ങള്‍ പറഞ്ഞു അതിന്റെ മുകളില്‍ തര്‍ക്കിക്കുന്നതിനേക്കാള്‍ ഭയാനകം എന്നേ ഞാന്‍ ഇതിനെ പറയൂ.

    ReplyDelete
  27. < / >
    1. മൂസായുടെ സഹോദരി മറിയമിന്റെ മകനാണ്‌ യേശുവെന്ന തെറ്റിദ്ധാരണ ഖുര്‍ആനിന്റെ രചയിതാവിന്ന് ഉണ്ടായിരുന്നുവെങ്കില്‍, അമ്മാവന്‍മാരോടൊപ്പം യേശു പ്രവര്‍ത്തിച്ചതിന്റെ വിവരണം ഖുര്‍ആനില്‍ ഉണ്ടാകണമല്ലോ. അങ്ങനെ വല്ലതും കാണിക്കാമോ?
    2. മൂസായുടെ സഹോദരി മറിയമിന്റെ മകനാണ്‌ യേശുവെന്ന തെറ്റിദ്ധാരണ ഖുര്‍ആനിന്റെ രചയിതാവിന്ന് ഉണ്ടായിരുന്നുവെങ്കില്‍, യേശുവിന്റെ ജനനം ഈജിപ്തിലോ സീനാ മരുഭൂമിയിലോ നടന്നെന്ന സൂചനയാണല്ലോ ഖുര്‍ആനില്‍ ഉണ്ടാകേണ്ടിയിരുന്നത്. അങ്ങനെ കാണാനുണ്ടോ?
    3. മൂസായുടെ സഹോദരി മറിയമിന്റെ മകനാണ്‌ യേശുവെന്ന തെറ്റിദ്ധാരണ ഖുര്‍ആനിന്റെ രചയിതാവിന്ന് ഉണ്ടായിരുന്നുവെങ്കില്‍, മറിയമിന്റെ ആ വിഷമ ഘട്ടത്തില്‍ മൂസായും ഹാറൂനും അവരെ സഹായിച്ചതിന്റെയോ അല്ലെങ്കില്‍ അവര്‍ പോലും അവഗണിച്ചതിന്റെയോ വിവരണം ഖുര്‍ആനില്‍ ഉണ്ടായിരിക്കണമല്ലോ.
    അങ്ങനെ വല്ല സൂചനയും ഖുര്‍ആനിലുണ്ടോ?
    < / >

    താങ്കള്‍ തന്നെ പറയുന്നു. ഈസായുടെ കുരിശു മരണം തന്നെ വ്യക്തമായി കൊടുക്കാത്തത് തന്നെ ഖുര്‍ആനിന്റെ ലക്ഷ്യങ്ങളില്‍ അത് ഉള്ളതല്ല എന്ന് കൊണ്ടാണെന്ന് . ഇത്ര പ്രധാനപ്പെട്ട കാര്യം പോലും വ്യക്തമായി അറിയാത്ത ഖുര്‍ആനില്‍ എന്തിന്റെ പേരില്‍ അതിലും വളരെ അപ്രധാനമായ കാര്യം കാണുവാന്‍ കിട്ടും എന്ന് കൂടി താങ്കള്‍ വിശദമാക്കുക.

    ഒരു കാര്യം ഞാന്‍ തിരയുന്നത് മോശയും അഹരോനും സഹോദര്‍ന്മാരാണെന്നോ ഒരേ കാലഘട്ടത്തില്‍ ഉള്ളവരാനെന്നോ മോശയുടെ/അഹരോന്റെ അച്ഛനാണ് ഇമ്രാന്‍ എന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ കാണിച്ചു തരുമോ? അതിനു ശേഷം വിശദമായി ഈ വിഷയം നമുക്ക്‌ ചര്‍ച്ച ചെയ്യാം. അത് പോലും ഖുര്‍ആനില്‍ ഇല്ലെങ്കില്‍ ആ വിവരം ഖുര്‍ആനിന് അവ്യക്തമാനെന്നു താങ്കള്‍ പറയുമോ?

    ReplyDelete
  28. Sajan: "ഇന്നേ വരെ ഭാര്യ എന്ന് ഉപയോഗിക്കുന്ന പദം കുടുബത്തിലെ മറ്റു സ്ത്രീകളെ
    പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. പുത്രി, പുത്രന്‍
    എന്നാണ് കുടുംബത്തിലെ / തലമുറയിലെ ആണുങ്ങളെയും പെണ്ണുങ്ങളെയും അഭിസംബോധന
    ചെയ്യുവാന്‍ ഉപയോഗിക്കുക എന്നാണ് ഞാന്‍ മനസിലാക്കിയത്. എന്റെ ഭാര്യയെ എന്റെ
    സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കാരണം അവള്‍ വേറെ
    ആരുടെയും സ്ത്രീയല്ല. എന്റെ മാത്രം സ്വന്തമാണ്. എന്റെ മകന്റെ മകന്റെ
    ഭാര്യയെ "എന്റെ സ്ത്രീ" എന്ന് പറയാന്‍ പറ്റില്ല. കാരണം ആ സ്ത്രീ എന്റെയല്ല.
    എന്റെ മകന്റെ മകന്റെതാണ് ! അവരെ "എന്റെ സ്ത്രീ" എന്ന് പറയാന്‍ എങ്ങിനെ
    കഴിയും?"

    = ഈ ഭാഗം താങ്കള്‍ കണ്ടിട്ടില്ലെന്ന് തോന്നുന്നു.
    "3:35 ലെ ഇംറ-അതു ഇംറാന്‍ എന്നതിന്ന് ഇംറാന്റെ ഭാര്യ എന്ന വിവര്‍ത്തനം ഭാഷാ പരമായി തെറ്റല്ല. എങ്കിലും 3:33 ഇല്‍ ഇംറാന്‍ കുടുംബത്തെക്കുറിച്ചാണ്‌ പരാമര്‍ശം. തുടര്‍ന്ന് 3:35 ഇല്‍ ഇംറ-അതു ഇംറാന്‍ (ഇംറാന്റെ സ്ത്രീ) എന്ന് പറയുമ്പോള്‍ അവിടെ ഇംറാന്‍ കുടുംബത്തിലെ ഒരു സ്ത്രീ എന്ന വിവര്‍ത്തനമാണ്‌ കൂടുതല്‍ യോജിക്കുക. കരണം ഇവിടെ ഇംറാന്‍ വ്യക്തിയെക്കുറിച്ചല്ല ചര്‍ച്ച നടക്കുന്നത്. മറിച്ച് ഇംറാന്‍ കുടുംബം എന്ന കുടുംബത്തെക്കുറിച്ചാണ്‌. വ്യക്തി ചര്‍ച്ചാ വിഷയമാകുമ്പോള്‍ അയാളുടെ ഭാര്യ എന്ന അര്‍ത്ഥമാണ്‌ യോജിക്കുക. അത് പോലെ കുടുംബം ചര്‍ച്ചാ വിഷയമാകുമ്പോള്‍,
    ആ കുടുംബത്തിലെ ഒരു സ്ത്രീ എന്ന വിവര്‍ത്തനമാണ്‌ കൂടുതല്‍ ശരിയാവുക. അല്ലാതെ ഇംറാന്‍ കുടുംബത്തിന്റെ ഭാര്യ എന്ന് പറയാന്‍ കഴിയില്ലല്ലോ"

    ReplyDelete
  29. Sajan: "അപ്പോള്‍ അറബി ഭാഷയും പല തരത്തില്‍ വിവര്‍ത്തനം ചെയ്യാം എന്ന്. ഒരു
    വാക്കിന് പല അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന്‌. പല തരത്തിലും വാഖ്യാനിക്കാവുന്ന സങ്കീര്‍ണ്ണമായ ഭാഷയെന്നു
    ചുരുക്കം. എന്ത് ലളിതമായ ഭാഷ! (ഖുര്‍ആനിന്റെ സ്വന്തം അവകാശ വാദമാണ് ലാളിത്യം.)"

    = പച്ച വെള്ളം, പച്ച മാങ്ങ, പച്ചക്കൊടി, പച്ചക്കള്ളം, പച്ചമനുഷ്യന്‍, പച്ചരി ഇവയിലെല്ലാം പച്ചയുണ്ട്. എന്നാല്‍ എല്ലാറ്റിന്റെയും അര്‍ത്ഥം ഒന്നാണോ? നനാര്‍ത്ഥങ്ങളുള്ള ധാരാളം പദങ്ങള്‍ എല്ലാ ഭാഷയിലുമുണ്ടാകും. അത് അറബിയില്‍ മാത്രം പാടില്ലെന്ന് പറയാന്‍ ന്യായമെന്ത്?
    ബൈബിള്‍ പദങ്ങളുടെ അര്‍ത്ഥം നിര്‍ണ്ണയിക്കുന്നിടത്ത് തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഒട്ടും ഇല്ലെന്ന് താങ്കള്‍ക്ക് പറയാന്‍ കഴിയുമോ?

    ReplyDelete
  30. Sajan: "താങ്കള്‍ തന്നെ കൊണ്ട് വന്ന വിവര്‍ത്തനം എങ്ങിനെ താങ്കള്‍ക്കു തന്നെ വിനയാകുന്നു എന്ന്
    ആ വിവര്‍ത്തനത്തിലെ 375 മത്തെ ഫുട്ട്നോട്ട് നോക്കുക. അപ്പോള്‍ അറിയാം
    അതിന്റെ വിശദീകരണം . അതില്‍ പറയുന്നത് (അഹരോന്റെ പിതാവല്ലാത്ത) വേറെയൊരു
    ഇമ്രാന്‍ എന്ന പുരുഷന്റെ മകളാണ് മറിയം എന്നാണ്. താങ്കളുടെ സഹയത്തിനു അങ്ങിനെ വിവര്‍ത്തനം ചെയ്തവര്‍ പോലും ഇല്ലന്ന് അര്‍ഥം!"

    = അല്ലാമാ യൂസുഫ് അലിയുടെ 375-ആം അടിക്കുറിപ്പില്‍ .... By tradition Mary's mother was called Hannah (in Latin Anna. and in English Anne) and her father was called 'Imran. Hanna is therefore both a descendant of the priestly house of 'Imran and the wife of 'Imran- 'a woman of 'Imran' in a double sense. എന്നാണുള്ളത്. ഇത് എന്റെ വാദത്തെ നിരാകരിക്കുന്നില്ല. രണ്ട് സാദ്ധ്യതകള്‍  ചൂണ്ടിക്കാണിക്കുന്നു എന്നേയുള്ളു.

    George Sale ന്റെ വ്യാഖ്യാനത്തെക്കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല.

    امرأة (im-ra-ah) എന്ന പദത്തിന്‌ a woman, a wife ഈ രണ്ട് അര്‍ത്ഥങ്ങളുണ്ടെന്ന് John Penrice ന്റെ A Dictionary and Glossary of the Koran ഇലും കാണാം.

    ReplyDelete
  31. Sajan: "താങ്കള്‍ തന്നെ പറയുന്നു. ഈസായുടെ കുരിശു മരണം തന്നെ വ്യക്തമായി കൊടുക്കാത്തത് തന്നെ ഖുര്‍ആനിന്റെ ലക്ഷ്യങ്ങളില്‍ അത് ഉള്ളതല്ല എന്ന് കൊണ്ടാണെന്ന് . ഇത്ര പ്രധാനപ്പെട്ട കാര്യം പോലും വ്യക്തമായി അറിയാത്ത ഖുര്‍ആനില്‍ എന്തിന്റെ പേരില്‍ അതിലും വളരെ അപ്രധാനമായ കാര്യം കാണുവാന്‍ കിട്ടും എന്ന് കൂടി താങ്കള്‍ വിശദമാക്കുക."

    = കുരിശുമരണത്തെക്കുറിച്ച് ഇനിയും പറയാനുണ്ടെങ്കില്‍  ആ വിഷയം  ചര്‍ച്ച ചെയ്യുന്നിടത്ത് അത് തുടരാവുന്നതാണ്‌.

    യേശു, മോശെയുടെ കാലക്കാരനാണെന്ന് തെളിയിക്കാന്‍ പറ്റുന്ന ഒന്നും ഖുര്‍ആനിലില്ലെന്ന് സമ്മതിച്ചതിന്ന് നന്ദി.

    ReplyDelete
  32. സാജന്‍, എന്റെ ചോദ്യം അവഗണിച്ചു.

    1. മത്തായി പറഞ്ഞ പോലെ "ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ" പതിനാല് തലമുറകളെ ഉള്ളൂ? അതോ ത്തില്‍ കൂടുതല്‍ ഉണ്ടോ, താങ്കളുടെ അഭിപ്രായത്തില്‍ ?

    ഏതായിരുന്നാലും എനിക്ക് ഇത് അനന്തമായി കൊണ്ട് പോകാന്‍ താല്പര്യമില്ലത്തതിനാല്‍ സാജന്‍ മുമ്പ് നല്‍കിയ ഉത്തരം ഇവിടെ കൊടുക്കാം.

    മത്തായിയുടെ സുവിശേഷവും പഴയ നിയമവും (ദിനവൃത്താന്തം) താരതമ്യപെടുത്തുമ്പോള്‍ മത്തായി ചില പേരുകള്‍ വിട്ടു കളഞ്ഞത് കാണാം.(ഇത് താങ്കള്‍ ബ്ലോഗില്‍ ചൂണ്ടി കാട്ടിയിരുന്നു). ചില ഊഹങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ട്.

    1. അപ്രധാനരോ യേശുവിന്റെ വംശാവലിയില്‍ എഴുത്താന്‍ യോഗ്യതയില്ലെന്ന്
    തോന്നിയവരെയോ ആയവരെ മത്തായി മനപൂര്‍വം വിട്ടുകളഞ്ഞു.

    2. പതിനാലിന്റെ കണക്ക് ശരിയാകാന്‍ മത്തായി മനപൂര്‍വം ചിലരെ വിട്ടുകളഞ്ഞു.

    3. പേരുകളിലെ സാമ്യം മൂലം ഹീബ്രു സ്ക്രിപ്റ്റ്‌ പകര്‍ത്തുമ്പോള്‍
    അബദ്ധത്തില്‍ ചില പേരുകള്‍ വിട്ടുകളഞ്ഞു .


    നോക്കൂ സാജന്‍, സാജന്‍ തെന്നെ പറഞ്ഞതനുസരിച് യഥാര്‍ത്ഥത്തില്‍ പതിനാലില്‍ കൂടുതല്‍ ആളുകള്‍ ചില ഗ്രൂപില്‍ ഉണ്ട്. പതിനാലിന്റെ കണക്ക് ശരിയാക്കാന്‍ മത്തായി മനപ്പൂര്‍വ്വം ചില ആളുകളെ വിട്ടു കളഞ്ഞതാകാം എന്ന സാധ്യതയും താങ്കള്‍ കാണുന്നു. എങ്കില്‍ പിന്നെ പതിനാല് തലമുരകലായിരുന്നു ഉണ്ടായിരുന്നതു എന്ന് പറയുന്നത് വാസ്തവമല്ല. ‍

    ദാവീദിനെ രണ്ടു പ്രാവശ്യം കൂടിയിട്ടാണ് മത്തായി പതിനാല് തലമുറകള്‍ ഉണ്ട് എന്ന് പറഞ്ഞത് എന്ന് താങ്കള്‍ കരുതുന്നത് മനസ്സിലായി, പക്ഷെ അത് യുക്തമായി തോന്നുന്നില്ല എന്നാണു എന്റെ വിനീതമായ അഭിപ്രായം.

    ReplyDelete
  33. Sajan: "ഒരു കാര്യം ഞാന്‍ തിരയുന്നത് മോശയും അഹരോനും സഹോദര്‍ന്മാരാണെന്നോ ഒരേ കാലഘട്ടത്തില്‍ ഉള്ളവരാനെന്നോ മോശയുടെ/അഹരോന്റെ അച്ഛനാണ് ഇമ്രാന്‍ എന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ കാണിച്ചു തരുമോ? അതിനു ശേഷം വിശദമായി ഈ വിഷയം നമുക്ക്‌ ചര്‍ച്ച ചെയ്യാം. അത് പോലും ഖുര്‍ആനില്‍ ഇല്ലെങ്കില്‍ ആ വിവരം ഖുര്‍ആനിന് അവ്യക്തമാനെന്നു താങ്കള്‍ പറയുമോ?"

    = മൂസായും ഹാറൂനും സഹോദരന്‍മാരാണെന്ന് ഖുര്‍ആനിലുണ്ട്. 10:87, 5:25, 7:142 മുതലായവ കാണുക.
    ഇംറാനാണ്‌ ഇവരുടെ പിതാവെന്ന് ഖുര്‍ആനിലില്ല; എന്നാല്‍ ഹദീസിലുണ്ട്. (മുസ്‌ലിം 437, ഇബ്‌നു മാജഃ 4066, അഹ്‌മദ് 434, ദാരിമി 675)

    ReplyDelete
  34. മൂസാക്കു നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. ഒടുവില്‍ വ്യക്തമായ അടയാളങ്ങളുമായി, മര്‍യമിന്റെ പുത്രന്‍ ഈസായെ അയച്ചു. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ ബലപ്പെടുത്തുകയും ചെയ്തു. (Quran 2:87)

    ഈ ഖുര്‍ആന്‍ സൂക്തം  വായിച്ചു നോക്കുക. ഹാറൂനും ഈസായും ഒരേ കാലക്കാരാണെന്ന തെറ്റിദ്ധാരണ ഖുര്‍ആന്‍ രചയിതാവിനില്ലെന്ന് ബോദ്ധ്യം വരും.

    ReplyDelete
  35. എന്റെ അമ്മോ ഞാന്‍ ഇങ്ങോട്ട് വന്നിട്ടില്ല

    ReplyDelete
  36. < / >
    സാജന്‍, എന്റെ ചോദ്യം അവഗണിച്ചു.
    < / >
    സുബൈര്‍ ,
    താങ്കള്‍ എന്റെ ചോദ്യമാണ് അവഗണിച്ചത്. അതുകൊണ്ടാണ് ഈ വിഷയം ഇപ്പോള്‍
    ഇവിടെ വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വന്നത്. താങ്കള്‍ ഇവിടെ ചോദിച്ചതിനു പോലും
    ഞാന്‍ മറുപടി നേരത്തെ താങ്കളുടെ ബ്ലോഗില്‍ മറുപടി പറഞ്ഞിട്ടുണ്ട്. ആദ്യം 42 ന്റെ കാര്യം
    തീരുമാനത്തിലാക്കി തിരിച്ചു വരാം എന്ന് ഞാന്‍ പറഞ്ഞിരുന്നു. താങ്കള്‍
    കണ്ടുവോ എന്നറിയില്ല.

    < / > ദാവീദിനെ രണ്ടു പ്രാവശ്യം കൂടിയിട്ടാണ് മത്തായി പതിനാല് തലമുറകള്‍
    ഉണ്ട് എന്ന് പറഞ്ഞത് എന്ന് താങ്കള്‍ കരുതുന്നത് മനസ്സിലായി, പക്ഷെ അത്
    യുക്തമായി തോന്നുന്നില്ല എന്നാണു എന്റെ വിനീതമായ അഭിപ്രായം. < / >

    എന്തുകൊണ്ട് യുക്തിയായില്ല എന്ന് താങ്കള്‍ പറഞ്ഞില്ല.ദാവീദിനെ രണ്ടു പ്രാവശ്യം കൂട്ടിയതിന്റെ കാരണം ഞാന്‍
    പറഞ്ഞതില്‍ ഏതാണ് താങ്കള്‍ക്ക് യുക്തമായി തോന്നാഞ്ഞത് എന്ന് താങ്കള്‍
    വ്യക്തമാക്കിയില്ല. ഇത് അനന്തമായി കൊണ്ട് പോകാന്‍ എനിക്കും
    താത്പര്യമില്ല. (എനിക്കും നിങ്ങളെ പോലെ ഒരു ദിവസം ഇരുപത്തി നാല്
    മണിക്കൂരെയുള്ളൂ).മുകളിലെ അഭിപ്രായ പ്രഘടനത്തില്‍ നിന്ന്, 42 എന്ന
    വാദത്തില്‍ കഴമ്പില്ല എന്ന വാദം ശരിയായിരുന്നില്ല എന്നെങ്കിലും യുക്തമായി
    മനസിലായി എന്നതിന് അര്‍ത്ഥമുണ്ടോ? അതോ അതിലും തീരുമാനമായില്ലേ? താങ്കളുടെ
    ബ്ലോഗിലെ ചര്‍ച്ചയില്ലോ താങ്കള്‍ ഒന്നും സ്ഥിതീകരിച്ചില്ല. ഇവിടെയും
    താങ്കള്‍ അത് തന്നെ തുടരുന്നു. എന്തിനാണ് ഒഴിഞ്ഞു മാറുന്നത്. ഇത്
    കഴിഞ്ഞിട്ട് വേണം അടുത്ത പോയിന്റിലേക്ക് കടക്കാന്‍ .

    ReplyDelete
  37. < / >
    കുരിശുമരണത്തെക്കുറിച്ച് ഇനിയും പറയാനുണ്ടെങ്കില്‍ ആ വിഷയം ചര്‍ച്ച
    ചെയ്യുന്നിടത്ത് അത് തുടരാവുന്നതാണ്‌. യേശു, മോശെയുടെ കാലക്കാരനാണെന്ന്
    തെളിയിക്കാന്‍ പറ്റുന്ന ഒന്നും
    ഖുര്‍ആനിലില്ലെന്ന് സമ്മതിച്ചതിന്ന് നന്ദി.
    < / >

    കുരിശു മരണത്തെ കുറിച്ചുള്ള സംവാദം എങ്ങിനെയാണ് നിന്നതെന്ന്
    താങ്കള്‍ക്കറിയാം. ഇവിടെയും എന്റെ ബുദ്ധിമുട്ട് താങ്കള്‍ക്കറിയില്ല.
    ഒന്നാമതായി യേശു മോശയുടെ കാലഘട്ടതിലുള്ളതാണെന്നു ഖുര്‍ആന്‍ പറഞ്ഞു എന്ന്
    ഞാന്‍ ഒരു അവകാശ വാദവും കൊണ്ട് വന്നിട്ടില്ല. ഉണ്ടെങ്കില്‍ താങ്കള്‍
    കാണിച്ചു തരണം.
    മോശയുടെ സ്വന്തം അച്ഛനെനാരാന്നു പോലും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല.
    പിന്നെയാണ് യേശുവും മോശയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നത്!


    < / >
    നനാര്‍ത്ഥങ്ങളുള്ള ധാരാളം പദങ്ങള്‍ എല്ലാ ഭാഷയിലുമുണ്ടാകും. അത്
    അറബിയില്‍ മാത്രം പാടില്ലെന്ന് പറയാന്‍ ന്യായമെന്ത്?
    ബൈബിള്‍ പദങ്ങളുടെ അര്‍ത്ഥം നിര്‍ണ്ണയിക്കുന്നിടത്ത് തര്‍ക്കങ്ങളോ
    അഭിപ്രായ വ്യത്യാസങ്ങളോ ഒട്ടും ഇല്ലെന്ന് താങ്കള്‍ക്ക് പറയാന്‍ കഴിയുമോ?
    < / >

    ഒരു പദത്തിന് ഒരു ഭാഷയില്‍ പല അര്‍ഥങ്ങള്‍ ഉണ്ടാകും എന്ന് എനിക്കറിയാം.
    മനുഷ്യന്മാര്‍ എഴുതുമ്പോള്‍ ഒരു പക്ഷെ അതൊന്നും ശ്രദ്ധിച്ചു എന്ന്
    വരില്ല. അവര്‍ക്ക്‌ അപ്പോള്‍ തോന്നിയത് അവര്‍ എഴുതും. അതിന്റെ വരും
    വരായ്കള്‍ അവര്‍ ശ്രദ്ധിക്കില്ല. പക്ഷെ ദൈവം പുസ്തകം എഴുതുമ്പോള്‍
    അങ്ങിനെ വരാന്‍ പാടില്ലല്ലോ. അതെ ഭാഷയില്‍ രണ്ടാര്‍ത്ഥം വാരാത്ത വണ്ണം
    യോജിച്ച പദം തിരഞ്ഞെടുക്കാന്‍ ദൈവത്തിനു കഴിയും. അല്ലെങ്കില്‍
    അങ്ങിനെയുള്ള ഭാഷ തിരഞ്ഞെടുക്കും. അത് പോരാഞ്ഞിട്ട് ലളിതമായ ഭാഷയാണ്‌
    സ്വയം ഉപയോഗിക്കുന്നത് എന്ന അവകാശ വാദം കൂടിയാകുമ്പോഴോ! അതുകൊണ്ട്
    പോകുന്ന വഴിക്ക് ഒരു കൊട്ട് അവിടെയും കൊടുത്തു എന്നേയുള്ളൂ. .

    ReplyDelete
  38. < / >
    മൂസായും ഹാറൂനും സഹോദരന്‍മാരാണെന്ന് ഖുര്‍ആനിലുണ്ട്. 10:87, 5:25, 7:142 മുതലായവ കാണുക.
    ഇംറാനാണ്‌ ഇവരുടെ പിതാവെന്ന് ഖുര്‍ആനിലില്ല; എന്നാല്‍ ഹദീസിലുണ്ട്.
    (മുസ്‌ലിം 437, ഇബ്‌നു മാജഃ 4066, അഹ്‌മദ് 434, ദാരിമി 675)
    < / >

    താങ്കള്‍ തന്നതില്‍ ഒരേ ഒരെണ്ണത്തില്‍ (7:142)മാത്രമാണ് വ്യക്തമായിട്ടു
    മൂസയും അഹരോനും സഹോദരന്മാരാനെന്നു പറയുന്നത്.
    ഇംറാനാണ്‌ ഇവരുടെ പിതാവെണെന്ന് ഖുര്‍ആനിലില്ല. ഹദീസുകളുടെ
    ലിങ്ക് തന്നാല്‍ അതിന്റെയും അവസ്ഥ നേരിട്ട് പരിശോധിക്കാമായിരുന്നു.

    പരിതാപകരമാണല്ലോ ആലിക്കോയ! അച്ഛനും മക്കളും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന
    ഒന്നും ഖുര്‍ആനില്‍ ഇല്ലാതിരിക്കെ താങ്കള്‍ എന്തിന്റെ പേരിലാണ് മൂസയും
    ഈസയും തമ്മിലുള്ള അമ്മാവന്‍ മരുമകന്‍ ബന്ധം ഖുര്‍ആനില്‍ ഉണ്ടോ എന്ന്
    എന്നോട് ചോദിക്കുന്നത്.??

    ReplyDelete
  39. < / >
    امرأة (im-ra-ah) എന്ന പദത്തിന്‌ a woman, a wife ഈ രണ്ട്
    അര്‍ത്ഥങ്ങളുണ്ടെന്ന് John Penrice ന്റെ A Dictionary and Glossary of
    the Koran ഇലും കാണാം.
    < / >

    എന്റെ ഈ കമന്റില്‍ ഞാന്‍ അതിനെ പറ്റി തന്നെയാണ് പറഞ്ഞത്.
    http://islam-malayalam.blogspot.com/2010/12/blog-post_4850.html?showComment=1292048498356#c6997387096262872074

    im-ra-ah എന്ന പദത്തിന്‌ a woman, a wife ഈ രണ്ട് അര്‍ത്ഥങ്ങളുണ്ടെന്ന്
    ഞാന്‍ അംഗീകരിച്ചു കൊണ്ടാണ് ഞാന്‍ മേല്‍ പറഞ്ഞ കമന്റു എഴുതിയത്.
    എന്തുകൊണ്ട് John Penrice ന്റെ A Dictionary യില്‍ im-ra-ah എന്ന
    പദത്തിന് "കുടുംബത്തിലെ സ്ത്രീ " എന്നര്‍ത്ഥം ഇല്ലാത്തത്.

    ആരുടെ Dictionary നോക്കിയാണ് "കുടുംബത്തിലെ സ്ത്രീ" എന്നര്‍ത്ഥം
    im-ra-ah എന്ന പദത്തിന്‌ താങ്കള്‍ കൊടുത്തത്?

    ReplyDelete
  40. < / > യൂസുഫ് അലിയുടെ 375-ആം അടിക്കുറിപ്പില്‍ .... By tradition Mary's
    mother was called Hannah (in Latin Anna. and in English Anne) and her
    father was called 'Imran. Hanna is therefore both a descendant of the
    priestly house of 'Imran and the wife of 'Imran- 'a woman of 'Imran'
    in a double sense. എന്നാണുള്ളത്. ഇത് എന്റെ വാദത്തെ നിരാകരിക്കുന്നില്ല.
    രണ്ട് സാദ്ധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നു എന്നേയുള്ളു. < / >

    അതായത്. ഇമ്രാന്‍ എന്നാണു മറിയത്തിന്റെ അച്ഛന്റെ പേര് എന്ന് താങ്കളും
    അംഗീകരിക്കുന്നു. അതോ ഇല്ലേ? ഉറപ്പായി പറയൂ. അതോ അത് ഒരു
    സാധ്യതമാത്രമാണോ? double sense എന്ന് പറഞ്ഞാല്‍ അതിനെ സാധ്യത എന്നാണോ
    താങ്കള്‍ പറയുക? രണ്ടര്‍ത്ഥവും വരും എന്നല്ലേ പറയുക.

    ReplyDelete
  41. < / >
    ഈ ഭാഗം താങ്കള്‍ കണ്ടിട്ടില്ലെന്ന് തോന്നുന്നു.
    "3:35 ലെ ഇംറ-അതു ഇംറാന്‍ എന്നതിന്ന് ഇംറാന്റെ ഭാര്യ എന്ന വിവര്‍ത്തനം ഭാഷാ പരമായി തെറ്റല്ല. എങ്കിലും 3:33 ഇല്‍ ഇംറാന്‍ കുടുംബത്തെക്കുറിച്ചാണ്‌ പരാമര്‍ശം. തുടര്‍ന്ന് 3:35 ഇല്‍ ഇംറ-അതു ഇംറാന്‍ (ഇംറാന്റെ സ്ത്രീ) എന്ന് പറയുമ്പോള്‍ അവിടെ ഇംറാന്‍ കുടുംബത്തിലെ ഒരു സ്ത്രീ എന്ന വിവര്‍ത്തനമാണ്‌ കൂടുതല്‍ യോജിക്കുക. കരണം ഇവിടെ ഇംറാന്‍ വ്യക്തിയെക്കുറിച്ചല്ല ചര്‍ച്ച നടക്കുന്നത്. മറിച്ച് ഇംറാന്‍ കുടുംബം എന്ന കുടുംബത്തെക്കുറിച്ചാണ്‌.
    < / >


    താങ്കള്‍ തന്നെ പറയുന്നു.... ഈ പദത്തിന് "ഭാര്യ " എന്നും "സ്ത്രീ" എന്നും മാത്രമേ അര്‍ത്ഥമുള്ളൂ എന്ന്.
    അത് ഞാനും അംഗീകരിക്കുന്നു. എനിക്കറിയേണ്ടത് ഇതാണ്.
    ഇമ്രാന്റെ സ്ത്രീ എന്ന് പറഞ്ഞാല്‍ അതെങ്ങിനെ ഇമ്രാന്റെ "കുടുംബത്തിലെ" സ്ത്രീ എന്ന് അര്‍ഥം വരുന്നത്?
    താങ്കള്‍ തന്ന ഡിക്ഷണറിയില്‍ പോലും അങ്ങിനെ ഒരു അര്‍ത്ഥം വരുന്നില്ല.
    ഇമ്രാന്‍ എന്ന വ്യക്തിയുടെ ഭാര്യ എന്നര്‍ത്ഥം മാത്രമേ ഞാന്‍ അതിനു കാണുന്നുള്ളൂ.
    യൂസഫലി പറഞ്ഞ രണ്ടാമത്തെ അര്‍ഥം എങ്ങിനെ വരുന്നു?

    താങ്കള്‍ തന്നെ പറയുന്നു " ഇംറാനാണ്‌ ഇവരുടെ പിതാവെന്ന് ഖുര്‍ആനിലില്ല; ".അതിന്റെ അര്‍ഥം എന്താണ്?
    പിന്നെ താങ്കള്‍ക്ക് എങ്ങിനെ മനസിലായി ഈ ഇമ്രാന്‍ മോശയുടെ കാലഘട്ടത്തിലെ ഇമ്രാന്‍ ആണെന്ന്?

    ReplyDelete
  42. < / >
    മൂസാക്കു നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം തുടര്‍ച്ചയായി ദൂതന്മാരെ
    അയച്ചുകൊണ്ടിരുന്നു. ഒടുവില്‍ വ്യക്തമായ അടയാളങ്ങളുമായി, മര്‍യമിന്റെ
    പുത്രന്‍ ഈസായെ അയച്ചു. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ
    ബലപ്പെടുത്തുകയും ചെയ്തു. (Quran 2:87)

    ഈ ഖുര്‍ആന്‍ സൂക്തം വായിച്ചു നോക്കുക. ഹാറൂനും ഈസായും ഒരേ
    കാലക്കാരാണെന്ന തെറ്റിദ്ധാരണ ഖുര്‍ആന്‍ രചയിതാവിനില്ലെന്ന് ബോദ്ധ്യം
    വരും.
    < / >

    അങ്ങിനെ വരുമോ ? പക്ഷെ താങ്കള്‍ക്കു പോലും ബോധ്യം വന്നിട്ടില്ല.
    ബ്ലോഗില്‍ നിന്ന്...
    "(മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌.)"

    ഈ കമന്റില്‍ നിന്ന് അതിന്റെ മറുപുറവും കാണാം...
    http://quran-talk.blogspot.com/2010/11/blog-post_17.html?showComment=1291904785156#c1069614360797655782
    "കാരണം നബി പറഞ്ഞത് ആ ഹാറൂന്‍ തന്നെ ഈ ഹാറൂന്‍ എന്നല്ല. ആ ഹാറൂനിന്റെ
    പേരാണ്‌ ഈ ഹാറൂനിന്ന് നല്‍കിയത് എന്നാണ്‌. "

    അതായത് ഈ സൂക്തത്തിനും രണ്ടു വ്യാഖ്യാനം ഉണ്ട് എന്നര്‍ത്ഥം.
    സഹോദരിക്കും ഇങ്ങനെ രണ്ടു അര്‍ഥങ്ങള്‍ ഉണ്ടോ?
    ഒന്ന് സ്വന്തം സഹോദരി എന്നും രണ്ട് കുടുംബത്തിലെ സ്ത്രീ എന്നും ?
    പരിതാപകരമാണല്ലോ അറബി എന്നാ ഭാഷ !

    ഈ സൂക്തത്തെ പറ്റി ഞാന്‍ കൂടുതല്‍ ചില ചോദ്യങ്ങള്‍ ചോദിച്ചതും താങ്കള്‍ ഉത്തരം പറഞ്ഞിട്ടില്ല.
    http://quran-talk.blogspot.com/2010/11/blog-post_17.html?showComment=1291916787985#c5767382718021797129

    താങ്കളുടെ ഒരു സ്ഥലത്തെ വിശദീകരണം മറ്റു സ്ഥലത്തെ വിശദീകരണങ്ങളുമായി യോജിക്കുന്നില്ലല്ലോ?

    ReplyDelete
  43. < / >
    George Sale ന്റെ വ്യാഖ്യാനത്തെക്കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല.
    < / >
    ആദ്യം തന്നെ George Sale പറഞ്ഞതിനെ നിങ്ങള്‍ അംഗീകരിക്കുന്നോ?
    For it does not follow, because two persons have the same name, and
    have each a father and brother who bear the same names, that they must
    therefore necessarily be the same whereby it manifestly appears that
    Mohammed well knew and asserted that Moses preceded Jesus several
    ages. And the commentators accordingly fail not to tell us, that there
    had passed about one thousand eight hundred years between Amran the
    father of Moses and Amrean the father of the Virgin Mary:


    അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരനും ഇമ്രാന്‍ എന്നാ പേരില്‍ ഒരു പിതാവും
    യഥാര്‍ത്ഥത്തില്‍ മറിയത്തിനുണ്ട് . അതെ സമയം ഇവര്‍ പൂര്‍വ്വ കാല വ്യക്തികളുടെ പിന്തുടര്‍ച്ച അവകാശകാരുമാണ്.
    ഇങ്ങനെയാണ് ആ വ്യക്തി പറഞ്ഞത്..

    ഇങ്ങനെ തന്നെയാണോ താങ്കള്‍ മനസിലാക്കിയത് എന്നറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. താങ്കളുടെ സ്ഥിതീകരണം കിട്ടിയ ശേഷം അതിന്റെ മുകളില്‍ എനിക്ക് വരുന്ന സംശയം ഞാന്‍ ചോദിക്കാം.



    < / >
    മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌.)"
    < / >

    താങ്കള്‍ ആളുകളെ തെറ്റി ധരിപ്പിക്കുകയാണ്.
    അഹരോന്റെ പിതാവ് ഇമ്രാന്‍ ആണെന്ന് ഖുറാനില്‍ ഇല്ല.

    ഹാരൂനിന്റെ സഹോദരി എന്ന് പറഞ്ഞത് മറിയത്തിന്റെ സ്വന്തം സഹോദരനെ പറ്റി പറഞ്ഞതാണ് എന്നാണു താങ്കള്‍ തന്നെ പറഞ്ഞത്.

    ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് പല തരാം വിശദീകാരങ്ങള്‍ ഉണ്ട്. അത് സ്വാഭാവികം. പക്ഷെ ഇവിടെ താങ്കള്‍ ചെയ്തത് താങ്കളുടെ തന്നെ ഒരു വിശദീകരണത്തിന് വിരുദ്ധമായാണ് മറ്റൊരു സ്ഥലത്ത് കമന്റ് ചെയ്തത്. സ്വന്തമായി ഒരു കണ്‍ക്ലൂഷനില്‍ എത്താന്‍ താങ്കള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല.

    ReplyDelete
  44. പ്രവാചകന്‍മാരായ മൂസായുടെയും ഹാറൂനിന്റെയും സഹോദരി മറിയം വേറെ; യേശുവിന്റെ മാതാവ് മറിയം വേറെ! ഇവര്‍ക്കിടയില്‍ നൂറ്റാണ്ടുകളുടെ അകലമുണ്ട്. ഇക്കാര്യത്തില്‍ മുഹമ്മദ് നബിക്ക് ഒരു തെറ്റിദ്ധാരണയും ഉണ്ടായിരുന്നില്ല. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ഇത് വ്യക്തമാണ്‌. ജോര്‍ജ് സെയിലും യൂസുഫ് അലിയും ഉള്‍പ്പെടെ ലോകപ്രശസ്തരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ കൊണ്ടും ഹദിസ് കൊണ്ടും മറിച്ച് തെളിയിക്കനുള്ള ശ്രമം പഴ്വേല മാത്രം. ഇത് മാത്രമേ ഇതിനെക്കുറിച്ച് പറയേണ്ടതുള്ളു. മൂസായുടെ കാലക്കാരനാണ്‌ ഈസയെന്ന് ഖുര്‍ആനോ മുഹമ്മദ് നബിയോ പറയുന്നുണ്ടെന്ന് തനിക്ക് വാദമില്ലെന്ന് ഇപ്പോഴെങ്കിലും സാജന്‍ സമ്മതിച്ചതിന്ന് നന്ദി.

    ഇനിയെങ്കിലും വായിച്ചു മനസ്സിലാക്കുക. ഞാന്‍ പറഞ്ഞത് ഇവിടെ ഇംറാന്‍ എന്ന വ്യക്തി ചര്‍ച്ചാവിഷയമല്ല; ഇംറാന്‍ കുടുംബമാണ്‌ ചര്‍ച്ചാവിഷയം. അത്കൊണ്ട് ഇവിടെ ഇംറാനിന്റെ സ്ത്രീ എന്ന് പറയുമ്പോള്‍ ഇംറാന്‍ കുടുംബത്തിലെ സ്ത്രീ എന്ന അര്‍ത്ഥമാണ്‌ യോജിക്കുന്നത്. പഴയ കമന്റ് ഇതാ:

    3:35 ലെ ഇംറ-അതു ഇംറാന്‍ എന്നതിന്ന് ഇംറാന്റെ ഭാര്യ എന്ന വിവര്‍ത്തനം ഭാഷാ പരമായി തെറ്റല്ല. എങ്കിലും 3:33 ഇല്‍ ഇംറാന്‍ കുടുംബത്തെക്കുറിച്ചാണ്‌ പരാമര്‍ശം. തുടര്‍ന്ന് 3:35 ഇല്‍ ഇംറ-അതു ഇംറാന്‍ (ഇംറാന്റെ സ്ത്രീ) എന്ന് പറയുമ്പോള്‍ അവിടെ ഇംറാന്‍ കുടുംബത്തിലെ ഒരു സ്ത്രീ എന്ന വിവര്‍ത്തനമാണ്‌ കൂടുതല്‍ യോജിക്കുക. കരണം ഇവിടെ ഇംറാന്‍ വ്യക്തിയെക്കുറിച്ചല്ല ചര്‍ച്ച നടക്കുന്നത്. മറിച്ച് ഇംറാന്‍ കുടുംബം എന്ന കുടുംബത്തെക്കുറിച്ചാണ്‌. വ്യക്തി ചര്‍ച്ചാ വിഷയമാകുമ്പോള്‍ അയാളുടെ ഭാര്യ എന്ന അര്‍ത്ഥമാണ്‌ യോജിക്കുക. അത് പോലെ കുടുംബം ചര്‍ച്ചാ വിഷയമാകുമ്പോള്‍,
    ആ കുടുംബത്തിലെ ഒരു സ്ത്രീ എന്ന വിവര്‍ത്തനമാണ്‌ കൂടുതല്‍ ശരിയാവുക. അല്ലാതെ ഇംറാന്‍ കുടുംബത്തിന്റെ ഭാര്യ എന്ന് പറയാന്‍ കഴിയില്ലല്ലോ.
    ഇതേ ചോദ്യം ഇനിയും ആവര്‍ത്തിക്കണമെന്ന് താങ്കള്‍ക്ക് തോന്നിയാലും എന്റെ മറുപടി നാലാമതും ആവര്‍ത്തിക്കണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. മറുപടി ഇവിടെയുണ്ടാകും:
    ഇല്‍ ഇംറ-അതു ഇംറാന്‍ (ഇംറാന്റെ സ്ത്രീ)

    ReplyDelete
  45. Sajan: "ഒരു പദത്തിന് ഒരു ഭാഷയില്‍ പല അര്‍ഥങ്ങള്‍ ഉണ്ടാകും എന്ന് എനിക്കറിയാം.
    മനുഷ്യന്മാര്‍ എഴുതുമ്പോള്‍ ഒരു പക്ഷെ അതൊന്നും ശ്രദ്ധിച്ചു എന്ന്
    വരില്ല. അവര്‍ക്ക്‌ അപ്പോള്‍ തോന്നിയത് അവര്‍ എഴുതും. അതിന്റെ വരും
    വരായ്കള്‍ അവര്‍ ശ്രദ്ധിക്കില്ല. പക്ഷെ ദൈവം പുസ്തകം എഴുതുമ്പോള്‍
    അങ്ങിനെ വരാന്‍ പാടില്ലല്ലോ. അതെ ഭാഷയില്‍ രണ്ടാര്‍ത്ഥം വാരാത്ത വണ്ണം
    യോജിച്ച പദം തിരഞ്ഞെടുക്കാന്‍ ദൈവത്തിനു കഴിയും. അല്ലെങ്കില്‍
    അങ്ങിനെയുള്ള ഭാഷ തിരഞ്ഞെടുക്കും. അത് പോരാഞ്ഞിട്ട് ലളിതമായ ഭാഷയാണ്‌
    സ്വയം ഉപയോഗിക്കുന്നത് എന്ന അവകാശ വാദം കൂടിയാകുമ്പോഴോ! അതുകൊണ്ട്
    പോകുന്ന വഴിക്ക് ഒരു കൊട്ട് അവിടെയും കൊടുത്തു എന്നേയുള്ളൂ."

    = ആ കൊട്ട് കൊടുക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ഞാന്‍ കാണിച്ചു തരാം:
    1 John 5:7
    Context
    NET ©
    For 1 there are three that testify, 2
    NIV ©
    biblegateway 1Jo 5:7
    For there are three that testify:
    NASB ©
    biblegateway 1Jo 5:7
    For there are three that testify:
    NLT ©
    biblegateway 1Jo 5:7
    So we have these three witnesses––
    MSG ©
    biblegateway 1Jo 5:7
    A triple testimony:
    BBE ©
    SABDAweb 1Jo 5:7
    And the Spirit is the witness, because the Spirit is true.
    NRSV ©
    bibleoremus1Jo 5:7
    There are three that testify:
    NKJV ©
    biblegateway 1Jo 5:7
    For there are three that bear witness in heaven: the Father, the Word, and the Holy Spirit; and these three are one.

    1യോഹന്നാന്‍ 5-ആം അദ്ധ്യായം 7-ആം വാക്യമാണിത്. ശരിക്കും ആ വാക്യം എങ്ങനെയാണ്‌?

    ReplyDelete
  46. Sajan: "പരിതാപകരമാണല്ലോ ആലിക്കോയ! അച്ഛനും മക്കളും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന
    ഒന്നും ഖുര്‍ആനില്‍ ഇല്ലാതിരിക്കെ താങ്കള്‍ എന്തിന്റെ പേരിലാണ് മൂസയും
    ഈസയും തമ്മിലുള്ള അമ്മാവന്‍ മരുമകന്‍ ബന്ധം ഖുര്‍ആനില്‍ ഉണ്ടോ എന്ന്
    എന്നോട് ചോദിക്കുന്നത്.??"

    = 1. അച്ഛനും മക്കളും ആരൊക്കെയാണെന്ന ചരിത്രം പഠിപ്പികലല്ല ഖുര്‍ആനിന്റെ ജോലി; അത്കൊണ്ട് തന്നെ ചരിത്രത്തിന്റെ വിശദാംശങ്ങള്‍ ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. മനുഷ്യന്ന് മാര്‍ഗ്ഗദര്‍ശനം നല്‍കുക/ ജീവിതത്തിന്റെ വഴികാട്ടിയാവുകയാണത് ചെയ്യുന്നത്. അതിന്ന് ആവശ്യമുള്ള ഗുണപാഠമുള്ള ചരിത്രം മാത്രമാണ്‌ ഖുര്‍ആന്‍ വിവരിക്കുക.
    2. ഹാറൂനിന്റെ സഹോദരി മറിയമും യേശുവിന്റെ അമ്മ മറിയമും ഒരാളാണെന്ന് ഖുര്‍ആന്‍ രചയിതാവ് തെറ്റിദ്ധരിച്ചെന്ന് താങ്കള്‍ എഴുതിയിട്ടുണ്ട്. അപ്പോള്‍ ഈ ചോദ്യം ചോദിക്കാതിരിക്കുന്നതെങ്ങനെ?

    Sajan: "im-ra-ah എന്ന പദത്തിന്‌ a woman, a wife ഈ രണ്ട് അര്‍ത്ഥങ്ങളുണ്ടെന്ന്
    ഞാന്‍ അംഗീകരിച്ചു കൊണ്ടാണ് ഞാന്‍ മേല്‍ പറഞ്ഞ കമന്റു എഴുതിയത്.
    എന്തുകൊണ്ട് John Penrice ന്റെ A Dictionary യില്‍ im-ra-ah എന്ന
    പദത്തിന് "കുടുംബത്തിലെ സ്ത്രീ " എന്നര്‍ത്ഥം ഇല്ലാത്തത്.

    ആരുടെ Dictionary നോക്കിയാണ് "കുടുംബത്തിലെ സ്ത്രീ" എന്നര്‍ത്ഥം
    im-ra-ah എന്ന പദത്തിന്‌ താങ്കള്‍ കൊടുത്തത്?"
    Sajan: "ഇമ്രാന്‍ എന്ന വ്യക്തിയുടെ ഭാര്യ എന്നര്‍ത്ഥം മാത്രമേ ഞാന്‍ അതിനു കാണുന്നുള്ളൂ.
    യൂസഫലി പറഞ്ഞ രണ്ടാമത്തെ അര്‍ഥം എങ്ങിനെ വരുന്നു? "

    = സ്ത്രീ എന്ന വാക്ക് ഒരു വ്യക്തിനാമത്തോട് ചേര്‍ത്ത് പറയുമ്പോഴും കുടുംബനാമത്തോട് ചേര്‍ത്തു പറയുമ്പോഴും ഒരേ അര്‍ത്ഥമാണോ ഉണ്ടാവുക?

    Sajan: "താങ്കള്‍ തന്നെ പറയുന്നു " ഇംറാനാണ്‌ ഇവരുടെ പിതാവെന്ന് ഖുര്‍ആനിലില്ല; ".അതിന്റെ അര്‍ഥം എന്താണ്?
    പിന്നെ താങ്കള്‍ക്ക് എങ്ങിനെ മനസിലായി ഈ ഇമ്രാന്‍ മോശയുടെ കാലഘട്ടത്തിലെ ഇമ്രാന്‍ ആണെന്ന്"

    = ഹദീസിലുണ്ടെന്ന് പറഞ്ഞത് താങ്കള്‍ ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് കരുതുന്നു.Muslim 437 - وَحَدَّثَنَا عَبْدُ بْنُ حُمَيْدٍ أَخْبَرَنَا يُونُسُ بْنُ مُحَمَّدٍ حَدَّثَنَا شَيْبَانُ بْنُ عَبْدِ الرَّحْمَنِ عَنْ قَتَادَةَ عَنْ أَبِى الْعَالِيَةِ حَدَّثَنَا ابْنُ عَمِّ نَبِيِّكُمْ صلى الله عليه وسلم ابْنُ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم « مَرَرْتُ لَيْلَةَ أُسْرِىَ بِى عَلَى مُوسَى بْنِ عِمْرَانَ - عَلَيْهِ السَّلاَمُ - رَجُلٌ آدَمُ طُوَالٌ جَعْدٌ كَأَنَّهُ مِنْ رِجَالِ شَنُوءَةَ وَرَأَيْتُ عِيسَى ابْنَ مَرْيَمَ مَرْبُوعَ الْخَلْقِ إِلَى الْحُمْرَةِ وَالْبَيَاضِ سَبِطَ الرَّأْسِ » . وَأُرِىَ مَالِكاً خَازِنَ النَّارِ وَالدَّجَّالَ . فِى آيَاتٍ أَرَاهُنَّ اللَّهُ إِيَّاهُ فَلاَ تَكُنْ فِى مِرْيَةٍ مِنْ لِقَائِهِ . قَالَ كَانَ قَتَادَةُ يُفَسِّرُهَا أَنَّ نَبِىَّ اللَّهِ صلى الله عليه وسلم قَدْ لَقِىَ مُوسَى عَلَيْهِ السَّلاَمُ .
    Ibn majah 4066 - حَدَّثَنَا أَبُو بَكْرِ بْنُ أَبِى شَيْبَةَ حَدَّثَنَا يُونُسُ بْنُ مُحَمَّدٍ حَدَّثَنَا حَمَّادُ بْنُ سَلَمَةَ عَنْ عَلِىِّ بْنِ زِيْدٍ عَنْ أَوْسِ بْنِ خَالِدٍ عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ « تَخْرُجُ الدَّابَّةُ وَمَعَهَا خَاتَمُ سُلَيْمَانَ بْنِ دَاوُدَ وَعَصَا مُوسَى بْنِ عِمْرَانَ عَلَيْهِمَا السَّلاَمُ فَتَجْلُو وَجْهَ الْمُؤْمِنِ بِالْعَصَا وَ تَخْطِمُ أَنْفَ الْكَافِرِ بِالْخَاتَمِ حَتَّى أَنَّ أَهْلَ الْحِوَاءِ لَيَجْتَمِعُونَ فَيَقُولُ هَذَا يَا مُؤْمِنُ وَيَقُولُ هَذَا يَا كَافِرُ » .
    Darimi 472: وَكَتَبَ إِلَيْهِ إِنَّ مُوسَى بْنَ عِمْرَانَ لَمَّا وَرَدَ مَاءَ مَدْيَنَ وَجَدَ عَلَيْهَا رِعَاءً يَسْقُونَ وَوَجَدَ مِنْ دُونِهِمْ جَارِيَتَيْنِ تَذُودَانِ فَسَأَلَهُمَا فَقَالَتَا ( لاَ نَسْقِى حَتَّى يُصْدِرَ الرِّعَاءُ وَأَبُونَا شَيْخٌ كَبِيرٌ فَسَقَى لَهُمَا ثُمَّ تَوَلَّى إِلَى الظِّلِّ فَقَالَ رَبِّ إِنِّى لِمَا أَنْزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ ) وَذَلِكَ أَنَّهُ كَانَ جَائِعاً خَائِفاً لاَ يَأْمَنُ فَسَأَلَ رَبَّهُ وَلَمْ يَسْأَلِ النَّاسَ .....فَلَمْ يَفْطِنِ الرِّعَاءُ

    ReplyDelete
  47. George Sale: .....it manifestly appears that Mohammed well knew and asserted that Moses preceded Jesus several ages. And the commentators accordingly fail not to tell us, that there had passed about one thousand eight hundred years between Amran the father of Moses and Amrean the father of the Virgin Mary: they also make them the sons of different persons;....

    ReplyDelete
  48. മൂസായും ഹാറൂനും എന്ന പോലെ മറിയമും യേശുവും ഇംറാന്‍ കുടുംബത്തില്‍ അഥവാ ലേവി കുടുംബത്തില്‍ പെട്ടവരാണെന്ന് ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിഞ്ഞ് കഴിഞ്ഞിരിക്കുന്നു. അത് സമ്മതിക്കാനുള്ള സന്‍മനസ്സ് സാജനും കാണിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതോട് കൂടി യേശു ലേവി വംശജനാണെന്ന കാര്യം ബൈബിള്‍ കൊണ്ട് കൂടി തെളിഞ്ഞതായും മനസ്സിലാക്കാം. കാരണം അത് ഖുര്‍ആനിലുണ്ടോ എന്ന് ആയിരുന്നുവല്ലോ സാജന്‍ സംശയം ഉന്നയിച്ചിരുന്നത്. അത് വിശദീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി തര്‍ക്കം ബാക്കി കാണില്ല എന്ന് കരുതുന്നു.

    ReplyDelete
  49. Book 1. Faith.
    Hadith 0317. (Shahi Muslim)

    Abu al-'Aliya reported: Ibn Abbas, the son of your Prophet's uncle, told us that the Messenger of Allah (may peace be upon him) had observed: On the night of my night journey I passed by Moses b. 'IMRAN (peace be upon him), a man light brown in complexion, tall. well-built as if he was one of the men of the Shanu'a, and saw Jesus son of Mary as a medium-statured man with white and red complexion and crisp hair, and I was shown Malik the guardian of Fire, and Dajjal amongst the signs which were shown to me by Allah. He (the narrator) observed: Then do not doubt his (i.e. of the Holy Prophet) meeting with him (Moses). Qatada elucidated it thus: Verily the Apostle of Allah (may peace be upon him), met Moses (peace be upon him).

    Moses b. 'IMRAN = Moses bin Imran = Moses son of Imran

    ReplyDelete
  50. ഹദീസുകളുടെ ലിങ്ക് തന്നാല്‍ അതിന്റെയും അവസ്ഥ നേരിട്ട് പരിശോധിക്കാമായിരുന്നു. - sajan

    ഹദീസ് ചോദിച്ച സാജന് കിട്ടിയ മറുപടി ...

    = ഹദീസിലുണ്ടെന്ന് പറഞ്ഞത് താങ്കള്‍ ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് കരുതുന്നു.Muslim 437 - وَحَدَّثَنَا عَبْدُ بْنُ حُمَيْدٍ أَخْبَرَنَا يُونُسُ بْنُ مُحَمَّدٍ حَدَّثَنَا شَيْبَانُ بْنُ عَبْدِ الرَّحْمَنِ عَنْ قَتَادَةَ عَنْ أَبِى الْعَالِيَةِ حَدَّثَنَا ابْنُ عَمِّ نَبِيِّكُمْ صلى الله عليه وسلم ابْنُ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم « مَرَرْتُ لَيْلَةَ أُسْرِىَ بِى عَلَى مُوسَى بْنِ عِمْرَانَ - عَلَيْهِ السَّلاَمُ - رَجُلٌ آدَمُ طُوَالٌ جَعْدٌ كَأَنَّهُ مِنْ رِجَالِ شَنُوءَةَ وَرَأَيْتُ عِيسَى ابْنَ مَرْيَمَ مَرْبُوعَ الْخَلْقِ إِلَى الْحُمْرَةِ وَالْبَيَاضِ سَبِطَ الرَّأْسِ » . وَأُرِىَ مَالِكاً خَازِنَ النَّارِ وَالدَّجَّالَ . فِى آيَاتٍ أَرَاهُنَّ اللَّهُ إِيَّاهُ فَلاَ تَكُنْ فِى مِرْيَةٍ مِنْ لِقَائِهِ . قَالَ كَانَ قَتَادَةُ يُفَسِّرُهَا أَنَّ نَبِىَّ اللَّهِ صلى الله عليه وسلم قَدْ لَقِىَ مُوسَى عَلَيْهِ السَّلاَمُ .
    Ibn majah 4066 - حَدَّثَنَا أَبُو بَكْرِ بْنُ أَبِى شَيْبَةَ حَدَّثَنَا يُونُسُ بْنُ مُحَمَّدٍ حَدَّثَنَا حَمَّادُ بْنُ سَلَمَةَ عَنْ عَلِىِّ بْنِ زِيْدٍ عَنْ أَوْسِ بْنِ خَالِدٍ عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ « تَخْرُجُ الدَّابَّةُ وَمَعَهَا خَاتَمُ سُلَيْمَانَ بْنِ دَاوُدَ وَعَصَا مُوسَى بْنِ عِمْرَانَ عَلَيْهِمَا السَّلاَمُ فَتَجْلُو وَجْهَ الْمُؤْمِنِ بِالْعَصَا وَ تَخْطِمُ أَنْفَ الْكَافِرِ بِالْخَاتَمِ حَتَّى أَنَّ أَهْلَ الْحِوَاءِ لَيَجْتَمِعُونَ فَيَقُولُ هَذَا يَا مُؤْمِنُ وَيَقُولُ هَذَا يَا كَافِرُ » .
    Darimi 472: وَكَتَبَ إِلَيْهِ إِنَّ مُوسَى بْنَ عِمْرَانَ لَمَّا وَرَدَ مَاءَ مَدْيَنَ وَجَدَ عَلَيْهَا رِعَاءً يَسْقُونَ وَوَجَدَ مِنْ دُونِهِمْ جَارِيَتَيْنِ تَذُودَانِ فَسَأَلَهُمَا فَقَالَتَا ( لاَ نَسْقِى حَتَّى يُصْدِرَ الرِّعَاءُ وَأَبُونَا شَيْخٌ كَبِيرٌ فَسَقَى لَهُمَا ثُمَّ تَوَلَّى إِلَى الظِّلِّ فَقَالَ رَبِّ إِنِّى لِمَا أَنْزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ ) وَذَلِكَ أَنَّهُ كَانَ جَائِعاً خَائِفاً لاَ يَأْمَنُ فَسَأَلَ رَبَّهُ وَلَمْ يَسْأَلِ النَّاسَ .....فَلَمْ يَفْطِنِ الرِّعَاءُ

    എങ്ങനെയുണ്ട് ...!

    ReplyDelete
  51. യേശു ക്രിസ്തു ലേവി വംശജനാണെന്ന് ഖുര്‍ആനിലുണ്ടോ എന്ന ചര്‍ച്ച സ്വതന്ത്രമായി നടത്താമെന്ന് കരുതുന്നു. അതിന്ന് ഈ പോസ്റ്റ് ( ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ സന്ദര്‍ശിക്കുവാന്‍ താല്‍പ്പര്യം.

    ReplyDelete
  52. ഹദീസ് പരിശോധിക്കണം എന്ന് പറഞ്ഞപ്പോള്‍ അതിന്റെ മൂലഭാഷയില്‍ തന്നെ നല്‍കാമെന്ന് തോന്നി. ഇവയില്‍ ഒന്നിന്റെ ഇംഗ്ലീഷ് പരിഭാഷ തൊട്ടു താഴ നല്‍കിയിട്ടുണ്ട്. ഇവയുടെ ലിങ്ക് എന്റെ കൈവശം ഇല്ല. സെര്‍ച്ച് ചെയ്താല്‍ കിട്ടുമായിരിക്കും.

    ReplyDelete
  53. sajan jcb said...

    എന്റെ ഭാര്യയെ എന്റെ സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കാരണം അവള്‍ വേറെ
    ആരുടെയും സ്ത്രീയല്ല. എന്റെ മാത്രം സ്വന്തമാണ്. എന്റെ മകന്റെ മകന്റെ
    ഭാര്യയെ "എന്റെ സ്ത്രീ" എന്ന് പറയാന്‍ പറ്റില്ല. കാരണം ആ സ്ത്രീ എന്റെയല്ല.
    എന്റെ മകന്റെ മകന്റെതാണ് ! അവരെ "എന്റെ സ്ത്രീ" എന്ന് പറയാന്‍ എങ്ങിനെ
    കഴിയും?


    'ഐശ്വര്യാ റായ് ബച്ചന്‍' എന്ന് പറയുമ്പോള്‍ അതിനു ബച്ചന്‍ കുടുംബത്തില്‍ പെട്ട ഒരാളാണ് 'ഐശ്വര്യാ റായ്' എന്നല്ലേ അര്‍ത്ഥമുള്ളൂ. അതിനു 'ഹമിതാബ് ബച്ചന്റെ' ഭാര്യയാണ് 'ഐശ്വര്യാ റായ്' എന്നര്‍ത്ഥം നല്‍കുന്നത് ശരിയല്ലല്ലോ.

    ReplyDelete