Followers

Tuesday, May 3, 2011

ദൈവത്തിനു പൊക്കാന്‍ കഴിയാത്ത കല്ല്‌

ദൈവത്തിനു പൊക്കാന്‍ കഴിയാത്ത ഒരു കല്ല്‌ സൃഷ്ടിക്കാന്‍ ദൈവവത്തിനു കഴിയുമോ എന്നത് ജബ്ബാറിന്റെ ബില്യന്‍ ഡോളര്‍ ക്വസ്റ്റ്യനാണ്‌. പലയിടത്തും ആ ചോദ്യം ചോദിക്കുകയും യെസ് ഓര്‍ നോ, ഏത് ഉത്തരം പറഞ്ഞാലും ദൈവം സര്‍വശക്തനല്ലെന്നു തെളിയുമെന്നുന്ന് വീമ്പ് പറയുകയും ചെയ്തിട്ടുണ്ട്.

ഇതേ പോലെ ആന്തരിക വൈരുദ്ധ്യം മൂലം ദുര്‍ബലമായ ചോദ്യങ്ങള്‍ ഇനിയും സാദ്ധ്യമാണ്‌:

* ദൈവത്തിനു ഭേദമാക്കാന്‍ കഴിയാത്ത ഒരു രോഗം സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയില്ലെന്നു പറഞ്ഞാല്‍ ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും. കഴിയുമെന്ന് പറഞ്ഞാലോ? അപ്പോഴും രക്ഷയില്ല; ദൈവത്തിനു ഭേദമാകാന്‍ കഴിയാത്ത രോഗമുണ്ടെന്നു വരുമ്പോഴും ദൈവം സര്‍വശക്തന്‍ അല്ലെന്നു തന്നെ വരും.

* ദൈവത്തെ തന്നെ നശിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരു ശത്രുവിനെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവം പോലും ചിന്നിച്ചിതറിപ്പോകും വിധമുള്ള ഒരു പൊട്ടിത്തെറി സൃഷ്ടിക്കന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തില്‍ അകപ്പെട്ടു പോയ തങ്ങളുടെ ബന്ധുക്കളെ രക്ഷപ്പെടുത്തി സ്വര്‍ഗ്ഗത്തില്‍ കൊണ്ടുവന്ന് തങ്ങളുടെ കൂടെ താമസിപ്പിക്കാനുള്ള കഴിവ് സ്വര്‍ഗ്ഗാവകാശികള്‍ക്ക് നല്‍കന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തിലെ തീ അണയ്ക്കാനുള്ള കഴിവു നരകാവകാശികള്‍ക്കു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തെയും നരാകാവകാശികളെയും മൊത്തം കരിച്ചു ചാമ്പലാക്കാനുള്ള കഴിവു നരകത്തിലെ തീയ്ക്കു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്കു ശേഷം ഒരു നബിയെക്കൂടി അയക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു മരിക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്റെ മരണാനന്തരം സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു തോല്‍ക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു രോഗിയാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു പട്ടിണി കിടക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* രോഗാവസ്ഥയില്‍, തന്നെ ചികില്‍സിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കിവയ്ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്നെ തോല്‍പ്പിച്ച് ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കാനുള്ള കഴിവ് പിശാചിനു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ഭ്രാന്തനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്നെപ്പോലെ മറ്റൊരു ദൈവത്തെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവം ഉറങ്ങുമ്പോള്‍ ലോകത്തിന്റെ കാര്യങ്ങളൊക്കെ നോക്കിനടത്താനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കിവയ്ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു അന്ധനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു പൊട്ടനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ആത്മഹത്യചെയ്യാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ദുര്‍ബലനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

എന്നിങ്ങനെ കുറെയേറെ വിഡ്ഢിച്ചോദ്യങ്ങള്‍ ജബ്ബാറിനും കമ്പനിക്കും നെയ്തുണ്ടാക്കാന്‍ സാധിക്കും. അവര്‍ ആ പണി തുടരട്ടെ. നമുക്ക് പ്രയോജനപ്രദമായ വല്ലതും ചെയ്യാം.
...........................................

ഇനി ജബ്ബാറിനോടു ചിലത് ചോദിക്കാം. യെസ് ഓര്‍ നോ ഉത്തരം പറയണം.

* താങ്കള്‍ ഇപ്പോഴും അമേധ്യം ഭക്ഷിക്കുകയും മൂത്രം കുടിക്കുകയും ചെയ്യാറുണ്ടോ?

ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ജബ്ബാര്‍ വൃത്തികെട്ടവനാണെന്നു വരും.

* പോക്കറ്റടിക്കുന്ന പതിവ്, താങ്കള്‍ ഉപേക്ഷിച്ചുവോ?

ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ജബ്ബാര്‍ പോക്കറ്റടിക്കാരനാണെന്നു തെളിയും.

2 comments:

  1. Initial assumption: ദൈവം സര്‍വ്വശക്തനാണ്.

    ദൈവത്തിന് പോക്കാന്‍ കഴിയുന്ന maximum ഭാരം M എന്ന് കരുതുക.

    പോക്കാന്‍ കഴിയുന്ന maximum ഭാരം = M Kg

    Initial assumption പ്രകാരം ദൈവം സര്‍വ്വശക്തനായതിനാല്‍ M Kg നെക്കാളിലും ഭാരമുള്ള ഒരു കല്ല് (ഉദാഹരണമായി 1 Kg അധികം ഭാരമുള്ളത്‌ എന്നെടുക്കാം) ദൈവത്തിന് സൃഷ്ടിക്കാനാകും. അപ്പോള്‍,

    പുതിയ കല്ലിന്‍റെ ഭാരം = (M + 1) Kg

    ഇനി പുതുതായി ഉണ്ടാക്കിയ കല്ല് ദൈവത്തിന് പോക്കാന്‍ സാധിക്കുമോ എന്ന് നോക്കാം. സാധിക്കുമെങ്കില്‍,

    M = M + 1 --> (1) എന്നെഴുതാം.

    അഥവാ "Equation - 1" ശരിയാണെങ്കില്‍ നമ്മുടെ Initial assumption ശരിയാണെന്നും ദൈവം സര്‍വ്വശക്തനാണെന്നും തെളിയും. അതുപോലെ "Equation - 1" തെറ്റാണെങ്കില്‍ നമ്മുടെ Initial assumption തെറ്റാണെന്നും അഥവാ ദൈവത്തിന് സര്‍വ്വശക്തനാകാന്‍ സാധിക്കില്ലെന്നും ഉറപ്പിക്കാം.

    സര്‍വ്വശക്തന് പോക്കാന്‍ സാധിക്കുന്ന ഭാരം അനന്തം അഥവാ infinity (∞ Kg) ആണ്.

    M = ∞ --> (2)

    Applying "Equation - 2" in "Equation - 1" we get:

    ∞ = ∞ + 1 --> (3)

    "Equation - 3" ഗണിത ശാസ്ത്രപ്രകാരം പൂര്‍ണ്ണമായും ശരിയാണ്. അഥവാ ദൈവം സര്‍വ്വശക്തനാണ് എന്ന Initial assumption പൂര്‍ണ്ണമായും ശരിയാണ്.

    ReplyDelete
  2. മുകളിലെ paradox ഇന്‍റെ അടിസ്ഥാനം എന്താണ്? Infinite numbers മാത്രം apply ചെയ്യാവുന്ന ഒരു equation ഇല്‍ finite numbers apply ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നമാണിത്. ഇതിനു സമാനമായ രീതിയില്‍ 1 = 0 അല്ലെങ്കില്‍ 2 = 1 എന്നൊക്കെ ഗണിതശാസ്ത്രം ഉപയോഗിച്ച് തെളീക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. അവയെല്ലാം തന്നെ ചെയ്യുന്നത് ഏതെങ്കിലും ഒരു രീതിയില്‍ derivation ന് ഇടയില്‍ തെറ്റായ തെളിവുകള്‍ ബുദ്ധിപരമായി മറച്ച് വക്കുകവയാണ്. ഇത്തരം കപട ഗണിതശാസ്ത്രതെളിവുകളെ Mathematical fallacy എന്ന് വിളിക്കാം. കൂടുതല്‍ ഉദാഹരണങ്ങള്‍ക്ക് ഈ ലേഖനം വായിക്കുക.

    മുകളിലെ paradox ഉകള്‍ എല്ലാം തന്നെ ഇത്തരത്തിലുള്ള mathematical fallacy യോ നിര്‍വചനത്തിലെ അട്ടിമറികളോ (fallacies of definition ) അല്ലെങ്കില്‍ മറ്റ് രീതിയിലുള്ള logical fallacy കളോകൊണ്ട് ഉണ്ടാക്കിയവയാണ്.

    ഇത്തരം കപട ഗണിതശാസ്ത്രവുമായി വരുന്ന യുക്തിവാദികളുടെ കാപട്യത്തെ തിരിച്ചറിയുക. ഇതാണ് യുക്തിവാദിയുടെ "ബില്യന്‍ ഡോളര്‍ ക്വസ്റ്റ്യന്‍" എങ്കില്‍ ചിന്തിക്കുന്ന വിശ്വാസിക്ക് ഒരു കാര്യത്തില്‍ മാത്രം ദുഖിക്കാം; വിശാസിക്ക് ശക്തനായ ഒര് എതിരാളിയെപോലും ദൈവം നല്‍കിയിട്ടില്ലല്ലോ എന്നോര്‍ത്ത്.

    ReplyDelete