Followers

Sunday, October 31, 2010

യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം 

ഒരു യുക്തിവാദി നേതാവ് അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയത് കാണുക:

"അല്ലാഹുവും ലൈംഗിക സദാചാരവും !
ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സദാചാരബോധം ഇല്ലാതെ പോയത്?
യുക്തിവാദികളുടെ സദാചാരം തുടര്‍ന്നു ചര്‍ച്ച ചെയ്യാം.
ഇസ്ലാമികവാദികളുടെ മറുപടി വരട്ടെ !"

ചോദ്യങ്ങളില്‍ ചിലതിന്‌ ഉത്തരം പറയാന്‍ കഴിയില്ല. ചോദ്യം തെറ്റാവുന്നത് കൊണ്ടും ഇത് സംഭവിക്കാം. ഒരു യുക്തിവാദി ഈശ്വരവിശ്വാസിയെ സമീപിച്ച് ചോദിച്ചു: അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനല്ലേ?
വിശ്വാസി: അതെ.
യുക്തിവാദി: തനിക്ക് തുല്യനായ മറ്റൊരു ഒരു ദൈവത്തെ സൃഷ്ടിക്കാന്‍ അല്ലാഹുവിന്ന് കഴിയുമോ?
വിശ്വാസി: അങ്ങനെ ചോദിച്ചാല്‍....
യുക്തിവാദി: 'അതെ' എന്നാണ്‌ നിങ്ങള്‍ ഉത്തരം ​നല്‍കുന്നതെങ്കില്‍ ഒന്നിലേറെ ദൈവങ്ങളുണ്ടാകാമെന്ന് സമ്മതിക്കേണ്ടി വരും. 'കഴിയില്ല' എന്നാണ്‌ പറയുന്നതെങ്കില്‍ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന വാദം പൊളിയും.

താര്‍ക്കികനായ യുക്തിവാദിക്ക് മുമ്പില്‍ പാവം സാധാരണക്കാരനായ വിശ്വാസി പരുങ്ങിപ്പോയി. എന്തായിരുന്നു കാരണം?
ഈ ചോദ്യം തെറ്റാണ്‌. അല്ലാഹു പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്‌. ആദി കാരണം! ആദി കാരണത്തിന്‌ പിന്നീട് മറ്റൊരു ആദികാരണത്തെ സൃഷ്ടിക്കാന്‍ കഴിയുമോ എന്ന ചോദ്യം പോലെ അസംബന്ധമാണീ ചോദ്യവും. അല്ലാഹുവിന്റെ മറ്റൊരു വിശേഷണമാണല്ലോ അതുല്യന്‍. അതുല്യന്‌ തുല്യനായി മറ്റൊന്ന് ഉണ്ടാവുക എന്നതും അസംബന്ധം തന്നെ.
ഇതേ പോലുള്ള അസംബന്ധം തന്നെയാണ്‌ മേല്‍ കൊടുത്ത അല്ലാഹുവിന്റെ സദാചാരം സംബന്ധിച്ചുള്ള ചോദ്യവും.

ആദമിന്നും ഹവ്വാക്കും മക്കളുണ്ടായതിന്ന് കുഴപ്പമില്ല. എന്നാല്‍ ആദമിന്റെയും ഹവ്വായുടെയും മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അവര്‍ക്ക് കല്യാണം കഴിക്കാന്‍ സ്വന്തം സഹോദരങ്ങളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലല്ലോ. പെങ്ങളെ കല്യാണം കഴിക്കുന്നത് അധാര്‍മ്മികമല്ലേ? ഈ അധാര്‍മ്മികതക്ക് കൂട്ടു നിന്ന അല്ലാഹു അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനല്ലേ? ഇതാണ്‌ യുക്തിവാദം!

ആദമിന്റെ മക്കള്‍ക്ക് ഇണകളാക്കാന്‍ വേണ്ടി അല്ലാഹു 'മണ്ണെടുത്ത് കുഴച്ച്' പുതിയ ആളുകളെ ഉണ്ടാക്കി കൊടുക്കാതിരുന്നത് എന്ത്കൊണ്ട്? 'അന്നില്ലാത്ത ധാര്‍മ്മികത എന്തിനാ ഇന്ന്' എന്നാണ്‌ ഈ യുക്തിവാദിക്ക് ശരിക്കും ചോദിക്കേണ്ടത്. ആദ്യം മറിച്ചൊരു ചോദ്യം ചൊദിച്ചു വച്ചാല്‍ ഈ ചോദ്യം വളരെ എളുപ്പമാകുമല്ലോ. അവിടെയാണ്‌ യുക്തി പ്രവര്‍ത്തിക്കേണ്ടത്.


ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. 1999 സെപ്‌റ്റമ്പര്‍ മാസത്തെ യുക്തിരേഖ മാസികയിലൂടെ അവര്‍ എഴുതി പ്രചരിപ്പിക്കുന്ന സദാചാരം ഒന്ന് പരിചയപ്പെടുക:
1. ".... വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകയായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്‌."

2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെത്തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട പ്രവര്‍ത്തിയായിട്ടാണ്‌ യാഥാസ്ഥിക സമൂഹം വീക്ഷിക്കുന്നത്."

3. പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ ലോകത്തും ഈ പ്രവണത ഇപ്പോള്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്."

4. വിവാഹപൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമുഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാരമൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."

സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദ കാഴ്ചപ്പാട് ഇതാണ്‌. ഇപ്പോള്‍ അല്ലാഹുവിന്റെ സദാചാരബോധം വിചാരണ ചെയ്യുന്ന ബ്ലോഗില്‍ നേരത്തെ ഞാനിത് ചര്‍ച്ചവിഷയമാക്കിയിരുന്നു. അതിന്ന് പലതരം പ്രതികരണങ്ങളുണ്ടായി.

1. ജബ്ബാര്‍: "യുക്തിരേഖയില്‍ അങ്ങനെയൊരു ലേഖനം കണ്ടതോര്‍ക്കുന്നില്ല. അത് ആരുടെ ലേഖനമാണെന്ന് ചോദിച്ചിട്ട് ഇവര്‍ പറയുന്നുമില്ല. വ്യാജപ്രചരണമാണോ എന്നു സംശയമുണ്ട്. ആ ലേഖനത്തിന്റെ ഒറിജിനല്‍ ഒന്നു കാണിക്കാമോ? അതു മുഴുവന്‍ വായിച്ചിട്ടു പ്രതികരിക്കം"

ഈ പ്രതികരണത്തെ തുടര്‍ന്ന് ഞാന്‍ ഇങ്ങനെ ചോദിച്ചു: "യുക്തിരേഖയില്‍ ഇങ്ങനെയൊരു ലേഖനം വരാന്‍ സാദ്ധ്യതയുണ്ടോ?
ഇത്തരം കാഴ്ചപ്പാടുകള്‍ യുക്തിവദികള്‍ വച്ചുപുലര്‍ത്തുന്നുണ്ടോ?
ഇതൊക്കെ യുക്തിവാദികള്‍ക്ക് അനുവദനീയമാണോ?
അല്ലെങ്കില്‍ ഇതിനെയൊക്കെ എതിര്‍ക്കലാണോ യുക്തിവാദം?
ഈ വിഷയത്തില്‍ ഒരു ക്ലാരിഫികേഷന്‍ കിട്ടിയാല്‍ നന്നായിരിക്കും."

ഈ വഴിക്ക് വ്യക്തമായ പ്രതികരണം അവരുടെ ഭാഗത്ത് നിന്ന് പിന്നീട് ഉണ്ടായില്ല. ഏങ്കിലും അവരെന്നെ നിരാശപ്പെടുത്തിയില്ല. രണ്ടാമത്തെ പ്രതികരണം ഇങ്ങനെയായിരുന്നു. ജബ്ബാറിന്റെ സുഹൃത്തും യുക്തിവാദിയുമായ മി. വിചാരം അദ്ദേഹത്തിന്ന് നല്‍കിയ ഉപദേശം കാണുക: "താങ്കളുടെ ഉമ്മ, ഭാര്യ, മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ."

യുക്തിരേഖയിലെ സദാചാരം അവര്‍ അംഗീകരിക്കുന്നുവെന്ന് വ്യക്തം. മാത്രമല്ല; ഒരാളുടെ ഉമ്മ, ഭാര്യ, മകള്‍ എന്നിവരെക്കുറിച്ചൊക്കെ ആഭാകരമായ പ്രസ്താവന ഇത്രയും പരസ്യമായി നടത്തുന്നത് പോലും തെറ്റാണെന്ന് അവര്‍ കരുതുന്നുമില്ല.

ഇത് പറയുമ്പോള്‍ ജബ്ബാറിന്റെ ഉമ്മയെ സംബന്ധിച്ച് രണ്ട് വാക്ക് പറയേണ്ടതുണ്ട്. ഒരിക്കല്‍ ജബ്ബാര്‍ ഉമ്മയോട് ചോദിച്ചുവത്രെ: 'ഉമ്മ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ എന്താണ്‌ ആദ്യം ആഗ്രഹിക്കുക?
ഉമ്മ: എന്റെ മക്കളെല്ലാം എന്റെയടുത്തുണ്ടാകണമെന്നാണ്‌ ഞാന്‍ ആഗ്രഹിക്കുക.
സത്യവിശ്വാനിയായ, സ്വര്‍ഗ്ഗം കൊതിക്കുന്ന, അത് പ്രതീക്ഷിക്കുന്ന ഉമ്മയെ കുറിച്ചാണ്‌ ഒരു സുഹൃത്ത് ഈ തമ്മാടിത്തം വിളിച്ചു പറഞ്ഞത് എന്നോര്‍ക്കണം.

പിന്നീട് ഞാനുള്‍പ്പെടെ പലരും സുഹൃത്തിന്റെ ഉപദേശത്തോടുള്ള ജബ്ബാറിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കാതെ 'പിന്നെ ചര്‍ച്ച ചെയ്യാം' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്‌ അദ്ദേഹം ചെയ്തത്.

ഇനി സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദിയുടെ ചോദ്യത്തിലെ തെറ്റ് എന്താണെന്ന് നോക്കാം. അല്ലാഹു പറയുന്നു: 'മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്.' (ഖുര്‍ആന്‍ 49: 13)

ഇതാണ്‌ അല്ലാഹു ഉദേശിച്ചത്. ലോകത്തുള്ള സകല മനുഷ്യരും ഏകോദര സഹോദരന്മാരായിരിക്കണം. അപ്പോള്‍ പിന്നെ ആദമിന്റെ മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ അല്ലാഹു വേറെ കുറച്ച് മനുഷ്യരെ സൃഷ്ടിച്ചു കൊടുത്താല്‍ ഈ പദ്ധതി എങ്ങനെ നടപ്പിലാകും? മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ വേറെ ആളുകളെ സൃഷ്ടിക്കുന്നതിന്ന് പകരം രണ്ട് ആദമിനെയും രണ്ട് ഹവ്വയെയും സൃഷ്ടിച്ച് അവരുടെ മക്കള്‍ തമ്മില്‍ തമ്മില്‍ കല്യാണം കഴിപ്പിച്ചാലും മതിയായിരുന്നുവല്ലോ. സര്‍വ്വശക്തനായ അല്ലാഹുവിന്ന് ഇത് കഴിയാഞ്ഞിട്ടല്ല. മറിച്ച് മനുഷ്യരെ ഏകോദര സഹോദരന്‍മാരാക്കുകയെന്ന പദ്ധതി നടപ്പിലാക്കാനാണ്‌ അല്ലാഹു ഉദ്ദേശിച്ചത്. ഈ ഉദേശ്യം നടപ്പിലാക്കുവാന്‍ ഇതല്ലാതെ വേറെ വഴിയുണ്ടോ?

കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും

Sunday, October 24, 2010

വിധി വിശ്വാസം

വിധി വിശ്വാസം -ഖദ്‌റിലുള്ള വിശ്വാസം- എന്നും ആളുകളെ കുഴക്കിയിട്ടുണ്ട്. മത വിജ്ഞാനം കുറഞ്ഞ സാധാരണക്കാരെ മാത്രമല്ല; ചില പണ്ഡിതന്‍മാരെ പോലും അത് പ്രയാസപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഇത് പോലുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ സൌകര്യം കുറവായിരിക്കും. സമഗ്രമായ ഒരു കാഴ്ചപ്പട് രൂപപ്പെടുത്താനുള്ള ക്ഷമ കാണിക്കാത്തതാണ്‌ പണ്ഡിതന്മാരുടെ കുറ്റം.

വിവരം കുറഞ്ഞ ആളുകള്‍ വൈരുദ്ധ്യം നിറഞ്ഞ ഒരു വിശ്വാസമാണിതെന്ന് കരുതുന്നു. സാധാരണക്കാര്‍ക്ക് എളുപ്പം വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ അവരെ വഴിതെറ്റിക്കാന്‍ വേണ്ടി ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ ഇതില്‍ കയറിപ്പിടിക്കാറുണ്ട്.
മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതേ സമയം ആളുകളെ സന്മാര്‍ഗ്ഗത്തിലാക്കുന്നതും ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നതും അല്ലാഹുവാണെന്നും ഖുര്‍ആനിലുണ്ട്. ഇത് വൈരുദ്ധ്യമല്ലേ എന്നാണ്‌ വിമര്‍ശകരുടെ ചോദ്യം.

എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹുവണെന്നും ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. പിന്നെ എവിടെയാണ്‌ മനുഷ്യന്ന് സ്വാതന്ത്ര്യം അവശേഷിക്കുക എന്നും അവര്‍ ചോദിക്കുന്നു. ആരാണ്‌ സ്വര്‍ഗ്ഗത്തിലെന്നും നരകത്തിലെന്നും അലാഹു നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണല്ലോ ഇസ്‌ലാമിന്റെ വിശ്വാസം. ആ 'വിധിക്ക്' മാറ്റം വരില്ലെന്നും പറയുന്നു. അപ്പോള്‍ ചിലരെ സ്വര്‍ഗ്ഗത്തിലും മറ്റു ചിലരെ നരകത്തിലും ഇടാന്‍ മുന്‍കൂട്ടി തന്നെ തീരുമാനിച്ച അല്ലാഹു കാരുണ്യവാനാകുന്നതെങ്ങനെ എന്നാണ്‌ മറ്റൊരു ചോദ്യം.
അല്ലാഹുവിന്റെ ഗ്രന്‍ഥമായ വിശുദ്ധ ഖുര്‍ആന്‍ വൈരുദ്ധ്യങ്ങളില്‍ നിന്ന് മുക്ത്മാണെന്ന് അത് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്; മാത്രമല്ല, വൈരുദ്ധ്യമില്ലായ്‌മ അത് ദൈവികമാണെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഖുര്‍ആന്‍ വ്യഖ്യാതാക്കളുടെയും മതപണ്ഡിതന്മാരുടെയും വ്യാഖ്യാന മിടുക്ക് കൊണ്ട് വൈരുദ്ധ്യം ചെത്തി മിനുക്കി ഇല്ലാതാക്കുകയാണെന്നാണ്‌ വിമര്‍ശകന്മാരുടെ ആക്ഷേപം. പിശാച് ദൈവത്തിന്റെ സൃഷ്ടി അല്ലെന്നോ അവന്‍ ദൈവത്തിന്റെ തുല്യനായ എതിരാളിയാണെനോ ഇസ്‌ലാം സിദ്ധാന്തിക്കുന്നില്ല. പിശാചിന്ന് മുമ്പില്‍ ദൈവം തോറ്റുപോയെന്ന കാഴ്ചപ്പാടും ഇസ്‌ലാമിനില്ല. അതേ സമയം അല്ലാഹു അവന്നനുവദിച്ച പരിധിയില്‍ നിന്ന് കൊണ്ട് തന്റെ ദുഷ്‌കൃത്യം ചെയ്യാന്‍ പിശാചിന്ന് കഴിയും. മനുഷ്യന്ന് ദുര്‍ബോധനം നല്‍കി അവനെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണ്‌ പിശാച് ചെയ്യുക. അതാകട്ടെ അല്ലാഹുവിന്റെ അധികാരത്തിലുള്ള കടന്നു കയറ്റമല്ല; അവന്‍ അനുവദിച്ചതനുസരിച്ച് സംഭവിക്കുന്നതാണ്‌.

മനുഷ്യനെ വഴിതെറ്റിക്കാന്‍ ശ്രമിക്കാനുള്ള അവസരം പിശാചിന്ന് നല്‍കിയ അല്ലാഹു മനുഷ്യന്‍ നരകത്തില്‍ പോകുന്നത് തടയാതിരുന്നത് ക്രൂരതയല്ലേ എന്നണ്‌ മറ്റൊരു ചോദ്യം. ഇത് തടയാന്‍ അല്ലഹു ഒരുക്കിവച്ച മഹാസംരംഭങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്, ആ സംവിധാനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാത്തവര്‍ക്ക്, അങ്ങനെ തോന്നും; അത് അവരുടെ തന്നെ കുറ്റം കാരണമായാണ്‌; അവര്‍ തിരിച്ചറിയുന്നില്ലെങ്കിലും.

പിശാചിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാനോ നശിപ്പിക്കാനോ അല്ലാഹുവിന്ന് കഴിയാതെ പോകുന്നു എന്ന ഒരാക്ഷേപം അല്ലാഹുവിനെ കുറിച്ച് ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഇത് പറയുപോള്‍ അല്ലാഹുവിന്റെ സൃഷ്ടിതന്നെയാണ്‌ പിശാച് എന്ന കാര്യം ഇവര്‍ മറന്നു പോകുന്നു; സ്വന്തം സൃഷ്ടിയെ നിയന്ത്രിക്കണമെന്നോ നശിപ്പിക്കാമെന്നോ ഉദ്ദേശിച്ചാല്‍ ദൈവത്തിന്ന് കഴിയില്ലെന്നോ? വിശ്വാസികളോട് തര്‍ക്കിക്കാന്‍ മാത്രമെങ്കിലും ദൈവ ശാസ്ത്രം പഠിക്കാന്‍ ഇവര്‍ ശ്രമിക്കാത്തതെന്താണ്‌?

വിമര്‍ശകര്‍ പറയുന്നു: " അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗ്ഗത്തിലാകുമായിരുന്നു എന്നു (ഖുര്‍ആന്‍) പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല. "

ഈ ആരോപണം ശരിയല്ല; കാരണം, അല്ലാഹു മനുഷ്യനെ ഇച്ഛാസ്വാതന്ത്ര്യം നല്‍കി സര്‍ഷ്ടിച്ചത് അവനെ പരീക്ഷണ വിധേയനാക്കാനാണ്‌. അല്ലാഹു എല്ലാവരെയും നേര്‍മാര്‍ഗ്ഗത്തിലാക്കിയാല്‍
പിന്നെ എങ്ങനെയാണ്‌ പരീക്ഷണം നടക്കുക? അപ്പോള്‍ അല്ലാഹു ആരെയും നേര്‍മര്‍ഗ്ഗത്തിലാക്കാന്‍ പാടില്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അവന്റെ ഉത്തരവാദിത്തബോധത്തിന്റെയും താല്‍പര്യമതാണ്‌.

വിമര്‍ശകര്‍ പറയുന്നു: "എല്ലാവരും നന്മയുള്ളവരാകണമെന്ന് അല്ലാഹു ആഗ്രഹിച്ചിട്ടില്ല. ഭൂരിഭാഗം പേരും വഴി പിഴപ്പിക്കപ്പെട്ട് നരകത്തില്‍ വീഴണം എന്നേ ദൈവം ആഗ്രഹിച്ചിട്ടുള്ളു."

ഇതും ശരിയല്ല; കാരണം, എല്ലാ മനുഷ്യര്‍ക്കും ഇച്ഛാ സ്വാതന്ത്ര്യം നല്‍കണമെന്നും ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കണമെന്നുമാണ്‌ ദൈവം ഇച്ഛിച്ചത്. ആരെങ്കിലും നരകത്തിലേക്കുള്ള വഴി തെരഞ്ഞെടുത്താല്‍ അല്ലാഹു അവനെ തടയുകയില്ല; മാത്രമല്ല ആ വഴിക്ക് അവനെ നയിക്കുകയും ചെയ്യും. അതേ പോലെ തന്നെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കുന്നവനെ ആ വഴിക്കും നയിക്കും.

ഒരു വിമര്‍ശകന്‍ പറയുന്നു: "ഞാന്‍ 17 വയസ്സുള്ളപ്പോള്‍ ഖുര്‍ ആന്‍ പരിഭാഷ വായിക്കുമെന്നും അതോടെ എന്റെ മതവിശ്വാസം പമ്പ കടക്കുമെന്നും പിന്നീട് ഞാന്‍ നാടാകെ നടന്നു മതവിരുദ്ധപ്രചാരണം നടത്തുമെന്നും അല്ലാഹുവിനു നേരത്തേ അറിയുക മാത്രമല്ല, അല്ലാഹു തന്നെ തന്റെ ഇച്ഛയാല്‍ അപ്രകാരം തീരുമാനിച്ച് അതു രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യമല്ല."

ഈ ആരോപണവും പരമാബദ്ധമാണ്‌. ഓരോ മനുഷ്യനും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എത്തിചേരുകയെന്ന കര്യം അല്ലാഹു നേരത്തെ ഒരു ഗ്രന്‍ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. എന്ന് വച്ചാല്‍, അല്ലാഹു അങ്ങനെ തീരുമാനിച്ചുവെന്നല്ല. മറിച്ച് ഓരോരുത്തര്‍ക്കും നല്‍കുന്ന സ്വാതന്ത്ര്യം അവര്‍ എങ്ങനെ വിനിയോഗിക്കുമെന്ന് അല്ലാഹുവിന്ന് മുന്‍കൂട്ടി അറിയാം. ആ അറിവനുസരിച്ചാണ്‌ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ഇന്നവന്‍ നേര്‍മാര്‍ഗ്ഗത്തില്‍ ഇന്നവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ എന്ന് അല്ലാഹു തീരുമാനിക്കുന്നില്ല. ഉണ്ടെന്ന് അല്ലാഹു പറഞ്ഞിട്ടില്ല.

വിധിവിശ്വാസത്തിന്റെ യാഥര്‍ത്ഥ്യമെന്താണെന്ന് നമുക്ക് നോക്കാം. താഴെ പറയുന്നവ ശ്രദ്ധിക്കുക:

1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്.
3. ഓരോ കാര്യത്തിലും രണ്ടിന്റെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം. അതനുസരിച്ചാണ്‌ അവന്‍ വിധി കല്‍പ്പിക്കുക.
4. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌. അഥവാ ദൈവേച്ഛയനുസരിച്ചാണ്‌ മനുഷ്യേച്ഛ നടപ്പില്‍ വരുന്നത്.
5. സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും.
6. രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.
7. മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും.
8. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിലാക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്‌.
9. മനുഷ്യ കഴിവിന്നതീതമായതോ അവന്റെ നിയന്ത്രണത്തിലില്ലാത്തതോ ആയ ഒന്നിന്റെയും ഉത്തരവാദിത്തം അല്ലഹു മനുഷ്യനെ ഏല്‍പ്പിച്ചിട്ടില്ല.
10. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
11. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
12. പിശാചിനെ സംബന്ധിച്ച്, പ്രവാചകന്‍മാരിലൂടെയും വേദങ്ങളിലൂടെയും അല്ലാഹു നേരത്തെ തന്നെ മനുഷ്യന്ന് താക്കീത് നല്‍കിയിട്ടുണ്ട്.
13. അത്കൊണ്ട് പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
14. നന്മയാകട്ടെ തിന്മയാകട്ടെ തന്റെ തെരഞ്ഞെടുപ്പിന്‌ മനുഷ്യനാണ്‌ ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല.
15. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
16. പ്രപഞ്ചത്തില്‍ അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
17. ഓരോ വ്യക്തിയും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എവിടെയാണെത്തിച്ചേരുകയെന്ന കാര്യവും ഈ രേഖയിലുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അല്ലാഹു സ്വയം തീരുമാനമെടുക്കുന്നില്ല.
18. ഓരോരുത്തരും അവരവരുടെ ഇച്ഛാ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുമെന്നതിനെ സംബന്ധിച്ചുള്ള തന്റെ അറിവനുസരിച്ച് ആര്‌ സ്വര്‍ഗ്ഗത്തില്‍ ആര്‌ നരകത്തില്‍ എന്ന് രേഖപ്പെടുത്തുകയാണ്‌ അല്ലാഹു ചെയ്തിട്ടുള്ളത്.

ഇവിടെ ചൂണ്ടിക്കാണിച്ച ഈ വസ്തുതകള്‍ ചര്‍ച്ചാ വിധേയമാകേണ്ടതുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഇവിടെ ഉദ്ധരിച്ചിട്ടില്ല. അവ ചര്‍ച്ചയ്ക്കിടയില്‍ ആകാമെന്ന് വിചാരിക്കുകയാണ്‌. വിധി വിശ്വസത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ താങ്കള്‍ക്ക് പറയാനുള്ളവ കേള്‍ക്കാനും വിലയിരുത്താനും അറിഞ്ഞുകൂടാത്തവ പഠിക്കാനും എനിക്ക് താല്‍പര്യമുണ്ട്.



ഇസ്‌ലാമും ക്രിസ്തുമതവും


(ഇത്      മറ്റൊരു ബ്ലോഗില്‍  തുടങ്ങിയ ചര്‍ച്ചയാണ്‌. ഇനി ഇവിടെ തുടരാം എന്ന് കരുതുന്നു.)


സന്തോഷ്‌ said...


പോസ്റ്റുമായി ബന്ധം ഇല്ല എങ്കിലും മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം താങ്കളോടും ആവര്‍ത്തിക്കുന്നു.

ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തു ഇസ്ലാം വിശ്വാസപ്രകാരം ഒരു പ്രവാചകന്‍ ആണ്. അദ്ദേഹവും മറ്റുള്ള പ്രവാചകന്മാരെപ്പോലെ അല്ലാഹുവിന്റെ സന്ദേശവാഹകന്‍ മാത്രം ആണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിനു ശേഷം വന്ന പിന്‍ഗാമി ആണ് മുഹമ്മദ്‌ നബി എന്ന് സ്ഥാപിക്കുവാന്‍ പല മുസ്ലിങ്ങളും ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളിലെ സുവിശേഷങ്ങളില്‍നിന്നും ചില വചനങ്ങള്‍ (യേശു ശിഷ്യര്‍ക്ക് സഹായകനെ വാഗ്ദാനം ചെയ്യുന്നവ‍) ഉദ്ധരിക്കാറുണ്ട്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ ബൈബിളിലെ സുവിശേഷങ്ങളില്‍ യേശു പഠിപ്പിച്ച മറ്റു വിഷയങ്ങള്‍ അവഗണിക്കാറാണ് പതിവ്. ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌ നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?
October 23, 2010 9:59 AM


KK Alikoya said...


സന്തോഷ്,
നിരവധി മുനകളുള്ള "ഒരു" ചോദ്യമാണ്‌ താങ്കള്‍ ചോദിച്ചത്.
1. ക്രിസ്തു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു; മുസ്‌ലിംകള്‍ ഇത് അംഗീകരിക്കുന്നില്ല.
2. ക്രിസ്തു ഒരു പ്രവാചകനാണെന്നാണ്‌ അവര്‍ വിശ്വസിക്കുന്നത്. ക്രിസ്ത്യനികള്‍ക്ക് (യഹൂദന്മാര്‍ക്കും) ഇത് സമ്മതമല്ല.
3. പ്രവാചകനായ യേശുവിന്റെ പിന്‍ഗാമിയാണ്‌ മുഹമ്മദ് നബിയെന്ന് മുസ്‌ലിംകള്‍ വിശ്വസികുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നില്ല.
4. ഈ വാദത്തിന്ന് തെളിവായി മുസ്‌ലിംകള്‍ ബൈബിളില്‍ നിന്ന് ചില വാക്യങ്ങള്‍ ഉദ്ധരികുന്നു. അതിന്നവര്‍ നല്‍കുന്ന വിവക്ഷ ക്രൈസ്തവര്‍ അംഗീകരിക്കുന്നില്ല.
5. അതേസമയം ക്രിസ്തു പഠിപ്പിച്ച മറ്റു പാഠങ്ങള്‍ മുസ്‌ലിംകള്‍ അംഗീകരിക്കുന്നില്ല.
6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്‍മാരാണ്‌ ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ധ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്‌?
7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
8. ബഹുഭാര്യത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?

"മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം" എന്ന് ചോദ്യത്തെ താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ ഞാന്നൊന്ന് ഞെട്ടിപ്പോയിരുന്നു. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത്, അതിന്നിടയില്‍, ഒരു കമന്റിലൂടെ ഇതിന്ന് മറുപടി പറയണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടാല്‍ ആരും കുഴങ്ങിപ്പോകും.
ഇവയെല്ലാം കൂടി ഒരു കമന്റിലെന്നല്ല; സ്വതന്ത്രമായ ഒരു പോസ്റ്റില്‍ പോലും തൃപ്തികരമായി വിശദീകരിക്കാനാവില്ല. അത്കൊണ്ട് ഇതില്‍ ഏറ്റവും അടിസ്ഥാന പരമായ കാര്യം നമുക്ക് ആദ്യം ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു. ഞാന്‍ കരുതുന്നത് ക്രിസ്തു ദൈവമാണോ എന്നതാണ്‌ അടിസ്ഥാന പ്രശ്നമെന്നാണ്‌. ഇതിനെ കുറിച്ച് താങ്കള്‍ ഒരു കുറിപ്പ് അയച്ചു തന്നാല്‍, അത് എന്റെ മറുപടിയോട് കൂടി, എന്റെ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു.
October 23, 2010 7:21 PM

സന്തോഷ്‌ said...
ക്രിസ്തു പ്രവാചകന്‍ ആണ് എന്ന വിശ്വാസത്തില്‍ നിന്നുകൊണ്ട് താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ.

6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്‍മാരാണ്‌ ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ധ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്‌?
7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
8. ബഹുഭാര്യത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?

(മറ്റു ചിലരോട് എന്ന് പറഞ്ഞത് ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനെ ഉദ്ദേശിച്ചല്ല, ലത്തീഫ് ഉള്‍പ്പെടെയുള്ളവരോട് ചോദിച്ചിരുന്നു എന്നാണ്)
October 23, 2010 7:34 PM

കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു