Followers

Monday, February 28, 2011

സുനില്‍ ജോഷി വധം: പ്രജ്ഞ അറസ്റ്റില്‍

സുനില്‍ ജോഷി വധം: പ്രജ്ഞ അറസ്റ്റില്‍
Published on Sat, 02/26/2011 - 23:35

മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന സന്യാസിനി പ്രജ്ഞ സിങ് താക്കൂറിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും അജ്മീര്‍ സ്‌ഫോടനക്കേസിലെ സാക്ഷിയുമായ സുനില്‍ ജോഷിയുടെ വധവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സക്കായി മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രജ്ഞയെ അവിടെയെത്തിയാണ് അന്വേഷണ സംഘം ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.
സംഘടിത കുറ്റകൃത്യങ്ങള്‍ തടയാനുള്ള മഹാരാഷ്ട്ര കോടതിയുടെ (എം.സി.ഒ. സി.ഒ) പ്രത്യേക ഉത്തരവുമായെത്തിയാണ് അന്വേഷണസംഘം വെള്ളിയാഴ്ച വൈകുന്നേരം പ്രജ്ഞയെ കസ്റ്റഡിയിലെടുത്തതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സൈലാന്‍ അറിയിച്ചു. 2007ലെ അജ്മീര്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന സുനില്‍ ജോഷിയെ ആ വര്‍ഷം ഡിസംബറില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ സ്‌ഫോടനത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പ്രജ്ഞ സിങ് താക്കൂറിന് പങ്കുണ്ടെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയിരിക്കുന്നത്. ജോഷി കൊല്ലപ്പെടുന്നതിന്മുമ്പ് പ്രജ്ഞ സിങ് അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് തെളിവുണ്ട്. ജോഷിയുടെ പെരുമാറ്റത്തിലുള്ള സംശയമാണത്രെ കൊലപാതകത്തില്‍ കലാശിച്ചത്.
2007 ഫെബ്രുവരിയില്‍ നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലും സുനില്‍ ജോഷിക്ക് പങ്കുണ്ടായിരുന്നെന്ന് സംശയിക്കുന്നു.
പ്രജ്ഞ സിങ്ങിനെ ചോദ്യം ചെയ്യാനായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകും. സുനില്‍ ജോഷി, ഭരത് റിതേഷര്‍, പ്രജ്ഞസിങ് താക്കൂര്‍ എന്നിവര്‍ക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന സ്‌ഫോനങ്ങളില്‍ പങ്കുണ്ടെന്ന് അറസ്റ്റിലായ മറ്റൊരു നേതാവ് സ്വാമി അസിമാനന്ദ മൊഴി നല്‍കിയിരുന്നു.

NEWS

No comments:

Post a Comment