ആര്‍.എസ്.എസ്-ഹിന്ദു തീവ്രവാദികളെ അറസ്റ്റ് ചെയ്യുക
യു. കലാനാഥന്‍
പ്രസിഡന്റ്, കേരള യുക്തിവാദി സംഘം
എഴുപത് പേരുടെ മരണത്തിടയാക്കിയ സംഝോതാ എക്സ്പ്രസ് സ്ഫോടനം ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ആസൂത്രിത സൃഷ്ടിയാണെന്ന അവരുടെ കൂട്ടാളി സ്വാമി അസിമാനന്ദയുടെ കോടതിയിലെ വെളിപ്പെടുത്തല്‍, ആര്‍.എസ്.എസ്സിന്റെ കപട ഹൈന്ദവ സംസ്കാരമാണ് തുറന്ന് കാട്ടുന്നത്. അജ്മീര്‍, ഹൈദറാബാദ്, മാലേഗവ് സ്ഫോടനങ്ങളിലും ആര്‍.എസ്.എസ് അസിമാനന്ദയുടെ സഹകാരികളായിരുന്നു എന്നത് ഏത് ഹിന്ദുവിനെയും ഞെട്ടിക്കേണ്ടതാണ്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആസൂത്രിത നീക്കം പരസ്യമായി നടപ്പാക്കിയ ഹിന്ദു പരിവാരത്തെ ഇന്ത്യക്കാര്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്. ഗോധ്രകലാപത്തിന്റെ അന്തര്‍ ശക്തിയും അവരാണ്.
ഇന്ത്യയില്‍ നടന്ന നിരവധി സ്ഫോടനങ്ങളും ആര്‍.എസ്.എസ്സിന്റെ ആസൂത്രണമാവാന്‍ സാദ്ധ്യത ഏറി. ആര്‍.എസ്.എസ് സ്ഫോടനം സംഘടിപ്പിച്ച് മുസ്‌ലിംകളെ തീവ്രവാദികളാക്കി കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്ന നീച-വര്‍ഗ്ഗീയ-ഭീകരതയാണ് പ്രയോഗിച്ചത്.
അതിനാല്‍ 1989 മുതലുണ്ടായ എല്ലാ മത-വര്‍ഗ്ഗീയ-ഭീകര സ്ഫോടനങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ ഒരു സമഗ്ര ജുഡീഷ്യല്‍ അന്വേഷണം നടത്തിയേ തീരൂ.
അസിമാനന്ദയുടെ തെളിവുപ്രകാരം കുറ്റവാളികളായ ആര്‍.എസ്.എസ്സുകാരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാന്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണം. അന്വേഷണവിധേയമായി ആര്‍.എസ്.എസ് പ്രവര്‍ത്തനം നിരോധിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.
(പേജ് 17, യുക്തിരേഖ മാസിക, 2011 ഫെബ്രുവരി)
അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍
മതഭീകരത Vs ജനാധിപത്യം
മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് ചിലര്‍ക്കൊരു ഹോബിയാണ്. 2001 സെപ്റ്റംബറിന് ശേഷം ഇതിന്റെ തോത് വര്‍ദ്ധിക്കുകയായിരുന്നു. ഏതെല്ലാം അക്രമങ്ങളെ ചൂണ്ടിക്കാണിച്ചാണ് മുസ്‌ലിംകളെ പ്രതിക്കുട്ടില്‍ കയറ്റിയിരുന്നത്? 2001-2009 കാലത്ത് നടന്ന ഭീകരാക്രമണങ്ങളുടെ പേരിലാണോ? എങ്കില്‍ അവയില്‍ ചിലത് കാവി സംഘടനകള്‍ ഏറ്റെടുത്ത് കഴിഞ്ഞില്ലേ? ഇനിയെങ്കിലും മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിക്കൂടേ?
ReplyDelete