Followers

Sunday, February 27, 2011

മതഭീകരത Vs ജനാധിപത്യം 

"1948 ലാണ്‌ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന്‌ നാളിതുവരെ തെളിവൊന്നുമില്ല.......

"ഒരു തരം പ്രത്യയശാസ്ത്രവും ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ്‌ ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് (1906). അതിന്റേത് മതരാഷ്ട്രീയമല്ല. സാമുദായികരാഷ്ട്രീയമാണ്‌. മതനിയമങ്ങളുടെ പുനഃസ്ഥാപനത്തിന് വേണ്ടിയല്ല, സമുദായത്തിന്റെ ഭൌതിക ക്ഷേമത്തിനു വേണ്ടിയാണ്‌ അത് നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായി നിന്നു കൊണ്ട് ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്‌ ലക്‌ഷ്യം. ..........

"വിഭജനത്തിനുശേഷം 1948 ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് രൂപം കൊണ്ടു. ജനാധിപത്യത്തിന്റെ ഭാഗമായിക്കൊണ്ട് ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി നില്ക്കാം എന്ന രാഷ്ട്രീയ നിലപാട് തന്നെയാണ്‌ അതിന്റെ മുന്നിലുണ്ടായിരുന്നത്.

(പേജ് 123, ഇസ്‌ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു. എം.എന്‍. കാരശ്ശേരി.)

"മതവര്‍ഗ്ഗീയത, മതമൌലികത, മതഭീകരത മുതലായ ജീര്‍ണ്ണതകളെ നേരിടുന്നതിനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്‌. കാരണം, ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന്‌ അറ്റമില്ല..........

"മുസ്‌ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയവും (community politics) ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും (religious politics) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്ര പേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?

(പേജ് 132 അതേ കൃതി.)

********************
നാദാപുരം: നരിക്കാട്ടേരി അണിയാരികുന്നില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും മുസ്‌ലിം ലീഗുകാരാണ്‌. NEWS
********************

.......... 1948 ലാണ്‌ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന്‌ നാളിതുവരെ തെളിവൊന്നുമില്ല..............

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

8 comments:

 1. <<<<<>>>>>

  "മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് മരിച്ചത്"

  ഓഹോ... അപ്പൊ സൊന്തം പാര്‍ട്ടിയില്‍ തന്നെ ഉള്ള “മുസ്ലിം (ലീഗ്) തീവ്രവാദികളെ” കുറിച്ച് ആയിരുന്നു ഷാജി വയനാട് എപ്പോഴും പറയാറുണ്ടായിരുന്നത് ലേ... വെറുതെ മറ്റു പലരെയും സംശയിച്ചു.

  ലീഗിന് ഇപ്പോള്‍ കണ്ടക ശനിയാണ, കൊണ്ടേ പോവൂ...

  ReplyDelete
 2. അപ്പോള്‍ ലീഗ് കാരിലും ചിലര്‍ മൗദൂദി സാഹിത്യം വായിക്കുന്നുണ്ട് എന്നായിരിക്കും ഇവിടെയുള്ള മതസംഘടനകളുടെ കണ്ടെത്തല്‍. ഈജിപ്തിലെ പ്രക്ഷോപം അമേരിക്കയും ഇസ്രായീലും സ്‌പോണ്‍സര്‍ ചെയ്തതാണ് എന്ന് ഒരു ഉളുപ്പുമില്ലാതെ എഴുതിവിട്ടവരാണ് അവരില്‍ ചിലര്‍ എന്ന് ഓര്‍ക്കുക. അതുമല്ലെങ്കില്‍ മുസ്ലിംകള്‍ മരിച്ചതില്‍ സന്തോഷിച്ചു. അല്ലെങ്കില്‍ സമുദായത്തെ ഒറ്റിക്കൊടുത്തു എന്നൊക്കെയുള്ള ആരോപണങ്ങള്‍ പ്രതീക്ഷിക്കാം.

  ReplyDelete
 3. ബോംബും സ്‌ഫോടനങ്ങളും മുസ്‌ലിംലീഗിന്റെ രീതിയല്ല
  Published on Sun, 02/27/2011 - 21:05

  കോഴിക്കോട്: നാദാപുരത്ത് നടന്ന ബോംബ് നിര്‍മാണത്തില്‍ മുസ്‌ലിംലീഗിന് യാതൊരു പങ്കുമില്ലെന്നും മുസ്‌ലിംലീഗ് ആരെയും ബോംബ് നിര്‍മിക്കാന്‍ ഏല്‍പിച്ചിട്ടില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.
  നാദാപുരത്ത് ഏറെക്കാലമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവത്തോടെ കാണണം. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വസ്തുനിഷ്ഠമായി അന്വേഷിക്കണം. അക്രമികളെ ഒറ്റപ്പെടുത്തണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മുസ്‌ലിംലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരുംനോക്കണ്ട. നായനാര്‍ മുഖ്യമന്ത്രിയായ കാലത്ത് നടന്നതുപോലെ ആത്മാര്‍ഥമായ സമാധാന ശ്രമങ്ങളാണ് നാദാപുരത്ത് വേണ്ടത്. അതിന് എന്ത് സഹകരണവും മുസ്‌ലിംലീഗ് നല്‍കും. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ലെന്നും ഇത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ സാധാരണക്കാര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  http://www.madhyamam.com/news/52957/110227

  ReplyDelete
 4. അക്രമരാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണി -ടി.കെ. അബ്ദുല്ല
  Published on Fri, 02/25/2011 - 10:36 ( 2 days 20 hours ago)
  (+)(-) Font Size ShareThis
  നാദാപുരം: പരസ്‌പര ബഹുമാനമുള്ള രാഷ്ട്രീയസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സമൂഹം രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം ടി.കെ. അബ്ദുല്ല ആവശ്യപ്പെട്ടു.
  ജമാഅത്തെ ഇസ്‌ലാമി നാദാപുരം ഏരിയാ സമിതി പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
  അക്രമരാഷ്ട്രീയത്തിന്റെ വളര്‍ച്ച ജനാധിപത്യത്തിന് ഭീഷണിയാണ്. ഫാഷിസത്തിന്റെ രംഗപ്രവേശമായിരിക്കും പിന്നീടുണ്ടാവുക.
  നിയമനിര്‍മാണസഭയും ഭരണനിര്‍വഹണ വിഭാഗവും ഇപ്പോള്‍ ജുഡീഷ്യറിപോലും അഴിമതിയാരോപണത്തിന് വിധേയമായിരിക്കെ പത്രമാധ്യമങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ നാടിന്റെ ഭാവി ഇരുളടഞ്ഞതാകും. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ മാധ്യമരംഗത്തുനിന്നും നിഷ്പക്ഷ സമീപനം ഇല്ലാതായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഖാലിദ് മൂസ നദ്‌വി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി സംസാരിച്ചു. ഏരിയാ ഓര്‍ഗനൈസര്‍ സി.കെ. അബ്ദുല്ല മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ടി. കുഞ്ഞാലി ഖിറാഅത്ത് നടത്തി.
  http://www.madhyamam.com/news/51944/110225

  ReplyDelete
 5. 
  യൂത്ത്‌ലീഗ് അക്രമം: പെരിെങ്ങാളത്ത് സര്‍വകക്ഷി യോഗം വിളിക്കും
  Published on Mon, 02/21/2011 - 10:28
  കോഴിക്കോട്: കുന്ദമംഗലത്തിനു സമീപം പെരിങ്ങൊളത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഐ.ഒയുടെയും പോസ്റ്ററുകളും ബോര്‍ഡും കൊടിയും നശിപ്പിച്ചതിനെതുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് കുന്ദമംഗലം എസ്.ഐ ശശിധരന്‍ അറിയിച്ചു. കഴിഞ്ഞദിവസം എസ്.ഐ.ഒ പ്രവര്‍ത്തകരെ കൈയേറ്റംചെയ്തതിന് യൂത്ത്‌ലീഗുകാര്‍ക്കെതിരെ പൊലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തുകയും ഇലക്ട്രിക് പോസ്റ്റില്‍ എഴുതാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
  http://www.madhyamam.com/news/50456/110221

  ReplyDelete
 6. നാദാപുരത്തെ തീക്കളി

  ( മാധ്യമം മുഖപ്രസംഗം, 28/02/2011 )

  കോഴിക്കോട് നാദാപുരത്തിനടുത്ത നരിക്കാട്ടേരിയില്‍ അഞ്ചു യുവാക്കളുടെ മരണത്തിനും അഞ്ചുപേരുടെ ഗുരുതര പരിക്കിനും ഇടയാക്കിയ ബോംബ് സ്‌ഫോടനം അത്യാപത്കരമായ ചില സന്ദേശങ്ങളാണ് കേരളത്തിന് നല്‍കുന്നത്. ബോംബ് നിര്‍മാണത്തിലോ കടത്തിലോ ഏര്‍പ്പെട്ട മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരും. കുറച്ചുകാലമായി രാഷ്ട്രീയ പകപോക്കലിന് നിര്‍ബാധം ബോംബുകള്‍ ഉപയോഗിച്ചുവരുന്ന പ്രദേശത്താണ് ശനിയാഴ്ച രാത്രി ഭീകരമായ സ്‌ഫോടനം നടന്നിരിക്കുന്നത്. ഒന്നര മാസം മുമ്പ് നരിക്കാട്ടേരിയിലെ സി.പി.എം കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ആറു പേരില്‍ രണ്ടുപേര്‍ ഇപ്പോഴും അത്യാസന്ന നില പിന്നിട്ടിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പയന്തോങ്ങില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാരും മുസ്‌ലിംലീഗ് നേതൃത്വത്തില്‍ യു.ഡി.എഫും പതിനാലു വീടുകളാണ് ബോംബിനിരയാക്കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ മാരകശേഷിയുള്ള നിരവധി ബോംബുകള്‍ കണ്ടെടുത്തു. അതിന് കണക്കുതീര്‍ക്കാനെന്നോണമുള്ള മുന്നൊരുക്കങ്ങള്‍ക്കിടയിലാണ് ഇന്നലത്തെ ഭീകരസ്‌ഫോടനമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമികനിഗമനം.
  (തുടരും)

  ReplyDelete
 7. (തുടര്‍ച്ച)

  കക്ഷിയും പക്ഷവും തിരിഞ്ഞ് അന്യോന്യം കണക്കുതീര്‍ക്കാന്‍ നടത്തുന്ന ചോരക്കളികളും തീക്കളിയാട്ടവും നാടിനെയും നാട്ടാരെയും എവിടെയും കൊണ്ടെത്തിക്കില്ലെന്ന് തിരിച്ചറിഞ്ഞ് നാദാപുരം തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ട് തികയുന്നേയുള്ളൂ. 1970കളുടെ ആദ്യപകുതിയിലും എണ്‍പതുകളുടെ രണ്ടാംപാദത്തിലും 2001 ജനുവരി, ഏപ്രില്‍, ജൂണ്‍ മാസങ്ങളിലും നിരവധി മനുഷ്യജീവനുകള്‍ കവര്‍ന്ന് പ്രദേശം കത്തിയാളിയമര്‍ന്നപ്പോള്‍ ബാക്കിയായത് നൂറുകണക്കിന് അനാഥകുടുംബങ്ങളും കോടികളുടെ സ്വത്തുനാശവും നൂറുകണക്കിനു ചെറുപ്പക്കാരുടെ ജയിലും കേസുകെട്ടുകളുമൊക്കെയായിരുന്നു. 2001ലെ സംഘര്‍ഷം കലാപമായി കൈവിട്ടുപോയപ്പോള്‍ അത് ദേശീയപ്രശ്‌നമായി തന്നെ വളര്‍ന്നു. അതിനൊടുവിലാണ് കൊന്നും കൊള്ളിവെച്ചും കൊലവിളിച്ചും നടന്ന കലികാലത്തിനറുതി വരുത്താന്‍ അന്നാട്ടുകാര്‍ തന്നെ മുന്നില്‍ നിന്നത്. സ്വാതന്ത്ര്യവും സമാധാനവും ശക്തിപ്പെടുത്താനും നാദാപുരത്ത് സമാധാനം ശാശ്വതമാക്കാനും ദൃഢപ്രതിജ്ഞയെടുത്ത് 2002 ആഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യദിനപ്പുലരിയില്‍ അവര്‍ നാദാപുരത്ത് സമാധാനറാലി നടത്തി. 'കൂട്ടായ്മയില്‍നിന്ന് കൂട്ടായ്മയിലേക്ക്' എന്ന മുദ്രാവാക്യവുമായി അഭൂതപൂര്‍വമായ വികസനമാതൃകസൃഷ്ടിച്ച് ഏറ്റവും മികച്ച പഞ്ചായത്തിനുള്ള കേരളസര്‍ക്കാറിന്റെ സ്വരാജ് ട്രോഫി നാദാപുരം നേടിയെടുത്തു. ഇനിയും തീതിന്നാന്‍ വയ്യെന്ന ഒരു ദേശത്തിന്റെ ഒന്നുചേര്‍ന്നുള്ള ആ ഏറ്റുപറച്ചിലും മുന്നേറ്റവും കേരളം അതിന്റെ മഹിതമാതൃകാ പതക്കങ്ങളില്‍ ഒന്നായി അഭിമാനപൂര്‍വം എടുത്തണിഞ്ഞു.
  എന്നാല്‍ ഇരുട്ടിന്റെ ശക്തികള്‍ അപ്പോഴും മറയ്ക്കുപിന്നില്‍ അടുത്ത വട്ടത്തിനുള്ള കോപ്പൊരുക്കുകയായിരുന്നു എന്നതിന്റെ സൂചനകളാണ് അടുത്ത കാലത്തായി പഴയ ലക്ഷണങ്ങള്‍ തലപൊക്കിത്തുടങ്ങിയ നാദാപുരം മേഖല തെളിയിക്കുന്നത്. നാടിന്റെ ഒത്തൊരുമിച്ചുള്ള മുന്നോട്ടുപോക്കില്‍ ഒരു നിമിഷം പിറകിലായ വിഷപ്പാമ്പുകള്‍ പിന്നെയും തലപൊക്കിത്തുടങ്ങുന്നതിന്റെ അടയാളങ്ങള്‍ പഴയ സംഘര്‍ഷമേഖലകളില്‍ ഇടക്കിടെ കണ്ടുതുടങ്ങി. അപ്പോഴെല്ലാം സമാധാനത്തിന്റെയും ശാന്തിയുടെയും വിള്ളലുകള്‍ അടച്ചുകളയാനുള്ള ജാഗ്രതയൊന്നു മാത്രമാണ് വലിയ ദുരന്തങ്ങളില്‍ നിന്നു രക്ഷിച്ചത്. എന്നാല്‍, സമാധാനയോഗങ്ങളില്‍ മുന്നിലിരിക്കുന്ന രാഷ്ട്രീയനേതൃത്വം മറയ്ക്കുപിന്നില്‍ കളിക്കുന്ന കളികള്‍ അത്യന്തം വഷളായിരുന്നുവെന്നുതന്നെ ഇടക്കിടെ നാദാപുരം ഭാഗത്തുനിന്നുണ്ടായ പൊട്ടലും ചീറ്റലും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഒരു കശപിശ വലിയ രാഷ്ട്രീയസംഘര്‍ഷമാകാനും അത് വൈകാതെ വര്‍ഗീയരൂപം പ്രാപിക്കാനും എത്ര ക്ഷണനേരം മതിയെന്നു പലവുരു തെളിയിച്ച പ്രദേശമാണിത്. അതുകൊണ്ടുതന്നെയാണ് 2001ലെ കറുത്തദിനങ്ങളില്‍ കലികാലത്തിന് സ്ഥായിയായ അന്ത്യം കുറിക്കുന്നതിനു വേണ്ടി സമൂഹത്തിന്റെ നാനാദിക്കുകളില്‍നിന്ന് ഇടപെടലുണ്ടായത്.
  (തുടരും)

  ReplyDelete
 8. (തുടര്‍ച്ച)

  ഈ സുസ്ഥിതിക്ക് തുരങ്കം വെക്കാനുള്ള ശ്രമം എത്ര ഭീകരമാണ് എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നരിക്കാട്ടേരിയില്‍ അഞ്ചുപേരുടെ ജീവനപഹരിച്ച സ്‌ഫോടനം. ഒരു നാടിനെ ചുട്ടുചാമ്പലാക്കാന്‍ പോന്ന മാരകശേഷിയുള്ള ബോംബും ആയുധസാമഗ്രികളുമാണ് പ്രദേശം വേട്ടയാടിയ പൊലീസ് കണ്ടെടുത്തത്. നാദാപുരത്തെ അക്രമസംഭവങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തീര്‍ത്തും ശരിയാണ്. കലക്ടറുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രാദേശികനേതാക്കളുടെ യോഗം വിളിച്ചാല്‍ പ്രശ്‌നം തീരില്ലെന്നും സംസ്ഥാന നേതാക്കള്‍ യോഗംചേര്‍ന്ന് രാഷ്ട്രീയമായ പരിഹാരമുണ്ടാക്കണമെന്നും നാടറിയുന്ന പ്രദേശത്തെ എം.പി കൂടിയായ അദ്ദേഹം പറയുന്നു. നരിക്കാട്ടേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരും പരിക്കുപറ്റിയവരും മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തകരാണ് എന്നു വ്യക്തമായിരിക്കെ കോണ്‍ഗ്രസ് നേതാവു കൂടിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ നിരീക്ഷണം ഏറെ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. പാര്‍ട്ടി അണികളെ ചോരക്കളികള്‍ക്ക് വിട്ടുകൊടുത്ത് ദുരന്തം ഏറ്റുവാങ്ങിയ ശേഷം മരിച്ചവരെയും പരിക്കേറ്റവരെയും തള്ളിപ്പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ മുതിരുന്ന കൊച്ചുനേതാക്കളെ എന്തു പറയാനാണ്!
  മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മേനിപറഞ്ഞും ആശയപ്രതിയോഗികള്‍ക്കെതിരെ തീവ്രവാദവും ഭീകരതയും ആരോപിച്ച് വാക്പയറ്റ് നടത്തിയും കേരളത്തില്‍ ഭീകരവിരുദ്ധയുദ്ധത്തിന്റെ ചാമ്പ്യന്മാരാകാന്‍ ശ്രമിക്കുന്ന കക്ഷിയാണ് മുസ്‌ലിംലീഗ്. അവരുടെ രാഷ്ട്രീയ കാപട്യമാണ് നരിക്കാട്ടേരി പൊട്ടിത്തെറിയില്‍ പുറത്തായിരിക്കുന്നത്. രാഷ്ട്രീയപ്രതിയോഗികളോട് ബോംബും വാളും കൊണ്ടു സംസാരിക്കുന്നത് ഏതിനം ഭീകരതയിലാണ് വരവുവെക്കുകയെന്ന് മുസ്‌ലിംലീഗ് നേതൃത്വം വിശദീകരിക്കണം. തുമ്പില്ലാ കേസുകളുടെയും ഉണ്ടയില്ലാ വെടികളുടെയും പൊട്ടാത്ത നുണബോംബുകളുടെയും പേരില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന ഭീകരവിരുദ്ധ നിഴല്‍യുദ്ധങ്ങള്‍ക്ക് തീവ്രവാദ വിരോധത്തിന്റെ വീറുപകര്‍ന്ന ലീഗ്‌നേതൃത്വം അഞ്ചു പ്രവര്‍ത്തകരെ കൊലക്കെറിഞ്ഞു കൊടുത്ത ഈ മഹാപാതകത്തെ എന്തുപേരിലാണ് ന്യായീകരിക്കുക?
  ഒരിക്കല്‍ ഉണക്കിയ മുറിവിന്റെ വടുക്കള്‍ വീണ്ടും മാന്തിപ്പൊളിക്കാന്‍ ശ്രമിക്കുന്ന ഏതു പാര്‍ട്ടിക്കാരും അവര്‍ക്ക് കൊടിപിടിക്കുന്നവരും സാമൂഹികവിരുദ്ധരുടെ ഗണത്തിലേ പെടുകയുള്ളൂ. വാളും ബോംബും കുടില്‍വ്യവസായമാക്കി വളര്‍ത്തി നാട് ചുടലക്കളമാക്കാന്‍ ശ്രമിക്കുന്ന ഈ ഭീകരന്മാരെയും അവര്‍ക്ക് മുന്‍ പിന്‍ സഹായം നല്‍കുന്നവരെയും നിര്‍ദാക്ഷിണ്യം കൈകാര്യം ചെയ്യാന്‍ ഭരണകൂടവും ഔദ്യോഗിക സംവിധാനങ്ങളും തയാറാകണം. സമാധാനവും ശാന്തിയും പിച്ചിച്ചീന്തുന്നവരെ സാമൂഹികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്താന്‍ ജനം മുന്‍കൈയെടുക്കണം. ഇത്തരത്തിലുള്ള ആത്മാര്‍ഥനീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയേ തീരൂ എന്നാണ് നാദാപുരം പിന്നെയും പിന്നെയും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

  ReplyDelete