Followers

Friday, July 29, 2011

മാസപ്പിറവി: തെറ്റും ശരിയും

ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചും നബി (സ) മാതൃക കാണിച്ചതുമനുസരിച്ചുമാണല്ലോ നാം കാലഗണന നടത്തേണ്ടത്.
ഖുര്‍ആന്‍ പറയുന്നു: 'ഹിലാലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള കാല സൂചികളാകുന്നു അവ.' (2/189)
നബി (സ) പറഞ്ഞു: ഹിലാല്‍ കാണുവോളം നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. ഹിലാല്‍ കാണുവോളം നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുക. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.
(അഹ്‌മദ് 9505)


ഈ പ്രമാണ വചനങ്ങളും നബിയുടെ നടപടിക്രമവുമനുസരിച്ച് നാം ചെയ്തുവരുന്നതിതാണ്‌:
നിലവിലുള്ള മാസം 29 ന്ന് സൂര്യാസ്തമയ വേളയില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഹിലാല്‍ കണ്ടാല്‍ ആ സമയം മുതല്‍ അടുത്ത മാസം ആരംഭിച്ചതായി കണക്കാക്കുക.


ഏന്നാല്‍ ശാസ്ത്രമേറെ പുരോഗമിച്ച ഇക്കാലത്ത് മാസം നോക്കാന്‍ പോകേണ്ടതില്ലെന്നും കണക്ക് അവലംബിച്ചാല്‍ മതിയെന്നും ചിലര്‍ വാദിക്കുന്നു. നമസ്‌കാര സമയം നിര്‍ണ്ണയിക്കുന്നതിന്ന് കണക്ക് അവലംബിക്കുന്നത് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഈ വാദം സമൂഹത്തിലെ വലിയൊരു ഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇപ്പറയുന്നതിന്‍റെ പൊരുളറിഞ്ഞു കൊണ്ടല്ല പൊതു ജനം ഈ പ്രചരണത്തില്‍ വീഴുന്നത്. പഴഞ്ചന്‍, പ്രാകൃതം, എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനോട് വെറുപ്പും അകല്‍ച്ചയും; കണക്ക്, ശാസ്ത്രീയം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനോട് കമ്പവും തോന്നുക തോന്നുക സ്വാഭാവികമാണ്‌.


നബിയുടെ കാലത്ത് ചക്രവാളത്തില്‍ നോക്കി സൂര്യന്‍ മറഞ്ഞെന്ന് ബോധ്യമാകുമ്പോള്‍ മഗ്‌രിബ് ബാങ്ക് വിളിക്കുമായിരുന്നു. പിന്നീട് കണക്കനുസരിച്ച് നമസ്‌കാര സമയം തീരുമാനിക്കാന്‍ തുടങ്ങിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചതായി 'ദൃശ്യമാവുക' എപ്പോഴാണെന്ന് കണക്ക് കൂട്ടി കണ്ടു പിടിച്ചു. എന്നിട്ട് ആ സമയ വിവരപ്പട്ടിക നോക്കി ബാങ്ക് വിളിക്കാനും തുടങ്ങി. യഥാര്‍ത്ഥത്തില്‍ സൂര്യനസ്തമിക്കുന്നത് ഈ പട്ടികയില്‍ പറയുന്ന സമയത്തിന്‍റെ 8 മിനിറ്റ് 20 സെക്കന്‍റ്‌ മുമ്പാണ്‌. അത് കണക്ക് കൂട്ടാന്‍ കഴിയാഞ്ഞിട്ടല്ല; പക്ഷെ അങ്ങനെ ചെയ്യാറില്ല; ആ സമയത്ത് ബാങ്ക് വിളിക്കാറുമില്ല.


ഈ മാതൃക അനുസരിച്ച് മാസപ്പിറവിയുടെ കാര്യത്തില്‍ കണക്ക് അവലംബിക്കാമെന്ന് വച്ചാല്‍ എന്താണ്‌ ചെയ്യേണ്ടത്? നിലവിലുള്ള മാസം 29 ന്ന് സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ 'ദൃശ്യമാ'കുമോ എന്ന് കണക്ക് കൂട്ടണം. സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ ആകാശത്തുണ്ടായത് കൊണ്ട് മാത്രം അത് ദൃശ്യമാകണമെന്നില്ല. അത് കൊണ്ട് തന്നെ ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലുമല്ല; അത് 'ദൃശ്യമാകുമോ' എന്ന് തന്നെയാണ്‌ കണക്ക് കൂട്ടേണ്ടത്. നമസ്‌കാരസമയം നിര്‍ണ്ണയിക്കുന്ന അതേ മാതൃക മാസനിര്‍ണ്ണയത്തിന്നും അവലംബിക്കുന്നു എന്ന് വാദിക്കുന്നവര്‍ ഇതാണ്‌ ചെയ്യേണ്ടത്.


എന്നാല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ ശൈലി ഖുര്‍ആനും ഹദീസും പഠിപ്പിച്ചതിന്ന് വിരുദ്ധമാണ്‌. അവര്‍ക്ക് ഹിലാല്‍ കാണണമെന്നില്ലെന്ന് മാത്രമല്ല; അസ്തമയ ശേഷം ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലും പരിഗണിക്കേണ്ടതില്ലത്രെ. ഇത്തവണ (2011) അവര്‍ റമദാന്‍ ആരംഭിക്കുന്നത് ജൂലായ് 31 നാണ്‌. ആഗസ്ത് 30 ന്‌ ഈദുല്‍ ഫിത്വ്‌ര്‍ ആഘോഷിക്കാനും തീരുമാനിച്ചിരിക്കുന്നു. നബിയുടെ നടപടിക്രമം എന്തായിരുന്നുവെന്നു നോക്കാം.


ഒരിക്കല്‍ ഒരു ഗ്രാമീണന്‍ നബിയുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: 'ഞാന്‍ ഹിലാല്‍ കണ്ടിരിക്കുന്നു.'
നബി ചോദിച്ചു: അല്ലാഹുവല്ലാതെ ഒരു ഇലാഹില്ലെന്ന് നീ സാക്‌ഷ്യം വഹിക്കുന്നുണ്ടോ?
അദ്ദേഹം പറഞ്ഞു: അതെ.
വീണ്ടും നബി ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാണെന്ന് നീ സാക്‌ഷ്യം വഹിക്കുന്നുണ്ടോ?
അദ്ദേഹം പറഞ്ഞു: അതെ.
നബി പറഞ്ഞു: ഓ ബിലാല്‍, അടുത്ത പകല്‍ നോമ്പനുഷ്ഠിക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ വിളമ്പരം ചെയ്യുക. (അബൂ ദാവൂദ് 1993)


നബിയുടെ നടപടിക്രമം മാതൃകയാക്കുന്നവര്‍ക്ക് ഈ ജൂലായ് 31 ന്‌ റമദാന്‍ ആരംഭിക്കാന്‍ കഴിയുകയില്ല. കാരണം, 30 ന്‌ സൂര്യന്‍ അസ്തമിക്കുന്നത് 6.52 നാണ്‌. അന്ന് ചന്ദ്രന്‍ അസ്തമിക്കുന്നത് 6.30 നും. അഥവാ സൂര്യന്‍ അസ്തമിക്കുന്നതിന്റെ 22 മിനിറ്റുകള്‍ക്ക് മുമ്പ് ചന്ദ്രന്‍ അസ്തമിച്ചിരിക്കും. അഥവാ 30 ന്‌ മാസം കാണാന്‍ ഒരു സാധ്യതയുമില്ല.
വസ്തുത ഇതായിരിക്കെ ജൂലായ് 31 ന്‌ റമദാന്‍ വ്രതമാരംഭിക്കുന്നത് ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ്‌. ഇതു പറയുന്നത് കണക്കിന്റെ അടിസ്ഥാനത്തിലാണ്‌. ആ കണക്ക് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്‌.


1. 2011 ജൂലായ് മാസത്തിലെ സൂര്യന്റെ ഉദയാസ്തമയങ്ങള്‍: click here


2. 2011 ജൂലായ് മാസത്തിലെ ചന്ദ്രന്റെ ഉദയാസ്തമയങ്ങള്‍: click here


3. 1990 മുതല്‍ 2030 വരെയുള്ള ലോകത്തിന്‍റെ എല്ലാ ഭാഗത്തെയും സൂര്യ ചന്ദ്രന്‍മാരുടെ ഉദയാസ്തമയങ്ങളറിയാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക: click here


4. ആഗോളാടിസ്ഥാനത്തില്‍ ഓരോ മാസവും ഹിലാല്‍ ദൃശ്യമാകുമോ എന്നതിനെക്കുറിച്ച് ശാസ്ത്രീയ പ്രവചനവും പിന്നീട് ദൃശ്യമാകുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടും ലഭിക്കാന്‍: click here


കെ.കെ. ആലിക്കോയ

8 comments:

  1. ജൂലായ് 30 അര്‍ദ്ധരാത്രിക്ക് ശേഷം 10 മിനുറ്റ് കഴിഞ്ഞാണ്‌ (12:10 am, 31/07/2011) അമാവാസി അവസാനിക്കുന്നത്. അമാവാസി അവസാനിക്കും മുമ്പ് മാസം കാണില്ലെന്നു വ്യക്തമാണല്ലോ.

    ReplyDelete
  2. Moonsighting for Ramadan 1432

    The Astronomical New Moon is on July 30, 2011 (Saturday) at 18:40 UT. On July 30, it can not be seen anywhere in the world. On Sunday, July 31, 2011, it can be easily seen in Southern Africa and South America, but with difficulty in Central Africa. On August 1, it can be easily seen everywhere except Northern Europe (See visibility curves). http://www.moonsighting.co​m/1432rmd.html

    ReplyDelete
  3. ആഗസ്ത് 1 തിങ്കളാഴ്ച ഹിലാല്‍ കണ്ടാല്‍ ചൊവ്വാഴ്ച നോമ്പ് തുടങ്ങുമെന്നഉം അല്ലെങ്കില്‍ ബുധനാഴ്ചയാണ്‌ തൂടങ്ങുകയെന്നുമാണ്‌ ഖാദിമാര്‍  നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവര്‍ക്ക് വൈകിയുദിച്ച വിവേകം സമുദായത്തെ രക്ഷിച്ചു. റമദാന്‍ ഒന്നിനു തന്നെ നോമ്പ് തുടങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുങ്ങിക്കിട്ടി. الحمد لله. ഖാദിമാരുടെ ഉറപ്പിക്കലിന്‌ എത്രമാത്രം ഉറപ്പുണ്ടെന്ന് അവരുടെ പ്രസ്താവനയില്‍ നിന്നും പിന്നീടുണ്ടായ തിരുത്തലില്‍ നിന്നും മനസ്സിലാക്കാം.

    ReplyDelete
  4. ഈ മാതൃക അനുസരിച്ച് മാസപ്പിറവിയുടെ കാര്യത്തില്‍ കണക്ക് അവലംബിക്കാമെന്ന് വച്ചാല്‍ എന്താണ്‌ ചെയ്യേണ്ടത്? നിലവിലുള്ള മാസം 29 ന്ന് സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ 'ദൃശ്യമാ'കുമോ എന്ന് കണക്ക് കൂട്ടണം. സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ ആകാശത്തുണ്ടായത് കൊണ്ട് മാത്രം അത് ദൃശ്യമാകണമെന്നില്ല. അത് കൊണ്ട് തന്നെ ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലുമല്ല; അത് 'ദൃശ്യമാകുമോ' എന്ന് തന്നെയാണ്‌ കണക്ക് കൂട്ടേണ്ടത്. നമസ്‌കാരസമയം നിര്‍ണ്ണയിക്കുന്ന അതേ മാതൃക മാസനിര്‍ണ്ണയത്തിന്നും അവലംബിക്കുന്നു എന്ന് വാദിക്കുന്നവര്‍ ഇതാണ്‌ ചെയ്യേണ്ടത്.

    താങ്കളുടെ ഈ അഭിപ്രായം പൂര്‍ണ്ണമായും ശരിയാണ്. പക്ഷേ, സൗദി അറേബ്യ ഉള്‍പ്പെടെ ആരും തന്നെ (Except Oman) ഈ മാനദണ്ഡം സ്വീകരിച്ചതായി കാണാത്തത് ദൗര്‍ഭാഗ്യകരം തന്നെ.

    ReplyDelete
  5. കല്‍ക്കിയുടെ വീക്ഷണത്തോട് യോജിക്കുന്നു. സഊദി നേരത്തെ നമ്മുടെ നാട്ടിലെ മണിക്ഫാന്‍ സ്വീകരിച്ചുവരുനന്‍ രീതിയാണ്‌ സ്വീകരിച്ചിരുന്നത്. അന്നാണ്‌ മണിക്ഫാന്‍ വളര്‍ന്നത്. സഊദിയുമായി പൊരുത്തപ്പെടുന്നു എന്ന ബലത്തിലായിരുന്നു ആ വളര്‍ച്ച. ഇപ്പോള്‍ മുന്നോ നാലോ വര്‍ഷമായി സഊദി ശൈലിമാറ്റിയിരിക്കുന്നു. മണിക്ഫാനുമായി അവര്‍ പൊരുത്തപ്പെടാതിരിക്കാന്‍ കാരണമതാണ്‌.

    ReplyDelete
  6. KUWAIT CITY, Aug 28: “According to astronomical calculations and visibility conditions, Monday, Aug 29th, will be the last day of Ramadan and Tuesday, Aug 30th, will be the first day of Eid Al-Fitr,” well known Kuwaiti astronomer Dr Saleh Al-Ojairi told Al-Watan Arabic daily.

    Al-Ojairi called on decision-makers in Kuwait and the Islamic Arab world to shun differences and avoid controversy when it comes to the sighting of the crescent and declaration of the first day of Eid Al-Fitr. He added that differences among Sunnis and Shiites are the main cause of controversy in this issue.

    Meanwhile, northwesterly winds are expected to taper off in the next hours, to be coupled with receding dust and low waves at sea, said the director general of the meteorological department of the Directorate-General of Civil Aviation.

    The winds have picked up since the morning hours today, spewing moderate dusts and resulting in high waves at the sea, said Mohammad Karam in remarks to KUNA.

    The calm weather is expected to prevail till Tuesday, but the winds would re-gain force in the days later.
    Acknowledging this season’s summer peak went on record, he said the temperature in some days, particularly at start of August hit 50 degrees. However, the heat began subsiding in the middle of the month, dropping to 46-48 degrees, Karam added. (Arab Times)

    ReplyDelete
  7. Moonsighting for Shawwal 1432

    The Astronomical New Moon is on August 29, 2011 (Monday) at 3:04 UT. On August 29, by naked eye it can be seen in Southern part of South America and Polynesian Islands. With binoculars it may be seen in Cape Town South Africa, Northern part of South America, and in Hawaii. On Tuesday, August 30, 2011, it can be easily seen everywhere except Northern Asia and Northern Europe (See visibility curves).
    Visit: http://www.moonsighting.com/1432shw.html

    ReplyDelete
  8. ഈദുല്‍ ഫിത്വ്‌ര്‍ 2011
    2011 ആഗസ്ത് 29/ 1432 റമദാന്‍ 29 നു കോഴിക്കോട്ട് സൂര്യനസ്തമിക്കുക 6:39 ന്നാണ്‌. ചന്ദ്രനസ്തമിക്കുന്നത് 6:44 നും. സുര്യാസ്തമയശേഷം അഞ്ചുമിനിറ്റുമാത്രം ആകാശത്തുണ്ടാകുന്ന ചന്ദ്രക്കല കാണാന്‍ സാദ്ധ്യമല്ല. ഏതാണ്ട് അര മണിക്കൂറിനടുത്ത സമയമുണ്ടെങ്കിലേ കാണുകയുള്ളൂ എന്നാണ്‌ ശാസ്ത്രം പറയുന്നത്. ചില മാസങ്ങളില്‍ അത്രയുണ്ടായാല്‍ പോലും കാണാന്‍ കഴിയുകയില്ല.


    അപ്രകാരം, ന്യൂമൂണിനു ശേഷം അഥവാ അമാവാസി അവസാനിച്ചതിനു ശേഷം പതിമൂന്നര മണിക്കൂറെങ്കിലും കഴിഞ്ഞ് നടക്കുന്ന അസ്തമയവേളയില്‍ മാത്രമേ ഉപകരണങ്ങളുടെ സഹായത്താല്‍ പോലും ചന്ദ്രക്കല കാണാന്‍ കഴിയുകയില്ല. നഗ്നനേത്രങ്ങള്‍ കൊണ്ടു കാണണമെങ്കില്‍ പതിനഞ്ചര മണിക്കൂറെങ്കിലും കഴിയണം. ന്യൂമൂണ്‍ ഇന്നു (2011 ആഗസ്ത് 29/ 1432 റമദാന്‍ 29) കാലത്ത് 8:34 നാണ്‌. ന്യൂ മൂണ്‍ മുതല്‍ അസ്തമയം വരെ 10 മണിക്കൂര്‍ അഞ്ച് മിന്റ് ദൈര്‍ഘ്യമേയുള്ളൂ. ഇതും ഇന്നു മാസം കാണാന്‍ കഴിയില്ലെന്നതിന്റെ മറ്റൊരു സൂചനയാണ്‌.


    ഇതൊക്കെയാണ്‌ വസ്തുതയെങ്കിലും നമ്മുടെ നാട്ടില്‍ മൂന്നു മിനിറ്റ് മാത്രം ചക്രവാളത്തിലുണ്ടാകുന്ന ചന്ദ്രക്കല പോലും കണ്ടെന്ന് ചിലര്‍ വാദിക്കുകയും ഖാദിമാര്‍ അതു സമ്മതിച്ചു കൊടുക്കുകയും ചെയ്തത് കാണാം. മാത്രമല്ല; 1997 ഫെബ്രുവരി ഏഴിനു സൂര്യാസ്തമയത്തിന്റെ 11 മിനിറ്റു മുമ്പ് അസ്തമിച്ചു പോയ ചന്ദ്രക്കല കണ്ടെന്ന വാദമംഗീകരിച്ചുകൊടുത്ത ഖാദിമാരെയും നമ്മുടെ നാട്ടില്‍ കാണാം.


    ഇത്തവണ ശഅ്‌ബാന്‍ 28 ആണെന്നു ഖാദിമാര്‍ പറഞ്ഞ ദിവസത്തിന്റെ പിറ്റേന്ന് റമദാന്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്തതും ഖാദിമാര്‍ തന്നെയാണ്‌. ഇതെല്ലം മൂലം ഇവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


    2011 ആഗസ്ത് മാസത്തിലെ സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങള്‍:


    Sun: http://www.timeanddate.com/worldclock/astronomy.html?n=1895&month=8&year=2011&obj=sun&afl=-11&day=1


    Moon: http://www.timeanddate.com/worldclock/astronomy.html?n=1895&month=8&year=2011&obj=moon&afl=-11&day=1

    ReplyDelete