Followers

Friday, March 4, 2011

നാദാപുരം സ്ഫോടനവും യുക്തിവാദികളും 

മതേതരവാദികളും സമാധാനപ്രിയരുമാണ്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ഭീകരതയെന്ന് കേട്ടാലേ അവര്‍ക്ക് കലിയാണ്‌. കെ.എം. ഷാജിയെ നിങ്ങള്‍ കണ്ടിട്ടില്ലെ? എത്ര രോഷത്തോട് കൂടിയാണ്‌ അദ്ദേഹം ഭീകരതക്കെതിരെയും അതിന്റെ മാസ്റ്റര്‍ ബ്രൈന്‍ ആയ മൌദൂദിക്കെതിരെയും മൌദൂദി കൃതികളുടെ വിതരണക്കാരായ ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും സംസാരിക്കാറുള്ളത്? അതേ മനസ്സുള്ളവരാണ്‌ മുഴുവന്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രാവര്‍ത്തകരും. അത്കൊണ്ട് അവരില്‍ ഭീകരത ആരോപിക്കുന്നത് ഒട്ടും ശരിയായ നിലപാടല്ല. ഇനി അഥവാ ആരോപിച്ചാല്‍ തന്നെ അത് മതഭീകരത ആകാന്‍ പടില്ല; മതേതരഭീകരതയേ ആകാവൂ. സംഘടനയുടെ പേരില്‍ മുസ്‌ലിം ഉള്ളതൊന്നും കാര്യമാക്കേണ്ടതില്ല. പേരില്‍ മുസ്‌ലിമുണ്ടെങ്കിലും ഉള്ളടക്കം തനി സെക്യുലറാണ്‌. അത് കൊണ്ട് ആ ഭീകരത, അക്ഷേപാര്‍ഹമല്ല. അത് മതഭീകരതയല്ലെന്നതാണിതിന്ന് കാരണം. കണ്ടില്ലേ നാട്ടിലെ യുക്തിവാദികള്‍ മൌനം പാലിക്കുന്നത്? പാകിസ്താനില്‍ ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കപ്പെട്ടപ്പോള്‍ എന്തൊരു പുകിലായിരുന്നു ഇവിടെ? മതനിന്ദാ കേസും, ബന്ധപ്പെട്ട നിയമവും ആക്കെ പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെടുകയായിരുന്നില്ലേ? ഒരു ഗവര്‍ണ്ണര്‍ കൊല്ലപ്പെട്ടതോടെ, പ്രവാചക നിന്ദക്കെതിരെയുള്ള ഭീകരത കൂടി ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍,
നാദാപുരം സംഭവത്തിന്‌ ശേഷം പാകിസ്താനില്‍ ഒരു മന്ത്രി കൊല്ലപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രിയും പി.പി.പിയുടെ ക്രിസ്ത്യന്‍ പ്രതിനിധിയുമാണദ്ദേഹം. എന്നിട്ടും എന്ത് കൊണ്ടാണെന്നറിയില്ല നമ്മുടെ യുക്തിവാദികള്‍ ഇത് വരെ പ്രതികരിച്ചു കണ്ടിട്ടില്ല. സ്വന്തം മൂക്കിന്‌ താഴ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള മൌനദീക്ഷ തുടരുന്നതിന്നിടയില്‍ പാകിസ്താനിലെ ഒരു കൊലയെപ്പറ്റി സംസാരിക്കുന്നത് അഭംഗിയാണെന്ന് കരുതിയവുമോ ഈ മൌനം? അത്ര മാത്രം ഔചിത്യ ബോധമൊന്നും ഇക്കൂട്ടര്‍ സാധാരണ പ്രദര്‍ശിപ്പിച്ചു കാണാറില്ലല്ലോ. പിന്നെന്താ ഇപ്പോള്‍ മാത്രം ഇങ്ങനെ?

NB: 'നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക്, മൌദൂദിയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുത്ത ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാണ്‌ സ്ഫോടനക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍' എന്നെങ്കിലും ഒരു പ്രസ്താവന ഇറക്കാതിരുന്നാല്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സംഘ് പരിവാറിനോടും കെ.എം. ഷാജിയോടും എം.കെ.മുനീറിനോടുമൊപ്പം പങ്കാളിത്തം വഹിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

2 comments:

  1. സമാന ചിന്ത ഞാനും പങ്കുവെക്കുന്നു -
    ചുറ്റും നോക്കിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച അത്ര ഞെട്ടല്‍ ആര്‍ക്കും ഇല്ല. പത്രങ്ങളില്‍ രണ്ടു ദിവസത്തെ വാര്‍ത്ത മാത്രം. ഇതുമായി ബന്ധപ്പെട്ട് ചാനലുകളില്‍ കാര്യമായ ചര്‍ച്ചകള്‍ ഒന്നുംതന്നെയില്ല. സാംസ്കാരിക കേന്ദ്രങ്ങളില്‍ നിന്ന് ആളനക്കം കേള്‍ക്കാനില്ല. ആവശ്യത്തിലും അനാവശ്യത്തിലും ഇടപെടുന്ന എല്ലാര്‍ക്കും തികഞ്ഞ മൌനം. രാഷ്ട്രീയക്കാര്‍ പതിവുപോലെ പരസ്പരം പഴി ചാരുന്നു. മത കേന്ദ്രങ്ങളില്‍ ശ്മശാന മൂകത. ഒരു ഓലപ്പടക്കം പൊട്ടിയാല്‍ തന്നെ ദേശ സുരക്ഷയെ കുറിച്ചും ഭീകര ബന്ധത്തെ കുറിച്ചും വേവലാതിപെടുന്ന പത്രങ്ങള്‍ക്കും ദേശ സ്നേഹത്തിന്റെയും മതേതരത്വത്തിന്റെ ആള്‍രൂപങ്ങളായി അവതരിക്കാറുള്ള ആള്‍ക്കാര്‍ക്കും ഒരു കൂസലും ഇല്ല. കോട്ടക്കല്‍ കൂടിയിരുന്ന കാരണവന്മാരെ കാണാനേ ഇല്ല. കാരണം ഇപ്പോള്‍ പൊട്ടിയത്‌ ഒരു രാഷ്ട്രീയ ബോംബ്‌ ആണ്; മത ബോംബ്‌ അല്ല.


    വിവാദ ചോദ്യ പേപ്പര്‍ ഉണ്ടാക്കിയ പ്രൊഫസറെ മത വര്‍ഗീയ കശ്മലന്‍മാര്‍ ആക്രമിച്ചപ്പോള്‍ , ആ കൈവെട്ടു കേസ്‌ എത്ര കാലമാണ് പത്രങ്ങളും ചാനലുകളും സാംസ്‌കാരിക നായകരും ചര്‍ച്ച ചെയ്തത്, ദേശ സ്നേഹികളായ നമ്മുടെ നേതാക്കള്‍ എത്ര പ്രസ്താവനകള്‍ ഇറക്കി. കിട്ടിയ തക്കം മുതലെടുത്ത്‌ മുസ്ലിം മത സംഘടനകള്‍ തങ്ങളുടെ ശത്രുക്കളെ മേല്‍ വര്‍ഗീയ-തീവ്രവാദ ആരോപണങ്ങള്‍ കേട്ടിയെല്‍പ്പിക്കാന്‍ ഓടി നടന്നു. അതില്‍ അഭിപ്രായം പറയാത്ത, പ്രതിഷേധം രേഖപ്പെടുത്താത്ത ഒരു മത-രാഷ്ട്രീയ നേതാക്കളും ഇല്ല. പക്ഷെ രാഷ്ട്രീയ ബോംബ്‌ പൊട്ടുമ്പോള്‍ ഇവരൊക്കെ എവിടെ പോയി ഒളിക്കുന്നു ?

    മത ബോംബും രാഷ്ട്രീയ ബോംബും തമ്മില്‍ -http://hafeezkt.blogspot.com/2011/03/blog-post.html

    ReplyDelete