Followers

Tuesday, May 3, 2011

ദൈവത്തിനു പൊക്കാന്‍ കഴിയാത്ത കല്ല്‌

ദൈവത്തിനു പൊക്കാന്‍ കഴിയാത്ത ഒരു കല്ല്‌ സൃഷ്ടിക്കാന്‍ ദൈവവത്തിനു കഴിയുമോ എന്നത് ജബ്ബാറിന്റെ ബില്യന്‍ ഡോളര്‍ ക്വസ്റ്റ്യനാണ്‌. പലയിടത്തും ആ ചോദ്യം ചോദിക്കുകയും യെസ് ഓര്‍ നോ, ഏത് ഉത്തരം പറഞ്ഞാലും ദൈവം സര്‍വശക്തനല്ലെന്നു തെളിയുമെന്നുന്ന് വീമ്പ് പറയുകയും ചെയ്തിട്ടുണ്ട്.

ഇതേ പോലെ ആന്തരിക വൈരുദ്ധ്യം മൂലം ദുര്‍ബലമായ ചോദ്യങ്ങള്‍ ഇനിയും സാദ്ധ്യമാണ്‌:

* ദൈവത്തിനു ഭേദമാക്കാന്‍ കഴിയാത്ത ഒരു രോഗം സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയില്ലെന്നു പറഞ്ഞാല്‍ ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും. കഴിയുമെന്ന് പറഞ്ഞാലോ? അപ്പോഴും രക്ഷയില്ല; ദൈവത്തിനു ഭേദമാകാന്‍ കഴിയാത്ത രോഗമുണ്ടെന്നു വരുമ്പോഴും ദൈവം സര്‍വശക്തന്‍ അല്ലെന്നു തന്നെ വരും.

* ദൈവത്തെ തന്നെ നശിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരു ശത്രുവിനെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവം പോലും ചിന്നിച്ചിതറിപ്പോകും വിധമുള്ള ഒരു പൊട്ടിത്തെറി സൃഷ്ടിക്കന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തില്‍ അകപ്പെട്ടു പോയ തങ്ങളുടെ ബന്ധുക്കളെ രക്ഷപ്പെടുത്തി സ്വര്‍ഗ്ഗത്തില്‍ കൊണ്ടുവന്ന് തങ്ങളുടെ കൂടെ താമസിപ്പിക്കാനുള്ള കഴിവ് സ്വര്‍ഗ്ഗാവകാശികള്‍ക്ക് നല്‍കന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തിലെ തീ അണയ്ക്കാനുള്ള കഴിവു നരകാവകാശികള്‍ക്കു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തെയും നരാകാവകാശികളെയും മൊത്തം കരിച്ചു ചാമ്പലാക്കാനുള്ള കഴിവു നരകത്തിലെ തീയ്ക്കു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്കു ശേഷം ഒരു നബിയെക്കൂടി അയക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു മരിക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്റെ മരണാനന്തരം സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു തോല്‍ക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു രോഗിയാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു പട്ടിണി കിടക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* രോഗാവസ്ഥയില്‍, തന്നെ ചികില്‍സിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കിവയ്ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്നെ തോല്‍പ്പിച്ച് ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കാനുള്ള കഴിവ് പിശാചിനു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ഭ്രാന്തനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്നെപ്പോലെ മറ്റൊരു ദൈവത്തെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവം ഉറങ്ങുമ്പോള്‍ ലോകത്തിന്റെ കാര്യങ്ങളൊക്കെ നോക്കിനടത്താനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കിവയ്ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു അന്ധനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു പൊട്ടനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ആത്മഹത്യചെയ്യാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ദുര്‍ബലനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

എന്നിങ്ങനെ കുറെയേറെ വിഡ്ഢിച്ചോദ്യങ്ങള്‍ ജബ്ബാറിനും കമ്പനിക്കും നെയ്തുണ്ടാക്കാന്‍ സാധിക്കും. അവര്‍ ആ പണി തുടരട്ടെ. നമുക്ക് പ്രയോജനപ്രദമായ വല്ലതും ചെയ്യാം.
...........................................


ഇനി ജബ്ബാറിനോടു ചിലത് ചോദിക്കാം. യെസ് ഓര്‍ നോ ഉത്തരം പറയണം.

* താങ്കള്‍ ഇപ്പോഴും അമേധ്യം ഭക്ഷിക്കുകയും മൂത്രം കുടിക്കുകയും ചെയ്യാറുണ്ടോ?

ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ജബ്ബാര്‍ വൃത്തികെട്ടവനാണെന്നു വരും.

* പോക്കറ്റടിക്കുന്ന പതിവ്, താങ്കള്‍ ഉപേക്ഷിച്ചുവോ?

ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ജബ്ബാര്‍ പോക്കറ്റടിക്കാരനാണെന്നു തെളിയും.

Saturday, April 16, 2011

തൌഹീദിന്റെ അടിത്തറയിന്മേല്‍...

(ഫെയ്സ് ബുക്കിലെ 'മുജാഹിദ് ജമാഅത്ത് സംവാദം' എന്ന ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയാണിത്. ഇതില്‍ പ്രധാനമായും പങ്കെടുത്തത് ജമാല്‍ ചീമ്പയിലും ഞാനുമാണ്‌. ഇത്തിരി ദീര്‍ഘിച്ച ആ ചര്‍ച്ച കാര്യമായ എഡിറ്റിങ് ഇല്ലാതെ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്‌. ചില ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ വായന മുന്നേറുമ്പോള്‍ മനസ്സിലാകും.)

Ali Koya: "ലോകത്ത് -അഥവാ പ്രവര്‍ത്തനത്തിന്റെ ആരംഭമെന്ന നിലയ്ക്ക് ഈ നാട്ടില്‍-
യഥാര്‍ത്ഥ ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസരിച്ച്, ബോധപൂര്‍വമായും ആത്മാര്‍ത്ഥമായും സ്വയം ജീവിക്കുന്ന ഒരു സൊസൈറ്റിയെ സംഘടിപ്പിക്കുക,
അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ലോകത്തിന്റെ മുമ്പില്‍ ഇസ്‌ലാമിനെ ശരിക്കും പ്രതിനിധാനം ചെയ്യുക,
അങ്ങനെ തങ്ങളുടെ കഴിവും സ്വാധീനവും വികസിച്ചിടങ്ങളിലെല്ലാം,
മനുഷ്യന്റെ ചിന്താപരവും സദ്ദാചാരപരവും നാഗരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതവ്യവസ്ഥിതിയെ ആധുനിക നാസ്തികത്വത്തിന്റെയും പദാര്‍ത്ഥവാദത്തിന്റെയും അടിത്തറകളില്‍ നിന്ന് പിഴുതെടുത്ത്,
യഥാര്‍ത്ഥ ദൈവവിശ്വാസത്തിന്റെ -'തൌഹീദി'ന്റെ- അടിത്തറയിന്മേല്‍ കെട്ടിയുയ്റപ്പിക്കുക. ഇതാണ്‌ നമ്മുടെ ജമാഅത്ത് (പാര്‍ട്ടി) രംഗത്ത് വന്നതിന്റെ ഉദ്ദേശ്യം."
(മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം -മൌലാനാ അബുല്‍ അഅ്‌ലാ മൌദൂദി )

‎''ഇസ്ലാം ഇതു ദിവസം ദീന്‍ [മതം] ആയോ അന്ന് തന്നെ സിയാസത്തും [രാഷ്ട്രവും] കൂടിയായിരുന്നു.അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൌഹീദ് നമ്രൂദ്‌,ഫിര്‍ ഔന്‍, കൈസര്‍,കിസ്രാ മുതലായവരുടെ സാമ്രാജ്യത്തം നശിപ്പിക്കാനുള്ള സന്ദേശവും''. [അല്‍-മുര്ശിദ്-ജില്ദ്3-ലക്കം-11പേജു:405]

പ്രിയ മുജാഹിദ് സുഹൃത്തുക്കളേ, തൌഹീദിന്റെ അടിത്തറയിന്മേല്‍ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

Jamal Cheembayil സ്വാഗതാര്‍ഹമായ ഒരു അഭിപ്രായമാണ് ആലിക്കോയ സാഹിബ് മുന്നോട്ട് വെച്ചിരിക്കുന്നത്. പക്ഷെ അതിനു മുന്‍പ്‌ ജമാഅതിന്റെ കാഴ്ചപ്പാടിലെ തൌഹീദ് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?

Ali Koya ജമാഅത്ത് മനസ്സിലാക്കിയ തൌഹീദ്:

....അല്ലാഹു ഏക'ഇലാഹ്' ആണെന്നും മറ്റാരും 'ഇലാഹ്' അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ 'മഅ്ബൂദും' സാന്മാര്‍ഗിക വിധികര്‍ത്താവും. ആരാധനക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കാളിയുമില്ല.

ഈ യാഥാര്‍ഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെ പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്:
1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുന്നവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനോ സങ്കടങ്ങള്‍ കേള്‍ക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.
2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തി കാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരെയും ഭരമേല്‍പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ യഥാര്‍ഥത്തില്‍ അല്ലാഹു മാത്രമാകുന്നു.
3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തല കുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍.
4. അല്ലാഹുവോടല്ലാതെ, മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക; മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയുന്നവിധം, ദൈവിക വ്യവസ്ഥകളില്‍ പ്രവേശനവും സ്വാധീനവുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരും -മലക്കുകളോ അമ്പിയാഓ ഔലിയാഓ ആരുതന്നെയാണെങ്കിലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു.
5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉമടസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളും ശരിയെന്ന് അംഗീകരിക്കാതിരിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കുമില്ല.

പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാല്‍ മനുഷ്യന്റെ മേല്‍ താഴെ വിവരിക്കുന്ന സംഗതികള്‍ കൂടി അനിവാര്യമായിത്തീരുന്നു:

6. സ്വാധികാരത്തെ കൈയൊഴിക്കുക. സ്വേച്ഛകള്‍ക്കടിമപ്പെടുന്നതുപേക്ഷിക്കുക. ഏക ഇലാഹായി താന്‍ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി നിലകൊള്ളുക.
7. താന്‍ വല്ലതിന്റെയും ഉടമസ്ഥനും അധികാരിയുമാണെന്ന് കരുതാതിരിക്കുക. സര്‍വതും, തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും വരെ അല്ലാഹുവിന്നുടമപ്പെട്ടതും അവങ്കല്‍നിന്നുള്ള 'അമാനത്തും' ആണെന്ന് കരുതുക.
8. താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുക. തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലും അവയെക്കുറിച്ച് അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും സ്വകര്‍മങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നുമുള്ള യാഥാര്‍ഥ്യം സദാ ഗൌനിക്കുക.
9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക.
10. അല്ലാഹുവിനെ അഗാധമായി സ്നേഹിക്കുക. അവന്റെ പ്രീതിയും സാമീപ്യവും, തന്റെ സമസ്ത ശ്രമങ്ങളുടെയും ലക്ഷ്യമായും മുഴു ജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11. തന്റെ സ്വഭാവചര്യകള്‍, സാമൂഹിക നാഗരിക സാമ്പത്തിക രാഷ്ട്രീയ ഇടപാടുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ വിഷയങ്ങളിലും അല്ലാഹുവിന്റെ നിര്‍ദേശത്തെ മാത്രം നിര്‍ദേശമായി അംഗീകരിക്കുക. അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിധേയമോ ആയ പദ്ധതിയെ മാത്രം പദ്ധതിയായി സ്വീകരിക്കുക. അവന്റെ 'ശരീഅത്തി'നു വിരുദ്ധമായതെന്തും തള്ളിക്കളയുക.
(ജമാഅത്ത് ഭരണഘടനയില്‍ നിന്ന്.)

* ജമാഅത്തിന്റെ സങ്കല്‍പ്പത്തിലുള്ള തൌഹീദില്‍ നിന്ന് ഏതെല്ലാം ഭാഗങ്ങള്‍ ഒഴിവാക്കിയാണ്‌ മുജാഹിദ് സങ്കല്‍പ്പത്തിലുള്ള തൌഹീദ് രൂപപ്പെടുത്തിയിട്ടുള്ളത്?

* ഒരു രാഷ്ട്ര നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്നത് ദീനീ പ്രവര്‍ത്തനമാണെന്ന് താങ്കള്‍ സമ്മതിക്കുമോ?

* "കേരള നദവത്തുല്‍ മുജാഹിദീന്‍ ഒരു മത സംഘടനയാണ്, ആയതിനാല്‍ അതിന് വോട്ടുകള്‍ ഏകീകരിക്കാന്‍ പാടില്ല. വോട്ടുകള്‍ എകീകരിക്കുന്നതോടെ മത സംഘടനയും രാഷ്ട്രീയ സംഘടനയായി മാറും. രാഷ്ട്രീയ പാര്‍ട്ടി എന്നതിന്‍റെ നിര്‍വചനങ്ങളിലോന്ന് വോട്ടുകള്‍ ഏകീകരിക്കുന്ന വിഭാഗം എന്നാണ്.
ഒരു മതസംഘടനാ നേതൃത്വം ഇന്ന പാര്‍ട്ടിക്ക്‌ വോട്ട് ചെയ്യുക എന്ന് പ്രഖ്യാപിക്കുകയും അനുയായികള്‍ അതപ്പടി അംഗീകരിക്കുകയും ചെയ്യുന്ന അവസ്ഥക്ക് പൌരോഹിത്യ വ്യവസ്ഥ എന്നാണ് പറയുക – മുജാഹിദ്‌ പ്രസ്ഥാനത്തിന്‍റെ വിഭാവനയിലില്ലാത്ത ഒന്നാണത്.
മറ്റൊന്ന് തൌഹീദിന്‍റെ പേരില്‍ കൂട്ടായ്മയുണ്ടാക്കിയവരുടെ ഭൌതിക കാര്യത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ നേതൃത്വം വിലമതിക്കുന്നു എന്നതാണ്. വോട്ടുകള്‍ എകീകരിക്കാതെ, ഇസ്ലാമിന് വിരുദ്ധമല്ലാത്ത പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കാന്‍ അനുവാദം കൊടുക്കുന്നതിന്‍റെ അര്‍ഥം... ഇങ്ങനെ ആദര്‍ശാനുയായികളെ കുഞ്ഞാടുകളാക്കുന്നത് നല്ല നടപടിയായി മുജാഹിദ്‌ നേതൃത്വം കാണുന്നില്ല”
[വിചിന്തനം വാരിക, മാര്‍ച്ച് 6, 2009]

ഒരു രാഷ്ട്ര സ്ഥാപനത്തിന്നായി താങ്കള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍, ഇത്തരം ഉദ്ധരണികളും അവയുടെ വക്താക്കളും താങ്കളെ വേട്ടയാടുമോ?
അവര്‍ താങ്കളെ മതരാഷ്ട്രാവാദിയാക്കുമോ?

Jamal Cheembayil ‎5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉമടസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളും ശരിയെന്ന് അംഗീകരിക്കാതിരിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കുമില്ല # # # ആലിക്കോയ സാഹിബ് , ഈ വിഷയത്തില്‍ എനിക്കുദിക്കുന്ന ചില സംശയങ്ങള്‍ ഇതാണ്. ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലക്ക് ഇന്ത്യന്‍ നിയമ സംഹിത എന്തായാലും നാം നിരുപാധികം അന്ഗീകരിക്കെണ്ടാതാണല്ലോ, ഇവിടത്തെ നിയമ നിര്‍മ്മാണ കോടതികളെയും, അവിടത്തെ വിധികളെയും ഏതു നിലക്കാണ് ജമാഅതുകാര്‍ സ്വീകരിക്കുന്നത്?. ഒന്ന് മുതല്‍ നാല് വരെയുള്ളതില്‍ ഉയര്‍ന്ന ചോദ്യങ്ങല്ല്ക് ഉത്തരം എന്തായിരിക്കും എന്ന് ഞാന്‍ സ്വയം കണ്ടെത്തുന്നു. ഗൌരവമുള്ളതല്ല ആ സംശയങ്ങള്‍. ഇതിനു മറുപടി തരിക.

Ali Koya ഇസ്‌ലാമിന്റെ തൌഹീദിന്റെ വിശാലത എത്ര മാത്രമുണ്ടെന്ന് തീരുമാനിക്കുന്നത് നാം ജീവിക്കുന്ന രാജ്യത്തെ നിയമം നോക്കിയിട്ടല്ലല്ലോ. 'അല്ലാഹുവല്ലാതെ മറ്റാരെയും ആരാധിക്കാന്‍ പാടില്ലെന്ന' വസ്തുത ഒരു രാജ്യത്ത് പുറത്ത് പറയാന്‍ അനുവാദമില്ലെന്ന് സങ്കല്‍പ്പിക്കുക. ആ രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക്, ഇസ്‌ലാമിന്റെ തൌഹീദില്‍ നിന്ന് ആ ഭാഗം ഒഴിവാക്കാന്‍ കഴിയുമോ? ഇല്ലല്ലോ.
അതേ പോലെ ഇന്ത്യാ രാജ്യത്ത് ജീവിക്കുമ്പോള്‍ -ഏത് രാജ്യത്ത് ജീവിക്കുമ്പോഴും- ആ രാജ്യത്തെ നിയമം അനുസരിക്കാന്‍ പൌരന്മാര്‍ നിര്‍ബന്ധിതരാകും. അത് സ്വാഭാവികമാണ്‌. ഇങ്ങനെ ഒരു നിര്‍ബന്ധിതാവസ്ഥയില്‍ വിശ്വാസികള്‍ എത്തിപ്പെടുന്നു എന്ന കാരണത്താല്‍ നമുക്ക് ചെരിപ്പിനൊപ്പിച്ച് കാല്‌ മുറിക്കന്‍ കഴിയുമോ?
അത്കൊണ്ട് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിമിന്ന് എത്രത്തോളം നടപ്പിലാക്കാന്‍ കഴിയുമെന്ന ഉപാധി മാറ്റിവച്ച് കൊണ്ട് ഇസ്‌ലാമിന്റെ തൌഹീദ് എന്താണെന്ന് സ്വതന്ത്രമായി അന്വേഷിക്കുകയാണ്‌ നാം ചെയ്യേണ്ടത്.

ജമാഅത്ത് ഭരണഘടനയിലെ, താങ്കള്‍ സംശയമുന്നയിച്ച ഭാഗം ഞാന്‍ ആറാക്കി വിഭജിച്ചിരിക്കുന്നു:

1. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉമടസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക;

2. സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക;

3. മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക;

4. ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളും ശരിയെന്ന് അംഗീകരിക്കാതിരിക്കുക.

5. തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു.

6. ഉടമസ്ഥതക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കുമില്ല.

* ഈ ആറ്‌ പോയന്റുകളില്‍ ഏതിനോടാണ്‌ താത്വികമായി താങ്കള്‍ക്ക് വിയോജിപ്പുള്ളതെന്ന് പറഞ്ഞാല്‍ അതിനെക്കുറിച്ച് നമുക്ക് ചര്‍ച്ചയാവാം.

* ഈ പറഞ്ഞ ആറ്‌ കാര്യങ്ങള്‍ക്ക് ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്തുണയുണ്ടെന്നതില്‍ താങ്കള്‍ക്ക് സംശയമുണ്ടോ? ഉണ്ടെങ്കില്‍ അതിനെക്കുറിച്ചും നമുക്ക് ചര്‍ച്ചയാവാം.

* ആദ്യം തത്വം; പിന്നെ പ്രായോഗിക വശം. അതാണ്‌ ചര്‍ച്ചയുടെ രീതി. അല്ലാതെ പ്രായോഗിക രംഗത്ത് പ്രയാസമോ തടസ്സമോ ഉണ്ടെന്ന കാരണത്താല്‍ തത്വം മാറ്റാന്‍ നമുക്ക് കഴിയില്ല. ഇത് താങ്കളും സമ്മതിക്കുമല്ലോ.

* 'ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഒന്നിനെയും അനുസരിക്കരുത്' എന്നല്ല പറഞ്ഞത്. മറിച്ച് 'അത്തരം അനുസരണങ്ങള്‍ ശരിയെന്ന് അംഗീകരിക്കരുത്' എന്നാണ്‌. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുമല്ലോ.

Jamal Cheembayil
## താന്കള്‍ ഒരു തുറന്ന അഭ്പ്രായം പറയുന്നില്ല എന്നത് മനസ്സിലാക്കാന്‍ പ്രയാസം നേരിടുന്നു. ഞാന്‍ മനസ്സിലാക്കിയത് വെച്ച് ., നിലവിലുള്ള ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയെ ദൈവീകമെന്നു കരുതാതെ അനുസരിക്കാം. അതാണ്‌ താന്കള്‍ പറയുന്നതിന്റെ ചുരുക്കം?

* ആവര്‍ത്തനങ്ങളും, വാചക ബാഹുല്യവും നമുക്ക്‌ ഒഴിവാക്കി ചര്‍ച്ച എളുപ്പമാക്കാം. പ്രായോഗിക മേഖലയെ കുറിച്ചാണ് ചോദ്യം. അത് വിശദീകരിക്കുക.

Ali Koya: ഇന്ത്യനവസ്ഥ മുമ്പില്‍ വച്ച് ജമാഅത്തിനെ പ്രതിരോധിക്കാന്‍ വേണ്ടി മുജാഹിദുകള്‍ പ്രയോഗിക്കുന്ന പതിവ് തന്ത്രം മാത്രമാണിത്. വിഷയ പഠനത്തിനോ ചര്‍ച്ചയ്ക്കോ പ്രയോജനപ്പെടുന്ന രീതിയല്ല. മറിച്ച് പൊതു യോഗങ്ങളില്‍ ജമാഅത്തിനെതിരെ ഉപയോഗിക്കാവുന്ന സൌകര്യ പ്രദമായ ഒരു തന്ത്രം മാത്രമാണ്‌.

ഇനി ചോദിക്കട്ടെ:

* നിലവിലുള്ള വ്യവസ്ഥയാണോ താങ്കള്‍ക്ക് മുഖ്യമായ കാര്യം?

* അല്ലെങ്കില്‍ ഇസ്‌ലാമിന്റെ തൌഹീദോ?

* നിലവിലുള്ള വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നേടത്തോളം വിശാലത മാത്രമേ ഇസ്‌ലാമിന്റെ തൌഹീദിന്ന് വകവച്ച് കൊടുക്കുകയുള്ളൂ എന്ന് താങ്കള്‍ തീരുമാനിച്ചിട്ടുണ്ടോ?

ഞാന്‍ പറഞ്ഞതിതാണ്‌:

* ഇസ്‌ലാമിന്റെ തൌഹീദിന്റെ വിശാലത എത്രത്തോളമെന്നത് ആദ്യം മനസ്സിലാക്കാം.

* ഇന്ത്യയില്‍ എന്ത്, എങ്ങനെ എന്നത് അതിന്ന് ശേഷം ചര്‍ച്ച ചെയ്യാം.

* ജമാഅത്ത് പറയുന്നയത്രയും വിശാലത യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ തൌഹീദിന്നില്ലെങ്കില്‍, രണ്ടാം വശത്തെക്കുറിച്ച് ചര്‍ച്ച വേണ്ടി വരുകയില്ല.

ജമാഅത്ത് ഭരണഘടനയില്‍ നിന്ന് ഉദ്ധരിച്ച ഈ ആറ്‌ കാര്യങ്ങള്‍ ഇസ്‌ലാമിന്റെ തൌഹീദില്‍ പെടുമോ എന്നാണ്‌ ആദ്യം തീരുമാനിക്കേണ്ടത്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു.

ആദര്‍ശം: ഇസ്‌ലാമിന്റെ തൌഹീദിന്റെ പരിധിയെക്കുറിച്ചുള്ള ചര്‍ച്ച ആദര്‍ശത്തിന്റെ ഭാഗമാണ്‌. ഏതെങ്കിലും പ്രദേശവുമായി ബന്ധപ്പെടുത്തിയല്ല ഇത് തീരുമാനിക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ ഇത് ഒന്നായിരിക്കും. അറേബ്യയ്ക്കും ഇന്ത്യയ്ക്കും വേറെ വേറെ തൌഹീദുകള്‍ ഉണ്ടായിരിക്കുകയില്ല.

നയം: ഇന്ത്യയില്‍ എന്ത്, എങ്ങനെ എന്നത് നയത്തിന്റെ ഭാഗമാണ്‌. ഇസ്‌ലാമിന്റെ ആദര്‍ശം മുറുകെപ്പിടിച്ചു കൊണ്ട് അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതും ഒരു പോലെയാവില്ല. അത് സാഹചര്യങ്ങള്‍ പരിഗണിച്ച് ചെയ്യേണ്ട കാര്യമാണ്‌. അഥവാ ഇന്ത്യയിലും അറേബ്യയിലും രണ്ട് നയം നമുക്ക് സ്വീകരിക്കേണ്ടി വരും. എന്നു വച്ച് ഇന്ത്യനവസ്ഥക്ക് പാകമാകും വിധം ഇസ്‌ലാമിന്റെ ആദര്‍ശത്തെ ചെറുതാക്കാന്‍ നമുക്ക് കഴിയുകയുമില്ല.

Jamal Cheembayil ബഹുമാന്യനായ ആലിക്കോയ സാഹിബിനോട് എനിക്ക് പറയാനുള്ളത്‌., നേരിട്ട് ഒരു മറുപടി കൊടുക്കുന്ന രീതി താങ്കള്‍ സ്വീകരിക്കണം എന്നാണു. നേരിട്ട് അല്ലെങ്കിലും മറുപടിയിലെക്ക് വരുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. അഹങ്കാരത്തിന്‍റെ ധ്വനി ഇല്ലാതെ തന്നെ ഞാന്‍ പറയട്ടെ., തൌഹീദിനെ കുറിച്ചു ഒരു മുജാഹിദിനെ പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.അതിന്റെ വിശാലതയും, അതിരുകളും ഇവിടെ തര്‍ക്കമല്ല.- താങ്കളില്‍ നിന്ന്.,-->നയം: ഇന്ത്യയില്‍ എന്ത്, എങ്ങനെ എന്നത് നയത്തിന്റെ ഭാഗമാണ്‌. ഇസ്‌ലാമിന്റെ ആദര്‍ശം മുറുകെപ്പിടിച്ചു കൊണ്ട് അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതും ഒരു പോലെയാവില്ല. അത് സാഹചര്യങ്ങള്‍ പരിഗണിച്ച് ചെയ്യേണ്ട കാര്യമാണ്‌. അഥവാ ഇന്ത്യയിലും അറേബ്യയിലും രണ്ട് നയം നമുക്ക് സ്വീകരിക്കേണ്ടി വരും.<-- ഞാന്‍ ചോദിക്കുന്നതും ഈയൊരു സ്ഥിരീകരണം തന്നെയാണ്. അതായത്‌ മുജാഹിദ്‌ പ്രസ്ഥാനം പണ്ട് മുതല്‍ സ്വീകരിച്ചു വരുന്ന നിലപാട്‌ ശരിയാണ് എന്നതിലേക്ക് ആണ് താങ്കളുടെ മറുപടി വിരല്‍ ചൂണ്ടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജമാഅതുകാര്‍ക്ക് ഈയൊരു തിരിച്ചറിവ്‌ ഇല്ലാതെ പോയി എന്നതല്ലേ സത്യം?. സാങ്കേതിക ശബ്ദങ്ങള്‍ ഉപയോഗിച്ചില്ല എന്നതാണോ മുജാഹിദ്‌ പ്രസ്ഥാനത്തിന് മേല്‍ നിങ്ങള്‍ കാണുന്ന തെറ്റ്? . # വായനാ സൗകര്യം മാനിച്ചു അനാവശ്യ വിശദീകരണങ്ങള്‍ ഒഴിവാക്കി മറുപടിയിലെക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.#

Ali Koya നേര്‍ക്ക് നേരെ തന്നെയാണ്‌ മറുപടി നല്‍കുന്നത്.

ഞാന്‍ പറഞ്ഞതിന്റെ ചുരുക്കമിതാണ്‌:

മേല്‍ഭാഗത്ത് എണ്ണിപ്പറഞ്ഞ ആറ്‌ കാര്യങ്ങള്‍ ഇസ്‌ലാമിന്റെ തൌഹീദിന്റെ ഭാഗമാണോ അല്ലേ എന്നാണ്‌ ആദ്യം തീരുമാനിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ അവ തൌഹീദിന്റെ ഭാഗമല്ലെങ്കില്‍ താങ്കളോടൊപ്പം ജമാഅത്തിനെ നിരാകരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരിക്കും.

തൌഹീദ് എന്താണെന്ന് സ്ഥലകാല നിരപേക്ഷമായി മനസ്സിലാക്കണം. ആ തൌഹീദ് ഇന്ത്യയില്‍ എത്രത്തോളം നടപ്പിലാകാമെന്നത് വേറെ ആലോചിക്കണം. അവിടെയാണ്‌ ആദര്‍ശവും നയവും തമ്മില്‍ വേര്‍ പിരിയുന്നത്.

Jamal Cheembayil താന്കള്‍ എണ്ണിപ്പറഞ്ഞ ആറു കാര്യങ്ങളിലും വിയോജിപ്പ്‌ ഇല്ല. പക്ഷെ അതില്‍ ഉണ്ടായിരുന്ന സംശയം ആണ് താങ്കള്‍ നയം: ... എന്ന് പറഞ്ഞു വിശദീകരിച്ചത്‌. അതില്‍ നിന്നാണ് ഞാന്‍ താങ്കളില്‍ നിന്ന് മറ്റൊരു സ്ഥിരീകരണം ആഗ്രഹിക്കുന്നത്. ഞാന്‍ അത് വീണ്ടും പേസ്റ്റ്‌ ചെയ്തു നീളം വര്‍ദ്ധിപ്പിക്കുന്നില്ല. താങ്കളത് വായിച്ചു നോക്കുക. എന്ത് വിശദീകരണമാണ് താങ്കleനിക്ക് തരിക എന്നറിയാന്‍ താല്പര്യമുണ്ട്.

Ali Koya ആറ്‌ കാര്യങ്ങളോട് താങ്കള്‍ക്ക് യോജിപ്പാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
ഒരു കാര്യം കൂടി താങ്കള്‍ പറയേണ്ടതുണ്ട്. അതും ആദര്‍ശത്തെക്കുറിച്ച് തന്നെയാണ്‌. ആദര്‍ശം തീരുമാനിച്ചു കഴിഞ്ഞതിന്ന് ശേഷമേ നയത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളു. ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ വിശദീകരണമായി ജമാഅത്ത് ഭരണഘടനയില്‍ പറഞ്ഞ മറ്റ് പോയന്റുകളോടുള്ള താങ്കളുടെ വീക്ഷണം കൂടി വ്യക്തമാക്കിയാല്‍ നന്നായിരിക്കും.

Jamal Cheembayil ആലിക്കോയ സാഹിബേ , ഞാന്‍ താങ്കളുടെ അടുത്തു ജമാഅതെ ഇസ്ലാമിയില്‍ മെമ്പര്‍ ഷിപ്‌ ചോദിച്ചു വന്നതല്ല. ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനു താങ്കള്‍ മറുപടി തരിക. അല്ലാതെ ശരി ഇനി ഇത് പറയു, ഓകെ ഇനി അടുത്തത്‌ പറയൂ, യസ് ഇപ്പൊ ശരി ആയി ഇനി അടുത്തതു പറയൂ എന്നൊക്കെ പറഞ്ഞു നീട്ടി ക്കൊണ്ട് പോകല്ലേ. ഒരു മുന്‍ഗണനാ ക്രമം പാലിക്കുക. അതല്ലേ ചര്‍ച്ചയുടെ മര്യാദ?

Shahjahan T Abbas ആലിക്കോയ യുടെ സ്വഭാവം കാണുമ്പോള്‍ അദ്ദേഹം ഒരു ക്വിസ് മസ്റെരും മുജാഹിദുകള്‍ ഉത്തരം പറയുന്നവരും ജമാതുകള്‍ സന്ഖടകരുമാനെന്നു തോന്നും. ക്വിസ് മാസ്റെരോട് ചോദ്യങ്ങള്‍ ചോദിക്കരുത് പ്രിയമുള്ളവരേ. അതും കൂടി നിങ്ങള്‍ക്കറിയില്ല എന്നുണ്ടോ?

Ali Koya To Jamal Cheembayil & Shahjahan T Abbas
എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടെന്ന് മനസ്സിലായി. അപ്പോള്‍ പിന്നെ ഒഴിഞ്ഞു മാറണമല്ലോ. അതിന്ന് ഇപ്പോള്‍ സ്വീകരിച്ച ഒരടവ് മാത്രമാണ്‌ മേല്‍ കണ്ട രണ്ട് കമന്റുകള്‍. ചോദ്യം ചോദിക്കാനുള്ള ജന്മാവകാശം മുജാഹിദുകള്‍ക്കാണല്ലോ; അല്ലേ? ഒരു ചോദ്യം ചോദുക്കുക; അതിന്ന് ഉത്തരം പറഞ്ഞ് തീരും മുമ്പ് രണ്ടാമത്തെ ചോദ്യം... അങ്ങനെ അനന്തമായ ചോദ്യങ്ങളുടെ പരമ്പര മാത്രം പഠിപ്പിക്കപ്പെട്ടവര്‍ക്ക് മറ്റുള്ളവരുടെ ചോദ്യങ്ങള്‍ നേരിടാന്‍ പ്രാപ്തി കാണുകയില്ലെന്നറിയാം.

ജമാഅത്ത് പറയുന്ന തൌഹീദ് ശരിയാണോ എന്നാണ്‌ ആദ്യം തീരുമാനിക്കേണ്ടത്. ചര്‍ച്ചക്ക് നിങ്ങളൊരുക്കമല്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല.

Shahjahan T Abbas മുജാഹിദുകള്‍ ചോദിച്ച എല്ലാ ചോദ്യങ്ങള് ഉത്തരമില്ലാതെ മരവിച്ചു കിടക്കുകയാണ്. അതിന്നിടയിലാണോ നിങ്ങളുടെ ഈ കൊച്ചു പരിഭവം. നിങ്ങള്‍ അങ്ങിനെ ചോദ്യം ചോദിക്കേണ്ട. ഞങ്ങളുടെ ചോദ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിച്ചാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി തരും. ഇന്ഷ അല്ലാഹ്.

Ali koya: എന്റെ ചോദ്യമിതാണ്‌: ജമാഅത്ത് ഭരണഘടന വിശദീകരിച്ച തൌഹീദ് ശരിയായ തൌഹീദാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

ഒളിച്ചോടരുത്; ഉത്തരം പറയണം. ഇതിന്ന് ഉത്തരം പറയാതിരുന്നാല്‍ ജമാഅത്തിന്റെ ഭാഗം ശരിയോ തെറ്റോ എന്ന് വിശകലനം നടത്തുന്നതെങ്ങനെ?

ജമാഅത്തിന്റെ ആദര്‍ശം -അഖീദ- തെറ്റാണെന്ന് തെളിഞ്ഞാല്‍ അതിന്നര്‍ത്ഥം അതിന്റെ നയവും തെറ്റാണെന്നാണ്‌. പിന്നെ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.
ആദര്‍ശം ശരിയാണെന്നത് കൊണ്ട് മാത്രം നയം ശരിയായിക്കൊള്ളണമെന്നില്ല. ആദര്‍ശം ശരിയാണെങ്കിലേ നയത്തെക്കുറിച്ച് ചര്‍ച്ച ആവശ്യമുള്ളു എന്ന് മാത്രം.

എന്റെ ഭാഗം ഞന്‍ വിശദീകരിച്ചു കഴിഞ്ഞു. ജമാഅത്തിന്റെ തൌഹീദ് എന്താണെന്ന് വിശദീകരിച്ചു കഴിഞ്ഞാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്നുള്ള ആഹ്വാനം സ്വീകരിക്കാമെന്ന് ജമാല്‍ സാഹിബ് നേരത്തെ പറഞ്ഞിരുന്നു. സഹകരിക്കുവാന്‍ ഞാനദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.
എന്റെ വാദങ്ങളുടെ ആധികാരികത ഞാന്‍ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അതേ പോലെ ജമാല്‍ സാഹിബ് പറയുന്ന കാര്യങ്ങള്‍ക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടെങ്കില്‍ അത് അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് 'ജമാഅത്ത് ഭരണഘടനയില്‍ പറഞ്ഞ തൌഹീദ് ശരിയാണെന്ന് മുജാഹിദുകള്‍ അംഗീകരിക്കുന്നു' എന്ന പ്രസ്താവന.

താങ്കളുടെ പ്രസ്താവനക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിന്‍തുണയുണ്ടെന്ന് ആദ്യം തെളിയിക്കുക. ബാക്കി പിന്നിടാകാം.

Jamal Cheembayil സത്യത്തില്‍ ഞാന്‍ ഒന്ന് ഭയന്ന് പോയി, അത് അന്ഗീകരിക്കുക വഴി വല്ല അബദ്ധവും ചെയ്തോ എന്ന്. അത് ഇസ്ലാമിന്റെ തൌഹീദുമായി സാമ്യം ഉള്ളത് കൊണ്ടാണ് അതില്‍ വിയോജിപ്പില്ല എന്ന് ഞാന്‍ സമ്മതിച്ചത്. സമസ്തക്കാരുടെ അസുഖം നിങ്ങള്‍ക്കും തുടങ്ങിയോ ആലിക്കോയ സാഹിബേ?. നിങ്ങളെന്നെ ഒരിക്കല്‍ യുക്തിവാദി ആക്കിയതാണ്. ഇനി മുശ് രിക്ക് ആക്കാനുള്ള തയ്യാരെടുപ്പിലാണോ? എനിക്ക് ഖുര്‍ആനും ഹദീസും ആണ് ഒന്നും രണ്ടും പ്രമാണങ്ങള്‍. ഞങ്ങളുടെ ഖുര്‍ആനും , ഹദീസും ജമാല്‍ അംഗീകരിച്ചു എന്ന് പറഞ്ഞു നിങ്ങള്‍ വീമ്പ്‌ പറയുമോ? എന്താണ് ആലിക്കോയ സാഹിബേ ഇത്? ഉത്തരം ഇല്ലെങ്കില്‍ മൌനവും ഭൂഷണം തന്നേ ആണ്. പക്ഷെ വിഡ്ഢിത്തങ്ങള്‍ പറയല്‍ ഒഴിവാക്കിക്കൂടെ? . താങ്കളില്‍ നിന്ന് പക്വമായ മറുപടി പ്രതീക്ഷിക്കുന്നു. എനിക്കറിയാം., മറുപടി ഇല്ലാത്തതല്ല നിങ്ങളുടെ വിഷയം . സത്യം അന്ഗീകരിക്കേണ്ടി വരും എന്ന ജാള്യത ആണ് താങ്കളെ അങ്കലാപ്പിലാക്കുന്നത്. പക്ഷെ അത് വൈകും തോറും നിങ്ങളെ സത്യം വേട്ടയാടിക്കൊണ്ടിരിക്കും.

* ഇതിങ്ങന ഒരു ചോദ്യമായി താങ്കളെ തുറിച്ചു നോക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട് അല്ലെ ആലിക്കോയ സാഹിബേ? തുടക്കം മുതല്‍ ഇതുവരെ നമ്മള്‍ ചര്‍ച്ച നടത്തിയത് മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക സമ്മതപത്രം ഹാജരാക്കിക്കൊണ്ടായിരുന്നുവോ? . എങ്ങനെയെങ്കിലും തടിയൂരാന്‍ ഒരു മാര്‍ഗ്ഗം അന്വേഷിക്കവേ ആരെങ്കിലും താങ്കളെ ഉപദേശിച്ചതാണോ ഈയൊരു മാര്‍ഗ്ഗം സ്വീകരിക്കാന്‍?. കുഴപ്പമില്ല. ഞാന്‍ താങ്കളെ ഒഴിവാക്കിത്തന്നിരിക്കുന്നു. താന്കള്‍ ഇനിയിതിനു മറുപടി തരണമെന്നില്ല. ഇനി ഇവരുമായി ചര്‍ച്ചക്ക് തയ്യാറാവുന്ന മുജാഹിദുകള്‍ ഇങ്ങനെ ഒരു ട്രാപ് ശ്രദ്ധിച്ചാല്‍ മതി.

Ali Koya: ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് ജമാഅത്തിന്റെ ഭാഗത്ത് നിന്നുള്ള ആധികാരികത ഞാന്‍ ബോദ്ധ്യപ്പെടുത്താം. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ ഞാനുന്നയിക്കുന്ന വാദം ജമാഅത്തിന്റെ വാദമാവുകയുള്ളു.

അതേപോലെ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ക്ക് താങ്കളുടെ പ്രസ്ഥാനത്തിന്റെ ആധികാരികത ബോദ്ധ്യപ്പെടുത്തണം. അല്ലാതെ വെറുതെ ചറ പറ സംസാരിച്ചിട്ട് ഒരു പ്രയോജനവുമില്ല.

എന്റെ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ കഴിയാതെ കുഴയുന്ന താങ്കള്‍, ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്ന് ആരോപിക്കുന്നത് കാണുമ്പോള്‍ എനിക്ക് ചിരി വരുന്നില്ല; പക്ഷെ, സഹതാപം തോന്നുന്നു.

* താങ്കളുന്നയിച്ച വാദങ്ങള്‍ക്ക് ഒരാധികാരികതയുമില്ലെന്ന കുറ്റസമ്മതമായി താങ്കളുടെ മേല്‍ കമന്റിനെ ഞാന്‍ കണക്കാക്കുന്നു.

* ജമാഅത്ത് മുമ്പോട്ട് വയ്ക്കുന്ന തൌഹീദിനെക്കുറിച്ച് ചര്‍ച്ച നടത്താനുള്ള ത്വാഖതില്ലാത്ത മുജാഹിദുകള്‍ നടത്തുന്ന ഒരു പതിവ് നാടകമുണ്ട്. തങ്കളും ആ നാടകം കളിക്കുകയാണിപ്പോള്‍. ജമാഅത്തിന്റെ ഭാഗത്ത് നിന്ന് പറയുന്ന തത്വങ്ങളൊക്കെ ഓഹ് അത് ഞമ്മക്കും സമ്മതം എന്ന് അഴകൊഴമ്പന്‍ വര്‍ത്തമാനം പറയും. എന്നാല്‍ പിന്നീട് ചര്‍ച്ചയിലേക്ക് കടക്കുമ്പോള്‍ ആകെക്കൂടി നിങ്ങള്‍ക്ക് പറയാനുണ്ടാവുക ആദ്യം ശിര്‍ക്കെന്ന് പറഞ്ഞില്ലേ? പിന്നെ ഹലാലാക്കിയില്ലേ? എന്ന് തുടങ്ങിയുള്ള ചില ചോദ്യങ്ങളുണ്ട്; പഠിപ്പിക്കപ്പെട്ടവ. അത് തലങ്ങും വിലങ്ങും ചോദിച്ച് ചര്‍ച്ച അലങ്കോലപ്പെടുത്താനല്ലാതെ മറ്റെന്താണ്‌ നിങ്ങള്‍ക്കറിയുക?
1950 മുതല്‍ 2011 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് സ്വീകരിച്ച നയ നിലപാടുകള്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

പക്ഷെ, അതിന്ന് മുമ്പ്
ഇതൊരു ദീനീ വിഷയമാണോ,
തൌഹീദിന്റെ ഭാഗമാണോ,
ഇജ്തിഹാദീ വിഷയമാണോ,
സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരാന്‍ പാടുണ്ടോ,
ഈ വിഷയത്തില്‍ ഇസ്‌ലാമിക നേതൃത്വത്തെ അനുസരിക്കാന്‍ ഒരു വിശ്വാസി ബാദ്ധ്യസ്ഥനാണോ
എന്നിത്യാതി കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിന്‌ ഉതകുന്ന ഒരു ചര്‍ച്ചയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ വരൂ നമുക്ക് സംസാരിക്കാം

Sayoob Vadakke Chanat: ജമാല്‍ സാഹിബ്. അലികോയക്ക ഇങ്ങനെ ചോദിക്കാന്‍ കാരണം താങ്കള്‍ സമ്മതിച്ച പോലെ പൊതുവേ മുജാഹിദ് പ്രവര്‍ത്തകര്‍ സമ്മതിച്ചു തരാറില്ല എന്നതാവാം. അതിനാലാണ് ഇത് മുജാഹിദ് പ്രസ്ഥാനത്തിന്റെ തന്നെ വീക്ഷണം ആണോന്നു chodikkunnathu.

Ali Koya അതെ സയൂബ്, അതാണ്‌ കാരണം. പിന്നെ സമ്മതിക്കാറുണ്ട്. ഞാന്‍ കഴിഞ്ഞ കമന്റില്‍ സൂചിപ്പിച്ചത് പോലുള്ള ഒരു സമ്മതം.

അങ്ങനെ സമ്മതിച്ച ഒരാളുടെ കഥപറയാം:
പ്രദേശത്തെ ഒരു മുജാഹിദ് പ്രമുഖനുമായി, പള്ളിയിലിരുന്ന്, ഞാന്‍ സംസാരിക്കുകയായിരുന്നു. ജമാഅത്തിന്റെ ആദര്‍ശം, ലക്‌ഷ്യം, പ്രവര്‍ത്തന മാര്‍ഗ്ഗം ഇവയത്രയും വിശദീകരിച്ചു. ഓരോ പോയന്റും വിശദീകരിക്കുമ്പോള്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചിരുന്നു. അപ്പോഴെല്ലാം, അദ്ദേഹത്തിന്‌ എല്ലാം സമ്മതം. ജമാഅത്ത് പറയുന്ന തൌഹീദ്, ഇഖാമതുദ്ദീന്‍ എന്ന ലക്‌ഷ്യം, അതിന്നായുള്ള പ്രവര്‍ത്തന മര്‍ഗ്ഗം എല്ലാം അദ്ദേഹത്തിന്‌ സമ്മതം. ഒരു മണിക്കൂറിലേറെ ഞാന്‍ സംസാരിക്കുകയും അദ്ദേഹം കേള്‍ക്കുകയും ചെയ്തു. അതിനിടയിലെല്ലാം അഭിപ്രായം പറയാന്‍ അദ്ദേഹത്തോട് ഞാനാവശ്യപ്പെട്ടെങ്കിലും, അദ്ദേഹം എല്ലാം സമ്മതിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. 'ഇതിലൊക്കെ ആര്‍ക്കാണ്‌ തര്‍ക്കമുള്ളത്' എന്ന മറുചോദ്യമായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ മറുപടി.
അവസാനം ഞാന്‍ പറഞ്ഞു: ഞാന്‍ ഇവിടെ നിറുത്തുന്നു; ഇനി നിങ്ങള്‍ എന്തെങ്കിലും പറയണം.
അദ്ദേഹം പറഞ്ഞു: നമ്മുക്കൊന്ന് പുറത്തിറങ്ങാം.
ഞാനതിനോട് താല്‍പ്പര്യം കാണിച്ചില്ല.
അദ്ദേഹം പിന്നെയും നിര്‍ബന്ധിച്ചു. ഒരു വല്ലാത്ത നിര്‍ബന്ധം.
നിര്‍ബന്ധത്തിന്റെ കാരണം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറൂപടി ഇതായിരുന്നു: നമുക്ക് അങ്ങാടിയില്‍ പോയിരുന്ന് സംസാരിക്കാം എന്ന് കരുതിയിട്ടാണ്‌.
ഞാന്‍: നമുക്ക് സ്വസ്ഥമായിരുന്ന് സംസാരിക്കാന്‍ നല്ലത് ഇവിടെയല്ലേ? അങ്ങാടിയല്ലല്ലോ.
അദ്ദേഹം: ഇത്രയും നേരം നിങ്ങള്‍ സംസാരിച്ചില്ലേ? അതെല്ലാം ഞാന്‍ കേള്‍ക്കൂകയും ചെയ്തില്ലേ? പിന്നെ എന്നോട് സംസാരിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തല്ലോ.
ഞാന്‍: അതെ. നിങ്ങള്‍ സംസാരിക്കണം. എന്ന് ഞാനിപ്പോള്‍ ആവശ്യപ്പെടുകയല്ല; നേരത്തേ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നല്ലോ.
അദ്ദേഹം: എനിക്ക് ചിലത് പറയാനുണ്ട്. അത് അങ്ങാടിയിലുള്ള നാലാളുകള്‍ കൂടീ കേള്‍ക്കട്ടെ എന്ന് കരുതിയാണ്‌ അങ്ങോട്ട് പോകാമെന്ന് പറഞ്ഞത്.

ഞാന്‍: ഞാന്‍ പറഞ്ഞതിന്ന് മറുപടിയായി താങ്കള്‍ക്ക് ചീലത് പറയാനുണ്ടെന്നര്‍ഥം. അത് ഞാന്‍ മാത്രം കേട്ടാല്‍ പോരാ നാട്ടുകാര്‍ നാലു പേര്‌ കൂടി കേള്‍ക്കണമെന്നും.
അദ്ദേഹം: അതെ.
ഞാന്‍: കൊള്ളാം. നല്ല ഐഡിയ. എന്നാല്‍ ഞാന്‍ പറഞ്ഞതും ആളുകള്‍ കേള്‍ക്കേണ്ടിയിരുന്നില്ലേ? അപ്പോഴല്ലേ നിങ്ങള്‍ പറയുന്നത് എന്തിന്റെ മറുപടിയാണെന്ന് അവര്‍ക്ക് മനസ്സിലാവുകയുള്ളു.
അദ്ദേഹം: നിങ്ങള്‍ താത്വികമായ കര്യങ്ങളല്ലേ സംസാരിച്ചത്? അതാര്‍ക്കെങ്കിലും കേട്ടാല്‍ മനസിലാകുമോ? എനിക്ക് അങ്ങാടിയില്‍ വച്ച്, നാലു പേര്‍ കേള്‍ക്കെ, നിങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.
ഞാന്‍: ചോദ്യം എത്ര വേണമെങ്കിലും ആവാം . ഞാന്‍ മറൂപടി പറയാം. അറീഞ്ഞു കൂടാത്ത കാര്യങ്ങളാണെങ്കില്‍ പിന്നീട് മറൂപടി നല്‍കുന്നതാണ്‌. പക്ഷെ, ഒരു കാര്യം എനിക്കങ്ങോട്ട് ചോദിക്കാനുണ്ട്: ജമാഅത്തിന്റെ ആദര്‍ശം, ലക്‌ഷ്യം, പ്രവര്‍ത്തന മാര്‍ഗ്ഗം ഇതൊക്കെ ഞാന്‍ വിശദീകരിച്ചപ്പോള്‍ എല്ലാം ശരിയാണെന്ന് നിങ്ങള്‍ സമ്മതിച്ചതല്ലേ? പിന്നെ, ഇപ്പോള്‍ ഏത് വിഷയത്തിലാണ്‌ നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ളത്?
അദ്ദേഹം: നിങ്ങള്‍ പറഞ്ഞത് താത്വികമായ കാര്യങ്ങളല്ലേ? അതൊക്കെ ആര്‌ ശ്രദ്ധിക്കുന്നു. നിങ്ങള്‍ ആദ്യം വോട്ട് ചെയ്തില്ല; പിന്നെ ചെയ്തു. ഹറാം ഹലാലാക്കിയില്ലേ? ഹലാല്‍ ഹറാമാക്കിയില്ലേ? നിങ്ങള്‍ പറഞ്ഞു തീര്‍ന്നിട്ട് വേണം ഇത് ചോദിക്കാനെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഞാന്‍.

ഇപ്പോള്‍ ജമാല്‍ ഈ കാത്തിരിപ്പിലാണ്‌. പക്ഷെ, ആ കാത്തിരിപ്പിത്തിര്‍ നീളും.....

* ഞാന്‍ പറഞ്ഞത് ജമാലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെന്നല്ല. 2011 വരെയുള്ള സകല തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് സ്വീകരിച്ച നയത്തിന്റെ ന്യായീകരണം എന്തെന്നത് നമുക്ക് ചര്‍ച്ച ചെയ്യാം. ഞാന്‍ രെഡിയാണ്‌. പക്ഷെ, ഇതൊരു ദീന്‍ കാര്യമാണെങ്കിലല്ലേ നാം ചര്‍ച്ച ചെയ്യേണ്ടതുള്ളൂ?

ജമാഅത്ത് പറയുന്നു: ഇത് ദീന്‍ കാര്യമാണെന്ന്.

മുജാഹിദ് പറയുന്നു: ഇത് ദീന്‍ കാര്യമല്ല; വെറും ദുന്‍യാ കാര്യമാണെന്ന്.

അപ്പോള്‍ ആദ്യം തീരുമാനമുണ്ടാകേണ്ടത്:
ഇതൊരു കേവല ദുന്‍യാ കാര്യമാണോ അതല്ല ദീന്‍ കാര്യമാണോ എന്ന തര്‍ക്കത്തിനാണ്‌.

അത് തീരുമാനമാകാതെ നമുക്കെങ്ങനെ ചര്‍ച്ച മുമ്പോട്ട് കൊണ്ട് പോകാന്‍ കഴിയും?

ഇതൊരു കേവല ദുന്‍യാ കാര്യമാണെങ്കില്‍ നമുക്ക് നമ്മുടെ യുക്തിയനുസരിച്ചോ മറ്റാരുടെയെങ്കിലും മാര്‍ഗ്ഗ ദര്‍ശനമനുസരിച്ചോ ഇതില്‍ തീരുമാനമെടുക്കാവുന്നതാണ്‌. (രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ ഇപ്പോള്‍ ചെയ്യുന്നത് പോലെ.)

എന്നാല്‍ ദീന്‍ കാര്യമാണെങ്കിലോ? ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമുള്ള മാര്‍ഗ്ഗ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക നേതൃത്വം ഇജ്തിഹദിലൂടെ ഈ വിഷയത്തില്‍ തീരുമാനം കണ്ടെത്തണം. (രാഷ്ട്രീയത്തില്‍ ജമാഅത്ത് ഇപ്പോള്‍ ചെയ്യുന്നത് പോലെ.)

അഥവാ ഞാനും ജമാലും തമ്മിലുള്ളത് അടിസ്ഥാനപരമായ, ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ്‌. ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ അടിത്തറയുടെ വലുപ്പത്തെക്കുറിച്ചാണ്‌ തര്‍ക്കം. ജമാല്‍ പറയുന്നു തറ ചെറുത് മതിയെന്ന്. ഞാന്‍ പറയുന്നു പറ്റില്ല; തറ നല്ല വലുപ്പം വേണമെന്ന്.

ഇനി ഇത് വായിക്കുന്നവര്‍ പറയട്ടെ: അടിത്തറയുടെ കാര്യത്തിലുള്ള തര്‍ക്കത്തിന്‌ തീരുമാനമാകാതെ, ഉണ്ടാകാന്‍ പോകുന്ന വീടിന്നടിക്കേണ്ട പെയ്ന്റിനെക്കുറിച്ച് തര്‍ക്കിക്കുന്നത് ബുദ്ധിയാണോ?

* ഒരു കാര്യം കൂടി പറയേണ്ടതുണ്ട്: സയൂബ് ചൂണ്ടിക്കാണിച്ചത് ശരിയാണ്‌.

അതായത് ജമാഅത്ത് ഭരണഘടനയില്‍ വിശദീകരിച്ച പ്രകാരം വിശാലമായ ഒരു തൌഹീദ് മുജാഹിദുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. തൌഹീദിന്റെ പരിധിയില്‍ പെടാത്ത പലതും അതിന്റെ പരിധിയില്‍ പെടുത്തിയെന്നാണ്‌ ജമാഅത്തിനെതിരെ അവരുടെ മുഖ്യ ആരോപണം. ഈ ആരോപണം നില നില്‍ക്കുന്നു.

അതേ സമയം തൌഹീദിന്റെ പരിധിയില്‍ പെട്ട പലതും അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു എന്നും, അതിനാല്‍ മുജാഹിദുകളുടെ തൌഹീദ് അപൂര്‍ണ്ണമാണ്‌ എന്നുമാണ്‌ മുജാഹിദുകളെക്കുറിച്ച് ജമാത്തിന്റെ ആരോപണം. ഇതും നിലനില്‍ക്കുന്നു.

എന്നിരിക്കെ, ജമാഅത്ത് ഭരണഘടനയില്‍ വിശദീകരിച്ച തൌഹീദ് 'മുജാഹിദുകള്‍‌' അംഗീകരിക്കുന്നു എന്ന് ജമാല്‍ പറഞ്ഞാല്‍ അത് വിശ്വാസയോഗ്യമല്ലെന്ന് എനിക്ക് പറയേണ്ടി വരും. അത് കൊണ്ടാണ്‌ തെളിവ് ചോദിച്ചത്. അഥാവാ മുജാഹിദുകള്‍ ഇന്നത് അംഗീകരിക്കുന്നു എന്ന് ജമാലിനെപ്പോലുള്ള ഒരു പുതു മുജാഹിദ് പറഞ്ഞാല്‍ പോരാ. മുജാഹിദ് നേതൃത്വത്തിന്റെ സ്ഥിരീകരണം അതിന്നുണ്ടായിരിക്കണം.

ഈ നിര്‍ദ്ദേശമംഗീകരിക്കാന്‍ ജമാലിന്ന് സാധിക്കാതിരിക്കാന്‍ ഒരു കാരണമേയുള്ളൂ: ജമാഅത്ത് ഭരണ ഘടന വിശദീകരിച്ച പോലെ വിശാലമായ ഒരു തൌഹീദ് മുജാഹിദുകള്‍ അംഗീകരിച്ചിട്ടില്ല.

Jamal Cheembayil എന്തെങ്കിലും സ്ഥിരത ഉള്ള ആദര്‍ശത്തിന്റെ ഉടമകള്‍ക്കെ അത് തുറന്നു പറയാനും അതെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കഴിയൂ. താങ്കളും താങ്കളുടെ പാര്‍ട്ടിയും അതിനു ചേര്‍ന്നതല്ല. അത്യാവശ്യം സാമാന്യ ബോധം ഉള്ളവര്‍ക്ക് തിരിയുന്ന രീതിയില്‍ ഞാന്‍ താങ്കളുമായി സംവദിച്ചു കഴിഞ്ഞു. ഇനി ഉള്ളത് നിങ്ങള്‍ പറയാതെ മനസ്സിലാകുന്നു. കാപട്യമല്ലാതെ മറ്റൊന്നും ഇല്ല നിങ്ങളുടെ കയ്യില്‍. ഞാന്‍ താങ്കളെ ഒഴിവാക്കി. മഅസ്സലാമ.

Ali Koya ‎'ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക' എന്ന് പറയുന്നത് താങ്കളുടെ ഈ ശൈലിയെ സംബന്ധിച്ചാണ്‌. 'എന്താണ്‌ ജമാഅത്തിന്റെ തൌഹീദ്' എന്ന താങ്കളുടെ ചോദ്യത്തിന്‌ ഉത്തരം നല്‍കുകയാണ്‌ യഥാര്‍ത്ഥത്തില്‍ ഞാന്‍ ചെയ്തിരുന്നത്. നാഴികക്ക് നാല്‍പ്പത് വട്ടം 'തൊഹീദ്, തൌഹീദ്' എന്ന് ഉരുവിടുന്നവര്‍ക്ക് തൌഹീദിനെപ്പറ്റി എന്തറിയാമെന്ന് ഈ സംഭാഷണം വ്യക്തമാക്കിയിരിക്കുന്നു. ജമാഅത്ത് ഭരണഘടനയില്‍ സംക്ഷിപ്തമായി വിശദീകരിച്ച തൌഹീദിനെക്കുറിച്ച് ഒരു ചര്‍ച്ച നടത്താനുള്ള കപ്പാസിറ്റി പോലുമില്ലാത്ത താങ്കളാണ്‌ ഇടക്ക് പോക്രിത്തരം പറഞ്ഞിരുന്നത്: 'മുജാഹിദുകളേ തൌഹീദ് പഠിപ്പിക്കരുതെ'ന്ന്. നിങ്ങളുടെ തൌഹീദ് നിങ്ങള്‍ സുന്നികളെ പഠിപ്പിച്ചാല്‍ മതി. തൌഹീദിന്റെ നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ലാത്ത ഭാഗം പഠിക്കാന്‍ വേണ്ടി മാത്രമേ നിങ്ങള്‍ ജമാഅത്ത് പ്രവര്‍ത്തകരെ സമീപിക്കേണ്ടതുള്ളു. ആ തിരിച്ചറിവാണ്‌ താങ്കള്‍ക്കുണ്ടാകേണ്ടത്.

Sunday, April 10, 2011

മുനീറിനെതിരെ സുന്നി അഫ്കാര്‍

('മുനീറിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍; സുന്നി വാരികയുടെ പ്രസിദ്ധീകരണം മാറ്റി' എന്ന തലക്കെട്ടില്‍ 2011 ഏപ്രില്‍ 7 ന്റെ മാധ്യമത്തില്‍  വന്ന ഒരു റിപ്പോര്‍ട്ടാണ്‌ ചുവടെ. അതില്‍ പരാമര്‍ശിച്ച ലേഖനങ്ങള്‍  ഇവിടെ വായിക്കാം. )

കോഴിക്കോട്: എം.കെ. മുനീറിനെയും ഇന്ത്യാവിഷന്‍ ചാനലിനെയും വിമര്‍ശിക്കുന്ന ലേഖനങ്ങളുള്ളതിനാല്‍ സുന്നി വാരികയുടെ പ്രസിദ്ധീകരണം മാറ്റി. സുന്നി യുവജന സംഘത്തിന്റെ മുഖപത്രമായ 'സുന്നി അഫ്കാര്‍' വാരികയുടെ പുതിയ ലക്കത്തിന്റെ പ്രസിദ്ധീകരണമാണ് (പുസ്തകം ഒന്ന്, ലക്കം 31) ഉന്നത ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ചത്. മുസ്‌ലിംലീഗിന്റെയും സുന്നി യുവജന സംഘത്തിന്റെയും സംസ്ഥാന പ്രസിഡന്റായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മാനേജിങ് ഡയറക്ടറായ വാരികയുടെ ചീഫ് എഡിറ്റര്‍ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരാണ്.
സുന്നി അഫ്കാറിന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പതിപ്പില്‍ കവര്‍സ്‌റ്റോറി ഉള്‍പ്പെടെയുള്ള നാല് ലേഖനങ്ങള്‍, തന്നെയും ഇന്ത്യാവിഷനെയും വിമര്‍ശിക്കുന്നവയാണെന്ന് മുന്‍കൂട്ടി അറിഞ്ഞ എം.കെ. മുനീര്‍ ഹൈദരലി തങ്ങളുമായി നിരന്തരം ബന്ധപ്പെട്ടാണ് പ്രസിദ്ധീകരണം മാറ്റിവെപ്പിച്ചതെന്നറിയുന്നു. തന്നെ വിമര്‍ശിക്കുന്ന ലേഖനം വാരികയില്‍ വരുന്നത് തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നാണത്രെ മുനീര്‍ തങ്ങളെ ബോധിപ്പിച്ചത്.
മുനീറിനെയും ചാനലിനെയും വിമര്‍ശിച്ചുകൊണ്ട് ചന്ദ്രിക പാലക്കാട് ബ്യൂറോ ചീഫ് എന്‍.എ.എം. ജാഫറിന്റെ 'ഇന്ത്യാവിഷന്‍ പൊള്ളയായ എഡിറ്റോറിയല്‍ വിപ്ലവം', സുന്നി അഫ്കാറിന്റെ മുന്‍ എഡിറ്ററായ ഷഫീഖ് വഴിപ്പാറയുടെ 'നമ്മുടെ സ്ഥാനാര്‍ഥികള്‍ എത്രത്തോളം നമ്മുടേതാണ്', ചന്ദ്രിക മുന്‍ അസോസിയേറ്റ് എഡിറ്റര്‍ കെ.പി. കുഞ്ഞിമ്മൂസയുടെ 'വാര്‍ത്ത വൈറസുകളുടെ പ്രചാരകന്മാര്‍' എന്നീ ലേഖനങ്ങളും ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ഹസന്‍ ചേളാരിയുടെ 'സമുദായത്തിന്റെ താല്‍പര്യമാണ് പരിഗണിക്കേണ്ടിയിരുന്നത്' എന്ന പ്രത്യേക സ്‌റ്റോറിയുമാണ് പുതിയ ലക്കത്തില്‍ ഉണ്ടായിരുന്നത്.
ഹസന്‍ ചേളാരിയുടെ ലേഖനത്തില്‍ സംഘ്പരിവാറിന്റെ അജണ്ടകള്‍ക്ക് ശക്തിപകര്‍ന്ന ലൗ ജിഹാദ് കെട്ടുകഥ ആദ്യം കൊട്ടിയാടിയത് ഇന്ത്യാവിഷനാണെന്ന് സമര്‍ഥിക്കുന്നു. അതേപോലെ പ്രവാചകനെ നിന്ദിക്കുന്ന കൃതിയായ 'ഇസ്‌ലാമും സ്ത്രീകളും' (മൊറോക്കോ എഴുത്തുകാരി ഫാത്തിമ മെര്‍ണിസിന്റെ 'ദ വീല്‍ ആന്‍ഡ് ദ മെയില്‍ എലൈറ്റ്' എന്ന കൃതിയുടെ മലയാള പരിഭാഷ) എന്ന പുസ്തകം മുനീര്‍ ചെയര്‍മാനായ 'ഒലിവ് പബ്ലിക്കേഷന്‍' പുറത്തിറക്കിയതിനെയും ലേഖനം വിമര്‍ശിക്കുന്നുണ്ട്. കോഴിക്കോട്ടെ 'നിസ' എന്ന ഫെമിനിസ്റ്റ് സംഘടനക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചത്. പുസ്തകം വിവാദമായപ്പോള്‍ തങ്ങളത് നേരത്തേ പിന്‍വലിച്ചതാണെന്ന് സര്‍ക്കുലേഷന്‍ മാനേജരുടെ പേരിലുള്ള പത്രക്കുറിപ്പല്ലാതെ, അതിന്റെ മുഖ്യ സാരഥ്യം വഹിക്കുന്ന ചെയര്‍മാന്‍ എം.കെ. മുനീര്‍ ഒരക്ഷരം പ്രതികരിക്കാത്തത് സമുദായം ശ്രദ്ധിക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തലും ലേഖനത്തിലുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നിലപാടിനെയും ലേഖനം വിമര്‍ശിക്കുന്നു.
'ഇന്ത്യാവിഷന്‍ പൊള്ളയായ എഡിറ്റോറിയല്‍ വിപ്ലവം' എന്ന ലേഖനത്തില്‍ മാറാട് കലാപ സമയത്ത് സാമുദായിക വിഭാഗീയത മൂര്‍ച്ഛിപ്പിക്കുന്ന തരത്തില്‍ ചാനല്‍ നിലപാടെടുത്തതിനെയും ഐസ്‌ക്രീം കേസില്‍ റജീനാ വിഷയം ലീഗ് നേതാവിനോടുള്ള പകയോടെ അവതരിപ്പിച്ചതിനെയുമാണ് വിമര്‍ശിക്കുന്നത്.
ഈ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന വാരികയുടെ പുതിയ ലക്കം ഇന്നലെ പുറത്തിറങ്ങേണ്ടതായിരുന്നു. ഇതനുസരിച്ച് സമയത്തിനുതന്നെ കമ്പോസിങ്ങും പ്രിന്റിങ്ങും പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. മാനേജിങ് ഡയറക്ടറായ ഹൈദരലി ശിഹാബ് തങ്ങളുടെ വിലക്കുവന്നതോടെ വാരിക പിടിച്ചുവെക്കുകയായിരുന്നു. വിവാദ ലേഖനങ്ങള്‍ ഒഴിവാക്കി വാരിക അടുത്തദിവസം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
സുന്നി അഫ്കാറിന്റെ പുതിയ ലക്കം ഏപ്രില്‍ 11ന് പ്രസിദ്ധീകരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും വാരികയുടെ സീനിയര്‍ എഡിറ്ററുമായ പിണങ്ങോട് അബൂബക്കര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. എന്‍.എ.എം. ജാഫറും ഷഫീഖ് വഴിപ്പാറയും ഹസന്‍ ചേളാരിയും കെ.പി. കുഞ്ഞിമ്മൂസയുമൊക്കെ ലേഖനങ്ങള്‍ തന്നിരുന്നുവെങ്കിലും പുതിയ ലക്കത്തില്‍ അതുള്‍പ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കല്‍ സമസ്തയുടെയോ വാരികയുടെയോ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Friday, April 8, 2011

ജമാഅത്തെ ഇസ്‌ലാമി, സി.പി.എം, തീവ്രവാദം 

ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ -കൂടിയാലോചനാ സമിതി-, കേരള സെക്രട്ടരിയേറ്റ്, കേന്ദ്ര പ്രതിനിധി സഭ എന്നിവയില്‍ അംഗവും വാണിമേല്‍ പ്രദേശത്തെ അമീറുമായ ഹമീദ് വാണിമേല്‍ ജമാഅത്തിലെ പ്രാഥമിക അംഗത്വമുള്‍പ്പെടെ എല്ലാ പദവികളില്‍ നിന്നും രാജി വച്ചിരിക്കുന്നുവല്ലോ. അദ്ദേഹത്തിന്റെ രാജിയും വാര്‍ത്താ സമ്മേളനത്തിലെ ചില പരാമര്‍ശങ്ങളുമാണ്‌ ഇപ്പോള്‍ കേരള തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ച വിഷയം.

രാജി വയ്ക്കാനായി അദ്ദേഹം നിരത്തിയ കാരണങ്ങള്‍ അങ്ങേയറ്റം ബാലിശമാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തിന്‌ വിരുദ്ധമായി ശുറ തീരുമാനമെടുത്തു എന്നതാണ്‌ രാജിയ്ക്ക് കാരണമത്രെ. ജമാഅത്തേ ഇസ്‌ലാമിയുടെ കൂടിയാലോചനാ സമിതിയില്‍ ചര്‍ച്ചയ്ക്ക് വരുന്ന കാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായം പറയാന്‍ ഓരോ അംഗത്തിനും അവകാശമുണ്ട്. അത് നിഷേധിക്കപ്പെട്ടതായി ഇപ്പോള്‍ രാജിവച്ച അംഗം പോലും പറഞ്ഞിട്ടില്ല. 2011 ഏപ്രില്‍ 13 ന്‌ നടക്കുന്ന തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ചര്‍ച്ചയും ജനാധിപത്യ മര്യാദകള്‍ പാലിച്ചു കൊണ്ട് തന്നെയാണ്‌ നടന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഒരു കൂടിയാലോചനാ സമിതി എങ്ങനെ തീരുമാനമെടുക്കണം?
പരമാവധി അഭിപ്രായൈക്യം ഉണ്ടാക്കാന്‍ ശ്രമിക്കണം.
അതസാദ്ധ്യമായി വരുമ്പോള്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കണം.
ആ തീരുമാനം -എതിരഭിപ്രായമുന്നയിച്ചവര്‍ ഉള്‍പ്പെടെ- എല്ലാവരും അംഗീകരിക്കണം.
ഇതാണ്‌ ജനാധിപത്യ മര്യാദ. ജമാഅത്ത് ഭരണഘടനയിലും ഇത് വിശദീകരിച്ചിട്ടുണ്ട്: "(ജി) അഭിപ്രായങ്ങളില്‍ യോജിപ്പില്ലാതെ വരുമ്പോള്‍ തീരുമാനം ഭൂരിപക്ഷാഭിപ്രായമനുസരിച്ചായിരിക്കും. വോട്ടെടുപ്പവസരത്തില്‍ അധ്യക്ഷന്റെ വോട്ടും ഒരു വോട്ടായി കണക്കാക്കുന്നതാണ്. എന്നാല്‍, വോട്ടുകള്‍ സമമായി വിഭജിക്കപ്പെടുകയാണെങ്കില്‍ തീരുമാനം അധ്യക്ഷന്റെ (ഹല്‍ഖാ അമീര്‍) അഭിപ്രായമുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കും." (ഖണ്ഡിക: 50, G)

എന്നാല്‍, ഈ മര്യാദ പാലിക്കാന്‍ ഹമീദ് ഇപ്പോള്‍ ഒരുക്കമല്ല. അദ്ദേഹത്തിന്റെ അഭിപ്രായം ഭൂരിപക്ഷാഭിപ്രായത്തിന്‌ എതിരാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു; എന്നിട്ടും അത് എല്ലാവരും അംഗീകരിച്ചു കൊള്ളണമെന്ന വാശിയാണ്‌ അദ്ദേഹം കാണിക്കുന്നത്. അത് സമ്മതിച്ചു കൊടുക്കാന്‍ കഴിയുന്നതല്ലല്ലോ. അങ്ങനെയാണത്രെ രാജിയുണ്ടായത്.

ചര്‍ച്ചയില്‍ സ്വന്തം അഭിപ്രായം പറയുക; സമിതിയുടെ തീരുമാനം, തന്റെ അഭിപ്രായത്തിന്നെതിരായാല്‍ പോലും അതംഗീകരിക്കുക. ഇതാണ്‌ എല്ലാ കമ്മിറ്റികളിലും സാധാരണ നടക്കാറുള്ളത്. അല്ലാതിരുന്നാല്‍ ഓരോ മീറ്റിംഗ് കഴിയുമ്പോഴും കമ്മിറ്റിയില്‍ നിന്ന് ഏതാനും പേര്‍ രാജിവയ്ക്കേണ്ടി വരും. ഇങ്ങനെയെങ്കില്‍ ഹമീദ് സാഹിബ് തന്നെ ഇതിന്ന് മുമ്പ് പല തവണ രാജിവയ്ക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുമല്ലോ. ജനാധിപത്യ മര്യാദ എന്താണെന്നത് മറന്ന് പോയാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇടത് പക്ഷത്തിന്‌ മുന്‍തൂക്കം നല്‍കുന്ന ഒരു തീരുമാനമുണ്ടാകണമെന്നാണ്‌ ശുറയുടെ അഭിപ്രായമെന്ന് കീഴ് ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശൂറ തീരുമാനിച്ചു. അതും ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തന്നെ. എന്നീട്ട് കീഴ്ഘടകങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് അന്തിമ നിലപാട് സ്വീകരിക്കാമെന്നും തീരുമാനിച്ചു. ഈ തീരുമാനത്തിന്‌ എതിര്‍ നില്‍ക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ്‌ ഹമീദിന്‌ മുമ്പില്‍ അപ്പോഴുണ്ടായിരുന്നത്?

ദശലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. ഈ ബാദ്ധ്യതയെക്കുറിച്ച് ജമാഅത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഭീമമായ ബാദ്ധ്യത തീര്‍ക്കാന്‍ വല്ല മാര്‍ഗ്ഗവും അന്വേഷിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നിരിക്കാം. ഇതൊന്നും ജമാഅത്ത് നയത്തെ സ്വാധീനിക്കേണ്ട കാര്യങ്ങളല്ല. അതേ സമയം അദ്ദേഹത്തിന്റെ രാജിക്കത്ത് ദല്‍ഹിയിലേക്ക് ഫാക്സ് ചെയ്തത് ചന്ദ്രിക ദിനപ്പത്രത്തിന്റെ ഓഫീസില്‍ നിന്നാണെന്നത് അദ്ദേഹത്തിന്റെ തീരുമാനത്തെ ആര്‌ സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്.

കമ്മ്യൂണിസത്തോട് ജമാഅത്തെ ഇസ്‌ലാമിക്ക് വിയോജിപ്പുണ്ട്. ആ വിയോജിപ്പാകട്ടെ അടിസ്ഥാനപരമായ വിയോജിപ്പ് തന്നെയാണ്‌. അത് ജമാഅത്തിനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കും അറിയാവുന്നതുമാണ്‌. കമ്മ്യുണിസ്റ്റ് പാര്‍ട്ടികളോട് മാത്രമല്ല; എല്‍.ഡി.എഫിലെ മറ്റ് പാര്‍ട്ടികളോടും ജമാഅത്തിന്‌ ഇതേ വിയോജിപ്പുണ്ട്. ജമാഅത്തെ ഇസ്‌ലാമി അതിന്റെ അടിത്തറയിലും എല്‍.ഡി.എഫിലുള്ള പാര്‍ട്ടികള്‍ അവ ഇപ്പോഴുള്ള അടിത്തറകളിലും നിലനില്‍ക്കുന്നിടത്തോളം കാലം ഈ വിയോജിപ്പ് തുടരുകയും ചെയ്യും.

ജമാഅത്തിന്‌, അടിസ്ഥാനപരമായ ഈ വിയോജിപ്പുള്ളത് എല്‍.ഡി.എഫിനോടും അതിലെ പാര്‍ട്ടികളോടും മാത്രമല്ല; യു.ഡി.എഫിനോടും അതിലെ പാര്‍ട്ടികളോടുമുണ്ട് സമാനമായ വിയോജിപ്പ്. എല്‍.ഡി.എഫില്‍ മാത്രമല്ല; യു.ഡി.എഫിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. അവയോട് മാത്രമല്ല ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുള്‍പ്പെടെ സകല പാര്‍ട്ടികളോടും അടിസ്ഥാനപരമായ വിയോജിപ്പുണ്ട്. ആ പാര്‍ട്ടികള്‍ അവയുടെ അടിത്തറയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഈ വിയോജിപ്പ് തുടരുകയും ചെയ്യും.

എന്നാല്‍, ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത് 2011-'16 കാലത്ത് ആരാണ്‌ കേരളം ഭരിക്കേണ്ടതെന്ന് തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ്‌. നമുക്ക് മുമ്പില്‍ രണ്ട് മുന്നണികളുണ്ട്; യു.ഡി.എഫും എല്‍.ഡി.എഫും. ഈ രണ്ടിലൊന്ന് കേരളം ഭരിയ്ക്കും; മൂന്നാമതൊരു സാദ്ധ്യതയില്ല. 2001-2006 കാലത്ത് യു.ഡി.എഫാണ്‌ ഭരിച്ചിരുന്നത്. 2006-2011 കാലത്ത്, അഥവാ ഇപ്പോള്‍ എല്‍.ഡി.എഫ് ഭരണമാണ്‌ നിലവിലുള്ളത്. ഈ രണ്ട് ഭരണങ്ങള്‍ തമ്മില്‍ മാറ്റുരച്ച് നോക്കാനുള്ള സമയമാണിത്. അതോടൊപ്പം നിലവിലുള്ള കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലും നടക്കണം.

നിലവില്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങോട് ഇവിടെയുള്ള രണ്ട് മുന്നണികളുടെ നിലപാടെന്താണെന്ന് നോക്കണം. അവരവര്‍ മുമ്പോട്ട് വച്ച പ്രകടനപത്രികകള്‍ പരിശോധിക്കണം. ഇരുവര്‍ക്കും വാക്ക് പാലിക്കുന്ന സ്വഭാവം എത്രയുണ്ടെന്നതും പരിഗണിക്കണം. ഇരു മുന്നണികള്‍ക്കൂം വികസനത്തോടുള്ള കാഴ്ചപ്പാട്, ഹിന്ദുത്വത്തോടും ഫാഷിസത്തോടും മുള്ള നിലപാടിലെ കാപട്യവും ആത്മാര്‍ത്ഥതയും, സാമ്രാജ്യത്വത്തോടുള്ള സമീപനത്തിലെ വ്യത്യാസം, ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാമോ ഫോബിയ പരത്തി മുസ്‌ലിംകളെ വേട്ടയാടുന്നതിനോടുള്ള നിലപാട്, ന്യായമായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് മേല്‍ തീവ്രവാദ-ഭീകര മുദ്ര ചാര്‍ത്തല്‍ ഇങ്ങനെ പലതും പരിഗണിക്കേണ്ടതുണ്ട്.

എന്നിട്ട് ആരെ പിന്തുണക്കണമെന്ന് തീരുമാനിക്കണം. ഈ ആലോചനയില്‍ ജമാഅത്തിന്‌ വിഷയമാകുന്നത് മുസ്‌ലിം സമുദായവും അതിന്റെ പ്രശ്നങ്ങളും മാത്രമല്ല. നാട്ടിലെ മൊത്തം ജനങ്ങളും അവരുടെ സകല പ്രശ്നങ്ങളും ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ പ്രശ്നങ്ങള്‍ തന്നെയാണ്‌. അപ്പോള്‍ മൊത്തം ജനങ്ങളെ വരാനിരിക്കുന്ന കേരള ഭരണം എങ്ങനെ ബാധിക്കുമെന്ന് -അതാണ്‌ പരമപ്രധാനമായ കാര്യം- നോക്കിയേ ഒരു തീരുമാനത്തിലെത്താന്‍ ജമാഅത്തിന്‌ സാധിക്കുകയുള്ളു.

ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് വളരെ വ്യക്തമാണ്‌. ഈ രണ്ടില്‍ ഏതെങ്കിലും ഒരു മുന്നയിയോടോ അവയില്‍ ഏതെങ്കിലും ഒരു കക്ഷിയോടോ പ്രത്യേകിച്ച് എന്തെങ്കിലും മമതയോ വിധേയത്തമോ വിരോധമോ ജമാഅത്തിനില്ല. അത്കൊണ്ട് അവരിലാരുടെയും താല്‍പ്പര്യം നോക്കേണ്ട ബാദ്ധ്യതയും ജമാഅത്തിനില്ല. ജമാഅത്തിന്‌ മുമ്പിലുള്ളത് ജനങ്ങളും അവരുടെ പ്രശ്നങ്ങളുമാണ്‌. രണ്ട് മുന്നണികളില്‍ ഏതാണ്‌ അവയോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുക എന്നാണ്‌ നോക്കാനുള്ളത്. അങ്ങനെയാണ്‌ തമ്മില്‍ ഭേദം എല്‍.ഡി.എഫാണ്‌ എന്ന നിഗമനത്തില്‍ ജമാഅത്ത് എത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ്‌ എല്‍.ഡി.എഫിന്‌ മുന്‍തൂക്കമുള്ള തീരുമാനം വരണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നുവെന്ന് അമീര്‍ ടി. ആരിഫലി കീഴ്‌ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല മറ്റ് സന്ദര്‍ഭങ്ങളിലും കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമായും ജമാഅത്ത് ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിന്റെ ഭാഗമായി ഇത്തവണയും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പലരും ജമാഅത്തിനോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. ജമാഅത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങുന്നയിച്ച് തീ തുപ്പി നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷാജി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ കയറിച്ചെന്ന് 'നിങ്ങളുടെ സഹായം വേണമെന്ന്' ജില്ലാ പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്. ഷാജിയുടെ അഭിപ്രായത്തില്‍ ആഗോള തീവ്രവാദത്തിഉന്റെ മാസ്റ്റര്‍ ബ്രെയ്നാണ്‌ മൌലാനാ മൌദൂദി. ജമാഅത്തിനെ പിന്തുണക്ക് സമീപിക്കുന്നത് ആഗോള തലത്തില്‍ തീവ്രവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂ.

എരണാകുളത്ത് കെ.എന്‍.എം സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംബന്ധിക്കവേ കെ.എം.ഷാജി പറഞ്ഞു: ഇത്തരം സെമിനാറുകളിലും മറ്റും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദത്തെ എതിര്‍ക്കും.... എന്നാല്‍, തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ എന്ന ഒരു ദിവസമുണ്ട്. അത് വല്ലാത്തൊരു ദിവസമാണ്‌. മല്‍സരിച്ചവര്‍ക്കേ അതറിയൂ. ഞാന്‍ മല്‍സരിച്ചിട്ടുണ്ട്. എനിക്കതറിയാം. അന്ന് തലയില്‍ മുണ്ടിട്ടു കൊണ്ടാണ്‌ സ്ഥാനാര്‍ത്ഥികള്‍ തീവ്രവാദികളെ തേടിയെത്തുന്നത്. രാഷ്ട്രീയക്കാര്‍ വരുമെന്ന് അവര്‍ക്കുമറിയാം. അപ്പോഴാണ്‌ ഒത്തുതീര്‍പ്പുകളുണ്ടാക്കുന്നത്. ഈ രഷ്ട്രീയക്കാര്‍ക്ക് തീവ്രവാദത്തെ എതിര്‍ക്കാന്‍ കഴിയാതെ പോകുന്നു. അത്കൊണ്ടാണ്‌ ഇത്തരം സെമിനാറുകളില്‍ ആഗോള തീവ്രവാദത്തെക്കുറിച്ചും മറ്റും പ്രസംഗിച്ച് മതിയാക്കേണ്ടി വരുന്നതും, നമ്മുടെ കൈയെത്തുന്ന ദൂരത്തിലുള്ള തീവ്രവാദത്തെ തൊടാന്‍ കഴിയാതെ പോകുന്നതും. അങ്ങനെയാണ്‌ തീവ്രവാദം വളരുന്നത്." എന്നാല്‍ ഷാജി കണ്ണൂരിലെ സോളിഡാരിറ്റി ഓഫീസില്‍ ചെന്നത് തെരഞ്ഞെടുപ്പിന്റെ തലേന്നാളല്ല; നോമിനേഷന്‍ സമര്‍പ്പിച്ച അതേ ദിവസമാണ്‌.

അതിനു മുമ്പുള്ള ഒരു ഘട്ടത്തിലാണ്‌ എം.ഐ. ഷാനവാസ് കോഴിക്കോട്ട് ഹിറാ സെന്റര്‍ സന്ദര്‍ശിച്ചത്. ജമാഅത്ത് അമീര്‍ ടി.ആരിഫലി പറയുന്നതനുസരിച്ച് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രതിനിധിയായാണ്‌ അദ്ദേഹം ഹിറയിലെത്തിയത്. എന്നാല്‍ ഇത് നിഷേധിക്കാന്‍ വേണ്ടി ഷാനവാസ് ചൂണ്ടിക്കാണിച്ചത് വളരെ വിചിത്രമായ ഒരു കാരണമാണ്‌. ഷാനവാസ് അസുഖം ബാധിച്ചതിനാല്‍ ഏതാനും മാസങ്ങള്‍ വിശ്രമത്തിലായിരുന്നു. അന്ന് ചില ജമാഅത്ത് നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എല്ലാ നേതാക്കള്‍ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ നികത്താന്‍ വേണ്ടി അദ്ദേഹം ജമാഅത്ത് കേന്ദ്രമായ ഹിറാ സെന്റര്‍ സന്ദര്‍ശിച്ചുവെന്ന്. അല്ലാതെ ആ സന്ദര്‍ശനത്തിന്‌ തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന്. ഇത് നമ്മള്‍ വിശ്വസിക്കണമത്രെ.

കിനാലൂര്‍ സംഭവത്തെത്തുടര്‍ന്ന് സി.പി.എമ്മും ജമാഅത്തും തമ്മില്‍ അകന്നിരുന്നുവല്ലോ. അന്ന് ജമാഅത്ത് വിമര്‍ശനത്തിന്റെ ഒരു തേരോട്ടമാണ്‌ പിണറായി വിജയന്‍ നടത്തിയിരുന്നത്; സ്റ്റേജിലും പേജിലും. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്‌ അന്നദ്ദേഹം ഉന്നയിച്ചിരുന്നത്. അതില്‍ ഇപ്പോഴദ്ദേഹം ഖേദിക്കുന്നുണ്ടാവാം. കാരണം, ജമാഅത്ത് നേതാക്കളും പിണറായിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ യു.ഡി.എഫ് നേതാക്കളും അനുകൂല മീഡിയക്കളും സി.പി.എമ്മിനെതിരെ തിരിഞ്ഞിരിക്കുന്നു.

അവരുടെ വിമര്‍ശനത്തിന്റെ ചുരുക്കമിതാണ്‌: മാസങ്ങള്‍ക്ക് മുമ്പ് തീവ്രവാദികളെന്നും ഭീകരരെന്നും നിങ്ങള്‍ തന്നെ മുദ്രയടിച്ചവരുമായി ഇപ്പോള്‍ നിങ്ങള്‍ തന്നെ ചര്‍ച്ച നടത്തുകയാണോ എന്ന്. അല്ലാതെ ജമാഅത്ത് തീവ്രവാദ സംഘടനയാണെന്ന് അവര്‍ക്കഭിപ്രായമില്ലെന്ന്. അല്ലെങ്കില്‍, ജമാഅത്ത് നടത്തിയ തീവ്രവാദ പ്രചാരണങ്ങളും നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാണിച്ച്കൊണ്ട് പിണറായിയെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയണമായിരുന്നു. അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല; 'ജമാഅത്തിന്റെ വോട്ട് കിട്ടുകയില്ല അത് കൊണ്ട് ചോദിക്കുന്നില്ല' എന്ന നിലപാടിലാണ്‌ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ പലരുമുള്ളത്. അദ്ദേഹം നേരത്തെ പറഞ്ഞതിപ്രകാരമായിരുന്നു: 'ജമാഅത്ത് പിന്തുണ നല്‍കിയാല്‍, മുസ്‌ലിം ലീഗിന്റെ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്തിട്ട് മാത്രമേ അത് സ്വീകരിക്കണോ വേണ്ടേ എന്ന് തീരുമാനിക്കുകയുള്ളു.' ലീഗ് സ്ഥാനാര്‍ത്ഥികളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിക്കൊണ്ട് വരുത്തിയ തിരുത്താകാം പുതിയ പ്രസ്താവന.

ഈ സംഭവത്തില്‍ പിണറായിക്കും സി.പി.എമ്മിനും ഒരു പാഠമുണ്ട്. അതിതാണ്‌: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആര്‍ക്കെതിരെയും ഉന്നയിക്കരുത്. ഉന്നയിച്ചാല്‍ അത് ഉന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടിയാകും. ചരിത്രത്തിന്റെ കാവ്യനീതിയാണത്. ആ പ്രസ്താവന കാരണമായി ചില വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ നഷ്ടമാവുക തന്നെ ചെയ്യും . ഇനി ഒരു മാര്‍ഗ്ഗം കൂടി പിണറായിക്ക് മുമ്പിലുണ്ട്. അന്ന് ജമാഅത്തിനെതിരെ തീവ്രതയും ഭീകരതയും ആരോപിച്ചത് വെറുതെ പകപോക്കാന്‍ വേണ്ടി ചെയ്തതാണെന്ന് തുറന്ന് സമ്മതിക്കുക. അതിനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കുമോ?

അങ്ങനെയൊരു പ്രസ്താവന നടത്തിയാല്‍ അത് വസ്തുതാപരമായി തെറ്റാവുകയില്ല. ഈയിടെ കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് ഒരു അഫിഡവിറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ പറഞ്ഞത് ജമാഅത്തിന്‌ തീവ്രവാദബന്ധം ഇല്ലെന്നാണ്‌. ആ അഫിഡവിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് ഉദ്ധരിക്കുക മാത്രമേ സി.പി.എം നേതൃത്വം ചെയ്യേണ്ടതുള്ളു. അതോടെ അവര്‍ക്കെതിരെ, ജമാഅത്തുമായി ബന്ധപ്പെടുത്തി യു.ഡി.എഫ് ഉയര്‍ത്തുന്ന സകല വിമര്‍ശനങ്ങളും തകര്‍ന്ന് തരിപ്പണമാകും.

ജമാഅത്തിനെതിരെ സി.പി.എം ആരോപണമുന്നയിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട്, എന്നിട്ടും നിങ്ങളവര്‍ക്ക് വോട്ട് കൊടുക്കുകയണോ എന്നാണ്‌ ചിലര്‍ ചോദിക്കുന്നത്. വിമര്‍ശിച്ചവര്‍ക്ക് വോട്ട് കൊടുക്കുകയില്ലെന്ന് തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കാണ്‌ ജമാഅത്ത് വോട്ട് കൊടുക്കുക? രണ്ട് തവണ ജമാഅത്തിനെ നിരോധിച്ച കോണ്‍ഗ്രസിനോ? അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും അഭിമാനം കൊള്ളുകയും ചെയ്ത ലീഗിനോ?

താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടി ജമാഅത്തിനെതിരെ ആരോപ്പണമുന്നയിക്കുകയാണ്‌ നേതാക്കന്മാര്‍ ചെയ്യുന്നത്. അവര്‍ക്കറിയാം ജമാഅത്തെ ഇസ്‌ലാമി ഒരു തീവ്രവാദ-ഭീകര സംഘടനയല്ലെന്ന്. എന്നാല്‍, യഥാര്‍ത്ഥ ഹിന്ദുത്വത്തേക്കാള്‍ കൂടുതലായി മൃദു ഹിന്ദുത്വത്തെ ഭയപ്പെടുന്ന നേതാക്കന്മാര്‍ക്ക് അത് തുറന്ന് പറയാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്ന് മാത്രം. നമുക്ക് കാത്തിരിക്കാം.


ദൈവത്തിന്റെ രാഷ്ട്രീയം
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

Thursday, March 24, 2011

യുദ്ധം: ബൈബിളില്‍ 

* പ്രതികാരം നടത്തുക
* യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
* സ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി
* സമ്പത്തൊക്കെയും കൊള്ളയിട്ടു
* തീയിട്ടു ചുട്ടുകളഞ്ഞു
* കൊന്നുകളവിൻ.
* കൊള്ള വിഭാഗിപ്പിൻ

1. അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു:
2. യിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.
3. അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിൻ.
4. നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഓരോന്നിൽനിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
5. അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.
6. മോശെ ഓരോ ഗോത്രത്തിൽനിന്നു ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
7. യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
8. നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.
9. യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
10. അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
11. അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു.
12. ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽകൊണ്ടു വന്നു.
13. മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു.
14. എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ:
15. നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.
16. ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു.
17. ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ.
18. പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.
19. നിങ്ങൾ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാർക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.
20. സകലവസ്ത്രവും തോൽകൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിൻ.
21. പുരോഹിതനായ എലെയാസാർ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു:
22. പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
23. വെള്ളീയും, കാരീയം, മുതലായി തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം.
24. ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.
25. പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
26. നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി
27. പടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.
28. യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഓഹരിയായി വാങ്ങേണം.
29. അവർക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
30. എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്കു കൊടുക്കേണം.
31. യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
32. യോദ്ധാക്കൾ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും
33. എഴുപത്തീരായിരം മാടും
34. അറുപത്തോരായിരം കഴുതയും
35. പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.
36. യുദ്ധത്തിന്നു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.
37. ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു;
38. കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു;
39. കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്നു;
40. ആൾ പതിനാറായിരം; അവരിൽ യഹോവെക്കുള്ള ഓഹരി മുപ്പത്തി രണ്ടു.
41. യഹോവെക്കു ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോടു കല്പിച്ചതു പോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.
42. മോശെ പടയാളികളുടെ പക്കൽ നിന്നു യിസ്രായേൽമക്കൾക്കു വിഭാഗിച്ചുകൊടുത്ത പാതിയിൽനിന്നു -
43. സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും
44. മുപ്പത്താറായിരം മാടും
45. മുപ്പതിനായിരത്തഞ്ഞൂറു കഴുതയും
46. പതിനാറായിരം ആളും ആയിരുന്നു -
47. യിസ്രായേൽമക്കളുടെ പാതിയിൽനിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്കു കൊടുത്തു.

(സംഖ്യാപുസ്തകം, അദ്ധ്യായം 31 വാക്യങ്ങള്‍ 1-47)

Wednesday, March 16, 2011

ദൈവത്തിന്റെ രാഷ്ട്രീയം

"കേരളത്തിന്റെ മതേതര മനസ്സിന് സമര്‍പ്പിച്ചിരിക്കുന്ന ഹമീദ് ചേന്നമംഗലൂരിന്റെ ദൈവത്തിന്റെ രാഷ്ട്രീയം (മാതൃഭൂമി ബുക്‌സ്) എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം ഇവിടെ വായിക്കാം. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഈ പഠനഗ്രന്ഥം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്." എന്ന മുഖവുരയോട് കൂടി ഫെയ്സ്ബുക്കിലെ 'ചില' ഗ്രൂപ്പുകളില്‍ -യുക്തിവാദികളാലും ചില മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരാലും- പ്രസിദ്ധീകരിക്കപ്പെട്ട 'ഒരു' ലേഖനത്തിലെ ചില പരാമര്‍ശങ്ങളോടുള്ള പ്രതികരണമാണിത്.


പ്രസ്തുത കൃതിയില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതുന്നു: "ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതെന്ന മൗദൂദിസ്റ്റ് വാദത്തിന്റെ കഴമ്പില്ലായ്മയിലേക്ക് വിരല്ചൂണ്ടുകകൂടി ചെയ്യുന്നുണ്ട്, ജമാഅത്തെ ഇസ്ലാമിയുടെ അരമന രഹസ്യങ്ങള് നന്നായി അറിയുന്ന ഹാശിം ഹാജി. 'എന്.ഡി.എഫിന്റെയും സിമിയുടെയും പി.ഡി.പിയുടെയുമൊക്കെ ദാര്ശനിക ഉപ്പാപ്പ'5 ജമാഅത്തെ ഇസ്ലാമിയാണെന്നു വിലയിരുത്തുന്ന ഗ്രന്ഥകാരന് എഴുതുന്നു:
'1969-ലോ 1970-ലോ ആയിരുന്നു തലശ്ശേരി കലാപം. കലാപാനന്തരം ഹല്ഖാ അടിസ്ഥാനത്തില് ആര്.എസ്.എസ്സിനെ നേരിടുന്നതിനുവേണ്ടി ആയോധനകല പരിശീലിപ്പിക്കാന് ജമാഅത്തെ ഇസ്ലാമി നേതൃത്വം അന്നൊക്കെ ആളെ നിയോഗിക്കുമായിരുന്നു. അതനുസരിച്ച്, എറണാകുളത്തു വന്ന ഗുരുക്കളെ കെ.കെ. മുഹമ്മദ് ഇസ്ലാഹിയുടെ സഹായത്തോടെ ഞാനാണ് താമസസൗകര്യവും ഭക്ഷണവും നല്കി സംരക്ഷിച്ചത്. എന്റെ കമ്പനിയിലെ ചില ജീവനക്കാരടക്കം പതിനഞ്ചു പേര് കളരിമുറകളും ആയോധനകലയും അഭ്യസിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചവര്ക്ക് അവാര്ഡുദാനവും നടത്തി.


'ഇന്ദിരാഗാന്ധി സര്ക്കാര് ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിനായി പാവം ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ചു എന്ന പ്രചാരണം ഇതോടെ അസ്ഥാനത്താകുന്നു. ജമാഅത്തെ ഇസ്ലാമി ഇരയല്ല, ആര്.എസ്.എസ്സിന്റെ പ്രതിരൂപം തന്നെയാണ് എന്ന് ഇതു വ്യക്തമാക്കുന്നു.'6"



ഹമീദിന്റെ ഈ വാദത്തിന്‌ എം.എന്‍. കാരശ്ശേരി മറുപടി നല്‍കുന്നു: "1948-ലാണ്‌ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന്ന് നാളിതുവരെ തെളിവൊന്നുമില്ല. " (പേജ് 123, ഇസ്‌ലാമിക രാഷ്ട്രീയം വിമര്‍ശിക്കപെടുന്നു. മാതൃഭൂമി പ്രസിദ്ധീകരണം)


ഹമീദിന്റെ വാദത്തിന്‌ ഹമീദ് തന്നെ മറുപടി പറയുന്നു:
"ധാര്‍മ്മിക പോലീസായും (അശ്ലീല ചിത്രപ്രദര്‍ശാനം ​ആരോപിച്ച് തിയേറ്ററുകള്‍ കത്തിക്കുക, അപഥസഞ്ചാരം ആരോപിച്ച് സ്ത്രീകളെ മൊട്ടയടിക്കുക) മുസ്‌ലിം സാംകാരിക സംരക്ഷകരായും (റംസാന്‍ മാസത്തില്‍ ഹോട്ടലുകള്‍ ബലപ്രയോഗത്തിലൂടെ അടപ്പികുക, മുസ്‌ലിം യുവതിയെ പ്രേമവിവാഹം ചെയ്ത ഹിന്ദു യുവാവിനെ വധിക്കുക) ഇസ്‌ലാമിലെ വിയോജനശബ്ദത്തിന്റെ സംഹാരകരായും (ചേകന്നൂര്‍ മൌലവിയുടെ ഉന്മൂലനം) കമ്മ്യൂണിസത്തിന്റെ പ്രതിരോധകരായും (നദാപുരത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരില്‍ ഒളിഞ്ഞും തെളിഞ്ഞും പോരാടുക) സംഘപരിവാറിന്റെ അന്തകരായും (മാറാട് കൂട്ടക്കൊല) അത് വിവിധ രൂപങ്ങളില്‍ കേരളത്തില്‍ അതിന്റെ സംഘടിതസാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്. തല്‍പര കക്ഷികള്‍ പ്രചരിപ്പികുന്നത് പോലെ മുസ്‌ലിം തീവ്രവാദം ഒരു സാങ്കല്‍പിക പ്രതിഭാസമല്ല എന്നു സാരം." (പേജ് 53, ഭീകരതയുടെ ദൈവശാസ്ത്രം പൊതുസമൂഹത്തിന്റെ നിസ്സംഗത)


'മുസ്‌ലിം തീവ്രവാദം ഒരു സാങ്കല്‍പിക പ്രതിഭാസമല്ലെ'ന്നും അതൊരു പ്രത്യക്ഷ യാഥാര്‍ഥ്യമാണെന്നുമാണല്ലോ ഹമീദ് പറയുന്നത്. ഈ വാദത്തിന്നുള്ള തെളിവായി അദ്ദേഹം നിരത്തി വച്ച അഞ്ചിനത്തില്‍ പെട്ട സംഭവങ്ങളില്‍ ഏതിലാണ്‌ ജമാഅത്തിന്‌ പങ്കാളിത്തമുള്ളത് എന്ന്കൂടി പറയണം. അപ്പോള്‍ മാത്രമേ 1970 മുതല്‍ ആയോധനകലയില്‍ പരിശീലനം നേടിയവര്‍, ആ ശേഷി ഉപയോഗിച്ച് എന്ത് ചെയ്തുവെന്ന് മാലോകര്‍ക്ക് മനസ്സിലാവുകയുള്ളു.


ഹമീദിന്റെ വാദത്തിന്‌ ഹമീദ് തന്നെ വീണ്ടും മറുപടി പറയുന്നു: 'മാറാട് ഓപറേഷനു' പിന്നില്‍ പ്രവര്‍ത്തിച്ച മസ്തിഷ്ക-ബാഹുക്കളെക്കുറിച്ച് ഖണ്ഡിതമായി ഒന്നും പറയാന്‍ ഇപ്പോള്‍ വയ്യെങ്കിലും, സാഹചര്യത്തെളിവുകള്‍ വെച്ച് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളും സാമൂഹിക-രാഷ്ട്രീയ നിരീക്ഷകരും വിരല്‍ ചൂണ്ടുന്നത് എന്‍.ഡി.എഫ് എന്ന് നേഷനല്‍ ഡവലപ്മെന്റ് ഫ്രന്‍ഡിലേക്കാണ്‌. സംഭവത്തില്‍ ഇസ്‌ലാമിക രണോല്‍സുക സംഘമായ എന്‍.ഡി.എഫിനുണ്ടെന്നാരോപിക്കപ്പെടുന്ന പങ്ക് തള്ളിക്കളയാന്‍ നിയമപാലക വൃത്തങ്ങള്‍ തയ്യാറായിട്ടുമില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒട്ടേറെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുണ്ടെന്ന വസ്തുത എന്‍.ഡി.എഫ്-ലീഗ് കൂട്ടുകെട്ട് ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നതിന്റെ സൂചനയായി വേണം കാണാന്‍. സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും അനുഭാവികളായി പുറത്തറിയപ്പെടുന്ന ചിലരും എന്‍.ഡി.എഫിന്റെ പ്രവര്‍ത്തകരായുണ്ട് എന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിന്നര്‍ത്ഥം മുസ്‌ലിം ലീഗിനെ അല്‍പാല്‍പം വിഴുങ്ങാന്‍ മാത്രമല്ല മതേതര പാര്‍ട്ടികളില്‍ പോലും സമര്‍ത്ഥമായി നുഴഞ്ഞു കയറാനും എന്‍.ഡി.എഫിന്‌ സാധിക്കുന്നു എന്നണ്‌. (പേജ് 47, മതം, രാഷ്ട്രീയം, ജനാധിപത്യം)


മറാട് കലാപത്തില്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം എന്നീ കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് ഹമീദ് സമ്മതിക്കുന്നു. ഇത് എന്‍.ഡി.എഫ് മുസ്‌ലിം ലീഗിനെ അല്‍പാല്‍പമായി വിഴുങ്ങുന്നതിന്റെയും സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളില്‍ അവര്‍ നുഴഞ്ഞു കയറിയതിന്റെയും തെളിവാണെന്ന് അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. എന്നാല്‍ എന്‍.ഡി.എഫിന്‌ ജമാഅത്തെ ഇസ്‌ലാമിയെ അല്‍പം പോലും വിഴുങ്ങാനോ അതിന്റെ ഉള്ളില്‍ നുഴഞ്ഞു കയറാനോ സാധിച്ചിട്ടില്ല. എന്‍.ഡി.എഫിന്റെ വിവിധ രാഷ്ട്രീയ കക്ഷികളിലേക്കുള്ള നുഴഞ്ഞു കയറ്റം ഒരു ഇഷ്യൂ ആയപ്പോള്‍ മുസ്ലിം ലീഗില്‍ ദ്വയാംഗത്വം അംഗീകരിക്കുകയില്ലെന്ന് അന്നത്തെ ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷന്‌ പറയേണ്ടി വന്നു; ജമാഅത്ത് അമീറിന്ന് ഒരിക്കലും അങ്ങനെ പറയേണ്ടി വന്നിട്ടില്ല. ഇതൊക്കെ ഹമീദിനും അറിയാവുന്ന കാര്യങ്ങളാണ്‌. എന്നാലും ജമാഅത്താണ്‌ എന്‍.ഡി.എഫിനെ സൃഷ്ടിച്ചത് എന്ന വാദത്തിന്‌ ഒരു കുറവും ഇനിയും വരുത്തിയിട്ടില്ല. ഒരു കാലത്തും വരുത്തുകയുമില്ല. മുസ്‌ലിം തീവ്രവാദത്തിന്റെ പ്രത്യക്ഷ അടയാളമായി ഹമീദ് ചൂണ്ടിക്കാണിച്ചവയില്‍ ഒന്നിലേറെ സംഭവങ്ങളില്‍ അനിഷേധ്യമായ പങ്കാളിത്തം വഹിച്ച മുസ്‌ലിം ലീഗിന്റെ, സംസ്ഥാന സെക്രട്ടരി എം.കെ. മുനീറാണ്‌ ഹമീദിന്റെ മേല്‍ പറഞ്ഞ പുസ്തകം പ്രകാശനം ചെയ്തിട്ടുള്ളത്. ഹമീദും മുനീറും ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന കടുത്ത വൈരുദ്ധ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. ജമാഅത്തെ ഇസ്‌ലാമിയോടുള്ള ശത്രുതയാണ്‌ ഇരുവരെയും ഒന്നിപ്പിക്കുന്ന പൊതു ഘടകം.


ഹമീദ് പറയുന്നു: "ഇന്ദിരാഗാന്ധി സര്ക്കാര് ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിനായി പാവം ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ചു എന്ന പ്രചാരണം ഇതോടെ അസ്ഥാനത്താകുന്നു. ജമാഅത്തെ ഇസ്ലാമി ഇരയല്ല, ആര്.എസ്.എസ്സിന്റെ പ്രതിരൂപം തന്നെയാണ് എന്ന് ഇതു വ്യക്തമാക്കുന്നു."


ഇത് ഏറ്റ്പറയുന്ന ഹമീദ് ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍ക്കേണ്ടതുണ്ട്:


"ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിന്ന് വേണ്ടിയാണ്‌ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്" ഈ പ്രസ്താവന ആരുടേതാണ്‌?
1970-ല്‍ ആയോധനകല അഭ്യസിച്ചവര്‍ ഇന്നേതായാലും വാര്‍ദ്ധക്യം പ്രാപിച്ചിരിക്കുമല്ലോ. ജമാഅത്ത് ഈ പരിശീലനം ഇപ്പോഴും തുടരുന്നുണ്ടോ?
മേല്‍ പറഞ്ഞ ആയോധനകലയുടെ പരിശീലനക്കാര്യം കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകള്‍ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്തിനെതിരെ വല്ല നടപടിയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ?
ജമാഅത്തിന്റെ ആയോധന പരിശീലന കേന്ദ്രങ്ങളില്‍ എത്രയെണ്ണം സര്‍ക്കാര്‍ പൂട്ടിച്ചിട്ടുണ്ട്?
ആയോധന പരിശീലനം/പരിശീലന കേന്ദ്രം നടത്തിയതിന്ന് ജമാഅത്തിനെതിരെ എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്?
ഏതെല്ലാം പ്രദേശത്ത് നിന്നായി എത്ര പ്രവര്‍ത്തകര്‍ ഇവയില്‍ പ്രതികളായിട്ടുണ്ട്?
വല്ലപ്പോഴും വല്ല ആയുധങ്ങളും ജമാഅത്ത് കേന്ദ്രങ്ങളില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്നോ പിടിക്കപ്പെട്ടിട്ടുണ്ടോ?
ആര്‍.എസ്.എസ്സിനെപോലെ ആയോധനകല അഭ്യസിച്ച ജമാഅത്ത് പ്രവര്‍ത്തകര്‍, ഇന്ന് വരെ ഒരു അക്രമത്തില്‍ പോലും പങ്കാളിയായതായി തെളിയിക്കാന്‍ കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്‌?
ഈ ചോദ്യങ്ങള്‍ക്കൊന്നും തൃതികരമായ ഉത്തരം നല്‍കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍, 'ആര്.എസ്.എസ്സിന്റെ പ്രതിരൂപം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമി' എന്ന താങ്കളുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടോ?


സമാപനം: ഒരു സംഘടനയുമായി തെറ്റിപ്പിരിയുന്ന ഒരാള്‍ക്ക് ആ സംഘടനയോട് പകയുണ്ടാവുക സ്വാഭാവികമാണ്‌. ഇങ്ങനെയൊരാള്‍ വൈരനിര്യാതനബുദ്ധിയോടെ നടത്തിയ ചില കള്ളപ്രചാരണങ്ങള്‍ മാത്രമാണ്‌ ഹമീദിന്റെ ആവനാഴിയിലെ ഏറ്റവും ശക്തമായ, ജമാഅത്ത് വിരുദ്ധ ആയുധം! ഒരു ബുദ്ധിജീവിയുടെ ഗതികേടെന്നല്ലാതെ എന്ത് പറയാന്‍?

കെ.കെ.ആലിക്കോയ


ജമാഅത്തെ ഇസ്‌ലാമി, സി.പി.എം, തീവ്രവാദം
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

Monday, March 14, 2011

ആയിശയും മുലകുടി ബന്ധവും 

(മുലകുടിബന്ധത്തെച്ചൊല്ലി പ്രവാചകപത്നി ആയിശക്കെതിരായി നടത്തപ്പെടുന്ന കുപ്രചരണം വിലയിരുത്തുന്നു.)

സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ 'സീറത്തേ ആയിശ' (1920) എന്ന കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് എം.പി.അബ്ദുര്‍റഹ്‌മാന്‍ കുരിക്കളാണ്‌. 'ഹസ്രത്ത് ആയിശ (റ)' എന്ന പേരില്‍ ഹാദി പബ്ലിക്കേഷന്‍സ്, മഞ്ചേരി പ്രസാധീകരിച്ച മൂന്നാം പതിപ്പാണ്‌ (1986) എന്റെ പക്കലുള്ളത്. പിന്നീടാണ്‌ ഇത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചത്.

ഗ്രന്‍ഥത്തില്‍ 'സമകാലിന്നരുമായുള്ള അഭിപ്രായ വ്യത്യാസം' എന്നൊരു അദ്ധ്യായമുണ്ട്. പ്രഗല്‍ഭരായ മറ്റ് സഹാബികളുമായി ആയിശക്ക് അഭിപ്രായ വ്യത്യാസമുണ്ടയിരുന്ന 31 കാര്യങ്ങള്‍ ഇതില്‍ നിരത്തിയിരിക്കുന്നു. രണ്ട് കോളാങ്ങളിലായാണ്‌ വിവരിച്ചത്. ഒന്നാം കോളത്തില്‍ ആയിശയുടെ അഭിപ്രായം. രണ്ടാം കോളത്തില്‍ എതിര്‍ ഭാഗത്തുള്ളതാരെന്നും അവരുടെ അഭിപ്രായമെന്തെന്നും വിവരിച്ചിരിക്കുന്നു.

ഇതില്‍ ഒരിനം (നമ്പര്‍ 25) ഇതാണ്‌: 'പ്രായപൂര്‍ത്തി വന്ന മനുഷ്യനാണെങ്കിലും ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നത് മൂലം അവളുമായി മുലകുടി ബന്ധം ഉണ്ടായിത്തീരും.' ആയിശയുടെ ഈ അഭിപ്രായത്തിന്റെ മറുവശത്ത് നില്‍ക്കുന്നത് നബിയുടെ മറ്റ് ഭാര്യമാരാണ്‌. അവരുടെ വീക്ഷണപ്രകാരം പ്രായപൂര്‍ത്തി വന്നയാള്‍ ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നതിലൂടെ അവളുമായി മുലകുടി ബന്ധം സ്ഥാപിതമാവുകയില്ല.

ഈ കര്‍മ്മശാസ്ത്ര പ്രശ്നത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ ഗ്രന്‍ഥകര്‍ത്താവ് ഒരു അടിക്കുറിപ്പെഴുതിയിരിക്കുന്നു. അതിങ്ങനെയാണ്‌:

"അബൂ ഹുദൈഫ എന്ന സഹാബിക്ക് സാലിം എന്ന് പേരായ പ്രായപൂര്‍ത്തി വരാത്ത ഒരടിമയുണ്ടായിരുന്നു. മൌലാ അബൂ ഹുദൈഫ എന്ന പേരില്‍ അദ്ദേഹം പ്രശസ്തനാണ്‌. അദ്ദേഹം തന്റെ യജമാനന്റെ വീട്ടില്‍ താമസിച്ചു വന്നു. സ്ത്രീകള്‍ക്കിടയില്‍ വന്നും പോയുമിരിക്കും. അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല ബിന്‍ത് സുഹൈല്‍ അയാളുടെ മുമ്പില്‍ പര്‍ദ്ദ ആചരിച്ചിരുന്നില്ല. സാലിമിന്ന് പ്രായപൂര്‍ത്തി വന്നിട്ടും മുമ്പത്തെപ്പോലെ ഭാര്യ അയാളുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കാതിരുന്നത് ഭര്‍ത്താവിന്‌ ഇഷ്ടമായില്ല.
ആ സ്ത്രീ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി ഇപ്രകാരം അപേക്ഷിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഇപ്പോള്‍ സാലിമിന്ന് പ്രായപൂര്‍ത്തി വന്നിരിക്കുന്നു. ഞാന്‍ അയാളുടെ മുമ്പാകെ വരുന്നത് അബൂ ഹുദൈഫക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'
അതിന്‌ തിരുമേനി ഇപ്രകാരം പറഞ്ഞു: 'സാലിമിന്ന് നീ മുല കൊടുക്കുക. എന്നാല്‍ അബൂ ഹുദൈഫയുടെ വിഷമം നീങ്ങും.'
അബൂ ഹുദൈഫയുടെ ഭാര്യ അങ്ങനെ ചെയ്തു. അനന്തരം അദ്ദേഹത്തിന്റെ വിഷമം യഥാര്‍ത്ഥത്തില്‍ തന്നെ നീങ്ങി.

"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായപൂര്‍ത്തി വന്ന ആള്‍ മുല കുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആയിശ (റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അനുവാദം അബൂ ഹുദൈഫയുടെ ഭാര്യക്കും സാലിമിന്നും നബി (സ) പ്രത്യേകമായി നല്‍കിയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ്‌ മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ ഇമാമുകളില്‍ ദാവൂദ് ളാഹിരി ഒഴിച്ച് ഭൂരിപക്ഷം ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്‌. ദാവൂദ് ളാഹിരി മാത്രമാണ്‌ മേല്‍ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആയിശയുടെ അഭിപ്രായം സ്വീകരിച്ചിട്ടുള്ളത്. ശൈശവ കാലത്തെ മുലകുടി കൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍ നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലും മുലകുടി കാലം രണ്ട് വര്‍ഷമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആയിശ (റ) യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല. (ശറഹ് മുസ്‌ലിം, നവവി.)"

ഈ ആശയങ്ങള്‍ അദ്ദേഹം ഇമാം നവവിയുടെ ശര്‍ഹ് മുസ്‌ലിമില്‍ നിന്ന് ഉദ്ധരിക്കുകയാണ്‌ ചെയ്തിരിക്കുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്:

1. സാലിമിന്ന് പ്രായപൂര്‍ത്തിയാകുന്നതിന്ന് മുമ്പാണ്‌, അടിമയെന്ന നിലയില്‍ അവനെ അബൂഹുദൈഫക്ക് ലഭിക്കുന്നത്.
2. വീട്ടിലെ ഒരു കുട്ടിയെപ്പോലെ അവന്‍ വളരുന്നു.
3. അങ്ങനെ അവരുടെ കൂടെ കഴിയവെ അവന്ന് പ്രായപൂര്‍ത്തിയായി.
4. അപ്പോള്‍ അവന്റെ മുമ്പില്‍, അബൂഹുദൈഫയുടെ ഭാര്യ സഹ്‌ല പര്‍ദ്ദയില്ലാതെ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്‌ ഇഷ്ടമായില്ല.
5. സഹ്‌ല നബിയോട് ഇക്കാര്യം ഉണര്‍ത്തിക്കുകയും ഒരു പരിഹാരം തേടുകയും ചെയ്തു.
6. സഹ്‌ലയോട് നബി നിര്‍ദ്ദേശിച്ചത് ഇപ്രകാരമായിരുന്നു: അവന്ന് മുല കൊടുക്കുക; അതിലൂടെ അവനെ മുലകുടി ബന്ധത്തിലിള്ള സന്താനമാക്കുക.
7. സഹ്‌ല അതനുസരിച്ച് പ്രവര്‍ത്തിച്ചു; അതോടെ ഹുദൈഫയുടെ പ്രയാസം തീരുകയും ചെയ്തു.

രക്തബന്ധം, മുലകുടിബന്ധം ഇവ രണ്ടിനും ഇസ്‌ലാം വലിയ വില കല്‍പ്പിക്കുന്നുണ്ട്. ഒരിക്കല്‍ ആയിശയെ കാണാന്‍ അഫ്‌ലഹ് അനുവാദം ചോദിച്ചു. അവര്‍ അയാള്‍ക്ക് മുമ്പില്‍ പര്‍ദ്ദയണിഞ്ഞിരുന്നു. ഇതിനെക്കുറിച്ച് നബിയോട് അവര്‍ സംസാരിച്ചു. അപ്പോള്‍ നബി പറഞ്ഞത് അഫ്‌ലഹിന്ന് മുമ്പില്‍ ആയിശ പര്‍ദ്ദയണിയേണ്ടതില്ലെന്നായിരുന്നു. കാരണം അഫ്‌ലഹ് ആയിശയുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്‌. കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും പവിത്രമാകുമെന്ന് നബി അവരെ അറിയിക്കുകയും ചെയ്തു.

ഹദീസില്‍ നിന്ന് കര്‍മ്മശാസ്ത്ര വിധികള്‍ കണ്ടെത്തുന്നത് ശ്രമകരമായ ഒരു ജോലിയാണ്‌. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

വെള്ളിയാഴ്ച പള്ളികളില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഖുതുബ-പ്രസംഗം-യുടെ ഭാഷ ഏതായിരിക്കണമെന്നത് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ ഒരു തര്‍ക്ക വിഷയമാണല്ലോ. അറബി വേണോ അതല്ല മലയാളമാണോ വേണ്ടത്? രണ്ട് വിഭാഗവും പ്രവാചകനെ പിന്‍പറ്റണമെന്ന വീക്ഷണക്കാരാണ്‌.
അത്കൊണ്ട് ഒരു വിഭാഗം പറയുന്നു: പ്രവാചകന്‍ അറബിയിലാണ്‌ ഖുതുബ നിര്‍വ്വഹിച്ചത്; അതിനാല്‍ അറബിയില്‍ തന്നെ ഖുതുബ നിര്‍വ്വഹിക്കണം. അതാണ്‌ പ്രവാചകമാതൃക.
രണ്ടാമത്തെ വിഭാഗം പറയുന്നു: പ്രവാചകന്‍ ഖുതുബ നിര്‍വ്വഹിച്ചത് തന്റെ സദസ്യരുടെ ഭാഷയിലാണ്‌; അതിനാല്‍ ഇവിടെ സദസ്യരുടെ ഭാഷയായ മലയാളത്തിലാണ്‌ ഖുതുബ നിര്‍വ്വഹിക്കേണ്ടത്; അതാണ്‌ പ്രവാചകമാതൃക.

പ്രവാചകചര്യ പിന്‍പറ്റണമെന്ന് തന്നെയാണ്‌ ഇരു വിഭാഗവും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രവാചകചര്യയെ അവര്‍ വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കിക്കാണുന്നു.

ഇതേ പോലെ വ്യത്യസ്ത കോണുകളില്‍ നിന്ന് വിലയിരുത്തുമ്പോഴുള്ള അഭിപ്രായാന്തരങ്ങളാണ്‌ മുലകുടി വിഷയത്തിലുമുള്ളത്. പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞ സാലിമിന്ന് മുല കൊടുക്കാനും അതിലൂടെ അവനെ സന്താനമാക്കാനും നബി സഹ്‌ലക്ക് നല്‍കിയ അനുമതിയെ ആയിശ കണക്കാക്കുന്നത് ഒരു പൊതു വിധിയായിട്ടാണ്‌. എന്നാല്‍ പ്രവാചകന്റെ മറ്റ് പത്നിമാരും ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മഹാ ഭൂരിപക്ഷവും ഇതൊരു പ്രത്യേക വിധിയായി കണക്കാക്കുന്നു. ഈ പ്രത്യേക വിധിക്ക് ഒരു കാരണമുണ്ട്. അത് വിശദീകരിക്കാം:

ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോരദരിയുടെ മകളെ സാലിമിന്ന് വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയിരിക്കെയാണ്‌ ദത്തു പുത്രന്മാരെ മക്കാളായി കണക്കാക്കാന്‍ പാടില്ലെന്ന ഖുര്‍ആനിക കല്‍പ്പന വരുന്നത്.
അപ്പോള്‍ അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല നബിയെ സമീപിച്ചു പറഞ്ഞു: സാലിമിനെ ഞങ്ങള്‍ മകനായിട്ടാണ്‌ കണക്കാക്കി വന്നത്. ഞാന്‍ പര്‍ദ്ദ ധരിക്കാത്തപ്പോഴും അവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഞങ്ങള്‍ക്കാകട്ടെ ഒരു വീടേയുള്ളു. അവന്റെ കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്‌?
നബി പറഞ്ഞു: 'അവന്ന് നീ അഞ്ച് തവണ മുലപ്പാല്‍ കൊടുക്കുക. നിന്റെ മുലപ്പാല്‍ മൂലം അവന്‍ നിനക്ക് (വിവാഹ ബന്ധം) നിഷിദ്ധമായവനാകും.'

സഹ്‌ല തന്റെ മുലപ്പാല്‍ ഒരു പാത്രത്തില്‍ കറന്നെടുക്കുകയും അത് സാലിമിന്ന് നല്‍കുകയും അവനത് കുടിക്കുകയും ചെയ്യുകയെന്നാണ്‌ ഇവിടെ 'മുലകൊടുക്കുക' എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്.

അതിന്‌ ശേഷം, മുലകുടി ബന്ധത്തിലുള്ള മകനായിട്ടാണ്‌ സഹ്‌ല അവനെ കണ്ടിരുന്നത്.
ഈ സംഭവം തെളിവായി സ്വീകരിച്ചു കൊണ്ടാണ്‌ പ്രായപൂര്‍ത്തിയായവന്ന്‌ മുലപ്പാല്‍ കൊടുത്താലും മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് ആയിശ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ താല്‍പര്യപ്പെടുന്ന ചിലര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തന്റെ സഹോദരി ഉമ്മു കുല്‍സൂമിനോടും സഹോദരന്റെ പെണ്‍മക്കളോടും ആയിശ നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ തന്റെ ബന്ധുക്കളായി മാറുന്ന അവര്‍ക്ക് തന്റെ അടുക്കല്‍ വരാനുള്ള തടസ്സം നീങ്ങാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത്.
എന്നാല്‍ ഇത്തരം മുലകുടി ബന്ധം പ്രവാചകന്റെ മറ്റ് പത്നിമാര്‍ അംഗീകരിച്ചിരുന്നില്ല. അവരുടെ വീക്ഷണത്തില്‍, പ്രവാചകന്റെ നിര്‍ദ്ദേശമനുസരിച്ച് സാലിമിന്ന്‌ സഹ്‌ല മുലപ്പാല്‍ കൊടുത്തതും അതിലൂടെ ബന്ധം സ്ഥാപിച്ചതും അവര്‍ക്ക് നല്‍കിയ ഒരു പ്രത്യേക ഇളവ് മാത്രമാണ്‌; അല്ലാതെ ഒരു പൊതു നിയമം ആയിരുന്നില്ല. (മുവത്വ 1287)

അബൂ ഹുദൈഫയുടെയും സഹ്‌ലയുടെയും മകനെപ്പോലെയാണ്‌ സാലിം അവരുടെ വീട്ടില്‍ വളര്‍ന്നത്. അവന്ന് പ്രായപൂര്‍ത്തിയായ ശേഷം സഹ്‌ല അവന്ന് മുമ്പില്‍ പര്‍ദ്ദയണിയണമെന്ന് അബൂഹുദൈഫ പറഞ്ഞപ്പോള്‍ സഹ്‌ലക്ക് അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവരുടെ വീക്ഷണത്തോട് പ്രവാചകനും യോജിക്കുന്നു. അതോടൊപ്പം അവര്‍ക്കൊരു മനശ്ശാസ്ത്ര ചികില്‍സ വിധിക്കുകയും ചെയ്യുന്നു; അതാണ്‌ സാലിമിന്റെ മുലകുടി.

ഇമാം മാലികിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ആയിശ ഈ വിഷയത്തില്‍ ഒരു ഒറ്റപ്പെട്ട നിലപാട് സ്വീകരിക്കാണുണ്ടായ കാരണം വീക്ഷണവ്യത്യാസമാണെന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ വിമര്‍ശകന്മാര്‍ അവര്‍ക്ക് മേല്‍ ചൊരിയുന്ന വൃത്തികെട്ട ആക്ഷേപ ശകാരങ്ങള്‍ അര്‍ത്ഥശൂന്യവും ദുരുപദിഷ്ടവുമാണെന്ന് കാണാന്‍ കഴിയും.

ഇത് മനസ്സിലാക്കാന്‍ അവര്‍ ജീവിച്ചിരുന്ന സമൂഹം അവരെ കണ്ടിരുന്നത് എങ്ങെനെയാണെന്ന് നോക്കാം:

അബൂ മൂസല്‍ അശ്-അരി പറയുന്നു: മുഹമ്മദ് നബിയുടെ അനുചരന്മാരായ ഞങ്ങള്‍ക്ക് ഒരു വിഷയത്തെപ്പറ്റി സംശയം ജനിക്കുകയും അങ്ങനെ അതുമായി ആയിശയെ സമീപിക്കുകയും ചെയ്താല്‍ അത് സംബന്ധിച്ച് അവരില്‍ നിന്ന് എന്തെങ്കില്‍ വിവരം കിട്ടതെ പോകാറില്ല. (തിര്മിദി)

ഇമാം സുഹ്‌രി പറയുന്നു: ആയിശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള ആളായിരുന്നു. നബിയുടെ അനുചരന്മാരിലെ പ്രമുഖന്മാര്‍ പോലും അവരോട് അറിവ് അന്വേഷിക്കാറുണ്ടായിരുന്നു.

ഉര്‍വഃ ബിന്‍ സുബൈര്‍ പറയുന്നു: ഖുര്‍ആന്‍, അനന്തരാവകാശ നിയമം, അനുവദനീയ കാര്യങ്ങള്‍, കര്‍മ്മശാസ്ത്രം, കവിത, വൈദ്യം, അറബി പുരാണങ്ങള്‍, ഗോത്രചരിത്രം എന്നിവയിലൊന്നും ആയിശയെക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. (സുര്‍ഖാനീ)

ഇമാം സുഹ്‌രീ പറയുന്നു: ജനങ്ങളുടെ അറിവും നബി പത്നിമാരുടെ അറിവും ശേഖരിച്ചാല്‍ കൂട്ടത്തില്‍ ഏറ്റവും വിശാലം ആയിശയുടെ അറിവായിരിക്കും.

പ്രവാചകശിഷ്യന്മാരും അടുത്ത തലമുറയുമുള്‍ക്കൊള്ളുന്ന ഭക്തന്മാരായ ആ സമൂഹത്തിന്റെ കാഴ്ചപാടനുസരിച്ച് ആയിശ ഒരു ഉന്നത പണ്ഡിതയും പ്രഗല്‍ഭ അദ്ധ്യാപികയുമായിരുന്നു. സമൂഹം എന്തിനാണ്‌ അവരെ സമീപിച്ചിരുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാകാം.

സയ്യിദ് സുലൈമാന്‍ നദ്‌വി എഴുതുന്നു: "പര്‍ദ്ദയുടെ കാര്യത്തില്‍ അവര്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. പര്‍ദ്ദ സംബന്ധിച്ച ഖുര്‍ആന്‍ വാക്യം അവതരിച്ച ശേഷം നിര്‍ബന്ധ പൂര്‍വ്വം അതാചരിച്ചിരുന്നു. ഭാവിയെപ്പറ്റി ശൂഭപ്രതീക്ഷയുള്ള കുട്ടികള്‍ക്ക് വിജ്ഞാനം ​സമ്പാദിക്കുന്നതിന്ന് തന്റെ അടുക്കലേക്ക് യഥേഷ്ടം കടന്നു വരാന്‍ സൌകര്യമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. നബി തിരുമേനിയുടെ ഒരു ഹദീസിനെ ആസ്പദമാക്കി സ്വന്തം സഹോദരിയുടെയോ സഹോദരീപുത്രിമാരുടെയോ മുല കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കുകയാണ്‌ അവര്‍ അതിന്ന് സ്വീകരിച്ച മാര്‍ഗ്ഗം. അങ്ങനെ ആ കുട്ടികള്‍ക്ക് ആയിശ മുലകുടി ബന്ധത്തിലുള്ള എളയുമ്മയോ വലിയുമ്മയോ ആയിത്തീരുമല്ലോ. പിന്നീട് അവരുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കേണ്ടി വരുകയില്ല. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ആവര്‍ക്കുമിടയില്‍ എപ്പോഴും തിരശ്ശീല തൂങ്ങിയിരുന്നു." (സീറത്തേ ആയിശ)

ഭൂരിപക്ഷത്തിനെതിരായ ഒരു വീക്ഷണം ആയിശ മുലകുടി ബന്ധത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചുവെന്നത് ശരിയാണ്‌. എന്നാല്‍, വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അവരാ മാര്‍ഗ്ഗം സ്വീകരിച്ചത്.

കന്യകയോ വിവാഹിതയോ ആയ ഏത് സ്ത്രീക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞിനെ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകണം; അപ്പോഴേ സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളു എന്ന് പ്രചരിപ്പിക്കുന്ന യുക്തിവാദികളാണ്‌ മേല്‍ ചരിത്ര വസ്തുതകളുപയോഗിച്ച് ആയിശക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ ഒരു നിഷ്പക്ഷമതിയ്ക്ക് ഒട്ടും പ്രയാസമില്ല.

കെ.കെ. ആലിക്കോയ

ഖുര്‍ആന്‍ മുഹമ്മദിന്റെ വചനങ്ങളോ?

അല്ല, ഈ ഖുര്‍ആന്‍ ഇയാള്‍ സ്വയം രചിച്ചതാണെന്നാണോ ഇവര്‍ പറയുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കാന്‍ വിചാരിക്കുന്നില്ല എന്നതത്രെ യാഥാര്‍ഥ്യം. തങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍, ഇമ്മട്ടിലൊരു വചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ. (ഖുര്‍ആന്‍ 52:33-34)

അതായത്, ഇത് മുഹമ്മദീയ വചനമല്ല എന്നതുമാത്രമല്ല കാര്യം. ഇത് മാനുഷിക വചനമേയല്ല എന്നതത്രെ സത്യം. ഇത്തരം വചനങ്ങള്‍ വിരചിക്കുക മനുഷ്യ കഴിവിന്നതീതമാകുന്നു. നിങ്ങളിത് മനുഷ്യവചനംതന്നെ എന്ന് വാദിക്കുന്നുവെങ്കില്‍ ഏതെങ്കിലും ഒരു മനുഷ്യന്‍ ഇത്തരം വചനങ്ങള്‍ രചിച്ചിട്ടുള്ളതായി ചൂണ്ടിക്കാണിച്ചുതരിക. ഈ വെല്ലുവിളി ഖുറൈശികളോട് മാത്രമുള്ളതല്ല. ലോകത്തെങ്ങുമുള്ള നിഷേധികളോട് ഈ സൂക്തത്തിലൂടെ ആദ്യമായി ഉയര്‍ത്തപ്പെട്ടതാണീ വെല്ലുവിളി. ഇതിനുശേഷം മൂന്നുവട്ടം വിശുദ്ധ മക്കയില്‍വെച്ചും പിന്നീട് അവസാനമായി മദീനയില്‍വെച്ചും ഈ വെല്ലുവിളി ആവര്‍ത്തിച്ചിട്ടുണ്ട് (യൂനുസ് 38 10:38 , ഹൂദ് 13 11:13 , ബനീഇസ്രാഈല്‍ 88 17:88 , അല്‍ബഖറ 23 2:23 സൂക്തങ്ങള്‍ നോക്കുക). പക്ഷേ, അന്ന് ആര്‍ക്കും അതിനു മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. അതിനുശേഷം ഇന്നുവരെയും ഖുര്‍ആനിനു തുല്യം ഒരു മനുഷ്യരചന അവതരിപ്പിക്കാന്‍ ഒരാളും ധൈര്യപ്പെട്ടിട്ടുമില്ല. ചിലയാളുകള്‍ ഈ വെല്ലുവിളി യഥാരൂപത്തില്‍ സ്വീകരിക്കാതിരിക്കുന്നതിന് ഇങ്ങനെ ന്യായം പറയുന്നുണ്ട്: ഖുര്‍ആന്‍ മാത്രമല്ല, ഒരാളുടെ ശൈലിയില്‍ മറ്റാര്‍ക്കും ഗദ്യമോ പദ്യമോ എഴുതാന്‍ കഴിയുകയില്ല. അങ്ങനെനോക്കിയാല്‍ ഹോമര്‍, റൂമി, ഷേക്സ്പിയര്‍, ഗോയ്ഥേ, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍ തുടങ്ങിയവരെല്ലാം തന്നെ അതുല്യരാകുന്നു. അവര്‍ രചിച്ചതുപോലുള്ള വചനങ്ങള്‍ രചിക്കുക മറ്റാരുടെയും കഴിവില്‍പെട്ടതല്ല. ഇങ്ങനെ ഖുര്‍ആനിക വെല്ലുവിളിക്ക് മറുപടി നല്‍കുന്നവര്‍ വാസ്തവത്തില്‍ ഒരു തെറ്റിദ്ധാരണയിലകപ്പെട്ടിരിക്കുന്നു. فَلْيَأْتُوا بِحَدِيثٍ مِّثْلِهِ (ഇമ്മട്ടിലൊരു വചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ.) എന്ന വാക്യത്തിന് ഖുര്‍ആനിക സ്റൈലില്‍ ഒരു പുസ്തകം എഴുതിക്കൊണ്ടുവരിക എന്നാണവര്‍ അര്‍ഥം കല്‍പിച്ചിരിക്കുന്നത്. എന്നാല്‍, അതിന്റെ താല്‍പര്യം സ്റൈലിലുള്ള തുല്യതയല്ല. ഖുര്‍ആനിനോളം ഭദ്രതയും ഗാംഭീര്യവും മഹത്വവുമുള്ള ഒരു പുസ്തകം കൊണ്ടുവരിക എന്നാണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത്. അത് അറബിഭാഷയില്‍തന്നെ ആയിരിക്കണമെന്നില്ല. ലോകത്തിലെ ഏതു ഭാഷയിലായാലും കൊള്ളാം, ഏതെല്ലാം സവിശേഷതകളാലാണോ ഖുര്‍ആന്‍ ഒരു ദിവ്യാദ്ഭുതമായിരിക്കുന്നത്, ആ സവിശേഷതകളില്‍ അത് ഖുര്‍ആനിനോട് തുല്യത പുലര്‍ത്തണമെന്നുമാത്രം. അന്നും ഇന്നും ഖുര്‍ആന്‍ ഒരു ദിവ്യാദ്ഭുതം (മുഅ്ജിസത്ത്) ആയി ഗണിക്കപ്പെടുന്നതിന് ആധാരമായ ചില സുപ്രധാന സവിശേഷതകള്‍ താഴെ സംഗ്രഹിക്കുന്നു: ശ. ഖുര്‍ആന്‍ അവതരിച്ച ഭാഷയുടെ സാഹിത്യത്തില്‍ അത് അത്യുന്നതവും സമ്പൂര്‍ണവുമായ ഒരു മാതൃകയായി വര്‍ത്തിക്കുന്നു. ഗ്രന്ഥത്തിലഖിലം എവിടെയും ഒരു വാക്യമോ പദമോ സാഹിതീയ മാനദണ്ഡപ്രകാരം തരംതാണതായിട്ടില്ല. ഏതു വിഷയവും ഏറ്റവും ഉചിതമായ പദങ്ങളിലും അനുയോജ്യമായ ശൈലിയിലുംതന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരേ വിഷയം ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, ഓരോ വട്ടവും ആവര്‍ത്തിക്കുന്നത് പുതിയ പശ്ചാത്തലത്തിന്റെയും സന്ദര്‍ഭത്തിന്റെയും ഉചിതമായ ഉടയാടകളിലായിരിക്കും. അതുമൂലം എവിടെയും ആവര്‍ത്തനവൈരസ്യം അനുഭവപ്പെടുന്നില്ല. തുടക്കംമുതല്‍ ഒടുക്കംവരെ പുസ്തകത്തിലെവിടെയും പദങ്ങള്‍ വിന്യസിച്ചിട്ടുള്ളത് ചെത്തിയുരച്ചു പാകപ്പെടുത്തിയ രത്നങ്ങള്‍ ഹാരത്തില്‍ ഘടിപ്പിച്ചിട്ടുള്ളതുപോലെയാണ്. ഭാഷ അറിയാവുന്ന ആര്‍ക്കും അതുകേട്ടാല്‍, ആ അനുഭൂതിയില്‍ ലയിക്കാതിരിക്കാനാവില്ല. എത്രത്തോളമെന്നാല്‍ കടുത്ത വിരോധികളുടെ ആത്മാവിനെപ്പോലും അത് തരളിതമാക്കിയിരിക്കുന്നു. 14 നൂറ്റാണ്ട് പിന്നിട്ട ഈ ഗ്രന്ഥം അതിന്റെ ഭാഷയിലെ ഏറ്റവും ഉന്നതമായ സാഹിത്യമാതൃകയായി പരിലസിക്കുകയാണ്. അതിനു തുല്യമാകുന്നതു പോകട്ടെ, അറബിഭാഷയില്‍ മറ്റൊരു ഗ്രന്ഥവും സാഹിത്യമൂല്യത്തില്‍ അതിന്റെ അടുത്തെങ്ങുപോലും എത്തിയിട്ടില്ല. ഇതുമാത്രമല്ല, ഈ ഗ്രന്ഥം അറബിഭാഷയെ സമൂലം അടക്കിഭരിക്കുകയും ചെയ്യുന്നു. ഈ ഗ്രന്ഥം സ്ഥാപിച്ചിട്ടുള്ളതുതന്നെയാണ് 14 നൂറ്റാണ്ടുകള്‍ക്കുശേഷവും ആ ഭാഷയുടെ സാഹിത്യമാനദണ്ഡം. ഈ കാലയളവിനുള്ളില്‍ പലവിധ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരുന്നിട്ടും പ്രഭാഷണത്തിലും പ്രബന്ധത്തിലും സംസാരത്തിലും ഭാഷാനിയമങ്ങളിലും പദപ്രയോഗങ്ങളിലും എല്ലാം ഇത്ര സുദീര്‍ഘമായ കാലയളവുവരെ ഒരേ രീതി നിലനില്‍ക്കുന്ന മറ്റൊരു ഭാഷയും ഈ ലോകത്തില്ലതന്നെ. അറബിഭാഷ അതിന്റെ സ്ഥാനത്തുനിന്ന് ഇളകാതെ സുസ്ഥിരമായി നിന്നത് വിശുദ്ധ ഖുര്‍ആനിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ്. അതിലെ ഒരു പദംപോലും ഇന്നുവരെ വര്‍ജിതമായിട്ടില്ല. അതിലെ എല്ലാ പ്രയോഗ രീതികളും അറബി സാഹിത്യത്തില്‍ ഇന്നും പ്രചാരത്തിലുണ്ട്. അതിലെ സാഹിത്യ സൌന്ദര്യം അറബിസാഹിത്യത്തിന്റെ അളവുകോലാകുന്നു. പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഖുര്‍ആന്‍ സ്വീകരിച്ച ശൈലി തന്നെ പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ഇന്നും ശുദ്ധഭാഷാശൈലികളായി അംഗീകരിക്കപ്പെടുന്നു. ലോകത്തിലേതെങ്കിലും ഭാഷയില്‍ ആരെങ്കിലും ഇങ്ങനെ ഒരു രചന കാഴ്ചവെച്ചിട്ടുണ്ടോ? ii. മനുഷ്യവര്‍ഗത്തിന്റെ ചിന്തയിലും സംസ്കാരത്തിലും ജീവിതരീതിയിലും ഇത്ര ആഴത്തിലും പരപ്പിലും സ്വാധീനം ചെലുത്തിയതായി ലോകത്ത് ഈയൊരൊറ്റ പുസ്തകമേയുള്ളൂ. ഇതിന് സദൃശമായി മറ്റൊന്നില്ല. ആദ്യമായി അതിന്റെ സ്വാധീനശക്തി ഒരു ജനതയെ മാറ്റിമറിച്ചു. പിന്നെ ആ ജനതയെ ഉയര്‍ത്തിക്കൊണ്ടുവന്ന് അവരിലൂടെ ലോകത്തിന്റെ വലിയൊരു ഭാഗത്ത് വിപ്ളവമുണ്ടാക്കി. ലോകത്ത് ഇത്രയേറെ വിപ്ളവാത്മകമായ പ്രത്യാഘാതം സൃഷ്ടിച്ച മറ്റൊരു ഗ്രന്ഥവുമില്ല. ഈ ഗ്രന്ഥം കേവലം ഏടുകളിലെഴുതപ്പെട്ടുകിടക്കുകയല്ല. പ്രത്യുത, പ്രായോഗികലോകത്ത് അതിലെ ഓരോ പദവും വിചാരങ്ങള്‍ക്ക് രൂപംനല്‍കുകയും അങ്ങനെ ഒരു സ്വതന്ത്ര സംസ്കാരം കെട്ടിപ്പടുക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ 14 നൂറ്റാണ്ടുകളിലായി ഈ പ്രതികരണശൃംഖല നിരന്തരം തുടര്‍ന്നുവരികയാണ്. അനുദിനം അതിന്റെ സ്വാധീനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. iii. അനാദി മുതല്‍ അനന്തത വരെയുള്ള അഖിലാണ്ഡത്തെയുമുള്‍ക്കൊള്ളുന്ന അതിവിപുലമായ ഒരു വിഷയസമുച്ചയത്തെക്കുറിച്ചാണ് ഈ ഗ്രന്ഥം ചര്‍ച്ചചെയ്യുന്നത്. പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചും അതിന്റെ ആരംഭത്തെയും പരിണാമത്തെയുംകുറിച്ചും ഘടനയെയും സംവിധാനത്തെയും കുറിച്ചും അതു സംസാരിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ആസൂത്രകനും പരിപാലകനും ആര്, അവന്റെ ഗുണവിശേഷണങ്ങളും അധികാരശക്തിയും എന്തെല്ലാം, ഈ പ്രപഞ്ചത്തെയഖിലം നിലനിര്‍ത്തിപ്പോരുന്ന തഥ്യ എന്താണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊക്കെയും അത് ഉത്തരം പറയുന്നു. ഈ ലോകത്ത് മനുഷ്യന്റെ അവസ്ഥയും സ്ഥാനവും അത് കൃത്യമായി നിര്‍ണയിച്ചിരുന്നു. മനുഷ്യന്റെ സ്വയം മാറ്റാനാവാത്ത പ്രകൃതിപരമായ സ്ഥാനമിന്നതാണെന്നും ജന്മ സ്വഭാവമിന്നതാണെന്നും അതു പറഞ്ഞുതരുന്നു. ഈ സ്ഥാനവും നിലപാടുമനുസരിച്ച് മനുഷ്യന്‍ സ്വീകരിക്കേണ്ട യാഥാര്‍ഥ്യാധിഷ്ഠിതമായ ചിന്താകര്‍മപഥങ്ങളേതെന്നും യാഥാര്‍ഥ്യവിരുദ്ധമായ ദുര്‍മാര്‍ഗമേതെന്നും അതു വിശദീകരിച്ചുതരുന്നു. സന്മാര്‍ഗം സന്മാര്‍ഗമാണെന്നതിനും ദുര്‍മാര്‍ഗം ദുര്‍മാര്‍ഗമാണെന്നതിനും, അത് ആകാശത്തിലെ ഓരോ കോണുകളില്‍നിന്നും മനുഷ്യന്റെതന്നെ അസ്തിത്വത്തില്‍നിന്നും ജീവിതത്തില്‍നിന്നും മാനവചരിത്രത്തില്‍നിന്നും എണ്ണമറ്റ തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം മനുഷ്യന്‍ തെറ്റായ വഴികളില്‍ പതിച്ചുപോകുന്നത് എന്തുകാരണങ്ങളാല്‍, എങ്ങനെയാണെന്നും അതു വിശദീകരിച്ചുതരുന്നുണ്ട്. സല്‍വഴി എന്നും ഒന്നേയുള്ളൂ. ഉണ്ടാവുകയുള്ളൂ. അതിനെ എങ്ങനെ തിരിച്ചറിയാമെന്നും അതിനെ എങ്ങനെ വെളിപ്പെടുത്തപ്പെട്ടു എന്നും ഈ ഗ്രന്ഥം വ്യക്തമാക്കിയിരിക്കുന്നു. അതു ശരിയായ മാര്‍ഗം ചൂണ്ടിക്കാണിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്; ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള സമ്പൂര്‍ണ ജീവിത പദ്ധതി അവതരിപ്പിക്കുകകൂടി ചെയ്തിരിക്കുന്നു. അതില്‍ വിശ്വാസം, ധര്‍മം, ആത്മസംസ്കരണം, ആരാധന, സാമൂഹിക ഇടപാടുകള്‍, സംസ്കാരം, നാഗരികത, ഭരണം, നീതിന്യായം, നിയമങ്ങള്‍ എന്നുവേണ്ട, മനുഷ്യജീവിതത്തിന്റെ നിഖില വശങ്ങളെക്കുറിച്ചും സൂക്ഷ്മവും ഭദ്രവുമായ വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ സന്മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിന്നും ദുര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിന്നും ഈ ലോകത്തുണ്ടാകുന്ന അനന്തരഫലങ്ങളെന്തെല്ലാമായിരിക്കുമെന്നും നിലവിലുള്ള ഭൌതികവ്യവസ്ഥ അവസാനിപ്പിച്ചശേഷം മറുലോകത്ത് അനുഭവപ്പെടാനിരിക്കുന്ന അനന്തരഫലങ്ങളെന്തെല്ലാമായിരിക്കുമെന്നും കൂടി അത് വിശദമായി വിവരിച്ചുതന്നിരിക്കുന്നു. ഈ ഭൌതികലോകത്തിന്റെ പരിസമാപ്തിയെയും മറ്റൊരു ലോകത്തിന്റെ ആവിര്‍ഭാവത്തെയും അത് വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ഈ പരിവര്‍ത്തന പ്രക്രിയയുടെ ഓരോ ദശയെയും അത് വെവ്വേറെ വിവരിച്ചുകൊണ്ട് മറുലോകത്തിന്റെ സമ്പൂര്‍ണ ചിത്രം വരച്ചുകാണിക്കുന്നു. പിന്നെ മനുഷ്യന് അവിടെ അഭിമുഖീകരിക്കേണ്ടിവരിക എങ്ങനെയുള്ള ജീവിതമായിരിക്കും, ഐഹിക ജീവിതത്തിലെ കര്‍മങ്ങള്‍ വിചാരണചെയ്യപ്പെടുന്നത് എങ്ങനെയായിരിക്കും, ഏതെല്ലാം കാര്യങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടിവരും, തന്റെ കര്‍മാവലി മുഴുവന്‍ അനിഷേധ്യമായ രൂപത്തില്‍ മുമ്പില്‍വെക്കപ്പെടുന്നതെങ്ങനെയായിരിക്കും, എത്ര പ്രബലമായ സാക്ഷ്യങ്ങളായിരിക്കും അവ സ്ഥിരീകരിക്കാന്‍ ഹാജരാക്കപ്പെടുക, രക്ഷാശിക്ഷകള്‍ ലഭിക്കുന്നവര്‍ക്ക് അതു ലഭിക്കുന്നതെന്തുകൊണ്ട്, രക്ഷിതര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എന്തെല്ലാമായിരിക്കും, ശിക്ഷിതര്‍ ഏതെല്ലാം രൂപങ്ങളിലാണ് സ്വയം കര്‍മഫലങ്ങളനുഭവിക്കേണ്ടിവരിക എന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ചൊക്കെ ഈ ഗ്രന്ഥം സംസാരിച്ചിട്ടുള്ളത്, അതിന്റെ കര്‍ത്താവ് കുറേ ചെറുതും വലുതും കൂട്ടിഘടിപ്പിച്ച് ഏതാനും അനുമാനങ്ങളുടെ ഒരു സൌധം കെട്ടിപ്പടുത്തിരിക്കുന്നു എന്ന നിലയ്ക്കല്ല, പ്രത്യുത അതിന്റെ കര്‍ത്താവിന് യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നേരിട്ട് ദൃഢജ്ഞാനമുണ്ട് എന്ന നിലയ്ക്കാണ്. അവന്റെ ദൃഷ്ടികള്‍ അനാദി മുതല്‍ അനന്തത വരെ സകലതും ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പൊരുളുകളും അവന്റെ മുമ്പില്‍ തുറന്നുകിടപ്പാണ്. പ്രപഞ്ചം ആമൂലാഗ്രം അവന്റെ കണ്ണില്‍ ഒരു തുറന്ന പുസ്തകം പോലെയാണ്. മനുഷ്യവര്‍ഗത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ മാത്രമല്ല, അവസാനത്തിനുശേഷമുള്ള പുനര്‍ജീവിതവും അവന്‍ ഒരേസമയം കാണുന്നുണ്ട്. അവന്‍ മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യുന്നത് അനുമാനങ്ങളെയും നിഗമനങ്ങളെയും ആസ്പദമാക്കിയല്ല, തികഞ്ഞ ദൃഢജ്ഞാനത്തെ ആസ്പദമാക്കിയാണ്. അവന്‍ ജ്ഞാനമെന്ന നിലയില്‍ അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങളിലൊന്നുപോലും ഇന്നുവരെ ആര്‍ക്കും തെറ്റാണെന്നു തെളിയിക്കാനായിട്ടില്ല. അവന്‍ മുന്നോട്ടുവെക്കുന്ന പ്രപഞ്ച വീക്ഷണവും മാനവിക വീക്ഷണവും എല്ലാ പ്രതിഭാസങ്ങളാലും സംഭവങ്ങളാലും സമ്പൂര്‍ണമായി സാധൂകരിക്കപ്പെടുന്നതും ഏതു വിജ്ഞാനശാഖയിലും ഗവേഷണത്തിന് ആധാരമാക്കാവുന്നതുമാകുന്നു. ദര്‍ശനത്തിന്റെയും ശാസ്ത്രത്തിന്റെയും വിജ്ഞാനങ്ങളുടെയും നാഗരികതയുടെയുമെല്ലാം അന്തിമ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അതിലുണ്ട്. അവ തമ്മില്‍ സമ്പൂര്‍ണവും സുഭദ്രവും സമഗ്രവുമായ ഒരു ചിന്താപദ്ധതി സ്ഥാപിക്കാവുന്ന വിധത്തിലുള്ള നൈയാമിക ബന്ധവുമുണ്ട്. കൂടാതെ അത് മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും നല്‍കിയിട്ടുള്ള കര്‍മപരമായ മാര്‍ഗദര്‍ശനം അത്യന്തം യുക്തിബന്ധുരവും വിശുദ്ധവുമാണെന്നു മാത്രമല്ല, 14 നൂറ്റാണ്ടുകളായി ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലായി കണക്കറ്റ മനുഷ്യര്‍ പ്രായോഗികമായി പിന്തുടര്‍ന്നുവരുന്നതും അതിവിശിഷ്ടമെന്ന് അനുഭവം തെളിയിച്ചിട്ടുള്ളതുമാകുന്നു. ഈ സ്വഭാവത്തിലൊരു മനുഷ്യരചന ഈ ലോകത്തുണ്ടോ? അല്ലെങ്കില്‍ അതിനോട് കിടപിടിക്കാവുന്ന ഒന്ന് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ശ്. ഈ ഗ്രന്ഥം മുഴുവന്‍ ഒറ്റയടിക്ക് എഴുതി ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചതല്ല. ഏതാനും പ്രാഥമിക മാര്‍ഗദര്‍ശനങ്ങളോടെ ഒരു സംസ്കരണ പ്രസ്ഥാനത്തിന് തുടക്കമിടുകയായിരുന്നു അത്. അതിനുശേഷം 23 വര്‍ഷത്തിനകം ആ പ്രസ്ഥാനം ഏതേതു ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോന്നുവോ ആ അവസ്ഥകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുഗുണമായി അതിന്റെ ഘടകങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ നായകന്റെ നാവിലൂടെ ചിലപ്പോള്‍ സുദീര്‍ഘമായ പ്രഭാഷണങ്ങളായും ചിലപ്പോള്‍ ഹ്രസ്വമായ വാക്യങ്ങളായും അവതീര്‍ണമായിക്കൊണ്ടിരുന്നു. പിന്നെ ഈ മഹാദൌത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രസാധിതമായ ഘടകങ്ങള്‍, ഖുര്‍ആനെന്ന് നാമകരണം ചെയ്യപ്പെട്ട നിലയില്‍ സമ്പൂര്‍ണ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ച് ലോകസമക്ഷം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഈ പ്രഭാഷണങ്ങളും വാക്യങ്ങളും സ്വന്തം വകയല്ല, ലോകനാഥനായ ദൈവത്തിങ്കല്‍നിന്ന് തനിക്ക് അവതരിച്ചുകിട്ടിയതാണ് എന്നത്രേ പ്രസ്ഥാനനായകന്‍ പറയുന്നത്. ഇത് പ്രസ്ഥാനനായകന്റെ സര്‍ഗ സൃഷ്ടിതന്നെയാണ് എന്ന് വല്ലവരും വാദിക്കുന്നുവെങ്കില്‍ അയാള്‍ ലോകചരിത്രത്തില്‍ ഇതിനു തുല്യമായ ഒരു സംഭവം എടുത്തുകാണിക്കേണ്ടതുണ്ട്. അതായത്, വര്‍ഷങ്ങളോളം തുടര്‍ച്ചയായി സുശക്തമായ ഒരു സാമൂഹിക പ്രസ്ഥാനത്തിന് സ്വയം നേതൃത്വം കൊടുത്ത ഒരാള്‍ ചിലപ്പോള്‍ ഒരു സദുപദേശകന്റെയും ധാര്‍മികാധ്യാപകന്റെയും നിലയിലും ചിലപ്പോള്‍ ഒരു മര്‍ദിതസമാജത്തിന്റെ ഭരണാധികാരി എന്ന നിലയിലും ചിലപ്പോള്‍ ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലയിലും ചിലപ്പോള്‍ സമരസജ്ജരായ ഒരു സൈന്യത്തിന്റെ നായകനെന്ന നിലയിലും ചിലപ്പോള്‍ ഒരു യുദ്ധജേതാവെന്ന നിലയിലും ചിലപ്പോള്‍ നിയമനിര്‍മാതാവെന്ന നിലയിലും എന്നുവേണ്ട വ്യത്യസ്തമായ അനേകം സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും വൈവിധ്യമാര്‍ന്ന നിലപാടുകളില്‍നിന്നുകൊണ്ട് വൈവിധ്യമുള്ള പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുക, അല്ലെങ്കില്‍ കാര്യങ്ങള്‍ പറയുക, എന്നിട്ട് അവ സമാഹരിച്ച് സമ്പൂര്‍ണവും സുഭദ്രവും സമഗ്രവുമായ ഒരു ചിന്താപദ്ധതിയായി ക്രോഡീകരിക്കുക, അതിലെവിടെയും ഒരു വൈരുധ്യവും ഇല്ലാതിരിക്കുക, തുടക്കം മുതല്‍ ഒടുക്കംവരെ അതില്‍ ഒരു മുഖ്യആശയവും ചിന്താശ്രേണിയും തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക, അത് ആദ്യനാളില്‍ വിശദീകരിച്ച മൌലിക തത്വങ്ങളിലധിഷ്ഠിതമായ വിശ്വാസ പ്രമാണങ്ങളുടെയും കര്‍മനിയമങ്ങളുടെയും ഒരു സമ്പൂര്‍ണ സംവിധാനം തന്നെ അവസാനദിവസവും അവതരിപ്പിക്കുക, അതിലെ ഘടകങ്ങള്‍ പരസ്പരം അങ്ങേയറ്റം ഇണങ്ങിയിരിക്കുക, അതിന്റെ സമുച്ചയം വായിച്ചുനോക്കുന്ന ദീര്‍ഘദൃഷ്ടിയുള്ള ഏതൊരാള്‍ക്കും ഈ പ്രസ്ഥാനം ആരംഭിച്ച സമയത്തുതന്നെ അതിന്റെ നായകന്റെ മുമ്പില്‍ ആ പ്രസ്ഥാനത്തിന്റെ പൂര്‍ണവളര്‍ച്ചയുടെ വ്യക്തമായ ചിത്രം ഉണ്ടായിരുന്നുവെന്നും ഇടയ്ക്കൊരിടത്തുവെച്ച് നേരത്തെ അയാള്‍ക്ക് വെളിപ്പെട്ടിട്ടില്ലാതിരുന്നതും പിന്നീട് മാറേണ്ടിവന്നതുമായ ഒരാശയവും രംഗപ്രവേശം ചെയ്തിട്ടില്ലെന്നും അനിവാര്യമായി ബോധ്യപ്പെടുന്നതാണ്. ഈ നിലയില്‍ സൃഷ്ടിപരമായ പ്രതിഭാപ്രസരണം കാഴ്ചവെച്ച മനസ്സുള്ള ഒരു മനുഷ്യന്‍ എന്നെങ്കിലും കടന്നുപോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അയാളെ ഒന്നു ചൂണ്ടിക്കാണിച്ചുതരിക. ്. ഈ പ്രഭാഷണങ്ങളും വാക്യങ്ങളും ഉതിര്‍ത്ത നാവിന്റെ ഉടമയായ മാര്‍ഗദര്‍ശകന്‍ ഇതു കേള്‍പ്പിക്കുന്നതിനുവേണ്ടിമാത്രം പെട്ടെന്ന് ഏതോ മൂലയില്‍നിന്ന് എഴുന്നേറ്റുവന്നതല്ല. അതു കേള്‍പ്പിച്ച ശേഷം അദ്ദേഹം എങ്ങോട്ടും പോയിമറഞ്ഞിരുന്നില്ല. അദ്ദേഹം ഈ പ്രസ്ഥാനം തുടങ്ങുന്നതിനുമുമ്പും അതിനുശേഷം അന്ത്യശ്വാസം വരെയും സ്വന്തം സമൂഹത്തിനകത്തു ജീവിതം നയിച്ചയാളാണ്. അദ്ദേഹത്തിന്റെ സംഭാഷണ-പ്രഭാഷണ ഭാഷയും ശൈലിയും ആളുകള്‍ക്ക് വളരെ സുപരിചിതമായിരുന്നു. ഹദീസുകളില്‍ അതിന്റെ വിപുലമായ ഒരു ശേഖരം ഇന്നു സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അവ വായിക്കുന്ന പില്‍ക്കാല അറബി പരിജ്ഞാനികള്‍ക്കുപോലും ആ നായകന്റെ സ്വന്തം സംസാരരീതി എന്തായിരുന്നുവെന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. അദ്ദേഹത്തിന്റെ ഭാഷക്കാരായ ആളുകള്‍ക്ക് അന്നുതന്നെ ഈ ഗ്രന്ഥത്തിന്റെ ഭാഷയും ശൈലിയും ആ നായകന്റെ സ്റൈലില്‍നിന്ന് വളരെ ഭിന്നമായി അനുഭവപ്പെട്ടിരുന്നു. അറബിഭാഷ അറിയാവുന്നവര്‍ക്ക് ഇന്നും അതനുഭവപ്പെടാതിരിക്കില്ല. എത്രത്തോളമെന്നാല്‍, അദ്ദേഹത്തിന്റെ സ്വന്തമായ ഒരു പ്രഭാഷണത്തിനിടയില്‍ ഈ ഗ്രന്ഥത്തില്‍നിന്നുള്ള ഒരു വചനം കടന്നുവന്നാല്‍ അവിടെ രണ്ടിന്റെയും ഭാഷകള്‍ തമ്മിലുള്ള അന്തരം തികച്ചും തെളിഞ്ഞുകാണാം. പ്രശ്നമിതാണ്: വര്‍ഷങ്ങളോളം പരസ്പരഭിന്നമായ രണ്ടു ഭാഷാരീതികള്‍ കൃത്രിമമായി കൊണ്ടുനടക്കാന്‍ കഴിഞ്ഞിട്ടുള്ള, അല്ലെങ്കില്‍ കഴിഞ്ഞിട്ടുണ്ടാകാവുന്ന വല്ലവരും എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഭിന്നമായ ഈ രണ്ടുശൈലികളും ഒരാളുടേതുതന്നെയെന്ന രഹസ്യം ഒരിക്കലും പുറത്തായില്ലെന്നോ? ക്ഷണികവും താല്‍ക്കാലികവുമെന്ന നിലക്ക് ഇത്തരം കൃത്രിമ നടപടികള്‍ വിജയിച്ചെന്നുവരാം. സുദീര്‍ഘമായ 23 വര്‍ഷക്കാലം ഒരാള്‍ ദൈവത്തിങ്കല്‍നിന്നു തനിക്കു ലഭിച്ച ദിവ്യബോധനം എന്നവകാശപ്പെട്ടുകൊണ്ടു സംസാരിക്കുമ്പോള്‍ അയാളുടെ ഭാഷയും ശൈലിയും ഒരുതരത്തിലും, തന്റെ സ്വന്തംവക എന്ന നിലയില്‍ സംസാരിക്കുകയോ പ്രഭാഷണം നടത്തുകയോ ചെയ്യുമ്പോള്‍ ഭാഷയും സ്റൈലും തികച്ചും വ്യത്യസ്തമായ മറ്റൊരു രീതിയിലും ആവുക സാധ്യമാണോ? ്ശ.മാര്‍ഗദര്‍ശകന്‍ ഈ പ്രസ്ഥാനത്തെ നയിക്കുമ്പോള്‍ വിവിധ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങളോളം അദ്ദേഹം സ്വജനത്തിന്റെ പരിഹാസത്തിനും നിന്ദയ്ക്കും കടുത്ത അക്രമമര്‍ദനങ്ങള്‍ക്കും വിധേയനായി. പലപ്പോഴും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് സ്വദേശം വിട്ട് പലായനം ചെയ്യേണ്ടിവന്നു. ശത്രുക്കള്‍ അദ്ദേഹത്തെ കൊന്നുകളയാന്‍ ഗൂഢാലോചന നടത്തിയ സന്ദര്‍ഭങ്ങളും ഉണ്ട്. അദ്ദേഹത്തിന് ദേശത്യാഗം ചെയ്യേണ്ടിവന്നു. പലപ്പോഴും അത്യന്തം അവശവും ദുരിതപൂരിതവുമായ ജീവിതം നയിക്കേണ്ടതായിവന്നു. ചിലപ്പോഴദ്ദേഹത്തിന് യുദ്ധങ്ങള്‍ നയിക്കേണ്ടതായിവന്നു. ചിലതില്‍ ജയിച്ചു. ചിലതില്‍ തോറ്റു. തന്നെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കളുടെ മേല്‍ അദ്ദേഹം വന്‍വിജയം കൈവരിക്കുകയും അവര്‍ അദ്ദേഹത്തിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ടായി. അദ്ദേഹത്തിന് മറ്റധികം പേര്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള അധികാരങ്ങള്‍ ലഭിക്കുകയുണ്ടായിട്ടുണ്ട്. ഈ അവസ്ഥാന്തരങ്ങളിലെല്ലാം ഒരാളുടെ വികാരങ്ങള്‍ സ്പഷ്ടമായും ഒരേ രീതിയിലായിരിക്കുകയില്ല. ഈ മാര്‍ഗദര്‍ശകന്‍ ഇത്തരം അവസ്ഥാന്തരങ്ങളില്‍ സ്വന്തം നിലയില്‍ സംസാരിച്ചപ്പോഴൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ ഒരാളിലുണ്ടാകുന്ന വികാരങ്ങളുടെ സ്വാധീനം ദൃശ്യമായിരുന്നു. ഇത്തരം അവസ്ഥകളില്‍ ദൈവത്തിങ്കല്‍ നിന്നുള്ള ബോധനം എന്ന നിലയില്‍ അദ്ദേഹം പറഞ്ഞ വചനങ്ങളാകട്ടെ, മാനുഷിക വികാരങ്ങളുടെ സ്വാധീനത്തില്‍നിന്നും തികച്ചും മുക്തമായിരുന്നു. ഒരിടത്തും വിരല്‍വെച്ച് ഇവിടെയിതാ മാനുഷികവികാരം പ്രവര്‍ത്തിച്ചതായി കാണുന്നുവെന്ന് ഏറ്റവും പ്രഗല്‍ഭനായ നിരൂപകനുപോലും ചൂണ്ടിക്കാണിക്കാനാവില്ല. ്ശശ. ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന വിപുലവും സമഗ്രവുമായ ജ്ഞാനം അക്കാലത്തെ അറബികളിലും റോമക്കാരിലും യവനരിലും ഇറാന്‍കാരിലും പോകട്ടെ, 20-ാം നൂറ്റാണ്ടിലെ മഹാപണ്ഡിതന്മാരില്‍പോലും ആരുടെ പക്കലും ഇല്ലാത്തതാണ്. ഇന്നത്തെ അവസ്ഥ ഇതാണ്: ദര്‍ശനത്തിന്റെയും ശാസ്ത്രത്തിന്റെയും നാഗരിക വിജ്ഞാനത്തിന്റെയും ഒക്കെ ഏതെങ്കിലും ഒരു ശാഖ പഠിച്ച് ആയുസ്സുകളഞ്ഞശേഷം ആ വിജ്ഞാനശാഖയിലെ അവസാനത്തെ ചോദ്യങ്ങളേതെല്ലാമാണെന്ന് കണ്ടെത്തുന്നു. അനന്തരം അയാള്‍ വിശുദ്ധ ഖുര്‍ആനിലേക്ക് ശ്രദ്ധാപൂര്‍വം നോക്കിയാല്‍ ആ ചോദ്യങ്ങള്‍ക്കെല്ലാമുള്ള വ്യക്തമായ മറുപടി ഈ ഗ്രന്ഥത്തിലുള്ളതായി കാണാറാകുന്നു. ഇതേതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ മാത്രം കഥയല്ല. മനുഷ്യനോടും പ്രപഞ്ചത്തോടും ബന്ധപ്പെട്ട സകല വിജ്ഞാനശാഖകള്‍ക്കും ഇപ്പറഞ്ഞത് സാധുവാകുന്നു. 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യന്‍ ഭൂമിയിലെ ഒരു നിരക്ഷരന്‍ വിജ്ഞാനത്തിന്റെ എല്ലാ കോണുകളെക്കുറിച്ചും ഇത്ര വിപുലമായ അവഗാഹം ആര്‍ജിക്കുകയും എല്ലാ അടിസ്ഥാനപ്രശ്നങ്ങളെയും അഗാധമായി അപഗ്രഥിച്ച് വ്യക്തവും ഖണ്ഡിതവുമായ മറുപടി കണ്ടെത്തുകയും ചെയ്തുവെന്ന് കരുതുന്നത് യുക്തിസഹമാവുമോ? ഖുര്‍ആനിന്റെ അമാനുഷികതക്ക് വേറെയും പല മുഖങ്ങളുമുണ്ടെങ്കിലും ഒരാള്‍ ഉപരിസൂചിതമായ കാര്യങ്ങളെക്കുറിച്ചുമാത്രം ചിന്തിച്ചുനോക്കിയാലും ഖുര്‍ആന്‍ അമാനുഷമാണെന്നത് ഖുര്‍ആനിന്റെ അവതരണകാലത്ത് എന്തുമാത്രം വ്യക്തമായിരുന്നുവോ അതിലേറെ വ്യക്തമാണ് ഇന്ന് എന്നും, ഇന്‍ശാഅല്ലാഹ്-അന്ത്യനാള്‍വരെ അത് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുമെന്നും നിഷ്പ്രയാസം ബോധ്യപ്പെടുന്നതാണ്.

(മൌലാനാ അബുല്‍ അഅ്‌ലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്. http://www.thafheem.net/sura_index.html )

Friday, March 4, 2011

നാദാപുരം സ്ഫോടനവും യുക്തിവാദികളും 

മതേതരവാദികളും സമാധാനപ്രിയരുമാണ്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ഭീകരതയെന്ന് കേട്ടാലേ അവര്‍ക്ക് കലിയാണ്‌. കെ.എം. ഷാജിയെ നിങ്ങള്‍ കണ്ടിട്ടില്ലെ? എത്ര രോഷത്തോട് കൂടിയാണ്‌ അദ്ദേഹം ഭീകരതക്കെതിരെയും അതിന്റെ മാസ്റ്റര്‍ ബ്രൈന്‍ ആയ മൌദൂദിക്കെതിരെയും മൌദൂദി കൃതികളുടെ വിതരണക്കാരായ ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും സംസാരിക്കാറുള്ളത്? അതേ മനസ്സുള്ളവരാണ്‌ മുഴുവന്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രാവര്‍ത്തകരും. അത്കൊണ്ട് അവരില്‍ ഭീകരത ആരോപിക്കുന്നത് ഒട്ടും ശരിയായ നിലപാടല്ല. ഇനി അഥവാ ആരോപിച്ചാല്‍ തന്നെ അത് മതഭീകരത ആകാന്‍ പടില്ല; മതേതരഭീകരതയേ ആകാവൂ. സംഘടനയുടെ പേരില്‍ മുസ്‌ലിം ഉള്ളതൊന്നും കാര്യമാക്കേണ്ടതില്ല. പേരില്‍ മുസ്‌ലിമുണ്ടെങ്കിലും ഉള്ളടക്കം തനി സെക്യുലറാണ്‌. അത് കൊണ്ട് ആ ഭീകരത, അക്ഷേപാര്‍ഹമല്ല. അത് മതഭീകരതയല്ലെന്നതാണിതിന്ന് കാരണം. കണ്ടില്ലേ നാട്ടിലെ യുക്തിവാദികള്‍ മൌനം പാലിക്കുന്നത്? പാകിസ്താനില്‍ ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കപ്പെട്ടപ്പോള്‍ എന്തൊരു പുകിലായിരുന്നു ഇവിടെ? മതനിന്ദാ കേസും, ബന്ധപ്പെട്ട നിയമവും ആക്കെ പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെടുകയായിരുന്നില്ലേ? ഒരു ഗവര്‍ണ്ണര്‍ കൊല്ലപ്പെട്ടതോടെ, പ്രവാചക നിന്ദക്കെതിരെയുള്ള ഭീകരത കൂടി ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍,
നാദാപുരം സംഭവത്തിന്‌ ശേഷം പാകിസ്താനില്‍ ഒരു മന്ത്രി കൊല്ലപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രിയും പി.പി.പിയുടെ ക്രിസ്ത്യന്‍ പ്രതിനിധിയുമാണദ്ദേഹം. എന്നിട്ടും എന്ത് കൊണ്ടാണെന്നറിയില്ല നമ്മുടെ യുക്തിവാദികള്‍ ഇത് വരെ പ്രതികരിച്ചു കണ്ടിട്ടില്ല. സ്വന്തം മൂക്കിന്‌ താഴ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള മൌനദീക്ഷ തുടരുന്നതിന്നിടയില്‍ പാകിസ്താനിലെ ഒരു കൊലയെപ്പറ്റി സംസാരിക്കുന്നത് അഭംഗിയാണെന്ന് കരുതിയവുമോ ഈ മൌനം? അത്ര മാത്രം ഔചിത്യ ബോധമൊന്നും ഇക്കൂട്ടര്‍ സാധാരണ പ്രദര്‍ശിപ്പിച്ചു കാണാറില്ലല്ലോ. പിന്നെന്താ ഇപ്പോള്‍ മാത്രം ഇങ്ങനെ?

NB: 'നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക്, മൌദൂദിയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുത്ത ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാണ്‌ സ്ഫോടനക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍' എന്നെങ്കിലും ഒരു പ്രസ്താവന ഇറക്കാതിരുന്നാല്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സംഘ് പരിവാറിനോടും കെ.എം. ഷാജിയോടും എം.കെ.മുനീറിനോടുമൊപ്പം പങ്കാളിത്തം വഹിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

ഗോധ്ര: അസിമാനന്ദയും കലീമും 

സബര്‍മതി എക്സ്പ്രസിന്റെ എസ്. 6 കോച്ചിന്‌ തീ പിടിക്കുകയും 59 പേര്‍ -അയോധ്യയില്‍ നിന്ന് മടങ്ങുന്ന കര്‍സേവകര്‍ - കൊല്ലപ്പെടുകയും ചെയ്തു. ഗുജറാത്തിലെ ഗോധ്രയില്‍ വച്ചാണ്‌ സംഭവം. 94 പേര്‍ ഇതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ 63 പേര്‍ കുറ്റക്കാരല്ലെന്ന് കണ്ട് നേരത്തെ വിട്ടയയ്ക്കപ്പെട്ടു. ബാക്കി 31 പേര്‍ കുറ്റക്കരാണെന്ന് പ്രത്യേക കോടതി കോടതി ഇപ്പോള്‍ കണ്ടെത്തുകയും അവര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നു. 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവുമാണ്‌ ശിക്ഷ. കേസിലെ മുഖ്യകുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന് വിധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്‌ കേസെന്നും അതിനാലാണ്‌ ഇങ്ങനെ ശിക്ഷ വിധിക്കുന്നതെന്നുമാണ്‌ കോടതി വ്യക്തമാക്കിയത്.

പ്രദേശ വാസികളായ മുസ്‌ലിംകളാണ്‌ ഇതിന്ന് പിന്നിലെന്നും ഐ.എസ്.ഐ പിന്തുണയും സഹായവും ഇതിന്നുണ്ടെന്നും ആദ്യം പറഞ്ഞത് മുഖ്യമന്ത്രി മോഡിയയിരുന്നു. അതിനെ തുടര്‍ന്നാണ്‌ 2000 ന്‌ മേല്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് വംശഹത്യ അരങ്ങേറിയത്. വംശഹത്യക്ക്, പുറമേക്ക് പറയാന്‍ അവര്‍ക്കൊരു ന്യായം ആവശ്യമുണ്ടായിരുന്നു എന്നത് മറക്കരുത്. ഗോധ്ര സംഭവവും ഗുജറാത്ത് വംശ ഹത്യയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് മോഡി പറഞ്ഞത് 'ഏത് പ്രവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനമുണ്ടാകും' എന്നായിരുന്നു. ഇതേ വാദം സംഘ്പരിവാറും സമാനമനസ്കരും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ചിലര്‍ ഗോധ്ര സംഭവം വലുതായി കാണുകയും വംശഹത്യ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. വേറെ ചിലര്‍ അതിനെ സ്വാഭാവികമായ ഒരു പ്രതിപ്രവര്‍ത്തനമായി കണക്കാക്കി നിസ്സാരവല്‍ക്കരിച്ചു. ഗുജറാത്തിലെ മുസ്‌ലിം ഭീകരരെ ഒതുക്കിയതിന്ന് മോഡിയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകള്‍ കേരളത്തില്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെ ഗോധ്ര സംഭവം യഥാര്‍ത്ഥ ഭീകരതയും ഗുജറാത്ത് വംശഹത്യ പ്രതികരണ ഭീകരതയുമായി വാഴ്ത്തപ്പെട്ടു.

ഗുജറാത്ത് ഗവണ്‍മെന്റ് നിശ്ചയിച്ച നാനാവതി കമ്മീഷന്‍ മോഡിയുടെ, മേല്‍ സൂചിപ്പിച്ച, നിഗമനം ശരിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് റയില്‍വേ നിശ്ചയിച്ച ബാനര്‍ജീ കമ്മീഷന്‍ കണ്ടെത്തിയത് എസ്. 6 കോച്ചിനുള്ളില്‍ നിന്നാണ്‌ തീ പടര്‍ന്നതെന്നും സംഭവത്തില്‍ പുറമെ നിന്നുള്ള ഇടപെടലിന്‌ തെളിവില്ലെന്നുമാണ്‌. അതേസമയം ഈ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

കെട്ടിച്ചമച്ച ആരോപണങ്ങളും കൃത്രിമമായി ഉണ്ടാക്കപ്പെട്ട തെളിവുകളുമാണ്‌ കോടതിക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇത് തിരിച്ചറിയാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. എന്നിട്ടും വി.എച്.പി നേതാവ് പറയുന്നത് 11 പേരെ തൂക്കികൊന്നാല്‍ പോരെന്നും; 94 പേരെയും തൂക്കികൊല്ലണമെന്നുമാണ്‌. ഇവരില്‍ 63 പേര്‍ നിരപരാധികളാണെന്നും 20 പേര്‍ ജീവപര്യന്തം തടവ് ശിക്ഷ മാത്രമേ അര്‍ഹിക്കുന്നുള്ളു എന്നും കോടതി കണ്ടെത്തിയവരാണെന്നോര്‍ക്കണം. എങ്കില്‍ പോലും അവരെക്കൂടി തൂക്കിലേറ്റിയെങ്കില്‍ മാത്രമേ സംഘ്പരിവാറിന്‌ മനസ്സമാധാനം കിട്ടുകയുള്ളു എന്ന്.

2002 ഫെബ്രുവരി 27 നാണല്ലോ ഗോധ്ര സംഭവം നടന്നത്. ഇതിന്റെ തലേന്ന് ചില മുസ്‌ലിംകള്‍ 140 ലിറ്റര്‍ പെട്രോള്‍ വാങ്ങിയിട്ടുണ്ടെന്ന, പമ്പിലെ രണ്ട് ജീവനക്കാരുടെ മൊഴിയാണ്‌ അന്വേഷണോദ്യോഗസ്ഥര്‍ സമര്‍പ്പിച്ച അതി സുപ്രധാനമായ തെളിവ്. എന്നാല്‍ ഇരുവര്‍ക്കും 50,000 രൂപ വീതം കൈക്കൂലി നല്‍കി പറയിച്ചതാണിതെന്ന കാര്യം നേരത്തെ തെഹല്‍ക തെളിയിച്ചിട്ടുണ്ട്.

സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു പറ്റം നേതാക്കളും ഭരണാധികളും ഉദ്യോഗസ്ഥരും വംശഹത്യയുടെ പേരില്‍ കടുത്ത സംശയത്തിന്റെ നിഴലില്‍ കഴിയുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. സുപ്രീം കോടതി പോലും ഈ നിഗമനത്തോട് കൂടി കേസില്‍ ഇടപെട്ടിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഗോധ്ര സംഭവത്തിലുള്ള കോടതി വിധി ഏറെ സംശയാസ്പദമാണെന്ന് പറയാതെ വയ്യ. അപ്പീലിനുള്ള അവസരം ​ബാക്കിയുണ്ടെന്നതാണ്‌ ഏക ആശ്വാസം.

മാലേഗാവ്, സംഝോതാ എക്സ്പ്രസ്, അജ്മീര്‍, മക്ക മസ്ജിദ് ഉള്‍പ്പെടെയുള്ള സ്ഫോടങ്ങള്‍ നടത്തിയത് മുസ്‌ലിംകളാണെന്നാണല്ലോ കരുതപ്പെട്ടിരുന്നത്. ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സംഘ് പരിവാറാണെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിന്‌ മുമ്പ്‌ ഈ കേസുകളില്‍ വിധി പ്രസ്താവിക്കപ്പെട്ടിരിന്നുവെങ്കില്‍ നൂറുക്കണക്കിന്‌ മുസ്‌ലിംകള്‍ ശിക്ഷിക്കപ്പെടുമായിരുന്നില്ലേ? അന്യായമായി സംഘം ചേരല്‍, ഗൂഢാലോചന, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍, കരുതിക്കൂട്ടിയുള്ള ആക്രമണം, ഭീകരത, വിദേശബന്ധം, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തുടങ്ങിയുള്ള ഞെട്ടിക്കുന്ന പല പദങ്ങളും വിധിപ്രസ്താവനയുടെ എരിവ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കപ്പെടുമായിരുന്നില്ലേ?

അതിനാല്‍ ഗോധ്ര കേസില്‍ ശിക്ഷ വിധിക്കപ്പെട്ടവരുടെ മോചനത്തിന്‌ വേണ്ടിയുള്ള നിയമ പോരാട്ടം ശക്തമായി നടക്കേണ്ടതുണ്ട്. അതോടൊപ്പം സത്യം തുറന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന അസിമാനന്ദമാരെ നമുക്ക് കാത്തിരിക്കാം. അവരെ അതിന്ന് പ്രേരിപ്പിക്കുന്ന കലീമുമാരെയും.

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

Wednesday, March 2, 2011

ഇസ്‌ലാമിക് ബാങ്ക് സംസ്ഥാനത്തിന്റെ മുഖഛായ മാറ്റും -ഡോ. തോമസ് ഐസക്

02 Mar 2011 07:40,
(2 Mar) മലപ്പുറം: ഇസ്‌ലാമിക ശരീഅത്തനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാങ്ക് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ മുഖഛായ തന്നെ മാറ്റുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മലപ്പുറം ടൗണ്‍ഹാളില്‍ കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച 'പലിശ രഹിത ബാങ്കിങിന്റെ വര്‍ത്തമാന സാധ്യതകള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങള്‍ക്ക് വേണ്ട പണം പലിശയില്ലാതെ സ്വരൂപിക്കാനെന്താണ് മാര്‍ഗമെന്ന ആലോചനയില്‍ നിന്നാണ് ഇസ്‌ലാമിക് ബാങ്കിങ് എന്ന ആശയം ഉടലെടുത്തതെന്നും അല്‍ബറക ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന സ്ഥാപനം പിറന്നത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ ചെലവു പ്രതീക്ഷിക്കുന്ന 40,000 കോടി രൂപ പലിശരഹിത നിക്ഷേപത്തിലൂടെ സ്വരൂപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഈ തുക ഇസ്‌ലാം അനുവദിച്ച കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പലിശരഹിത സങ്കല്‍പ്പത്തെ സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന കാഴ്ചപ്പാടാണ് പുതിയ സംരംഭത്തിന് പിന്നില്‍. ഇക്വിറ്റി അടിസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുക. 1000 കോടി രൂപയാണ് പ്രവര്‍ത്തന മൂലധനമായി സ്വീകരിക്കുക. നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന തുക ഇസ്‌ലാമിക ശരീഅത്ത് നിരോധിച്ച കാര്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. സംസ്ഥാനത്തെ റോഡ് വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപം വിനിയോഗിക്കും. അതിന്റെ ലാഭവിഹിതം നിക്ഷേപകര്‍ക്കും ലഭിക്കും. ഇസ്‌ലാമിക് ബാങ്ക് എന്ന കേട്ടപാടെ മതനിരപേക്ഷതക്ക് എതിരാണെന്നും തീവ്രവാദമാണെന്നുമൊക്കെ ആക്ഷേപമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ അതൊന്നും ചെവികൊള്ളാതെ മുന്നോട്ടുപോയി. വ്യവസായ മന്ത്രി എളമരം കരീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 79 ശതമാനം ഓഹരി വാങ്ങാന്‍ തയാറായി എത്തിയ കമ്പനികളുണ്ടായിട്ടും അല്‍ബറകയില്‍ 11 ശതമാനം ഓഹരി മാത്രമേ തുടക്കത്തില്‍ നല്‍കുകയുള്ളൂവെന്നും രാഷ്ട്രീയമായും പ്രഫഷണലായും സര്‍ക്കാര്‍ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തില്‍ ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് പിടിച്ചു നിന്നത്. സൗത് വെസ്റ്റ് റെയില്‍ കോറിഡോര്‍, കോയമ്പത്തൂര്‍-കൊച്ചി കോറിഡോര്‍ തുടങ്ങി കേരളം മുന്നോട്ടുവെക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും അല്‍ബറകക്ക് ഈ പദ്ധതികളില്‍ സുപ്രധാന പങ്കു വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ശതമാനം മുസ്‌ലിംകള്‍ മാത്രമുള്ള ബ്രിട്ടനില്‍ ഏഴു ശാഖകളുള്ള ഇസ്‌ലാമിക് ബാങ്കുണ്ട്. ഇന്ത്യയില്‍ ഇസ്‌ലാമിക ബാങ്ക് തുടങ്ങുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. ഇത് വൈകാതെ നീങ്ങുമെന്നാണ് പ്രതീക്ഷ. വിദേശ ഏജന്‍സിയെ വെച്ച്‌ വിശദപഠനം നടത്തിയാണ് അല്‍ബറക എന്ന സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചത്. കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ 2009ലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. മൂലധനത്തിന്റെ അഭാവമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സമെന്നും ഗള്‍ഫില്‍ മാത്രമുള്ള സ്ഥാപനങ്ങളിലും വ്യക്തികളുടെ കൈയിലും കോടിക്കണക്കിന് രൂപ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നും വിഷയം അവതരിപ്പിച്ച വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ പറഞ്ഞു. സാങ്കല്‍പ്പിക ലോകത്ത് ചിലരുടെ സ്വപ്‌നം മാത്രം എന്ന് പ്രചരിപ്പിക്കപ്പെട്ട കാര്യമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ചര്‍ച്ചയില്‍ 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. മുതലാളിമാര്‍ക്കിടയില്‍ കറങ്ങേണ്ട ഒന്നല്ല പണമെന്നും ചൂഷണത്തിലൂടെ അതുണ്ടാക്കാന്‍ പാടില്ലെന്നുമാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. നല്ലത് ആര് ചെയ്താലും അതിനെ പിന്തുണക്കുകയെന്നതും ഇസ്‌ലാമികമാണ്. വിവിധ രാജ്യങ്ങളില്‍ വിജയകരമായി നടക്കുന്ന സംവിധാനമാണ് ഇസ്‌ലാമിക ബാങ്കുകള്‍. റിസര്‍വ് ബാങ്കിന്റെ നിയമ തടസ്സം ഇനിയും നീങ്ങിയിട്ടില്ല. അതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഭരണം മാറിയാലും ഇതിന്റെ പ്രസക്തി കുറയില്ലെന്നും ജനകീയ പ്രസ്ഥാനമായി അല്‍ബറക മാറുമെന്നും അദ്ദേഹം പറഞ്ഞു. റൗദത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഹുസൈന്‍ മടവൂര്‍ ,മമ്പാട് എം.ഇ.എസ് കോളജ് അസോ. പ്രഫസര്‍ കെ.എം.എ റഹീം, എം.ഇ.എസ് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ഫസല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി. ജലീല്‍ എം.എല്‍.എ സ്വാഗതവും കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ തോമസ്‌കുട്ടി നന്ദിയും പറഞ്ഞു.

Shared via NewsHunt

http://newshunt.com/share?id=8289840