സുനില്‍ ജോഷി വധം: പ്രജ്ഞ അറസ്റ്റില്‍
Published on Sat, 02/26/2011 - 23:35
മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന സന്യാസിനി പ്രജ്ഞ സിങ് താക്കൂറിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും അജ്മീര്‍ സ്‌ഫോടനക്കേസിലെ സാക്ഷിയുമായ സുനില്‍ ജോഷിയുടെ വധവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സക്കായി മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രജ്ഞയെ അവിടെയെത്തിയാണ് അന്വേഷണ സംഘം ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.
സംഘടിത കുറ്റകൃത്യങ്ങള്‍ തടയാനുള്ള മഹാരാഷ്ട്ര കോടതിയുടെ (എം.സി.ഒ. സി.ഒ) പ്രത്യേക ഉത്തരവുമായെത്തിയാണ് അന്വേഷണസംഘം വെള്ളിയാഴ്ച വൈകുന്നേരം പ്രജ്ഞയെ കസ്റ്റഡിയിലെടുത്തതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സൈലാന്‍ അറിയിച്ചു. 2007ലെ അജ്മീര്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന സുനില്‍ ജോഷിയെ ആ വര്‍ഷം ഡിസംബറില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ സ്‌ഫോടനത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പ്രജ്ഞ സിങ് താക്കൂറിന് പങ്കുണ്ടെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയിരിക്കുന്നത്. ജോഷി കൊല്ലപ്പെടുന്നതിന്മുമ്പ് പ്രജ്ഞ സിങ് അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് തെളിവുണ്ട്. ജോഷിയുടെ പെരുമാറ്റത്തിലുള്ള സംശയമാണത്രെ കൊലപാതകത്തില്‍ കലാശിച്ചത്.
2007 ഫെബ്രുവരിയില്‍ നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലും സുനില്‍ ജോഷിക്ക് പങ്കുണ്ടായിരുന്നെന്ന് സംശയിക്കുന്നു.
പ്രജ്ഞ സിങ്ങിനെ ചോദ്യം ചെയ്യാനായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകും. സുനില്‍ ജോഷി, ഭരത് റിതേഷര്‍, പ്രജ്ഞസിങ് താക്കൂര്‍ എന്നിവര്‍ക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന സ്‌ഫോനങ്ങളില്‍ പങ്കുണ്ടെന്ന് അറസ്റ്റിലായ മറ്റൊരു നേതാവ് സ്വാമി അസിമാനന്ദ മൊഴി നല്‍കിയിരുന്നു.
NEWS
Followers
Monday, February 28, 2011
Sunday, February 27, 2011
മതഭീകരത Vs ജനാധിപത്യം
"1948 ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല.......
"ഒരു തരം പ്രത്യയശാസ്ത്രവും ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് (1906). അതിന്റേത് മതരാഷ്ട്രീയമല്ല. സാമുദായികരാഷ്ട്രീയമാണ്. മതനിയമങ്ങളുടെ പുനഃസ്ഥാപനത്തിന് വേണ്ടിയല്ല, സമുദായത്തിന്റെ ഭൌതിക ക്ഷേമത്തിനു വേണ്ടിയാണ് അത് നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായി നിന്നു കൊണ്ട് ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്‌ഷ്യം. ..........
"വിഭജനത്തിനുശേഷം 1948 ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് രൂപം കൊണ്ടു. ജനാധിപത്യത്തിന്റെ ഭാഗമായിക്കൊണ്ട് ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി നില്ക്കാം എന്ന രാഷ്ട്രീയ നിലപാട് തന്നെയാണ് അതിന്റെ മുന്നിലുണ്ടായിരുന്നത്.
(പേജ് 123, ഇസ്‌ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു. എം.എന്‍. കാരശ്ശേരി.)
"മതവര്‍ഗ്ഗീയത, മതമൌലികത, മതഭീകരത മുതലായ ജീര്‍ണ്ണതകളെ നേരിടുന്നതിനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം, ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല..........
"മുസ്‌ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയവും (community politics) ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും (religious politics) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്ര പേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?
(പേജ് 132 അതേ കൃതി.)
********************
നാദാപുരം: നരിക്കാട്ടേരി അണിയാരികുന്നില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും മുസ്‌ലിം ലീഗുകാരാണ്. NEWS
********************
.......... 1948 ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല..............
അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

Thursday, February 24, 2011
ആര്‍.എസ്.എസ്-ഹിന്ദു തീവ്രവാദികളെ അറസ്റ്റ് ചെയ്യുക -യു. കലാനാഥന്‍
ആര്‍.എസ്.എസ്-ഹിന്ദു തീവ്രവാദികളെ അറസ്റ്റ് ചെയ്യുക
യു. കലാനാഥന്‍
പ്രസിഡന്റ്, കേരള യുക്തിവാദി സംഘം
എഴുപത് പേരുടെ മരണത്തിടയാക്കിയ സംഝോതാ എക്സ്പ്രസ് സ്ഫോടനം ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ആസൂത്രിത സൃഷ്ടിയാണെന്ന അവരുടെ കൂട്ടാളി സ്വാമി അസിമാനന്ദയുടെ കോടതിയിലെ വെളിപ്പെടുത്തല്‍, ആര്‍.എസ്.എസ്സിന്റെ കപട ഹൈന്ദവ സംസ്കാരമാണ് തുറന്ന് കാട്ടുന്നത്. അജ്മീര്‍, ഹൈദറാബാദ്, മാലേഗവ് സ്ഫോടനങ്ങളിലും ആര്‍.എസ്.എസ് അസിമാനന്ദയുടെ സഹകാരികളായിരുന്നു എന്നത് ഏത് ഹിന്ദുവിനെയും ഞെട്ടിക്കേണ്ടതാണ്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആസൂത്രിത നീക്കം പരസ്യമായി നടപ്പാക്കിയ ഹിന്ദു പരിവാരത്തെ ഇന്ത്യക്കാര്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്. ഗോധ്രകലാപത്തിന്റെ അന്തര്‍ ശക്തിയും അവരാണ്.
ഇന്ത്യയില്‍ നടന്ന നിരവധി സ്ഫോടനങ്ങളും ആര്‍.എസ്.എസ്സിന്റെ ആസൂത്രണമാവാന്‍ സാദ്ധ്യത ഏറി. ആര്‍.എസ്.എസ് സ്ഫോടനം സംഘടിപ്പിച്ച് മുസ്‌ലിംകളെ തീവ്രവാദികളാക്കി കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്ന നീച-വര്‍ഗ്ഗീയ-ഭീകരതയാണ് പ്രയോഗിച്ചത്.
അതിനാല്‍ 1989 മുതലുണ്ടായ എല്ലാ മത-വര്‍ഗ്ഗീയ-ഭീകര സ്ഫോടനങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ ഒരു സമഗ്ര ജുഡീഷ്യല്‍ അന്വേഷണം നടത്തിയേ തീരൂ.
അസിമാനന്ദയുടെ തെളിവുപ്രകാരം കുറ്റവാളികളായ ആര്‍.എസ്.എസ്സുകാരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാന്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണം. അന്വേഷണവിധേയമായി ആര്‍.എസ്.എസ് പ്രവര്‍ത്തനം നിരോധിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.
(പേജ് 17, യുക്തിരേഖ മാസിക, 2011 ഫെബ്രുവരി)

Tuesday, February 22, 2011
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍
ഈയിടെ കേരളത്തില്‍, റയില്‍ പാളത്തില്‍ നിന്ന് ബോംബ് കണ്ടെടുത്തുവല്ലോ. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷിക്കുന്നുണ്ടാകും. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനവര്‍ക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
എങ്കിലും ഞാനാലോചിച്ചു പോവുകയാണ്: അസിമാനന്ദ കുറ്റമേല്‍ക്കുന്നതിന്ന് മുമ്പായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍....
കേരളത്തിന്റെ അന്തരീക്ഷമിപ്പോള്‍ എന്തായിട്ടുണ്ടാകുമായിരുന്നു!
ബോംബ് വച്ചത് 'മലബാര്‍ മുജാഹിദീന്‍' ആണെന്നും അവര്‍ക്ക് അല്‍ഖാഇദയും താലിബാനുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും പോലീസിന് പ്രഖ്യാപിക്കാനും വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്ക് പാടി നടക്കാനും വല്ലതും ആലോചിക്കേണ്ടതുണ്ടായിരുന്നോ?
ഏറ്റവും പ്രചാരമുള്ള പത്രം മുതല്‍ ഏറ്റവും വിലകുറഞ്ഞ പത്രം വരെയുള്ളവ തമ്മില്‍, മല്‍സരിച്ച് കിടിലന്‍ സ്റ്റോറികള്‍ എത്രയെണ്ണം ഇതിനകം പിറന്ന് കഴിയുമായിരുന്നു?
ഏഷണിയാത്മക പത്രപ്രവര്‍ത്തനത്തിന്റെ വമ്പിച്ച കച്ചവട സാദ്ധ്യതകള്‍ ആകെ തകര്‍ത്ത് കളഞ്ഞത് അസിമാനന്ദയാണെന്നതില്‍, ആര്‍ക്കും ഒരു സംശയവും വേണ്ട.
സംഘ് പരിവാറിന് തെറ്റ് പറ്റി. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുമ്പോള്‍ മനസ്സിന്റെ കോണിലെവിടെയും ഇത്തിരി ദയ പോലുമില്ലെന്ന് ഉറപ്പാക്കണമായിരുന്നു. ഈ അനുഭവത്തില്‍ നിന്ന് അവരത് പഠിച്ചിട്ടുണ്ടായിരിക്കും.
എനിക്ക് തോന്നുന്നത് നമ്മുടെ നാട്ടിലെ യുക്തിവാദികളെ, അവര്‍ തയ്യാറാകുമെങ്കില്‍, ഈ പണിക്ക് പറ്റുമെന്നാണ്. കാരണം ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇത്തിരിപ്പോലും ദയയോ കാരുണ്യമോ ആ വര്‍ഗ്ഗം കാണിക്കുകയില്ലെന്ന് 100 ശതമാനം ഉറപ്പാണ്. അതാണ് അനുഭവം.

Sunday, February 20, 2011
ഉദിച്ചുയര്‍ന്ന പ്രഭാതത്തെ പിറകോട്ട് വലിക്കാനാവില്ല- ഡോ. ഖറദാവി
madhyamam.com Published on Sat, 02/19/2011 - 08:25
റിയാദ്: കൈറോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഡോ. യൂസുഫ് അല്‍ ഖറദാവി ഇന്നലെ നടത്തിയ ജുമുഅ ഖുതുബ ശ്രവിക്കാന്‍ 30 ലക്ഷംപേര്‍ ഒത്തുചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറബ് ഭരണാധികാരികള്‍ തങ്ങളുടെ ജനതയുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അവരുമായി സംവദിക്കാനും തയാറാവണമെന്ന് ഖര്‍ദാവി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഉദിച്ചുയര്‍ന്ന പ്രഭാതത്തെ ആര്‍ക്കും പിറകോട്ട് പിടിച്ചുവലിക്കാനാവില്ല. ലോകം ഇന്ന് പരിവര്‍ത്തനത്തിന്റെ പാതയിലാണ്. അറബ് ലോകത്ത് ഇതുവളരെ പ്രകടമാണ്. പ്രജകള്‍ക്ക് എതിരായി നില്‍ക്കലല്ല; മറിച്ച് അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആരോഗ്യപരമായ സംവാദത്തിന് അവസരമൊരുക്കലാണ് അഭികാമ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ഈജിപ്തിന്റെ ഭരണനേതൃത്വം അടിമുടി മാറേണ്ടതുണ്ട്. സ്ഥാനമൊഴിയുന്നതിന് മുമ്പ് ഹുസ്‌നി മുബാറക് നിയോഗിച്ച മുഖങ്ങളാണ് ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളത്. പട്ടാള ഭരണമല;്‌ള സിവില്‍ ഭരണമാണ് ഈജിപ്തില്‍ നിലവില്‍ വരേണ്ടത്. രാഷ്ട്രീയ തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്നും ഗസ്സ അതിര്‍ത്തിയിലെ റഫഹ കവാടം പൂര്‍ണമായും തുറന്നിടണമെന്നും ഖര്‍ദാവി ആവശ്യപ്പെട്ടു.
ഈജിപ്തില്‍ യാഥാര്‍ഥ്യമായ വിപ്ലവത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യന്‍ വിശ്വാസികളും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ചരിത്രത്തില്‍ നടന്ന റുമേനിയന്‍, കുരിശുയുദ്ധ വേളകളില്‍ ഈജിപ്ഷ്യന്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുടെ പ്രതിരോധത്തിന് ത്യാഗം സഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമുള്ള പുതിയ പോരാട്ടത്തിലും മുസ്‌ലികളും ക്രിസ്ത്യാനികളും സഹകരിച്ചു. ഈ വിജയത്തില്‍ എല്ലാ മതവിശ്വാസികളും നന്ദി സൂചകമായി ദൈവത്തിന് സാഷ്ടാംഗം ചെയ്യേണ്ടതുണ്ട്. സാഷ്ടാംഗം എല്ലാ മതത്തിലും അംഗീകരിക്കപ്പെട്ട ആരാധനയാണ്.
മുബാറക്കിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നമസ്‌കാരവും ജമുഅക്ക് ശേഷം നടന്നു. ഈജിപ്തിലെ രണ്ട് ഔദ്യോഗിക ചാനലുകളും വിദേശ ചാനലുകളും ഖറദാവിയുടെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്തു. ജുമുഅക്ക് ശേഷം ദശലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനവും തഹ്‌രീര്‍ സ്‌ക്വയറില്‍ അരങ്ങേറി.

Tuesday, February 15, 2011
സ്‌ഫോടന കേസുകളില്‍ നിരപരാധികളെ പ്രതി ചേര്‍ത്തവര്‍ക്കെതിരെ നടപടി
ഹസനുല്‍ ബന്ന, മാധ്യമം ഓണ്‍ലൈന്‍ Published on Mon, 02/14/2011 - 20:12
ന്യൂദല്‍ഹി: സ്‌ഫോടനക്കേസുകളില്‍ നിരപരാധികളായ യുവാക്കളെ കുടുക്കിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഞെട്ടിച്ച വിവിധ സ്‌ഫോടനങ്ങള്‍ ഹിന്ദുത്വ ഭീകരരുടെ സൃഷ്ടിയാണെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയുടെ പ്രഖ്യാപനം.
വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച ദല്‍ഹി പൊലിസിന്റെ സ്‌പെഷ്യല്‍ സെല്ലിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്തി പി.ചിദംബരത്തിന് പ്രമുഖരായ 70ാളം സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ശനിയാഴ്ച തുറന്ന കത്ത് എഴുതിയിരുന്നു. മുസ്‌ലിം യുവാക്കള്‍ക്ക് നേരെയുള്ള പൊലീസിന്റെ വര്‍ഗീയ വേട്ട അവസാനിപ്പിക്കാന്‍ സുരക്ഷാ ഏജന്‍സികളുടെ ചുമതലയുള്ള ചിദംബരം നടപടിയെടുക്കണമെന്നും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മുസ്‌ലിം യുവാക്കളെ പ്രതി ചേര്‍ത്ത 2006ലെ മാലേഗാവ് സ്‌ഫോടനവും ഹിന്ദുത്വ ഭീകരരരുടെ കൈക്രിയയായിരുന്നുവെന്ന് സ്വാമി അസിമാനന്ദ ഏറ്റവുമൊടുവില്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ നിരപരാധികളായ യുവാക്കളെ സ്‌ഫോടനക്കേസുകളില്‍ കുടുക്കിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിള്ള പറഞ്ഞു. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പൊലീസുദ്യോഗസ്ഥര്‍ എവിടെയെല്ലാം കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയോ അവിടെയെല്ലാം നടപടിയുണ്ടാകുമെന്നും ജി.കെ പിള്ള വിശദീകരിച്ചു. മനുഷ്യാവകാശ ലംഘനങ്ങളോട് ഒട്ടും സഹിഷ്ണുതയുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ഈയിടെ വ്യക്തമാക്കിയതാണെന്നും ജി.കെ പിള്ള പറഞ്ഞു.
സംഝോത ട്രെയിന്‍ സ്‌ഫോടനം അടക്കമുള്ള വിവിധ സ്‌ഫോടനക്കേസുകളില്‍ ഇരുപതോ അതിലധികമോ പേരെ സി.ബി.ഐയും ദേശീയ അന്വേഷണ ഏജന്‍സിയും തേടിക്കൊണ്ടിരിക്കുന്നുണ്ട്. ഇവരെ ശക്തമായി സര്‍ക്കാര്‍ നേരിടും. ഞങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ച് ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നവല്ലൊം ഭരണകൂടത്തിന്റെ ശത്രുക്കളാണ്. അവരെ ഒരുപോലെ കൈകാര്യം ചെയ്യും. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും പൊലീസ്
മാലേഗാവ്, അജ്മീര്‍ സ്‌ഫോടനങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം രാജ്യത്ത് ഉയര്‍ന്നുവരുന്ന ഹിന്ദുത്വ തീവ്രവാദം ഭയക്കേണ്ട ഒന്നാണെങ്കിലും 'വലിയ ഭീഷണി' അല്ലെന്ന് ജി.കെ പിള്ള വ്യക്തമാക്കി. നമുക്ക് എന്തു രഹസ്യാന്വേഷണ വിവരങ്ങള്‍ തന്നെ ലഭിച്ചാലും ഇതുവരെ അവര്‍ (ഹിന്ദുത്വ ഭീകരര്‍) രാജ്യത്തിന് വലിയ ഭീഷണിയായി തീര്‍ന്നിട്ടില്ല. എന്നാല്‍ ഇത് നമ്മെ ആകുലപ്പെടുത്തുന്ന ഒന്നാണ്. കൂടുതല്‍ തീവ്രവാദികളും മതമൗലികവാദികളുമായ ഗ്രൂപ്പുകള്‍ രാജ്യത്തുണ്ട്. ഇവയെ മറികടക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണായി രാജ്യം മാറുന്നത് ഇന്ത്യക്ക് അംഗീകരിക്കാനാവില്ല. ഇത് രാജ്യത്തിന് നല്ലതല്ല. അമ്പതോ നൂറോ പേര്‍ ഒരു ഗ്രൂപ്പിലോ വ്യത്യസ്ത ഗ്രൂപ്പുകളിലോ നിന്ന് അതുമിതും ചെയ്യുന്നു. ഇത് ആശങ്കപ്പെടുത്തേണ്ടത് തന്നെയാണ്. മനസിലാക്കിയേടത്തോളം വലതുപക്ഷ തീവ്രവാദം അങ്ങേയറ്റം പരിമിതമാണെന്നും പിള്ള അവകാശപ്പെട്ടു.
പാകിസ്ഥാനിലേക്ക് പോകുകയായിരുന്ന സംഝോത ട്രെയിന്‍ സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരര്‍ ആണെന്ന വിവരം പുറത്തുവന്നത് ന്യൂദല്‍ഹിക്ക് തിരിച്ചടിയായെന്ന വിലയിരുത്തല്‍ അംഗീകരിക്കാനും ജി.കെ പിള്ള തയാറായില്ല. നമുക്ക് തുറന്ന സമീപനമായതിനാല്‍ അക്കാര്യത്തില്‍ ഒരു സമ്മര്‍ദവുമില്ല.
അന്വേഷണം സുതാര്യമാണ്. കോടതി സ്വതന്ത്രവുമാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ചിത്രം വ്യക്തമാകുമ്പോള്‍ വിവരങ്ങള്‍ അവരുമായി പങ്കുവെക്കുമെന്നും ജൂണില്‍ നാമവരെ അറിയിച്ചതാണ്.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന മുറക്ക് മുഴുവന്‍ വിശദാംശങ്ങളും കൈമാറാമെന്നാണ് ഇപ്പോള്‍ നാം പറയുന്നത്. നിരവധി പാകിസ്ഥാനികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതിനാലാണ് ഇങ്ങിനെ ചെയ്യുന്നതെന്നും പിള്ള പറഞ്ഞു.
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്"
ഭീകരതയുടെ നിറംമാറ്റം
നല്ല ഭീകരത, ചീത്ത ഭീകരത

Saturday, February 5, 2011
‘അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു’
സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലുകളോടെകാവി ഭീകരതയുട വികൃതമായ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. മെക്കാ മസ്ജിദിലും അജ്മീറിലും നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഹിന്ദു സംഘടനകളാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ രാജ്യത്ത് സൃഷ്ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല.
എന്നാല്‍ അസീമാനന്ദയുടെ ഈ മനംമാറ്റത്തിനു പിന്നില്‍ മറ്റൊരു യുവാവായിരുന്നു.-സയ്യദ് അബ്ദുല്‍ കലീം- മക്ക മസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട ആളായിരുന്നു കലീം. ഹെരിദ്വാറില്‍ അറസ്റ്റിലായ ശേഷം അസീമാനന്ദയെ തെളിവെടുപ്പിനായി ചഞ്ചല്‍ഗുഡ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അസീമാനന്ദയും കലീമും ഒരേ തടവറയില്‍ അടയക്കപ്പെടുകയും ഒടുവില്‍ അസീമാനന്ദ പശ്ചാത്താപവശനായി കുറ്റസമ്മതം നടത്തുകയുമായിരുന്നു. കലീമുമായുള്ള അഭിമുഖത്തില്‍ നിന്നും..
എപ്പോഴാണ് അസീമാനന്ദയെ ആദ്യമായി കാണുന്നത്?
= ഞങ്ങള്‍ തമ്മില് കാണുന്നതിനുമുമ്പ് അസീമാനന്ദയുടെ അറസ്റ്റിനെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. മെക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ തെളിവെടുപ്പിനായി ജയിലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ജയിലിലെ മറ്റ് തടവുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ എന്റെ കാര്യവും പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ അറസ്റ്റിലായതും എല്ലാം അവര്‍ അസീമാനന്ദയോട് വെളിപ്പെടുത്തി. അദ്ദേഹം തന്നെ താല്‍പ്പര്യമെടുത്താണ് എന്നെ സന്ദര്‍ശിച്ചത്. ഞാന്‍ എങ്ങിനെ അറസ്റ്റുചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
തങ്ങള്‍ ചെയ്ത ചില പ്രവൃത്തികള്‍ മൂലം നിരവധിയാളുകള്‍ ദുരിതത്തിലായിയെന്നും നിരവധി ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം മനസിലാക്കി.
അദ്ദേഹം എന്താണ് പറഞ്ഞത്?
= സ്‌ഫോടനത്തിന് ഇരയായവരോടെല്ലാം മാപ്പപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന രാജ്യത്തെ എല്ലാവരോടും അദ്ദേഹം മാപ്പിരന്നു.
ജയിലില്‍ വെച്ച് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവയവങ്ങളും സ്വത്തും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിനു പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കൊല്ലപ്പെട്ട എല്ലാവരുടേയും ബന്ധുക്കളെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അസീമാനന്ദ പറഞ്ഞിരുന്നു.
തുടര്‍ന്നും അദ്ദേഹത്തെ കാണുകയുണ്ടായോ?
= തുടര്‍ന്നും മൂന്നു നാലു തവണ അദ്ദേഹത്തെ ജയിലിനുള്ളില്‍വെച്ച് കാണാന്‍ സാധിച്ചു. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യം സംസാരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു.
അറസ്റ്റിലായതു മുതല്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഇലക്ട്രിക് ഷോക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി. ചിലപ്പോള്‍ അദ്ദേഹം നിശബ്ദനായി എല്ലാം കേള്‍ക്കും, ചിലപ്പോള്‍ പൊട്ടിക്കരയും. ചെയ്ത തെറ്റില്‍ അദ്ദേഹം പശ്ചാത്തപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.
സ്‌ഫോടനത്തില്‍ മറ്റാളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അസീമാനന്ദ എന്തെങ്കിലും പറഞ്ഞിരുന്നോ?
= അതിനെക്കുറിച്ചൊന്നും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. സംഭവിച്ചതില്‍ തീര്‍ത്തും ദു:ഖമുണ്ടെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി.
ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
അസീമാനന്ദ കാരണമാണ് താങ്കള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. വെറുപ്പ് തോന്നിയില്ലേ അദ്ദേഹത്തിനോട്?
= ഇല്ല. ആരോടെങ്കിലും നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും അയാള്‍ എല്ലാകുറ്റങ്ങളും ഏറ്റുപറയുമ്പോള്‍ അതുവരെയുണ്ടായിരുന്ന ദേഷ്യമെല്ലാം ഇല്ലാതാകും. എന്നേക്കാളും ഒരുപാട് വയസിന് മൂത്തയാളാണ് അസീമാനന്ദ. അദ്ദേഹത്തെ സ്വാമിജിയെന്നോ അസീമാനന്ദജീ എന്നോ ആയിരുന്നില്ല ഞാന്‍ വിളിച്ചിരുന്നുത്. മറിച്ച് അമ്മാവന്‍ എന്നായിരുന്നു.
തുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തിയതായി എപ്പോഴാണ് അറിഞ്ഞത്?
= അദ്ദേഹം തന്നെ എന്നോട് നേരിട്ട് പറയുകയായിരുന്നു. കോടതിയില്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് രാഷ്ട്രപതി ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ നിരപരാധികളാരും തന്നെ അകാരണമായി പീഡിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷേ മൊഴി ബലംപ്രയോഗിച്ചുള്ളതാണെന്നാണ് ആര്‍.എസ.എസ് വാദം?
= അത് ശരിയല്ല. ഇനി അങ്ങിനെയാണെങ്കില്‍ സ്വാമി എന്നോട് അത് പറയുമായിരുന്നു. അദ്ദേഹത്തിന്റെ മനസാക്ഷി്ക്ക് നിരക്കുന്നതേ അദ്ദേഹം പ്രവര്‍ത്തിക്കൂ എന്ന് എനിക്ക് ഉറപ്പുണ്ട്.
കടുത്തമനസുള്ള ആളെ മാറ്റിയെടുത്ത താങ്കളെക്കുറിച്ചാണ് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ?
= എനിക്ക് അത്തരം ഒരു ബഹുമതിയും വേണ്ട. അസീമാനന്ദയുടെ മനസ് മാറ്റുക എന്ന ദൈവനിയോഗമായിരിക്കാം എനിക്കുണ്ടായിരുന്നത്. ദൈവമായിരിക്കാം എന്നെ അതേ ജയിലിലേക്ക് വിട്ടത്, അസീമാനന്ദയുടെ മനസ് മാറ്റാന്‍.
അസീമാനന്ദയെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരുതുന്നുണ്ടോ?
= അതാണ് സങ്കടം. ഇനി അദ്ദേഹത്തെ കോടതി ശിക്ഷിച്ചാല്‍ അത് എന്നെ സങ്കടപ്പെടുത്തും. അദ്ദേഹം ചെയ്ത പ്രവൃത്തികളില്‍ പശ്ചാത്തപിച്ചുകഴിഞ്ഞു. ഇനി അസീമാനന്ദയെ വെറുതേ വിടണമെന്നാണ് എന്‍രെ ആഗ്രഹം.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അദ്ദേഹം. അതേ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദഹം ഇനിയും പ്രവര്‍ത്തിക്കുക. ഭാരതത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുമിച്ചു നില്‍ക്കാമെങ്കില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പുരോഗതിക്കായും ഒന്നിക്കാം.
സ്‌ഫോടനത്തില്‍ പങ്കുള്ള മറ്റു രണ്ടുപേര്‍- ദേവേന്ദര്‍ഗുപ്ത, ലോകേഷ് ശര്‍മ- അവരെക്കുറിച്ച്?
= അവരെയും ഞാന്‍ കണ്ടിരുന്നു. അവര്‍ക്കും എന്റെ കഥയറിയാം. പക്ഷേ എന്നെക്കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറായിട്ടില്ല. അസീമാനന്ദയെപ്പോലെയല്ല അവര്‍. കുറ്റസമ്മതം നടത്താനോ, പശ്ചാത്താപമൊഴിക്കോ അവര്‍ തയ്യാറല്ല.
ഇനി എങ്ങിനെ മുന്നോട്ടുപോകാനാണ് തീരുമാനം?
= 2007ല്‍ ഞാന്‍ മെഡിക്കല്‍ കോഴ്‌സിനു ചേര്‍ന്നിരുന്നു. പക്ഷേ പോലീസിന്റെ ചോദ്യംചെയ്യലും നടപടികളും മൂലം കോഴ്‌സ് തുടരാനായില്ല. തുടര്‍ന്ന് കോടതി വെറുതേവിട്ടതോടെ ലോ കോളേജില്‍ ചേര്‍ന്നു.
പക്ഷേ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതോടെ സെമസ്റ്റര്‍ പരീക്ഷപോലും എഴുതാനായില്ല. സഹോദരന്‍ ക്വാജയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അവന് സൗദിയിലായിരുന്നു ജോലി. എന്നാല്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്ന് കാണിച്ച് പോലീസ് അവനെ നാട്ടിലെത്തിച്ചു. ഭീകരസംഘടനകളുമായി അവന് ബന്ധമുണ്ടെന്ന് വരുത്താന്‍ പോലീസ് ശ്രമിച്ചു. നിരപരാധിത്തം തിരിച്ചറിഞ്ഞ് കോടതി അവനെ വെറുതെവിടുമെന്നാണ് എന്റെ പ്രതീക്ഷ.
നിരവധി ദുരിതങ്ങളാണ് പോലീസ് നടപടിമൂലം എനിക്കും എന്റെ കുടുംബത്തിനും നേരിടേണ്ടിവന്നത്. ഞങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചു. കഴിഞ്ഞമൂന്നുമാസമായി അഞ്ചുതവണ ഞങ്ങള്‍ക്ക് വീടുമാറേണ്ടിവന്നു. ശത്രുക്കള്‍ക്ക് പോലും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
കടപ്പാട്: ഡൂള്‍ ന്യൂസ്

Subscribe to:
Posts (Atom)